27 June 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

June 26, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

സംഗമയുഗത്തില് നമ്പര്വണ് പൂജ്യനീയനാകുന്നതിനുള്ള

♫ ശ്രദ്ധിക്കൂ മുരളി (audio)➤

അലൗകീക വിധി

ഇന്ന് അനാദി ബാബയും ആദി ബാബയും അനാദി സാളിഗ്രാം കുട്ടികളെയും ആദി ബ്രാഹ്മണ കുട്ടികളെയും ഡബിള് രൂപത്തിലൂടെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. സാളിഗ്രാം രൂപത്തിലും പരമപൂജ്യനീയമാണ്, ബ്രാഹ്മണന് തന്നെ ദേവതാ സ്വരൂപത്തിലും മഹിമയ്ക്കും പൂജയ്ക്കും യോഗ്യതയുള്ളവരാണ്. രണ്ടുപേരും- ആദി, അനാദി ബാബ രണ്ട് രൂപത്തിലൂടെയും പൂജ്യനീയ ആത്മാക്കളെ കണ്ട് ഹര്ഷിതമായിക്കൊണ്ടിരിക്കുന്നു. അനാദി ബാബ ആദി പിതാവ് സഹിതം അര്ത്ഥം ബ്രഹ്മാബാബയെയും ബ്രാഹ്മണ കുട്ടികളെയും തന്നേക്കാള് കൂടുതല് ഡബിള് രൂപത്തില് പൂജ്യനീയനാക്കി. അനാദി ബാബയുടെ പൂജ കേവലം ഒരു നിരാകാരി രൂപത്തില് മാത്രമാണ് നടക്കുന്നത്, എന്നാല് ബ്രഹ്മാവ് സഹിതം ബ്രാഹ്മണ കുട്ടികളുടെ പൂജ നിരാകാരി, സാകാരി രണ്ട് രൂപത്തില് നടക്കുന്നു. അതിനാല് ബാബ കുട്ടികളെ തന്നേക്കാള് കൂടുതല് ഡബിള് രൂപത്തിലൂടെ മഹാനാണെന്ന് അംഗീകരിക്കുന്നു.

ഇന്ന് ബാപ്ദാദ കുട്ടികളുടെ വിശേഷതകള് കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഓരോ കുട്ടിയുടെയും വിശേഷത വ്യത്യസ്ഥമാണ്. ചിലര് ബാബയുടെയും സര്വ്വ ബ്രാഹ്മണാത്മാക്കളുടെയും വിശേഷതകളെ മനസ്സിലാക്കി സ്വയത്തില് സര്വ്വ വിശേഷതകള് ധാരണ ചെയ്ത് ശ്രേഷ്ഠ വിശേഷ ആത്മാവായി മാറി, ചിലര് വിശേഷതകളെ അറിഞ്ഞ് കണ്ടിട്ട് സന്തോഷിക്കുന്നു എന്നാല് സ്വയത്തില് സര്വ്വ വിശേഷതകള് ധാരണ ചെയ്യുന്നതിനുള്ള ധൈര്യമില്ല, ചിലര് ഓരോ ആത്മാവിലും അഥവാ ബ്രാഹ്മണ പരിവാരത്തില് വിശേഷതകള് ഉണ്ടായിട്ടും വിശേഷതയുടെ മഹത്വത്തിലൂടെ കാണുന്നില്ല, പരസ്പരം സാധാരണ രൂപത്തിലൂടെ കാണുന്നു. വിശേഷത കാണുന്നതിന്റെ അഥവാ അറിയുന്നതിന്റെ അഭ്യാസമില്ല അഥവാ ഗുണങ്ങളെ ഗ്രഹിക്കുന്ന ബുദ്ധിയില്ലാത്തത് കാരണം വിശേഷത അര്ത്ഥം ഗുണത്തെ അറിയാന് സാധിക്കുന്നില്ല. ഓരോ ബ്രാഹ്മണ ആത്മാവിലും എന്തെങ്കിലുമൊക്കെ വിശേഷതയുണ്ട്. 16000 മുത്തികളിലെ അവസാനത്തെ മുത്തായിക്കോട്ടെ എന്നാല് അവരിലും എന്തെങ്കിലുമൊക്കെ വിശേഷതയുണ്ട്, അതിനാലാണ് ബാബയുടെ ദൃഷ്ടി ആ ആത്മാവിന്റെ മേല് പതിയുന്നത്. ഭഗവാന്റെ ദൃഷ്ടി പതിയുക അഥവാ ഭഗവാന് തന്നെ സ്വന്തമാക്കുക, അങ്ങനെയാണെങ്കില് തീര്ച്ചയായും വിശേഷത അടങ്ങിയിട്ടുണ്ട്. അതു കൊണ്ട് തന്നെയാണ് ആ ആത്മാവ് ബ്രാഹ്മണരുടെ ലിസ്റ്റില് വന്നത് എന്നാല് സദാ ഓരോരുത്തരുടെയും വിശേഷതയെ കാണുന്നതിലും അറിയുന്നതിലും നമ്പര്വാറായി മാറുന്നു. ബാപ്ദാദായ്ക്കറിയാം എങ്ങനെയുള്ളവരുമാകട്ടെ, ജ്ഞാനത്തിന്റെ ധാരണ അഥവാ സേവനത്തില്, ഓര്മ്മയില് ശക്തിഹീനരാകട്ടെ എന്നാല് ബാബയെ അറിയുന്നതിന്റെ, ബാബയുടേതാകുന്നതിന്റെ വിശാലബുദ്ധി, ബാബയെ കാണുന്നതിന്റെ ദിവ്യ ദൃഷ്ടി – ഈ വിശേഷതയുണ്ട്. ഇന്നത്തെ കാലത്തെ പ്രശസ്തരായ വിദ്വാന്മാര്ക്ക് പോലും മനസ്സിലാക്കാനോ അറിയാനോ സാധിക്കാത്തത് ആ ആത്മാക്കള് മനസ്സിലാക്കി! കോടിയില് ചിലര്, ചിലരിലും ചിലര്-ഈ ലിസ്റ്റില് വന്നില്ലേ അതിനാല് കോടിയില് വിശേഷ ആത്മാവായില്ലേ. എന്ത് കൊണ്ട് വിശേഷമായി? കാരണം ഉയര്ന്നതിലും വച്ച് ഉയര്ന്ന ബാബയുടേതായി.

സര്വ്വ ആത്മാക്കളിലും ബ്രാഹ്മണ ആത്മാക്കള് വിശേഷമാണ്. കേവലം ചിലര് തന്റെ വിശേഷതകളെ കാര്യത്തിലുപയോഗിക്കുന്നു, അതിനാല് ആ വിശേഷത അഭിവൃദ്ധി പ്രാപ്തമാക്കുന്നു, മറ്രുള്ളവര്ക്കും അത് കാണപ്പെടുന്നു, ചിലരില് വിശേഷതയാകുന്ന ബീജമുണ്ട് എന്നാല് കാര്യത്തില് കൊണ്ടു വരിക- ഇതാണ് ബീജത്തെ ഭൂമിയില് പാകുക എന്ന് പറയുന്നത്. ബീജത്തെ ഭൂമിയില് പാകാതെ വൃക്ഷം ഉത്പന്നമാകില്ല, വിസ്താരം പ്രാപ്തമാക്കില്ല. ചില കുട്ടികള് വിശേഷതയുടെ ബീജത്തെ വിസ്താരത്തിലും കൊണ്ടു വരുന്നു അര്ത്ഥം വൃക്ഷത്തിന്റെ രൂപത്തില് അഭിവൃദ്ധി പ്രാപ്തമാക്കുന്നു, ഫലവും പ്രാപ്തമാക്കുന്നു എന്നാല് ഫലം ഉണ്ടാകുന്ന സമയത്ത് ഫലത്തിന് പിന്നാലെ അത് ഭക്ഷിക്കുന്നതിന് പക്ഷികള് വരുന്നു. ഫലം വരെ എത്തുമ്പോള് ആ രൂപത്തില് മായ വരുന്നു- ഞാന് വിശേഷപ്പെട്ട ആത്മാവാണ്. ഇതെന്റെ വിശേഷതയാണ്. ബാബയിലൂടെ പ്രാപ്തമായിട്ടുള്ള വിശേഷതയാണെന്ന് മനസ്സിലാക്കുന്നില്ല. വിശേഷത നിറയ്ക്കുന്നത് ബാബയാണ്. ബ്രാഹ്മണനായപ്പോള് വിശേഷത വന്നു. ബ്രാഹ്മണ ജീവിതത്തിന്റെ ഗിഫ്റ്റാണ്, ബാബയുടെ ഗിഫ്റ്റാണ് അതിനാല് ഫലത്തിന് ശേഷം അര്ത്ഥം സേവനത്തില് സഫലതയ്ക്ക് ശേഷം ഈ ശ്രദ്ധയും തീര്ച്ചയായും വയ്ക്കണം. ഇല്ലായെങ്കില് മായയാകുന്ന പക്ഷി ഫലത്തെ അവശേഷിക്കപ്പെട്ട ഭക്ഷണമാക്കി മാറ്റുന്നു അല്ലെങ്കില് താഴെ വീഴ്ത്തുന്നു. ഏതു പോലെ ഖണ്ഡിക്കപ്പെട്ട മൂര്ത്തിയെ പൂജിക്കാത്തത്, ഇത് മൂര്ത്തിയാണെന്ന് അംഗീകരിക്കും പക്ഷെ പൂജിക്കില്ല. അതേപോലെ ബ്രാഹ്മണ ആത്മാക്കള് സേവനത്തിന്റെ ഫലം അര്ത്ഥം സേവനത്തില് സഫലത പ്രാപ്തമാക്കുന്നു എന്നാല് ഞാന് എന്ന ബോധത്തിന്റെ പക്ഷി ഫലത്തെ ഖണ്ഡിച്ചു, ഈ കാരണത്താല് സേവനം നന്നായി ചെയ്യുന്നു, മഹാരഥിയാണ്, സര്വ്വീസിബിളാണ് എന്ന് അംഗീകരിക്കും എന്നാല് സംഗമയുഗത്തിലും സര്വ്വ ബ്രാഹ്മണ പരിവാരത്തിന്റെ ഹൃദയത്തില് സ്നേഹത്തിന് പാത്രം അഥവാ പൂജ്യനീയരാകാന് സാധിക്കില്ല.

സംഗമയുഗത്തില് ഹൃദയത്തിന്റെ സ്നേഹം, ഹൃദയത്തിന്റെ ബഹുമാനം- ഇത് തന്നെയാണ് പൂജ്യനീയരാകുക. ഫലത്തെ ഞാന് എന്ന ബോധത്തിലേക്ക് കൊണ്ടു വരുന്നവര്ക്ക് പൂജനീയരാകാന് സാധിക്കില്ല. ഒന്നുണ്ട് ഹൃദയത്തില് മറ്റൊരാളെ ശ്രേഷ്ഠം എന്ന് അംഗീകരിക്കുക, അപ്പോള് ശ്രേഷ്ഠമായവരെ പൂജ്യനീയര് എന്നു പറയുന്നു. ഏതുപോലെ ഇന്നത്തെ കാലത്ത് ഒരു വീട്ടില് പിതാവിന് ഉയര്ന്ന സ്ഥാനമുണ്ടായതിനാല് കുട്ടികള്- പൂജ്യനീയ പിതാജി എന്ന് വിളിക്കാറുണ്ട് അഥവാ എഴുതുന്നു, അതേപോലെ ഹൃദയം കൊണ്ട് ഉയര്ന്നത് എന്ന് അംഗീകരിക്കുക അര്ത്ഥം ഹൃദയത്തില് നിന്നും ബഹുമാനിക്കുക. രണ്ടാമത് പുറമേയുള്ള മര്യാദയ്ക്കനുസരിച്ച് ബഹുമാനിക്കേണ്ടി തന്നെ വരുന്നു. അപ്പോള് ഹൃദയത്തില് നിന്നും നല്കുന്നതും, ഗത്യന്തരമില്ലാതെ നല്കുന്നതും തമ്മില് എത്ര വ്യത്യാസമുണ്ട്. പൂജ്യനീയരാകുക അര്ത്ഥം ഹൃദയം കൊണ്ട് സര്വ്വരെയും അംഗീകരിക്കുക. ഭൂരിപക്ഷം ഉണ്ടായിരിക്കണം, നേരത്തെയും കേള്പ്പിച്ചു 5 ശതമാനം അവശേഷിക്കുന്നു എന്നാല് ഭൂരിപക്ഷം ഹൃദയം കൊണ്ട് അംഗീകരിക്കണം- ഇതാണ് സംഗമയുഗത്തില് പൂജ്യനീയരാകുക. പൂജ്യനീയരാകുന്നതിന്റെ സംസ്ക്കാരവും ഇപ്പോള് മുതലേ നിറയ്ക്കണം. എന്നാല് ഭക്തി മാര്ഗ്ഗത്തിലെ പൂജ്യനീയരാകുന്നതിലും ഇപ്പോഴത്തെ പൂജ്യനീയരാകുന്നതിലും വ്യത്യാസമുണ്ട്. ഇപ്പോള് നിങ്ങളുടെ ശരീരത്തെ പൂജിക്കുന്നില്ല കാരണം അന്തിമ പഴയ ശരീരമാണ്, തമോഗുണീ തത്വങ്ങളാല് നിര്മ്മിക്കപ്പെട്ടിട്ടുള്ള ശരീരമാണ്. ഇപ്പോള് പുഷ്പങ്ങളുടെ ഹാരം അണിയിക്കില്ല. ഭക്തി മാര്ഗ്ഗത്തിലും ദേവതമാരുടെ മുന്നില് അര്പ്പിക്കാറില്ലേ. പൂജ്യനീയരുടെ ലക്ഷണമാണ്- വിളക്ക് കത്തിക്കുക, മാല അണിയിക്കുക, ആരതി ഉഴിയുക, കീര്ത്തനം പാടുക, തിലകം ചാര്ത്തുക. സംഗമയുഗത്തില് ഈ സ്ഥൂല വിധിയില്ല. എന്നാല് സംഗമയുഗത്തില് സദാ ഹൃദയം കൊണ്ട് ആ പൂജ്യനീയ ആത്മാക്കളെ പ്രതി സത്യമായ സ്നേഹത്തിന്റെ ആരതി ഉഴിഞ്ഞു കൊണ്ടിരിക്കുന്നു. ആത്മാക്കളിലൂടെ സദാ എന്തെങ്കിലും പ്രാപ്തിയുടെ കീര്ത്തനം ചെയ്തു കൊണ്ടിരിക്കുന്നു, സദാ ആ ആത്മാക്കളെ പ്രതി ശുഭ ഭാവനയുടെ വിളക്ക് തെളിയിക്കുന്നു. സദാ ഇങ്ങനെയുള്ള ആത്മാക്കളെ കണ്ട് സ്വയം ബാബയില് അര്പ്പണമാകുന്നു, മറ്റുളളവര്ക്കും അവരെ പോലെ ബാബയില് അര്പ്പണമാകുന്നതിനുള്ള ഉണര്വ്വും ഉത്സാഹവും ഉണ്ടാകുന്നു. അതിനാല് ബാബയില് അര്പ്പണമാകുന്നതിന്റെ ഹാരം സദാ ആ ആത്മാക്കള്ക്ക് സ്വതവേ പ്രാപ്തമാകുന്നു. ഇങ്ങനെയുള്ള ആത്മാക്കള് സദാ സ്മൃതി സ്വരൂപത്തിന്റെ തിലകധാരിയായി മാറുന്നു. ഈ അലൗകീക വിധിയിലൂടെ ഈ സമയത്തെ പൂജ്യനീയ ആത്മാക്കളായി മാറുന്നു.

ഭക്തി മാര്ഗ്ഗത്തിലെ പൂജ്യനീയരാകുന്നതിലൂടെ ഇപ്പോഴും ശ്രേഷ്ഠമായ പൂജ ലഭിക്കുന്നു. ഭക്തി മാര്ഗ്ഗത്തിലെ പൂജ്യനീയ ആത്മാക്കളുടെ രണ്ട് നിമിഷത്തെ സമ്പര്ക്കത്തിലൂടെ തന്നെ അര്ത്ഥം കേവലം മൂര്ത്തിയുടെ മുന്നിലേക്ക് പോകുമ്പോള് തന്നെ രണ്ട് നിമിഷത്തേക്കെങ്കിലും ശാന്തി, ശക്തി, സന്തോഷത്തിന്റെ അനുഭവം ഉണ്ടാകുന്നു. ഇങ്ങനെയുള്ള സംഗമയുഗീ പൂജ്യനീയ ആത്മാക്കളിലൂടെ ഇപ്പോഴും രണ്ട് നിമിഷത്തിന്റെ ദൃഷ്ടി ലഭിക്കുന്നതിലൂടെയും സന്തോഷം, ശാന്തി അഥവാ ഉണര്വ്വും ഉത്സാഹത്തിന്റെ ശക്തി അനുഭവപ്പെടുന്നു. ഇങ്ങനെയുള്ള പൂജനീയ ആത്മാക്കള് അര്ത്ഥം നമ്പര്വണ് വിശേഷ ആത്മാക്കള്. രണ്ടാമത്തെയും മൂന്നാമത്തെയും നമ്പറിനെ കുറിച്ച് കേള്പ്പിച്ചു, അതിനെ എങ്ങനെ വിസ്തരിക്കും. സര്വ്വരും വിശേഷ ആത്മാക്കളുടെ ലിസ്റ്റിലാണ് എന്നാല് 1,2,3- നമ്പര്വാറാണ്. സര്വ്വരുടെയും ലക്ഷ്യം നമ്പര്വണ് ആകുക എന്നാണ്. അതിനാല് ആ രീതിയില് പൂജ്യനീയരാകൂ. ബ്രഹ്മാബാബയുടെ ഗുണങ്ങളുടെ ഗീതം പാടുന്നില്ലേ. പൂജ്യനീയരാകുന്നതിന്റെ ഈ സര്വ്വ വിശേഷതകള് അഥവാ നമ്പര്വണ് വിശേഷ ആത്മാവാകുന്നതിനുള്ള കാര്യങ്ങള് ബ്രഹ്മാബാബയില് കണ്ടില്ലേ, കേട്ടില്ലേ. അതിനാല് ബ്രഹ്മാവ് സാകാര ആത്മാവ് നമ്പര്വണ് സംഗമയുഗീ പൂജ്യനീയര് തന്നെ ഭാവിയില് നമ്പര്വണ് പൂജ്യനീയരാകുന്നു. ലക്ഷ്മീ നാരായണന് നമ്പര്വണ് പൂജ്യനീയരല്ലേ. അതേപോലെ നിങ്ങള്ക്കും അങ്ങനെയാകാന് സാധിക്കും.

ഏതുപോലെ ബാബയോടൊപ്പം ബ്രഹ്മാബാബയുടെ അത്ഭുതങ്ങളെ കുറിച്ചും മഹിമ പാടുന്നു, അതേപോലെ നിങ്ങളും സദാ അങ്ങനെയുള്ള സങ്കല്പം, വാക്ക്, കര്മ്മം ചെയ്യൂ, സദാ അത്ഭുതം കാണിക്കണം. അത്ഭുതം കാണിക്കുകയാണെങ്കില് പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. അത്ഭുതം കാണിക്കുന്നില്ലായെങ്കില് പ്രശ്നങ്ങള് ഉണ്ടാക്കുന്നുവെന്നര്ത്ഥം. സങ്കല്പങ്ങളിലൂടെയാകാം, വാണിയിലൂടെ പ്രശ്നങ്ങളുണ്ടാക്കാം. സങ്കല്പങ്ങളിലും വ്യര്ത്ഥമായ കൊടുങ്കാറ്റ് വരുന്നുണ്ട്, ഇതും പ്രശ്നമല്ലേ. പ്രശ്നമല്ല എന്നാല് അത്ഭുതം കാണിക്കണം കാരണം ആദി പിതാവ് ബ്രഹ്മാവിന്റെ ബ്രാഹ്മണ കുട്ടികള്സദാ പൂജ്യനീയരാണ്. ഇപ്പോള് അന്തിമ ജന്മത്തിലും നോക്കൂ ഏറ്റവും ഉയര്ന്ന വര്ണ്ണം എന്നു പറയുന്നത് ആരെയാണ്? ബ്രാഹ്മണ വര്ണ്ണം എന്നല്ലേ പറയുന്നത്. ഉയര്ന്ന നാമത്തിനും, ഉയര്ന്ന ശ്രേഷ്ഠമായ കാര്യത്തിനും വേണ്ടി ബ്രാഹ്മണരെ തന്നെയാണ് വിളിക്കുന്നത്, മറ്റുള്ളവരുടെ മംഗളത്തിന് വേണ്ടിയും ബ്രാഹ്മണരെ തന്നെയാണ് വിളിക്കുന്നത്. അതിനാല് അവസാനം ജന്മം വരെയും ബ്രാഹ്മണ ആത്മാക്കളുടെ ഉയര്ന്ന നാമവും, ഉയര്ന്ന കര്ത്തവ്യവും പ്രസിദ്ധമാണ്. പരമ്പരയായി നടന്നു വരുന്നു. കേവലം നാമത്തിലൂടെയും കാര്യം നടത്തിക്കുന്നു. കാര്യം ചെയ്തത് നിങ്ങളാണ് എന്നാല് കേവലം നാമം മാത്രമുള്ളവരുടെ കാര്യവും നടക്കുന്നു. ഇതിലൂടെ നോക്കൂ സത്യമായ ബ്രാഹ്മണ ആത്മാക്കള്ക്ക് എത്ര മഹിമയുണ്ട്- എത്ര മഹാനാണ്! ബ്രാഹ്മണന് എന്ന പേര് പോലും അവിനാശിയായി അവിനാശി പ്രാപ്തിയുള്ള ജീവിതമായി. ബ്രാഹ്മണ ജീവിത്തതിന്റെ വിശേഷതയാണ്- പരിശ്രമം കുറവും, പ്രാപ്തി കൂടുതലുമാണ് കാരണം സ്നേഹത്തിന് മുന്നില് പരിശ്രമമില്ല. ഇപ്പോള് അന്തിമ ജന്മത്തില് ബ്രാഹ്മണര് പരിശ്രമിക്കുന്നില്ല, വിശ്രമത്തോടെയിരുന്ന് കഴിക്കുന്നു. അതിനാല് ഈ സമയത്തെ ബ്രാഹ്മണ ജീവിതത്തിന്റെ വിശേഷതകളുടെ ലക്ഷണങ്ങള് ഇപ്പോഴും നിങ്ങള് കണ്ടു കൊണ്ടിരിക്കുന്നു. അത്രയും ശ്രേഷ്ഠമായ വിശേഷ ആത്മാക്കളാണ്. മനസ്സിലായോ?

വര്ത്തമാന സമയത്ത് പൂജ്യനീയരാണ്, ഭാവിയിലും പൂജ്യനീയരാണ്. ഇവരെ തന്നെയാണ് വിശേഷ ആത്മാക്കള് നമ്പര്വണ് എന്ന് പറയുന്നത്. അതിനാല് പരിശോധിക്കൂ. ബ്രഹ്മാബാബയുടെ കഥ കേള്പ്പിക്കുകയല്ലേ. ഇനിയും ഉണ്ട്. ബ്രഹ്മാബാബയുടെ ഈ വിശേഷതകള് സദാ മുന്നില് വയ്ക്കൂ. മറ്റ് കാര്യങ്ങളില് പോകാതിരിക്കൂ, എന്നാല് മാത്രമേ വിശേഷതകളെ കാണൂ, വര്ണ്ണിക്കൂ. ഓരോരുത്തരെയും വിശേഷതകളുടെ മഹത്വം കേള്പ്പിച്ച് വിശേഷമാക്കൂ. മറ്റുള്ളവരെയാക്കുക അര്ത്ഥം സ്വയം വിശേഷമാകുക. മനസ്സിലായോ? ശരി.

നാനാ ഭാഗത്തുമുള്ള നമ്പര്വണ് വിശേഷ ആത്മാക്കള്ക്ക്, ബ്രാഹ്മണ ജീവിതം നയിക്കുന്ന സര്വ്വ വിശേഷ ആത്മാക്കള്ക്ക്, സദാ ബ്രഹ്മാബാബയെ മുന്നില് വച്ച് സമാനമാകുന്ന കുട്ടികള്ക്ക് അനാദി ബാബ, ആദി ബാബയുടെ രണ്ട് രൂപത്തിലൂടെ സാളിഗ്രാം, സാകാരി ആത്മാക്കള്ക്ക് സ്നേഹം നിറഞ്ഞ സ്നേഹ സ്മരണയും നമസ്തേ.

പാര്ട്ടികളുമായുള്ള മിലനം –

1) സദാ ബാബയുടെ കൈയ്യും കൂട്ടകെട്ടുമുണ്ട്, അങ്ങനെയുള്ള ഭാഗ്യവാനാണെന്ന് മനസ്സിലാക്കുന്നുണ്ടോ? ബാബയുടെ കൈയ്യും കൂട്ടുകെട്ടുമുള്ളയിടത്ത് ആനന്ദകരമായ ജീവിതമാണ്. ആശയക്കുഴപ്പത്തില് വരില്ല, സദാ ആനന്ദത്തിലിരിക്കും. ഒരു പരിതസ്ഥിതിയും തന്റെ നേര്ക്ക് ആകര്ഷിക്കില്ല, സദാ ബാബയുടെ നേര്ക്ക് ആകര്ഷിക്കപ്പെടും. ഏറ്റവും വലുതും ഉയര്ന്നതും ബാബയാണ്, അതിനാല് ബാബയ്ക്കല്ലാതെ ഒരു വസ്തുവിനോ വ്യക്തിക്കോ നമ്മെ ആകര്ഷിക്കാന് സാധിക്കില്ല. ബാബയുടെ കൂട്ട്കെട്ടില് പാലിക്കപ്പെടുന്നവരുടെ മനസ്സിന് മറ്റെങ്ങും പോകാന് സാധിക്കില്ല. ഇങ്ങനെയാണോ സര്വ്വരും അതോ മായയുടെ പാലനയിലാണോ? ആ മാര്ഗ്ഗം അടഞ്ഞിരിക്കുകയല്ലേ. അതിനാല് സദാ ബാബയുടെ കൂട്ട്കെട്ടിന്റെ ആനന്ദത്തിലിരിക്കൂ. ബാബയെ ലഭിച്ചു, സര്വ്വതും ലഭിച്ചു, യാതൊരു അപ്രാപ്തിയുമില്ല. ആര് എത്ര തന്നെ ബാബയുമായുള്ള കൂട്ട്കെട്ട് വിടുവിക്കാന് നോക്കിയാലും വിടുന്നവരല്ല. വിട്ടിട്ട് വേറെയെവിടേക്ക് പോകും? ഇതിനേക്കാള് വലിയ മറ്റൊരു ഭാഗ്യമേയുണ്ടാകില്ല! കുമാരിമാര് സദാ ഭാഗ്യശാലികളാണ്. ഡബിള് ഭാഗ്യമാണ്. ഒന്ന്- കുമാരി ജീവിതത്തിന്റെ ഭാഗ്യം, രണ്ട്- ബാബയുടേതായതിന്റെ ഭാഗ്യം. കുമാരി ജീവിതം പൂജ്യനീയമാണ്. കുമാരി ജീവിതം സമാപ്തമാകുമ്പോള് സര്വ്വരുടെയും മുന്നില് തല കുനിക്കേണ്ടതായി വരുന്നു. ഗൃഹസ്ഥി ജീവിതം ആടിന് സമാനമായ ജീവിതമാണ്, കുമാരി ജീവിതം പൂജ്യനീയമാണ്. ഒരു പ്രാവശ്യമെങ്കിലും വീണുവെങ്കില് വീഴ്ച്ചയിലൂടെ എല്ലിന് ക്ഷതം സംഭവിക്കുന്നില്ലേ. പിന്നെ എത്ര തന്നെ പ്ലാസ്റ്റര് ഇട്ടാലും, ശരിയാക്കിയാലും എല്ലുകള് ശക്തിഹീനമാകുന്നു. അതിനാല് വിവേകശാലികളാകൂ. രുചിച്ച ശേഷം പിന്നീട് വിവേകശാലികളാകരുത്.

2) സദാ സ്വയത്തെ കല്പ കല്പത്തെ വിജയി ആത്മാക്കളാണെന്ന അനുഭവം ചെയ്യുന്നുണ്ടോ? അനേക പ്രാവശ്യം വിജയിയാകുന്നതിന്റെ പാര്ട്ട് അഭിനയിച്ചു, ഇപ്പോഴും അഭിനയിച്ചു കൊണ്ടിരിക്കുന്നു. വിജയി ആത്മാക്കള് സദാ മറ്റുള്ളവരെയും വിജയിയാക്കുന്നു. അനേക പ്രാവശ്യം ചെയ്തത് സദാ വളരെ സഹജമായിരിക്കും, പരിശ്രമമുണ്ടാകില്ല. അനേക പ്രാവശ്യത്തെ വിജയി ആത്മാക്കളാണ്- ഈ സ്മൃതിയിലൂടെ ഏതൊരു പരിതസ്ഥിതിയെയും മറി കടക്കുക കളിയായി അനുഭവപ്പെടുന്നു. സന്തോഷത്തിന്റെ അനുഭവമുണ്ടാകുന്നില്ലേ? വിജയി ആത്മാക്കള്ക്ക് വിജയത്തിന്റെ അധികാരം അനുഭവപ്പെടുന്നു. അധികാരം പരിശ്രമത്തിലൂടെയല്ല ലഭിക്കുന്നത്, സ്വതവേ തന്നെ ലഭിക്കുന്നു. അതിനാല് സദാ വിജയത്തിന്റെ സന്തോഷത്തിലൂടെ, അധികാരത്തിലൂടെ മുന്നോട്ടുയര്ന്ന് മറ്റുള്ളവരെയും മുന്നോട്ടുയര്ത്തൂ. ലൗകീക പരിവാരത്തിലിരുന്നും ലൗകീകത്തെ അലൗകീകത്തിലേക്ക് പരിവര്ത്തനപ്പെടുത്തൂ കാരണം അലൗകീക സംബന്ധം സുഖം നല്കുന്നതാണ്. ലൗകീക സംബന്ധത്തിലൂടെ അല്പക്കാലത്തെ സുഖം ലഭിക്കുന്നു, സദായില്ല. അതിനാല് സദാ സുഖിയായി. ദുഃഖത്തിന്റെ ലോകത്തില് നിന്നും സുഖത്തിന്റെ ലോകത്തിലേക്ക് വന്നു- ഇങ്ങനെയുള്ള അനുഭവം ചെയ്യുന്നില്ലേ? ആദ്യം രാവണന്റെ കുട്ടികളായിരുന്നു അപ്പോള് ദുഃഖം നല്കുന്നവരായിരുന്നു, ഇപ്പോള് സുഖദാതാവിന്റെ മക്കള് സുഖ സ്വരൂപരായി. ഫസ്റ്റ് നമ്പര് ഈ അലൗകീക ബ്രാഹ്മണരുടെ പരിവാരമാണ്, ദേവതകളും രണ്ടാമത്തെ നമ്പറിലാണ്. അതിനാല് ഈ അലൗകീക ജീവിതം പ്രിയപ്പെട്ടതായി തോന്നുന്നില്ലേ.

3) സദാ സ്വയത്തെ കോടിമടങ്ങ് ഭാഗ്യശാലികളാണെന്ന അനുഭവം ചെയ്യുന്നുണ്ടോ? മുഴുവന് കല്പത്തിലും ഇങ്ങനെയുള്ള ശ്രേഷ്ഠമായ ഭാഗ്യം പ്രാപ്തമാക്കാന് സാധിക്കില്ല കാരണം ഭാവിയില് സ്വര്ഗ്ഗത്തിലും ഈ സമയത്തെ പുരുഷാര്ത്ഥത്തിന്റെ പ്രാപ്തിയുടെ രൂപത്തില് രാജ്യഭാഗ്യം പ്രാപ്തമാക്കുന്നു. വര്ത്തമാന സമയത്തെ ഭാഗ്യത്തിന്റെ കണക്കനുസരിച്ച് തന്നെയാണ് ഭാവിയിലും പദവി ലഭിക്കുന്നത്. ഈ സമയത്തെ ഭാഗ്യത്തിനാണ് മഹത്വമുള്ളത്. ഈ സമയത്താണ് വിത്ത് പാകുന്നത്, ഫലം അനേക ജന്മം പ്രാപ്തമാകുന്നു. അപ്പോള് ബീജത്തിനല്ലേ മഹത്വമുള്ളത്. ഈ സമയത്ത് ഭാഗ്യമുണ്ടാക്കുക അഥവാ ഭാഗ്യം പ്രാപ്തമാകുക- ഇതാണ് വിത്ത് പാകുക എന്ന് പറയുന്നത്. അതിനാല് ഈ ശ്രദ്ധയിലൂടെ സദാ പുരുഷാര്ത്ഥത്തില് തീവ്രഗതിയിലൂടെ മുന്നോട്ട് പോകൂ, സദാ ഈ സമയത്തെ കോടിമടങ്ങ് ഭാഗ്യത്തിന്റെ സ്മൃതി പ്രത്യക്ഷ രൂപത്തില് ഉണ്ടായിരിക്കണം, കര്മ്മം ചെയ്തും ഓര്മ്മയുണ്ടായിരിക്കണം, തന്റെ ശ്രേഷ്ഠമായ ഭാഗ്യത്തെ മറക്കരുത്. സ്മൃതി സ്വരൂപരാകൂ. അവരെയാണ് കോടിമടങ്ങ് ഭാഗ്യവാന് എന്ന് പറയുന്നത്. ഈ സ്മൃതിയുടെ വരദാനത്തെ സദാ കൂടെ വയ്ക്കണം എങ്കില് സഹജമായി തന്നെ മുന്നോട്ട് പോകാന് സാധിക്കും, പരിശ്രമത്തില് നിന്നും മുക്തമാകും. ശരി.

ചോദ്യം: -

ലൗകീക സംബന്ധത്തില് ബുദ്ധിയിലൂടെ യഥാര്ത്ഥമായ തീരുമാനം ലഭ്യമാകണമെങ്കില് അതിനുള്ള വിധിയെന്ത്?

ഉത്തരം:-

ഒരിക്കലും ലൗകീക കാര്യങ്ങളെ കുറിച്ച് ചിന്തിച്ച് തീരുമാനം എടുക്കരുത്. അലൗകീക ശക്തിശാലി സ്ഥിതിയില് സ്ഥിതി ചെയ്ത് തീരുമാനമെടുക്കൂ. കഴിഞ്ഞു പോയ കാര്യങ്ങള് സ്മൃതിയില് വയ്ക്കുന്നതിലൂടെ ബുദ്ധി ആ ഭാഗത്തേക്ക് പോകുന്നു പിന്നെ പഴയ സംസ്ക്കാരവും പ്രകടമാകുന്നു, അതിനാല് പ്രയാസം അനുഭവപ്പെടുന്നു. തീര്ത്തും ലൗകീക മനോഭാവനയെ മറന്ന് ആത്മാവാണെന്ന് മനസ്സിലാക്കി തീരുമാനമെടുക്കൂ എങ്കില് യാഥാര്ത്ഥമായ തീരുമാനമായിരിക്കും. ഇതിനെ തന്നെയാണ് വികര്മ്മാജീത്തിന്റെ സിംഹാസനം എന്നു പറയുന്നത്. അലൗകീക ആത്മീയ സ്ഥിതി തന്നെയാണ് വികര്മ്മാജീത്ത് സ്ഥിതിയുടെ സിംഹാസനം, ഈ സിംഹാസനത്തിലിരുന്ന് തീരുമാനിക്കൂ എങ്കില് യഥാര്ത്ഥമാകും. ശരി.

വരദാനം:-

സര്വ്വ ശക്തികളാലും സമ്പന്നമായി അധീനതയില് നിന്നും ഉപരിയാകുന്നതിന് രണ്ട് വാക്ക് സദാ ഓര്മ്മയുണ്ടായിരിക്കണം-ഒന്ന് സാക്ഷി രണ്ടാമത് സാഥി. ഇതിലൂടെ ബന്ധനമുക്തമായ അവസ്ഥ പെട്ടെന്ന് ഉണ്ടാകും. സര്വ്വശക്തിവാനായ ബാബയുടെ കൂട്ട്കെട്ടുണ്ട് അതിനാല് സര്വ്വ ശക്തികളും സ്വതവേ പ്രാപ്തമാകുന്നു, സാക്ഷിയായി പോകുന്നതിലൂടെ യാതൊരു ബന്ധനത്തിലും കുടുങ്ങില്ല. നിമിത്തം മാത്രമായി ഈ ശരീരത്തിലിരുന്ന് കര്ത്തവ്യം ചെയ്തു, സാക്ഷിയായി- ഇതിന്റെ വിശേഷ അഭ്യാസത്തെ വര്ദ്ധിപ്പിക്കൂ.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top