27 September 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

September 26, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ- യോഗബലത്തിലൂടെ തന്നെ നിങ്ങള്ക്ക് സ്വന്തം വികര്മ്മങ്ങള്ക്കു മേല് ജയം നേടി വികര്മ്മാജീത്താകണം

ചോദ്യം: -

ഏതൊരു ചിന്തയാണ് പുരുഷാര്ത്ഥി കുട്ടികളെ പോലും പുരുഷാര്ത്ഥ ഹീനരാക്കി മാറ്റുന്നത്?

ഉത്തരം:-

അഥവാ ഏതെങ്കിലും പുരുഷാര്ത്ഥിക്ക്, ഇപ്പോള് ഒരുപാട് സമയമുണ്ട്, പിന്നീട് വേഗം കൂട്ടാം എന്ന ചിന്ത വരുമ്പോള്. പക്ഷെ ബാബ മനസ്സിലാക്കിതരുന്നു, മരണത്തിന്റെ സമയം നിശ്ചയിക്കപ്പെട്ടതല്ല. നാളെ-നാളെ എന്ന് പറഞ്ഞ് മരിച്ചു പോയാല് സമ്പാദ്യമെന്തായിരിക്കും. അതുകൊണ്ട് എത്രത്തോളം സാധിക്കുന്നുവോ ശ്രീമതത്തിലൂടെ അവനവന്റെയും മറ്റുള്ളവരുടെയും മംഗളം ചെയ്തുകൊണ്ടേയിരിക്കൂ. സമയമുണ്ടെന്ന് ചിന്തിച്ച് പുരുഷാര്ത്ഥഹീനരായി മാറരുത്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഓം നമ: ശിവായ….

ഓം ശാന്തി. നിരാകാരനായ ബാബക്ക് സാകാര ശരീരമില്ലാതെ ഒരു കര്മ്മവും ചെയ്യാന് സാധിക്കില്ല. പാര്ട്ട് അഭിനയിക്കാന് സാധിക്കില്ല. ആത്മീയ അച്ഛന് വന്ന് ബ്രഹ്മാവിലൂടെ ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കിതരുന്നു. യോഗബലത്തിലൂടെ തന്നെ സതോപ്രധാനവും വിശ്വത്തിന്റെ അധികാരിയുമായി മാറണം. കല്പ-കല്പം ബാബ വന്നാണ് ബ്രഹ്മാവിലൂടെ രാജയോഗം പഠിപ്പിക്കുന്നത്, ആദി സനാതന ദേവീ ദേവത ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നത്, അര്ത്ഥം മനുഷ്യനില് നിന്നും ദേവതയാക്കി മാറ്റുന്നത് എന്ന് കുട്ടികളുടെ ബുദ്ധിയിലുണ്ട്. ദേവീ-ദേവതകളും പാവനവുമായിരുന്ന മനുഷ്യര് ഇപ്പോള് 84 ജന്മങ്ങള്ക്കുശേഷം പതിതമായിരിക്കുന്നു. ഭാരതം പവിഴപുരിയായിരുന്നപ്പോള് പവിത്രതയും സുഖവും ശാന്തിയുമെല്ലാമുണ്ടായിരുന്നു. ഇത് 5000 വര്ഷത്തിന്റെ കാര്യമാണ്. സമയവും തിയ്യതിയും സഹിതം ബാബ മുഴുവന് കണക്കും മനസ്സിലാക്കിതരുന്നു. ബാബയെക്കാളും ഉയര്ന്നതായി മറ്റാരുമില്ല. കല്പവൃക്ഷമെന്നു പറയുന്ന സൃഷ്ടി അഥവാ വൃക്ഷത്തിന്റെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ രഹസ്യവും ബാബയാണ് മനസ്സിലാക്കിതരുന്നത്. ഭാരതത്തിലെ ദേവീ-ദേവത ധര്മ്മം ഇപ്പോള് പ്രായേണ ലോപിച്ചുപോയിരിക്കുകയാണ്. ചിത്രങ്ങള് മാത്രമുണ്ട്. സത്യയുഗത്തില് ലക്ഷ്മി-നാരായണന്റെ രാജ്യമായിരുന്നു എന്ന് ഭാരതവാസികള്ക്കറിയാം. ശാസ്ത്രങ്ങളില് കൃഷ്ണനെ ദ്വാപരയുഗത്തില് കാണിച്ച് തെറ്റു വരുത്തിയിരിക്കുന്നു. ബാബയാണ് വന്ന് മറന്നുപോയവര്ക്ക് വഴി പറഞ്ഞുതരുന്നത്. ബാബയെ മുക്തി-ജീവന്മുക്തിയുടെ വഴികാട്ടിയെന്ന് പറയുന്നു. എല്ലാവര്ക്കും മുക്തി-ജീവന്മുക്തി നല്കുന്നത് ഒരു ബാബയാണ്. ഭാരതം ജീവന്മുക്തമായിരുന്ന സമയം മറ്റെല്ലാ ആത്മാക്കളും മുക്തിധാമത്തിലാണ്. അതുകൊണ്ടാണ് ബാബയെ മുക്തിയുടെയും ജീവന്മുക്തിയുടെയും ദാതാവെന്ന് പറയുന്നത്. രചയിതാവ് ഒരു ബാബ തന്നെയാണ്. സൃഷ്ടിയും ഒന്നു തന്നെയാണ്, ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഒന്നാണ്. അതാണ് ആവര്ത്തിച്ചു കൊണ്ടിരിക്കുന്നത്. സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം……പിന്നീട് സംഗമയുഗമുണ്ടാകുന്നു. കലിയുഗം പതിതവും, സത്യയുഗം പാവനവുമാണ്. സത്യയുഗമുണ്ടാകണമെങ്കില് തീര്ച്ചയായും ആദ്യം കലിയുഗത്തിന്റെ വിനാശമുണ്ടാകും. വിനാശത്തിനു മുമ്പ് സ്ഥാപനയുണ്ടാകും. സത്യയുഗത്തില് സ്ഥാപനയുണ്ടായിരിക്കില്ല. പതിതമായ ലോകത്തെ പാവനമാക്കി മാറ്റേണ്ടപ്പോഴാണ് ഭഗവാന് വരുന്നത്. ബാബ ഇപ്പോള് സഹജമായ യുക്തി പറഞ്ഞുതരുകയാണ്-ദേഹ സഹിതം ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളെയും മറന്ന് ദേഹീയഭിമാനിയായി മാറി ബാബയെ ഓര്മ്മിക്കണം. ബാബ ഭക്തര്ക്ക് ഫലം നല്കുന്നയാളാണ്. ഭക്തര്ക്ക് ജ്ഞാനം നല്കുന്നു, പാവനമായി മാറാന് വേണ്ടി. എല്ലാവരേയും പാവനമാക്കി മാറ്റുന്നത് യോഗമാണ്. ജ്ഞാനത്തിന്റെ സാഗരന് വന്ന് മുഖത്തിലൂടെ ജ്ഞാനം കേള്പ്പിക്കുന്നു. പതിതരെ പാവനമാക്കി മാറ്റുന്നു. ഈ സമയം എല്ലാ ആത്മാക്കളും പതിതമായി മാറിയിരിക്കുകയാണ്. അതുകൊണ്ടാണ് ബാബയെ വിളിക്കുന്നത്. കാരണം ബാബക്കല്ലാതെ മറ്റാര്ക്കും പാവനമാക്കി മാറ്റാന് സാധിക്കില്ല. അഥവാ പതിത-പാവനി ഗംഗയാണെങ്കില് പിന്നെ എന്തിനാണ് പതിത-പാവന സീതാറാം എന്ന് പറഞ്ഞ് വിളിക്കുന്നത്! ബുദ്ധി പറയുന്നു- പരമപിതാ പരമാത്മാവ് തീര്ച്ചയായും പുതിയ ലോകത്തിന്റെ സ്ഥാപനക്കും പഴയ ലോകത്തിന്റെ വിനാശത്തിനും വേണ്ടിയായിരിക്കും വരുക എന്ന്. കല്പവൃക്ഷത്തിനും ആയുസ്സുണ്ട്. ഏതെങ്കിലും ഒരു വസ്തു ജീര്ണ്ണിച്ചുപോകുമ്പോഴാണ് തമോപ്രധാനമെന്ന് പറയുന്നത്. പുതിയ ലോകമെന്ന് പറയില്ല, ഇത് പഴയ ലോകമാണ്. ഈ കാര്യങ്ങളെല്ലാം മറ്റുള്ളവര്ക്ക് മനസ്സിലാക്കികൊടുക്കാനാണ് ബുദ്ധിയില് വെയ്ക്കുന്നത്. വീടു-വീടുകളില് സന്ദേശം നല്കണം. പരമാത്മാവ് വന്നിട്ടുണ്ട് എന്നല്ല പറയേണ്ടത്. യുക്തിയോടു കൂടി മനസ്സിലാക്കികൊടുക്കണം. പറയൂ, രണ്ടച്ഛനുണ്ട്-ലൗകികവും, പാരലൗകികവും. ദുഃഖത്തിന്റെ സമയത്ത് പാരലൗകീക അച്ഛനെയാണ് ഓര്മ്മിക്കാറുള്ളത്. സുഖധാമത്തില് ആരും പരമാത്മാവിനെ ഓര്മ്മിക്കുന്നില്ല. സത്യയുഗത്തില് ലക്ഷ്മീ-നാരായണന്റെ രാജ്യത്ത് സുഖം, ശാന്തി, പവിത്രത എല്ലാമുണ്ടായിരുന്നു. ബാബയുടെ സമ്പത്ത് കിട്ടിക്കഴിഞ്ഞാല് പിന്നെ എന്തിനാണ് വിളിക്കുന്നത്? അവിടെ സുഖം തന്നെ സുഖമാണ്. ബാബ ദുഃഖത്തിനു വേണ്ടിയല്ല ലോകം രചിച്ചത്. ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ കളിയാണ്. ആര്ക്കാണോ അവസാനം പാര്ട്ടുള്ളത്, ആ ആത്മാക്കള് 2-4 ജന്മമെടുക്കുന്നു, ബാക്കി സമയം ശാന്തിധാമത്തിലായിരിക്കും. അല്ലാതെ ഈ കളിയില് നിന്നും ആര്ക്കും വിട്ടു പോകാന് സാധിക്കില്ല. ഒന്നു രണ്ട് ജന്മം എടുത്തെങ്കില് ബാക്കിയുള്ള സമയം മുഴുവന് മോക്ഷത്തിലാണ്. ആത്മാവ് പാര്ട്ട്ധാരിയാണ്. ചിലരുടേത് ഉയര്ന്ന പാര്ട്ടാണ്, മറ്റുചിലരുടെ പാര്ട്ട് കുറഞ്ഞതാണ്. ഈശ്വരന്റെ അവസാനം ആര്ക്കും അറിയാന് സാധിക്കില്ല എന്ന് പറയാറുണ്ട്. ഈശ്വരനാണ് വന്ന് രചയിതാവിന്റെയും രചനയുടെ ആദി മദ്ധ്യ-അന്ത്യത്തിന്റെയും രഹസ്യം മനസ്സിലാക്കിതരുന്നത്. ബാബ മനസ്സിലാക്കി തരുന്നു-ഞാന് സാധാരണ ശരീരത്തിലാണ് പ്രവേശിക്കുന്നത്. ഏതു ശരീരത്തില് ഞാന് വരുന്നുവോ ഈ ബ്രഹ്മാബാബക്ക് തന്റെ ജന്മങ്ങളെക്കുറിച്ച് അറിയില്ല. ബാബയാണ് ബ്രഹ്മാബാബയുടെ 84 ജന്മങ്ങളുടെ കഥ കേള്പ്പിക്കുന്നത്. ആരുടെയും പാര്ട്ട് മാറ്റം വരുത്തുക സാധ്യമല്ല. ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ കളിയാണ്. ഇത് ആരുടെയും ബുദ്ധിയില് ഇരിക്കുന്നില്ല. പവിത്രമായിരുന്ന് മനസ്സിലാക്കുമ്പോള് മാത്രമെ ബുദ്ധിയില് നില്ക്കുകയുള്ളൂ. നല്ല രീതിയില് മനസ്സിലാക്കുന്നതിനുവേണ്ടി 7 ദിവസത്തെ ഭഠ്ട്ടിയില് ഇരിക്കണം. ഭാഗവതവും 7 ദിവസമാണ് വെയ്ക്കുന്നത്. ചിലരെല്ലാം 7 ദിവസം കൊണ്ട് നല്ല രീതിയില് മനസ്സിലാക്കും, മറ്റുചിലര് പറയും, ഞങ്ങളുടെ ബുദ്ധിയിലൊന്നും ഇരിക്കുന്നില്ല. ഉയര്ന്ന പദവി പ്രാപ്തമാക്കാനില്ലെങ്കില് പിന്നെങ്ങനെയാണ് ബുദ്ധിയില് ഇരിക്കുക. ശരി, എന്നാലും മംഗളമല്ലേ ഉണ്ടായത്. പ്രജകള് അങ്ങിനെത്തന്നെയാണുണ്ടാവുക. എന്നാല് രാജ്യഭാഗ്യമെടുക്കാനാണ് പരിശ്രമമുള്ളത്. ബാബയെ ഓര്മ്മിക്കുമ്പോള് മാത്രമെ വികര്മ്മങ്ങള് വിനാശമാവുകയുള്ളൂ. ഇനി ചെയ്യുകയോ ചെയ്യാതിരിക്കുകയോ നിങ്ങളുടെ ഇഷ്ടം. എന്നാല് ഇത് ബാബയുടെ നിര്ദേശമാണ്, പ്രിയപ്പെട്ടതിനെയാണല്ലോ ഓര്മ്മിക്കുക. ഭക്തിമാര്ഗ്ഗത്തിലും പറയുന്നു-അല്ലയോ പതിത-പാവനാ വരൂ എന്ന്. ഇപ്പോള് പതിത പാവനനെ ലഭിച്ചുകഴിഞ്ഞു. ബാബ പറയുന്നു-എന്നെ ഓര്മ്മിക്കുകയാണെങ്കില് കറ ഇളകിപ്പോകും. വെറുതെ ചക്രവര്ത്തി പദവി ലഭിക്കില്ലല്ലോ. ഓര്മ്മയില് തന്നെയാണ് അല്പം പരിശ്രമമുള്ളത്. ഒരുപാട് ഓര്മ്മിക്കുന്നവര് തന്നെയാണ് കര്മ്മാതീത അവസ്ഥയെ പ്രാപിക്കുന്നത്. പൂര്ണ്ണമായും ഓര്മ്മിക്കുന്നില്ലെങ്കില് വികര്മ്മങ്ങള് വിനാശമാകില്ല. യോഗബലത്തിലൂടെത്തന്നെ വികര്മ്മങ്ങളെ ജയിച്ചവരാകണം. ലക്ഷ്മിയും നാരായണനും ഇത്രയും പവിത്രമായത് എങ്ങനെയാണ്? കലിയുഗ അവസാനം ആരും പവിത്രരല്ല. ഈ സമയത്ത് ഗീതാ ജ്ഞാനത്തിന്റെ പരമ്പര ആവര്ത്തിക്കുകയാണ്. ശിവഭഗവാനുവാച, തെറ്റുകള് എല്ലാവരില് നിന്നും സംഭവിച്ചുകൊണ്ടിരിക്കുന്നു, ഞാന് വന്ന് എല്ലാവരേയും തെറ്റില്ലാത്തവരാക്കി മാറ്റുന്നു. ഭാരതത്തിലെ ശാസ്ത്രങ്ങളെല്ലാം ഭക്തിമാര്ഗ്ഗത്തിലെയാണ്. ബാബ പറയുന്നു- ഞാന് പറഞ്ഞിട്ടുള്ളതൊന്നും ആര്ക്കും അറിയില്ല. ബാബ പറഞ്ഞത് കേട്ടവര് 21 ജന്മത്തേക്കുള്ള പ്രാലബ്ധം നേടി, പിന്നീട് ഈ ജ്ഞാനം പ്രായേണ ലോപിച്ചു പോകുന്നു. നിങ്ങള് തന്നെ ചക്രം കറങ്ങി പിന്നെയും ഈ ജ്ഞാനം കേട്ടുകൊണ്ടിരിക്കുന്നു.

നിങ്ങള്ക്കറിയാം നമ്മള് മനുഷ്യനില് നിന്നും ദേവതയാക്കാനുള്ള തൈ നട്ടുപിടിപ്പിച്ചു കൊണ്ടിരിക്കുകയാണ് . ഇത് ദൈവീക വൃക്ഷത്തിന്റെ തൈകളാണ്. മനുഷ്യര് വൃക്ഷത്തിന്റെ തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. ബാബ വന്ന് വ്യത്യാസം പറഞ്ഞുതരികയാണ്. മനുഷ്യരുടെ പദ്ധതികളെന്താണെന്നും, നിങ്ങളുടെ പദ്ധതികള് എന്തെല്ലാമാണെന്നും നിങ്ങള് കാണിച്ചുകൊടുക്കുന്നു. മനുഷ്യര് ലോകത്തിന്റെ ജനസംഖ്യ വര്ദ്ധിക്കാതിരിക്കാന് വേണ്ടി കുടുംബാസൂത്രണപദ്ധതി നടത്തുന്നു. ബാബ വളരെ നല്ല കാര്യമാണ് പറഞ്ഞുതരുന്നത്, അനേക ധര്മ്മങ്ങള് വിനാശമായി ദേവീ-ദേവത ധര്മ്മത്തിന്റെ കുടുംബം സ്ഥാപിക്കപ്പെടും. സത്യയുഗത്തില് ഒരേ ഒരു ആദി സനാതന ദേവീ-ദേവത ധര്മ്മത്തിന്റെ കുടുംബമായിരുന്നു. അനേക തരം കുടുംബങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഈ സമയം ഭാരതത്തില് നോക്കൂ എത്ര കുടുംബങ്ങളാണ്, ഗുജറാത്തി കുടുംബം, സിക്ക് കുടുംബം……വാസ്തവത്തില് ഭാരതത്തിന് ഒരു കുടുംബമാകണം. ഒരുപാട് കുടുംബങ്ങളുണ്ടെങ്കില് തീര്ച്ചയായും തട്ടലും മുട്ടലുമുണ്ടായിരിക്കും. പിന്നീട് ആഭ്യന്തരകലഹം ആരംഭിക്കും. കുടുംബങ്ങളിലും കലഹം ഉണ്ടാകും. ക്രിസ്ത്യന്സ് പരസ്പരം കുടുംബമാണെങ്കിലും രണ്ട് സഹോദരന്മാര് പരസ്പരം ചേര്ന്നു പോകാറില്ല. വിഭാഗീയത വരുന്നു. വെള്ളവും വീതിക്കുന്നു. സിക്ക് ധര്മ്മത്തിലുള്ളവര് മനസ്സിലാക്കുന്നു, ഞാന് എന്റെ ധര്മ്മത്തിലുള്ള കുടുംബത്തിന് കൂടുതല് സുഖം കൊടുക്കണമെന്ന്. സ്വജന താല്പര്യമുണ്ടാകുന്നു. ുതലയിട്ടുടച്ചു കൊണ്ടേയിരിക്കുന്നു. അവസാന സമയം വരുമ്പോള് പരസ്പരം കലഹിച്ചുകൊണ്ടേയിരിക്കും. വിനാശമുണ്ടാവുക തന്നെ വേണം. ഒരുപാട് ബോംബുകളെല്ലാം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. വലിയ യുദ്ധമായത് രണ്ട് ബോംബുകള് വിക്ഷേപിച്ചപ്പോഴാണ്. ഇപ്പോള് ഒരുപാട് ബോംബുകള് ഉണ്ടാക്കിയിട്ടുണ്ട്. മനസ്സിലാക്കേണ്ട കാര്യമല്ലേ. കല്പം മുമ്പത്തെ അതേ മഹാഭാരത യുദ്ധമാണെന്ന് നിങ്ങള് മനസ്സിലാക്കിക്കൊടുക്കണം. വലിയ ആളുകളും പറയുന്നു-അഥവാ യുദ്ധം തടഞ്ഞില്ലെങ്കില് മുഴുവന് ലോകത്തിനും തീ പിടിക്കും. എന്നാല് നിങ്ങള്ക്കറിയാം അഗ്നി ബാധിക്കുക തന്നെ വേണം.

ബാബ ആദി സനാതന ദേവീ-ദേവത ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുകയാണ്. രാജയോഗം തന്നെ സത്യയുഗത്തിനു വേണ്ടിയാണ്. പ്രായേണ ലോപിച്ചു പോയ ദേവത ധര്മ്മം വീണ്ടും സ്ഥാപിക്കുകയാണ്. ഇപ്പോള് കലിയുഗമാണ്. അതിനുശേഷം സത്യയുഗം വേണം. ഈ കലിയുഗത്തിന്റെ വിനാശത്തിനുവേണ്ടിയാണ് വമ്പിച്ച മഹാഭാരത യുദ്ധം. ഇതെല്ലാം നല്ല രീതിയില് ധാരണ ചെയ്ത് മനസ്സിലാക്കിക്കൊടുക്കണം. എന്തെന്നാല് മനുഷ്യര് ആസുരീയ സമ്പ്രദായത്തിലുള്ളവരാണ്. അതിനാല് സൂക്ഷിക്കണം. കല്പം മുമ്പത്തേതു പോലെ ആര്ക്കു വിഘ്നമിടണമോ അവര് അതു അതു തീര്ച്ചയായും ചെയ്യും. ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ നാടകമാണ്. നമ്മള് ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ഓര്മ്മയുടെ യാത്ര ഒരിക്കലും മറക്കരുത്. ഗീതവുമുണ്ടല്ലോ-രാത്രിയിലെ യാത്രക്കാരാ ക്ഷീണിക്കരുത്…..ഇതിന്റെ അര്ത്ഥം ആര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. രാത്രി പൂര്ത്തിയായി പകല് വരാന് പോവുകയാണ്. അര കല്പമായി, ഇനി സുഖം ആരംഭിക്കും. ബാബ മന്മനാഭവയുടെ അര്ത്ഥവും മനസ്സിലാക്കിതന്നിട്ടുണ്ട്. ഗീതയില് കൃഷ്ണന്റെ പേരിട്ടതിലൂടെ ആ ശക്തി ലഭിക്കാതായി. കൃഷ്ണനെ ഒരിക്കലും സര്വ്വശക്തിവാനെന്ന് പറയാന് സാധിക്കില്ല. കൃഷ്ണന് പൂര്ണ്ണമായും 84 ജന്മങ്ങള് എടുക്കുന്നു. അതിനാല് ഗീതയില് ആ ശക്തിയില്ല. ഇപ്പോള് നമ്മള് സര്വ്വമനുഷ്യകുലത്തിന്റെയും മംഗളം ചെയ്തുകൊണ്ടിരിക്കുകയാണ്. മംഗളകാരിയായി മാറുന്നവര്ക്ക് സമ്പത്ത് ലഭിക്കും. ഓര്മ്മയുടെ യാത്രയിലൂടെയല്ലാതെ മംഗളമുണ്ടാകുകയില്ല. ഈ സമയം എല്ലാവരും വിപരീത ബുദ്ധിയുള്ളവരാണ്. പരമാത്മാവ് സര്വ്വവ്യാപിയാണെന്ന് പറയുന്നു. പരമാത്മാവ് എല്ലാവരുടെയും പരിധിയില്ലാത്ത അച്ഛനാണ് എന്ന് എല്ലാവര്ക്കും മനസ്സിലാക്കിക്കൊടുക്കണം. പരിധിയില്ലാത്ത അച്ഛനില് നിന്നുമാണ് ഭാരതവാസികള്ക്ക് പരിധിയില്ലാത്ത സമ്പത്ത് ലഭിച്ചത്. ഭാരതവാസികളാണ് 84 ജന്മങ്ങള് എടുക്കുന്നത്. ജ്ഞാനം നിങ്ങള് കേട്ടുകൊണ്ടിരിക്കുകയാണെന്ന് പ്രത്യക്ഷത്തില് നിങ്ങള് കാണുന്നു. ദിനം പ്രതിദിനം നിങ്ങളുടെയടുത്ത് ഒരുപാട് പുതിയ പുതിയവര് വന്നുകൊണ്ടേയിരിക്കും. ഇപ്പോള് തന്നെ വലിയ ആളുകളൊക്കെ വരുകയാണെങ്കില് പിന്നീട് വൈകുകയില്ല, പെട്ടെന്ന് ശബ്ദമുയരും. അതിനാല് ബഹളമുണ്ടാകാതിരിക്കാന് യുക്തിയോടു കൂടി പതുക്കെ-പതുക്കെ തന്നെ മുന്നോട്ട് പോകണം. ഇത് ഗുപ്തജ്ഞാനമാണ്. ആര്ക്കുമറിയില്ല ഇവിടെ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് . ഭക്തിയില് ദുഃഖമാണ്, ജ്ഞാനത്തില് സുഖമാണ്. രാവണനുമായിട്ടുള്ള നിങ്ങളുടെ യുദ്ധം എങ്ങനെയാണെന്ന് നിങ്ങള്ക്കു മാത്രമെ അറിയുകയുള്ളൂ. മറ്റാര്ക്കും അറിയാന് സാധിക്കില്ല. ഭഗവാനുവാചയാണ്-തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറണമെങ്കില് എന്നെ ഓര്മ്മിക്കൂ എങ്കില് പാപങ്ങള് വിനാശമാകും. പവിത്രമായി മാറിയാല് ബാബയുടെ കൂടെ കൊണ്ടുപോകും. മുക്തി എല്ലാവര്ക്കും ലഭിക്കും. എല്ലാവരും രാവണ രാജ്യത്തില് നിന്നും മുക്തമാകും. ശിവശക്തികളാകുന്ന ബ്രഹ്മാകുമാരനും കുമാരിമാരുമാണ് ശ്രേഷ്ഠാചാരിയായ ലോകം സ്ഥാപിക്കുന്നത് എന്ന് നിങ്ങള് പറയുന്നു, കല്പം മുമ്പത്തെ പോലെ പരമപിതാ പരമാത്മാവിന്റെ ശ്രീമതമനുസരിച്ച്. 5000 വര്ഷങ്ങള്ക്കു മുമ്പ് ശ്രേഷ്ഠാചാരിയായ ലോകമായിരുന്നു എന്ന് ബുദ്ധിയില് ഇരുത്തണം. മുഖ്യമായ പോയിന്റുകള് ബുദ്ധിയില് ധാരണയാവുകയാണെങ്കില് ഓര്മ്മയുടെ യാത്രയില് കഴിയും. ചിലര് വിചാരിക്കുന്നു-ഇപ്പോള് സമയമുണ്ട്, പിന്നീട് പുരുഷാര്ത്ഥം ചെയ്യാം എന്ന്. എന്നാല് മരണത്തിന് നിയമമില്ലല്ലോ. നാളെ മരിച്ചു പോയാലോ! അതിനാല് അവസാന സമയം പുരുഷാര്ത്ഥം ചെയ്ത് മുന്നോട്ട് പോകാം എന്ന് കരുതരുത്. ഈ ചിന്ത നിങ്ങളെ ഒന്നു കൂടി താഴേക്ക് വീഴ്ത്തും. എത്രത്തോളം സാധിക്കുന്നുവോ അത്രത്തോളം പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കു. ശ്രീമതത്തിലൂടെ ഓരോരുത്തര്ക്കും അവനവന്റെ മംഗളം ചെയ്യണം. ഞാന് എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നുണ്ടെന്നും, എത്രത്തോളം ബാബയുടെ സേവനം ചെയ്യുന്നുണ്ട് എന്നും സ്വയം പരിശോധിക്കണം. നിങ്ങളാണ് ആത്മീയ ഈശ്വരീയസേവകര്. ആത്മാക്കളെ മുക്തമാക്കുകയാണ് നിങ്ങള്. ആത്മാവ് എങ്ങനെ പതിതത്തില് നിന്നും പാവനമാകുമെന്ന യുക്തി പറഞ്ഞുകൊടുക്കുന്നു. കൃഷ്ണനെ ഓര്മ്മിക്കുന്നതിലൂടെ വികര്മ്മങ്ങള് വിനാശമാകില്ല. കൃഷ്ണന് രാജകുമാരനായിരുന്നു, പ്രാലബ്ധം അനുഭവിച്ചു. കൃഷ്ണന്റെ മഹിമ പാടേണ്ട കാര്യമില്ല. ദേവതമാരുടെ മഹിമ പാടിയിട്ടെന്ത്. ശരിയാണ്, ജന്മദിനം എല്ലാവരും ആഘോഷിക്കുന്നുണ്ട്. ഇത് സാധാരണ കാര്യമാണ്. അല്ലാതെ അവരെന്താണ് ചെയ്തത്, അവരെല്ലാം ഏണിപ്പടി താഴേക്കാണ് ഇറങ്ങുന്നത്. നല്ലതും മോശവുമായ മനുഷ്യരുണ്ട്. ഓരോരുത്തര്ക്കും അവനവന്റെ പാര്ട്ടാണ് ഉള്ളത്. ഇത് പരിധിയില്ലാത്ത കാര്യമാണ്. മുഖ്യമായ ചില്ലകളേയും, ഉപശാഖകളേയുമാണ് കണക്കാക്കുന്നത്. എന്നാല് ഇലകള് ഒരുപാടുണ്ട്. ഇലകളെ ഏതു വരെ എണ്ണിക്കൊണ്ടിരിക്കും. ബാബ മനസ്സിലാക്കിതരുന്നു, കുട്ടികളെ പരിശ്രമിക്കൂ, എല്ലാവര്ക്കും ബാബയുടെ പരിചയം കൊടുക്കൂ, അങ്ങനെ ബാബയുമായി ബുദ്ധിയോഗം ചേര്ക്കട്ടെ. ബാബ പറയുന്നു- എല്ലാവരോടും പറയൂ, പവിത്രമായി മാറൂ എങ്കില് മുക്തിധാമത്തിലേക്ക് പോകും. ലോകത്താര്ക്കുമറിയില്ല മഹാഭാരത യുദ്ധത്തിലൂടെ എന്താണ് സംഭവിക്കുകയെന്ന്. പുതിയ ലോകമുണ്ടാകണം, അതിനുവേണ്ടിയുള്ള യജ്ഞമാണ് രചിച്ചിരിക്കുന്നത്. നമ്മുടെ യജ്ഞം പൂര്ത്തിയാവുമ്പോള് എല്ലാം ഈ യജ്ഞത്തില് സ്വാഹായാകും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. സത്യം-സത്യമായ ഈശ്വരീയസേവകരായി മാറി എല്ലാ ആത്മാക്കളേയും മുക്തമാക്കുന്നതിനുള്ള സേവനം ചെയ്യണം. എല്ലാവരുടെയും മംഗളം ചെയ്യണം. എല്ലാവര്ക്കും ബാബയുടെ പരിചയം നല്കണം.

2. പ്രിയപ്പെട്ടതിലും പ്രിയപ്പെട്ടതിനെ(ബാബ) വളരെ സ്നേഹത്തോടെ ഓര്മ്മിക്കണം. ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയില് ഉറച്ചിരിക്കണം. വിഘ്നങ്ങളില് പരിഭ്രമിക്കരുത്.

വരദാനം:-

എപ്പോഴാണോ ഏതെങ്കിലും പ്രകാരത്തിലുള്ള ഞാന് എന്ന ഭാവം വരുന്നത് ശിരസില് ഭാരമുണ്ടാകുന്നു. എന്നാല് ബാബ വാഗ്ദാനം നല്കുന്നു എല്ലാ ഭാരവും എനിക്കു തരൂ, താങ്കള് കേവലം നൃത്തമാടൂ, പറക്കൂ-പിന്നെ ഈ ചോദ്യമെന്തിന്ു- സേവനം എങ്ങനെയാകും, ഭാഷണം എങ്ങനെ ചെയ്യും-താങ്കള് കേവലം നിമിത്തമെന്നു മനസിലാക്കി പവര്ഹൗസുമായി കണക്ഷന് വെച്ചിരിക്കൂ, നിരാശരാകാതിരിക്കൂ എങ്കില് ബാബ സര്വതും സ്വതവേ ചെയ്യിപ്പിക്കും. ബാലകന് തന്നെ അധികാരി എന്നു മനസിലാക്കി ശ്രേഷ്ഠസ്ഥിതി ചെയ്യൂ എങ്കില് പ്രത്യക്ഷഫലത്തിന്റെ അനുഭൂതി ചെയ്തുകൊണ്ടിരിക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top