27 October 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

October 26, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ഇപ്പോള് പഠിക്കുന്നതിനോടൊപ്പമൊപ്പം ടീച്ചറായി പഠിപ്പിക്കുകയും വേണം, ഈ പഠിത്തം ഈ അന്തിമ ജന്മത്തേക്ക് വേണ്ടി മാത്രമുള്ളതാണ്, അതുകൊണ്ട് നല്ല രീതിയില് പഠിക്കൂ പഠിപ്പിക്കൂ.

ചോദ്യം: -

സത്യയുഗീ രാജധാനി ഏത് ആധാരത്തിലാണ് സ്ഥാപിക്കപ്പെടുന്നത്?

ഉത്തരം:-

സംഗമത്തിലെ പഠിത്തത്തിന്റെ ആധാരത്തില്. ആരാണോ നല്ലരീതിയില് പഠിക്കുന്നത് അഥവാ ആരിലാണോ ബൃഹസ്പതീദശയുള്ളത് അവര് സൂര്യ വംശത്തിലേക്ക് വരുന്നു. ആരാണോ പഠിക്കാത്തത്, സേവനം ചെയ്യാത്തത് അവരില് ബുദ്ധദശയാണ്, അവര് വിഡ്ഢികളെ പോലെയാണ്. അവര് പ്രജയിലേക്ക് വരുന്നു. ഉയര്ന്ന പ്രജ, ജോലിക്കാര്, സേവകര് തുടങ്ങി എല്ലാവരും ഈ സമയത്തെ പഠിത്തത്തിന്റെ ആധാരത്തില് തന്നെയാണ് ഉണ്ടാകുന്നത്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓംശാന്തി. ആത്മീയ കുട്ടികളെ പ്രതി അഥവാ ആത്മാക്കളെ പ്രതി ആത്മീയ അച്ഛന് അര്ത്ഥം പരത്മാവിരുന്ന് മനസ്സിലാക്കി തരുന്നു. ആത്മീയ അച്ഛനെയാണ് പരമാത്മാവെന്ന് പറയുന്നത്. എല്ലാ ആത്മാക്കളുടെയും പിതാവ് ഒരേഒരു പരംപിതാ പരമാത്മാവാണ്. ആ പരമാത്മാവിരുന്ന് ബ്രഹ്മാ ശരീരത്തിലൂടെ മനസ്സിലാക്കി തരുന്നു. ഭക്തി മാര്ഗ്ഗത്തില് മനുഷ്യര് ത്രിമൂര്ത്തീ ബ്രഹ്മാവെന്ന് പറയാറുണ്ട്. ഇപ്പോള് നിങ്ങള് ബ്രാഹ്മണര് ഇങ്ങനെ പറയില്ല. നിങ്ങള് ത്രിമൂര്ത്തി ശിവനെന്ന് പറയുന്നു, അര്ത്ഥം ബ്രഹ്മാ, വിഷ്ണു, ശങ്കരന്റെയും രചയിതാവാണ് ശിവന്. ത്രിമൂര്ത്തി ബ്രഹ്മാവെന്നതിന് യാതൊരര്ത്ഥവുമില്ല. ഈ മൂന്ന് ദേവതകളുടെയും രചയിതാവ് ശിവനാണ്, അതുകൊണ്ട് ത്രിമൂര്ത്തീ ശിവനെന്ന് പറയുന്നു. ഒരു രചയിതാവ്, ബാക്കി എല്ലാവരും രചനകളാണ്. പരിധിയില്ലാത്ത അച്ഛന് ഒരാള് മാത്രമാണ്. ലൗകീക പിതാവ് എല്ലാവര്ക്കും അവരവരുടേതായുണ്ട്. ഈ സമയം എല്ലാവരും ശിവബാബയുടെ കുട്ടികളായിരിക്കുന്നു. കുട്ടികള്ക്കറിയാം, നമ്മള് 84 ജന്മങ്ങളുടെ ചക്രം കറങ്ങുന്നുണ്ട്. അപ്പോള് 84 പരിധിയുള്ള അച്ഛന്മാരുണ്ടാകുന്നുണ്ട്. സത്യയുഗത്തിലും മാതാപിതാക്കളാരും തന്നെ പരിധിയില്ലാത്ത സമ്പത്ത് നല്കുന്നില്ല. സത്യയുഗത്തിലേക്കുള്ള പരിധിയില്ലാത്ത സമ്പത്ത് ഇപ്പോള് നിങ്ങള്ക്ക് ലഭിക്കുന്നു. അവിടെ ലക്ഷ്മീ-നാരായണന്റെ രാജധാനിയില് ഏതെല്ലാം രാജാക്കന്മാരും രാജകുലത്തിലുള്ളവരും ഉണ്ടായിരിക്കുമോ അവര്ക്ക് തന്റെ അച്ഛന്റെ സമ്പത്ത് ലഭിക്കും. അല്ലെങ്കിലും അവിടെ വളരെയധികം സുഖമുണ്ടായിരിക്കും. ഈ സമയം നിങ്ങളെ പരിധിയില്ലാത്ത ബാബ വിശ്വത്തിന്റെ അധികാരിയാക്കുന്നു. 21 ജന്മത്തേക്ക് സദാ സുഖത്തിന്റെ സമ്പത്ത് ലഭിക്കുന്നു. അവിടെ ദുഃഖത്തിന്റെ പേരോ അടയാളമോ ഉണ്ടായിരിക്കില്ല. വാമമാര്ഗ്ഗം ആരംഭിക്കുമ്പോള് മുതല് തന്നെയാണ് ദുഃഖവും ആരംഭിക്കുന്നത്. ആര് വന്നാലും അവര്ക്കിത് മനസ്സിലാക്കി കൊടുക്കണം അതായത് നിങ്ങള്ക്ക് രണ്ടച്ഛനുണ്ട്. 84 ജന്മങ്ങളില് 84 പരിധിയുള്ള അച്ഛന്മാരെ ലഭിക്കുന്നു. പരിധിയില്ലാത്ത അച്ഛനായി ഒരാള് മാത്രമാണുള്ളത്. ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയില് മൂലവതനം എന്താണെന്നുള്ള ജ്ഞാനവുമുണ്ട്! മൂലവതനത്തിന്റേതായി കാണിക്കുന്ന ചിത്രങ്ങളും വലുത്-വലുതുണ്ടാക്കണം. അതില് ചെറിയ-ചെറിയ ആത്മാക്കളെ നക്ഷത്രങ്ങളെ പോലെ കാണിക്കണം. ചിത്രം വലുതായിരിക്കണം. അതില് ചെറിയ-ചെറിയ ആത്മാക്കള് നക്ഷത്ര സമാനം തിളങ്ങിക്കൊണ്ടിരിക്കണം. ഏതുപോലെയാണോ മുന്പ് നിങ്ങള് മിന്നാമിനുങ്ങിന്റെ മാലയുണ്ടാക്കിയിരുന്നത്, അതുപോലെ മൂലവതനത്തിന്റേതും ഉണ്ടാക്കണം. പ്രൊജക്ടര് ഷോ കാണിക്കുമ്പോഴും അതില് മൂലവതനത്തിന്റെ ചിത്രം ഇങ്ങനെ കാണിക്കണം. വൃക്ഷം വലുതാണെങ്കില് വ്യക്തമായി കാണുപ്പെടും അതായത് നമ്മള് ആത്മാക്കള് അവിടെയാണ് വസിക്കുന്നതെന്ന്. കുട്ടികള്ക്ക് മനസ്സിലാക്കുന്നതിനും എളുപ്പമായിരിക്കും. ഇതാണ് പരിധിയില്ലാത്ത അച്ഛന്, ആ ബാബ ഇപ്പോള് ബ്രഹ്മാവിലൂടെ ദൈവീക സമ്പ്രദായത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുന്നു. ഇപ്പോള് നിങ്ങള് ബ്രാഹ്മണരാണ് പിന്നീട് ദൈവീക ഗുണങ്ങളുള്ള ദേവതയാകും. ഇപ്പോള് എല്ലാവരിലും ആസുരീയ ഗുണമുണ്ട്, അതിനെ ആസുരീയ അവഗുണമെന്ന് പറയും. വാമമാര്ഗ്ഗം മുതലാണ് ദുഃഖം ആരംഭിക്കുന്നത്. രജോപ്രധാനമാകുന്നതിലൂടെ പെട്ടന്ന് തന്നെ ദുഃഖിയാകും എന്നല്ല. അല്പാല്പമായി കല കുറഞ്ഞ് വരുന്നു. മുഖ്യമായ ചിത്രങ്ങളാണ് ത്രിമൂര്ത്തിയുടെ ചിത്രം, കാലചക്രത്തിന്റേത്, നരക- സ്വര്ഗ്ഗത്തിന്റെ ചക്രം. ഏറ്റവും ആദ്യം മനസ്സിലാക്കി കൊടുക്കുന്നതിനായി ഇത് വളരെ ആവശ്യമാണ്. വൃക്ഷത്തിന്റെ ചിത്രത്തിലും കല്പ്പത്തിന്റെ പകുതി-പകുതിയായുള്ള മാപ്പ് കൃത്യമാണ്. കൃത്യമായതു കാരണം പൂര്ണ്ണമായും മനസ്സിലാകും. ഈ ജ്ഞാനം ബാബയ്ക്കല്ലാതെ മറ്റാര്ക്കും മനസ്സിലാക്കി തരാന് സാധിക്കില്ല. ത്രിമൂര്ത്തിയുടെ ചിത്രം മനസ്സിലാക്കികൊടുക്കുന്നതിന് എപ്പോഴും ആവശ്യമാണ്. ഇതാണ് പരിധിയില്ലാത്ത നിരാകാരനായ പിതാവ്, ആ പിതാവിനെയാണ് എല്ലാവരും ഓര്മ്മിക്കുന്നത്. ആത്മാവിനറിയാം ഇത് നമ്മുടെ പരിധിയില്ലാത്ത അച്ഛനാണ്, ഈ അച്ഛനെയാണ് ദുഃഖത്തില് എല്ലാവരും ഓര്മ്മിക്കുന്നത്. സത്യയുഗത്തില് ഓര്മ്മിക്കേണ്ട ആവശ്യമില്ല. അത് സുഖധാമമാണ്. ദേവതകള് പുനര്ജന്മമെടുക്കുന്നു. ഇതും ആര്ക്കും അറിയില്ല.

നിങ്ങള്ക്കറിയാം – സതോപ്രധാനത്തില് നിന്ന് പിന്നീട് നമ്മളെങ്ങനെയാണ് സതോ രജോ തമോയിലേക്ക് വരുന്നത്. ആത്മാവില് കറ പിടിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ ആത്മാവിനറിയാം നമുക്ക് 84 ജന്മങ്ങളുടെ പാര്ട്ടഭിനയിക്കണം. അത് കൃത്യമായും നിങ്ങളുടെ ആത്മാവിലുണ്ട്. ഇത്രയും ചെറിയ ആത്മാവില് മുഴുവന് പാര്ട്ടും അടങ്ങിയിട്ടുണ്ട്. ഇത് ഏറ്റവും രഹസ്യമായതും എന്നാല് മനസ്സിലാക്കേണ്ടതുമായ കാര്യങ്ങളാണ്. മാനവരാശിയിലാരിലും സന്യാസിയിലോ, പണ്ഢിതനിലോ തുടങ്ങി ആരുടെയും തന്നെ ബുദ്ധിയില് ഈ കാര്യങ്ങള് വരികയില്ല. നാടകമെന്ന് പറയാറുണ്ട്, നാടകത്തെ ഡ്രാമയെന്ന് പറയില്ല. ഇത് ഡ്രാമയാണ്. ഡ്രാമയും, സിനിമയുമെല്ലാം മുന്പുണ്ടായിരുന്നില്ല. മുന്പ് കേവലം ചലനം മാത്രമായിരുന്നു, ഇപ്പോള് ശബ്ദവും വന്നിരിക്കുന്നു. നമ്മള് ആത്മാക്കളും ശാന്തിയില് നിന്ന് പിന്നീട് ശബ്ദത്തിലേക്ക് വരുന്നു. ശബ്ദത്തില് നിന്ന് പിന്നീട് ചലനത്തിലേക്ക് പോയി ശേഷം ശാന്തിയിലേക്ക് പോകുന്നു അതുകൊണ്ട് നിങ്ങള് കുട്ടികളെ പഠിപ്പിക്കുകയാണ്, കൂടുതല് സംസാരിക്കരുത്. കുലീനരായ മനുഷ്യര് വളരെ പതുക്കെയാണ് സംസാരിക്കുന്നത്. നിങ്ങള്ക്ക് സൂക്ഷ്മ വതനത്തിലേക്ക് പോകണം. സൂക്ഷ്മ വതനത്തിന്റെ ജ്ഞാനവും ഇപ്പോള് ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്. ഇതാണ് ശബ്ദത്തിന്റെ ലോകം, അത് ചലനത്തിന്റേതാണ്. അവിടെ ഈശ്വരനുമായി സംഭാഷണം നടക്കുന്നു. അവിടത്തെ രൂപം വെളുത്ത പ്രകാശമാണ്, ശബ്ദമില്ല. അവിടത്തെ ചലനത്തിന്റെ ഭാഷ പരസ്പരം മനസ്സിലാക്കുന്നു. അതുകൊണ്ട് ഇപ്പോള് നിങ്ങള്ക്ക് ശാന്തിയിലേക്ക് ചലനത്തിന്റെ ലോകം വഴി പോകണം. ബാബ പറയുന്നു എനിക്ക് ഏറ്റവും ആദ്യം സൂക്ഷ്മ സൃഷ്ടി രചിക്കേണ്ടതായുണ്ട് അതിന് ശേഷമാണ് സ്ഥൂല സൃഷ്ടി. പറയുന്നതും മൂലവതനം, സൂക്ഷ്മം, സ്ഥൂലം…. എന്നാണ്. മനുഷ്യര്ക്ക് ബ്രഹ്മാ, വിഷ്ണു, ശങ്കരന് സൂക്ഷ്മ വതനവാസിയാണെന്ന് പോലും അറിയില്ല. അവിടെ വേറെ ലോകമൊന്നുമില്ല. കേവലം ബ്രഹ്മാ, വിഷ്ണു, ശങ്കരനെ കാണാം. വിഷ്ണുവിനെ 4 കൈകളോടെയാണ് കാണുന്നത്, ഇതിലൂടെ വ്യക്തമാണ്, പ്രവൃത്തീമാര്ഗ്ഗമാണ്. സന്യാസിമാരുടേത് നിവൃത്തീ മാര്ഗ്ഗമാണ്. ഇതും ഡ്രാമയാണ്, അതിന്റെ വര്ണ്ണന നടത്തി ബാബ മനസ്സിലാക്കി തരികയാണ്. മുഖ്യമായ കാര്യം ബാബ മനസ്സിലാക്കി തരുന്നു മന്മനാഭവ. ബാക്കിയെല്ലാം വിസ്താരമാണ്. അത് മനസ്സിലാക്കുന്നതില് സമയമെടുക്കും. ചുരുക്കത്തില് വിത്തും വൃക്ഷവും. വിത്തിനെ കാണുന്നതിലൂടെ മുഴുവന് വൃക്ഷവും ബുദ്ധിയിലേക്ക് വരുന്നു. ബാബ ബീജരൂപനാണ്, ആ ബാബയ്ക്ക് ഈ വൃക്ഷത്തിന്റേയും സൃഷ്ടി ചക്രത്തിന്റേയും മുഴുവന് അറിവുമുണ്ട്, മനസ്സിലാക്കി തരുന്നതിനാണ് സൃഷ്ടി ചക്രവും വൃക്ഷവും വേര്തിരിച്ചിരിക്കുന്നത്. വൃക്ഷത്തില് ഈ എല്ലാ ചിത്രങ്ങളും തന്നെയുണ്ട്. ഏത് ധര്മ്മത്തിലുള്ളവര്ക്ക് കാണിച്ച് കൊടുക്കുകയാണെങ്കിലും മനസ്സിലാക്കാന് സാധിക്കും, നമുക്ക് സ്വര്ഗ്ഗത്തിലേക്ക് വരാന് സാധിക്കില്ല എന്നത്. എപ്പോള് ഭാരതം പ്രാചീനമായിരുന്നോ അപ്പോള് കേവലം ദേവീ-ദേവതകള് മാത്രമാണുണ്ടായിരുന്നത്. ബാക്കി എല്ലാവരും ശാന്തിധാമത്തില് കഴിയുന്നു. നിങ്ങള്ക്ക് വിത്തും വൃക്ഷവും രണ്ടിനെയും അറിയാം. വിത്ത് മുകളിലാണ്, വൃക്ഷപതിയെന്ന് പറയുന്നു. ഇപ്പോള് നിങ്ങള് ബാബയുടേതായിരിക്കുന്നു അതുകൊണ്ട് നിങ്ങളില് ബൃഹസ്പതീദശയാണ്. ബാബയുടേതായി മാറിയവരിലാണ് ബൃഹസ്പതീദശ. പിന്നീടുള്ളതാണ് ശുക്രദശയും, ബുദ്ധദശയും. ബൃഹസ്പതീദശയുള്ളവര് സൂര്യവംശിയാകുന്നു. ബുദ്ധദശയുള്ളവര് പ്രജയിലേക്ക് പോകുന്നു, അവര്ക്ക് സേവനം ചെയ്യാന് സാധിക്കില്ല. ബാബയെ ഓര്മ്മിക്കാന് കഴിയുന്നില്ലെങ്കില് ബുദ്ധുവാണ്, ബുദ്ധുക്കളും നമ്പര്വൈസാണ്. ചിലര് ഉയര്ന്ന പ്രജ ചിലര് അതിലും കുറഞ്ഞ പ്രജ. ധനികനായ പ്രജ എവിടെ നില്ക്കുന്നു അവരുടെ ജോലിക്കാര് എവിടെ നില്ക്കുന്നു. മുഴുവന് ആധാരവും പഠിത്തത്തിലാണ്. പഠിത്തവും സതോഗുണിയും, രജോഗുണിയും, തമോഗുണിയുമുണ്ട്. രാജധാനി സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സമര്ത്ഥരായിട്ടുള്ളവര് ബാബയുടെ ഓര്മ്മയിലും ഇരിക്കുന്നു. മുഴുവന് വൃക്ഷവും ബുദ്ധിയില് ഉണ്ടായിരിക്കും. പഠനത്തിലൂടെ തന്നെയാണ് ടീച്ചറും, വക്കീലുമെല്ലാമാകുന്നത്. ടീച്ചര് പിന്നീട് മറ്റുള്ളവരെയും പഠിപ്പിക്കുന്നു. എല്ലാവരും തന്നെ പഠിക്കുന്നുണ്ട്. പഠിക്കുന്നതും ഒന്നുതന്നെയാണ് എന്നാല് ചിലര് പഠിച്ച് ഉയരങ്ങളിലേക്ക് പോകുന്നു, ചിലര് പിന്നീട് അവിടെ തന്നെ ടീച്ചറാകുന്നു. ആരാണോ പഠിച്ചത് അവരാണ് പഠിപ്പിക്കുന്നത്. ഇപ്പോള് നിങ്ങള് പഠിക്കുന്നു. ചിലര് പഠിച്ച്-പഠിച്ച് ടീച്ചറാകുന്നു. ബാബ സ്വയം പറയുന്നു ടീച്ചറുടെ ജോലിയാണ് തനിക്ക് സമാനം ടീച്ചറാക്കി മാറ്റുക എന്നത്. ടീച്ചറാകുന്നില്ലെങ്കില് എങ്ങനെ മറ്റുള്ളവരുടെ മംഗളം ചെയ്യും. സമയം കുറച്ചാണുള്ളത്, ഏതുവരെ വിനാശമുണ്ടാകുന്നോ അതുവരെ പഠിച്ചുകൊണ്ടിരിക്കും. പിന്നീട് പഠിക്കുന്നത് നിലയ്ക്കും. പിന്നീട് അയ്യായിരം വര്ഷങ്ങള്ക്ക് ശേഷം വന്ന് ബാബ പഠിപ്പിക്കും. ഈ പഠിത്തം നൂറുകണക്കിന് വര്ഷങ്ങള് നീണ്ടുനില്ക്കുകയില്ല. അഥവാ എല്ലാവരും ടീച്ചറാകുകയാണെങ്കില് വളരെ ഉയര്ന്ന പദവി നേടും. സംഖ്യാക്രമത്തില് തന്നെയാണ് ഉണ്ടാകുന്നത്. ഏറ്റവും ആദ്യം രണ്ടച്ഛന്റെ പരിചയം നല്കൂ. ചിത്രങ്ങളുള്ളതു കാരണം നല്ലരീതിയില് മനസ്സിലാക്കും. ത്രിമൂര്ത്തിയുടെ ചിത്രം തീര്ച്ചയായും കൂടെ ഉണ്ടായിരിക്കണം. ഇതാണ് ശിവബാബ, ഇതാണ് പ്രജാപിതാ ബ്രഹ്മാ. എല്ലാവരുടെയും മുതുമുത്തച്ഛന്. അപ്പോള് തീര്ച്ചയായും ഏറ്റവും ആദ്യം വന്നിരിക്കില്ലേ. എല്ലവരേക്കാളും മുന്പിലാണ് ബ്രഹ്മാവ്. ഇപ്പോള് രചന രചിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള് നിങ്ങള് ബ്രാഹ്മണനായിരിക്കുന്നു പിന്നീട് ബ്രാഹ്മണന് തന്നെയാണ് ദേവതയാകുന്നത്. ബ്രാഹ്മണരുടെ വൃക്ഷം ചെറുതാണ്. ദേവതകളും കുറച്ച് പേരായിരിക്കും പിന്നീട് അഭിവൃദ്ധിപ്പെടുന്നു. നിങ്ങളുടെ ഈ പുതുവൃക്ഷമാണ് സ്ഥാപിക്കപ്പെടുന്നത്. മായയും മുന്നിലുണ്ട്. നിങ്ങള്ക്ക് തമോപ്രധാനത്തില് നിന്ന് സതോപ്രധാനമാകുക തന്നെ വേണം. ട്രാന്സ്ഫറാകണം എന്തുകൊണ്ടെന്നാല് ലോകം മാറുകയാണ്, അതുകൊണ്ട് പരിശ്രമമുണ്ട്. ഇവിടെ ഈ സംഗമത്തിലാണ് ദേവീ-ദേവതാ ധര്മ്മത്തിന്റെ സ്ഥാപന നടക്കുന്നത്. സത്യയുഗം എത്രവര്ഷത്തിന്റേതാണ് ഇതും നിങ്ങള്ക്ക് പറയാന് സാധിക്കും. സത്യയുഗത്തില് നിന്ന് പിന്നീട് എങ്ങനെയാണ് കലിയുഗമാകുന്നത്. കലിയുഗത്തില് തമോപ്രധാനമാകുക തന്നെ വേണം. തമോപ്രധാനമാകണം അപ്പോഴല്ലേ വീണ്ടും സതോപ്രധാനമാകേണ്ട കാര്യമുള്ളത്. നിങ്ങള് സതോപ്രധാനമായിരുന്നു പിന്നീട് കറ പിടിച്ചു. ഇനിയിപ്പോള് ഏതെങ്കിലും പുതിയ ആത്മാവ് 2-3 ജന്മങ്ങള് മാത്രം എടുത്താല് പോലും പെട്ടന്ന് കറ പിടിക്കുന്നു. അതില് തന്നെ സുഖവും, അതില് തന്നെ ദുഃഖവും അനുഭവിക്കുന്നു. ചിലര്ക്ക് ഒരു ജന്മം മാത്രമായിരിക്കും. എപ്പോള് ഈ വരവ് നില്ക്കുന്നോ അപ്പോള് വിനാശമുണ്ടാകും. പിന്നീട് എല്ലാ ആത്മാക്കള്ക്കും തിരിച്ച് പോകേണ്ടി വരും. പാപാത്മാക്കളും പുണ്യാത്മാക്കളും എല്ലാവരും ഒരുമിച്ച് പോകും. പിന്നീട് പുണ്യാത്മാക്കള് താഴേക്കിറങ്ങി വരുന്നു. സംഗമത്തില് എല്ലാ പരിവര്ത്തനവും ഉണ്ടാകുന്നു. അതുകൊണ്ട് കുട്ടികള്ക്ക് മുഴുവന് ഡ്രാമയെയും ബുദ്ധിയില് വെയ്ക്കണം. ബാബയുടെ അടുത്ത് ഈ മുഴുവന് ജ്ഞാനവുമില്ലേ. പറയുകയാണ് ഞാന് വന്ന് സൃഷ്ടി ചക്രത്തിന്റെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ മുഴുവന് രഹസ്യവും മനസ്സിലാക്കി തരുന്നു. ഭക്തി മാര്ഗ്ഗത്തില് ഒരിക്കലും ഈ ജ്ഞാനം കേള്പ്പിക്കുന്നില്ല. ഭക്തര് ഓര്മ്മിക്കുമ്പോള് അവരെ സാക്ഷാത്ക്കാരം ചെയ്യിക്കുന്നു. ഭക്തി മാര്ഗ്ഗം ആരംഭിക്കുമ്പോഴാണ് എന്റെ പാര്ട്ട് ആരംഭിക്കുന്നത്. സത്യ-ത്രേതായുഗത്തില് ഞാന് വാനപ്രസ്ഥത്തിലാണ്. കുട്ടികളെ സുഖത്തിലേക്കയച്ചു പിന്നെന്താണ് ബാക്കിയുള്ളത്! ഞാന് വാനപ്രസ്ഥം സ്വീകരിക്കുന്നു. ഈ വാനപ്രസ്ഥം സ്വീകരിക്കുന്ന സമ്പ്രദായവും ഭാരതത്തില് തന്നെയാണുള്ളത്. പരിധിയില്ലാത്ത ബാബ പറയുന്നു ഞാന് വാനപ്രസ്ഥത്തിലിരിക്കുന്നു. പരിധിയില്ലാത്ത ബാബ തന്നെയാണ് വന്ന് ഗുരുവിന്റെ രൂപത്തില് വാനപ്രസ്ഥത്തിലേക്ക് കൊണ്ട് പോകുന്നത്. മനുഷ്യര് ഗുരുക്കന്മാരുടെ സംഗം ചേരുന്നു – ഭഗവാനെ ലഭിക്കുന്നതിന് വേണ്ടി. ശാസ്ത്രം പഠിക്കും, തീര്ത്ഥ സ്ഥാനങ്ങളില് പോകും, ഗംഗാ സ്നാനം ചെയ്യും. എന്നാല് ഒന്നും തന്നെ ലഭിക്കുന്നില്ല. ഇപ്പോള് നിങ്ങള്ക്ക് പരിധിയില്ലാത്ത ബാബയെ ലഭിച്ചിരിക്കുന്നു. ദുഃഖത്തില് നിന്ന് മോചിപ്പിച്ച്, രാവണ രാജ്യത്തില് നിന്ന് മുക്തമാക്കി രാമരാജ്യത്തിലേക്ക് കൊണ്ട് പോകുന്നു. പരിധിയില്ലാത്ത ബാബ ഒരേഒരു പ്രാവശ്യം വന്ന് രാവണന്റെ ദുഃഖത്തില് നിന്ന് മോചിപ്പിക്കുന്നു, അതുകൊണ്ടാണ് ലിബറേറ്ററെന്ന് പറയുന്നത്. സത്യയുഗത്തില് രാമരാജ്യമാണ്. ബാക്കി ആത്മാക്കളെല്ലാം ശാന്തിധാമത്തിലേക്ക് പോകുന്നു. ഇതും ആര്ക്കും അറിയില്ല. ആത്മാവായ എന്റെ സ്വധര്മ്മം തന്നെ – ശാന്തിയാണ്. ഇവിടെ പാര്ട്ടിലേക്ക് വന്നതിലൂടെ അശാന്തമാകുന്നു അപ്പോള് ശാന്തി ഓര്മ്മ വരുന്നു. യഥാര്ത്ഥത്തില് ശാന്തിധാമത്തെ നിവാസികളാണ്. ഇപ്പോഴാണെങ്കില് എനിക്ക് ശാന്തി വേണമെന്ന് പറയുന്നു. മനസ്സിന് ശാന്തി വേണം. മനസ്സിലാക്കി തരുന്നു – മനസ്സും-ബുദ്ധിയും സഹിതമുള്ളതാണ് ആത്മാവ്. ആത്മാവ് തന്നെ ശാന്ത സ്വരൂപമാണ് പിന്നീട് ഇവിടെ കര്മ്മത്തിലേക്ക് വരുന്നു. ഇവിടെ പിന്നെങ്ങനെ ശാന്തി ലഭിക്കും. ഇത് അശാന്തിധാമമാണ്. സത്യയുഗത്തില് സുഖവും ശാന്തിയും രണ്ടുമുണ്ട്. പവിത്രതയുമുണ്ട്, ധനവും സമ്പത്തുമുണ്ട്.

ബാബ മനസ്സിലാക്കി തരുന്നു നിങ്ങള്ക്ക് സുഖവും-ശാന്തിയും, ധനവും സമ്പത്തുമെല്ലാം എത്രത്തോളം ഉണ്ടായിരുന്നു. ഇപ്പോള് നിങ്ങള്ക്ക് മറ്റുള്ളവര്ക്ക് മനസ്സിലാക്കി കൊടുക്കണം. ആരെല്ലാം കല്പം മുന്പും സമ്പത്ത് നേടിയിരുന്നോ അവര് നല്ല രീതിയില് മനസ്സിലാക്കുന്നതിന് പരിശ്രമിക്കും. ഇനി വൈകിയാണ് വരുന്നതെങ്കിലും പഴയവരെക്കാളും പെട്ടെന്ന് തന്നെ മുന്നേറും. വൈകി വരുന്നവര്ക്ക് കൂടുതല് നല്ല പോയന്റുകളാണ് ലഭിക്കുന്നത്. ദിനം-പ്രതിദിനം സഹജമായിക്കൊണ്ടിരിക്കുന്നു. ഇതും മനസ്സിലാക്കും ഇപ്പോള് ഞാന് മനസ്സിലാക്കിയിട്ടുണ്ടെങ്കില് തമോപ്രധാനത്തില് നിന്ന് സതോപ്രധാനമാകുന്നതിനുള്ള പുരുഷാര്ത്ഥവും ചെയ്യണം. അതിന് വേണ്ടി തീവ്ര പുരുഷാര്ത്ഥം ചെയ്യുന്നതില് മുഴുകും കാരണം സമയം കുറച്ചേ ഉള്ളൂവെന്ന് മനസ്സിലാക്കും. എത്രസാധിക്കുമോ പുരുഷാര്ത്ഥത്തില് ഏര്പ്പെടും. മരണത്തിന് മുന്പ് എനിക്ക് പുരുഷാര്ത്ഥം ചെയ്തെടുക്കണം. അവര് അവരുടെ ചാര്ട്ട് കുറിച്ചുകൊണ്ടിരിക്കും. പഠിത്തം വളരെ എളുപ്പമാണ്. ബാക്കി ഓര്മ്മയുടെ കാര്യമാണുള്ളത്. പാടിയിട്ടുമുണ്ട്- രാമനെ ഓര്മ്മിച്ച് പ്രഭാതത്തില് എന്റെ മനസ്സ്….. ആത്മാവാണ് പറയുന്നത് അല്ലയോ എന്റെ മനസ്സേ രാമനെ ഓര്മ്മിക്കൂ. ഭക്തി മാര്ഗ്ഗത്തില് രാമനാരാണെന്നത് പോലും ആര്ക്കും അറിയില്ല. അവര് രഘുപതി രാഘവ രാജാറാം എന്ന് പറയുന്നു. എത്രയാണ് തകിടം മറിച്ചിരിക്കുന്നത്. എല്ലാവരുടെയും ഭഗവാനായ ആ രാമന് ആരാണ്, മനുഷ്യര് ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. സമയവും, പണവും പാഴാക്കിക്കൊണ്ടിരിക്കുന്നു. നിങ്ങള് കുട്ടികള്ക്ക് ഞാന് വിശ്വത്തിന്റെ രാജ്യ ഭാഗ്യം നല്കിയിരുന്നു, പിന്നീട് അതെവിടെ പോയി? അയ്യായിരം വര്ഷങ്ങള്ക്ക് മുന്പ് നിങ്ങള്ക്ക് സ്വര്ഗ്ഗത്തിന്റെ രാജ്യ ഭാഗ്യം നല്കിയിരുന്നു, അത് പിന്നീട് എങ്ങനെ നഷ്ടപ്പെടുത്തി? ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് – നമ്മള് എങ്ങനെയാണ് താഴേക്കിറങ്ങി വന്നതെന്ന്. ഇപ്പോള് വീണ്ടും കയറണം. കയുറുന്ന കല ഒരു സെക്കന്റിലാണ്, ഇറങ്ങുന്ന കല അയ്യായിരം വര്ഷത്തിന്റേതാണ്. ബ്രഹ്മാവില് നിന്ന് വിഷ്ണുവാകുന്നത് ഒരു സെക്കന്റിലാണ്, വിഷ്ണുവില് നിന്ന് ബ്രഹ്മാവാകാന് അയ്യായിരം വര്ഷമെടുക്കുന്നു. എത്ര പോയന്റുകളാണ് മനസ്സിലാക്കി തരുന്നത്. ശരി-

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഇപ്പോള് ശബ്ദത്തില് നിന്ന് ചലനത്തിലേക്കും, ചലനത്തില് നിന്ന് സൈലന്സിലേക്കും പോകണം, അതുകൊണ്ട് സംസാരം വളരെ കുറക്കണം. കുലീനതയോടെ വളരെ പതുക്കെ സംസാരിക്കണം.

2) ജ്ഞാനം മനസ്സിലാക്കിയതിന് ശേഷം തീവ്ര പുരുഷാര്ത്ഥം ചെയ്ത് സതോപ്രധാനമാകണം. ഓര്മ്മയുടെ ചാര്ട്ട് വയ്ക്കണം.

വരദാനം:-

ഓര്മ്മയിലൂടെ എന്തെല്ലാം ശക്തികളുടെ പ്രാപ്തിയാണോ ഉണ്ടാകുന്നത് അവയെ മാന്ത്രികമാണെന്ന് മനസ്സിലാക്കി പ്രയോഗിക്കരുത് എന്നാല് കര്ത്തവ്യമാണെന്ന് മനസ്സിലാക്കി കാര്യത്തില് ഉപയോഗിക്കണം. മനുഷ്യരുടെ പക്കല് ജാലവിദ്യകളുടെ മാന്ത്രികങ്ങളുണ്ട് എന്നാല് താങ്കളുടെ പക്കലുള്ളത് ശ്രീമതമാണ്. ശ്രീമതത്തിലൂടെ ശക്തികള് തീര്ച്ചയായും വരുന്നുണ്ട് അതുകൊണ്ടാണ് സങ്കല്പത്തിലൂടെ കര്ത്തവ്യം യാഥാര്ത്ഥ്യമാകുന്നത്. സങ്കല്പത്തിലൂടെ ആര്ക്കും കര്ത്തവ്യത്തിനുള്ള പ്രേരണ നല്കാന് സാധിക്കും, ഇതും ശക്തിയാണ് എന്നാല് ശ്രീമതത്തില് ഒരിക്കലും തന്റെ മനോഗതം കൂടിക്കലരരുത് അപ്പോള് മഹിമയ്ക്കും പൂജയ്ക്കും യോഗ്യരാകും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top