28 May 2021 Malayalam Murli Today – Brahma Kumaris

May 27, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ബാബയിലൂടെ നിങ്ങള്ക്ക് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ഏതൊരു ജ്ഞാനമാണോ ലഭിച്ചിട്ടുള്ളത്, അതിനെ നിങ്ങള് ബുദ്ധിയില് വയ്ക്കുന്നു അതിനാല് നിങ്ങളാണ് സ്വദര്ശന ചക്രധാരികള്.

ചോദ്യം: -

ആത്മാവിനെ പാവനമാക്കി മാറ്റുന്നതിനായി ആത്മീയ അച്ഛന് ഏതൊരു ഇഞ്ചക്ഷനാണ് നല്കുന്നത്?

ഉത്തരം:-

മന്മനാഭവയുടെ. ഈ ഇഞ്ചക്ഷന് ആത്മീയ അച്ഛനല്ലാതെ മറ്റാര്ക്കും നല്കാന് സാധിക്കില്ല. ബാബ പറയുന്നു- മധുരമായ കുട്ടികളേ, നിങ്ങള് എന്നെ ഓര്മ്മിക്കൂ. അത്രമാത്രം. ഓര്മ്മയിലൂടെ തന്നെ ആത്മാവ് പാവനമായി മാറും. ഇതില് സംസ്കൃതം മുതലായവ പഠിക്കേണ്ടതിന്റെ ആവശ്യമില്ല. ബാബ ഹിന്ദിയില് നേരിട്ടുള്ള വാക്കുകളിലൂടെയാണ് കേള്പ്പിക്കുന്നത്. ആത്മീയ അച്ഛനാണ് നമ്മെ പാവനമാക്കി മാറ്റാനുള്ള യുക്തി പറഞ്ഞുതരുന്നത് എന്ന നിശ്ചയം ആത്മാക്കള്ക്ക് ഉണ്ടാകുമ്പോഴാണ് വികാരങ്ങളെ ഉപേക്ഷിക്കുന്നത്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. ഓം ശാന്തിയുടെ അര്ത്ഥം കുട്ടികള്ക്ക് മനസ്സിലാക്കി തന്നിട്ടുണ്ട്. ആത്മാവ് തന്റെ പരിചയം നല്കുന്നു-എന്റെ സ്വരൂപം ശാന്തമാണ്. ഞാന് വസിക്കുന്ന ധാമം ശാന്തിധാമമാണ്. അതിനെ പരമധാമമെന്നും നിര്വ്വാണധാമമെന്നും പറയുന്നു. ബാബയും പറയുന്നു ദേഹാഭിമാനത്തെ ഉപേക്ഷിച്ച് ദേഹീഅഭിമാനിയായി മാറൂ, ബാബയെ ഓര്മ്മിക്കൂ. ബാബ പതിത-പാവനനാണ്. നമ്മള് ആത്മാക്കളാണ് എന്ന് ആര്ക്കും അറിയില്ല. ആത്മാവ് ഈ സാകാര ലോകത്തിലേക്ക് പാര്ട്ടഭിനയിക്കാന് വന്നിരിക്കുകയാണ്. ഇപ്പോള് ഡ്രാമ പൂര്ത്തിയാവുകയാണ്. തിരിച്ച് പോകണം. അതുകൊണ്ടാണ് പറയുന്നത്-എന്നെ ഓര്മ്മിക്കൂ എന്നാല് നിങ്ങളുടെ വികര്മ്മങ്ങള് വിനാശമാകും. ഇതിനെ തന്നെയാണ് സംസ്കൃതത്തില് മന്മനാഭവ എന്ന് പറയുന്നത്. ബാബ സംസ്കൃതത്തിലൊന്നുമല്ല പറഞ്ഞിരിക്കുന്നത്. ബാബ ഹിന്ദി ഭാഷയിലാണ് മനസ്സിലാക്കി തരുന്നത്. ഒരേ ഒരു ഹിന്ദി ഭാഷ മാത്രം ഉണ്ടാകണമെന്നാണ് ഗവണ്മെന്റും പറയുന്നത്. ബാബയും വാസ്തവത്തില് ഹിന്ദിയിലാണ് മനസ്സിലാക്കി തന്നിരിക്കുന്നത്. എന്നാല് ഈ സമയം അനേക ധര്മ്മങ്ങളും മഠങ്ങളും പ്രസ്ഥാനങ്ങളുമായതു കാരണം ഭാഷകളും അനേക പ്രകാരത്തിലായിരിക്കുന്നു. സത്യയുഗത്തില് ഇവിടെയുള്ള ഇത്രയും ഭാഷകളൊന്നുമുണ്ടാകില്ല. ഗുജറാത്തില് താമസിക്കുന്നവരുടെ ഭാഷ വേറെയാണ്. ആര് ഏത് ഗ്രാമത്തിലുള്ളവരാണെങ്കിലും അവര്ക്ക് അവിടുത്തെ ഭാഷകള് അറിയാം. അനേക മനുഷ്യരും അനേക ഭാഷകളുമുണ്ട്. സത്യയുഗത്തില് ഒരു ഭാഷയും ഒരു ധര്മ്മവുമായിരുന്നു. ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനമുണ്ട്. ഇതൊന്നും ശാസ്ത്രങ്ങളിലില്ല. ഈ ജ്ഞാനമടങ്ങുന്ന ഒരു ശാസ്ത്രവുമില്ല. കല്പത്തിന്റെ ആയുസ്സിനെക്കുറിച്ചും എഴുതിയിട്ടില്ല. ആര്ക്കും അറിയുകയുമില്ല. സൃഷ്ടി ഒന്നു മാത്രമെയുള്ളൂ. സൃഷ്ടിയുടെ ചക്രം കറങ്ങിക്കൊണ്ടേയിരിക്കുന്നു. പുതിയതില് നിന്ന് പഴയതും പഴയതില് നിന്ന് പുതിയതുമായി മാറുന്നു. ഇതിനെ തന്നെയാണ് സ്വദര്ശന ചക്രമെന്ന് പറയുന്നത്. ഈ ചക്രത്തിന്റെ ജ്ഞാനമുള്ളവരെ തന്നെയാണ് സ്വദര്ശന ചക്രധാരികളെന്ന് പറയുന്നത്. ഈ സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നതെന്ന ജ്ഞാനം ആത്മാവിനുണ്ട്. പിന്നീട് മനുഷ്യര് കൃഷ്ണനും വിഷ്ണുവിനും സ്വദര്ശന ചക്രം നല്കിയിരിക്കുന്നു. ഇപ്പോള് ബാബ മനസ്സിലാക്കി തരുന്നു, കൃഷ്ണനും വിഷ്ണുവിനും ഈ ജ്ഞാനം ഉണ്ടായിരുന്നില്ല. സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം ബാബ തന്നെയാണ് നല്കുന്നത്. ഇതാണ് സ്വദര്ശന ചക്രം. ചക്രത്തിലൂടെ കഴുത്ത് മുറിയുന്ന തരത്തിലുള്ള ഹിംസയുടെ കാര്യമൊന്നുമില്ല. ഇതെല്ലാം അസത്യമാണ് എഴുതിയിട്ടുള്ളത്. ഈ ജ്ഞാനം ബാബയ്ക്കല്ലാതെ മറ്റൊരു മനുഷ്യര്ക്കും നല്കാന് സാധിക്കില്ല. മനുഷ്യരെ ഒരിക്കലും ഭഗവാന് എന്ന് പറയാന് സാധിക്കില്ല. ബ്രഹ്മാവിനെയും വിഷ്ണുവിനെയും ശങ്കരനേയും ദേവതയെന്നാണ് പറയുന്നത്. എന്താണോ ബാബയുടെ മഹിമ അതല്ല ദേവതകളുടേത്. ബാബ രാജയോഗമാണ് പഠിപ്പിക്കുന്നത്. അച്ഛന്റെയും കുട്ടികളുടേയും മഹിമ ഒന്നാണെന്ന് പറയാന് സാധിക്കില്ല. കുട്ടികള് പുനര്ജന്മങ്ങള് എടുക്കുന്നു. ബാബ പുനര്ജന്മത്തിലേക്ക് വരുന്നില്ല. കുട്ടികള് ബാബയെ ഓര്മ്മിക്കുന്നു. ഉയര്ന്നതിലും ഉയര്ന്നതാണ് ഭഗവാന്. ബാബ സദാ പാവനമാണ്. കുട്ടികള് പാവനമായി മാറി പിന്നീട് പതിതമാകുന്നു. ബാബ സദാ പാവനമാണ്. അച്ഛന്റെ സമ്പത്തും കുട്ടികള്ക്കുളളതാണ്. ഒന്ന് മുക്തിയും, മറ്റൊന്ന് ജീവന്മുക്തിയും വേണം. ശാന്തിധാമത്തെ മുക്തിയെന്നും സുഖധാമത്തെ ജീവന്മുക്തിയെന്നുമാണ് പറയുന്നത്. മുക്തി എല്ലാവര്ക്കും ലഭിക്കുന്നുണ്ട്. പഠിക്കുന്നവര്ക്കാണ് ജീവന്മുക്തി ലഭിക്കുന്നത്. ഭാരതത്തില് ജീവന്മുക്തിയുണ്ടായിരുന്നു, അപ്പോള് ബാക്കിയെല്ലാവരും മുക്തിധാമത്തിലായിരുന്നു. സത്യയുഗത്തില് ഒരേ ഒരു ഭാരത രാജ്യം മാത്രമെയുണ്ടായിരുന്നുള്ളൂ. ലക്ഷ്മീ-നാരായണന്റെ രാജ്യമായിരുന്നു. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്, ലക്ഷ്മീ-നാരായണന്റെ ക്ഷേത്രങ്ങളാണ് ഏറ്റവും കൂടുതല് ഉണ്ടാക്കുന്നത്. ക്ഷേത്രങ്ങളുണ്ടാക്കുന്ന ബിര്ളക്കാര്ക്കുപോലും, ലക്ഷ്മീ-നാരായണന് എവിടെ നിന്ന് ചക്രവര്ത്തി പദവി ലഭിച്ചതെന്നും, എത്രസമയം അവര് രാജ്യം ഭരിച്ചു എന്നൊന്നും അറിയില്ല. പിന്നീട് എവിടേക്ക് പോയി എന്നും അറിയില്ല. പാവകളുടെ കളി പോലെയായില്ലേ. ഇതിനെയാണ് ഭക്തി എന്ന് പറയുന്നത്. സ്വയം തന്നെ പൂജാരിയും സ്വയം തന്നെ പൂജ്യരും. പൂജ്യരിലും പൂജാരിയിലും വളരെയധികം വ്യത്യാസമുണ്ട്. ഇതിനും അര്ത്ഥമുണ്ടായിരിക്കുമല്ലോ. വികാരികളെയാണ് പതിതരെന്ന് പറയുന്നത്. ക്രോധികളെ പതിതരെന്ന് പറയാന് സാധിക്കില്ല. വികാരത്തില് പോകുന്നവരെയാണ് പതിതരെന്ന് പറയുന്നത്. ഈ സമയം നിങ്ങള്ക്ക് ജഞാനാമൃതമാണ് ലഭിക്കുന്നത്. ഒരു ബാബ തന്നെയാണ് ജ്ഞാനത്തിന്റെ സാഗരന്. ബാബ മനസ്സിലാക്കി തരുന്നു, സതോപ്രധാനവും ഏറ്റവും ഉയര്ന്നതും ഈ ഭാരതം തന്നെയായിരുന്നു. ഇപ്പോള് തമോപ്രധാനമാണ്. ഇത് നിങ്ങളുടെ ബുദ്ധിയിലുണ്ട്. ഇപ്പോള് ഇവിടെ രാജധാനിയല്ല. ഇവിടെ പ്രജകള് പ്രജകളുടെ മേലാണ് രാജ്യം ഭരിക്കുന്നത്. സത്യയുഗത്തില് വളരെ കുറച്ച് പേര് മാത്രമെയുണ്ടായിരുന്നുള്ളൂ. ഇപ്പോള് എത്ര പേരാണ്. വിനാശത്തിന്റെ തയ്യാറെടുപ്പുകളും നടക്കുന്നു. ഡല്ഹി സ്വര്ഗ്ഗമായി മാറുക തന്നെ വേണം. എന്നാല് ഇതൊന്നും ആര്ക്കും അറിയില്ല. മനുഷ്യര് ഇതിനെ പുതിയ ദില്ലിയെന്നാണ് മനസ്സിലാക്കുന്നത്. ഈ പഴയ ലോകത്തെ പരിവര്ത്തനപ്പെടുത്തുന്നത് ആരാണെന്ന് ആര്ക്കും അറിയില്ല! ഒരു ശാസ്ത്രത്തിലുമില്ല. ഇതെല്ലാം മനസ്സിലാക്കിത്തരുന്നത് ഒരു ബാബ മാത്രമാണ്. ഇപ്പോള് നിങ്ങള് കുട്ടികള് പുതിയ ലോകത്തിലേക്ക് വേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. കക്കയില് നിന്നും വജ്ര സമാനമായി മാറുകയാണ്. ഭാരതം പവിത്രമായപ്പോള് മറ്റൊരു ധര്മ്മവും ഉണ്ടായിരുന്നില്ല. ഇപ്പോള് അനേക ധര്മ്മമാണ്. എല്ലാവരും ദയാമനസ്കനായ ബാബയെയാണ് ഓര്മ്മിക്കുന്നത്. ഭാരതം സുഖധാമമായിരുന്നു എന്ന് മറന്നുപോയിരിക്കുന്നു. ഇപ്പോള് ഭാരതത്തിന്റെ അവസ്ഥയെന്താണ്! അല്ലെങ്കില് ഭാരതം സ്വര്ഗ്ഗമായിരുന്നില്ലേ. ബാബയുടെ ജന്മസ്ഥലമാണല്ലോ. ഡ്രാമയനുസരിച്ച് ബാബയ്ക്ക് ദയ തോന്നുന്നു. ഭാരതം പ്രാചീന ദേശമാണ്. ക്രിസ്തുവിനു 3000 വര്ഷങ്ങള്ക്കു മുമ്പ് ഭാരതം സ്വര്ഗ്ഗമായിരുന്നു. മറ്റൊരു ധര്മ്മവുമുണ്ടായിരുന്നില്ല. ഇപ്പോള് ഈ ഭാരതം തികച്ചും അധഃപതിച്ചിരിക്കുകയാണ്. നമ്മുടെ ഭാരത ദേശം വളരെ ഉയര്ന്നതായിരുന്നു എന്ന മഹിമയുണ്ട്. പേരു തന്നെ സ്വര്ഗ്ഗം, ഹെവന് എന്നാണ്. ഭാരതത്തിന്റെ മഹിമയെക്കുറിച്ചും ആര്ക്കും അറിയില്ല. ബാബ തന്നെ വന്നാണ് ഭാരതത്തിന്റെ കഥ പറഞ്ഞു തരുന്നത്. ഭാരതത്തിന്റെ കഥ എന്നാല് ലോകത്തിന്റെ കഥയാണ്. ഇതിനെത്തന്നെയാണ് സത്യ-നാരായണന്റെ കഥ എന്ന് പറയുന്നത്. ബാബ തന്നെയാണ് വന്ന് കേള്പ്പിക്കുന്നത്-പൂര്ണ്ണമായും 5000 വര്ഷങ്ങള്ക്കു മുമ്പ് ഭാരതത്തില് ലക്ഷ്മീ-നാരായണന്റെ രാജ്യമുണ്ടായിരുന്നു. അവരുടെ ചിത്രങ്ങളുമുണ്ടല്ലോ. എന്നാല് അവര്ക്ക് ഈ രാജ്യം എങ്ങനെ ലഭിച്ചു? സത്യയുഗത്തിന് മുമ്പ് എന്തായിരുന്നു? സംഗമയുഗത്തിന്റെ മുമ്പ് എന്തായിരുന്നു? കലിയുഗം. ഇതാണ് സംഗമയുഗം. ഈ യുഗത്തിലാണ് ബാബയ്ക്ക് വരേണ്ടി വരുന്നത്. കാരണം പഴയ ലോകത്തെ പുതിയതാക്കി മാറ്റണമെങ്കില് ബാബയ്ക്ക് തന്നെ വരേണ്ടി വരുകയാണ്-പതിത ലോകത്തെ പാവനമാക്കി മാറ്റാന്. ബാബയെ സര്വ്വവ്യാപി എന്നാണ് പറഞ്ഞിരിക്കുന്നത്. ഓരോ യുഗത്തിലും വരുന്നു, എന്നു പറഞ്ഞതിനാല് മനുഷ്യര് സംശയിച്ചിരിക്കുന്നു. നിങ്ങള്ക്ക് മാത്രമേ സംഗമയുഗത്തെക്കുറിച്ച് അറിയുകയുള്ളൂ. നിങ്ങള് ആരാണെന്നുളളത് ബോര്ഡില് എഴുതിയിട്ടുണ്ടല്ലോ- പ്രജാപിതാ ബ്രഹ്മാകുമാരന് കുമാരിയെന്ന്. ബ്രഹ്മാവിന്റെ അച്ഛന് ആരാണ്? ശിവന്, ഉയര്ന്നതിലും ഉയര്ന്നത്. അതിനുശേഷം ബ്രഹ്മാവാണ്. ബ്രഹ്മാവിലൂടെയാണ് രചനകളെ രചിക്കുന്നത്. പ്രജാപിതാവെന്ന് തീര്ച്ചയായും ബ്രഹ്മാവിനെ തന്നെയാണ് പറയുന്നത്. ശിവനെ പ്രജാപിതാവെന്ന് പറയില്ല. ശിവന് സര്വ്വാത്മാക്കളുടേയും നിരാകാരനായ അച്ഛനാണ്. പിന്നീട് സാകാര ലോകത്തില് വന്ന് പ്രജാപിതാ ബ്രഹ്മാവിലൂടെ ദത്തെടുക്കുന്നു. ബ്രഹ്മാബാബയില് പ്രവേശിച്ചിരിക്കുകാണ് എന്ന് ബാബ മനസ്സിലാക്കിതരുന്നു. ബ്രഹ്മാവിലൂടെയാണ് നിങ്ങള് മുഖവംശാവലികളായ ബ്രാഹ്മണനായി മാറിയത്. ബ്രഹ്മാവിലൂടെ നിങ്ങളെ ബ്രാഹ്മണനാക്കിയാണ് ദേവതയാക്കി മാറ്റുന്നത്. ഇപ്പോള് നിങ്ങള് ബ്രഹ്മാവിന്റെ കുട്ടികളായി മാറിയിരിക്കുകയാണ്. ബ്രഹ്മാവ് ആരുടെ കുട്ടിയാണ്? ബ്രഹ്മാവിന്റെ അച്ഛന് എന്തെങ്കിലും പേരുണ്ടോ? നിരാകാരനായ ശിവനാണ്. ശിവബാബ വന്ന് ബ്രഹ്മാബാബയില് പ്രവേശിച്ചാണ് ദത്തെടുത്ത് മുഖവംശാവലിയാക്കി മാറ്റുന്നത്. ബാബ പറയുന്നു-ഞാന് ഈ ബ്രഹ്മാവിന്റെ ഒരുപാട് ജന്മങ്ങളുടെ അവസാനത്തെ ജന്മത്തിലാണ് പ്രവേശിക്കുന്നത്. ബ്രഹ്മാവ് ശിവബാബയുടേതായി സന്യാസം സ്വീകരിക്കുന്നു. എന്തിന്റെ സന്യാസം? പഞ്ച വികാരങ്ങളുടെ സന്യാസം. വീടൊന്നും ഉപേക്ഷിക്കേണ്ട കാര്യമില്ല. ഗൃഹസ്ഥത്തില് ഇരുന്നും പവിത്രമായി ജീവിക്കണം. ബാബയെ മാത്രം ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ പാപങ്ങള് ഭസ്മമാകും. ഈ യോഗത്തിലൂടെത്തന്നെയാണ് നിങ്ങളുടെ കറയും ഇല്ലാതാകുന്നത്, നിങ്ങള് സതോപ്രധാനമാകുന്നത്. ഭക്തിയില് എത്ര തന്നെ ഗംഗാ സ്നാനം ചെയ്താലും ജപവും തപവും ചെയ്താലും തീര്ച്ചയായും താഴേക്ക് ഇറങ്ങണം. ആദ്യം സതോപ്രധാനമായിരുന്നു. ഇപ്പോള് തമോപ്രധാനമാണ് ഇനി എങ്ങനെയാണ് സതോപ്രധാനമായി മാറുന്നത്? ബാബയ്ക്കല്ലാതെ മറ്റാര്ക്കും ഇത് പറഞ്ഞു താരന് സാധിക്കില്ല. ബാബ വളരെ സഹജമായാണ് മനസ്സിലാക്കി തരുന്നത്-എന്നെ മാത്രം ഓര്മ്മിക്കൂ. ബാബ ആത്മാക്കളോടാണ് സംസാരിക്കുന്നത്. ഗുജറാത്തികളോടോ സിന്ധികളോടോ ഒന്നുമല്ല സംസാരിക്കുന്നത്. ഇത് ആത്മീയ ജ്ഞാനമാണ്. ശാസ്ത്രങ്ങളില് ഭൗതീക ജ്ഞാനമാണ്. ആത്മാവിന് തന്നെയാണ് ജ്ഞാനം വേണ്ടത്. ആത്മാവ് തന്നെയാണ് പതിതമായത്. ആത്മാവിന് തന്നെയാണ് ആത്മീയ ഇഞ്ചക്ഷന് വേണ്ടത്. ബാബയെ ആത്മീയ അവിനാശി സര്ജനെന്നാണ് പറയുന്നത്. ബാബ വന്ന് തന്റെ പരിചയം നല്കുന്നു-ഞാന് നിങ്ങളുടെ ആത്മീയ സര്ജനാണ്. നിങ്ങള് ആത്മാക്കള് പതിതമായതു കാരണം ശരീരവും രോഗിയായി മാറി. ഈ സമയം ഭാരതവാസികളും മുഴുവന് ലോകവും നരകവാസികളാണ്. വീണ്ടും എങ്ങനെയാണ് സ്വര്ഗ്ഗവാസികളായി മാറാന് സാധിക്കുന്നതെന്ന് ബാബ മനസ്സിലാക്കി തരുന്നു. ബാബ പറയുന്നു-ഞാന് തന്നെ വന്നാണ് എല്ലാ കുട്ടികളെയും സ്വര്ഗ്ഗവാസികളാക്കി മാറ്റുന്നത്. നമ്മള് നരകവാസികളാണെന്ന് വാസ്തവത്തില് നിങ്ങളും മനസ്സിലാക്കുന്നുണ്ട്. കലിയുഗത്തെ നരകമെന്നാണ് പറയുന്നത്. ഇപ്പോള് നരകത്തിന്റെയും അവസാനമാണ്. ഭാരതവാസികള് ഈ സമയം ഭയാനക നരകത്തില് അകപ്പെട്ടിരിക്കുകയാണ്. ഇതിനെ സ്വരാജ്യമെന്ന് പറയാന് സാധിക്കില്ല. യുദ്ധവും ബഹളവുമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഇപ്പോള് ബാബ നമ്മെ സ്വര്ഗ്ഗത്തിലേക്ക് പോകുന്നതിനുവേണ്ടി യോഗ്യതയുള്ളവരാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. അതിനാല് ബാബ പറയുന്നത് അംഗീകരിക്കണം. തന്റെ ധര്മ്മശാസ്ത്രത്തെ വരെ അറിയില്ല. ബാബയെയും അറിയുന്നില്ല.

ബാബ പറയുന്നു-ഞാന് തന്നെയാണ് നിങ്ങളെ പതിതത്തില് നിന്ന് പാവനമാക്കി മാറ്റിയത് അല്ലാതെ ശ്രീകൃഷ്ണനല്ല. കൃഷ്ണന് നമ്പര്വണ് പാവനമായിരുന്നു. കൃഷ്ണനെ ശ്യാമ സുന്ദരനെന്ന് പറയാറുണ്ട്. കൃഷ്ണന്റെ ആത്മാവ് പുനര്ജന്മങ്ങളെടുത്തെടുത്ത് ഇപ്പോള് കറുത്തതായി മാറിയിരിക്കുന്നു. കാമ ചിതയില് ഇരുന്ന് കറുത്തതായി മാറിയിരിക്കുന്നു. ജഗതംബയെ എന്തുകൊണ്ടാണ് കറുത്തതായി കാണിച്ചിരിക്കുന്നത്? ഇത് ആര്ക്കും അറിയില്ല. കൃഷ്ണനെ കറുത്തതാക്കി കാണിച്ചിരിക്കുന്നതു പോലെ തന്നെ ജഗതംബയേയും കറുത്തതാക്കി കാണിച്ചിരിക്കുന്നു. ഇപ്പോള് തമോപ്രധാനരായ നിങ്ങള് വീണ്ടും സുന്ദരന്മാരായി മാറുകയാണ്. ഭാരതം എത്ര മനോഹരമായിരുന്നു എന്ന് നിങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. സുന്ദരത കാണണമെങ്കില് അജ്മീറില്(സ്വര്ണ്ണത്തിന്റെ ദ്വാരക) കാണൂ. സ്വര്ഗ്ഗത്തില് സ്വര്ണ്ണത്തിന്റെയും വജ്രത്തിന്റേയും കൊട്ടാരങ്ങളുണ്ടായിരുന്നു. ഇപ്പോള് കല്ലിന്റേയും മുള്ളിന്റേയുമാണ്. എല്ലാം തമോപ്രധാനമാണ്. അതിനാല് കുട്ടികള്ക്കറിയാം ശിവബാബയും ബ്രഹ്മാ ദാദയും രണ്ടുപേരും ഒരുമിച്ചാണ്. അതുകൊണ്ടാണ് ബാപ്ദാദ എന്ന് പറയുന്നത്. സമ്പത്ത് ശിവബാബയില് നിന്നുമാണ് ലഭിക്കുന്നത്. അഥവാ സമ്പത്ത് ദാദയില് നിന്നുമാണ് ലഭിക്കുന്നതെന്ന് പറയുകയാണെങ്കില് പിന്നെ ശിവന്റെ പക്കല് എന്താണ് ഉള്ളത്? സമ്പത്ത് ബ്രഹ്മാവിലൂടെ ശിവബാബയില് നിന്നാണ് ലഭിക്കുന്നത്. ബ്രഹ്മാവിലൂടെ വിഷ്ണുപുരിയുടെ സ്ഥാപന. ഇപ്പോള് രാവണ രാജ്യമാണ്. നിങ്ങളെ കൂടാതെ മറ്റെല്ലാവരും ഇപ്പോള് നരകവാസികളാണ്. ഇപ്പോള് നിങ്ങള് സംഗമത്തിലാണ്. ഇപ്പോള് പതിതത്തില് നിന്ന് പാവനമായി മാറിക്കൊണ്ടിരിക്കുകയാണ്. പിന്നീട് വിശ്വത്തിന്റെ അധികാരിയായി മാറും. ഇവിടെ ഒരു മനുഷ്യനുമല്ല പഠിപ്പിക്കുന്നത്. നിങ്ങള്ക്ക് ആരാണ് മുരളി കേള്പ്പിക്കുന്നത്? ശിവബാബ. പരംധാമത്തില് നിന്നാണ് പഴയ ലോകത്തിലെ പഴയ ശരീരത്തിലാണ് വരുന്നത്. ആര്ക്കെങ്കിലും നിശ്ചയമുണ്ടായാല് പിന്നീട് ബാബയെ കാണാതിരിക്കാന് സാധിക്കില്ല. ആദ്യം പരിധിയില്ലാത്ത ബാബയെ ഒന്നുകാണട്ടെ എന്ന് പറയുന്നു. നില്ക്കാന് പോലും സാധിക്കില്ല. സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്ന പരിധിയില്ലാത്ത ബാബയുടെ അടുത്തേക്ക് എന്നെയും എത്രയും പെട്ടെന്ന് കൊണ്ടുപോകൂ എന്നവര് പറയും. ശിവബാബയുടെ രഥം എങ്ങനെയുളളതാണെന്ന് ഒന്നു കാണട്ടെ! മനുഷ്യരും കുതിരകളെ അലങ്കരിക്കാറുണ്ട്. അവര് അരപ്പട്ടയെ അടയാളമായി കാണിക്കാറുണ്ട്. അത് ധര്മ്മസ്ഥാപകനായ മുഹമ്മദിന്റെ രഥമായിരുന്നു. ഭാരതവാസികള് കാളയെ(നന്ദി) തിലകമണിയിച്ച് ക്ഷേത്രത്തില് വെക്കുന്നു. ഇതിലാണ് ശിവന് സവാരി ചെയ്തിരുന്നതെന്ന് മനസ്സിലാക്കുന്നു. കാളയില് ശിവനോ ശങ്കരനോ സവാരി ചെയ്യുന്നില്ല. ആരും ഒന്നും മനസ്സിലാക്കാതെ പറയുന്നു. നിരാകാരനായ ശിവന് എങ്ങനെ സവാരി ചെയ്യാനാണ്! കാലുകളില്ലാതെ എങ്ങനെ ശിവന് കാളയുടെ പുറത്ത് ഇരിക്കാന് സാധിക്കും. ഇതാണ് അന്ധവിശ്വാസം. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ബാബയില് നിന്നും ലഭിക്കുന്ന ജ്ഞാനാമൃതം കുടിക്കുകയും കുടിപ്പിക്കുകയും ചെയ്യണം. പൂജാരിയില് നിന്നും പൂജ്യരായി മാറുന്നതിനുവേണ്ടി വികാരങ്ങളെ ത്യാഗം ചെയ്യണം.

2) സ്വര്ഗ്ഗത്തിലേക്ക് പോകുന്നതിന് യോഗ്യരാക്കി മാറ്റുന്ന ബാബയുടെ ഓരോ ആജ്ഞയേയും അനുസരിക്കണം. പൂര്ണ്ണ നിശ്ചയബുദ്ധിയുള്ളവരായി മാറണം.

വരദാനം:-

ഇപ്പോള് തന്റെ സമ്പൂര്ണ്ണ സ്ഥിതി അഥവാ സമ്പൂര്ണ്ണ സ്വരൂപത്തിന്റെ ആഹ്വാനം ചെയ്യൂ എങ്കില് സദാ ആ സ്വരൂപം സ്മൃതിയില് ഉണ്ടായിരിക്കും പിന്നീട് ഇടക്ക് ഉയര്ന്ന സ്ഥിതി, ഇടക്ക് താഴ്ന്ന സ്ഥിതിയിലേക്ക് വന്ന് പോകുന്നതിന്റെ ഏതൊരു ചക്രമാണോ കറങ്ങുന്നത്, വീണ്ടും-വീണ്ടും സ്മൃതിയുടെയും വിസ്മൃതിയുടെയും ഏതൊരു ചക്രത്തിലേക്കാണോ വരുന്നത്, ഈ ചക്രത്തില് നിന്നും മുക്തമാകും. ഭക്തര് ജനന-മരണത്തിന്റെ ചക്രത്തില് നിന്ന് മുക്തമാകാന് ആഗ്രഹിക്കുന്നു താങ്കള് വ്യര്ത്ഥ കാര്യങ്ങളില് നിന്ന് മുക്തമായി തിളങ്ങുന്ന ഭാഗ്യ നക്ഷത്രങ്ങളായി മാറുന്നു.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top