25 March 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
24 March 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ- ബാബയാണ് നിങ്ങളുടെ അച്ഛനും ടീച്ചറും സദ്ഗുരുവും,
ചോദ്യം: -
നിങ്ങള് കുട്ടികള് ഏതൊരു നിശ്ചയത്തിന്റെ ആധാരത്തിലാണ് പക്കയായ ബ്രാഹ്മണനാകുന്നത്?
ഉത്തരം:-
നിങ്ങള്ക്ക് ആദ്യം ഉണ്ടായ നിശ്ചയമാണ് ഈ കണ്ണുകളിലൂടെ ദേഹസഹിതം എന്തെല്ലാം കാണുന്നുണ്ടോ – ഇതെല്ലാം പഴയതാണ്. ഈ ലോകം വളരെ മോശമാണ്, ഇത് നമ്മുക്ക് ജീവിക്കാന് യോഗ്യമായ സ്ഥലമല്ല. നമുക്ക് ബാബയിലൂടെ പുതിയ ലോകത്തിന്റെ സമ്പത്താണ് ലഭിക്കുന്നത്, ഈ നിശ്ചയത്തിന്റെ ആധാരത്തിലൂടെ നിങ്ങള് ജീവിച്ചിരിക്കെ ഈ പഴയ ലോകം അതോടൊപ്പം പഴയ ശരീരത്തില് നിന്നും മരിച്ച് ബാബയുടേതായി മാറി. ബാബയിലൂടെ വിശ്വത്തിന്റെ ചക്രവര്ത്തി പദവിയാണ് ലഭിക്കുന്നത് എന്ന നിശ്ചയവും നിങ്ങള്ക്ക് ഉണ്ട്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
മരിക്കുന്നതും അങ്ങയുടെ മടിയില്..
ഓം ശാന്തി. കുട്ടികള് ഗീതം പാടുകയാണ്, ആരാണോ കല്ലുബുദ്ധികളായിരുന്നത് അവര് ഇപ്പോള് പവിഴ ബുദ്ധികളാകുന്നതിന് ഈ പാട്ട് പാടുകയാണ്. ഇപ്പോള് നിങ്ങള്ക്ക് ഈശ്വരീയ ബുദ്ധി ലഭിച്ചു കഴിഞ്ഞു. ഈശ്വരന് തന്റെ കുട്ടികള്ക്ക് ബുദ്ധി നല്കിയിട്ടുണ്ട്. എപ്പോഴാണോ നമ്മള് ഈശ്വരന്റേതായി മാറിയത് അപ്പോള് മുതല് ദേഹസഹിതം നമ്മള് മുഴുവന് ലോകത്തേയും മറക്കുകയാണ് എന്തുകൊണ്ടെന്നാല് ഇത് ജീവിക്കാന് യോഗ്യതയുള്ള ലോകമല്ല. ഈ ലോകം വളരെ മോശമാണ്, ഇതില് വളരെ തട്ടലും മുട്ടലും, വളരെ ബുദ്ധിമുട്ടുള്ള പണികളുമാണ് ഉള്ളത്. ഒരു സുഖവുമില്ല, അതിനാല് ഞങ്ങള് അങ്ങയുടെ കഴുത്തിലെ മാലയില് കോര്ക്കപ്പെടുകയാണ്. സ്വയത്തെ ആത്മാവാണ് എന്ന നിശ്ചയം ചെയ്ത് അങ്ങയുടേതു മാത്രമായി മാറുകയാണ്. അതിനാല് പഴയ ലോകം, പഴയ ശരീരത്തില് നിന്നും മനസ്സിനെ മാറ്റി കൊണ്ടിരിക്കുകയാണ് എന്തുകൊണ്ടെന്നാല് അങ്ങയില് നിന്നും പുതിയ ലോകം കിട്ടുമെന്ന് ഞങ്ങള്ക്ക് അറിയാം. ഏതുവരെ ഈ നിശ്ചയം ഇല്ലാതിരിക്കുന്നോ അതുവരെ അവരെ ബ്രാഹ്മണന് എന്ന് പറയില്ല. ജീവിച്ചിരിക്കെ ബാബയുടേതായി മാറണം. പിതാവെന്ന് നിരാകാരനായ ബാബയെ തന്നെയാണ് പറയുന്നത്. അങ്ങ് ഞങ്ങളുടെ പിതാവുമാണ്, ടീച്ചറുമാണ്, സദ്ഗുരുവുമാണ്. അങ്ങാണ് ഞങ്ങള്ക്ക് പ്രത്യക്ഷ ഫലം നല്കുന്നത്. അച്ഛന്റെ രൂപത്തില് വിശ്വത്തിന്റെ ചക്രവര്ത്തി പദവിയുടെ സമ്പത്ത് നല്കുന്നു. ടീച്ചറിന്റെ രൂപത്തില് മുഴുവന് ബ്രഹ്മാണ്ഢത്തിന്റേയും അതോടൊപ്പം ലോകത്തിന്റെ ആദി മദ്ധ്യ അന്ത്യത്തിന്റെയും ജ്ഞാനം നല്കുകയാണ്. സദ്ഗുരുവിന്റെ രൂപത്തില് ഞങ്ങളെ മുക്തിധാമത്തിലേക്ക് കൂടെ കൂട്ടി കൊണ്ടു പോകും, പിന്നെ ജീവന്മുക്തിയിലേക്ക് അയക്കും. പറയുന്നുണ്ട് ബാബ ഞങ്ങള് അങ്ങയുടെ കൂടെയേ പോവുകയുള്ളൂ. അങ്ങ് തന്നെയാണ് ഞങ്ങളുടെ സത്യമായ സദ്ഗുരു. സാധാരണ ഗുരുക്കന്മാരൊന്നും നിങ്ങളെ കൂടെ കൂട്ടി കൊണ്ടു പോകാറില്ല. അവര്ക്ക് മുക്തി ജീവന്മുക്തിയിലേക്കുള്ള വഴിയെ കുറിച്ച് ഒന്നും തന്നെ അറിയില്ല. ആ മനുഷ്യര് അങ്ങയെ തന്നെ സര്വ്വവ്യാപി എന്ന് പറയുകയാണെങ്കില് സമ്പത്ത് ആരാണ് നല്കുക. ആരെയാണ് ഗോഡ് ഫാദര് എന്ന് പറയുക. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം നമ്മള് നിരാകാരനായ ശിവബാബയുടേതായി. ഇപ്പോള് നമ്മുടെ ദേഹാഭിമാനം മുറിഞ്ഞിരിക്കുകയാണ്. ഞങ്ങള് അങ്ങയുടെ നിര്ദേശത്തിലൂടെ നടക്കുകയാണ്. അങ്ങ് തന്നെയാണ് പറഞ്ഞത് ദേഹത്തിന്റെ സംബന്ധങ്ങളില് നിന്നും ബുദ്ധി മാറ്റി, സ്വയം ആത്മാവാണെന്ന നിശ്ചയം ചെയ്ത് എന്നെ ഓര്മ്മിക്കൂ. എപ്പോഴാണോ ആത്മാവ് ശരീരത്തില് നിന്നും വേറിടുന്നത് അതോടെ ലോകം അവരില് നിന്നും മരിക്കുകയാണ്. പിന്നെ ഒരു സംബന്ധവും നിലനില്ക്കുന്നില്ല. ഏതുവരെ ആത്മാവ് അമ്മയുടെ ഗര്ഭത്തിലേക്ക് പ്രവേശിക്കുന്നില്ലയോ അതുവരേക്കും നിങ്ങള്ക്ക് ഈ ലോകവുമായി ഒരു ബന്ധവും ഉണ്ടാകുന്നില്ല. ലോകത്തില് നിന്നും നിങ്ങള് വേറിട്ടിരിക്കും. ഇപ്പോള് ബാബ പറയുകയാണ് കുട്ടികളേ നിങ്ങള് ജീവിച്ചിരിക്കെ എല്ലാം മറന്ന് എന്റെതാകണം. ഞാന് നിങ്ങളെ കൂടെ കൂട്ടി കൊണ്ടു പോകാം. ഈ ലോകം ഇല്ലാതാകാന് പോവുകയാണ്. ദേവതകള് ഒരിക്കലും പതിതമായ ലോകത്തിലേക്ക് വരില്ല. ലക്ഷ്മി ദേവിയെ ആഹ്വാനം ചെയ്യുന്നുണ്ട്, വീടെല്ലാം വളരെ ശുദ്ധമാക്കാറുണ്ട്, പക്ഷെ ലക്ഷ്മി ദേവി വരാന് ഇത് സത്യയുഗമല്ലല്ലോ. പിന്നെ നാരായണന് എവിടെ നിന്ന് വരും? എന്തിനാണ് ലക്ഷ്മി ദേവിക്ക് നാല് കൈകള് കാണിക്കുന്നത്? ഇത് രണ്ടുപേരും കൂടിയുള്ള ചിത്രമാണെന്ന് ആരും അറിയുന്നില്ല. ഒരാള്ക്ക് 4 കൈകളുള്ള ചിത്രമൊന്നും ഉണ്ടാക്കാന് കഴിയില്ല. അങ്ങനെയാണെങ്കില് രണ്ടു മുഖമുള്ളതായും കാണിക്കണമല്ലോ. 4 കാലുകളുള്ളതായി കാണിക്കാറില്ല എന്തുകൊണ്ടെന്നാല് അങ്ങനെയുള്ള മനുഷ്യര് ഒരിക്കലും ഉണ്ടാകില്ല. ലക്ഷ്മി നാരായണന് യുഗള് ആണെന്ന് മനസ്സിലാക്കി തരുന്നതിനാണ് ഈ ചിത്രമെല്ലാം ഉണ്ടാക്കിയത്. വേറെ വേറെ ആയി കാണിച്ചിരുന്നെങ്കില് രണ്ട് കൈകളും രണ്ട് കാലുകളുമായിരിക്കും കാണിച്ചിരിക്കുക. ബബ പറയുന്നു ആദ്യമാദ്യം ഈ നിശ്ചയം ഉണ്ടാക്കണം നമ്മുടെ അച്ഛനും ടീച്ചറും ഗുരുവും ഒരു ബാബയാണ്, അല്ലാതെ അവസാനം ജ്ഞാനം കൊടുക്കാനും കൂടെ കൂട്ടി കൊണ്ടു പോകാനും വേറെ ഗുരുവൊന്നും ഇല്ല. ബാബ ഇപ്പോള് നമ്മളെല്ലാവരേയും കൂടെ കൂട്ടി കൊണ്ടു പോകും. ബാബ മനസ്സിലാക്കി തരുകയാണ് ഇപ്പോള് തിരിച്ച് പോകണം എന്തുകൊണ്ടെന്നാല് നാടകം പൂര്ത്തിയാവുകയാണ്. ബാബ പറയുകയാണ് സര്വ്വരുടേയും സദ്ഗതി ദാതാവ് പതിത പാവനന് ഒരു ബാബയാണ്. കാലന്മാരുടെ കാലനാണ്. നരകത്തിന്റെ സാക്ഷാത്കാരമെല്ലാം കാണാറുണ്ട് എന്തുകൊണ്ടെന്നാല് പാപം ചെയ്തിട്ടുണ്ടെങ്കില് ശിക്ഷയും അനുഭവിക്കേണ്ടി വരും. ബാക്കി നരകമൊന്നും ഇല്ല. ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കുന്നു. ഗര്ഭത്തില് വെച്ച് ശിക്ഷ അനുഭവിക്കുമ്പോള് അയ്യോ അയ്യോ എന്ന് നിലവിളിക്കുന്നുണ്ട്. ആദ്യമാദ്യം നിങ്ങള് കുട്ടികള്ക്ക് നിശ്ചയമുണ്ടാകണം ബാബ നമ്മുടെ അച്ഛനാണ്, ടീച്ചറാണ്, സദ്ഗുരുവാണ് അതിനാല് നിങ്ങള്ക്ക് ബാബയെ വേണം ഓര്മ്മിക്കാനും. രചയിതാവും ഒരു ബാബയാണല്ലോ. പത്തോ നൂറോ രചയിതാവൊന്നും ഇല്ല, പത്ത് ലോകങ്ങളുമില്ല.
കുട്ടികള് പറയുകയാണ് ഞങ്ങള് അങ്ങയുടെ കഴുത്തിലെ മാലയാകും. പിന്നെ ഞങ്ങളുടെ രുദ്ര മാലയും ഉണ്ടാക്കപ്പെടും. ഈ സമയത്ത് നിങ്ങള് ബ്രാഹ്മണര് പുരുഷാര്ത്ഥികളാണ്. നിങ്ങളുടെ മാല ഉണ്ടാക്കാന് കഴിയുകയില്ല എന്തുകൊണ്ടെന്നാല് നിങ്ങള് താഴേക്ക് വരുകയും പിന്നീട് മുകളിലേക്ക് ഉയരുകയും ചെയ്യുന്നുണ്ട്. നിങ്ങള്ക്കറിയാം നമ്മള് ബാബയുടെ മാലയായി പിന്നെ വിഷ്ണുവിന്റെ മാലയാകും. ആദ്യമാദ്യം നിങ്ങളുടെ നിരാകാരി മാല പരംധാമത്തിലേക്ക് വരും പിന്നെ സാകാരി മാലയായി വിഷ്ണുവിന്റെ ലോകത്തിലേക്ക് വരും. മനുഷ്യര്ക്ക് ഈ കാര്യങ്ങളൊന്നും അറിയില്ല. കുട്ടികള് പറയുകയാണ് ഞങ്ങള് ജീവിച്ചിരിക്കെ ബാബയുടേതായി മാറിയിരിക്കുകയാണ്. സാധാരണ സാകാരത്തിലെ മനുഷ്യര് സാകാരി മനുഷ്യരെ തന്നെ ദത്തെടുക്കാറുണ്ടല്ലോ. ഇവിടെ നിരാകാരി ആത്മാക്കളായ നിങ്ങളെ നിരാകാരനായ ശിവബാബ ദത്തെടുത്തിരിക്കുകയാണ്. ബ്രഹ്മാവിലൂടെ പറയുകയാണ് അല്ലയോ ആത്മാക്കളേ നിങ്ങള് എന്റെയാണ്. അല്ലയോ സാകാരികളേ നിങ്ങള് എന്റെയാണ് എന്നല്ല പറയുന്നത്. ഇവിടെ നിരാകാരിയായ ആത്മാവ് നിരാകാരനായ ബാബയോടാണ് പറയുന്നത് ഞാന് അങ്ങയുടേതാണ്. ബാക്കി ദത്തെടുക്കുന്നവര് ശരീരത്തെയാണ് നോക്കുന്നത്. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കുന്നില്ല. സഹോദരന് സഹോദരനെ ദത്തെടുക്കുന്നതിലൂടെ എന്തു കിട്ടാനാണ്? ഇവിടെ ബാബ തന്റെ സമ്പത്ത് നല്കുന്നതിനു വേണ്ടി ദത്തെടുത്തിരിക്കുകയാണ്. ഇത് വളരെ ഗുഹ്യമായ കാര്യങ്ങളാണ്, ആരാണോ നല്ല രീതിയില് പഠിക്കുന്നത് അവരുടെ ബുദ്ധിയില് ഇതെല്ലാം ഇരിക്കും. നിരാകാരനായ ബാബ പറയുകയാണ് – ദേഹമാണ് എന്ന അഭിമാനത്തെ ഉപേക്ഷിച്ച് എന്റെതായി മാറൂ എങ്കില് ഞാന് നിങ്ങളെ നിരാകാരി ലോകത്തിലേക്ക് കൂട്ടി കൊണ്ടു പോകും. കൃഷ്ണന്റെ ആത്മാവിനെ പരമാത്മാവ് എന്ന് പറയില്ല. കൃഷ്ണന്റെ ആത്മാവും പൂര്ണ്ണമായും 84 ജന്മങ്ങള് എടുക്കുന്നുണ്ട്. ലക്ഷ്മി നാരായണന്റെ രാജധാനി നടന്നിരുന്നു. രാജാവ് രാജാവാണ്, രാജ്ഞി രാജ്ഞിയായിരിക്കും. എല്ലാവര്ക്കും ഭിന്ന ഭിന്ന പാര്ട്ട് കിട്ടിയിട്ടുണ്ട്. 84 ജന്മങ്ങളാണ് എടുക്കുന്നത്. ഒരാളുടെ കാര്യമല്ല. എല്ലാവര്ക്കും പുനര്ജന്മം എടുക്കണം. നിങ്ങള് കുട്ടികള് മനസ്സിലാക്കി കൊടുക്കണം – 84 ജന്മങ്ങളുടെ ചക്രം എങ്ങനെയാണ് കറങ്ങുന്നത്. 84 ലക്ഷം ജന്മങ്ങള് എന്ന് പറയുന്നതിലൂടെ എല്ലാം മോശമാകും. ലക്ഷകണക്കിനു വര്ഷത്തിന്റെ കാര്യങ്ങള് ഓര്മ്മയില് വെക്കാന് പോലും കഴിയില്ല. ഇപ്പോള് ഓര്മ്മയിലുണ്ട്. ഇന്നുള്ളത് ഭ്രഷ്ടാചാരി ലോകമാണ്, നാളെ ഇത് ശ്രേഷ്ഠാചാരി ലോകമാകും. നമുക്ക് എഴുതാന് സാധിക്കും ഏതുപോലെയാണോ ശാസ്ത്രി എഴുതിയത് നമ്മള് പുതിയ ഇന്ത്യ നിര്മ്മിക്കുക തന്നെ ചെയ്യും എന്ന്. ഇപ്പോള് പുതിയ ലോകത്തില് പുതിയ ഇന്ത്യ വരാന് പോവുകയാണ്. അവിടെ ദേവതാ ധര്മ്മമല്ലാതെ വേറെ ഒരു ധര്മ്മവും ഉണ്ടാകില്ല. ഇപ്പോഴാണെങ്കില് ഭാരതത്തില് ധാരാളം ധര്മ്മങ്ങളാണ് ഉള്ളത്. അനേക പ്രകാരത്തിലുള്ള ശാഖകളാണ് ഉള്ളത്, ഇതെല്ലാം അവസാനം വന്നതാണ്. ഇതും നിങ്ങള് കണ്ടല്ലോ എങ്ങനെയാണ് ലക്ഷ്മി നാരായണന് ഇപ്പോള് ബ്രഹ്മാ സരസ്വതി ആയി തീര്ന്നത്. പിന്നീട് ബ്രഹ്മാവും സരസ്വതിയും വീണ്ടും ലക്ഷ്മിയും നാരായണനുമാകും അതിനാലാണ് കാണിക്കുന്നത് വിഷ്ണുവില് നിന്നും ബ്രഹ്മാവ് വന്നത്, ബ്രഹ്മാവില് നിന്നും വീണ്ടും വിഷ്ണു വരും. നിങ്ങള് ഇപ്പോള് വിഷ്ണു കുലത്തിലേതായി മാറുകയാണ്. തീര്ച്ചയായും ഇപ്പോള് ഈ നാടകം പൂര്ത്തിയാകാന് പോവുകയാണ് എന്ന് ആരാണോ നല്ല രീതിയില് മനസ്സിലാക്കിയത് അവരുടെ സന്തോഷം വളരെയധികം വര്ദ്ധിക്കും. നാടകം എന്നു കേള്ക്കുമ്പോള് തന്നെ ആദി മദ്ധ്യ അന്ത്യം എല്ലാം ഓര്മ്മ വരാറുണ്ട്. ആരാണോ നിങ്ങളില് വിവേകശാലികളും ഒന്നാനമ്മയുടെ കുട്ടികളുമായിരിക്കുന്നത് അവര്ക്ക് പരിധിയില്ലാത്ത ഡ്രാമയുടെ ഓര്മ്മ ഉണ്ടാകും. ആദ്യം സൂര്യവംശി, ചന്ദ്രവംശി രാജ്യം ഉണ്ടായിരുന്നു പിന്നെയാണ് മറ്റുള്ളവരെല്ലാം വന്നത്. വൈശ്യ വംശി, ശൂദ്ര വംശികളായി മാറി. നമ്മള് ആത്മാക്കള് ഇങ്ങനെയാണ് 84 ജന്മങ്ങള് എടുത്തത്. ഇതും വളരെ പേര്ക്ക് ഓര്മ്മയില് നില്ക്കുന്നില്ല. ഡ്രാമയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം ഉണ്ടായിരിക്കണം. ഇത് 5000 വര്ഷത്തിന്റെ നാടകമാണ്, ഇത് ബുദ്ധിയില് ഉണ്ടായിരിക്കണം. ആത്മാവ് എത്ര ചെറുതാണ്. 84 ജന്മങ്ങളുടെ പാര്ട്ടാണ് അഭിനയിക്കുന്നത്. പരമാത്മാവും എത്ര ചെറുതാണ്. ബാബയും പാര്ട്ട് അഭിയിക്കുന്നതില് ബന്ധിക്കപ്പെട്ടിരിക്കുന്നു. ഡ്രാമയില് വശപ്പെട്ടിരിക്കുന്നു. സംഗമമായാല് ബാബക്ക് പാര്ട്ട് അഭിനയിക്കാനുള്ള സമയം തുടങ്ങും. ശാസ്ത്രങ്ങളില് എഴുതിയിരിക്കുന്നത് ഒരു പുതിയ സൃഷ്ടി രചിക്കണം എന്ന സങ്കല്പം ഭഗവാന് ഉണര്ന്നു, പക്ഷെ എഴുതിയ രീതിയുടെ കാരണത്താല് ആര്ക്കും ഒന്നും മനസ്സിലായില്ല. ഇതെല്ലാം കഴിഞ്ഞു പോയ കാര്യങ്ങളാണ്. നിങ്ങള് പ്രാക്ടിക്കലായി പാര്ട്ട് അഭിനയിക്കുകയാണ്. നിങ്ങള്ക്ക് അറിയാം നമ്മുടെ അച്ഛനും ടീച്ചറും അധ്യാപകനും ഒരു ബാബ തന്നെയാണ്. ലൗകിക അച്ഛനെ ഇങ്ങനെ പറയാറില്ല. ഗുരുവിനെ ഗുരു എന്നാണല്ലോ പറയുക. ഇവിടെയാണെങ്കില് മൂന്നും ഒരാളാണ്. ഇത് മനസ്സിലാക്കാനുള്ള കാര്യങ്ങളാണ്. ജ്ഞാന സാഗരന് എന്ന് ഗോഡ് ഫാദറിനെ തന്നെയാണ് പറയുന്നത്. ബാബയില് മുഴുവന് വൃക്ഷത്തിന്റേയും ജ്ഞാനമുണ്ട് എന്തുകൊണ്ടെന്നാല് ചൈതന്യമാണ്. ബാബ വന്ന് മുഴുവന് ജ്ഞാനവും നല്കുകയാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം നമ്മള് ഈ ദേഹത്തെ ഉപേക്ഷിച്ച് ബാബയുടെ കൂടെ പോകും. എപ്പോഴാണോ നിങ്ങള് കര്മ്മാതീതമാകുന്നത് അപ്പോള് നിങ്ങളില് ഒരു ഭൂതവും ഉണ്ടായിരിക്കുകയില്ല. ദേഹാഭിമാനമാണ് നമ്പര്വണ് ഭൂതം. ഈ ഭൂതങ്ങളില് വെച്ച് ഏറ്റവും വലുത് രാവണനാണ്. ഭാരതത്തിലാണ് രാവണനെ കത്തിക്കാറുള്ളത്, പക്ഷെ രാവണന് എന്താണ്, ഇതൊന്നും ആര്ക്കും അറിയില്ല. ഈ ദസറ, രക്ഷാബന്ധനം, ദീപാവലി എപ്പോള് മുതല് ആഘോഷിച്ചു വരുകയാണ്, ഇതൊന്നും അറിയുന്നില്ല. അവസാനം ഈ രാവണന് ഇല്ലാതാകുമോ അതോ ഇത് പോലെ തന്നെ മുന്നോട്ട് പോകുമോ, ഇത് ഒന്നും അറിയുന്നില്ല. രാവണനെ കത്തിക്കുന്നുണ്ട് പിന്നെയും എഴുന്നേല്ക്കുന്നുണ്ട് എന്തുകൊണ്ടെന്നാല് രാവണന്റെ രാജ്യമാണ്. സത്യയുഗത്തില് രാവണന് ഉണ്ടാകില്ല. അവിടെ യോഗബലത്തിലൂടെയാണ് കുട്ടികള് ജനിക്കുന്നത്, ഏതുപോലെയാണോ യോഗബലത്തിലൂടെ നിങ്ങള് വിശ്വത്തിന്റെ അധികാരിയാകുന്നത് എങ്കില് എന്തുകൊണ്ട് യോഗത്തിലൂടെ കുട്ടികള് ജനിച്ചുകൂടാ. അവിടെ രാവണന് ഇല്ലെങ്കില് വികാരത്തിന്റെ കാര്യമില്ല അതിനാലാണ് കൃഷ്ണനെ യോഗേശ്വരന് എന്ന് പറഞ്ഞത്. അവര് സമ്പൂര്ണ്ണ നിര്വ്വികാരികളായിരുന്നു. യോഗി ഒരിക്കലും വികാരത്തിലേക്ക് പോവില്ല. അഥവാ ഭോഗി ആണെങ്കില് യോഗം ഫലിക്കില്ല. ഇപ്പോള് നിങ്ങള് യോഗം അഭ്യസിക്കുകയാണ്. ഭോഗി ആകുന്നതിലൂടെ അഥവാ വികാരത്തിലേക്ക് പോകുന്നതിലൂടെ യോഗം കിട്ടില്ല. നിങ്ങള് കുട്ടികള്ക്ക് അച്ഛന്, ടീച്ചര്, സദ്ഗുരുവില് നിന്നും ഒരുമിച്ചുള്ള സമ്പത്താണ് ലഭിക്കുന്നത്. സദ്ഗുരു സര്വ്വരേയും കൂടെ കൂട്ടി കൊണ്ടു പോകും, എല്ലാവരേയും കൊണ്ടു പോകും പക്ഷെ നിങ്ങളാണ് ബാബയുടെ കഴുത്തിലെ മാലയായി മാറുന്നത്. പ്രിയതമന് തന്റെ പ്രിയതമകളെ കൂടെ കൂട്ടി കൊണ്ടു പോകും. ആദ്യം പ്രിയതമന് പോകും പിന്നെ സൂര്യവംശി, ചന്ദ്രവംശി പിന്നെ അവരുടെ മുഴുവന് വംശവും, ഇസ്ലാമികളുടെ വംശവും, ബൗദ്ധികളുടെ വംശം എല്ലാ ആത്മാക്കള്ക്കും തന്റെ തന്റെ സെക്ഷനില് പോയി ഇരിക്കണം. ആത്മാവ് നക്ഷത്രമാണ്. ഇത് വളരെയധികം മനസ്സിലാക്കാനുള്ള കാര്യങ്ങളാണ്. ഭാഗ്യശാലി ആണെങ്കില് ഇതെല്ലാം ധാരണ ചെയ്ത് മറ്റുള്ളവര്ക്കും മനസ്സിലാക്കി കൊടുക്കും. അവര് പിന്നീട് മഹിമയും എഴുതുന്നുണ്ട്. അവര് മനസ്സിലാക്കി തന്നപ്പോള് ഞങ്ങളുടെ ബുദ്ധി തുറന്നു, ഇവര് ഞങ്ങള്ക്ക് ജീവന് നല്കി, പിന്നെ അവരോട് പ്രീതി വരും. അവരെ തന്നെ ഓര്മ്മിച്ചു കൊണ്ടിരിക്കും, പിന്നെ അവരില് നിന്നും മുക്തമാക്കും. ദല്ലാളിനെ ഓര്മ്മിക്കേണ്ട കാര്യമില്ല. ദല്ലാള് തന്റെ കര്ത്തവ്യം നിറവേറ്റി അത്രയേ ഉള്ളൂ. പിന്നെ പ്രിയതമന് പ്രിയതമയുടെ ഓര്മ്മയും വരും. ബ്രഹ്മാവും ദല്ലാളാണല്ലോ. നിങ്ങള് ശിവബാബയെ വേണം ഓര്മ്മിക്കാന്. ഈ ദല്ലാളും ബാബയെ തന്നെയാണ് ഓര്മ്മിക്കുന്നത്, അതിനാല് ദല്ലാളിന് മഹിമ ഒന്നുമില്ല. ഇത് പതിതമാണ്. ആദ്യം ഈ ശരീരത്തിലേക്ക് പ്രവേശിച്ച് പാവനമാക്കി മാറ്റുകയാണ്. ഒരാള് പതിതവും ഒരാള് പാവനവുമാണ്. സൂക്ഷ്മ വതനത്തില് പാവനമായ ബ്രഹ്മാവാണ് ഉള്ളത്. ആ മുഖവും കാണിച്ചു കൊടുക്കണം. വീണ്ടും വീണ്ടും മനസ്സിലാക്കി തരുന്നുണ്ട്, എപ്പോള് വരേക്കും ബാബയുടേതായി മാറുന്നില്ലയോ അതു വരെ ബാബ ഇത് തുടരും. ബാബ ഞങ്ങള് അങ്ങയുടേതായി മാറിയിരിക്കുന്നു. അങ്ങ് ഞങ്ങള്ക്ക് അച്ഛനാണ്, ടീച്ചറാണ്, സദ്ഗുരുവാണ്. ബാബ പറയും ഞാനും നിങ്ങളെ സ്വീകരിക്കുകയാണ്, പക്ഷെ ഓര്മ്മയില് സൂക്ഷിച്ചോള്ളൂ ഒരിക്കലും ബാബയുടെ പേരിനെ കളങ്കപ്പെടുത്തരുത്. എന്റെതായി പിന്നെ വികാരത്തിലേക്ക് പോവരുത്. വാസ്തവത്തില് ഈ സമയത്ത് എല്ലവാരും നരകവാസികളാണ്. സ്വര്ഗ്ഗത്തെ ഓര്മ്മിച്ചു കൊണ്ടിരിക്കുന്നുണ്ട്. പറയുന്നുണ്ട് അവര് സ്വര്ഗ്ഗവാസി ആയി എന്നെല്ലാം. അതേ സ്വര്ഗ്ഗം എവിടെയാണ്? അഥവാ സ്വര്ഗ്ഗത്തത്തിലേക്ക് പോയിട്ടുണ്ടെങ്കില് പിന്നെ ഇവിടേക്ക് വിളിച്ച് എന്തിനാണ് കഴിപ്പിക്കുന്നത്? പതിത ലോകത്തില് പതിതരായ ബ്രാഹ്മണരെയാണ് കഴിപ്പിക്കുന്നത്. പാവനമായി ആരുമില്ല. പക്ഷെ ഈ ചെറിയ കാര്യത്തെ പോലും ആരും അറിയുന്നില്ല. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ജ്ഞാനം നല്കുന്ന ദല്ലാളിനോട് പ്രീതി വെക്കാതെ ഒരു ശിവബാബയെ ഓര്മ്മിക്കണം. ബാബയാണ് ജീവദാനം നല്കുന്നത്.
2) ഈ പരിധിയില്ലാത്ത നാടകത്തെ ബുദ്ധിയില് വെച്ച് അളവില്ലാത്ത സന്തോഷത്തില് കഴിയണം. ദേഹാഭിമാനത്തെ ഉപേക്ഷിച്ച് അശരീരി ആകുന്നതിന് അഭ്യാസം ചെയ്യണം.
വരദാനം:-
സംഗമയുഗീ ബ്രാഹ്മണ ആത്മാക്കളുടെ കര്ത്തവ്യമാണ് സദാ സന്തോഷമായി കഴിയുക സന്തോഷം വിതരണം ചെയ്യുക എന്നാല് ഇതിന് വേണ്ടി ഖജനാവ് നിറഞ്ഞിരിക്കണം. ഇപ്പോള് ഏതുപോലെയാണോ സമയം കുറഞ്ഞ് സമീപത്തേക്ക് വന്നുകൊണ്ടിരിക്കുന്നത് അതുപോലെ അനേകം ആത്മാക്കളും താങ്കളില് നിന്ന് അല്പ സമയത്തെ സന്തോഷം ചോദിച്ചുകൊണ്ട് വരും. അതുകൊണ്ട് ഇത്രയും സേവനം ചെയ്യണം വരുന്ന ആരും കാലിയായ കൈകളോടെ മടങ്ങരുത്. ഇതിന് വേണ്ടി മുഖത്ത് സദാ സന്തോഷത്തിന്റെ ചിഹ്നമുണ്ടായിരിക്കണം, ഒരിക്കലും മൂഡ് ഓഫായ മുഖം, മായയോട് തോറ്റ മുഖം, നിരാശമായ മുഖം ആയിരിക്കരുത്. സദാ സന്തോഷമായിരിക്കൂ സന്തോഷം വിതരണം ചെയ്തുകൊണ്ടേ പോകൂ – അപ്പോള് പറയും ഹീറോ ഹീറോയിന് പാര്ട്ട്ധാരി.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!