26 August 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

August 25, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ- നിങ്ങള് ഉറപ്പുനല്കുന്നു, നമ്മുടെത്തന്നെ യോഗബലത്തിലൂടെ ഈ ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റും, അവിടെ ഒരു ധര്മ്മം, ഒരു രാജ്യമായിരിക്കും.

ചോദ്യം: -

മായയുടെ ഏത് വിഘ്നത്തില് നിന്നും സുരക്ഷിതരായി ഇരിക്കുന്നവര്ക്കാണ് വളരെ നല്ല അത്ഭുതം ചെയ്യാന് സാധിക്കുന്നത്?

ഉത്തരം:-

മായയുടെ ഏറ്റവും വലിയ വിഘ്നമാണ്-ദേഹാഭിമാനത്തില് വന്ന് മറ്റുള്ളവരുടെ നാമ-രൂപത്തില് കുടുക്കുക എന്നത ്. ഈ വിഘ്നങ്ങളില് നിന്നും സുരക്ഷിതരായി ഇരിക്കുന്നവരും, മായയുടെ ചതിയില് നിന്നും മുക്തരായിരിക്കുന്നവര്ക്കും ഒരുപാട് അത്ഭുതം ചെയ്തു കാണിക്കുവാന് സാധിക്കും. അവരുടെ ബുദ്ധിയില് സേവനത്തിന്റെ പുതിയ-പുതിയ ആശയങ്ങള് വന്നുകൊണ്ടേയിരിക്കും. ദേഹീയഭിമാനി യായിരിക്കുമ്പോഴാണ് സേവനത്തില് ഉന്നതിയുണ്ടാവുക.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. ബാബ ആത്മീയ കുട്ടികള്ക്ക് ശ്രീമതം നല്കാനായി വന്നിരിക്കുകയാണ്. നിങ്ങള് കുട്ടികള്ക്കറിയാം, ഡ്രാമയുടെ പദ്ധതിയനുസരിച്ച് അല്പ സമയത്തിനുള്ളില് എല്ലാ കാര്യങ്ങളും നടക്കണം. നമ്മള് രാവണപുരിയെ വിഷ്ണു പുരിയാക്കി മാറ്റുന്നു. ഇപ്പോള് ബാബയും ഗുപ്തമാണ് അതുപോലെ തന്നെ പഠിപ്പും ഗുപ്തമാണ്. ഒരുപാട് സെന്ററുകളുണ്ട്. ചെറുതും വലുതുമായ ഗ്രാമങ്ങളിലെല്ലാം സെന്ററുകളുമുണ്ട്, അതുപോലെ തന്നെ കുട്ടികളുമുണ്ട്. ദിവസന്തോറും ഇനിയും വര്ദ്ധിച്ചുകൊണ്ടിരിക്കും. നിങ്ങള് സാഹിത്യ കൃതികളിലും എഴുതുന്നു-നമ്മള് ഈ ഭൂമിയെ തീര്ച്ചയായും സ്വര്ഗ്ഗമാക്കി മാറ്റും. ഈ ഭാരതഭൂമി നിങ്ങള്ക്ക് വളരെയധികം പ്രിയപ്പെട്ടതാണ്. കാരണം 5000 വര്ഷങ്ങള്ക്കു മുമ്പ് ഭാരതം സ്വര്ഗ്ഗമായിരുന്നു. ഭാരതം പ്രൗഢവും അതിമനോഹരവുമായിരുന്നു. ഈ ജ്ഞാനം നിങ്ങള് ബ്രഹ്മാമുഖ വംശാവലികളായ ബ്രാഹ്മണര്ക്കാണ് ഉള്ളത്. ശ്രീമതമനുസരിച്ച് ഈ ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റണം. എല്ലാവര്ക്കും വഴി പറഞ്ഞുകൊടുക്കണം, അല്ലാതെ ഒരു ഉരസലിന്റെയും കാര്യമില്ല. പത്രങ്ങളില് വാര്ത്തകൊടുക്കാന് ചിത്രങ്ങളിലൂടെ എന്ത് വിജ്ഞാപനം നടത്താം എന്ന് പരസ്പരം ചര്ച്ച നടത്തണം. ഈ വിഷയത്തില് പരസ്പരം സെമിനാറുകള് നടത്തണം. ഈ ലോകത്തിലെ ഗവണ്മെന്റിലുള്ളവര് ഭാരതത്തെ നന്നാക്കാന് വേണ്ടി പരസ്പരം മീറ്റിങ്ങ് ചേര്ന്ന് ചര്ച്ച ചെയ്യുന്നു, എങ്ങനെ ഈ ലോകത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളെയെല്ലാം ശരിയാക്കി ഭാരതത്തില് സുഖ-ശാന്തി സ്ഥാപിക്കാം. അതേപോലെ നിങ്ങളും ആത്മീയ പാണ്ഡവ ഗവണ്മെന്റാണ്. ഇത് വളരെ വലിയ ഈശ്വരീയ ഗവണ്മെന്റാണ്. പതിത-പാവനനായ ബാബ തന്നെയാണ് പതിതമായ കുട്ടികളെ പാവനമാക്കി മാറ്റി പാവനമായ ലോകത്തിന്റെ അധികാരിയാക്കി മാറ്റുന്നത്. നിങ്ങള് കുട്ടികള്ക്കാണ് ഈ രഹസ്യം അറിയുന്നത്. മുഖ്യമായത് ഭാരതത്തിന്റെ ആദി സനാതന ദേവീ-ദേവത ധര്മ്മമാണ്. ഇത് രുദ്രജ്ഞാന യജ്ഞമാണ്. രുദ്രനെന്ന് ശിവബാബയെയാണ് പറയുന്നത്. ബാബ നിങ്ങളെ ഇപ്പോള് ഉണര്ത്തിയിരിക്കുകയാണ്. ഇനി നിങ്ങള്ക്ക് മറ്റുള്ളവരേയും ഉണര്ത്തണം. ഡ്രാമയുടെ പദ്ധതിയനുസരിച്ച് നിങ്ങളാണ് എല്ലാവരേയും ഉണര്ത്തുന്നത്. ഇപ്പോള് ആരെല്ലാം എത്ര പുരുഷാര്ത്ഥം ചെയ്തിട്ടുണ്ടോ, കല്പം മുമ്പും അത്ര തന്നെയാണ് ചെയ്തിട്ടുള്ളത്. നിങ്ങളുടെ ആത്മീയ യുദ്ധമാണ്. ചിലപ്പോള് മായക്കായിരിക്കും ശക്തി, അല്ലെങ്കില് ചിലപ്പോള് ഈശ്വരനായിരിക്കും. ചിലപ്പോഴൊക്കെ സേവനങ്ങള് വളരെ നല്ല രീതിയില് മുന്നോട്ട് പോകാറുണ്ട്. എന്നാല് ചിലപ്പോഴെല്ലാം പല കുട്ടികളില് മായയുടെ വിഘ്നവുമുണ്ടാകാറുണ്ട്. മായ ബോധം കെടുത്തുന്നു. യുദ്ധമൈതാനമല്ലേ. മായ രാമന്റെ സന്താനങ്ങളെ ബോധം കെടുത്തുന്നു. ലവന്റെയും കുശന്റെയും കഥയുണ്ടല്ലോ. രാമന്റെ രണ്ട് കുട്ടികളെയാണ് കാണിച്ചിട്ടുള്ളത്. എന്നാല് ഇവിടെയാണെങ്കില് ബാബക്ക് ഒരുപാട് കുട്ടികളുണ്ട്. ഈ സമയത്ത് എല്ലാ മനുഷ്യരും കുംഭകര്ണ്ണന്റെ നിദ്രയില് ഉറങ്ങിക്കിടക്കുകയാണ്. പരമപിതാ പരമാത്മാവ് കുട്ടികള്ക്ക് സമ്പത്ത് നല്കാനായി വന്നിരിക്കുകയാണ് എന്നു പോലും മനുഷ്യര്ക്കറിയില്ല. ബാബ വരുന്നത് ഭാരതത്തിലാണ്. ഈ കാര്യം തികച്ചും മറന്നുപോയിരിക്കുകയാണ്. ഭാരതവാസികള് സ്വര്ഗ്ഗത്തിന്റെ അധികാരികളായിരുന്നു എന്ന കാര്യത്തില് ഒരു സംശയവുമില്ല. പരമപിതാ പരമാത്മാവിന്റെ ജന്മവും ഭാരതത്തിലാണ് ഉണ്ടാകുന്നത്. അതുകൊണ്ടാണല്ലോ ശിവജയന്തിയും ഭാരതത്തില് ആഘോഷിക്കുന്നത്. അപ്പോള് പരമാത്മാവ് ഭാരതത്തില് വന്ന് എന്തെങ്കിലും കര്ത്തവ്യം ചെയ്തിട്ടുണ്ടായിരിക്കും. ബാബ തീര്ച്ചയായും വന്ന് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്തിട്ടുണ്ടായിരിക്കും എന്ന് ബുദ്ധി പറയുന്നു. പ്രേരണയിലൂടെ സ്ഥാപിക്കാന് സാധിക്കില്ലല്ലോ. ഇവിടെയാണെങ്കില് നിങ്ങള്ക്ക് ഓര്മ്മയുടെ യാത്രയും രാജയോഗവുമാണ് പഠിപ്പിക്കുന്നത്. പ്രേരണയില് ശബ്ദമില്ല. ശങ്കരന് പ്രേരണയിലൂടെയാണ് വിനാശം ചെയ്യുന്നത് എന്നാണ് മനസ്സിലാക്കുന്നത്, പക്ഷെ, പ്രേരണയിലൂടെ ഒന്നും നടക്കുന്നില്ല. ഡ്രാമയില് അവരുടെ പാര്ട്ട് ആയുധങ്ങളുണ്ടാക്കുകയാണ്. അവര് വിനാശത്തിനു വേണ്ടി നിമിത്തമായി മാറിയിരിക്കുകയാണ്. പ്രേരണ എന്ന വാക്ക് ശാസ്ത്രങ്ങളിലെ വാക്കാണ്. എന്നാല് ജ്ഞാനമാര്ഗ്ഗത്തില് പ്രേരണയൊന്നുമില്ല. ശങ്കരനെ സൂക്ഷ്മവതനത്തിലാണ് കാണിച്ചിരിക്കുന്നത്. ഡ്രാമയനുരിച്ച് വിനാശമാവുക തന്നെ വേണം. മഹാഭാരത യുദ്ധത്തില് മിസൈലുകളെല്ലാം ഉപയോഗിച്ചിരുന്നു എന്ന് പറയാറുണ്ട്. കഴിഞ്ഞുപോയതാണ് പിന്നീട് ആവര്ത്തിക്കപ്പപ്പെടുന്നത്. നമ്മള് യോഗബലത്തിലൂടെ ഒരു ധര്മ്മമായ സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുമെന്ന് ഉറപ്പു നല്കുന്നു. അപ്പോള് മറ്റെല്ലാ ധര്മ്മങ്ങളും എവിടെയായിരിക്കും? തീര്ച്ചയായും അവരുടെ വിനാശമുണ്ടാകും. ഇത് മനസ്സിലാക്കേണ്ട കാര്യമാണ്. പറയാറുണ്ട്- ബ്രഹ്മാവിലൂടെ സ്ഥാപനയും, വിഷ്ണുവിലൂടെ പാലനയും- ശരി തന്നെയാണ്. എന്നാല് ശങ്കരനെ ശിവനോടൊപ്പം കാണിച്ചിട്ടുള്ളത് തെറ്റാണ്. ശിവനും ശങ്കരനും ഒന്നാണെന്ന് പറയുന്നു. കാരണം ശങ്കരന് മറ്റൊരു ജോലിയുമില്ലാത്തു കാരണം ശിവനോടൊപ്പം കാണിച്ചിരിക്കുകയാണ്. എന്നാല് ശിവബാബ പറയുന്നു-എനിക്ക് ഒരുപാട് ജോലി ചെയ്യേണ്ടി വരുന്നു. എല്ലാവരേയും പാവനമാക്കി മാറ്റണം. ബാബ ബ്രഹ്മാശരീരത്തില് പ്രവേശിച്ചാണ് സ്ഥാപനയുടെ കാര്യം ചെയ്യിപ്പിക്കുന്നത്. ശങ്കരന് ഒരു പാര്ട്ടുമില്ല. ശിവന്റെ പൂജയാണ് ഉണ്ടാകുന്നത്. മംഗളകാരിയായ ശിവനാണ് എല്ലാവരുടെയും ബുദ്ധിയാകുന്ന സഞ്ചി നിറക്കുന്നത്. ശിവ പരമാത്മായേ നമ: എന്ന് പറയാറുണ്ടല്ലോ. ബ്രഹ്മാവും പ്രജാപിതാവാണ്. ബ്രഹ്മാവില് നിന്നും വിഷ്ണു, വിഷ്ണുവില് നിന്നും ബ്രഹ്മാവ് എന്നത് വളരെ ഗുഹ്യമായ കാര്യമാണ്. ഇത് നിങ്ങള്ക്ക് മാത്രമെ അറിയുകയുള്ളൂ. വിവേകശാലികളായ കുട്ടികളുടെ ബുദ്ധിയില് പെട്ടെന്ന് ജ്ഞാനം സ്പഷ്ടമാകും. പതിത-പാവനനായ ബാബ വരുന്നതിനെക്കുറിച്ചുള്ള അറിവ് മനുഷ്യര്ക്കില്ല. ഇപ്പോള് കലിയുഗത്തിന്റെ അവസാനമാണ്. കലിയുഗത്തില് 40,000 വര്ഷങ്ങള് ഇനിയുമുണ്ടെങ്കില് ഇനിയും എത്ര കൂടുതലായി പതിതമായി മാറും. എത്ര ദുഃഖം സഹിക്കും! കലിയുഗത്തില് എന്തായാലും സുഖമുണ്ടാവില്ല. പാവങ്ങളായ മനുഷ്യര് ഒന്നും അറിയാത്തതു കാരണം ഘോരമായ അന്ധകാരത്തിലാണ്.

സേവനങ്ങളെ എങ്ങനെ വര്ദ്ധിപ്പിക്കാം എന്ന് നിങ്ങള്ക്ക് പരസ്പരം കൂടി ചേര്ന്ന് ചര്ച്ച ചെയ്യണം. ബാബ കുട്ടികള്ക്ക് പദ്ധതികളെല്ലാം പറഞ്ഞുതരുന്നുണ്ട്, പിന്നീട് കുട്ടികള്ക്ക് പരസ്പരം ചര്ച്ച നടത്തണം. ചിത്രങ്ങളില് നല്ല രീതിയില് മനസ്സിലാക്കികൊടുക്കണം. ഡ്രാമയുടെ പദ്ധതിയനുസരിച്ചാണ് ഈ ചിത്രങ്ങളെല്ലാം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. സമയത്തിനുസരിച്ച് എന്തെല്ലാം കഴിഞ്ഞുപോയോ ഡ്രാമ അതേപടി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. കുട്ടികളുടെ അവസ്ഥ ചിലപ്പോഴെല്ലാം ഉയര്ന്നതും താഴ്ന്നതുമായിക്കൊണ്ടിരിക്കുക തന്നെ ചെയ്യും. ബാബയും സാക്ഷിയായി കാണുകയാണ്. ചിലപ്പോഴെല്ലാം കുട്ടികളില് ഗ്രഹപ്പിഴയുണ്ടാകുമ്പോള് ബാബ അതിനെ ഇല്ലാതാക്കുന്നതിനുവേണ്ടിയുള്ള പ്രയത്നവും ചെയ്യിപ്പിക്കാറുണ്ട്. ബാബ ഇടക്കിടക്ക് പറയുന്നു- അച്ഛനെ ഓര്മ്മിക്കൂ. എന്നാല് ദേഹാഭിമാനത്തിലേക്ക് വരുമ്പോഴാണ് അടികൊള്ളേണ്ടി വരുന്നത്. അതിനാല് ദേഹീയഭിമാനിയായി മാറണം. പക്ഷെ, കുട്ടികളില് ഒരുപാട് ദേഹാഭിമാനമുണ്ട്. ദേഹീയഭിമാനിയായി മാറുകയാണെങ്കില് ബാബയുടെ ഓര്മ്മയുമുണ്ടാ യിരിക്കും അതോടൊപ്പം സേവനത്തില് ഉന്നതിയുമുണ്ടായിരിക്കും. ഉയര്ന്ന പദവി പ്രാപ്തമാക്കേണ്ടവര് സദാ സേവനത്തില് മുഴുകിയിരിക്കും. ഭാഗ്യത്തില് ഇല്ലെങ്കില് പുരുഷാര്ത്ഥവും ചെയ്യില്ല. കുട്ടികള് സ്വയം പറയുന്നു-ബാബാ, ഞങ്ങള്ക്ക് ധാരണയുണ്ടാകുന്നില്ല, ബുദ്ധിയില് ഇരിക്കുന്നില്ല എന്ന്. ധാരണയില്ലെങ്കില് സന്തോഷവുമുണ്ടായിരിക്കില്ല. ധാരണയുള്ളവര്ക്ക് സന്തോഷവുമുണ്ടായിരിക്കും. ശിവബാബ വന്നിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു. ബാബ പറയുന്നു- നിങ്ങള് നല്ല രീതിയില് മനസ്സിലാക്കി പിന്നീട് മറ്റുള്ളവര്ക്കും മനസ്സിലാക്കിക്കൊടുക്കൂ. ചിലരെല്ലാം സേവനത്തില് മുഴുകുന്നു, പുരുഷാര്ത്ഥവും ചെയ്തുകൊണ്ടിരിക്കുന്നു. ഓരോ സെക്കന്റും കടന്നു പോകുന്നത് ഡ്രാമയില് അടങ്ങിയിട്ടുണ്ട്. പിന്നീട് ഇതുപോലെ തന്നെ ആവര്ത്തിക്കപ്പെടും. പുറത്ത് പ്രഭാഷണം ചെയ്യുന്ന സമയം പലവിധക്കാരായവര് വരും എന്ന് കുട്ടികള്ക്ക് മനസ്സിലാക്കി തന്നിട്ടുണ്ട്. എല്ലാവരും പ്രഭാഷണം ചെയ്യുന്നത് വേദങ്ങളുടെയും ശാസ്ത്രങ്ങളുടെയും ഗീതയുടെയുമെല്ലാം ആധാരത്തിലാണ് എന്ന് നിങ്ങള് കുട്ടികള്ക്കറിയാം. ഈശ്വരന് ഇവിടെ സ്വയത്തെക്കുറിച്ചും, സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തെക്കുറിച്ചുമുള്ള രഹസ്യമാണ് മനസ്സിലാക്കിതരുന്നതെന്ന് അവര്ക്കറിയില്ല. പരമാത്മാവ് ആരാണെന്ന് ചിത്രത്തില് എത്ര നല്ല രീതിയിലാണ് മനസ്സിലാക്കിതന്നിരിക്കുന്നത്! ഈ കാര്യങ്ങളൊന്നും പ്രൊജക്ടര് വെച്ച് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കില്ല. പ്രദര്ശിനിയില് ചിത്രങ്ങളെല്ലാം മുന്നില് വെച്ചിട്ടുണ്ട്. അതുകൊണ്ട് നിങ്ങള് മനസ്സിലാക്കികൊടുത്തതിനു ശേഷം ഗീതയുടെ ഭഗവാന് ആരാണെന്ന് ചോദിക്കാനും സാധിക്കും. ജ്ഞാനത്തിന്റെ സാഗരന് ആരാണ്? പവിത്രത, സുഖ-ശാന്തിയുടെ സാഗരനും മുക്തിദാതാവും വഴികാട്ടിയും ആരാണ് എന്നെല്ലാം? കൃഷ്ണനാണെന്ന് പറയാന് സാധിക്കില്ല. പരമാത്മാവിന്റെ മഹിമ വേറെയാണ്. ആദ്യം അവരെകൊണ്ട് എഴുതിക്കണം, ചോദ്യാവലി പൂരിപ്പിക്കണം. എല്ലാവരില് നിന്നും ഒപ്പും വാങ്ങിക്കണം.

(ഹാളില് പക്ഷികള് ബഹളമുണ്ടാക്കുന്നു).ഈ സമയം മുഴുവന് ലോകത്തിലും യുദ്ധവും ബഹളവും മാത്രമെയുള്ളൂ. എല്ലാവരും പരസ്പരം കലഹിച്ചുകൊണ്ടിരിക്കുന്നു. 5 വികാരങ്ങളും മനുഷ്യരിലുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതൊന്നും മൃഗങ്ങളുടെ കാര്യമല്ല. വികാരി ലോകമെന്നും നിര്വ്വികാരി ലോകമെന്നും മനുഷ്യരെക്കുറിച്ചാണ് പറയാറുള്ളത്. കലിയുഗത്തില് ആസുരീയ സമ്പ്രദായവും, സത്യയുഗത്തില് ദൈവീക സമ്പ്രദായവും. മനുഷ്യരാണ് ആസുരീയ സമ്പ്രദായത്തിലുള്ളവരെന്ന് അല്പം പോലും അവര് മനസ്സിലാക്കുന്നില്ല. കാരണം തമോപ്രധാനമായ ബുദ്ധിയാണ്. ദേവതകളുടെ മുന്നില് പോയിട്ടാണ് പാടുന്നത്-ഞങ്ങള് നീചരും പാപിയുമാണ്, ഞങ്ങളില് ഒരു ഗുണവുമില്ല. നിങ്ങള് അവര്ക്ക് തെളിയിച്ച് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. ഏണിപ്പടിയുടെ ചിത്രത്തില് വളരെ വ്യക്തമാണ്. എങ്ങനെയാണ് കയറുന്ന കലയുണ്ടാകുന്നത്, എങ്ങനെയാണ് ഇറങ്ങുന്ന കലയുണ്ടാകുന്നതെന്ന് ഏണിപ്പടിയുടെ ചിത്രത്തില് കാണിച്ചിട്ടുണ്ട്. ഭാരതവാസികളുടെ മുഖ്യമായ ചിത്രമാണ് ഏണിപ്പടി. ഈ ചിത്രം വളരെ നല്ലതാണ്. ഈ ചിത്രത്തില് വളരെ നല്ല രീതിയില് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. 84 ജന്മങ്ങള് പൂര്ത്തിയാക്കിയതിനു ശേഷം ആദ്യ നമ്പറില് ജന്മമെടുക്കണം. പിന്നീട് ഇറങ്ങുന്ന കലയില് നിന്നും കയറുന്ന കലയിലേക്ക് പോകും. എല്ലാവര്ക്കും എങ്ങനെ വഴി പറഞ്ഞുകൊടുക്കും എന്ന ചിന്തയുണ്ടായിരിക്കണം. ചിന്ത നടക്കുന്നില്ലെങ്കില് സേവനങ്ങള് എങ്ങനെ ചെയ്യും. ചിത്രങ്ങള് കാണിച്ച് മനസ്സിലാക്കിക്കൊടുക്കാന് വളരെ സഹജമാണ്. സത്യയുഗത്തിനു ശേഷം ഏണിപ്പടി താഴേക്കിറങ്ങുക തന്നെ വേണം. ഇപ്പോള് നമ്മള് സത്യയുഗത്തിലേക്ക് മാറുകയാണെന്ന് കുട്ടികള്ക്കറിയാം. എന്നാല് കലിയുഗത്തില് നിന്നും നേരെ സത്യയുഗത്തിലേക്ക് പോകില്ല. ആദ്യം ശാന്തിധാമത്തിലേക്ക് പോകണം. നമ്മള് പാര്ട്ട്ധാരികളാണെന്ന് നിങ്ങള്ക്കറിയാം. എന്നാല് ഈ ഡ്രാമയില് പാര്ട്ട്ധാരികളാണെന്ന് മനസ്സിലാക്കുന്നവര് നിങ്ങളിലും സംഖ്യാക്രമമനുസരിച്ചാണ്. നമ്മള് പാര്ട്ട്ധാരികളാണെന്ന് ലോകത്തില് ആര്ക്കും പറയാന് സാധിക്കില്ല. ഓരോ മനുഷ്യരും ഈ പരിധിയില്ലാത്ത ഡ്രാമയിലെ അഭിനേതാവായിട്ടു പോലും ഡ്രാമയുടെ മുഖ്യമായ അഭിനേതാക്കളെയും, സംവിധായകനെയും, ഡ്രാമയുടെ ആദി- മദ്ധ്യ-അന്ത്യത്തെക്കുറിച്ചും അറിയില്ല എന്നുണ്ടെങ്കില് അവര് വിവേകശൂന്യരാണ്. ഇത് എഴുതുന്നതിലും ഒരു ദോഷവുമില്ല. ഒരു കാതിലൂടെ കേട്ട് മറുകാതിലൂടെ കളയരുത്. സേവനം, സേവനം, സേവനം മാത്രം. ബാബക്കറിയാം ചിലപ്പോഴൊക്കെ കുട്ടികളില് ഗ്രഹപ്പിഴയും ഉണ്ടാകാറുണ്ട്. ഗ്രഹപ്പിഴയുണ്ടാകുമ്പോള് എത്ര നഷ്ടമാണ് ഉണ്ടാകുന്നതെന്ന് ബാബക്കറിയാം. ധനവാന്മാര് പാവപ്പെട്ടവരായി മാറുന്നു. എന്തെങ്കിലും കാരണമുണ്ടാകുമല്ലോ. ഒരുപാട് പേര്ക്ക് ബാബ മനസ്സിലാക്കികൊടുക്കുന്നുമുണ്ട്-കുട്ടികളെ, നാമ-രൂപത്തില് കുടുങ്ങരുത്. ഇല്ലെങ്കില് മായ മൂക്ക് പിടിച്ച് കുഴിയിലേക്ക് തള്ളിയിടും. മായ ഒരുപാട് ചതിക്കുന്നു. ഇവിടെ പരസ്പരം പ്രിയതമനും പ്രിയതമയുമായി മാറരുത്. ലോകത്തില് ചിലര് വികാരത്തിനുവേണ്ടിയാണ് പ്രിയതമനും പ്രിയതമകളുമായി മാറുന്നത്. എന്നാല് മറ്റുചിലര് അവരുടെ രൂപത്തെ കണ്ടാണ് വീണു പോകുന്നത്. നിങ്ങള്ക്കറിയാം സെന്ററുകളില് പോലും ഇങ്ങനെയുള്ള മായയുടെ വിഘ്നങ്ങള് ഒരുപാട് വരുന്നുണ്ട്. പരസ്പരം നാമ-രൂപത്തില് കുടുങ്ങിപ്പോകുന്നു. മാതാവ്, മാതാവിന്റെ നാമ-രൂപത്തില് അഥവാ കന്യക, കന്യകയുടെ നാമ-രൂപത്തില് കുടുങ്ങിപ്പോകുന്നു, മായക്ക് അത്രയും ശക്തിയുണ്ട്. പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുമ്പോഴും മായ പെട്ടെന്ന് പിടികൂടുന്നു. അതിനാല് ബാബ സൂചന നല്കുന്നു-കുട്ടികളെ മായ ഒരുപാട് കുടുക്കാന് ശ്രമിക്കും, എന്നാല് നമ്മള് കുടുങ്ങരുത്. ദേഹാഭിമാനത്തിലേക്ക് വരരുത്. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കണം. മായയുടെ ചതിയില് നിന്നും രക്ഷപ്പെട്ടുകൊണ്ടിരിക്കണം. ബാബ നിങ്ങള് കുട്ടികളെ പൂവാക്കി മാറ്റാനായി വന്നിരിക്കുകയാണ്. നിങ്ങള്ക്ക് ഒരു കാര്യത്തിലും സംശയം വരാന് പാടില്ല. ഹൃദയത്തില് സംശയം വരുകയാണെങ്കില് സേവനം നല്ല രീതിയില് ചെയ്യാന് സാധിക്കില്ല. ഉള്ളിന്റെ ഉള്ളില് കുത്തിക്കൊണ്ടേയിരിക്കും. അതിനാല് ധൈര്യം വെയ്ക്കണം. സമയം വളരെ കുറച്ചു മാത്രമെയുള്ളൂ. ബാബയുടെ മുരളി കേള്ക്കുകയാണെങ്കില് ഉത്സാഹത്തിലേക്ക് വരും. ആത്മപ്രകാശ് എന്ന കുട്ടി നല്ല രീതിയില് ചിത്രങ്ങളില് ശ്രദ്ധ കൊടുക്കുന്നുണ്ട്. ബോംബെക്കാരുടെ ബുദ്ധിയിലും ഇതെല്ലാം വരണം. മുഖ്യമായ ചിത്രം ആദ്യം ഉണ്ടാക്കണം. ബാബ നിര്ദേശം നല്കിക്കൊണ്ടേയിരിക്കുന്നു, ചിത്രങ്ങളില് എങ്ങനെ ഉന്നതിയുണ്ടാക്കണം. ഈ കാര്യം പരിശോധിക്കണം. ഏണിപ്പടിയുടെ ചിത്രത്തെ വിമാനത്താവളത്തില് വെയ്ക്കുന്ന തരത്തില് എന്തെങ്കിലും യുക്തികള് രചിക്കൂ. ഈ ചിത്രം കാണുമ്പോള് എല്ലാവരും സന്തോഷിക്കും. ഇവര്ക്കെല്ലാം നിര്ദ്ദേശം നല്കുന്നത് ആരാണെന്ന് അവസാനം മനുഷ്യര് മനസ്സിലാക്കും. അതിനാല് കുട്ടികള്ക്ക് ഒരുപാട് ലഹരി വര്ദ്ധിക്കണം. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. നിങ്ങള് കുട്ടികള് യുദ്ധത്തിന്റെ മൈതാനത്തിലാണ്, നിങ്ങളുടെ യുദ്ധം മായയാകുന്ന രാവണനോടാണ്. മായ ഒരുപാട് വിഘ്നമുണ്ടാക്കുന്നു. കുട്ടികള്ക്ക് വളരെ ശ്രദ്ധയോടുകൂടിയിരിക്കണം.

2. ഓരോരുത്തര്ക്കും അവനവന്റെ ഉന്നതിയെക്കുറിച്ച് ചിന്തിക്കണം. ചിത്രങ്ങള് വെച്ച് എങ്ങനെ മനസ്സിലാക്കിക്കൊടുക്കാം, മനുഷ്യര്ക്ക് പെട്ടെന്ന് മനസ്സിലാകുന്ന തരത്തില് എന്താണ് ചിത്രങ്ങളില് ഉള്പ്പെടുത്തേണ്ടത് എന്നെല്ലാം ചിന്തിക്കണം.

വരദാനം:-

തന്റെ ശിക്ഷണ സ്വരൂപത്തിലൂടെ ശിക്ഷണം നല്കുന്നവരെയാണ് യോഗ്യ ശിക്ഷകരെന്ന് പറയുക. അവരുടെ സ്വരൂപം തന്നെ ശിക്ഷാസമ്പന്നമായിരിക്കും. അവരുടെ നോട്ടവും നടപ്പും പോലും ആര്ക്കെങ്കിലും ശിക്ഷണം കൊടുക്കും. സാകാര രൂപത്തില് ഓരോ ചുവടിലും ഓരോ കര്മ്മവും ശിക്ഷകന്റെ രൂപത്തില് പ്രാക്റ്റിക്കലായി കണ്ടു, അതിനെ മറ്റൊരു വാക്കില് ചരിത്രമെന്ന് പറയും. ആര്ക്കെങ്കിലും വാക്കുകളിലൂടെ ശിക്ഷണം നല്കുന്നത് ഒരു സാധാരണ കാര്യമാണ്, പക്ഷെ എല്ലാവരും അനുഭവമാണ് ആഗ്രഹിക്കുന്നത്. അതിനാല് തന്റെ ശ്രേഷ്ഠ കര്മ്മം, ശ്രേഷ്ഠ സങ്കല്പത്തിന്റെ ശക്തിയിലൂടെ അവുഭവം ചെയ്യിപ്പിക്കൂ.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top