26 September 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
25 September 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
സര്വ്വ ശ്രേഷ്ഠ നക്ഷത്രം- സഫലതയുടെ നക്ഷത്രം
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഇന്ന് ജ്ഞാന സൂര്യന്, ജ്ഞാന ചന്ദ്രന് തന്റെ അലൗകീക നക്ഷത്ര കൂട്ടങ്ങളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഇത് അലൗകീക വിചിത്രമായ നക്ഷത്ര കൂട്ടമാണ്, ഇതിന്റെ വിശേഷത കേവലം ബാബയ്ക്കും ബ്രാഹ്മണ കുട്ടികള്ക്കുമേ അറിയുകയുള്ളൂ. ഓരോ നക്ഷത്രം തന്റെ തിളക്കത്തിലൂടെ ഈ വിശ്വത്തിന് പ്രകാശം നല്കി കൊണ്ടിരിക്കുന്നു. ബാപ്ദാദ ഓരോ നക്ഷത്രത്തിന്റെയും വിശേഷത കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ചിലര് ശ്രേഷ്ഠമായ ഭാഗ്യ നക്ഷത്രമാണ്, ചിലര് ബാബയുടെ സമീപത്തുള്ള നക്ഷത്രമാണ്, ചിലര് ദൂരെയുള്ള നക്ഷത്രമാണ്. സര്വ്വരും നക്ഷത്രം തന്നെയാണ് എന്നാല് വിശേഷതകള് വ്യത്യസ്ഥമായതിനാല് സേവനത്തില് അഥവാ സ്വ പ്രാപ്തിയില് വ്യത്യസ്ഥമായ ഫല പ്രാപ്തി അനുഭവം ചെയ്യുന്നു. ചിലര് സദാ സഹജമായ നക്ഷത്രമാണ്, അതിനാല് സഹജമായി പ്രാപ്തിയുടെ ഫലം അനുഭവിക്കുന്നവരായി മാറുന്നു. ചിലര് പരിശ്രമിക്കുന്ന നക്ഷത്രമാണ്, കുറച്ച് പരിശ്രമമാകട്ടെ, കൂടുതല് പരിശ്രമമാകട്ടെ എന്നാല് വളരെ പരിശ്രമത്തിന്റെ അനുഭവത്തിന് ശേഷം ഫലത്തിന്റെ പ്രാപ്തിയുടെ അനുഭവം ചെയ്യുന്നു. ചിലര് സദാ കര്മ്മത്തിന് മുമ്പ് അധികാരത്തിന്റെ അനുഭവം ചെയ്യുന്നു- സഫലത ജന്മസിദ്ധ അധികാരമാണ് എന്ന്, അതിനാല് നിശ്ചയവും ലഹരിയും- ഇതിലൂടെ കര്മ്മം ചെയ്യുന്നത് കാരണം കര്മ്മത്തിന്റെ സഫലത സഹജമായി അനുഭവിക്കുന്നു. അവരെയാണ് സഫലതയുടെ നക്ഷത്രം എന്ന് പറയുന്നത്.
ഏറ്റവും ശ്രേഷ്ഠമായത് സഫലതയുടെ നക്ഷത്രമാണ് കാരണം അവര് സദാ ജ്ഞാന സൂര്യന്, ജ്ഞാന ചന്ദ്രന്റെ സമീപത്താണ്, അതിനാല് ശക്തിശാലിയുമാണ്, സഫലതയുടെ അധികാരിയുമാണ്. ചിലര് ശക്തിശാലിയാണ് എന്നാല് സദാ ശക്തിശാലിയല്ല, അതിനാല് സദാ ഒരേപോലെയുള്ള തിളക്കമില്ല. വ്യത്യസ്ഥമായ നക്ഷത്രങ്ങളുടെ തിളക്കം വളരെ പ്രിയപ്പെട്ടതാണ്. സേവനം എല്ലാ നക്ഷ്ത്രവും ചെയ്യുന്നുണ്ട് എന്നാല് സമീപത്തുള്ള നക്ഷത്രം മറ്റുള്ളവരെയും സൂര്യന്, ചന്ദ്രന്റെ സമീപത്ത് കൊണ്ടു വരുന്ന സേവാധാരിയായി മാറുന്നു. അതിനാല് ഓരോരുത്തരും സ്വയത്തോട് ചോദിക്കൂ- ഞാന് എങ്ങനെയുള്ള നക്ഷത്രമാണ്? പ്രിയപ്പെട്ട നക്ഷത്രമാണ്, ഭാഗ്യശാലിയാണ്, സദാ ശക്തിശാലിയാണ്, പരിശ്രമം അനുഭവിക്കുന്നവരാണോ അതോ സദാ സഹജമായുള്ള സഫലതയുടെ നക്ഷത്രമാണോ? ജ്ഞാന സൂര്യനായ ബാബ സര്വ്വ നക്ഷത്രങ്ങള്ക്കും പരിധിയില്ലാത്ത പ്രകാശം അഥവാ ശക്തി നല്കുന്നു എന്നാല് സമീപത്തും ദൂരെയുമായത് കാരണം വ്യത്യാസം ഉണ്ടാകുന്നു. എത്രത്തോളം സമീപ സംബന്ധമാണോ അത്രയും പ്രകാശവും ശക്തിയും വിശേഷമായിട്ടുണ്ട് കാരണം നക്ഷത്രങ്ങളുടെ ലക്ഷ്യം തന്നെ സമാനമാകുക എന്നതാണ്.
അതിനാല് ബാപ്ദാദ സര്വ്വ നക്ഷത്രങ്ങള്ക്ക് സദാ ഇതേ സൂചന തന്നെ നല്കുന്നു- ലക്കിയും ലവ്ലിയും (ഭാഗ്യശാലിയും സ്നേഹിയും)- സര്വ്വരും ഇതുപോലെയാണെങ്കിലും ഇനി മുതല് സ്വയത്തെ നോക്കൂ- സദാ സമീപത്തിരിക്കുന്ന, സഹജമായി സഫലതയുടെ അനുഭവം ചെയ്യുന്ന സഫലതയുടെ നക്ഷത്രം എത്രത്തോളമായി? ഇപ്പോള് വീഴുന്ന നക്ഷത്രമോ, വാലുള്ള നക്ഷത്രമോ ആയില്ലല്ലോ. അടിക്കടി സ്വയത്തോടൊ ബാബയോടൊ, നിമിത്തമായ ആത്മാക്കളോടൊ- ഇതെന്ത് കൊണ്ട്, ഇതെങ്ങനെ, ഇതെന്ത് എന്ന് ചോദിച്ചു കൊണ്ടിരിക്കുന്നവരെയാണ് വാലുള്ള നക്ഷത്രമെന്ന് പറയുന്നത്. അടിക്കടി ചോദിക്കുന്നവര് തന്നെയാണ് വാലുള്ള നക്ഷ്ത്രങ്ങള്, അങ്ങനെയല്ലല്ലോ? സഫലതയുടെ നക്ഷത്രം, ആരുടെയാണൊ ഓരോ കര്മ്മത്തിലും സഫലത അടങ്ങിയിട്ടുള്ളത്- അങ്ങനെയുള്ള നക്ഷത്രങ്ങള് സദാ ബാബയുടെ സമീപത്ത് അര്ത്ഥം കൂടെ തന്നെയാണ്. വിശേഷതകള് കേട്ടു, ഇപ്പോള് ഈ വിശേഷതകളെ സ്വയത്തില് ധാരണ ചെയ്ത് സദാ സഫലതയുടെ നക്ഷത്രമാകൂ. മനസ്സിലായോ, എന്താകണം എന്ന്. ലക്കി, ലവ്ലിയോടൊപ്പം സഫലത- ഈ ശ്രേഷ്ഠത സദാ അനുഭവം ചെയ്തു കൊണ്ടിരിക്കൂ. ശരി.
ഇന്ന് സര്വ്വരെയും മിലനം ചെയ്യണം. ബാപ്ദാദ ഇന്ന് വിശേഷിച്ചും മിലനം ചെയ്യാന് വേണ്ടി തന്നെയാണ് വന്നിരിക്കുന്നത്. മിലനം ചെയ്യുക എന്ന ലക്ഷ്യമാണ് സര്വ്വര്ക്കുമുള്ളത്. എന്നാല് കുട്ടികളുടെ അലകള് കണ്ട് ബാബയ്ക്ക് സര്വ്വ കുട്ടികളെയും സന്തോഷിപ്പിക്കണം കാരണം കുട്ടികളുടെ സന്തോഷത്തില് ബാബയുടെയും സന്തോഷമാണ്. അതിനാല് ഇന്നത്തെ കാലത്തെ അലയാണ് വെവ്വേറെയായി മിലനം ചെയ്യുക എന്നത്. അതിനാല് സാഗരത്തിനും അതേ അലകളില് വരേണ്ടിയിരിക്കുന്നു. ഈ ജീവിതത്തിലെ അല ഇതാണ്. അതിനാല് രഥത്തിനും വിശേഷിച്ച് സകാശ് നല്കി നടത്തിച്ചു കൊണ്ടിരിക്കുന്നു. ശരി.
നാനാ ഭാഗത്തുമുള്ള അലൗകീക നക്ഷത്ര കൂട്ടങ്ങളിലെ അലൗകീക നക്ഷത്രങ്ങള്ക്ക്, സദാ വിശ്വത്തിന് പ്രകാശം നല്കി അന്ധകാരത്തെയില്ലാതാക്കുന്ന തിളങ്ങുന്ന നക്ഷത്രങ്ങള്ക്ക്, സദാ ബാബയുടെ സമീപത്തിരിക്കുന്ന ശ്രേഷ്ഠമായ സഫലതയുടെ നക്ഷത്രങ്ങള്ക്ക്, അനേക ആത്മാക്കളുടെ ഭാഗ്യത്തിന്റെ രേഖ പരിവര്ത്തനപ്പെടുത്തുന്ന ഭാഗ്യശാലി നക്ഷത്രങ്ങള്ക്ക്, ജ്ഞാന സൂര്യന്, ജ്ഞാന ചന്ദ്രനായ ബാപ്ദാദയുടെ വിശേഷ സ്നേഹ സ്മരണയും നമസ്തേ.
വ്യക്തിപരമായ മിലനം
1) സദാ ഓരോ ആത്മാവിനും സുഖം നല്കുന്ന സുഖദാതാവായ ബാബയുടെ കുട്ടിയാണ്- എന്ന അനുഭവം ചെയ്യുന്നുണ്ടോ? സര്വ്വര്ക്കും സുഖം നല്കുന്നതിന്റെ വിശേഷതയില്ലേ. ഡ്രാമയനുസരിച്ച് ഈ വിശേഷതയും ലഭിച്ചിരിക്കുന്നു. ഈ വിശേഷത സര്വര്ക്കും ഇല്ല. സര്വ്വര്ക്കും സുഖം നല്കുന്നവര്ക്ക് സര്വ്വരുടെയും ആശീര്വാദം ലഭിക്കുന്നു. അതിനാല് സ്വയവും സദാ സുഖത്തിന്റെ അനുഭവം ചെയ്യുന്നു. ഈ വിശേഷതയിലൂടെ വര്ത്തമാനവും ഭാവിയും ശ്രേഷ്ഠമായി മാറുന്നു. എത്ര നല്ല പാര്ട്ടാണ്-സര്വ്വരുടെയും സ്നേഹവും ആശീര്വാദവും ലഭിക്കുന്നു. ഇതിനെയാണ് പറയുന്നത്- ഒന്ന് നല്കുക ആയിരം നേടുക എന്ന്. സേവനത്തിലൂടെ സുഖം നല്കുന്നതിനാല് സര്വ്വരുടെയും സ്നേഹം ലഭിക്കുന്നു, ഈ വിശേഷതയെ സദാ നില നിര്ത്തണം.
2) സദാ സ്വയത്തെ സര്വ്വശക്തിവാനായ ബാബയുടെ ശക്തിശാലി ആത്മാവാണ് എന്ന അനുഭവം ചെയ്യുന്നുണ്ടോ? ശക്തിശാലി ആത്മാവ് സദാ സ്വയവും സന്തുഷ്ടമായിരിക്കുന്നു, മറ്റുള്ളവരെയും സന്തുഷ്ടമാക്കുന്നു. അങ്ങനെയുള്ള ശക്തിശാലികളല്ലേ? സന്തുഷ്ടത തന്നെയാണ് മഹാനത. ശക്തിശാലി ആത്മാവ് അര്ത്ഥം സന്തുഷ്ടതയുടെ ഖജനാവിനാല് സമ്പന്നമായ ആത്മാവ്. ഇതേ സ്മൃതിയിലൂടെ സദാ മുന്നോട്ടുയരൂ. ഇതേ ഖജനാവാല് സര്വ്വരെയും സമ്പന്നമാക്കുന്നു.
3) ബാബ മുഴുവന് വിശ്വത്തില് നിന്നും നമ്മെ തിരഞ്ഞെടുത്ത് സ്വന്തമാക്കി. ഈ സന്തോഷമില്ലേ. ഇത്രയും അനവധി ആത്മാക്കളില് നിന്നും എന്നെ ബാബ തിരഞ്ഞെടുത്തു. ഈ സ്മൃതി എത്ര സന്തോഷം നല്കുന്നു. അതിനാല് സദാ ഈ സന്തോഷത്തിലൂടെ മുന്നോട്ടു പോകൂ, ബാബ എന്നെ സ്വന്തമാക്കി കാരണം ഞാന് തന്നെയായിരുന്നു കല്പം മുമ്പുള്ള ഭാഗ്യവാന് ആത്മാവ്, ഇപ്പോഴും ആണ്, വീണ്ടും ആകും- അങ്ങനെയുള്ള ഭാഗ്യശാലി ആത്മാവാണ്. ഈ സ്മതിയിലൂടെ സദാ മുന്നോട്ടുയരൂ.
4) സദാ നിശ്ചിന്തമായി സേവനം ചെയ്യുന്നതിന്റെ ബലം മുന്നോട്ടുയര്ത്തി കൊണ്ടിരിക്കുന്നു. ഇവര് ചെയ്തു, ഞാന് ചെയ്തു- ഈ സങ്കല്പത്തില് നിന്നും നിശ്ചിന്തമായിരിക്കുന്നതിലൂടെ നിശ്ചിത സേവനം നടക്കുന്നു, അതിന്റെ ബലം സദാ മുന്നോട്ടുയര്ത്തുന്നു. അതിനാല് നിശ്ചിന്ത സേവാധാരിയല്ലേ? എണ്ണി പറയുന്ന സേവനമല്ല. ഇതിനെയാണ് നിശ്ചിന്ത സേവനം എന്നു പറയുന്നത്. നിശ്ചിന്തമായി സേവനം ചെയ്യുന്നവര്ക്ക് നിശ്ചിതമായി മുന്നോട്ടുയരുന്നതില് സഹജമായി അനുഭവമുണ്ടാകുന്നു. ഇതേ വിശേഷത വരദാനത്തിന്റെ രൂപത്തില് സദാ മുന്നോട്ടുയര്ത്തി കൊണ്ടിരിക്കും.
5) സേവനവും അനേക ആത്മാക്കളെ ബാബയുടെ സ്നേഹിയാക്കുന്നതിനുള്ള സാധനമാണ്. കാണുമ്പോള് കര്മ്മണാ സേവനമാണ് എന്നാല് കര്മ്മണാ സേവനം മുഖത്തിന്റെ സേവനത്തേക്കാള് കൂടുതല് ഫലം നല്കി കൊണ്ടിരിക്കുന്നു. കര്മ്മണാ സേവനം മറ്റുള്ളവരുടെ മനസ്സിനെ പോലും പരിവര്ത്തനപ്പെടുത്തുന്ന സേവനമാണ്, അതിനാല് ഈ സേവനത്തിന്റെ ഫലമായി വിശേഷ സന്തോഷത്തിന്റെ പ്രാപ്തിയുണ്ടാകുന്നു. കര്മ്മണാ സേവനം കാണുമ്പോള് സ്ഥൂലമായ സേവനമാണ് എന്നാല് സൂക്ഷ്മമായ മനോഭാവനകളെ പോലും പരിവര്ത്തനപ്പെടുത്തുന്നു. അതിനാല് ഇങ്ങനെയുള്ള സേവനത്തിന് നമ്മള് നിമിത്തമാണ് എന്ന സന്തോഷത്തില് മുന്നോട്ടു പോകൂ. പ്രഭാഷണം ചെയ്യുന്നവര് പ്രഭാഷണം ചെയ്യുന്നു എന്നാല് കര്മ്മണാ സേവനവും പ്രഭാഷണം ചെയ്യുന്നവരുടെ സേവനത്തേക്കാള് കൂടുതലാണ് കാരണം ഇതിന്റെ പ്രത്യക്ഷ ഫലം അനുഭവപ്പെടുന്നു.
6) സദാ പുണ്യത്തിന്റെ സമ്പാദ്യം ശേഖരിക്കുന്ന ശ്രേഷ്ഠ ആത്മാവാണ് എന്ന അനുഭവം ഉണ്ടാകുന്നുണ്ടോ? ഈ സേവനം, പേര് സേവനമെന്നാണ്, എന്നാല് പുണ്യത്തിന്റെ സമ്പാദ്യം ശേഖരിക്കുന്നതിനുള്ള സാധനമാണ്. അതിനാല് പുണ്യത്തിന്റെ കണക്ക് സദാ നിറഞ്ഞിരിക്കുന്നു, ഇനിയും നിറഞ്ഞിരിക്കും. എത്രത്തോളം സേവനം ചെയ്യുന്നുവൊ അത്രത്തോളം പുണ്യത്തിന്റെ കണക്ക് വര്ദ്ധിക്കുന്നു. അപ്പോള് പുണ്യത്തിന്റെ കണക്ക് അവിനാശിയായി. ഈ പുണ്യം അനേക ജന്മം സമ്പന്നമാക്കുന്നതാണ്. അതിനാല് പുണ്യാത്മാവാണ്, സദാ പുണ്യാത്മാവായി മറ്റുള്ളവര്ക്കും പുണ്യത്തിന്റെ മാര്ഗ്ഗം കേള്പ്പിക്കുന്നവരാണ്. ഈ പുണ്യത്തിന്റെ സമ്പാദ്യം അനേക ജന്മം കൂടെയുണ്ടാകും, അനേക ജന്മം സമ്പന്നരായിരിക്കും- ഇതേ സന്തോഷത്തില് സദാ മുന്നോട്ടുയരൂ.
7) സദാ ഒരേയൊരു ബാബയുടെ ഓര്മ്മയിലിരിക്കുന്ന ഏകരസ സ്ഥിതിയുടെ അനുഭവം ചെയ്യുന്ന ശ്രേഷ്ഠ ആത്മാവാണ്- ഇങ്ങനെയുള്ള അനുഭവം ചെയ്യുന്നവരാണോ? ഒരേയൊരു ബാബയുടെ ഓര്മ്മയുളളിടത്ത് ഏകരസ സ്ഥിതി സ്വതവേ സഹജമായി അനുഭവപ്പെടും. അതിനാല് ഏകരസ സ്ഥിതി ശ്രേഷ്ഠമായ സ്ഥിതിയാണ്. ഏകരസ സ്ഥിതിയുടെ അനുഭവം ചെയ്യുന്ന ശ്രേഷ്ഠ ആത്മാവാണ് എന്ന സ്മൃതി സദാ മുന്നോട്ടുയര്ത്തി കൊണ്ടിരിക്കും. ഈ സ്ഥിതിയിലൂടെ അനേകം ശക്തികളുടെ അനുഭവം ഉണ്ടായിക്കൊണ്ടിരിക്കും.
8) ബാപ്ദാദായുടെ വിശേഷ അലങ്കാരമല്ലേ. ഏറ്റവും ശ്രേഷ്ഠമായ അലങ്കാരമാണ് മസ്തകമണി. മണി സദാ മസ്തകത്തില് തിളങ്ങുന്നു. അതിനാല് ഇങ്ങനെയുളള മസ്തകമണിയായി സദാ ബാബയുടെ കിരീടത്തില് തിളങ്ങുന്നവര് എത്ര നല്ലതായിരിക്കും. മണി സദാ തന്റെ തിളക്കത്തിലൂടെ ബാബയുടെയും അലങ്കാരമായി മാറുന്നു, മറ്റുള്ളവര്ക്കും പ്രകാശം നല്കുന്നു. ഇങ്ങനെയുള്ള മസ്തകമണിയായി മറ്റുള്ളവരെയും ഇതുപോലെയാക്കണം എന്ന ലക്ഷ്യം സദായുണ്ടോ?
9) സദാ ബാബയെ അനുകരിക്കുന്നതില് പെട്ടെന്നുള്ള ദാനം മഹാപുണ്യം എന്ന വിധിയിലൂടെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണല്ലോ. ഈ വിധിയെ സദാ ഓരോ കാര്യത്തില് ഉപയോഗിക്കുന്നതിലൂടെ സദാ ബാബയ്ക്ക് സമനമായ സ്ഥിതി സ്വതവേ അനുഭവപ്പെടുന്നു. അതിനാല് ഓരോ കാര്യത്തിലും ബാബയെ അനുകരിക്കുന്നതിലൂടെ ആദി മുതല് അനുഭവിയായി, അതു കൊണ്ട് ഇപ്പോഴും ഈ വിധിയിലൂടെ സമാനമാകുക അതി സഹജമാണ് കാരണം ഉള്ളില് അടങ്ങിയിരിക്കുന്ന വിശേഷതകളെ കാര്യത്തില് ഉപയോഗിക്കണം. ബാബയ്ക്ക് സമാനമാകുന്നതിന്റെ വിശേഷ അലൗകീകമായ അനുഭവങ്ങള് ചെയ്തു കൊണ്ടിരിക്കും, മറ്റുള്ളവരെ കൊണ്ടും ചെയ്യിക്കും. ഈ വിശേഷതയുടെ വരദാനം സ്വതവേ ലഭിക്കുന്നു. അതിനാല് ഈ വരദാനത്തെ സദാ കാര്യത്തില് ഉപയോഗിച്ച് മുന്നോട്ടു പോകൂ.
10) സദാ പരിവര്ത്തന ശക്തിയെ യഥാര്ത്ഥ രീതിയിലൂടെ കാര്യത്തില് ഉപയോഗിക്കുന്ന ശ്രേഷ്ഠമായ ആത്മാവല്ലേ. ഈ പരിവര്ത്തന ശക്തിയിലൂടെ സര്വ്വരുടെയും ആശീര്വാദം നേടുന്നതിന് പാത്രമായി മാറുന്നു. ഘോര അന്ധകാരമുണ്ടാകുമ്പോള്, ആ സമയത്ത് പ്രകാശം ആരെങ്കിലും കാണിച്ചാല് അന്ധകാരമുള്ളവരുടെ ഹൃദയത്തില് നിന്നും ആശീര്വാദം ലഭിക്കില്ലേ. അതേപോലെ ആരാണോ യഥാര്ത്ഥമായ പരിവര്ത്തന ശക്തിയെ കാര്യത്തില് ഉപയോഗിക്കുന്നത്, അവര്ക്ക് അനേക ആത്മാക്കളിലൂടെ ആശീര്വാദം പ്രാപ്തമാകുന്നു, സര്വ്വരുടെയും ആശീര്വാദം ആത്മാവിനെ സഹജമായും മുന്നോട്ടുയര്ത്തുന്നു. അങ്ങനെ ആശീര്വാദം നേടുന്നതിന്റെ കാര്യം ചെയ്യുന്ന ആത്മാവാണ്- ഇത് സദാ സ്മൃതിയില് വയ്ക്കൂ എങ്കില് എന്ത് കാര്യം ചെയ്യുമ്പോഴും അത് ആശീര്വാദം ലഭിക്കുന്ന കാര്യമായി മാറും. ശ്രേഷ്ഠമായ കാര്യം ചെയ്യുമ്പോഴാണ് ആശീര്വാദം ലഭിക്കുന്നത്. അതിനാല് സദാ സ്മൃതിയിലുണ്ടായിരിക്കണം- സര്വ്വരില് നിന്നും ആശീര്വാദം നേടുന്ന ആത്മാവാണ്. ഈ സ്മൃതി ശ്രേഷ്ഠമാകുന്നതിനുള്ള സാധനമാണ്. ഈ സ്മൃതി അനേകരുടെ മംഗളത്തിന് നിമിത്തമായി മാറുന്നു. അതിനാല് പരിവത്തന ശക്തിയിലൂടെ സര്വ്വരുടെയും ആശീര്വാദം നേടുന്ന ആത്മാവാണ് എന്ന ഓര്മ്മയുണ്ടായിരിക്കണം. ശരി
ഗ്ലോബല് കോര്പ്പറേഷന് പ്രോജക്ടിന്റെ മീറ്റിംഗിന്റെ കാര്യങ്ങള് ബാപ്ദാദായെ കേള്പ്പിച്ചു-
ബാപ്ദാദായ്ക്ക് സന്തോഷമുണ്ട്- ഇത്രയും പേര് ചേര്ന്ന് പ്ലാന് ഉണ്ടാക്കുന്നു, അതിനെ പ്രാക്ടിക്കലില് കൊണ്ടു വന്നു കൊണ്ടിരിക്കുന്നു, കൊണ്ടു വരും. ബാപ്ദാദായ്ക്ക് വേറെയെന്ത് വേണം! അതിനാല് ബാപ്ദാദായ്ക്ക് ഇഷ്ടമാണ്. ബാക്കിയെന്തെങ്കിലും പ്രയാസമുണ്ടെങ്കില് ബാപ്ദാദായ്ക്ക് സഹജമാക്കാന് സാധിക്കും. ബുദ്ധിയുടെ ഈ പ്രവര്ത്തനവും ഒരു വരദാനമാണ്. കേവലം ബാലന്സ് വച്ച് മുന്നോട്ടു പോകൂ, ബാലന്സ് ഉണ്ടെങ്കില് ബുദ്ധി വളെര വേഗം തന്നെ നിര്ണ്ണയമെടുക്കും, 4 മണിക്കൂര് ചര്ച്ച ചെയ്യുന്ന കാര്യത്തിന് ഒരു മണിക്കൂര് പോലും എടുക്കില്ല. ഒരേ പോലത്തെ ചിന്ത ഉണ്ടാകും. എന്നാല് ഇതും നല്ലതാണ്, കളിയാണ്, ചിലത് ഉണ്ടാക്കുന്നു, ചിലത് നശിപ്പിക്കുന്നു….. ഇതില് തന്നെ ആനന്ദം അനുഭവിക്കുന്നു. പ്ലാന് ഉണ്ടാക്കിക്കോളൂ, പിന്നീട് അതിനെ റിഫൈനാക്കൂ. ബിസിയായിട്ടിരിക്കുന്നുണ്ട്. കേവലം ഭാരം അനുഭവിക്കാതിരിക്കൂ, കളിയായി കാണൂ. സമയം കുറവാണ്, എത്രത്തോളം ചെയ്യാന് സാധിക്കുന്നുവൊ അത്രയും ചെയ്യൂ. ഈ സേവനവും നടന്നു കൊണ്ടിരിക്കും. ഏതു പോലെ ഭണ്ഡാര ഒരിക്കലും കാലിയാകുന്നില്ല. ഇതും ഭണ്ഡാരയാണ്, അവിനാശിയാണ്. ഏതെങ്കിലും കാര്യത്തില് താമസമുണ്ടാകുന്നുവെങ്കില്, അത് കൂടുതല് നന്നായി നടക്കാനായിരിക്കാം, അതിനാലാണ് താമസമാകുന്നത്. ബാക്കി പരിശ്രമിച്ചു കൊണ്ടിരിക്കുന്നു, ആലസ്യമില്ല അതിനാല് ബാപ്ദാദ പരാതിയൊന്നും പറയുന്നില്ല. ശരി.
വരദാനം:-
ബാപ്ദാദ വതനത്തില് നിന്നും കാണുന്നുണ്ട്- ചില കുട്ടികളുടെ അവസ്ഥ വളരെ പെട്ടെന്ന് മാറുന്നു, ഇടയ്ക്ക് ആശ്ചര്യത്തിന്റെ മൂഡ്, ഇടയ്ക്ക് ചോദ്യ ചിഹ്നത്തിന്റെ മൂഡ്, ഇടയ്ക്ക് സംശയത്തിന്റെ മൂഡ്, ഇടയ്ക്ക് ടെന്ഷന്റെ മൂഡ്, ഇടയ്ക്ക് അറ്റന്ഷന്റെ മൂഡ്…… എന്നാല് സംഗമയുഗം പ്രാപ്തിയുടെ യുഗമാണ് അല്ലാതെ പുരുഷാര്ത്ഥിയല്ല അതിനാല് എന്താണൊ ബാബയുടെ ഗുണം അത് തന്നെയാണ് കുട്ടികളുടേതും, ബാബയുടെ സ്ഥിതി തന്നെ കുട്ടികളുടേതും- ഇത് തന്നെയാണ് സംഗമയുഗത്തിന്റെ പ്രാപ്തി. അതിനാല് സദാ ഏകരസം, ഒരേയൊരു സമ്പന്നമായ മൂഡിലിരിക്കൂ എങ്കില് പറയാം ബാബയ്ക്ക് സമാനം അര്ത്ഥം പ്രാപ്തി സ്വരൂപരായവര്.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!