28 August 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
27 August 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
ഹോളി ആചരിക്കുക അര്ഥം ദൃഢസങ്കല്പത്തിന്റെ അഗ്നിയില് ദുര്ബലതകളെ കത്തിക്കുക, മിലനത്തിന്റെ ആനന്ദം ആഘോഷിക്കുക
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഇന്ന് ആത്മീയപൂന്തോട്ടത്തിന്റെ യജമാനന് ബാപ്ദാദ ഡബിള് പൂന്തോട്ടം കാണുകയായിരുന്നു.(ഇന്ന് സ്റ്റേജില് വളരെ സുന്ദര പൂന്തോട്ടം അലങ്കരിക്കപ്പെട്ടിരിക്കുന്നു). ഒരു വശത്തുണ്ട് പ്രകൃതിയുടെ സൗന്ദര്യം മറുവശത്ത് ആത്മീയ റോസാപുഷ്പങ്ങളുടെ ശോഭ. ഡ്രാമയില് ആദികാല സത്യയുഗത്തില് പ്രകൃതിയുടെ സതോപ്രധാനസൗന്ദര്യം താങ്കള് മാസ്റ്റര് ആദിദേവ, ആദിശ്രേഷ്ഠ ആത്മാക്കള്ക്കു തന്നെ പ്രാപ്തമാകുന്നു. ഈ സമയത്ത് അന്തിമകാലത്തും പ്രകൃതിയുടെ സൗന്ദര്യം കാണുകയാണ്. എന്നാല് ആദി കാലത്തും അന്തിമകാലത്തും എത്ര അന്തരമാണ്! താങ്കളുടെ സത്യയുഗീരാജ്യത്ത് പ്രകൃതിയുടെ സ്വരൂപം എത്ര സതോപ്രധാന സുന്ദരമായിരിക്കും! അവിടത്തെ പൂന്തോട്ടവും ഇവിടത്തെ താങ്കളുടെ പൂന്തോട്ടവും എത്ര അന്തരമാണ്! ആ യഥാര്ഥ സുഗന്ധം അനുഭവം ചെയ്തില്ലേ? എന്നിട്ടും പ്രകൃതിപതി താങ്കള് ശ്രേഷ്ഠ ആത്മാക്കളാണ്. പ്രകൃതിപതിയാണ്, ഈ പ്രകൃതിയുടെ കളി കണ്ട് ഹര്ഷിതമാകുകയാണ്. പ്രകൃതി ഇളകുകയാകട്ടെ, പ്രകൃതി സുന്ദരമായ കളി കാണിക്കട്ടെ- രണ്ടിലും പ്രകൃതിപതി ആത്മാക്കള് സാക്ഷിയായി കളി കാണുകയാണ്. കളിയില് ആനന്ദമെടുക്കുന്നു, പരിഭ്രമിക്കുകയില്ല അതിനാല് ബാപ്ദാദ തപസ്യയിലൂടെ സാക്ഷിസ്ഥിതിയുടെ ആസനത്തില് അചഞ്ചലമായി ഇളകാതെ സ്ഥിതി ചെയ്യാനുള്ള വിശേഷ അഭ്യാസം ചെയ്യിക്കുകയാണ്. അപ്പോള് ഈ സ്ഥിതിയുടെ ആസനം എല്ലാവര്ക്കും നന്നായി തോന്നുന്നില്ലേ.അചഞ്ചലമായ ആസനം നല്ലതായി തോന്നുന്നില്ലേ. എന്തു കാര്യം സംഭവിച്ചോട്ടെ പ്രകൃതിയുടെയാകട്ടെ, വ്യക്തിയുടെയാകട്ടെ, രണ്ടും അചഞ്ചലസ്ഥിതിയുടെ ആസനത്തെ അല്പം പോലും ഇളക്കാന് പാടില്ല. ഇത്രയും പക്കയാണോ അതോ ഇനി ആകണമോ?
പ്രകൃതിയുടെയും അഞ്ചു കളിക്കാരാണ്, മായയ്ക്കും അഞ്ചു കളിക്കാരാണ്. ഈ പത്തു കളിക്കാരെ നല്ല രീതിയില് അറിയുകയില്ലേ. കളിക്കാരന് കളിക്കാതെയിരിക്കുമോ? ഇടയ്ക്ക് ഏതെങ്കിലും കളിക്കാരന് മുന്നില് വരുന്നു, ഇടയ്ക്ക് വേറാരെങ്കിലും മുന്നില് വരുന്നു. ഇന്നത്തെക്കാലത്തും പഴയ ലോകത്ത് കളി കാണാന് വളരെ ഉത്സുകരല്ലേ? എത്ര സ്നേഹത്തോടെ കളി കാണുന്നു. അവര് പഴയ ലോകത്തുള്ളവര്, താങ്കള് സംഗമയുഗീബ്രാഹ്മണാത്മാക്കളാണ്, അപ്പോള് കളി കാണുന്നത് ആസ്വദിക്കണോ പരിഭ്രമിക്കണോ? ചിലര് വീഴുന്നു ചിലര് വീഴ്ത്തുന്നു, എന്നാല് കളി കാണുന്നവര്ക്ക് വീഴുന്നതു കാണുന്നതും രസമാകുന്നു. അപ്പോള് ഇതും വളരെ വലിയ കളിയാണ്. കേവലം ആസനത്തെ വിടാതിരിക്കൂ. ആര് എത്ര ഇളക്കിയാലും താങ്കള് ശക്തിശാലി ആത്മാക്കള്ക്ക് ഇളകാനാകില്ല. അപ്പോള് ബാപ്ദാദ ഇന്ന് ഓരോരോ ആത്മീയറോസുകളെ കാണുകയാണ്. പൂന്തോട്ടത്തിലേക്ക് വിളിച്ചാല് പൂന്തോട്ടത്തില് ഇലകളെ കാണുമോ അതോ പൂക്കളെ കാണുമോ? ഇതും നന്നായി അലങ്കരിച്ചതല്ലേ. പരിശ്രമിക്കുന്നവരുടെ അത്ഭുതം നല്ലതാണ്. എന്നാല് ബാപ്ദാദ ആത്മീയറോസുകളെ കാണുകയാണ്. വ്യത്യസ്തമല്ലേ. ചിലത് വളരെ സുന്ദര നിറവും രൂപവുമാണ്. നിറവുമുണ്ട്, രൂപവുമുണ്ട്. ചിലവ നിറവും രൂപവും സുഗന്ധവുമുള്ളതായിരിക്കും, ചിലത് വെറും നിറമുള്ളവ. നിറവും രൂപവും എല്ലാ കുട്ടികളിലും വന്നിരിക്കുന്നു എന്തെന്നാല് ബാബയുടെ സംഗത്തിന്റെ നിറം എല്ലാവരിലും വന്നിരിക്കുന്നു. ചില വ്യവഹാരത്തിന്റെ കാര്യത്തില്, പുരുഷാര്ഥത്തിന്റെ കാര്യത്തില് സമ്പൂര്ണ സന്തുഷ്ടതയില്ലെങ്കിലും ബാബയുടെ സംഗത്തിന്റെ നിറം എല്ലാവര്ക്കും അതിപ്രിയമാകുന്നു. അതിനാല് നിറവും എല്ലാവരിലും വന്നിരിക്കുന്നു രൂപവും പരിവര്ത്തനപ്പെട്ടിരിക്കുന്നു എന്തെന്നാല് ബ്രാഹ്മണാത്മാക്കളായിരിക്കുന്നു. എങ്ങനെയുള്ള പുരുഷാര്ഥമാകട്ടെ എന്നാല് ബ്രാഹ്മണാത്മാവാകുന്നതിലൂടെ രൂപം തീര്ച്ചയായും മാറുന്നു. ബ്രാഹ്മണാത്മാവിന്റെ തിളങ്ങുന്ന സുന്ദരത ഓരോരോ ബ്രാഹ്മണാത്മാവിലും വരുന്നു അതിനാല് നിറവും രൂപവും എല്ലാവരിലും കാണപ്പെടുന്നു. സുഗന്ധം യഥാക്രമമാണ്. സുഗന്ധമാണ് സമ്പൂര്ണ പവിത്രത. ആര് ബ്രാഹ്മണരാകുന്നുവോ, ബ്രഹ്മാകുമാരന്, ബ്രഹ്മാകുമാരിയെന്നു വിളിക്കുന്നു. കുമാരനും കുമാരിയുമാകുക അര്ഥം പവിത്രമാകുക. പവിത്രതയുടെ പരിഭാഷ അതിസൂക്ഷ്മമാണ്. വെറും ബ്രഹ്മചര്യമല്ല. ശരീരം കൊണ്ട് ബ്രഹ്മചാരിയാകുക ഇതിനെ സമ്പൂര്ണ പവിത്രതയെന്നു പറയില്ല. മനസു കൊണ്ടും ബ്രഹ്മചാരിയാണ് അര്ഥം മനസും ബാബയല്ലാതെ ഒരു പ്രകാരത്തിലെ ആകര്ഷണത്തിലും വരരുത്. ശരീരം കൊണ്ടും ബ്രഹ്മചാരി, സംബന്ധത്തിലും ബ്രഹ്മചാരി, സംസ്കാരത്തിലും ബ്രഹ്മചാരി. ഇതിന്റെ പരിഭാഷ അതിപ്രിയവും അതിഗഹനവുമാണ്. അതിന്റെ വിസ്താരം പിന്നെ കേള്പ്പിക്കാം. ഇന്ന് ഹോളി ആചരിക്കണ്ടേ, ഗഹനമായ പഠനമല്ല, ഇന്ന് ആചരിക്കണം.
ഹോളി ആചരിക്കുന്നവര് ആരാണ്? ഹോളീഹംസമാണ്. ഹോളീഹംസം എത്ര പ്രിയങ്കരമാണ്. ഹംസം സദാ വെള്ളത്തില് നീന്തിക്കൊണ്ടിരിക്കുന്നു. ഹോളീഹംസവും സദാ ജ്ഞാനജലത്തില് നീന്തുന്നു. പറക്കുന്നവരും നീന്തുന്നവരുമാണ്. താങ്കളെല്ലാവര്ക്കും പറക്കാനും നീന്താനും അറിയാമല്ലോ, ജ്ഞാനം മനനം ചെയ്യുക ഇതിനെയാണ് ജ്ഞാനാമൃതത്തില് നീന്തുകയെന്നു പറയുന്നത്. പറക്കുകയെന്നാല് സദാ ഉയര്ന്ന സ്ഥിതിയില് കഴിയുക. രണ്ടും അറിയാമല്ലോ? എല്ലാവരുടെ മനസിലും ബാബയോട് സ്നേഹം
100 ശതമാനത്തിലും കൂടുതലാണ്. ബാബയുടെ സ്നേഹവും ഓരോ കുട്ടിയോടും വീണാലും കയറിയാലും കളിച്ചാലും അച്ഛന്റെ സ്നേഹമുണ്ട്. അച്ഛന് കളി കണ്ട് മനസിലാക്കുന്നു ഇത് അല്പം കുസൃതിക്കുട്ടിയാണ്. എല്ലാ കുട്ടികളും ഒരുപോലെയാകില്ലല്ലോ. ചിലര് കുസൃതി, ചിലര് ഗൗരവം, ചിലര് കോമളമാണ്, ചിലര് വളരെ ചടുലസ്വഭാവക്കാരാണ്. എന്നിരുന്നാലും കുട്ടികളല്ലേ. കുട്ടിയെന്ന വാക്കു തന്നെ അതി പ്രിയമാണ്. താങ്കളേവര്ക്കും അച്ഛനെന്ന വാക്കു പ്രിയമാണെന്ന പോലെ അച്ഛന് മക്കള് പ്രിയമാണ്. അച്ഛന് ഒരിക്കലും ഒരു കുട്ടികളിലും നിരാശനാകില്ല. സദാ ശുഭപ്രതീക്ഷ വെക്കുന്നു. ആരെങ്കിലും ഒഴിഞ്ഞുമാറിയാലും ബാപ്ദാദ അവരിലും പ്രതീക്ഷ വെക്കുന്നു ഇന്നല്ലെങ്കില് നാളെ വരും. എവിടെപ്പോകാന്? ശാരീരിക കണക്കില് ചിലര്ക്ക് കൂടുതല് രോഗം വരുന്നു, അവര്ക്കു ഭേദമാവാനും കൂടുതല് സമയമെടുക്കുന്നു. ആര്ക്കാണോ അല്പസമയം അസുഖമാകുന്നത് അവര്ക്കു വേഗം ഭേദമാകുന്നു. എന്നാല് രോഗമുണ്ടല്ലോ. എങ്ങനെയുള്ള രോഗമായാലും സ്ഥൂലരീതിയനുസരിച്ചും രോഗത്താല് പ്രതീക്ഷ കൈവിടാറില്ല. സദാ പ്രതീക്ഷ വെക്കുന്നു- ഇന്നല്ലെങ്കില് നാളെ ശരിയാവും. അതിനാല് ബാപ്ദാദ ഒരു കുട്ടിയോടും പ്രതീക്ഷയറ്റവനാകുന്നില്ല. സദാ ശുഭആശകള് വെക്കുന്നു, ഇന്ന് അല്പം മന്ദമാണ്, നാളെ സമര്ഥമാകും. ലക്ഷ്യം ഒന്നാണെങ്കില്, അച്ഛന് ഒന്നാണെങ്കില് എവിടെപ്പോകും അച്ഛനെക്കൂടാതെ? എന്നാലും സ്വത്ത് ഓരോ ആത്മാവിനും ബാബയില് നിന്നു തന്നെ കിട്ടണം. അച്ഛനെ നിന്ദിക്കുകയാണെങ്കില് കൂടി അച്ഛന് മുക്തിയുടെ സമ്പത്ത് നല്കുക തന്നെ ചെയ്യും. മുഴുവന് വിശ്വത്തിലെ സര്വ ആത്മാക്കള്ക്കും മുക്തിയുടെയാകട്ടെ ജീവന്മുക്തിയുടെയാകട്ടെ സമ്പത്ത് തീര്ച്ചയായും ലഭിക്കണം എന്തെന്നാല് ബാബ സൃഷ്ടിയില് അവതരിച്ച് കുട്ടികളെ സമ്പത്തില് നിന്നു വഞ്ചിക്കാനാവില്ല. അച്ഛന് സ്വത്തു നല്കുക തന്നെ വേണം. എടുത്താലും എടുത്തില്ലെങ്കിലും ബാബയ്ക്കു നല്കുക തന്നെ വേണം. സര്വാത്മാക്കള്ക്കും അച്ഛനിലൂടെ സമ്പത്തു ലഭിച്ചിരിക്കുന്നു. അതാണല്ലോ പിതാവെന്നു പറഞ്ഞ് വിളിക്കുന്നത്. പിതാവെന്നതിന്റെ അര്ഥം തന്നെ സ്വത്തു നല്കുന്നയാള്. ഏതു ധര്മത്തിലേക്കു പോയിയെന്നാലും പിതാവെന്നു പറഞ്ഞ് ഓര്മിക്കുന്നില്ലേ. ഒരാത്മാവിനു പോലും സമ്പത്തില്ലാതെ പോകില്ല. അപ്പോള് സാകാരസൃഷ്ടിയില് പാര്ട്ടഭിനയിച്ച് കുട്ടികള്ക്കു സമ്പത്തു നല്കാതെ അച്ഛനെന്നെങ്ങനെ പറയും? എന്നാല് താങ്കള് നേരിട്ട് സമ്പത്തെടുക്കുന്നു, തിരിച്ചറിഞ്ഞ് എടുക്കുന്നു. താങ്കള്ക്ക് നേരിട്ട് ബന്ധമാണ്. നിമിത്ത സാകാരമാധ്യമം ബ്രഹ്മാവാക്കിയെങ്കിലും ബ്രഹ്മാവിനോടു യോഗം വെക്കുന്നില്ല, യോഗം ബാബയോടു വെക്കുന്നു.ബ്രഹ്മാബാബയും പറയുന്നു ബാബയെ ഓര്മിക്കൂ. എന്നെ ഓര്മിക്കൂ എന്നു പറയുന്നില്ല. അച്ഛനെക്കൂടാതെ പൂര്ണ സ്വത്ത് ഒരു സംബന്ധത്തിലൂടെയും ലഭിക്കില്ല. താങ്കള് നേരിട്ട് ബാബയോട് സംബന്ധം യോജിപ്പിച്ച് സമ്പത്തിന് അധികാരം മൂന്നു കാലങ്ങളിലേക്കും പ്രാപ്തമാക്കുന്നു. ഇപ്പോഴും സമ്പത്തു ലഭിച്ചു കൊണ്ടിരിക്കുകയല്ലേ. ശക്തികളുടെ ,ഗുണങ്ങളുടെ സമ്പത്തു ലഭിച്ചുകൊണ്ടിരിക്കുന്നു. ലഭിച്ചില്ലേ. മുക്തിധാമത്തിലും എവിടെ കഴിയും? സമീപത്തല്ലേ. അതിനാല് ഇപ്പോഴും സമ്പത്തുണ്ട്, മുക്തിധാമത്തിലുമുണ്ട്, പിന്നെ 21 ജന്മത്തിന്റെയും സമ്പത്തുണ്ട്. അപ്പോള് മൂന്നു കാലത്തെയും സമ്പത്തിന് അധികാരിയാകുന്നു. ആളുകള് താങ്കളോടു പറയുന്നില്ലേ, താങ്കളുടെ ജീവിതമുക്തിയെക്കാള് ഞങ്ങളുടെ മുക്തിയാണ് നല്ലത്. താങ്കള് ചക്രത്തിലേക്കു വരും, ഞങ്ങള് ചക്രത്തില് നിന്നു മോചിക്കപ്പെടും. താങ്കള്ക്കു ഞൊടിയില് പറയാം മുക്തിയുടെ സമ്പത്ത് ഞങ്ങള്ക്കും ലഭിക്കും എന്നാല് ഞങ്ങള് മുക്തിക്കു ശേഷം പിന്നെ ജീവിതമുക്തിയുടെ സമ്പത്തെടുക്കും. ഡബിള് ലഭിക്കില്ലേ! മുക്തിധാമം വഴി വരുമല്ലോ അപ്പോള് നേരിട്ട് ബന്ധമുള്ള കാരണത്താല് വര്ത്തമാനവും പിന്നെ മൃത്യവിനു ശേഷം പിന്നീട് പുതിയ ശരീരമെടുത്ത് മൂന്നു കാലങ്ങളിലും സ്വത്തിനു അധകാരിയാകുന്നു. ഇത്ര ലഹരിയുണ്ടോ?
ഇന്നു ഹോളി ആചരിക്കുകയല്ലേ. ഹോളി കത്തിക്കുകയും ചെയ്യുന്നു ആചരിക്കുകയും ചെയ്യുന്നു. ആദ്യം കത്തിക്കുന്നു പിന്നീട് ആഘോഷിക്കുന്നു. ഹോളി ആഘോഷിക്കുക അര്ഥം കുറച്ച് കത്തിക്കുക, കുറച്ച് ആഘോഷിക്കുക. കത്തിക്കാതെ ആഘോഷിക്കാനാവില്ല, അപ്പോള് ദൃഢസങ്കല്പത്തിന്റെ അഗ്നിയിലൂടെ ആദ്യം സ്വന്തം ദുര്ബലതയെ കത്തിക്കുക അപ്പോള് ആഘോഷിക്കുന്നതിന്റെ ആനന്ദം അനുഭവിക്കാനാവും. അഥവാ കത്തിച്ചില്ലെങ്കില് ആഘോഷിക്കുന്നതിന്റെ ആനന്ദത്തിന്റെ അനുഭവം സദാ കാലത്തേക്ക് ഉണ്ടാകില്ല. ഹോളി എന്ന വാക്കില് കത്തിക്കലുമുണ്ട് ആഘോഷിക്കലുമുണ്ട്. രണ്ട് അര്ഥവുമുണ്ട്. ഹോളി എന്ന വാക്ക് അപ്പോള് പക്കയായില്ലേ. അപ്പോള് ഹോളി അര്ഥം ഹോ ലി. കഴിഞ്ഞതു കഴിഞ്ഞു. ഏതു കാര്യം കടന്നു പോയോ അതിനെ പറയുന്നു ഹോലി. എന്തു സംഭവിക്കേണ്ടിയിരുന്നോ ഹോ ലി( സംഭവിച്ചു). അപ്പോള് കഴിഞ്ഞതു കഴിഞ്ഞു അര്ഥം ഹോളി കത്തിക്കുക.എപ്പോള് ബാബയ്ക്കു മു്നനില്ഡ വരുന്നുവോ പറയുന്നു ഞാന് ബാബയ്ക്കു മുന്നില് ഹോളിയായിക്കഴിഞ്ഞു. അപ്പോള് ആഘോഷിച്ചതും ഹോലി(കഴിഞ്ഞതു കഴിഞ്ഞു). കഴിഞ്ഞതിനെ മറക്കുക ഇതാണ് കത്തിക്കുക. അപ്പോള് ഒരു ഹോളി വാക്കില് തന്നെ കത്തിക്കലും ആഘോഷിക്കലുമുണ്ട്. ഗീതം പാടുന്നില്ലേ ഞാന് ബാബയ്ക്കു മുന്നില് ഹോളി. പക്കയല്ലേ? എന്തെന്നാല് ബാപ്ദാദ എല്ലാവരുടെ തപസ്യയുടെ കണക്കും നോക്കി. തപസ്യ അഥവാ എവിടെയെങ്കിലും കുറഞ്ഞുപോയിട്ടുണ്ടെങ്കില് അതിനു കാരണമെന്താണ്? കഴിഞ്ഞതിനു കഴിഞ്ഞുവെന്ന ബിന്ദുവിടുന്നതിനു പകരം ചോദ്യചിഹ്നമിടുന്നതില് മുഴുകി. വീണ്ടും ചെറിയ തെറ്റു ചെയ്യുകയാണ്, ചെറുതാണ് എന്നാല് വലിയ ദോഷകാരിയാണ്. അതെന്തു തെറ്റാണ്? എന്താണോ മറക്കണ്ടത് അത് ഓര്മിക്കുന്നു എന്താണോ ഓര്മിക്കേണ്ടത് അതു മറക്കുന്നു. അപ്പോള് മറക്കാനറിയാമല്ലേ. ബാബയെ മറക്കാനാഗ്രഹിക്കുന്നില്ല എങ്കിലും മറക്കുന്നു. മറക്കേണ്ട സമയത്തോ എന്തു പറയുന്നു- മറക്കണമെന്നുണ്ട്, എന്നാല് മറക്കാനാവുന്നില്ല. വീണ്ടും വീണ്ടും ഓര്മ വരുന്നു. അപ്പോള് ഓര്മിക്കുക, മറക്കുക രണ്ടു കാര്യങ്ങളും വരുന്നു. എന്നാല് എന്ത് ഓര്മിക്കണം, എന്തു മറക്കണം? ഏതു സമയം മറക്കണമോ ആ സമയം ഓര്മിക്കുന്നു ഏതു സമയത്ത് ഓര്മിക്കണമോ ആ സമയം മറന്നുപോകുന്നു. ചെറിയ തെറ്റല്ലേ? അപ്പോള് ഇതിനെ ഹോളിയാക്കൂ കത്തിക്കൂ. അംശത്തില് നിന്നു അവസാനിപ്പിക്കൂ. ജ്ഞാനിതുആത്മാവല്ലേ? ജ്ഞാനിയുടെ അര്ഥമാണ് വിവേകശാലി. താങ്കള് മൂന്നു കാലങ്ങളുടെയും വിവേകശാലിയായി അതിനാല് ഹോളി ആചരിക്കുക അര്ഥം ഈ തെറ്റിനെ കത്തിക്കുക.എന്തു മറക്കണമോ അതു സെക്കന്റില് മറക്കണം, എന്ത് ഓര്മിക്കണോ അതു സെക്കന്റില് ഓര്മിക്കണം. കാരണം വെറും ബിന്ദുവിനു പകരം ചോദ്യചിഹ്നമാണ്. എന്തുകൊണ്ട് എന്നു ചിന്തിച്ചു ക്യൂ ആരംഭിച്ചു. ചോദ്യചിഹ്നമിടുന്നതിലൂടെ മാത്രം. ബിന്ദുവിട്ടാലോ എന്തു സംഭവിക്കും? താങ്കളും ബിന്ദു ബാബയും ബിന്ദു, വ്യര്ഥത്തിനും ബിന്ദു, ഫുള്സ്റ്റോപ്പ്. സ്റ്റോപ്പുമല്ല ഫുള്സ്റ്റോപ്പ്. ഇതിനെ പറയുന്നു ഹോളി. ഈ ഹോളിയിലൂടെ സദാ ബാബയുടെ സംഗത്തിന്റെ നിറത്തിന്റെ ഹോളി, മിലനഹോളി ആചരിച്ചുകൊണ്ടിരിക്കും. ഏറ്റവും പക്കാ നിറം ഏതാണ്? ഈ സ്ഥൂലനിറം എത്ര പക്കയായാലും ഏറ്റവും ശ്രേഷ്ഠവും ഏറ്റവും പക്കാ നിറവുമാണ് ബാബയുടെ സംഗത്തിന്റെ നിറം. അപ്പോള് ഈ നിറം കൊണ്ട് ആഘോഷിക്കൂ. താങ്കളുടെ ഓര്മചിഹ്നം ഗോപഗോപികമാരുടെ ഹോളി ആചരിക്കുന്നതിന്റേതാണ്. ആ ചിത്രത്തില് എന്തു കാണിക്കുന്നു? ബാബയും താങ്കളും ഒപ്പമൊപ്പം ഹോളി കളിക്കുന്നു. ഓരോരോ ഗോപഗോപിയോടൊപ്പം ഗോപീവല്ലഭനെ കാണിക്കുന്നു. അപ്പോള് ഇതു സംഗമായില്ലേ! കൂടെ അഥവാ സംഗത്തില് അവിനാശി ഹോളിയാണ്, ബാബയുടെ സംഗത്തിന്റെ നിറത്തിന്റെ ഹോളി ഓര്മചിഹ്നമായ ഹോളി ഒപ്പമുള്ള രാസലീലയുടെ രൂപത്തില് കാണിച്ചിരിക്കുന്നു. അപ്പോള് ഹോളി ആചരിക്കാനറിയാമല്ലോ? ഇതു നടന്നു, എന്തു ചെയ്യും, ആഗ്രഹിക്കുന്നില്ല എന്നാല് സംഭവിക്കുന്നു… ഇന്നു മുതല് ഇതിന്റെ ഹോളി കത്തിക്കൂ സമാപ്തമാക്കൂ. മാസ്റ്റര് സര്വശക്തിവാന് ഒരിക്കലും സങ്കല്പത്തിലും ഇതു ചിന്തിക്കാനാവില്ല. ശരി
ഡബിള് വിദേശിയും നന്നായി സേവനത്തിന്റെ വൃദ്ധിയില് മുന്നേറുന്നു. ബാബയോടും സ്നേഹമുണ്ട്, എങ്കില് സേവനത്തോടും സ്നേഹമുണ്ട്. സേവനം അര്ഥം സ്വയത്തിന്റെയും സര്വാത്മാക്കളുടെയും ഒപ്പമൊപ്പം സേവനം. ആദ്യം സ്വയം എന്തെന്നാല് സ്വസ്ഥിതിയുള്ളവര്ക്കു തന്നെയേ അന്യാത്മാക്കളെ പരിതസ്ഥിതികളില് നിന്നു പുറത്തെടുക്കാനാവൂ. സേവനത്തിന്റെ സഫലത തന്നെയാണ് സ്വയത്തിന്റെയും സര്വരുടെയും സന്തുലനത്തിന്റെ സ്ഥിതി. ഇങ്ങനെ ഒരിക്കലും പറയരുത് സേവനത്തിന്റെ വളരെ തിരക്കിലായിരുന്നില്ലേ അതിനാല് സ്വന്തം സ്ഥിതിയുടെ ചാര്ട്ട് മങ്ങിപ്പോയി. ഒരു വശത്ത് സമ്പാദിച്ചു മറുവശത്ത് നഷ്ടപ്പെടുത്തി അപ്പോള് ബാക്കി എന്തു കിട്ടി? അതിനാല് എങ്ങനെ താങ്കളും കംബൈന്ഡ് ആണോ, ശരീരവും ആത്മാവും കംബൈന്ഡ് ആണോ, താങ്കളുടെ ഭാവി വിഷ്ണുസ്വരൂപം കംബൈന്ഡ് ആണോ, ഇങ്ങനെ സ്വ സേവനവും സര്വരുടെ സേവനവും കംബൈന്ഡ് ആകണം. ഇതിനെ വേറെയാക്കാതിരിക്കൂ. ഇല്ലെങ്കില് പരശ്രമം കൂടുതല് കൂടുതല് സഫലത കുറവ് ലഭിക്കുന്നു. അപൂര്ണമായില്ലേ!
ഈ ഗ്രൂപ്പിന്റെ ചാര്ട്ടിലും രണ്ടാം നമ്പര് കൂടുതലാണ്. ഒന്നാമത് കുറവെങ്കില് നാലാമതും അഞ്ചാമതും കുറവാണ്, രണ്ടാമതു വരെയെത്തിയെങ്കില് രണ്ടിനു ശേഷം മുന്നില് ഏതാണ് ഒന്നാംസ്ഥാനമല്ലേ. രണ്ടാമതു വരെ ചുവടുവെച്ചുവെങ്കില് ബാക്കി ഇപ്പോള് ഒരു ചുവട് ഒന്നാംസ്ഥാനത്ത് വെക്കണം. അതിന്റെ വിധിയാണ്- കംബൈന്ഡ് സ്വരൂപത്തിന്റെ സേവനം. കുട്ടികള് സേവനത്തിന്റെയും പദ്ധതി ഉണ്ടാക്കിക്കൊണ്ടിരിക്കുകയല്ലേ. ബാപ്ദാദ സൂചന നല്കിയതു തന്നെയായിരുന്നു ഇപ്പോള് സമയപ്രമാണം സേവനം എന്തു ചെയ്തുവോ വളരെ നല്ലതായി ചെയ്തു. അതിലൂടെ ബാബയെ, അവരവരെ പ്രത്യക്ഷമാക്കി, അന്തരീക്ഷവും വൈബ്രേഷനും പരിവര്ത്തനപ്പെട്ടു. സ്നേഹിയും സഹയോഗിയുമായ ആത്മാക്കള് നാനാഭാഗത്തും നല്ല സംഖ്യ സമീപത്തു വന്നു. ഇപ്പോള് ഇങ്ങനെ സേവനം ചെയ്യൂ ഒരാളിലൂടെ അനേകരുടെ സേവനം നടക്കണം. മുഴുവന് വിശ്വത്തിനു സന്ദേശം നല്കണം. ഓരോരുത്തര്ക്കും സന്ദേശം നല്കി ആരു രാജധാനിയില് വരുന്ന ആത്മാക്കളാണോ അവര് തന്റെ ഭാഗ്യമുണ്ടാക്കി മുന്നില് പോയി. എന്നാല് ഇപ്പോഴാണെങ്കില് സന്ദേശം നല്കുന്നതിന്റെ സംഖ്യ രാജ്യഅധികാരി കുട്ടികളെക്കാള് കൂടുതലാണ്. രാജ്യകുടുംബത്തില് വരുന്നവര് അഥവാ രാജസിംഹാസനത്തില് ഇരിക്കുന്നവര് രണ്ടും നന്നായി വന്നിട്ടുണ്ട്. രാജ്യഅധികാരിയും താങ്കളല്ലേ ആകുക. താങ്കളാകുമോ മറ്റുള്ളവരെ ആക്കുമോ? മറ്റുള്ളവരെ രാജ്യഅധികാരി ആക്കിയിട്ട് താങ്കള് എന്താകും? ശരി
കല്പം മുമ്പത്തെ സമ്പത്തെടുക്കുന്നതിനായി പുതിയ പുതിയ കുട്ടികള് എത്തിച്ചേര്ന്നു അതിന് ബാപ്ദാദ സ്വാഗതമരുളുകയാണ്. പുതിയ ജന്മത്തിന്റെ ജന്മദിനത്തിന്റെ ആശംസകളേകുകയാണ്. ശരി
നാനാ ഭാഗത്തെയും സര്വ കംബൈന്ഡ് സ്ഥിതിയില് സ്ഥിതി ചെയ്യുന്ന, സദാ കംബൈന്ഡ് സേവനത്തില് അക്ഷീണസേവനത്താല് നിമിത്തമാകുന്നവരായ, സദാ കഴിഞ്ഞതു കഴിഞ്ഞു ഇങ്ങനെ ബാബയുടെ സംഗത്തിന്റെ നിറത്തിന്റെ ഹോളി ആചരിക്കുന്നവരായ ഹോളീഹംസ ആത്മാക്കള്, സദാ മൂന്നു കാലങ്ങളുടെയും സമ്പത്തിന്റെ സന്തോഷത്തില് കഴിയുന്ന, സദാ സാക്ഷിയായി പ്രകൃതിയുടെയും മായയുടെയും കളി കാണുന്ന- ഇങ്ങനെ സദാ വിജയി, സദാ പറക്കുന്ന കലയിലുള്ള, സദാ മാലാഖാസ്വരൂപം മുന്നിലനുഭവിക്കുന്ന, ശ്രേഷ്ഠാത്മാക്കള്ക്ക് ബാപ്ദാദയുടെ സ്നേഹസ്മരണയും നമസ്തേയും.
വരദാനം:-
മഹാത്മാവാകുന്നതിന്റെ ആധാരമാണ്- പവിത്രതയുടെ വ്രതത്തെ പ്രതിജ്ഞയുടെ രൂപത്തില് ധാരണ ചെയ്യുക. ഏതു പ്രകാരത്തിലായാലും ദൃഢസങ്കല്പമാകുന്ന വ്രതമെടുക്കുക എന്നാല് തന്റെ മനോവൃത്തിയെ പരിവര്ത്തനപ്പെടുത്തുക. ദൃഢവ്രതം മനോവൃത്തിയെ മാറ്റിത്തരുന്നു. വ്രതത്തിന്റെ അര്ഥമാണ് മനസില് സങ്കല്പമെടുക്കുക, സ്ഥൂലരീതിയില് പത്ഥ്യം പാലിക്കുക. താങ്കളെല്ലാവരും പവിത്രതയുടെ വ്രതമെടുത്തു, മനോവൃത്തി ശ്രേഷ്ഠമാക്കി. സര്വാത്മാക്കളെ പ്രതി ആത്മാ സഹോദര സഹോദരവൃത്തി ആകുന്നതിലൂടെ തന്നെ മഹാത്മാവായി.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!