24 July 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

23 July 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ, നിങ്ങള് ബാബയുടെയടുത്ത് വന്നിരിക്കുകയാണ് തന്റെ ജീവിതത്തെ വജ്രസമാനമാക്കി മാറ്റുന്നതിന്, ബാബയുടെ ഓര്മ്മയിലൂടെ തന്നെയാണ് ഇങ്ങനെയൊരു ജീവിതമുണ്ടാകുന്നത്.

ചോദ്യം: -

പുതിയ ലോകത്തില് ഉയര്ന്ന പദവി നേടുന്നതിനു വേണ്ടി ഏതൊരു മുഖ്യ പുരുഷാര്ത്ഥം ചെയ്യണം?

ഉത്തരം:-

ബാബ പറയുന്നു- മധുരമായ കുട്ടികളെ, പഴയ സംബന്ധികള് ഇത്രയും ദു:ഖം നല്കി, ഇപ്പോള് അവരുടെ മോഹവലയത്തില് നിന്നും ബുദ്ധിയെ മാറ്റി ഒരു എന്നെ മാത്രം ഓര്മ്മിക്കൂ. അവരോടൊപ്പം ഇരിക്കുമ്പോഴും മനസ്സ് എന്നോടൊപ്പം വെയ്ക്കൂ. മന്മനാഭവയുടെ മന്ത്രം സദാ ഓര്മ്മിക്കുകയാണെങ്കില് നിങ്ങള് പുതിയ ലോകത്തില് ഉയര്ന്ന പദവി നേടും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

നിങ്ങള് രാത്രി ഉറങ്ങി നഷ്ടപ്പെടുത്തി…..

ഓംശാന്തി. എങ്ങനെയാണോ കുട്ടികള്ക്ക് മുഴുവന് ശാസ്ത്രങ്ങളുടേയും സാരം മനസ്സിലാക്കി തരുന്നത്, അതേപോലെ ഈ ഗീതയുടെ സാരവും നിങ്ങള്ക്ക് മനസ്സിലാക്കി തരികയാണ്. ബാബ എല്ലാവരുടെയും ആത്മീയ അച്ഛനാണ്. ആത്മീയ കുട്ടികള്ക്ക് ബ്രഹ്മാ ശരീരത്തിലിരുന്ന് മനസ്സിലാക്കി തരികയാണ്. ബാബ മനസ്സിലാക്കി തരികയാണ് അല്ലയോ കുട്ടികളെ, നിങ്ങള്ക്കറിയാമല്ലോ, നമ്മുടെ ജന്മം വജ്ര സമാനമായിമാറിക്കൊണ്ടിരിക്കുകയാണ്. ബാബയുടെ അടുത്തേക്ക് വന്നിരിക്കുന്നതു തന്നെ വജ്രസമാനമായ ജന്മം ഉണ്ടാക്കാനാണ്. സ്വര്ഗവാസികളുടെയാണ് വജ്രസമാനമായ ജന്മം എന്നു പറയുന്നത്. കക്കയ്ക്കു സമാനമായ ജന്മം നരകവാസികളുടേതാണ്. നിങ്ങള് സംഗമയുഗത്തേയും അറിഞ്ഞു കഴിഞ്ഞു. നമ്മള് ഇപ്പോള് സംഗമയുഗവാസികളാണ്. ഈ സംഗമയുഗം എല്ലാവര്ക്കും വേണ്ടി മംഗളകാരിയാണ്. ഈ സംഗമയുഗത്തില് തന്നെയാണ് എല്ലാവരുടെയും ഗതി സദ്ഗതി ഉണ്ടാകുന്നത്. ആരാണ് ചെയ്യുന്നത്? പരംധാമത്തില് നിന്നും വരുന്ന യാത്രക്കാരന്. ബാബ യാത്രക്കാരനാണല്ലോ. നിങ്ങള് യാത്രക്കാരല്ല, നിങ്ങള് വന്ന് തിരിച്ചു പോകുന്നില്ല. ബാബ പറയുന്നു- ഞാന് ഈ പഴയ ലോകത്തില് വന്ന് തിരിച്ചു പോകുന്നു. കുട്ടികള്ക്കറിയാം, ഈ സേവനം ചെയ്യുന്നത് കേവലം ഒരു യാത്രക്കാരനാണ്. ബാബ വന്ന് നമ്മള് കുട്ടികളുടെ വളരെ വലിയ സേവനം ചെയ്യുന്നു. ഈ സേവനം മറ്റാര്ക്കും ചെയ്യാന് സാധിക്കുകയില്ല. സേവനത്തിനു വേണ്ടി തന്നെയാണ് വിളിക്കുന്നത്, വന്ന് ഞങ്ങള് പതിതരുടെ സേവനം ചെയ്യൂ. ബാബയും പറയുന്നു ഞാന് നിങ്ങള് കുട്ടികളുടെ സേവനത്തിനു വേണ്ടിയാണ് വന്നിരിക്കുന്നത് എന്തുകൊണ്ടെന്നാല് കുട്ടികള് വളരെ ദുഖിതരാണ്. വിളിക്കുന്നുമുണ്ട് ഞങ്ങളുടെ ദു:ഖത്തെ ഹരിക്കൂ ശാന്തി നല്കൂ, രണ്ടു വസ്തുക്കള് സദാ ഓര്മ്മയുണ്ടായിരിക്കണം- സുഖവും ശാന്തിയും. ഇവിടെ ദു:ഖവും അശാന്തിയുമാണ് അതിനാലാണ് വിളിക്കുന്നത്. ബാബ വന്ന് സൃഷ്ടി ചക്രത്തിന്റെ മുഴുവന് രഹസ്യവും കുട്ടികള്ക്ക് വന്ന് മനസ്സിലാക്കി തരികയാണ്. കുട്ടികള് മനസ്സിലാക്കുന്നുണ്ട് ഇപ്പോള് ഭക്തീമാര്ഗം അവസാനിക്കുകയാണ് ,കലിയുഗത്തിന്റെ അന്ത്യം അര്ത്ഥം ഭക്തി താഴേക്ക് ഇറങ്ങി കൊണ്ടിരിക്കുകയാണ്. ജ്ഞാനത്തിലൂടെ നിങ്ങളുടെ കയറുന്ന കലയുണ്ടാകുന്നു. നിങ്ങള് ഉയര്ന്നതിലും ഉയര്ന്ന പദവി നേടുകയാണ്. പിന്നീട് പ്രാലബ്ധത്തില് സുഖം കുറഞ്ഞുകൊണ്ടു വരുന്നു. ഭാരതത്തില് എത്ര ഭക്തിയുണ്ടോ ഇത്രയും ഭക്തി വേറെ എവിടെയുമില്ല. അരകല്പ്പം ഭക്തി നടന്നു കൊണ്ടിരിക്കുകയാണ്. എപ്പോള് മുതല് ദ്വാപരയുഗം ആരംഭിക്കുകയും രണ്ടാമത്തെ ധര്മ്മത്തിന്റെ സ്ഥാപനയുണ്ടാകാന് ആരംഭിക്കുകയും ചെയ്തുവോ അപ്പോള് മുതല് ഭക്തിയും ആരംഭിച്ചു. ഭക്തിയും ആദ്യം വളരെ നല്ലതായിരുന്നു. എപ്രകാരമാണോ സ്വര്ഗം ആദ്യം വളരെ നല്ലതായിരുന്നു പതുക്കെ പതുക്കെ കലകള് കുറഞ്ഞു വരാന് തുടങ്ങി. ഭക്തി ആരംഭിക്കുമ്പോള് ആദ്യമാദ്യം ശിവന്റെ പൂജാരിയാകുന്നു. അരകല്പ്പം ഒരു പൂജയും ഉണ്ടായിരുന്നില്ല. പിന്നീട് എപ്പോഴാണോ ഭക്തിമാര്ഗം ആരംഭിച്ചത് അപ്പോള് മറ്റുള്ള ധര്മ്മങ്ങളും ആരംഭിക്കുകയായി. ഇത്രയധികം ഭക്തി മറ്റാര്ക്കും ചെയ്യാന് സാധിക്കുകയില്ല. അരകല്പ്പം പൂര്ണ്ണമായും ഭക്തി നടന്നുകൊണ്ടിരിക്കുകയാണ്. ഇതും നിങ്ങള് കുട്ടികള്ക്കറിയാം, ബാബ എല്ലാവര്ക്കും പ്രത്യേകിച്ച് ഭാരതത്തിന് സദ്ഗതി നല്കുന്നു, സ്വര്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു, അതേ ദൂരദേശത്തിലെ യാത്രക്കാരന് വന്നിരിക്കുകയാണ് നമ്മള് കുട്ടികള്ക്ക് വീണ്ടും സ്വര്ഗത്തിലെ ചക്രവര്ത്തി പദവി നല്കുന്നതിന്. സമ്പത്തും എത്ര ഉയര്ന്നതാണ്. പക്ഷെ ഒരു കാര്യവും ആരുടെയും ബുദ്ധിയില് ഇരിക്കുകയില്ല. ഭാരതത്തില് എത്രയാണ് ഭക്തി ചെയ്യുന്നത്. എത്രയധികം ക്ഷേത്രങ്ങളാണ് ഉള്ളത്. ഭാരത ഖണ്ഡത്തില് അനേക ക്ഷേത്രങ്ങളുണ്ട്. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ഇത് ആരുടെ ക്ഷേത്രമാണ്. ആദ്യമാദ്യം ശിവബാബയുടെ ക്ഷേത്രമാണ് ഉണ്ടാക്കിയത്, അതിനു ശേഷം ദേവതകളുടെ ക്ഷേത്രമുണ്ടാക്കി. ആ ക്ഷേത്രങ്ങളെല്ലാം നിങ്ങളുടെ മുന്നില് ഉണ്ട്. ഒരു വശത്ത് ശിവബാബയുടെ പൂജ ചെയ്തു കൊണ്ടിരിക്കുന്നു. മറു വശത്ത് ശിവബാബ നിങ്ങളെ പൂജ്യനാക്കി മാറ്റി കൊണ്ടിരിക്കുകയാണ്. നിങ്ങള് ഇവിടെ പൂജ്യദേവതയായി മാറാന് വന്നിരിക്കുകയാണ്. ആരെല്ലാമാണോ ദേവതകളുടെ പൂജാരി അവരാണ് വാസ്തവത്തില് ഇവിടെ വന്ന് ബ്രാഹ്മണരായി മാറുക. പതുക്കെ പതുക്കെ വൃദ്ധി ഉണ്ടായിക്കൊണ്ടിരിക്കും. എല്ലാവര്ക്കും ഒരുമിച്ചിരുന്ന് പഠിക്കാന് സാധിക്കില്ലല്ലോ. സമയമെടുക്കും. കല്പ്പം മുമ്പ് ആര് പഠിച്ചോ അവരേ പഠിക്കുകയുള്ളൂ. പരസ്പരം പഠിപ്പിച്ചു കൊണ്ടിരിക്കണം. എല്ലാവര്ക്കും ബാബയുടെ സൃഷ്ടിയുടെ ആദി മധ്യ അന്ത്യത്തിന്റെ ജ്ഞാനമാണ് കേള്പ്പിക്കുന്നത്. ഇതിലൂടെ മനുഷ്യന് സ്വര്ഗത്തിന്റെ അധികാരിയായി മാറാന് സാധിക്കുന്നു. അതിനാല് വന്ന് മനസ്സിലാക്കൂ. ഈ നാടകം എങ്ങനെയാണ് ചക്രം കറങ്ങുന്നതെന്ന് നിങ്ങള് കുട്ടികള്ക്ക് അറിയാമല്ലോ. ലക്ഷക്കണക്കിനു വര്ഷങ്ങളുടെ കഥയെന്നും കേള്പ്പിക്കാന് സാധിക്കുകയില്ല. 5000 വര്ഷങ്ങള്ക്കു മുമ്പ് എന്തായിരുന്നു എന്ന് നിങ്ങള് കുട്ടികള്ക്ക് അറിയാം, ആരുടെ രാജ്യമായിരുന്നു. ഭാരതത്തില് നമ്മള് പൂജ്യദേവിദേവതകളുടെ രാജ്യമായിരുന്നു. ഓര്മ്മ വരുന്നുണ്ടോ നമ്മള് പൂജ്യനായിരുന്നു, പിന്നീട് പൂജാരിയായി മാറി. ആദ്യം ഇത് നിങ്ങള്ക്ക് അറിയില്ലായിരുന്നു. നമ്മള് പൂജ്യദേവീദേവതകളായിരുന്നു, പിന്നീട് നമ്മള് 84 ജന്മങ്ങള് എടുത്തു. 84 ജന്മങ്ങളുടെ കഥ ലക്ഷ്മീനാരായണന്റേതാണ്. നിങ്ങള് തന്റെ 84 ജന്മങ്ങളുടെ കഥയാണ് കേള്പ്പിക്കുന്നത്. അവര്ക്ക് തങ്ങളുടെ കഥയിരുന്ന് എഴുതുന്നതില് വളരെ സമയമെടുക്കും. നിങ്ങള്ക്ക് 1 മിനുട്ടില് 84 ജന്മങ്ങളുടെ കഥ പറയാന് സാധിക്കും. അവര് ഒരു ജന്മത്തെ കഥയാണ് എഴുതുന്നത്. കുട്ടിക്കാലത്ത് എന്തെന്തെല്ലാം ചെയ്തു. ഇവരും തന്റെ കഥയാണ് പറയുന്നത്. നമ്മള് എങ്ങനെയാണ് 84 ജന്മങ്ങളുടെ ചക്രം കറങ്ങി വന്നത്. ഒരാളുടെ കാര്യമല്ല, ബ്രാഹ്മണര് ധാരാളമുണ്ട്. നിങ്ങള്ക്കും ഈ ചക്രത്തെക്കുറിച്ചറിയാം. ഈ ചക്രത്തെ കുറിച്ച് അറിയുന്നതിലൂടെ നിങ്ങള് രാജാവും റാണിയുമായി മാറുന്നു. പിന്നീട് നിങ്ങള് മറ്റുള്ളവരെയും അതുപോലെയാക്കി മാറ്റണം. ഭാരതവാസികളെ പോലെ ഭക്തി മറ്റാരും തന്നെ ചെയ്തിട്ടില്ല. ബാക്കി ആശ്രമം മുതലായവ എന്തെല്ലാമുണ്ടോ അതെല്ലാം നമ്മുടെ ഭക്തിയുടെ സമയം ആരംഭിച്ചതാണ്. ആദ്യമാദ്യം നമ്മുടേത് എത്ര ചെറിയ പൂക്കളുടെ വൃക്ഷമായിരുന്നു, ആത്മീയ പൂന്തോട്ടമായിരുന്നു. നിങ്ങള് ചൈതന്യ പൂക്കളായിരുന്നു. ഇതിനെയാണ് പൂക്കളുടെ പൂന്തോട്ടമെന്നു പറയുന്നത്. പിന്നീടത് മുള്ളുകളുടെ തോട്ടമായി മാറി. ഈ സമയം എല്ലാവരും മുള്ളായി മാറിയിരിക്കുകയാണ്. ഇനി എങ്ങനെ മുള്ളില് നിന്നും പൂക്കളായി മാറണം. ഇതാണ് ബാബയിരുന്ന് മനസ്സിലാക്കി തരുന്നത്. പരസ്പരം ദു:ഖം നല്കുക എന്നത് മുള്ളാവുകയാണ്. വിദ്യാര്ത്ഥി ജീവിതമാണ് ഏറ്റവും നല്ല കാലം എന്നു പാടാറുണ്ട്. അത് വളരെ നല്ലതായിരിക്കും. ആണ് കുട്ടികളും പെണ്കുട്ടികളും വളരെ സന്തോഷത്തില് പഠിച്ചു കൊണ്ടിരിക്കുന്നു. വിവാഹം ചെയ്താല് പിന്നെ പരസ്പരം വേദനിപ്പിക്കാന് ആരംഭിച്ചു. സത്യയുഗത്തില് ഒരിക്കലും മുള്ളിനെ പോലെ വേദനിപ്പിക്കുമായിരുന്നില്ല. ഇപ്പോള് നിങ്ങള് വീണ്ടും പൂക്കളായി മാറുകയാണ്. നിങ്ങള്ക്കറിയാം ഭാരതം സ്വര്ഗമായിരുന്നു, എത്ര അപാര സുഖമായിരുന്നു. സ്വര്ണ്ണത്തിന്റെ ഖനികളായിരുന്നു. അതെല്ലാം ഇപ്പോള് കാലിയായി. പിന്നീട് നിങ്ങള്ക്ക് നിറയെ സ്വര്ണ്ണം ലഭിക്കും. ഭാരതത്തില് തന്നെയാണ് സ്വര്ണ്ണം വജ്രം, വൈഡൂര്യങ്ങളുടെ ഖനിയുണ്ടായിരുന്നത്. ആ സമയത്ത് അമേരിക്കയൊന്നും ഉണ്ടായിരുന്നില്ല. ബോംബെയും ഉണ്ടായിരുന്നില്ല. അത്ഭുതമാണല്ലോ. കലിയുഗത്തിന്റെ അന്തിമത്തില് ഒരല്പ്പം പോലും സ്വര്ണ്ണം മുതലായവയൊന്നും കാണുകയില്ല. പിന്നീട് സത്യയുഗത്തില് ഇത്രയധികം സ്വര്ണ്ണത്തിന്റെ ഖനികള് മുതലായവ നിറഞ്ഞിരിക്കുന്നു. സ്വര്ണ്ണത്തിന്റെ കൊട്ടാരം ഉണ്ടായിരിക്കും. അത്ഭുതമാണല്ലോ. അവിടെ ഖനികളില് നിന്നും എത്രയാണ് സ്വര്ണ്ണം പുറത്തെടുക്കുന്നത്. ഇവിടെ എങ്ങനെയാണോ മണ്ണില് നിന്നും ഇഷ്ടിക ഉണ്ടാക്കുന്നത്, അതുപോലെ സ്വര്ഗത്തില് സ്വര്ണ്ണത്തിന്റെ ഇഷ്ടിക ഉണ്ടാക്കുന്നു. മായയുടെ ഒരുകളി കാണിക്കാറുണ്ടല്ലോ. ഇവിടെ സ്വര്ണ്ണം തന്നെ സ്വര്ണ്ണം എന്ന് ധ്യാനത്തില് പോയപ്പോള് കണ്ടു. തീര്ച്ചയായും സത്യയുഗത്തില് സ്വര്ണ്ണം ഉണ്ടാകും. ഇവിടെ നോക്കൂ, മണ്ണു കൊണ്ടുള്ള ഇഷ്ടിക പോലും ലഭ്യമല്ല. ഇവിടെ നോക്കൂ ഇഷ്ടിക പൈസ കൊടുത്താണ് വാങ്ങുന്നത്, അവിടെ സ്വര്ഗത്തിലാണെങ്കില് അതു വെറുതെ ലഭിക്കും. രാത്രിയും പകലും വ്യത്യാസമുണ്ട്. എന്തുകൊണ്ട് പുതിയ ലോകത്തില് ഉയര്ന്ന പദവി നേടാനുള്ള പുരുഷാര്ത്ഥം ചെയ്യുന്നില്ല. ഇവിടെ മോഹജാലത്തില് എന്തുകൊണ്ടാണ് കുടുങ്ങിപ്പോകുന്നത്.

ബാബ പറയുന്നു പഴയ സംബന്ധത്തില് നിങ്ങള് എത്ര ദു:ഖം അനുഭവിച്ചു. അവരെ ഉപേക്ഷിക്കൂ എന്നു ബാബ ഒരിക്കലും പറയുകയില്ല. കേവലം ബുദ്ധിയോഗം ഒരു ബാബയുമായി വെയ്ക്കൂ, അപ്പോള് നിങ്ങള് വിശ്വത്തിന്റെ അധികാരിയായി മാറും. മന്മനാഭവയുടെ അര്ത്ഥം തന്നെ ഇതാണ്- നിങ്ങള് എന്നെ ഓര്മ്മിക്കൂ, വിഷ്ണു ചതുര്ഭുജത്തെ അര്ത്ഥം വിഷ്ണു പുരിയെ ഓര്മ്മിക്കൂ. മുഖ്യമായത് ഒരക്ഷരം മാത്രമാണ്. ഭക്തി മാര്ഗത്തില് അനേക പഞ്ചായത്തുകള് ഉണ്ട്. ഇപ്പോള് നിങ്ങള് ആത്മാക്കളെല്ലാം ഒരു പരംപിതാ പരമാത്മാവിന്റെ പ്രിയതമകളാണ്. ബാബയാണ് നിങ്ങളെ സുഖധാമത്തിന്റെ അധികാരിയാക്കി മാറ്റുന്നത്. എല്ലാ ആത്മാക്കളും ബാബയെ തന്നെയാണ് ഒര്മ്മിക്കുന്നത്. നിങ്ങള് ആത്മീയ പ്രിയതമകള് ഈ ഒരു പ്രാവശ്യമാണ് ആത്മീയ പ്രിയതമന്റെതായിമാറുന്നത്. ബാക്കി എല്ലാ മനുഷ്യരും ശാരീരിക പ്രിയതമകളും പ്രയതമന്മാരുമാണ്. ഇപ്പോള് പരിധിയില്ലാത്ത പ്രിയതമകളെ പരിധിയില്ലാത്ത പ്രിയതമന് വന്നു കണ്ടു മുട്ടിയിരിക്കുകയാണ്. ബാബയോടാണ് പറയുന്നത്, വരൂ വന്ന് ഞങ്ങളെ പതിതത്തില് നിന്നും പാവനമാക്കി മാറ്റൂ. ഓരാളെ തന്നെയാണ് വിളിക്കുന്നത്. നിങ്ങള്ക്കറിയാമല്ലോ നമ്മുടെ ആത്മാവ് പതിതമായി മാറി. അതിനാലാണ് പതിതപാവനാ വരൂ എന്നു പറഞ്ഞു വിളിക്കുന്നത്. കുംഭമേളയും വെയ്ക്കുന്നുണ്ട,് എത്രപേരാണ് വന്ന് ഗംഗാസ്നാനം ചെയ്യുന്നത്. പ്രയോജനമൊന്നും തന്നെയില്ല. ഒരാളും പാവനമായി മാറുന്നുമില്ല. ഇപ്പോള് ബാബ വന്ന് ജ്ഞാനമഴ പെയ്യിപ്പിക്കുകയാണ്. ഇതിലൂടെ മുള്ക്കാട് പൂക്കളുടെ പൂന്തോട്ടമായി മാറുന്നു. നിങ്ങള്ക്കറിയാമല്ലോ എപ്പോഴാണോ നമ്മുടെ രാജ്യമുണ്ടാകുന്നത്, അവിടെ പതിതരായി മറ്റാരും തന്നെ ഉണ്ടായിരിക്കുകയില്ല. മുഴുവന് വിശ്വത്തിലും ജ്ഞാനമഴയുണ്ടാകുന്നു. എല്ലാം ഹരിതാഭമായിരിക്കും. ഖനികളെല്ലാം വജ്രങ്ങളും വൈഢൂര്യങ്ങളും കൊണ്ട് നിറഞ്ഞിരിക്കും. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് എത്ര സന്തോഷത്തില് ഇരിക്കണം. സന്മുഖത്തു കാണുന്നുണ്ടല്ലോ, പരിധിയില്ലാത്ത ബാബയിരുന്ന് മനസ്സിലാക്കി തരികയാണ്, നിങ്ങള് എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ വികര്മ്മം വിനാശമാകും. നിങ്ങള് എവിടെ വേണമെങ്കിലും ഇരുന്നോളൂ, സ്നാനം ചെയ്യുമ്പോഴും ബുദ്ധിയില് ഒരു ബാബയുടെ ഓര്മ്മയുണ്ടായിരിക്കണം. അവിടെ ഓര്മ്മിക്കേണ്ട ആവശ്യമേയില്ല. ബാബയെ എത്രത്തോളം ഓര്മ്മിക്കുന്നുവോ അത്രയും സമ്പാദ്യമാണ്. ഓര്മ്മയിലൂടെ തന്നെയാണ് സമ്പാദ്യം ഉണ്ടാകുന്നത്. ഓര്മ്മയിലൂടെ സമ്പാദ്യമുണ്ടാവുക ഇത് മറ്റെവിടെയെങ്കിലും കേട്ടിട്ടുണ്ടോ. എത്ര വലിയ സമ്പാദ്യമാണ്, ഇതിലൂടെ നിങ്ങള് വിഷ്ണുപുരിയുടെ അധികാരിയായി മാറുന്നു. നിങ്ങള് ആത്മാക്കള്ക്കറിയാമല്ലോ ആത്മാക്കളുടെ അച്ഛന് നിരാകാരനാണ്. ബാബയാണ് ഈ ശരീരത്തെ ആധാരമാക്കി എടുത്തിട്ടുള്ളത്. ഭഗീരഥനെ കുറിച്ചും വര്ണ്ണിച്ചിട്ടുണ്ടല്ലോ. ഭാഗ്യശാലീ രഥം. ഈ രഥത്തിലാണ് പരംപിതാ പരമാത്മാവ് സവാരി ചെയ്യുന്നത്. ആത്മാവിന്റെ രഥം എപ്പോഴാണോ തയ്യാറാകുന്നത്, അപ്പോള് പെട്ടെന്ന് ആത്മാവ് അതില് വന്ന് പ്രവേശിക്കുന്നു. ബാബയ്ക്ക് കേവലം ഈ രഥത്തില് വന്ന് ജ്ഞാനം നല്കണം. ഇവരുടെ വളരെ ജന്മങ്ങളുടെ അന്തിമ ജന്മത്തില് എപ്പോഴാണോ വാനപ്രസ്ഥ അവസ്ഥയുണ്ടാകുന്നത്, അപ്പോള് ബാബ പറയുന്നു- ഞാന് വന്ന് ഇതില് പ്രവേശിക്കുന്നു, അഥവാ ഈ രഥത്തില് വിരാജിതനാകുന്നു. ബാക്കി കുതിര വണ്ടിയുടെ രഥത്തിന്റെ കാര്യമൊന്നുമല്ല. ഇപ്പോള് നിങ്ങള്ക്ക് ഈ ജ്ഞാനം ലഭിച്ചിരിക്കുകയാണ്. ബാബ സന്മുഖത്തിരുന്ന് നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു. നിങ്ങള്ക്ക് വളരെയധികം സന്തോഷമുണ്ടായിരിക്കണം. ഐ.സി.എസ് പരീക്ഷയ്ക്ക് പഠിക്കുമ്പോള് വളരെ ലഹരിയുണ്ടായിരിക്കുമല്ലോ. അതാണ് ഏറ്റവും വലിയ പരീക്ഷ. നിങ്ങള്ക്കും ഇവിടെ പഠനം തന്നെയാണ്. ഇത് ഭഗവാന്റെ പാഠശാലയാണ്. അപ്പോള് ചോദ്യമുദിക്കുന്നു ആരാണ് ഭഗവാന്? ശ്രീകൃഷ്ണനാണോ അതോ ശിവബാബയാണോ? എല്ലാവരുടേയും ഭഗവാന് ആരാണ്? കേവലം ഒരു ശിവബാബയാണ് എല്ലാവരും കൃഷ്ണനെ അംഗീകരിക്കുന്നില്ല. എല്ലാ ആത്മാക്കളുടേയും അച്ഛന് നിരാകാരനായ പരംപിതാ പരമാത്മാവാണ്. ബാബ സദാ പരംധാമത്തിലാണ് വസിക്കുന്നത്. കുട്ടികളെ സ്വര്ഗത്തിന്റെ അധികാരിയാക്കി മാറ്റാന് ഒരേ ഒരു പ്രാവശ്യമാണ് വരുന്നത്. നിങ്ങള്ക്കറിയാമല്ലോ ബാബ കല്പ്പ കല്പ്പം വന്ന് നിങ്ങളെ സ്വര്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു. യാചകനില് നിന്നും രാജകുമാരനാക്കി മാറ്റുന്നു. ഭാരതം ഇപ്പോള് യാചകനാണല്ലോ. പിന്നീട് അടുത്ത ജന്മത്തില് എന്തായി മാറണം? നിങ്ങള്ക്കെല്ലാറ്റിന്റെയും സാക്ഷാത്ക്കാരം ഉണ്ടായിട്ടുണ്ട്. വിനാശത്തിന്റെയും സാക്ഷാത്ക്കാരം ഉണ്ടായിട്ടുണ്ട്. സ്ഥാപനയുടെ സാക്ഷാത്ക്കാരവും ഉണ്ടായിട്ടുണ്ട്. ഭഗവാന്റെ മഹാവാക്യമാണ് ഞാന് നിങ്ങളെ രാജാവിന്റെയും രാജാവാക്കിയാണ് മാറ്റുന്നത്. ധാരാളം ദാനപുണ്യകര്മ്മം ചെയ്യുന്നതിലൂടെ ചിലര്ക്ക് അല്പ്പ കാല സുഖം ലഭിക്കുന്നു. രാജാവിന്റെ അടുത്ത് വന്ന് ജന്മമെടുക്കുന്നു പിന്നീട് പെട്ടെന്ന് മരിക്കുന്നു. ചിലര് ഗര്ഭത്തില് വെച്ചു തന്നെ മരിക്കുന്നു. ചിലര് അന്ധരും ബധിരരും വികലാംഗരുമായി ജന്മമെടുക്കും. എങ്ങനെയുള്ള കര്മ്മമാണോ ചെയ്യുന്നത്, അതപോലെയുള്ള പദവി ലഭിക്കുന്നു. ഇപ്പോള് നിങ്ങളെ രാജാക്കന്മാരുടേയും രാജാവാക്കിയാണ് മാറ്റുന്നത്. നിങ്ങള്ക്കറിയാം നിങ്ങള് പറയുന്നു- ബാബ ഞാന് ബലിയര്പ്പണമാവുകയാണ്. അപ്പോള് നിങ്ങള് രാജപദവി തീര്ച്ചയായും നേടും. ഭാരതത്തെയാണ് മഹാദാനി ഖണ്ഡം എന്നു പറയുന്നത്. ഇവിടെയാണ് വളരെയധികം ദാനപുണ്യകര്മ്മങ്ങള് ചെയ്യുന്നത്. പിന്നീടതെല്ലാം ഭക്തീമാര്ഗത്തില് ആരംഭിക്കും. ബാബ ഇപ്പോള് നിങ്ങള്ക്ക് 21 ജന്മത്തേക്ക് ദാനം നല്കുകയാണ്. നിങ്ങള് ഇപ്പോള് ബാബയില് ബലിയര്പ്പണമാവുകയാണ്. ശരീരം,മനസ്സ്, ധനം എല്ലാം നല്കി. ഇപ്പോള് ബാബ പറയുകയാണ് സൂക്ഷിപ്പുകാരായിരിക്കൂ. തന്റെ കുടുംബത്തെ സംരക്ഷിക്കൂ. എല്ലാം ശിവബാബയുടേതാണ്. ഞാന് അങ്ങയുടേതാണ് , അങ്ങയെ തന്നെ ഓര്മ്മിച്ചു കൊണ്ടിരിക്കും. ഹൃദയം കൊണ്ട് സമര്പ്പണമായിരിക്കുകയാണ്. ബാബ പറയുന്നു, കൊട്ടാരത്തില് ഇരുന്നോളൂ, ചുറ്റിക്കറങ്ങിക്കോളൂ, ആനന്ദിച്ചോളൂ, കേവലം എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങള് വളരെയധികം സന്തോഷത്തില് ഇരിക്കും. നിങ്ങള് വിശ്വത്തിലെ അധികാരികളായിരുന്നു. ഇപ്പോള് നിങ്ങള് വീണ്ടും പുരുഷാര്ത്ഥം ചെയ്ത് അതായി മാറുകയാണ്. ബാബ മനസ്സിലാക്കി തരികയാണ് – മധുര മധുരമായ കുട്ടികളെ, ഈ യോഗബലത്തിലൂടെ നിങ്ങള് വികര്മ്മാജീത്തായി മാറുകയാണ്. ബാബയുടെ ഓര്മ്മയിലൂടെ നിങ്ങള് വിശ്വത്തിന്റെ അധികാരിയായിമാറുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. രാജ്യ പദവി നേടുന്നതിനു വേണ്ടി ബാബയില് പൂര്ണ്ണമായും ബലിയര്പ്പണമാകണം. ശരീരം, മനസ്സ്, ധനം എല്ലാം സമര്പ്പണം ചെയ്ത് ട്രസ്റ്റിയായിട്ടിരിക്കണം. വികര്മ്മാജീത്തായി മാറാനുള്ള പുരുഷാര്ത്ഥം ചെയ്യണം.

2. ഓര്മ്മയിലാണ് സമ്പാദ്യം, അതിനാല് നിരന്തരം ഓര്മ്മയിലിരിക്കാനുള്ള പുരുഷാര്ത്ഥം ചെയ്യണം. ഇങ്ങനെയുള്ള ആത്മീയ പുഷ്പമായി മാറണം, ഇതിലൂടെ പൂക്കളുടെ ലോകത്തിന്റെ അധികാരിയായി മാറാന് സാധിക്കും. ഉള്ളില് ഒരു പ്രകാരത്തിലുള്ള മുള്ളും ഉണ്ടാകരുത്.

വരദാനം:-

ത്രികാല ദര്ശി സ്ഥിതിയില് സ്ഥിതി ചെയ്ത് ഓരോ സങ്കല്പം രചിക്കൂ, കര്മ്മം ചെയ്യൂ അതോടൊപ്പം ഓരോ കാര്യത്തേയും നോക്കി കാണൂ, എന്ത് എന്തുകൊണ്ട് എന്ന ചോദ്യ ചിഹ്നം വരരുത്. സദാ ഫുള്സ്റ്റോപ്പ്. ഒന്നും പുതിയതല്ല. ഓരോ ആത്മാവിന്റേയും പാര്ട്ടിനെ മനസ്സിലാക്കി തന്റെ ഭാഗം അഭിനയിക്കൂ. ആത്മാക്കളോടൊപ്പം സംബന്ധ സംബര്ക്കത്തിലേക്ക് വരുമ്പോള് വേറിട്ടിരിക്കുന്നതിലും സ്നേഹിയായിരിക്കുന്നതിലും സമാനത കൊണ്ടു വരണം അപ്പോള് ഇളക്കങ്ങള് സമാപ്തമാകും. ഇങ്ങനെ സദാ അചഞ്ചലവും സാക്ഷിയുമായിരിക്കുക – ഇതാണ് നമ്പര്വണ് ഭാഗ്യശാലി ആത്മാവിന്റെ അടയാളം.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top