28 December 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

December 27, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - അഭ്യാസം ചെയ്യൂ ഞാന് ആത്മാവാണ്, ഞാന് ആത്മാവാണ്, ശരീരബോധത്തെ ഉപേക്ഷിക്കൂ, ശിവബാബയെ ഓര്മ്മിച്ച്-ഓര്മ്മിച്ച് വീട്ടിലേയ്ക്ക് പോകണം.

ചോദ്യം: -

ശിവബാബയ്ക്ക് എങ്ങനെയുള്ള കുട്ടികളോട് വളരെയധികം ദയ തോന്നുന്നു?

ഉത്തരം:-

ആരാണോ തന്റെ അമൂല്യമായ സമയത്തെ നഷ്ടപ്പെടുത്തുന്നത്, ബാബയുടേതായി ബാബയുടെ സേവനം ചെയ്യാത്തത്. അവരുടെ മേല് ബാബയ്ക്ക് വളരെ-വളരെ ദയ തോന്നുന്നു. ബാബ പറയുന്നു- എന്റെ കുട്ടിയായി എങ്കില് ആദ്യത്തെ ഗ്രേഡില് വന്ന് കാണിക്കൂ. ലഭിച്ചിട്ടുള്ള ജ്ഞാന രത്നങ്ങളെ ദാനം ചെയ്യൂ.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഭാഗ്യം ഉണര്ത്തി വന്നിരിക്കുന്നു…

ഓം ശാന്തി. ഏതു പോലെ ബാബ ജ്ഞാനസാഗരനാണോ, കുട്ടികള്ക്കും സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം മനസ്സിലാക്കി തരുന്നു, ചിത്രങ്ങള് വെച്ച് നന്നായി മനസ്സിലാക്കി തന്നു കൊണ്ടിരിക്കുന്നു. ഏണിപ്പടിയുടെ ചിത്രത്തില് ബാബ മുഴുവന് രാത്രിയിലും വിചാര സാഗര മഥനം ചെയ്യാറുണ്ടായിരുന്നു കാരണം ഇതാണ് മനസ്സിലാക്കി കൊടുക്കുന്നതിനുള്ള ഏറ്റവും നല്ലതിലും വച്ച് നല്ല ചിത്രം, അതും പ്രത്യേകിച്ചും ഭാരതവാസികള്ക്ക്. ശിവബാബ ജ്ഞാന സാഗരനാണ്, ഈ ബാബയിലൂടെയും ജ്ഞാനത്തിന്റെ ഒഴുക്ക് ഉണ്ടാകുന്നു, ഇതിനെയാണ് പറയുന്നത് വിചാര സാഗര മഥനം. കുട്ടികളാകുന്ന നിങ്ങളും വിചാര സാഗര മഥനം ചെയ്യുന്നുണ്ട്. ചില കുട്ടികള് വിചാര സാഗര മഥനം ചെയ്യുന്നേയില്ല. ഓരോരുത്തരുടെയും ബുദ്ധി പ്രവര്ത്തിക്കണം. ഏണിപ്പടിയുടെ ചിത്രത്തെ കുറിച്ചും ചിന്തിക്കാറുണ്ട്. മൂലവതനവും മുകളില് കാണിക്കണം. ഏണിപ്പടി സ്ഥൂല വതനത്തിന്റേതാണ്, 84 ജന്മങ്ങളുടേതാണ്. ജ്ഞാനമില്ലാത്തവര്ക്ക് ആര്ക്കും ഈ ചിത്രങ്ങള് ഉണ്ടാക്കാന് സാധിക്കില്ല. കുട്ടികളാകുന്ന നിങ്ങള്ക്ക് മാത്രമേ ജ്ഞാനം ഉള്ളൂ. ഏണിപ്പടിയുടെ ചിത്രം ഉണ്ടാക്കുമ്പോഴും വിചാര സാഗര മഥനം നടക്കണം. ഇത് വളരെ നല്ല സാധനമാണ്. മുകളില് മുലവതനവും തീര്ച്ചയായും കാണിക്കണം. മനസ്സിലാക്കി തരുന്നു- ആത്മാക്കള് മൂലവതനത്തില് നക്ഷത്രത്തിന് സമാനമായിട്ടാണ് വസിക്കുന്നത്. മൂലവതനത്തിനു ശേഷമാണ് ബ്രഹ്മാ, വിഷ്ണു, ശങ്കര് പുരികള്, അതിനെ തന്നെയാണ് സൂക്ഷ്മ വതനം എന്നു പറയുന്നത്. ഏണിപ്പടിയില് ഭാരതത്തെ തന്നെയാണ് കാണിക്കുന്നത്. ഭാരതം പാവനമായിരുന്നു, ഇപ്പോള് പതിതമാണ്. സര്വ്വ അക്ഷരങ്ങളും എഴുതണം. പാവം മനുഷ്യര് ഒന്നും മനസ്സിലാക്കുന്നില്ല. പൂജനീയരായിരുന്നവര് തന്നെ പൂജാരിയായി, ഇത് ആര്ക്കും അറിയില്ല. നിങ്ങളിലും മനസ്സിലാക്കുന്നവര് നമ്പര്വാര് ആണ്. രാജധാനി സ്ഥാപിതമായി കൊണ്ടിരിക്കുന്നു. ചിലര് നല്ല രീതിയില് പുരുഷാര്ത്ഥം ചെയ്യുന്നു. ഞാന് ആത്മാവാണ്. ശരീരത്തെ മറക്കുന്നു, ഒന്നും കാണപ്പെടുന്നില്ല കാരണം സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കാന് പറഞ്ഞു തരുന്നു. ശരീരബോധം ഇല്ലാതാകണം. പറയാറുണ്ട്- നിങ്ങള് മരിച്ചാല് ലോകം മരിച്ചു (സ്വപരിവര്ത്തനത്തിലൂടെ വിശ്വപരിവര്ത്തനം). ശിവബാബയെ ഓര്മ്മിച്ച് ഓര്മ്മിച്ച് വീട്ടിലേക്ക് പോകണം.ഈ അവസ്ഥ പ്രാപ്തമാക്കുന്നതില് പരിശ്രമമുണ്ട്. ഏണിപ്പടിയുടെ ചിത്രത്തില് പറഞ്ഞു തരുന്നു- ഭാരതത്തില് ആദി സനാതന ദേവീ ദേവതാ ധര്മ്മമായിരുന്നു, അപ്പോള് സുഖവും ശാന്തിയും പവിത്രതയും ഉണ്ടായിരുന്നു. ഇപ്പോള് മനുഷ്യര് ദുഃഖിതരായി തീര്ന്നു അതിനാല് വീടിനെ ഓര്മ്മിക്കുന്നു. ഏണിപ്പടിയുടെ ചിത്രം വെച്ച് പറഞ്ഞു കൊടുക്കുന്നത് നല്ലതാണ്. ഈ ചിത്രത്തിന്റെ മുന്നില് പോയി ഇരിക്കുമ്പോഴും ബുദ്ധിയില് ഉണ്ടായിരിക്കണം- നമ്മള് ഭാരതവാസികള് 84 ജന്മങ്ങളെടുത്തു. 84 ജന്മങ്ങള് തെളിയിക്കണം. പിന്നെ ആ കണക്കനുസരിച്ച് മനസ്സിലാക്കി കൊടുക്കാം- അര കല്പത്തിനു ശേഷം വരുന്നവര് തീര്ച്ചയായും കുറച്ച് ജന്മങ്ങളെ എടുക്കുകയുള്ളു. മുഴുവന് ദിവസവും ബുദ്ധിയില് ജ്ഞാനം ഇറ്റുവീണു കൊണ്ടേയിരിക്കണം. സത്യയുഗത്തിലും, ത്രേതായുഗത്തിലും സമ്പൂര്ണ്ണ നിര്വ്വികാരി, പൂജ്യനീയരായിരുന്നു പിന്നീട് വികാരി പൂജാരിയായി. വികാരിയായത് കാരണമാണ് സ്വയത്തെ ഹിന്ദു എന്നു പറയുന്നത്. വേറെയാരും തന്റെ പേര് മാറ്റിയിട്ടില്ല. ഹിന്ദുക്കള് തന്നെയാണ് മാറ്റിയിട്ടുള്ളത്. ഇപ്പോള് നിങ്ങള്ക്ക് ഈ ജ്ഞാനം ലഭിക്കുകയാണ്. ജ്ഞാന സാഗരനായ ബാബ നിങ്ങള്ക്ക് പുതിയ ജ്ഞാനം നല്കി കൊണ്ടിരിക്കുന്നു. ഏണിപ്പടിയുടെ ചിത്രത്തില് കുട്ടികള് വളരെ ശ്രദ്ധിക്കണം. ഏതെങ്കിലും ചിത്രത്തിന്റെ മുന്നില് പോയിരുന്നാലും സര്വ്വ കാര്യങ്ങളും ബുദ്ധിയില് വരും. രാത്രി മുഴുവനും ബുദ്ധി പ്രവര്ത്തിക്കണം. 84 ന്റെ ചക്രം എങ്ങനെ മനസ്സിലാക്കി കൊടുക്കാം. അര കല്പം രാവണ രാജ്യമാണ്, പിന്നീട് വരുന്നവര് ഈ ജ്ഞാനം എടുക്കുകയേയില്ല. ഇപ്പോള് ഭാരതത്തിന്റെ ജനസംഖ്യ എത്ര കൂടുതലാണ്. സത്യ ത്രേതായുഗത്തില് ഒരു ആണ്കുട്ടിയും ഒരു പെണ്കുട്ടിയും ആയിരിക്കും. പിന്നീട് കുറച്ച് കുഴപ്പങ്ങളുണ്ടാകുന്നു, എന്നാല് വികാരത്തിന്റ കാര്യമില്ല. രാവണ രാജ്യം വരുന്നത് ദ്വാപരയുഗത്തിലാണ്. എന്നാല് ത്രേതായുഗത്തില് രണ്ട് കലകള് കുറയുന്നത് കാരണം കുറച്ച് പവിത്രത കുറയുന്നു. രാവണ രാജ്യത്തെയും രാമ രാജ്യത്തെയും ആരും മനസ്സിലാക്കുന്നില്ല. രാജ്യ പദവി നേടുന്നവര് നന്നായി പഠിക്കും. മറ്റുള്ളവരുടെ മംഗളം ചെയ്യുന്നതിന് താല്പര്യം ഉണ്ടായിരിക്കണം. പക്ഷെ ഭാഗ്യത്തില് ഇല്ലായെങ്കില് പ്രയത്നിക്കില്ല. ധാരണ ചെയ്യുകയാണെങ്കില് ബാബ സേവനത്തിന് അയക്കും. സേവനത്തില് താല്പര്യമുള്ള കുട്ടികള് രാപകല് സേവനം ചെയ്യുന്നു. ഏണിപ്പടിയുടെ രഹസ്യം മനസ്സിലാക്കിയവര്ക്ക് സന്തോഷത്തിന്റെ ലഹരി വര്ദ്ധിക്കും.ബാബ ജ്ഞാന സാഗരനാണ്, കുട്ടികളാകുന്ന നമ്മള് നദികളാണ്, അതിനാല് ആ ഷോ കാണിക്കണം. ഓരോ ദിവസം പോകുന്തോറും അഭിവൃദ്ധി ഉണ്ടാകും. രാജധാനി തീര്ച്ചയായും സ്ഥാപിതമാണം. ഏണിപ്പടിയുടെ ചിത്രത്തില് കാണിക്കുന്നുണ്ട്- സത്യയുഗം ശ്രേഷ്ഠാചാരി പാവന ഭാരതമായിരുന്നു, അത് തന്നെ ഇപ്പോള് പതിത ഭ്രഷ്ടാചാരി ദുര്ഗതി പ്രാപ്തമാക്കി. ഇവിടെ ശ്രേഷ്ഠ ആത്മാക്കളും ഉണ്ട്, മോശമായവരും ഉണ്ട്. ഈശ്വര വിശ്വാസികളായ മനുഷ്യര് അത്രയും പാപ കര്മ്മങ്ങളൊന്നും ചെയ്യുന്നില്ല. വേശ്യമാര് വളരെ പാപ കര്മ്മങ്ങള് ചെയ്യുന്നു. ഇതാണ് വേശ്യാലയം. സത്യയുഗമാണ് ശിവാലയം, ശിവബാബയാണ് അതിന്റെ സ്ഥാപന ചെയ്യുന്നത്. അതിനെ കൃഷ്ണപുരിയെന്നും പറയുന്നു അര്ത്ഥം കൃഷ്ണന്റെ ആലയം എന്നു പറയാം…. എന്നാല് സ്ഥാപന ചെയ്യുന്നത് ശിവബാബ തന്നെയല്ലേ. ഈ ഏണിപ്പടിയുടെ ചിത്രവും വളരെ ആവശ്യമാണ്. ഇതില് വളരെ ശ്രദ്ധ നല്കണം. ഏണിപ്പടി കാണുമ്പോള് തന്നെ മുഴുവന് 84 ന്റെ ചക്രവും ബുദ്ധിയില് വരുന്നു. പക്ഷെ ഉള്ളില് വളരെ ശുദ്ധത ഉണ്ടായിരിക്കണം. ശിവബാബയുമായി യോഗം ഉണ്ടെങ്കിലേ ലഹരി വര്ദ്ധിക്കുകയുള്ളു, പദവിയും നേടാന് സാധിക്കുകയുള്ളു. ഇങ്ങനെ പറയരുത്- എന്തെങ്കിലും ലഭിച്ചാല് മതി, ഭാഗ്യത്തിലുള്ളത് ലഭിക്കും… സേവനത്തില് താല്പര്യം ഉണ്ടായിരിക്കണം. ശരീരത്തെ വിശ്വസിക്കാന് സാധിക്കില്ല. ഇനിയുള്ള സമയത്ത് പ്രകൃതി ക്ഷോഭങ്ങള് ശക്തമായി വരും, പിന്നീട് വെറും കൈയ്യോടെ പോകേണ്ടി വരും. ഭൂമി കുലുക്കത്തില് ലക്ഷക്കണക്കിന് മനുഷ്യര് മരിച്ചു പോകുന്നു, അതിനാല് ഭയം ഉണ്ടായിരിക്കണം, ഓര്മ്മയുടെ യാത്രയിലൂടെ സതോപ്രധാനമാകണം മറ്റുള്ളവരെയും ആക്കണം. ധനം നല്കുന്തോറും വര്ദ്ധിക്കുകയേയുള്ളു…. പരിശ്രമിക്കണം. ബാബ മനസ്സിലാക്കി തരുന്നു- നിങ്ങള് 21 ജന്മത്തേയ്ക്ക് സ്വന്തം കാലില് നില്ക്കണം, അതിനാല് നല്ല രീതിയില് പുരുഷാര്ത്ഥം ചെയ്തു കൊണ്ടിരിക്കൂ. ഇപ്പോഴാണ് പുരുഷാര്ത്ഥം ചെയ്യാനുള്ള സമയമുള്ളത്. 21 ജന്മത്തേയ്ക്കുള്ള രാജ്യ പദവി എങ്ങനെയാണ് ലഭിക്കുന്നതെന്ന് ലോകത്തില് ആര്ക്കും അറിയില്ല. ഏണിപ്പടിയുടെ ചിത്രത്തില് നിങ്ങള്ക്ക് നല്ല രീതീയില് പറഞ്ഞു മനസ്സിലാക്കി തരാന് നിങ്ങള്ക്ക് സാധിക്കും. 84 ജന്മങ്ങള് എങ്ങനെയാണ്? മുകളില് എഴുതിയിട്ടുണ്ട്- ശിവ ഭഗവാനു വാചാ, നിരാകാരന്,പതിത പാവനന്, ജ്ഞാന സാഗരന് മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നു. ആര്ക്കാണൊ മനസ്സിലാക്കി തരുന്നത് അവര് മറ്റുള്ളവര്ക്കും പറഞ്ഞു കൊടുക്കും- കുട്ടികളെ നിങ്ങള്ക്കിപ്പോള് അളവറ്റ ഖജനാക്കള് ലഭിക്കുകയാണ്, അത് തീര്ച്ചയായും വന്ന് നേടണം. ഉയര്ന്ന പദവി പ്രാപ്തമാക്കണം. ഇതാണ് പ്രവര്ത്തി മാര്ഗ്ഗത്തിന്റെ ജ്ഞാനം. ഒരു വീട്ടില് തന്നെ ഒരാള് ജ്ഞാനത്തിലുണ്ട്, ഒരാളില്ല. ഉരസല് തീര്ച്ചയായും ഉണ്ടാകും. സ്ഥാപന നടന്നു കൊണ്ടിരിക്കുന്നു. എങ്ങനെ പൂജ്യനീയരില് നിന്നും പൂജാരിയാകാം. ഇത് മനസ്സിലാക്കേണ്ട രഹസ്യമാണ്. ആരാണൊ ഏറ്റവും കൂടുതല് പൂജ്യനീയരും പാവനവുമാകുന്നത്, അവര് തന്നെ കൂടുതല് പതിതമായി തീരുന്നു. ഇദ്ദേഹത്തിന്റെ വളരെ ജന്മങ്ങളുടെ അന്ത്യത്തിലാണ് ബാബ പ്രവേശിച്ചത്. സര്വ്വരും പതിതരല്ലേ. ശിവബാബയും മനസ്സിലാക്കി തരുന്നു, ബ്രഹ്മാബാബയും, ദാദീമാരും മനസ്സിലാക്കി തരുന്നു. സഹോദരി സഹോദരന്മാരുടെ കര്ത്തവ്യം തന്നെ ഇതാണ്. കുടുംബത്തില് ഇരുന്നു കൊണ്ടും കമല പുഷ്പ സമാനമായിട്ടിരിക്കുകയാണെങ്കില് നിങ്ങളേക്കാള് മുന്നിലേക്ക് പോകാന് സാധിക്കും. ആരാണൊ മുള്ക്കാട്ടില് ഇരുന്നു കൊണ്ടും സേവനം ചെയ്യുന്നത്, അവര്ക്ക് കൂടുതല് ഫലം ലഭിക്കുന്നു. കുടുംബത്തിലിരുന്ന് കൊണ്ടും നന്നായി സേവനം ചെയ്യുന്നവര്ക്ക്, സേവനത്തില് വളരെ ആനന്ദം അനുഭവപ്പെടും. ശിവബാബയും സഹായിക്കുമല്ലോ! ബാബ പറയും- ജോലി ഉപേക്ഷിച്ച് ഇന്ന ഇന്ന സ്ഥലത്തേക്ക് പോകൂ എന്ന്. പ്രൊജക്ടര് ഷോ ചെയ്യാന് നിങ്ങള്ക്ക് ക്ഷണം കിട്ടാറുണ്ട്. 4-5 മുഖ്യമായ ചിത്രങ്ങള് കൊണ്ടു പോകൂ. അവിടെ പോയി സേവനം ചെയ്യൂ. സേവനത്തില് താല്പര്യമുള്ളവരാണെങ്കില് – ഞങ്ങള് പോയിട്ട് മനസ്സിലാക്കി കൊടുക്കാം എന്ന് പറയും. അവിടെ സേവാകേന്ദ്രവും തുടങ്ങാന് സാധിക്കും. സേവനത്തിനുള്ള അഭ്യര്ത്ഥനകള് നിറയെ ലഭിക്കും. സേവനം അഭിവൃദ്ധി പ്രാപ്തമാക്കി കൊണ്ടിരിക്കും. ബാബയും അവരുടെ മഹിമ ചെയ്യും- ഈ കുട്ടി വളരെ നന്നായി സേവനം ചെയ്യുന്നു. ചിലര് സേവനത്തില് നിന്ന് 3 മൈല് ദൂരെ ഓടുന്നു( മാറി നില്ക്കുന്നു). സേവനത്തില് താല്പര്യം വെയ്ക്കുകയാണെങ്കില് സഹയോഗവും ലഭിക്കുന്നു, എത്രത്തോളം ബാബയുടെ സേവനം ചെയ്യുന്നുവൊ അത്രയും ശക്തി ലഭിക്കും, ആയുസ്സും വര്ദ്ധിക്കും. സന്തോഷത്തിന്റെ ലഹരിയും വര്ദ്ധിക്കും. തന്റെ കുലത്തില് പ്രശസ്തരാകുന്നു. പുരുഷാര്ത്ഥത്തിലൂടെ അത്രയും ശ്രേഷ്ഠമാകാന് സാധിക്കും, അതിനാല് അത്രയും പുരുഷാര്ത്ഥം ചെയ്യണം. ചലനത്തിലൂടെ അറിയാന് സാധിക്കും ആര്ക്കൊക്കെയാണ് സേവനത്തില് താല്പര്യമുള്ളതെന്ന്. രാപകല് തന്റെ സമ്പാദ്യത്തെ കുറിച്ചുള്ള ചിന്ത ഉണ്ടായിരിക്കണം. വളരെ ഉയര്ന്ന സമ്പാദ്യമാണ്. കുട്ടികളെ ഉന്മേഷത്തില് കൊണ്ട് വരണമെന്ന ചിന്ത ഇടയ്ക്കിടയ്ക്ക് ബാബയ്ക്ക് വരാറുണ്ട്. വളരെ സന്തോഷമുണ്ടാകും. ബാബയ്ക്ക് സേവനയുക്തരായ കുട്ടികളുടെ ഓര്മ്മയാണ് വരുന്നത്. അമൃതവേളയിലുള്ള വിചാര സാഗര മഥനത്തിന്റെ നൃത്തം ഇഷ്ടപ്പെടുന്നു, പിന്നെ അവരവരുടെ ജോലിയില് മുഴുകുന്നു. അതിരാവിലെയാണ് വിചാര സാഗര മഥനം നടക്കുന്നത്. കുട്ടികള് ആദ്യം മുരളി നല്ല രീതിയില് ധാരണ ചെയ്യണം. നന്നായി പഠിച്ച് മുരളി കേള്പ്പിക്കണം. പണ്ട് ബാബ 2 മണിക്ക് എഴുന്നേറ്റിരുന്ന് എഴുതുമായിരുന്നു പിന്നെ രാവിലെ മമ്മ വായിച്ചു കേള്പ്പിക്കുമായിരുന്നു. മുരളി കൈയ്യില് ഇല്ലായെങ്കിലും നന്നായി കേള്പ്പിക്കാന് സാധിക്കുമായിരുന്നു. ഏതെല്ലാം കുട്ടികള്ക്കാണൊ മുരളി പഠിക്കാനും, അതിനെ കുറിച്ച് ചിന്തിക്കാനും താല്പര്യമുള്ളത്, അവര് സേവനം ചെയ്തു കൊണ്ടേയിരിക്കും. മുരളി പഠിക്കുന്നതിലൂടെ ഉണരുന്നു. മുരളി അച്ചടിക്കുന്ന സേവനം വളരെ ഉത്സാഹത്തോടെ നടക്കും. ടേപ്പിന്റെ (പാട്ട്പെട്ടി) ഉപയോഗം വളരെ വര്ദ്ധിക്കും. മുരളി വിദേശത്ത് വരെ പോകും. ബുദ്ധിയില് ധാരണയായ കുട്ടികള്ക്ക് വളരെ ലഹരി വര്ദ്ധിക്കും. ഇരിക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും 84ന്റെ ചക്രം ബുദ്ധിയില് കറങ്ങി കൊണ്ടിരിക്കും. ചിലരുടെ ബുദ്ധിയില് യാതൊന്നും ഇരിക്കുന്നില്ല. സന്തോഷത്തിന്റെ ലഹരിയും വര്ദ്ധിക്കുന്നില്ല.

മുഴുവന് ദിവസവും നിങ്ങളുടെ കര്ത്തവ്യം തന്നെ ഇതായിരിക്കണം. ഇതാണ് ഉയര്ന്നതിലും വെച്ച് ഉയര്ന്ന കര്ത്തവ്യം. ബാബയെ വ്യാപാരിയെന്നും പറയാറില്ലേ! ഈ അവിനാശി ജ്ഞാന രത്നങ്ങളുടെ വ്യാപാരം വിരളം പേരെ ചെയ്യുന്നുള്ളു. മുഴുവന് ദിവസവും ബുദ്ധിയില് ഇത് തന്നെ കറങ്ങി കൊണ്ടിരിക്കണം, സന്തോഷത്തിലും മുഴുകിയിരിക്കണം. ഇത് ആന്തരിക സന്തോഷമാണ്. ആത്മാവിന് സന്തോഷമുണ്ടാകുന്നു- ആ ഹാ..എനിക്ക് ബാബയെ ലഭിച്ചു. പരിധിയില്ലാത്ത ബാബ 84 ജന്മങ്ങളുടെ കഥ കേള്പ്പിച്ചു. കുട്ടികള് അച്ഛനോടും, ടീച്ചറോടും നന്ദി പറയില്ലേ! വിദ്യാര്ത്ഥി ടീച്ചറിലൂടെ പാസാകുമ്പോള് ടീച്ചറിന് സമ്മാനവും നല്കുന്നു. കുട്ടികളാകുന്ന നിങ്ങള്ക്കറിയാം ബാബ നമ്മെ ഉയര്ന്ന പഠിത്തമാണ് പഠിപ്പിക്കുന്നത്, അതിലൂടെ നമ്മള് വിശ്വത്തിന്റെ അധികാരിയായി തീരുന്നു. ഈ പഠിത്തം വളരെ സഹജമാണ്. പക്ഷെ പൂര്ണ്ണമായും ശ്രദ്ധിക്കുന്നില്ല. ഫസ്റ്റ് ക്ലാസ്സ് ജ്ഞാനമാണ്. ഇത് മനസ്സിലാക്കുന്നതിലൂടെ ഭാവിയില് അളവറ്റ ഖജനാവ് ലഭിക്കുന്നു. അത്ഭുതമല്ലേ!

ഞാന് ഏത് ഗ്രേഡിലാണെന്ന് ഓരോ കുട്ടിക്കും മനസ്സിലാക്കാന് സാധിക്കും. സര്വ്വതിന്റെയും ആധാരം സേവനമാണ്. ബാബ പറയും മൂന്നാമത്തെ ഗ്രേഡില് നിന്നും ഫസ്റ്റ് ഗ്രേഡില് വരൂ എന്ന്, എങ്കിലേ പദവി നേടാന് സാധിക്കൂ. 21 ജന്മത്തേയ്ക്കുള്ള ഫലം വരുന്നു. ബാബയ്ക്ക് ദയ തോന്നുന്നു. സമയം വ്യര്ത്ഥമാക്കി കളയുന്നു. ബാബ മനസ്സിലാക്കി തരുകയാണ്- ഡ്രാമാ പ്ലാനനുസരിച്ച് സത്ഗതി നല്കാന് എനിക്ക് വരേണ്ടിയിരിക്കുന്നു. ഇത് ദുര്ഗതിയുടെ ലോകമാണ്. നിങ്ങള് ദുര്ഗതിയിലാണൊ എന്ന് ചോദിക്കൂ. അപ്പോള് പറയും ഞങ്ങള്ക്ക് ഇത് തന്നെയാണ് സ്വര്ഗ്ഗം, ഞങ്ങള് സ്വര്ഗ്ഗത്തിലാണ് ഇരിക്കുന്നത് എന്ന്. സ്വര്ഗ്ഗം എന്നു പറയുന്നത് സത്യയുഗത്തെയാണ് എന്ന് ബുദ്ധിയില് വരുന്നില്ല. വലിയ വലിയ വിദ്വാന്മാരുണ്ട്, പണ്ഡിതരുണ്ട്. ഇത് പഴയ ഇരുമ്പ് യുഗമാണെന്ന് ആരുടെയും ബുദ്ധിയില് വരുന്നില്ല. വളരെ അഹങ്കാരത്തോടെയാണ് ഇരിക്കുന്നത്. ഭക്തിമാര്ഗ്ഗത്തിന് എത്ര ശക്തിയാണുള്ളത്. ഭക്തിയുടെ ഷോ വളരെ വലുതാണ്. കുംഭ മേളയില് ലക്ഷ കണക്കിന് ആളുകള് പോകുന്നുണ്ട്. ഇത് അന്തിമ ഷോ ആണ്. ഈ ഭാഗത്തേയ്ക്ക് വരാന് മായ അനുവദിക്കുന്നേയില്ല. എലിയെ പോലെ ഊതുന്നു, മുഴുവന് രക്തം ഊറ്റി കുടിക്കുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) അതിരാവിലെ എഴുന്നേറ്റ് വിചാര സാഗര മഥനം ചെയ്യണം. മുരളി പഠിച്ച് അതിനെക്കുറിച്ച് ചിന്തിച്ച് ധാരണ ചെയ്യണം. അവിനാശി ജ്ഞാന രത്നങ്ങളുടെ വ്യാപാരം ചെയ്യണം.

2) സേവനത്തിന്റെ വളരെ വളരെ താല്പര്യം വെയ്ക്കണം. ശരീരത്തെ വിശ്വസിക്കാന് സാധിക്കില്ല, അതിനാല് 21 ജന്മങ്ങള്ക്കുള്ള സമ്പാദ്യം ഇപ്പോള് തന്നെ സമ്പാദിക്കണം.

വരദാനം:-

ഏതുപോലെയാണോ സയന്സ് ഇങ്ങനെയുള്ള കണ്ടുപിടുത്തം നടത്തിയിട്ടുള്ളത് അതിലൂടെ എഴുതിയതെല്ലാം മാഞ്ഞുപോകുന്നു, അറിയാന് സാധിക്കില്ല. ഇതുപോലെ താങ്കള് സൈലന്സിന്റെ ശക്തിയിലൂടെ തന്റെ രജിസ്റ്ററിനെ ദിവസവും വൃത്തിയാക്കൂ എങ്കില് പ്രഭു പ്രിയര് അഥവാ ദൈവീക ലോക പ്രിയരായി മാറും. സത്യതയെയും ശുദ്ധതയെയും എല്ലാവരും ഇഷ്ടപ്പെടുന്നു. അതുകൊണ്ട് ഒരു ദിവസം ചെയ്തിട്ടുള്ള വ്യര്ത്ഥ സങ്കല്പം അഥവാ വ്യര്ത്ഥ കര്മ്മം അടുത്ത ദിവസം ചോര്ച്ചയാകുക പോലും ചെയ്യരുത്, കഴിഞ്ഞതിന് വിട നല്കി ഫുള്സ്റ്റോപ്പിടൂ എങ്കില് രജിസ്റ്റര് വൃത്തിയായിരിക്കും പ്രഭു സംപ്രീതനാകും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top