24 May 2021 Malayalam Murli Today – Brahma Kumaris

May 23, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, നിങ്ങള് രാവണന്റെ നിര്ദേശത്തിലൂടെ നടന്ന് ബാബയുടെ ഗ്ലാനി ചെയ്തതിലൂടെയാണ് ഭാരതം കക്കക്കു തുല്യമായി മാറിയത്, ഇപ്പോള് അത് തിരിച്ചറിഞ്ഞ് ബാബയെ ഓര്മ്മിക്കൂ എങ്കില് ധനവാനായി തീരും.

ചോദ്യം: -

ഏണിപ്പടിയുടെ ചിത്രത്തില് ഏതൊരു രഹസ്യമാണ് അടങ്ങിയിരിക്കുന്നത്?

ഉത്തരം:-

അരകല്പം ഭക്തിയുടെ നൃത്തമായിരുന്നു അതോടൊപ്പം പിന്നെ അരകല്പം ജ്ഞാനത്തിന്റെ നൃത്തവുമായിരിക്കും. എപ്പോഴാണോ ഭക്തിയുടെ നൃത്തം നടക്കുന്നത് അപ്പോള് ജ്ഞാനത്തിന്റേത് ഉണ്ടാകില്ല അതോടൊപ്പം എപ്പോഴാണോ ജ്ഞാനത്തിന്റേത് ഉണ്ടാകുന്നത് അപ്പോള് ഭക്തിയുടേതും ഉണ്ടാകില്ല. അരകല്പം രാവണന്റെ പ്രാലബ്ധം ഉണ്ടാകും അതോടൊപ്പം അരകല്പം നിങ്ങള് കുട്ടികളും പ്രാലബ്ധം അനുഭവിക്കും. ഈ ഗുഹ്യമായ രഹസ്യം ഏണിപ്പടിയുടെ ചിത്രത്തില് അടങ്ങിയിട്ടുണ്ട്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഓം നമ: ശിവായ…..

ഓം ശാന്തി. ബാബയിരുന്ന് മനസ്സിലാക്കി തരുകയാണ് – ഭക്തി മാര്ഗ്ഗത്തില് വളരെ ഭക്തിയുടെ നൃത്തം ചെയ്തു, ജ്ഞാനത്തിന്റെ നൃത്തം ചെയ്തിട്ടില്ല. ഭക്തിയുടെ നൃത്തം നടക്കുമ്പോള് ജ്ഞാനത്തിന്റെ നൃത്തം നടക്കില്ല. എപ്പോള് ജ്ഞാനത്തിന്റെ നടക്കുന്നോ അപ്പോള് ഭക്തിയുടെ നടക്കില്ല എന്തുകൊണ്ടെന്നാല് ഭക്തിയുടെ നൃത്തം നിങ്ങളെ താഴ്ന്ന കലയിലേക്കാണ് കൊണ്ടു പോവുക. സത്യയുഗത്തിലും ത്രേതയിലും ഭക്തി ഉണ്ടാകില്ല. ദ്വാപരം മുതലാണ് ഭക്തി തുടങ്ങിയത്. എപ്പോഴാണോ ഭക്തി ആരംഭിക്കുന്നത് അപ്പോള് ജ്ഞാനത്തിന്റെ പ്രാലബ്ധം പൂര്ത്തിയാകും പിന്നെ താഴ്ന്ന കലയിലേക്ക് വരും. എങ്ങനെയാണ് താഴേക്ക് ഇറങ്ങിയത് ഇത് ബാബയാണ് മനസ്സിലാക്കിത്തരുന്നത്. ബാബ കല്പകല്പം വന്ന് കുട്ടികളോട് പറയുന്നു നിങ്ങള് കുട്ടികള് വളരെയധികം എന്റെ ഗ്ലാനി ചെയ്തു. എപ്പോഴെല്ലാം ഭാരതത്തില് ഈ ആദിസനാതന ദേവീദേവതാധര്മ്മത്തിന്റെ വളരെ ഗ്ലാനി ഉണ്ടാകുന്നുവോ അപ്പോള് ഞാന് വരുന്നു. ഗ്ലാനി എന്തിനെയാണ് പറയുന്നത് എന്നതും മനസ്സിലാക്കിത്തരുന്നു. ബാബ പറയുന്നു – ഞാന് വികാരിയും നരകവാസിയുമായ ഭാരതത്തിലേക്ക് കല്പകല്പം വന്ന് ഇതിനെ സ്വര്ഗ്ഗവാസിയാക്കി മാറ്റുന്നു. നിങ്ങള് എന്റെ ഗ്ലാനി, ആസുരീയ മതത്തിലൂടെ നടന്നതുകൊണ്ട് എത്ര ദരിദ്രരായി മാറി. രാമരാജ്യം ഉണ്ടായിരുന്നു ഇപ്പോള് രാവണരാജ്യമാണ് ഇതിനെ ജയപരാജയം, പകലും രാത്രിയും എന്ന് പറയുന്നു. ഞാന് എപ്പോഴാണ് വരേണ്ടത് എന്ന് ഇനി ചിന്തിക്കൂ. ആര്ക്കാണോ രാജ്യം നല്കിയത് അവര് രാജ്യം നഷ്ടപ്പെടുത്തി ഇരിക്കുകയാണ്. മുഴുവന് കര്മ്മക്കണക്കും മനസ്സിലാക്കി തന്നു. ഞാന് വന്ന് സമ്പത്ത് തരുന്നു പിന്നീട് രാവണന് വന്ന് നിങ്ങളെ ശപിക്കുന്നു – മുഴുവന് ലോകത്തിനേയും പ്രത്യേകിച്ച് ഭാരതത്തെ ഭാരതത്തിന്റെ മഹിമയും ആര്ക്കും അറിയില്ല. ആദ്യമാദ്യം ഭാരതമാണുണ്ടായിരുന്നത്, എപ്പോഴുണ്ടായിരുന്നു എങ്ങനെയായിരുന്നു, ആരാണ് രാജ്യം ഭരിച്ചിരുന്നത്, ആര്ക്കും ഒന്നും അറിയില്ല, ഒന്നും മനസ്സിലാക്കുന്നുമില്ല. ആരാണോ ദേവതകളായിരുന്നത് അവരുടെ മുഖം മനുഷ്യന്റേതായിരുന്നു ബുദ്ധി ദേവതകളുടേതായിരുന്നു. ഇപ്പോള് മുഖം കേവലം മനുഷ്യന്റേതാണ് എന്നാല് ആസുരീയ ബുദ്ധിയാണ്. ആര്ക്ക് മനസ്സിലാക്കിക്കൊടുത്താലും അവര് മനസ്സിലാക്കില്ല. എന്തുകൊണ്ടെന്നാല് പാര്ലൗകിക അച്ഛനെ അവര്ക്ക് അറിയില്ല. വീണ്ടും ഗ്ലാനി ചെയ്തുകൊണ്ടിരിക്കും. ബാബയുടെ ഗ്ലാനി ചെയ്തു ചെയ്ത് മുഴുവനായും കക്കക്കു സമാനമായി മാറി. ഭാരതത്തിന്റെ പതനം സംഭവിച്ചു കഴിഞ്ഞു. ബാബ പറയുന്നു എപ്പോഴാണോ ഇങ്ങനെയുള്ള അവസ്ഥ ഉണ്ടാകുന്നത് അപ്പോള് ഞാന് വരും. ഇപ്പോള് നിങ്ങള് കുട്ടികളുടെ സന്മുഖത്തിരുന്ന് മനസ്സിലാക്കി തരുകയാണ്. കല്പം മുമ്പും ഇതുപോലെ മനസ്സിലാക്കിത്തന്നിട്ടുണ്ട്. ഇവിടെ ദൈവീക സമ്പ്രദായത്തിന്റെ സ്ഥാപന നടന്നു കൊണ്ടിരിക്കുകയാണ്, മനുഷ്യനില് നിന്നും ദേവതയായി മാറുകയാണ്. മനുഷ്യര്ക്ക് ഇതറിയില്ല. ബാബ എപ്പോഴാണ് വരുന്നത്, സത്യയുഗത്തിലും ത്രേതയിലും നിങ്ങള് വളരെ സന്തോഷത്തിന്റെ പ്രാലബ്ദം അനുഭവിച്ചു. പിന്നീട് ദ്വാപരം മുതല് രാവണന്റെ ശാപം നേടി നേടി മുഴുവനായും എല്ലാം നഷ്ടപ്പെട്ടു. ഏതുപോലെ ദേവതകള് പ്രാലബ്ദം അനുഭവിച്ച് അനുഭവിച്ച് ത്രേതയുടെ അവസാനം അതില്ലാതാകുന്നു പിന്നീട് രാവണന്റെ ആസുരീയ പ്രാലബ്ദം ആരംഭിക്കും. ഭക്തിയും ആദ്യം അവ്യഭിചാരിയായിരുന്നു പിന്നീട് വ്യഭിചാരിയായി മാറി. ഏണിപ്പടി നല്ല രീതിയില് ഉണ്ടാക്കിയിരിക്കുന്നു. ഓരോ വസ്തുവും സതോപ്രധാനം, സതോ – രജോ – തമോ ആയി മാറുന്നു. ക്ലാവ് പിടിക്കുന്നു. നിങ്ങള് കുട്ടികള്ക്ക് നല്ല രീതിയില് മനസ്സിലാക്കിത്തരുന്നുണ്ട്. പക്ഷേ ധാരണ കുറവാണ്. ചിലര്ക്ക് മനസ്സിലാക്കി കൊടുക്കാന് തീര്ത്തും ബുദ്ധിയില്ല. ചിലര് നല്ല അനുഭവികളാണ് അവര് നല്ല ധാരണ ഉള്ളവരാണ്. നമ്പര്വാറാണല്ലോ. വിദ്യാര്ത്ഥികള് ഒരുപോലെ ഉണ്ടാകില്ല. ഏതെങ്കിലും ഏതെങ്കിലും നമ്പറിലേക്ക് വരും. ആര്ക്കും വേണമെങ്കിലും വളരെ സഹജമായി മനസ്സിലാക്കി കൊടുക്കാന് സാധിക്കും. ബാബ പറയുന്നു – എന്നെ ഓര്മ്മിക്കൂ. ഞാന് നിങ്ങളുടെ പരിധിയില്ലാത്ത അച്ഛനാണ്, സൃഷ്ടിയുടെ രചയിതാവാണ്. എന്നെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങള്ക്ക് പരിധിയില്ലാത്ത സമ്പത്ത് കിട്ടും. ഓര്മ്മയിലൂടെയാണ് ക്ലാവ് ഇല്ലാതാകുന്നത്. കേവലം ഇത് മനസ്സിലാക്കി കൊടുക്കൂ നിങ്ങള് ഭാരതവാസികള് സത്യയുഗത്തില് സതോപ്രധാനമായിരുന്നു ഇപ്പോള് കലിയുഗത്തില് തമോപ്രധാനമായി മാറി. ആത്മാവില് കറ പിടിക്കുകയാണ്. പവിത്രമായി മാറാതെ ആര്ക്കും അങ്ങോട്ട് പോകാന് സാധിക്കില്ല. പുതിയ ലോകത്തിലുള്ളവര് സതോപ്രധാനമാണ്. വസ്ത്രം പുതിയതാണെങ്കില് പറയാം സതോപ്രധാനം. പിന്നീട് പഴയതും തമോപ്രധാനവുമായി മാറും. ഇപ്പോള് എല്ലാവരുടേയും വസ്ത്രം മുറിഞ്ഞതിനു സമാനമാണ്. എല്ലാവരും ജഡ്ജഡീഭൂത അവസ്ഥ പ്രാപിച്ചിരിക്കുന്നു. ആര് വിശ്വത്തിന്റെ അധികാരികളായിരുന്നു അവര് മുഴുവനായും ദരിദ്രരായി മാറി. പിന്നീട് അവരെത്തന്നെ ധനവാനാക്കി മാറ്റണം. ഈ കാര്യങ്ങളെ മനുഷ്യര്ക്ക് അറിയില്ല. ഭാരതം സ്വര്ഗ്ഗമായിരുന്നു, ഈ ലക്ഷ്മീനാരായണന്റെ രാജ്യമായിരുന്നു അതിനുശേഷമാണ് മറ്റെല്ലാ ധര്മ്മങ്ങളും വന്നത്. ബാബ നിങ്ങള്ക്ക് യഥാര്ത്ഥമായ കാര്യങ്ങളാണ് മനസ്സിലാക്കിത്തരുന്നത്. ഗീതയെ നോക്കൂ എത്ര മഹിമയാണുള്ളത്. പഠിച്ച് പഠിച്ച് മുഴുവനായി താഴേക്ക് വീണിരിക്കുന്നു. അപ്പോഴാണ് വിളിക്കുന്നത് – അല്ലയോ പതീത പാവനാ വരൂ. ഞങ്ങള് ഭ്രഷ്ഠാചാരികളായി മാറി. സത്ഗതി ഭഗവാനാണ് നല്കാന് സാധിക്കുക ബാക്കി ശാസ്ത്രങ്ങളിലുള്ളതെല്ലാം ഭക്തിമാര്ഗ്ഗത്തിലേതാണ്. നിങ്ങളുടെ ബുദ്ധിയിലുണ്ട് – നമ്മള് ബാബയുടെ ജ്ഞാനത്തിലൂടെ ദേവതകളായി മാറുന്നു. ഇപ്പോള് മുഴുവന് ലോകത്തിനോടും വൈരാഗ്യമുണ്ട്. സന്യാസിമാരും ഭക്തി ചെയ്യുന്നുണ്ട്, ഗംഗാസ്നാനമെല്ലാം ചെയ്യുന്നുണ്ട്. ഭക്തിയും സതോപ്രധാനം പിന്നെ രജോ തമോ ആയി മാറുന്നു. ഇതും അതുപോലെയാണ്. അര കല്പം പകലും അര കല്പം രാത്രി എന്നാണ് പാടപ്പെട്ടിരിക്കുന്നത്. ബ്രഹ്മാവിനോടൊപ്പം തീര്ച്ചയായും ബ്രാഹ്മണരുടേതുമായിരിക്കും. നിങ്ങള് ഇപ്പോള് പകലിലേക്ക് പോവുകയാണ് ഭക്തിയുടെ രാത്രി പൂര്ത്തിയാവുകയാണ്. ഭക്തിയില് വളരെ ദുഖമാണ് അതിനെ രാത്രി എന്നാണ് പറയുന്നത്. ഭഗവാനെ കാണുന്നതിനു വേണ്ടി ഇരുട്ടില് ബുദ്ധിമുട്ടനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഭക്തിമാര്ഗ്ഗത്തില് സത്ഗതി തരുന്ന ആരും ഇല്ല. നിങ്ങളല്ലാതെ വേറെ ആരും യഥാര്ത്ഥ രീതിയില് ഭഗവാനെ അറിയുന്നില്ല. ആത്മാവ് ബിന്ദുവാണ് പരമാത്മാവും ബിന്ദുവാണ് ഇത് ആര്ക്കും മനസ്സിലാക്കാന് കഴിയുന്നില്ല. പരമാത്മാവ് സ്വയം വന്ന് ബ്രഹ്മാശരീരത്തിലൂടെ മനസ്സിലാക്കിത്തരുന്നു. പിന്നീട് ഭഗീരഥന്, കാളയുടെ രൂപത്തിലെല്ലാം കാണിച്ചിട്ടുണ്ട്. ഇപ്പോള് കാളയുടെ കാര്യമൊന്നുമില്ല. ബാബ എല്ലാ കാര്യങ്ങളും നല്ല രീതിയില് മനസ്സിലാക്കിത്തരുന്നുണ്ട് പക്ഷേ ആരുടെ ബുദ്ധിയിലും പൂര്ണ്ണമായ രീതിയില് ഇരിക്കുന്നില്ല. ബാബ ഇരുന്ന് മനസ്സിലാക്കിത്തരുന്നു – കുട്ടികളേ ഞാന് നിങ്ങള് ആത്മാക്കളുടെ അച്ഛനാണ്. നിങ്ങള് എന്നെ ഓര്മ്മിക്കൂ അതോടൊപ്പം സമ്പത്തിനെ ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ വികര്മ്മം വിനാശമാകും. പിന്നീട് പറയും നമ്മള് മറന്നുപോകും. വാഹ്.. ഇങ്ങനെയുള്ള പ്രിയതമന് അഥവാ ബാബയെ മറക്കാന് കഴിയുമോ. സ്ത്രീ പതിയെ അഥവാ കുട്ടികള് എപ്പോഴെങ്കിലും മറക്കാറുണ്ടോ? ഇവിടെ നിങ്ങള് എന്തുകൊണ്ടാണ് മറക്കുന്നത്. പറയാറുണ്ട് ബാബ അങ്ങ് ഞങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുകയാണ് എന്നിട്ടും മറന്നുപോകുന്നു. ബാബ പറയുന്നു – ഓര്മ്മിക്കുന്നില്ലെങ്കില് ഉള്ളിലുള്ള കറ എങ്ങിനെ ഇല്ലാതാകും. മുഖ്യമായ കാര്യം തന്നെ ഓര്മ്മയുടേതാണ്. നമുക്ക് വേറെ ധര്മ്മങ്ങളുടെ കൂടെ ബന്ധമൊന്നും ഇല്ല. സ്കൂളില് ചരിത്രവും ഭൂമിശാസ്ത്രവും മനസ്സിലാക്കിത്തരാറുണ്ട്. ചിലര് തീര്ത്തും മനസ്സിലാക്കുന്നില്ല. ബാബ പഠിപ്പിക്കുകയാണ് ഇത് ബുദ്ധിയിലിരിക്കുന്നില്ല. ശരി, അച്ഛനേയും സമ്പത്തിനേയുമാണ് ഓര്മ്മിക്കേണ്ടത്. ഇതുപോലും മറക്കുകയാണോ. ആര്ക്കുവേണ്ടിയാണ് അര കല്പമായി ഭക്തി ചെയ്തത്, ആ ബാബയെ ഓര്മ്മിക്കുന്നില്ല. നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട് ഇപ്പോള് നമ്മള് ശരീരം ഉപേക്ഷിച്ച് രാജധാനിയിലേക്ക് പോകും. ഇത് അന്തിമജന്മമാണ്. സൂക്ഷ്മവതനത്തില് അവരുടെ രൂപങ്ങളെ അവിടെയെ കാണാന്കഴിയുകയുള്ളു, വൈകുണ്ഠത്തിലും കാണാം. അറിയുന്നുണ്ട് ഈ മമ്മയും ബാബയും തന്നെയാണ് ലക്ഷ്മീനാരായണനായി മാറുന്നത്, നിങ്ങള് എപ്പോഴാണ് സത്യയുഗത്തില് കഴിയുന്നത് അപ്പോള് മനസ്സിലാക്കുന്നുണ്ട് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കണം. അവിടെ അവര്ക്ക് ഇതറിയില്ല സത്യയുഗത്തിനു ശേഷം ത്രേത വരും, ദ്വാപരം വരും ഞങ്ങള് താഴേക്ക് പോകും. ജ്ഞാനത്തിന്റെ കാര്യമൊന്നും ഉണ്ടാകില്ല. പുനര്ജ്ജന്മം എടുക്കും അവിടെ ആത്മാഭിമാനിയായിരുന്നു പിന്നീട് ആത്മാഭിമാനിയില് നിന്നും ദേഹാഭിമാനിയായി മാറി. ഈ ജ്ഞാനം ക്വലം ബ്രാഹ്മണരുടെ അടുത്തല്ലാതെ വേറെ ആര്ക്കും അറിയില്ല. ഇത് ജ്ഞാന-ജ്ഞാനേശ്വരന് ജ്ഞാനസാഗരനായ ബാബയാണ് കേള്പ്പിക്കുന്നത്. തീര്ച്ചയായും ബ്രഹ്മാവിന്റെ കുട്ടികള് ബ്രാഹ്മണരെയാണ് കേള്പ്പിക്കുന്നത്. ബ്രാഹ്മണ സമ്പ്രദായത്തിലുള്ളവരാണ് ബ്രഹ്മാവിന്റെ കുട്ടികള് രാത്രി പകലിന്റെ വ്യത്യാസമുണ്ട്. നിങ്ങള് പുരുഷാര്ത്ഥം ചെയ്ത് സമ്പൂര്ണ്ണ ഗുണവാനായി മാറുന്നു. സമ്പൂര്ണ്ണ നിര്വ്വികാരി, ഗൃഹസ്ഥവ്യവഹാരത്തില് കഴിഞ്ഞു കൊണ്ടും നിങ്ങള് ബാബയെ ഓര്മ്മിക്കണം, കര്മ്മവും ചെയ്യണം. ബുദ്ധിയോഗം ബാബയുടെ കൂടെയായിരിക്കണം ഏത് ജോലി ചെയ്യുകയാണെങ്കിലും, മരപ്പണിയാണെങ്കിലും രാജ്യം ഭരിക്കുന്നതാണെങ്കിലും. രാജാ ജനകനെക്കുറിച്ചും പാടപ്പെട്ടിട്ടുണ്ട്. രാജ്യം ഭരിച്ചുകൊണ്ടിരിക്കു പക്ഷേ ബുദ്ധിയുടെ യോഗം ബാബയുടെ കൂടെ വെക്കൂ അപ്പോള് സമ്പത്ത് കിട്ടും. ബാബ പറയുന്നു മന്മനാഭവ. മനസ്സുകൊണ്ട് ഓര്മ്മിക്കൂ. ശിവബാബ പറയുന്നു കേവലം ശിവനെന്ന് പറയുമ്പോള് ശിവലിംഗമാണ് ഓര്മ്മ വരുക. മറ്റെല്ലാവരുടേയും ശരീരത്തിന്റെ നാമമാണ് പറയാറുള്ളത് ശരീരത്തിലൂടെയാണ് പാര്ട്ട് അഭിനയിക്കുന്നത്. ഇപ്പോള് നിങ്ങള്ക്ക് ആത്മാഭിമാനിയാകണം, ഇത് അര കല്പത്തിലേക്ക് കൂടെയുണ്ടാകും. ഈ സമയത്ത് എല്ലാവരും ദേഹാഭിമാനത്തിലാണ്. അവിടെ അത്മാഭിമാനിയായിരിക്കും യഥാ രാജാ റാണി തഥാ പ്രജ. എല്ലാവരും കൂടുതല് ആയുസ്സുള്ളവരായിരിക്കും. ഇവിടെ എല്ലാവരുടേയും അയുസ്സ് കുറവാണ്. അതിനാല് ബാബ സന്മുഖത്തിലിരുന്ന് കുട്ടികള്ക്ക് നല്ല രീതിയില് മനസ്സിലാക്കി തരുന്നു – അല്ലയോ ആത്മാക്കളേ എന്തുകൊണ്ടെന്നാല് ജ്ഞാനം എടുക്കുന്നതും ആത്മാവാണ് ധാരണ ചെയ്യുന്നതും ആത്മാവാണ്. ബാബക്ക് ശരീരമില്ല. ആത്മാവിലാണ് മുഴുവന് ജ്ഞാനവുമുണ്ട് ആത്മാവും നക്ഷത്രമാണ് ബാബയും നക്ഷത്രമാണ്. ബാബ പുനര്ജ്ജന്മം എടുക്കുന്നില്ല, ആത്മാക്കള് പുനര്ജ്ജന്മം എടുക്കും. അതിനാല് ബാബ പരമാത്മാവിന്റെ മഹിമയും കുട്ടികളുടെ മഹിമയും എഴുതിക്കൊണ്ടു വരാന് പറയുമായിരുന്നു. രണ്ടും വേറെ വേറെയാണ്. ശ്രീകൃഷ്ണന്റേത് വേറെ മഹിമയാണ്. ശ്രീകൃഷ്ണന് സാകാരിയാണ് ശിവബാബ നിരാകാരിയാണ്. ഇത്രയും ഗുണവാനാക്കി മാറ്റിയതാരാണ്? തീര്ച്ചയായും പറയും പരമാത്മാവാണ്. ഈ സമയത്ത് നിങ്ങള് ഈശ്വരീയ സമ്പ്രദായത്തിലാണ് നിങ്ങളെ ബാബ അഭ്യസിപ്പിച്ചുകൊണ്ടിരിക്കുകയാണ് പിന്നീട് നിങ്ങള് പ്രാലബ്ദം അനുഭവിക്കും. സത്യയുഗത്തില് ആരും അഭ്യസിപ്പിക്കുന്നില്ല. ഭക്തിമാര്ഗ്ഗത്തിലെ സാമഗ്രികള് ഇല്ലാതാകും. ഈ ലോകത്തിനോട് വൈരാഗ്യമുണ്ടായിരിക്കണം അര്ത്ഥം ദേഹസഹിതം ദേഹത്തിന്റെ സര്വ്വ സംബന്ധങ്ങളേയും ഉപേക്ഷിച്ച് സ്വയത്തെ അശരീരി ആത്മാവാണെന്ന് മനസ്സിലാക്കണം. ഒന്നും ഒന്നും കൊണ്ടുവന്നിട്ടുമില്ല ഒന്നും കൊണ്ടുപോകുന്നുമില്ല. ഈ പഴയ ലോകം ഇല്ലാതാകണം, നമ്മളെല്ലാവരും പുതിയ ലോകത്തിലേക്ക് പോകുന്നവരാണ്. കേവലം ഈ ഓര്മ്മയുടെ പരിശ്രമം ചെയ്യൂ. ഇതിലാണ് തോറ്റുപോകുന്നത്. ഓര്മ്മിക്കുന്നതേയില്ല. ആരാണോ മനസ്സിലാക്കാന് വരുന്നത് അവര്ക്ക് ഇത് മനസ്സിലാക്കിക്കൊടുക്കണം – ശിവബാബ ബ്രഹ്മാവിലൂടെ പറയുന്നു എന്നെ ഓര്മ്മിക്കൂ എങ്കില് ഓര്മ്മയിലൂടെ നിങ്ങളുടെ ക്ലാവ് ഇല്ലാതാകും., നിങ്ങള് വിഷ്ണുപുരിയുടെ അധികാരിയായി മാറും. വിഷ്ണുപുരി തന്നെയാണ് സ്വര്ഗ്ഗപുരി. അതിനാല് എത്ര കഴിയുമോ ബാബയെ ഓര്മ്മിക്കൂ ഏത് ബാബയെയാണോ അര കല്പമായി ഓര്മ്മിച്ചത് ഇപ്പോള് ബാബ നിങ്ങളുടെ സന്മുഖത്തിലുണ്ട്. പറയുകയാണ് എന്നെ ഓര്മ്മിക്കു, ബാബയെ ആരും അറിയുന്നില്ല. സ്വയം വന്ന് തന്റെ പരിചയം തരുന്നു ഞാന് എന്താണോ എങ്ങനെയാണോ ഇത് വിരളം ചിലരേ അറിയുന്നുള്ളു നിശ്ചയം ചെയ്യുന്നുള്ളു. ആര്ക്കാണോ നിശ്ചയമുള്ളത് അവര് പുരുഷാര്ത്ഥം ചെയ്ത് സമ്പത്ത് നേടും. ശിവബാബ പറയുകയാണ് എന്നെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങളുടെ വികര്മ്മം വിനാശമാകും അതോടൊപ്പം നിങ്ങള് പവിത്രരായി മാറി പവിത്രലോകത്തിന്റെ അധികാരികളാകും. ഒരു വികര്മ്മവും ചെയ്യരുത്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) പുരുഷാര്ത്ഥം ചെയ്ത് സമ്പൂര്ണ്ണ ഗുണവാനായി മാറണം, ഏതൊരു കര്മ്മവും ബാബയുടെ ഓര്മ്മയിലിരുന്ന് ചെയ്യണം. ഒരു വികര്മ്മവും ചെയ്യരുത്.

2) ഈ പഴയ വസ്ത്രം (ശരീരം) ജീര്ണ്ണിച്ചതാണ്, ഇതിനോടുള്ള മമത്വത്തെ ഇല്ലാതാക്കണം. ആത്മാവിനെ സതോപ്രധാനമാക്കി മാറ്റുന്നതിനുള്ള പൂര്ണ്ണമായ പുരുഷാര്ത്ഥം ചെയ്യണം.

വരദാനം:-

സദാ ശ്രദ്ധയുണ്ടാകണം അതായത് ആദ്യം ചെയ്യണം പിന്നീട് പറയണം. പറയുന്നത് സഹജമാണ്, ചെയ്യുന്നതിന് പരിശ്രമമുണ്ട്. പരിശ്രമത്തിന്റെ ഫലം നല്ലതുമായിരിക്കും. എന്നാല് മറ്റുള്ളവരോട് പറയുകയും സ്വയം ചെയ്യാതിരിക്കുകയുമാണെങ്കില് സേവനത്തിനോടൊപ്പമൊപ്പം ഡിസര്വ്വീസും നടക്കും. ഏതുപോലെയാണോ അമൃതില് ഒരു തുള്ളി വിഷം കലര്ന്നാല് മുഴുവന് അമൃതും വിഷമാകും. അതുപോലെ എത്ര വേണമെങ്കിലും സേവനം ചെയ്തോള്ളൂ എന്നാല് ഒരു തെറ്റ് സംഭവിച്ചാല് അത് ചെയ്ത സേവനത്തെ സമാപ്തമാക്കും. അതിനാല് ആദ്യം സ്വയത്തിനു മേല് ശ്രദ്ധ വേണം അപ്പോഴാണ് സത്യമായ സേവാധാരിയാകുക.

സ്ലോഗന്:-

മാതേശ്വരിജിയുടെ അമൂല്യമായ മഹാവാക്യങ്ങള്

ഉയരുന്ന കലയുടേയും താഴ്ന്ന കലയുടേയും മുഖ്യമായ വേര് എന്താണ്?

ധാരാളം മനുഷ്യര് ഇത് ചോദിക്കാറുണ്ട്- ഇത്ര മാത്രം പുരുഷാര്ത്ഥം ചെയ്ത് ജീവന്മുക്തി പദവി പ്രാപ്തമാക്കുന്നുണ്ടല്ലോ , പിന്നെ അവിടെ നിന്നും താഴ്ന്ന കലയിലേക്ക് വരുന്നുവെങ്കില് അതിന്റെ കാരണമാകുന്നത് എന്താണ്. പറയാറുണ്ട് ഇത് ജയ പരാജയത്തിന്റെ കളിയാണ്, ഇതില് കയറുന്ന കലയും ഇറങ്ങുന്ന കലയും ഉണ്ടെങ്കില് അതിനു എന്തെങ്കിലും കാരണമുണ്ടാകുമല്ലോ. ഏത് കാരണങ്ങളിലൂടെയാണോ ഈ കളി നടക്കുന്നത്, പുരുഷാര്ത്ഥത്തിലൂടെ നാം ഉയരുന്ന കലയിലേക്ക് പോകുന്നുണ്ട് അതുപോലെ തന്നെ താഴേക്കിറങ്ങുന്നതിനും എന്തോ കാരണമുണ്ട്. കാരണം വളരെ വലുതൊന്നുമല്ല, ഒരു മറവിയുടെ കാരണത്താലാണ്. ഏതുപോലെയെന്നാല് പരമാത്മാവ് പറയുന്നുണ്ടല്ലോ നിങ്ങള് എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങള്ക്ക് മുക്തി ജീവന്മുക്തി പദവി നല്കാമെന്ന് അതുപോലെ തന്നെ ദേഹബോധത്തിലേക്ക് വന്ന് പരമാത്മാവിനെ മറക്കുന്നതിലൂടെ താഴേക്ക് വീഴും. പിന്നെ വാമമാര്ഗ്ഗത്തിലേക്ക് പോകും. പിന്നെ അഞ്ച് വികാരങ്ങളില് കുടുങ്ങുന്നതിലൂടെ ദുഖം അനുഭവിക്കുന്നു ഇതാണ് നാം ചെയ്ത തെറ്റ്, രചയിതാവല്ല ഈ തെറ്റ് ചെയ്തത്. ആരാണോ സുഖവും ദുഖവും പരമാത്മാവാണ് നല്കുന്നത് എന്ന് പറയുന്നത് ,അത് തീര്ത്തും തെറ്റാണ്. ബാബ സുഖത്തിന്റെ രചയിതാവാണ്, ദുഖത്തിന്റേതല്ല. നമ്മള് ശ്രേഷ്ഠ കര്മ്മം ചെയ്താല് സുഖം പ്രാപ്തമാക്കും, ഭ്രഷ്ട കര്മ്മത്തിലൂടെ ദുഖം അനുഭവിക്കും. ബാക്കി നല്ല കര്മ്മങ്ങള്ക്കുള്ള ഫലവും തെറ്റായ കര്മ്മങ്ങള്ക്കുള്ള ശിക്ഷയും തീര്ച്ചയായും പരമാത്മാവിലൂടെ കിട്ടും. പക്ഷെ സുഖവും ദുഖവും പരമാത്മാവാണ് നല്കുന്നത് എന്നുമല്ല. ഉയരുന്ന കലയില് പരമാത്മാവ് കൂടെയുണ്ടാകും, ബാക്കി താഴെ വീഴ്ത്തുന്നത് മായയാണ്. സാധാരണ രൂപത്തിലും ആരുടെയെങ്കിലും സഹായം സ്വീകരിക്കുന്നുവെങ്കില്, കൂട്ടു കൂടുന്നുവെങ്കില് അത് സുഖത്തിനു വേണ്ടിയാണല്ലോ. ബാക്കി ദുഖം അനുഭവിക്കുന്നതിന് ആരുടേയും കൂട്ടുകെട്ട് സ്വീകരിക്കാറില്ല. ബാക്കി ഏതുപോലെയാണോ കര്മ്മം അതുപോലെ ഫലം പ്രാപ്തമായി കൊണ്ടിരിക്കും. അതിനാല് ഈ ഡ്രാമയുടെ ഉള്ളില് ദുഖത്തിന്റേയും സുഖത്തിന്റേയും കളി തന്റെ കര്മ്മങ്ങള്ക്കനുസരിച്ചാണ് സൃഷ്ടിക്കപ്പെടുന്നത്. എന്നാല് അല്പ ബുദ്ധികളായ മനുഷ്യര് ഈ രഹസ്യത്തെ മനസ്സിലാക്കുന്നില്ല. ശരി. ഓം ശാന്തി.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top