26 April 2021 Malayalam Murli Today – Brahma Kumaris

April 25, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ദേവതയായി മാറണമെങ്കില് അമൃത് കുടിക്കുകയും കുടിപ്പിക്കുകയും ചെയ്യൂ, അമൃത് കുടിക്കുന്നവര് തന്നെയാണ് ശ്രേഷ്ഠാചാരിയായി മാറുന്നത്.

ചോദ്യം: -

ഈ സമയം സത്യയുഗത്തിലേക്കുള്ള പ്രജകള് ഏതിന്റെ ആധാരത്തിലാണ് തയ്യാറാകുന്നത്?

ഉത്തരം:-

ഈ ജ്ഞാനത്താല് പ്രഭാവിതരായി മാറി വളരെ നല്ലത് നല്ലത് എന്ന് പറയുന്നു എന്നാല് പഠിപ്പ് പഠിക്കുന്നില്ല, പരിശ്രമിക്കാന് സാധിക്കുന്നില്ല എങ്കില് അവര് പ്രജയായി മാറുന്നു. പ്രഭാവിതരാവുക അര്ത്ഥം പ്രജയായി മാറുക. സൂര്യവംശത്തിലെ രാജാവും റാണിയുമായി മാറണമെങ്കില് പരിശ്രമം വേണം. പഠിപ്പില് പൂര്ണ്ണ ശ്രദ്ധ വേണം. ഓര്മ്മിച്ചും ഓര്മ്മിപ്പിച്ചുകൊണ്ടും ഇരിക്കുകയാണെങ്കില് ഉയര്ന്ന പദവി പ്രാപ്തമാക്കാന് സാധിക്കും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

നിങ്ങള് രാത്രി ഉറങ്ങി നഷ്ടപ്പെടുത്തി….

ഓം ശാന്തി. നമ്മുടെ ജീവിതം വജ്ര തുല്യമായിരുന്നു എന്ന ഗീതം കുട്ടികള് കേട്ടു. ഇപ്പോള് ജീവിതം കക്കക്കു സമാനമായി മാറിയിരിക്കുന്നു. ഇത് സാധാരണ കാര്യമാണ്. ചെറിയ കുട്ടിക്കു പോലും മനസ്സിലാക്കാന് സാധിക്കും. ചെറിയ കുട്ടിക്കുപോലും മനസ്സിലാക്കാന് സാധിക്കുന്ന തരത്തില് വളരെ സഹജമായാണ് ബാബ മനസ്സിലാക്കിതരുന്നത്. സത്യനാരായണന്റെ കഥ കേള്പ്പിക്കുമ്പോള് ചെറിയ-ചെറിയ കുട്ടികള്പോലും പോയിരുന്നു കേള്ക്കുന്നു. എന്നാല് മറ്റു സത്സംഗങ്ങളിലെല്ലാം കേള്പ്പിക്കുന്നത് കഥകളാണ്. കഥ ജ്ഞാനമല്ല. ഉണ്ടായതും ഉണ്ടാക്കിയതുമായ കഥകളാണ്. ഗീതയുടെ കഥ, രാമായണത്തിന്റെ കഥ, വിവിധ ശാസ്ത്രങ്ങളുടെ കഥകളാണ് കേള്പ്പിക്കുന്നത്. അതെല്ലാം കഥകളാണ്. കഥകളിലൂടെ എന്തെങ്കിലും ലാഭമുണ്ടാകുമോ! ഇതാണ് സത്യ നാരായണന്റെ അര്ത്ഥം നരനില് നിന്ന് നാരായണനായി മാറുന്നതിനുള്ള സത്യമായ കഥ. ഈ കഥ കേള്ക്കുന്നതിലൂടെ നിങ്ങള് നരനില് നിന്ന് നാരായണനായി മാറും. ഇത് അമരകഥയുമാണ്. നിങ്ങള് മറ്റുളളവരെ ക്ഷണിക്കാറുണ്ട്, വരൂ വന്ന് അമരകഥ കേട്ടാല് നിങ്ങള് അമരലോകത്തിലേക്ക് പോകും. എന്നാലും ആരും മനസ്സിലാക്കുന്നില്ല. ശാസ്ത്രങ്ങളുടെ കഥ കേട്ട് വന്നു എന്നാല് ഒന്നും ലഭിക്കുന്നില്ല. ലക്ഷ്മീ-നാരായണന്റെ ക്ഷേത്രത്തില് ദര്ശനത്തിനുവേണ്ടി പോകാറുണ്ട്. മഹാത്മാവിന്റെ ദര്ശനം ചെയ്തു വരാം എന്ന് പറയാറുണ്ട്. ഈ ഒരു ആചാരാനുഷ്ഠാനം തുടര്ന്നുകൊണ്ടേവരുകയാണ്. മുമ്പു ജീവിച്ചിരുന്ന ഋഷി മുനിമാരുടെ മുന്നിലെല്ലാം തല കുനിച്ചു വന്നു. ചോദിക്കൂ, രചനയുടെയും രചയിതാവിന്റെയും കഥ അറിയുമോ? അപ്പോള് പറയും ഇല്ല. ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട് രചനയുടെയും രചയിതാവിന്റെയും കഥ വളരെ സഹജമാണ്. അളളാഹുവിന്റെയും സമ്പത്തിന്റെയും കഥയാണ്. പ്രദര്ശിനിയില് വരുന്നവരെല്ലാം കഥ നല്ല രീതിയില് കേള്ക്കുന്നുണ്ടെങ്കിലും പവിത്രമായി മാറുന്നില്ല. വികാരങ്ങളിലേക്ക് പോകാനുള്ള ആചാരാനുഷ്ഠാനങ്ങളും അനാദിയായുളളതാണെന്ന് മനുഷ്യര് മനസ്സിലാക്കുന്നു. ക്ഷേത്രത്തില് ദേവതകളുടെ മുന്നില് പോയി പാടാറുണ്ട്-അങ്ങ് സമ്പൂര്ണ്ണ നിര്വ്വികാരികളാണ്……പിന്നീട് പുറത്ത് വന്ന് പറയുന്നു-വികാരത്തില് പോകുന്നത് അനാദിയായി തുടര്ന്നു വന്നതാണ്. ഈ വികാരമില്ലാതെ ലോകം എങ്ങനെ മുന്നോട്ട് പോകും? ലക്ഷ്മീ-നാരായണനുപോലും കുട്ടികളുണ്ടായിരുന്നല്ലോ! ഇങ്ങനെ പറയുന്നവരോട് എന്ത് പറയാനാണ്! മനുഷ്യര്ക്ക് പദവിയൊന്നും നല്കാന് സാധിക്കില്ല. ദേവതകളും മനുഷ്യരായിരുന്നു, ലക്ഷ്മീ-നാരായണന്റെ രാജ്യത്തില് സുഖികളായിരുന്നു. നിങ്ങള് കുട്ടികള്ക്ക് ബാബ വളരെ സഹജമായ കാര്യമാണ് മനസ്സിലാക്കി തരുന്നത്. വാസ്തവത്തില് ഭാരതത്തിലായിരുന്നു സ്വര്ഗ്ഗമുണ്ടായിരുന്നത്. ലക്ഷ്മീ-നാരായണന്റെ രാജ്യമായിരുന്നത്. ചിത്രവുമുണ്ട്. സത്യയുഗത്തില് ലക്ഷ്മീ-നാരായണന്റെ രാജ്യമായിരുന്നു എന്ന് എല്ലാവരും അംഗീകരിക്കുക തന്നെ ചെയ്യും. സത്യയുഗത്തില് ആരും ദുഃഖികളായിട്ടുണ്ടായിരുന്നില്ല. സമ്പൂര്ണ്ണ നിര്വ്വികാരികളായിരുന്നു. അവരുടെ ക്ഷേത്രങ്ങളും വലുതാക്കിയിട്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. അവരുടെ രാജ്യം കടന്നുപോയിട്ട് അയ്യായിരം വര്ഷങ്ങളായി. ഇപ്പോള് അവരില്ല. ഇപ്പോള് കലിയുഗത്തിന്റെ അവസാനമാണ്. മനുഷ്യര് പരസ്പരം അടിയും ബഹളവുമുണ്ടാക്കികൊണ്ടിരിക്കുന്നു. ഭഗവാന് നിര്വ്വാണ ധാമത്തിലാണ് വസിക്കുന്നത്. വാസ്തവത്തില് നമ്മള് ആത്മാക്കളും നിര്വ്വാണധാമത്തിലാണ് വസിക്കുന്നത്. ഈ ലോകത്തില് പാര്ട്ടഭിനയിക്കാന് വരുന്നു. ആദ്യം നമ്മള് ലക്ഷ്മീ-നാരായണന്റെ രാജ്യത്തിലായിരുന്നു. സത്യയുഗത്തില് വളരെയധികം സുഖവും ശാന്തിയുമുണ്ടായിരുന്നു. പിന്നീട് നമുക്ക് 84 ജന്മങ്ങള് എടുക്കേണ്ടതായി വന്നു. 84ന്റെ ചക്രത്തിന്റെ മഹിമയുണ്ട്. നമ്മള് സൂര്യവംശീ കുലത്തില് 1250 വര്ഷം രാജ്യം ഭരിച്ചു വന്നു. സത്യയുഗത്തില് അളവറ്റ സുഖമുണ്ടായിരുന്നു. സമ്പൂര്ണ്ണ നിര്വ്വികാരികളായിരുന്നു. വജ്രത്തിന്റെയും വൈഢൂര്യത്തിന്റെയും കൊട്ടാരങ്ങളായിരുന്നു. നമ്മള് രാജ്യം ഭരിച്ചു പിന്നീട് 84 ജന്മങ്ങളിലേക്ക് വരേണ്ടതായി വന്നു. ഈ ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിച്ചുകൊണ്ടേയിരിക്കും. പകുതി കല്പം സുഖമായിരുന്നു. രാമരാജ്യത്തിലായിരുന്നു. പിന്നീടാണ് മനുഷ്യരുടെ അഭിവൃദ്ധിയുണ്ടായത്. സത്യയുഗത്തില് 9 ലക്ഷമായിരുന്നു. സത്യയുഗത്തിന്റെ അവസാന സമയം 9 ലക്ഷം എന്നത് അഭിവൃദ്ധി പ്രാപിച്ച് 2 കോടിയായി മാറി. പിന്നീട് 12 ജന്മം ത്രേതായുഗത്തില് വളരെയധികം സുഖത്തോടും ശാന്തിയോടുകൂടിയുമായിരുന്നു. ഒരു ധര്മ്മം മാത്രമെയുണ്ടായിരുന്നുള്ളൂ. പിന്നീട് എന്താണ് സംഭവിച്ചത്? രാവണരാജ്യം ആരംഭിച്ചു. രാമരാജ്യവും രാവണരാജ്യവും വളരെ സഹജമായാണ് മനസ്സിലാക്കി തരുന്നത്. ചെറിയ-ചെറിയ കുട്ടികള്ക്കും ഇങ്ങനെയെല്ലാം പറഞ്ഞുകൊടുക്കണം. പിന്നീട് എന്ത് സംഭവിച്ചു? വലിയ-വലിയ സ്വര്ണ്ണത്തിന്റെയും വജ്രത്തിന്റെയും വൈഢൂര്യത്തിന്റെയും കൊട്ടാരങ്ങളെല്ലാം ഭൂകമ്പത്തില് ഭൂമിക്കടിയില് പോയി. ഭാരതവാസികള് വികാരിയായി മാറിയതു കാരണം തന്നെയാണ് ഭൂകമ്പമുണ്ടായത്. പിന്നീട് രാവണരാജ്യം ആരംഭിച്ചു. പവിത്രമായതില് നിന്ന് അപവിത്രരായി മാറി. പറയാറുമുണ്ട്- സ്വര്ണ്ണത്തിന്റെ ലങ്ക ഉള്ളിലേക്ക് പോയി എന്ന്. എന്തെങ്കിലും തീര്ച്ചയായും ബാക്കിയുണ്ടായിരിക്കുമല്ലോ. അതില് നിന്നാണ് ക്ഷേത്രങ്ങളെല്ലാം ഉണ്ടായിട്ടുണ്ടായിരിക്കുക. ഭക്തിമാര്ഗ്ഗം ആരംഭിച്ചപ്പോള് മനുഷ്യര് വികാരികളായി മാറാന് തുടങ്ങി. പിന്നീട് രാവണരാജ്യമായപ്പോള് ആയുസ്സും കുറഞ്ഞുപോയി. നമ്മള് നിര്വ്വികാരിയായ യോഗിയില് നിന്നും വികാരിയായ ഭോഗികളായി മാറി. രാജാവും റാണിയും പ്രജകളുമെല്ലാം വികാരികളായി മാറി. ഈ കഥ എത്ര സഹജമാണ്. അഥവാ ചെറിയ-ചെറിയ കുട്ടികളും ഈ കഥ കേള്പ്പിക്കുകയാണെങ്കില് വലിയ-വലിയ ആളുകളുടെ തല തന്നെ കുനിഞ്ഞുപോകും. ഇപ്പോള് ബാബയാണ് കേള്പ്പിക്കുന്നത്. ബാബ തന്നെയാണ് പതിത-പാവനനും ജ്ഞാനത്തിന്റെ സാഗരനും. ശരി, ദ്വാപരയുഗം മുതല് ഭോഗികളും പതിതരുമായി മാറി. പിന്നീട് മറ്റെല്ലാം ധര്മ്മങ്ങളും ആരംഭിക്കാന് തുടങ്ങി. അമൃതിന്റെ ലഹരി തന്നെ ഇല്ലാതായി. അടിയും ബഹളവുമെല്ലാം തുടങ്ങി. നമ്മള് ദ്വാപരയുഗം മുതലാണ് താഴേക്ക് വീണത്. കലിയുഗം മുതല് നമ്മള് ഒന്നുകൂടി വികാരികളായി മാറി. കല്ലിന്റെ മൂര്ത്തികളുണ്ടാക്കാന് തുടങ്ങി. ഹനുമാന്റെ ഗണപതിയുടെ……. കല്ലുബുദ്ധികളായി മാറാന് തുടങ്ങിയപ്പോള് കല്ലിന്റെ പൂജ ചെയ്യാന് ആരംഭിച്ചു. ഭഗവാന് കല്ലിലും മുള്ളിലുമുണ്ടെന്ന് മനസ്സിലാക്കിയിരുന്നു. ഇങ്ങനെയെല്ലാം ചെയ്തിട്ടാണ് ഭാരതത്തിന് ഈ അവസ്ഥയുണ്ടായത്. ഇപ്പോള് വീണ്ടും ബാബ പറയുന്നു-വിഷത്തെ ഉപേക്ഷിച്ച് അമൃതം കുടിച്ച് പവിത്രമായി മാറി രാജ്യഭാഗ്യം എടുക്കൂ. വിഷം ഉപേക്ഷിക്കൂ എന്നാല് നിങ്ങള് മനുഷ്യനില് നിന്ന് ദേവതയായി മാറും. എന്നാല് വിഷം ഉപേക്ഷിക്കുന്നേയില്ല. വിഷത്തിനുവേണ്ടി എത്രയാണ് അടിക്കുന്നത്, ശല്യം ചെയ്യുന്നത്. അപ്പോഴാണല്ലോ ദ്രൗപദി വിളിച്ചത്. നിങ്ങള് മനസ്സിലാക്കുന്നുണ്ട് അമൃതം കുടിക്കാതെ നമ്മള് എങ്ങനെ ദേവതയായി മാറും. സത്യയുഗത്തില് രാവണനില്ല. ബാബ പറയുന്നു-കുട്ടികളെ, ശ്രേഷ്ഠാചാരികളായി മാറാതെ സ്വര്ഗ്ഗത്തില് വരാന് സാധിക്കില്ല. ശ്രേഷ്ഠാചാരിയായവര് ഇപ്പോള് ഭ്രഷ്ഠാചാരികളായി മാറിയിരിക്കുകയാണ്. വീണ്ടും ഇപ്പോള് അമൃതം കുടിച്ച് ശ്രേഷ്ഠാചാരികളായി മാറണം. ബാബ പറയുന്നു- എന്നെ മാത്രം ഓര്മ്മിക്കൂ. ഗീതയെ മറന്നോ? ഗീത രചിച്ചത് ബാബയാണ് എന്നാല് പേര് വെച്ചത് കൃഷ്ണന്റെയുമാണ്. ലക്ഷ്മീ-നാരായണന് രാജ്യഭാഗ്യം ആരാണ് നല്കിയത്? തീര്ച്ചയായും ഭഗവാനായിരിക്കും നല്കിയിട്ടുണ്ടായിരിക്കുക. കഴിഞ്ഞ ജന്മത്തില് ഭഗവാന് വന്ന് രാജയോഗം പഠിപ്പിച്ചു. കൃഷ്ണന്റെ പേരാണ് വെച്ചത്. അതിനാല് മനസ്സിലാക്കിക്കൊടുക്കാനുള്ള അഭ്യാസമുണ്ടാക്കണം. വളരെ സഹജമായ കഥയാണ്. ബ്രഹ്മാബാബക്ക് എത്ര സമയമെടുത്തൂ? അരമണിക്കൂര്കൊണ്ട് ഇത്രയും സഹജമായ കാര്യം പോലും മനസ്സിലാക്കാന് സാധിക്കുന്നില്ല എങ്കില് ബാബ പറയുന്നു- ഒരു ചെറിയ കഥ മാത്രം മനസ്സിലാക്കിക്കൊടുക്കൂ. കൈയ്യില് ചിത്രമെടുക്കൂ. സത്യയുഗത്തില് ലക്ഷ്മീ-നാരായണന്റെ രാജ്യവും, ത്രേതായുഗത്തില് രാമന്റെയും സീതയുടെയും രാജ്യം….പിന്നീട് ദ്വാപരയുഗത്തില് രാവണന്റെ രാജ്യം ആരംഭിച്ചു. എത്ര സഹജമായ കഥയാണ്. വാസ്തവത്തില് നമ്മള് ദേവതകളായിരുന്നു പിന്നീട് ക്ഷത്രിയര് വൈശ്യര് ശൂദ്രരായി മാറി. ഇപ്പോള് സ്വയത്തെ ദേവതയെന്ന് മനസ്സിലാക്കാത്തതുകാരണം ഹിന്ദു എന്ന് പറയുന്നു. ശ്രേഷ്ഠമായ ധര്മ്മത്തില് നിന്നും കര്മ്മത്തില് നിന്നും ധര്മ്മ ഭ്രഷ്ടരും കര്മ്മ ഭ്രഷ്ടരുമായി മാറി. ഇങ്ങനെ ചെറിയ ചെറിയ കുട്ടികള് പ്രഭാഷണം ചെയ്യുകയാണെങ്കില് മുഴുവന് സഭയും വിറകൊളളും.

ബാബ എല്ലാ സെന്ററിലുള്ളവരെയും കേള്പ്പിക്കുകയാണ്. ഇപ്പോള് വലിയവരൊന്നും പഠിക്കുന്നില്ല എങ്കില് ചെറിയ-ചെറിയ കുമാരിമാര്ക്ക് പഠിപ്പിച്ചുകൊടുക്കൂ. കുമാരിമാര് പ്രസിദ്ധമാണ്. ഡല്ഹിയിലും ബോംബെയിലും വളരെ നല്ല-നല്ല കുമാരിമാരുണ്ട്. പഠിപ്പുള്ളവരാണ്. അവര് മുന്നിട്ടിറങ്ങണം. എത്ര സേവനം ചെയ്യാന് സാധിക്കും. അഥവാ കുമാരിമാര് മുന്നിട്ടിറങ്ങുകയാണെങ്കില് പേര് പ്രശസ്തമാകും. ധനവാന്മാരുടെ കുടുംബത്തിലുള്ളവര്ക്ക് ധൈര്യം കുറവാണ്. ധനത്തിന്റെ ലഹരിയുണ്ടായിരിക്കും. സ്ത്രീധനം ലഭിച്ചാല് പിന്നെ അതു മതി. കുമാരിമാര് വിവാഹം കഴിച്ച് മുഖം കറുപ്പിച്ചാല് എല്ലാവരുടെയും മുന്നില് കുനിയേണ്ടതായി വരുന്നു. അതിനാല് ബാബ എത്ര സഹജമായാണ് മനസ്സിലാക്കിതരുന്നത്. എന്നാല് പവിഴബുദ്ധികളായി മാറണമെന്ന ചിന്ത തന്നെ വരുന്നില്ല. നോക്കൂ, പഠിക്കാത്തവര് പോലും ഇന്നത്തെ കാലത്ത് എം.പി.യും, എം.ല്.എയുമെല്ലാം ആയി മാറിയിട്ടുണ്ട്. പഠിപ്പിലൂടെ എന്തെല്ലാമായി മാറുന്നു. ഈ പഠിപ്പ് വളരെ സഹജമാണ്. മറ്റുള്ളവര്ക്കും പഠിപ്പിച്ചുകൊടുക്കണം. എന്നാല് ശ്രീമതത്തിലൂടെ നടക്കുന്നില്ല എങ്കില് പഠിക്കുകയില്ല. വളരെ നല്ല-നല്ല കുമാരിമാരുണ്ടെങ്കിലും അവര്ക്ക് തന്റെ ദേഹാഭിമാനത്തിന്റെ ലഹരിയുണ്ട്. കുറച്ച് ജോലി ചെയ്താല് മതി ഞാന് ഒരുപാട് ജോലി ചെയ്തു എന്ന് മനസ്സിലാക്കും. ഇപ്പോള് നിങ്ങള്ക്ക് ഒരുപാട് സേവനം ചെയ്യണം. ഇന്നത്തെ കാലത്ത് കുമാരിമാര് ഫാഷനോടെ(പരിഷ്കാരം) ജീവിക്കുന്നു. സത്യയുഗത്തില് പ്രകൃതിദത്തമായ അലങ്കാരമായിരിക്കും. ഈ ലോകത്തില് എത്ര കൃത്രിമമായ അലങ്കാരമാണ് ചെയ്യുന്നത്. മുടി നന്നാക്കാന് തന്നെ എത്ര പൈസയാണ് കൊടുക്കുന്നത്. ഇതാണ് മായയുടെ ഷോ. രാവണരാജ്യത്തിന്റെ അധഃപതനവും പിന്നീട് രാമരാജ്യത്തിന്റെ ഉയര്ച്ചയും. ഇപ്പോള് രാമരാജ്യത്തിന്റെ സ്ഥാപനയുണ്ടാകുകയാണ്. എന്നാലും നിങ്ങള് ഒന്ന് പരിശ്രമിക്കൂ! നിങ്ങള് എന്തായി മാറും? അഥവാ പഠിച്ചില്ലായെങ്കില് സത്യയുഗത്തില് കാല്കാശിന് വിലയില്ലാത്ത പ്രജയായി മാറും. ഇന്നത്തെ കാലത്തെ വലിയ-വലിയ ആളുകളെല്ലാം സത്യയുഗത്തില് പ്രജയിലേക്ക് വരും. ധനവാന്മാര് വെറുതെ നല്ലതാണ് നല്ലതാണ് എന്ന് പറഞ്ഞ് അവനവന്റെ ജോലികളില് മുഴുകുന്നു. വളരെ നല്ല രീതിയില് പ്രഭാവിതരായി എങ്കില് പിന്നെ എന്ത് സംഭവിക്കും? അവസാനം എന്തു സംഭവിക്കും? സത്യയുഗത്തില് പ്രജയായി മാറും. പ്രഭാവിതരാവുക അര്ത്ഥം പ്രജയാണ്. പരിശ്രമിക്കുന്നവര് രാമരാജ്യത്തില് വരും. വളരെ സഹജമായാണ് മനസ്സിലാക്കിതരുന്നത്. ആരെങ്കിലും ഈ കഥയുടെ ലഹരിയില് ഇരിക്കുകയാണെങ്കില് തോണി അക്കരെയെത്തും. നമ്മള് ശാന്തിധാമത്തില് പോയി പിന്നീട് സുഖധാമത്തിലേക്ക് വരും. അതിനുവേണ്ടി ഓര്മ്മിക്കുകയും ഓര്മ്മിപ്പിച്ചുകൊണ്ടിരിക്കുകയും വേണം. അപ്പോള് മാത്രമെ ഉയര്ന്ന പദവി പ്രാപ്തമാക്കാന് സാധിക്കുകയുള്ളൂ. പഠിപ്പില് ശ്രദ്ധ കൊടുക്കണം. കൈയ്യില് ചിത്രമുണ്ടായിരിക്കണം. ബ്രഹ്മാബാബ ലക്ഷ്മീ-നാരായണന്റെ പൂജ ചെയതിരുന്നപ്പോള് ചിത്രം പോക്കറ്റില് ഉണ്ടാകുമായിരുന്നു. ചെറിയ ചിത്രവുമുണ്ട്. ലോക്കറ്റ് രൂപത്തിലുമുണ്ട്. അത് കാണിച്ച് മനസ്സിലാക്കികൊടുക്കണം. ഇത് ബ്രഹ്മാബാബയാണ്. ശിവബാബയിലൂടെയാണ് സമ്പത്ത് ലഭിക്കുന്നത്. ഇപ്പോള് പവിത്രമായി മാറി ബാബയെ ഓര്മ്മിക്കൂ. ഈ മെടലിലെല്ലാം(ബേഡ്ജ്)എത്ര ജ്ഞാനമാണ് ഉള്ളത്. ഇതില് മുഴുവന് ജ്ഞാനവുമുണ്ട്. ഇതിലൂടെ മനസ്സിലാക്കികൊടുക്കുക സഹജമാണ്. സെക്കന്റിലാണ് ബാബയില് നിന്നും സ്വര്ഗ്ഗത്തിന്റെ ജീവന്മുക്തിയുടെ സമ്പത്തുള്ളത്. ആര് മനസ്സിലാക്കികൊടുത്താലും ജീവന്മുക്തി പദവിയുടെ അധികാരിയായി മാറും. പിന്നെ പഠിപ്പിനനുസരിച്ച് ഉയര്ന്ന പദവി ലഭിക്കും. സ്വര്ഗ്ഗത്തില് വരുമല്ലോ! എല്ലാവരും എന്തായാലും അവസാനം വരുമല്ലോ! അഭിവൃദ്ധിയുണ്ടാവുക തന്നെ വേണം. ദേവീ-ദേവത ധര്മ്മം ഉയര്ന്നതാണ്. ഉയര്ന്ന ധര്മ്മത്തിലുള്ളവരായി മാറുമല്ലോ. ലക്ഷക്കണക്കിന് പ്രജകളുണ്ടാകും. സൂര്യവംശികളായി മാറാന് പരിശ്രമമുണ്ട്. സേവനം ചെയ്യുന്നവരാണ് ഉയര്ന്ന പദവി പ്രാപ്തമാക്കുന്നത്. കുമാരകയുണ്ട്(പ്രകാശമണി ദാദി), ജാനകി ദാദിയുണ്ട്, നല്ല രീതിയില് സെന്റര്സംരക്ഷിക്കുന്നു. അവരുടെ പേരും പ്രശസ്തമാണ്. യാതൊരു പ്രശ്നങ്ങളുമില്ല.

ബാബ പറയുന്നു- മോശമായതൊന്നും കാണുകയോ കേള്ക്കുകയോ ചെയ്യരുത്. എന്നാലും മോശമായ കാര്യങ്ങള് പറഞ്ഞുകൊണ്ടേയിരിക്കും. ഇങ്ങനെയുള്ളവര് എന്തായി മാറാനാണ്! ഇത്രയും സഹജമായ സേവനം പോലും ചെയ്യുന്നില്ല. ചെറിയ-ചെറിയ കുട്ടികള്ക്കുപോലും ഇത് മനസ്സിലാക്കികൊടുക്കാന് സാധിക്കും. കേള്പ്പിക്കാന് സാധിക്കും. വാനര സൈന്യവും പ്രസിദ്ധമാണ്. രാവണന്റെ ജയിലില് കുടുങ്ങിക്കിടക്കുന്ന സീതമാരെ മോചിപ്പിക്കണം. എന്തെല്ലാം കഥകളാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇങ്ങനെയെല്ലാം ആരെങ്കിലും പ്രഭാഷണം ചെയ്യണം. പക്ഷേ ഇന്നയാള് പ്രഭാവിതരായി എന്ന് മാത്രം പറയുന്നു. ചോദിക്കൂ, നിങ്ങള്ക്ക് എന്തായി മാറാനാണ് ആഗ്രഹം? ഇവരുടെ ജ്ഞാനം വളരെ നല്ലതാണെന്ന് മറ്റുള്ളവരോട് മാത്രം പറയും . സ്വയം ഒന്നും മനസ്സിലാക്കുന്നില്ല. ഇതിലൂടെ എന്താണ് ലാഭം? ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) പവിഴബുദ്ധികളായി മാറുന്നതിനുവേണ്ടി പഠിപ്പില് പൂര്ണ്ണമായും ശ്രദ്ധ കൊടുക്കണം. ശ്രീമതത്തിലൂടെ പഠിക്കുകയും പഠിപ്പിക്കുകയും വേണം. പരിധിയുള്ള ധനത്തിന്റെ ലഹരിയും ഫേഷനുമെല്ലാം ഉപേക്ഷിച്ച് ഈ പരിധിയില്ലാത്ത സേവനത്തില് മുഴുകണം.

2) മോശമായതൊന്നും കാണരുത്, മോശമായതൊന്നും കേള്ക്കരുത്…. ഏതൊരു വ്യര്ത്ഥമായ കാര്യങ്ങളും പറയരുത്. ആരിലും പ്രഭാവിതരാകരുത്. എല്ലാവരെയും സത്യ-നാരായണന്റെ ചെറിയ കഥ കേള്പ്പിക്കണം.

വരദാനം:-

ഏതുകുട്ടികളാണോ ജ്ഞാനത്തിന്റെ പ്രകാശത്തിലൂടെയും ശക്തിയിലൂടെയും ആദി-മദ്ധ്യ-അന്ത്യത്തെ അറിഞ്ഞ് പുരുഷാര്ത്ഥം ചെയ്യുന്നത്, അവര്ക്ക് സഫലത അവശ്യം പ്രാപ്തമാകുന്നു. സഫലത പ്രാപ്തമാകുന്നതും ഭാഗ്യത്തിന്റെ ലക്ഷണമാണ്. ജ്ഞാന സമ്പന്നമാകുന്നത് തന്നെയാണ് ഭാഗ്യത്തെ ഉണര്ത്തുന്നതിന്റെ സാധന. കേവലം രചയിതാവിന്റെയും രചനയുടെയും ജ്ഞാനമല്ല എന്നാല് നോളജ്ഫുള് അര്ത്ഥം ഓരോ സങ്കല്പവും, ഓരോ വാക്കും, ഓരോ കര്മ്മവും ജ്ഞാന സ്വരൂപമായിരിക്കണം അപ്പോള് സഫലതാമൂര്ത്തിയാകും. അഥവാ പുരുഷാര്ത്ഥം ശരിയായിട്ടും സഫലത കാണുന്നില്ലെങ്കില് മനസ്സിലാക്കണം ഇത് അസഫലതയല്ല, പരിപക്വതയ്ക്കുള്ള സാധനയാണ്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top