24 June 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
23 June 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
(മമ്മയുടെ പുണ്യസ്മൃതി ദിനത്തില് പ്രഭാതക്ലാസില് കേള്പ്പിക്കുന്നതിനായി മാതേശ്വരിജിയുടെ മധുര മഹാവാക്യങ്ങള്)
കര്മം തന്നെയാണ് സുഖത്തിന്റെയും ദു:ഖത്തിന്റെയും കാരണം
♫ ശ്രദ്ധിക്കൂ മുരളി (audio)➤
എല്ലാവര്ക്കും അറിയാം- ജീവിതത്തില് സുഖവും ദു:ഖവും കര്മത്തിന്റെ അടിസ്ഥാനത്തില് പ്രാലബ്ധമായി നടക്കുന്നു. തീര്ച്ചയായും മുമ്പ് ഇങ്ങനെ കര്മം ചെയ്തിട്ടുണ്ട്, അതിന്റെ പ്രാലബ്ധമായിട്ടാണ് ദു:ഖത്തിന്റെയോ സുഖത്തിന്റെയോ രൂപത്തില് ഭോഗിക്കേണ്ടി വരുന്നത്. അപ്പോള് സുഖത്തിനും ദു:ഖത്തിനും കര്മവുമായി ബന്ധമുണ്ട്. കര്മത്തെ വിധി എന്നു പറയുകയില്ല. പലരും ഇങ്ങനെ വിചാരിക്കുന്നു വിധിയിലുള്ളതായിരിക്കാം അതിനാല് ദു:ഖത്തെയും സുഖത്തെയും വിധിയെന്നു വിചാരിക്കുന്നു. ഈ വിധി എന്നത് ഏതോ ഭഗവാനോ മറ്റാരോ ഉണ്ടാക്കിയതാണ് എന്നത്പോലെ, അതിനാല് പറയുന്നു എന്താണോ വിധിക്കപ്പെട്ടത് എന്ന്. പക്ഷെ ഇതു മനസിലാക്കേണ്ടത് വളരെ ആവശ്യമാണ് വിധി ആരാണുണ്ടാക്കിയത്? വിധി ഒരു പരമാത്മാവും ഉണ്ടാക്കിയതല്ല. വിധി ആദ്യമേ തന്നെ ഉണ്ടായിക്കഴിഞ്ഞതാണ്, ഇങ്ങനെയുമല്ല. അല്ല. മനുഷ്യര് അനുഭവിക്കുന്ന ഈ സുഖവും ദു:ഖവും, ആ സുഖ-ദു:ഖത്തെ സൃഷ്ടിക്കുന്നയാളും മനുഷ്യന് തന്നെയാണ്, എന്തുകൊണ്ടെന്നാല് കര്മം ചെയ്യുന്നയാള് മനുഷ്യനാണ്, അതിനാല് ഉത്തരവാദിത്തവും തന്റേതായി. വിതയ്ക്കുന്നതു കൊയ്യുന്നു ഇതു സാധാരണ ചൊല്ലാണ്, എന്തു ചെയ്യുന്നുവോ അതു നേടും. ഗീതയിലും വര്ണിച്ചിരിക്കുന്നു, ജീവാത്മാവു തന്നെ അവനവനു മിത്രവും അവനവനു ശത്രുവുമാകുന്നു. ഇങ്ങനെ പറഞ്ഞില്ല-ഞാന് നിന്റെ ശത്രുവാണ്, ഞാന് നിന്റെ മിത്രമാണ്. അല്ല. ജീവാത്മാവു തന്റെ ശത്രുവും തന്റെ മിത്രവുമാണ്. അതിനാല് തന്നോട് മിത്രതയും തന്നോടു ശത്രുതയും, സുഖവും ദു:ഖവും ഉണ്ടാക്കുന്നയാള് സ്വയം മനുഷ്യന് ആണ്. അതിനാല് ഇക്കാര്യം ഇത്രയും വ്യക്തമാണ് സുഖദു:ഖത്തിന്റെ ഉത്തരവാദി മനുഷ്യന് സ്വയം തന്നെയാണ്. അതുകൊണ്ട് ഏതെങ്കിലും തരത്തില് ദു:ഖം വരുമ്പോള് അതിനെ അകറ്റാനായി ശ്രമിക്കുന്നു. എന്തെങ്കിലും വഴക്കും വക്കാണവുമുണ്ടാകുമ്പോള് അത് അവസാനിപ്പിക്കാനായി ശ്രമിക്കുന്നു. ഇവിടെ ആരുടെയെങ്കിലും അകാലമരണം സംഭവിക്കുമ്പോഴും ദു:ഖമുണ്ടാകുന്നു. അപ്പോള് വിചാരിക്കുന്നു അറിയില്ല, എനിക്ക് എന്തുകൊണ്ടാണിങ്ങനെ വരുന്നത് ? പിന്നെ ആ ആവേശത്തില് വന്ന് ഭഗവാനെയും നിന്ദിക്കാന് തുടങ്ങുന്നു. നിങ്ങള്ക്കു മുന്നില് വന്ന ഇക്കാര്യങ്ങള്, ഇവയെല്ലാം ആരാണു ചെയ്തത്? ഈ വന്ന അകാലമരണം, രോഗത്തിന്റെ രൂപത്തില് വന്ന ഈ ദു:ഖം, എന്താ ഇത് ഭഗവാന് ചെയ്തതോ? ഹേ, ഭഗവാന് എന്നു വിളിക്കുന്നയാള് ദു:ഖഹര്ത്താവും സുഖകര്ത്താവുമാണ്. അതുകൊണ്ടാണല്ലോ എന്തെങ്കിലും ദു:ഖം വരുമ്പോള് ആ ആളെ ഓര്മിക്കുന്നത്. ശരീരത്തിനു രോഗം വരുമ്പോഴും പറയുന്നു, ഹേ ഭഗവാന്! ദു:ഖത്തില് അതേ ആളെ ഓര്മിക്കുന്നു, ഭഗവാനാണ് നല്കിയതെങ്കില് പിന്നെ ദു:ഖം നല്കുന്നയാള് എന്തു ചെയ്യാനാണ്? പറയൂ. ഇതും ചിന്തിക്കുന്നത് നല്ലതാണ്, ദു:ഖത്തിന്റെ സമയത്ത് ആരെ ഓര്മ വരുന്നുവോ അത് ഈ ദു:ഖം നല്കിയ ആളാണെന്ന് പറയാനേ ആവില്ല. ഇതും മനസിലാക്കേണ്ട കാര്യമാണ്. ഓര്മിക്കുമ്പോള് തീര്ച്ചയായും നമുക്ക് ആ ആളുമായുള്ള ബന്ധം മറ്റൊന്നാണ്, ദു:ഖം നല്കുന്നതിന്റെയല്ല. അതില് നിന്നും തെളിയുന്നു ദു:ഖത്തിന്റെ കാരണം അഥവാ അതിന്റെ ഉത്തരവാദി വേറെയാരോ ആണ്! ഇവിടെ മൂന്നാമതോ ആരും തന്നെയില്ല. ഒന്ന് ഞാന് രണ്ടാമത് എന്റെ രചയിതാവ്, അത്ര മാത്രം. രണ്ടല്ലേയുള്ളൂ. ഒന്ന് ഞാന് ആ ഭഗവാന്റെ രചന അല്ലെങ്കില് സന്താനം എന്നു പറഞ്ഞോളൂ, രണ്ടാമത് പിതാവും. അപ്പോള് എന്താ പിതാവാണോ ഉത്തരവാദി അതോ ഞാനാണോ ഉത്തരവാദി! എന്നാല് എന്റെയടുക്കല് ദു:ഖം വരുമ്പോള്എനിക്ക് ഇങ്ങനെ കാണപ്പെടുന്നു- ആ രചയിതാവു തന്നെയാണ് എനിക്കു ദു:ഖം നല്കിയത്. ഉള്ളില് നിന്ന് തോന്നുന്നുമുണ്ട് അതെന്റെ സുഖദാതാവാണ്. സുഖത്തിനായി ആശ്രയിക്കാറുള്ളതു പോലെ, ഭഗവാനേ ഈ ദു:ഖം അകറ്റൂ, ഭഗവാനേ എനിക്ക് ആയുസ് കൂട്ടിത്തരൂ, നോക്കൂ ആയുസിനു വേണ്ടി പോലും യാചിക്കുന്നു. അപ്പോള് ആയുസിന്റെയായാലും ദു:ഖത്തിന്റെയായാലും ശരീരത്തിന്റെ രോഗത്തിന്റെയായാലും ഏതെങ്കിലും വഴക്കോ കലഹമോ എന്തു തന്നെ അശാന്തിയുടെ കാരണം വന്നാലും അപ്പോള് ഭഗവാനോട് യാചിക്കുന്നു. ഏതെങ്കിലും കുട്ടി ഇങ്ങനെയായാലും പറയുന്നു, ഭഗവാനേ ഇവന് നല്ല മാര്ഗം നല്കണേ, അപ്പോള് മാര്ഗവും ഭഗവാനോട് യാചിക്കുന്നു. ഏതെങ്കിലും കാര്യത്തില് ദു:ഖമോ കഷ്ടതയോ വരുമ്പോള് കഷ്ടതയില് ഓര്മിക്കുന്നതും ആ ഭഗവാനെയാണ്, ആവശ്യപ്പെടുന്നതും ആ ആളോടാണ്. ആ ആളോടു തന്നെ ആവശ്യപ്പെടുന്നുവെങ്കില് തീര്ച്ചയായും അതിന്റെ ദാതാവായിരിക്കും, അവര് തന്നയാണ് നമുക്കു സുഖം നല്കുന്നയാള്. അതായത് ഈ കാര്യങ്ങള്ക്കെല്ലാം പരിഹാരം ആ ആളുടെയടുക്കലേ ഉള്ളൂ. വെറുതെ ഓര്മിക്കുക മാത്രമല്ല, അവിടെ പരിഹാരമുണ്ട്. അപ്പോള് അറിഞ്ഞോ അറിയാതെയോ ഉള്ള നമ്മുടെ ഈ ശീലങ്ങള്, ഭഗവാനെ പക്ഷേ ദു:ഖത്തിന്റെ നേരത്ത് തീര്ച്ചയായും ഓര്മിക്കുന്നു. എന്തെങ്കിലും കാര്യം വരുമ്പോള് വായില് നിന്നു വരുന്നു -ഓ മൈ ഗോഡ്. ആ ദൈവം ആരാണെന്നും എന്താണെന്നും അറിഞ്ഞിട്ടോ അറിയാതെയോ, എന്നാല് വായില് നിന്ന് തീര്ച്ചയായും വരുന്നു. ഇതും മനസിലാക്കേണ്ട കാര്യങ്ങളാണ്, അവസാനനേരവും നാം ഓര്മിക്കുന്നയാള്ക്ക് എന്താ നമ്മുടെ ഈ ദു:ഖങ്ങളുമായെല്ലാം ബന്ധമുണ്ടാകുമോ! എന്താ അദ്ദേഹം ദു:ഖത്തിന്റെ ദാതാവാണോ അതോ സുഖം നല്കുന്ന ബന്ധമാണോ!ഇത് നാം ഓര്മിക്കുന്നതില് നിന്നു തന്നെ തെളിയുന്നു, ദു:ഖം തരുന്നതുമായി ഒരു ബന്ധവുമില്ലാത്തയാളാണെന്ന്. അഥവാ നല്കുന്നുവെങ്കില് എന്തിന് ഓര്മിക്കുന്നു? ദു:ഖം നല്കുന്നയാളോട് ഉള്ളില് ദേഷ്യമുണ്ടാകുന്നു, വിചാരിക്കുന്നു ഇവരെ എന്തു ചെയ്യണമെന്നറിയില്ല..എന്നാല് ഭഗവാനോട് സദാ ദു:ഖത്തിന്റെ സമയത്തും തീവ്രസ്നേഹം വരുന്നു. എന്റെ ഏതോ വലിയ മിത്രമെന്ന പോലെ ഉള്ളില് നിന്നു വരുന്നു. ഉള്ളില് ആ സന്തോഷം വരുന്നു. അപ്പോള് തീര്ച്ചയായും സുഖദായിയായ ബന്ധമാണ്. അപ്പോള് ദു:ഖത്തിന്റെ കാരണം തീര്ച്ചയായും മറ്റാരോ ആണ്. മൂന്നാമതാണെങ്കില് ആരും തന്നെയില്ല. ഒന്ന് ഞാന് രണ്ടാമത് അവിടുന്ന്, അപ്പോള് തീര്ച്ചയായും ഉത്തരവാദി ഞാന് ആയി.
ഏതൊന്നിന് ഞാന് നിമിത്തമാണോ, ദു:ഖത്തില് ദു:ഖിയാകുന്നതും ഞാന്, ദു:ഖം ഉണ്ടാക്കുന്നതും ഞാന് സ്വയം തന്നെ, അപ്പോള് നോക്കൂ എത്ര വലിയ അവിവേകമാണ്. എന്തൊന്നില് നിന്നാണോ മോചനം വേണ്ടത് അത് നാം സ്വയം തന്നെ ഉണ്ടാക്കുന്നതാണ്, ആശ്ചര്യകരമായ കാര്യമല്ലേ. മനുഷ്യര് ആഗ്രഹിക്കുന്നില്ല എങ്കിലും ദു:ഖമുണ്ടാക്കിപ്പോകുന്നു. അപ്പോള് തീര്ച്ചയായും ഏതോ കാര്യത്തില് അജ്ഞാനിയാണ്, അവിവേകിയാണ്. അപ്പോള് എന്താണോ അറിയാത്ത കാര്യം അത് ആദ്യം അറിയേണ്ടതിന്റെ ആവശ്യമില്ലേ. തീര്ച്ചയായും എനിക്ക് അതിന്റെ എന്തെങ്കിലും ജ്ഞാനം( ബോധം) വേണം. ഈ അറിവ് ആദ്യം തേടണം. എന്നാല് അത്ഭുതം, ഇന്ന് ഇക്കാര്യം മനസിലാക്കുവാന് പല പാവങ്ങളും എത്ര ഒഴികഴിവാണ് പറയുന്നത്. പറയും, ഒഴിവില്ല, സമയമില്ല. എന്തു ചെയ്യും, ഗൃഹസ്ഥം, വ്യാപാരം ഒക്കെ നോക്കണോ ഇതു ചെയ്യണോ അതു ചെയ്യണോ എന്തു ചെയ്യണം, അതിനാല് അവയൊക്കെ നോക്കിനടത്തിക്കൊണ്ടും അവിടെ ദു:ഖിച്ചിരിക്കുന്നു. എപ്പോള് മുതല് ഞാന് എന്റെ, എന്റെ എന്നു പറഞ്ഞുവോ അത് ദു:ഖത്തിന്റെ രൂപമായി, അത് ദു:ഖമായി മാറിയെങ്കില് അന്വേഷിക്കണം. ഉണ്ടാക്കുന്നതിനു മുമ്പേ അതിന്റെ അറിവു നേടണം, ഏതു കാര്യങ്ങള് വന്ന് ഞാന് ദു:ഖിയാകുന്നുവോ, അതിന്റെ കാരണമെന്താണ്! ആദ്യം എനിക്ക് ഈ ബോധം വേണം ഞാന് എന്തുകൊണ്ടാണ് ദു:ഖിക്കുന്നത്. എന്താ സുഖം നമുക്ക് ഉണ്ടാകുകയേയില്ലേ! ഇക്കാര്യവും അറിയണം.
ഈ അറിവിനായി ഇവിടെ പറയുന്നു എന്തു തന്നെ എന്റെ എന്നു കരുതിയോ, അതു തന്നെയാണ് ദു:ഖത്തിന്റെ കാരണം. ദു:ഖമകറ്റാനുള്ള പരിഹാരമെന്താണ്, അതും ജീവിക്കാന് അത്യാവശ്യം അറിയേണ്ടതാണ്. എന്നാല് അറിഞ്ഞുകൊണ്ടും എന്തു ചെയ്യാന്, എങ്ങനെ ചെയ്യാന്, ഗൃഹസ്ഥവ്യവഹാരം ഉപേക്ഷിച്ചാലോ! അപ്പോള് ആശ്ചര്യം തോന്നുന്നു, മനുഷ്യരുടെ ബുദ്ധി നോക്കൂ, എന്തു ജ്ഞാനം ലഭിച്ചുവോ അതിനെ ധാരണയാക്കാന് കഴിയുന്നില്ല. നാം അനുഭവത്തിലൂടെ അതേ കാര്യങ്ങളെ മനസിലാക്കിയും ധാരണയാക്കിയും പറയുന്നു ഇത് അനുഭവിച്ചറിയാനുള്ളതാണ്. തീര്ച്ചയായും അനുഭവമായതുകൊണ്ടാണ് പറയുന്നത്- പ്രായോഗികമായി ഏതു വിധത്തിലൂടെ സുഖം നേടാന് കഴിയും. വളരെക്കാലമായി ആശിച്ചിരുന്ന കാര്യം, ഇപ്പോള് ആ സുഖദാതാവ് സ്വയം നമുക്ക് സ്വന്തം പരിചയം നല്കുകയാണ്, മക്കളേ, നിങ്ങള് എന്തുകൊണ്ട് ദു:ഖിതരായി? കാരണം നിങ്ങളുടേതു തന്നെയാണ്. എന്നാല് നിങ്ങളില് ഉള്ള നിങ്ങള്ക്കറിയാത്തതായ കാര്യം, അതിന്റെ കാരണത്താല് ദു:ഖം പുറപ്പെടുകയാണ്. എന്താ നിങ്ങളുടെ കര്മം തന്നെ ദു:ഖത്തിന്റെ കാരണമാകുന്നുവോ! അതു വന്ന് മനസിലാക്കി നോക്കൂ, നാം ഇത്രയും ഓഫര് ചെയ്യുന്നു. എന്നിട്ടും ആശ്ചര്യം നോക്കൂ, ഇതു കേട്ടിട്ടും പാവങ്ങള് പറയുന്നു, ആയിരിക്കാം ഇതുതന്നെ നടക്കട്ടെ. ഇതിനെത്തെന്നെയാണ് പറയുന്നത് അഹോ എന്റെ മായേ! ഒന്നാന്തരം മായ പിടിച്ചിരിക്കുകയാണ്. എന്തിന് വേണ്ടി ദിവസം മുഴുവന് തലയിട്ടടിക്കുന്നുവോ അത് അച്ഛന് മുന്നില് വന്ന് പറഞ്ഞുതരുന്നു, മക്കളേ നിങ്ങളുടെ സുഖത്തിന്റെ കാരണവും ദു:ഖത്തിന്റെ കാരണവും എന്താണെന്ന്.
ബാബ സ്വയം പറയുന്നു ഞാന് നിങ്ങളുടെ എല്ലാ ദു:ഖവും ഇല്ലാതാക്കാനും നിങ്ങള്ക്ക് സുഖമേകാനും വന്നതാണ്, അതുകൊണ്ടാണ് പാടാറുള്ളത്, ദു:ഖഹര്ത്താവ്, സുഖകര്ത്താവ്. ഒരിക്കലും ഇങ്ങനെ പറയില്ല, ഇന്ന് ദു:ഖഹര്ത്താവും സുഖകര്ത്താവും. ഇല്ല, എല്ലാ ദു:ഖത്തെയും ഹരിക്കുന്നത് ഭഗവാനാണ്. ബാബ പറയുന്നു മക്കളേ, ഞാന് വന്നിരിക്കുകയാണ്, നിങ്ങളുടെ ദു:ഖം ഹരിക്കാന്. പക്ഷേ അതിനു വേണ്ടി ഇങ്ങനെയുള്ള കര്മം ചെയ്യാന് പഠിപ്പിക്കും അതിലൂടെ നിങ്ങളുടെ ദു:ഖം പോകും. ഞാന് എന്തു പഠിപ്പിക്കുന്നുവോ മനസിലാക്കിത്തരുന്നുവോ അതിനെ മനസിലാക്കി ആ പുരുഷാര്ഥം മാത്രം ചെയ്യൂ, അതിലൂടെ ദു:ഖം പോകും. നിങ്ങളുടെ ദു:ഖം പോകാന് തന്നെയാണ് ഞാന് ശിക്ഷണം നല്കുന്നത്, അതിനെ ധാരണയാക്കൂ എന്തെന്നാല് നിങ്ങളുടെ വസ്തുവാണല്ലോ. എന്നാല് പല പാവങ്ങളും ഇങ്ങനെയാണ് കാരണം പറയുന്നത്, ഭഗവാനോട് എന്തോ ദയ കാണിക്കുന്നു എന്ന മട്ടില്. ചിലര് പിന്നെ പറയുന്നത് സമയമുണ്ടെങ്കില് ചെയ്യാം! ഹേ സഹോദരാ കഴിക്കാനും കുടിക്കാനുമുള്ള കാര്യങ്ങള്ക്കായുള്ള ഈ കര്മത്തില് തന്നെ ഉണ്ടാക്കിയെടുത്ത കണക്കുകളില് നിങ്ങള് ആശയക്കുഴപ്പത്തില് പെട്ടിരിക്കുന്നു, അതില് തന്നെയാണ് ദു:ഖിക്കുന്നത്. ഒരു വശത്ത് പറയുന്നുമുണ്ട് ദു:ഖത്തില് നിന്ന് മോചിപ്പിക്കൂ മറുവശത്ത് ഈ ദു:ഖത്തില് നിന്നെല്ലാം മോചനത്തിനുള്ള വഴി സ്വയം പിതാവു മനസിലാക്കിത്തരുമ്പോള് നോക്കൂ ആരുടെയെങ്കിലും ബുദ്ധിയിലിരിക്കുന്നത് വളരെ വിഷമിച്ചാണ്, ഇതേ പോലെ മായ എന്ന് ഈ വികാരങ്ങളെ പറയുന്നു. എന്നാല് മനുഷ്യര് പാവം ധനസമ്പത്തിനെ മായ എന്നു വിചാരിക്കുന്നു. പലരും ശരീരത്തെയും മായ എന്നു പറയുന്നു. അതില് നിന്നു രക്ഷപെടാനുള്ള മാര്ഗം നോക്കിക്കൊണ്ടിരിക്കുന്നു. എന്നാല് അച്ഛന് പറയുന്നു നിങ്ങളുടെ ദു:ഖത്തിന്റെ കാരണം മറ്റൊന്നാണ്. ഈ പ്രകൃതിയാണെങ്കില് എന്റെ സൃഷ്ടിയാണ്, അനാദിയാണ്, ഒരു ദു:ഖത്തിനും കാരണമല്ല. നിങ്ങളില് അധികമായി വന്നു ചേര്ന്നിട്ടുള്ള എന്തോ വസ്തു അതാണ് ദു:ഖത്തിനു കാരണം. അതിനെയാണ് പഞ്ചവികാരം(മായ) എന്നു പറയുന്നത്. വികാരം എന്നാല് ശരീരമൊന്നുമല്ല. ലോകം വികാരമല്ല. ധനസമ്പത്തും വികാരമല്ല. വികാരം വേറെ സാധനമാണ്, അതു വന്നതിലൂടെ ഈ സാധനങ്ങളെല്ലാം ദു:ഖത്തിനു കാരണമായി. ഇല്ലെങ്കില് ഈ പദാര്ഥങ്ങളെല്ലാം ആത്മാവിനു സുഖത്തിന്റെ കാരണമാണ്. അങ്ങനെയുള്ളവര്ക്ക് ഈ ധനവും സമ്പത്തുമെല്ലാം സുഖത്തിനു കാരണമാണ്. എന്നാല് ഈ കാര്യങ്ങളുടെയെല്ലാം പൂര്ണജ്ഞാനം ഇല്ലാത്തതിനാല് ഈ സാധനങ്ങളെല്ലാം ദു:ഖത്തിലായി മാറി. ഇങ്ങനെയുമല്ല ഞാന് രചിച്ച ഈ അനാദി സൃഷ്ടി ദു:ഖത്തിനു കാരണമാണ്, അല്ല. ദു:ഖത്തിന്റെ കാരണം നിങ്ങളുണ്ടാക്കി. നിങ്ങളിലേക്ക് മറ്റൊരു വസ്തു വന്നുചേര്ന്നു. ആ വേറെ വസ്തുവാണ് ഈ മായ 5 വികാരങ്ങള്. ഇപ്പോള് അതിനെയാണ് നിങ്ങള്ക്ക് കളയേണ്ടത്. മനുഷ്യര് പിന്നെ പറയുന്നത് ഇതെല്ലാം ഭഗവാന് നല്കിയതാണ്, ഭഗവാനാണ് നല്കിയതെങ്കില് സുഖത്തിന്റെ സാധനമല്ലേ നല്കിയിട്ടുണ്ടാവുക. ഇതില് നിങ്ങള് വികാരം ചേര്ത്ത് ഈ സാധനങ്ങളെയെല്ലാം ചീത്തയാക്കി. അതിനാല് ബാബ പറയുകയാണ് നിങ്ങള് ഈ വികാരങ്ങളെയെല്ലാം കളയൂ എങ്കില് സദാ സുഖിയായി മാറും. ഈ കാര്യങ്ങളെല്ലാം മനസിലാക്കാനുള്ളതാണ്. അതിന് അല്പം സമയം നല്കേണ്ടി വരുമല്ലോ. ദു:ഖങ്ങളെ അവസാനിപ്പിക്കാനുള്ള വിധി പഠിക്കേണ്ടി വരും. അതിനായാണ് പറയുന്നത് പല വട്ടം വരൂ, എന്തെങ്കിലും മനസിലാക്കൂ. എന്നാല് ഇങ്ങനെയാകരുത്, ഇവിടെ നിന്നും കേട്ടു, പുറത്തുപോയി, കാര്യം കഴിഞ്ഞു. പലരും പിന്നെ ഇങ്ങനെ പറയുന്നു ഇത് പ്രായമായവരുടെയോ വൃദ്ധരുടെയോ കാര്യമാണ്. എന്താ ജീവിതമുണ്ടാക്കുക എന്നത് വയസായവര്ക്കു മാത്രമാണോ ആവശ്യം! വൃദ്ധരാണെങ്കില് തല കീഴായ പടവു കയറി പിന്നെ ഇറങ്ങാന് നോക്കുന്നവരാണ്, അതിനെക്കാള് എന്തുകൊണ്ട് പടി കയറും മുമ്പ് സൂക്ഷിച്ചുകൂടാ എനിക്ക് ജീവിതത്തെ എങ്ങനെ കൊണ്ടുപോകണമെന്ന്. അതിനാല് ഈ കാര്യങ്ങളെ മനസിലാക്കി തന്റെ ജീവിതത്തില് ദു:ഖത്തിന്റെ വേര്, ദു:ഖത്തിന്റെ കാരണത്തെ അകറ്റുന്നതിനുള്ള പരിപൂര്ണ യത്നം (പുരുഷാര്ഥം) ചെയ്യണം എന്നുള്ളവര്ക്കു നിര്ദേശം നല്കും.
ഭഗവാനാകുന്ന ബാബ സര്വരുടെയും പിതാവാണ്, നമുക്ക് അവകാശമുണ്ട് , അവര്ക്കും മനസിലാക്കി ആ അവകാശമെടുക്കണം. വെറുതെ അച്ഛനെന്നു പറയുക മാത്രമല്ല, എന്നാല് ആ ആളിലൂടെ നമുക്കെന്തു പ്രാപ്തിയാണുണ്ടാക്കേണ്ടത്, ഇതു കൂടി ആരെങ്കിലും വന്ന് കേള്ക്കട്ടെ, മനസിലാക്കട്ടെ. നാം എല്ലാവര്ക്കും ഓഫര് നല്കിക്കൊണ്ടിരിക്കും. ഇനിയും ക്ഷണവും സന്ദേശവും നല്കിക്കൊണ്ടിരിക്കും. പിന്നെ കോടിയില് ചിലര് ഉണരുന്നു. മുമ്പും ഇങ്ങനെ സംഭവിച്ചതാണ്. അതുകൊണ്ടാണല്ലോ ഭഗവാന് സ്വയം പറഞ്ഞത് കോടിയിലും ചിലരേ എന്നെ അറിയുകയുള്ളൂ. അപ്പോള് ഇവിടെ വന്ന് ഈ കാര്യത്തെ മനസിലാക്കി കുറച്ച് ധാരണയാക്കാനുള്ള കാര്യങ്ങള് ചെയ്യൂ. ഒരു ദിവസം തന്നെ ഈ കാര്യങ്ങളെല്ലാം മനസിലാക്കിക്കൊടുക്കുന്നതിലൂടെ വരികയില്ല. ശരി. മധുരമധുരമായ കുട്ടികള്ക്ക് സ്നേഹസ്മരണയും നമസ്തേയും.
വരദാനം:-
ബ്രാഹ്മണ ജീവിതത്തിന്റെ രസം ജീവന്മുക്ത സ്ഥിതിയിലാണ്. ആര്ക്കാണോ തന്റെ പൂജ്യസ്വരൂപത്തിന്റെ സ്മൃതി സദാ ഉള്ളത് അവരുടെ കണ്ണുകള് ബാബയിലല്ലാതെ ആരിലും ഉടക്കുകയില്ല. പൂജ്യആത്മാക്കള്ക്കു മുന്നില് സ്വയം എല്ലാ വ്യക്തികളും വൈഭവങ്ങളും കുമ്പിടുന്നു. പൂജ്യര് ഒന്നിനും പിറകെ ആകര്ഷിതരാകുകയില്ല. ദേഹം, സംബന്ധം, പദാര്ഥം, സംസ്കാരങ്ങളില് പോലും മനസിന്റെയോ ബുദ്ധിയുടെയോ ചായ്വ് ഉണ്ടാവുകയില്ല. ഒരു ബന്ധനത്തിലും അവര് ബന്ധിതരാവുകയില്ല. സദാ ജീവന്മുക്തസ്ഥിതിയുടെ അനുഭവം ചെയ്യുന്നു.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!
அதிர்ஷ்டத்தை எழுப்பி வந்துள்ளேன்.. ..