27 May 2021 Malayalam Murli Today – Brahma Kumaris

May 26, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ഇപ്പോള് വിനാശത്തിന്റെ സമയം വളരെ സമീപത്താണ് അതിനാല് ഒരേയൊരു ബാബയോട് സത്യമായ പ്രീതി വെക്കൂ, ഒരു ദേഹധാരിയോടുമരുത്.

ചോദ്യം: -

ഒരേയൊരു ബാബയോട് സത്യമായ പ്രീതിയുള്ള കുട്ടികളുടെ അടയാളമെന്തായിരിക്കും?

ഉത്തരം:-

1. അവരുടെ ബുദ്ധിയോഗം ഒരു ദേഹധാരിയിലേക്കും പോകുകയില്ല. അവര് പരസ്പരം പ്രിയതമനും പ്രിയതമയുമായി മാറില്ല. 2. സത്യമായ പ്രീതിയുള്ളവര് സദാ വിജയിയായി മാറും. വിജയിയായി മാറുക എന്നാല് സത്യയുഗത്തിലെ മഹാരാജാവും-മഹാറാണിയുമായി മാറുക. 3. പ്രീത ബുദ്ധിയുള്ളവര് സദാ ബാബയോടൊപ്പം സത്യസന്ധരായിരിക്കുന്നു. അവര്ക്ക് ഒന്നും ഒളിപ്പിക്കാന് സാധിക്കില്ല. 4. ദിവസവും അമൃതവേളയില് എഴുന്നേറ്റ് സ്നേഹത്തോടു കൂടി ബാബയെ ഓര്മ്മിക്കും. 5. ദധീജിഋഷിക്കു സമാനം സേവനത്തില് അസ്ഥികള് അര്പ്പിക്കും. 6. അവരുടെ ബുദ്ധി ലോക കാര്യങ്ങളില് അലയില്ല.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

അങ്ങ് ഞങ്ങളില് നിന്ന് വേര്പിരിയില്ല….

ഓം ശാന്തി. ഈ ബ്രഹ്മാമുഖ വംശാവലികളും ബ്രാഹ്മണകുല ഭൂഷണരുമായവര് പ്രതിജ്ഞ ചെയ്യുന്നു കാരണം അവരുടെ പ്രീതി ഒരു ബാബയുമായി യോജിച്ചിരിക്കുകയാണ്. നിങ്ങള്ക്കറിയാം-ഇത് വിനാശത്തിന്റെ സമയമാണ്. ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ് വിനാശം ഉണ്ടാവുക തന്നെ വേണം. വിനാശ സമയത്ത് ബാബയോട് പ്രീത ബുദ്ധിയുള്ളവര് മാത്രമേ വിജയിയായി മാറൂ. അര്ത്ഥം സത്യയുഗത്തിലെ അധികാരിയായി മാറൂ. ശിവബാബ മനസ്സിലാക്കി തന്നിട്ടുണ്ട്- സത്യയുഗത്തില് രാജാവും പ്രജയും വിശ്വത്തിന്റെ അധികാരിയാണ്. എന്നാല് പദവിയില് ഒരുപാട് വ്യത്യാസമുണ്ട്. എത്രത്തോളം ബാബയോട് പ്രീതി വെക്കുന്നുവോ ഓര്മ്മയില് ഇരിക്കുന്നുവോ അത്രത്തോളം ഉയര്ന്ന പദവിയും ലഭിക്കും. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്-ബാബയുടെ ഓര്മ്മയിലൂടെ മാത്രമേ നിങ്ങളുടെ വികര്മ്മങ്ങളുടെ ഭാരം ഭസ്മമാകൂ. നിങ്ങള്ക്ക് എഴുതാന് സാധിക്കും, വിനാശ കാലേ വിപരീത ബുദ്ധി…. ഇത് എഴുതാനായി പേടിക്കേണ്ട കാര്യമില്ല. ബാബ സ്വയം പറയുന്നു, വിപരീത ബുദ്ധിയുള്ളവരുടെ വിനാശമുണ്ടാവുകയും പ്രീത ബുദ്ധിയുള്ളവരുടെ വിജയമുണ്ടാവുകയും ചെയ്യും. ബാബ വളരെ വ്യക്തമായി പറയുകയാണ്. ഈ ലോകത്തില് ആര്ക്കും തന്നെ ഭഗവാനോട് പ്രീതിയില്ല. നിങ്ങള്ക്കാണ് പ്രീതിയുളളത്. ബാബ പറയുന്നു-കുട്ടികളേ, പരമാത്മാവിന്റേയും ശ്രീകൃഷ്ണന്റേയും മഹിമ വേറെ-വേറെ എഴുതൂ. അപ്പോള് ഗീതയുടെ ഭഗവാന് ആരാണെന്ന് തെളിയിക്കപ്പെടും. ഇത് അത്യാവശ്യമാണല്ലോ. മറ്റൊന്ന് ബാബ മനസ്സിലാക്കി തരുന്നത്- ജ്ഞാനസാഗരനും പതിത-പാവനനും പരമാത്മാവാണോ അതോ ജലത്തിന്റെ നദികളാണോ? ജ്ഞാനത്തിന്റെ ഗംഗയാണോ ജലത്തിന്റെ ഗംഗയാണോ? ഇത് വളരെ സഹജമാണ്. മറ്റൊരു കാര്യം-പ്രദര്ശിനികള് ചെയ്യുമ്പോള് ആദ്യമാദ്യം ഗീത പാഠശാലക്കാരെ ക്ഷണിക്കണം. അവരാണെങ്കില് ഒരുപാടുണ്ട്. അവരെ പ്രത്യേകം ക്ഷണിക്കണം. ശ്രീമത് ഭഗവത് ഗീത അഭ്യസിക്കുന്നവരെ ആദ്യം ക്ഷണിക്കണം. കാരണം അവര് തന്നെയാണ് മറന്നിരിക്കുന്നതും മറ്റുള്ളവരെ മറപ്പിച്ചുകൊണ്ടിരിക്കുന്നതും. അവരെ വിളിച്ച് പറഞ്ഞുകൊടുക്കണം, ഇപ്പോള് വന്ന് തീരുമാനിക്കൂ പിന്നീട് മനസ്സിലാക്കിയതിനനുസരിച്ച് ചെയ്യൂ. അപ്പോള് മനുഷ്യരും മനസ്സിലാക്കും ഇവര് ഗീത പഠിക്കുന്നവരെയാണ് വിളിക്കുന്നതെന്ന്. ചിലപ്പോള് ഇവരുടെ പ്രചാരണങ്ങള് ഗീതയെക്കുറിച്ചായിരിക്കും. ഗീതയിലൂടെ തന്നെയാണ് സ്വര്ഗ്ഗത്തിന്റെ സ്ഥാപനയുണ്ടായത്. ഗീതയ്ക്ക് ഒരുപാട് മഹിമയുണ്ട് എന്നാല് ഭക്തിമാര്ഗ്ഗത്തിലെ ഗീതയല്ല. ബാബ പറയുന്നു- ഞാന് നിങ്ങള്ക്ക് സത്യം മാത്രമാണ് കേള്പ്പിക്കുന്നത്. മനുഷ്യര് മനസ്സിലാക്കുന്ന അര്ത്ഥം വളരെ തെറ്റാണ്. ആര്ക്കും സത്യം അറിയുന്നില്ല, ബാബ തന്നെയാണ് വന്ന് സത്യം പറയുന്നത്. പരമാത്മാവിനെ സര്വ്വവ്യാപിയെന്ന് പറയുന്നതും സത്യമല്ല. ഇതിന്റെയെല്ലാം വിനാശമുണ്ടാകും. കല്പ-കല്പം ഉണ്ടാകുന്നുമുണ്ട്. നിങ്ങള്ക്ക് ആദ്യമാദ്യം മുഖ്യമായി ഈ കാര്യം മനസ്സിലാക്കിക്കൊടുക്കണം. ബാബ പറയുന്നു-യൂറോപ്വാസികളായ യാദവരുടേത് വിനാശകാലെ വിപരീത ബുദ്ധിയാണ്. വിനാശത്തിനുവേണ്ടി നല്ല രീതിയില് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. എന്നാല് കല്ലുബുദ്ധികള്ക്ക് മനസ്സിലാക്കാന് സാധിക്കില്ല. നിങ്ങളും കല്ലുബുദ്ധികളായിരുന്നു. ഇപ്പോള് പവിഴബുദ്ധികളായി മാറണം. ആദ്യം പവിഴബുദ്ധികളായിരുന്നു പിന്നീട് എങ്ങനെയാണ് കല്ലുബുദ്ധികളായി മാറിയത്! ഇതും അത്ഭുതമാണ്. ബാബയെ പറയുന്നതു തന്നെ ജ്ഞാനസാഗരനെന്നും ആനന്ദ സാഗരനെന്നുമാണ്. ബാക്കി ആര്ക്കാണോ അവനവന്റെ തന്നെ മംഗളം ചെയ്യാന് സാധിക്കാത്തത് അവര്ക്കെങ്ങനെ മറ്റുള്ളവരുടെ മംഗളം ചെയ്യാന് സാധിക്കും! ജ്ഞാനത്തെ ധാരണ ചെയ്യാത്തവര് പദവിയും അങ്ങനെയുള്ളതേ പ്രാപ്തമാക്കൂ. സേവാധാരികള് തന്നെയാണ് ഉയര്ന്ന പദവി പ്രാപ്തമാക്കുന്നത്. അവരെ തന്നെയാണ് ബാബ സ്നേഹിക്കുന്നതും. പുരുഷാര്ത്ഥവും നമ്പര്വൈസായിരിക്കും. എനിക്ക് ബാബയോട് പ്രീതിയില്ല എന്ന് പോലും പലരും മനസ്സിലാക്കുന്നില്ല, പദവിയും ലഭിക്കില്ല. ഒന്നാനമ്മയുടെ കുട്ടിയാണെങ്കിലും രണ്ടാനമ്മയുടെ കുട്ടിയാണെങ്കിലും വിനാശകാലെ പ്രീത ബുദ്ധിയല്ല എങ്കില്, ബാബയെ ഫോളോ ചെയ്യുന്നില്ല എങ്കില് കുറഞ്ഞ പദവി പ്രാപ്തമാക്കും. ദൈവീക ഗുണങ്ങളും വേണം. ഒരിക്കലും അസത്യം പറയരുത്. ബാബ പറയുന്നു- ഞാന് സത്യമാണ് പറയുന്നത്. എന്നോടൊപ്പം പ്രീതി വെക്കാത്തവര്ക്ക് പദവിയും ലഭിക്കില്ല. പൂര്ണ്ണ പരിശ്രമം ചെയ്ത് 21 ജന്മത്തേക്കുള്ള സമ്പത്തെടുക്കണം. അതിനാല് പ്രദര്ശിനിയിലും മേളയിലുമെല്ലാം ആദ്യമാദ്യം ഗീതാ പാഠശാലക്കാരെ ക്ഷണിക്കണം. കാരണം അവര് ഭക്തരല്ലേ. ഗീത പഠിക്കുന്നവര് തീര്ച്ചയായും കൃഷ്ണനെയായിരിക്കും ഓര്മ്മിക്കുക, എന്നാല് ഒന്നും മനസ്സിലാക്കുന്നില്ല. കൃഷ്ണന് മുരളി കേള്പ്പിച്ചു എങ്കില് പിന്നെ രാധ എവിടെ പോയി. സരസ്വതിയ്ക്ക് വീണ നല്കി. കൃഷ്ണന് മുരളിയും നല്കി. മനുഷ്യര് പറയുന്നു-നമ്മെ സൃഷ്ടിച്ചത് അല്ലാഹുവാണ്. എന്നാല് അല്ലാഹുവിനെക്കുറിച്ച് അറിയില്ല. ഭാരതത്തിന്റെ മാത്രം കാര്യമാണ്. ഭാരതത്തില് തന്നെയാണ് ദേവതകളുടെ രാജ്യമുണ്ടായിരുന്നത്. അവരുടെ ചിത്രങ്ങളെ ക്ഷേത്രത്തില് പൂജിക്കാറുണ്ട്. ബാക്കി രാജാക്കന്മാരുടെ പ്രതിമകളെയെല്ലാം പുറത്തു വെക്കുന്നു. അതിനുമേല് പക്ഷികളെല്ലാം ചെന്നിരുന്ന് അഴുക്കാക്കിക്കൊണ്ടിരിക്കുന്നു. ലക്ഷ്മീ-നാരായണനെയും രാധ-കൃഷ്ണനെയുമെല്ലാം എത്ര ഒന്നാന്തരം സ്ഥലത്താണ് ഇരുത്തിയിരിക്കുന്നത്. അവരെ മഹാരാജാ-മഹാറാണിയെന്നുമാണ് പറയുന്നത്. കിംഗ് എന്നുളളത് ഇംഗ്ലീഷിലെ പദമാണ്. എത്ര ലക്ഷക്കണക്കിന് രൂപ ചിലവാക്കിയാണ് ക്ഷേത്രമുണ്ടാക്കുന്നത്. കാരണം മഹാരാജാക്കന്മാര് പവിത്രമായിരുന്നു. യഥാ രാജാ-റാണി തഥാ പ്രജാ എല്ലാവരും പൂജ്യരായിരുന്നു. നിങ്ങള് തന്നെയാണ് പൂജ്യരും പിന്നീട് പൂജാരിയുമായി മാറുന്നത്. അതിനാല് ആദ്യത്തെ കാര്യം ബാബയെ ഓര്മ്മിക്കൂ. ബാബയെ ഓര്മ്മിക്കാന് അഭ്യസിക്കുന്നതിലൂടെ ധാരണയുണ്ടാകും. ഒന്നിനോട് മാത്രം പ്രീതിയില്ലായെന്നുണ്ടെങ്കില് പിന്നെ മറ്റെല്ലാവരോടും പ്രീതിയുണ്ടായിക്കൊണ്ടിരിക്കുന്നു. ചില കുട്ടികള് പരസ്പരം ഇത്രയുമധികം സ്നേഹിക്കുന്നു എന്നാല് ശിവബാബയെ അത്രയും സ്നേഹിക്കുന്നില്ല. ശിവബാബ പറയുന്നു- നിങ്ങള്ക്ക് ബുദ്ധിയോഗം എന്നോടൊപ്പം വെക്കണമോ അതോ പരസ്പരം പ്രിയതമനും പ്രിയതമയുമായി മാറണമോ! പിന്നീട് ബാബയെ തീര്ത്തും മറന്നുപോകുന്നു. നിങ്ങള്ക്ക് എന്നോടൊപ്പം ബുദ്ധിയോഗം യോജിപ്പിക്കണം. ഇതില് പരിശ്രമമുണ്ട്. ബുദ്ധി അവരില് നിന്നും മുറിയുന്നേയില്ല. ശിവബാബയ്ക്കു പകരം രാത്രിയും പകലും പരസ്പരം ഓര്മ്മിച്ചുകൊണ്ടിരിക്കുന്നു. ബാബ പേര് കേള്പ്പിച്ചാല് കുലദ്രോഹിയായി(ട്രേറ്റര്) മാറും. പിന്നീട് ആക്ഷേപിക്കാനും ഒട്ടും വൈകിക്കില്ല. ബ്രഹ്മാബാബയെ ആക്ഷേപിച്ചാല് ശിവബാബ ഉടന്തന്നെ കേള്ക്കും. ബ്രഹ്മാബാബയില് നിന്ന് പഠിച്ചില്ലെങ്കില് പിന്നെ ശിവബാബയില് നിന്നും എങ്ങനെ പഠിക്കാനാണ്. ബ്രഹ്മാവില്ലാതെ ശിവബാബക്കും കേള്ക്കാന് സാധിക്കില്ല. അതുകൊണ്ടാണ് പറയുന്നത് സാകാരത്തോട് പോയി ചോദിക്കൂ. ചില നല്ല-നല്ല കുട്ടികള് സാകാരത്തെ അംഗീകരിക്കുന്നേയില്ല. ബ്രഹ്മാബാബയും പുരുഷാര്ത്ഥിയല്ലേ എന്ന് മനസ്സിലാക്കുന്നു. എല്ലാവരും പുരുഷാര്ത്ഥികള് തന്നെയാണ് എന്നാല് നിങ്ങള്ക്ക് അനുകരിക്കേണ്ടത് മാതാ-പിതാവിനെയാണല്ലോ. ചിലര്ക്ക് ഈ കര്യത്തെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കുന്നതിലൂടെ അവര് മനസ്സിലാക്കുന്നു. ചിലരുടെ ഭാഗ്യത്തിലില്ലെങ്കില് അവര് മനസ്സിലാക്കുന്നുമില്ല. സേവാധാരിയായി മാറുന്നില്ല. എന്നാല് ബുദ്ധി ഒരു ബാബയോട് മാത്രം വെക്കണം. എന്നില് ശിവബാബ വരുന്നുണ്ടെന്ന് പറയുന്നവര് ഇന്നത്തെ കാലത്ത് ഒരുപാട് പേരുണ്ട്. ഇതില് വളരെയധികം ശ്രദ്ധ വേണം. മായയുടെ പ്രവേശതയാണ് ഉണ്ടാകുന്നത്. ആരിലാണോ ആദ്യം ശ്രീനാരായണന് പ്രവേശിച്ചിരുന്നത് അവര് പോലും ഇന്നില്ല. പ്രവേശിക്കുന്നതിലൂടെ മാത്രം ഒന്നും സംഭവിക്കില്ല. ബാബ പറയുന്നു- എന്നെ മാത്രം ഓര്മ്മിക്കൂ. എന്നില് അത് വരുന്നു, ഇത് വരുന്നു….എന്നു പറയുന്നതെല്ലാം മായയാണ്. ഓര്മ്മ തന്നെയില്ലെങ്കില് പിന്നെ എന്ത് പ്രാപ്തിയുണ്ടാകാനാണ്. ഏതുവരെ ബാബയുമായി ശരിയായ രീതിയില് യോഗം വെക്കുന്നില്ലയോ അതുവരെയും എങ്ങനെയാണ് പദവി പ്രാപ്തമാക്കുക, എങ്ങനെ ധാരണയുണ്ടാകും.

ബാബ പറയുന്നു-നിങ്ങള് എന്നെ മാത്രം ഓര്മ്മിക്കൂ. ബാബ തന്നെയാണ് ബ്രഹ്മാവിലൂടെ മനസ്സിലാക്കിതരുന്നത്. ബ്രഹ്മാവിലൂടെ തന്നെയാണ് സ്ഥാപന നിര്വ്വഹിച്ചത്. തീര്ച്ചയായും ത്രിമൂര്ത്തിയുടെ ചിത്രവും വേണം. ചിലര് ഇതില് ബ്രഹ്മാവിന്റെ ചിത്രത്തെ കാണുമ്പോള് ദേഷ്യപ്പെടാറുണ്ട്. മറ്റുചിലര് കൃഷ്ണന്റെ 84 ജന്മങ്ങളെക്കുറിച്ച് കേള്ക്കുമ്പോള് ദേഷ്യപ്പെടാറുണ്ട്. ചിത്രം കീറിക്കളയുന്നു. എന്നാല് ഈ ചിത്രം ബാബയാണ് ഉണ്ടാക്കിയത്, അതിനാല് ബാബ കുട്ടികളോട് പറയുന്നു- മറക്കരുത്. ബാബയെ മാത്രം ഓര്മ്മിച്ചുകൊണ്ടിരിക്കൂ. ബന്ധനസ്ഥര്ക്കു പോലും കരഞ്ഞ് നിലവിളിക്കേണ്ട കാര്യമില്ല. വീട്ടില് ഇരുന്നുകൊണ്ട് ബാബയെ മാത്രം ഓര്മ്മിച്ചുകൊണ്ടിരിക്കൂ. ബന്ധനസ്ഥര്ക്ക് ഒന്നു കൂടി ഉയര്ന്ന പദവി ലഭിക്കാന് സാധിക്കും. നിങ്ങള് കുട്ടികള്ക്ക് ജ്ഞാനം നല്കുന്നത് ഒരേയൊരു ജ്ഞാന സാഗരനായ ശിവബാബയാണ്. ആത്മീയജ്ഞാനം ഒരു ബാബയിലല്ലാതെ മറ്റാരിലുമില്ല. ജ്ഞാനത്തിന്റെ സാഗരന് ഒരു പരമപിതാ പരമാത്മാവു തന്നെയാണ്. ബാബയെ തന്നെയാണ് മുക്തിദാതാവെന്ന് പറയുന്നത്. ഇതില് പേടിക്കേണ്ട കാര്യമെന്താണ്. ബാബ കുട്ടികള്ക്ക് മനസ്സിലാക്കിതരുന്നു. കുട്ടികള്ക്ക് പിന്നീട് മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കണം. ബാബ പറയുന്നു- എന്നെ ഓര്മ്മിക്കൂ എന്നാല് സദ്ഗതി പ്രാപിക്കും. സത്യയുഗത്തില് രാമരാജ്യമാണ്. കലിയുഗത്തില് അല്ല. സത്യയുഗത്തില് ഒരു രാജ്യം മാത്രമാണ്. ഈ കാര്യങ്ങളെല്ലാം നിങ്ങളിലും സംഖ്യാക്രമമനുസരിച്ചാണ് ഉള്ളത്. ചിലരുടെ ബുദ്ധിയില് ധാരണയുണ്ടാകുന്നു. ബുദ്ധിയില് ധാരണയുണ്ടാകാത്തവരെ വിനാശകാലെ വിപരീത ബുദ്ധിയുള്ളവരെന്നാണ് പറയുന്നത്. അവര്ക്ക് പദവി പ്രാപ്തമാക്കാന് സാധിക്കില്ല. എല്ലാവരുടേയും വിനാശമുണ്ടാകണം. ഈ വാക്ക് കുറഞ്ഞതൊന്നുമല്ലല്ലോ! ശിവബാബ പറയുന്നു- വിനാശ കാലെ പ്രീത ബുദ്ധിയുള്ളവരായി മാറൂ. ഇത് നിങ്ങളുടെ അവസാന ജന്മമാണ്. ഈ ജന്മത്തില് നിങ്ങള് പ്രീത ബുദ്ധിയല്ല എങ്കില് പദവിയും ലഭിക്കില്ല. സത്യമായ ഹൃദയത്തിലാണ് യജമാനനാകുന്ന ബാബ വസിക്കുന്നത്. ദധീചി ഋഷിക്കു സാമനം സേവനത്തില് അസ്ഥികള് നല്കണം. ആരിലെങ്കിലും ഗ്രഹപ്പിഴ ബാധിക്കുകയാണെങ്കില് അവരുടെ ലഹരി തന്നെ ഇല്ലാതാകുന്നു. പിന്നീട് അനേക പ്രകാരത്തിലുള്ള കൊടുങ്കാറ്റുകളെല്ലാം വന്നുകൊണ്ടിരിക്കും. അവര് വായിലൂടെ പറയുന്നു- ഇതിലും നല്ലത് ലൗകീകരുടെ അടുത്തേക്ക് പോകുന്നതാണ്. ഇവിടെ ഒരു ആനന്ദവുമില്ല. ലൗകീകത്തിലാണെങ്കില് നാടകവും സിനിമയുമെല്ലാം ഒരുപാടുണ്ട്. ഇങ്ങനെയുളള കാര്യങ്ങളിലേക്കെല്ലാം പോയി ശീലമുളളവര്ക്ക് ഇവിടെ നിലനില്ക്കാന് സാധിക്കില്ല. വളരെ ബുദ്ധിമുട്ടാണ്. ശരിയാണ്. എന്നാല് പുരുഷാര്ത്ഥത്തിലൂടെ ഉയര്ന്ന പദവിയും പ്രാപ്തമാക്കാന് സാധിക്കും. സന്തോഷത്തില് കഴിയണം. ബ്രഹ്മാബാബ സ്വയം പറയുന്നു- അതിരാവിലെ എഴുന്നേറ്റിരിക്കുന്നില്ല എങ്കില് ആനന്ദമുണ്ടാകില്ല. കിടന്ന് ഓര്മ്മിക്കുന്നതിലൂടെ ചിലപ്പോള് ഉറക്കം തൂങ്ങാന് സാധ്യതയുണ്ട്. ഉണര്ന്നിരിക്കുന്നതിലൂടെ നല്ലനല്ല പോയിന്റുകളെല്ലാം ലഭിക്കുന്നു. വളരെ ആനന്ദമുണ്ടാകുന്നു.

ഇപ്പോള് ഇനി കുറച്ചു ദിവസങ്ങള് മാത്രെയുള്ളൂ. നമ്മള് ബാബയില് നിന്നും വിശ്വത്തിന്റെ ചക്രവര്ത്തി പദവി നേടുന്നു. ഇത് ഓര്മ്മിക്കുകയാണെങ്കിലും സന്തോഷത്തിന്റെ ലഹരി വര്ദ്ധിക്കും. അതിരാവിലെ മനന ചിന്തനം നടക്കുന്നുണ്ടെങ്കില് മുഴുവന് ദിവസത്തിലും സന്തോഷമുണ്ടായിരിക്കും. അഥവാ സന്തോഷമില്ലായെന്നുണ്ടെങ്കില് ബാബയോട് തീര്ച്ചയായും പ്രീത ബുദ്ധിയില്ല. അമൃതവേളയില് വളരെ നല്ല ഏകാന്തതയായിരിക്കും. എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നുവോ അത്രത്തോളം സന്തോഷത്തിന്റെ ലഹരി വര്ദ്ധിക്കും. ബാബയെ മറക്കുന്നതു കാരണം പഠിപ്പില് ഗ്രഹപ്പിഴയുണ്ടാകുന്നു. ബാബയില് നിന്നും സമ്പത്തെടുക്കണമെങ്കില് മനസാ-വാചാ-കര്മ്മണാ സേവനം ചെയ്യണം. അന്തിമ ജന്മം ഈ സേവനത്തില് തന്നെ ചിലവഴിക്കണം. അഥവാ മറ്റു ലോകകാര്യങ്ങളില് മുഴുകുകയാണെങ്കില് പിന്നീട് ഈ സേവനം എപ്പോഴാണ് ചെയ്യുക! നാളെ-നാളെ എന്ന് പറഞ്ഞ് മരിച്ചുപോകും. ബാബ വന്നിരിക്കുന്നതു തന്നെ സ്വര്ഗ്ഗത്തിലേക്ക് കൊണ്ടുപോകാനാണ്. ഇവിടെ യുദ്ധത്തില് എത്രപേരാണ് മരണമടയുന്നത്. എത്ര പേര്ക്ക് ദുഃഖമുണ്ടാകുന്നുണ്ടായിരിക്കും. സത്യയുഗത്തില് യുദ്ധമൊന്നുമുണ്ടായിരിക്കില്ല. ഇതെല്ലാം അവസാന സമയത്താണ് ഉണ്ടാകുന്നത്. സര്വ്വതും നശിക്കണം. നിര്ധനര്(ബാബയെ അറിയാത്തവര്) ഈ രീതിയില് മരിച്ചുപോകുന്നു. ബാബയുടേതായി മാറുന്നവര് മാത്രം രാജ്യഭാഗ്യം പ്രാപ്തമാക്കും.

പ്രദര്ശിനിയിലും മനസ്സിലാക്കിക്കൊടുക്കണം നമ്മള് സ്വന്തം സമ്പാദ്യത്തിലൂടെ, തന്റെ തന്നെ ശരീരം-മനസ്സ്-ധനം ഇവയിലൂടെ തനിക്കുവേണ്ടി രാജധാനി സ്ഥാപിക്കുകയാണ്. നമുക്ക് ഭിക്ഷ യാചിക്കേണ്ട ആവശ്യമില്ല. ഒരുപാട് സഹോദരീ-സഹോദരന്മാര് ഒരുമിച്ച് കൂടിചേര്ന്ന് രാജധാനി സ്ഥാപിക്കുന്നു. അവരോട് പറയൂ, നിങ്ങള് കോടികള് ശേഖരിച്ച് തന്റെ തന്നെ വിനാശം ചെയ്യുന്നു. ഞങ്ങള് ഓരോ അണയും ശേഖരിച്ച് വെച്ച് വിശ്വത്തിന്റെ അധികാരിയായി മാറുന്നു. എത്ര അത്ഭുതകരമായ കാര്യമാണ്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) അമൃതവേളയില് ഏകാന്തമായിരുന്ന് ബാബയെ വളരെ സ്നേഹത്തോടു കൂടി ഓര്മ്മിക്കണം. ലോകത്തിലെ കാര്യങ്ങളെ ഉപേക്ഷിച്ച് ഈശ്വരീയ സേവനത്തില് മുഴുകണം.

2) ബാബയോട് സത്യമായ ഹൃദയം വെക്കണം. പരസ്പരം ആരുമായും പ്രിയതമനും പ്രിയതമയുമാകരുത്. ഒരു ബാബയോട് മാത്രം പ്രീതി യോജിപ്പിക്കണം. ദേഹധാരികളുമായല്ല.

വരദാനം:-

ഇന്നത്തെകാലത്ത് പരസ്പരം ഏതൊരു മമത്വമാണോ ഉള്ളത് അത് സ്നേഹത്തില് നിന്നുള്ളതല്ല എന്നാല് സ്വാര്ത്ഥതയില് നിന്നുള്ളതാണ്. സ്വാര്ത്ഥത കാരണമാണ് മമത്വമുള്ളത്, മമത്വമുള്ളത് കാരണം വേറിടാനും സാധിക്കുന്നില്ല അതുകൊണ്ട് സ്വാര്ത്ഥ ശബ്ദത്തിന്റെ അര്ത്ഥത്തില് സ്ഥിതമാകൂ അര്ത്ഥം ആദ്യം സ്വയത്തിന്റെ രഥത്തെ സ്വാഹാ ചെയ്യൂ. ഈ സ്വാര്ത്ഥം പോയാല് വേറിടുക തന്നെ ചെയ്യും. ഈ ഒരു ശബ്ദത്തിന്റെ അര്ത്ഥം അറിയുന്നതിലൂടെ സദാ ഒരാളുടേതായിരിക്കും ഏകരസ സ്ഥിതിയും ഉണ്ടായിരിക്കും, ഇതാണ് സഹജ പുരുഷാര്ത്ഥം.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top