24 August 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

23 August 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ഏതുവരെ ജീവിക്കുന്നുവോ പവിത്രതയുടെ വ്രതം പാലിക്കണം എന്തുകൊണ്ടെന്നാല് ഇത് അന്തിമ ജന്മമാണ്, പവിത്രമായി പവിത്രമായ ലോകത്തിലേക്ക് പോകണം.

ചോദ്യം: -

ബാബയുടെ സ്നേഹവും അധികാരവും എങ്ങനെയുള്ള കുട്ടികള്ക്കാണ് ലഭിക്കുന്നത്?

ഉത്തരം:-

ആരാണോ നല്ല രീതിയില് പഠിക്കുന്നത്, പഠിപ്പിക്കുന്നത്, തെളിവ് നല്കുന്നത്, അവരോട് ബാബയ്ക്ക് വളരെയധികം സ്നേഹമുണ്ട്. ആരാണോ നല്ല രീതിയില് പഠിക്കുന്നവര് അവര് തന്നെയാണ് മാലയില് കോര്ക്കപ്പെടുന്നത്.

ചോദ്യം: -

ഭാവിയിലെ ദേവപദവി പ്രാപ്തമാകുന്നതിന് സ്വയം ഏതൊരു ചെക്കിംങ് ചെയ്യണം?

ഉത്തരം:-

പരിശോധിക്കൂ ദൈവീക ഗുണങ്ങള് ധാരണ ചെയ്യുന്നതില് ഏതെല്ലാം വിഘ്നങ്ങള് വരുന്നു, ആ വിഘ്നങ്ങളെ യുക്തിയോടെ ഇല്ലാതാക്കണം. സ്വയത്തെ നോക്കണം ഞാന് എത്രത്തോളം പാവനമായി. ഒരു മുള്ളും തടസ്സം സൃഷ്ടിക്കുന്നില്ലല്ലോ.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ആകാശ സിംഹാസനവുമുപേക്ഷിച്ച് വന്നാലും..

ഓം ശാന്തി. ഭക്തര് ഭഗവാനെ അര്ത്ഥം ബാബയെ വിളിക്കുന്നു, എന്തു കൊണ്ട് വിളിക്കുന്നു? കാരണം ദുഃഖിതരാണ്. ഇതും നിങ്ങള്ക്കറിയാം ദുഃഖത്തിനു ശേഷം തീര്ച്ചയായും സുഖം വരണം. സുഖമുണ്ടായിരുന്നു, ഇപ്പോള് ഇല്ല വീണ്ടും വിളിക്കുന്നു- വന്ന് സഹജ രാജയോഗം പഠിപ്പിക്കൂ എന്ന്. പഠിപ്പിക്കുന്ന ബാബ തീര്ച്ചയായും വേണം. ബാബ മനസ്സിലാക്കി തരുന്നു നിങ്ങള് ആത്മാക്കള് ഗര്ഭത്തില് പ്രവേശിച്ച് ശരീരം ധരിക്കുന്നത് പോലെ ഞാന് ധരിക്കുന്നില്ല. എനിക്ക് പതിതരെ പാവനമാക്കണം, അതിനാല് എനിക്ക് വലിയ ശരീരം വേണം. പാവനമാക്കാന് എനിക്ക് വരണം. മായാ രാവണന്നിങ്ങളെ പതിതമാക്കി, അതിനാല് ഇപ്പോള് ഈ 5 വികാരങ്ങള് ദാനം ചെയ്യൂ എങ്കില് ഗ്രഹപ്പിഴയില്ലാതാകും. ആദ്യം മുഖ്യം ദേഹാഭിമാനമാണ്. സ്വയത്തെ ഇപ്പോള് ദേഹീയഭിമാനിയെന്ന് മനസ്സിലാക്കൂ. ഞാന് ഈ ദേഹത്തിലിരിക്കുന്ന ആത്മാക്കളോടാണ് സംസാരിക്കുന്നത്, അവര്ക്കാണ് ജ്ഞാനം നല്കുന്നത്. 5000 വര്ഷങ്ങള്ക്ക് മുമ്പും ഈ ജ്ഞാനം കേള്പ്പിച്ചിരുന്നു. രാജയോഗം പഠിപ്പിച്ചിരുന്നു. കല്പ കല്പം പഠിപ്പിക്കുന്നു. പതിതരെ പാവനമാക്കുന്ന എന്റെ കര്ത്തവ്യം ചെയ്യാനാണ് വരുന്നത്. ബാബയുടെ പാര്ട്ടാണ് കുട്ടികളെ വന്ന് പാവനമാക്കുക. നിങ്ങള്ക്കറിയാം നമ്മള് പാവന ദേവതമാരായിരുന്നു വീണ്ടും പാവനമാകണം. ദൈവീക ഗുണം ധാരണ ചെയ്യണം. ഭാവിയില് നിങ്ങള് സൂര്യവംശി, ചന്ദ്രവംശി രജകുമാരനും രാജകുമാരിയും ആകുന്നവരാണ്. ഈ ജ്ഞാനം ഭാവിയിലെ രാജകുമാരനും രാജകുമാരിയും ആകുന്നതിനുള്ളതാണ്. അതിനാല് ദൈവീക ഗുണം ധാരണ ചെയ്താലേ രാജകുമാരനും രാജകുമാരിയുമാകാന് സാധിക്കൂ. സ്വയത്തെ നോക്കണം, ഞാന് ധാരണ ചെയ്യുന്നുണ്ടോ? എന്തെല്ലാം വിഘ്നങ്ങളാണ് വരുന്നത്? യുക്തിയോടെ വിഘ്നങ്ങളെ ഇല്ലാതാക്കണം. ബാബയുടെ ഓര്മ്മയിലൂടെ തന്നെ കര്മ്മാതീത അവസ്ഥ പ്രാപ്തമാക്കണം. മുള്ളുകളെ നീക്കം ചെയ്ത് മുന്നോട്ട് പോകണം. ദേഹാഭിമാനത്തെ ഉപേക്ഷിച്ച് ദേഹീ-അഭിമാനിയായി ബാബയെ ഓര്മ്മിക്കണം. എത്രത്തോളം ഓര്മ്മിക്കുന്നുവോ അത്രത്തോളം മാര്ഗ്ഗം സ്പഷ്ടമാകും. ഗൃഹസ്ഥത്തിലിരുന്നും കമല പുഷ്പ സമാനമാകണം. ഒരിക്കലും വികാരത്തില് പോകരുത്. ഏറ്റവും മുഖ്യം വികാരമാണ്. വികാരത്തിലേക്ക് പോകുന്നത് അവസാനിപ്പിക്കണം. എത്ര വിഘ്നങ്ങള് വന്നാലും തീര്ച്ചയായും പവിത്രമായിരിക്കണം. കൂടുതല് വിഘ്നങ്ങള് സ്ത്രീകള്ക്കാണ് വരുന്നത്. അവര് പവിത്രമായിരിക്കാന് ആഗ്രഹിക്കുന്നുണ്ട്. കൃഷ്ണപുരിയില്ക്ക് പോകാന് ആഗ്രഹിക്കുന്നു. കൃഷ്ണ ജയന്തിയുടെ ദിനത്തില് വളരെ സ്നേഹത്തോടെ കൃഷ്ണനെ ഊഞ്ഞാല് ആട്ടുന്നു. പൂജ ചെയ്യുന്നു, വ്രതം അനുഷ്ഠിക്കുന്നു. അവര് കേവലം 7 ദിവസത്തെ വ്രതം അനുഷ്ടിക്കുന്നു. ബാബ പറയുന്നു- ഇപ്പോള് വികാരത്തില് പോകില്ല എന്ന വ്രതം അനുഷ്ടിക്കൂ. ജീവിക്കുന്നിടത്തോളം കാലം പവിത്രതയുടെ വ്രതം പാലിക്കണം.

നിങ്ങള്ക്കറിയാം ഈ പഴയ ലോകത്തില് ഇത് നമ്മുടെ അന്തിമ ജന്മമാണ്. നമ്മുടെ മാത്രമല്ല, മുഴുവന് ലോകത്തിലുള്ളവരുടേയും അന്തിമ ജന്മമാണ്. നിങ്ങള് മനസ്സിലാക്കുന്നുണ്ട് നമ്മള് പവിത്രമായി പവിത്രമായ ലോകത്തിലേക്ക് പോകുന്നു. അടുത്ത ജന്മം നമ്മുടേത് പവിത്രമായ ലോകത്തിലായിരിക്കും. ഇത് അന്തിമ ജന്മമാണ് എന്ന വിചാരത്തോടെയല്ല സന്യാസിമാര് പവിത്രമായി ജീവിക്കുന്നത്. ഇവിടെ പരിശ്രമമുണ്ട്. ഒരുമിച്ച് ജീവിച്ചു കൊണ്ടും ഒരിക്കലും വികാരത്തില് പോകരുത്. രണ്ടു പേരും വ്രതം പാലിക്കണം. അബലകളുടെ മേല് എത്ര അത്യാചാരം സംഭവിക്കുന്നു. അവര് തന്നെയാണ് വിളിക്കുന്നത്. പ്രഭൂ..എന്റെ മാനം കാക്കൂ എന്ന് പുരുഷന്മാര് ഒരിക്കലും വിളിക്കുന്നില്ല. അപവിത്രമാകുന്നതില് നിന്നും രക്ഷിക്കൂ എന്ന് മാതാക്കളാണ് വിളിക്കുന്നത്. ഇത് അതേ ഗീതാ ഭാഗവതത്തിലുള്ള കാര്യങ്ങളാണ്, പേര് മാറ്റി അറിയാതെ കൃഷ്ണന്റെ പേരിട്ടു. കൃഷ്ണന് പതിത പാവനനല്ല. പതിത പാവനന് ഒരേയൊരു ബാബയാണ്. നിങ്ങള്ക്കറിയാം പവിത്രമാകുന്നതിന് അടിയും സഹിക്കേണ്ടി വരുന്നു. കഴിഞ്ഞ കല്പത്തിലും ഇങ്ങനെയൊക്കെ സംഭവിച്ചിരുന്നു. ഇപ്പോള് വീണ്ടും സംഭവിച്ചു കൊണ്ടിരിക്കുന്നു. ഒരു ദ്രൗപതിയല്ല നിങ്ങള് എത്ര ദ്രൗപതിമാരാണ്. അനേക പതിതരെ പാവനമാക്കണം. പവിത്രമായി പവിത്രമാക്കുന്നതിന് നിങ്ങള് മാതാക്കള് നിമിത്തമായി. നിങ്ങള് പഠിത്തത്തില് വളരെയധികം ശ്രദ്ധ നല്കണം. തന്റെ സമപ്രായക്കാരെ ഉയര്ത്തണം. സന്യാസിമാരുടേത് നിവൃത്തി മാര്ഗ്ഗമാണ്. ഇതാണ് പ്രവൃത്തി മാര്ഗ്ഗം. ഗൃഹസ്ഥത്തിലിരുന്ന് പവിത്രമാകണം, പഠിക്കണം, പഠിപ്പിക്കണം എങ്കില് ഉയര്ന്ന പദവി ലഭിക്കും. പഠിത്തം വളരെ സഹജമാണ്. മനസ്സിലാക്കി കൊടുക്കണം- ഭാരതം വജ്ര സമാനമായിരുന്നു, ദേവീ ദേവതമാരുടെ രാജ്യമായിരുന്നു, ഇപ്പോള് എന്തു കൊണ്ട് ഇത്രയും അധഃപതിച്ചു. ഞങ്ങള് നിങ്ങള്ക്ക് പരിധിയില്ലാത്ത ചരിത്രവും ഭൂമിശാസ്ത്രവും പറഞ്ഞു തരാം. സ്വര്ഗ്ഗം എങ്ങനെയിരിക്കുമെന്ന് മനുഷ്യരുടെ ചിന്തയില് പോലുമില്ല. പൂജനീയരായിരുന്ന ലക്ഷ്മീ നാരായണന് തന്നെ പൂജാരിയാകുന്നു എന്ന് ആര്ക്കും അറിയില്ല. പൂജനീയനും പൂജാരിയുമായി തീരുന്നു… ഇത് പരമാത്മാവിനെ കുറിച്ചല്ല പറയുന്നത്. പൂജനീയരായിരുന്നവര് തന്നെയാണ് പൂജാരിയും തമോപ്രധാനവുമാകുന്നുവെന്ന് ആര്ക്കും അറിയില്ല. പൂജനീയരായിരുന്നു, തീര്ച്ചയായും പുനര്ജന്മം എടുത്തിട്ടുണ്ടാകാം.

ബാബ മനസ്സിലാക്കി തരുന്നു സത്യയുഗത്തില് വരുന്നവര്ക്ക് പുനര്ജന്മം എടുക്കുക തന്നെ വേണം. നമ്മള് സൂര്യവംശി, പിന്നെ ചന്ദ്രവംശിയായി, ഇപ്പോള് ബ്രാഹ്മണ വംശിയാകുന്നു, പിന്നീട് ദേവതാ വംശിയായി തീരും, ഇദ്ദേഹത്തെ ബാബ ദത്തെടുത്ത് ബ്രഹ്മാവ് എന്ന പേരിട്ടതുപോലെ. ആരെങ്കിലും ചോദിക്കുകയാണ് നിങ്ങള് എങ്ങനെ ഉണ്ടായി ? പറയൂ, ബ്രഹ്മാവിന്റെ മുഖത്തിലൂടെ പരമപിതാ പരമാത്മാവ് വന്ന് ഞങ്ങളെ സ്വന്തമാക്കി. ബാബ തന്നെയാണ് പതിതരെ പാവനമാക്കുന്നത്. ഇപ്പോള് നമ്മള് പവിത്രതയുടെ പ്രതിജ്ഞയെടുക്കുന്നു. ബാബയെ ഓര്മ്മിക്കുന്നതിലൂടെ തന്നെയാണ് പാവനമാകുന്നത്. ബാബ കൃപ കാണിക്കുമോ? കൃപ കാണിച്ചല്ലോ. പരംധാമത്തില് നിന്നും പതിത ലോകത്തില്, പതിത ശരീരത്തില് വന്നിരിക്കുന്നു. ബാബ പറയുന്നു- ഇപ്പോള് ഞാന് വന്നിരിക്കുന്നു, എന്ത് പഠിപ്പിക്കുന്നുവോ അത് പഠിക്കൂ, എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങള്ക്ക് ശക്തി ലഭിക്കും. വികര്മ്മം ഭസ്മമാകും, ഇതില് ആശീര്വാദത്തിന്റെ കാര്യമേയില്ല. ടീച്ചറോട് പറയുമോ- താങ്കള് കൃപ കാണിക്കൂ എങ്കില് ഞാന് 100 ശതമാനം മാര്ക്കോടെ പാസാകാം എന്ന് . ഇവിടെ പഠിപ്പിക്കുന്നത് പരിധിയില്ലാത്ത ടീച്ചറാണ്. ജ്ഞാനം ധാരണയാകുന്നില്ലായെങ്കില് എന്ത് ചെയ്യാന് സാധിക്കും. ടീച്ചര് സര്വ്വരുടേയും മേല് കൃപ കാണിച്ചുവെങ്കില് സര്വ്വരും പാസാകും, പിന്നെ രാജധാനി എങ്ങനെ സ്ഥാപിക്കപ്പെടും. നിങ്ങള് കുട്ടികള് പുരുഷാര്ത്ഥം ചെയ്യണം. മാതാ പിതാവിനെ അനുകരിക്കൂ. ബാബയെ ഓര്മ്മിക്കൂ, ഇതല്ലാതെ വേറെയൊരു ഉപായവുമില്ല. ഇല്ലായെങ്കില് ബാബയെ എന്തിന് വിളിക്കുന്നു. സന്യാസിമാരെല്ലാവരും വിളിക്കുന്നുണ്ട് ഞങ്ങളെ ദുഃഖത്തില് നിന്നും മുക്തമാക്കൂ എന്ന്. കടുത്ത ദുഃഖമാണ് വരാന് പോകുന്നത്, വിനാശം ആരംഭിക്കുമ്പോള് മനസ്സിലാക്കും തീര്ച്ചയായും ഭഗവാന് എവിടേയോ ഗുപ്ത വേഷത്തിലുണ്ടെന്ന്. കൃഷ്ണന് ഉണ്ടായിരുന്നുവെങ്കില് തീര്ച്ചയായും മുഴുവന് ലോകത്തിലും പെരുമ്പറ മുഴക്കിയേനേ. കൃഷ്ണന് വരാന് സാധിക്കില്ല. ബാബയാണ് വരുന്നത്. അന്തിമം വരെ ബാബയ്ക്ക് ജ്ഞാനം കേള്പ്പിക്കണം. വരുന്നത് തന്നെ ഗുപ്ത വേഷത്തിലാണ്. കൃഷ്ണനല്ല. നിരാകാരനായ ബാബ സര്വ്വരുടേയും ഒന്നാണ്. ബാബ വന്നിരിക്കുന്നത് പതിതരെ പാവനമാക്കി സമ്പത്ത് നല്കുന്നതിനാണ്. നിങ്ങളുടെ കടമയാണ്- സര്വ്വരേയും കേള്പ്പിക്കുക എന്നത്. ചോദിക്കണം- പരമപിതാ പരമാത്മാവുമായി നിങ്ങള്ക്ക് എന്ത് സംബന്ധമാണ് ഉള്ളത് എന്ന്. ബാബയ്ക്ക് എത്രയധികം കുട്ടികളുണ്ട്. പരമപിതാ പരമാത്മാവിന്റെ നിര്ദ്ദേശമാണ് എന്നെ ഓര്മ്മിക്കൂ, നല്ല രീതിയില് പഠിക്കൂ. ബാബയെ നല്ല രീതിയില് ഓര്മ്മിച്ച് ഉയര്ന്ന സമ്പത്ത് നേടണം. പരിധിയില്ലാത്ത ചരിത്രവും ഭൂമിശാസ്ത്രവും നിങ്ങള്ക്ക് മനസ്സിലാക്കി തരുന്നു. ചിത്രങ്ങള് വെച്ച് നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കാന് സാധിക്കും. ഭാരതം സത്യയുഗത്തില് കിരീടധാരിയായിരുന്നു. സൂര്യവംശി ദേവീ ദേവന്മാര് രാജ്യം ഭരിച്ചിരുന്നു, പിന്നെ ചന്ദ്രവംശി രാജ്യം വന്നു, കലകള് കുറഞ്ഞു. ഇതും അറിയണമല്ലോ. നന്നായി പഠിച്ചാല് പഠിക്കാം. പഠിക്കുന്നില്ലായെങ്കില് തോറ്റു പോകും. ആര് ശ്രദ്ധിക്കും. ഇന്നത്തെ കാലത്ത് അശ്രദ്ധ കാണിപ്പിക്കുന്ന മായ ഒരുപാടുണ്ട്. ഇവിടെ അസത്യത്തിന് മറഞ്ഞിരിക്കാന് സാധിക്കില്ല. വികര്മ്മം ചെയ്താല് അത് ശേഖരിക്കപ്പെടും. പാപം അഥവാ പുണ്യം തീര്ച്ചയായും ശേഖരിക്കപ്പെടുന്നു. അതിനനുസരിച്ചാണ് അടുത്ത ജന്മം ലഭിക്കുന്നത്. പാപം ചെയ്യുകയാണെങ്കില് അങ്ങനെയുള്ളജന്മം ലഭിക്കും, അതിനാല് ബാബ പറയുന്നു- എന്തെങ്കിലും പാപം ചെയ്താല് അത് ബാബയെ കേള്പ്പിക്കൂ. ഈശ്വരന് എല്ലാം അറിയുന്നുണ്ട്, അങ്ങനെയല്ല. ബാബയെ കേള്പ്പിക്കണം. ഈ ജന്മത്തില് ചെയ്തിട്ടുള്ള പാപ കര്മ്മങ്ങള് ആത്മാവിനറിയാം. എന്തെല്ലാം ചെയ്തുവെന്നത് ഓര്മ്മ ഉണ്ട്. എല്ലാം ബാപ്ദാദയെ കേള്പ്പിക്കൂ. ഏറ്റവും മുഖ്യം വികാരമാണ്. മോഷ്ടിക്കുക, ചതിക്കുക ഇതെല്ലാം ചെറിയ ചെറിയ കാര്യങ്ങളാണ്. മുഖ്യം വികാരമാണ്, കാമം മഹാ ശത്രുവാണ്. വികാരത്തില് പോകുന്നവരെയാണ് പതിതര് എന്നു പറയുന്നത്. ഈ വികാരങ്ങളുടെ മേല് ആദ്യം വിജയം നേടണം. നിങ്ങളെ പതിതമാക്കുന്ന ശത്രു രാവണനാണ്. ഇപ്പോള് പാവനമാകുന്നതിന് ബാബയെ ഓര്മ്മിക്കൂ. ബാബയുടേതായതിനു ശേഷം വികാരത്തില് പോയാല് വളരെ മുറിവേല്ക്കുന്നു. ആദ്യം ദേഹാഭിമാനത്തെ ഉപേക്ഷിക്കണം, പിന്നെ കാമം മഹാശത്രു. മുഴുവന് യുദ്ധവും ഇതിലാണ്. അതിനാല് ഈ കാര്യങ്ങള് മനസ്സിലാക്കി മറ്റുള്ളവര്ക്ക് മനസ്സിലാക്കി കൊടുക്കണം. ബാബ ചോദിക്കും നിങ്ങള് എത്ര പേര്ക്ക് സത്യമായ ഗീത, സത്യ നാരായണ കഥ അഥവാ അമര കഥ കേള്പ്പിച്ചുവെന്ന്. പാപാത്മാക്കള് അനവധിയുണ്ട്. ഈ കണക്കും കേള്പ്പിച്ചാലേ ബ്രാഹ്മണനായി എന്ന് മനസ്സിലാക്കാന് സാധിക്കൂ. എത്ര പേരെ തനിക്ക് സമാനമാക്കി. ഇതാണ് സഹജ രാജയോഗത്തിന്റെ കാര്യങ്ങള് ബാബയുടെ പരിചയം നല്കണം. ലോകത്തില് ഈ കാര്യങ്ങള് മറ്റാരും മനസ്സിലാക്കുന്നില്ല. ബാബയുടെയടുത്ത് ഒരുപാട് പേരുടെ സര്ട്ടിഫിക്കറ്റ് വരുന്നുണ്ട്. എഴുതുന്നു- ഇന്നവര് ഇങ്ങനെ മനസ്സിലാക്കി തന്നു, അവര് തന്നെ സ്വര്ഗ്ഗത്തിന്റെ അധികാരിയാകുന്നതിന് ഗുരുവായി നിമിത്തമായി. ബി.കെ തെളിവ് നല്കുന്നു. എന്നാല് ആയി തീരുന്നവര് ആര്ക്ക് മനസ്സിലാക്കി കൊടുക്കുന്നു? ആരെ കൊണ്ടു വരുന്നു? കൊണ്ടു വരണമല്ലോ! നിശ്ചയമുള്ളവര് പെട്ടെന്ന് പറയും, ആദ്യം ബാബയുടെ മടിത്തട്ടിലിരിക്കണമെന്ന്. ക്രിസ്ത്യാനികള്ക്ക് കുഞ്ഞുണ്ടായാല് അവരെ ചടങ്ങുകളിലൂടെ ക്രിസ്ത്യാനിയാക്കുന്നു. നമ്മളും ഈശ്വരന്റെ മടിത്തട്ടിലെ കുട്ടിയാകണം. സത്ഗുരുവിന്റെ മടിത്തട്ടില് വരണം. മടിത്തട്ടില് വന്നു, ബാബയെ മിലനം ചെയ്തുവെങ്കില് ഇത് നമ്മുടെ സമ്പത്തായി. അങ്ങനെയുള്ളവര് വളരെ ചുരുക്കമാണ്. മനസ്സിലാക്കി കൊടുക്കണ്ടേ. പോകുന്തോറും നല്ല രീതിയില് മനസ്സിലാക്കും. നിങ്ങളില് ഈ ശക്തി നിറയും. പിന്നെ ബാബയെ മിലനം ചെയ്യാതെ ഇരിക്കാന് സാധിക്കില്ല. ഓടി വരും. ബാബ അച്ഛനും, അമ്മയുമാണ്, ടീച്ചറുമാണ്, ഗുരുവുമാണ്. മാതാപിതാവിന്റെ മടിത്തട്ടിലേക്ക് വരൂ. ഗുരുവിന്റെയടുത്ത് പോകുന്നുണ്ട് എന്നാല് അവര് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി നല്കുന്നില്ല. പദവി ബാബയില് നിന്നു തന്നെയാണ് ലഭിക്കുന്നത്. ബാബ തന്നെയാണ് ടീച്ചറും ഗുരുവും അപ്പോള് എന്തു കൊണ്ട് മൂന്നു പേരില് നിന്നും സമ്പത്ത് എടുത്തു കൂടാ. ഇത് അത്ഭുതമല്ലേ. കൃഷ്ണനെ അച്ഛനും ടീച്ചറും ഗുരുവുമെന്ന് പറയില്ല. കൃഷ്ണന് ചെറിയ പ്രിന്സാണ്. ഇവിടെ നിങ്ങളുടെ ബുദ്ധിയിലുണ്ട് ബാബ അച്ഛനും, ടീച്ചറും, സത്ഗുരുവുമാണെന്ന്. ബാബയ്ക്ക് അച്ഛനോ ടീച്ചറോ ഗുരുവോ ഇല്ല. കൃഷ്ണന് മാതാപിതാവുണ്ടായിരുന്നു. പതിത പാവനന് ഒരേയൊരു ബാബയാണ്, മാതാ പിതാവുളളവരെ പതിത പാവനന് എന്ന് വിളിക്കാന് സാധിക്കില്ല. അവരെ ഭഗവാന് എന്നും പറയാനാകില്ല. ഭഗവാന് മാതാ പിതാവില്ല. ഗോഡ്ഫാദറിന് ഫാദര് ഉണ്ടായിരിക്കില്ല. ഗോഡ്ഫാദറെ തന്നെയാണ് പതിത പാവനന്, മുക്തി ദാതാവ് എന്നു പറയുന്നത്. ബാബയ്ക്ക് മുക്തി നല്കുന്നവനായി ആരുമില്ല. ഇത് ബാബയുടെ തന്നെ കര്ത്തവ്യമാണ്. മനുഷ്യനെ ഭഗവാന് എന്നു പറയാന് സാധിക്കില്ല. ബ്രഹ്മാ വിഷ്ണു ശങ്കരനെ രചിക്കുന്നത് രചയിതാവായ ബാബയാണ്. ഉയര്ന്നതിലും വെച്ച് ഉയര്ന്ന ഭഗവാന് മഹിമയുണ്ട്. ബാബ സര്വ്വരുടേയും അച്ഛനാണ്. കൃഷ്ണനെ സര്വ്വരുടേയും അച്ഛന് എന്നു വിളിക്കാന് സാധിക്കില്ല. നമ്മള് ഒരേയൊരു നിരാകാരനായ ബാബയുടെ കുട്ടികളാണ്. ബാബ തന്നെയാണ് പുതിയ ലോകത്തിന്റെ രചയിതാവ്. പുതിയ ലോകത്തെ സുഖധാമം എന്നു പറയുന്നു. പിന്നെ പുതിയതില് നിന്നും പഴയതായി തീരുന്നു. രാവണ രാജ്യമല്ലേ. രാവണനെ കത്തിക്കുന്നുണ്ട്, എന്നാല് ഒന്നും മനസ്സിലാക്കുന്നില്ല. ആഘോഷിക്കുന്ന ഉത്സവങ്ങളുടെ അര്ത്ഥവും മനസ്സിലാക്കുന്നില്ല. ബാബ മനസ്സിലാക്കി തരുന്നു- ഇത് നിങ്ങളുടെ വളരെ ജന്മങ്ങളുടെ അന്തിമ ജന്മമാണ്. രാവണന്റേയും ഇപ്പോള് അന്ത്യമാണ്, ഇനി സത്യയുഗത്തില് ഉണ്ടാകുകയില്ല. ഇത് ഏത് പ്രകാരത്തിലുള്ള ശത്രുവാണ്. രാവണന്റെ ജന്മം എപ്പോള് ഉണ്ടായി? ആര്ക്കും അറിയില്ല. ശിവജയന്തി ആഘോഷിക്കുന്നു അപ്പോള് രാവണ ജയന്തിയും ആഘോഷിക്കണ്ടേ. ഒന്നും മനസ്സിലാക്കുന്നില്ല. നിങ്ങള്ക്ക് മനസ്സിലാക്കി തന്നു- ഇത് വിസ്താരത്തിലുള്ള കാര്യങ്ങളാണ്. ഇതും ബുദ്ധിയില് ധാരണ ചെയ്യണം. ക്ലാസ്സിലേ വരുന്നില്ലായെങ്കില് പിന്നെങ്ങനെ പഠിക്കും. പഠിക്കുന്നില്ല, പഠിപ്പിക്കുന്നില്ലായെങ്കില് എന്ത് പദവി നേടും. നന്നായി പഠിച്ച് പഠിപ്പിക്കുന്നവരെയാണ് കുട്ടികള് എന്നു പറയുന്നത്. തെളിവ് നല്കണം. എല്ലാവരും കുട്ടികളാണ്. മനസ്സിലാക്കണം നന്നായി സേവനം ചെയ്യുകയാണെങ്കില് , നിറയെ പേരെ തനിക്ക് സമാനമാക്കുകയാണെങ്കില് ബാബയുടെ സ്നേഹം ലഭിക്കും. ബാബ ലാളിക്കും. കുട്ടികളെ നല്ല രീതിയില് പഠിക്കൂ. തത്ത പോലും കേട്ടത് അതേ പോലെ ഉരുവിടും. ഇവിടെയും നല്ല രീതിയില് പഠിക്കുന്നവര് മാലയില് കോര്ക്കപ്പെടും. പഠിക്കുന്നേയില്ലായെങ്കില് അവര് കാട്ടുവാസികളെ പോലെയാണ്. അവര്ക്ക് വിജയ മാലയില് വരാന് സാധിക്കില്ല. നിങ്ങള് കുട്ടികള് നല്ല രീതിയില് പഠിക്കണം, പഠിപ്പിക്കണം. ഇതാണ് സത്യമായ കഥ, സത്യമായ ബാബ തന്നെയാണ് കേള്പ്പിക്കുന്നത്. സത്യഖണ്ഡത്തിന്റെ സ്ഥാപന ചെയ്യുന്നു. ലക്ഷ്മീ നാരായണന്റെ രാജ്യത്തില് ഒരിക്കലും കളളം പറയില്ല. ശരി.

വളരെക്കാലത്തെ വേര്പാടിന് ശേഷം തിരികെ ലഭിച്ച മധുര-മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഗൃഹസ്ഥത്തിലിരുന്ന് കമല പുഷ്പ സമാനമാകണം. ജീവിക്കുന്നിടത്തോളം കാലം പവിത്രതയുടെ വ്രതം പാലിക്കണം.

2) കൃപ യാചിക്കുന്നതിനു പകരം മാതാ പിതാവിനെ അനുകരിക്കണം. പഠിത്തം ശ്രദ്ധയോടെ പഠിക്കണം, പഠിപ്പിക്കണം.

വരദാനം:-

കര്മ്മത്തില് യോഗം, യോഗത്തില് കര്മ്മം – ഇങ്ങനെയുള്ള കര്മ്മയോഗി അര്ത്ഥം ശ്രേഷ്ഠ സ്മൃതി, ശ്രേഷ്ഠ സ്ഥിതി, ശ്രേഷ്ഠ വായുമണ്ഡലമുണ്ടാക്കുന്നവര് സര്വ്വരുടെയും ആശീര്വ്വാദത്തിന് അധികാരിയായി മാറുന്നു. കര്മ്മത്തിന്റെയും യോഗത്തിന്റെയും സന്തുലനത്തിലൂടെ ഓരോ കര്മ്മത്തിലും ബാബയിലൂടെ ആശീര്വ്വാദങ്ങള് ലഭിക്കുക തന്നെ ചെയ്യും കൂടാതെ ആരുടെയെല്ലാം സംബന്ധ- സമ്പര്ക്കത്തിലാണോ വരുന്നത് അവരില് നിന്നും ആശീര്വ്വാദങ്ങള് ലഭിക്കുന്നു, സര്വ്വരും അവരെ നല്ലവരെന്ന് അംഗീകരിക്കുന്നു, ഈ നല്ലതെന്ന അംഗീകാരം തന്നെ ആശീര്വ്വാദങ്ങളാണ്. അതുകൊണ്ട് എവിടെ ആശീര്വ്വാദങ്ങളുണ്ടോ അവിടെ സഹയോഗമുണ്ട് ഈ ആശീര്വ്വാദം അഥവാ സഹയോഗം തന്നെ സഫലതാമൂര്ത്തിയാക്കി മാറ്റുന്നു.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top