25 June 2021 Malayalam Murli Today | Brahma Kumaris

25 june 2021 Read and Listen today’s Gyan Murli in Malayalam 

June 24, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - ഈ സമയം നിങ്ങള് ബാബയില് ബലിയര്പ്പണം ആകുകയാണെങ്കില് 21 ജന്മത്തേയ്ക്ക് നിങ്ങള് സദാ സുഖിയായി മാറും.

ചോദ്യം: -

ജ്ഞാനീ കുട്ടികള്ക്ക് തങ്ങളുടെ അവസ്ഥ ശരിയാക്കി വെയ്ക്കുന്നതിന് വേണ്ടി ഏതൊരു ശീലമാണ് ഉറച്ചതാക്കേണ്ടത്?

ഉത്തരം:-

അതിരാവിലെ എഴുന്നേല്ക്കുന്നതിന്റെ. അതിരാവിലെ എഴുന്നേറ്റ് ബാബയുടെ ഓര്മ്മയിലിരിക്കുക – ഇത് വളരെ നല്ല ധാരണയാണ്. ചില കുട്ടികള് നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേല്ക്കുകയും ചെയ്ത് തന്റെ അവസ്ഥ മുഴുവന് ദിവസത്തിലും ശരിയായി വെയ്ക്കുന്നു. അജ്ഞാനികളുടെ ഉറക്കത്തേക്കാള് ജ്ഞാനികളുടെ ഉറക്കം പകുതിയായിരിക്കണം. 10 മണിക്ക് ഉറങ്ങൂ 2 മണിക്ക് എഴുന്നേറ്റിരിക്കൂ.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

എനിക്ക് ആശ്രയം നല്കുന്നവനെ…….

ഓം ശാന്തി. കുട്ടികളെല്ലാവരും സന്മുഖത്തിരിക്കുമ്പോള് മനസ്സിലാക്കുന്നു നമ്മള് ജീവാത്മാക്കളാണ്. ഇവിടെയാണെങ്കില് ജീവാത്മാക്കളായിരിക്കുമല്ലോ. ആത്മാക്കള്ക്ക് ശരീരമില്ലാതിരിക്കുമ്പോള് അശരീരിയെന്ന് പറയപ്പെടുന്നു. നിങ്ങളാണെങ്കില് ശരീരത്തോടൊപ്പം ഇരിക്കുകയാണ്. ആത്മാവ് അഥവാ പരമാത്മാവ് ഏതുവരെ ശരീരത്തില് വരുന്നില്ലയോ അപ്പോള് സംസാരിക്കാന് സാധിക്കില്ല. നിങ്ങള് ജീവാത്മാക്കള്ക്കറിയാം, ഇപ്പോള് ബാബയുടെ സന്മുഖത്തിരിക്കുകയാണ്. ഇതുപോലെ 5000 വര്ഷങ്ങള്ക്ക് മുമ്പ് സന്മുഖത്ത് വന്നിരിന്നു. കുട്ടികള് തീര്ച്ചയായും ബാബയില് നിന്ന് സമ്പത്തെടുക്കും. അറിയുന്നു നമ്മള് നമ്മുടെ പരംപിതാ പരമാത്മാവ് പരിധിയില്ലാത്ത ബാബയുടെ സന്മുഖത്തിരിക്കുകയാണ്. എന്തിനാണിരിക്കുന്നത്? ബാബയില് നിന്ന് സമ്പത്ത് നേടുന്നതിന്. സ്ക്കൂളില് നമ്മള് ടീച്ചറിലൂടെ എന്ജിനിയറിംഗ്, വക്കീല് ഭാഗം പഠിക്കുകയാണ് എന്ന് മനസ്സിലാക്കുന്നത് പോലെ ഈ ലക്ഷ്യം ഉണ്ടാകുന്നു. നിങ്ങള് കുട്ടികള് മനസ്സിലാക്കുകയാണ് പരംപിതാ പരമാത്മാവ് ബ്രഹ്മാവിന്റെ ശരീരത്തിലിരുന്ന് നമ്മെ രാജയോഗം പഠിപ്പിക്കുകയാണ്. ഭഗവാന്റെ വാക്കാണ് – ഇതാണെങ്കില് കുട്ടികള്ക്ക് മനസ്സിലായി ഭഗവാനെന്ന് നിരാകാരനെയാണ് പറയുന്നത്. ജീവാത്മാക്കള് തീര്ച്ചയായും പുനര്ജന്മമെടുക്കുന്നു. ഏതെങ്കിലും സന്യാസിയോട് നിങ്ങള് ചോദിക്കൂ – മനുഷ്യന് പുനര്ജന്മം എടുക്കുന്നുണ്ടോ? എങ്കില് എടുക്കുന്നില്ലെന്ന് പറയുകയില്ല . ഇല്ലായെങ്കില് 84 ലക്ഷം ജന്മമെന്ന് എങ്ങനെ പറയും? ചോദിക്കൂ – നിങ്ങള്പുനര്ജന്മത്തെ അംഗീകരിക്കുന്നുണ്ടോ? ഇതാണെങ്കില് ശരിയാണ്, ആത്മാവ് സംസ്ക്കാരമനുസരിച്ച് ഒരു ശരീരം ഉപേക്ഷിച്ച് വേറൊന്ന് എടുക്കുന്നു. ഇങ്ങനെ ചില-ചില മനുഷ്യര് 84 ജന്മങ്ങളെടുക്കുന്നു. 84 ലക്ഷം ജന്മങ്ങളുടെ കാര്യമൊന്നുമില്ല. ആദ്യത്തെ ജന്മം തീര്ച്ചയായും വളരെ നല്ല സതോപ്രധാനമായിരിക്കും. അവസാനം മോശമായ തമോപ്രധാനമായിരിക്കും. 16 കലയില് നിന്ന് 14 കല, 12 കലയായി മാറും, പുനര്ജന്മം തീര്ച്ചയായും എടുക്കുന്നു. ചോദിക്കണം ശരി, പരംപിതാ പരമാത്മാവ് പുനര് ജന്മമെടുക്കുന്നുണ്ടോ അതോ പുനര്ജന്മ രഹിതനാണോ? നോക്കൂ ഈ പോയിന്റ് വളരെ സൂക്ഷ്മമാണ്. അഥവാ ജനന മരണ രഹിതനാണെന്ന് പറയുകയാണെങ്കില് പിന്നെ ശിവ ജയന്തി ക്ക് തെളിവില്ല. ശിവജയന്തിയാണെങ്കില് ആഘോഷിച്ച് വരുന്നതാണെന്നു പറയും. മനസ്സിലാക്കി കൊടുക്കണം അതെ ശിവജയന്തിയുണ്ട് പക്ഷെ ജന്മത്തോടൊപ്പം പിന്നീട് മരണമുണ്ട് എന്ന് പറയപ്പെടുന്നത,് അതില്ല. അഥവാ മരിക്കുകയാണെങ്കില് പിന്നീട് പുനര്ജന്മമെടുക്കും. ബാബ ഒരിക്കലും പുനര് ജന്മമെടുക്കുന്നില്ല. ബാബ ഈ ശരീരത്തില് ഒരേയൊരു തവണയാണ് വരുന്നത്. പരംപിതാ പരമാത്മാവ് പുനര്ജന്മ രഹിതനാണ്, ബാബ ഒരിക്കലും സതോപ്രധാനത്തില് നിന്ന് തമോപ്രധാനമായി മാറുന്നില്ല. ആത്മാക്കളാണെങ്കില് എല്ലാവരും ജനന മരണത്തില് വന്ന് വന്ന് പതിതമായി മാറുന്നു പിന്നീട് ബാബ പാവനമാക്കി മാറ്റാന് വരുന്നു. ഇതിലൂടെ വ്യക്തമാകുന്നു ആത്മാവ് തന്നെയാണ് പതിതമായി മാറുന്നത്, ആത്മാവ് വീട്ടില് നിന്ന് പാവനമായി വരുന്നു പിന്നീട് മായ പതിതമാക്കി മാറ്റുന്നു. ബാബയാണെങ്കില് ഒരിക്കലും പതിതമാക്കി മാറ്റുന്നില്ല. ബാബ ഒരിക്കലും കുട്ടികള്ക്ക് മോശമായ നിര്ദ്ദേശം നല്കില്ല. ഈ സമയത്തെ മനുഷ്യര് പതിതമായ നിര്ദ്ദേശം തന്നെയാണ് നല്കുന്നത്. ഇപ്പോള് പാവനമായ ബാബ പറയുകയാണ് പതിതമായി മാറരുത് അര്ത്ഥം വികാരത്തില് പോകരുത്. രാവണന്റെ മതത്തിലൂടെ ദുഖധാമമായി മാറിയിരിക്കുന്നു. ആദ്യം സുഖധാമമായിരുന്നു. ബാബ തന്നെയാണ് സുഖ-ദുഖം നല്കുന്നത്, ഇങ്ങനെയല്ല. ഇല്ല, ബാബയ്ക്കൊരിക്കലും കുട്ടികള്ക്ക് ദുഖത്തിന്റെ മതം നല്കാന് സാധിക്കില്ല. മായ തന്നെയാണ് ദുഖം നല്കുന്നത്. ആ മായയുടെ മേല് വിജയം നേടുകയാണെങ്കില് നിങ്ങള് ലോകത്തെ ജയിച്ചവരായി മാറും. മനുഷ്യര് മായയുടെ അര്ത്ഥം മനസ്സിലാക്കുന്നില്ല. അവര് ധനത്തെ മായയെന്ന് പറയുന്നു. പറയാറുണ്ടല്ലോ ഇവര്ക്ക് മായയുടെ ലഹരി വളരെയുണ്ട്. പക്ഷെ മായയുടെ ലഹരി ഉണ്ടാകുന്നില്ല. അവിടെ രാവണന്റെ കോലം ഉണ്ടാക്കി കത്തിക്കുന്നില്ല. കോലമാണെങ്കില് ശത്രുവിന്റെയാണുണ്ടാക്കുന്നത്. അരകല്പത്തിന് ശേഷം രാവണരാജ്യം ആരംഭിക്കുന്നു. ദേഹാഭിമാനം വരുന്നതിലൂടെ പിന്നീട് മറ്റു വികാരങ്ങള് വന്ന് ചേരുന്നു. ശാസ്ത്രങ്ങളില് എഴുതിയിരിക്കുന്നു ദേവതകള് വാമമാര്ഗ്ഗത്തില് അര്ത്ഥം വികാരങ്ങളിലേയ്ക്ക് പോകുന്നു. മായയുടെ വശത്താകുന്നതിലൂടെ പരവശരായി മാറുന്നു. പരമത്തിലൂടെ പോയ്കൊണ്ടിരിക്കുന്നു. ഇപ്പോള് നിങ്ങള് ശ്രീമതത്തിലൂടെ നടക്കുകയാണ്. പരമത്ത് അര്ത്ഥം മായയുടെ മതം. ശ്രീ അര്ത്ഥം ബാബയുടെ ശ്രേഷ്ഠ മതം. അത് രാവണന്റെ മതമാണ്, പരമത്ത്, അതിനാല് ബാബ പറഞ്ഞിട്ടുണ്ട് ആസൂരീയ സമ്പ്രദായത്തില് എല്ലാവരും രാവണന്റെ ചങ്ങലയില് ദുഖിതരാണ്.

മനുഷ്യര് സത്യയുഗത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വര്ഷമാണെന്ന് മനസ്സിലാക്കിയിരിക്കുകയാണ്. നിങ്ങള് കണക്ക് പറഞ്ഞു കൊടുക്കൂ – 5000 വര്ഷം എങ്ങനെയാണെന്ന്. ക്രിസ്തുവിന് 2000 വര്ഷം കഴിഞ്ഞു, ബുദ്ധന് 2250 വര്ഷം കഴിഞ്ഞു പിന്നെ ഇസ്ലാമിന് 2500 വര്ഷവും കഴിഞ്ഞു. എല്ലാം കൂടി ചേര്ന്ന് അരകല്പമായി. അവരുടെ മുമ്പ് ദേവതകളുടെ രാജ്യമായിരുന്നു പിന്നീട് ദേവതകളുടെ ലക്ഷക്കണക്കിന് വര്ഷമെന്ന് എങ്ങനെ പറയാന് സാധിക്കും. ഇത്ര മനുഷ്യരുണ്ട് പിന്നീടാണെങ്കില് അനേകം മനുഷ്യരുണ്ടാകുന്നു. ഇത്രയുമൊന്നുമില്ല. 5000 വര്ഷത്തില് തന്നെയാണ് കോടിക്കണക്കിന് മനുഷ്യരുണ്ടാകുന്നത്. പറയുന്നുമുണ്ട് ക്രിസ്തുവിന് 3000 വര്ഷങ്ങള്ക്ക് മുമ്പ് ഭാരതത്തില് ആദി സനാതന ദേവീ ദേവതാ ധര്മ്മമായിരുന്നു. 5000 വര്ഷം പൂര്ത്തിയാവുകയാണ്. നാടകം പൂര്ത്തിയാവണമല്ലോ. ഈ കാര്യങ്ങള് ആരും അറിയുന്നില്ല. ഞാന് എന്താണോ, എങ്ങനെയാണോ, ഈ ചക്രം കറങ്ങുന്നു, ആര്ക്കും അറിയാന് സാധിക്കുന്നില്ല. ബാബ തന്നെയാണ് മനസ്സിലാക്കി തരുന്നത് – ഇതാണ് ഗീതാ എപ്പിസോഡ്. ബാബ വന്ന് സഹജ രാജയോഗം പഠിപ്പിച്ചിരുന്നു. ബാബ വൃദ്ധര്ക്കും മനസ്സിലാക്കി കൊടുക്കുന്നു ഇത് വളരെ സഹജമായ കാര്യമാണ്. കേവലം ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കണം. കുട്ടി ജന്മമെടുത്തു, അതിലൂടെ അവകാശി ജന്മമെടുക്കുന്നു. നിങ്ങള് മനസ്സിലാക്കുന്നു നമ്മള് ബാബയുടെ അവകാശിയാണ്. 5000 വര്ഷങ്ങള്ക്ക് ശേഷം വീണ്ടും കാണാന് വന്നിരിക്കുകയാണ്. ഇത് വളരെ ഗുപ്തമായ കാര്യങ്ങളാണ്. ബാബ ചോദിക്കുകയാണ് മുമ്പ് എപ്പോഴെങ്കിലും കണ്ടുമുട്ടിയിട്ടുണ്ടോ? പറയും ഉണ്ട് ബാബാ. ആത്മാവ് ഈ മുഖത്തിലൂടെ പറയുന്നു – നമ്മള് 5000 വര്ഷം മുമ്പും അങ്ങയെ കണ്ടുമുട്ടിയിട്ടുണ്ട്. അങ്ങ് ഈ ശരീരത്തിലൂടെ പഠിപ്പ് നല്കാന് വന്നിരുന്നു. ആരാണോ നല്ല നല്ല കുട്ടികള്, മനസ്സിലാക്കുന്നു നമ്മള് ബാബയില് നിന്ന് പരിധിയില്ലാത്ത സമ്പത്ത് നേടാന് വന്നിരിക്കുകയാണ്. നമ്മള് പരിധിയില്ലാത്ത ബാബയുടെതായി മാറിയിരിക്കുന്നു, ബ്രഹ്മാവിലൂടെ. ബാബ പറയുന്നു – എന്നെ തിരിച്ചറിഞ്ഞോ, ഞാന് നിങ്ങളുടെ അച്ഛനാണ്. നിങ്ങള് പറയും അതെ ബാബാ, അങ്ങ് ഞങ്ങള് ആത്മാക്കളുടെ പരംപിതാ പരമാത്മാവായ അച്ഛനാണ്. ബാബയും പറയുന്നു – നിങ്ങളെ ഞാന് സ്വര്ഗ്ഗത്തിലേയ്ക്ക് അയച്ചതായിരുന്നു, സമ്പത്ത് നല്കിയതായിരുന്നു പിന്നീട് മായ തട്ടിയെടുത്തു വീണ്ടും ഞാനിപ്പോള് നല്കുന്നു. മായ സമ്പത്ത് തട്ടിയെടുക്കുന്നു, ബാബ നല്കുന്നു. ഇത് അനേക തവണ കളി നടന്നു കഴിഞ്ഞതാണ്, നടന്നു കൊണ്ടേയിരിക്കും. അവസാനമില്ല. ബാബയുടെതാക്കി മാറ്റുന്നു പിന്നീട് ചിലര് ഒന്നാന്തരം, ചിലര് രണ്ടാന്തരമാകുന്നു. ചിലര് ഒന്നാനമ്മയുടെ കുട്ടികള്, ചിലര് രണ്ടാനമ്മയുടെതാകുന്നു. പാകപ്പെട്ടവരും, പാകപ്പെടാത്തവരുമുണ്ടാകുമല്ലോ. ഉറച്ചവരെ പോലും ഇടയ്ക്ക് മായ ഒറ്റയടിക്ക് തോല്പിക്കുന്നു. കുട്ടികള് പറയുന്നു ബാബാ ഞങ്ങള് ഏതുവരെ ജീവിച്ചരിക്കുന്നുവോ, അങ്ങയില് നിന്ന് സമ്പത്തെടുത്തു കൊണ്ടിരിക്കും. വികര്മ്മങ്ങളുടെ ഭാരം ശിരസ്സിന് മേല് വളരെയധികമാണ്. അതിനാല് എത്രത്തോളം നിങ്ങള് ഓര്മ്മയിലിരിക്കുന്നുവോ ആ യോഗാഗ്നിയാല് നിങ്ങള് പാപാത്മാവില് നിന്ന് പുണ്യാത്മാവായി മാറും. അഗ്നി വസ്തുവിനെ പവിത്രമാക്കി മാറ്റുന്നു. നിങ്ങളുടെത് യോഗാഗ്നിയാണ്. ഇത് പരിധിയില്ലാത്ത യജ്ഞമാണ്. പരിധിയില്ലാത്ത സേഠ് പരിധിയില്ലാത്ത യജ്ഞം രചിക്കുന്നു. ഇത്രയും വര്ഷം ഒരു യജ്ഞവും നടന്നിരുന്നില്ല. 7-8 ദിവസം അഥവാ ഒരു മാസത്തേയ്ക്ക് യജ്ഞം രചിക്കുന്നു. നിങ്ങളുടെ ഈ യജ്ഞമാണെങ്കില് എത്ര വര്ഷമായി നടന്നു വരുന്നു. ബാബയാണെങ്കില് കേള്പ്പിച്ചു കൊണ്ടേയിരിക്കുന്നു. പറയുന്നു മറക്കരുത്, കേവലം എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ ജന്മ-ജന്മാന്തരങ്ങളുടെ വികര്മ്മങ്ങളുടെ ഭാരം മുറിഞ്ഞ് പോകും. ഭഗവാന്റെ വാക്കാണ് – അച്ഛനായ എന്നെ ഓര്മ്മിക്കൂ. തീര്ച്ചയായും വന്ന് കഴിഞ്ഞു അപ്പോഴാണല്ലോ പറയുന്നത്.

ബാബ പറയുന്നു – ഇപ്പോള് നിങ്ങള്ക്ക് തിരിച്ച് പോകണം. നിങ്ങളുടെ ആത്മാവ് ഈ സമയം വളരെ പതിതമാണ്. ഇപ്പോള് നിങ്ങള്ക്കറിയാം യോഗത്തിലൂടെ നമ്മള് പാവനമായി മാറും. നിങ്ങളുടെ പ്രതിജ്ഞയാണ് അങ്ങ് എപ്പോള് വരുന്നുവോ അപ്പോള് മറ്റ് എല്ലാ സംഗത്തേയും വിട്ട് അങ്ങയുടെ സംഗത്തില് ചേരും. അങ്ങയുടെ അവകാശിയാകും. സ്ത്രീ പുരുഷന് മേല്, പുരുഷന് സ്ത്രീയ്ക്ക് മേല് അര്പ്പണമാകുന്നു. ഇവിടെ ബാബയുടെ മേല് ബലിയര്പ്പണമാകണം. വിവാഹത്തില് പരസ്പരം ബലിയര്പ്പണമാകാറുണ്ടല്ലോ. ഇപ്പോള് ബാബ പറയുന്നു – നിങ്ങള്ക്ക് ഒരു മനുഷ്യന് മേലും ബലിയര്പ്പണമാകേണ്ടതില്ല. നിങ്ങളുടെ പ്രതിജ്ഞയാണ് – അങ്ങയുടെ മേല് ബലിയര്പ്പണമാകും. നിങ്ങള് എന്നില് ബലിയര്പ്പണമാകുകയാണെങ്കില് 21 ജന്മം നിങ്ങളെ സദാ സുഖിയാക്കി മാറ്റാം. എത്ര വലിയ സമ്പത്താണ്. ശ്രീമതത്തിലൂടെ നിങ്ങള് ശ്രേഷ്ഠരായി മാറും, ഇത് മറക്കരുത്. ലക്ഷ്മീ നാരായണന്റെ ചിത്രവും വീട്ടില് വെയ്ക്കൂ. നമ്മള് ബാബയില് നിന്ന് ഈ സമ്പത്ത് എടുത്തു കൊണ്ടിരിക്കുകയാണ്. ബാബ പരംധാമത്തില് നിന്ന് വന്നിരിക്കുകയാണ്. മായയാകുന്ന കഴുകന് നിസ്സാരക്കാരനല്ല. എല്ലാവരുടെയും കാര്യമല്ല പക്ഷെ നമ്പര്വൈസാണ്. ചിലരാണെങ്കില് പെട്ടെന്ന് മറന്നു പോകുന്നു നമ്മള് ബാബയില് നിന്ന് സമ്പത്ത് നേടുകയാണെന്ന്. ഇവിടെ ഇരിക്കുമ്പോള് ലഹരി വര്ദ്ധിക്കുന്നു. ഇവിടെ നിന്ന് പുറത്തേയ്ക്ക് പോയി മറന്നു പിന്നീട് അതിരാവിലെ റിഫ്രഷാകുന്നു പിന്നീട് മുഴുവന് ദിവസത്തിലും മറന്നു പോകുന്നു. 4-5 വര്ഷം നല്ല സേവനം ചെയ്തവര് പോലും ഇന്ന് കാണുന്നില്ല. എന്തെങ്കിലും അവജ്ഞയുണ്ടായിയെങ്കില് മായ ശക്തമായി അടിക്കുന്നു പിന്നെ വിട്ടു പോകും. ബാബ പറയുകയാണ് – കയറുകയാണെങ്കില് വൈകുണ്ഠ രസം കുടിക്കാം, വീണാല് തവിടു പൊടിയാകും. കാണുന്നു എങ്ങനെ തവിട് പൊടിയായിരിക്കുന്നുവെന്ന്. വൈകുണ്ഠത്തിലാണെങ്കില് തീര്ച്ചയായും പോകും. പക്ഷെ പദവി നമ്പര്വൈസാണല്ലോ. കേവലം അവിടെ എല്ലാവരും സുഖിയായിരിക്കും എങ്കിലും പദവി വേണമല്ലോ. സ്കൂളില് പദവി നേടുന്നതിന് വേണ്ടി തന്നെയാണല്ലോ പുരുഷാര്ത്ഥം ചെയ്യുന്നത്. ഇങ്ങനെയല്ല പ്രജയായാലും മതി, എന്താണോ ഭാഗ്യത്തിലുള്ളത്. ഇല്ല, ഇതിനെ തമോപ്രധാന പുരുഷാര്ത്ഥമെന്ന് പറയുന്നു. സതോപ്രധാനമെന്ന് ഇവരെയാണ് പറയുക ആരാണോ ബാബയില് നിന്ന് പൂര്ണ്ണമായും സമ്പത്തെടുക്കുന്നതിന്റെ പുരുഷാര്ത്ഥം ചെയ്യുന്നത്. ഇത് കുതിരപന്തയമാണ്. എല്ലാവരുമൊന്നും നമ്പര്വണ്ണില് പോകില്ല. ഇത് മനുഷ്യമത്സരമാണ്. നിങ്ങള് ആഗ്രഹിക്കുകയാണ് ഞങ്ങള് വേഗം ശിവബാബയുടെ കഴുത്തിലെ മാലയാവുമെന്നന്ന്, എങ്കില് അവരെ ഓര്മ്മിക്കേണ്ടതുണ്ട്. മുഴുവന് ആധാരവും ഓര്മ്മയിലാണ്. മായ ഇങ്ങനെ വിഘ്നമിടുന്നു പെട്ടെന്ന് പന്തയത്തില് നിന്ന് മാറ്റി കളയുന്നു. നിങ്ങളുടെത് ഹ്യൂമണ് റേസാണ്. ആത്മാവ് പറയുന്നു ഞാന് വളരെ ദുഖിയായിരിക്കുന്നു. ശരീരം എടുത്തെടുത്ത് വളരെയധികം ക്ഷീണിച്ചിരിക്കുന്നു. പറയുന്നു ഇപ്പോള് ബാബയുടെ അടുത്തേയ്ക്ക് പോകണം. ബാബ യുക്തിയാണെങ്കില് പറഞ്ഞു തന്നിട്ടുണ്ട്. പറയുന്നു ബാബാ ഞങ്ങള് അങ്ങയുടെ ഓര്മ്മയില് മാത്രമേയിരിക്കൂ. എത്ര സമയം കണ്ടെത്തുന്നുവോ അത്രയും വളരെ നല്ലതാണ്. സര്ക്കാരിന്റെ സേവനത്തിലും 8 മണിക്കൂര് നല്കൂ, അതുപോലെ ഓര്മ്മയിലും 8 മണിക്കൂര് ഇരിക്കൂ. സൃഷ്ടിയെ സ്വര്ഗ്ഗമാക്കി മാറ്റുക ഇത് എത്ര വലിയ സേവനമാണ്. കേവലം ബാബയെ ഓര്മ്മിക്കൂ, സുഖധാമത്തെ ഓര്മ്മിക്കൂ. അത്രയും മതി, 8 മണിക്കൂര് സേവനം ചെയ്യുകയാണെങ്കില് നിങ്ങള് പൂര്ണ്ണമായ സമ്പത്ത് നേടും. ഇങ്ങനെയിങ്ങനെ ഓര്മ്മിച്ചോര്മ്മിച്ച് നിങ്ങളുടെ വികര്മ്മം വിനാശമാകും. 8 മണിക്കൂര് ഈ സേവനത്തിന് നല്കൂ ബാക്കി 16 മണിക്കൂര് നിങ്ങള് ഫ്രീയാണ്. എത്ര സാധിക്കുമോ നിങ്ങള് ഇടയ്ക്കിടയ്ക്ക് ഓര്മ്മിക്കൂ. ഓര്മ്മയാണെങ്കില് എവിടെയിരുന്നും ചെയ്യാന് സാധിക്കും. ഏറ്റവും നല്ല സമയം നിങ്ങള്ക്ക് അതിരാവിലെ ലഭിക്കും. സിന്ധിയില് പഴഞ്ചൊല്ലുമുണ്ട് അതിരാവിലെ ഉറങ്ങണം അതിരാവിലെ എഴുന്നേല്ക്കണം……ആ മനുഷ്യരാണ് വലിയ ഗുണവാന്മാര്. ഈ പാട്ടും ഇപ്പോഴത്തെതാണ്. ബാബ പറയുന്നു രാത്രിയില് വേഗത്തില് ഉറങ്ങൂ പിന്നീട് അതിരാവിലെ ഉണരൂ. അജ്ഞാനി മനുഷ്യര് 8 മണിക്കൂര് ഉറങ്ങുന്നു, നിങ്ങളുടെ ഉറക്കം പകുതിയായിരിക്കണം. 4-5 മണിക്കൂര് ഉറക്കം അത്രമാത്രം. നിങ്ങള് കര്മ്മയോഗിയാണല്ലോ. രാത്രി 10 മണിക്ക് ഉറങ്ങൂ 2 മണിക്ക് എഴുന്നേല്ക്കൂ. ശിവബാബയെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങളുടെ സമ്പാദ്യം വളരെയധികമാണ്. നിങ്ങള്ക്ക് ആരോഗ്യവും സമ്പത്തും രണ്ടും ലഭിക്കും. ശരി 2 മണിക്ക് എഴുന്നേല്ക്കാന് പറ്റില്ലെങ്കില് 3 മണിക്ക് എഴുന്നേല്ക്കൂ, 4 മണിക്ക് എഴുന്നേല്ക്കൂ. ഒന്നന്താരം സമയമാണത്. ശാന്തിയുണ്ടാകുന്നു, എല്ലാവരും അശരീരീയായി മാറുന്നു. ആ സമയം ശാന്തി വളരെയധികമുണ്ടാകുന്നു. അമൃതവേളയിലെ ഓര്മ്മ വളരെ നല്ല പ്രഭാവം ഉണ്ടാക്കുന്നു. ബാബ അനേകം കാര്യം ചെയ്തും രാത്രി ഉണര്ന്നിരിക്കുന്നു. സൂക്ഷ്മ സേവനത്തിലും ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല. സമ്പാദ്യത്തിലൂടെ സന്തോഷമുണ്ടാകും. നിങ്ങള് കുട്ടികള് അതിരാവിലെ എഴുന്നേറ്റ് തന്റെ അവിനാശി സമ്പാദ്യം ഉണ്ടാക്കി കൊണ്ടിരിക്കൂ. ശരി.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. 21 ജന്മം സദാ സുഖിയായിരിക്കുന്നതിന് വേണ്ടി ഒരു ബാബയില് പൂര്ണ്ണമായി ബലിയര്പ്പണമാകണം. ശ്രീമതത്തിലൂടെ ശ്രേഷ്ഠമായി മാറണം. മന്മത്തും പരമത്തും ത്യാഗം ചെയ്യണം. ഒരു അവജ്ഞയും

ചെയ്യരുത്.

2. അതിരാവിലെ എഴുന്നേറ്റ് ഓര്മ്മയിലിരുന്ന് സമ്പാദ്യമുണ്ടാക്കണം. സൃഷ്ടിയെ സ്വര്ഗ്ഗമാക്കി മാറ്റുന്നതിന്റെ സേവനം കുറഞ്ഞത് 8 മണിക്കൂറെങ്കിലും ചെയ്യണം.

വരദാനം:-

ആരാണോ ദേഹാഭിമാനത്തെ അര്പ്പിക്കുന്നത് അവരുടെ ഓരോ കര്മ്മവും കണ്ണാടിയാകും. ഏതെങ്കിലും ഒരു വസ്തു അര്പ്പിച്ചു കഴിഞ്ഞാല് പിന്നെ അതിനെ തന്റെതാണെന്ന് ചിന്തിക്കില്ല. അതുപോലെ ദേഹാഭിമാനത്തേയും അര്പ്പണം ചെയ്യുന്നതിലൂടെ എപ്പോഴാണോ എന്റേത് എന്നത് സമാപ്തമാകുന്നത് അപ്പോള് ആകര്ഷണവും ഇല്ലാതാകും. അതിനെയാണ് സമ്പൂര്ണ്ണ സമര്പ്പണം എന്ന് പറയുന്നത്. ഇങ്ങനെ സമര്പ്പണമാകുന്നവര് സദാ യോഗയുക്തരും ബന്ധനമുക്തരുമായിരിക്കും. അവരുടെ ഓരോ സങ്കല്പവും കര്മ്മവും യുക്തിയുക്തമായിരിക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top