25 October 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
24 October 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ - ഇപ്പോള് ഈ പഴയ ലോകത്തിന്റെ അവസാനമാണ്, അതിനാല് സംഗമയുഗത്തില് നിങ്ങള്ക്ക് ഭാവിയിലെ രാജപദവിക്കുവേണ്ടി യോഗ്യരായി മാറണം.
ചോദ്യം: -
കുട്ടികളില് ഏതൊരു താല്പര്യമുണ്ടെങ്കിലാണ് സിംഹാസനധാരിയായി മാറാന് സാധിക്കുന്നത്?
ഉത്തരം:-
ആള്റൗണ്ട് സേവനം ചെയ്യുന്നതിന്റെ താല്പര്യമുണ്ടെങ്കില് സിംഹാസനധാരിയായി മാറാന് സാധിക്കുന്നു, ആരാണോ ആള്റൗണ്ട് സേവനം ചെയ്ത് അനേകര്ക്ക് സുഖം നല്കുന്നത് അവര്ക്കതിന്റെ പ്രതിഫലം ലഭിക്കുന്നു. കുട്ടികള്ക്ക് സദാ എല്ലാ സേവനത്തിലും ഹാജരാവണം. അച്ഛനെയും അമ്മയേയും ഷോ ചെയ്യുന്ന തരത്തിലുള്ള സമര്ത്ഥശാലിയായി മാറൂ. മമ്മ-ബാബ പറയുന്നുവെങ്കില് അവരെ പോലെയായി മാറി കാണിക്കൂ.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
ഈ പാപത്തിന്റെ ലോകത്ത് നിന്ന്….
ഓം ശാന്തി. കേവലം മധുര-മധുരമായ ബ്രഹ്മാകുമാരന്മാരും കുമാരിമാര്ക്കും മാത്രമേ അറിയൂ പാപത്തിന്റെ ലോകമെന്നും പുണ്യത്തിന്റെ ലോകമെന്നും പറയപ്പെടുന്നതെന്തിനെയാണെന്ന്. പതിത ലോകമെന്നും പാവന ലോകമെന്നും പറയുന്നതേതിനെയാണ്. കേവലം മനുഷ്യര് പറയുന്നു പതിത ലോകത്തെ പാവനമാക്കി മാറ്റുന്നവനെ വരൂ, പക്ഷെ അറിയുന്നില്ല. ഇതും ആത്മാവ് തന്നെയാണ് പറയുന്നത് അല്ലയോ പതിത പാവനാ….. എല്ലാ മനുഷ്യരും വിളിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ ഇതാര്ക്കും അറിയുകയില്ല പാവന ലോകമെന്ന് ഏതിനെയാണ് പറയുന്നത്. അത് എപ്പോള് എങ്ങനെ സ്ഥാപിതമാകും. ഇപ്പോള് നിങ്ങള് നോളേജ്ഫുള് ആയ ബാബയുടെതായി മാറി, അതിനാല് നോളേജ് ഫുള് ജ്ഞാനസാഗരനായ ബാബയെ കേവലം നിങ്ങള്ക്ക് മാത്രമേ അറിയൂ. വേറെയാര്ക്കും തികച്ചും അറിയുകയില്ല പാവന ലോകം പിന്നീട് പതിത ലോകമായി മാറുന്നതെങ്ങനെയാണെന്ന്. പതിത ലോകം പിന്നെ എങ്ങനെയാണ് പാവനമായി മാറുന്നത്. പതിത ലോകത്തില് ആരാണ് വസിക്കുന്നത് പാവന ലോകത്തിലാരാണ് വസിക്കുന്നത്. ഈ എല്ലാ കാര്യങ്ങളും നിങ്ങള് ഇപ്പോഴാണ് അറിയുന്നത്. പാവന ലോകമെന്ന് സത്യയുഗത്തെയാണ് പറയുന്നത്. തീര്ച്ചയായും പാവന ലോകം ഭാരതത്തില് തന്നെയായിരുന്നുവെങ്കില് ഒരേയൊരു ആദി സനാതന ദേവീ ദേവതാ ധര്മ്മത്തിലുള്ളവരുടെ രാജ്യമായിരുന്നു, അതുകൊണ്ടാണ് ഭാരതം പ്രാചീന ദേശമെന്ന് പാടപ്പെടുന്നത്. ഇപ്പോള് നിങ്ങള്ക്കറിയാം നമുക്ക് വീണ്ടും പാവന ലോകത്തിലേയ്ക്ക് പോകുന്നതിന് വേണ്ടി പതിത പാവനനായ ബാബ യുക്തികള് പറഞ്ഞു തന്നു കൊണ്ടിരിക്കുകയാണ്. ബാബ പറയുന്നു – ഒരു സെക്കന്റില് യുക്തി പറഞ്ഞു തരുകയാണ്. ബാബ വരുന്നത് തന്നെ പുതിയ ലോകത്തിന്റെ രാജ്യ ഭാഗ്യം നല്കാനാണ്. ഇതാണ് പരിധിയില്ലാത്ത ബാബയില് നിന്നുള്ള പരിധിയില്ലാത്ത സമ്പത്ത്. ബാബ തന്നെയാണ് വന്ന് രാജയോഗം പഠിപ്പിക്കുന്നത്. നമ്മള് രാജയോഗം പഠിച്ചു കൊണ്ടിരിക്കുകയാണ്. ബാബ പറയുന്നു – നിങ്ങള് തന്നെയായിരുന്നു സതോപ്രധാനം വീണ്ടും സതോപ്രധാനമായി മാറണം. ആദി സനാതന ദേവീ ദേവതാ ധര്മ്മമായിരുന്നു, ഹിന്ദുവല്ല. ആദ്യമാദ്യം ഭാരതത്തിന്റെ തന്നെയായിരുന്നു ദേവീ ദേവതാ ധര്മ്മം. പിന്നീട് തീര്ച്ചയായും പുനര് ജന്മമെടുത്ത് വന്നതാണ്. എങ്ങനെയാണോ ക്രിസ്ത്യന്സും പുനര് ജന്മമെടുത്ത് വൃദ്ധി പ്രാപിച്ചത്. ബൗദ്ധികളുടെ ധര്മ്മ സ്ഥാപകനായ ബുദ്ധന്, അദ്ദേഹം ധര്മ്മ സ്ഥാപകനായി. ഒരു ബുദ്ധനില് നിന്ന് എത്രയധികം ബൗദ്ധികള് വന്നു. ക്രിസ്തു ഒന്ന് മാത്രമായിരുന്നു. ഇപ്പോള് നോക്കൂ എത്ര ക്രിസ്ത്യാനികളായി. എല്ലാ ധര്മ്മത്തിലും ഇങ്ങനെയിങ്ങനെയാണ് നടന്നു വന്നത്. അതുപോലെ എപ്പോള് ആദി സനാതന ദേവീ ദേവതാ ധര്മ്മമായിരുന്നോ അപ്പോള് ഈ ഒരു ധര്മ്മവും ഉണ്ടായിരുന്നില്ല. മറ്റുള്ളവര്ക്കാണെങ്കിലും അറിയാം. ക്രിസ്ത്യന് ധര്മ്മം ക്രിസ്തു, ഇസ്ലാം ധര്മ്മം ഇബ്രാഹിം ആണ് സ്ഥാപിച്ചത്. ശരി സത്യയുഗത്തില് ആദി സനാതന ദേവീ ദേവതാ ധര്മ്മമായിരുന്നല്ലോ അത് ആര് സ്ഥാപിച്ചു? സത്യയുഗത്തില് ദേവീ ദേവതകളുടെ രാജ്യം നടന്നിരുന്നല്ലോ. അതിനാല് തീര്ച്ചയായും ആരോ രാജ്യം സ്ഥാപിച്ചതാണ്. സത്യയുഗത്തില് ദേവീ ദേവതാ ധര്മ്മമായിരുന്നു, അതിപ്പോള് ബാബ സ്ഥാപിക്കുന്നതാണ് അതിനാല് ബാബയ്ക്ക് സംഗമയുഗത്തില് വരേണ്ടി വരുന്നു. ഇപ്പോള് എല്ലാ മനുഷ്യരും പതിത ലോകത്തിലിരിക്കുകയാണ്. പഴയ ലോകത്തില് കോടിക്കണക്കിന് മനുഷ്യരാണ്. പുതിയ ലോകത്തിലാണെങ്കില് ഇത്രയും മനുഷ്യരുണ്ടാവുക സാധ്യമല്ല. അവിടെ ഒരു ധര്മ്മമായിരുന്നു, അതാര്ക്കും അറിയില്ല. ദേവതാ ധര്മ്മമെന്ന പേര് തന്നെ മറന്നു പോയിരിക്കുകയാണ്, ഹിന്ദു ധര്മ്മമെന്ന് പറയുകയാണ്. ഇപ്പോള് ബാബ മനസ്സിലാക്കി തന്നു കൊണ്ടിരിക്കുകയാണ് ഞാന് വരുന്നത് തന്നെ അപ്പോഴാണ് എപ്പോഴാണോ പഴയ ലോകത്തെ മാറ്റേണ്ടത്. ഇപ്പോള് ഈ പഴയ ലോകത്തിന്റെ അവസാനമാണ്. ഇത് കേവലം നിങ്ങള് ബ്രാഹ്മണര്ക്കേ അറിയൂ. ഈ വളരെ വലിയ യുദ്ധ ത്തിലൂടെ തന്നെയാണ് പഴയ ലോകത്തിന്റെ അവസാനമുണ്ടായത്. ഗീതയില് കാണിച്ചിട്ടുണ്ട് എല്ലാം നശിച്ച് പോയി(ഇല്ലാതായി). ഒന്നും ബാക്കിയില്ല. 5 പാണ്ഡവര് ബാക്കിയായി അവരും പര്വ്വതത്തിന് മുകളില് പോയി മരിച്ചു. പക്ഷെ അങ്ങനെയൊന്നുമില്ല. ഇതാണെങ്കില് ബാബ സ്ഥാപിക്കുകയാണ്. പ്രളയം അഥവാ വെള്ളപൊക്കം ഒന്നും തന്നെയില്ല. ബാബയെ വിളിക്കുകയാണ് അല്ലയോ പതിത പാവനാ വരൂ, ഞങ്ങളുടെ ദുഖത്തെ ഇല്ലാതാക്കി സുഖം തരൂ എന്തുകൊണ്ടെന്നാല് ഇപ്പോള് രാവണ രാജ്യമാണ്. രാമ രാജ്യം ആഗ്രഹിക്കുന്നുവെങ്കില് തീര്ച്ചയായും രാവണ രാജ്യമാണല്ലോ. ബാബ മനസ്സിലാക്കി തരുകയാണ് ഇപ്പോള് രാമ രാജ്യത്തിന്റെ സ്ഥാപന, രാവണ രാജ്യത്തിന്റെ വിനാശം സംഭവിക്കുകയാണ്. ഞാന് ഏത് യുക്തിയാണോ പഠിപ്പിക്കുന്നത്, ആരാണോ പഠിക്കുന്നത് അവരാണ് പോയി പുതിയ ലോകത്തില് രാജ്യം ഭരിക്കുന്നത്. ഈ ജ്ഞാനം അവിടെ ഒന്നും തന്നെയുണ്ടായിരിക്കില്ല. ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് മുഴുവന് ജ്ഞാനവുമുണ്ട്. ആരുടെ ബുദ്ധിയിലാണോ ഉള്ളത് അവര് മറ്റുള്ളവര്ക്ക് മനസ്സിലാക്കി കൊടുക്കുന്നു. നമ്പര്വൈസാണല്ലോ. സര്വ്വീസബിളായ കുട്ടികളുടെ ബുദ്ധിയില് മുഴുവന് ജ്ഞാനവുമിരിക്കുന്നു. തീര്ച്ചയായും സത്യയുഗത്തില് ആദ്യമാദ്യം ദേവീ ദേവതാ ധര്മ്മത്തി ലുള്ളവരായിരുന്നു. ഇതും നിങ്ങള്ക്കറിയാം. ബാബ ആദ്യമാദ്യം ബ്രാഹ്മണരെ തന്നെയാണ് രചിക്കുന്നത് പ്രജാ പിതാ ബ്രഹ്മാവിലൂടെ. ഇത് ജ്ഞാന യജ്ഞമാണ് ഇല്ലായെങ്കില് തീര്ച്ചയായും ബ്രാഹ്മണ സമ്പ്രദായം തന്നെ വേണം. ബ്രാഹ്മണ സമ്പ്രദായം തീര്ച്ചയായും സംഗമത്തില് തന്നെയായിരിക്കും. ആസൂരീയ സമ്പ്രദായം കലിയുഗത്തിലാണ്, ദൈവീക സമ്പ്രദായം സത്യയുഗത്തില്. അതിനാല് സംഗമത്തില് തന്നെയായിരിക്കും ദൈവീക സമ്പ്രദായത്തിന്റെ സ്ഥാപന. കുട്ടിക്കരണം മറിയുന്ന കളി കളിക്കുമ്പോള് കാലും കുടുമയും തമ്മില് തൊടുന്നു. നിങ്ങള് ബ്രാഹ്മണരാണ് പിന്നീട് ഓര്മ്മ വരുന്നു. വിരാട രൂപത്തിന്റെ ചിത്രവും അത്യാവശ്യമാണ്. ഇതിന്റെ അറിവ് വളരെ നല്ലതാണ്. പറയുന്നുമുണ്ട് ബാബ ഞങ്ങള് അങ്ങയുടെ 6 മാസത്തെ കുട്ടിയാണ്. 4 ദിവസത്തെ കുട്ടിയാണ്. ചിലര് പറയുന്നു ഞാന് ഒരു ദിവസത്തെ കുട്ടിയാണ് അര്ത്ഥം ഇന്നാണ് ബാബയുടെതായി മാറുന്നത്. മുഖവംശാവലിയാകുന്നത്. ആരാണോ ജീവിച്ചിരിക്കെ ബാബയുടെതായി മാറുന്നത് അപ്പോള് പറയുകയാണ് ബാബാ ഞങ്ങള് അങ്ങയുടെതാണ്. ചെറിയ കുട്ടിയാണെങ്കില് പറയാന് കഴിയില്ല. ഈ ജ്ഞാനം വലിയവര്ക്ക് വേണ്ടിയാണ്. പറയുകയാണ് ബാബാ ഞങ്ങള് അങ്ങയുടെ ചെറിയ കുട്ടിയാണ്. ചെറിയ കുട്ടികള്ക്ക് ചിത്രങ്ങളുടെ മേല് മനസ്സിലാക്കി കൊടുക്കാന് സഹജമാണ്. ദിനന്തോറും ജ്ഞാനം വിസ്താരം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ ചിത്രങ്ങളുടെ യുക്തി ഡ്രാമ പ്ലാന് അനുസരിച്ച് 5000 വര്ഷങ്ങള്ക്ക് മുമ്പെന്ന പോലെയാണ് വന്നിരിക്കുന്നത്. ഇതില്ഈ ഒരു ചോദ്യവും ചോദിക്കാന് സാധിക്കില്ല തുടക്കത്തിലെന്തുകൊണ്ട് കൊണ്ട് വന്നില്ല, ഇപ്പോള് എന്തുകൊണ്ടാണ്? ഡ്രാമയനുസരിച്ച് ഏത് യുക്തി എപ്പോള് പുറപ്പെടുന്നോ അപ്പോഴേ വരൂ. സ്ക്കൂളില് പഠിപ്പിന് നമ്പര്വൈസ് വിഭാഗമുണ്ട്. ആദ്യം തന്നെ വലിയ പരീക്ഷ പാസാവും അങ്ങനെയില്ല. ആദ്യം കേവലം ബാബയും സമ്പത്തും പഠിപ്പിക്കണമല്ലോ. ഇതാണെങ്കില് ബാബയുടെ കുട്ടിയായി മാറുന്നതിലൂടെ തന്നെയാണ് ബാബ സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി നല്കുന്നത്. ബാബയെ ബാബ എന്ന് പറഞ്ഞതിന് ശേഷം പിന്നെ നിശ്ചയം മുറിയാന് പാടില്ല. ഇവിടെയാണെങ്കില് ബാബാ-ബാബാ എന്ന് പറഞ്ഞ് നിശ്ചയം മുറിയുകയാണ്. നിങ്ങള്ക്കറിയാം ഇതാണെങ്കില് പരിധിയില്ലാത്ത ബാബയാണ്. നിങ്ങള് പരിധിയില്ലാത്ത ബാബയില് നിന്ന് പരിധിയില്ലാത്ത സമ്പത്തെടുത്തുകൊണ്ടിരിക്കുകയാണ് അതിനാല് ബാബയുടെ ശ്രീമതത്തിലൂടെ നടക്കണം. ബാബ പറയുകയാണ് – ബാക്കി എല്ലാ കാര്യങ്ങളും ഉപേക്ഷിച്ച് എന്നെയും സമ്പത്തിനെയും ഓര്മ്മിക്കൂ. നടക്കുമ്പോഴും കറങ്ങുമ്പോഴും ഈ ഓര്മ്മയിരിക്കുകയാണെങ്കില് സന്തോഷവും ഉണ്ടാകും. പക്ഷെ എന്തുകൊണ്ട് ഈ ഓര്മ്മ നിലനില്ക്കുന്നില്ല. നിങ്ങളുടെതാണെങ്കില് ഗ്യാരണ്ടിയാണ് – ബാബാ ഞങ്ങള് അങ്ങയുടെതായി മാറുകയാണെങ്കില് ഞങ്ങള്ക്ക് വേറെയാരുമായും മമത്വമുണ്ടായിരിക്കുകയില്ല. ഞങ്ങള് അങ്ങയുടെ നിര്ദ്ദേശത്തിലൂടെ മാത്രമേ നടക്കൂ. ബാബയും പറയുന്നു ശ്രീമതത്തിലൂടെ നടക്കുന്നില്ലെങ്കില് മറന്നുകൊണ്ടിരിക്കും. ശ്രീമതത്തിലൂടെ നടക്കുകയാണെങ്കില് സന്തോഷത്തിന്റെ അളവ് വര്ദ്ധിക്കും. ആത്മാവിന് അതീന്ദ്രീയ സുഖം ലഭിക്കുന്നു അതിനാല് സന്തോഷമുണ്ടാകുന്നു. ആത്മാവിനറിയാം പരംപിതാ പരമാത്മാവ് നമുക്ക് രാജ്യഭാഗ്യം നല്കിയിരുന്നു, അത് 84 ജന്മങ്ങളെടുത്തെടുത്ത് നഷ്ടപ്പെടുത്തിയിരിക്കുന്നു ബാബ വീണ്ടും നല്കി കൊണ്ടിരിക്കുകയാണ്. അതിനാല് അപാര സന്തോഷമുണ്ടായിരിക്കണമല്ലോ. ഉള്ളിലെ സന്തോഷവും കാണപ്പെടണമല്ലോ. ഈ ലക്ഷ്മീ നാരായണന്റെ മുഖത്തിലൂടെ കാണപ്പെടുന്നുണ്ടല്ലോ. അജ്ഞാന കാലത്ത് ചില-ചിലര് വളരെയധികം സന്തോഷത്തോടെയിരിക്കുന്നുണ്ട്. സംസാരിക്കുന്നതും നല്ലതുതന്നെ.
മനുഷ്യ സൃഷ്ടിയില് ഏറ്റവും ഉയര്ന്ന സ്ഥാനം ആരുടെയാണ്? അല്ലെങ്കില് ഏറ്റവും ഉയര്ന്ന ശിവ പരമാത്മാവ് ആരെയാണോ എല്ലാവരും അച്ഛനെന്ന് പറഞ്ഞ് വിളിക്കുന്നത്. പക്ഷെ അവരുടെ കര്ത്തവ്യത്തെ അറിയുന്നില്ല. എപ്പോള് ബാബ വരുന്നോ അപ്പോള് വന്ന് തന്റെ പരിചയം നല്കുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം നമുക്ക് ബാബയില് നിന്ന് വൈകുണ്ഠത്തിന്റെ രാജ്യഭാഗ്യം ലഭിക്കുന്നു. സന്തോഷ മുണ്ടാകണമല്ലോ. നമ്മള് നരനില് നിന്ന് നാരായണനായി മാറുന്നു. ചിലര് കേവലം കൈ ഉയര്ത്തുന്നു പക്ഷെ ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ആര്ക്കാണോ നിശ്ചയമുണ്ടാകുന്നത് അപ്പോള് അവര്ക്ക് ഈ സന്തോഷമുണ്ടാകുന്നു ഇപ്പോള് ഞങ്ങള് 84 ജന്മം പൂര്ത്തിയാക്കിയിരിക്കുന്നു. ഇപ്പോള് ഞങ്ങള് ബാബയുടെ നിര്ദ്ദേശത്തിലൂടെ നടന്ന് വിശ്വത്തിന്റെ അധികാരിയായി മാറുകയാണ്. ഈ പഠിപ്പിന്റെ ലഹരി എത്രയുണ്ടായിരിക്കണം. പ്രസിഡണ്ട്, ഗവര്ണര് മുതലായവര്ക്ക് ലഹരിയൊക്കെ ഉണ്ടല്ലോ. വലിയ വലിയ ആളുകള് അവരെ കാണാന് വരുന്നു. പദവിയറിയാതെ ഒരിക്കലും ആരുമായും കൂടിക്കാഴ്ച നടത്താന് സാധിക്കില്ല. ബാബയും ഒരിക്കലും കാണുകയില്ല. ബാബയുടെ പൊസിഷന് കേവലം നിങ്ങള് കുട്ടികള്ക്ക് മാത്രമേ അറിയൂ അതും നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ചാണ്. കേവലം ബ്രഹ്മാകുമാരന് എന്ന് പറയുന്നു പക്ഷെ ബുദ്ധിയില് ഞങ്ങള് ശിവബാബയുടെ സന്താനമാണെന്ന കാര്യമിരിക്കുന്നില്ല. ബാബയില് നിന്ന് നമ്മള് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് എടുത്തുകൊണ്ടിരിക്കുകയാണ്. ബാബയേയും സമ്പത്തിനെയും ഓര്മ്മിക്കാന് സാധിക്കുന്നില്ല. ഓര്മ്മയുണ്ടെങ്കില് ഉള്ളില് സന്തോഷവുമുണ്ടായിരിക്കുമല്ലോ.
ഏതുപോലെയാണോ കന്യകയെ വിവാഹം കഴിപ്പിക്കുമ്പോള് അവര്ക്ക് ഗുപ്തമായി ദാനം ചെയ്യുന്നത്, പെട്ടി അടച്ച് ചാവി കൈയ്യില് ഏല്പ്പിക്കുന്നു. ബാബയും നിങ്ങള്ക്ക് വിശ്വത്തിന്റെ ചക്രവര്ത്തിയുടെ ചാവി കൈയ്യില് നല്കുകയാണ്. നിങ്ങള് പുതിയ സത്യയുഗീ വിശ്വത്തിന്റെ ഉദ്ഘാടനം ചെയ്യുകയാണ്. സ്വര്ഗ്ഗത്തിലും നിങ്ങള് പോകും. ബാബ നിങ്ങളെ യോഗ്യരാക്കുകയാണ്. ഭക്തരാണെങ്കില് സ്വര്ഗ്ഗത്തില് പോകുന്നതിന് യോഗ്യരാക്കി മാറ്റാന് സാധിക്കില്ല. ഏതുവരെ ബാബ ജ്ഞാനം നല്കുന്നില്ലയോ, പവിത്രമാകുന്നില്ലയോ അതിനാലാണ് നാരദന്റെ ഉദാഹരണം. കേവലം നല്ല നല്ല ഭക്തരെല്ലാം ഒരുപാടുണ്ട് പക്ഷെ ആത്മാവ് പതിതമാണല്ലോ. ജന്മ-ജന്മാന്തരം അവര് പതിതമായി മാറി വന്നിരിക്കുകയാണ്. ഏതുവരെ ബാബയെ ലഭിക്കുന്നില്ലയോ അതുവരെ സ്വര്ഗ്ഗത്തില് പോകാന് സാധിക്കില്ല. നിങ്ങളെ ബാബ ബ്രഹ്മാവിലൂടെ ദത്തെടുത്തിരിക്കുകയാണ്, നിങ്ങള് പോയി പുതിയ ലോകത്തില് രാജ്യം ഭരിക്കും. വേറെ ആരും രാജ്യം സ്ഥാപിക്കുന്നേയില്ല. ആര്ക്കും അറിയുകയുമില്ല. ബാബ തന്നെയാണ് സംഗമത്തില് വന്ന് ഭാവിയിലെ 21 ജന്മങ്ങളുടെ രാജ്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. ഈ ബാബയെ ആര്ക്കും അറിയുകയുമില്ല. ഇപ്പോള് നിങ്ങള്ക്ക് മനസ്സിലായി ഏകദേശം 5000 വര്ഷങ്ങള്ക്ക് മുമ്പ് ഭഗവാന് വന്നിട്ടുണ്ടായിരുന്നു. ഗീതയുടെ ജ്ഞാനം കേള്പ്പിച്ചിരുന്നു, അതിലൂടെ മനുഷ്യനില് നിന്ന് ദേവതയായി മാറിയിരുന്നു. ഗീത തന്നെയാണ് ആദി സനാതന ദേവീ ദേവത ധര്മ്മത്തിന്റെ ശാസ്ത്രം. സത്യയുഗ ത്തിലാണെങ്കില് ശാസ്ത്രം മുതലായ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. ബാബ പറയുകയാണ് – ഞാന് സംഗമയുഗത്തില് തന്നെയാണ് വരുന്നത്. വീണ്ടും വന്ന് സൃഷ്ടിയുടെ ആദി-മധ്യ-അന്ത്യത്തിന്റെ ജ്ഞാനം കേള്പ്പിക്കുന്നത്, അവരാണ് ദേവതയായി മാറുന്നത് പിന്നീട് 84 ജന്മത്തിന്റെ ചക്രം കറങ്ങി എപ്പോള് അവസാനത്തില് വരുന്നോ അപ്പോള് അവര്ക്ക് തന്നെയാണ് വന്ന് വീണ്ടും മനസ്സിലാക്കി കൊടുക്കുന്നത്. ഇടയ്ക്ക് ഒരിക്കലും ഞാന് വരുന്നേയില്ല. ക്രിസ്തു ഇടയ്ക്ക് വരും ഏത് ധര്മ്മം സ്ഥാപിക്കുന്നുവോ അത് ഈ ലോകത്തിന് വേണ്ടിയാണ്,അങ്ങനെയല്ല. ഞാന് വരുന്നത് തന്നെ സംഗമത്തില് പുതിയ ലോകം സ്ഥാപിക്കാനാണ്. ക്രിസ്തുവിന്റെ ആത്മാവ് വന്ന് പ്രവേശിച്ച് തന്റെ ധര്മ്മം സ്ഥാപിക്കുന്നു. ഈ ബാബയാണെങ്കില് രാജ്യം സ്ഥാപിക്കുകയാണ്. ഇതാര്ക്കും അറിയുകയില്ല ഈ ലക്ഷ്മീ നാരായണന്റെ രാജ്യം ആര് എപ്പോള് സ്ഥാപിച്ചുവെന്ന്. ഇത് ആരാണോ ലക്ഷ്മീ നാരായണന്റെ ക്ഷേത്രം നിര്മ്മിക്കുന്നത് അവരോട് ചോദിക്കണം. നിങ്ങള്ക്ക് സഭയിലും ചോദിക്കാന് സാധിക്കും. ഈ രഹസ്യം നിങ്ങളുടെ ബുദ്ധിയിലുണ്ട്. ബാബ, കല്പ-കല്പം ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്യുന്നു, വേറെയാര്ക്കും അറിയാന് സാധിക്കില്ല. അക്ഷരവുമുണ്ട്, പക്ഷെ യഥാര്ത്ഥ രീതിയില് ആരുടെ ബുദ്ധിയിലുമിരിക്കുന്നില്ല. ചില – ചില കുട്ടികളുടെ മേലെ ഗ്രഹപിഴയുമിരിക്കുന്നുണ്ട്. ദേഹാഭിമാനമാണ് ആദ്യ നമ്പര് ഗ്രഹപിഴ. ബാബ പറയുകയാണ് – കുട്ടികളെ, ദേഹീ അഭിമാനീ ഭവ. ഈ ലക്ഷ്മീ നാരായണന്റെ ചിത്രവും ഏണിപ്പടിയുടെ ചിത്രവും മനസ്സിലാക്കി കൊടുക്കുന്നതിന് വളരെ നല്ല വസ്തുവാണ്. ഇതിലൂടെ അനേകരുടെ മംഗളമുണ്ടാവാന് സാധിക്കുന്നു. പക്ഷെ ഡ്രാമയില് ഒരു പക്ഷെ വൈകിയായിരിക്കും അതിനാല് രാജധാനി സ്ഥാപിക്കുന്നതില് വിഘ്നമുണ്ടാകുന്നു. ബാബ സ്വയം പറയുകയാണ് വളരെ വിഘ്നമുണ്ടാകുന്നു. മായ വളരെ സമര്ത്ഥമാണ്. എന്റെ കുട്ടികളെ പെട്ടെന്ന് മൂക്കിന്, കാതിന് പിടിക്കുന്നു. ഇതിനെയാണ് പറയുന്നത് രാഹുവിന്റെ ഗ്രഹപിഴ. ഭാരതത്തില് പ്രത്യേകിച്ച് ഈ സമയം വികാരങ്ങളാകുന്ന രാഹുവിന്റെ പൂര്ണ്ണമായ ഗ്രഹപിഴയിരിക്കുകയാണ്. നിങ്ങള്ക്ക് സെക്കന്റില് തെളിയിക്കാന് സാധിക്കണം ഇതേ ഭാരതം പവിത്രമായ വജ്ര തുല്യമായിരുന്നു. ഇപ്പോള് വികാരിയായ കക്കയ്ക്ക് സമാനമായിരിക്കുകയാണ്, വീണ്ടും വജ്ര സമാനമാക്കി മാറ്റണം. കഥ മുഴുവന് ഭാരതത്തിന്റെയാണ്. ബാബ വന്ന് വജ്ര സമാനമാക്കി മാറ്റുന്നു. എന്നിട്ടും എത്ര തരത്തിലുള്ള വിഘ്നമാണ് വരുന്നത്. ദേഹാഭിമാനത്തിന്റെ വളരെ വലിയ വിഘ്നമാണ് ഉണ്ടായിരിക്കുന്നത്. ലക്ഷ്മീ നാരായണന്റെ ചിത്രത്തിലും ആര്ക്കു വേണമെങ്കിലും മനസ്സിലാക്കി കൊടുക്കാന് വളരെ സഹജമാണ്. കുട്ടികള്ക്ക് സേവനത്തില് വളരെയധികം താല്പര്യമുണ്ടാവണം. സേവനവും പല തരത്തിലുണ്ടല്ലോ. അനേകര്ക്ക് സുഖം നല്കുന്നു അതിനാല് അതിന്റെ പ്രതിഫലവും വളരെയധികം ലഭിക്കുന്നു, ചിലര് ആള്റൗണ്ടായി നല്ല സേവനം ചെയ്യുന്നു. സന്തോഷമുണ്ടായിരിക്കണം നമുക്ക് ആള്റൗണ്ടായി മാറണം. ബാബാ ഞങ്ങള് സേവനത്തിന് ഹാജരാണ്. നല്ല നല്ല കുട്ടികള് ആത്മീയ സേവനം ചെയ്യുന്നവര്, ഭക്ഷണം തങ്ങളുടെ കൈകൊണ്ട് ഉണ്ടാക്കുന്നു. നിങ്ങള്ക്കറിയാം കുട്ടികളും വളരെ സമര്ത്ഥരായിരിക്കുകയാണ് അവര് സിംഹാസനമെടുക്കുന്നവരാണ്. ഇവിടെയാണെങ്കില് വീട് സംരക്ഷിക്കുന്ന അമ്മമാരാണ്. ഇപ്പോള് അമ്മമാര്ക്കും കുമാരിമാര്ക്കും ഈ സേവനത്തില് നില്ക്കണം. മമ്മയെ പോലെ സേവനം ചെയ്ത് കാണിക്കണം. ഷോ ചെയ്യണം. ബാക്കി കേവലം മമ്മ, മമ്മ പറയുന്നതിലൂടെ എന്ത് നേട്ടമാണ്! അവരെ പോലെയായി മാറണം. ശരി-
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ദേഹാഭിമാനത്തിന്റെ ഗ്രഹപിഴ തന്നെയാണ് യജ്ഞത്തില് വിഘ്നരൂപമാകുന്നത്, അതിനാല് എത്രത്തോളം സാധിക്കുമോ ദേഹീ അഭിമാനിയായി മാറുന്നതിന്റെ പുരുഷാര്ത്ഥം ചെയ്യണം.
2. തന്റെ പഠിപ്പിന്റെയും സത്യയുഗീ പദവിയുടെ സ്ഥാനത്തിന്റെ സന്തോഷം അഥവാ ലഹരിയിലിരിക്കണം, ശ്രീമതത്തിലൂടെ നടക്കണം. ഒരു തെറ്റും ചെയ്യരുത്.
വരദാനം:-
സദാ ഈ ഈശ്വരീയ അഭിമാനത്തില് കഴിയണം ഞാന് ബാപ്ദാദയുടെ കണ്ണിലെ രത്നമാണ്, എന്റെ ദൃഷ്ടിയില് നയനങ്ങളില് മറ്റൊന്നിനും ലയിച്ചു ചേരാനാകില്ല. ഈ ലഹരിയില് കഴിയുന്നതിലൂടെ ഭിന്ന ഭിന്ന പ്രകാരത്തിലുള്ള ബുദ്ധിമുട്ടുകള് ഇല്ലാതാകും. ഒരു പ്രകാരത്തിലുള്ള പരാതിയും ഉണ്ടാകില്ല. ആരാണോ ഉയര്ന്ന സ്ഥിതിയില് കഴിയുന്നത് അവര്ക്ക് സ്വതവെ ആദരവ് പ്രാപ്തമാകും, അവരുടെ ഓരോ കര്മ്മവും അഭിമാനകരമായിരിക്കും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!