27 August 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
26 August 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ, നിങ്ങള്‍ ഈ പരിധിയില്ലാത്ത ലീലയാകുന്ന നാടകത്തെ മനസിലാക്കി, നിങ്ങള്‍ ഹീറോ പാര്‍ട്ട്ധാരികളാണ്. ഇപ്പോള്‍ ബാബ വന്ന് നിങ്ങളെ ജാഗരൂകരാക്കി.
ചോദ്യം: -
ബാബയുടെ ഏതൊരു ആജ്ഞ പാലിക്കുന്നതിലൂടെ വികാരങ്ങളുടെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കും?
ഉത്തരം:-
ബാബയുടെ ആജ്ഞയാണ്- ആദ്യം 7 ദിവസം ഭട്ഠിയില് ഇരിക്കൂ. നിങ്ങള്‍ കുട്ടികളുടെ അടുത്ത് എപ്പോളെങ്കിലും ഏതെങ്കിലും ആത്മാവ് 5 വികാരങ്ങളാല്‍ പീഡിപ്പിക്കപ്പെട്ട് വന്നാല്‍ അവരോട് പറയു 7 ദിവസത്തെ സമയം വേണം, ചുരുങ്ങിയത് 7 ദിവസം തരൂ എങ്കില്‍ 5 വികാരങ്ങളുടെ രോഗം എങ്ങനെ ഇല്ലാതാക്കാം എന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് പറഞ്ഞ് തരാം. കൂടുതല്‍ ചോദ്യോത്തരം ചെയ്യുന്നവരോട് ആദ്യം 7 ദിവസത്തെ കോഴ്സ് എടുക്കു എന്ന് നിങ്ങള്‍ക്ക് പറയാം.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
ഒം നമ: ശിവായ.
ഓം ശാന്തി. കുട്ടികള്‍ ബാബയുടെ മഹിമ കേട്ടു. നിങ്ങള്‍ കുട്ടികള്‍ ഈ പരിധിയില്ലാത്ത ലീലയാകുന്ന നാടകത്തിന്റെ ആദി മദ്ധ്യ അന്ത്യത്തെ മനസിലാക്കി. ഈശ്വരന്റെ മായ അപരം അപാരമാണെന്ന് മറ്റുള്ളവര്‍ കരുതുന്നു. ഇപ്പോള്‍ ബാബ വന്ന് നിങ്ങളെ ജാഗരൂകരാക്കി. ഇപ്പോള്‍ നിങ്ങളുടെ ബുദ്ധിയില്‍ ജാഗ്രതയുണ്ടായി കൂടാതെ നിങ്ങള്‍ ഈ മുഴുവന്‍ പരിധിയില്ലാത്ത ലീലയെ മനസിലാക്കി. എന്നാല്‍ ബാബ എങ്ങനെയാണോ യഥാര്‍ത്ഥ രീതിയില്‍ മനസിലാക്കി തരുന്നത് അതുപോലെ കുട്ടികള്‍ക്ക് സംഖ്യാക്രമമായ പുരുഷാര്ത്ഥമനുസരിച്ചാണ് മനസിലാക്കി കൊടുക്കുവാന്‍ സാധിക്കുന്നത്. മനുഷ്യര്‍ ആ അഭിനേതാക്കളെ കാണുവാനായി അവരുടെ പിറകെ ഓടുന്നു. നിങ്ങള്‍ക്കറിയാം ഇത് പരിധിയില്ലാത്ത ഡ്രാമയാണ്, ഇതിനെക്കുറിച്ച് ലോകത്തിലുള്ള മനുഷ്യര്‍ക്കറിയില്ല. മനുഷ്യര്‍ കു:ഭകര്ണ്ണന്റെ ആസുരീയ ഉറക്കത്തില്‍ കിടക്കുകയാണെന്ന് പറയാറുണ്ട്. നിങ്ങള്‍ ഇപ്പോള്‍ പ്രകാശം ലഭിച്ചപ്പോള്‍ ഉണര്‍ന്നു. ഞാനും നീയും സര്‍വ്വരും ഉറങ്ങികിടക്കുകയായിരുന്നു എന്ന് പറയാറുണ്ട്. ഇപ്പോള്‍ നിങ്ങള്‍ക്ക് പുരുഷാര്‍ത്ഥം ചെയ്യണം. അവര്‍ ഈശ്വരന് സര്‍വ്വവ്യാപിയാണെന്ന് പറയുന്നു. അവര്‍ക്ക് തന്നോടുതന്നെ ഇങ്ങനെയുള്ള കാര്യങ്ങള്‍ സംസാരിക്കാന്‍ സാധിക്കില്ല. നിങ്ങള്‍ക്ക് തന്നോടുതന്നെ സംസാരിക്കണം. ബാബ എത്ര ജാഗരൂകരാക്കി. ഇത് പരിധിയില്ലാത്ത ലീലയാണ്. ആ നാടകത്തില്‍ മുഖ്യ ആക്റ്റര്‍, ഡയറക്റ്റര്‍, ക്രിയേറ്റര്‍ ആരാണെന്ന് അറിയാം അതുകൊണ്ട് ഈ നാടകത്തില്‍ ആരൊക്കെയാണ് മുഖ്യ അഭിനേതാക്കള്‍ എന്ന് നിങ്ങള്‍ ചോദിക്കുന്നു. കൗരവ സേനയില്‍ ആരാണ് വലിയവന്‍, പാണ്ഡവ സേനയില്‍ ആരാണ് വലിയവന്‍ എന്ന് ശാസ്ത്രങ്ങളില്‍ എഴുതിയിട്ടുണ്ട്. ഇവിടെയാണെങ്കില്‍ പരിധിയില്ലാത്ത കാര്യങ്ങളാണ്. മൂലവതനം, സൂക്ഷ്മവതനം, സ്ഥൂലവതനത്തിന്റെ ആദി മദ്ധ്യ അന്ത്യത്തെ മനസിലാക്കണം. ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും പാര്‍ട്ട് ഇവിടെയാണ് നടക്കുന്നത്. വിഷ്ണുവിന്റെ രൂപമാണ് ലക്ഷ്യം. ഈ പദവി നേടണം. ബ്രഹ്മാ ദേവതായ നമ:… ശേഷം ശിവ പരമാത്മായ നമ: എന്ന് പാടുന്നു, ശിവനെ നിരാകാരനെന്നാണ് പറയുന്നത്. പരമപിതാ പരമാത്മ എന്ന് പറയുന്നു അപ്പോള്‍ അച്ഛനായില്ലേ! പരമാത്മ എന്ന് മാത്രം പറയുന്നതിനാല്‍ അച്ഛന് എന്ന വാക്ക് വരാത്തതുകൊണ്ട് സര്‍വ്വവ്യാപിയെന്ന് പറയുന്നു. അതുകൊണ്ട് മനുഷ്യര്‍ക്ക് ഒന്നും മനസിലാക്കാന്‍ സാധിക്കുന്നില്ല. ബാബ വന്ന് പതീതരെ പാവനമാക്കുന്നു, ഇതാര്‍ക്കും അറിയില്ല. നിങ്ങള്‍ കുട്ടികള്‍ ഇപ്പോള്‍ എത്ര അറിവുള്ളവരായി. ആദി മുതല്‍ അന്ത്യം വരെ എല്ലാം തന്നെ നിങ്ങള്‍ മനസിലാക്കി. ഡ്രാമ കാണാന്‍ ആരെങ്കിലും ആദ്യം പോകുമ്പോള്‍ ആദി മദ്ധ്യ അന്ത്യം മുഴുവനും തീര്‍ച്ചയായും കാണും കൂടാതെ ഞങ്ങള്‍ ഇന്നതൊക്കെ കണ്ടു എന്ന് ബുദ്ധിയില്‍ ഉണ്ടായിരിക്കും. വീണ്ടും കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍ കാണാന്‍ സാധിക്കും. അതാണെങ്കില്‍ പരിധിയുള്ള നാടകമാണ്. നിങ്ങള്‍ പരിധിയില്ലാത്ത നാടകത്തെകുറിച്ച് മനസിലാക്കി. സത്യയുഗത്തില്‍ പോയി പ്രാലബ്ധം നേടും. പിന്നീട് ഈ നാടകം മറന്നുപോകും. സമയമാകുമ്പോള്‍ വീണ്ടും ഈ ജ്ഞാനം ലഭിക്കും. ഇതും മനസിലാക്കേണ്ട കാര്യങ്ങളാണ്. ഏതെങ്കിലും കാര്യത്തില്‍ ചോദ്യോത്തരം ചെയ്യേണ്ട കാര്യമില്ല. 7 ദിവസത്തെ കോഴ്സ് എടുക്കുവാന്‍ പറയുന്നു. എന്നാല്‍ 7 ദിവസം ഇരിക്കുന്നത് തന്നെ വളരെ പ്രയാസമാണ്. കേള്‍ക്കുമ്പോള്‍ പേടിക്കുന്നു. ഇത് എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്? എന്ന് മനസിലാക്കി കൊടുക്കുന്നു. കാരണം അരകല്പമായി നിങ്ങള്‍ രോഗികളായി. 5 വികാരങ്ങളാകുന്ന ഭൂതം പിടിച്ചു, അതിനാല്‍ ഇപ്പോള്‍ നിങ്ങള്‍ പീഡിതരാണ്. എങ്ങനെ ഈ പീഡനത്തില്‍ നിന്നും മോചിതനാകാം എന്ന് നിങ്ങള്‍ക്ക് യുക്തി പറഞ്ഞു തരാം. ബാബയെ ഓര്‍മ്മിക്കണം ഇതിലൂടെ സദാകാലത്തേക്ക് ഈ പീഡനം ഇല്ലാതാകും. ബാബയുടെ ആജ്ഞയാണ്- ആദ്യം 7 ദിവസം ഭട്ഠിയില് ഇരിക്കൂ. ഗീതാ ഭാഗവതത്തിന്റെ പാരായണം വെയ്ക്കുമ്പോഴും 7 ദിവസം ഇരുത്തുന്നു. ഇത് ഭട്ഠിയാണ്. എല്ലാവര്ക്കും ഇരിക്കാന്‍ സാധിക്കില്ല. ഓരോരുത്തരും എവിടെയൊക്കെയാണ്. മുന്നോട്ടു പോകുമ്പോള്‍ വളരെ വൃദ്ധിയുണ്ടാകും. ഇതെല്ലാം രുദ്രജ്ഞാന യജ്ഞത്തിന്റെ ശാഖകളാണ്. ബാബയ്ക്ക് ഒരുപാട് നാമങ്ങള്‍ വച്ചിട്ടുള്ളതുപോലെ ഈ രുദ്രജ്ഞാന യജ്ഞത്തിനും ഒരുപാട് നാമങ്ങള്‍ വെച്ചിട്ടുണ്ട്. രുദ്രനെന്ന് പറയുന്നത് പരമപിതാപരമാത്മാവിനെയാണ്. ഇത് നിങ്ങള്‍ക്കറിയാം. രാജസ്വഅശ്വമേധ അര്‍ത്ഥം ഈ രഥം ഈ യജ്ഞത്തില്‍ സ്വാഹ ചെയ്യണം. ബാക്കി ആത്മാക്കള്‍ പോയി അവിടെ ഇരിക്കും. എല്ലാവരുടേയും ശരീരം സ്വാഹ ആകും. ഹോളി ആഘോഷിക്കാറില്ലേ. വിനാശത്തിന്റെ സമയത്ത് എല്ലാവരുടേയും ശരീരം ഈ യജ്ഞത്തില്‍ സ്വാഹ ആകും. എല്ലാവരുടേയും ശരീരത്തിന്റെ ആഹുതിയുണ്ടാകണം. എന്നാല്‍ നിങ്ങള്‍ ബാബയില്‍ നിന്ന് നേരത്തേ ആസ്തിയെടുക്കുന്നു. എല്ലാവര്ക്കും തന്നെ പോകണം. രാവണന്റേത് വളരെ വലിയ പരിവാരമാണ്. നിങ്ങളുടേത് മാത്രമാണ് ദൈവീക പരിവാരം, ചെറിയതാണ്. ആസുരീക പരിവാരം എത്ര വലിയതാണ്. അവര്‍ ഒന്നും ദേവതകളാകാന് പോകുന്നവരല്ല. മറ്റ് ധര്‍മ്മങ്ങളിലേക്ക് മാറി പോയവര്‍ തിരിച്ച് വരും. പരമപിതാപരമാത്മാവ് ബ്രഹ്മാവിന്റെ മുഖത്തിലൂടെ മുഖവംശാവലി രചിക്കുന്നു. ബാബ മനസിലാക്കിതന്നിട്ടുണ്ട് – സധാരണ ആദ്യം ഭാര്യയെ ദത്തെടുക്കുന്നു പിന്നെ രചന നടത്തുന്നു. അവര്‍ ശരീരവംശാവലിയാണ്. ഈ സര്‍വ്വ രചനയും മുഖവംശാവലിയാണ്. നിങ്ങള്‍ ഉത്തമരാണ് കാരണം നിങ്ങള്‍ ശ്രേഷ്ഠാചാരികളാകുന്നു. നിങ്ങള്‍ ബാബയെ മാത്രം ഓര്‍മ്മിക്കണം കാരണം ബ്രാഹ്മണര്‍ക്ക് ബാബയുടെ അടുത്തേക്ക് പോകണം. തിരിച്ച് വീട്ടിലേക്ക് പോയിട്ട് പിന്നെ സത്യയുഗത്തില്‍ വന്ന് സുഖത്തിന്റെ പാര്‍ട്ട് അഭിനയിക്കണമെന്ന് നിങ്ങള്‍ക്കറിയാം. വളരെപേര്‍ക്ക് അറിയാം എന്നിട്ടും 7 ദിവസം നല്‍കുന്നില്ല. അപ്പോള്‍ മനസിലാക്കാം ഇവര്‍നമ്മുടെ കുലത്തിലെ വിശേഷപ്പെട്ടവരല്ല. അനന്യരായവര്‍ ആണെങ്കില്‍ അവര്‍ക്ക് വളരെ നല്ലതായി തോന്നും. ചിലര്‍ 5, 8, 15 ദിവസം വരെ ഇരിക്കുന്നു. പിന്നെ കൂട്ട് കിട്ടാത്തതിനാല്‍ അപ്രത്യക്ഷമാകുന്നു. വിനാശം സമീപത്ത് എത്തുമ്പോള്‍ എല്ലാവര്ക്കും ഇവിടെ വരണം. രാജധാനി സ്ഥാപിക്കപ്പെടണം. സംഖ്യാക്രമത്തില് കല്പം മുമ്പ് പുരുഷാര്‍ത്ഥം ചെയ്ത പോലെ ഇപ്പോഴും ചെയ്യും. നമ്മള് ബാബയില്‍ നിന്ന് പുരുഷാര്‍ത്ഥം അനുസരിച്ച് സമ്പത്തെടുക്കുകയാണെന്ന് നിങ്ങള്‍ക്കറിയാം. എത്രത്തോളം നാം ഓര്‍മ്മിക്കുന്നുവോ കര്മ്മാതീതമാകും, അത്രത്തോളം ഉയര്‍ന്ന പദവി നേടും. ഏറ്റവും ആദ്യം സൃഷ്ടി സതോപ്രധാനമായിരുന്നു ഇപ്പോള്‍ തമോപ്രധാനമാണ്. ഭാരതത്തിനെയാണ് പ്രാചീനമെന്ന് പറയുന്നത്. നമ്മള് ദേവതകള്‍ ആയിരുന്നു പിന്നെ 84 ജന്മങ്ങള് കടന്നുവന്നു എന്ന് നിങ്ങള്‍ക്കറിയാം. ഇപ്പോള്‍ വീണ്ടും ബാബയുടെ അടുത്ത് സമ്പത്തെടുക്കുവാന് വന്നിരിക്കുന്നു. ബാബ പാവനമാക്കാന്‍ വന്നിരിക്കുന്നു. രാവണനാണ് പതീതതമാക്കുന്നത്. നാം പരിധിയില്ലാത്ത മുഖ്യമായ ആള് റൗണ്ടര്‍ പാര്‍ട്ട്ധാരികളാണ്. സൂര്യവംശി, ചന്ദ്രവംശി… ചക്രം കറങ്ങി ഇപ്പോള്‍ സൂര്യവംശിയില്‍ നിന്ന് വീണ്ടും ബ്രാഹ്മണ വര്‍ണ്ണത്തിലേക്ക് വന്നു. ബ്രാഹ്മണര്‍ തീര്‍ച്ചയായും വേണം. ബ്രാഹ്മണരാണ് കുടുമി. ബ്രാഹ്മണര്‍ കുടുമ വെയ്ക്കാറുണ്ട്. ദേവതാ ധര്‍മ്മവും വലിയതാണ്. ഇത് ബുദ്ധിയില്‍ ഉണ്ടല്ലോ. നമ്മള് പരിധിയില്ലാത്ത ഡ്രാമയില്‍ ആള് റൗണ്ട് പാര്‍ട്ട് അഭിനയിക്കുന്നവരാണ്. ഈ വര്‍ണ്ണത്തെക്കുറിച്ച് ഭാരതത്തിലാണ് പാടപ്പെട്ടിരിക്കുന്നത്, സാധാരണയായി വിഷ്ണുവിനെയാണ് കാണിക്കുന്നത്. അതില്‍ ശിവബാബയെയും ബ്രാഹ്മണരുടെ കുടുമിയെയും എടുത്ത് കളഞ്ഞു. അത് കാണിക്കുന്നില്ല. ഇപ്പോള്‍ നിങ്ങളുടെ ബുദ്ധിയില്‍ 84 ജന്മങ്ങളുടെ രഹസ്യം അടങ്ങിയിട്ടുണ്ട് – നിങ്ങള്‍ എത്ര ജന്മമാണ് എടുക്കുന്നത്, മറ്റ് ധര്മ്മത്തിലുള്ളവര് എത്ര ജന്മമാണ് എടുക്കുന്നത്. ഒരുപോലെ ജന്മം എടുക്കാന്‍ സാധിക്കില്ല. പിന്നീട് വരുന്നവരുടെ ജന്മം കുറയും. ഏറ്റവും ആദ്യം വരുന്നവര്‍ക്കാണ് 84 ജന്മം പറയുന്നത്. സൂര്യവംശത്തില്‍ എല്ലാവരും വരില്ല. ഇതിനും കണക്കുണ്ട്, ഇത് വിശദമായിട്ടുള്ളതാണ്. വളരെയധികം കുട്ടികള്‍ മറന്നുപോകുന്നു. സ്കൂളിലും ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് ഗ്രേഡ് വെയ്ക്കാറില്ലേ. ഏറ്റവും ആദ്യം ടീച്ചറുടെ കണ്ണ് ഫസ്റ്റ് ഗ്രേഡ് കാരുടെ അടുത്തേക്കേ പോകൂ. നിങ്ങളുടെ ബുദ്ധിയില്‍ മുഴുവന്‍ പ്രകാശവും ഉണ്ട്. എന്നാല്‍ ഓരോന്നിന്റേയും വിശദീകരണത്തിലേക്ക് പോകുവാന്‍ സാധിക്കില്ല. മുഖ്യമായ ധര്‍മ്മങ്ങളെ കുറിച്ച് മനസിലാക്കി തരുന്നു. മുഴുവന്‍ ഡ്രാമയുടെ ലീലയെ ബുദ്ധിയില്‍ വെച്ചുകൊണ്ട് നിങ്ങള്‍ മനസിലാക്കുന്നു ഞങ്ങള്‍ക്കിപ്പോള്‍ തിരിച്ച് മടങ്ങണം. നമ്മള് കര്‍മ്മാതീത അവസ്ഥയെ നേടിയാല്‍ മാത്രമേ ഗോള്‍ഡന്‍ ഏജിലേക്ക് പോകുവാന്‍ യോഗ്യതയുള്ളവരാകൂ. ബാബയെ ഓര്‍മ്മിക്കുന്നതിലൂടെ നമ്മളുടെ ആത്മാവ് പവിത്രമായി തീരും, ശേഷം വസ്ത്രവും പവിത്രമായത് ലഭിക്കും. ബാബയെ ഓര്‍മ്മിച്ച് ഓര്‍മ്മിച്ച് നമ്മള് ഗോള്‍ഡന്‍ ഏജിലേക്ക് പോകും. സ്വന്തം ടെമ്പറേച്ചര്‍ നോക്കണം, ഉന്നതിയിലേക്ക് പോകുന്നതിനനുസരിച്ച് സന്തോഷത്തിന്റെ രസം ഉയരും. താഴേക്ക് ഇറങ്ങുന്നതിലൂടെ സന്തോഷത്തിന്റെ ഡിഗ്രിയും താഴേക്ക് ഇറങ്ങുന്നു. സതോപ്രധാനത്തില് നിന്നും താഴേക്ക് ഇറങ്ങി ഇറങ്ങി ഇപ്പോള്‍ പൂര്‍ണ്ണമായും തമോപ്രധാനമായി. ഇപ്പോള്‍ ബാബ മനസിലാക്കിതരുന്നു എന്നാലും മായ ഇടയ്ക്ക് ഇടയ്ക്ക് മറവിപ്പിക്കുന്നു. ഇതാണ് മായയോടുള്ള യുദ്ധം. വളരെയധികം പേര് മായയ്ക്ക് വശപ്പെട്ടുപോകുന്നു. സത്യമായ ഹൃദയത്തിലേ യജമാനന് തൃപ്തനാകു. എത്രയെത്ര അബലകളായവര് സത്യമായ ഹൃദയത്തോടെ ബാബയുടെ ഓര്‍മ്മയില്‍ ഇരിക്കുന്നു. ഞങ്ങള്‍ ഒരിക്കലും വികാരത്തിലേക്ക് പോകില്ലെന്ന് പ്രതിജ്ഞ എടുത്തിരിക്കുന്നു. ഒരുപാട് വിഘ്നങ്ങള്‍ ഉണ്ടാകുന്നു. പ്രദര്ശിനിയിലൊക്കെ എത്ര വിഘ്നങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. വളരെ അഹങ്കാരത്തോടുകൂടി വരുന്നു, അതുകൊണ്ട് വളരെയധികം തന്നെ സംരക്ഷിക്കണം. മനുഷ്യരുടെ വൃത്തി വളരെ മോശമാണ്. പഞ്ചായത്ത് രാജ് അല്ലേ. പിന്നെ സത്യയുഗത്തില്‍ 100 ശതമാനം ധാര്‍മ്മികതയുള്ള, ശരിയായ,നിയമപരമായ, സമ്പന്നമായ ദൈവീക ഗവണ്മെന്റ് ആയിരിക്കും. അതുകൊണ്ട് നിങ്ങള്‍ കുട്ടികള്‍ വളരെ പ്രയത്നിക്കണം, ചിത്രങ്ങള്‍ ധാരാളം ഉണ്ടാക്കുന്നു. മനുഷ്യര്‍ക്ക് ദൂരെയിരുന്ന് തന്നെ വായിക്കാന്‍ പറ്റുന്ന രീതിയില്‍ വലിയ ചിത്രമുണ്ടാക്കണം. ഇത് കൂടുതല്‍ മനസിലാക്കേണ്ടതും മനസിലാക്കി കൊടുക്കേണ്ടതുമായ കാര്യമാണ്. ശരിയാണ് ഞങ്ങള്‍ സ്വര്ഗവാസിയായിരുന്നു, ഇപ്പോള്‍ നരകവാസിയായി, വീണ്ടും പാവനമാകണമെന്ന് ഇതിലൂടെ മനുഷ്യര്‍ മനസിലാക്കണം. ഡ്രാമയുടെ രഹസ്യത്തെയും മനസിലാക്കികൊടുക്കണം- ഈ ചക്രം എങ്ങനെയാണ് കറങ്ങുന്നത്, എത്ര സമയമാണ് എടുക്കുന്നത്. നമ്മള് വിശ്വത്തിന്റെ അധികാരികളായിരുന്നു, ഇപ്പോള്‍ പൂര്‍ണ്ണമായും നിര്‍ദ്ധനരായി. രാത്രിയും പകലും പോലെ വ്യത്യാസമാണ്. ഇതും തന്റെ വികര്മ്മങ്ങളുടെ ഫലമാണ് അത് അനുഭവിക്കേണ്ടിവരുന്നു. ഇപ്പോള്‍ ബാബ കര്‍മ്മാതീത അവസ്ഥ ഉണ്ടാക്കിത്തരാന്‍ വന്നിരിക്കുന്നു. ഭാരതം എന്തായിരുന്നു, ഇപ്പോള്‍ എന്തായിരിക്കുന്നു. ഇപ്പോള്‍ ഈ യുദ്ധത്തില്‍ മുഴുവന്‍ ലോകവും സ്വാഹയാകണം. ഇതും നിങ്ങള്‍ കുട്ടികള്‍ക്കറിയാം. നന്നായി പുരുഷാര്‍ത്ഥം ചെയ്ത് മഹാരാജാ മഹാറാണിയായി കാണിക്കു എന്ന് ബാബ പറയുന്നു. ചിത്രം വെച്ച് വളരെ നന്നായി മനസിലാക്കി കൊടുക്കണം. നമ്മള് എത്ര ശ്രേഷ്ഠരായിരുന്നു പിന്നെ എത്ര അധ:പതിച്ചു എന്ന് ബുദ്ധിയില്‍ ഓര്‍മ്മയുണ്ടാകണം. അധപതിച്ചുപോയ ഒരുപാട് പേര് നിങ്ങളുടെ അടുത്തേക്ക് വരും. ഗണികകളേയും അഹല്യകളേയും ഉയര്‍ത്തണം. അവരെ ഉയര്‍ത്തുമ്പോള്‍ നിങ്ങളുടെ പേര് പ്രശസ്തമാകും. ഇപ്പോള്‍വരെ ആരുടേയും ബുദ്ധിയില്‍ ഇരിക്കുന്നില്ല. ഡല്‍ഹിയില്‍ നിന്ന് ശബ്ദം വരണം, അവിടെ പെട്ടെന്ന് പേര് അറിയപ്പെടും. എന്നാല്‍ ഇപ്പോളും താമസം കാണുന്നു. അബലകളേയും ഗണികകളേയും ബാബ വന്ന് എത്രയാണ് ഉയര്‍ത്തുന്നത്. നിങ്ങള്‍ ഇങ്ങനെയുള്ളവരെ ഉദ്ധരിക്കുമ്പോള്‍ പേര് പ്രശസ്തമാകും. ബാബ പറയാറില്ലേ-ഇപ്പോള്‍വരെ ആത്മാവ് ഇപ്പോള്‍ രജോ വരെ എത്തി, ഇനി സതോവരെ എത്തണം. എന്തെങ്കിലും ചെയ്ത് കാണിക്കൂ എന്ന് ബാബ പറയുന്നു. നിങ്ങള്‍ കുട്ടികള്‍ വളരെ സേവനം ചെയ്യണം. എന്നാല്‍ പോകെ പോകെ എന്തെങ്കിലും ഗ്രഹപ്പിഴ പിടിക്കുന്നു. സമ്പാദ്യത്തില്‍ ഗ്രഹപ്പിഴ വരാറില്ലേ. മായയാകുന്ന പൂച്ച അബോധ അവസ്ഥയിലാക്കുന്നു. ഗുല്‍ ബകാവലിയുടെ കളിയില്ലേ. ബാപ്ദാദയുടെ ഹൃദയത്തില്‍ ആര്‍ക്ക് കയറാന്‍ സാധിക്കും എന്ന് കുട്ടികള്‍ക്ക് സ്വയം മനസിലാക്കാന്‍ സാധിക്കും. സംശയിക്കേണ്ടകാര്യമില്ല. ഇത് എങ്ങനെ സംഭവ്യമാകാം? എന്ന് ചിലര്‍ ചോദ്യം ചെയ്യുന്നു. അല്ലയോ കുട്ടികളേ നിങ്ങള്‍ സാക്ഷിയായിരുന്ന് കാണു. ഡ്രാമയില്‍ എന്താണോ അടങ്ങിയിട്ടുള്ളത് അതിനനുസരിച്ച് പാര്‍ട്ട് നടക്കണം. ഡ്രാമയുടെ പാളത്തില്‍ നിന്ന് തെറ്റിപ്പോകുന്നു. മനസിലാക്കുന്നവര്‍ വീഴുകയില്ല. നിങ്ങള്‍ എന്തുകൊണ്ടാണ് വീഴുന്നത്, ഡ്രാമയില്‍ എന്താണോ അടങ്ങിയിട്ടുള്ളത് അതല്ലേ സംഭവിക്കുന്നത്. ഭാരതത്തില്‍ ആയിരകണക്കിന് പേര്‍ക്ക് സാക്ഷാത്ക്കാരം ഉണ്ടാകുന്നു. ഇത് എന്താണ്? ഇത്രയും ആത്മാക്കള്‍ ഇറങ്ങിവരുന്നുണ്ടോ. ഡ്രാമയുടെ ഈ സര്‍വ്വ കളികളേയും മനസിലാക്കണം, ഇതില്‍ സംശയിക്കേണ്ടകാര്യം ഉണ്ടാകുന്നില്ല. എത്ര പേരാണ് സംശയിച്ച് പഠിത്തം ഉപേക്ഷിക്കുന്നത്. തന്റെ തന്നെ അന്നം മോശമാക്കുന്നു. ഒരു സാഹചര്യത്തിലും സംശയബുദ്ധിയാകരുത്. ബാബയെ തിരിച്ചറിഞ്ഞു എന്നിട്ട് എന്താ ബാബയില്‍ സംശയമുണ്ടാകാമോ? നമ്മള് പാവനമായിട്ട് പതീത-പാവനനായ ബാബയുടെ അടുത്തേക്കാണ് പോകുന്നതെന്ന് കുട്ടികള്‍ക്കറിയാം. പതീത-പാവനന്‍ വരണം, പതീതരെ പാവനമാക്കുകയും വേണം. ആകുന്നവര്‍ മാത്രം പവിത്രമായ ലോകത്തേക്ക് പോകും, അമരനാകും. ബാക്കി പവിത്രമാകാത്തവര് അമരനാകില്ല. നിങ്ങള്‍ അമരലോകത്തിന്റെ അധികാരിയാകുന്നു. ബാബ എത്ര ഉയര്‍ന്ന സ്വത്താണ് നല്‍കുന്നത്. 21 ജന്മം പവിത്രമായിരിക്കാന്‍ സാധിക്കുന്ന രീതിയില്‍ പവിത്രമാകുന്നു. സന്ന്യാസികളാണെങ്കില് പിന്നെയും വികാരത്തിലൂടെ ജന്മം എടുക്കുന്നു. അമരപുരിയില് പോകുവാന്‍ യോഗ്യനാകുന്നില്ല. അമരപുരിയില് പോകുവാന്‍ യോഗ്യനാക്കുന്നത് ബാബയാണ്. ഈ അമരകഥ പാര്‍വ്വതിമാര്‍ക്ക് അമരനാഥനായ ബാബ ശിവനാണ് പറഞ്ഞ് തരുന്നത്. പരിധിയില്ലാത്ത ബാബയുടെ അടുത്ത് കുട്ടികള്‍ വന്നിരിക്കുകയാണ്, ആസ്തിയെടുക്കുക തന്നെ വേണമല്ലോ. ഇവിടെ സാഗരതീരത്ത് വരുന്നത് തന്നെ റിഫ്രഷ് ആകുന്നതിന് വേണ്ടിയാണ്. പീന്നീട് തിരിച്ച് പോയി തനിക്ക് സമാനമാക്കണം. അപ്പോള്‍ കുട്ടികളുടെ ജോലിയും ബാബയുടേതു തന്നെയായി. ശരി.
വളരെക്കാലത്തെ വേര്പാടിന് ശേഷം തിരികെ കിട്ടിയ കുട്ടികളെ മധുര-മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്‍ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഒരു കാര്യത്തിലും സംശയമുണ്ടാകരുത്. ഡ്രാമയെ സാക്ഷിയായി കാണണം. ഒരിക്കലും തന്റെ രജിസ്റ്റര്‍ മോശമാക്കരുത്.
2) കര്‍മ്മാതീത അവസ്ഥയിലേക്ക് എത്തിച്ചേരുവാന്‍ ഓര്മ്മയിലിരിക്കുന്നതിനുള്ള പുരുഷാര്‍ത്ഥം പൂര്‍ണ്ണമായും ചെയ്യണം. സത്യമായ ഹൃദയത്തോടെ ബാബയെ ഓര്‍മ്മിക്കണം. തന്റെ സ്ഥിതിയുടെ താപനില സ്വയം തന്നെ നോക്കണം.
വരദാനം:-
ആരുടെ പക്കലാണോ സന്തുഷ്ടതയുടെ ഖജനാവുള്ളത് അവരുടെ പക്കല്‍ എല്ലാമുണ്ട്, ആരാണോ ഉള്ളതില്‍ സന്തുഷ്ടമായി കഴിയുന്നത് അവര്‍ക്ക് സര്‍വ്വ പ്രാപ്തികളുടെയും അനുഭൂതിയുണ്ടാകുന്നു. അതുപോലെ ആരുടെ പക്കല്‍ സന്തുഷ്ടയില്ലയോ എങ്കില്‍ എല്ലാം ഉണ്ടായിട്ടും ഒന്നും തന്നെയില്ലാത്തത് പോലെയാണ്, എന്തുകൊണ്ടെന്നാല്‍ അസന്തുഷ്ട ആത്മാവ് സദാ ഇച്ഛകളക്ക് വശപ്പെട്ടിരിക്കും അവരുടെ ഒരിച്ഛ പൂര്‍ത്തിയായാല്‍ അടുത്ത 10 ഇച്ഛകള്‍ ഉത്പന്നമാകും, അതുകൊണ്ട് പരിയുള്ള ഇച്ഛകളില്‍ നിന്ന് അവിദ്യ… അപ്പോള്‍ പറയും സന്തുഷ്ടമണി.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!