27 May 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

26 May 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ബാബ എന്താണോ, എങ്ങനെയാണോ, നിങ്ങള് കുട്ടികളിലും നമ്പര്വൈസായാണ് തിരിച്ചറിയുന്നത്, അഥവാ എല്ലാവരും തിരിച്ചറിഞ്ഞുവെങ്കില് വളരെയധികം തിരക്ക് വര്ദ്ധിക്കും.

ചോദ്യം: -

നാലുഭാഗത്തും പ്രത്യക്ഷതയുടെ ശബ്ദം എപ്പോള് വ്യാപിക്കും?

ഉത്തരം:-

എപ്പോള് മനുഷ്യര്ക്ക് അറിയാന് കഴിയുന്നുവോ സ്വയം ഭഗവാന് ഈ പഴയ ലോകത്തിന്റെ വിനാശം ചെയ്യിപ്പിച്ച് പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യാന് വന്നിരിക്കുന്നു. 2 – നമ്മള് എല്ലാവരുടെയും സദ്ഗതി ചെയ്യുന്ന ബാബ നമുക്ക് ഭക്തിയുടെ ഫലം നല്കാന് വന്നിരിക്കുന്നു. ഈ നിശ്ചയം ഉണ്ടാകുമ്പോള് പ്രത്യക്ഷതയുണ്ടാകും. നാലുഭാഗത്തും ശബ്ദം വ്യാപിക്കും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ആരാണ് പ്രിയതമനോട് കൂടെ..

ഓം ശാന്തി. കുട്ടികള് ഗീതത്തിന്റെ രണ്ട് വരി കേട്ടുവല്ലോ. ആരാണ് പ്രിയതമന്റെ കൂടെ, ഇപ്പോള് പ്രിയതമനാരാണ്! ഇത് ലോകത്തിലുള്ളവര്ക്കറിയുകയില്ല. അനേകം കുട്ടികളുണ്ടെങ്കിലും, അവരിലും എപ്രകാരം ബാബയെ ഓര്മ്മിക്കണമെന്ന് അറിയാത്തവര് ഒരുപാടുണ്ട്. അവര്ക്ക് ഓര്മ്മിക്കാന് അറിയില്ല. ഇടയ്ക്കിടയ്ക്ക് മറന്നു പോകുന്നു. ബാബ മനസ്സിലാക്കി തരുന്നു കുട്ടികളേ സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ, നമ്മള് ബിന്ദുവാണ്. ബാബ, ജ്ഞാനത്തിന്റെ സാഗരന്, ആ ബാബയെ മാത്രം ഓര്മ്മിക്കണം. ഓര്മ്മിക്കുന്നതിനുള്ള ഇങ്ങനെയുള്ള പരിശീലനം ചെയ്യണം അതിലൂടെ നിരന്തരം ഓര്മ്മ നില നില്ക്കണം. അവസാനം ഈ ഓര്മ്മ ഉണ്ടായിരിക്കും നമ്മള് ആത്മാക്കളാണ്, ശരീരമുണ്ട് എങ്കിലും ഈ ജ്ഞാനം ബുദ്ധിയില് വെയ്ക്കണം നമ്മള് ആത്മാക്കളാണ്. ബാബയുടെ നിര്ദ്ദേശം ലഭിച്ചിട്ടുണ്ട് ഞാന് എന്താണോ, ആ രൂപത്തില് പലരും വിരളമായേ ഓര്മ്മിക്കുന്നുള്ളൂ. ദേഹാഭിമാനത്തിലേയ്ക്ക് കുട്ടികള് ഒരുപാട് വരുന്നു. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്, ആര്ക്കെങ്കിലും ഏതുവരെ ബാബയുടെ പരിചയം നല്കുന്നില്ലയോ അതുവരെ ഒന്നും തന്നെ മനസ്സിലാക്കാന് കഴിയില്ല. ആദ്യം അവര്ക്ക് ഇത് അറിയാന് കഴിയണം ആ നിരാകാരന് നമുടെ അച്ഛന്, ഗീതയുടെ ഭഗവാന്, അവര് തന്നെയാണ് സര്വ്വരുടെയും സദ്ഗതി ദാതാവ്. ബാബ ഈ സമയം സദ്ഗതി ചെയ്യുന്നതിന്റെ പാര്ട്ടഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഈ പോയിന്റില് നിശ്ചയബുദ്ധിയുണ്ടാവുകയാണെങ്കില് പിന്നീട് ഇത്രയും സന്യാസിമാരെല്ലാം ഒരു സെക്കന്റില് വരും. ഭാരതത്തില് വലിയ ശബ്ദം വ്യാപിക്കും. ഈ ലോകം നശിക്കുന്നതാണെന്ന് ഇപ്പോള് അറിയാന് സാധിക്കും. ഈ കാര്യത്തില് നിശ്ചയമുണ്ടാവുകയാണെങ്കില് മുംബൈ മുതല് ആബൂ വരെയും ക്യൂ ഉണ്ടാവും. എന്നാല് ഇത്രയും പെട്ടെന്ന് ആരിലും നിശ്ചയമുണ്ടാവാന് സാധിക്കില്ല. നിങ്ങള്ക്കറിയാം വിനാശം സംഭവിക്കുന്നതാണ്, ഇവരെല്ലാവരും ഘോര നിദ്രയില് ഉറങ്ങുക തന്നെയാണ്. പിന്നീട് അന്തിമ സമയത്തില് നിങ്ങളുടെ പ്രഭാവം ഉണ്ടാകും. ഗീതയുടെ ഭഗവാന് പരംപിതാ പരമാത്മാവ് ശിവനാണെന്ന കാര്യത്തില് നിശ്ചയമുണ്ടാവുക എന്നത് ചിറ്റമ്മയുടെ വീട്ടില് പോകുന്നത്ര എളുപ്പമുള്ള കാര്യമല്ല. ഇത് പ്രസിദ്ധമാവുകയാണെങ്കില് മുഴുവവന് ഭാരതത്തിലും ധ്വനി മുഴങ്ങും. ഇപ്പോഴാണെങ്കില് നിങ്ങള് ഒരാള്ക്ക് മനസ്സിലാക്കി കൊടുക്കുകയാണെങ്കില് മറ്റുള്ളവരും പറയും നിങ്ങളില് മന്ത്രവാദം ഉണ്ടെന്ന്. ഈ വൃക്ഷം പതുക്കെ പതുക്കെ വളരുന്നു. ഇപ്പോള് കുറച്ച് സമയമുണ്ട് എങ്കിലും പുരുഷാര്ത്ഥം ചെയ്യുന്നതില് തടസ്സം ഇല്ല. നിങ്ങള് വലിയ വലിയ ആളുകള്ക്ക് മനസ്സിലാക്കി കൊടുക്കുന്നുണ്ട്, എന്നാല് അവര് ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. കുട്ടികളിലും ചിലര് ഈ ജ്ഞാനത്തെ മനസ്സിലാക്കുന്നില്ല. ബാബയുടെ ഓര്മ്മയില്ലായെങ്കില് ആ അവസ്ഥയുണ്ടാവില്ല. ബാബയ്ക്കറിയാം നിശ്ചയമുള്ളവരെന്ന് ആരെയാണ് പറയുന്നത്. ഇപ്പോഴാണെങ്കില് 1-2 ശതമാനം പോലും ബുദ്ധിമുട്ടിയാണ് ബാബയെ ഓര്മ്മിക്കുന്നത്. ഇവിടെ ഇരിക്കുകയാണെങ്കിലും, ബാബയോട് ആ സ്നേഹമുണ്ടാകുന്നില്ല. ഇതില് സ്നേഹം വേണം, ഭാഗ്യം വേണം. ബാബയോട് സ്നേഹമുണ്ടെങ്കില് മനസ്സിലാവും, നമുക്ക് ഓരോ ചുവടിലും ശ്രീമതത്തിലൂടെ നടക്കണം. നമ്മള് വിശ്വത്തിന്റെ അധികാരിയായി മാറുകയാണ്. പകുതി കല്പത്തിന്റെ ദേഹാഭിമാനമിരിക്കുകയാണ് അതിനാല് ഇപ്പോള് ദേഹീ അഭിമാനിയായി മാറുന്നതില് വലിയ പരിശ്രമമുണ്ട്. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി അതി സ്നേഹിയായ ബാബയെ ഓര്മ്മിക്കുക എന്നത് ചിറ്റമ്മയുടെ വീട്ടില് പോകുന്നത്ര എളുപ്പമുള്ള കാര്യമല്ല. അവരുടെ മുഖത്തില് തന്നെ തിളക്കം വരും. കന്യക വിവാഹം ചെയ്യുന്നു, ആഭരണം തുടങ്ങിയവ അണിയുമ്പോള് മുഖത്ത് പെട്ടെന്ന് സന്തോഷം വരുന്നു. പക്ഷെ ഇവിടെയാണെങ്കില് പ്രിയതമനെ ഓര്മ്മിക്കുന്നേയില്ലായെങ്കില് ആ മുഖം വാടിയതുപോലെയിരിക്കും. ചോദിക്കേണ്ടതില്ല. കന്യക വിവാഹം ചെയ്യുമ്പോള് മുഖം സന്തുഷ്ടമാകുന്നു. ചിലരുടെയാണെങ്കില് വിവാഹത്തിന് ശേഷവും മുഖം ജീവനില്ലാത്തതുപോലെയിരിക്കുന്നു. പല തരത്തിലുണ്ടാവുന്നു. ചിലരാണെങ്കില് മറ്റുള്ളവരുടെ വീട്ടില് പോയി ആശയക്കുഴപ്പത്തിലാകുന്നു. ഇവിടെയും അങ്ങനെയാണ്. ബാബയെ ഓര്മ്മിക്കുന്നതിന്റെ പ്രയത്നമാണ്. ഈ പാട്ട് അവസാനത്തിന്റെയാണ്, അതീന്ദ്രീയ സുഖം ഗോപീ വല്ലഭന്റെ ഗോപ-ഗോപികമാരോട് ചോദിക്കൂ. സ്വയത്തെ ഗോപ-ഗോപികയാണെന്ന് മനസ്സിലാക്കുകയും നിരന്തരം ബാബയെ ഓര്മ്മിക്കുകയും ചെയ്യുക, ആ അവസ്ഥയുണ്ടാവണം. ബാബയുടെ പരിചയം എല്ലാവര്ക്കും നല്കണം. ബാബ വന്നു കഴിഞ്ഞു ബാബ എല്ലാവര്ക്കും സമ്പത്ത് നല്കി കൊണ്ടിരിക്കുകയാണ്. ഇതില് മുഴുവന് ജ്ഞാനം വന്ന് ചേരുന്നു. ലക്ഷ്മീ നാരായണന് എപ്പോള് 84 ജന്മങ്ങള് പൂര്ത്തിയാക്കുന്നുവോ അപ്പോള് ബാബ അന്തിമത്തില് വന്ന് അവര്ക്ക് രാജയോഗം പഠിപ്പിച്ച് രാജ്യഭാഗ്യം നല്കി. ലക്ഷ്മീ നാരായണന്റെ ഈ ചിത്രം ഒന്നാന്തരമാണ്. നിങ്ങള്ക്കറിയാം അവര് മുന്ജന്മത്തില് ഇങ്ങനെയുള്ള കര്മ്മം ചെയ്തിരുന്നു, ആ കര്മ്മം ഇപ്പോള് ബാബ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പറയുന്നു മന്മനാ ഭവ, പവിത്രമായിരിക്കൂ. യാതൊരു പാപവും ചെയ്യരുത് എന്തുകൊണ്ടെന്നാല് നിങ്ങളിപ്പോള് സ്വര്ഗ്ഗത്തിന്റെ അധികാരി, പുണ്യത്മാവായി മാറുകയാണ്. പകുതി കല്പം മായാ രാവണന് പാപം ചെയ്യിപ്പിച്ചു വന്നു. ഇപ്പോള് സ്വയത്തോട് ചോദിക്കണം – എന്നില് നിന്ന് ഒരു പാപവും ഉണ്ടാകുന്നില്ലല്ലോ? പുണ്യത്തിന്റെ കാര്യം ചെയ്തുകൊണ്ടിരിക്കുന്നുണ്ടോ? അന്ധരുടെ ഊന്നു വടിയാകുന്നുണ്ടോ? ബാബ പറയുന്നു മന്മനാ ഭവ. ഇതും ചോദിക്കണം മന്മനാഭവയെന്ന് ആരാണ് പറഞ്ഞത്? അവര് പറയും കൃഷ്ണന് പറഞ്ഞു. നിങ്ങള് അംഗീകരിക്കുന്നത് പരംപിതാ പരമാത്മാവ് ശിവന് പറഞ്ഞു എന്നാണ്. രാത്രിയും പകലിന്റെയും വ്യത്യാസമുണ്ട്. ശിവ ജയന്തിയോടൊപ്പമാണ് ഗീതാ ജയന്തി. ഗീതാ ജയന്തിയോടൊപ്പം കൃഷ്ണ ജയന്തിയും.

നിങ്ങള്ക്കറിയാം നമ്മള് ഭാവിയില് രാജ കുമാരനായി മാറും. യാചകനില് നിന്ന് രാജകുമാരനായി മാറണം. ഈ ലക്ഷ്യം തന്നെ രാജയോഗത്തിന്റേതാണ്. നിങ്ങള് വ്യക്തമാക്കി പറയൂ ഗീതയുടെ ഭഗവാന് ശ്രീകൃഷ്ണനായിരുന്നില്ല, അതാണെങ്കില് നിരാകാരനായിരുന്നു. അപ്പോള് സര്വ്വവ്യാപിയുടെ ജ്ഞാനം നഷ്ടമാകും. സര്വ്വരുടെയും സദ്ഗതി ദാതാവ്, പതിത പാവനന് ബാബയാണ്. പറയുന്നുമുണ്ട് ബാബ ലിബറേറ്ററാണ്, എന്നിട്ടും സര്വ്വവ്യാപിയെന്ന് പറയുകയാണ്. എന്താണോ പറയുന്നത്, മനസ്സിലാക്കുന്നില്ല. ധര്മ്മത്തിന്റെ അടിസ്ഥാനത്തില് എന്താണോ അറിയുന്നത്, പറയുന്നു. മുഖ്യമായി മൂന്ന് ധര്മ്മമാണ്. ദേവീ ദേവതാ ധര്മ്മമാണെങ്കില് പകുതി കല്പം നടക്കുന്നു. നിങ്ങള്ക്കറിയാം ബാബ ബ്രാഹ്മണ, ദേവതാ, ക്ഷത്രിയ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നു. ഇത് ലോകത്തിലുള്ളവര്ക്ക് അറിയുകയില്ല. അവരാണെങ്കില് സത്യയുഗത്തിന് തന്നെ ലക്ഷക്കണക്കിന് വര്ഷമെന്ന് പറയുന്നു. ആദി സനാതന ദേവീ ദേവതാ ധര്മ്മമാണ് ഏറ്റവും ഉയര്ന്നത്, എന്നാല് തന്റെ ഈ ധര്മ്മത്തെ മറന്ന് അധാര്മ്മികരായി മാറിയിരിക്കുന്നു. ക്രിസ്ത്യന് ജനത തങ്ങളുടെ ധര്മ്മത്തെ കളയുന്നില്ല. അവര്ക്കറിയാം -ക്രിസ്തു അവരുടെ ധര്മ്മത്തെ സ്ഥാപിച്ചു. ഇസ്ലാം, ബൗദ്ധി, പിന്നെ ക്രിസ്ത്യന്, ഇതാണ് മുഖ്യമായ ധര്മ്മങ്ങള്. ബാക്കി ചെറിയ-ചെറിയ ഒരുപാട് ധര്മ്മങ്ങളുണ്ട്. എങ്ങിനെ അഭിവൃദ്ധിയുണ്ടായി? ഇതാര്ക്കും അറിയുകയില്ല. മുഹമ്മദിന് ഇപ്പോള് വളരെ കുറച്ച് സമയമേ ആയിട്ടുള്ളൂ, ഇസ്ലാമി പഴയതാണ്. ക്രിസ്ത്യന്സും പ്രിസിദ്ധമാണ്. ബാക്കി എത്രയധികമാണ്. എല്ലാവര്ക്കും അവരവരുടെ ധര്മ്മമുണ്ട്. തങ്ങളുടെ വിവിധ ധര്മ്മം, വിവിധ പേരായതുകൊണ്ട് ആശയക്കുഴപ്പമുണ്ടാകുന്നു. ഇതറിയുന്നില്ല മുഖ്യമായ ധര്മ്മ ശാസ്ത്രങ്ങള് നാലെണ്ണമാണ്. ഇതില് ദേവതാധര്മ്മവും ബ്രാഹ്മണ്യവും വരുന്നു. ബ്രാഹ്മണനില് നിന്ന് ദേവത, ദേവതയില് നിന്ന് ക്ഷത്രിയന്, ഇതാര്ക്കും അറിയുകയില്ല. പാടുന്നുണ്ട് ബ്രാഹ്മണ ദേവതായ നമ: എന്ന്. പരംപിതാവ് ബ്രാഹ്മണ, ദേവതാ, ക്ഷത്രിയ ധര്മ്മത്തിന്റെ സ്ഥാപന ചെയ്തു, അക്ഷരമുണ്ട് എന്നാല് പഠിക്കുന്നത് തത്തയെ പോലെയാണ്.

ഇതാണ് മുള്ളുകളുടെ കാട്. ഭാരതം പുക്കളുടെ പൂന്തോട്ടമായിരുന്നു, ഇതും അംഗീകരിക്കുന്നു. പക്ഷെ അത് എപ്പോള്, എങ്ങനെ, ആര് സ്ഥാപിച്ചു, പരമാത്മാവ് എന്ത് വസ്തുവാണ്, ഇതാരും അറിയുന്നില്ല. അതിനാല് അനാഥരായി മാറിയല്ലോ അതുകൊണ്ടാണ് ഈ യുദ്ധവും വഴക്കുമെല്ലാം. കേവലം ഭക്തിയില് സന്തോഷിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള് ബാബ വന്നിരിക്കുന്നു ഉണര്ത്തുന്നതിന്, സെക്കന്റില് ജീവന് മുക്തി നല്കുന്നു. ജ്ഞാനാഞ്ജനം സദ്ഗുരു നല്കി, അജ്ഞാന അന്ധകാരം വിനാശമായി. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് പ്രകാശത്തിലാണ്. ബാബ മൂന്നാമത്തെ നേത്രം നല്കി. ദേവതകള്ക്ക് മൂന്നാമത്തെ നേത്രം നല്കിയിട്ടുണ്ട് എന്നാല് അര്ത്ഥമൊന്നും അറിയുകയില്ല. വാസ്തവത്തില് മൂന്നാമത്തെ നേത്രം നിങ്ങള്ക്കാണുള്ളത്. അവര് പിന്നെ ദേവതകള്ക്ക് നല്കിയിരിക്കുകയാണ്. ഗീതയില് ബ്രാഹ്മണരുടെ ഒരു കാര്യവുമില്ല. അതിലാണെങ്കില് കൗരവര്, പാണ്ഢവര് മുതലായവരുടെ യുദ്ധം, കുതിര വണ്ടി മുതലായവ എഴുതിയിരിക്കുന്നു, ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. നിങ്ങള് മനസ്സിലാക്കി കൊടുക്കുകയാണെങ്കില് പറയും നിങ്ങള് ശാസ്ത്രം മുതലായവയെ അംഗീകരിക്കുന്നില്ല. നിങ്ങള്ക്ക് പറയാന് കഴിയണം ഞങ്ങള് ശാസ്ത്രങ്ങളെ എന്തുകൊണ്ട് അംഗീകരിക്കുന്നില്ല, അറിയാം – ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ സാമഗ്രികളാണ്. പാടുന്നുമുണ്ട് ജ്ഞാനവും ഭക്തിയും. എപ്പോള് രാവണ രാജ്യമാരംഭിക്കുന്നുവോ അപ്പോള് ഭക്തി ആരംഭിക്കുന്നു. ഭാരതവാസി വാമ മാര്ഗ്ഗത്തില് പോയി ധര്മ്മ ഭ്രഷ്ടരും കര്മ്മ ഭഷ്ടരും ആകുന്നു അതുകൊണ്ടിപ്പോള് ഹിന്ദുവെന്ന് പറയുന്നു. പതിതമായി മാറിയിരിക്കുകയാണ്. പതിതമാക്കി മാറ്റിയതാരാണ്? രാവണന്. രാവണനെ കത്തിക്കുന്നുമുണ്ട്, മനസ്സിലാക്കുന്നു ഇത് പരമ്പരയായി നടന്നു വരുന്നു. പക്ഷെ സത്യയുഗത്തിലാണെങ്കില് രാവണ രാജ്യമുണ്ടായിരുന്നില്ല. ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. മായ തികച്ചും കല്ലുബുദ്ധിയാക്കി മാറ്റിയിരിക്കുന്നു. കല്ലില് നിന്ന് പവിഴമാക്കി മാറ്റുന്നത് ബാബ തന്നെയാണ്. എപ്പോള് കലിയുഗമായി മാറിയോ അപ്പോള് ബാബ വന്ന് ഗോള്ഡന് ഏജ് സ്ഥാപിക്കും. ബാബ മനസ്സിലാക്കി തരുന്നു എന്നിട്ടും വളരെ ബുദ്ധിമുട്ടിയാണ് ചിലരുടെ ബുദ്ധിയിലിരിക്കുന്നത്.

നിങ്ങള് കുമാരിമാരുടെ വിവാഹ നിശ്ചയമിപ്പോള് നടക്കുന്നു. നിങ്ങളെ മഹാറാണിയാക്കി മാറ്റുന്നു. നിങ്ങളെ ഓടിച്ചു അര്ത്ഥം നിങ്ങള് ആത്മാക്കളോട് പറയുന്നു – നിങ്ങള് എന്റെതായിരുന്നു പിന്നീട് നിങ്ങളെന്നെ മറന്നു പോയി. ദേഹാഭിമാനിയായി മാറി നിങ്ങള് മായയുടെതായി. ബാക്കി ഓടിക്കുന്നതിന്റെയൊന്നും ഒരു കാര്യവുമില്ല. എന്നെ മാത്രം ഓര്മ്മിക്കൂ. ഓര്മ്മിക്കുന്നതില് തന്നെയാണ് പരിശ്രമം. വളരെയധികം ദേഹാഭിമാനത്തില് വന്ന് വികര്മ്മം ചെയ്യുന്നു. ബാബയ്ക്കറിയാം ഈ ആത്മാവ് എന്നെ ഓര്മ്മിക്കുന്നേയില്ല. ദേഹാഭിമാനത്തില് വന്ന് വളരെയധികം പാപം ചെയ്യുന്നു അപ്പോള് പാപത്തിന്റെ കുടം 100 മടങ്ങ് നിറയുന്നു. മറ്റുള്ളവര്ക്ക് വഴി പറഞ്ഞു കൊടുക്കുന്നതിന് പകരം സ്വയം തന്നെ മറന്നു പോകുന്നു. ഒന്ന് കൂടി കൂടുതല് ദുര്ഗതി നേടുന്നു. ലക്ഷ്യം വളരെ ഉയര്ന്നതാണ്. കയറുകയാണെങ്കില് വൈകുണ്ഠം വരെ, വീഴുകയാണെങ്കില് പാതാളത്തോളം. ഈ രാജ്യഭാഗ്യം സ്ഥാപനയായി കൊണ്ടിരിക്കുകയാണ്. ഇതില് വ്യത്യാസം നോക്കൂ എത്രയാണെന്ന്. ചിലരാണെങ്കില് പഠിച്ച് ആകാശം വരെ കയറുന്നു, ചിലര് താഴെയ്ക്ക് പതിക്കുന്നു. ബുദ്ധി ഡള് ആകുമ്പോള് പഠിക്കാന് സാധിക്കില്ല. ചില-ചിലര് പറയുന്നു ബാബാ എനിക്ക് ആര്ക്കും മനസ്സിലാക്കി കൊടുക്കാന് കഴിയുന്നില്ല. പറയുന്നു ശരി കേവലം സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ, അച്ഛനായ എന്നെ ഓര്മ്മിക്കൂ എങ്കില് ഞാന് നിങ്ങള്ക്ക് സുഖം നല്കാം. എന്നാല് ഓര്മ്മിക്കുന്നു പോലുമില്ല. ഓര്മ്മിക്കുകയാണെങ്കില് മറ്റുള്ളവര്ക്കും ഓര്മ്മയുണര്ത്തികൊണ്ടിരിക്കും. ബാബയെ ഓര്മ്മിക്കുകയാണെങ്കില് പാപം ഇല്ലാതാകും. ബാബയെ ഓര്മ്മിക്കാതെ നിങ്ങള്ക്ക് സുഖധാമത്തിലേയ്ക്ക് പോകാന് സാധിക്കില്ല. 21 ജന്മങ്ങളുടെ സമ്പത്ത് നിരാകാരനായ ബാബയില് നിന്ന് ലഭിക്കുന്നു. ബാക്കിയെല്ലാം അല്പകാലത്തെ സുഖം നല്കുന്നവരാണ്. ചിലര്ക്ക് മന്ത്രതന്ത്രത്തിലൂടെ കുട്ടിയെ ലഭിച്ചു അഥവാ ആശിര്വാദത്തിലൂടെ ലോട്ടറി കിട്ടി അത്രയും മതി വിശ്വാസം ഉണ്ടാകുന്നു. ചിലര്ക്ക് 2-4 കോടിയുടെ ഫലമുണ്ടായി അത്രമാത്രം വളരെയധികം മഹിമ ചെയ്യും. എന്നാല് അതെല്ലാം അല്പകാലത്തേയ്ക്ക് മാത്രമാണ്. 21 ജന്മങ്ങളിലേയ്ക്ക് ആരോഗ്യവും സമ്പത്തുമൊന്നും ലഭിക്കുന്നില്ലല്ലോ. പക്ഷെ മനുഷ്യര് അറിയുന്നില്ല. ദോഷവും പറയാന് കഴിയില്ല. അല്പകാലത്തെ സുഖത്തില് തന്നെ സന്തോഷിക്കുന്നു.

ബാബ നിങ്ങള് കുട്ടികള്ക്ക് രാജയോഗം പഠിപ്പിച്ച് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി നല്കുന്നു. എത്ര സഹജമാണ്. ചിലര്ക്കാണെങ്കില് തീര്ത്തും മനസ്സിലാക്കി കൊടുക്കാന് സാധിക്കുന്നില്ല. ചിലര് മനസ്സിലാക്കുന്നു എന്നാല് പൂര്ണ്ണമായ യോഗമില്ലാത്തതു കാരണം ആര്ക്കും തറയ്ക്കുന്നില്ല. ദേഹാഭിമാനത്തില് വരുന്നതിലൂടെ എന്തെങ്കിലുമൊക്കെ പാപം ചെയ്തുകൊണ്ടിരിക്കുന്നു. യോഗം തന്നെയാണ് പ്രധാനം. നിങ്ങള് യോഗബലത്തിലൂടെ വിശ്വത്തിന്റെ ചക്രവര്ത്തിയായി മാറുകയാണ്. പ്രാചീന യോഗം ഭഗവാനാണ് പഠിപ്പിച്ചത്, കൃഷ്ണനല്ല. ഓര്മ്മയുടെ യാത്ര വളരെ നല്ലതാണ്. നിങ്ങള് ഡ്രാമ കണ്ട് വരൂ എങ്കില് മുഴുവന് കാര്യവും ബുദ്ധിയില് വരും. ചിലര്ക്ക് പറയുന്നതില് സമയമെടുക്കും. ഇതും അങ്ങനെയാണ്. ബീജവും വൃക്ഷവും. ഈ ചക്രം വളരെ ക്ലിയറാണ്. ശാന്തിധാമം, സുഖധാമം, ദുഖധാമം… സെക്കന്റിന്റെ കാര്യമാണല്ലോ. പക്ഷെ ഓര്മ്മയും ഉണ്ടാവണമല്ലോ. മുഖ്യമായ കാര്യമാണ് ബാബയുടെ പരിചയം. ബാബ പറയുന്നു – എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങള് എല്ലാം അറിയും. ശരി.

ശിവബാബ നിങ്ങള് കുട്ടികളെ ഓര്മ്മിക്കുകയാണ്, ബ്രഹ്മാബാബ ഓര്മ്മിക്കുന്നില്ല. ശിവബാബയ്ക്കറിയാം എന്റെ സത്പുത്രര് ആരെല്ലാമാണ്. സര്വ്വീസബിളായ സത്പുത്രരെയാണ് ഓര്മ്മിക്കുന്നത്. ഇദ്ദേഹം ആരെയും ഓര്മ്മിക്കുന്നില്ല. ഇദ്ദേഹത്തിന്റെ ആത്മാവിനാണെങ്കില് നിര്ദ്ദേശമുണ്ട് എന്നെ മാത്രം ഓര്മ്മിക്കൂ. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഭാഗ്യവാനായി മാറുന്നതിന് വേണ്ടി ഒരു ബാബയോട് സത്യം സത്യമായ സ്നേഹം വെയ്ക്കണം. സ്നേഹം വെയ്ക്കുക അര്ത്ഥം ഓരോ ചുവടിലും ഒരാളുടെ മാത്രം (ഒരു ബാബയുടെ മാത്രം) ശ്രീമതത്തിലൂടെ നടക്കുക.

2) ദിവസവും തീര്ച്ചയായും പുണ്യത്തിന്റെ കാര്യം ചെയ്യണം. ഏറ്റവും വലിയ പുണ്യമാണ് എല്ലാവര്ക്കും ബാബയുടെ പരിചയം നല്കുക. ബാബയെ ഓര്മ്മിക്കുകയും എല്ലാവരിലും ബാബയുടെ ഓര്മ്മ ഉണര്ത്തുകയും ചെയ്യണം.

വരദാനം:-

ഏതൊരു സ്ഥൂലമായ കാര്യം ചെയ്തുകൊണ്ടും സദാ ഈ സ്മൃതി ഉണ്ടായിരിക്കണം ഞാന് വിശ്വത്തിന്റെ സ്റ്റേജില് വിശ്വ മംഗളത്തിന്റെ സേവനാര്ത്ഥം നിമിത്തമാണ്. എനിക്ക് എന്റെ ശ്രേഷ്ഠ മനസ്സിലൂടെ വിശ്വ പരിവര്ത്തനതത്തനം ചെയ്യുന്നതിന്റെ വളരെ വലിയ ഉത്തരവാദിത്ത്വം ലഭിച്ചിരിക്കുന്നു. ഈ സ്മൃതിയിലൂടെ അശ്രദ്ധ സമാപ്തമാകും സമയവും വ്യര്ത്ഥമായി പോകുന്നതില് നിന്ന് സംരക്ഷിക്കപ്പെടും. ഓരോരോ നിമിഷവും അമൂല്യമാണെന്ന് മനസ്സിലാക്കികൊണ്ട് വിശ്വ മംഗളത്തിന്റെ അഥവാ ജഡ-ചൈതനത്തെ പരിവര്ത്തനം ചെയ്യുന്നതിന്റെ കാര്യത്തില് സഫലമാക്കിക്കൊണ്ടിരിക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top