27 December 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

December 26, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ഭാരതഭൂമി സുഖദാതാ ബാബയുടെ ജന്മഭൂമിയാണ്, ബാബ തന്നെ വന്നാണ് എല്ലാ കുട്ടികളേയും ദുഃഖത്തില് നിന്ന് മോചിപ്പിക്കുന്നത്.

ചോദ്യം: -

നാലുഭാഗത്തും പ്രത്യക്ഷതയുടെ ശബ്ദം എപ്പോള് വ്യാപിക്കും?

ഉത്തരം:-

ഈ ഡ്രാമയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ കഥ വളരെ ദീര്ഘമേറിയതും ഉയര്ന്നതുമാണ്. ഈ കഥ മനുഷ്യര്ക്ക് മനസ്സിലാക്കാന് കഴിയുകയില്ല. നിങ്ങള് കുട്ടികള്ക്ക് ഈ കഥ വളരെ സാധാരണമാണ്. നിങ്ങള് കുട്ടികള്ക്കറിയാം – ഈ ഡ്രാമ എങ്ങിനെ അതേപടി ആവര്ത്തിക്കുന്നു, ഈ ഏണിപ്പടി എങ്ങിനെ കറങ്ങിക്കൊണ്ടിരുക്കുന്നു.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഓം നമഃ ശിവായ..

ഓം ശാന്തി – മധുര-മധുരമായ കളഞ്ഞുപോയി തിരികെ കിട്ടിയ കുട്ടികള് മഹിമയുടെ പാട്ട് കേട്ടു. ആരുടെ മഹിമ? ഉയര്ന്നതിലും ഉയര്ന്ന ഭഗവാന്റെ, ആരെയാണോ പതിത-പാവനന്, ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്നവന് എന്നെല്ലാം പറയുന്നത്. സുഖം നല്കുന്നവരെയാണ് ഓര്മ്മിക്കുന്നത്. കുട്ടികള്ക്കറിയാം സുഖം നല്കുന്നവന് ഒരേയൊരു പരംപിതാ പരമാത്മാവ് തന്നെയാണ്. എല്ലാ മനുഷ്യരും പരമാത്മാവിനെയാണ് ഓര്മ്മിക്കുന്നത്, മറ്റ് ധര്മ്മത്തിലുള്ളവരും പറയുന്നു, അച്ഛന് വന്ന് ദുഃഖത്തില് നിന്നും മോചിപ്പിച്ച് സുഖം നല്കുന്നു എന്ന്. എന്നാല് ബാബ സുഖം നല്കി, പിന്നീട് ദുഃഖം ആര്, എപ്പോള് നല്കുന്നു എന്ന് അവര്ക്കറിയുകയില്ല, ഇതും നിങ്ങള് കുട്ടികള്ക്കറിയാം. പുതിയ ലോകം വീണ്ടും പഴയതായിമാറുമ്പോള് അതിനെ ദുഃഖധാമം എന്ന് പറയപ്പെടുന്നു. കലിയുഗത്തിന്റെ അന്ത്യത്തിനുശേഷം വീണ്ടും സത്യയുഗം വരികതന്നെ ചെയ്യും. സൃഷ്ടി ഒന്നുതന്നെയാണ്. മനുഷ്യര്ക്ക് സൃഷ്ടിചക്രത്തെക്കുറിച്ച് ഒന്നും തന്നെ അറിയുകയില്ല, അതുകൊണ്ട് ബാബ ചോദിക്കുകയാണ് – നിങ്ങളെ ആരാണ് ഇത്രയും വിവേകശൂന്യരാക്കി മാറ്റിയത്? ബാബയാണെങ്കില് ആര്ക്കും ദുഃഖം നല്കുന്നില്ല. ബാബ സദാ സുഖം നല്കുകയാണ്. നിങ്ങള് കുട്ടികള്ക്കറിയാം സുഖം നല്കുന്നവന്റെ ജന്മസ്ഥാനവും ഭാരതത്തില് തന്നെയാണ്, ദുഃഖം നല്കുന്നവന്റെ ജന്മസ്ഥാനവും ഭാരതത്തില് തന്നെയാണ്. ഭാരതവാസികള് ശിവജയന്തി ആഘോഷിക്കുന്നുണ്ടെങ്കിലും ഒന്നും മനസ്സിലാക്കുന്നില്ല, അത് ഉയര്ന്നതിലും ഉയര്ന്ന ഭഗവാന്റെ ജയന്തിയാണെന്ന്. അദ്ദേഹത്തിന്റെ പേരാണ് ശിവന്. ഇത് ആര്ക്കും അറിയുകയില്ല. രാവണനെ വര്ഷ-വര്ഷം കത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാല് അത് എന്ത് സാധനമാണ്, എവിടെ നിന്നാണ് വന്നത്? എന്തുകൊണ്ടാണ് കത്തിക്കുന്നത്? ഒന്നുംതന്നെ അറിയുകയില്ല. ഡ്രാമയുടെ പ്ലാനനുസരിച്ച് അവര്ക്ക് ഇത് അറിയേണ്ടതും ഇല്ല. ബാബ മനസ്സിലാക്കിത്തരികയാണ് ഓരോരുത്തരുടെയും പാര്ട്ട് വേറെ വേറെയാണ്. മനുഷ്യന്റെ പാര്ട്ടാണ് വര്ണ്ണിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യര് തന്നെയാണ് വിവേകശാലികള്. മൃഗങ്ങള്ക്ക് വിവേകമില്ല. ഈ സമയത്ത് മനുഷ്യരും വിവേകശൂന്യരായി മാറിയിരിക്കുകയാണ്. ഇത് പോലും അറിയുന്നില്ല, ദുഃഖ-ഹര്ത്താ, സുഖകര്ത്താ പതിത-പാവനന് ആരാണ്? എങ്ങിനെ പതിതമായി മാറി, ആര് പാവനമാക്കി മാറ്റും? വിളിച്ചുകൊണ്ടിരുക്കുന്നു, പക്ഷെ അര്ത്ഥമറിയുകയില്ല. ഈ സമയം തന്നെ ഭക്തിമാര്ഗ്ഗത്തിന്റെയാണ്, ശാസ്ത്രങ്ങളും ഭക്തി മാര്ഗ്ഗത്തിന്റേതാണ്. പറയുന്നുമുണ്ട് – ജ്ഞാനം, ഭക്തി, വൈരാഗ്യം… അത്രമാത്രം. ഇത്രയും ബുദ്ധിയില് വരുന്നുണ്ട്, എന്നാല് ഇതിന്റെയും അര്ത്ഥം അറിയുകയില്ല. ജ്ഞാനസാഗരന് ഒരേ ഒരു പരംപിതാവാണ്, തീര്ച്ചയായും പരമാത്മാവ് തന്നെ വേണം ജ്ഞാനം നല്കാന്. പരമാത്മാവ് തന്നെയാണ് സത്ഗുരു, സത്ഗതി ദാതാവ്, അതുകൊണ്ടാണ് വിളിക്കുന്നത്, വന്ന് ദുര്ഗ്ഗതിയില് നിന്ന് രക്ഷിക്കൂ. ദ്വാപരത്തില് നമ്മള് ആദ്യം സതോപ്രധാന പൂജാരിയാകുന്നു, പിന്നീട് പുനര്ജന്മമെടുത്ത് താഴോട്ടിറങ്ങിവരുന്നു. വരുന്നവര്ക്കെല്ലാം തന്നെ ഏണിപ്പടിയിലൂടെ തിര്ച്ചയായും ഇറങ്ങുകതന്നെ വേണം. ബുദ്ധന്മുതലായവരുടെ പേരൊന്നും ഏണിപ്പടിയില് കാണിച്ചിട്ടില്ല. കാണിച്ചാലും, അവര്ക്കും ഏണിപ്പടി ഇറങ്ങുകതന്നെ വേണം. അവര്ക്കും സതോ-രജോ-തമോയിലൂടെ കടന്നുപോകുകതന്നെ വേണം. ഈ സമയത്ത് എല്ലാവരും തമോപ്രധാനമാണ്. ഇപ്പോള് ബാബ മനസ്സിലാക്കിത്തരികയാണ് – ഈ ശാസ്ത്രങ്ങളെല്ലാം തന്നെ ഭക്തി മാര്ഗ്ഗത്തിലെയാണ്, ഇതില് അനേക പ്രകാരത്തിലുള്ള കര്മകാണ്ഡങ്ങളുണ്ട്. ജ്ഞാനം തരുന്നവന് ഒരേയൊരു ബാബയാണ്. ജ്ഞാനസാഗരന് വന്നാണ് സത്യമായ ജ്ഞാനം കേള്പ്പിക്കുന്നത്. അരക്കല്പം പകലാണ്, അതില് ഭക്തിയുടെ കാര്യമേയില്ല. പകല് സമയത്ത് ആരും തട്ടിത്തടയാറില്ല, അവിടെ സുഖം തന്നെ സുഖമാണ്. ബാബയുടെ ആ സമ്പത്ത് നിങ്ങള്ക്ക് കല്പത്തില് സംഗമയുഗത്തിലാണ് ലഭിക്കുന്നത്. ഈ ജ്ഞാനം ബാബ ആ കുട്ടികള്ക്കുതന്നെയാണ് നല്കുന്നത്, ആര്ക്കാണോ കല്പം മുന്നെയും നല്കിയിരുന്നത്, വീണ്ടും കല്പ-കല്പം അവര്ക്കുതന്നെ നല്കിക്കൊണ്ടിരിക്കും. അവരുടെ ബുദ്ധിയിലേ ഇതിരിക്കുകയുള്ളൂ അതായത് രചയിതാവു തന്നെയാണ് ജ്ഞാനം നല്കിക്കൊണ്ടിരിക്കുന്നത്. എത്ര ചിത്രങ്ങളാണ് ഉണ്ടാക്കുന്നത്, ഇതിന്റെ കലണ്ടറുകളും ഉണ്ടാക്കും. ആരെങ്കിലും പുതിയ വസ്തുക്കളുണ്ടാക്കുമ്പോള് അവ പ്രചാരത്തില് വരുന്നു, ഇപ്പോള് ഭാരതത്തില് രചയിതാവായ ബാബ വന്ന് രചയിതാവിന്റെയും രചനയുടേയും ജ്ഞാനം നല്കിക്കൊണ്ടിരിക്കുകയാണ്. ഇതും പ്രചരിക്കും, മാത്രമല്ല പുറത്തും എല്ലാവരുടെ പക്കലും എത്തും, പിന്നെ അവര്ക്കു പറയാന് കഴിയുകയില്ല എന്തുകൊണ്ട് അവര് സ്വര്ഗ്ഗത്തില് പോകുന്നില്ല എന്ന്. സര്വ്വര്ക്കും ഈ അറിവ് ലഭിക്കും. ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ്, ഇതില് യാതൊരു വ്യത്യാസവും ഉണ്ടാകാന് കഴിയുകയില്ല. ലോകത്തില് അനേക അഭിപ്രായങ്ങളുണ്ട്. ചിലര് പറയുന്നു ഇത് പ്രകൃതിയാണ്, ചിലര് പറയുന്നു ആത്മാവ് നിര്ലേപമാണ്, ….അവസാനം എല്ലാവരും ഒരു ബാബ പറയുന്നതു തന്നെ കേള്ക്കും. മനസ്സിലാക്കും ശരിക്കും നമ്മള് ഈ ഡ്രാമയിലെ അഭിനേതാക്കളാണെന്ന്. ഇത് വിവിധ ധര്മ്മങ്ങളടങ്ങിയ വൃക്ഷമാണ്. എല്ലാവരുടേയും ബുദ്ധിയുടെ പൂട്ട് തുറക്കപ്പെടും. ഇപ്പോള് പൂട്ടപ്പെട്ടിരുക്കുകയാണ്. നിങ്ങളുടെ ധര്മ്മത്തിന്റെ കാര്യം വേറെയാണ്. ബാക്കി ഡ്രാമയുടെ പദ്ധതിയനുസരിച്ച് അവര്ക്ക് സ്വര്ഗ്ഗത്തില് വരാന് കഴിയുകയില്ല. നമ്മുടെ ധര്മ്മ സ്ഥാപകര് ഇന്ന സമയത്ത് വന്നു. ക്രിസ്തു സ്വര്ഗ്ഗത്തില് വന്നുവോ? ഈ കാര്യങ്ങളെല്ലാം കല്പ വൃക്ഷത്തിന്റെ ചിത്രത്തില് നിന്നേ മനസ്സിലാകുകയുള്ളൂ, ഏണിപ്പടിയില് നിന്നല്ല. കല്പ വൃക്ഷം വളരെ നല്ലതാണ്. ഇതില് നിന്നും മനസ്സിലാക്കും ഇത് ഉണ്ടായതും-ഉണ്ടാക്കപ്പെട്ടതുമായ നാടകമാണെന്ന്. ബാക്കി യോഗത്തിന്റെ കാര്യം നിങ്ങള്ക്കറിയാം. നമ്മള് പാവനമായി മാറി ബാബയെ ഓര്ക്കുകയാണെങ്കില് വികര്മ്മ വിനാശം നടക്കും. യോഗയുക്തമായി മാറുമ്പോള് സ്വയത്തിന്റെയും അറിവ് ലഭിക്കും. സൃഷ്ടിയുടെയും സൃഷ്ടി കര്ത്താവിന്റെയും അറിവ് മുന്നോട്ട് പോകുംതോറും എല്ലാവര്ക്കും മനസ്സിലാകും. ഇപ്പോള് മനസ്സിലാകില്ല. ഡ്രാമയും വളരെ യുക്തിയോടെയാണ് രചിക്കപ്പെട്ടിട്ടുള്ളത്. യുദ്ധം പൊട്ടിപ്പുറപ്പെടുക തന്നെ ചെയ്യും. ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് രഹസ്യമുണ്ട്. പുതിയവര് ആരെങ്കിലും വരികയാണെങ്കില് അവര്ക്ക് തുടക്കം മുതലേ പറഞ്ഞുകൊടുക്കണം. ഇത് വളരെ വലിയ കഥയാണ്. വളരെ മഹത്തായതുമാണ്, പക്ഷെ നിങ്ങള് കുട്ടികള്ക്ക് വളരെ സാധാരണമാണ്. നിങ്ങള് കുട്ടികള്ക്കറിയാം ഈ ഏണിപ്പടി എങ്ങിനെയാണ് കറങ്ങുതെന്ന്.

അച്ഛന് പറയുകയാണ് – ഭക്തിമാര്ഗ്ഗത്തില് നിങ്ങള് എത്ര യാതനകളാണ് അനുഭവിച്ചത്. ഇതെല്ലാം ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. ഈ സുഖ-ദുഃഖത്തിന്റെ കളി നിങ്ങളെ ആസ്പദമാക്കിയാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. നിങ്ങള് വളരെ ഉയര്ന്നവരും, പിന്നെ താഴ്ന്നവരുമായിമാറുന്നു. ബാബ പറയുകയാണ് – കുട്ടികളേ, ഞാന് ഈ മനുഷ്യസൃഷ്ടിയുടെ ബീജരൂപമാണ്. വൃക്ഷത്തിന്റെ മുഴുവന് അറിവും എന്നില്ത്തന്നെയാണ് ഉണ്ടാകുക. പേരാല് വൃക്ഷത്തിന്റെ ഉദാഹരണവും ഇതിനെക്കുറിച്ചാണ്. സന്യാസിമാരും ഉദാഹരണങ്ങള് പറയാറുണ്ട്, എന്നാല് അവരുടെ ബുദ്ധിയില് ഒന്നും തന്നെയില്ല. നിങ്ങള് കുട്ടികള്ക്കറിയാം എങ്ങിനെയാണ് ആദി സനാതന ദേവീ-ദേവതാ ധര്മ്മം പ്രായലോപമാകുന്നത്. ഇപ്പോള് അതിന്റെ അസ്ഥിവാരം തന്നെയില്ല. മുവുവന് വൃക്ഷവും നില്ക്കുന്നുണ്ട്. എല്ലാ ധര്മ്മങ്ങളുമുണ്ട്, ഒരു ധര്മ്മം മാത്രമില്ല. നോക്കൂ, പേരാല് വൃക്ഷവും എങ്ങിനെയാണ് നില്ക്കുന്നത്. തായ്ത്തടിയില്ല, എന്നാലും വൃക്ഷം സദാ പച്ചപ്പോടെ നില്ക്കുന്നു. മറ്റുവൃക്ഷങ്ങള് തായ്ത്തടി നഷ്ടപ്പെട്ടാല് ഉണങ്ങിപ്പോകുന്നു, എന്തുകൊണ്ടെന്നാല് തായ്ത്തടിയില്ലാതെ ജലമെങ്ങിനെ ലഭിക്കും. എന്നാല് പോരാല് വൃക്ഷങ്ങള് സദാ കിളിര്ത്തുകൊണ്ടിരിക്കുന്നു. ഇത് അത്ഭുതമല്ലേ. അതേപോലെത്തന്നെ ഈ വൃക്ഷത്തിലും ദേവീ-ദേവതാ ധര്മ്മമില്ല. സ്വയത്തെ മനസ്സിലാക്കുന്നതുപോലുമില്ല, ദേവതാ ധര്മ്മത്തിനുപകരം ഹിന്ദുവാണെന്ന് പറയുന്നു. രാവണരാജ്യം തുടങ്ങിയതുമുതല് ദേവീ-ദേവതാ എന്നു പറയപ്പെടാന് യോഗ്യരല്ലാതായി മാറിയിരിക്കുകയാണ്. അതുകൊണ്ട് പേര് മാറ്റി ഹിന്ദു എന്ന് വെച്ചു. ദേവതകളുടെ കേവലം ജഢചിത്രങ്ങള് അടയാളരൂപത്തില് ബാക്കിയുണ്ട്, ഇതുകൊണ്ട് മനസ്സിലാക്കുകയാണ് സ്വര്ഗ്ഗത്തില് ഇവരുടെ രാജ്യമുണ്ടായിരുന്നു എന്ന്. എന്നാല് ആ സ്വര്ഗ്ഗം എപ്പോഴായിരുന്നു; ഇത് ആര്ക്കും അറിയുകയില്ല. സത്യയുഗത്തിന്റെ പരിധിയും വളരെ നീട്ടിവലിച്ചിട്ടുണ്ട്. എന്താണോ കഴിഞ്ഞുപോയത് അത് വീണ്ടും അതിന്റെ സമയത്ത് ആവര്ത്തിക്കപ്പെടും. ആ രൂപം ഇപ്പോള് ഉണ്ടാകാന് കഴിയുമോ? അത് വീണ്ടും സ്വര്ഗ്ഗത്തില് മാത്രമേ ഉണ്ടാകുകയുള്ളൂ. ഈ ജ്ഞാനം നിങ്ങള് കുട്ടകള്ക്കേ മനസ്സിലാകുകയുള്ളൂ. ബാക്കിയുള്ളവരെല്ലാം ഭക്തി ചെയ്ത് പതിതമായി മാറിക്കൊണ്ടിരിക്കുകയാണ്. പാവനമായ ലോകമുണ്ടായിരുന്നു. നിങ്ങള്ക്ക് അച്ഛന് ഇരുന്ന് മനസ്സിലാക്കിത്തരികയാണ് – പറയാറുമുണ്ട് അങ്ങ് എല്ലാം അറിയുന്നവനാണ്. ബാബ പറയുകയാണ് – ഞാന് ഓരോരുത്തരുടേയും മനസ്സ് ഇരുന്ന് വായിക്കുകയാണോ? ചിലകുട്ടികള് പറയുകയാണ് ബാബ അങ്ങേക്ക് എല്ലാം അറിയാമല്ലോ. ഞങ്ങള് വികാരത്തില് പോകുകയാണ് – അങ്ങ് എല്ലാം അറിയുന്നുണ്ടാകുമല്ലോ. ബാബ പറയുകയാണ് എന്താ മുവന് ദിവസവും ഇരുന്ന് ഞാനിതു നോക്കുകയാണോ? ഞാന് ഇവിടെ വന്നിരിക്കുന്നത് പതിതരെ പാവനമാക്കി മാറ്റാനാണ്.

നിങ്ങള് കുട്ടികള്ക്കറിയാം നാം ബാബയില് നിന്ന് സുഖത്തിന്റെ സമ്പത്തെടുത്തുകൊണ്ടിരിക്കുകയാണ്. ബാക്കി എല്ലാവരും മുക്തി ധാമിലേക്ക് തിരിച്ചുപോകും. എങ്ങിനെ പോകും? ഇതില് നിങ്ങള്ക്കെന്താണ് നഷ്ടം. ബാബ തന്നെ വന്നാണ് മുക്തി-ജീവന്മുക്തിയിലേക്ക് കൊണ്ടുപോകുന്നത്. കണക്കുകളെല്ലാം തീര്ത്തുവേണം എല്ലാവര്ക്കും തിരിച്ചുപോകാന്. നിങ്ങള്ക്ക് സതോപ്രധാനമായി മാറണം. നിങ്ങളെന്തിനാണ് മറ്റുള്ളവരുടെ കാര്യങ്ങളിലേക്കു പോകുന്നത്? തമോപ്രധാനത്തില് നിന്നും സതോപ്രധാനമാക്കി മാറ്റുന്നവന് ഒരേയൊരു ബാബയാണ്. ഭക്തിയില് ജ്ഞാനത്തിന്റെ അംശം പോലുമില്ല. ജ്ഞാനം-ഭക്തി എന്നെല്ലാം പറയും. ചോദിക്കൂ, ജ്ഞാനം എത്ര സമയം നടക്കുന്നു, ഭക്തി എത്ര സമയം നടക്കുന്നു? അവര്ക്ക് ഒന്നും പറയാന് കഴിയുകയില്ല. ഭക്തി വേറെ കാര്യമാണ്, ബാബ സ്വയം പറഞ്ഞുതരികയാണ് – ഞാന് എങ്ങിനെ വരുന്നു, ഏതു ശരീരത്തിലാണ് വരുന്നത്. മനുഷ്യര്ഭക്തിമാര്ഗ്ഗത്തില് കുടുങ്ങിയതു കാരണം എന്നെ മനസ്സിലാക്കുന്നില്ല, അതുകൊണ്ടാണ് നിങ്ങള് ശിവ-ശങ്കരന്മാരുടെ ചിത്രത്തില് പറഞ്ഞുകൊടുക്കുന്നത്. അവര് രണ്ടും ചേര്ത്ത് ഒന്നാക്കിയിരിക്കുകയാണ്. ഒരാള് സൂക്ഷ്മ വതനവാസി, മറ്റെയാള് പരംധാം നിവാസി, രണ്ടുപേരുടേയും സ്ഥാനം വേറെ-വേറെയാണ്. പിന്നെ എങ്ങിനെ ഒരുപേര് വെയ്ക്കാന് സാധിക്കും! ഒരാള് നിരാകാരി, മറ്റേയാള് ആകാരി. ഇങ്ങനെ ഒരിക്കലും പറയാന് കഴിയുകയില്ല – ശങ്കരനില് ശിവന് പ്രവേശിക്കുന്നു. അതിനെയാണ് നിങ്ങള് ശിവ-ശങ്കരന് എന്നു പറയുന്നത്. ബാബ മനസ്സലാക്കിത്തരുകയാണ് – ഞാന് ഈ ബ്രഹ്മാവിലാണ് പ്രവേശിക്കുന്നത്. നിങ്ങളോട് ആരാണ് പറഞ്ഞത് ശിവ-ശങ്കരന് ഒന്നാണെന്ന്? ശങ്കരനെ ഒരിക്കലും ഗോഡ് ഫാദര് എന്ന് പറയുകയില്ല. അദ്ദേഹത്തിന്റെ കഴുത്തില് പാമ്പിനേയും ഇട്ട് മുഖം എങ്ങിനെയാക്കി വെച്ചിരിക്കുന്നു. മാത്രമല്ല, കാളപ്പുറത്ത് സവാരിയും കാണിച്ചിരിക്കുന്നു. ശങ്കരനെ ഒരിക്കലും ഭഗവാനായി അംഗീകരിക്കുകയില്ല. ഒരു ശിവബാബയാണ് ഭക്തിയില് എല്ലാവരുടേയും മനോകാമനകളെ പൂര്ത്തീകരിച്ച് കൊടുക്കുന്നത്. ശങ്കരനെപ്പറ്റി ഇത്രമാത്രമാണ് പറയുന്നത് – കണ്ണ് തുറന്നു, വിനാശം നടന്നു. അല്ലാതെ, സൂക്ഷ്മ വതനത്തില് കാളയോ സര്പ്പമോ ഒന്നും തന്നെയില്ല. അതെല്ലാം ഇവിടത്തെ സൃഷ്ടിയാണ്. മനുഷ്യര് എത്ര കല്ലുബുദ്ധികളായിരിക്കുകയാണ്. ഇതും മനസ്സിലാക്കുന്നില്ല, സ്വയം പതിതമായി മാറിയിരിക്കുകയാണെന്ന്. ബാബ പറയുകയാണ്-ഞാന് ഈ സന്യാസിമാരുടേയും ഉദ്ധാരണം ചെയ്യാനാണ് വന്നിരിക്കുന്നത്. സാധന ചെയ്യുന്നത് എന്തെങ്കിലും പ്രാപ്തിക്കുവേണ്ടിയാണ്. അങ്ങിനെയാണെങ്കില് സന്യാസിമാര്ക്ക് എങ്ങിനെ സ്വയത്തെ ശിവനെന്നോ ഭഗവാനെന്നോ പറയാന് കഴിയും? ശിവനാണെങ്കില് സാധന ചെയ്യേണ്ട ആവശ്യമേയില്ല. അവരുടെ പേരുതന്നെ സന്യാസി എന്നാണ്. ഭഗവാന് എപ്പോഴെങ്കിലും സന്യാസം ചെയ്യേണ്ടി വരുന്നുണ്ടോ? സന്യാസം ധാരണ ചെയ്യുന്നവര്ക്ക് കാഷായവസത്രം ധരിക്കേണ്ടിവരുന്നു. ഭഗവാനും ഈ വേഷം ധരിക്കേണ്ട ആവശ്യമുണ്ടോ? ഭഗവാനാണെങ്കില് പതിത-പാവനനാണ്. പറയുകയാണ് – ഞാന് ഈ വേഷധാരികളുടേയും ഉദ്ധരിക്കുന്നു. ഡ്രാമയനുസരിച്ച് ഓരോരുത്തരും അവരവരുടെ പാര്ട്ട് അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഭക്തിമാര്ഗ്ഗത്തില് മനുഷ്യര് എന്താണ് ചെയ്യുന്നതെന്ന് അവര്ക്കറിയുകയില്ല. ശാസ്ത്രങ്ങള്കൊണ്ട് ആരുടേയും സത്ഗതിയുണ്ടാകുന്നില്ല. ഒരു ബാബയിലൂടെയാണ് സത്ഗതിയുണ്ടാകുന്നത്. ഡ്രാമയനുസരിച്ച് ഈ ശാസ്ത്രങ്ങളും തീര്ച്ചയായും വേണം. ഗീതയില് എന്തെല്ലാമാണെഴുതിയിരിക്കുന്നത്. ഗീത ആരാണ് കേള്പ്പിച്ചത്, അതും ആര്ക്കും അറിയുകയില്ല. നിങ്ങള്ക്ക് മുഖ്യമായി ഊന്നല് നല്കേണ്ടത് ഗീതയുടെ മുകളിലാണ്. ഗീത തന്നെയാണ് സര്വ്വ ശാസ്ത്ര ശിരോമണി. എന്നാല് ഈ ധര്മ്മ ശാസ്ത്രം ആര്, എപ്പോള് രചിച്ചു, ഇതുകൊണ്ട് എന്തു സംഭവിച്ചു? ആര്ക്കും അറിയുകയില്ല. ഗീതയില് എന്തെല്ലാമാണോ എഴുതിയിരിക്കുന്നത്, അത് വീണ്ടും എഴുതപ്പെടും. നാം അവരോട് നല്ലതെന്നോ, ചീത്തയെന്നോ, ഒന്നും തന്നെ പറയുന്നില്ല. എന്നാല് മനസ്സിലാക്കുന്നു, ഇത് ഭക്തി മാര്ഗ്ഗത്തിലെ സാമഗ്രിയാണെന്ന്, ഇതുകൊണ്ട് മനുഷ്യര് താഴോട്ടിറങ്ങുന്നു. 84 ജന്മം എടുത്തെടുത്ത് താഴോട്ടിറങ്ങുക തന്നെ വേണം. അവരവരുടെ പാര്ട്ടഭിനയിക്കാന് എപ്പോഴാണ് സര്വ്വരും വരുന്നത്, അപ്പോള് അവസാനം എല്ലാരേയും തിരിച്ചു കൊണ്ടു പോകാന് ബാബ വരുന്നു, അതുകൊണ്ട് അദ്ദേഹത്തെ പതിത-പാവനന്, സര്വ്വരുടേയും സത്ഗതി ദാതാവ് എന്ന് പറയപ്പെടുന്നു. അദ്ദേഹം വരുമ്പോഴാണ് സൃഷ്ടി കര്ത്താവിന്റേയും സൃഷ്ടിയുടേയും ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം കേള്പ്പിക്കുന്നത്. ഇപ്പോള് ബാബ ഇരുന്ന് പഠിപ്പിക്കുകയാണ്, ഇതും മായ ഇടക്കിടെ മറപ്പിക്കുന്നു. അല്ലെങ്കില്, ഭഗവാന് നമ്മെ പഠിപ്പിച്ച് വിശ്വത്തിന്റെ അധികാരികളാക്കി മാറ്റുന്നുവെന്ന ഓര്മ്മയുണ്ടെങ്കില് എത്ര സന്തോഷമുണ്ടാകേണ്ടതാണ്. സത്യയുഗത്തില് ഈ ജ്ഞാനമുണ്ടാകുകയില്ല. പിന്നീട് ഭക്തിമാര്ഗ്ഗത്തില് ഭക്തിയുടെ അതേ ശാസ്ത്രങ്ങളുണ്ടാക്കപ്പെടും. 2500 വര്ഷം ഈ പാര്ട്ടഭിനയിക്കുക തന്നെ വേണം. ഈ ചക്രത്തിന്റെ ജ്ഞാനം നിങ്ങളുടെ ബുദ്ധിയുലുണ്ട്. അവര്ക്കാണെങ്കില് പതിതരെയും അറിയുകയില്ല, പാവനത്തില് നിന്ന് ആര് പതിതമാക്കി മാറ്റുന്നു, – അതും അറിയുകയില്ല. കേവലം കളിക്കോപ്പുകളുണ്ടാക്കി കളിച്ചുകൊണ്ടിരിക്കുകയാണ്, ഒന്നും മനസ്സിലാക്കുന്നില്ല. നിങ്ങളോട് പറയും നിങ്ങളും ഭാരതവാസികളാണ്, പിന്നെ നിങ്ങളെങ്ങിനെയാണ് പറയുന്നത് – ഭാരതവാസികള്ക്ക് ഒന്നുംതന്നെ അറിയുകയില്ല, വിവേകശൂന്യരാണെന്ന്. നിങ്ങള് പറയൂ – ഇത് പരിധിയില്ലാത്ത ബാബ പറയുകയാണ്, ബാബ തന്നെയാണ് ജ്ഞാനം നല്കിക്കൊണ്ടിരിക്കുന്നത്. ഞങ്ങള് ബാബയിലൂടെയാണ് വിവേകശാലികളായി മാറിയിരിക്കുന്നത്. പ്രദര്ശിനിയില് വളരെയധികം പേര് വരുന്നു, പറയുന്നു ഈ ജ്ഞാനം വളരെ നല്ലതാണ്. എന്നാല് പുറത്ത് പോയാല് എല്ലാം കഴിഞ്ഞു, എന്തുകൊണ്ടെന്നാല് അവരെല്ലാവരും മായയുടെ ഉപഭോക്താക്കളാണ്. നിങ്ങളിപ്പോള് രാമന്റെ ഉപഭോക്താക്കളായി മാറിയിരിക്കുകയാണ്. നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട് ഇപ്പോള് ബാബ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പതിതരില് നിന്ന് പാവനമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ബാബ നമ്മുടെ മംഗളം ചെയ്തുകൊണ്ടിരിക്കുകയാണ്. നമുക്കിപ്പോള് മറ്റുള്ളവരുടെ മംഗളം ചെയ്യേണ്ടതുണ്ട്. എത്രയും മറ്റുള്ളവരുടെ മംഗളം ചെയ്യുന്നുവോ അത്രയും ഉയര്ന്ന പദവി പ്രാപ്തമാകും. ഇതാണ് ആത്മീയ സേവനം. ആത്മാക്കള്ക്കാണ് പറഞ്ഞു കൊടുക്കുന്നത്. മനസ്സിലാക്കുന്നതും ആത്മാവ് തന്നെ. അരക്കല്പം നിങ്ങള് ദേഹാഭിമാനികളാകുന്നു. ദേഹി-അഭിമാനിയായി മാറുമ്പോള് അരക്കല്പം സുഖം, ദേഹ-അഭിമാനിയാകുമ്പോള് അരക്കല്പം ദുഃഖം. എത്ര വ്യത്യാസമാണ്! നിങ്ങള് വിശ്വത്തിന്റെ അധികാരിയായിരുന്നപ്പോള് മറ്റ് ധര്മ്മങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇപ്പോള് എത്ര മനുഷ്യരാണ്. നിങ്ങളിപ്പോള് സംഗമയുഗത്തിലാണ്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) യോഗ ശക്തി കൊണ്ട് എല്ലാ കണക്കുകളും സമാപ്തമാക്കി സതോപ്രധാനമായിമാറി തിരിച്ച് വീട്ടിലേക്ക് പോകണം. മറ്റൊരു കാര്യത്തിലേക്കും പോകരുത്.

2) ഭഗവാന് നമ്മെ പഠിപ്പിച്ച് വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുകയാണെന്ന സന്തോഷത്തിലിരിക്കണം. ആത്മീയ സേവനം ചെയ്യണം.

വരദാനം:-

ഏതുപോലെയാണോ ഏതെങ്കിലും സിമ്പിളായ വസ്തു അഥവാ നല്ലതാണെങ്കില് അതിലേക്ക് തീര്ച്ചയായും ആകര്ഷിക്കുന്നത്. ഇതുപോലെ മനസ്സാ സങ്കല്പങ്ങളില്, സംബന്ധത്തില്, വ്യവഹാരത്തില്, ജീവിത രീതിയില് ആരാണോ ലളിതവും സ്വച്ഛവുമായി കഴിയുന്നത് അവര് സാമ്പിളായി സര്വ്വരെയും തന്നിലേക്ക് സ്വതവേ ആകര്ഷിക്കുന്നു. സിമ്പിള് അര്ത്ഥം സാധാരണം. സാധാരണതയിലൂടെ തന്നെയാണ് മഹാനത പ്രസിദ്ധമാകുന്നത്. ആരാണോ സാധാരണം അര്ത്ഥം സിമ്പിളല്ലാത്തത് അവര് പ്രശ്ന സ്വരൂപരായി മാറുന്നു.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top