26 April 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

25 April 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ഉയര്ന്ന പദവി നേടണമെങ്കില് ആത്മാവില് ജ്ഞാനത്തിന്റെ പെട്രോള് നിറച്ചു കൊണ്ടിരിക്കൂ, അതിരാവിലെ എഴുന്നേറ്റ് ബാബയെ ഓര്മ്മിക്കണം, ഒരു തലകീഴായ പെരുമാറ്റവും കാണിക്കരുത്.

ചോദ്യം: -

ബാബ എല്ലാ കുട്ടികളുടേയും ജാതകം അറിഞ്ഞിരുന്നിട്ടും എന്തുകൊണ്ടാണ് കേള്പ്പിക്കാത്തത്?

ഉത്തരം:-

എന്തുകൊണ്ടെന്നാല് ബാബ പറയുകയാണ് ഞാന് ശിക്ഷകനാണ്, എന്റെ ജോലി നിങ്ങള് കുട്ടികളെ പഠിപ്പിച്ച് നിങ്ങളെ പരിവര്ത്തനപ്പെടുത്തുക എന്നതാണ് ബാക്കി നിങ്ങളുടെ ഉള്ളില് ഉള്ളത് ഞാന് പറയില്ല. ഞാന് വന്നിരിക്കുന്നത് ആത്മാവിന് ഇഞ്ചക്ഷന് നല്കുന്നതിനാണ്, ശരീരത്തിന്റെ രോഗങ്ങളെ ഇല്ലാതാക്കാനല്ല.

ചോദ്യം: -

നിങ്ങള് കുട്ടികള് ഇപ്പോള് ഏത് കാര്യത്തെ ഭയക്കുന്നില്ല, എന്തുകൊണ്ട്?

ഉത്തരം:-

നിങ്ങള്ക്ക് ഈ പഴയ ശരീരം ഉപേക്ഷിക്കാന് ഭയമില്ല എന്തുകൊണ്ടെന്നാല് നിങ്ങളുടെ ബുദ്ധിയിലുണ്ട് – നമ്മള് ആത്മാക്കള് അവിനാശിയാണ്. ബാക്കി ഈ പഴയ ശരീരം പോയാലും നമ്മള് തിരിച്ച് വീട്ടിലേക്ക് പോകും. നമ്മള് അശരീരി ആത്മാവാണ്. ബാക്കി ഈ ശരീരത്തില് കഴിഞ്ഞു കൊണ്ട് ബാബയില് നിന്നും ജ്ഞാനാമൃതം കുടിക്കുകയാണ് അതിനാല് ബാബ പറയുകയാണ് കുട്ടികളേ സദാ നന്നായി ജീവിക്കൂ, സേവാധാരിയാകൂ അപ്പോള് ആയുസ്സ് വര്ദ്ധിക്കും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ബാല്യകാല ദിനങ്ങള് മറക്കരുത്..

ഓം ശാന്തി. കുട്ടികള് ഗീതം കേട്ടോ. ആരെയാണോ മമ്മ ബാബാ എന്ന് വിളിക്കുന്നത് അവരെ മറക്കരുത്. ആരാണോ ഗീതം ഉണ്ടാക്കിയത് അവര്ക്ക് ഇതിന്റെ അര്ത്ഥമൊന്നും അറിയില്ല. നമ്മള് ആ പരമപിതാ പരമാത്മാവിന്റെ സന്താനങ്ങളാണ് എന്ന നിശ്ചയവും ഇല്ല. പരംപിതാ പരമാത്മാവിന്, പതിതരെ പാവനമാക്കുന്നതിന് വരേണ്ടി വരുന്നു. എത്ര ഉയര്ന്ന സേവനത്തിനു വേണ്ടിയാണ് വരുന്നത്. ബാബക്ക് ഒരു അഭിമാനവും ഇല്ല, ബാബയെ നിരഹങ്കാരി എന്നാണ് പറയാറുള്ളത്. ബാബക്ക് നിശ്ചയബുദ്ധി അഥവാ ദേഹിഅഭിമാനി ആകേണ്ട കാര്യമില്ല. ബാബ ഒരിക്കലും സംശയത്തിലേക്ക് വരുന്നില്ല. ദേഹാഭിമാനി ആകുന്നില്ല. മനുഷ്യര്ക്ക് ദേഹാഭിമാനിയില് നിന്നും ദേഹിഅഭിമാനി ആകുന്നതിന് എത്രയധികം പരിശ്രമം ചെയ്യേണ്ടി വരുന്നു. ബാബ പറയുകയാണ് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ. മനുഷ്യര് സ്വയത്തെ പരമാത്മാവാണെന്ന് മനസ്സിലാക്കാനാണ് പഠിപ്പിക്കുന്നത്. എത്ര വ്യത്യാസമാണ് ഉള്ളത്. ഒരു ഭാഗത്ത് പരമാത്മാവിനെ പതിത പാവനനായി കാണുന്നു, പിന്നെ പറയുകയാണ് സര്വ്വരിലും പരമാത്മാവുണ്ട്. അവര്ക്കെല്ലാം പോയി മനസ്സിലാക്കി കൊടുക്കണം. നിങ്ങള് കുട്ടികളെ പരിവര്ത്തനപ്പെടുത്തുന്നതിന് വേണ്ടി എവിടെ നിന്നാണ് ബാബ വന്നിരിക്കുന്നത്. ആര്ക്കാണോ പക്കാ നിശ്ചയമുള്ളത് അവര് പറയും തീര്ച്ചയായും ബാബ നമ്മുടെ മാതാപിതാവാണ്. ഞങ്ങള് അങ്ങയുടെ ശ്രീമത്തിലൂടെ നടന്ന് ശ്രേഷ്ഠ ദേവതയാകുന്നതിനാണ് ഇവിടെ വന്നിരിക്കുന്നത്. പരമാത്മാവ് സദാ പാവനമാണ്. ബാബയെ വിളിക്കുന്നുണ്ട് – പതിത ലോകത്തിലേക്ക് വരൂ. അതിനാല് തീര്ച്ചയായും പതിത ശരീരത്തിലേക്കാണല്ലോ വരേണ്ടി വരുക. പതിത ലോകത്തില് ഒരു പാവനമായ ശരീരവും ഉണ്ടാകില്ല. അതിനാല് ബാബയെ നോക്കൂ എത്ര നിരഹങ്കാരിയാണ്, പതിത ശരീരത്തിലേക്ക് വരേണ്ടി വരുന്നു. നമ്മള് സമ്പൂര്ണ്ണരല്ല, ഇപ്പോള് ആവുകയാണ്.

ഇപ്പോള് പരിധിയില്ലാത്ത ബാബ പറയുകയാണ് കുട്ടികളേ, ശ്രീമത്തിലൂടെ നടക്കണം. ബാബ ശ്രീമത്ത് നല്കുകയാണ് – അതിരാവിലെ എഴുന്നേറ്റ് ഓര്മ്മയിലിരിക്കൂ എങ്കില് പാപം ഭസ്മമാകും. ശ്രീമത്തിലൂടെ നടക്കുന്നില്ലെങ്കില് വികര്മ്മം വിനാശമാകില്ല. വാനരന് വാനരനായിട്ടു തന്നെയിരിക്കും അതോടൊപ്പം വളരെ കടുത്ത ശിക്ഷയും അനുഭവിക്കേണ്ടി വരും. മൃഗങ്ങള്ക്കൊന്നും ശിക്ഷ അനുഭവിക്കേണ്ടതില്ല. ശിക്ഷ മനുഷ്യര്ക്കാണ് കിട്ടുന്നത്. അഥവാ കാള ആരെയെങ്കിലും ഇടിച്ചു, അവര് മരിച്ചാല് കാളയെ ജയിലില് ഇടാറുണ്ടോ. മനുഷ്യരെ ഉടനെ തന്നെ ജയിലിലേക്ക് കൊണ്ടുപോകും. ബാബ മനസ്സിലാക്കി തരുകയാണ് ഈ സമയത്ത് മനുഷ്യര് മൃഗങ്ങളേക്കാള് മോശമാണ്. അവര്ക്കാണ് ഇപ്പോള് മനുഷ്യനില് നിന്നും ദേവതയാകേണ്ടത്. ബാബ മനസ്സിലാക്കി തരുകയാണ് – ഈ ലക്ഷ്മി നാരായണനും ഗീതയുടെ ജ്ഞാനമറിയില്ല. അവിടെ ഇതിന്റെ ആവശ്യമില്ല എന്തുകൊണ്ടെന്നാല് രചയിതാവ് ബാബയാണ്. അവിടെ ആരും ത്രികാലദര്ശി ആകുന്നില്ല. ഇപ്പോള് മനുഷ്യര് ത്രികാലദര്ശി അല്ലാതെ തന്നെ സ്വയത്തെ ഭഗവാനാണ് എന്നാണ് പറയുന്നത്. അതിനാല് വലിയ വാക്കുകളില് എഴുതിക്കോളൂ ഗീതയുടെ ഭഗവാന് പരംപിതാ പരമാത്മവാണ് അല്ലാതെ കൃഷ്ണനല്ല. ഈ മുഖ്യമായ തെറ്റാണ് ആരുടേയും ബുദ്ധിയില് ഇരിക്കാത്തത്. കുട്ടികളും ആരുടെ ബുദ്ധിയിലും ഇത് മനസ്സിലാക്കിക്കൊടുക്കുന്നില്ല. ഭാരതം സ്വര്ഗ്ഗമായിരുന്നു, ഇത് മറന്നു. കല്പത്തിന്റെ ആയുസ്സിനെ ലക്ഷകണക്കിനു വര്ഷമാണെന്ന് പറഞ്ഞു അതിനാല് ഏതെങ്കിലും പഴയ വസ്തു കിട്ടിയാല് ലക്ഷകണക്കിനു വര്ഷമുള്ളതാണെന്ന് പറയുന്നു. ചിലപ്പോഴെല്ലാം ചിലര് പറയുന്നുണ്ട് – ക്രിസ്തുവിന് 3000 വര്ഷങ്ങള്ക്ക് മുമ്പ് ഭാരതം സ്വര്ഗ്ഗമായിരുന്നു. നിങ്ങള്ക്ക് അറിയാം നമ്മള് ദേവതകളായിരുന്നു. മായ നമ്മളെ തീര്ത്തും കക്കക്കു തുല്യമാക്കി മാറ്റി. ഒരു വിലയുമില്ല. അതിനാല് ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഘോരമായ ഇരുട്ടില് നിന്നും രക്ഷപ്പെടണം. നിങ്ങള്ക്ക് തന്നെ സ്വയത്തെ വാനരനാണ് എന്ന് പറയേണ്ടി വരുന്ന തരത്തില് കര്മ്മം ചെയ്യരുത്. ഞാന് എത്ര ദൂരദേശത്തില് നിന്നാണ് വരുന്നത്, നിങ്ങളുടെ അഴുക്ക് വസ്ത്രത്തെ അലക്കാനാണ് വന്നിരിക്കുന്നത്, നിങ്ങള് ആത്മാക്കള് വളരെ അഴുക്ക് നിറഞ്ഞവരായി. ഇപ്പോള് എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ ജ്യോതി തെളിയും. ജ്ഞാനത്തിന്റെ പെട്രോള് നിറച്ചു കൊണ്ട് പോകണം. എങ്കില് അവിടെയും എന്തെങ്കിലും പദവി നേടാം. അവിടെ ദാസനും ദാസിയുമായി മാറുന്നത് നല്ലതല്ല. ഇത് രാജയോഗമാണെങ്കില് ഉയര്ന്ന പദവി വേണം നേടാന്. ദാസനും ദാസിയുമായി മാറുകയാണെങ്കില് ഭഗവാനില് നിന്നും എന്ത് സമ്പത്താണ് നേടിയത്, ഒന്നുമില്ല. ബാബയോട് ആരെങ്കിലും ചോദിച്ചാല് ബാബ പെട്ടെന്ന് തന്നെ പറയും. സൂചനയിലൂടെ തന്നെ കാര്യങ്ങള് ചെയ്യണം. പറയാതെ തന്നെ ചെയ്യുന്നവര് ദേവതകളാണ്….പറഞ്ഞിട്ട് ചെയ്യുന്നവരാണ് മനുഷ്യര്. നിങ്ങള്ക്ക് ദേവതയാകുന്നതിനുള്ള ശ്രീമത്താണ് ലഭിച്ചിരിക്കുന്നത്. ശ്രേഷ്ഠമാക്കി മാറ്റുന്ന ബാബ പറയുകയാണ് പ്രദര്ശിനിയില് വലിയ വലിയ അക്ഷരത്തില് എഴുതണം അതിലൂടെ എല്ലാവരുടേയും കണ്ണ് തുറക്കണം അതായത് കൃഷ്ണന് ഭഗവാനല്ല, ആ ആത്മാവും പുനര്ജന്മത്തിലേക്ക് വരുന്നുണ്ട്. അവര് മനസ്സിലാക്കുന്നത് കൃഷ്ണന് ജനന മരണത്തിലേക്ക് വരുന്നില്ല എന്നാണ്, എല്ലായിടത്തും ഉണ്ടെന്ന് വിശ്വസിക്കുന്നു. ഹനുമാന്റെ പൂജാരി പറയും – ഹനുമാനാണ് എല്ലായിടത്തും ഉള്ളത്. ഇവിടെ നിങ്ങള്ക്ക് ഒരു ബാബയില് നിന്നുമാണ് സമ്പത്ത് നേടേണ്ടത്. ഗീതയുടെ ഭഗവാന് നിങ്ങളെ വജ്രസമാനമാക്കുകയാണ്. ആ പേര് മാറ്റിയതിലൂടെ ഭാരത്തിന്റെ ഗതി എന്തായി. ഈ കാര്യം ഇപ്പോഴും തീവ്രമായ രീതിയില് മനസ്സിലാക്കി കൊടുത്തിട്ടില്ല. ജ്ഞാനത്തിന്റെ സാഗരന് ഒരാളാണ്. ബാബ പതിതപാവനനാണ്. അവര് ഗംഗയെ ആണ് പതിത പാവനി എന്ന് പറയുന്നത്. ഇപ്പോള് സാഗരത്തില് നിന്നുമാണ് ഗംഗ ഉത്ഭവിച്ചിരിക്കുന്നത്, അപ്പോള് എന്തുകൊണ്ട് സാഗരത്തില് പോയി സ്നാനം ചെയ്തുകൂടാ. അവര്ക്ക് മനസ്സിലാക്കി കൊടുക്കണമെങ്കില് നിങ്ങള്ക്ക് ദൈവീക ഗുണങ്ങളുണ്ടാകണം. എല്ലാവര്ക്കും മനസ്സിലാക്കി കൊടുക്കണം – നമ്മള് ബാബയുടെ മഹിമയാണ് ചെയ്യുന്നത്. നിരാകാരനായ പരമാത്മാവിനെ എല്ലാവരും അംഗീകരിക്കുന്നുണ്ട പക്ഷെ സര്വ്വവ്യാപി എന്നാണ് പറയുന്നത്. പറയുന്നുണ്ട് അല്ലയോ രാമാ, അല്ലയോ പരമാത്മാവേ. മാല ജപിക്കുന്നുണ്ട്. മുകളില് പൂവുമുണ്ട്. അതിന്റെ അര്ത്ഥവും മനസ്സിലാക്കുന്നില്ല. പൂവും അതിന്റെ അടുത്തുള്ള യുഗ്മ മുത്തുകളും. മാതാ പിതാവ് പ്രവൃത്തി മാര്ഗ്ഗമാണല്ലോ. രചനകളെ രചിക്കുന്നതിന് മാതാ പിതാവ് വേണമല്ലോ. അതിനാല് ഇതില് പ്രവേശിച്ച് നിങ്ങളെ യോഗ്യരാക്കുകയാണ്, പിന്നീട് അവരുടെ ഓര്മ്മയായിട്ടാണ് മാല സ്മരിക്കുന്നത്. പരമാത്മാവിന്റെ അതുപോലെ ആത്മാവിന്റെ രൂപം എന്താണ്, അതും അറിയില്ല. നിങ്ങള് പുതിയ കാര്യമാണ് കേട്ടത്. പരമാത്മാവ് ഒരു ചെറിയ ബിന്ദുവാണ്. അത്ഭുതമല്ലേ – ഇത്രയും ചെറിയ ബിന്ദുവിനെ ആരെങ്കിലും ജ്ഞാന സാഗരനാണെന്ന് അംഗീകരിക്കുമോ? മനുഷ്യരെ അംഗീകരിക്കും. പക്ഷെ അത് മനുഷ്യര്ക്ക് മനുഷ്യരിലൂടെ പ്രാപ്തമായ ജ്ഞാനമാണ് – ഇതിലൂടെയാണ് ദുര്ഗതി ഉണ്ടായത്. ഇവിടെ സ്വയം ഭഗവാന് വന്ന് ജ്ഞാനം നല്കി സദ്ഗതി നല്കുകയാണ് അര്ത്ഥം രാജാക്കന്മാരുടേയും രാജാവാക്കുകയാണ്. നിങ്ങള്ക്ക് അത്ഭുതം തോന്നുന്നുണ്ടാകുമല്ലോ. ആത്മാവ് ചെറിയ ബിന്ദുവാണ്, ഇത് സൂക്ഷമാണ്. അതുപോലെ ആയിരിക്കുമല്ലോ ബാബയും എന്നാല് ബാബ എത്ര ഉയര്ന്ന അധികാരിയാണ്. പതിത ലോകത്തിലെ പതിത ശരീരത്തിലേക്ക് വന്ന് എങ്ങനെയാണ് പഠിപ്പിക്കുന്നത്. ലോകര്ക്ക് ഈ കാര്യങ്ങളെ കുറിച്ച് എന്താണ് അറിയുക. അവര് തലകീഴായതില് കുടുങ്ങി കിടക്കുകയാണ്. ഇപ്പോള് ബാബ ആജ്ഞ നല്കുകയാണ് ആരാണോ എന്റെ മതത്തിലൂടെ നടക്കുന്നത് അവരാണ് സ്വര്ഗ്ഗത്തിന്റെ അധികാരിയാവുക, ഇതില് ഭയത്തിന്റെ കാര്യമില്ല. നമ്മള് ആത്മാക്കള് അശരീരിയാണ്. ഇപ്പോള് തിരിച്ച് പോകണം. ഞാന് അവിനാശിയായ ആത്മാവാണ്. ബാക്കി ഈ പഴയ ശരീരം പോയാലും എന്താണ്. അതെ ബാബ ജ്ഞാനാമൃതം കുടിപ്പിക്കുകയാണ് അതിനാല് നന്നായി ജീവിച്ചോളൂ. അതും ആരാണോ സേവാധാരികളായ കുട്ടികള് അവരുടെ ആയുസ്സ് വര്ദ്ധിക്കും. പ്രദര്ശിനിയില് സേവനം ധാരാളം ചെയ്യണം, വളരെ അഭിവൃദ്ധി ഉണ്ടാകും. കൃഷ്ണന്റെ അതുപോലെ ബാബയുടെ മഹിമയില് വളരെ വ്യത്യാസമുണ്ട്. ബാബ പറയുകയാണ് നിങ്ങള് സ്വര്ഗ്ഗത്തില് പാവനമായിരുന്നു. ഇപ്പോള് എങ്ങനെയാണ് പതിതമായത്, അറിയണമല്ലോ. ബാബ വന്ന് കല്ലു ബുദ്ധിയെ പവിഴബുദ്ധിയാക്കുകയാണ്.

ഈശ്വരീയ സന്താനം ഒരിക്കലും ആര്ക്കും മനസ്സാ വാചാ കര്മ്മണാ ദുഖം കൊടുക്കരുത്. ബാബ പറയുകയാണ് ദുഖം നല്കിയാല് വളരെയധികം ദുഖം അനുഭവിച്ച് മരിക്കേണ്ടി വരും. എപ്പോഴും എല്ലാവര്ക്കും സുഖം കൊടുക്കണം. വീട്ടിലും വരുന്ന അതിഥികളുടെ നല്ല സേവനം ചെയ്യണം. ഇത് പഴയ ശരീരമാണ്, കണക്കുകളെ അനുഭവിച്ച്, ഇല്ലാതാക്കി പോകണം, ഇതില് ഭയക്കരുത്. ഇല്ലെങ്കില് പിന്നെ ശിക്ഷ അനുഭവിക്കേണ്ടി വരും. വളരെ മധുരമായി മാറണം. ബാബ എത്ര സ്നേഹത്തോടെയാണ് മനസ്സിലാക്കി തരുന്നത്. സമ്പാദിക്കുമ്പോള് കോട്ടുവായിടുകയോ അലസത ഉള്ളവരാകുകയോ ചെയ്യരുത്. ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങള് സദാ നിരോഗി ആകും. നിങ്ങളെ സ്വര്ഗ്ഗത്തിലേക്ക് കൊണ്ടു പോകാന് വന്നിരിക്കുകയാണ്, അതിനാല് ഒരു തലതിരിഞ്ഞ കര്മ്മവും ചെയ്യരുത്. ധാരാളം സങ്കല്പങ്ങള് വരും – എന്തെങ്കിലും എടുത്ത് കഴിക്കണം , ഇവരെ കെട്ടിപ്പിടിക്കണം എന്ന് . ബാബക്ക് കുട്ടികളുടെ ജാതകം അറിയാം, അതിനാല് നല്ല പെരുമാറ്റം ധാരണ ചെയ്യൂ. ബാബ പറയുകയാണ് എനിക്ക് എല്ലാവരുടേയും ജാതകം അറിയാം. പക്ഷെ നിങ്ങളുടെ ഉള്ളില് എന്താണ് എന്നത് ഓരോരുത്തരോടും ഇരുന്ന് പറയാന് കഴിയുമോ. എന്റെ ജോലിയാണ് പഠിപ്പിക്കുക. ഞാന് ടീച്ചറാണ്. അല്ലാതെ ഇങ്ങനെയല്ല ബാബക്ക് അറിയാം – നമുക്കുള്ള മരുന്ന് സ്വയം വരും. ബാബ പറയുന്നു കുട്ടികളെ രോഗം ഉണ്ടെങ്കില് വൈദ്യന്റെ അടുത്തേക്ക് പോകൂ. ഏറ്റവും നല്ല മരുന്നാണ് യോഗം. ബാക്കി നിങ്ങള്ക്ക് മരുന്ന് നല്കുന്ന വൈദ്യനൊന്നുമല്ല ഞാന്..ചിലപ്പോള് കൊടുക്കാറുണ്ട്, ഡ്രാമയില് ഉണ്ടെങ്കില്. ബാക്കി ഞാന് ആത്മാക്കള്ക്ക് ഇഞ്ചക്ഷന് നല്കാനാണ് വന്നിരിക്കുന്നത്. ഡ്രാമയില് ഉണ്ടെങ്കില് മരുന്ന് നല്കാറുണ്ട്. ബാക്കി ഇങ്ങനെയല്ല ബാബ സര്വ്വശക്തിവാനാണല്ലോ, എന്തുകൊണ്ട് രോഗത്തില് നിന്നും നമ്മളെ മുക്തമാക്കി കൂടാ. ഭഗവാന് എന്ത് ആഗ്രഹിക്കുന്നോ അത് ചെയ്യും. ഇല്ല, ബാബ പതിതരെ പാവനമാക്കുന്നതിനാണ് വന്നിരിക്കുന്നത്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) മനസ്സാ-വാചാ-കര്മ്മണാ ആര്ക്കും ദുഃഖം കൊടുക്കരുത്. കര്മ്മകണക്കിനെ ഭയക്കരുത്. സന്തോഷത്തോടെ പഴയ കര്മ്മകണക്കുകളെ ഇല്ലാതാക്കണം.

2) സങ്കല്പങ്ങള്ക്ക് വശപ്പെട്ട് ഏതെങ്കിലും തലകീഴായ കര്മ്മം ചെയ്യരുത്. നല്ല പെരുമാറ്റത്തെ ധാരണ ചെയ്യണം. ദേവതയാകുന്നതിന് സൂചനയിലൂടെ തന്നെ മനസ്സിലാക്കി ചെയ്യൂ. പറയേണ്ടി വരരുത്.

വരദാനം:-

വര്ത്തമാന സമയം താങ്കള് കുട്ടികള് ഇങ്ങനെ ശ്രേഷ്ഠമായ സമ്പൂര്ണ്ണ അധികാരിയായാണ് മാറുന്നത്, നിങ്ങള്ക്ക് സ്വയം സര്വ്വശക്തനുമേല് അധികാരമുണ്ട്. പരമാത്മാ അധികാരീ കുട്ടികള് സര്വ്വ സംബന്ധങ്ങളുടെയും സമ്പത്തിന്റെയും അധികാരം പ്രാപ്തമാക്കുന്നു. ഈ സമയം മാത്രമാണ് ബാബയിലൂടെ സര്വ്വ ശ്രേഷ്ഠ സമ്പന്നനായി ഭവിക്കുന്നതിന്റെ വരദാനം ലഭിക്കുന്നത്. താങ്കളുടെ പക്കല് സര്വ്വ ഗുണങ്ങളുടെയും, സര്വ്വ ശക്തികളുടെയും ശ്രേഷ്ഠ ജ്ഞാനത്തിന്റെയും അവിനാശിയായ സമ്പത്തുണ്ട്, അതുകൊണ്ട് താങ്കളെപ്പോലെയുള്ള സമ്പന്നനായി മറ്റാരും തന്നെയില്ല.

സ്ലോഗന്:-

മാതേശ്വരിജിയുടെ അമൂല്യ മഹാവാക്യം –

ڇപരമാത്മാവിനെക്കുറിച്ച് അനേക മനുഷ്യരുടെ അഭിപ്രായത്തിനുള്ള അന്തിമ തീരുമാനംڈ

ഇപ്പോള് ഈ കാര്യം മുഴുവന് ലോകത്തിനുമറിയാം പരമാത്മാവ് ഏകനാണ്, അതേ പരമാത്മാവിനെ തന്നെയാണ് ചിലര് ശക്തിയായി അംഗീകരിക്കുന്നത്, ചിലര് പ്രകൃതിയെന്ന് പറയുന്നു, അര്ത്ഥം ഏതെങ്കിലുമെല്ലാം രൂപത്തില് തീര്ച്ചയായും അംഗീകരിക്കുന്നുണ്ട്. അപ്പോള് ഏത് വസ്തുവിനെയാണോ അംഗീകരികക്കുന്നത് അത് അവശ്യം ഒരു വസ്തുവായിരിക്കും അപ്പോഴാണല്ലോ അതിന് പേര് വന്നിരിക്കുന്നത് എന്നാല് ആ ഒരു വസ്തുവിനെക്കുറിച്ച് ഈ ലോകത്തില് എത്രത്തോളം മനുഷ്യരുണ്ടോ അത്രയും അഭിപ്രായങ്ങളാണ്, എന്നാല് വസ്തു വീണ്ടും ഒന്നുതന്നെയാണ്. അതില് മുഖ്യമായും നാല് അഭിപ്രായങ്ങളാണ് കേള്പ്പിക്കുന്നത് – ചിലര് പറയുന്നു ഈശ്വരന് എല്ലായിടത്തുമുണ്ട്, ചിലര് പറയുന്നു, എല്ലായിടത്തുമുള്ളത് ബ്രഹ്മമാണ്. ചിലര് പറയുന്നു ഈശ്വരന് സത്യവും മായ മിഥ്യയുമാണ്, ചിലര് പറയുന്നു ഈശ്വരനേ ഇല്ല, പ്രകൃതിയാണ് എല്ലാം. അവര് പിന്നീട് ഈശ്വരനെ അംഗീകരിക്കുന്നില്ല. ഇപ്പോള് ഇതാണ് ഇത്രയും മതങ്ങള്. അവര് മനസ്സിലാക്കുന്നത് പ്രകൃതി തന്നെ പ്രകൃതിയാണ്, അല്ലാതെ ഒന്നും തന്നെയില്ല. ഇപ്പോള് നോക്കൂ പ്രകൃതിയെ സൃഷ്ടിയെ അംഗീകരിക്കുന്നു എന്നാല് ഏത് പരമാത്മാവാണോ ഈ സൃഷ്ടി രചിച്ചത്, ആ സൃഷ്ടിയുടെ അധികാരിയെ അംഗീകരിക്കുന്നില്ല! ലോകത്തില് എത്ര അനേകം മനുഷ്യരാണോ ഉള്ളത്, അവരുടേതാണ് ഇത്രയും അഭിപ്രായങ്ങള്, അവസാനം ഈ എല്ലാ അഭിപ്രായങ്ങളുടെയും തീരുമാനം സ്വയം പരമാത്മാവ് വന്ന് നല്കുന്നു. ഈ മുഴുവന് ലോകത്തിന്റെയും നിര്ണ്ണയം പരമാത്മാവ് വന്ന് ചെയ്യുന്നു അഥവാ ആരാണോ സര്വ്വോത്തമ ശക്തിവാനായിട്ടുള്ളത്, അവരാണ് തന്റെ രചനയുടെ നിര്ണ്ണയം വിസ്താരപൂര്വ്വം മനസ്സിലാക്കി തരിക, ആ പരമാത്മാവ് നമുക്ക് രചയിതാവിന്റെ പരിചയവും നല്കുന്നു പിന്നീട് തന്റെ രചനയുടെ പരിചയവും നല്കുന്നു. ശരി – ഓം ശാന്തി.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top