27 June 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
26 June 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ, ഈ ശരീമാകുന്ന രഥത്തിലിരിക്കുന്നത് ആത്മാവാകുന്ന യാത്രക്കാരനാണ്, യാത്രക്കാരനാണെന്ന് മനസ്സിലാക്കി കര്മ്മം ചെയ്യൂ എങ്കില് ദേഹാഭിമാനം ഇല്ലാതെയാകും.
ചോദ്യം: -
ബാബയുടെ സംസാര രീതി മനുഷ്യരുടെ സംസാര രീതിയില് നിന്നും തികച്ചും വ്യത്യസ്ഥമാ ണ്, എങ്ങിനെ?
ഉത്തരം:-
ബാബ ഈ രഥത്തില് യാത്രക്കാരനായിരുന്ന് സംസാരിക്കുകയാണ്, ആത്മാക്കളോട് തന്നെയാണ് സംസാരിക്കുന്നത്. ശരീരത്തെ നോക്കുന്നില്ല. മനുഷ്യര് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കുന്നുമില്ല, മാത്രമല്ല ആത്മാക്കളോടല്ല സംസാരിക്കുന്നത്. നിങ്ങള് കുട്ടികള്ക്ക് ഈ അഭ്യാസം ചെയ്യണം. ഏതെങ്കിലും ആകാരി സാകാരി ചിത്രങ്ങളെപ്പോലും കണ്ടിട്ടും കാണരുത്. ആത്മാവിനെ കാണൂ, ഒരു വിദേഹിയായ ബാബയെ ഓര്മ്മിക്കൂ.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
അങ്ങ് തന്നെയാണ് മാതാവും പിതാവും…
ഓം ശാന്തി. കുട്ടികള്ക്ക് ഓം ശാന്തിയുടെ അര്ത്ഥം മനസ്സിലാക്കിത്തന്നിട്ടുണ്ട്. ഓരോ കാര്യവും സഹജമാണ്. സഹജമായി രാജപദവി പ്രാപ്തമാക്കുന്നു, എവിടേയ്ക്കുവേണ്ടി? സത്യയുഗത്തിലേയ്ക്ക്. അതിനെ ജീവന്മുക്തിയെന്നു പറയപ്പെടുന്നു. അവിടെ രാവണന്റെ ഈ ഭൂതങ്ങളില്ല. ആര്ക്കെങ്കിലും ക്രോധം വരികയാണെങ്കില് പറയാറുണ്ട് നിങ്ങളില് ഈ ഭൂതമുണ്ട്. യോഗത്തിന്റെ അര്ത്ഥമാണ് – സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി പരമാത്മാവിനെ ഓര്മ്മിക്കുക. ഞാന് ആത്മാവാണ്, ഇത് എന്റെ ശരീരമാണ്. ഓരോരുത്തരുടേയും ശരീരമാകുന്ന രഥത്തില് ആത്മാകുന്ന യാത്രക്കാരന് ഇരിക്കുന്നു. ആത്മാവിന്റെ ശക്തികൊണ്ടാണ് ഈ രഥം ഓടുന്നത്. ആത്മാവിന് ഇടക്കിടെ ഈ ശരീരം എടുക്കേണ്ടിയും ഉപേക്ഷിക്കേണ്ടിയും വരുന്നു. കുട്ടികള്ക്കറിയാം ഭാരതം ഇപ്പോള് ദുഃഖധാമമാണ്, കുറച്ചു കാലം മുന്പ് സുഖധാമമായിരുന്നു. സര്വ്വശക്തമായ ഗവണ്മെന്റായിരുന്നു കാരണം സര്വ്വശക്തിമാനായ അധികാരി ഭാരതത്തില് ദേവതാ ധര്മ്മത്തിന്റെ സ്ഥാപന ചെയ്തിരുന്നു. അവിടെ ഒരേയൊരു ധര്മ്മമാണുണ്ടായിരുന്നത്. കൃത്യമായി അയ്യായിരം വര്ഷം മുന്പ് അവിടെ ലക്ഷ്മീ-നാരായണന്റെ രാജ്യമായിരുന്നു. ആ രാജ്യം സ്ഥാപന ചെയ്തത് തീര്ച്ചയായും ബാബയാകും. ബാബയില് നിന്ന് അവര്ക്ക് സമ്പത്ത് ലഭിച്ചിരിക്കും. അവരുടെ ആത്മാക്കള് 84 ജന്മങ്ങളുടെ ചക്രം കറങ്ങിയിട്ടുണ്ട്. ഭാരതവാസികള് തന്നെയാണ് ഈ ധര്മ്മങ്ങളില് വരുന്നത്. ശൂദ്ര ധര്മ്മത്തിനു ശേഷം സര്വ്വോത്തമ ബ്രാഹ്മണ ധര്മ്മം വരുന്നു. ബ്രാഹ്മണ ധര്മ്മം അര്ത്ഥം ബ്രഹ്മാവിന്റെ മുഖ വംശാവലികള്. അവര് ശരീരവംശാവലികളാണ്. അവര്ക്കിങ്ങനെ പറയാന് കഴിയുകയില്ല നാം മുഖവംശാവലികളാണെന്ന്. പ്രജാപിതാ ബ്രഹ്മാവിന്റേത് തീര്ച്ചയായും ദത്തെടുക്കപ്പെട്ട കുട്ടികളായിരിക്കും. കുട്ടികള്ക്കറിയാം ഈ ഭാരതം പുജ്യനീയമായിരുന്നു, ഇപ്പോള്പൂജാരിയായിരിക്കുകയാണ്. ബാബ സദാ പൂജ്യനാണ്, തീര്ച്ചയായും വരുന്നുണ്ട്, പതിതരെ പാവനമാക്കാന്. സത്യയുഗം പാവനമായ ലോകമാണ്. സത്യയുഗത്തില് പതിത-പാവനി ഗംഗാ എന്ന പേരുപോലുമുണ്ടാകുകയില്ല എന്തുകൊണ്ടന്നാല് ആ ലോകം തന്നെ പാവനമാണ്. എല്ലാവരും പുണ്യാത്മാക്കളാണ്, ഒരു പാപാത്മാവുപോലുമുണ്ടാകുകയില്ല. കലിയുഗത്തിലാണെങ്കില് ഒരു പുണ്യാത്മാവുപോലുമുണ്ടാകുകയില്ല. എല്ലാവരും പാപാത്മാക്കളാണ്. പുണ്യാത്മാക്കളെന്നു പറയുന്നത് പവിത്രമായവരെയാണ്. ഭാരതത്തില് തന്നെയാണ് വളരെ ദാനപുണ്യങ്ങള് ചെയ്യുന്നത്. ഈ സമയത്ത് ബാബ വരുമ്പോള് ബാബയില് ബലിയര്പ്പിക്കുന്നു. സന്യാസിമാരാണെങ്കില് വീടും കുടിയും വിട്ടുപോകുകയാണ്. ഇവിടെയാണെങ്കില് പറയുകയാണ് ബാബാ, ഇതെല്ലാം അങ്ങയുടേതാണ്. അങ്ങ് സത്യയുഗത്തില് അളവറ്റ ധനം നല്കിയിരുന്നു, പിന്നീട് മായ ഞങ്ങളെ കക്കയ്ക്കു സമാനമാക്കി. ഇപ്പോള് ഈ ആത്മാവും പതിതമായിരിക്കുകയാണ്. ശരീരം-മനസ്സ്-ധനം എല്ലാം പതിതമാണ്. ആത്മാവ് ആദ്യമാദ്യം പവിത്രമായിരുന്നു, പിന്നീട് ചക്രം കറങ്ങി അവസാനം തമോപ്രധാന ആഭരണമായിമാറി. പാര്ട്ടുകളഭിനയിച്ചഭിനയിച്ച് പതിതമായി മാറിയിരിക്കുകയാണ്. ഗോള്ഡന്, സില്വര് . . . ഈ സ്റ്റേജുകളിലൂടെ മനുഷ്യര്ക്ക് കടന്നുപോകുക തന്നെ വേണം. പറയാറുണ്ട് – അങ്ങ് തന്നെയാണ് മാതാവു പിതാവും…. ലക്ഷ്മീ-നാരായണന്റെ മുന്നില്പ്പോലും ഈ മഹിമ പാടുന്നു. എന്നാല് അവര്ക്കാണെങ്കില് അവരുടെ ഒരാണ്കുട്ടിയും ഒരു പെണ്കുട്ടിയുമാണുള്ളത്. രാജാവിനും റാണിക്കും ഏതുപോലെ സുഖമുണ്ടോ അതേപോലെ കുട്ടികള്ക്കുമുണ്ടായിരിക്കും. സര്വ്വര്ക്കും അളവറ്റ സുഖമാണ്. ഇപ്പോളാണെങ്കില് 84-ാമത്തെ അന്തിമ ജന്മത്തില് അളവറ്റ ദുഃഖമാണ്. ബാബ പറയുകയാണ് ഇപ്പോള് ഞാന് വീണ്ടും രാജയോഗം പഠിപ്പിക്കുകയാണ്. കുട്ടികള്ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട് ഈ രഥത്തില് ആത്മാവാകുന്ന യാത്രക്കാരനിരിക്കുകയാണ്. ഈ യാത്രക്കാരന് ആദ്യം 16 കലാ സമ്പൂര്ണ്ണനായിരുന്നു. ഇപ്പോള് യാതൊരു കലയുമില്ല. പറയുന്നുമുണ്ട് എന്നില് യാതൊരു ഗുണവുമില്ല. അങ്ങുതന്നെ കരുണ ചെയ്യണം, അതായത് ദയവു ചെയ്യണം. ആരിലും ഗുണങ്ങളില്ല. പതിതരാണ്, അതുകൊണ്ടാണ് പാപത്തെ കഴുകിക്കളയുന്നതിന് ഗംഗയില് പോകുന്നത്. സത്യയുഗത്തില് പോകുന്നില്ല. നദി അതുതന്നെയാണല്ലോ. ബാക്കി, ശരിയാണ് ഇങ്ങിനെ പറയും ആ സമയം സര്വ്വതും സതോപ്രധാനമാണ്. സത്യയുഗത്തില് നദികളും വളരെ സ്വച്ഛമായിരിക്കും. നദികളില് അഴുക്കുകളൊന്നുമുണ്ടാകുകയില്ല. ഇവിടെയാണെങ്കില് അഴുക്കുകള് വീണുകൊണ്ടേയിരിക്കുന്നു. എല്ലാ അഴുക്കുകളും സാഗരത്തില് പോകുന്നു. സത്യയുഗത്തില് ഇങ്ങിനെയുണ്ടാകുകയില്ല. ആരും അപവിത്രമാകുന്ന നിയമമേയില്ല. എല്ലാ വസ്തുക്കളും പവിത്രമായിരിക്കുന്നു. ബാബ പറയുകയാണ് ഇപ്പോള് എല്ലാവരുടെയും അന്തിമജന്മമാണ്. നാടകം പൂര്ത്തിയാകുകയാണ്. ഈ കളിയുടെ പരിധിതന്നെ അയ്യായിരം വര്ഷമാണ്. ഇത് നിരാകാരനായ ശിവബാബയാണ് മനസ്സിലാക്കിത്തരുന്നത്. ബാബ നിരാകാരനാണ്, ഉയര്ന്നതിലും ഉയര്ന്ന പരംധാമില് വസിക്കുന്നവന്, നമ്മള് ആത്മാക്കളും പരംധാമില് നിന്നാണ് ഇവിടെ വരുന്നത്. ഇപ്പോള് കലിയുഗ അന്ത്യത്തില് ഡ്രാമ പൂര്ത്തിയായി വീണ്ടും സൃഷ്ടി ആവര്ത്തിക്കപ്പെടുന്നു. മനുഷ്യര് പഠിക്കുന്ന ഗീത, പുരാണങ്ങള് മുതലായ ഉണ്ടാക്കപ്പെട്ടത് ദ്വാപരയുഗത്തിലാണ്. ഈ ജ്ഞാനം പ്രായലോപമായിപ്പോകുന്നു. രാജയോഗം ആര്ക്കും പഠിപ്പിക്കാന് കഴിയുകയില്ല, കേവലം അവരുടെ ഓര്മ്മക്കു വേണ്ടി പുസ്തകങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അവര് സ്വയം ധര്മ്മം സ്ഥാപന ചെയ്ത് പുനര്ജ്ജന്മത്തില് വരാന് തുടങ്ങി. അവരുടെ ഓര്മ്മ ചിഹ്ന പുസ്തകങ്ങളുണ്ടാകാന് തുടങ്ങി. ദേവീ-ദേവതാ ധര്മ്മത്തിന്റെ സ്ഥാപന നടക്കുന്നത് സംഗമയുഗത്തിലാണ്. ബാബ വന്ന് ഈ രഥത്തില് ഉപവിഷ്ടനാകുകയാണ്. കുതിരവണ്ടിയുടെ കാര്യമൊന്നുമില്ല. ഈ സാധാരണ വൃദ്ധ ശരീരത്തില് പ്രവേശിക്കുന്നു. ബാബ യാത്രക്കാരനാണ്. പാടപ്പെട്ടിട്ടുമുണ്ട് ബ്രഹ്മാമുഖ വംശാവലി ബ്രഹ്മാകുമാര് ബ്രഹ്മാകുരിമാരാണെന്ന്. ഈ ബ്രഹ്മാവും കൂടെ ദത്തെടുക്കപ്പട്ടിരിക്കുകയാണ്. ബാബ സ്വയം പറയുകയാണ് ഞാന് ഈ രഥത്തില് വന്ന് യാത്രക്കാരനാകുകയാണ്, ഇദ്ദേഹത്തിന് ജ്ഞാനം നല്കുന്നു. തുടക്കം ഇദ്ദേഹത്തില് നിന്നാണ് കുറിക്കപ്പെടുന്നത്. കലശം മാതാക്കള്ക്ക് നല്കുന്നു. ഇദ്ദേഹവും (ബ്രഹ്മാവ്) മാതാവുതന്നെയാണ്. ആദ്യമാദ്യം ഇദ്ദേഹമാണ് കേള്ക്കുന്നത് പിന്നീട് നിങ്ങള്. ഇദ്ദേഹത്തില് ഇരിക്കുകയാണ്, എന്നാല് മുന്നില് ആരെക്കേള്പ്പിക്കും. ആത്മാക്കളോടാണ് സംസാരിക്കുന്നത്, ഇങ്ങിനെ ഒരു വിദ്വാനും മറ്റും ഉണ്ടാകുകയില്ല, ആത്മാക്കളോട് സംസാരിക്കാന്. ഞാന് നിങ്ങളുടെ അച്ഛനാണ്. നിങ്ങള് ആത്മാക്കള് നിരാകാരരാണ്, ഞാനും നിരാകാരനാണ്. ഞാന് ജ്ഞാന സാഗരന് സ്വര്ഗ്ഗത്തിന്റെ രചയിതാവാണ്. നിങ്ങള് ഭാരതവാസികള് സ്വര്ഗ്ഗവാസികളായിരുന്നു. ഇപ്പോള് നരകവാസികളായിരിക്കുകയാണ്. നരകവാസിയാക്കി മാറ്റിയത് രാവണനാണ്, എന്തുകൊണ്ടെന്നാല് ആത്മാക്കള് രാവണ മതപ്രകാരം നടക്കുകയാണ്. ഈ സമയത്ത് നിങ്ങള് ആത്മാക്കള് രാമന് ശിവബാബയുടെ ശ്രേഷ്ഠ മതപ്രകാരം നടക്കുന്നു. ബാബ മനസ്സിലാക്കിത്തരികയാണ് ഇപ്പോള് എല്ലാവരുടേയും പാര്ട്ട് പൂര്ത്തിയായി. എപ്പോള് എല്ലാ ആത്മാക്കളും ഒന്നിച്ചുചേരും, മുകളില് നിന്ന് എല്ലാവരും എത്തിച്ചേരും, അപ്പോള് മടക്കയാത്രയും തുടങ്ങും. ഭാരതത്തില് ഇപ്പോള് അനേക ധര്മ്മങ്ങളുണ്ട്, ഒരു ദേവീ-ദേവതാ ധര്മ്മം മാത്രമില്ല. ആരും സ്വയത്തെ ദേവതയെന്നു പറയുന്നില്ല. ദേവതകളുടെ മഹിമ പാടുന്നു, സര്വ്വഗുണ സമ്പന്നന്…. സ്വയത്തെ പാപി, നീചനെന്നും പറയും. ദ്വാപരം മുതല്ക്കാണ് രാവണ രാജ്യം തുടങ്ങുന്നത്. രാമരാജ്യം ബ്രഹ്മാവിന്റെ പകലും രാവണ രാജ്യം ബ്രഹ്മാവിന്റെ രാത്രിയുമാണ്. അങ്ങനെയെങ്കില്, ബാബ എപ്പോള് വരണം? എപ്പോഴാണോ ബ്രഹ്മാവിന്റെ രാത്രി പൂര്ത്തിയാകുന്നത് അപ്പോഴാണല്ലോ വരേണ്ടത്. മാത്രമല്ല, ഈ ശരീരത്തില് വന്നാല് മാത്രമല്ലേ ബ്രഹ്മാമുഖ വംശാവലികളുണ്ടാകുകയുള്ളൂ. ആ ബ്രാഹ്മണരെയാണ് രാജയോഗം പഠിപ്പിക്കുന്നത്. ബാബ പറയുകയാണ് ഏതെല്ലാം ആകാരി, സാകാരി അല്ലെങ്കില് നിരാകാരി ചിത്രങ്ങളുണ്ടോ അതിനെയൊന്നും നിങ്ങള്ക്ക് ഓര്മ്മിക്കേണ്ടതില്ല. നിങ്ങള്ക്ക് ലക്ഷ്യം നല്കിയിരിക്കുകയാണ്. മനുഷ്യരാണെങ്കില് ചിത്രങ്ങള് നോക്കി ഓര്മ്മിക്കുകയാണ്. ബാബ പറയുകയാണ് ചിത്രങ്ങളെ നോക്കുന്നത് ഇപ്പോള് അവസാനിപ്പിക്കൂ, ഇത് ഭക്തിമാര്ഗ്ഗമാണ്. ഇപ്പോള് നിങ്ങള് ആത്മാക്കള്ക്ക് എന്റെ കൂടെ തിരികെപ്പോകണം. പാപഭാരം തലയിലുണ്ട്, പാപാത്മാവായി മാറുകതന്നെ വേണം. ഗര്ഭ ജയിലില് എല്ലാ പാപങ്ങളും അവസാനിക്കുന്നില്ല. കുറച്ചെല്ലാം അവസാനിക്കുന്നു, കുറച്ചൊക്കെ ബാക്കിയാകുന്നു. ഇപ്പോള് ഞാന് വഴികാട്ടിയായി വന്നിരിക്കുകയാണ്. ഈ സമയം സര്വ്വ ആത്മാക്കളും മായാ രാവണന്റെ മതപ്രകാരമാണ് നടക്കുന്നത്. ബാബ പറയുകയാണ് ഞാന് പതിത പാവനന് സ്വര്ഗ്ഗത്തിന്റെ രചയിതാവാണ്. എന്റെ ജോലി തന്നെ നരകത്തെ സ്വര്ഗ്ഗമാക്കി മാറ്റുക എന്നതാണ്. സ്വര്ഗ്ഗത്തില് ഒരേയൊരു ധര്മ്മം, ഒരേയൊരു രാജാവ് മാത്രമാണുണ്ടാകുക. അവിടെ ഒരു വിഭജനമൊന്നുമുണ്ടാകുകയില്ല. ബാബ പറയുകയാണ് ഞാന് വിശ്വത്തിന്റെ അധികാരിയായി മാറുന്നില്ല, നിങ്ങളെ ആക്കുകയാണ്. പിന്നെ രാവണന് വന്ന് നിങ്ങളില് നിന്ന് രാജ്യം പിടിച്ചെടുക്കുന്നു. ഇപ്പോള് എല്ലാവരും തമോപ്രധാന, കല്ലുബുദ്ധികളാണ്. സംഗമയുഗത്തില് നിങ്ങള് പവിഴബുദ്ധികളായി മാറുന്നു. ബാബ പറയുകയാണ് എന്നെ മാത്രം ഓര്മ്മിക്കൂ, ബുദ്ധിയോഗം മുകളില് തൂക്കിയിടൂ. എവിടേക്കാണോ പോകേണ്ടത് അതിനെത്തന്നെ ഓര്മ്മിക്കണം. ഒരു ബാബ, വേറെ ആരും തന്നെയില്ല. ബാബ തന്നെയാണ് സത്യമായ ബാദുഷാ, സത്യം കേള്പ്പിക്കുന്നവന്. അതുകൊണ്ട് ഒരു ചിത്രത്തേയും ഓര്മ്മിക്കരുത്. ഈ ശിവന്റെ ചിത്രത്തേയും ബുദ്ധിയില് വെക്കരുത്, എന്തുകൊണ്ടെന്നാല് ശിവന് അങ്ങിനെയല്ല. ഏതുപോലെ നാം ആത്മാക്കള് ഭ്രുകുടി മദ്ധ്യത്തില് ഇരിക്കുന്നു, ബാബ പറയുകയാണ് ഞാനും അതുപോലെ അല്പം സ്ഥലമെടുത്ത് ഈ ആത്മാവിന്റെ അരികെയിരിക്കുന്നു. രഥത്തിലിരുന്ന് ഇദ്ദേഹത്തിന് ജ്ഞാനം നല്കുകയാണ്. ഇദ്ദേഹത്തിന്റെ ആത്മാവിലും ജ്ഞാനമില്ലായിരുന്നു. ഏതുപോലെ ഇദ്ദേഹത്തിന്റെ ആത്മാവ് രഥിയായിരുന്ന് ശരീരത്തിലൂടെ സംസാരിക്കുന്നുവോ, അതേപോലെ ഞാനും ഈ അവയവങ്ങളിലൂടെ സംസാരിക്കുന്നു. അല്ലെങ്കില് പിന്നെ എങ്ങിനെ മനസ്സിലാക്കിത്തരും. ബ്രാഹ്മണരെ രചിക്കുന്നതിന് ബ്രഹ്മാവ് തീര്ച്ചയായും വേണം. ഈ ബ്രഹ്മാവു തന്നെയാണ് പിന്നെ നാരായണനായി മാറുന്നത്. ഇപ്പോള് നിങ്ങള് ബ്രഹ്മാവിന്റെ മക്കള്, പിന്നീട് സൂര്യവംശി നാരായണന്റെ കുടുംബത്തില് വരും. ഇപ്പോള് തികച്ചും ദരിദ്രരായി മാറിയിരിക്കുകയാണ്. അന്യോന്യം വഴക്കടിച്ചുകൊണ്ടേയിരിക്കുന്നു. വാനരന്മാരെക്കാളും മോശമായിരിക്കുകയാണ്. വാനരന്മാരില് 5 വികാരങ്ങള് വളരെ കടുത്തതാണ്. കാമം, ക്രോധം…. എല്ലാ വികാരങ്ങളും വാനരന്മാരിലുണ്ട്, ചോദിക്കേണ്ട കാര്യമേയില്ല. കുട്ടികള് മരിച്ചാലും കുട്ടിയുടെ അസ്ഥിയെപ്പോലും വിടുകയില്ല. മനുഷ്യരും ഇപ്പോള് അങ്ങിനെയായിരിക്കുകയാണ്. കുട്ടി മരിച്ചാല് 6- 8 മാസം കരഞ്ഞുകൊണ്ടേയിരിക്കും. സത്യയുഗത്തില് അകാല മൃത്യു ഉണ്ടാകുകയില്ല. ആരും കരയുകയുമില്ല. അവിടെ ഒരു ചെകുത്താനുമില്ല.
ബാബ ഈ സമയം നിങ്ങള് കുട്ടികളോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. വീടും കുടുംബവും സംരക്ഷിച്ചോളൂ. അതില് ഇരുന്നു കൊണ്ടും സന്യാസിമാര്ക്കും ചെയ്യാന് കഴിയാത്ത രീതിയിലുള്ള അത്ഭുതം ചെയ്തു കാണിക്കൂ. ഈ സതോപ്രധാന സന്യാസം പരമാത്മാവാണ് പഠിപ്പിക്കുന്നത്. പറയുകയാണ് ഈ പഴയ ലോകം ഇപ്പോള് അവസാനിക്കാന് പോകുകയാണ് അതുകൊണ്ട് ഇതിനോട് യാതൊരു മമത്വവും വെക്കരുത്. എല്ലാവര്ക്കും തിരിച്ചു പോകണം. ദേഹ സഹിതം ഏതെല്ലാം പഴയ വസ്തുക്കളാണോ ഉള്ളത്, അതിനെ മറക്കൂ. 5 വികാരങ്ങള് എനിക്ക് നല്കൂ. അപവിത്രമായി മാറുകയാണെങ്കില് പവിത്രമായ ലോകത്തില് വരാന് കഴിയുകയില്ല. ബാബയോട് പ്രതിജ്ഞ ചെയ്യൂ ഈ അന്തിമ ജന്മത്തേക്ക്. അങ്ങിനെയാണെങ്കില് പവിത്രമായിരിക്കാന് കഴിയും. 63 ജന്മം വിഷത്തില് മുങ്ങിക്കുളിച്ചു, വളരെ അഴുക്കു പിടിച്ചതായി മാറി. തന്റെ ധര്മ്മത്തെപ്പോലും മറന്നു. ഹിന്ദു ധര്മ്മമാണെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ബാബ പറയുകയാണ് ഭാരതം സ്വര്ഗ്ഗമായിരുന്നുവെന്ന് എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല, നാം തന്നെയായിരുന്നു ദേവതകള്. ഞാന് നിങ്ങളെ രാജയോഗം പഠിപ്പിച്ചു. നിങ്ങള് പിന്നെ പറയുകയാണ് കൃഷ്ണനാണ് പഠിപ്പിച്ചതെന്ന്. എന്താ കൃഷ്ണന് എല്ലാവരുടേയും അച്ഛനും സ്വര്ഗ്ഗത്തിന്റെ രചയിതാവുമാണോ? ബാബയാണെങ്കില് നിരാകാരനും സര്വ്വ ആത്മാക്കളുടേയും പിതാവുമാണ്. ബാബയെ പറയുകയാണ് – സര്വ്വ വ്യാപിയാണെന്ന്. ശിവനേയും ശങ്കരനേയും കൂട്ടിച്ചേര്ക്കുന്നു. ശിവനാണെങ്കില് പരമാത്മാവാണ്. പരമാത്മാവ് പറയുകയാണ് ഞാന് വരുന്നതുന്നെ ദേവീ-ദേവതാ ധര്മ്മം സ്ഥാപന ചെയ്യാനാണ്. എന്താണോ ഇപ്പോള് സ്ഥാപന ചെയ്യുന്നത് അതില് വിഷ്ണുവിന്റെ രണ്ടു രൂപങ്ങള് ലക്ഷ്മീ-നാരായണന്, രാജ്യം ഭരിക്കും. വിഷ്ണുവില് നിന്നാണ് വൈഷ്ണവന് എന്ന അക്ഷരം വന്നിരിക്കുന്നത്.
ഇപ്പോള് എല്ലാവരും പാപാത്മാക്കളാണ്. അവിടെ ഈ കാമകഠാരി കൊണ്ട് അന്യോന്യം വധിക്കുന്നില്ല. സത്യമായ ഖണ്ഡം സ്ഥാപിക്കുന്നത് ഒരേയൊരു സത്ഗുരുവാണ്. ബാക്കിയെല്ലാവരും മുക്കുന്നവരാണ്, സംഗമയുഗവും സ്വര്ഗ്ഗവും അന്യോന്യം അടുത്തായതുകാരണം നരകത്തിലെ കാര്യങ്ങള് സ്വര്ഗ്ഗത്തിലേയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്. വാസ്തവത്തില് കംസന്, രാവണന് മുതലായവരെല്ലാം ഇപ്പോളാണുള്ളത്. അവിടെ ഇതൊന്നുമുണ്ടാകുകയില്ല. അതുകൊണ്ട് രഥത്തില് രഥിയെ കാണിക്കുന്നു- വാസ്തവത്തില് രഥം ഇതാണ്, ആരെയാണോ നന്ദീഗണം, ഭഗീരഥന് എന്നെല്ലാം പറയുന്നത്. നിങ്ങളെല്ലാവരും അര്ജ്ജുനന്മാരാണ്, നിങ്ങളോടു പറയുകയാണ് ഞാന് ഈ രഥത്തില് വന്നിരിക്കുകയാണ്, യുദ്ധക്കളത്തില് നിങ്ങള്ക്ക് മായാ രാവണനുമേല് വിജയം പ്രാപ്തമാക്കിത്തരുന്നതിന്. സത്യയുഗത്തില് രാവണനുമില്ല, കത്തിക്കലുമില്ല. ഏതുവരെ വിനാശം നടക്കുന്നില്ലയോ രാവണനെ കത്തിച്ചുകൊണ്ടേയിരിക്കും . എത്ര തന്നെ ആപത്തുകള് വന്നാലും, ദസറക്ക് രാവണനെ കത്തിക്കുക തന്നെ ചെയ്യും. അങ്ങനെ, അവസാനം ഈ രാവണ സമ്പ്രദായം അവസാനിക്കും. സദ്ഗതി ദാതാവ് ഒരേയൊരു ബാബ മാത്രമാണ്. ഒരു മനുഷ്യന് വേറൊരു മനുഷ്യന്റെ സദ്ഗതി ചെയ്യുവാന് കഴിയുകയില്ല. ഈ ദേവതകളുടെ രാജ്യമുണ്ടായിരുന്നപ്പോള് മുഴുവന് വിശ്വത്തിലും ഇവരുടെ രാജ്യമായിരുന്നു വേറൊരു ധര്മ്മവുമുണ്ടായിരുന്നില്ല. ഇപ്പോള് മറ്റെല്ലാ ധര്മ്മങ്ങളുമുണ്ട്, പക്ഷെ ദേവതാ ധര്മ്മമില്ല. അതിന്റെ സ്ഥാപന ഇപ്പോള് നടന്നുകൊണ്ടിരിക്കുകയാണ്. ദേവതാ ധര്മ്മത്തില്പ്പെട്ടവര് മാത്രമേ ശൂദ്രനില് നിന്ന് ബ്രാഹ്മണനായി മാറുകയുള്ളൂ. ശരി.
വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സതോപ്രധാന സന്യാസം ചെയ്യണം. ഈ പഴയ ലോകത്തില് ഇരുന്നുകൊണ്ടും ഇതിനോടുള്ള മമത്വത്തെയില്ലാതാക്കണം. ദേഹ സഹിതം ഏതെല്ലാം പഴയ വസ്തുക്കളുണ്ടോ അതിനെയെല്ലാം മറക്കണം.
2) തന്റെ ബുദ്ധിയോഗം മുകളില് കെളുത്തിയിടണം. ഒരു ചിത്രത്തേയോ ദേഹധാരിയേയോ ഓര്മ്മിക്കരുത്. ഒരു ബാബയുടെ മാത്രം ഓര്മ്മയുണ്ടായിരിക്കണം.
വരദാനം:-
സംഗമയുഗത്തില് താങ്കള് ശ്രേഷ്ഠ ഭാഗ്യവാന് ആത്മാക്കള്ക്ക് ഏതൊരു പരമാത്മാ ശ്രീമതമാണോ ലഭിച്ചുകൊണ്ടിരിക്കുന്നത് – ഈ ശ്രീമതം തന്നെയാണ് ശ്രേഷ്ഠമായ പാലന. ശ്രീമതം കൂടാതെ അര്ത്ഥം പരമാത്മാ പാലനയുടെ ഒരു ചുവടുപോലും എടുക്കാന് സാധിക്കില്ല. ഇങ്ങനെയുള്ള പാലന സത്യയുഗത്തില് പോലും ലഭിക്കുകയില്ല. ഇപ്പോള് പ്രത്യക്ഷ അനുഭത്തോടെ പറയുന്നു നമ്മുടെ പാലകന് സ്വയം ഭഗവാനാണ്. ഈ ലഹരി സദാ ഉണര്ന്നിരിക്കുകയാണെങ്കില് അളവില്ലാത്ത ഖജനാക്കളാല് സമ്പന്നമായി അവിനാശീ സമ്പത്തിന് അധികാരിയാണെന്ന അനുഭവം ചെയ്യും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!