28 August 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

August 27, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ- കിംവദന്തികള് വിശ്വസിക്കരുത്, അഥവാ ഏതെങ്കിലും തലകീഴായ കാര്യങ്ങള് കേള്പ്പിച്ചാല് ഒരു കാതിലൂടെ കേട്ട് മറുകാതിലൂടെ പുറത്ത് കളയൂ.

ചോദ്യം: -

ജ്ഞാനത്തിന്റെ സന്തോഷത്തിലിരിക്കുന്ന കുട്ടികളുടെ അടയാളമെന്തായിരിക്കും?

ഉത്തരം:-

അവര് പഴയ കര്മ്മഭോഗിന്റെ കര്മ്മക്കണക്ക് ആ സന്തോഷത്തില് ഇല്ലാതാക്കിക്കൊണ്ട് പോകും. ജ്ഞാനത്തിന്റെ സന്തോഷത്തില് ദു:ഖം വേദന, ക്ലേശങ്ങളുടെ ലോകത്തെ തന്നെ മറന്നു പോകുന്നു. ബുദ്ധിയിലുണ്ടാവും ഇപ്പോള് നമ്മള് സന്തോഷത്തിന്റെ ലോകത്തിലേയ്ക്ക് പോയ്കൊണ്ടിരിക്കുകയാണ്. രാവണന് ശപിച്ച് ദു:ഖിയാക്കി, ഇപ്പോള് ബാബ വന്നിരിക്കുകയാണ് ആ ദു:ഖത്തിന്റെ, ക്ലേശങ്ങളുടെ ലോകത്തില് നിന്ന് മാറ്റി സന്തോഷത്തിന്റെ ലോകത്തിലേയ്ക്ക് കൂട്ടികൊണ്ട് പോകാന്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

അങ്ങയെ നേടിയ ഞങ്ങള് ഈ ലോകം തന്നെ സ്വന്തമാക്കി….

ഓം ശാന്തി. മധുര-മധുരമായ ആത്മീയ കുട്ടികള് ഗീതം കേട്ടല്ലോ. തീര്ച്ചയായും കുട്ടികള്ക്ക് രോമാഞ്ചമുണ്ടാകണം എന്തുകൊണ്ടെന്നാല് പറയാറുണ്ട് സന്തോഷം പോലൊരു ടോണിക്കില്ല. ഇപ്പോള് നിങ്ങള് എല്ലാ ആത്മീയ കുട്ടികള്ക്കും പരിധിയില്ലാത്ത അച്ഛനെ ലഭിച്ചിരിക്കുകയാണ്. പരിധിയില്ലാത്ത അച്ഛനാണെങ്കില് ഒന്ന് മാത്രമാണ് കൂടാതെ കുട്ടികള്ക്കറിയാം മറ്റുള്ളവരും ബാബയുടെ കുട്ടികളായി മാറുമ്പോള് അവര്ക്കും രോമാഞ്ചമുണ്ടാകും. നിങ്ങള്ക്കറിയാം നമ്മുടെ രാജ്യമായിരുന്നു, പിന്നീട് നഷ്ടപ്പെടുത്തി, ഇപ്പോള് വീണ്ടും രാജ്യം നേടുകയാണ്. ഭാരതവാസികള്ക്ക് വേണ്ടി ഇത് സന്തോഷ വാര്ത്തയാണല്ലോ, പക്ഷെ എപ്പോഴാണോ നല്ല രീതിയില് കേള്ക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത്. ശരിക്കും ഇത് സന്തോഷത്തിന്റെ കാര്യമാണല്ലോ, കല്പ-കല്പം ബാബ വരുന്നു. ബാബയുടെ ജന്മവും ഇവിടെ മഹിമയുണ്ട്. ഉത്സവവും എല്ലാം ഈ സമയത്തിന്റെതാണ്. ബാബ വന്ന് നിങ്ങള്ക്ക് വളരെ സഹജമായ വഴി പറഞ്ഞു തരുകയാണ്. മനുഷ്യര്ക്കാണെങ്കില് അനേക തരത്തിലുള്ള ക്ലേശങ്ങളാണ്, ഇവിടെ ഈ ജ്ഞാനത്തിന്റെ സന്തോഷത്തില് ആ ക്ലേശങ്ങളും ദു:ഖവുമെല്ലാം ഇല്ലാതാകുന്നു, ആരെങ്കിലും അസുഖം ഭേദമായി വരുമ്പോള് എല്ലാവര്ക്കും സന്തോഷമുണ്ടാകുന്നത് പോലെ. അസുഖം മുതലായ ദു:ഖത്തിന്റെ കാര്യങ്ങള് മറക്കുന്നത് പോലെ. സ്വന്തം വീട്, ഭര്ത്താവിന്റെ വീട്, മിത്ര സംബന്ധി മുതലായ എല്ലാവരും സന്തോഷിക്കുന്നു. നിങ്ങള് കുട്ടികള്ക്കറിയാം നമ്മളെല്ലാവരും വിശ്വത്തിന്റെ അധികാരികളായിരുന്നു പിന്നീട് രാവണന് ശാപം നല്കുന്നു. ഇതാണ് ക്ലേശങ്ങളുടെ, ദു:ഖത്തിന്റെ ലോകം. പിന്നീട് നാളെ സന്തോഷത്തിന്റെ ലോകമായി മാറും. സന്തോഷത്തിന്റെ ലോകം ഓര്മ്മിക്കുന്നതിലൂടെ ക്ലേശം, ദു:ഖം മുതലായ എല്ലാം മറക്കണം. ഇത് തമോപ്രധാന ലോകമാണ്. വിവിധ പ്രകാരത്തിലുള്ള കര്മ്മഭോഗാണ്. അബലകളുടെ മേലും എത്രയാണ് അത്യാചാരമുണ്ടാകുന്നത്. അനേക പ്രകാരത്തിലുള്ള വിഘ്നം വരുന്നു. ഈ വിഘ്നങ്ങളുടെ, കര്മ്മഭോഗിന്റെ ദിവസം ബാക്കി കുറച്ച് സമയമാണ്. ബാബ ധൈര്യം നല്കുന്നു, ബാക്കി കുറച്ച് ദിവസമാണ്. കല്പം മുമ്പും ഉണ്ടായിരുന്നു. കര്മ്മഭോഗത്തിന്റെ കണക്ക് വഴക്ക് ഇല്ലാതാക്കണം. സന്തോഷത്തില് ഇതെല്ലാം നിമഗ്നമാക്കിക്കൊണ്ടേ പോകൂ. അത്രമാത്രം ബാബയേയും സമ്പത്തിനേയും ഓര്മ്മിച്ചുകൊണ്ടിരിക്കൂ. തലകീഴായ ഒരു കര്മ്മവും ചെയ്യരുത്. ഇല്ലായെങ്കില് കുറെക്കൂടി ശിക്ഷ അനുഭവിക്കേണ്ടി വരുന്നു, പദവി ഭ്രഷ്ടമാകുന്നു. കുട്ടികളുടെ ജോലിയാണ് ബാബയെ ഓര്മ്മിക്കുക. ബാബ പറയുന്നു – എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ വികര്മ്മം വിനാശമാകും. കര്മ്മ കണക്ക് തീരും. ബാക്കി കുറച്ച് സമയമുണ്ട്, കര്മ്മക്കണക്ക് ഇല്ലാതാക്കൂ എന്തുകൊണ്ടെന്നാല് നിങ്ങള് അന്ധന്മാരുടെ ഊന്ന് വടിയാണ്. നിങ്ങളും ഓര്മ്മിക്കൂ, മറ്റുള്ളവര്ക്കും വഴി പറഞ്ഞുകൊടുക്കൂ. വിഘ്നമെല്ലാം ഒരുപാടുണ്ടാകും. എത്ര സാധിക്കുമോ, എല്ലാവര്ക്കും ഇത് മനസ്സിലാക്കികൊടുത്തുകൊണ്ടിരിക്കൂ ബാബയെ ഓര്മ്മിക്കൂ എന്ന്. ഈ അക്ഷരവും പ്രസിദ്ധമാണ്, മന്മനാഭവ അര്ത്ഥം അല്ലയോ ആത്മാക്കളെ, എന്നെ മാത്രം ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ പഴയ വികര്മ്മങ്ങള് ഭസ്മമാകും. ഇതില് സംശയിക്കേണ്ടതിന്റെ ഒരു കാര്യവുമില്ല. കേവലം ബാബയെ ഓര്മ്മിക്കൂ എങ്കില് തമോപ്രധാനത്തില് നിന്ന് സതോപ്രധാനമായി മാറും. നിങ്ങള്ക്കറിയാം നമ്മള് 84ന്റെ ചക്രം കറങ്ങി. ചക്രം കറക്കി വന്നു, കറക്കികൊണ്ടിരിക്കും. ഇതാണ് പഴയ ലോകം, പഴയ വസ്ത്രം…. ഇതിനെ മറക്കണം. ഇതാണ് ആത്മാക്കളുടെ പരിധിയില്ലാത്ത സന്യാസം. അവരുടെത് പരിധിയുള്ള സന്യാസമാണ്, വീടെല്ലാം ഉപേക്ഷിച്ച് പോകുന്നു. ഡ്രാമയില് അവരുടെയും പാര്ട്ടുണ്ട്. വീണ്ടും അതുപോലെയാകും. ഓരോ സെക്കന്റും എന്താണോ കടന്നു പോയത് ആ ഡ്രാമ വീണ്ടും ആവര്ത്തിക്കും. ശാസ്ത്രങ്ങളെല്ലാം ഭക്തിമാര്ഗ്ഗത്തിലെ പുസ്തകങ്ങളാണ്. ഭക്തിക്ക് ശേഷമാണ് ജ്ഞാനം. ഈ ഏണിപ്പടിയുടെ ചിത്രത്തിന് മേല് ആര്ക്കു വേണമെങ്കിലും മനസ്സിലാക്കി കൊടുക്കാന് വളരെ സഹജമാണ്. മുഖ്യമായ ഏതെല്ലാം ചിത്രമുണ്ടോ അത് തങ്ങളുടെ വീട്ടിലും വെയ്ക്കാന് സാധിക്കും. ത്രിമൂര്ത്തിയും വളരെ ക്ലിയറാണ്. മുകളില് ശിവനുമുണ്ട്. ബ്രഹ്മാ, വിഷ്ണു,ശങ്കരനുമുണ്ട്, സൂക്ഷ്മവതന വാസീ പിന്നീട് ഉയര്ന്നതിലും ഉയര്ന്ന ഭഗവാന്. കുട്ടികളും മനസ്സിലാക്കുന്നു എവിടെയാണോ ബാബയിരിക്കുന്നത് അതാണ് നമ്മള് ആത്മാക്കളുടെ വസിക്കുന്ന സ്ഥാനം, അതിനെ നിര്വ്വാണധാമമെന്ന് പറഞ്ഞാലും അഥവാ ശാന്തിധാമമെന്ന് പറഞ്ഞാലും – കാര്യം ഒന്ന് തന്നെയാണ്. ശാന്തിധാമം ശരിയാണ് അഥവാ നിര്വ്വാണധാമം അര്ത്ഥം ശബ്ദത്തിന് ഉപരിയായ ധാമം, അത് ശാന്തിധാമം തന്നെയാണ്. ആ ശാന്തിധാമം പിന്നീടാണ് സുഖം, ശാന്തി സമ്പത്തിന്റെ ധാമം. പിന്നീട് ദു:ഖത്തിന്റെയും അശാന്തിയുടെയും ധാമമുണ്ടാകുന്നു. സത്യയുഗത്തിലാണെങ്കില് സ്വര്ണ്ണത്തിന്റെ അളവറ്റ ഖജനാവുകളുണ്ടാകുന്നു. ഇന്നെന്താണ്, നാളെയെന്താകും. ഇന്ന് കലിയുഗത്തിന്റെ അവസാനം, നാളെ സത്യയുഗത്തിന്റെ ആദിയാകും. രാത്രിയുടെയും പകലിന്റെയും വ്യത്യാസമുണ്ടല്ലോ. പറയുന്നുമുണ്ട് ബ്രഹ്മാവിന്റെയും ബ്രഹ്മാമുഖവംശാവലീ ബ്രാഹ്മണരുടെയും രാത്രിയും പിന്നെ പകലും. പകലില് ദേവതകളാണ്. രാത്രിയില് ശൂദ്രരും. ഇടയില് നിങ്ങള് ബ്രാഹ്മണരും. ഈ സംഗമയുഗത്തെ ആര്ക്കും അറിയുകയില്ല. മനുഷ്യരാണെങ്കില് തികച്ചും ഭയാനകമായ ഇരുട്ടിലാണ്. അതിനാല് ഘോരമായ പ്രകാശത്തില് കൊണ്ടുവരേണ്ടത് നിങ്ങള് കുട്ടികളുടെ ഉത്തരവാദിത്വമാണ്. ഇപ്പോള് മുന്നില് അതേ മഹാഭാരതയുദ്ധമാണ്. പാടാറുമുണ്ട് – വിനാശകാലേ വിപരീതബുദ്ധി നശിക്കും. വിനാശകാലേ പ്രീത ബുദ്ധി വിജയിക്കും. നിങ്ങള് കുട്ടികള്ക്കറിയാം ബാബ നമുക്ക് വീണ്ടും അതേ രാജ്യഭാഗ്യം നല്കുന്നു. നമ്മുടെ ആ രാജ്യഭാഗ്യം ആര്ക്കും തട്ടിയെടുക്കാന് സാധിക്കില്ല. രാവണന്റെ പ്രവേശതയുണ്ടാകുന്നത് ദ്വാപരത്തിലാണ്. രാവണന് നമ്മുടെ രാജ്യഭാഗ്യം തട്ടിയെടുത്തു, അതിനെ ശത്രുവെന്ന് തന്നെ മനസ്സിലാക്കു എന്തുകൊണ്ടന്നാല് ശത്രുവിന്റെ തന്നെയാണ് കോലമുണ്ടാക്കി കത്തിക്കുന്നത്. ഇത് വളരെ പഴയ ശത്രുവാണ്. പറയുന്നുമുണ്ട് – രാവണ രാജ്യം പക്ഷെ ആരുടെ ബുദ്ധിയിലും വരുന്നില്ല. അതിനാല് ഭയനാകമായ ഇരുട്ടെന്ന് പറയുമല്ലോ. പരിധിയില്ലാത്ത ബാബയാണ് നോളേജ്ഫുള്. ബാബയെ ജ്ഞാനത്തിന്റെ ദാതാവ്, ദിവ്യ നേത്രത്തിന്റെ വിധാതാവെന്ന് പറയുന്നു. ഇപ്പോള് നിങ്ങള് ആത്മാക്കള്ക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചു. മുമ്പ് ഒന്നും അറിയുമായിരുന്നില്ല. ഇപ്പോള് എല്ലാം അറിഞ്ഞിരിക്കുന്നു. ബാബ ജ്ഞാനത്തിന്റെ സാഗരമാണെങ്കില് തീര്ച്ചയായും ജ്ഞാനം കേള്പ്പിക്കുമല്ലോ. ജ്ഞാനം കേള്പ്പിക്കാതെ എങ്ങനെ തെളിയിക്കും! നിങ്ങള് കാണുന്നുണ്ട് ബാബ ജ്ഞാനം കേള്പ്പിക്കുന്നത്, ഈ ജ്ഞാനത്തിലൂടെയാണ് വീണ്ടും പകുതി കല്പം സദ്ഗതിയുണ്ടാകുന്നത്. ഭക്തിയും പകുതി കല്പം നടക്കണം. ജ്ഞാനത്തിലൂടെ സദ്ഗതി സംഗമയുഗത്തില് തന്നെയാണുണ്ടാവുന്നത്. ഒരു കാര്യവും കുട്ടികള്ക്ക് ഒരിക്കലും ഒളിപ്പിക്കാന് സാധിക്കില്ല. ബാബ പറയുന്നു- ഏതെങ്കിലും തെറ്റായ കര്മ്മമുണ്ടാവുകയാണെങ്കില് പറയൂ. ബാബയ്ക്കറിയാം പലരില് നിന്നും മോശമായ കര്മ്മം ഉണ്ടായികൊണ്ടിരിക്കുന്നുണ്ട്. രാവണരാജ്യമാണല്ലോ. മായ ചാട്ടവാറുകൊണ്ടടിക്കുകയാണ്, പക്ഷെ ഒരുപാട് ഒളിപ്പിക്കുകയാണ്. ബാബ പറയുന്നു ഏതെങ്കിലും തെറ്റ് സംഭവിക്കുകയാണെങ്കില് പെട്ടെന്ന് പറയുന്നതിലൂടെ മുന്നോട്ടേയ്ക്ക് വേണ്ടി യുക്തി ലഭിക്കും. ഇല്ലായെങ്കില് കൂടുതലാകും. കാമം മഹാ ശത്രുവാണ്. ബാബയ്ക്ക് എഴുതുന്നു – ബാബാ മായയുടെ വളരെ എതിര്പ്പുണ്ടാവുകയാണ്. മായയില് നിന്ന് രക്ഷപ്പെടാന് തക്കവണ്ണം സദാ ആര്ക്കും യോഗമൊന്നുമുണ്ടാവുന്നില്ല. ദേഹാഭിമാനം വളരെയധികം വരുകയാണ്. മായയുടെ അടിയേല്ക്കുന്ന അനേകരുണ്ട്. ബാബയുടെയടുത്താണെങ്കില് പല ഭാഗത്തു നിന്നും വാര്ത്ത വന്നുകൊണ്ടിരിക്കുന്നുണ്ടല്ലോ. ദിനപത്രങ്ങളിലെല്ലാം തലകീഴായും എത്രയാണിടുന്നത്. ഇക്കാലത്ത് മനുഷ്യര്ക്ക് കഥകള് എത്ര വേണമെങ്കിലും ഉണ്ടാക്കാന് സാധിക്കുന്നു, തമോപ്രധാനമാണല്ലോ. വ്യാസന്റേത് രജോ ബുദ്ധിയായിരുന്നു അപ്പോള് എന്തെല്ലാമാണിരുന്ന് എഴുതിയിരിക്കുന്നത്. ബാബ കുട്ടികള്ക്ക് മനസ്സിലാക്കി കൊടുക്കുകയാണ് കിംവദന്തികള് വിശ്വസിച്ച് ഒരിക്കലും ചീത്തയാകരുത്. ഇന്നയാള് അങ്ങനെ പറഞ്ഞു, ഇത് ചെയ്തു….. പിന്നീട് തല തന്നെ പുണ്ണാകുന്നു. തമോപ്രധാന ലോകമാണെന്ന് മനസ്സിലാക്കുന്നില്ല. മായ വീഴ്ത്താന് പരിശ്രമിക്കും. ഏതെങ്കിലും അസത്യമായ കാര്യങ്ങള് കേട്ടാല് ഒരു കാതിലൂടെ കേട്ട് മറുകാതിലൂടെ പുറത്തേയ്ക്ക് കളയൂ. മറ്റുള്ളവര്ക്കും ഇതേ സന്ദേശം നല്കികൊണ്ടിരിക്കൂ. ബാബ പറയുന്നു – ഞാന് സന്ദേശം കൊണ്ട് വന്നിരിക്കുകയാണ്. അല്ലയോ ആത്മാക്കളെ ഇപ്പോള് ശ്രീമതത്തിലൂടെ നടക്കൂ. എന്റെ സന്ദേശം കേള്ക്കൂ. കേവലം എന്നെ മാത്രം ഓര്മ്മിക്കൂ. ആര് ഓര്മ്മിക്കുമോ അവര് തന്റെ തന്നെ മംഗളം ചെയ്യും. ആത്മാവിന് ഓര്മ്മിക്കണം, വിസ്മരിക്കുന്നതും ആത്മാവാണ്. ഇപ്പോള് ബാബയുടെ ശ്രീമതം ലഭിച്ചിരിക്കുന്നു, ഇതില് ആശിര്വാദം അഥവാ ദയ മുതലായ ഒന്നും തന്നെ യാചിക്കരുത്. കേവലം ബാബയെ ഓര്മ്മിക്കണം വേറെ ഒരു കാര്യവും ചോദിക്കേണ്ടതിന്റെ ആവശ്യമില്ല. സൃഷ്ടിയുടെ ചക്രം എങ്ങനെയാണ് കറങ്ങുന്നത് – ഇതാണെങ്കില് കേട്ടല്ലോ. ഇതില് പേടിക്കേണ്ടതിന്റെ ഒരു കാര്യവുമില്ല. ഭയാനകമായ ഇരുട്ടില് തന്നെയാണ് ബാബ വരുന്നത് അതുകൊണ്ടാണ് ശിവരാത്രി ആഘോഷിക്കുന്നത്. കൃഷ്ണന്റെയും ജന്മം രാത്രിയില് ആഘോഷിക്കുന്നു. പായസം-പൂരീ മുതലായവ രാത്രിയില് ക്ഷേത്രങ്ങളിലുണ്ടാക്കുന്നു. ഇപ്പോള് ശിവന് വേണ്ടി എന്തുണ്ടാക്കും? ശിവനാണെങ്കില് നിരാകാരനാണ്. ആര്ക്കും അറിയുക പോലുമില്ല, ബാബ ഏത് സമയത്ത് വരുന്നു എങ്ങനെ തിരിച്ച് പോകുന്നു. സദാ സമയവും സവാരി ചെയ്യുന്നില്ല. വരും പിന്നെ തിരിച്ച് പോകും. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് ശിവബാബയുടെ പേരകുട്ടികളാണ്. സമ്പത്ത് അവരില് നിന്നാണ് ലഭിക്കുന്നത്. ബ്രഹ്മാവിന് പോലും ശിവനില് നിന്നാണ് സമ്പത്ത് ലഭിക്കുന്നത്. ഇദ്ദേഹമാണെങ്കില്(ബ്രഹ്മാവ്) മനുഷ്യനാണല്ലോ. സദ്ഗതിയില് ആദ്യ നമ്പറിലാണ് ഈ ശ്രീകൃഷ്ണന്. ശ്രീകൃഷ്ണനെ എല്ലാവര്ക്കും ഇഷ്ടമാണ് എന്തുകൊണ്ടെന്നാല് സതോപ്രധാന ബാല്യാവസ്ഥയാണല്ലോ. കുറച്ച് വലുതാകുമ്പോള് സതോ എന്ന് പറയുന്നു. പിന്നീട് രജോ, തമോ. ശ്രീകൃഷ്ണനും രാധയുമാണ് പിന്നീട് ലക്ഷ്മീ നാരായണനായി മാറുന്നത്, ആര്ക്കാണോ ബാബ ജ്ഞാനം നല്കിയത് അവര്ക്ക് തന്നയേ നല്കൂ. ഭാരതത്തില് തന്നെയാണ് ദേവീ ദേവതയായി മാറി പോയത് അതിനാല് ഭാരതത്തില് ക്ഷേത്രങ്ങളും അനവധിയാണ്. ക്രിസ്ത്യന്സിന്റെ ചര്ച്ചില് ക്രിസ്തു തന്നെയായിരിക്കും. ദേവതകളുടെ എത്രയധികം ക്ഷേത്രങ്ങളാണ്. ബാബ വന്നിരിക്കുകയാണ് നമ്മേ മനുഷ്യനില് നിന്ന് ദേവതയാക്കി മാറ്റുന്നതിന് അഥവാ ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റാന്. നമ്മള് ബാബയെ ഓര്മ്മിച്ച് പാവനമായി മാറികൊണ്ടിരിക്കുകയാണ്. ബാബയോടൊപ്പം നമ്മളും ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റികൊണ്ടിരിക്കുകയാണ്. എങ്ങനെയാണോ നമ്മള് ബാബയോടൊപ്പം വന്നത്. ഭക്തിമാര്ഗ്ഗത്തില് ദേവതകളുടെ ക്ഷേത്രം മൂര്ത്തി മുതലായവ എത്ര ചെലവ് ചെയ്താണ് ഉണ്ടാക്കുന്നത്. ഉണ്ടാക്കി, സംരക്ഷിച്ച്, പിന്നീട് നശിപ്പിക്കുന്നു. 9 ദിവസത്തിനകം തന്നെ മുക്കി കളയുന്നു. അതില് ഒരുപാട് ഇഷ്ടമാണ്. കല്ക്കത്തയില് നവരാത്രി വളരെയധികം ആഘോഷിക്കുന്നു. ഈ എല്ലാ കാര്യങ്ങളിലും ഇപ്പോള് അത്ഭുതപ്പെടുകയാണ്. മുമ്പ് നമ്മളും പാര്ട്ട്ധാരിയായിരുന്നു. കോടിക്കണക്കിന് രൂപ ചിലവ് ചെയ്യുന്നു. എത്ര അന്ധവിശ്വാസമാണ്. രാമായണത്തോട് എത്ര സ്നേഹമാണ്. കാര്യങ്ങള് കേട്ട് കണ്ണില് നിന്ന് കണ്ണുനീര് ഒഴുക്കുന്നു. ഇതെല്ലാം ഭക്തിമാര്ഗ്ഗമാണ്, ഇതിലൂടെ ഒരു ഫലവുമില്ല. ബാബയിപ്പോള് നമ്മേ എത്ര വിവേകശാലിയാക്കിയാണ് മാറ്റുന്നത്. അതിനാല് ഇതെല്ലാം കേട്ട് ഇവിടെത്തേത് ഇവിടെ തന്നെ മറക്കരുത്, എല്ലാ കാര്യങ്ങളും ഓര്മ്മിക്കൂ. പൂര്ണ്ണമായും റിഫ്രഷായി പോകൂ. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ദേഹ സഹിതം എന്തെല്ലാം കാണുന്നുണ്ടോ അതെല്ലാം മറക്കൂ. ഇതെല്ലാം ശ്മശാനമാണ്. ഡല്ഹിയില് ബിര്ള മന്ദിരത്തില് എഴുതിയിട്ടുണ്ട് -ധര്മ്മരാജന് സ്ഥാപിച്ച ഭാരതം സ്വര്ഗ്ഗമായിരുന്നു, ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ഈ ലോകം ശ്മശാനമായി മാറണം.

ബാബ പറയുകയാണ് – എല്ലാവരും കാമചിതയിലിരുന്ന് ഒറ്റയടിക്ക് വെന്തു മരിക്കുകയാണ്. ക്രോധചിതയെന്ന് പറയുകയില്ല. കാമചിതയെന്നാണ് പറയപ്പെടുന്നത്. അതിലും കുറച്ച് ലഹരി, പകുതി ലഹരിയുമുണ്ടാകുന്നു. കുട്ടികള്ക്ക് തന്നെയാണ് ബാബയിരുന്ന് മനസ്സിലാക്കി തരുന്നത്. അഥവാ വീട്ടില് കുപുത്രനുണ്ടെങ്കില് പറയുമല്ലോ – ഇതെന്താ അച്ഛന്റെ മാനം കളയുമോ. ബാബയുടെ മഹത്വം പോകുമല്ലോ. പരിധിയില്ലാത്ത ബാബയും പറയുന്നു നിങ്ങള് മുഖം കറുപ്പിക്കുകയാണെങ്കില് ദേവതയായി മാറേണ്ട ബ്രാഹ്മണകുല ഭൂഷണരുടെ പേര് മോശമാക്കുകയാണ്. നിങ്ങള് കുട്ടികള്ക്കറിയാം – നമ്മള് പവിത്രതയുടെ ശക്തിയിലൂടെ ഭാരതത്തെ വീണ്ടും ശ്രേഷ്ഠാചാരീ ദേവതയാക്കി മാറ്റുകയാണ്. നിങ്ങള്ക്ക് വേണ്ടിയാണെങ്കില് ഇതെല്ലാം സാധാരണ കാര്യമാണ്. കാണുകയാണ് മഹാഭാരതയുദ്ധവും അടുത്ത് നില്ക്കുകയാണ്, ഇതിലൂടെ തന്നെയാണ് സ്വര്ഗ്ഗത്തിന്റെ ഗേറ്റ് തുറക്കുന്നത്. ശാസ്ത്രങ്ങളില് മഹാഭാരതയുദ്ധം കാണിച്ചിട്ടുണ്ട്. അതിന് ശേഷം എന്താണുണ്ടാവുക – ഇത് കാണിച്ചിട്ടില്ല. പ്രളയമുണ്ടായിയെന്ന് പറയുന്നു. ഇപ്പോള് ഒരു ഭാഗത്ത് കൃഷ്ണന്റെ ജന്മം അമ്മയുടെ ഗര്ഭത്തിലൂടെ കാണിച്ചിരിക്കുന്നു മറുഭാഗത്ത് പിന്നെ പറയുന്നു ആലിലയില് കാല്വിരല് കുടിച്ച് വന്നു എന്ന്, ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. അവിടെയാണെങ്കില് ഗര്ഭ കൊട്ടാരത്തില് വളരെ വിശ്രമത്തിലിരിക്കുന്നു. ബാക്കി സാഗരത്തില് ഇലയിലൊന്നും വരാന് സാധിക്കില്ല. ഇതാണെങ്കില് അസംഭവ്യമാണ്. അതിനാല് ഈ എല്ലാ ഡ്രാമയും ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്, അതിനെ നിങ്ങള്ക്കറിയാം. കല്പ-കല്പം അങ്ങനെ തന്നെയാണുണ്ടാവുന്നത്. ഇപ്പോള് കുട്ടികള്ക്ക് സ്വയത്തിന്റെയും മറ്റുള്ളവരുടെയും മംഗളം ചെയ്യണം. മുഖ്യമായ കാര്യമാണിത്. ബാബയാണെങ്കില് സ്വര്ഗ്ഗത്തിന്റെ രചയിതാവാണ്. ബാബയെ പറയുന്നത് തന്നെ ഹെവന്ലി ഗോഡ് ഫാദര് എന്നാണ്. അപ്പോള് പിന്നെ നമ്മള് കുട്ടികള് സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറണമല്ലോ. ശിവജയന്തിയും ഭാരതത്തില് തന്നെയാണ് ആഘോഷിക്കുന്നത് അതിനാല് ഭാരതത്തിന് തന്നെയാണ് എന്തെങ്കിലും നല്കിയിട്ടുണ്ടാവുക. ഇപ്പോള് നിങ്ങള്ക്ക് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി നല്കികൊണ്ടിരിക്കുകയാണല്ലോ. ബാബ തന്നെയാണ് സദ്ഗതി ദാതാവ്. ജ്ഞാനത്തിന്റെ സാഗരന്, ജ്ഞാനം ബാബ തന്നെയാണ് വന്ന് നല്കുന്നത്. ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനം നല്കികൊണ്ടിരിക്കുകയാണ്. 5000 വര്ഷങ്ങള്ക്ക് ശേഷം വീണ്ടും ഇവിടെ തന്നെ വരും. കുട്ടികള്ക്ക് നിശ്ചയമുണ്ട് ആരെല്ലാമാണോ ഈ ബ്രാഹ്മണകുലത്തിലുള്ളവര് അവര് വരും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ശ്രീമതത്തിലൂടെ തന്റെയും മറ്റുള്ളവരുടെയും മംഗളം ചെയ്യണം. ആരെങ്കിലും അസത്യമായ കാര്യം കേള്പ്പിക്കുകയാണെങ്കില് കേട്ടിട്ടും കേള്ക്കാതിരിക്കണം. അതില് തകിടം മറിയരുത്.

2. ഒരിക്കലും ദേവതയായി മാറുന്ന ബ്രാഹ്മണ കുല ഭൂഷണരുടെ പേര് മോശമാക്കരുത് – ഇതിന്റെ ശ്രദ്ധ വെയ്ക്കണം. ഒരു തലകീഴായ കര്മ്മവും ചെയ്യരുത്. കഴിഞ്ഞുപോയ കര്മ്മക്കണക്ക് തീര്പ്പാക്കണം.

വരദാനം:-

എപ്പോള് ആത്മാവിന്റെ സമ്പന്നവും സമ്പൂര്ണ്ണവുമായ സ്ഥിതിയാകുന്നുവോ അപ്പോള് നിന്ദ-സ്തുതി, ജയ-പരാജയം, സുഖ-ദു:ഖം ഇവയെല്ലാറ്റിലും സമാനത കൈവരും. ദു:ഖമുള്ളപ്പോഴും മുഖത്തും മസ്തകത്തിലും ദു:ഖത്തിന്റെ അലകള്ക്ക് പകരം സുഖത്തിന്റെയും സന്തോഷത്തിന്റെയും അലകള് കാണപ്പെടും. നിന്ദ കേട്ടാലും ഇങ്ങനെ അനുഭവിക്കണം, ഇത് നിന്ദയല്ല, സമ്പൂര്ണ്ണ സ്ഥിതിയെ പരിപക്വമാക്കുന്നതിന് വേണ്ടിയുള്ള മഹിമായോഗ്യ ശബ്ദമാണ് -അങ്ങിനെ സമാനതയിലിരിക്കണം, അപ്പോള് പറയാം ബാബക്ക് സമാനം. ആന്തരീക ഭാവത്തില് അല്പം പോലും ഇങ്ങനെ വരരുത്, ഇവര് ശത്രുവാണ്, നിന്ദിക്കുന്നവരാണ്. ഇവര് മഹിമ ചെയ്യുന്നവരാണ്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top