27 April 2021 Malayalam Murli Today – Brahma Kumaris

26 April 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - നിങ്ങളുടെ സ്വധര്മ്മം ശാന്തിയാണ്, സത്യമായ ശാന്തി, ശാന്തിധാമത്തിലാണ് ലഭിക്കുന്നത്, ഈ കാര്യം എല്ലാവരെയും കേള്പ്പിക്കണം, സ്വധര്മ്മത്തിലിരിക്കണം.

ചോദ്യം: -

ഒരു ബാബയുടെ പക്കലുള്ള ഏതൊരു ജ്ഞാനമാണ് ഇപ്പോള് നിങ്ങള് പഠിക്കുന്നത്?

ഉത്തരം:-

പാപത്തിന്റെയും പുണ്യത്തിന്റെയും ജ്ഞാനം. ഭാരതവാസികള് എപ്പോഴാണോ ബാബയെ നിന്ദിക്കാന് തുടങ്ങിയത്, അപ്പോള് പാപാത്മാവും. എപ്പോള് ബാബയേയും ഡ്രാമയേയും അറിയുന്നുവോ, അപ്പോള് പുണ്യാത്മാക്കളുമായി മാറുന്നു. ഈ പഠിപ്പ് നിങ്ങള് കുട്ടികള് ഇപ്പോഴാണ് പഠിക്കുന്നത്. നിങ്ങള്ക്കറിയാം എല്ലാവര്ക്കും സദ്ഗതി നല്കുന്നത് ഒരു ബാബ മാത്രമാണ്. മനുഷ്യന്, മനുഷ്യന് സദ്ഗതി അര്ത്ഥം മുക്തി-ജീവന്മുക്തി നല്കാന് സാധിക്കില്ല.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഈ പാപത്തിന്റെ ലോകത്ത് നിന്ന്….

ഓം ശാന്തി. ബാബയിരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ് ഇത് പാപാത്മാക്കളുടെ ലോകമാണ് അഥവാ ഭാരതത്തെ തന്നെയാണ് പറയുക ഭാരതം പുണ്യാത്മാക്കളുടെ ലോകമായിരുന്നു, എവിടെയാണോ ദേവീ ദേവതകളുടെ രാജ്യമായിരുന്നത്. ഈ ഭാരതം സുഖധാമമായിരുന്നു വേറെ ഒരു ഖണ്ഢവുമുണ്ടായിരുന്നില്ല, ഒരേയൊരു ഭാരതം മാത്രമേ ഉണ്ടായിരുന്നുള്ളു. ആ സത്യയുഗത്തില് ശാന്തിയും സുഖവുമുണ്ടായിരുന്നു അതിനെ സ്വര്ഗ്ഗമെന്ന് പറയുന്നു. ഇത് നരകമാണ്. ഭാരതം തന്നെയായിരുന്നു സ്വര്ഗ്ഗം, ഇപ്പോള് നരകമായി മാറിയിരിക്കുന്നു. നരകത്തില് സ്വസ്ഥത അഥവാ സുഖ-ശാന്തി എവിടെ നിന്ന് ഉണ്ടാവും. കലിയുഗത്തെ നരകമെന്ന് പറയുന്നു. കലിയുഗ അവസാനത്തെ ഒന്ന് കൂടി ഘോരനരകമെന്ന് പറയുന്നു. ദുഖധാമമെന്ന് പറയുന്നു. ഭാരതം തന്നെയായിരുന്നു സുഖധാമം, എപ്പോഴാണോ ഈ ലക്ഷ്മീ നാരായണന്റെ രാജ്യമായിരുന്നത്. ഭാരതവാസികളുടെ ഗൃഹസ്ഥ ധര്മ്മം പവിത്രമായിരുന്നു. പവിത്രതയുമുണ്ടായിരുന്നു, സുഖ-ശാന്തിയുമുണ്ടായിരുന്നു, സമ്പത്തും ഒരുപാടുണ്ടായിരുന്നു. ഇപ്പോള് അതേ ഭാരതം പതിതമായി മാറിയിരിക്കുന്നു, എല്ലാവരും വികാരിയായി മാറി. ഇതാണ് ദുഖധാമം. ഭാരതം സുഖധാമമായിരുന്നു. എവിടെയാണോ നമ്മള് ആത്മാക്കള് വസിക്കുന്നത് – അതാണ് ശാന്തിധാമം. ശാന്തി അവിടെ ശാന്തിധാമത്തില് തന്നെയാണ് ലഭിക്കുന്നത്. ആത്മാവിന് ശാന്തമായി അവിടെയേ ഇരിക്കാന് സാധിക്കുകയുള്ളൂ, ഏതിനെയാണോ മധുരമായ വീട് നിര്വികാരി ലോകമെന്ന് പറയപ്പെടുന്നത്. അതാണ് ആത്മാക്കളുടെ വീട്. അവിടെ ഏതുവരെ ഇരിക്കുന്നുവോ അപ്പോള് ആത്മാവ് ശാന്തിയിലാണ്. ബാക്കി കാട്ടില് പോകുന്നതിലൂടെയൊന്നും ശാന്തി ലഭിക്കുകയില്ല. ശാന്തിധാമമാണെങ്കില് അത് തന്നെയാണ്. സത്യയുഗത്തില് സുഖവുമുണ്ട്, ശാന്തിയുമുണ്ട്. ഇവിടെ ദുഖധാമത്തില് ശാന്തിയുണ്ടാവുക സാധ്യമല്ല. ശാന്തിധാമത്തില് ലഭിക്കുന്നു. സുഖധാമത്തിലും കര്മ്മമുണ്ടാകുന്നു, ശരീരത്തിലൂടെ പാര്ട്ടഭിനയിക്കുന്നു. ഈ ദുഖധാമത്തില് സുഖ-ശാന്തിയുള്ള ഒരു മനുഷ്യന് പോലുമില്ല. ഇത് ഭ്രഷ്ടാചാരി പതിത ലോകമാണ്, അപ്പോഴാണ് പതിത പാവനനെ വിളിക്കുന്നത്. പക്ഷെ ആ ബാബയെ ആരും അറിയുന്നില്ല അതുകൊണ്ട് നിര്ദ്ധനരായി മാറേണ്ടി വന്നു. അനാഥരായതു കാരണം പരസ്പരം വഴക്കടിക്കുന്നു. എത്ര ദുഖവും അശാന്തിയും, രോഗവുമാണ്. ഇത് തന്നെയാണ് രാവണ രാജ്യം. രാമരാജ്യം യാചിക്കുന്നു. രാവണ രാജ്യത്തില് സുഖവുമില്ല, ശാന്തിയുമില്ല. രാമരാജ്യത്തില് സുഖവും ശാന്തിയും രണ്ടുമുണ്ടായിരുന്നു. പരസ്പരം ഒരിക്കലും വഴക്കടിച്ചിരുന്നില്ല, അവിടെ 5 വികാരമേയില്ല. ഇവിടെയാണ് 5 വികാരം. ആദ്യം ദേഹാഭിമാണ് പ്രധാനം. പിന്നീട് കാമം, ക്രോധം. ഭാരതം സ്വര്ഗ്ഗമായിരുന്നപ്പോള് ഈ വികാരമുണ്ടായിരുന്നില്ല. അവിടെ ദേഹീ അഭിമാനിയായിരുന്നു. ഇപ്പോള് എല്ലാ മനുഷ്യരും ദേഹാഭിമാനികളാണ്. ദേവതകള് ദേഹീ അഭിമാനികളായിരുന്നു. ദേഹാഭിമാനമുള്ള മനുഷ്യര്ക്ക് ഒരിക്കലും ആര്ക്കും സുഖം നല്കാന് സാധിക്കില്ല, പരസ്പരം ദുഖം മാത്രമാണ് നല്കുന്നത്. ഇങ്ങനെ ചിന്തിക്കരുത് – ഏതെങ്കിലും ലക്ഷാധിപതി, കോടിപതി, കോടി കോടിപതിയാണെങ്കില് സുഖിയാണെന്ന്. ഇല്ല, ഇതെല്ലാം മായയുടെ ഷോയാണ്. മായയുടെ രാജ്യമാണ്. ഇപ്പോള് അതിന്റെ വിനാശത്തിന് വേണ്ടി ഈ മഹാഭാരതയുദ്ധം മുന്നില് നില്ക്കുകയാണ്. ഇതിന് ശേഷം പിന്നീട് സ്വര്ഗ്ഗത്തിന്റെ വാതില് തുറക്കുന്നു. പകുതി കല്പത്തിന് ശേഷം പിന്നെ നരകത്തിന്റെ വാതില് തുറക്കുന്നു. ഈ കാര്യങ്ങള് ഒരു ശാസ്ത്രങ്ങളിലും ഇല്ല. ഭാരതവാസികള് പറയുന്നു എപ്പോള് ഭക്തി ചെയ്യുന്നുവോ അപ്പോള് ഭഗവാനെ ലഭിക്കും. ബാബ പറയുന്നു എപ്പോഴാണോ ഭക്തി ചെയ്ത്-ചെയ്ത് തികച്ചും താഴെയ്ക്ക് വരുന്നത്, അപ്പോള് എനിക്ക് വരേണ്ടി വരുന്നു – സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യാന് അര്ത്ഥം ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റാന്. ഭാരതം ഏതാണോ സ്വര്ഗ്ഗമായിരുന്നത്, അതെങ്ങനെ നരകമായി മാറി? രാവണന് ആക്കി മാറ്റി. ഗീതയുടെ ഭഗവാനിലൂടെ നിങ്ങള്ക്ക് രാജ്യം ലഭിച്ചു, 21 ജന്മം സ്വര്ഗ്ഗത്തില് രാജ്യം ഭരിച്ചു. പിന്നീട് ഭാരതം ദ്വാപരയുഗം മുതല് കലിയുഗത്തില് വന്നു അര്ത്ഥം ഇറങ്ങുന്ന കലയിലേയ്ക്ക് വന്നു അതുകൊണ്ട് എല്ലാവരും വിളിച്ചുകൊണ്ടിരിക്കുന്നു – അല്ലയോ പതിത പാവനാ വരൂ. പതിത മനുഷ്യര്ക്ക് സുഖ-ശാന്തി പതിത ലോകത്തില് ലഭിക്കുക സാധ്യമേയല്ല. വളരെയധികം ദുഖമെടുക്കുന്നു. ഇന്ന് പൈസ മോഷണം പോയി, പാപ്പരായി, ഇന്ന് രോഗിയായി. ദുഖം തന്നെ ദുഖമാണല്ലോ. ഇപ്പോള് നിങ്ങള് സുഖ-ശാന്തിയുടെ സമ്പത്ത് നേടുന്നതിന്റെ പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്, ബാബയില് നിന്ന് സ്വര്ഗ്ഗത്തിന്റെ സമ്പത്തെടുക്കുന്നതിന്റെ പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. സദാ സുഖിയാക്കി മാറ്റുന്നത് ഒരേയൈാരു ബാബയാണ്. സദാ ദുഖിയാക്കി മാറ്റുന്നത് രാവണനാണ്. ഈ കാര്യങ്ങള് ഭാരതവാസികള്ക്കറിയുകയില്ല. സത്യയുഗത്തില് ദുഖത്തിന്റെ കാര്യമേയുണ്ടായിരിക്കില്ല. ഒരിക്കലും കരയേണ്ടി വരില്ല. സദാ സുഖം തന്നെ സുഖമായിരിക്കും. അവിടെ ദേഹാഭിമാനം അഥവാ കാമം, ക്രോധം മുതലായവയുണ്ടായിരിക്കുകയില്ല. ഏതുവരെ 5 വികാരങ്ങളുടെ ദാനം നല്കുന്നില്ലയോ അതുവരെ ദുഖത്തിന്റെ ഗ്രഹണം വിട്ടുപോവുകയില്ല. പറയാറുണ്ടല്ലോ ദാനം നല്കിയാല് ഗ്രഹണം അകലും. ഈ സമയം മുഴുവന് ഭാരതത്തിനും ഗ്രഹണം ബാധിച്ചിരിക്കുകയാണ്. ഏതുവരെ 5 വികാരങ്ങളുടെ ദാനം നല്കുന്നില്ലയോ അതുവരെ 16 കലാ സമ്പൂര്ണ്ണമായ ദേവതയാകാന് കഴിയില്ല. ബാബ സര്വ്വരുടെയും സദ്ഗതി ദാതാവാണ്. പറയുന്നു ഗുരുവില്ലാതെ ഗതിയുണ്ടാവില്ല. പക്ഷെ ഗതിയുടെ അര്ത്ഥം പോലും മനസ്സിലാക്കുന്നില്ല. മനുഷ്യരുടെ ഗതി-സദ്ഗതി അര്ത്ഥം മുക്തി-ജീവന്മുക്തി. അത് ബാബയ്ക്കേ നല്കാന് സാധിക്കുകയുള്ളൂ. ഈ സമയം സര്വ്വരുടെയും സദ്ഗതിയുണ്ടാവണം.

ഡല്ഹിയെ പറയുന്നു ന്യൂ ഡല്ഹി, ഓള്ഡ് ഡല്ഹി. പക്ഷെ ഇപ്പോള് പുതിയതല്ല. പുതിയ ലോകത്തില് പുതിയ ഡല്ഹിയുണ്ടാകുന്നു. പഴയ ലോകത്തില് പഴയ ഡല്ഹിയുണ്ടാകുന്നു. യമുനയുടെ തീരത്തായിരുന്നു, ഡല്ഹി സ്വര്ഗ്ഗമായിരുന്നു. സത്യയുഗമായിരുന്നല്ലോ. ദേവീ ദേവതകള് രാജ്യം ഭരിച്ചിരുന്നു. ഇപ്പോഴാണെങ്കില് പഴയ ലോകത്തില് പഴയ ഡല്ഹിയാണ്. പുതിയ ലോകത്തിലാണെങ്കില് ഈ ലക്ഷ്മീ നാരായണന്റെ രാജ്യമായിരുന്നു. ഭാരതവാസികള് ഇത് മറന്നു പോയി. പുതിയ ഭാരതം, പുതിയ ഡല്ഹിയായിരുന്നു അപ്പോള് അവരുടെ രാജ്യമായിരുന്നു വേറൊരു ഖണ്ഡവുമുണ്ടായിരുന്നില്ല. ഇത് ആര്ക്കും അറിയുകയില്ല. സര്ക്കാര് ഇത് പഠിപ്പിക്കുന്നില്ല. അറിയാം ഇത് അപൂര്ണ്ണമായ ചരിത്രമാണ്. ഇസ്ലാമിയും ബൗദ്ധിയും വരുന്നതുവരെ ലക്ഷ്മീ നാരായണന്റെ രാജ്യത്തെ ആര്ക്കും അറിയുകയില്ല. ഇത് ബാബ തന്നെയാണിരുന്ന് മനസ്സിലാക്കി തരുന്നത് മുഴുവന് സൃഷ്ടി ചക്രവും എങ്ങനെയാണ് കറങ്ങുന്നത്. ഭാരതം സ്വര്ഗ്ഗമായിരുന്നപ്പോള് സ്വര്ണ്ണിമയുഗമായിരുന്നു. ഇപ്പോള് അതേ ഭാരതത്തെ നോക്കൂ എന്തായി മാറിയിരിക്കുന്നുവെന്ന്. പിന്നീട് ഭാരതത്തെ ആരാണ് വജ്ര തുല്യമാക്കി മാറ്റിയത്? ബാബ പറയുന്നു എപ്പോള് നിങ്ങള് വളരെ പാപാത്മാവായി മാറിയോ അപ്പോള് ഞാന് പുണ്യാത്മാവാക്കി മാറ്റാന് വരുന്നു. ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്, ഏതിനെയാണോ ആര്ക്കും അറിയാത്തത്. ഈ ജ്ഞാനം ബാബയ്ക്കല്ലാതെ വേറെയാര്ക്കും നല്കാന് സാധിക്കില്ല. നോളേജ് ഫുള് ബാബ മാത്രമാണ്, ബാബ വന്ന് പഠിപ്പിക്കുന്നു. മനുഷ്യന്, മനുഷ്യന് ഒരിക്കലും സദ്ഗതി നല്കാന് സാധിക്കില്ല. എപ്പോള് ദേവീ ദേവതകളായിരുന്നോ അപ്പോള് പരസ്പരം എല്ലാവര്ക്കും സുഖം നല്കിയിരുന്നു. യാതൊരു രോഗവുമുണ്ടായിരുന്നില്ല. ഇവിടെയാണെങ്കില് എല്ലാവരും രോഗികളാണ്. വീണ്ടും സ്വര്ഗ്ഗമുണ്ടാക്കുന്നതിന് ബാബ വന്നിരിക്കുകയാണ്. ബാബ സ്വര്ഗ്ഗമുണ്ടാക്കുന്നു, രാവണന് നരകമുണ്ടാക്കുന്നു. ഇത് കളിയാണ് ഇതിനെ ആര്ക്കും അറിയില്ല. ശാസ്ത്രങ്ങളുടെ ജ്ഞാനമാണ് തത്വജ്ഞാനം, ഭക്തിമാര്ഗ്ഗം. അതൊരു സദ്ഗതി മാര്ഗ്ഗമല്ല. ഇത് ഏതെങ്കിലും ശാസ്ത്രങ്ങളുടെ തത്വശാസ്ത്രമല്ല. ബാബ ഒരു ശാസ്ത്രവും കേള്പ്പിക്കുന്നില്ല. ഇവിടെയാണ് ആത്മീയ ജ്ഞാനം. ബാബയെ ആത്മീയ അച്ഛനെന്ന് പറയുന്നു. ബാബ ആത്മാക്കളുടെ അച്ഛനാണ്. ബാബ പറയുന്നു ഞാന് മനുഷ്യ സൃഷ്ടിയുടെ ബീജ രൂപനാണ് അതിനാല് നോളേജ് ഫുള് ആണ്. ഈ മനുഷ്യ സൃഷ്ടിയാകുന്ന വൃക്ഷത്തിന്റെ ആയുസ്സെത്രയാണ്. എങ്ങനെ അഭിവൃദ്ധി പ്രാപിക്കുന്നു പിന്നീടെങ്ങനെ ഭക്തി മാര്ഗ്ഗം ആരംഭിക്കുന്നു, ഇത് ഞാന് അറിയുന്നു. നിങ്ങള് കുട്ടികള്ക്ക് ഈ ജ്ഞാനം നല്കി സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു പിന്നീട് നിങ്ങള് അധികാരിയായി മാറുകയാണ്. ഈ ജ്ഞാനം നിങ്ങള്ക്ക് ഈ ഒരു തവണയാണ് ലഭിക്കുന്നത് പിന്നീട് അപ്രത്യക്ഷമാകുന്നു പിന്നെ സത്യ-ത്രേതായുഗത്തില് ഈ ജ്ഞാനത്തിന്റെ ആവശ്യമുണ്ടാകുന്നില്ല. ഈ ജ്ഞാനം കേവലം നിങ്ങള് ബ്രാഹ്മണര്ക്കാണ്. ദേവതകളില് ഈ ജ്ഞാനമില്ല. അതിനാല് പരമ്പരയായി ഈ ജ്ഞാനം വരുക സാധ്യമല്ല. ഇത് കേവലം നിങ്ങള് കുട്ടികള്ക്ക് ഒരേയൊരു തവണയാണ് ലഭിക്കുന്നത്, അതിലൂടെ നിങ്ങള് ജീവന് മുക്തരായി മാറുകയാണ്. ബാബയില് നിന്ന് സമ്പത്ത് നേടുകയാണ്. നിങ്ങളുടെയടുത്തേയ്ക്ക് അനേകര് വരുന്നു, പറയുന്നു എങ്ങനെ മനസ്സിന് ശാന്തി ലഭിക്കും. പക്ഷെ ഇത് പറയുന്നത് തെറ്റാണ്. മനസ്സും ബുദ്ധിയും ആത്മാവിന്റെ ഇന്ദ്രിയമാണ്, എങ്ങനെയാണോ ശരീരത്തിന്റെ ഇന്ദ്രിയങ്ങള്. ബാബ തന്നെയാണ് വന്ന് ആത്മാവിനെ കല്ല് ബുദ്ധിയില് നിന്ന് പവിഴ ബുദ്ധിയാക്കി മാറ്റുന്നത്. നിങ്ങളുടെത് പവിഴ ബുദ്ധിയായിരുന്നു അതില് അഴുക്ക് പിടിച്ചു പോയി. ഇപ്പോള് വീണ്ടും എങ്ങനെ പവിഴ ബുദ്ധിയാകും? ബാബ പറയുന്നു, അല്ലയോ ആത്മാവേ എന്നെ ഓര്മ്മിക്കൂ. ഓര്മ്മയുടെ യാത്രയിലൂടെ നിങ്ങള് പവിത്രമായി മാറും എന്റെയടുത്തേയ്ക്ക് വരും. ബാക്കി ആരാണോ പറയുന്നത് മനസ്സിനെങ്ങനെ ശാന്തി ലഭിക്കും? അവരോട് പറയൂ ഇവിടെ എങ്ങനെ ശാന്തി ലഭിക്കാന് സാധിക്കും. ഇത് ദുഃഖധാമമാണ് എന്തുകൊണ്ടെന്നാല് വികാരങ്ങള് പ്രവേശിക്കുന്നു. പരിധിയില്ലാത്ത ബാബയില് നിന്നേ സമ്പത്ത് ലഭിക്കുകയുള്ളൂ. പിന്നീട് രാവണന്റെ കൂടെ പോകുന്നതിലൂടെ പതിതമായി മാറുന്നു പിന്നീട് ബാബയിലൂടെ സെക്കന്റില് പാവനമായി മാറുന്നു. ഇപ്പോള് ബാബയില് നിന്ന് ജീവന് മുക്തിയുടെ സമ്പത്തെടുക്കാന് നിങ്ങള് വന്നിരിക്കുകയാണ്. ബാബ ജീവന് മുക്തിയുടെ സമ്പത്ത് നല്കുന്നു, രാവണന് ജീവന് ബന്ധനത്തിന്റെ ശാപം നല്കുന്നു അതിനാല് ദുഃഖം തന്നെ ദുഃഖമാണ്. ഡ്രാമയേയും അറിയണം. ദുഃഖധാമത്തിലാര്ക്കും സുഖ-ശാന്തി ലഭിക്കാന് സാധിക്കില്ല. ശാന്തിയാണെങ്കില് നമ്മള് ആത്മാക്കളുടെ സ്വധര്മ്മമാണ്, ശാന്തിധാമം ആത്മാക്കളുടെ വീടാണ്. ആത്മാവ് പറയുന്നു – എന്റെ സ്വധര്മ്മം ശാന്തിയാണ്. ഈ ശരീരത്തിലൂടെ അഭിനയിക്കാതെ, അവിടെയിരിക്കുന്നു. എന്നാല് ഏതുവരെ ഇരിക്കും. കര്മ്മമാണെങ്കില് ചെയ്യണമല്ലോ. ഏതുവരെ മനുഷ്യന് ഡ്രാമയെ മനസ്സിലാക്കുന്നില്ലയോ അതുവരെ ദുഃഖിയായിരിക്കുന്നു. ബാബ പറയുന്നു, ഞാന് ഏഴകളുടെ തോഴനാണ് നാഥനാണ്. സമ്പന്നരെ ദരിദ്രനും ദരിദ്രരെ സമ്പന്നരുമാക്കുന്നു. സമ്പന്നര്ക്ക് ഇത്രയും ഉയര്ന്ന പദവി നേടാന് സാധിക്കില്ല എന്തുകൊണ്ടെന്നാല് ഇവിടെ സമ്പന്നതയുടെ ലഹരിയാണ്. അതെ, പ്രജയില് വരുമായിരിക്കും. സ്വര്ഗ്ഗത്തില് തീര്ച്ചയായും വരും. പക്ഷെ ഉയര്ന്ന പദവി നിര്ധനര് നേടുന്നു. നിര്ധനര് സമ്പന്നരായി മാറുന്നു. അവര്ക്ക് ദേഹാഭിമാനമുണ്ടല്ലോ ഞങ്ങള് ധനവാനാണെന്നതിന്റെ. എന്നാല് ബാബ പറയുകയാണ് – ഈ ധനവും സമ്പത്തുമെല്ലാം മണ്ണിലേയ്ക്ക് പോകാനുള്ളതാണ്. വിനാശമുണ്ടാകണം, ദേഹീ അഭിമാനിയാകുന്നതില് വളരെ പരിശ്രമമുണ്ട്. ഈ സമയം എല്ലാവരും ദേഹാഭിമാനത്തിലാണ്. ഇപ്പോള് നിങ്ങള്ക്ക് ദേഹീ അഭിമാനിയായി മാറണം. ആത്മാവ് പറയുന്നു നമ്മള് 84 ജന്മങ്ങള് പൂര്ത്തിയാക്കി. നാടകം പൂര്ത്തിയായി, ഇപ്പോള് തിരിച്ച് പോകണം. ഇപ്പോള് കലിയുഗത്തിന്റെ അവസാനവും സത്യയുഗത്തിന്റെ ആദിയുടെയും സംഗമമാണ്. ബാബ പറയുന്നു, ഓരോ 5000 വര്ഷങ്ങള്ക്കു ശേഷവും വരുന്നു, ഭാരതത്തെ വീണ്ടും വജ്ര സമാനമാക്കി മാറ്റാന്. ഈ ചരിത്രവും ഭൂമിശാസ്ത്രവും ബാബയ്ക്കേ പറയാന് സാധിക്കൂ. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ധനം-സമ്പത്ത് അഥവാ സമ്പന്നതയുടെ ലഹരി വിട്ട് ദേഹീ അഭിമാനിയായിരിക്കുന്നതിന്റെ പുരുഷാര്ത്ഥം ചെയ്യണം.

വരദാനം:-

ഉപരാമി അഥവാ സാക്ഷീ സ്ഥതിയുടെ അവസ്ഥ ഉണ്ടാക്കുന്നതിന് വേണ്ടി രണ്ട് കാര്യങ്ങള് ശ്രദ്ധയിലുണ്ടായിരിക്കണം – ഒന്ന് ഞാന് ആത്മാവ് മഹാന് ആത്മാവാണ്, രണ്ട് ഞാന് ആത്മാവ് ഇപ്പോള് ഈ പഴയ സൃഷ്ടിയില് അഥവാ ഈ പഴയ ശരീരത്തില് അഥിതിയാണ്. ഈ സ്മൃതിയില് കഴിയുന്നതിലൂടെ സ്വതവേയും സഹജവുമായി തന്നെ സര്വ്വ ദുര്ബലതകള് അഥവാ മമത്വത്തിന്റെ ആകര്ഷണങ്ങള് സമാപ്തമാകും. മഹാനാണെന്ന് മനസ്സിലാക്കുന്നതിലൂടെ ഏതൊരു സാധാരണമായ കര്മ്മം അല്ലെങ്കില് സങ്കല്പമാണോ സംസ്ക്കാരങ്ങള്ക്ക് വശപ്പെട്ടുകൊണ്ട് നടക്കുന്നത്, അത് പരിവര്ത്തനപ്പെടും. മഹാനെന്നും അഥിതിയെന്നും മനസ്സിലാക്കി നടക്കുന്നതിലൂടെ മഹിമയ്ക്ക് യോഗ്യരായി മാറും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top