25 May 2021 Malayalam Murli Today – Brahma Kumaris

May 24, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ, ഈ ഡ്രാമയ്ക്കുള്ളില് വിനാശത്തിന്റെ ഭാരം അടങ്ങിയിട്ടുണ്ട്, നിങ്ങള്ക്ക് വിനാശത്തിനു മുമ്പ് കര്മ്മാതീതമാകണം.

ചോദ്യം: -

ബാബയുടെ ഏതൊരു ശബ്ദത്തിന്റെ ആകര്ഷണമാണ്, സന്മുഖത്ത് വളരെയധികം ഉണ്ടാകുന്നത്?

ഉത്തരം:-

നിങ്ങള് എന്റെ കുട്ടികളാണ്, എന്ന് ബാബ എപ്പോഴാണോ പറയുന്നത് അപ്പോള് ഈ വാക്കുകളുടെ ആകര്ഷണം സന്മുഖത്ത് വളരെയധികം ഉണ്ടാകുന്നു. സന്മുഖത്തു കേള്ക്കുമ്പോള് വളരെ നന്നായി തോന്നുന്നു. മധുബന് എല്ലാ കുട്ടികളെയും ആകര്ഷിക്കുന്നു, കാരണം ഇവിടെയാണ് ഈശ്വരീയ പരിവാരം. ഇവിടെ ബ്രാഹ്മണരുടെ സംഘടനയാണ്. ബ്രാഹ്മണര് പരസ്പരം ജ്ഞാനത്തിന്റെ കൊടുക്കല് വാങ്ങല് നടത്തുന്നു.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

നമ്മുടെ തീര്ത്ഥസ്ഥാനം വേറിട്ടതാണ്…..

ഓം ശാന്തി. കുട്ടികള്ക്കറിയാം നമ്മള് അവിനാശീ യാത്ര അഥവാ ആത്മീയ യാത്രയില് പോയിക്കൊണ്ടിരിക്കുകയാണ്. ഈ യാത്രയില് നമ്മള് മൃത്യു ലോകത്തിലേക്ക് തിരിച്ചു വരികയില്ല. മനുഷ്യര്ക്ക് ഇങ്ങനെയും ഒരു യാത്ര ഉണ്ടെന്നതും അവിടെ നിന്നും ഒരിക്കലും തിരിച്ചു വരേണ്ടതില്ല എന്ന കാര്യവും അറിയുക തന്നെയില്ല. നിങ്ങള് ഭാഗ്യ നക്ഷത്രങ്ങള്ക്ക് ഇപ്പോള് മനസ്സിലായി. ഇത് പക്കാ ഓര്മ്മയുണ്ടായിരിക്കണം. നമ്മള് ആത്മാക്കളാണ് പാര്ട്ട് അഭിനയിക്കുന്നത്. ഞാന് ആത്മാവ് ഈ വസ്ത്രം ധരിച്ച് പാര്ട്ട് അഭിനയിക്കുകയാണ്, ഇപ്പോള് തിരിച്ചു വീട്ടിലേക്ക് പോകണം എന്ന് സാധാരണ നാടകത്തില് പറയുകയില്ല. അവര് സ്വയത്തെ ശരീരമാണെന്നാണ് മനസ്സിലാക്കുന്നത്. ഇവിടെ നിങ്ങള് കുട്ടികള്ക്ക് ജ്ഞാനമുണ്ട്- ഞാന് ആത്മാവാണ്, ഈ ശരീരമാകുന്ന വസ്ത്രം ഉപേക്ഷിച്ച് അടുത്ത വസ്ത്രം ധാരണ ചെയ്യണം. ഇത് 84 ജന്മങ്ങളുടെ പഴയ വസ്ത്രമാണ്. ഇത് ഉപേക്ഷിച്ച് പുതിയ ലോകത്തില് പുതിയ വസ്ത്രം ധരിക്കണം. ഈ ലക്ഷ്മീനാരായണന് പുതിയ വസ്ത്രമാണല്ലോ ധരിച്ചിരിക്കുന്നത്. നിങ്ങളുടെ രാജധാനിയിലേതു തന്നെയാണല്ലോ. നിങ്ങളും ഇതുപോലെ പുതിയ ദൈവീക വസ്ത്രം ധരിക്കാന് പോകും. ഞങ്ങള് നിര്ഗുണരാണ്, ഞങ്ങളില് ഒരു ഗുണവും ഇല്ല എന്ന് നിങ്ങള് ഇവിടെ പറയും. ബാബ തന്നെയാണ് പിന്നീട് ഇതു പോലെ ഗുണവാനാക്കി മാറ്റുന്നത്. ബാബ പറയുന്നു എനിക്കും പാര്ട്ട് ഉണ്ട്, വന്ന് നിങ്ങളെ വീണ്ടും നിര്വ്വികാരിയാക്കി മാറ്റുന്നു. ഇവിടെ ഇത് ജീവന് ബന്ധനധാമമാണ്, രാവണരാജ്യമാണ്. ഇത് നിങ്ങളുടെ ബുദ്ധിയില് ഉണ്ട്, നമ്മള് പതിതത്തില് നിന്നും പാവനവും പാവനത്തില് നിന്നും പതിതവുമായി എങ്ങനെ മാറുന്നു. നിങ്ങള് കുട്ടികള്ക്കറിയാം കലിയുഗം ഇരുട്ടാണ്. ഇപ്പോള് രാവണരാജ്യത്തിന്റെ അന്ത്യമാണ്, ഇപ്പോള് രാമരാജ്യത്തിന്റെ ആരംഭമാകേണ്ടതാണ്. ഇത് സംഗമമാണ്. കല്പ്പത്തിലെ സംഗമയുഗത്തില് ബാബയ്ക്ക് വരേണ്ടതായിട്ടുണ്ട്. ലോകത്തിലുള്ളവരും മനസ്സിലാക്കി കൊണ്ടിരിക്കുന്നുണ്ട്, ഇപ്പോള് വിനാശത്തിന്റെ സമയമാണ്, സ്ഥാപനാര്ത്ഥം ഭഗവാന് എവിടെയോ ഗുപ്തവേഷത്തില് ഉണ്ട്. നിങ്ങള് ആത്മാക്കളും ഇപ്പോള് ഗുപ്തവേഷത്തിലാണ്. ആത്മാവ് വേറെയാണ്, ശരീരം വേറെയാണ്. ഈ മനുഷ്യശരീരം ഗുപ്തവേഷമാണ്. ബാബയ്ക്കും ഇതിലേക്കു വരണം. നിങ്ങളുടെ ശരീരത്തിനു പേരു വെച്ചിട്ടുണ്ട്, ബാബയ്ക്കാണെങ്കില് ശരീരം തന്നെയില്ല. നിങ്ങളും ആത്മാവാണ് ബാബയും ആത്മാവാണ്. ആത്മാവിന് ആത്മാവിനോടൊപ്പമാണ് മോഹമുള്ളത്. പാടാറുണ്ട്, മറ്റെല്ലാ സംഗത്തെയും വിട്ട് അങ്ങയുടെ സംഗവുമായി ചേരാം. എങ്ങനെയാണോ അങ്ങ് മോഹജീത്ത്, അതുപോലെ ഞങ്ങളും മോഹജീത്തായി മാറും. ബാബ വളരെ മോഹജീത്താണ്. കാമചിതയില് ഇരുന്ന് കത്തിതീര്ന്ന എത്രയധികം കുട്ടികളാണ്. പരംപിതാ പരമാത്മാവ് വന്നിരിക്കുന്നതു തന്നെ പഴയ ലോകത്തിന്റെ വിനാശം ചെയ്യാനാണ്, പിന്നെ എങ്ങനെ മോഹം ഉണ്ടാകും. എപ്പോഴാണോ പതീതരുടെ വിനാശം ഉണ്ടാകുന്നത്, അപ്പോഴാണ് ശാന്തിയുടെ രാജ്യമുണ്ടാകുന്നത്, ഈ സമയം ഒരാള്ക്കും തന്നെ സുഖം ഉണ്ടാകുന്നില്ല. എല്ലാവരും തമോപ്രധാന ദു:ഖിയായി മാറിക്കഴിഞ്ഞു. ഇത് പതിതലോകം തന്നെയാണ്. ശിവബാബ തന്നെയാണ് വന്ന് സ്വര്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത്, ഇതിനു ശിവാലയം എന്ന പേരാണ് വെച്ചിരിക്കുന്നത്. ശിവബാബയാണ് ദേവതകളുടെ രാജധാനി സ്ഥാപിച്ചിട്ടുള്ളത്. അതാണ് ചൈതന്യ ശിവാലയം. ബാക്കിയുള്ള ശിവാലയത്തില് ശിവന്റെ ചിത്രമാണുള്ളത്. ഇപ്പോള് നിങ്ങള്ക്ക് മനസ്സിലാക്കാന് കഴിഞ്ഞു, ലക്ഷ്മീനാരായണന് സ്വര്ഗത്തിന്റെ അധികാരിയായിരുന്നു, പൂജ്യരായിരുന്നു, ഇപ്പോള് വീണ്ടും പൂജ്യരായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനമുണ്ട്. നിങ്ങള് ലക്ഷ്മീനാരായണന്റെ ക്ഷേത്രത്തില് പോയി അവരുടെ മുന്നില് തല കുനിക്കാറില്ല. നിങ്ങള് അവരുടെ രാജധാനിയില് ചൈതന്യത്തില് പോകുന്നവരാണ്. അറിയാം ഞങ്ങള് ദേവതകള് ആയിരുന്നു, എന്നാല് ഇപ്പോഴല്ല. ആരാണോ ആദ്യം വന്നു പോയത് അവരുടെ ചിത്രങ്ങളാണ് ഉണ്ടാക്കുന്നത്. ബിര്ലയാണ് കൂടുതല് ലക്ഷ്മീനാരായണന്റെ ക്ഷേത്രങ്ങള് ഉണ്ടാക്കിയിട്ടുള്ളത്. അതിനാല് അവരുടെയും സേവനം ചെയ്യണം. നിങ്ങള് ലക്ഷ്മീനാരായണന്റെ ക്ഷേത്രങ്ങളെല്ലാം ഉണ്ടാക്കുന്നുണ്ടല്ലോ, ഞങ്ങള് നിങ്ങള്ക്ക് ഇവരുടെ 84 ജന്മങ്ങളുടെ കഥ കേള്പ്പിച്ചു തരാം. യുക്തിയോടു കൂടി ഈ ഗിഫ്റ്റ് നല്കണം. ബാബ സേവനത്തിനുള്ള യുക്തികളാണ് പറഞ്ഞു തരുന്നത്. മാതാക്കള് പോയി പറയണം, നിങ്ങള് ലക്ഷ്മീനാരായണന്റെ ക്ഷേത്രങ്ങളെല്ലാം ഉണ്ടാക്കുന്നുണ്ടല്ലോ, പക്ഷെ അവരുടെ ജീവിത കഥയെ കുറിച്ച് അറിയുന്നില്ല. ഞങ്ങള്ക്കറിയാം മനസ്സിലാക്കി തരാനും സാധിക്കും. മനസ്സിലാക്കി കൊടുക്കുന്നവര് നല്ല യുക്തിയുള്ളവരായിരിക്കണം. ബാബ ഇരുന്ന് മനസ്സിലാക്കി തരാറുണ്ടല്ലോ. ബാബ പറയുന്നു- അഥവാ ഒഴിവ് കിട്ടിയിട്ടില്ലെങ്കില് വീട്ടിലിരുന്നുകൊണ്ട് ഒര്മ്മിക്കൂ. നമ്മള് ശിവബാബയുടെ സന്താനമാണെന്ന് അറിയാമല്ലോ. മുരളിയും ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടല്ലോ. ഇവിടെ വരുന്നതിലൂടെ ഓര്മ്മയുടെ യാത്ര നല്ലതായിരിക്കും, വീട്ടിലിരിക്കുന്നതിലൂടെ ഓര്മ്മയുടെ യാത്ര കുറവായിരിക്കും, എന്നൊന്നുമില്ല. മേഘം വരുന്നത് ഉന്മേഷം വീണ്ടെടുത്ത് തരുന്നതിനാണ്. നിങ്ങള് വരുന്നതും ഉന്മേഷം വീണ്ടെടുക്കാനാണ്. ബാബയുടെ അടുത്ത് സന്മുഖത്തുപോകണം. ആത്മാവില് ജ്ഞാനമുണ്ട്, സന്മുഖത്തു കേള്ക്കുന്നതിലൂടെ നല്ലതായി തോന്നുന്നു. കാര്യം അതു തന്നെയാണ്, കാണുന്നുണ്ടല്ലോ- ശിവബാബ എങ്ങനെയാണ് കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നത്. ڇകുട്ടികളെ നിങ്ങള് എന്റേതാണ് ڈ നിങ്ങളാണ് 84 ജന്മത്തിന്റെ പാര്ട്ട് അഭിനയിക്കുന്നത്. നിങ്ങള് ജനനമരണത്തിലേക്ക് വരുന്നു. ഞാന് വരുന്നില്ല. ഞാന് പുനര്ജന്മം എടുക്കുന്നില്ല, അജന്മാവുമല്ല. വരുന്നുണ്ട് പക്ഷെ വൃദ്ധന്റെ ശരീരത്തിലേക്കാണ് പ്രവേശിക്കുന്നത്. നിങ്ങള് ആത്മാക്കള് കൊച്ചുകുട്ടികളുടെ ശരീരത്തിലേക്കാണ് പ്രവേശിക്കുന്നത്. ഞാന് താഴെ പാര്ട്ട് അഭിനയിക്കാന് പരംധാമത്തില് നിന്നുമാണ് വരുന്നത്. ഞാന് വികാരിയുടെ ഗര്ഭത്തിലേക്ക് വരുന്നില്ല. എന്നെ തന്നെയാണ് അങ്ങ് തന്നെ മാതാവും പിതാവും എന്നു പറയുന്നത്. എനിക്കൊരു അച്ഛനോ അമ്മയോ ഇല്ല. ഞാന് കേവലം ശരീരത്തെ ആധാരമാക്കിയാണ് പാര്ട്ട് അഭിനയിക്കുന്നത്. നിങ്ങള് എന്നെ വിളിക്കുന്നതു തന്നെ ദുഖത്തെ ഇല്ലാതാക്കി സുഖം നല്കുന്നതിനാണ്. ഇപ്പോള് സന്മുഖത്ത് വന്നിരിക്കുകയാണ്, ആത്മാക്കളോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ എല്ലാവരും ബ്രാഹ്മണര് തന്നെയാണ്. നിങ്ങള് പുറത്തുപോകുമ്പോള് ഹംസവും കൊറ്റിയുമായിമാറുന്നു. ഇവിടെ നിങ്ങള് ബ്രാഹ്മണരുടെ സംഗത്തിലാണ്. പരസ്പരം ജ്ഞാനത്തിന്റെ ചര്ച്ച തന്നെ ചെയ്യുന്നു. നമ്മള് നമ്മുടെ രാജധാനി സ്ഥാപിച്ചുകൊണ്ടിരി ക്കുകയാണ്. ബാബ വന്നിരിക്കുകയാണ് ഓരോരുത്തര്ക്കും ഈ യുക്തിയാണ് പറഞ്ഞു തന്നുകൊണ്ടിരിക്കുന്നത്. ഭോജനം കഴിക്കുന്ന സമയത്തും പരസ്പരം ബാബയെ ഓര്മ്മിക്കാനുള്ള സൂചന നല്കിക്കൊണ്ടിരിക്കൂ, വളരെ വലിയ സംഘടനയാണല്ലോ. അവിടെയാണെങ്കില് വികാരിയാണ് കൂടെയുള്ളത്, അവരുടെ ആകര്ഷണം ഉണ്ടായിക്കൊണ്ടിരിക്കും. ഇവിടെയാണെങ്കില് ആരുടെയും ആകര്ഷണം ഉണ്ടാവുകയില്ല. യോദ്ധാക്കള് യോദ്ധാക്കളോടൊപ്പമാണ് ഇരിക്കുന്നത്. നിങ്ങളുടെ കുടുംബം ഇതാണ്. ബുദ്ധിയില് ഉണ്ടായിരിക്കണം ആരെ കാണുകയാണെങ്കിലും അവര്ക്ക് ബാബയുടെ പരിചയം നല്കി ഭഗവാന്റെ ഓര്മ്മയില് ഇരുത്തണം. രണ്ടച്ഛന് ഉണ്ടല്ലോ. ലൗകീക അച്ഛനുണ്ടായിട്ടുപോലും ഭഗവാനെ ഓര്മ്മിക്കാറുണ്ടല്ലോ. അത് ലൗകീക അച്ഛനാണ്. ലൗകിക അച്ഛനെ ഒരിക്കലും ഗോഡ്ഫാദര് എന്നു പറയുകയില്ല. ഇത് പാരലൗകിക അച്ഛനാണ്. തീര്ച്ചയായും ഗോഡ്ഫാദറില് നിന്നു തന്നെയാണ് സമ്പത്ത് ലഭിക്കുന്നത്. ഇങ്ങനെ ഭൂം ഭൂം ചെയ്തുകൊണ്ടിരിക്കൂ. നിങ്ങള് ബ്രാഹ്മണരാണല്ലോ. സന്യാസിമാരും ഭൂംഭൂം ചെയ്തുകെണ്ടിരിക്കുകയാണ്. ഈ ലോകത്തിലെ സുഖം അല്പ സമയത്തേക്ക് മാത്രമുള്ളതാണ്. , ബാക്കി എത്ര ദു:ഖമാണുള്ളത്. അവര് ഹഠയോഗികള് നിവൃത്തിമാര്ഗത്തിലുള്ളവരാണ്. അവരുടെ ധര്മ്മം തന്നെ വേറെയാണ്. നിങ്ങള്ക്കറിയാമല്ലോ സത്യയുഗത്തില് നമ്മള് എത്ര സുഖികളും പവിത്രവുമായിരുന്നു. ഭാരതം പവിത്രമായിരുന്നു ദേവീദേവതകളുടെ രാജ്യമായിരുന്നു. ആരാണോ പവിത്രമായിരുന്നത് അവര് തന്നെയാണ് പതിതമായിമാറിയത്. വിളിച്ചു കൊണ്ടിരിക്കുന്നുമുണ്ട്- അല്ലയോ പതിതപാവനാ വരൂ. പിന്നീട് പറയും പരമാത്മാവ് സര്വ്വവ്യാപിയാണ്. ഞങ്ങള് പോയി ജ്യോതി ജ്യോതിയില് ലയിക്കും. പുനര്ജന്മത്തെ പോലും അംഗീകരിക്കുകയില്ല. അനേക മതമാണല്ലോ. ദിനം പ്രതിദിനം വര്ദ്ധിച്ചുകൊണ്ടിരിക്കും. ഇതും പറഞ്ഞുകൊടുക്കണം, സന്യാസിമാരുടെ വൃദ്ധി എങ്ങനെയുണ്ടായി. നഗ്നസന്യാസിമാരുടെയും വര്ദ്ധനവ് ഉണ്ടാകുന്നുണ്ട്. ആര് ഏതു ധര്മ്മത്തിലാണോ അതില് തന്നെ ഇരിക്കുന്നതിലൂടെ അന്തിമസ്മൃതി അനുസരിച്ച് ഗതി ഉണ്ടാകുന്നു. ഇതിന്റെ അഭ്യാസം ആരാണോ കൂടുതല് ചെയ്യുന്നത്, ഏതെങ്കിലും ശാസ്ത്രങ്ങള് മുതലായവ പഠിക്കുന്നതിലൂടെ അന്തിമത്തിലെ സ്മൃതിക്കനുസരിച്ചാണ് ഗതി. പിന്നീട് കുട്ടിക്കാലം മുതല് തന്നെ ശാസ്ത്രങ്ങളെല്ലാം മന:പാഠമായിരിക്കും. ഇപ്പോള് ബാബ പറയുകയാണ് . ഞാന് ഇന്ന ആളാണ്, ഞാന് ഇതാണ്, ഈ ദേഹ അഭിമാനത്തിന്റെ കാര്യങ്ങളെ ഉപേക്ഷിക്കൂ. സ്വയത്തെ അശരീരി ആത്മാവാണെന്ന് മനസ്സിലാക്കൂ, ബാബയെ ഓര്മ്മിക്കു. ഈ ശരീരത്തെ കണ്ടു കൊണ്ടും കാണാതിരിക്കൂ. ദേഹ സഹിതം ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളെയും ഉപേക്ഷിക്കൂ. സ്വയത്തെ ആത്മാവാണെന്ന നിശ്ചയം ചെയ്യൂ. പരമാത്മാവിനെ ഓര്മ്മിക്കൂ. ഇതില് വളരെയധികം സമയമെടുക്കും. മായ ഓര്മ്മിക്കാനേ സമ്മതിക്കുകയില്ല. അതല്ലെങ്കില് വാനപ്രസ്ഥികള്ക്ക് വളരെ സഹജമായിരിക്കും. ബാബ സ്വയം പറയുകയാണ്, നിങ്ങള് ചെറിയവരുടെയും വലിയവരുടെയും എല്ലാവരുടെയും വാനപ്രസ്ഥ അവസ്ഥയാണ്. ഒരു വശത്ത് വിനാശം നടന്നുകൊണ്ടിരിക്കുകയും മറു വശത്ത് ജന്മം എടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. പുനര്ജന്മം എടുക്കണമെങ്കില് വരുകതന്നെ വേണമല്ലോ. കുട്ടികള് ജന്മമെടുക്കും . പിന്നീട് വിനാശവും ഉണ്ടാകുമല്ലോ. ഇതും നിങ്ങള് കുട്ടികള്ക്കറിയാം ചിലര് ഗര്ഭത്തില് വെച്ചുതന്നെ മരിക്കുന്നു. ചിലര് മറ്റെവിടെയെങ്കിലും. എല്ലാം ഇല്ലാതാവുക തന്നെ വേണം. എല്ലാവരും അവരുടെ കണക്ക് അവസാനിപ്പിച്ച് തിരിച്ച് വീട്ടിലേക്ക് പോകും. കണക്കുകള് എന്തെങ്കിലും ഇരിക്കുന്നുണ്ടെങ്കില് വളരെയധികം ശിക്ഷകളും അനുഭവിക്കേണ്ടി വരും. പിന്നീട് അവരും ഭാരരഹിതമാകും. അല്ലാതെ ഇങ്ങനെയല്ല, യോഗത്തിലിരിക്കുകയും പാപം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുക അങ്ങനെയല്ല. പല കുട്ടികളും ഒരു വശത്ത് ചാര്ട്ട് എഴുതിക്കൊണ്ടിരിക്കുകയും പിന്നീട് പറയും മായ എന്റെ മുഖം കറുപ്പിച്ചു. മായ തോല്പ്പിച്ചിട്ടുണ്ടെങ്കില് പാകപ്പെട്ടിട്ടില്ല എന്നു പറയും. അതിനാല് ബാബ മനസ്സിലാക്കി തരികയാണ് ,നിങ്ങള് കുറച്ചു ദിവസം ഇവിടെ ഉണ്ടാകും . പിന്നീട് തിരിച്ചുപോകും. ഇതെല്ലാം വിനാശമായിക്കൊണ്ടിരിക്കുകയാണ്. ബാബ പറയുകയാണ്, എന്നെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം വിനാശമാകും, തന്റെ ചാര്ട്ട് പരിശോധിച്ചുകൊണ്ടിരിക്കൂ. ഞാന് എത്ര പേര്ക്ക് വഴി പറഞ്ഞുകൊടുത്തു, എത്ര പേരെ പുരുഷാര്ത്ഥം ചെയ്യിപ്പിച്ചു. ശരീരം, മനസ്സ്, ധനത്തിലൂടെ ആത്മീയ സേവയില് സഹായികളായി മാറണം. പറയാറുണ്ട്, മനസ്സിനെ അടിച്ചമര്ത്താന് സാധിക്കുകയില്ല. ആത്മാവ് ശാന്തമാണ്. നമ്മള് ആത്മാവ് നമ്മുടെ പരംധാമത്തില് പോയി ഇരിക്കുന്നു. ലോകത്തിലെ ഒരു സങ്കല്പ്പവും വരുകയില്ല. കണ്ണുകളെല്ലാം അടച്ച് ബോധമില്ലാതെ ഇരിക്കുക, അങ്ങനെയല്ല. വളരെ പേര് ഇങ്ങനെ പഠിക്കുന്നവരും ഉണ്ട്. 10-15 ദിവസം ബോധമില്ലാതെ ഇരിക്കും. ഈ അഭ്യാസം ചെയ്യുന്നു. കുറച്ചു ദിവസത്തിനു ശേഷം പിന്നീട് ഉണരുന്നു. എപ്രകാരമാണോ ഒരു ടൈം ബോംബിന് ഒരു സമയമുണ്ടല്ലോ, ഇത്ര സമയത്തിനു ശേഷം അത് പൊട്ടും.

നിങ്ങള്കള്ക്കറിയാം നമ്മള് യോഗം ചെയ്തുകൊണ്ടിരിക്കുകയാണ്. എപ്പോഴാണോ തമോപ്രധാന അഴുക്കുകളെല്ലാം ഇല്ലാതാകുന്നത്, അപ്പോള് നമ്മള് സതോപ്രധാനമായിമാറുന്നു. പിന്നീട് ഈ ശരീരത്തെ ഉപേക്ഷിക്കുന്നു. നമ്മള് ഇപ്പോള് യോഗത്തിന്റെ യാത്രയിലാണ്. സമയം ലഭിച്ചിരിക്കുകയാണ്, പിന്നീട് ഈ ശരീരം ഉപേക്ഷിക്കുക തന്നെ വേണം. പിന്നീട് ഇതെല്ലാം അവസാനിക്കും. സമയം ഇങ്ങനെയാണ് അവസാനം കൊതുകിന് കൂട്ടത്തിനു സമാനം ശരീരം ഉപേക്ഷിക്കും. വിനാശം ഉണ്ടാകും നിങ്ങള് കര്മ്മാതീത അവസ്ഥ പ്രാപിക്കും. പിന്നീട് വിനാശം തുടങ്ങും. വിനാശത്തിന്റെത് വളരെ വലിയ ദൃശ്യമായിരിക്കും. ഇത് ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. നിങ്ങള്ക്കറിയാമല്ലോ നമ്മുടെ അവസ്ഥ ഏകരസമായിരിക്കണം. സന്തോഷത്താല് സദാ ഹര്ഷിതമായിരിക്കും. ഈ ലോകത്തിന് അവസാനിക്കുക തന്നെവേണം.. നിങ്ങള്ക്കറിയാം കല്പ കല്പം സംഗമയുഗം ഉണ്ടാകുന്നുണ്ട്. അപ്പോള് വിനാശം ഉണ്ടാകും. കേവലം ബോംബുകളല്ല, പ്രകൃതി ക്ഷോഭങ്ങളും സഹായിക്കും. അതിനാല് കുട്ടികള്ക്ക് ഇതെല്ലാം ബുദ്ധിയില് ഉണ്ടായിരിക്കണം. ഇപ്പോള് നമുക്ക് പോകണം. എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നുവോ അത്രയും വികര്മ്മം വിനാശമാകും. ഉയര്ന്ന പദവിയും നേടും. ആദ്യത്തെ കടമ സ്വന്തം കുടുംബത്തോടും സ്നേഹിതരോടുമായിരിക്കണം. സേവനത്തില് മുഴുകിയിരിക്കണം. ശിവബാബ പറയുന്നു എന്നെ ഓര്മ്മിക്കുകയാണെങ്കില് സമ്പത്ത് ലഭിക്കും. സത്യമായ കാര്യമാണ്. അള്ളാഹുവായ എന്നെ ഓര്മ്മിക്കുകയാണെങ്കില് സമ്പത്ത് നിങ്ങളുടേതാണ്. നിങ്ങള് വിശ്വത്തിന്റെ അധികാരിയായിമാറും. ഇപ്പോള് സമ്പത്ത് നേടണമെങ്കില് എന്നെ ഓര്മ്മിക്കൂ. ഈ സന്ദേശം നല്കുക എന്നത് കുട്ടികളുടെ കടമയാണ്. ആദ്യവും നല്കിയിട്ടുണ്ടായിരുന്നു. വിനാശം മുന്നില് നില്ക്കുകയാണെന്ന് പറയണം. കലിയുഗത്തിനു ശേഷം സത്യയുഗം വരും. ബാബ തന്നെയാണ് വന്ന് സമ്പത്ത് നല്കുന്നത്. രാവണന് നരകവാസിയാക്കിമാറ്റുന്നു. ബാബ വന്ന് സ്വര്ഗവാസിയാക്കിമാറ്റുന്നു. ഭാരതത്തിന്റെ കഥയാണ്. ഭാരതവാസികള്ക്കു തന്നെയാണ് സ്ഥാനാര്ത്ഥികളാകേണ്ടത്. ആദ്യം ശിവക്ഷേത്രത്തില്പോയി മനസ്സിലാക്കി കൊടുക്കണം. ബാബ പുതിയ സൃഷ്ടിയെ രചിക്കുന്നവനാണ്. പറയുന്നതിതാണ്, നിങ്ങള് എന്നെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം വിനാശമാകും. നിരാകാരനായ ബാബ വന്നിരിക്കുകയാണ്. ബ്രഹ്മാവിലൂടെ സ്വര്ഗത്തിന്റെ സ്ഥാപന നടത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള് ബാബയെയും സമ്പത്തിനെയും ഓര്മ്മിക്കൂ. 84 ജന്മം പൂര്ത്തിയായിരിക്കുകയാണ്. ഇതാണ് ഞങ്ങള് നിങ്ങള്ക്ക് മനസ്സിലാക്കി തരുന്നത്. ഇപ്പോള് അംഗീകരിക്കുകയോ, അംഗീകരിക്കാതിരിക്കുകയോ ചെയ്തോളൂ, അത് നിങ്ങളുടെ ഇഷ്ടം. കാര്യങ്ങളെല്ലാം വളരെ നല്ലതാണ്. ബാബ തന്നെയാണ് ദു:ഖത്തെ ഹരിച്ച് സുഖം നല്കുന്നത്. കുറച്ചെന്തെങ്കിലും മനസ്സിലാക്കി കൊടുക്കണം. ഇതാണ് നിങ്ങളുടെ ജോലി. പരിശ്രമം ഒന്നും തന്നെയില്ല. കേവലം മുഖത്തിലൂടെ പറയണം- ബാബ പറയുന്നു എന്നെ ഓര്മ്മിക്കു. ദേഹീഅഭിമാനിയായിമാറൂ. ശിവന്റെ പൂജാരിമാരുടെ അടുത്തേക്ക് പോകൂ. ലക്ഷ്മീനാരായണന്റെ പൂജാരികളുടെ അടുത്തേക്ക് പോകൂ. അവരുടെ ജീവിത കഥ കേള്പ്പിക്കൂ. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ശരീരം, മനസ്സ്, ധനത്തിലൂടെ ആത്മീയ സേവയില് സഹായിയായി മാറണം. എല്ലാവര്ക്കും അള്ളാഹുവിന്റെ പരിചയം നല്കി സമ്പത്തിന്റെ അധികാരിയാക്കി മാറ്റണം. വിനാശത്തിനു മുമ്പ് കര്മ്മാതീതമാകുന്നതിനുവേണ്ടി ബാബയുടെ ഓര്മ്മയില് ഇരിക്കണം.

2. ബാബയ്ക്ക് സമാനം മോഹജീത്തായിമാറണം. ആത്മാവിന് ആത്മാവിനോടാണ് മോഹം, അതിനെ മാറ്റി ഒരു ബാബയില് മുഴുകിയിരിക്കണം.

വരദാനം:-

വര്ത്തമാന സമയത്തെ ഏറ്റവും സൂക്ഷ്മവും സുന്ദരവുമായ നൂലാണ് – ഞാന് എന്ന ഭാവം. ഈ ഞാന് എന്ന ഭാവം തന്നെയാണ് നമ്മെ ദേഹബോധത്തില് നിന്ന് ഉപരി കൊണ്ടു പോകുന്നതും, ദേഹബോധത്തിലേക്ക് കൊണ്ടു വരുന്നതും. തലകീഴായ രൂപത്തില് ഞാന് എന്ന ഭാവം വന്നാല് ബാബയുടെ സ്നേഹിയാക്കുന്നതിന് പകരം ഏതെങ്കിലും ഏതെങ്കിലും ആത്മാവിന്റെ , പേര്, പ്രശസ്തി, സ്ഥാനത്തിന്റെ സ്നേഹിയാക്കും. ഈ ബന്ധനത്തില് നിന്നും മുക്തരാകുന്നതിന് നിരന്തരമായി നിരാകാരി സ്ഥിതിയില് സ്ഥിതി ചെയ്ത് സാകാരത്തിലേക്ക് വരൂ – ഈ അഭ്യാസത്തെ സ്വാഭാവിക സ്വഭാവമാക്കൂ അപ്പോള് നിരഹങ്കാരിയാകും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top