27 January 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
26 January 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ, നിങ്ങളുടെ സുഖത്തിന്റെ ദിനങ്ങള് ഇപ്പോള് വന്നു കൊണ്ടിരിക്കുകയാണ്, ലോക മര്യാദകളും കലിയുഗത്തിലെ കുല മര്യാദകളുമെല്ലാം ഉപേക്ഷിച്ച് ഇപ്പോള് സമ്പാദിക്കൂ, ബാബയില് നിന്നും പൂര്ണ്ണമായ സമ്പത്തെടുക്കൂ.
ചോദ്യം: -
ഏതൊരു പുരുഷാര്ത്ഥത്തിലൂടെ അന്തിമ നിമിഷത്തിലും ബാബയുടെ ഓര്മ്മയില് പോകാം?
ഉത്തരം:-
ബാബ പറയുന്നു- കുട്ടികളെ, ഇതു വരെ നിങ്ങള് എന്തെല്ലാം പഠിച്ചിട്ടുണ്ടോ, അതെല്ലാം മറന്ന് ഒരു കാര്യം മാത്രം ഓര്മ്മിക്കൂ- മൗനം പാലിക്കൂ. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയുടെ ഓര്മ്മയിലിരിക്കുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യൂ, ബാബ കുട്ടികള്ക്ക് വേറൊരു പ്രയാസവും നല്കുന്നില്ല എന്നാല് കഷ്ടപ്പാടില് നിന്നും മോചിപ്പിക്കുന്നു. ദരിദ്രരായ കുട്ടികള് വിവാഹ ആവശ്യങ്ങള്ക്കായി കടം എടുക്കുന്നു, ബാബ അതില് നിന്നും മോചിപ്പിക്കുന്നു. ബാബ പറയുന്നു- കുട്ടികളെ, നിങ്ങള് പവിത്രമാകുകയാണെങ്കില് അന്തിമ നിമിഷവും ബാബയുടെ ഓര്മ്മയിലിരിക്കാം.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
ക്ഷമയോടെയിരിയ്ക്കൂ മനുഷ്യാ..
ഓംശാന്തി. ഇത് ഭക്തി മാര്ഗ്ഗത്തിലെ ഗീതമാണ്. അവര് ഇതിന്റെ അര്ത്ഥം മനസ്സിലാക്കുന്നില്ല. കേവലം കുട്ടികളേ മനസ്സിലാക്കുന്നുള്ളൂ. എന്തിനു വേണ്ടിയാണൊ നമ്മള് പുരുഷാര്ത്ഥം ചെയ്തിരുന്നത്, ആ സുഖത്തിന്റെ ദിനങ്ങള് വന്നു കൊണ്ടിരിക്കുന്നു. എത്ര പുരുഷാര്ത്ഥം ചെയ്യുന്നുവൊ അത്രയും സുഖം ലഭിക്കും. ശ്രീമത്തനുസരിച്ച് സഞ്ചി നിറയ്ക്കുന്നു. ഭക്തി മാര്ഗ്ഗത്തെ പറയുന്നത് ബ്രഹ്മാവിന്റെ രാത്രിയെന്നാണ്. പതിത പാവനനായ ബാബ എപ്പോള് വരും എന്ന് അവര്ക്കറിയില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം കലിയുഗത്തിന്റെ അന്ത്യം, സത്യയുഗത്തിന്റെ ആദി, ഇതിനെയാണ് സംഗമയുഗം എന്നു പറയുന്നത്. ഇപ്പോള് നിങ്ങള് അവരെ കുംഭകര്ണ്ണന്റെ നിദ്രയില് നിന്നും എഴുന്നേല്പ്പിക്കുന്നു. മനുഷ്യര് ഒരേയൊരു പതിതപാവനന്, ജ്ഞാനസാഗരനായ ബാബയെയാണ് ഓര്മ്മിക്കുന്നത്. ജലത്തിന്റെ നദികള് ഉത്ഭവിക്കുന്ന സാഗരത്തെ ആരും ഓര്മ്മിക്കുന്നില്ല. അവിടെ നദികളുടെ സംഗമമാണ്, സാഗരത്തിന്റെയും നദികളുടെയുമല്ല. സാഗരവും നദികളുടെയും മിലനത്തിലാണ് വിശേഷതയുള്ളത്. സാഗരം തീര്ച്ചയായും വേണ്ടേ. സത്യയുഗത്തിന്റെ സ്ഥാപന ചെയ്യുന്ന സത്യമായ ബാബ നരനില് നിന്നും നാരായണനാകുന്നതിനുള്ള സത്യമായ കഥ കേള്പ്പിക്കുന്നു. ഓര്മ്മിക്കുന്നതും ബാബയെ തന്നെയാണ്- ഹേ പതിത പാവനാ വരൂ. അതിനാല് പരമാത്മാവ് വന്നാലേ ആത്മാക്കളുടെയും പരമാത്മാവിന്റെയും സംഗമത്തിലെ മിലനം എന്നു പറയാന് സാധിക്കുകയുള്ളൂ. ഇതാണ് സത്യ സത്യമായ മിലനം. നിങ്ങള്ക്ക് എഴുതാന് സാധിക്കും- ആത്മാവും പരമാത്മാവും തമ്മിലുള്ള മിലനം ഒരേയൊരു പുരുഷോത്തമ സംഗമയുഗത്തിലാണ് നടക്കുന്നത്, അതിലൂടെ പതിത സൃഷ്ടി പരിവര്ത്തനപ്പെട്ട് തീര്ച്ചയായും പാവനമാകുന്നു. അതാണ് പാവനലോകം, ഇതാണ് പതിത ലോകം. ഇതാണ് സത്യമായ മിലനം, പതിത പാവനനായ ബാബ വന്ന് പതിത ആത്മാക്കളെ പാവനമാക്കി കൂടെ കൊണ്ടു പോകുന്നു. പതിത ലോകത്തെ പാവനമാക്കുന്നതിന് പരമാത്മാവും ആത്മാവും തമ്മിലുള്ള മിലനം നടക്കുന്നു. അതിനാല് ഇതിന്റെ കാര്ട്ടൂണും ഉണ്ടാക്കണം. ബാബ ഇതെല്ലാം മുന്കൂട്ടി മനസ്സിലാക്കി തരുന്നു. ശിവരാത്രിയുടെ ദിനത്തിലാണ് ത്രിവേണിയില് പോകുന്നത്.ഇതെല്ലാം മനസ്സിലാക്കി കൊടുക്കുന്നതിനും ലഹരിയുണ്ടായിരിക്കണം. നന്നായി മനസ്സിലാക്കി കൊടുക്കുന്നവര് യുക്തിയോടെ മനസ്സിലാക്കി കൊടുക്കും. അല്ലാത്തവര് അതും ഇതും പറഞ്ഞു കൊണ്ടിരിക്കും. കുംഭ മേള സത്യമായിട്ടുള്ളതും അസത്യമായിട്ടുള്ളതും തെളിയിച്ചു മനസ്സിലാക്കി കൊടുക്കണം. ഇതാണ് സംഗമം- ഇപ്പോഴാണ് പതിത ലോകം പാവനമായി തീരുന്നത്. അതിനാല് സത്യ സത്യമായ മിലനം ഇതാണ്. അവര് കുംഭകര്ണ്ണന്റെ അജ്ഞാന നിദ്രയില് ഉറങ്ങുന്നു. പരമാത്മാവിനെ സര്വ്വവ്യാപിയെന്നു പറയുന്നു. ബാബ പതിത പാവനനാണ്,പാവനമാക്കാന് ബാബയ്ക്ക് വരണം. നിങ്ങള്ക്കറിയാം ഉയരുന്ന കലയിലേക്ക് പോകുന്നതിനുള്ള ഒരേയൊരു പുരുഷോത്തമ സംഗമയുഗമാണിത്. സത്യയുഗത്തിനു ശേഷം പടി താഴേയ്ക്ക് ഇറങ്ങുക തന്നെ വേണം. കഴിഞ്ഞു പോയ സമയത്തെ പറയാം, പൂര്ത്തിയായി എന്ന്. പഴയതായി- ആയി തീര്ത്തും പഴയതായി തീരും. നിങ്ങളുടെ സ്വസ്തികയും അങ്ങനെയാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. സതോപ്രധാനം, സതോ, രജോ, തമോ….നിങ്ങള്ക്കറിയാം നമ്മള് ഇപ്പോള് ബാബയില് നിന്നും സദാ സുഖത്തിന്റെ സമ്പത്ത് നേടുന്നതിനുള്ള പുരുഷാര്ത്ഥമാണ് ചെയ്യുന്നത്. ബാബ പുരുഷാര്ത്ഥവും വളരെ സഹജമാക്കി ചെയ്യിക്കുന്നു. ഒരു പ്രയാസവുമില്ല, കഷ്ടപ്പാടില് നിന്നും മോചിപ്പിക്കുന്നു. വിവാഹത്തിനൊക്കെ എത്ര ചിലവ് വേണ്ടി വരുന്നു. ദരിദ്രര്ക്ക് കടം എടുത്ത് പോലും വിവാഹം ചെയ്യിക്കേണ്ടി വരുന്നു. ബാബ ഈ കടത്തില് നിന്നെല്ലാം മുക്തമാക്കുന്നു. നരകത്തിലേക്ക് പോകുന്നതില് നിന്നും രക്ഷിക്കുന്നു, ചിലവില് നിന്നും രക്ഷിക്കുന്നു അതിനാല് ഇവിടെ ദരിദ്രര് നിറയെ വരുന്നു. എത്ര നല്ല നല്ല കന്യകമാര് വന്നിരുന്നു, പെട്ടെന്ന് കാമത്തിന്റെ കൊടുങ്കാറ്റ് വന്നു, വിവാഹം ചെയ്തു. വിവാഹം ചെയ്തതിനു ശേഷം പശ്ചാത്തപിക്കുന്നു- വലിയ തെറ്റായി പോയി എന്ന്. സമയമെടുക്കുമല്ലോ. അതിനാല് ബാബ രക്ഷിക്കാന് വേണ്ടി എത്ര ശ്രമിക്കുന്നു.സമ്പന്നര്ക്ക് വരാന്സാധിക്കില്ല. അവര് സ്വയവും സമ്പത്ത് നേടില്ല, മക്കളെ കൊണ്ട് സമ്പത്ത് നേടിപ്പിക്കുകയുമില്ല. ദരിദ്രരിലും വളരെ മോശമായ ആചാര രീതികളുണ്ട്. ലോക മര്യദകള്, കുല മര്യാദകള് അവരെ അടിച്ചേല്പ്പിക്കുന്നു. നല്ല രീതിയില് പഠിക്കാത്ത കുട്ടികള് നരകത്തിലേക്ക് പോകുന്നു. ബാബ നരകത്തില് നിന്നും മോചിപ്പിക്കാനാണ് വന്നിരിക്കുന്നത്. ആരും രക്ഷപ്പെടുന്നില്ല. മൂക്കില് കയറ് കെട്ടി രക്ഷിക്കാന് മൃഗങ്ങളൊന്നുമല്ലല്ലോ. മനസ്സിലാക്കി തരുന്നു. ബാബ കുട്ടികളുടെ രചയിതാവായത് കാരണം മനസ്സിലാക്കി തരുന്നു- കുട്ടികളെ നിങ്ങള് സത്യമായ സമ്പാദ്യം ഉണ്ടാക്കു, നിങ്ങളുടെ കുട്ടികളെ കൊണ്ടും ചെയ്യിക്കൂ. എന്നിട്ടും എത്ര ഉരസല് ഉണ്ടാകുന്നു. സ്ത്രീ വന്നാല് ചിലപ്പോള് പതി വരില്ല, പതി വന്നാല് ചിലപ്പോള് സ്ത്രീ വരില്ല, കുട്ടികള് വരില്ല- അതിനാല് ഉരസല് ഉണ്ടാകുന്നു. ബാബ നന്നായി മനസ്സിലാക്കി തരുന്നു. മുഖ്യമായ കാര്യം പവിത്രതയാണ്.
കുട്ടികള് എഴുതുന്നുണ്ട്- ബാബാ, ക്രോധം വന്നു. അപ്പോള് ബാബ മനസ്സിലാക്കി തരുന്നു- നിങ്ങള് കുട്ടികളോട് എന്തിന് ക്രോധിക്കുന്നു. ചഞ്ചലത കാണിച്ചുവെങ്കില് മുറിയില് പൂട്ടിയിട്ടോളൂ. കൈയ്യും കാലും കെട്ടിയിട്ടോളൂ അല്ലെങ്കില് ഭക്ഷണം കൊടുക്കാതിരിക്കൂ.അത് ക്രോധമല്ല. കൃഷ്ണനെ കാണിക്കുന്നുണ്ട്- യശോദ ഉരലില് കെട്ടിയിട്ടു എന്ന്. എന്നാല് അങ്ങനെയൊരു കാര്യമേയില്ല. അവിടെ മര്യാദാ പുരുഷോത്തമര് വളരെ രമണീയമായ കുട്ടികളായിരിക്കും. ഇവിടെയും ചില കുട്ടികള് വളരെ നല്ലതാണ്. സംസാരിക്കുന്നതിനുള്ള പെരുമാറ്റ രീതികള് അവര്ക്കറിയാം. ഇവിടെ അനവധി കുട്ടികളുണ്ട്. ചിലര് ശ്രീമത്തനുസരിച്ച് നടക്കുന്നേയില്ല, നിയമമനുസരിച്ചല്ല നടക്കുന്നത്.നിയമങ്ങളുമുണ്ടല്ലോ. പട്ടാളത്തില് ജോലി ചെയ്യുന്നവര് ചോദിക്കാറുണ്ട്- അവിടത്തെ ഭക്ഷണം കഴിക്കേണ്ടി വരുന്നു, ബാബ എന്ത് ചെയ്യാം? ബാബ പറയുന്നു- ശുദ്ധമായത് കഴിക്കാന് പരിശ്രമിക്കൂ. തീരെ നിവൃത്തിയില്ലായെങ്കില് ദൃഷ്ടി നല്കി കഴിക്കൂ, പിന്നെന്ത് ചെയ്യാന് സാധിക്കും. റൊട്ടി തീര്ച്ചയായും ലഭിക്കുമല്ലോ, വെണ്ണ, തേന്, ഉരുള കിഴങ്ങ് കഴിക്കാം. ഏത് ശീലമാക്കുന്നുവോ അത് തുടരാന് സാധിക്കും. ഓരോ കാര്യവും ബാബയോട് ചോദിക്കണം. ബാബ വളരെ സഹജമാക്കി തരുന്നു. പവിത്രമാകുന്നതാണ് ഏറ്റവും നല്ലത്. കുട്ടികളെ പരിവര്ത്തനപ്പെടുത്തുന്നതിന് ചിലപ്പോള് ചാട്ടവാറെടുത്ത് അടിക്കേണ്ടി വരുന്നു, ചില കുട്ടികള് അങ്ങനെയാണ,് വീടിനെ പോലും നശിപ്പിക്കുന്നു. അച്ഛന്റെ സമ്പത്ത് തട്ടിയെടുത്ത് പേര് മോശമാക്കി കളയുന്നു. നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട്- ഇപ്പോള് നമ്മുടെ സുഖത്തിന്റെ ദിനങ്ങള് വന്നു കൊണ്ടിരിക്കുന്നു, അപ്പോള് തീര്ച്ചയായും നമ്മള് പുരുഷാര്ത്ഥം ചെയ്ത് ഉയര്ന്ന പദവി പ്രാപ്തമാക്കണം. പുരുഷാര്ത്ഥത്തിലൂടെയാണ് പദവി ലഭിക്കുന്നത്. മമ്മാ ബാബ സിംഹാസനസ്ഥരായി തീരുന്നു. ജ്ഞാന ജ്ഞാനേശ്വരി തന്നെ പിന്നെ രാജ രാജേശ്വരിയായി തീരുന്നു. നിങ്ങള്ക്കും ഈശ്വരന് ജ്ഞാനം നല്കുന്നു, അതിനാല് നിങ്ങളും ഈ ജ്ഞാനം പഠിച്ച് തനിക്ക് സമാനമാക്കുകയാണെങ്കില് രാജരാജേശ്വരിയായി മാറാം. മാതാപിതാവിനെ അനുകരിക്കണം. ഇതില് അന്ധവിശ്വാസത്തിന്റെ കാര്യമേയില്ല. സന്യാസിമാരുടെ ശിഷ്യന്മാരാകുന്നുണ്ട്, എന്നാല് അനുകരിക്കുന്നില്ല. സന്യാസ ധര്മ്മത്തില് പോകണം എന്നുള്ളവര് വീട്ടില് നില്ക്കില്ല. അവര് സന്യാസിയാകുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യും. ഡ്രാമയനുസരിച്ചാണ് ഭക്തി മാര്ഗ്ഗം ആരംഭിച്ചത്. സര്വ്വരും സതോ, രജോ, തമോയില് വരുക തന്നെ വേണം. ഏറ്റവും ആദ്യം ശ്രീകൃഷ്ണനെ നോക്കൂ, കൃഷ്ണനും 84 ജന്മങ്ങള് തീര്ച്ചയായും എടുക്കണം. ഇപ്പോള് അന്തിമ സമയത്തായിരിക്കും, എന്നാലേ വീണ്ടും ആരംഭത്തില് വരാന് സാധിക്കൂ. നമ്പര് വണ് ആയിരുന്ന ലക്ഷ്മീ നാരായണന് ഇപ്പോള് ലാസ്റ്റിലാണ്, വീണ്ടും നമ്പര് വണ്ണില് വരും. അവരെ ജഗന്നാഥന് ആക്കിയത് ആരാണ്? എപ്പോള് സമ്പത്ത് ലഭിച്ചു? നിങ്ങള്ക്കറിയാം സംഗമത്തില് അവര്ക്ക് ഈ സമ്പത്ത് ലഭിച്ചു. മുഴുവന് രാജധാനി സ്ഥാപിതമാകണം. ബ്രാഹ്മണര് 84 ജന്മങ്ങളെടുത്തു, ഇപ്പോള് പാര്ട്ടഭിനയിച്ചു കൊണ്ടിരിക്കുന്നു. ഇത് വളരെ മനസ്സിലാക്കേണ്ട കാര്യമാണ്. എന്നാല് ഓരോരുത്തരും ഓരോ രീതിയിലാണ് ധാരണ ചെയ്യുന്നത്, ഇതില് പുരുഷാര്ത്ഥത്തിന്റെ കാര്യമാണുള്ളത്. ബാബ പ്രജാപിതാ ബ്രഹ്മാവിന്റെ മുഖത്തിലൂടെ സന്മുഖത്ത് വന്ന് പറയുന്നു- ഞാന് വന്നിരിക്കുന്നു, എന്നെ ഓര്മ്മിക്കൂ എങ്കില് യോഗത്തിലൂടെ നിങ്ങളുടെ വികര്മ്മം ഭസ്മമാകും. ആത്മാവ് പറയുന്നു- അതെ ബാബാ, ഞാന് ഈ ചെവികളിലൂടെ കേള്ക്കുന്നു. ശരീരമില്ലാതെ ബാബയ്ക്ക് എങ്ങനെ രാജയോഗം പഠിപ്പിക്കാന് സാധിക്കും. ശിവ ജയന്തിയും തീര്ച്ചയായും ഉണ്ട്. ഞാന് വരുന്നുണ്ട്, പക്ഷെ ആര്ക്കും അറിയില്ല.
ബാബ മനസ്സിലാക്കി തരുന്നു- ഞാന് കല്പ കല്പം ബ്രഹ്മാവിന്റെ ശരീരത്തിലാണ് വരുന്നത്, ഇദ്ദേഹം 84 ജന്മങ്ങളെടുത്തിട്ടുണ്ട്, ഇതില് യാതൊരു വ്യത്യാസവുമില്ല. ബ്രഹ്മാവ് രാജ രാജേശ്വരനായിരുന്നു, ഇപ്പോള് ജ്ഞാന ജ്ഞാനേശ്വരനായി , ഇനി രാജ രാജേശ്വരനാകണം. ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടിട്ടുള്ളതുമായ ഡ്രാമയാണ്. പാടാറുണ്ട്- ബ്രഹ്മാ,വിഷ്ണു, ശങ്കരന്. പ്രജാപിതാവെന്ന് ബ്രഹ്മാവിനെ തന്നെയാണ് പറയുന്നത്, വിഷ്ണുവിനേയോ ശങ്കരനേയോ പറയില്ല. പ്രജകള് അര്ത്ഥം മനുഷ്യര്. പറയുന്നു- മനുഷ്യനെ തന്നെ ദേവതയാക്കുന്നു എന്ന്. ബാബ ചോദിക്കുന്നു- കുട്ടികളെ ഇപ്പോള് സ്വര്ഗ്ഗത്തിലേക്ക് പോകില്ലേ? അര്പ്പണമാകില്ലേ? ഞാന് വന്നിരിക്കുകയാണ്-ഇപ്പോള് എന്നെ ഓര്മ്മിക്കൂ. എത്രത്തോളം സാധിക്കുന്നുവൊ ദേഹധാരികളുടെ ഓര്മ്മ കുറയ്ക്കൂ.. നിങ്ങള് കര്മ്മയോഗികളാണ്, പകല് എല്ലാം ചെയ്തോളൂ, എന്നാല് അന്തിമത്തില് ബാബയുടെ ഓര്മ്മ നില നില്ക്കുന്ന രീതിയില് ഓര്മ്മയിലിരിക്കൂ. അല്ലായെങ്കില് ആരോടാണൊ മമത്വമുള്ളത് , അവരുടെയടുത്ത് ജന്മമെടുക്കേണ്ടി വരും. കുടുംബത്തിലിരുന്ന് കൊണ്ട് ബാബയെ ഓര്മ്മിക്കാന് പരിശ്രമമുണ്ട്. ബാബ പറയുന്നു- രാത്രിയില് ഉണരൂ. നിങ്ങളുടെ ആരോഗ്യം മോശമാകില്ല. യോഗത്തിലൂടെ ഒന്നും കൂടി ശക്തി ലഭിക്കും. സ്വദര്ശനചക്രധാരിയായി ചക്രം കറക്കൂ. ഹേ, നിദ്രയെ ജയിക്കുന്ന ഓമന കുട്ടീ, ആരുടെ രഥമാണോ ബാബ എടുത്തിരിക്കുന്നത് അവരോടാണ് പറയുന്നത്.
നിങ്ങള്ക്കറിയാം ഇവിടെ തന്നെയാണ് രാജ രാജേശ്വരനാകുന്നത്, അതിനാല് നിദ്രയെ ജയിക്കണം. പകല് സേവനം ചെയ്യണം. ബാക്കി സമ്പാദ്യം രാത്രിയില് ചെയ്യണം. ഭക്തര് അതിരാവിലെ എഴുന്നേല്ക്കുന്നു. മാല ജപിക്കാന് ഗുരുക്കന്മാര് അവരോട് പറയാറുണ്ട്. ജോലിയുടെയിടയില് ജപിക്കാന് സാധിക്കില്ല. ചിലര് പോക്കറ്റിലിട്ട് മാല ജപിക്കുന്നു. അതിനാല് അതിരാവിലെ എഴുന്നേറ്റ് ഓര്മ്മിക്കണം. വിചാര സാഗര മഥനം ചെയ്യണം. ഓര്മ്മയിലൂടെ തന്നെയാണ് വികര്മ്മം ഭസ്മമാകുന്നത്. സദാ ആരോഗ്യശാലിയാകണമെങ്കില് സദാ ഓര്മ്മിക്കണം എങ്കിലേ അവസാനം ബാബയുടെ ഓര്മ്മയില് പോകാന് സാധിക്കൂ. വളരെ ഉയര്ന്ന പദവി ലഭിക്കും, ഇതിന് കഷ്ടപ്പെടേണ്ട ആവശ്യമില്ല. ശാന്തമായിരിക്കണം, പഠിക്കണം.ബാക്കി എന്തെല്ലാം പഠിച്ചിട്ടുണ്ടോ അതിനെ മറക്കണം. കുട്ടികളെ- ആത്മാവാണെന്നു മനസ്സിലാക്കി ബാബയെ ഓര്മ്മിക്കണം. ആത്മാവ് തന്നെയാണ് ശരീരത്തിലൂടെ കാര്യം ചെയ്യിക്കുന്നത്. ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനും ആത്മാവാണ്. പരമപിതാ പരമാത്മാവും ഇദ്ദേഹത്തിലൂടെ കാര്യം ചെയ്യുന്നു. ആത്മാവും ചെയ്യുന്നു,ചെയ്യിക്കുന്നു. ഈ പോയിന്റസ് എല്ലാം നല്ല രീതിയില് ധാരണ ചെയ്യണം എങ്കിലേ യോഗ്യരാകാന് സാധിക്കൂ. മനസ്സിലാക്കി മറ്റുള്ളവര്ക്ക് മനസ്സിലാക്കികൊടുക്കുന്നവരെയാണ് ബാബ യോഗ്യതയുള്ളവര് എന്നു പറയുന്നത്. അവര് സ്വര്ഗ്ഗത്തില് ഉയര്ന്ന പദവി നേടുന്നതിന് യോഗ്യരാണ്. മനസ്സിലാക്കി കൊടുക്കാത്തവര്, ഉയര്ന്ന പദവിക്ക് യോഗ്യതയില്ലാത്തവരാണെന്ന് മനസ്സിലാക്കുന്നു. ബാബ പറയുന്നു- രാജാവും റാണിയും ആകുന്നതിന് യോഗ്യരാകൂ. അവരെ തന്നെയാണ് സത്പുത്രര് എന്നു പറയുന്നത്. ഇത് മനസ്സിലാക്കേണ്ട കാര്യമാണ്, വേറെയൊന്നും ചെയ്യേണ്ട ആവശ്യമില്ല. സര്വ്വ കാര്യങ്ങളില് നിന്നും ബാബ വിടുവിക്കുന്നു, കേവലം ഒരേയൊരു കാര്യം ഓര്മ്മിക്കണം. അന്തിമ സമയത്ത് ആര് സത്രീയെ സ്മരിക്കുന്നുവോ……
സേവനയുക്തരായ കുട്ടികള് മുരളിയില് നിന്ന് പെട്ടെന്ന് കാര്ട്ടൂണ് ഉണ്ടാക്കും. വിചാര സാഗര മഥനം ചെയ്യും. കുട്ടികള് സേവനം ചെയ്യണം. സേവനയുക്തരായ കുട്ടികളുടെ മേല് ബാബയുടെ ആശീര്വാദം ഉണ്ടായിരിക്കും. ആശീര്വാദവും നമ്പര്വാര് ആയിരിക്കും. പരിധിയില്ലാത്ത ബാബ സര്വ്വരെ പ്രതി പറയുന്നു- മാതാപിതാവിനെ അനുകരിക്കൂ. ബ്രഹ്മാവും ശിവബാബയില് നിന്നാണ് ജ്ഞാനം എടുക്കുന്നത്.ബ്രഹ്മാവ് ഉയര്ന്ന പദവി നേടുന്നു, അപ്പോള് നിങ്ങള് എന്തു കൊണ്ടില്ല? ഇപ്പോള് അനുകരിക്കുകയാണെങ്കില് കല്പ കല്പം ഉയര്ന്ന പദവി ലഭിക്കും. ഇപ്പോള് പരാജയപ്പെട്ടുവെങ്കില് കല്പ കല്പാന്തരം പരാജയപ്പെടും. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബയുടെ ആശീര്വാദം നേടുന്നതിന് സേവനയുക്തരാകണം. തനിക്കു സമാനമാക്കുന്നതിന്റെ സേവനം ചെയ്യണം. ഇപ്പോള് ജ്ഞാന ജ്ഞാനേശ്വരിയായി പിന്നീട് രാജ രാജേശ്വരിയാകണം.
2) ഒരേയൊരു ബാബയുടെ ഓര്മ്മയിലിരിക്കുന്നതിനുള്ള പരിശ്രമം ചെയ്യണം. ഒരു ദേഹധാരിയിലും ആകര്ഷണം വെയ്ക്കരുത്. നിദ്രയെ ജയിക്കുന്നവരായി രാത്രിയില് സമ്പാദിക്കണം.
വരദാനം:-
സ്നേഹത്തിന് മറുപടിയായി വരദാതാവായ ബാബ ഈ വരദാനം നല്കുന്നു-സദാ ഓരോ സമയത്തും ഏതൊരു ആത്മാവിനോടും ഏത് പരിതസ്ഥിതിയിലും സ്നേഹീ മൂര്ത്തിയായി ഭവിക്കട്ടെ. ഒരിക്കലും തന്റെ സ്നേഹീ മൂര്ത്തി, സ്നേഹ ശീലം, സ്നേഹീ വ്യവഹാരം, സ്നേഹത്തിന്റെ സംബന്ധ-സമ്പര്ക്കം ഉപേക്ഷിക്കരുത്, ഇത് മറക്കരുത്. ഏതെങ്കിലും വ്യക്തിയാകട്ടെ, പ്രകൃതിയാകട്ടെ, മായയുടെ ഏത് വികരാള രൂപവുമാകട്ടെ, ജ്വാലാരൂപം ധാരണ ചെയ്ത് അടുത്ത് വന്നാലും അവയെ സദാ സ്നേഹത്തിന്റെ ശീതളതയിലൂടെ പരിവര്ത്തനം ചെയ്തുകൊണ്ടിരിക്കുക. സ്നേഹത്തിന്റെ ദൃഷ്ടി, ഭാവന, കര്മ്മത്തിലൂടെ സ്നേഹീ സൃഷ്ടി നിര്മ്മിക്കുക.
സ്ലോഗന്:-
ലൗലീന സ്ഥിതിയുടെ അനുഭവം ചെയ്യൂ :
ലൗലീന സ്ഥിതിയുള്ള സമാന ആത്മാക്കള് സദാ സമയത്തെ യോഗിയാണ്. യോഗം ചെയ്യുന്നവരല്ല, മറിച്ച് സ്നേഹത്തില് ലയിച്ചിരിക്കുന്നവര് തന്നെയാണ്. വേറിട്ടതല്ലെങ്കില് പിന്നെ എന്തിന് ഓര്മ്മിക്കണം! സ്വതവേ യോഗത്തില് തന്നെയാണ്. എവിടെ കൂടെയുണ്ടോ അവിടെ ഓര്മ്മ സ്വതവേ ഉണ്ടായിരിക്കും. അതിനാല് സമാന ആത്മാക്കളുടെ സ്ഥിതി കൂടെയിരിക്കുന്നതിന്റെയാണ്, ഉള്ക്കൊണ്ടിരിക്കുന്നതിന്റേതാണ്.
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!