26 May 2021 Malayalam Murli Today – Brahma Kumaris

May 25, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - നിശ്ചയബുദ്ധികളായി മാറി ബാബയുടെ ഓരോ ആജ്ഞയും പാലിച്ചുകൊണ്ടിരിക്കൂ, ആജ്ഞ പാലിക്കുന്നതിലൂടെ മാത്രമേ ശ്രേഷ്ഠരായി മാറൂ.

ചോദ്യം: -

 ഏത് കുട്ടികളെയാണ് സത്യമായ ഈശ്വരീയ സേവാധാരികളെന്ന് പറയുന്നത്?

ഉത്തരം:-

ആരാണോ രാജ്യഭാഗ്യം പ്രാപ്തമാക്കാനുള്ള പുരുഷാര്ത്ഥം ചെയ്യുന്നത്, മറ്റുള്ളവരെ തനിക്ക് സമാനമാക്കി മാറ്റുന്നത്. ഇങ്ങനെയുള്ള ഈശ്വരീയ സേവനത്തില് മുഴുകുന്ന കുട്ടികളാണ് സത്യം-സത്യമായ ഈശ്വരീയ സേവാധാരികള്. മറ്റുള്ളവരും അവരെ കണ്ട് സഹയോഗികളായി മാറും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. ഇവിടെ ഇരിക്കുമ്പോള് നിങ്ങള് എല്ലാവരോടും ശിവബാബയെ ഓര്മ്മിക്കണമെന്ന് പറയണം. ഇവിടെ ശിവബാബയാണെന്നുളളത് നിങ്ങള്ക്കറിയാം. ബാബയുടെ ക്ഷേത്രത്തിലേക്കും പോകുന്നുണ്ട്. എന്നാല് ശിവബാബ ആരാണെന്നുളളത് നിങ്ങള് കുട്ടികള്ക്കല്ലാതെ മറ്റാര്ക്കും തന്നെ അറിയില്ല. അതിനാല് എല്ലാവര്ക്കും ശിവബാബയുടെ ഓര്മ്മ നല്കണം. ഇവിടെ ഇരുക്കുമ്പോഴും പലരുടേയും ബുദ്ധിയോഗം അവിടെയും-ഇവിടെയും അലഞ്ഞുകൊണ്ടേയിരിക്കുന്നു. അതിനാല് നിങ്ങളുടെ ജോലിയാണ് ഓര്മ്മിപ്പിക്കുക. സഹോദരീ-സഹോദരന്മാരെ, നിങ്ങള്ക്ക് സമ്പത്ത് നല്കുന്ന ബാബയെ ഓര്മ്മിക്കൂ. നിങ്ങള് ഇപ്പോള് സത്യമായ സഹോദരീ-സഹോദരന്മാരാണ്. മനുഷ്യര് കേവലം സ്ത്രീ-പുരുഷന്റെ ശരീരമുളളതു കാരണത്താലാണ് സഹോദരി-സഹോദരനെന്നു പറയുന്നത്. പ്രഭാഷണത്തിലും, സഹോദരീ-സഹോദരന്മാരേ… എന്ന് പറയാറുണ്ട്. എന്നാല് അവരെല്ലാവരും ശരീരത്തിന്റെ ബന്ധത്തിലുളള സഹോദരീ-സഹോദരന്മാരാണ്. ഇവിടെ അങ്ങനെയൊരു കാര്യമില്ല. നമുക്ക് സമ്പത്ത് നല്കുന്ന രചയിതാവാകുന്ന നമ്മുടെ പിതാവിനെ ഓര്മ്മിക്കാനാണ് ആത്മാക്കള്ക്ക് മനസ്സിലാക്കിക്കൊടുക്കുന്നത്. വ്യത്യാസമുണ്ടല്ലോ. സഹോദരന്-സഹദോരീ എന്ന വാക്ക് സാധാരണമാണ്. ഇവിടെ അച്ഛന് കുട്ടികളോട് പറയുന്നു നിങ്ങള് എന്നെ ഓര്മ്മിക്കൂ. ശിവബാബ ആത്മീയ പിതാവാണ്. പ്രജാപിതാ ബ്രഹ്മാവ് ഭൗതിക പിതാവും. അതിനാല് ബാബയും ദാദയും രണ്ടുപേരും പറയുന്നു- കുട്ടികളേ പിതാവിനെ ഓര്മ്മിക്കൂ. മറ്റെവിടെക്കും ബുദ്ധിയോഗം പോകരുത്. ബുദ്ധി ഒരുപാട് അലയുന്നുണ്ട്. ഭക്തിമാര്ഗ്ഗത്തിലും ഇങ്ങനെയെല്ലാം ഉണ്ടാകുന്നുണ്ട്. കൃഷ്ണന്റെ മുന്നില് അഥവാ ഏതെങ്കിലും ദേവതയുടെ മുന്നില് ഇരിക്കുമ്പോള്, മാല ജപിക്കുമ്പോള് ബുദ്ധി അവിടെയും ഇവിടെയുമെല്ലാം അലയുന്നു. ആരാണ് ദേവതകള്? അവര്ക്ക് ഈ രാജ്യഭാഗ്യം എങ്ങനെ, എവിടുന്ന് ലഭിച്ചു? ഇത് ആര്ക്കും അറിയില്ല. ഗുരു നാനാക്ക് സിക്ക് ധര്മ്മം സ്ഥാപിച്ചു എന്ന് സിക്ക് ധര്മ്മത്തിലുളളവര്ക്കറിയാം. പിന്നീട് ആ ഗുരുവിന്റെ വംശാവലികളായ പേരകുട്ടികളിലൂടെ നടന്നു വരുന്നു. അവരെല്ലാം പുനര്ജന്മങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ഈ കാര്യങ്ങളൊന്നും ആര്ക്കും തന്നെ അറിയില്ല. സദാ ഗുരുനാനാക്കിനെ തന്നെ ഓര്മ്മിക്കില്ലല്ലോ. ശരി, മനസ്സിലാക്കൂ, ഗുരുനാനാക്കിനെ അഥവാ ബുദ്ധനെ അഥവാ തന്റെ ഏതെങ്കിലും ധര്മ്മ സ്ഥാപകരെ ഓര്മ്മിക്കുന്നു എങ്കില് പോലും, അവരിപ്പോള് എവിടെയാണെന്ന് ആര്ക്കും തന്നെ അറിയില്ലല്ലോ. അവരിപ്പോള് എവിടെയാണെന്നു ചോദിച്ചാല് പറയും ജ്യോതി ജ്യോതിയില് പോയി ലയിച്ചു. ഒന്ന്, ശബ്ദത്തിനുപരി പോയി എന്ന് പറയും അല്ലെങ്കില് കൃഷ്ണന് എപ്പോഴും ഹാജരാണെന്ന് പറയുന്നു, എവിടെ നോക്കിയാലും കൃഷ്ണന് മാത്രമേയുളളൂ. അല്ലെങ്കില് രാധ മാത്രമേയുളളൂ. ഇങ്ങനെയെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്നു. ബാബ മനസ്സിലാക്കിതരുന്നു, നിങ്ങള് ഭാരതവാസികള് ആദ്യം ദേവതകളായിരുന്നു. നിങ്ങളുടെ മുഖം മനുഷ്യരുടേതും സ്വഭാവം ദേവതകളെപ്പോലെയുമായിരുന്നു. ദേവതകളുടെ ചിത്രങ്ങളുണ്ടല്ലോ. ചിത്രമില്ലായിരുന്നെങ്കില് ഇതൊന്നും മനസ്സിലാക്കില്ലായിരുന്നു. രാധാ-കൃഷ്ണനോടൊപ്പം ലക്ഷ്മീ-നാരായണന് എന്ത് സംബന്ധമാണുള്ളത്, ഇത് ബാബ മാത്രമാണ് വന്ന് പറഞ്ഞു തരുന്നത്. നിരാകാരനായ പിതാവാണ് നമ്മെ പഠിപ്പിക്കുന്നതെന്ന് നിങ്ങള്ക്ക് ആര്ക്ക് വേണമെങ്കിലും മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. വാസ്തവത്തില് എല്ലാവരും നിരാകാരികളാണ്. ആത്മാവ് നിരാകാരനാണ് പിന്നീട് ഈ സാകാരത്തിലൂടെയാണ് പറയുന്നത്. നിരാകാരന് പറയാന് സാധിക്കില്ല. നിങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും, ഞങ്ങളുടെ ബാബ തന്നെയാണ് നിങ്ങളുടേയും ബാബ. ശിവബാബ ജ്ഞാനത്തിന്റേയും ശാന്തിയുടേയും സാഗരനാണ്. പരിധിയില്ലാത്ത ബാബയാണ്. ബാബയ്ക്കും ശരീരം വേണമല്ലോ. ബാബ സ്വയം പറയുന്നു- ഞാന് ഈ ബ്രഹ്മാവിന്റെ ശരീരത്തിലേക്കാണ് വരുന്നത്. അപ്പോള് മാത്രമേ ഈ ബ്രാഹ്മണ ധര്മ്മത്തിന്റെ സ്ഥാപനയുണ്ടാകൂ. ബ്രഹ്മാവിലൂടെ ബ്രാഹ്മണരെ രചിക്കുന്നു. അതിനാല് ബാബ ബ്രാഹ്മണ കുട്ടികള്ക്കു തന്നെയാണ് മനസ്സിലാക്കിതരുന്നത്. മറ്റാര്ക്കും മനസ്സിലാക്കിക്കൊടുക്കുന്നില്ല. കുട്ടികള്ക്കു മാത്രമാണ് മനസ്സിലാക്കിതരുന്നത്. നമ്മള് ശിവബാബയുടെ കുട്ടികളായതു കൊണ്ട് നമ്മളെ ഭഗവാനെന്ന് ഒരിക്കലും പറയാന് സാധിക്കില്ല. അച്ഛന് അച്ഛനാണ്. കുട്ടികള് കുട്ടികളാണ്. കുട്ടികള് വലുതായി അച്ഛനാകുന്നു, അതായത് അവരിലൂടെ കുട്ടികള്ക്ക് ജന്മം കൊടുക്കുമ്പോഴാണ് അച്ഛനെന്ന് പറയുന്നത്. ബാബയ്ക്ക് ഒരുപാട് കുട്ടികളുണ്ടല്ലോ. കുട്ടികള്ക്ക് തന്നെയാണ് ഇതെല്ലാം മനസ്സിലാക്കിത്തരുന്നത്. നിശ്ചയബുദ്ധികളായവര് ബാബയുടെ ആജ്ഞ പാലിക്കും. കാരണം ശ്രീമതത്തിലൂടെ മാത്രമേ ശ്രേഷ്ഠരായി മാറാന് സാധിക്കുകയുള്ളൂ.

ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് ദേവതകളെപ്പോലെയായി മാറുകയാണ്. ജന്മ-ജന്മാന്തരങ്ങളായി നമ്മള് ദേവതകളുടെ മഹിമ പാടി വന്നു. നമുക്കിപ്പോള് ശ്രീമതത്തിലൂടെ ദേവതയായി മാറണം. രാജധാനി സ്ഥാപിക്കപ്പെടണം. എല്ലാവരും പൂര്ണ്ണമായ രീതിയില് ശ്രീമതം പാലിക്കില്ല. സംഖ്യാക്രമമനുസരിച്ചായിരിക്കും പാലിക്കുന്നത്. കാരണം വളരെ വലിയ രാജധാനിയല്ലേ. രാജധാനിയില് പ്രജകളും, സേവകരും ചണ്ഢാളന്മാരുമെല്ലാം വേണം. ഇങ്ങനെയുളള പെരുമാറ്റമുള്ളവരുടെയും സാക്ഷാത്കാരമുണ്ടാകും. അവര് ചണ്ഢാളന്മാരുടെ കുടുംബത്തില് പോയി ജന്മമെടുക്കും. ചണ്ഢാളന് ഒരാളായിരിക്കില്ല. അവരുടെയും കുലമുണ്ടായിരിക്കും. ചണ്ഢാളന്മാരുടേയും യൂണിയനുകളുണ്ട്. എല്ലാവരും പരസ്പരം കൂടിച്ചേരുന്നു. ഹര്ത്താലാണെങ്കില് അവര് തന്റെ എല്ലാ ജോലികളും ഉപേക്ഷിക്കും. സത്യയുഗത്തില് ഇങ്ങനെയുള്ള കാര്യങ്ങളൊന്നുമില്ല. നിങ്ങളുടെ ഒരു ചിത്രമുണ്ട്, അതില് ചോദിക്കാറുണ്ട്-എന്തായി മാറാനാണ് ആഗ്രഹമെന്ന്, വക്കീലാകണോ, ദേവതയാകണോ? നിങ്ങളുടെ മുഴുവന് രാജധാനിയും ഇവിടെ സ്ഥാപിക്കപ്പെടുകയാണ്. പരിധിയില്ലാത്ത ബാബ പരിധിയില്ലാത്ത കാര്യങ്ങളാണ് കേള്പ്പിക്കുന്നത്. ഇത് ബുദ്ധിയില് ഇരുത്തണം. നമ്മള് ഭാവിയിലേക്ക് വേണ്ടി പുരുഷാര്ത്ഥം ചെയ്ത് ഉയര്ന്ന പദവി പ്രാപ്തമാക്കും. ശ്രീമതത്തിലൂടെ നമ്മള് ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായ രാജ്യഭാഗ്യം പ്രാപ്തമാക്കും. പിന്നീട് മറ്റുള്ളവരെ തനിക്കു സമാനമാക്കി മാറ്റുമ്പോഴാണ് ഈശ്വരീയ സേവാധാരിയെന്ന് പറയുന്നത്. ആരുടേയും ഒന്നും ഒളിപ്പിച്ചു വെക്കാന് സാധിക്കില്ല. മുന്നോട്ട് പോകുമ്പോള് എല്ലാം അറിയാന് സാധിക്കും. ഇതിനെ തന്നെയാണ് ജ്ഞാനത്തിന്റെ പ്രകാശമെന്ന് പറയുന്നത്. പ്രകാശം ലഭിച്ചുകൊണ്ടേയിരിക്കുന്നു. മനുഷ്യര്ക്ക് ഒന്നും അറിയാന് സാധിക്കുന്നില്ലല്ലോ. ബോംബുകളെല്ലാം ഉള്ളില് ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു. ഏതൊരു വസ്തുവും എടുത്തുവെക്കാനല്ലല്ലോ ഉണ്ടാക്കുന്നത്. ആദ്യമാദ്യം വാളുകൊണ്ടുളള യുദ്ധമായിരുന്നു. പിന്നീട് തോക്കുകള് കൊണ്ടായി. ഇതെല്ലാം ഉപയോഗിക്കുന്നതിനുവേണ്ടിയാണ്, അല്ലാതെ എടുത്തുവെക്കാനല്ല. ഇതിലൂടെയെല്ലാം മരണമുണ്ടാകുമെന്ന് മനസ്സിലാക്കുന്നു. പരീക്ഷണം നടത്തിയിട്ടുണ്ടല്ലോ. ഹിരോഷിമയില് ഒരു ബോബിലൂടെ തന്നെ എത്ര പേരാണ് മരിച്ചത്. അതിനുശേഷം നോക്കൂ എത്ര ഉന്നതി ഉണ്ടായി, എത്രയധികം കെട്ടിടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. ഹോസ്പിറ്റലില് കിടക്കുന്ന തരത്തിലുള്ള വിനാശമല്ല ഇനി ഉണ്ടാവുക, അവസാനസമയത്ത് ഹോസ്പിറ്റലുകളൊന്നും ഉണ്ടായിരിക്കില്ല, ഒരുമിച്ചുളള ഭൂകമ്പമായിരിക്കും. പ്രകൃതി ക്ഷോഭങ്ങളെ ആര്ക്കും തടയാന് സാധിക്കില്ല. എല്ലാം ഈശ്വരന്റെ കൈകളിലാണ് എന്ന് പറയാറുമുണ്ട്. ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട് വിനാശം ഉണ്ടാവുക തന്നെ വേണം. വരള്ച്ചയുണ്ടാകും, വെള്ളം പോലും ലഭിക്കില്ല…. അതെല്ലാം നിങ്ങള്ക്കറിയാം. പുതിയ കാര്യമൊന്നുമല്ല. കല്പം മുമ്പും ഇങ്ങനെയെല്ലാം സംഭവിച്ചിരുന്നു. കല്പത്തിന്റെ ജ്ഞാനം ആരിലുമില്ല. ക്രിസ്തുവിനു 3000 വര്ഷങ്ങള്ക്കു മുന്പ് സ്വര്ഗ്ഗമായിരുന്നു എന്ന് പറയാറുണ്ട്. പിന്നീട് ശാസ്ത്രങ്ങളില് കല്പത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വര്ഷങ്ങളാണെന്ന് എഴുതി വെച്ചിട്ടുണ്ട്! ഇതിലേക്കൊന്നും ആരുടേയും ശ്രദ്ധ പോകാറില്ല, കേട്ട് പിന്നീട് അവനവന്റെ ജോലി കാര്യങ്ങളില് മുഴുകുന്നു. അതിനാല് ഇപ്പോള് ബാബ മനസ്സിലാക്കിത്തരുന്നു- ഇപ്പോള് എത്രയും പെട്ടെന്ന് പുരുഷാര്ത്ഥം ചെയ്യൂ. ഓര്മ്മയില് ഇരിക്കൂ എന്നാല് കറ ഇല്ലാതായിക്കൊണ്ടിരിക്കും. നിങ്ങള്ക്ക് ഇവിടുന്നു തന്നെ സതോപ്രധാനമായി മാറണം. ഇല്ലായെന്നുണ്ടെങ്കില് ശിക്ഷകളനുഭവിച്ച് പിന്നീട് അവനവന്റെ ധര്മ്മത്തിലലേക്ക് പോകും. ശ്രീമതം ഭഗവാന്റെയാണ് ലഭിക്കുന്നത്. ശ്രീകൃഷ്ണന് രാജകുമാരനാണ്. ശ്രീകൃഷ്ണന് എന്ത് മതം നല്കാന് സാധിക്കും! ഈ കാര്യങ്ങളെക്കുറിച്ച് ലോകത്തില് ആര്ക്കും അറിയില്ല. ശിവബാബയെ ഓര്മ്മിക്കൂ എന്ന് സ്നേഹത്തോടെ മനസ്സിലാക്കിക്കൊടുക്കണം. ശിവബാബ സ്വയം പറയുന്നു- എന്നെ ഓര്മ്മിക്കൂ. ബാബയും മംഗളകാരിയാണ്. മറ്റെല്ലാ സംഗവും ഉപേക്ഷിച്ച് ഒരു സംഗവുമായി മാത്രം ബുദ്ധി യോജിപ്പിക്കൂ. നിങ്ങള് ഭാരതത്തിന്റെ തോണിയെ അക്കരെയെത്തിക്കുന്നവരാണ്. സത്യനാരായണന്റെ കഥയും ഭാരതവുമായി ബന്ധപ്പെട്ടതാണ്. മറ്റൊരു ധര്മ്മത്തിലുള്ളവര് ഒരിക്കലും സത്യനാരായണന്റെ കഥ കേള്ക്കില്ല. നരനില് നിന്ന് നാരായണനായി മാറുന്നവരും ആദി സനാതന ദേവീ-ദേവത ധര്മ്മത്തിലുള്ളവരുമാണ് ഈ കഥ കേള്ക്കുന്നത്. അവര് മാത്രമെ അമരകഥ കേള്ക്കുകയുള്ളൂ. അമരലോകത്തില് ദേവീ-ദേവതകളാണുള്ളത്. അതിനാല് തീര്ച്ചയായും അമരകഥയിലൂടെയായിരിക്കും അമരലോകത്തില് ഈ പദവി പ്രപ്തമാക്കിയിട്ടുണ്ടായിരിക്കുക. ഇതിലുളള ഓരോ കാര്യവും ഓര്മ്മിക്കേണ്ടതാണ്. ഒരു കാര്യമെങ്കിലും ബുദ്ധിയില് നല്ലരീതിയില് ഇരുന്നാല് എല്ലാം സ്വതവേ ഓര്മ്മയില് വരും. ബാബയെ ഓര്മ്മിക്കുകയും സ്വദര്ശനചക്രത്തെ ശ്രദ്ധയില് വെക്കുകയും വേണം. ശിവബാബയോടൊപ്പം ഇവിടെ പാര്ട്ടഭിനയിക്കുന്നു, പിന്നീട് തിരിച്ച് പോകണം.

സത്യമെന്താണ് അസത്യമെന്താണെന്ന് ബാബ തന്നെയാണ് മനസ്സിലാക്കിതരുന്നത്. സത്യം ഒന്നു മാത്രമാണ്. ബാക്കിയെല്ലാം അസത്യമാണ്. ലങ്കയില് ഒരു രാവണനാണോ ഉണ്ടായിരുന്നത്! സത്യ-ത്രേതായുഗത്തില് ഇങ്ങനെയുള്ള കാര്യങ്ങളൊന്നുമില്ല. ഈ മുഴുവന് മനുഷ്യ ലോകവും ലങ്കയാണ്. ഇത് രാവണ രാജ്യമാണ്. എല്ലാ സീതമാരും ഒരു രാമനെ തന്നെയാണ് ഓര്മ്മിക്കുന്നത്. അഥവാ എല്ലാ ഭക്തരും സജനിമാരും ഒരു സാജനെ ഒരു ഭഗവാനെ തന്നെയാണ് ഓര്മ്മിക്കുന്നത് കാരണം രാവണ രാജ്യമാണ്. സന്യാസിമാര്ക്ക് ഈ കാര്യങ്ങളെ മനസ്സിലാക്കാന് സാധിക്കില്ല. എല്ലാവരും ദുഃഖികളാണ്, ശോക വാടികയിലാണ്. കലിയുഗമാണ് ശോക വാടിക. സത്യയുഗമാണ് അശോക വാടിക. ഇവിടെയാണെങ്കില് ഓരോ ചുവടിലും ശോകവും ദുഃഖവുമാണ്. നിങ്ങളെ ബാബ അശോകമായ സ്വര്ഗ്ഗത്തിലേക്ക് കൊണ്ടുപോവുകയാണ്. ഇവിടെയാണെങ്കില് മനുഷ്യര് എത്രയാണ് ദുഃഖിക്കുന്നത്. ആരെങ്കിലും മരിച്ചാല് വട്ടുപിടിച്ചപോലെയാണ്. സ്വര്ഗ്ഗത്തില് ഈ കാര്യങ്ങളൊന്നുമില്ല. സ്ത്രീ വിധവയായി മാറുന്ന തരത്തില് സത്യയുഗത്തില് അകാലമൃത്യു ഉണ്ടാവുന്നില്ല. അവിടെ സമയത്ത് ഒരു ശരീരം വിട്ട് മറ്റൊരു ശരീരമെടുക്കും. പുരുഷന്റേയോ സത്രീയുടേയോ ശരീരം എടുക്കുമെന്ന സാക്ഷാത്കാരമുണ്ടാകും. അവസാനം എല്ലാം അറിയാന് സാധിക്കും. ആരൊക്കെ എന്തെല്ലാമായി മാറുമെന്ന്. പിന്നീട് അവസാന സമയത്ത് പറയും നമ്മള് ഇത്രയും സമയം പരിശ്രമിച്ചില്ല. എന്നാല് അവസാന സമയത്ത് പറഞ്ഞിട്ട് എന്ത് കാര്യമാണുളളത്? സമയം കഴിഞ്ഞുപോയില്ലേ! അതിനാല് ബാബ പറയുന്നു-കുട്ടികളെ പരിശ്രമിക്കൂ, സേവനത്തില് സത്യമായ വലംകൈയായി മാറൂ എന്നാല് രാജധാനിയിലേക്ക് വരും. സേവനത്തില് മുഴുകിയിരിക്കൂ. ഏതുപോലെയാണോ കുടുംബത്തിലുള്ള എല്ലാവരും ഈശ്വരീയ സേവനത്തില് മുഴുകിയിരിക്കുന്നതെന്നതിന്റെ ഉദാഹരണവുമുണ്ടല്ലോ. ഈ കുടുംബത്തിലുള്ളവരെല്ലാം നല്ല കര്മ്മം ചെയ്തതുകൊണ്ടാണ് അവര്ക്ക് ഈശ്വരീയ സേവനത്തില് മുഴുകാന് സാധിച്ചത് എന്ന് പറയാറുണ്ട്. അമ്മയും അച്ഛനും കുട്ടികളും…. എല്ലാവരും ഈശ്വരീയ സേവനത്തിലാണ്, ഇത് നല്ലതാണല്ലോ. സേവനത്തിനു പിറകെ ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കും. നിങ്ങള് കുട്ടികള്ക്ക് വളരെ ഉന്മേഷമുണ്ടായിരിക്കണം. മനുഷ്യരുടെ ആത്മാവിന് സന്തോഷമുണ്ടാകുന്ന തരത്തില് അവര്ക്ക് എങ്ങനെ വഴി പറഞ്ഞുകൊടുക്കാം. എത്ര പേര്ക്ക് വഴി പറഞ്ഞുകൊടുക്കുന്നുണ്ട്! ഇതിലൂടെ നിങ്ങള് എത്ര പ്രജകളെയാണ് ഉണ്ടാക്കിയത്, വിത്ത് പാകിയതല്ലേ. ജന്മം കൊണ്ടു തന്നെ ആരും രാജാവായി മാറുന്നില്ലല്ലോ. ആദ്യം പ്രജയുടെ അധികാരിയായി മാറുന്നു പിന്നീട് പുരുഷാര്ത്ഥം ചെയ്ത്-ചെയ്ത് എന്തില് നിന്ന് എന്തായി മാറാന് സാധിക്കുന്നു. നിങ്ങള് സേവനം ചെയ്യുന്നതുകണ്ട് മറ്റുള്ളവര്ക്കും ഉന്മേഷമുണ്ടായിരിക്കും. എന്തുകൊണ്ട് നമുക്കും ഇങ്ങനെയുള്ള പുരുഷാര്ത്ഥം ചെയ്തുകൂടാ. പുരുഷാര്ത്ഥം ചെയ്യുന്നില്ലെങ്കില് കല്പ-കല്പം ഇങ്ങനെ തന്നെയായിരിക്കും അവസ്ഥ. ഒരുപാട് പേര് വന്ന് പശ്ചാതപിക്കും. മുഴുവന് ആയുസ്സിലും കണ്ടിട്ടില്ലാത്ത ദുഃഖമാണ് മനുഷ്യര് ആ സമയത്ത് അനുഭവിക്കുന്നത്. ശ്രീമതത്തിലൂടെ നടക്കാത്തതു കാരണം അവസാന സമയം അത്രയും ദുഃഖം അനുഭവിക്കും. അതിന്റെ കാര്യം തന്നെ പറയണ്ട. കാരണം അനേക വികര്മ്മങ്ങള് ചെയ്തിട്ടുണ്ട്. ബാബ വഴിയും വളരെ സഹജമായാണ് പറഞ്ഞു തരുന്നത്- ബാബയെ മാത്രം ഓര്മ്മിക്കൂ. മറ്റുള്ളവര്ക്കും ഈ വഴി പറഞ്ഞുകൊടുക്കൂ.

ക്രിസ്ത്യന് ധര്മ്മത്തിലെ മനുഷ്യരെ പോലെ, ഇസ്ലാം ധര്മ്മത്തിലെ മനുഷ്യരെ പോലെ തന്നെ നിങ്ങള് ദേവീ-ദേവത ധര്മ്മത്തിലുള്ളവരായിരുന്നു. അവര് ഏറ്റവും പവിത്രമായവരാണ്. ഇതുപോലെയുള്ള ധര്മ്മം മറ്റൊന്നില്ല. പകുതി കല്പം നിങ്ങള് പിവത്രമായി കഴിയുന്നു. സ്വര്ഗ്ഗത്തിന്റെയും നരകത്തിന്റെയും മഹിമയുണ്ട്. സ്വര്ഗ്ഗമെന്ന് എന്തിനെയാണ് പറയുന്നതെന്ന് പോലും ആര്ക്കും അറിയില്ല. ബാബ ഭാരതത്തില് തന്നെ വന്നാണ് കുട്ടികളെ ഉണര്ത്തുന്നത്. 5000 വര്ഷത്തിന്റെ കാര്യമാണ്. സ്വര്ഗ്ഗവാസിയായവര് തന്നെയാണ് ഇപ്പോള് നരകവാസികളായി മാറിയിരിക്കുന്നത്. പിന്നീട് ബാബ വന്ന് നമ്മെ പാവനവും സ്വര്ഗ്ഗവാസികളുമാക്കി മാറ്റുന്നു. ഒരു പ്രിയതമന് വന്ന് എല്ലാ പ്രിയതമകളേയും തന്റെ അശോക വാടികയിലേക്ക് കൊണ്ടുപോകുന്നു. അതിനാല് ആദ്യമാദ്യം എല്ലാവരോടും ബാബയെ ഓര്മ്മിക്കാന് പറയൂ. ഇല്ലായെന്നുണ്ടങ്കില് ഇവിടെ ഇരുന്നുകൊണ്ടും ബുദ്ധി അവിടേയും ഇവിടേയും അലഞ്ഞുകൊണ്ടേയിരിക്കും. ഇതു തന്നെയാണ് ഭക്തിമാര്ഗ്ഗത്തിലുള്ള അവസ്ഥ. ബാബ അനുഭവിയാണല്ലോ. ഏറ്റവും നല്ല കച്ചവടം വജ്രങ്ങളുടേതാണ്. അതിലും യഥാര്ത്ഥമായതും കൃത്രിമമായതും മനസ്സിലാക്കാന് വളരെ ബുദ്ധിമുട്ടിയാണ്. ഇവിടേയും സത്യം മറഞ്ഞിരിക്കുകയാണ്. അസത്യം മാത്രമാണ് നടന്നുവരുന്നത്. ഇതും ഡ്രാമയില് അടങ്ങിയിട്ടുണ്ട്. നിങ്ങള്ക്കറിയാം നമ്മളെല്ലാവരും ഡ്രാമയിലെ പാര്ട്ട്ധാരികളാണ്. ഈ ഡ്രാമയില് നിന്ന് ആര്ക്കും മുക്തമാകാന് സാധിക്കില്ല. ആര്ക്കും മോക്ഷത്തെ പ്രാപ്തമാക്കാന് സാധിക്കില്ല. വിവേകം പ്രയോഗിക്കണം. പാര്ട്ടനുസരിച്ച് മുന്നോട്ടുപോകുന്നു. പിന്നീട് അടുത്ത കല്പവും അതേ പാര്ട്ട് തന്നെ ആവര്ത്തിക്കപ്പെടും. മനുഷ്യര് എങ്ങനെയെല്ലാമാണ് മരിക്കുന്നത്, വിനാശമുണ്ടാകുന്നത് എന്നെല്ലാം നിങ്ങള് കാണാന് പോവുകയാണ്. എല്ലാ ആത്മാക്കളും നിര്വ്വാണധാമത്തിലേക്ക് പോകും. ഈ ജ്ഞാനം ബുദ്ധിയിലുണ്ട്. സേവനത്തില് മുഴുകുന്നതിലൂടെ അനേകരുടെ മംഗളമുണ്ടാകും. കുടുംബത്തിലുള്ളവര് മുഴുവനും ഈ ജ്ഞാനത്തില് വന്നാല് വളരെ അത്ഭുതമുണ്ടാകും. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) അവസാന സമയത്തെ വേദനാജനകമായ ദൃശ്യത്തില് നിന്നും അഥവാ ദുഃഖങ്ങളില് നിന്ന് മുക്തമാകുന്നതിനുവേണ്ടി ഇപ്പോള് മുതല് ബാബയുടെ ശ്രീമതമനുസരിച്ച് മുന്നേറണം. ശ്രീമതത്തിലൂടെ തനിക്ക് സമാനമാക്കി മാറ്റാനുള്ള സേവനം ചെയ്യണം.

2) സേവനത്തില് ബാബയുടെ വലംകൈയ്യായി മാറണം. ആത്മാവിനെ സന്തോഷിപ്പിക്കാനുള്ള വഴി പറഞ്ഞുകൊടുക്കണം. എല്ലാവരുടേയും മംഗളം ചെയ്യണം.

വരദാനം:-

ഏതുകുട്ടികളാണോ സ്വയം സ്വയത്തെ ഒരേഒരു ബാബയുടെ അര്ത്ഥം രാമന്റെ സീതയാണെന്ന് മനസ്സിലാക്കി സദാ മര്യാദകളുടെ രേഖയ്ക്കുള്ളില് കഴിയുന്നത് അര്ത്ഥം ഈ ശ്രദ്ധവയ്ക്കുന്നത്, അവര് കെയര്ഫുള് സോ ചിയര്ഫുള് ആയി സ്വതവേ കഴിയുന്നു. അതുകൊണ്ട് രാവിലെ മുതല് രാത്രി വരെയ്ക്കും എന്തെല്ലാം മര്യാദകാളാണോ ലഭിച്ചിട്ടുള്ളത് അതിന്റെ സ്പഷ്ടമായ ജ്ഞാനം ബുദ്ധിയില് വച്ച്, സ്വയത്തെ സത്യമായ സീതയെന്ന് മനസ്സിലാക്കി മര്യാദകളുടെ രേഖയ്ക്കുള്ളില് കഴിയൂ അപ്പോള് പറയും മര്യാദാ പുരുഷോത്തമന്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top