25 September 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
24 September 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - നിങ്ങളുടേത് ഇപ്പോള് ഈശ്വരീയ പുതുരക്തമാണ്, നിങ്ങള്ക്ക് വളരെ ലഹരിയോടെ പ്രഭാഷണം നടത്തണം, ലഹരി ഉണ്ടായിരിക്കണം ശിവബാബ നമ്മളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ് .
ചോദ്യം: -
നിങ്ങള്ക്ക് നിങ്ങളുടെ ലക്ഷ്യത്തിന്റെ ലഹരി സ്ഥായിയായി നിലനിര്ത്തണം, അതിന് വേണ്ടി ഏതൊരു യുക്തി സ്വായത്തമാക്കണം?
ഉത്തരം:-
തന്റെ രാജപദവിയുടെ പാസ്പോര്ട്ട് എടുത്തു വയ്ക്കൂ. താഴെ സാധാരണ ചിത്രം, മുകളില് രാജകീയ വസ്ത്രങ്ങളാല് അലങ്കരിക്കപ്പെട്ടത് അതിനും മുകളില് ശിവബാബ, എങ്കില് ലക്ഷ്യത്തിന്റെ സ്മൃതി സഹജമായും ഉണ്ടായിരിക്കും. പോക്കറ്റില് ഈ പാസ്പോര്ട്ട് ഉണ്ടായിരിക്കണം. എപ്പോഴെങ്കിലും മായയുടെ കൊടുങ്കാറ്റ് വരികയാണെങ്കില് ചിന്തയുണ്ടായിരിക്കും ഇപ്പോള് എന്റെ പാസ്പോര്ട്ട് ക്യാന്സലാകും. എനിക്ക് സ്വര്ഗ്ഗത്തിലേക്ക് പോകാന് സാധിക്കില്ല.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
രാത്രിയിലെ യാത്രക്കാരാ ക്ഷീണിക്കരുത്…….
ഓം ശാന്തി. കുട്ടികള് ഈ ഗീതത്തിന്റെ അര്ത്ഥം മനസ്സിലാക്കിയിരിക്കും. ഇപ്പോള് ഭക്തി മാര്ഗ്ഗത്തിന്റെ രാത്രി പൂര്ത്തിയായി. കുട്ടികള്ക്കറിയാം ഇപ്പോള് നമ്മുടെ അടുത്തേക്ക് കാലന് വരാന് സാധിക്കില്ല. നമ്മളിവിടെ ഇരിക്കുന്നു, നമ്മുടെ ലക്ഷ്യമാണ് മനുഷ്യനില് നിന്ന് ദേവതയാകുക. ഏതുപോലെയാണോ സന്യാസി പറയുന്നത് നിങ്ങള് നിങ്ങളെ പോത്താണെന്ന് കരുതുകയാണെങ്കില് അതുപോലെയായി തീരും. അത് ഭക്തിമാര്ഗ്ഗത്തിലെ ദൃഷ്ടാന്തമാണ്. അതുപോലെ ഇങ്ങനെയും ഒരു ദൃഷ്ടാന്തമില്ലേ രാമന് വാനരന്മാരുടെ സേനകൊണ്ട് ഭാരതത്തെ രാവണനില് നിന്ന് മോചിപ്പിച്ചു. നിങ്ങള് ഇവിടെ ഇരിക്കുന്നു, നിങ്ങള്ക്കറിയാം നമ്മള് തന്നെ ഡബിള് കിരീടമുള്ള ദേവീ-ദേവതയാകും. ഏതുപോലെയാണോ സ്കൂളില് പഠിക്കുകയാണെങ്കില് പറയുന്നത് ഞാന് ഇത് പഠിച്ച് ഡോക്ടറാകും, എഞ്ചിനീയറാകും. നിങ്ങള്ക്കറിയാം നമ്മള് ഈ പഠിപ്പിലൂടെ ദേവീ-ദേവതയായിക്കൊണ്ടിരിക്കുകയാണ്. ഈ ശരീരം ഉപേക്ഷിക്കും പിന്നീട് നമ്മുടെ ശിരസ്സില് കിരീടമുണ്ടായിരിക്കും. ഇത് വളരെ അഴുക്ക് നിറഞ്ഞ മോശമായ ലോകമാണ്. പുതിയ ലോകമാണ് ഫസ്റ്റ്ക്ലാസ്സ് ലോകം. പഴയ ലോകം തീര്ത്തും തേഡ്ക്ലാസ്സാണ്. ഈ ലോകം നശിക്കാനുള്ളതാണ്. നമ്മളെ വിശ്വത്തിന്റെ അധികാരിയാക്കുന്നത് തീര്ച്ചയായും വിശ്വത്തിന്റെ രചയിതാവ് തന്നെയായിരിക്കും, മറ്റൊരാള്ക്കും ഇത് പഠിപ്പിക്കാന് സാധിക്കില്ല. ശിവബാബ തന്നെയാണ് നമുക്ക് ശിക്ഷണം നല്കി രാജയോഗം അഭ്യസിപ്പിക്കുന്നത്. ആത്മ-അഭിമാനിയാകണം എന്നത് ബാബ മനസ്സിലാക്കിതന്നിട്ടുണ്ട്. ആത്മ-അഭിമാനിയാകുന്നതില് തന്നെയാണ് പരിശ്രമമുള്ളത്. പൂര്ണ്ണമായും ആത്മ-അഭിമാനിയായി തീര്ന്നാല് പിന്നെന്തുവേണം. നിങ്ങളിപ്പോള് ബ്രാഹ്മണരാണ്, അറിയാം നമ്മള് ദേവതയായിക്കൊണ്ടി രിക്കുകയാണ്. ലഹരി ഉണ്ടായിരിക്കും – ഞാന് ഇതായിക്കൊണ്ടിരിക്കുകയാണ്. മുന്പ് നമ്മള് കലിയുഗീ നരകത്തില് പതിതനായിരുന്നു. അസുരനും ദേവതയും തമ്മില് എത്ര വ്യത്യാസമുണ്ട്. ദേവതകള് എത്ര പവിത്രരാണ്. ഇവിടെ എത്ര പതിത മനുഷ്യരാണ്. മുഖം മനുഷ്യന്റേതാണ്, എന്നാല് സ്വഭാവം നോക്കൂ എങ്ങനെയാണ്. ആരെല്ലാമാണോ ദേവതകളുടെ പൂജാരിമാര് അവര് സ്വയം ദേവതകളുടെ മുന്നില് മഹിമ പാടാറുണ്ട് അങ്ങ് സര്വ്വഗുണ സമ്പന്നന്……. എന്നില് യാതൊരു ഗുണവുമില്ല. ഇപ്പോള് നിങ്ങള് പരിണമിച്ച് ദേവതയാകും. കൃഷ്ണന്റെ പൂജ ചെയ്യുന്നത് തന്നെ നമ്മള് കൃഷ്ണപുരിയിലേക്ക് പോകുമെന്ന് കരുതിയാണ്. എന്നാല് എപ്പോഴാണ് പോകുന്നതെന്നറിയില്ല. ഭക്തി ചെയ്തുകൊണ്ടേയിരിക്കുന്നു, കരുതുന്നു ഭഗവാന് വന്ന് ഫലം നല്കും. ഭക്തിയുടെ ഫലമാണ് സദ്ഗതി. അതുകൊണ്ട് ഇത് പഠനമാണ്. ഏറ്റവുമാദ്യം നമ്മളെ പഠിപ്പിക്കുന്നതാരാണെന്ന നിശ്ചയമുണ്ടായിരിക്കണം. ഇതാണ് ശ്രീ ശ്രീ…… നിങ്ങള് കുട്ടികള്ക്കറിയാം ബാബ നമുക്ക് ശ്രീമതം നല്കിക്കൊണ്ടിരിക്കുകയാണ്. സ്വയം ശ്രേഷ്ഠരായി മാറാന് എങ്ങനെ സാധിക്കും, ഇതാര്ക്കും അറിയില്ല. ഇന്നാണെങ്കില് മറ്റുള്ളവരെ ഭ്രഷ്ടരാക്കി മാറ്റുന്നതിനുള്ള ഉപദേശമാണ് നല്കുന്നത്. ഭ്രഷ്ട മതമാണ് ആസുരീയ മതം. ഇത്രയും ഈ ബ്രാഹ്മണര് ശ്രീ ശ്രീ ശിവബാബയുടെ മതത്തിലൂടെ നടന്നുകൊണ്ടിരിക്കുന്നു. പരമാത്മാവിന്റെ നിര്ദ്ദേശത്തിലൂടെ മാത്രമാണ് ശ്രേഷ്ഠമാകുന്നത്. ആരുടെ ഭാഗ്യത്തിലുണ്ടോ അവരുടെ ബുദ്ധിയില് വരും. അല്ലെങ്കില് ഒന്നും തന്നെ മനസ്സിലാക്കില്ല. എപ്പോള് മനസ്സിലാക്കുന്നോ അപ്പോള് സ്വയം തന്നെ സഹായിക്കാന് ആരംഭിക്കും. പലരും ഇതാരാണെന്ന് തന്നെ മനസ്സിലാക്കുന്നില്ല, അതുകൊണ്ടാണ് ബാബ ആരുമായും കൂടികാഴ്ച നടത്താത്തത്. അവരാണെങ്കില് അവരുടെ ആസുരീയ മതങ്ങള് നല്കാന് തുടങ്ങും. ഇപ്പോള് എല്ലാവരും മനുഷ്യ മതത്തിലൂടെയാണ് നടന്നുകൊണ്ടിരിക്കുന്നത്. ശ്രീമതം അറിയാത്തത് കാരണം ബ്രഹ്മാബാബയ്ക്ക് പോലും തന്റെ ഉപദേശം നല്കാന് ആരംഭിക്കുന്നു. ഇപ്പോള് ബാബ വന്നിരിക്കുന്നത് തന്നെ നിങ്ങള് കുട്ടികളെ ശ്രേഷ്ഠമാക്കുന്നതിനാണ്. ഇപ്പോള് കുട്ടികള് പറയുന്നു ബാബാ അയ്യായിരം വര്ഷം മുന്പത്തേത് പോലെ ഞങ്ങള് അങ്ങയുമായി കണ്ടുമുട്ടിയിരിക്കുന്നു. ആര്ക്കാണോ അറിയാത്തത്, അവര്ക്ക് ഇങ്ങനെ പ്രതികരിക്കാന് സാധിക്കില്ല. കുട്ടികള്ക്ക് പഠിത്തത്തിന്റെ വളരെ താത്പര്യമുണ്ടായിരിക്കണം. ഇത് വളരെ ഉയര്ന്ന പഠനമാണ്. എന്നാല് മായയും വളരെ എതിരാണ്. നിങ്ങള്ക്കറിയാം നമ്മള് ആ പഠിത്തമാണ് പഠിക്കുന്നത്, അതിലൂടെ നമ്മളില് ഡബിള് കിരീടം വരും. ഭാവി ജന്മ-ജന്മാന്തരം ഡബിള് കിരീടധാരിയാകും. അങ്ങനെയെങ്കില് പിന്നീട് അതിനുവേണ്ടിയുള്ള പുരുഷാര്ത്ഥവും അതുപോലെതന്നെ ചെയ്യണം. ഇതിനെയാണ് പറയുന്നത് രാജയോഗം. എത്ര അത്ഭുതകരമാണ്. ബാബ എപ്പോഴും മനസ്സിലാക്കി തരാറുണ്ട്, ലക്ഷ്മീ-നാരായണന്റെ ക്ഷേത്രത്തില് പോകൂ. പൂജാരിക്ക് പോലും നിങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. അവരോട് ചോദിക്കൂ ലക്ഷ്മീ-നാരായണന് ഈ പദവി എങ്ങനെയാണ് ലഭിച്ചത്? ഇവര് എങ്ങനെയാണ് വിശ്വത്തിന്റെ അധികാരികളായത്? ഇങ്ങനെയിങ്ങനെ ഇരുന്ന് മനസ്സിലാക്കി കൊടുക്കു അപ്പോള് പൂജാരിയുടെയും മംഗളം ഉണ്ടാകും. നിങ്ങള്ക്ക് പറയാന് സാധിക്കും ഞങ്ങള് താങ്കള്ക്ക് മനസ്സിലാക്കി തരാം. ഈ ലക്ഷ്മീ-നാരായണന് എങ്ങനെയാണ് രാജ്യം ലഭിച്ചതെന്ന്. ഗീതയില് ഭഗവാനുവാചയില്ലേ ഞാന് നിങ്ങളെ രാജയോഗം അഭ്യസിപ്പിച്ച് രാജാക്കന്മാരുടെയും രാജാവാക്കും എന്ന്. എങ്കില് കുട്ടികള്ക്ക് എത്ര ലഹരി ഉണ്ടായിരിക്കണം. നമ്മള് ഇതായി മാറുന്നു. തന്റെ ചിത്രവും രാജകീയ ചിത്രവും ഒരുമിച്ചെടുക്കൂ. താഴെ നിങ്ങളുടെ ചിത്രവും മുകളില് രാജകീയ ചിത്രവും, ഇതില് ചിലവൊന്നും തന്നെയില്ല. രാജകീയ വേഷങ്ങളെല്ലാം പെട്ടെന്നുണ്ടാക്കാന് സാധിക്കും. അത് തന്റെ പക്കല് സൂക്ഷിക്കുകയാണെങ്കില് എപ്പോഴും ഓര്മ്മ വന്നുകൊണ്ടിരിക്കും. ഞാന് തന്നെ ദേവതയായിക്കൊണ്ടി രിക്കുകയാണ്. ഏറ്റവും മുകളില് ശിവബാബയും. ഈ എല്ലാ ചിത്രങ്ങളും ഉണ്ടാക്കണം. നമ്മള് മനുഷ്യനില് നിന്ന് ദേവതയാകുന്നു. ഈ ശരീരം ഉപേക്ഷിച്ച് നമ്മള് പോയി ദേവതയാകും എന്തുകൊണ്ടെന്നാല് ഇപ്പോള് ഈ രാജയോഗം പഠിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഈ ഫോട്ടോ സഹായിക്കും. മുകളില് ശിവബാബ പിന്നീട് രാജകീയ ചിത്രം, ഏറ്റവും താഴെ നിങ്ങളുടെ സാധാരണ ചിത്രം. ശിവബാബയില് നിന്ന് നമ്മള് രാജയോഗം പഠിച്ച് ഡബിള് കിരീടധാരി ദേവതയായിക്കൊണ്ടിരിക്കുന്നു. ചിത്രം കണ്ട് ആരെങ്കിലും ചോദിക്കുകയാണെങ്കില് നിങ്ങള്ക്ക് പറയാന് സാധിക്കും. ഞങ്ങളെ പഠിപ്പിക്കുന്നത് ഈ ശിവബാബയാണ്. ചിത്രം കണ്ട് കുട്ടികള്ക്ക് ലഹരി ഉയരും. നിങ്ങളുടെ കടയിലും ഈ ചിത്രം വെയ്ക്കൂ. ഭക്തി മാര്ഗ്ഗത്തില് ബ്രഹ്മാബാബ നാരായണന്റെ ചിത്രം വച്ചിരുന്നു. പോക്കറ്റിലും ഉണ്ടാകുമായിരുന്നു. നിങ്ങളും നിങ്ങളുടെ ഫോട്ടോ വെയ്ക്കൂ എങ്കില് ഓര്മ്മയുണ്ടായിരിക്കും അതായത് നമ്മള് തന്നെ ദേവതയായിക്കൊണ്ടിരിക്കുകയാണ്. ബാബയെ ഓര്മ്മിക്കുന്നതിനുള്ള ഉപായം അന്വേഷിച്ചുകൊണ്ടിരിക്കണം. ബാബയുടെ ഓര്മ്മ മറന്നുപോകുന്നതിലൂടെ തന്നെയാണ് വീഴുന്നത്. വികാരത്തില് വീഴുകയാണെങ്കില് പിന്നീട് ലജ്ജ വരും ഇപ്പോള് എനിക്കിതാകാന് സാധിക്കില്ല. ഹൃദയനൈരാശ്യം വരും, ഞാനിപ്പോള് എങ്ങനെ ദേവതയാകും. ബാബ പറയുന്നു -വികാരത്തില് വീഴുന്നവരുടെ ഫോട്ടോ എടുക്കൂ. പറയൂ, നിങ്ങള് സ്വര്ഗ്ഗത്തിലേക്ക് പോകാന് യോഗ്യരല്ല. നിങ്ങളുടെ പാസ്സ്പോര്ട്ട് നഷ്ടമായി. സ്വയവും അനുഭവം ചെയ്യും – ഞാന് വീണുപോയി! ഇനിയെങ്ങനെ സ്വര്ഗ്ഗത്തിലേക്ക് പോകും. ഏതുപോലെയാണോ ബാബ നാരദന്റെ ഉദാഹരണം നല്കുന്നത്, നാരദനോട് പറഞ്ഞു തന്റെ മുഖമൊന്ന് നോക്കൂ ലക്ഷ്മിയെ വരിക്കാന് യോഗ്യനാണോ? നോക്കിയപ്പോള് വാനരന്റെ മുഖമാണ് കണ്ടത്. അതുപോലെ മനുഷ്യര്ക്കും ലജ്ജ വരും – എന്നില് ഈ വികാരമുണ്ട് പിന്നെങ്ങനെ ഈ ലക്ഷ്മീ-നാരായണനെ വരിക്കാന് സാധിക്കും. ബാബ ധാരാളം യുക്തികള് പറഞ്ഞുതരുന്നുണ്ട്. എന്നാല് അല്പം വിശ്വാസവും വയ്ക്കേണ്ടേ. വികാരത്തിന്റെ ലഹരി വരികയാണെങ്കില് മനസ്സിലാക്കാം ഈ കണക്കുനുസരിച്ച് ഞാനെങ്ങനെ രാജാക്കന്മാരുടെയും രാജാവ് ഡബിള് കിരീടധാരിയാകും. പുരുഷാര്ത്ഥം ചെയ്യേണ്ടേ. ബാബ മനസ്സിലാക്കി തരുന്നു ഇങ്ങനെയിങ്ങനെയുള്ള സുന്ദരമായ യുക്തികള് രചിക്കൂ എന്നിട്ട് എല്ലാവര്ക്കും മനസ്സിലാക്കി കൊടുത്തുകൊണ്ടിരിക്കൂ. ഈ രാജയോഗത്തിലൂടെ സ്ഥാപന നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോള് വിനാശം മുന്നില് നില്ക്കുകയാണ്. ദിനം-പ്രതിദിനം കൊടുങ്കാറ്റുകളുടെ ശക്തി വര്ദ്ധിച്ചുകൊണ്ടിരിക്കും. ബോബുകള് മുതലായവയും തയ്യാറായിക്കൊണ്ടിരിക്കുന്നുണ്ട്.
നിങ്ങള് കുട്ടികള് ഈ പഠിത്തം പഠിക്കുന്നത് തന്നെ ഉയര്ന്ന പദവി നേടുന്നതിന് വേണ്ടിയാണ്. നിങ്ങള് ഒരേ ഒരു തവണ പതിതത്തില് നിന്ന് പാവനമാകുന്നു. മനുഷ്യര് നമ്മള് നരകവാസിയാണെന്ന് മനസ്സിലാക്കുന്നില്ല എന്തുകൊണ്ടെന്നാല് കല്ലുബുദ്ധിയാണ്. ഇപ്പോള് നിങ്ങള് കല്ലുബുദ്ധിയില് നിന്ന് പവിഴബുദ്ധിയായിക്കൊണ്ടിരിക്കുന്നു. ഭാഗ്യത്തിലുണ്ടെങ്കില് പെട്ടെന്ന് തന്നെ മനസ്സിലാക്കും. ഇല്ലെങ്കില് എത്ര തന്നെ പ്രയത്നിച്ചാലും, ബുദ്ധിയില് ഇരിക്കില്ല. അച്ഛനെ തന്നെ അറിയുന്നില്ലെങ്കില് നാസ്തികരാണ് അര്ത്ഥം നിര്ധനരാണ്. എപ്പോഴാണോ ബാബയുടെ കുട്ടിയായാല് പിന്നെ നാഥന്റേതാകണം. ഇവിടെ ആര്ക്കാണോ ജ്ഞാനമുള്ളത് അവര് അവരുടെ കുട്ടികളെ വികാരത്തില് നിന്ന് രക്ഷിച്ചുകൊണ്ടിരിക്കും. അജ്ഞാനി മനുഷ്യര് തന്നെപ്പോലെ തന്നെ മക്കളെയും വികാരത്തില് കുടുക്കിക്കൊണ്ടിരിക്കും. നിങ്ങള്ക്കറിയാം ഇവിടെ വികാരങ്ങളില് നിന്ന് രക്ഷിക്കുകയാണ്. കന്യകമാരെ ആദ്യം രക്ഷിക്കണം. മാതാ-പിതാക്കള് വികാരത്തിലേക്ക് തള്ളിയിടുന്നത് പോലെയാണ്. നിങ്ങള്ക്കറിയാം ഇത് ഭ്രഷ്ടാചാരി ലോകമാണ്. ശ്രേഷ്ഠാചാരി ലോകം എല്ലാവരും ആഗ്രഹിക്കുന്നുണ്ട് എന്നാല് ആര് നിര്മ്മിക്കും? ഭഗവാനുവാചാ – ഞാന് ഈ സന്യാസിമാരെയും ഗുരുക്കന്മാരെയും ഉദ്ധരിക്കുന്നു. ഗീതയിലും എഴുതി വച്ചിട്ടുണ്ട് ഭഗവാന് തന്നെയാണ് എല്ലാവരെയും ഉദ്ധരിക്കേണ്ടത്. ഒരേ ഒരു ഭഗവാന് ബാബ വന്ന് എല്ലാവരെയും ഉദ്ധരിക്കുന്നു. ഈ സമയം ഗീതയുടെ ഭഗവാന് യഥാര്ത്ഥത്തില് ശിവനാണെന്ന് അഥവാ അറിയുകയാണെങ്കില് എന്ത് സംഭവിക്കുമെന്ന് പറയാന് സാധിക്കില്ല. എന്നാല് ഇനിയും കുറച്ച് സമയമുണ്ട്. അല്ലെങ്കില് എല്ലവരുടെയും അടിത്തറ തീര്ത്തും ഇളകാന് തുടങ്ങും. സിംഹാസനം ഇളകാറില്ലേ. എപ്പോഴാണോ യുദ്ധം ആരംഭിക്കുന്നത് അപ്പോള് അറിയാന് കഴിയുന്നു ഇവരുടെ സിംഹാസനം ഇളകാന് തുടങ്ങിയിരിക്കുന്നു, ഇപ്പോള് വീഴും. ഇപ്പോള് ഇത് ഇളകുകയാണെങ്കില് ലഹള നടക്കും. മുന്നോട്ട് പോകവെ ഇളകാനുള്ളതാണ്. പ്രഭാഷണങ്ങളിലും നിങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. ആര്ക്കാണോ സംസ്കൃതം നന്നായി അറിയാവുന്നത് അവര്ക്ക് ശ്ലോകം ചൊല്ലി കേള്പ്പിക്കാന് സാധിക്കും. പതിത-പാവനന്, സര്വ്വരുടെയും സദ്ഗതി ദാതാവ് സ്വയം പറയുന്നു, തീര്ത്തും ബ്രഹ്മാ ശരീരത്തിലൂടെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്. സര്വ്വരുടെയും സദ്ഗതി അര്ത്ഥം ഉദ്ധരിച്ചുകൊണ്ടിരിക്കുന്നു. ഭാഷണം ചെയ്യാന് വളരെ ലഹരി ഉണ്ടായിരിക്കണം. കന്യകമാരുടേത് പുതുരക്തമാണ്. ജ്ഞാനത്തിന്റെ കല്ലെറിയാന് സാധിക്കും. വിദ്യാര്ഥികളുടേത് പുതുരക്തമായിരിക്കില്ലേ, അതുകൊണ്ടാണ് ധാരാളം പ്രക്ഷോഭങ്ങള് ഉണ്ടാക്കുന്നത്. കല്ലെറിയുന്നു, ഇതില് അവര് സമര്ത്ഥരായിരിക്കും. ഇപ്പോള് നിങ്ങളുടേതും പുതുരക്തമാണ്. നിങ്ങള്ക്കറിയാം അവരെത്ര നാശമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. നിങ്ങളുടേത് ഈശ്വരീയ പുതുരക്തമാണ്. നിങ്ങള് പഴയതില് നിന്ന് പുതിയതായിക്കൊണ്ടിരിക്കുന്നു. നിങ്ങളുടെ കലിയുഗിയായി മാറിയ ആത്മാവ് , ഇപ്പോള് സ്വര്ണ്ണിമയുഗിയായി മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് കുട്ടികള്ക്ക് വളരെയധികം താത്പര്യമുണ്ടായിരിക്കണം. ലഹരി നിലനിര്ത്തണം. തന്റെ കുലത്തെ ഉദ്ധരിക്കണം. മാതാവ് ഗുരുവാണെന്ന് പറയാറുണ്ട്. മാതാവ് എപ്പോഴാണ് ഗുരുവാകുന്നതെന്ന് നിങ്ങള്ക്കറിയാം. ഗുരുവിന്റെ പരമ്പര ഇപ്പോള് നടക്കുകയാണ്. ബാബ വന്ന് മാതാക്കളില് ജ്ഞാനത്തിന്റെ കലശം വെയ്ക്കുന്നു. ആരംഭിക്കുന്നതും ഇങ്ങനെയാണ്. സെന്ററുകളിലേക്കും ബ്രാഹ്മണി വേണമെന്ന് പറയാറുണ്ട്. ബാബ പറയുന്നത് സ്വയം തന്നെ നടത്തൂ എന്നാണ്. ധൈര്യമില്ല, അതുകൊണ്ട് ബാബാ മാതാവിനെ വേണമെന്ന് പറയുന്നു. ഇതും ശരിയാണ്, ആദരവ് നല്കുകയാണല്ലോ. ഇന്നത്തെ കാലത്ത് ലോകത്തില് പരസ്പരം മുടന്തന് ബഹുമാനമാണ് നല്കുന്നത്. സ്ഥിരമായി ആര്ക്കും തന്നെ ലഭിക്കുന്നില്ല. ഈ സമയം നിങ്ങള് കുട്ടികള്ക്ക് സ്ഥിരമായ രാജ്യ ഭാഗ്യം ലഭിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള്ക്ക് ബാബ എത്ര പ്രകാരത്തിലാണ് മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നത്. സ്വയം ഹര്ഷിതമുഖിമായി കഴിയുന്നതിന് വേണ്ടി വളരെ നല്ല-നല്ല യുക്തികള് ബാബ പറഞ്ഞ് തരുന്നു. ശുഭഭാവന വെയ്ക്കണം. ആഹാ! ഞാന് ലക്ഷ്മീ-നാരായണനാകുന്നു. അഥവാ ആരുടെയെങ്കിലും ഭാഗ്യത്തിലില്ലെങ്കില് പുരുഷാര്ത്ഥം എന്ത് ചെയ്യും. ബാബ വിധിയാണ് പറഞ്ഞ് തരുന്നത്, പ്രയത്നം ഒരിക്കലും വ്യര്ത്ഥമായി പോകില്ല. അത് സദാ സഫലമായിരിക്കും. രാജധാനി സ്ഥാപിക്കപ്പെടും. വിനാശവും വളരെ വലിയ മഹാഭാരത യുദ്ധത്തിലൂടെ ഉണ്ടാകും. മുന്നോട്ട് പോകവെ നിങ്ങളും ശക്തി നിറക്കും അപ്പോള് ഇതെല്ലാം വരും. ഇപ്പോളവര് മനസ്സിലാക്കില്ല, ഇല്ലെങ്കില് അവരുടെ രാജപദവി തെറിക്കും. നിങ്ങളുടെ അടുത്ത് വളരെ നല്ല ചിത്രങ്ങളുണ്ട്. ഇതാണ് സദ്ഗതി അര്ത്ഥം സുഖധാമം. ഇതാണ് മുക്തിധാമം. ബുദ്ധിയും പറയുന്നുണ്ട് നമ്മളെല്ലാ ആത്മാക്കളും നിര്വ്വാണധാമത്തിലാണ് വസിക്കുന്നത്. അവിടെ നിന്നാണ് പിന്നീട് ടോക്കീ ധാമത്തിലേക്ക് വരുന്നത്. നമ്മള് ആത്മാക്കള് അവിടുത്തെ നിവാസികളാണ്. ഈ കളി തന്നെ ഭാരതത്തിലാണ് ഉണ്ടാക്കിയിട്ടുള്ളത്. ശിവജയന്തിയും ഇവിടെയാണ് ആഘോഷിക്കുന്നത്. ബാബ പറയുകയാണ് – ഞാന് വന്നിരിക്കുന്നു, കല്പം കഴിഞ്ഞ് വീണ്ടും വരും. ഭാരതം തന്നെയാണ് പാരഡൈസ്. പറയുന്നുമുണ്ട് ക്രിസ്തുവിന് ഇത്രയും വര്ഷങ്ങള്ക്ക് മുന്പ് സ്വര്ഗ്ഗമായിരുന്നു. ഇപ്പോളില്ല, വീണ്ടും ഉണ്ടാകണം. എങ്കില് തീര്ച്ചയായും നരകവാസികളുടെ വിനാശവും സ്വര്ഗ്ഗവാസികളുടെ സ്ഥാപനയും നടക്കണം. അതില് നിങ്ങള് സ്വര്ഗ്ഗവാസിയായിക്കൊണ്ടിരിക്കുന്നു, നരകത്തിന്റെ വിനാശവും ഉണ്ടാകും. ഈ അറിവും ഉണ്ടായിരിക്കണം. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) എല്ലാവരെ പ്രതിയും ശുഭ ഭാവന വെക്കണം. എല്ലാവര്ക്കും സത്യമായ ആദരവ് നല്കണം. സത്യയുഗീ രാജധാനിയില് ഉയര്ന്ന പദവി നേടുന്നതിന് വേണ്ടി പുരുഷാര്ത്ഥം ചെയ്യണം.
2) ആത്മ-അഭിമാനിയാകുന്നതിനുള്ള പരിശ്രമം ചെയ്യണം. മനുഷ്യമതം ഉപേക്ഷിച്ച് ഒരാളുടെ ശ്രീമതത്തിലൂടെ നടക്കണം. പഠനത്തിന്റെ ലഹരിയില് കഴിയണം.
വരദാനം:-
വര്ത്തമാന സമയം നാലുപാടും ആദരവ് നല്കുന്നതിന്റെ റിക്കാഡ് ശരിയാക്കുന്നതിന്റെ ആവശ്യകതയുണ്ട്. ഈ റിക്കാഡ് പിന്നീട് എങ്ങും മുഴുങ്ങും. ആദരവ് നല്കുക ആദരവ് നേടുക, ചെറിയവര്ക്കും ആദരവ് നല്കൂ, വലിയവര്ക്കും ആദരവ് നല്കൂ, ഈ ആദരവിന്റെ റിക്കാര്ഡ് ഇപ്പോള് ഉണ്ടാകണം, അപ്പോള് സന്തോഷത്തിന്റെ ദാനം നല്കുന്ന മഹാദാനി പുണ്യാത്മാവാകും. ആര്ക്കും ആദരവ് നല്കി സന്തുഷ്ടമാക്കുക – ഇത് ഏറ്റവും വലിയ പുണ്യ കര്മ്മമാണ്, സേവനമാണ്.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!