27 July 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
26 July 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ - യോഗബലത്തിലൂടെ മാത്രമേ ആത്മാവിന്റെ അഴുക്ക് ഇളകുകയുള്ളൂ, അതിനാല് യോഗത്തിലൊരിക്കലും ഉപേക്ഷ കാണിക്കരുത്.
ചോദ്യം: -
ബാബ കുട്ടികള്ക്ക് പരിധിയില്ലാത്ത സമ്പത്ത് നേടുന്നതിന് ഏതൊരു യുക്തി പറഞ്ഞു തന്നു, ഏതിലാണോ മായ നാലു വശത്തു നിന്നും വിഘ്നമിടുന്നത്?
ഉത്തരം:-
ബാബ യുക്തി പറഞ്ഞു തന്നിട്ടുണ്ട് കുട്ടികളെ, നിങ്ങള് ബ്രഹ്മാകുമാര് കുമാരിമാര് ഒരു ബാബയുടെ കുട്ടികള് പരസ്പരം സഹോദരീ-സഹോദരനാണ്, നിങ്ങള്ക്കൊരിക്കലും ക്രിമിനലായ അക്രമണം ചെയ്യാന് സാധിക്കുകയില്ല. സഹോദരീ സഹോദരന് വികാരത്തില് പോകാന് സാധിക്കില്ല, നിങ്ങള്ക്ക് ശിവബാബയുടെ നിര്ദ്ദേശത്തിലൂടെ നടന്ന് പരിധിയില്ലാത്ത സമ്പത്തെടുക്കണം. പക്ഷെ മായ ചെറുതല്ല, നാലു ഭാഗത്തും ഇതില് തന്നെയാണ് വിഘ്നമിട്ടു കൊണ്ടിരിക്കുന്നത്. നമ്മള് സഹോദരീ സഹോദരനാണ്, ഒരു ബാബയില് നിന്ന് സമ്പത്തെടുക്കുന്നു, ഇത് മറന്നു പോവുകയാണ്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
അങ്ങയെ നേടിയ ഞങ്ങള്…….
ഓം ശാന്തി. ഗീതത്തിന്റെ ഒരു അക്ഷരം തന്നെ മതിയാകും. കുട്ടികള്ക്കറിയാം പരിധിയില്ലാത്ത ബാബയില് നിന്ന് പരിധിയില്ലാത്ത സമ്പത്ത് ലഭിക്കുന്നു കല്പ-കല്പം ലഭിക്കുന്നു. ഇതും കുട്ടികള്ക്കറിയാം പരിധിയില്ലാത്ത സമ്പത്ത് ഭാരതത്തിനും ലഭിച്ചിട്ടുണ്ട്. ഇപ്പോള് അതല്ല വീണ്ടും ലഭിച്ചു കൊണ്ടിരിക്കുകയാണ്. കാണുകയാണ് – ഇപ്പോഴാണെങ്കില് സ്വര്ഗ്ഗത്തിന്റെ സമ്പത്തില്ല, രാവണനിലൂടെ നരകത്തിന്റെ ശാപം ലഭിച്ചു കൊണ്ടിരിക്കുകയാണ്. ശാപത്തിലൂടെ മനുഷ്യര് ദു:ഖിയാകുന്നു. വരം അര്ത്ഥം സമ്പത്തിലൂടെ സുഖിയാകുന്നു. ഇപ്പോള് ബ്രാഹ്മണ കുട്ടികള്ക്കറിയാം അതാണ് പരിധിയില്ലാത്ത നിരാകാരനായ ബാബ യും പ്രജാപിതാ ബ്രഹ്മാവും പരിധിയില്ലാത്ത സാകാര ബാബയും. പരിധിയില്ലാത്ത സാകാര ബാബയ്ക്ക് പ്രജാപിതാ ബ്രഹ്മാവിനെ കൂടാതെ ഒന്നും ചെയ്യാന് സാധിക്കില്ല. ഗാന്ധിജിയെ ബാപൂജിയെന്ന് പറഞ്ഞിരുന്നു പക്ഷെ നിയമാനുസരണം മുഴുവന് മനുഷ്യ സൃഷ്ടിയുടെയൊന്നും ബാപൂജിയാവാന് സാധിക്കുകയില്ല. മുഴുവന് നിരാകാരീ ലോകത്തിന്റെയും ബാപൂജിയാണ് ശിവന്. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് ശിവബാബയുടെതായിരിക്കുന്നു. ശിവബാബ വന്ന് നമ്മേ തന്റെതാക്കി മാറ്റി – സമ്പത്ത് നല്കുന്നതിന് വേണ്ടി. മധുബനില് വന്നിരിക്കുകയാണ് എന്തിന് വേണ്ടി? ശിവബാബയെ കാണുന്നതിന് വേണ്ടി, പക്ഷെ ശിവബാബ നിരാകാരനാണ്. കേവലം ശിവബാബയെന്ന് പറയുന്നതിലൂടെ മനസ്സിലാവുകയില്ല അതിനാല് ബാപ്ദാദയെന്ന് പറയുന്നു. ശിവബാബയും ബ്രഹ്മാദാദയും. ദാദയുടെ പേര് വേറെയാണ്, ബാബയുടെ പേര് വേറെയാണ്. ആ നിരാകാരന് എല്ലാവരുടെയും അച്ഛനുമാണ്, എല്ലാവരുടെയും ദാദയുമാണ്. എല്ലാ കുട്ടികള്ക്കും ബാപ്ദാദയില് നിന്ന് തീര്ച്ചയായും സമ്പത്ത് ലഭിക്കുന്നു. പരിധിയില്ലാത്ത ബാബയില് നിന്ന് എല്ലാവര്ക്കും സമ്പത്ത് ലഭിക്കുന്നു. ആ ബാബ തന്നെയാണ് എല്ലാവരുടെയും ദു:ഖത്തെ അകറ്റി സുഖം നല്കുന്നത്. സത്യയുഗത്തില് ഒരു മനുഷ്യനും ദു:ഖിയായിരിക്കാന് സാധിക്കില്ല. പേര് തന്നെ സ്വര്ഗ്ഗമെന്നാണ്, അവരാണ് സ്വര്ഗ്ഗം സ്ഥാപിക്കുന്ന ഗോഡ് ഫാദര്. ഭാരതം ഏറ്റവും പഴയതാണ് അതിനാല് ഏറ്റവും പുതിയതായിരുന്നു അതുകൊണ്ടിപ്പോള് ഏറ്റവും പഴയതായിരിക്കുകയാണ്. സത്യയുഗം, കലിയുഗമെന്ന് ഭാരതത്തെ തന്നെയാണ് പറയുന്നത്. ഭാരതം സ്വര്ഗ്ഗമായിരുന്നു. ഈ ലക്ഷ്മീ നാരായണന് രാജ്യം ഭരിച്ചിരുന്നു. ഇത് ബുദ്ധിയിലുണ്ട്. ഇപ്പോള് നിങ്ങള് ലക്ഷ്മീ നാരായണന്റെ ക്ഷേത്രത്തില് പോവുകയാണെങ്കില് പെട്ടെന്ന് ബുദ്ധിയില് വരും അവര്ക്ക് ഈ സമ്പത്ത് എങ്ങനെ ലഭിച്ചു! ഇവരെങ്ങനെ പൂജ്യരായി മാറി! എപ്പോള് രാജ്യം ഭരിച്ചു? ആരിലൂടെ രാജ്യം നേടി? ഇതെല്ലാം ബുദ്ധിയില് വരും. മുമ്പ് ലക്ഷ്മീ നാരായണന്റെ ക്ഷേത്രത്തില് പോയിരുന്നു, മാല കറക്കിയിരുന്നു. കര്ത്തവ്യമെന്താണെന്ന് അറിയുമായിരുന്നില്ല. ഇപ്പോള് കേവലം നിങ്ങളുടെ ബുദ്ധിയിലുണ്ട് അതും നമ്പര്വൈസ്. നിങ്ങളിപ്പോള് ലക്ഷ്മീ നാരായണന്റെ ക്ഷേത്രത്തില് പോയി നില്ക്കുകയാണെങ്കില് ഹര്ഷിതരാകും. ബുദ്ധിയിലുണ്ട് ഇവര് ഈ പ്രാപ്തി എങ്ങനെ നേടി. സംഗമയുഗത്തില് തന്നെയാണ് നേടിയത് എന്തുകൊണ്ടെന്നാല് സംഗമയുഗത്തില് തന്നെയാണ് പഴയ ലോകം മാറുന്നത്. സംഗമത്തില് തന്നെയാണ് ബാബ വന്ന് രാജയോഗം പഠിപ്പിച്ചിരുന്നത്. ഇതും അറിയാം അനേക ജന്മങ്ങളുടെ അന്തിമ ജന്മത്തില് ഈ ബ്രഹ്മാവ് തന്നെയായിരുന്നു. ബ്രഹ്മാവിലൂടെ വിഷ്ണുപുരിയുടെ സ്ഥാപനയുണ്ടാകുന്നു. ഈ ലക്ഷ്മീ നാരായണന് തന്നെയാണ് കഴിഞ്ഞ ജന്മത്തില് ബ്രഹ്മാ സരസ്വതിയായിരുന്നത്. ബ്രഹ്മാവിനൊപ്പം ബ്രാഹ്മണ ബ്രാഹ്മണിയുമുണ്ടാകും. സത്യയുഗത്തില് ലക്ഷ്മീ നാരായണന്റെ രാജ്യമായിരുന്നല്ലോ. തീര്ച്ചയായും പ്രജാപിതാവുമുണ്ടാകും. നിങ്ങള്ക്കറിയാം നമ്മള് പുരുഷാര്ത്ഥം ചെയ്തു കൊണ്ടിരിക്കുകയാണ്, ആരാണോ കല്പം മുമ്പും പുരുഷാര്ത്ഥം ചെയ്തിരുന്നത് അത് നമ്മള് സാക്ഷിയായി കാണുന്നു. ഒന്ന് രാജകുടുംബവും വേറൊന്ന് പ്രജാകുടുംബവും. അതിലും ചിലര് വളരെ സമ്പന്നരായിരിക്കും ചിലര് കുറവും. രാജാക്കന്മാരിലും ചിലര് വളരെ സമ്പന്നരും ചിലര് കുറവ് സമ്പന്നരുമാകുന്നു. നിങ്ങള് ലക്ഷ്മീ നാരായണന്റെ ക്ഷേത്രത്തില് ആര്ക്കു വേണമെങ്കിലും മനസ്സിലാക്കി കൊടുക്കാന് സാധിക്കും ഇവര് എങ്ങനെ ഈ രാജ്യം നേടിയെന്ന്. ഇപ്പോള് വീണ്ടും തങ്ങളുടെ രാജ്യഭാഗ്യം നേടി കൊണ്ടിരിക്കുകയാണ്, രാജധാനി സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. എത്ര സഹജമാണ്. ജഗദംബ ആരാണ് – ഇതും അറിയുകയില്ല. നിങ്ങള് പറയും ഇതാണെങ്കില് ജഗദംബയാണ്. കല്പം മുമ്പും ജഗദംബയും ജഗത് പിതാവുമുണ്ടായിരുന്നു. അവരുടെ കുട്ടികളായിരുന്നു നമ്മള്. സംഗമത്തില് ബാബ രാജയോഗം പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ജഗദംബയുടെ കുട്ടികളും അനേകമുണ്ട്. പക്ഷെ ഇത്രയുമെല്ലാവരെയൊന്നും ഇരുത്താന് സാധിക്കില്ല.
ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചിരിക്കുകയാണ്. ബാബ ജ്ഞാനത്തിന്റെ സാഗരമാണ് അതിനാല് തീര്ച്ചയായും കുട്ടികള്ക്ക് ജ്ഞാനം മാത്രമേ നല്കൂ. ബാബയെ മനുഷ്യനെന്നും പറയില്ല, ദേവതയെന്നും പറയുകയില്ല. ബാബയെ പരംപിതാവെന്ന് മാത്രമാണ് പറയുന്നത്. നിങ്ങള് ആരുടെ ക്ഷേത്രത്തില് വേണമെങ്കിലും പോകൂ അപ്പോള് അവരുടെ ജീവചരിത്രം പറയാന് സാധിക്കും. രാമന് വേണ്ടിയും നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കാന് സാധിക്കും. ചന്ദ്രവംശീ രാജധാനി ഇപ്പോള് സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ബ്രഹ്മാവിലൂടെ ബ്രാഹ്മണരുടെയും ധര്മ്മം സ്ഥാപിതമാകുന്നു. ബ്രഹ്മാവിന്റെ പേര് എത്ര പ്രസിദ്ധമാണ്. ബ്രഹ്മാവിലൂടെ ബാബ ബ്രാഹ്മണരെ രചിക്കുന്നു. നിങ്ങള് ബ്രഹ്മാകുമാരന് കുമാരിയായതിനാല് അറിയാം നമ്മള് ഒരു ബാബയുടെ കുട്ടികള് പരസ്പരം സഹോദരീ സഹോദരനാണ്. പിന്നെ നമുക്ക് ക്രിമിനല് കുറ്റം ചെയ്യാന് സാധിക്കില്ല. സഹോദരീ സഹോദരന് വികാരത്തില് പോകാന് സാധിക്കില്ല. ബാബ ഈ യുക്തി രചിച്ചിരിക്കുന്നു – ഡ്രാമയനുസരിച്ച് നിങ്ങളും ബ്രഹ്മാകുമാര് ഞങ്ങള് ബ്രഹ്മാകുമാരിമാരിമാരും. വാസ്തവത്തില് മുഴുവന് ലോകവും ബി.കെ.യാണ്. പക്ഷെ അറിയുന്നില്ല. നമ്മള് ശിവബാബയുടെ നിര്ദ്ദേശത്തിലൂടെ പരിധിയില്ലാത്ത സമ്പത്തെടുത്തു കൊണ്ടിരിക്കുകയാണ്. നമ്മള് സഹോദരീ സഹോദരരാണ്, ഒരു ബാബയില് നിന്ന് സമ്പത്തെടുക്കുകയാണ്, ഇത് മറന്നു പോയിരിക്കുകയാണ്. ഇതാണെങ്കില് നല്ല രീതിയില് മനസ്സിലാക്കണം, സത്യയുഗത്തില് ഒരു ധര്മ്മം മാത്രമാണുണ്ടായിരിക്കുക. ബാക്കി എല്ലാ ധര്മ്മവും ഇല്ലാതാകുന്നതാണ്. ഇതും കുട്ടികള്ക്കറിയാം, ഇതൊരു പുതിയ കാര്യമൊന്നുമല്ല. ഓരോ 5000 വര്ഷത്തിന് ശേഷവും ഈ ചക്രം കറങ്ങുന്നു. തിയ്യതിയും മാസവും പോലും എഴുതിയിരിക്കുന്നു. ഇതും ബുദ്ധിയിലുണ്ടായിരിക്കണം – നമ്മള് ശിവബാബയില് നിന്ന് ഈ യുക്തിയിലൂടെ സമ്പത്തെടുക്കുകയാണ്. ലക്ഷ്യമാണെങ്കില് ലഭിച്ചിട്ടുണ്ടല്ലോ. ബാബയെ ഓര്മ്മിച്ച് ബാബയില് നിന്ന് സമ്പത്തെടുക്കണം. ഓര്മ്മ അര്ത്ഥം യോഗബലത്തിലൂടെ മാത്രമേ കറയിളകി പോകൂ. ഇതില് ഒരു തെറ്റും ഉണ്ടാവരുത്, അതുകൊണ്ടാണ് മുരളികള് ലഭിക്കുന്നത്. നിശ്ചയബുദ്ധി ഉറച്ചതാണെങ്കില് എവിടെ വേണമെങ്കിലും പോകാം. മനസ്സിലാക്കൂ മുരളി ലഭിക്കുന്നില്ലെങ്കിലും ബുദ്ധിയിലുണ്ടായിരിക്കുമല്ലോ – നമ്മള് ബാബയുടെതായി മാറി കഴിഞ്ഞു. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്, നിങ്ങളുടെ ആത്മാവ് സതോപ്രധാനമായി മാറണം, ഇപ്പോള് നിങ്ങള് ബാബയെ ഓര്മ്മിക്കുകയാണെങ്കില് തമോപ്രധാനത്തില് നിന്ന് സതോപ്രധാനമായി മാറും. ഈ മഹാ മന്ത്രം ഒരു ബാബ തന്നെയാണ് പറഞ്ഞു തരുന്നത് വേറെയാര്ക്കും പറയാന് സാധിക്കില്ല. ബാബ തന്നെയാണ് പറയുന്നത് മധുര-മധുരമായ കുട്ടികളെ ഓര്മ്മയുടെ ബലത്തിലൂടെ തന്നെ നിങ്ങള്ക്ക് തമോപ്രധാനത്തില് നിന്ന് സതോപ്രധാനമായി മാറണം. ഈ അക്ഷരമുണ്ടെങ്കിലും ആരുടെ ബുദ്ധിയിലും വരുന്നില്ല. ഇപ്പോള് നിങ്ങള്ക്ക് മനസ്സിലായി കല്പം മുമ്പും ബാബ ഈ അക്ഷരം പറഞ്ഞിട്ടുണ്ടായിരുന്നു ദേഹത്തിന്റെ എല്ലാ ധര്മ്മത്തേയും വിട്ട് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. ഇതെല്ലാം ദേഹത്തിന്റെ ധര്മ്മമാണല്ലോ. എല്ലാവരുടെയും അച്ഛന് ഒന്ന് തന്നെയാണ്. എല്ലാ ആത്മാക്കളും ആ ഒരു ബാബയെയാണ് വിളിക്കുന്നത്. പോപ്പും ഗോഡിനെ ഓര്മ്മിക്കുന്നു. പറയുന്നു അല്ലയോ ഗോഡ് ഫാദര് കരുണ ചെയ്യൂ. ഈ മനുഷ്യരുടെ ക്രോധീ ബുദ്ധിയെ ശരിയാക്കുകയാണെങ്കില് പരസ്പരം വഴക്കിടുകയില്ല. ഓര്മ്മിക്കേണ്ടതും ബാബയെ തന്നെയാണല്ലോ. വേറെയാരെയും ഓര്മ്മിക്കേണ്ടതില്ല. ശിവബാബയെ തന്നെയാണ് വിളിക്കുന്നത് വന്ന് പതിതരെ പാവനമാക്കി മാറ്റൂ എന്ന്. പാവനമായി മാറുകയാണെങ്കില് ഈ മോശമായ രാവണന്റെ ലോകത്തില് ജീവിക്കാന് സാധിക്കുകയില്ല പിന്നീട് തീര്ച്ചയായും പുതിയ ലോകം വേണം. കലിയുഗത്തില് നിന്ന് മാറി സത്യയുഗം ഉണ്ടാവുക തന്നെ വേണമല്ലോ. പക്ഷെ ഇത്രയും മനസ്സിലാക്കുന്നില്ല. ഒരു ഡോക്ടര് വന്നിരുന്നു – പറഞ്ഞിരുന്നു കലിയുഗമാണെങ്കില് കലിയുഗം തന്നെയാണ്. സദാ കലിയുഗം തന്നെ എങ്ങനെ നടക്കും. കലിയുഗം എന്താ നല്ലതാണോ! മനസ്സിലാക്കുന്നില്ല കേവലം ഭാവനയാണ് മറ്റുള്ളവരെയും കൂട്ടി കൊണ്ട് വരുന്നു. അവര്ക്ക് അമ്പ് തറക്കുന്നില്ല വേറെ വരുന്നവര്ക്ക് അമ്പ് തറയ്ക്കുകയാണെങ്കില് എന്തെങ്കിലുമൊക്കെ കച്ചവടം ലഭിക്കും. നമ്മള് സ്വര്ഗ്ഗത്തില് വരും. കുറച്ചെങ്കിലും ബാബയില് നിന്ന് വന്ന് കേട്ടുവെങ്കില് തീര്ച്ചയായും സ്വര്ഗ്ഗത്തിലേയ്ക്ക് പോകും. എന്നിട്ടും ഹെവന്ലി ഗോഡ് ഫാദറിന്റെയടുത്ത് വന്നിരിക്കുകയാണ്. ബാബ മനസ്സിലാക്കി തരുന്നു – ഞാന് എല്ലാവരുടെയും അച്ഛനാണല്ലോ. ചിലര് അംഗീകരിക്കുന്നില്ല ശിവബാബ എങ്ങനെ വരും. ആത്മാവിന് വരാന് സാധിക്കുന്നുവെങ്കില് ഞാന് എന്തുകൊണ്ട് വരുകയില്ല. ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് വേറൊന്നിലേയ്ക്ക് പോകാന് സാധിക്കുന്നുവെങ്കില് എനിക്ക് വരാന് സാധിക്കുകയില്ലേ. ഇല്ലായെങ്കില് ഞാനെങ്ങനെ വരും. വിളിക്കുന്നുമുണ്ട് അല്ലയോ പതിത പാവനനായ ബാബാ വന്ന് പതിതത്തില് നിന്ന് പാവനമാക്കി മാറ്റൂ. ബാബ പറയുന്നു ഞാന് വരുന്നത് തന്നെ ഭാരതത്തിലാണ്. കല്പ-കല്പത്തിന്റെ സംഗമത്തില് ഒരു തവണയാണ് വരുന്നത്. നിങ്ങള് എപ്പോഴാണോ 84 ജന്മം പൂര്ത്തീകരിക്കുന്നത് അപ്പോള് ഞാന് വരുന്നു. നിങ്ങള് കുട്ടികള്ക്ക് നിശ്ചയമുണ്ട് ബാബ വന്നിരിക്കുകയാണ് വീണ്ടും സമ്പത്ത് നല്കുന്നതിന്. ബാബ പറയുന്നു എന്റെ ഉത്തരവാദിത്വം തന്നെ ഇതാണ് – പഴയ ലോകത്തെ മാറ്റി പുതിയ ലോകം സ്ഥാപിക്കുക അതിനാല് പാടപ്പെടുന്നു പുതിയ ലോകത്തിന്റെ സ്ഥാപന, പഴയ ലോകത്തിന്റെ വിനാശം പിന്നീട് നിങ്ങള് പാലന ചെയ്യും. വെളിച്ചം ലഭിച്ചല്ലോ. കാളിയുടെ ക്ഷേത്രം കണ്ടാല് മനസ്സിലാകും ഇത് അസത്യമായ ചിത്രമാണ്. കാളി ജഗദംബ തന്നെയാണ്. പക്ഷെ അതുപോലെ ഭയാനക രൂപമല്ല. ബംഗാളില് കാളിയുടെ മുന്നില് ബലിയിടുന്നു, പക്ഷെ ഒന്നും അറിയുകയില്ല. ജഗദംബയുടെ ക്ഷേത്രത്തില് ലക്ഷങ്ങള് വരുന്നു. സദാ മേള തന്നെയാണ്. ചെറിയൊരു മൂര്ത്തിയെയാണല്ലോ വെച്ചിരിക്കുന്നത്. പേര് വെച്ചിരിക്കുന്നു ജഗദംബ. ഇപ്പോള് ജഗദംബയാണെങ്കില് ഒന്നായിരിക്കണം. സിന്ധില് കാളിയുടെ ക്ഷേത്രം എങ്ങനെയാണ് നിര്മ്മിച്ചിരിക്കുന്നത്. ഒരു തവണ കോട്ടയില് ബോംബ് പൊട്ടിയപ്പോള് ഒരു സന്യാസി പറഞ്ഞു കാളീ മാതാവ് ദേഷ്യപ്പെട്ടരിക്കുകയാണ്, അത്രമാത്രം അദ്ദേഹം പോയി അവിടെ കാളിയുടെ ക്ഷേത്രം നിര്മ്മിച്ചു. ഇപ്പോള് കാളിയാരാണ്! ഒന്നും അറിയുന്നില്ല. നിങ്ങള്ക്കിപ്പോള് ജ്ഞാനം ലഭിച്ചിരിക്കുന്നു, ഇങ്ങനെ ഒരു വസ്തുവുമില്ല ഏതാണോ നിങ്ങള്ക്കറിയാത്തത്. മനസ്സിലാക്കുകയാണ് ബാബയില് നിന്ന് സമ്പത്തെടുത്തുകൊണ്ടിരിക്കുകയാണ് അതിനാല് പൂര്ണ്ണമായ പുരുഷാര്ത്ഥം ചെയ്യണമല്ലോ.
ഒന്നാം നമ്പര് ദുഖം അപ്പോഴാണ് ആരംഭിക്കുന്നത് എപ്പോഴാണോ കുമാരി കുമാരന്മാര് വിവാഹം കഴിക്കുന്നത്. നിങ്ങളില് വിവാഹത്തിന്റെ ചിന്ത ഒരിക്കലും വരരുത്. ഇപ്പോള് ബാബ പറയുന്നു ഈ രാവണ രാജ്യം അവസാനിക്കുന്നതാണ്. ഇത് വികാരീ ഗൃഹസ്ഥ വ്യവഹാരമാണ്. ദേവീ ദേവതകള്ക്ക് വേണ്ടി പാടികൊണ്ടിരിക്കുന്നു. ഇതാര്ക്കും അറിയുകയില്ല ഈ ദേവതകളെ നിര്വികാരിയാക്കി മാറ്റുന്നതാരാണ്! സത്യയുഗം സമ്പൂര്ണ്ണ നിര്വികാരീ ലോകമാണ്. ശാസ്ത്രങ്ങളില് പിന്നെ കാണിച്ചിരിക്കുന്നു അവിടെയും വികാരമാണ്. പക്ഷെ അതാണെങ്കില് നിര്വികാരീ ലോകമാണ്. വികാരീ ലോകവും നിര്വികാരീ ലോകവും തമ്മില് വളരെ വ്യത്യാസമുണ്ട്. ഈ കാര്യങ്ങള് ആരുടെ ബുദ്ധിയിലുമില്ല. നിങ്ങള്ക്കറിയാം ഈ ലക്ഷ്മീ നാരായമന്റെ രാജ്യം എപ്പോഴായിരുന്നുവോ വളരെ കുറച്ച് മനുഷ്യരെയുണ്ടായിരുന്നുള്ളൂ. ഒരേയൊരു ധര്മ്മം മാത്രമാണ് പിന്നീട് വൃദ്ധിയുണ്ടാകുന്നു. ചക്രവും പൂര്ണ്ണമായി കറങ്ങേണ്ടതുണ്ട്, അപ്പോള് പറയും മുഴുവന് ഭൂമിയിലും കറങ്ങി. സമുദ്രത്തിലൊന്നും കറങ്ങാന് സാധിക്കില്ല. സത്യയുഗത്തില് കുറച്ചേയുള്ളൂ അതിനാല് കുറച്ച് ഭൂമിയെടുക്കുന്നു. ഇപ്പോള് മനുഷ്യ സൃഷ്ടിയുടെ പരിധി പൂര്ത്തിയാവണം. മുകളില് കുറച്ച് ആത്മാക്കളാരാണോ – അവരും വന്നുകൊണ്ടിരിക്കുന്നു. മനുഷ്യര് വര്ദ്ധിച്ചുകൊണ്ടിരിക്കുന്നു. എപ്പോള് അവിടെ നിന്നും ആത്മാക്കള് വരുന്നത് പൂര്ത്തിയാകുന്നുവോ, നിങ്ങള് കര്മ്മാതീത അവസ്ഥ പ്രാപിക്കും പിന്നീട് ആത്മാക്കള്ക്ക് ശരീരം ഉപേക്ഷിച്ച് പോകണം. അവരുടെ വരവ് നിങ്ങളുടെ മടക്ക് യാത്രയുടെ സമയമാകും. കുറച്ച്-കുറച്ച് വന്നു കൊണ്ടിരിക്കുന്നു. മനസ്സിലാക്കേണ്ട കാര്യമാണല്ലോ. നമ്മള് ആദ്യമാദ്യം പോയി അവിടെയിരിക്കും. നമുക്കല്ലാതെ ആര്ക്കും ഇരിക്കാന് സാധിക്കില്ല. ഇത് വിസ്താരത്തിന്റെ കാര്യങ്ങളാണ്. കുട്ടികളോട് ബാബ വീണ്ടും പറയുകയാണ് – ശരി തന്റെ സ്നേഹിയായ ബാബയെ ഓര്മ്മിക്കൂ. നിങ്ങള്ക്ക് ബാബയെ ഓര്മ്മിക്കുന്നതില് ഫലമുണ്ടാകുന്നു. ഈ ചരിത്രവും ഭൂമിശാസ്ത്രവും അനേകം മനുഷ്യര് പഠിക്കുന്നു. വളരെ ദൂരെ-ദൂരെയ്ക്ക് പോകുന്നു. ചന്ദ്രനിലും പോകുന്നു. ഇത് സയന്സിന്റെ ഷോയാണ്. അതിയില് പോകുന്നു. ചന്ദ്രനില് ഒന്നും തന്നെയില്ല. നിങ്ങളാണെങ്കില് സൂര്യ ചന്ദ്രനില് നിന്ന് ഉപരിയായി പോകുന്നു. ഈ ജ്ഞാനം ഇപ്പോഴാണ് നിങ്ങളുടെ ബുദ്ധിയിലുള്ളത്. മനസ്സിലാക്കുന്നു ഡ്രാമാ പ്ലാന് അനുസരിച്ച് ബാബ ഇതെല്ലാം പറഞ്ഞു തരുകയാണ്. ബാബ തന്നെയാണ് പറയുന്നത് ഞാന് നിങ്ങളെ പതിതത്തില് നിന്ന് പാവനമാക്കി മാറ്റുന്നു. ഇത് എന്റെ പാര്ട്ടാണ്. ഭക്തിമാര്ഗ്ഗത്തിലും ഇത് എന്റെ പാര്ട്ടാണ്. എങ്കിലും ഡ്രാമയാണല്ലോ. എങ്ങനെയാണോ നിങ്ങള് പാര്ട്ട്ധാരീ, ഞാനും പാര്ട്ട്ധാരിയാണ്. എന്റെ ജോലിയാണ് നിങ്ങളെ പതിതത്തില് നിന്ന് പാവനമാക്കി മാറ്റുക. എന്താണോ ചെയ്യുന്നത് അതിന്റെ മഹിമയുണ്ടാകുമല്ലോ. ഈ ലക്ഷ്മീ നാരായണന്റെ മഹിമ എത്രയാണ്. പക്ഷെ അവരെ ഇങ്ങനെ യോഗ്യരാക്കി മാറ്റിയതാരാണ്. ഇവര് സുഖധാമത്തിന്റെ അധികാരിയായിരുന്നു. ഇപ്പോഴാണെങ്കില് അനേക പ്രകാരത്തിലുള്ള ദുഖം എത്രയാണ്. ഇന്ന് ആരെങ്കിലും മരിച്ചു, വഴക്കുണ്ടായി, ചിലരുടെയടുത്ത് ലക്ഷം കോടി രൂപയുണ്ട്, പക്ഷെ അഥവാ ആര്ക്കെങ്കിലും അസുഖം മുതലായവ വരുകയാണെങ്കില് എന്തു ചെയ്യും! ബിര്ളയുടെയടുത്ത് എത്ര പൈസയാണ്! ഒരു ജന്മത്തില് പൈസ കാണാന് കഴിയുന്നു, പക്ഷെ ഇങ്ങനെയൊന്നുമില്ല ആര്ക്കും ഒരു ദുഖവുമില്ല. ഏതെങ്കിലും തരത്തിലുള്ള ദുഖം എല്ലാവര്ക്കും ഉണ്ടാകുന്നുണ്ട്. ഇപ്പോഴാണെങ്കില് ഈ പൈസ മുതലായ എല്ലാം മണ്ണില് ലയിച്ചു പോകുന്നു. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. കര്മ്മാതീത അവസ്ഥ പ്രാപ്തമാക്കി തിരിച്ച് വീട്ടിലേയ്ക്ക് പോകണം പക്ഷെ അപ്പോഴേ പോകൂ എപ്പോഴാണോ ആത്മാക്കള് വരുന്നത് അവസാനിക്കുന്നത്, ഈ വിസ്താരത്തെ ബുദ്ധിയില് വെച്ച് ഒരു ബാബയെ സ്നേഹത്തോടെ ഓര്മ്മിക്കണം.
2. ജ്ഞാനത്തിന്റെ പ്രകാശം ലഭിച്ചരിക്കുന്നു അതിനാല് നിശ്ചയ ബുദ്ധിയായി മാറി ബാബയില് നിന്ന് പൂര്ണ്ണമായ സമ്പത്ത് നേടണം. എവിടെയിരിക്കുകയാണെങ്കിലും ഓര്മ്മയുടെ ബലത്താല് ആത്മാവിനെ തമോപ്രധാനത്തില് നിന്ന് സതോപ്രധാനമായി മാറുന്നതിന്റെ പുരുഷാര്ത്ഥം ചെയ്യണം.
വരദാനം:-
സമയം താങ്കളുടെ രചനയാണ്, താങ്കള് മാസ്റ്റര് രചയിതാവാണ്. രചയിതാവ് രചനയുടെ ആധാരത്തില് നടക്കരുത്. രചയിതാവ് രചനയെ തന്റെ നിയന്ത്രണത്തില് വെക്കും, അതിനാല് സമയം എന്നെ സമ്പൂര്ണ്ണമാക്കും എന്നൊരിക്കലും ചിന്തിക്കരുത്. താങ്കള് സമ്പൂര്ണ്ണമായി സമയത്തെ സമീപത്തേക്ക് കൊണ്ടു വരണം. അതുപോലെ ഏതെങ്കിലും വിഘ്നം വരികയാണെങ്കില് അത് സമയം കഴിഞ്ഞാല് പോകും എന്നാല് പരിവര്ത്തന ശക്തിയിലൂടെ ആദ്യം അതിനെ പരിവര്ത്തനപ്പെടുത്തൂ-അതിന്റെ പ്രാപ്തി താങ്കള്ക്ക് ലഭിക്കും. സമയത്തിന്റെ ആധാരത്തിലൂടെ പരിവര്ത്തനം ചെയ്താല് അതിന്റെ പ്രാപ്തി താങ്കള്ക്ക് ലഭിക്കില്ല.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!