25 April 2021 Malayalam Murli Today – Brahma Kumaris
24 April 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
കര്മ്മയോഗി സ്ഥിതിയുടെ ഗുഹ്യമായ പരിഭാഷ
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഇന്ന് വിദേഹിയായ ബാപ്ദാദ തന്റെ വിദേഹി സ്ഥിതിയില് സ്ഥിതി ചെയ്യുന്ന ശ്രേഷ്ഠമായ കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഓരോ ബ്രാഹ്മണ ആത്മാവും വിദേഹിയാകുന്നതിന്റെ അഥവാ കര്മ്മാതീതമാകുന്നതിന്റെ ശ്രേഷ്ഠമായ ലക്ഷ്യവുമായി സമ്പൂര്ണ്ണ സ്ഥിതിയുടെ സമീപത്തേക്ക് വന്നു കൊണ്ടിരിക്കുന്നു. അതിനാല് ഇന്ന് ബാപ്ദാദ കുട്ടികളുടെ കര്മ്മാതീത വിദേഹി സ്ഥിതിയുടെ സമീപതയെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു- ആരെല്ലാം എത്രത്തോളം സമീപത്തെത്തി, ഫോളോ ബ്രഹ്മാബാബ എത്രത്തോളം ചെയ്തു അല്ലെങ്കില് ചെയ്തു കൊണ്ടിരിക്കുന്നു? സര്വ്വരുടെയും ലക്ഷ്യം ബാബയുടെ സമീപവും സമാനവുമാകുക എന്നതാണ്. പക്ഷെ പ്രാക്ടിക്കലില് നമ്പര്വാര് ആയിത്തീരുന്നു. ഈ ദേഹത്തിലിരുന്നും വിദേഹി അര്ത്ഥം കര്മ്മാതീതമാകുന്നതിന്റെ ഉദാഹരണം സാകാരത്തില് ബ്രഹ്മാബാബയെ കണ്ടു. അതിനാല് കര്മ്മാതീതമാകുന്നതിന്റെ വിശേഷതയെന്താണ്? ഏപ്പോള് വരെ ഈ ദേഹമുണ്ടോ, കര്മ്മേന്ദ്രിയങ്ങളോടൊപ്പം ഈ കര്മ്മ ക്ഷേത്രത്തില് പാര്ട്ടഭിനയിച്ചു കൊണ്ടിരിക്കുന്നുവൊ, അതു വരെ കര്മ്മം ചെയ്യാതെ ഒരു സെക്കന്റ് പോലുമിരിക്കാന് സാധക്കില്ല. കര്മ്മാതീതം അര്ത്ഥം കര്മ്മം ചെയ്തു കൊണ്ടും കര്മ്മത്തിന്റെ ബന്ധനത്തില് നിന്നുപരി. ഒന്നുണ്ട് ബന്ധനം രണ്ടാമത് സംബന്ധം. കര്മ്മേന്ദ്രിയങ്ങളിലൂടെ കര്മ്മത്തിന്റെ സംബന്ധനത്തില് വരിക എന്നത് വേറെയാണ്, കര്മ്മത്തിന്റെ ബന്ധനത്തില് ബന്ധിക്കപ്പെടുക എന്നത് വേറെ. കര്മ്മബന്ധനം കര്മ്മത്തിന്റെ പരിധിയുടെ ഫലത്തിന് വശപ്പെടുത്തുന്നു. വശീഭൂതം എന്നു പറയുമ്പോള് മറ്റുള്ളവര്ക്ക് വശപ്പെടുന്നു എന്നാകുന്നു. വശപ്പെടുന്നവര് ഭൂതത്തിന് സമാനം അലയുന്നവരായി മാറുന്നു. അശുദ്ധ ആത്മാവ് ഭൂതമായി പ്രവേശിക്കുമ്പോള് മനുഷ്യാത്മാവിന്റെ സ്ഥിതിയെന്തായിരിക്കും? പരപവശമായി അലയുന്നു. അതേപോലെ കര്മ്മത്തിന് വശീഭൂതരായവര് അര്ത്ഥം കര്മ്മത്തിന്റെ വിനാശി ഫലത്തിന്റെ ഇച്ഛയ്ക്ക് വശീഭൂതരായവര് അപ്പോള് കര്മ്മവും ബന്ധനത്തില് ബന്ധിച്ച് ബുദ്ധിയിലൂടെ അലയിച്ചു കൊണ്ടിരിക്കും. ഇതിനെയാണ് കര്മ്മബന്ധനം എന്നു പറയുന്നത്, ഇത് സ്വയത്തെയും പരവശമാക്കുന്നു, മറ്റുള്ളവരെയും പരവശപ്പെടുത്തുന്നു. കര്മ്മാതീതം അര്ത്ഥം കര്മ്മത്തിന് വശപ്പെടുന്നവരല്ല എന്നാല് അധികാരിയായി കര്മ്മേന്ദ്രിയങ്ങളുടെ സംബന്ധത്തില് വരുന്നവര്, വിനാശി കാമനയിലൂടെ നിര്മ്മോഹിയായി കര്മ്മേന്ദ്രിയങ്ങളിലൂടെ കര്മ്മം ചെയ്യിക്കുന്നവര്. അധികാരിയായ ആത്മാവിനെ കര്മ്മത്തിന് അധീനപ്പെടുത്താന് സാധിക്കരുത് എന്നാല് അധികാരിയായി ചെയ്യിപ്പിച്ചു കൊണ്ടിരിക്കണം. കര്മ്മേന്ദ്രിയങ്ങള് തന്റെ ആകര്ഷണത്തില് ആകര്ഷിക്കുന്നു അര്ത്ഥം കര്മ്മത്തിന് വശീഭൂതമാകുന്നു, അധീനമാകുന്നു, ബന്ധനത്തില് ബന്ധിക്കപ്പെടുന്നു. കര്മ്മാതീതം അര്ത്ഥം ഇതില് നിന്നും അതീതം അര്ത്ഥം നിര്മ്മോഹി. കണ്ണുകളുടെ കര്ത്തവ്യമാണ് കാണുക എന്നാല് കാണുന്നതിന്റെ കര്മ്മം ചെയ്യിക്കുന്നതാര്? കണ്ണ് കര്മ്മം ചെയ്യുന്നതാണ്, ആത്മാവ് കര്മ്മം ചെയ്യിക്കുന്നു. അപ്പോള് ചെയ്യിക്കുന്ന ആത്മാവ് , ചെയ്യിപ്പിക്കുന്ന കര്മ്മേന്ദ്രിയങ്ങള്ക്ക് വശപ്പെടുകയാണെങ്കില് ഇതിനെയാണ് കര്മ്മ ബന്ധനം എന്നു പറയുന്നത്. ചെയ്യിപ്പിക്കുന്നവനായി കര്മ്മം ചെയ്യിക്കൂ- ഇതിനെയാണ് പറയുന്നത് കര്മ്മത്തിന്റെ സംബന്ധത്തില് വരിക എന്ന്. കര്മ്മാതീതമായ ആത്മാവ് സംബന്ധത്തില് വരുന്നു എന്നാല് ബന്ധനത്തില് വരുന്നില്ല. ഇടക്കിടക്ക് പറയാറില്ലേ പറയാന് ആഗ്രഹമില്ലായിരുന്നു പക്ഷെ പറഞ്ഞു, ചെയ്യാന് ആഗ്രഹമില്ലായിരുന്നു പക്ഷെ ചെയ്തു പോയി. ഇതിനെയാണ് പറയുന്നത് കര്മ്മത്തിന്റെ ബന്ധനത്തില് വശീഭൂതമായ ആത്മാവ് എന്ന്. ഇങ്ങനെയുള്ള ആത്മാവ് കര്മ്മാതീത സ്ഥിതിയുടെ സമീപത്തെന്ന് പറയുമോ അതോ ദൂരെയെന്ന് പറയുമോ?
കര്മ്മാതീതം അര്ത്ഥം ദേഹം, ദേഹത്തിന്റെ സംബന്ധം, പദാര്ത്ഥം, ലൗകീകമാകട്ട അലൗകീകമാകട്ടെ രണ്ട് സംബന്ധങ്ങളിലൂടെയും, ബന്ധനത്തിന് നിന്നും അതീതം അര്ത്ഥം നിര്മ്മോഹി. സംബന്ധം എന്ന ശബ്ദം പറയാറുണ്ട്- ദേഹത്തിന്റെ സംബന്ധം, ദേഹത്തിന്റെ സംബന്ധികളുടെ സംബന്ധം, എന്നാല് ദേഹത്തില് അഥവാ സംബന്ധത്തില് അധീനമാണെങ്കില് സംബന്ധവും ബന്ധനമായി മാറുന്നു. സംബന്ധം എന്ന ശബ്ദം സ്നേഹി നിര്മ്മോഹി സ്ഥിതിയുടെ അനുഭവം ചെയ്യിക്കുന്നു. ഇന്നത്തെ സര്വ്വാത്മാക്കളുടെയും സംബന്ധം, ബന്ധനത്തിന്റെ രൂപത്തിലേക്ക് പരിവര്ത്തനപ്പെട്ടു. എവിടെയാണൊ സംബന്ധം ബന്ധനത്തിന്റെ രൂപമാകുന്നത്, ആ ബന്ധനം സദാ സ്വയത്തെ ഏതെങ്കിലും പ്രകാരത്തില് പരവശമാക്കി കൊണ്ടിരിക്കും, ദുഃഖത്തിന്റെ അലകള് അനുഭവം ചെയ്യിക്കും, ഉദാസീനതയുടെ അനുഭവം ചെയ്യിക്കും. വിനാശി പ്രാപ്തികള് ഉണ്ടായിട്ടും അല്പക്കാലത്തേക്ക് ആ പ്രാപ്തികളുടെ സുഖം അനുഭവിക്കും. സുഖത്തിനോടൊപ്പം ഇപ്പോളിപ്പോള് പ്രാപ്തി സ്വരൂപത്തിന്റെ അനുഭവം ചെയ്യും, ഇപ്പോളിപ്പോള് പ്രാപ്തികളുണ്ടായിട്ടും അപ്രാപ്ത സ്ഥിതിയുടെ അനുഭവുണ്ടാകും. സമ്പന്നമായിട്ടും സ്വയത്തെ ശൂന്യമായി അനുഭവിക്കും. സര്വ്വതും ഉണ്ടായിട്ടും- ഇനിയും വേണം – എന്ന അനുഭവം ചെയ്തു കൊണ്ടിരിക്കും. എവിടെയാണൊ വേണം വേണം.. എന്നുള്ളത്- അവിടെയൊരിക്കലും സന്തുഷ്ടത ഉണ്ടായിരിക്കില്ല. മനസ്സും സന്തുഷ്ടമായിരിക്കണം, ശരീരവും സന്തുഷ്ടമായിരിക്കണം, മറ്റുള്ളവരും സന്തുഷ്ടമായിട്ടിരിക്കണം- ഇത് സദാ ഉണ്ടായിരിക്കില്ല. ഏതെങ്കിലുമൊക്കെ കാര്യത്താല് സ്വയത്തോട് നിരാശ അഥവാ മറ്റുള്ളവരോട് ആഗ്രഹിക്കാതെ തന്നെ നിരാശരാകും, കാരണം നിരാശ അര്ത്ഥം രഹസ്യത്തെ മനസ്സിലാക്കിയിട്ടില്ല. അധികാരിയായി കര്മ്മേന്ദ്രിയങ്ങളിലൂടെ കര്മ്മം ചെയ്യിപ്പിക്കുന്നതിന്റെ രഹസ്യം മനസ്സിലാക്കിയിട്ടില്ല. അപ്പോള് നിരാശരാകില്ലേ. കര്മ്മാതീതമായവര്ഒരിക്കലും നിരാശരാകില്ല കാരണം അവര് കര്മ്മ സംബന്ധത്തിന്റെയും കര്മ്മ ബന്ധനത്തിന്റെയും രഹസ്യത്തെ മനസ്സിലാക്കുന്നു. കര്മ്മം ചെയ്തോളൂ എന്നാല് വശീഭൂതരായിട്ടാകരുത്, അധികാരിയായി ചെയ്യൂ. കര്മ്മാതീതം അര്ത്ഥം തന്റെ പഴയ കര്മ്മത്തിന്റെ കണക്കിന്റെ ബന്ധനത്തില് നിന്ന് പോലും മുക്തം. കര്മ്മകണക്കിന്റെ ഫലസ്വരൂപമായി ശരീരത്തിന്റെ രോഗമാകട്ടെ, മനസ്സിന്റെ സംസ്ക്കാരം അന്യ ആത്മാക്കളുടെ സംസ്ക്കാരവുമായി ഉരസല് കൊണ്ടു വരുന്നതാകട്ടെ എന്നാല് കര്മ്മാതീതമായവര് കര്മ്മകണക്കിന് വശപ്പെടാതെ അധികാരിയായി അതിനെ സമാപ്തമാക്കും. കര്മ്മോയഗിയായി കര്മ്മകണക്കിനെ സമാപ്തമാക്കുക- ഇതാണ് കര്മ്മാതീതമാകുന്നതിന്റെ ലക്ഷണം. യോഗയിലൂടെ കര്മ്മകണക്കിനെ പുഞ്ചിരിച്ച് കൊണ്ട് തൂമ്പയില് നിന്നും മുള്ളാക്കി ഭസ്മമാക്കുക അര്ത്ഥം കര്മ്മക്കണക്കിനെ സമാപ്തമാക്കുക. രോഗത്തിന്റെ രൂപമാകരുത്. ആരാണൊ രോഗത്തിന്റെ രൂപമാകുന്നത് അവര് സദാ രോഗത്തെ തന്നെ വര്ണ്ണിച്ചു കൊണ്ടിരിക്കും. മനസ്സിലും വര്ണ്ണിക്കും മുഖത്തിലൂടെയും വര്ണ്ണിക്കും. രണ്ടാമത്തെ കാര്യം- രോഗത്തിന്റെ രൂപമായത് കാരണം സ്വയവും പരവശമാകും, മറ്റുള്ളവരെയും പരവശമാക്കും. അവര് നിലവിളിക്കും, കര്മ്മാതീതമായവര്അതിനെ ഉള്ക്കൊള്ളും. ചിലര്ക്ക് ചെറിയൊരു വേദന വന്നാല് നിലവിളിക്കുന്നു, വേറെ ചിലര് കൂടുതല് വേദനയുണ്ടായിട്ടും അതിനെ മറിക്കടക്കുന്നു. കര്മ്മാതീത സ്ഥിതിയുള്ളവര് ദേഹത്തിന്റെ അധികാരിയായത് കാരണം കര്മ്മകണക്ക് ഉണ്ടായിട്ടും നിര്മ്മോഹിയാകുന്നതിന്റെ അഭ്യാസിയാണ് ഇടയ്ക്കിടയ്ക്ക് അശരീരി സ്ഥിതിയുടെ അനുഭവം രോഗത്തില് നിന്നും മറി കടത്തുന്നു. ഏതുപോലെ സയന്സിന്റെ സാധനങ്ങളിലൂടെ അബോധാവസ്ഥയിലേക്ക് കൊണ്ടു പോകുന്നതിനാല് വേദന അറിയുന്നില്ല കാരണം മരുന്നിന്റെ ലഹരിയാണ്. കര്മ്മാതീത അവസ്ഥയിലുള്ളവര് അശരീരിയാകുന്നതിന്റെ അഭ്യാസിയായതിനാല് ഇടയ്ക്കിടയ്ക്ക് ഈ ആത്മീയ ഇന്ഞ്ചക്ഷന് എടുക്കുന്നു. ഇത് കാരണം വലുത് ചെറുതായി അനുഭവപ്പെടുന്നു. മറ്റൊരു കാര്യം- ഫാദറിനെ ഫോളൊ ചെയ്യുന്നത് കാരണം വിശേഷ ആജ്ഞാക്കാരിയാകുന്നതിന്റെ പ്രത്യക്ഷഫലമായി ബാബയുടെ ആശീര്വാദം, ആ രോഗത്തെ അര്ത്ഥം കര്മ്മക്കണക്കിനെ തൂമ്പയില് നിന്നും മുള്ള് പോലെയാക്കി മാറ്റുന്നു. കര്മ്മാതീതമായ ശ്രേഷ്ഠ ആത്മാവ് കര്മ്മക്കണക്കിനെ, കര്മ്മയോഗത്തിന്റെ സ്ഥിതിയിലേക്ക് പരിവര്ത്തനപ്പെടുത്തുന്നു. അതിനാല് അങ്ങനെയുള്ള അനുഭവമുണ്ടോ അതോ വലിയ കാര്യമാണെന്നാണോ മനസ്സിലാക്കുന്നത്? സഹജമാണോ അതോ പ്രയാസമാണോ? ചെറുതിനെ വലിയ കാര്യമാക്കുക അഥവാ വലുതിനെ ചെറിയ കാര്യമാക്കുക- ഇത് നിങ്ങളുടെ സ്ഥിതിക്കനുസരിച്ചാണ്. പരവശമാകുക അഥവാ തന്റെ അധികാരി സ്ഥിതിയുടെ ലഹരിയിലിരിക്കുക- ഇത് സ്വയത്തിന്റെ മേലാണ്. എന്ത് സംഭവിച്ചു അല്ലെങ്കില് സംഭവിച്ചത് നല്ലതിനാണ്- ഇത് നിങ്ങള് ചിന്തിക്കുന്നത് പോലെയാണ്. ഈ നിശ്ചയത്തിന് മോശമായതിനെ പോലും നല്ലതിലേക്ക് പരിവര്ത്തനപ്പെടുത്താന് സാധിക്കും കാരണം കര്മ്മകണക്ക് സമാപ്തമായത് കാരണം അഥവാ സമയത്തിനനുസരിച്ച് പ്രാക്ടിക്കല് പേപ്പര് ഡ്രാമയനുസരിച്ചായത് കാരണം ചില കാര്യങ്ങള് നല്ല രൂപത്തില് മുന്നില്വരും, ചില സമയത്ത് നല്ല രൂപമായിട്ടും പുറമേയുള്ള രൂപം നഷ്ടം കൊണ്ടു വരുന്ന രീതിയിലുള്ളതായിരിക്കും അഥവാ നിങ്ങള് പറയാറുണ്ടല്ലോ- ഈ രൂപത്തിലൂടെ നല്ലത് സംഭവിച്ചില്ലയെന്ന്. കാര്യങ്ങള് വരും, ഇപ്പോള് വരെ ഇങ്ങനെയുള്ള രൂപത്തിലുള്ള കാര്യങ്ങള് വന്നു, വന്നു കൊണ്ടിരിക്കും. പക്ഷെ നഷ്ടത്തിന്റെ കര്ട്ടണിന്റെയുള്ളില് ലാഭം അടങ്ങിയിരിക്കുന്നു. പുറമേ നഷ്ടം കാണപ്പെട്ടാലും, കുറച്ച് സമയത്തേക്ക് ധൈര്യത്തിന്റെ അവസ്ഥയിലൂടെ സഹനശീലതയുടെ സ്ഥിതിയിലൂടെ അന്തര്മുഖിയായി കാണൂവെങ്കില് പുറമേയുള്ള മൂടുപ്പടത്തിനുള്ളില് മറഞ്ഞിരിക്കുന്നത് തന്നെ നിങ്ങള്ക്ക് കാണപ്പെടും, മുകളിലുള്ളത് കണ്ടിട്ടും കാണാതിരിക്കും. ഹോളീഹംസമല്ലേ? ആ ഹംസത്തിന് മുത്തിനെയും കല്ലിനെയും വേര്തിരിച്ചറിയാന് സാധിക്കും അപ്പോള് ഹോളീഹംസങ്ങള് തന്റെ മറഞ്ഞിരിക്കുന്ന നേട്ടത്തെ കാണും, നഷ്ടങ്ങള്ക്കിടയില് നേട്ടത്തെ തിരഞ്ഞ് കണ്ടെത്തും. മനസ്സിലായോ? പെട്ടെന്ന് ഭയക്കുന്നില്ലേ? ഇതിലൂടെ എന്ത് സംഭവിക്കുന്നു? ഭയക്കുന്നത് കാരണം നല്ലത് ചിന്തിക്കുന്നത് പോലും മാറി പോകുന്നു. അതിനാല് ഭയക്കാതിരിക്കൂ. കര്മ്മത്തെ കണ്ട് കര്മ്മത്തിന്റെ ബന്ധനത്തില് കുടുങ്ങാതിരിക്കൂ. എന്ത് സംഭവിച്ചു, എങ്ങനെ സംഭവിച്ചു, ഇങ്ങനെ സംഭവിക്കാന് പാടില്ലായിരുന്നു, എന്നോട് തന്നെ എന്തു കൊണ്ടിങ്ങനെ സംഭവിക്കുന്നു, എന്റെ ഭാഗ്യം ഒരുപക്ഷെ ഇങ്ങനെയായിരിക്കാം- ഈ ചരടുകള് ബന്ധിക്കുന്നു. ഈ സങ്കല്പം തന്നെയാണ് ചരടുകള്. അതിനാല് കര്മ്മത്തിന്റെ ബന്ധനത്തില് വരുന്നു. വ്യര്ത്ഥ സങ്കല്പം തന്നെയാണ് കര്മ്മബന്ധനത്തിന്റെ സൂക്ഷ്മമായ ചരടുകള്. കര്മ്മാതീത ആത്മാവ് പറയും- സംഭവിക്കുന്നതെല്ലാം നല്ലതിനാണ്, ഞാനും നല്ലത്, ബാബയും നല്ലത്, ഡ്രാമയും നല്ലത്. ഇത് ബന്ധനത്തെ മുറിക്കുന്നതിനുള്ള കത്രികയായി പ്രവര്ത്തിക്കുന്നു. ബന്ധനമില്ലാതായിയെങ്കില് കര്മ്മാതീതമായില്ലേ. മംഗളകാരി ബാബയുടെ കുട്ടിയായത് കാരണം സംഗമത്തിന്റെ ഓരോ സെക്കന്റും മംഗളകാരിയാണ്. ഓരോ സെക്കന്റ് നിങ്ങളുടെ കര്ത്തവ്യം തന്നെ മംഗളം ചെയ്യുക എന്നതാണ്, സേവനം തന്നെ മംഗളം ചെയ്യുക എന്നതാണ്. ബ്രാഹ്മണരുടെ കര്ത്തവ്യം തന്നെയാണ് വിശ്വപരിവര്ത്തനം, വിശ്വമംഗളം. അങ്ങനെയുള്ള നിശ്ചയ ബുദ്ധി ആത്മാവിന് ഓരോ നിമിഷവും മംഗളകാരിയാണ്. മനസ്സിലായോ?
ഇപ്പോള് കര്മ്മാതീതത്തിന്റെ പരിഭാഷ വളരെ വലുതാണ്. കര്മ്മത്തിന്റെ ഗതി ഗുഹ്യമാണ്, കര്മ്മാതീത സ്ഥിതിയുടെ പരിഭാഷയും വളരെ മഹാനാണ്, കര്മ്മാതീതമാകേണ്ടതും ആവശ്യമാണ്. കര്മ്മാതീതമാകാതെ കൂടെ പോകാന് സാധിക്കില്ല. കൂടെ ആര് പോകും? സമാനമായവര്. ബ്രഹ്മാബാബയെ കണ്ടു- കര്മ്മാതീത സ്ഥിതിയെ എങ്ങനെ പ്രാപ്തമാക്കി? കര്മ്മാതീതമാകുന്നതിന് ഫോളോ ചെയ്യുക അര്ത്ഥം കൂടെ പോകുന്നതിന് യോഗ്യരാകുക. ഇന്ന് ഇത്രയും മാത്രം കേള്പ്പിക്കുന്നു, ഇത്രയും ചെക്കിംഗ് ചെയ്യണം, ബാക്കി പിന്നീട് കേള്പ്പിക്കാം. ശരി.
സര്വ്വ അധികാരി സ്ഥതിയില് സ്ഥിതി ചെയ്യുന്ന, കര്മ്മബന്ധനത്തെ കര്മ്മത്തിന്റെ സംബന്ധത്തില് പരിവര്ത്തനപ്പെടുത്തുന്ന, കര്മ്മക്കണക്കിനെ കര്മ്മയോഗത്തിന്റെ സ്ഥിതിയില് തൂമ്പയില് നിന്നും മുള്ളാക്കി മാറ്റുന്ന, ഓരോ സെക്കന്റിലും മംഗളം ചെയ്യുന്ന, സദാ ബ്രഹ്മാബാബയ്ക്ക് സമാനം കര്മ്മാതീത സ്ഥിതിയുടെ സമീപത്താണെന്ന അനുഭവം ചെയ്യുന്ന- അങ്ങനെയുള്ള വിശേഷ ആത്മാക്കള്ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.
അവ്യക്ത ബാപ്ദാദയുടെ പാര്ട്ടികളുമായുള്ള മിലനം-
1) സദാ സ്വയത്തെ സമര്ത്ഥനായ ബാബയുടെ സമര്ത്ഥരായ കുട്ടിയാണെന്ന അനുഭവം ചെയ്യന്നുണ്ടോ? ഇടയ്ക്ക് സമര്ത്ഥം, ഇടയ്ക്ക് ശക്തിഹീനം- ഇങ്ങനെയല്ലല്ലോ? സമര്ത്ഥം അര്ത്ഥം സദാ വിജയി. സമര്ത്ഥരായവര്ക്ക് ഒരിക്കലും തോല്വിയുണ്ടാകില്ല. സ്വപ്നത്തില് പോലും തോല്വിയുണ്ടാകില്ല. സ്വപ്നം, സങ്കല്പം, കര്മ്മം സര്വ്വതിലും സദാ വിജയി- ഇവരെയാണ് സമര്ത്ഥര് എന്ന് പറയുന്നത്. അങ്ങനെയുള്ള സമര്ത്ഥരല്ലേ? കാരണം ഇപ്പോഴത്തെ വിജയി, വളരെക്കാലമായി അവര് തന്നെ വിജയമാലയില് മഹിമ- പൂജയ്ക്ക് യോഗ്യരായി തീരുന്നു. വളരെക്കാലത്തെ വിജയിയല്ലായെങ്കില്, സമര്ത്ഥരല്ലായെങ്കില് വളരെക്കാലത്തെ മഹിമ-പൂജയ്ക്ക് യോഗ്യരാകാന് സാധിക്കില്ല. സദാ, വളരെക്കാലത്തെ വിജയികള് തന്നെയാണ് വളരെ സമയം വിജയ മാലയില് മഹിമ-പൂജയില് വരുന്നത്, ഇടയ്ക്കിടയ്ക്കുള്ള വിജയി അവര് ഇട്യ്ക്കിടയ്ക്കത്തെ അര്ത്ഥം 16000ത്തിന്റെ മാലയില് വരും. അതിനാല് വളരെക്കാലത്തെ കണക്കാണ് സദാ ഉള്ള കണക്കാണ്. 16000ത്തിന്റെ മാല സര്വ്വ ക്ഷേത്രങ്ങളിലും ഇല്ല, ചിലയിടങ്ങളിലെയുള്ളൂ.
2) സര്വ്വരും സ്വയത്തെ ഈ വിശാലമായ ഡ്രാമയിലെ ഹീറോ പാര്ട്ടധാരി ആത്മാക്കളാണെന്ന അനുഭവം ചെയ്യുന്നുണ്ടോ? നിങ്ങളെല്ലാവര്ക്കും ഹീറോ പാര്ട്ടാണ്. എന്നത് കൊണ്ട് ഹീറോ പാര്ട്ടധാരിയായി? കാരണം ഉയര്ന്നതിലും വച്ച് ഉയര്ന്ന ബാബ സീറോയാണ്- ബാബയോടൊപ്പം പാര്ട്ടഭിനയിക്കുന്നവരാണ്. നിങ്ങളും സീറോ അര്ത്ഥം ബിന്ദുവാണ്. എന്നാല് നിങ്ങള് ശരീരധാരിയായി മാറുന്നു, ബാബ സദാ സീറോയാണ്. അതിനാല് സീറോവിനോടൊപ്പം പാര്ട്ടഭിനയിക്കുന്ന ഹീറോ ആക്ടറാണ്- ഈ സ്മൃതിയുണ്ടെങ്കില് സദാ യഥാര്ത്ഥമായ പാര്ട്ടഭിനയിക്കും, സ്വതവേ തന്നെ ശ്രദ്ധയുണ്ടാകും. പരിധിയുള്ള ഡ്രാമയിലെ ഹീറോ പാര്ട്ടധാരിക്ക് എത്ര ശ്രദ്ധയുണ്ടായിരിക്കും. ഏറ്റവും വലുതിലും വച്ച് വലിയ ഹീറോ പാര്ട്ട് നിങ്ങള്ക്കാണ്. സദാ ഈ ലഹരിയിലും സന്തോഷത്തിലുമിരിക്കൂ- ആഹാ, എന്റെ ഹീറോ പാര്ട്ട് മുഴുവന് വിശ്വത്തിലെ ആത്മാക്കള് മഹീമ പാടുന്നുണ്ടോ? ദ്വാപരയുഗം മുതല് പാടുന്ന കീര്ത്തനങ്ങള്, നിങ്ങളുടെ ഈ സമയത്തെ ഹീറോ പാര്ട്ടിന്റെ സ്മരണയാണ്. എത്രയോ നല്ല സ്മരണയാണ് ഉണ്ടായത്. നിങ്ങള് സ്വയം ഹീറോ ആയി അതിനാല് നിങ്ങളുടെ പിന്നാലെ ഇപ്പോഴും മഹിമ ചെയ്തു കൊണ്ടിരിക്കുന്നത്. അന്തിമ ജന്മത്തിലും നിങ്ങളുടെ മഹിമ കേട്ടു കൊണ്ടിരിക്കുന്നു. ഗോപീവല്ലഭന്റെയും മഹിമയാണ്, ഗോപികമാരുടെയും മഹിമയാണ്. ബാബക്ക് ശിവന്റെ രൂപത്തില് മഹിമയുണ്ട്, കുട്ടികള്ക്ക് ശക്തികളുടെ രൂപത്തില് മഹിമയുണ്ട്. അതിനാല് സദാ ഹീറോ പാര്ട്ടഭിനയിക്കുന്ന ശ്രേഷ്ഠ ആത്മാക്കളാണ്-ഇതേ സ്മൃതിയില് സന്തോഷത്തില് മുന്നോട്ട് പോകൂ.
കുമാരന്മാരോട്-
1) സഹയോഗി കുമാരന്മാരല്ലേ? നിരന്തര യോഗി കുമാര്, കര്മ്മയോഗി കുമാര് കാരണം കുമാരന് എത്രത്തോളം സ്വയം മുന്നോട്ടുയരാന് ആഗ്രഹിക്കുന്നുവൊ അത്രയും ഉയരാന് സാധിക്കും. എന്ത് കൊണ്ട്? നിര്ബന്ധനമാണ്, ഭാരമില്ല, ഉത്തരവാദിത്വമില്ല അതിനാല് ഭാരരഹിതരാണ്. ഭാരരഹിതമായത് കാരണം ആഗ്രഹിക്കുന്ന അത്രയും ഉയരാന് സാധിക്കും. നിരന്തര യോഗി, സഹജയോഗി- ഇതാണ് ഉയര്ന്ന സ്ഥിതി, ഇതാണ് ഉയരത്തില് പോകുക എന്നത്. ഇങ്ങനെയുള്ള ഉയര്ന്ന സ്ഥിതിയുള്ളവരെയാണ് പറയുന്നത്- വിജയി കുമാര്. വിജയിയാണോ അതോ ഇടയ്ക്ക് തോല്വി, ഇടക്ക് ജയം- ഈ കളി കളിക്കുന്നില്ലല്ലോ? ഇടയ്ക്ക് ജയം, ഇടയ്ക്ക് തോല്വിയുടെ സംസ്ക്കാരമുണ്ടെങ്കില് ഏകരസ സ്ഥിതിയുടെ അനുഭവമുണ്ടാകില്ല. ഒന്നിന്റെ സ്നേഹത്തില് മുഴുകിയിരിക്കുന്നതിന്റെ അനുഭവം ചെയ്യാന് സാധിക്കില്ല.
2) സദാ ഓരോ കര്മ്മത്തില് അത്ഭുതം കാണിക്കുന്ന കുമാരനല്ലേ? ഒരു കര്മ്മവും സാധാരണ കര്മ്മമാകരുത്, അത്ഭുതം കാണിക്കുന്നതാകണം. ബാബയുടെ മഹിമ ചെയ്യുന്നുണ്ട്, ബാബയുടെ അത്ഭുതങ്ങള് പാടുന്നു. അതേപോലെ കുമാര് അര്ത്ഥം ഓരോ കര്മ്മത്തില് അത്ഭുതം കാണിക്കുന്നവര്. ഇട്യ്ക്ക് ഇങ്ങനെ, ഇട്യ്ക്ക് അങ്ങനെ- അല്ല. ആരിലും ആകര്ഷിക്കപ്പെടുന്നവരാകരുത്. ചഞ്ചലമാകുന്നവരാകരുത്. അവിടെയുമിവിടെയും കുടുങ്ങി പോകരുത്. അത്ഭുതം കാണിക്കുന്നവരാകൂ. അവിനാശി, അവിനാശിയാക്കുന്നവരാണ്- ഇങ്ങനെ വെല്ലുവിളിക്കുന്നവരാകൂ. അങ്ങനെ അത്ഭുതം ചെയ്തു കാണിക്കൂ- ഓരോ കുമാരനും നടക്കുമ്പോഴും കറങ്ങുമ്പോഴും ഫരിസ്ഥയായി കാണപ്പെടണം, ദൂരെ നിന്ന് തന്നെ ഫരിസ്ഥയുടെ തിളക്കം അനുഭവപ്പെടണം. വാണിയിലൂടെ സേവനത്തിന്റെ നിറയെ പരിപാടികള് ഉണ്ടാക്കി, ഇത് തീര്ച്ചയായും ചെയ്യും എന്നാല് ഇന്നത്തെ കാലത്ത് പ്രത്യക്ഷ തെളിവാണ് ആഗ്രഹിക്കുന്നത്. പ്രത്യക്ഷ തെളിവ് ഏറ്റവും ശ്രേഷ്ഠമായ തെളിവാണ്. ഇത്രയും പ്രത്യക്ഷ തെളിവുണ്ടായിയെങ്കില് സഹജമായ സേവനം നടക്കും. ഫരിസ്ഥ സ്ഥിതിയിലൂടെ സേവനം ചെയ്യൂ എങ്കില് പരിശ്രമം കുറവും സഫലത കൂടുതലും ലഭിക്കും. കേവലം വാണിയിലൂടെ മാത്രമല്ല ചെയ്യേണ്ടത് എന്നാല് മനസ്സ്, വാക്ക്, കര്മ്മം മൂന്നിലും ഒപ്പത്തിനൊപ്പം സേവനം നടക്കണം- ഇതിനെയാണ് പറയുന്നത്- അത്ഭുതം എന്ന്. ശരി.
വിട ചൊല്ലുന്ന സമയത്ത്- നാല് ഭാഗത്തുമുള്ള തീവ്ര പുരുഷാര്ത്ഥി, സദാ സേവാധാരി, സദാ ഡബിള് ലൈറ്റായി മറ്റുള്ളവരെയും ഡബിള് ലൈറ്റാക്കുന്ന, സഫലതയെ അധികാരത്തോടെ പ്രാപ്തമാക്കുന്ന, സദാ ബാബയ്ക്ക് സമാനം മുന്നോട്ടുയരുന്ന, മറ്റുള്ളവരെയും മുന്നോട്ടുയര്ത്തുന്ന, സദാ ഉണര്വ്വിലും ഉത്സാഹത്തിലുമിരിക്കുന്ന ശ്രേഷ്ഠ ആത്മാക്കള്ക്ക്, സ്നേഹി കുട്ടികള്ക്ക് ബാപ്ദാദായുടെ വളരെ- വളരെ സ്നേഹത്തോടെയുള്ള സ്നേഹ സ്മരണയും പ്രഭാത വന്ദനവും.
വരദാനം:-
ബാബ കുട്ടികള്ക്ക് ഉയര്ന്ന സ്ഥിതിയിലിരിക്കുന്നതിനുള്ള നിര്ദ്ദേശമാണ് നല്കുന്നത്. അതിനാല് ഇപ്പോള് ലേശം പോലും അശ്രദ്ധ കാണിക്കേണ്ട സമയമല്ല, ഇപ്പോള് ഓരോ ചുവടിലും ശ്രദ്ധ വച്ച്, ഓരോ ചുടില് കോടി മടങ്ങ് സമ്പാദിച്ച് പദംപതിയാകൂ. പേര് പദമാപദം ഭാഗ്യശാലിയെന്നാണ്, അതേപോലെയുള്ള കര്മ്മമാകണം. ഒരു ചുവട് പോലും സമ്പാദ്യമില്ലാതെയാകരുത്. അതിനാല് വളരെ ചിന്തിച്ച് മനസ്സിലാക്കി ശ്രീമത്തനുസരിച്ച് ഓരോ ചുവടും വയ്ക്കൂ. ശ്രീമത്തില് മന്മത്ത് മിക്സ് ചെയ്യരുത്.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!