28 June 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

June 27, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ആത്മാവിനോട് സംസാരിക്കൂ, എങ്കില് പുഷ്പത്തില് സുഗന്ധം വന്നുകൊണ്ടിരിക്കും, ദേഹാഭിമാനത്തിന്റെ ദുര്ഗ്ഗന്ധം ഇല്ലാതാവുകയും ചെയ്യും.

ചോദ്യം: -

തന്റെ സുഗന്ധം നാലുവശത്തും വ്യാപിപ്പിക്കുന്ന സത്യമായ പൂക്കള് അഥവാ ഈയാമ്പാറ്റകളാരാണ്?

ഉത്തരം:-

അനേകരെ തനിക്ക് സമാനം സുഗന്ധമുള്ള പുഷ്പമാക്കി മാറ്റുന്നവരാണ് സത്യമായ പുഷ്പങ്ങള്. ശ്രീമതമനുസരിച്ച് ജീവിച്ച് ബാബയാകുന്ന പ്രകാശത്തില് എരിഞ്ഞമരുന്നവര്, അര്ത്ഥം പൂര്ണ്ണമായും ബലിയര്പ്പണമാകുന്നവര്, ജീവിച്ചിരിക്കെ മരിക്കുന്നവരായ സത്യമായ ഈയാമ്പാറ്റകളുടെ അഥവാ ഇങ്ങനെയുള്ള പൂക്കളുടെ സുഗന്ധം സ്വതവെ തന്നെ നാലു ഭാഗത്തേക്കും വ്യാപിക്കുന്നു.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

സഭയില് തെളിഞ്ഞ ദീപം…..

ഓം ശാന്തി. ഈയാമ്പാറ്റകളെല്ലാം ഗീതം കേട്ടു. ഈയാമ്പാറ്റകളെന്നോ പൂക്കളെന്നോ പറയൂ കാര്യം ഒന്നു തന്നെയാണ്. കുട്ടികള് മനസ്സിലാക്കണം-നമ്മള് സത്യമായ ഈയാമ്പാറ്റകളാണോ അതോ വെറുതെ ചുറ്റിക്കറങ്ങി പോവുകയാണോ? ബാബയാകുന്ന പ്രകാശത്തെ തന്നെ മറന്നുപോകുന്നു. ഓരോരുത്തരും അവനവന്റെ ഹൃദയത്തോട് ചോദിക്കണം, നമ്മള് എത്രത്തോളം പുഷ്പമായി ജ്ഞാനത്തിന്റെ സുഗന്ധം വ്യാപിപ്പിക്കുന്നുണ്ട്? ആരെയെല്ലാം തനിക്ക് സമാനം പുഷ്പമാക്കി മാറ്റി? ബാബയാണ് ജ്ഞാന സാഗരനെന്ന് കുട്ടികള്ക്കറിയാം, ബാബയ്ക്ക് എത്ര സുഗന്ധമാണുള്ളത്. നല്ല ഈയാമ്പാറ്റകള് അഥവാ നല്ലപൂക്കളില് നിന്ന് തീര്ച്ചയായും നല്ല സുഗന്ധം വരും. അവര് സദാ സന്തോഷത്തിലിരുന്ന് മറ്റുള്ളവരേയും തനിക്ക് സമാനം പുഷ്പമാക്കി അഥവാ ഈയാമ്പാറ്റകളാക്കി മാറ്റും. പൂവല്ലെങ്കില് മൊട്ടാക്കിയെങ്കിലും മാറ്റും. ജീവിച്ചിരിക്കെ മരിക്കുന്നവരാണ് പൂര്ണ്ണ ഈയാമ്പാറ്റകള്. അവരാണ് ബലിയര്പ്പണമാകുന്നത് അഥവാ ഈശ്വരീയ സന്താനങ്ങളായി മാറുന്നത്. പാവപ്പെട്ട കുട്ടികളെ ധനവാന്മാര് ദത്തെടുക്കുമ്പോള് അവര്ക്ക് പിന്നീട് ധനവാന്മാരായ അച്ഛനമ്മാരുടെ ഓര്മ്മ മാത്രമെ വരൂ. കാരണം അവരില് നിന്നല്ലേ ധനം ലഭിക്കൂ. സാധു-സന്യാസിമാരെല്ലാം സാധന ചെയ്യുന്നത് മുക്തിധാമത്തിലേക്ക് പോകാനാണ്. എല്ലാവരും പുരുഷാര്ത്ഥം ചെയ്യുന്നത് മുക്തിധാമത്തിലേക്കു പോകുന്നതിനുവേണ്ടിയാണ്. അവര്ക്ക് മുക്തിയുടെ അര്ത്ഥം തന്നെ മനസ്സിലാകുന്നില്ല. ചിലര് പറയും-ജ്യോതി ജ്യോതിയില് ലയിക്കും. മറ്റുചിലര് മനസ്സിലാക്കുന്നു വാണിയില് നിന്നുപരി നിര്വ്വാണധാമത്തിലേക്ക് പോകുന്നു. നിര്വ്വാണധാമത്തിലേക്ക് പോകുന്നതിന് ജ്യോതിയില് പോയി ലയിക്കുക അല്ലെങ്കില് കൂടിച്ചേരുക എന്ന് പറയില്ല. നമ്മള് ദൂരദേശത്തില് വസിക്കുന്നവരാണെന്ന് നിങ്ങള്ക്കറിയാം. ഈ അഴുക്ക് ലോകത്തില് ഇരുന്ന് എന്ത് ചെയ്യാനാണ്! ആരെ കാണുകയാണെങ്കിലും ഇത് പൂര്വ്വനിശ്ചിത ഡ്രാമയാണെന്ന് മനസ്സിലാക്കിക്കൊ ടുക്കണം. സത്യയുഗം, ത്രേതായുഗം…പിന്നീട് സംഗമയുഗം. സത്യയുഗത്തിനുശേഷം ത്രേതായുഗത്തിന്റെ സംഗമമാണ് ഉണ്ടാകുന്നത്. യുഗങ്ങള് കറങ്ങുമ്പോള് കല്പവും കറങ്ങിക്കൊണ്ടിരിക്കുന്നു. മനുഷ്യര് മനസ്സിലാക്കുന്നതുപോലെ ബാബ ഓരോ യുഗത്തിലും വരുന്നില്ല. ബാബ പറയുന്നു-എല്ലാവരും തമോപ്രധാനമായി മാറുമ്പോള് കലിയുഗത്തിന്റെ അവസാനമാകുമ്പോള് കല്പത്തിന്റെ സംഗമത്തിലാണ് ഞാന് വരുന്നത്. ഓരോ യുഗം പൂര്ത്തിയാകുമ്പോഴും കലകള് കുറഞ്ഞുകൊണ്ടേയിരിക്കുന്നു. എപ്പോള് പൂര്ണ്ണമായും ഗ്രഹണം ബാധിക്കുന്നുവോ അപ്പോഴാണ് ബാബ വരുന്നത്. ബാബ ഓരോ യുഗത്തിലും വരുന്നില്ല. ബാബ ഈയാമ്പാറ്റകള്ക്കാണ് മനസ്സിലാക്കിതരുന്നത്. ഈയമ്പാറ്റകളും സംഖ്യാക്രമ മനുസരിച്ചാണ്. ചിലര് കത്തിയെരിഞ്ഞ് മരിക്കുന്നു. മറ്റുചിലര് ചുറ്റിക്കറങ്ങി തിരിച്ചുപോകുന്നു. നിങ്ങള് മാത്രമാണ് ശ്രീമതമനുസരിക്കുന്നത്. അഥവാ ശ്രീമതം പാലിക്കുന്നില്ലെങ്കില് മായ പിന്തുടര്ന്നു കൊണ്ടേയിരിക്കും. ശ്രീമതത്തിന് ഒരുപാട് മഹിമയുണ്ട്. ശ്രീമദ് ഭഗവത് ഗീത എന്നാണ് പറയുന്നത്. ശാസ്ത്രങ്ങള് പിന്നീടുണ്ടാക്കിയവരുടെ ബുദ്ധി രജോപ്രധാനമായതു കാരണം കൃഷ്ണന് ദ്വാപരയുഗത്തിലാണ് വരുന്നതെന്ന് മനസ്സിലാക്കി. ആദി സനാതന ദേവീ-ദേവത ധര്മ്മം പ്രായേണ ലോപിച്ചു പോകുമ്പോഴാണ് ബാബ വരുന്നത്. ബാക്കിയെല്ലാ ധര്മ്മവുമുണ്ട്. വാസ്തവത്തില് ദേവതാ ധര്മ്മത്തിലുള്ള മനുഷ്യര് അപ്രത്യക്ഷമാകുന്നില്ല. പക്ഷെ നമ്മള് ദേവീ-ദേവതാ ധര്മ്മത്തിലുള്ളവരാണെന്ന് മറന്നുപോകുന്നു. സ്വയം ഹിന്ദു ധര്മ്മത്തിലുള്ളവരെന്നാണ് പറയുന്നത്. ഇതും ഡ്രാമയില് അടങ്ങിയിട്ടുണ്ട്. മറന്നുപോയാല് മാത്രമല്ലേ ബാബക്ക് വന്ന് ദേവീ-ദേവതാ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യാന് സാധിക്കൂ. ദുഃഖധാമത്തില് നിന്ന് സുഖധാമത്തിന്റെ അധികാരിയാക്കി മാറ്റുന്നത് ഒരു ബാബ മാത്രമാണ്. ഇപ്പോള് നമ്മള് നരകത്തിന്റെ അധികാരികളാണെന്ന് നിങ്ങള് പറയുന്നു. ലോകം തമോപ്രധാനമാവുക തന്നെ വേണം. എല്ലാവരും പതിതമായതു കൊണ്ടാണ് പാവനമായവരുടെ മുന്നില് പോയി നമിക്കുന്നത്. ഇപ്പോള് ബാബ പറയുന്നു- ശ്രീമതം പാലിക്കൂ. ശിരസ്സില് ജന്മജന്മാന്തര പാപഭാരം ധാരാളമുണ്ട്. ഇല്ലെങ്കില് അയ്യോ-അയ്യോ എന്ന് നിലവിളിക്കേണ്ടതായി വരും. ആത്മാവ് നിര്ലേപമാണെന്ന് മനുഷ്യര് മനസ്സിലാക്കുന്നു. ആത്മാവ് തന്നെയാണ് സുഖദു:ഖം അനുഭവിക്കുന്നത്. ഇതാരും മനസ്സിലാക്കുന്നില്ല. ബാബ വീണ്ടും-വീണ്ടും മനസ്സിലാക്കിതരുകയാണ്, ലക്ഷ്യം വളരെ ഉയര്ന്നതാണ്. ഈ സമയം നിങ്ങള് ദുഃഖിയായതുകൊണ്ടാണ് പുരുഷാര്ത്ഥം ചെയ്യുന്നത്. സത്യയുഗത്തില് നമ്മള് വളരെ സുഖികളായിരിക്കുമെന്ന് അറിയാം. നമുക്ക് വീണ്ടും ദുഃഖധാമത്തിലേക്ക് പോകണമെന്ന് സത്യയുഗത്തില് അറിയില്ല. നമ്മള് എങ്ങനെ സുഖത്തിലേക്ക് വന്നു, എത്ര ജന്മങ്ങളെടുക്കും എന്നൊന്നും അവിടെ അറിയില്ല. ഉയര്ന്നത് ആരാണെന്ന് ഇപ്പോള് നിങ്ങള്ക്കറിയാം. നിങ്ങള് ഈശ്വരന്റെ സന്താനങ്ങളായതു കാരണം ഈശ്വരന് നോളേജ്ഫുള്ളായതു പോലെ നിങ്ങളും നോളേജ്ഫുള്ളാണ്. ഇപ്പോള് നിങ്ങള് നമ്പര്വാര് ഈശ്വരീയ സന്താനങ്ങളാണ്. ചിലര് വളരെ ലഹരിയുള്ളവരാണ് അവര് മനസ്സിലാക്കുന്നു നമ്മള് ബാബയുടെ മതമനുസരിച്ച് നടന്നുകൊണ്ടിരിക്കുകയാണ്. എത്രത്തോളം ശ്രീമതമനുസരിച്ച് നടക്കുന്നുവോ അത്രത്തോളം ശ്രേഷ്ഠമായി മാറും. ബാബ കുട്ടികള്ക്ക് സന്മുഖത്ത് മനസ്സിലാക്കി തരുകയാണ്. കുട്ടികളെ, ദേഹാഭിമാനം ഉപേക്ഷിക്കൂ, ദേഹീഅഭിമാനിയായി നിരന്തരം ഓര്മ്മിക്കൂ. ബാബ സദാ സുഖദാതാവാണ്. ബാബ ഒരിക്കലും കുട്ടികള്ക്ക് ദുഃഖം നല്കുന്നില്ല. കുട്ടികളുടെ തലകീഴായ പെരുമാറ്റത്തിലൂടെയാണ് ദുഃഖമുണ്ടാകുന്നത്. അച്ഛന് ദുഃഖം നല്കാന് സാധിക്കില്ലല്ലോ. ചിലര് പറയുന്നു-അല്ലയോ ഭഗവാനേ ഒരു കുട്ടിയെ നല്കൂ എന്നാല് ഞങ്ങളുടെ കുലം വൃദ്ധി പ്രാപിക്കും. കുട്ടികളെ ഒരുപാട് സ്നേഹിക്കുന്നു. അവനവന് ചെയ്ത കര്മ്മമനുസരിച്ചാണ് ദുഃഖമുണ്ടാകുന്നത്. ബാബ നിങ്ങള് കുട്ടികളെ ഇപ്പോള് വളരെ സുഖികളാക്കി മാറ്റുകയാണ്. ബാബ പറയുന്നു- ശ്രീമതം പാലിക്കൂ. ആസുരീയ മതമനുസരിക്കുന്നതിലൂടെ നിങ്ങള്ക്ക് ദുഃഖമുണ്ടാകുന്നു. കുട്ടികള് അച്ഛന്റേയോ ടീച്ചറുടേയോ അഥവാ മുതിര്ന്നവരുടേയോ ആജ്ഞ പാലിക്കാത്തപ്പോഴാണ് ദുഃഖിയാകുന്നത്. സ്വയം തന്നെ ദുഃഖിയായി മായയുടെ വിഘ്നങ്ങളുണ്ടാകുന്നു. ഇപ്പോഴാണ് നിങ്ങള്ക്ക് ഈശ്വരന്റെ ശ്രീമതം ലഭിക്കുന്നത്. മായ അര കല്പമായി മതം നല്കിക്കൊണ്ടേയിരിക്കുന്നു. ബാബ ഒരു തവണയാണ് മതം നല്കുന്നത്. മായയുടെ മതമനുസരിച്ച് നടന്ന് 100 ശതമാനം ദുര്ഭാഗ്യശാലികളായി മാറുന്നു. നല്ല-നല്ല പൂക്കള് അവരുടെ ലഹരിയില് തന്നെ മുഴുകിയിരിക്കും. നമ്പര്വാറാണല്ലോ. ചില ഈയാമ്പാറ്റകള് ബാബയുടെതായി മാറി ശ്രീമതം പാലിക്കുന്നു. പാവപ്പെട്ടവര് തന്നെയാണ് അവനവന്റെ കണക്കു പുസ്തം എഴുതുന്നത്. ധനവാന്മാര്ക്ക് നമ്മുടെ പൈസ എടുക്കുമോ എന്ന പേടിയുണ്ട്. അതിനാല് ധനവാന്മാര്ക്ക് വളരെ ബുദ്ധിമുട്ടാണ്. ബാബ പറയുന്നു-ഞാന് പാവപ്പെട്ടവരുടെ നാഥനാണ്. ദാനവും എപ്പോഴും പാവപ്പെട്ടവര്ക്കാണ് കൊടുക്കുന്നത്. സുദാമയുടെ ഉദാഹരണമുണ്ടല്ലോ-ഒരുപിടി അവില് നല്കി പകരം കൊട്ടാരം കൊടുത്തത്. നിങ്ങളാണ് പാവപ്പെട്ടവര്. ആര്ക്കെങ്കിലും 25-50 രൂപയുണ്ടെങ്കില് അതില് നിന്ന് 20-25 പൈസ കൊടുക്കുന്നു. ധനവാന്മാര് 50,000 തരുകയാണെങ്കിലും ഒരുപോലെയാണ്. അതുകൊണ്ടാണ് ബാബയെ പാവപ്പെട്ടവരുടെ നാഥന്എന്ന് പറയുന്നത്. നമുക്ക് സമയം ലഭിക്കുന്നില്ല എന്ന് ധനവാന്മാര് പറയുന്നു. കാരണം അവര്ക്ക് പൂര്ണ്ണ നിശ്ചയമില്ല. നിങ്ങളാണ് പാവപ്പെട്ടവര്. പാവപ്പെട്ടവര്ക്ക് ധനം ലഭിക്കുന്നതിലൂടെ സന്തോഷമുണ്ടാകുന്നു. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്-ഇവിടെയുള്ള പാവപ്പെട്ടവര് സത്യയുഗത്തില് ധനവാന്മാരായി മാറുന്നു. ഇവിടുത്തെ ധനവാന്മാര് സത്യയുഗത്തില് പാവപ്പെട്ടവരായി മാറുന്നു.

പലരും ചോദിക്കുന്നു- നമ്മള് യജ്ഞത്തെയാണോ അതോ കുടുംബത്തെയാണോ സംരക്ഷിക്കേണ്ടത്? ബാബ പറയുന്നു-നിങ്ങള് നിങ്ങളുടെ കുടുംബത്തെ വളരെ നല്ല രീതിയില് സംരക്ഷിക്കൂ. നിങ്ങള് ഈ സമയം പാവപ്പെട്ടവരായത് നല്ലതാണ്. ധനവാനായിരുന്നെങ്കില് ബാബയില് നിന്നും പൂര്ണ്ണ സമ്പത്തെടുക്കാന് സാധിക്കില്ലായിരുന്നു. സന്യാസിമാര് ഇങ്ങനെ പറയില്ല. സന്യാസിമാര് പൈസ വാങ്ങിയാണ് അവരുടെ സമ്പാദ്യമുണ്ടാക്കുന്നത്. ശിവബാബ ഒന്നും ഉണ്ടാക്കുന്നില്ലല്ലോ. ഈ കെട്ടിടങ്ങളെല്ലാം നിങ്ങള് കുട്ടികള് നിങ്ങള്ക്ക് വേണ്ടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതൊന്നും ആരുടേയും സമ്പാദ്യമല്ല. താല്ക്കാലികമാണ്. കാരണം അവസാന സമയം നിങ്ങള് കുട്ടികള്ക്ക് ഇവിടെയാണ് വന്നിരിക്കേണ്ടത്. നമ്മുടെ ഓര്മ്മചിഹ്നവും ഇവിടെയാണ്. അതുകൊണ്ട് അവസാന സമയം ഇവിടെ വന്നാണ് വിശ്രമിക്കുന്നത്. യോഗയുക്തമായവരാണ് ബാബയുടെ അടുത്തേക്ക് ഓടി വരുന്നത്. അവര്ക്ക് സഹയോഗവും ലഭിക്കുന്നു. ബാബയുടെ സഹയോഗം ഒരുപാട് ലഭിക്കുന്നു. നിങ്ങള്ക്ക് മധുബനില് ഇരുന്നാണ് വിനാശം കാണേണ്ടത്. തുടക്കത്തില് ബാബ നിങ്ങള് കുട്ടികളെ ആനന്ദിപ്പിച്ചതു പോലെ അവസാന സമയവും ആനന്ദിപ്പിക്കും. ഒരുപാട് സ്നേഹിക്കും. വൈകുണ്ഠത്തിന്റെ സമീപത്തിരി ക്കുന്നതുപോലെ തോന്നും. നമ്മള് യാത്രയിലാണ് എന്ന് മനസ്സിലാക്കുന്നുണ്ട്. അല്പ സമയത്തിനുശേഷം വിനാശമുണ്ടാകും. നമ്മള് രാജകുമാരനായി മാറാന് പോവുകയാണെന്നുളള സന്തോഷം നിങ്ങള്ക്ക് വളരെയധികം ഉണ്ടായിരിക്കണം. ഭിന്ന-ഭിന്ന പ്രകാരത്തിലുള്ള പൂക്കളുണ്ട്. ഞാന് എത്രത്തോളം ജ്ഞാനത്തിന്റെ സുഗന്ധം വ്യാപിപ്പിക്കുന്നുണ്ടെന്ന് ഓരോ കുട്ടികളും മനസ്സിലാക്കണം. ജ്ഞാന-യോഗത്തിന്റെ പഠിപ്പ് ആര്ക്കെങ്കിലും കൊടുക്കുന്നുണ്ടോ? പഠിപ്പിക്കുന്നവര് ഉള്ളില് സന്തോഷിക്കുന്നു. ഇവര് ഏത് അവസ്ഥയിലാണ് ഇരിക്കുന്നതെന്ന് ബാബയ്ക്കറിയാം, അവര്ക്ക് എത്രത്തോളം ഉന്നതി പ്രാപിക്കാന് സാധിക്കും! ഈയാമ്പാറ്റകളായി മാറുന്നവരുടെ അവസ്ഥയാണ് ഉയരുന്നത്. ബാബ മനസ്സിലാക്കിതരുന്നു-മായയുടെ കൊടുങ്കാറ്റ് ഒരുപാട് വരും. അതില് നിന്നും സ്വയത്തെ സംരക്ഷിക്കണം. ഇപ്പോള് ഈ രാജയോഗം പരമപിതാ പരമാത്മാവ് വന്ന് പഠിപ്പിക്കുന്നു. പരമാത്മാവ് ആത്മാക്കള്ക്ക് മനസ്സിലാക്കിക്കൊടുക്കുന്നു. പരമാത്മാവ് വന്ന് നമ്മള് ആത്മാക്കള്ക്ക് മനസ്സിലാക്കിതരുന്നു. ആത്മാവിന് ജ്ഞാനമുണ്ട്-ഞാന് ആത്മാവ് എന്റെ സഹോദര ആത്മാവിനാണ് മനസ്സിലാക്കിക്കൊടുക്കുന്നത്. അച്ഛന് തന്റെ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്ന പോലെ. നമ്മളും ആത്മാവാണ്. ബാബ നമ്മെ പഠിപ്പിക്കുന്നു. നമ്മള് പിന്നീട് മറ്റാത്മാക്കള്ക്ക് മനസ്സിലാക്കിക്കൊടുക്കുന്നു. എന്നാല് ആത്മാവാണെന്ന നിശ്ചയമില്ലാത്തതു കാരണം സ്വയം മനുഷ്യനാണെന്ന് മനസ്സിലാക്കി മനുഷ്യര്ക്ക് തന്നെയാണ് മനസ്സിലാക്കിക്കൊടുക്കുന്നത്. ബാബയാകുന്ന പരമാത്മാവ് നിങ്ങള് ആത്മാക്കളോട് സംസാരിക്കുകയാണ്. നിങ്ങള് ആത്മാക്കള്ക്ക് കേള്പ്പിച്ചുകൊടുക്കുന്നു. ദേഹീഅഭിമാനിയായി കേള്പ്പിക്കുകയാണെങ്കില് പെട്ടെന്ന് അമ്പുപോലെ തറക്കും. അഥവാ സ്വയം ദേഹീഅഭിമാനിയായിരിക്കാന് സാധിക്കില്ല എങ്കില് ധാരണ ചെയ്യിപ്പിക്കാനും സാധിക്കില്ല. ഇത് വളരെ ഉയര്ന്ന ലക്ഷ്യമാണ്. നമ്മള് ഈ കര്മ്മേന്ദ്രയങ്ങളിലൂടെയാണ് കേള്ക്കുന്നത് എന്ന് ബുദ്ധിയില് ഉണ്ടായിരിക്കണം. ബാബ പറയുന്നു-ഞാന് ആത്മാക്കളോടാണ്(കുട്ടികള്) സംസാരിക്കുന്നത്. ബാബയുടെ ആജ്ഞയാണ്-അശരീരിയായി മാറൂ, ദേഹാഭിമാനം ഉപേക്ഷിച്ച് എന്നെ ഓര്മ്മിക്കൂ. ബാബ ആത്മാക്കളോടാണ് സംസാരിക്കുന്നത് ശരീരത്തോടല്ല എന്നത് ബുദ്ധിയിലുണ്ടാവണം. സ്ത്രീയാണെങ്കിലും ആത്മാവിനോടാണ് സംസാരിക്കുന്നത്. നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നു-നമ്മള് ബാബയുടേതായി മാറിക്കഴിഞ്ഞു, എന്നാല് ഇതില് വളരെയധികം സൂക്ഷ്മ ബുദ്ധി ആവശ്യമാണ്. ഞാന് ആത്മാവ് എന്റെ സഹോദരാത്മാവിനാണ് മനസ്സിലാക്കിക്കൊടുക്കുന്നത്. സഹോദര ആത്മാവിന് വഴി പറഞ്ഞുകൊടുക്കണം. ആത്മാവിന് മനസ്സിലാക്കി കൊടുക്കുന്നു എന്ന ഭാവമുണ്ടെങ്കില് അമ്പ് പോലെ തറക്കും. ദേഹത്തെ കണ്ട് കേള്പ്പിക്കുമ്പോള് ആത്മാവ് കേള്ക്കില്ല. ഞാന് ആത്മാവിനോടാണ് സംസാരിക്കുന്നതെന്ന മുന്നറിയിപ്പ് ആദ്യം തന്നെ കൊടുക്കൂ. ആത്മാവിനെ പുരുഷനെന്നോ സ്ത്രീയെന്നോ പറയില്ല. ആത്മാവ് വേറിട്ടതാണ്. പുരുഷനെന്നും സ്ത്രീയെന്നും ശരീരത്തിലൂടെയാണ് അറിയുന്നത്. ബ്രഹ്മാവിനേയും സരസ്വതിയേയും പുരുഷനെന്നും സ്ത്രീയെന്നും പറയുന്നു. എന്നാല് ശിവബാബയെ പുരുഷനെന്നോ സ്ത്രീയെന്നോ പറയാന് സാധിക്കില്ല. ബാബ ആത്മാക്കള്ക്ക് മനസ്സിലാക്കിതരുന്നു. ഉയര്ന്ന ലക്ഷ്യമാണ്. പോയിന്റുകള് വളരെ കടുത്തതാണ്. ആത്മാവിന് ഇഞ്ചെക്ഷന് കൊടുത്താല് ദേഹാഭിമാനം ഇല്ലാതാകുന്നു. ഇല്ലെങ്കില് സുഗന്ധം വരില്ല. ശക്തിയുണ്ടായിരിക്കില്ല. കാര്യം വളരെ ചെറുതാണ്. ബാബ പറയുന്നു-നിങ്ങള്ക്ക് തിരിച്ച് പോകണം. അതിനാല് ദേഹീഅഭിമാനിയായി മാറൂ. മന്മനാഭവ. പിന്നെ മദ്ധ്യാജീ ഭവ സ്വതവെ തന്നെ വന്നുചേരും. ഇപ്പോള് വളരെ സൂക്ഷ്മമായ ബുദ്ധിയാണ് ലഭിക്കുന്നത്. അതിരാവിലെ എഴുന്നേറ്റ് വിചാര സാഗര മഥനം ചെയ്യണം. പകല് സേവനം ചെയ്യണം. കാരണം കര്മ്മയോഗികളാണ്. നിദ്രയെ ജയിക്കുന്നവരായി മാറൂ എന്നെഴുതി വെച്ചിട്ടുണ്ട്. രാത്രിയില് ഉണര്ന്നെഴുന്നേറ്റ് സമ്പാദിക്കൂ. പകല് സമയത്ത് മായയുടെ വളരെ വലിയ ബുദ്ധിമുട്ടാണ്. അമൃതവേളയില് വായുമണ്ഡലം വളരെ നല്ലതായിരിക്കും. ഈ സമയത്തെഴുന്നേറ്റ് വിചാര സാഗര മഥനം ചെയ്യുന്നു എന്ന് ആരും ബാബയ്ക്ക് എഴുതുന്നില്ല. വളരെ പരിശ്രമമുണ്ട്. നിങ്ങള് വിശ്വത്തിന്റെ അധികാരികളായി മാറുന്നു. ഇവിടെ പരിധിയുള്ള അധികാരികളാണ്. വെള്ളത്തിന്റെ അതിര്ത്തിയുടെ കാര്യത്തില് പോലും എത്ര ബഹളമാണുണ്ടാകുന്നത്. പരസ്പരം ശത്രുതയാണ്. പരസ്പരം സഹോദരന്മാരാണെന്ന് ആരും മനസ്സിലാക്കുന്നില്ല. നമ്മളെല്ലാവരും ഒന്നാണെന്ന് വെറുതെ പറയുന്നു. എങ്ങനെ ഒന്നാകാനാണ്. അനേക ആത്മാക്കളുണ്ട്. എല്ലാവര്ക്കും അവനവന്റെ പാര്ട്ടാണുള്ളത്. നിങ്ങള് ഇപ്പോള് ഇവിടെ ഇരിക്കുന്നു. കല്പം മുമ്പും ഇവിടെയായിരിക്കും ഇരുന്നിട്ടുണ്ടാവുക. ഒരു ഇല അനങ്ങുന്നതും ഡ്രാമയനുസരിച്ചാണ്. ഓരോ ഇലയേയും പരമാത്മാവല്ല ഇളക്കുന്നത്. ഇങ്ങനെയുള്ള കാര്യങ്ങള് സ്വയം മനസ്സിലാക്കിയ ശേഷം പിന്നീട് മനസ്സിലാക്കിക്കൊടുക്കൂ. നമ്മള് ഈയാമ്പാറ്റകളായി മാറിയിട്ടുണ്ടോ! എന്ന് ഓരോരുത്തര്ക്കും മനസ്സിലാക്കാന് സാധിക്കും. നമ്മള് ബാബയുടെ മതമനുസരിച്ച് നടന്നുകൊണ്ടിരിക്കുന്നുണ്ടോ! അനാവശ്യമായ കാര്യങ്ങള് സംസാരിക്കുന്നില്ലല്ലോ! തന്റെ പൈസ പാപ കാര്യങ്ങള്ക്കുവേണ്ടി ഉപയോഗിക്കുന്നില്ലല്ലോ? ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ആത്മാവിനോട് സംസാരിക്കണം. ദേഹീഅഭിമാനിയായി മാറി കേള്ക്കുന്നതിലൂടെയും കേള്പ്പിക്കുന്നതിലൂടെയും നല്ല ധാരണയുണ്ടായിരിക്കും.

2. നിദ്രയെ ജയിക്കുന്നവരായി മാറണം. രാത്രിയില് ഉണര്ന്നിരുന്ന് സമ്പാദിക്കണം. വിചാര സാഗര മഥനം ചെയ്യണം. അനാവശ്യമായ ഒരു കാര്യത്തിലും തന്റെ സമയത്തെ പാഴാക്കരുത്.

വരദാനം:-

സത്യയുഗീ ആത്മാക്കള് വികാരങ്ങളുടെ ജ്ഞാനത്തിന്റെ കാര്യത്തില് ഇന്നസെന്റായിരിക്കും, അതേപോലെ അതേ സംസ്കാരം സ്പഷ്ടമായി സ്മൃതിയിലിരിക്കുകയാണെങ്കില് മായയുടെ ജ്ഞാനത്തില് നിന്ന് ഇന്നസെന്റായി മാറും. പക്ഷെ ഭാവിസംസ്കാരം സ്മൃതിയില് അപ്പോഴേ സ്പഷ്ടമായിരിക്കൂ എപ്പോഴാണോ ആത്മീയ സ്വരൂപത്തിന്റെ സ്മൃതി സദാകാലത്തേക്കും സ്പഷ്ടവുമായിരിക്കുന്നത്. എങ്ങനെയാണോ ദേഹം സ്പഷ്ടമായി കാണപ്പെടുന്നത,് അതേപോലെ തന്റെ ആത്മാവിന്റെ സ്വരൂപം സ്പഷ്ടമായി കാണപ്പെടണം, അതായത് അനുഭവത്തില് വരണം, അപ്പോള് പറയാം മായയില് ഇന്നസെന്റും ജ്ഞാനത്തില് സെന്റും, അതായത് സമ്പൂര്ണ്ണ പവിത്രം.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top