27 August 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
26 August 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ- ഇപ്പോള് ഈ പരിധിയില്ലാത്ത ലോകത്തിന്റെ വിനാശമുണ്ടാകണം, പുതിയ ലോകത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്, അതുകൊണ്ട് പുതിയ ലോകത്തിലേക്ക് പോകുന്നതിനുവേണ്ടി പവിത്രമായി മാറൂ.
ചോദ്യം: -
പരമാത്മാവിനെക്കുറിച്ച് നിങ്ങള് കുട്ടികള്ക്ക് മനുഷ്യര്ക്കറിയാത്ത ഏതൊരു അത്ഭുതകരമായ കാര്യമാണ് അറിയുന്നത്?
ഉത്തരം:-
ആത്മാവ് ജ്യോതി ബിന്ദുവാണ്, അതേപോലെ പരമാത്മാവും അതിസൂക്ഷ്മമായ ജ്യോതി ബിന്ദുവാണ്. ഈ അത്ഭുതകരമായ കാര്യം മനുഷ്യരുടെ ബുദ്ധിയിലില്ല. പല കുട്ടികളും ഇതില് ആശയക്കുഴപ്പത്തിലാകുന്നു. ബാബ പറയുന്നു- കുട്ടികളെ, സംശയിക്കരുത്. അഥവാ ചെറിയ രൂപത്തില് ഓര്മ്മിക്കാന് സാധിക്കില്ലെങ്കില് വലിയ രൂപത്തില് ഓര്മ്മിക്കൂ. പക്ഷെ, തീര്ച്ചയായും ഓര്മ്മിക്കണം.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
രാത്രിയിലെ യാത്രക്കാരാ ക്ഷീണിക്കരുത്..
ഓം ശാന്തി. ആത്മീയ അച്ഛന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കിതരുന്നു, അതിനാല് കുട്ടികള്ക്ക് ആത്മാഭിമാനിയായിരിക്കണം. ഇങ്ങനെ മറ്റെവിടെയും മനസ്സിലാക്കികൊടുക്കുന്നില്ല. ആത്മാഭിമാനിയായി രിക്കൂ എന്ന് ഒരു സാധു-സന്യാസിമാരും മനസ്സിലാക്കികൊടുക്കില്ല. ബാബ മാത്രമാണ് മനസ്സിലാക്കിതരുന്നത്, മറ്റാര്ക്കും മനസ്സിലാക്കിക്കൊടുക്കാന് അറിയില്ല. ഈ യുക്തി ആര്ക്കും പറഞ്ഞുതരാന് സാധിക്കില്ല. നമ്മള് ആത്മാവ് ആണെന്ന് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നു. ആത്മാവാണ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊരു ശരീരം എടുക്കുന്നത്. ആത്മാവ് ചിലപ്പോള് വക്കീലും, മറ്റുചിലപ്പോള് ഡോക്ടറുമായി മാറുന്നു. ഇപ്പോള് പതിതമായി മാറിയ ആത്മാവിനാണ് പാവനമായി മാറേണ്ടത്. ആത്മാവിലാണ് ജ്ഞാനത്തിന്റെ ധാരണയുണ്ടാകുന്നത്. ബാബ നിരാകാരനും, ജ്ഞാനത്തിന്റെ സാഗരനുമാണെങ്കില് തീര്ച്ചയായും വന്ന് ജ്ഞാനം കേള്പ്പിക്കില്ലേ. പതിത-പാവനനാണെങ്കില് തീര്ച്ചയായും വന്ന് പാവനമാക്കി മാറ്റും. ബാബ സുപ്രീമായ പരമപിതാ പരമാത്മാവാണ്. ഞാന് നിങ്ങളുടെ സുപ്രീം അച്ഛനാണ്, നോളേജ്ഫുള്ളാണ്. എനിക്ക് എന്റെതായ ശരീരമില്ല. ഈ ജ്ഞാനമെല്ലാം നിങ്ങളുടെ ആത്മാവിന് ധാരണ ചെയ്യണമെങ്കില് നിങ്ങള്ക്ക് ആത്മാഭിമാനിയായി മാറണം. ദേഹാഭിമാനം വെയ്ക്കരുത്, കേള്പ്പിക്കുന്നവരും കേള്ക്കുന്നവരും ദേഹീയഭിമാനിയായിരിക്കുന്ന മറ്റൊരു സ്ഥലവുമില്ല. നിരാകാരനായ ബാബ വന്നാണ് നിങ്ങള്ക്ക് രാജയോഗം പഠിപ്പിക്കുന്നത്. ബാക്കി എല്ലാ മനുഷ്യരും ദേഹാഭിമാനികളാണ്. ലക്ഷ്മീ-നാരായണന്മാരെക്കുറിച്ച് പറയാം അവര് ആത്മാഭിമാനികളായിരുന്നു, എന്നാലും ദേഹാഭിമാനമുണ്ടായിരിക്കുമല്ലോ. ഈ ജ്ഞാനം പരമപിതാ പരമാത്മാവാണ് നല്കുന്നത്. ഈ ജ്ഞാനം ആത്മാവാണ് ധാരണ ചെയ്യേണ്ടത്. പതിതത്തില് നിന്നും പാവനമായി മാറാനുള്ള യുക്തി ആത്മാവിനാണ് പറഞ്ഞുകൊടുക്കുന്നത്. ഇപ്പോള് മുഴുവന് ലോകത്തിന്റെയും അധഃപതനമാണ്. ബാബ വന്നാണ് ഉയര്ത്തുന്നത്. ഇത് നിങ്ങള് കുട്ടികള്ക്കാണ് അറിയുന്നത്. അധഃപതനമെന്നാല് വിനാശം, ഉയര്ച്ച എന്നാല് സ്ഥാപന. സ്ഥാപനയും വിനാശവും. ഏതിന്റെ സ്ഥാപനയാണ് ഉണ്ടാകുന്നത്? പുതിയ ലോകമാകുന്ന സ്വര്ഗ്ഗത്തിന്റെ. പഴയ ലോകമാകുന്ന നരകത്തിന്റെ വിനാശവും ഉണ്ടാകും. വിനാശവും നിര്മ്മാണവും. കലിയുഗമാകുന്ന പഴയ ലോകത്തിന്റെ വിനാശം തീര്ച്ചയായും ഉണ്ടാകണം. ഈ മഹാഭാരത യുദ്ധമാണ് വിനാശത്തിന്റെ അടയാളം. മഹാഭാരതയുദ്ധത്തെക്കുറിച്ചുള്ള വൃത്താന്തങ്ങള് മഹാഭാരത ശാസ്ത്രത്തില് കാണിക്കുന്നുണ്ട്. ബാബ ബ്രഹ്മാവിലൂടെയാണ് സ്ഥാപന ചെയ്യുന്നത്. ബാബ പുതിയ ലോകത്തിന്റെ സ്ഥാപനയല്ലേ ചെയ്യുന്നത്. ഇത് പരിധിയില്ലാത്ത വിനാശവും പരിധിയില്ലാത്ത സ്ഥാപനയുമാണ്. ബാബ തന്നെയാണ് കുട്ടികള്ക്കുവേണ്ടി പുതിയ കെട്ടിടമുണ്ടാക്കുന്നത്. അതിനുശേഷം പഴയത് തീര്ച്ചയായും പൊളിച്ചുമാറ്റും. ബാബ ഇപ്പോള് പുതിയ ലോകം സ്ഥാപിച്ചുകൊണ്ടി രിക്കുകയാണെന്ന് കുട്ടികള്ക്കറിയാം. നമ്മളെ തമോപ്രധാനത്തില് നിന്നും സതോപ്രധാനമാക്കി മാറ്റുന്നതിന് തയ്യാറാക്കികൊണ്ടിരിക്കുകയാണ്. വിനാശത്തിനു മഹാഭാരത യുദ്ധം പ്രസിദ്ധമാണ്. ഇത് മഹാഭാരത യുദ്ധത്തിന്റെ സമയമാണെന്ന് പറയാറുണ്ട്. മഹാഭാരത യുദ്ധത്തിന്റെ സമയത്തുണ്ടായിരുന്ന നക്ഷത്രങ്ങളാകുന്ന ആത്മാക്കളാണ് ഇപ്പോള് പരസ്പരം സന്ധിച്ചത്. ഏണിപ്പടിയുടെ ചിത്രത്തില് ഭാരതത്തിന്റെ ഉയര്ച്ചയുടെയും താഴ്ച്ചയുടെയും അത്ഭുതകരമായ കഥ എന്ന് എഴുതി വെച്ചിട്ടുണ്ട്. ഈ വരിയില് കല്പ-കല്പം എന്ന വാക്കുകൂടി വരണം. മനുഷ്യര് തുടക്കം മുതല് അവസാനം വരെ 84 ജന്മങ്ങള് എടുക്കുന്നു. ഇതും നിങ്ങളുടെ ബുദ്ധിയിലുണ്ട്. മനുഷ്യരുടെ ബുദ്ധി ഗോദ്റേജിന്റെ പൂട്ടിട്ട് പൂട്ടിയിരിക്കുകയാണ്. ഈ കാര്യങ്ങളെ അറിയേണ്ടത് മനുഷ്യരാണ്. ആത്മാക്കള് ഈ സൃഷ്ടിയാകുന്ന നാടകത്തില് വന്നാണ് പാര്ട്ടഭിനയിക്കുന്നത്. നാടകത്തിലെ രചയിതാവിനെയും സംവിധായകനെയും മുഖ്യ അഭിനേതാക്കളേയുമെല്ലാം അറിയണമല്ലോ. ഇപ്പോള് നിങ്ങള്ക്ക് ഡ്രാമയിലെ ആദി-മദ്ധ്യ-അന്ത്യത്തെ ക്കുറിച്ചും നാടകത്തിലെ അഭിനേതാക്കള് ആരെല്ലാമാണ് എന്നും, തുടക്കം മുതല് അവസാനം വരെ മുഴുവന് നാടകത്തെക്കുറിച്ചും അറിയാന് സാധിച്ചു. ഈ ജ്ഞാനം ബാബയിലൂടെയാണ് നമുക്ക് ലഭിക്കുന്നത്. എങ്ങനെയാണ് ഈ സൃഷ്ടിയാകുന്ന ചക്രം കറങ്ങുന്നത്. ഇതിനെയാണ് ആത്മീയ ജ്ഞാനമെന്ന് പറയുന്നത്. ഭൗതീകമായ ജ്ഞാനത്തെ തത്വജ്ഞാനം എന്നാണ് പറയുന്നത്. ആത്മീയ ജ്ഞാനത്തെ അല്ലെങ്കില് അറിവിനെയാണ് ജ്ഞാനമെന്ന് പറയുന്നത്. ഇപ്പോള് ഈ കാര്യങ്ങളെല്ലാം കുട്ടികളുടെ ബുദ്ധിയില് ഉണ്ട്.
ഇപ്പോള് 84 ജന്മങ്ങളുടെ പാര്ട്ട് പൂര്ത്തിയാവുകയാണ് എന്ന് കുട്ടികള്ക്കറിയാം. ഇപ്പോള് നമ്മള് തിരിച്ചുപോവുകയാണ്, എന്നാല് പതിതരായവര്ക്കൊന്നും തിരിച്ചു പോകാനേ സാധിക്കില്ല. ഇല്ലെങ്കില് ഇത്രയും ജപവും തപവും തീര്ത്ഥയാത്രകളുമെല്ലാം എന്തിനാണ് ചെയ്യുന്നത്! പവിത്രമായി മാറാനാണ് ഗംഗാ സ്നാനം ചെയ്യാന് പോകുന്നത്. പക്ഷെ, അതിലൂടെയൊന്നും ആര്ക്കും പാവനമായി മാറാന് സാധിക്കില്ല. അതിനാല് ആര്ക്കും തിരിച്ച് പോകാന് സാധിക്കില്ല. മനുഷ്യര് ഒരുപാട് പൊങ്ങച്ചം പറയുന്നു-ഇന്നയാള് മരിച്ചപ്പോള് നിര്വ്വാണധാമത്തിലേക്ക് പോയി, ജ്യോതി ജ്യോതിയില് ലയിച്ചു എന്നെല്ലാം. ബാബ മനസ്സിലാക്കിതരുന്നു- ആരും തിരിച്ചു പോകുന്നില്ല. എല്ലാ അഭിനേതാക്കളും ഈ സൃഷ്ടിയില് തന്നെയാണ് ഉള്ളത്. ഇപ്പോള് നാടകം പൂര്ത്തിയാവുകയാണ്, അതിനാല് എല്ലാ അഭിനേതാക്കളും സ്റ്റേജിലാണ്. ഇപ്പോള് എല്ലാ അഭിനേതാക്കളും ഈ സൃഷ്ടിയാകുന്ന നാടകശാലയിലാണ്. എല്ലാവരും ഇവിടെ ഹാജരാണ്. ബുദ്ധധര്മ്മക്കാരും, ക്രിസ്ത്യാനികളുമെല്ലാം എവിടെയാണ് എന്ന് മനുഷ്യര്ക്കറിയില്ല. മുകളില് നിന്നും വന്ന എല്ലാ ആത്മാക്കളും ഈ സമയം തമോപ്രധാനമാണ് എന്ന് നിങ്ങള് മനസ്സിലാക്കുന്നു. കല്പം മുമ്പും തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറിയിട്ടുണ്ട്. ബാബയാണ് വന്ന് സ്ഥാപനയും വിനാശവും ചെയ്യുന്നത്. ഈ ജ്ഞാനം രാജാക്കന്മാരുടെയും രാജാവാക്കി മാറ്റുന്നതാണ് എന്ന് പറയുന്നുമുണ്ട്. കൃഷ്ണന് പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യിപ്പിക്കുന്നില്ല. രചയിതാവ് ഒരു ബാബയാണ്. സൃഷ്ടി പതിതമാകുമ്പോഴാണ് നിങ്ങള് ബാബയെ വിളിക്കുന്നത് എന്ന് ബാബയാണ് വന്ന് മനസ്സിലാക്കിതരുന്നത്. ബാബ പുതിയ സൃഷ്ടിയൊന്നും രചിക്കുന്നില്ല. പ്രളയമുണ്ടായി എന്നെല്ലാം കാണിക്കുന്നത് തെറ്റാണ്. അല്ലയോ പതിത-പാവനാ വരൂ എന്ന് പറഞ്ഞ് മനുഷ്യര് വിളിക്കുന്നു, എങ്കില് തീര്ച്ചയായും പതിതമായ ലോകത്തിലല്ലേ വരുകയുള്ളൂ. ബാബയാണ് വന്ന് കൃഷ്ണപുരിയുടെ സാക്ഷാത്കാരം ചെയ്യിപ്പിക്കുന്നത്. കൃഷ്ണന് സാഗരത്തിലൂടെ ആലിലയില് വന്നു എന്ന് കാണിക്കുന്നു…ഇത് ശരിയായ കാര്യമാണ്. പുതിയ ലോകത്തില് ആദ്യം വരുന്നത് കൃഷ്ണനാണ്. എന്നാല് സാഗരത്തിലല്ല ഗര്ഭകൊട്ടാരത്തിലാണ് വരുന്നത്. വളരെ സ്വസ്ഥമായി വിരലും കുടിച്ച് ഗര്ഭകൊട്ടാരത്തിലാണ് കഴിയുന്നത്. സത്യയുഗത്തിലുള്ള എല്ലാ കുട്ടികളും ഗര്ഭകൊട്ടാരത്തിലാണ് കഴിയുന്നത്. എന്നാല് മനുഷ്യര് ഗര്ഭകൊട്ടാരത്തിന്റെ കാര്യമാണ് സാഗരത്തില് ആലിലയില് കാണിച്ചിരിക്കുന്നത്. അതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ കാര്യമാണ്. ബാബ എല്ലാ ശാസ്ത്രങ്ങളുടെയും സാരമാണ് മനസ്സിലാക്കിതരുന്നത്. ഈ ലോകത്തില് ആത്മാക്കള് ഗര്ഭ ജയിലിലായതുകൊണ്ടാണ് ഞങ്ങളെ പുറത്തെടുക്കൂ, ഇനി ഒരിക്കലും ഞങ്ങള് പാപം ചെയ്യില്ല എന്ന് പറഞ്ഞ് വിളിക്കുന്നത്. പക്ഷെ, ഈ രാവണ ലോകത്തില് പാപങ്ങള് ഉണ്ടാവുക തന്നെ ചെയ്യും. ഗര്ഭത്തില് നിന്നും പുറത്തു കടന്നാല് ഉടനെ പാപം ചെയ്യാന് ആരംഭിക്കുന്നു. പകുതി കല്പത്തോളം നിങ്ങള് ജയില്പുള്ളികളായിരുന്നു. കള്ളന്മാരെയാണ് ജയില് പുള്ളികളെന്ന് പറയുന്നത്. ജയിലില് നിന്നും പുറത്തു കടന്നാല് വീണ്ടും പാപങ്ങള് ചെയ്ത് ജയിലിലേക്ക് തന്നെ തിരിച്ച് പോകുന്നു, അതുകൊണ്ടാണ് ജയില്പ്പുള്ളികളെന്ന് പറയുന്നത്. ബാബ മനസ്സിലാക്കിതരുന്നു-ഇത് രാവണ രാജ്യമാണ്. എന്നാല് ഈ കാര്യങ്ങളൊന്നും സത്യയുഗത്തില് ഉണ്ടാകുന്നില്ല. സത്യയുഗം രാമരാജ്യമാണ്. സത്യയുഗത്തില് ഗര്ഭജയിലുമില്ല, സ്ഥൂലമായ ജയിലുമില്ല. ഈ ലോകത്തില് എത്ര മനുഷ്യരാണ് ജയിലില് കഴിയുന്നത്. ഗര്ഭ ജയിലും, സ്ഥൂലമായ ജയിലുമുണ്ട്. ഡബിള് ജയിലാണ്. കലിയുഗത്തിന്റെ അവസാനമല്ലേ.
ബാബ മനസ്സിലാക്കിതരുന്നു- നിങ്ങള് കുട്ടികള് ഇപ്പോള് സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്. ഉയര്ച്ചയും പതനവും എല്ലാ കല്പത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ലോകത്തിന്റെ ഉയര്ച്ചയും പതനവുമാണ് ഉണ്ടാകുന്നത്. ഉയര്ച്ചയിലും താഴ്ചയിലും മുഖ്യമായ പാര്ട്ട് ഭാരതത്തിന്റെയാണ്. ആത്മാക്കളും പരമാത്മാവും ഒരുപാട് കാലം വേറിട്ടിരുന്നു…. എന്ന് പാടാറുണ്ട്. അപ്പോള് അതിന്റെയും കണക്കു വേണമല്ലോ. ഒരുപാട് കാലമായിട്ട് വേറിട്ടിരിക്കുന്ന ആത്മാക്കള് ഏതാണ്? ആദ്യമാദ്യം ഈ സൃഷ്ടിയിലേക്ക് പാര്ട്ടഭിനയിക്കാന് ദേവീ-ദേവത ധര്മ്മത്തിലുള്ള ആത്മാക്കളാണ് വരുന്നത്. രാജ്യം ഭരിച്ചിരുന്ന ദേവീ-ദേവതകള് ഇപ്പോള് ഇല്ല, ചിത്രങ്ങളാണ് അവരുടെ അടയാളമായി കാണിച്ചിരിക്കുന്നത്. രാജ്യപദവി ഇല്ലാതായി. സ്വര്ഗ്ഗം ഇല്ലാതായാല് പിന്നെ ആരംഭിക്കുന്നത് നരകമാണ്. പിന്നീട് വീണ്ടും നരകത്തില് നിന്നും സ്വര്ഗ്ഗമായി മാറും. അതിനാല് പുതിയ ലോകത്തിന്റെ സ്ഥാപനയും, പഴയ ലോകത്തിന്റെ വിനാശവുമാണ് നടക്കുന്നത്. പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യാന് കുട്ടികള് വേണം. പുതിയ ലോകത്തില് വസിക്കുന്നവരും നമ്മള് കുട്ടികളാണ്. അതിനുവേണ്ടി ആദ്യം നിങ്ങള്ക്ക് ദൈവീക ഗുണങ്ങളുള്ള ദേവതയായി മാറണം. മനുഷ്യനില് നിന്നും ദേവത….എന്ന മഹിമയുമുണ്ട്. അഴുക്കായ മനുഷ്യരാണല്ലോ. ഭഗവാനുവാചയാണ്-ഗൃഹസ്ഥത്തില് കഴിഞ്ഞുകൊണ്ടും താമര പുഷ്പത്തിനു സമാനം പവിത്രമായി മാറണം. മൃത്യുലോകത്തിലെ ഈ അന്തിമമായ ജന്മത്തില് പവിത്രമായി മാറണം. ബാബ പറയുന്നു- വികാരങ്ങളെ അതിജീവിക്കുന്നതിലൂടെ നിങ്ങള് വിശ്വത്തിന്റെ അധികാരികളായി മാറും. ഇത് കുട്ടികള് കേട്ട്, പഴയ ലോകത്തിന്റെ വിനാശം മുന്നില് നില്ക്കുകയാണെന്ന് മറ്റുള്ളവരോടും പറയുന്നു. കല്പം മുമ്പത്തെ മഹാഭാരത യുദ്ധമാണ്. കാമം മഹാശത്രുവാണ്, അതുകൊണ്ട് പ്രതിജ്ഞ ചെയ്യൂ. ഇപ്പോള് നമ്മള് പവിത്രമായി മാറുകയാണ് എന്ന് മനസ്സിലാക്കുന്നു. ഈ പഴയ ലോകത്തിന്റെ വിനാശം തീര്ച്ചയായും ഉണ്ടാകണം. വിനാശത്തിനു മുമ്പായി തീര്ച്ചയായും പവിത്രമായി മാറണം. വിനാശമുണ്ടാകുമ്പോഴുള്ള കാര്യം തന്നെ പറയണ്ട-നിലവിളിയായിരിക്കും, വളരെ ദാരുണ മരണമായിരിക്കും. നിങ്ങള്ക്ക് കാണാന് പോലും സാധിക്കില്ല. ചിലര്ക്ക് ഓപ്പറേഷന് നടത്തുമ്പോള് ദുര്ബലര്ക്ക് കണ്ടുനില്ക്കാന് സാധിക്കില്ല, ബോധം കെട്ടുവീഴുന്നു. അതുകൊണ്ട് ഡോക്ടര്മാര് കുടുംബാംഗങ്ങളെ അനുവദിക്കാറില്ല. ഇത് എത്ര വലിയ ഓപ്പറേഷനായിരിക്കും. പരസ്പരം കൊന്നുകൊണ്ടേയിരിക്കും. ഈ ലോകം അഴുക്കാണ്, മുള്ളുകളുടെ കാടാണ്. സത്യയുഗത്തെ പൂക്കളുടെ പൂന്തോട്ടമെന്നാണ് പറയുന്നത്. ദേവതകള് ചൈതന്യത്തിലുള്ള പൂക്കളാണല്ലോ. സ്വര്ഗ്ഗത്തില് പൂക്കളുടെ പൂന്തോട്ടമുണ്ടായിരിക്കും എന്നാണ് മനുഷ്യര് മനസ്സിലാക്കുന്നത്, എന്താണോ കേള്ക്കുന്നത് അത് പറഞ്ഞുനടക്കുന്നു. അല്ലാഹുവിന്റെ പൂന്തോട്ടമെന്ന് പറയാറില്ലേ, പിന്നീട് ധ്യാനത്തിലും അവര് പൂന്തോട്ടത്തെ കാണും. അല്ലാഹു കൈയ്യില് പൂവ് കൊടുത്തു എന്ന് പറയുന്നു. ബുദ്ധിയില്ത്തന്നെ ഈശ്വരന്റെ പൂന്തോട്ടമാണ്. ഭക്തിമാര്ഗ്ഗത്തില് ഭക്തി ചെയ്യുന്നത് സാക്ഷാത്കാരത്തിനുവേണ്ടിയാണ്. സാക്ഷാത്കാരമുണ്ടായാല് പറയും ഈശ്വരന് സര്വ്വവ്യാപിയാണെന്ന്. കഴിഞ്ഞു പോയത് വീണ്ടും ആവര്ത്തിക്കും. ഇപ്പോള് കുട്ടികള് ഏത് വേഷത്തിലാണോ വന്നിരിക്കുന്നത്, അതേ വേഷത്തിലായിരിക്കും അടുത്ത കല്പത്തിലും വരുന്നത്. ചിലരെല്ലാം ഡ്രാമയെ നല്ല രീതിയില് മനസ്സിലാക്കുന്നുണ്ട്, ബാബയുടെ അടുത്ത് ആരെങ്കിലും വരുമ്പോള് ബാബ ചോദിക്കാറുണ്ട്- മുമ്പ് എപ്പോഴാണ് വന്നിരുന്നത്? കുട്ടികള് പറയുന്നു-ശരിയാണ്, ബാബാ, കല്പം മുമ്പും ബാബയെ കണ്ട്, സമ്പത്തെടുക്കാന് വന്നിരുന്നു. ബാബ ചോദിക്കുന്നു-എന്ത് പദവിയാണ് കല്പം മുമ്പ് പ്രാപ്തമാക്കിയിരുന്നത്? ബാബ, മമ്മാ എന്ന് പറയുന്നുണ്ടെങ്കില് തീര്ച്ചയായും അവരുടെ കുലത്തില് വരും. ഉയര്ന്ന പദവി പ്രാപ്തമാക്കാനുള്ള പുരുഷാര്ത്ഥം ചെയ്യൂ. ഈ കാര്യങ്ങളെല്ലാം നിങ്ങളുടെ ബുദ്ധിയിലാണ് ഉള്ളത്. വാസ്തവത്തില് യുദ്ധവുമുണ്ട്, ഈ നരകം വിനാശമാവുക തന്നെ വേണം. നിങ്ങളുടെ അടുത്തുള്ള ചിത്രങ്ങള് വളരെ ഒന്നാന്തരമാണ്. കൃഷ്ണന്റെ രണ്ട് ഗോളങ്ങളോടെയുള്ള ചിത്രം അച്ചടിക്കണം. ഈ ചിത്രം വളരെ വ്യക്തമാണ്. ഈ ചിത്രത്തില് സ്വര്ഗ്ഗത്തിന്റെ വാതില് തുറക്കുമ്പോള് നരകത്തെ തട്ടിമാറ്റുകയാണ്. നിങ്ങളുടെ മുഖവും സ്വര്ഗ്ഗത്തിന്റെ ഭാഗത്തേക്കാണ്, ഈ കാര്യം വളരെ കൃത്യമാണ്. ഇപ്പോള് നമുക്ക് വീട്ടിലേക്ക് പോകണമെന്ന് അറിയാമല്ലോ, അതിനാല് വീടിനെ തന്നെ ഓര്മ്മിക്കണം. പഴയ ലോകത്തെ മറക്കണം. ഇതിനെയാണ് പരിധിയില്ലാത്ത വൈരാഗ്യം എന്ന് പറയുന്നത്. പഴയ ലോകത്തെ ഉപേക്ഷിച്ച് നമ്മള് ബാബയുടെ അടുത്തേക്കാണ് പോകുന്നത്. ഓര്മ്മയുടെ യാത്രയിലൂടെയാണ് ബാബയുടെ അടുത്തേക്ക് പോകുന്നത്. മുഖ്യമായത് ഓര്മ്മയുടെ കാര്യമാണ്. എല്ലാവരും ഓര്മ്മിക്കുന്നുണ്ടല്ലോ. ഇപ്പോള് ബാബ യഥാര്ത്ഥ കാര്യം മനസ്സിലാക്കിതരുന്നു-എന്നെ ഓര്മ്മിക്കൂ. ഇതാണ് അര്ത്ഥസഹിതമായ അവ്യഭിചാരിയായ ഓര്മ്മ. നിങ്ങള്ക്കറിയാം ശിവബാബയും ബിന്ദുവാണ്. സ്വയത്തേയും ആത്മാവ് ബിന്ദു എന്നും, ബാബയേയും ബിന്ദുവാണെന്ന് മനസ്സിലാക്കണം. പുതിയ കാര്യം കാണുമ്പോള് ഈ കാര്യം മറക്കുന്നു. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി, ബാബയേയും തന്റെ വീടിനെയും ഓര്മ്മിക്കണം. ശരി, ബിന്ദു ചെറുതായി തോന്നുന്നു എങ്കില് വീട് വലുതാണല്ലോ. വീടിനെ ഓര്മ്മിക്കൂ, ബാബയും വീട്ടിലാണ് വസിക്കുന്നത്. നമ്മളെല്ലാവരും ബാബ വസിക്കുന്ന വീട്ടിലേക്കാണ് പോകുന്നത്. ബിന്ദുവിന്റെ ഓര്മ്മ വരുന്നില്ലെങ്കില്, വീടിന്റെ ഓര്മ്മ വരുന്നുണ്ടല്ലോ. ശാന്തിധാമം വീടും, സുഖധാമം സ്വര്ഗ്ഗവും. ഈ ലോകം ദുഃഖധാമമാണ്. ഈ സംഗമയുഗത്തില് നിങ്ങള് സംഖ്യാക്രമമനുസരിച്ചാണ് പഠിക്കുന്നത്, പിന്നീട് നിങ്ങള് തന്നെയാണ് സുഖധാമത്തിലേക്ക് വരുന്നത്. ബാബയുടെ കുട്ടികളാണെങ്കില് തീര്ച്ചയായും സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി ലഭിക്കണം. കല്പം മുമ്പും ശിവബാബ വന്ന് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി നല്കിയിരുന്നു. നിങ്ങള് മറന്നു പോയി. ബാബ പറയുന്നു- ഇപ്പോള് ഞാന് വീണ്ടും വന്നിരിക്കുകയാണ് നിങ്ങള്ക്ക് ചക്രവര്ത്തി പദവി നല്കാന്. എത്ര പ്രാവശ്യം നിങ്ങള് രാജ്യപദവി എടുക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എണ്ണാന് പറ്റാത്ത അത്രയും തവണ സമ്പത്തെടുത്തിട്ടുണ്ട്, എന്നിട്ടും അങ്ങനെയുള്ള ബാബയെ എന്തുകൊണ്ടാണ് മറക്കുന്നത്! മായയുടെ കൊടുങ്കാറ്റ് കാരണമാണ് യുദ്ധമുണ്ടാകുന്നത്, അതുകൊണ്ടാണ് മായ ഒരു വശത്തേക്ക് വലിക്കുമ്പോള്, ഈശ്വരന് മറുവശത്തേക്ക് വലിക്കുന്നു എന്ന ഒരു നാടകമുള്ളത്. ജ്ഞാനത്തില് വിഘ്നങ്ങളൊന്നുമില്ല, എന്നാല് വിഘ്നമുണ്ടാകുന്നത് യോഗത്തിലാണ്. യോഗത്തിലാണ് പ്രയത്നമുള്ളത്. ഇപ്പോള് ബാബ പറയുന്നു- മഹാരഥിമാരായി മാറൂ. ഈ പഴയ ലോകത്തിന് ഇപ്പോള് തീ പിടിക്കണം. ഈ യുദ്ധത്തില് മുഴുവന് പഴയ ലോകവും സ്വാഹായാകണം, ഒപ്പം മഹാവീരനുമായി മാറണം. നിങ്ങള്ക്ക് അഖണ്ഡവും സുദൃഢവുമായ രാജ്യം പ്രാപ്തമാക്കണം. മായയുടെ കൊടുങ്കാറ്റ് എത്ര വന്നാലും, നിങ്ങളെ ഇളക്കാന് സാധിക്കാത്ത തരത്തിലുള്ള ബുദ്ധിയോഗമായിരിക്കണം ബാബയുമായിട്ടുണ്ടാകേണ്ടത്. നിങ്ങളുടെ ഈ അവസ്ഥ അവസാനമാണ് ഉണ്ടാകുന്നത്. സ്കൂളില് അടുത്ത ക്ലാസിലേക്ക് പോകുന്ന സമയത്താണ് പരീക്ഷയുണ്ടാകുന്നത്. അതേപോലെ നിങ്ങളുടെ മാലയും അവസാനമാണ് ഉണ്ടാകുന്നത്. നിങ്ങള്ക്ക് ഒരുപാട് സാക്ഷാത്കാരമുണ്ടായിരിക്കും- ഇന്നയാള് ഇതായി മാറും, ഇന്നയാള്ക്ക് ഈ പദവി ലഭിക്കും എന്നെല്ലാം..ഇവര് ദാസിയായി മാറും…എന്നെല്ലാം പറഞ്ഞുതരും. എന്നാല് അവസാന സമയം ഒന്നും ചെയ്യാന് സാധിക്കില്ല, പശ്ചാത്തപിക്കേണ്ടതായി വരും. ഇതെന്താണ് ഞാന് ചെയ്തത്! എന്തുകൊണ്ട് ശ്രീമതത്തിലൂടെ നടന്നില്ല! പക്ഷെ, ആ സമയത്ത് ഒന്നും നടക്കില്ല. ഇങ്ങനെ ഒരുപാട് പേര് പശ്ചാത്തപിക്കും. മനുഷ്യര് എത്ര കൊലപാതകങ്ങള് ചെയ്തിട്ടാണ് പിന്നീട് പശ്ചാത്തപിക്കുന്നത്. എന്നാല് കൊലപാതകം സംഭവിച്ചു കഴിഞ്ഞു, പിന്നെ എന്തു ചെയ്യാന് സാധിക്കും! അതുകൊണ്ടാണ് ബാബ പറയുന്നത്-അശ്രദ്ധ കാണിക്കാതെ തന്റെ പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കൂ എന്ന്. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഇപ്പോള് 84 ജന്മങ്ങളുടെ നാടകം പൂര്ത്തിയാവുകയാണ്, തിരിച്ച് വീട്ടിലേക്ക് പോകണം. അതുകൊണ്ട് ആത്മാഭിമാനിയായി മാറി പാവനമായി മാറണം. ദേഹാഭിമാനത്തെ ഇല്ലാതാക്കണം.
2. സ്വയത്തെ ബിന്ദുവാകുന്ന ആത്മാവാണെന്ന് അര്ത്ഥ സഹിതം മനസ്സിലാക്കി, ബിന്ദുവാകുന്ന ബാബയുടെ അവ്യഭിചാരിയായ ഓര്മ്മയില് കഴിയണം. മഹാവീരനായി മാറി തന്റെ അവസ്ഥയെ അചഞ്ചലവും, സുദൃഢവുമാക്കി മാറ്റണം.
വരദാനം:-
മഹിമ ചെയ്യുന്ന ആത്മാവിനെ പ്രതി സ്നേഹത്തിന്റെ ഭാവന വെക്കുന്നത് പോലെത്തന്നെ ആരെങ്കിലും ശിക്ഷയുടെ സൂചന നല്കിയാല് അക്കാര്യത്തിലും ആ ആത്മാവിനെ പ്രതി സ്നേഹത്തിന്റെ, ശുഭചിന്തനത്തിന്റെ ഭാവന വെക്കണം-അതായത് ഇവര് എന്നെ സംബന്ധിച്ചേടത്തോളം ഏറ്റവും വലിയ ശുഭചിന്തകരാണ്-അങ്ങിനെയുള്ള സ്ഥിതിയെയാണ് ദേഹിയഭിമാനി എന്ന് പറയുന്നത്. അഥവാ ദേഹിയഭിമാനിയല്ലെങ്കില് തീര്ച്ചയായും അഭിമാനമുണ്ട്. അഭിമാനമുള്ളവര്ക്ക് ഒരിക്കലും തങ്ങളുടെ അപമാനം സഹിക്കാന് സാധിക്കില്ല.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!