24 August 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

August 23, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - ഇതുവരെ എന്തെല്ലാം പഠിച്ചിട്ടുണ്ടോ, അതെല്ലാം മറന്ന് ഒരു ബാബയെ ഓര്മ്മിക്കൂ.

ചോദ്യം: -

ഭാരതത്തില് സത്യയുഗീ സ്വരാജ്യം സ്ഥാപിക്കുന്നതിനു വേണ്ടി ഏതൊരു ബലമാണ് ആവശ്യം?

ഉത്തരം:-

പവിത്രതയുടെ ബലം. നിങ്ങള് സര്വ്വ ശക്തിവാനായ ബാബയുമായി യോഗം വെച്ച് പവിത്രമായിമാറുന്നു. ഇതു തന്നെയാണ് പവിത്രതയുടെ ബലം, ഇതിലൂടെ തന്നെയാണ് സത്യയുഗീ സ്വരാജ്യത്തിന്റെ സ്ഥാപനയുണ്ടാകുന്നത്, ഇതില് യുദ്ധം മുതലായവയുടെ കാര്യമൊന്നും തന്നെ ഉണ്ടാകുന്നില്ല. ജ്ഞാനയോഗബലം തന്നെയാണ് പാവനലോകത്തിന്റെ അധികാരിയാക്കിമാറ്റുന്നത്. ഈ ബലത്തിലൂടെ തന്നെയാണ് ഒരു മതത്തിന്റെ സ്ഥാപനയുണ്ടാകുന്നത്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

അവസാനം ആ ദിവസവും ഇന്ന് വന്നെത്തി….

ഓംശാന്തി. കുട്ടികള് ഗീതം കേട്ടില്ലേ. ഈ ഗീതം നമ്മളാരും ഉണ്ടാക്കിയിട്ടുള്ളതല്ല. എപ്രകാരമാണോ മറ്റു വേദ- ശാസ്ത്രങ്ങള് മുതലായവയുടെ സാരം മനസ്സിലാക്കി തരുന്നത് അതുപോലെ ഈ ഗീതവും ഉണ്ടാക്കിയതാണ്, അതിന്റെ അര്ത്ഥവും മനസ്സിലാക്കിക്കൊടുക്കുന്നു. കുട്ടികള്ക്കറിയാം തോണിക്കാരന്, പൂന്തോട്ടക്കാരന് അഥവാ സദ്ഗതി ദാതാവ് ഒരേ ഒരു ബാബയാണ.് ഭക്തിചെയ്യുന്നതു തന്നെ ജീവന്മുക്തിയ്ക്കുവേണ്ടിയാണ്. പക്ഷെ ജീവന്മുക്തി അഥവാ സദ്ഗതി ദാതാവ് ഒരു ഭഗവാന് തന്നെയാണ്. ഇതിന്റെ അര്ത്ഥം കുട്ടികള്ക്കേ മനസ്സിലാക്കാന് സാധിക്കൂ, മനുഷ്യന് മനസ്സിലാക്കുകയില്ല. സദ്ഗതി അര്ത്ഥം ദു:ഖത്തില് നിന്നും മോചിപ്പിച്ച് ശാന്തിയുടെ പ്രാപ്തി ചെയ്യിപ്പിക്കുന്നു. ഭാരതവാസി കുട്ടികള്ക്കറിയാം ഈ ലക്ഷ്മീനാരായണന്റെ രാജ്യമുണ്ടായിരുന്നപ്പോള് ഇവിടെ പവിത്രതയും സുഖവും ശാന്തിയും ഉണ്ടായിരുന്നു. രാധാകൃഷ്ണന്റെ രാജ്യം എന്നു പറയുകയില്ല. വാസ്തവത്തില് മാതാക്കളുടെ കൂട്ടുകാരി രാധയാണ്. അപ്പോള് രാധയോടായിരിക്കണമല്ലോ കൂടുതല് സ്നേഹം, പിന്നീട് എന്തുകൊണ്ടാണ് കൃഷ്ണനെ വളരെയധികം സ്നേഹിക്കുന്നത്. ഊഞ്ഞാലില് ആട്ടിക്കൊണ്ടിരിക്കുന്നു, കൃഷ്ണന്റെ ജന്മാഷ്ടമിയും ആഘോഷിക്കുന്നുണ്ട്. രാധയുടെ ജയന്തി ആഘോഷിക്കുന്നില്ല. വാസ്തവത്തില് രണ്ടു പേരുടേയും ആഘോഷിക്കണമല്ലോ. ഒന്നും തന്നെ അറിവില്ല. ഇവരുടെ ജീവിത കഥയെ കുറിച്ച് ആര്ക്കും അറിയുകയില്ല. ബാബ വന്ന് തന്റെയും സര്വ്വരുടേയും ജീവിത കഥ കേള്പ്പിക്കുകയാണ്. മനുഷ്യര് ശിവ പരമാത്മാവായേ നമ: എന്നെല്ലാം പറയുന്നുണ്ട്, എന്നാല് അവരുടെ ജീവിത കഥ അറിയുന്നില്ല. മനുഷ്യരുടെ ജീവിത കഥയെ ഹിസ്റ്ററി- ജ്യോഗ്രഫി എന്നാണ് പറയുക, ലോകത്തിന്റെ ഹിസ്റ്ററി- ജ്യോഗ്രഫിയെ കുറിച്ച് പറയാറുണ്ടല്ലോ- എത്ര അധികാരസീമയില് രാജ്യം ഭരിച്ചിട്ടുണ്ടായിരുന്നു, എത്ര സ്ഥലത്തു രാജ്യം ഭരിച്ചിട്ടുണ്ടായിരുന്നു, എങ്ങനെയാണ് രാജ്യം ഭരിച്ചിരുന്നത്, പിന്നീട് അതെല്ലാം എവിടെ പോയി. ഈ കാര്യങ്ങളൊന്നും ആര്ക്കും അറിയുകയില്ല. നിങ്ങള് കുട്ടികള്ക്ക് നല്ല രീതിയില് മനസ്സിലാക്കിത്തന്നു. രചയിതാവിന്റെയും രചനയുടേയും ജ്ഞാനം കുട്ടികള്ക്കു തന്നെയാണ് മനസ്സിലാക്കി തരുന്നത്. നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കാന് കഴിഞ്ഞു, ഇപ്പോള് കലിയുഗത്തിന്റെ അന്ത്യവും സത്യയുഗത്തിന്റെ ആദിയുമാണ്. സംഗമത്തില് തന്നെയാണ് പരംപിതാ പരമാത്മാവ് വന്ന് മനുഷ്യനെ പാവന ദേവതയാക്കി മാറ്റുന്നത്, ഉത്തമപുരുഷന് അഥവാ പുരുഷോത്തമനാക്കി മാറ്റുന്നത്. എന്തുകൊണ്ടെന്നാല് ഈ സമയം ആരും ഉത്തമരല്ല, കനിഷ്ഠരാണ്. ഉത്തമം, മധ്യമം, കനിഷ്ഠം, സതോ, രജോ, തമോ ആണ്. ആരാണോ നല്ല രീതിയില് ജ്ഞാനം കേള്ക്കുന്നത്, അവരെ സതോഗുണി എന്നു പറയും. ആര് കുറച്ചുകേള്ക്കുന്നുവോ അവരെ രജോഗുണി എന്നു പറയുന്നു. ആരാണോ ഒട്ടും കേള്ക്കാത്തത് അവരെ തമോഗുണി എന്നും പറയുന്നു. പഠിപ്പും ഇങ്ങനെ തന്നെയാണ് ഉണ്ടാകുന്നത്. നിങ്ങള് കുട്ടികള്ക്ക് സതോപ്രധാന പഠിപ്പാണ് വേണ്ടത്, അതിനാലാണ് സതോപ്രധാന ലക്ഷ്മീനാരായണനായി മാറാനുള്ള പഠിപ്പ് നിങ്ങള്ക്ക് തരുന്നത്. നരനില് നിന്നും നാരായണനും നാരിയില് നിന്നും ലക്ഷ്മിയുമായി മാറണം. ഗീതയെ കുറിച്ചും നിങ്ങള് പറയാറുണ്ട് ഇതാണ് സത്യമായ ഗീത. നിങ്ങള്ക്ക് എഴുതാനും സാധിക്കും ഇതാണ് സത്യമായ ഗീതാപാഠശാല. അതായത് സത്യനാരായണനായി മാറാനുള്ള കഥ അഥവാ സത്യമായ അമരകഥ, സത്യമായ മൂന്നാം കണ്ണിന്റെ കഥ. ചിത്രമെല്ലാം നിങ്ങളുടെ അടുത്തുണ്ട്. ഇതില് മുഴുവന് ജ്ഞാനവും അടങ്ങിയിട്ടുണ്ട്. നിങ്ങള് കുട്ടികള് ഇപ്പോള് പ്രതിജ്ഞ ചെയ്യുന്നുണ്ട്, നമ്മള് പ്രജാപിതാ ബ്രഹ്മാകുമാര്, കുമാരിമാര് ഭാരതത്തെ സ്വര്ഗമാക്കിമാറ്റും. നിങ്ങള്ക്ക് ഈ വാര്ത്ത പ്രചരിപ്പിക്കണം. ഗാന്ധിജിയും പാവനരാജ്യം ആഗ്രഹിച്ചിരുന്നു, അപ്പോള് തീര്ച്ചയായും ഇത് പതിത രാജ്യമാണ്. പക്ഷെ സ്വയം ഞാന് പതിതമാണെന്ന് ആരും മനസ്സിലാക്കുന്നില്ല. 5 വികാരമാണ് രാവണന്. രാമ രാജ്യം വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്, അപ്പോള് തീര്ച്ചയായും ആസുരീയ സമ്പ്രദായമാണല്ലോ. പക്ഷെ ഒരാളുടേയും ബുദ്ധിയില് വരുന്നില്ല. എത്ര വലിയ വലിയ ഗുരുക്കന്മാര് പോലും ഇത്രയൊന്നും മനസ്സിലാക്കുന്നില്ല. നിങ്ങള് കുട്ടികള് വാര്ത്ത കേള്പ്പിക്കുന്നുണ്ട് നമ്മള് ശ്രീമതപ്രകാരം ബ്രഹ്മാവിലൂടെ 5000 വര്ഷം മുമ്പത്തേതുപോലെ ദൈവീക രാജ്യം സ്ഥാപിക്കും. ഇത് പുരുഷോത്തമസംഗമയുഗമാണ,് ഇവിടെയാണ് കനിഷ്ഠ പുരുഷനില് നിന്നും സതോപ്രധാന പുരുഷോത്തമനായി മാറുന്നത്. മര്യാദാ പുരുഷോത്തമം ആദിസനാതനദേവീദേവതാധര്മ്മം തന്നെയാണ്. ഇപ്പോള് ഒരു ദേവീ-ദേവതാധര്മ്മത്തിന്റെ സ്ഥാപനയാണ് നടന്നുകൊണ്ടിരിക്കുന്നത്. പിന്നീട് മറ്റൊരു ധര്മ്മവും ഉണ്ടായിരിക്കുകയില്ല. നിങ്ങള് കുട്ടികള് തെളിയിച്ചുമനസ്സിലാക്കി കൊടുക്കണം, സത്യയുഗത്തില് ഒരു ധര്മ്മം, ഒരു രാജ്യം തന്നെയാണ് ഉണ്ടായിരുന്നത്. കുട്ടികള്ക്കറിയാം നമ്മുടെ രാജ്യത്തില് ഒരു ഭാഷ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നത്തെ കാലത്ത് നിങ്ങള്ക്ക് പലതും കാണാന് കഴിയും. യാത്രക്കുശേഷം തന്റെ നാടിന് സമീപത്തെത്തുമ്പോള് നമ്മുടെ വീടെത്തിക്കഴിഞ്ഞു എന്ന സന്തോഷം ഉണ്ടായിരിക്കും, ഇപ്പോള് പോയി എല്ലാവരെയും കാണാം. നിങ്ങള്ക്ക് നിങ്ങളുടെ രാജധാനിയുടെ സാക്ഷാത്ക്കാരം ഉണ്ടായിക്കൊണ്ടിക്കും. തന്റെ പുരുഷാര്ത്ഥത്തിന്റെയും സാക്ഷാത്ക്കാരവും ഉണ്ടായിരിക്കും. ബാബ എത്രയാണ് നമ്മളോട് പുരുഷാര്ത്ഥം ചെയ്യൂ എന്നു പറയുന്നത്. നിങ്ങള് കാണുന്നില്ലേ. ഇല്ലെങ്കില് അയ്യോ അയ്യോ എന്നു പറയേണ്ടതായി വരും. പദവിയും കുറഞ്ഞു പോകും. യോഗത്തിന്റെ യാത്ര എല്ലാവര്ക്കും പറഞ്ഞുകൊടുത്തുകൊണ്ടിരിക്കൂ. മനസ്സിലാക്കി കൊടുക്കുക വളരെ സഹജമാണ്. ഏണിപ്പടി എത്ര സഹജമാണ്. ആരെല്ലാമാണോ വൈകി വരുന്നുത് അവര്ക്ക് ദിനം പ്രതിദിനം സഹജ ജ്ഞാനം ലഭിക്കുന്നു. ഒരാഴ്ച മനസ്സിലാക്കുന്നതിലൂടെ തന്നെ സഹജമായി മനസ്സിലാക്കാന് സാധിക്കും. ചിത്രവും ഇങ്ങനെ തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്, ഇതില് കൃത്യമായി മനസ്സിലാക്കി കൊടുക്കണം. 84 ജന്മത്തിന്റെ ചക്രം പൂര്ണ്ണമായും ശരിയാണ്. ഇത് ഭാരതവാസികള്ക്ക് വേണ്ടിയിട്ടുള്ളതാണ്. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് മുഴുവന് ജ്ഞാനവും ഉണ്ട്. നിങ്ങള്ക്കറിയാമല്ലോ പതിതപാവനന്, സദ്ഗതി ദാതാവ് ശിവബാബയുടെ മതപ്രകാരം നമ്മള് വീണ്ടും സഹജരാജയോഗബലത്തിലൂടെ തന്റെ ശരീരം മനസ്സ് ധനത്തിലൂടെ ഭാരതത്തെ സ്വര്ഗമാക്കി മാറ്റുന്നു. മറ്റുള്ളവരുടേതൊന്നും നമ്മള് എടുക്കുന്നില്ല. തന്റെ ശരീരം മനസ്സ് ധനത്തിലൂടെയാണ് സേവനം ചെയ്യുന്നത്. ആര് എത്രത്തോളം ചെയ്യുന്നുണ്ടോ അവര് തന്റെ ഭാവിയിലേക്ക് വേണ്ടിയാണ് തയ്യാറാക്കുന്നത്. നിങ്ങള് തന്നെയാണ് കുടുംബാംഗങ്ങള്. നിങ്ങളിലൂടെ തന്നെയാണ് ബാബ സത്യയുഗീ സ്വരാജ്യത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുന്നത്. ചെലവ് ചെയ്യുന്നതും നിങ്ങള് തന്നെയാണ്. നിങ്ങള്ക്ക് കൂടുതല് ചെലവിന്റെ കാര്യം ഒന്നും തന്നെയില്ല. നിങ്ങള്ക്ക് കേവലം ശിവബാബയെ ഓര്മ്മിക്കണം. കന്യകമാര്ക്ക് എന്തു ചെലവാണ് ചെയ്യാനുള്ളത്. അവരുടെ കൈയില് എന്തെങ്കിലും ഉണ്ടോ. അച്ഛന് മക്കളോട് ഫീസ് വാങ്ങിക്കുമോ. ഒന്നും വാങ്ങിക്കില്ല. സ്ക്കൂളില് ആദ്യം ഫീസിന്റെ കാര്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്. അവിടെ പഠിപ്പിന് എത്രയാണ് ചെലവുള്ളത്. ഇവിടെ ശിവബാബ കുട്ടികളില് നിന്നെങ്ങനെയാണ് പൈസ വാങ്ങിക്കുക. ശിവബാബയ്ക്കൊരിക്കലും പൈസ വാങ്ങിച്ച് സ്വന്തമായി വീടു നിര്മ്മിക്കേണ്ടതില്ല. നിങ്ങള് കുട്ടികള്ക്ക് ഭാവിയില് സ്വര്ഗത്തില് ചെന്ന് വജ്രങ്ങള് കൊണ്ടും വൈഡൂര്യങ്ങള് കൊണ്ടുമുള്ള കൊട്ടാരങ്ങള് ഉണ്ടാക്കണം. അതിനാല് നിങ്ങള് ഇവിടെ എന്തെല്ലാം ചെയ്യുന്നുണ്ടോ, ഇതിനു പകരമായി ഭാവിയില് നിങ്ങള്ക്ക് കൊട്ടാരം ലഭിക്കും. ഇത് വളരെ മനസ്സിലാക്കേണ്ട കാര്യമാണ്. ആര് എത്രത്തോളം ശരീരം, മനസ്സുകൊണ്ട് സേവനം ചെയ്യുന്നുവോ അവിടെയും അതിനനുസരിച്ച് നേട്ടമുണ്ടാകും. കോളേജ് അഥവാ ഹോസ്പിറ്റല് തുറക്കുന്നു. 10 ലക്ഷം, 20 ലക്ഷം ചെലവ് വരുന്നു. ഇവിടെ ഇത്രയധികം ചെലവൊന്നും ഉണ്ടാകുന്നില്ല. ചെറിയൊരു കെട്ടിടത്തില് കോളേജ്, അല്ലെങ്കില് ഹോസ്പിറ്റല് ഉണ്ടാക്കുന്നു. പാണ്ഡവരുടെ ആദി പതി ആരായിരുന്നു? അവര് പിന്നെ കൃഷ്ണന്റെ പേര് വെച്ചു. വാസ്തവത്തില് അത് നിരാകാരനായ ഭഗവാനാണ്. നിങ്ങള്ക്ക് ശ്രീമതം നല്കുന്നത് ഭഗവാനാണ്. ബാക്കി എല്ലാവരും രാവണന്റെ മതത്തിലാണ്, രാവണന്റെ രാജ്യത്തിലാണ്. രാവണ മതത്തിലൂടെ എത്ര അഴുക്കായാണ് മാറിയത്. ഇപ്പോള് ഈ സൃഷ്ടി പഴയതാണ്, ഇതു തന്നെയാണ് പുതിയതായി മാറുന്നത്. സൃഷ്ടിയില് ഭാരതം തന്നെയായിരുന്നു. പുതിയ ഭാരതം, പഴയ ഭാരതം എന്നു പറയുന്നു. പുതിയ ഭാരതം സ്വര്ഗത്തിലായിരുന്നു. പിന്നീട് ഭാരതം പഴയതായപ്പോള് നരകത്തിലേതായി. ഇതിനെയാണ് ഘോരനരകം എന്നു പറയുന്നത്. മനുഷ്യന്റെ കാര്യം തന്നെയാണ്. ഇവിടെ സുഖത്തിന്റെ പേരോ അടയാളമോ ഇല്ല. ഇതൊരിക്കലും സുഖമൊന്നുമല്ല. സന്യാസിമാരും പറയുന്നുണ്ട് ഈ സമയത്തെ സുഖം കാകവിഷ്ട സമാനമാണെന്ന്. അതിനാല് അവര് വീടും കുടുംബവുമെല്ലാം ഉപേക്ഷിക്കുന്നു. അവര്ക്ക് സ്വര്ഗത്തിന്റെ അല്ലെങ്കില് സത്യയുഗത്തിന്റെ സ്ഥാപന ചെയ്യാന് സാധിക്കുകയില്ല. കൃഷ്ണപുരിയും പരമാത്മാവു തന്നെയാണ് സ്ഥാപിക്കുന്നത്. ശ്രീകൃഷ്ണന്റെ ആത്മാവും ശരീരവും രണ്ടും സതോപ്രധാനമായിരുന്നു. അതിനാല് കൃഷ്ണനെ വളരെയധികം സ്നേഹക്കുന്നുണ്ട്, എന്തുകൊണ്ടെന്നാല് പവിത്രമാണല്ലോ. കൊച്ചുകുട്ടി ബ്രഹ്മജ്ഞാനിയ്ക്കു സമാനമാണെന്ന് പാടാറുണ്ട്. കൊച്ചുകുട്ടിയ്ക്ക് വികാരത്തെ കുറിച്ച് അറിയുക തന്നെയില്ല. സന്യാസിമാര്ക്ക് പിന്നെയും അറിയാം. കുട്ടികള് ജന്മനാ തന്നെ മഹാത്മാവാണ്. കുട്ടികളെയാണ് പവിത്രമായ പുഷ്പങ്ങള് എന്നു പറയുന്നത്. ശ്രീകൃഷ്ണന് നമ്പര്വണ് പുഷ്പമാണ്. സ്വര്ഗം, പുതിയ ലോകത്തിലെ ആദ്യത്തെ രാജകുമാരനാണ്. ജന്മമെടുത്തപ്പോള് തന്നെ ആദ്യ രാജകുമാരന് എന്നു പറയുന്നു. കൃഷ്ണനെ സദാ ഓര്മ്മിച്ചുകൊണ്ടിരിക്കുന്നുണ്ട്, കൃഷ്ണനെ പോലെയുളള കുട്ടി വേണം. ഇപ്പോള് ബാബ പറയുന്നു, നിങ്ങള്ക്കെന്തായിമാറണമോ ആയിമാറൂ. കേവലം ഒരു കൃഷ്ണന് മാത്രമല്ല ഉണ്ടാകുന്നത്. എത്രപേര് വെയ്ല്സ് രാജകുമാരന്മാരാകുന്നു, സെക്കന്റും തേര്ഡും ഉണ്ടായിരിക്കുമല്ലോ. ഇവിടെയും രാജകുലം തന്നെയാണ്. അച്ഛനു ശേഷം പിന്നീട് മറ്റൊരാള് സിംഹാസനത്തില് ഇരിക്കും. ഏതുപോലെയാണോ വീട്ടിലുള്ളവര് അതുപോലെ തന്നെയായിരിക്കും വീടും. നിങ്ങള്ക്ക് ക്രിസ്ത്യന്സുമായി കണക്ഷനുണ്ട്. ക്രിസ്തുവും കൃഷ്ണനും ഒരേ രാശിയില് പിറന്നവരാണ്. കൊടുക്കല് വാങ്ങലുകളും പരസ്പരം നടത്തിയിട്ടുണ്ടായിരുന്നു. ഭാരതത്തില് നിന്നും അവര് എത്ര സമ്പത്ത് കൊണ്ടുപോയി. ഇപ്പോള് വീണ്ടും നല്കിക്കൊണ്ടിരിക്കുകയാണ്. പകരമായി സേവനം ചെയ്തുകൊണ്ടിരിക്കുകയാണ്. യൂറോപ്പ് വാസികള് പരസ്പരം യുദ്ധം ചെയ്ത് ഇല്ലാതാകും. ഇതിനെ ആസ്പദമാക്കി ഒരു കഥയും ഉണ്ട്, രണ്ടു പൂച്ചകള് അടികൂടി ഇടയിലുള്ള കുരങ്ങന് വെണ്ണ കഴിച്ചു. ഇത് ഇപ്പോഴത്തെ കാര്യമാണ്. അവര് പരസ്പരം യുദ്ധം ചെയ്യും എന്നാല് രാജ്യഭാഗ്യം നിങ്ങള്ക്കു ലഭിക്കും. ഇപ്പോള് നിങ്ങള് കുട്ടികളില് അളവില്ലാത്ത ജ്ഞാനമുണ്ട്. നമ്മളെല്ലാവരും ബ്രഹ്മാകുമാരനും ബ്രഹ്മാകുമാരിയുമാണെന്ന കാര്യം നിങ്ങള് കുട്ടികളുടെ ബുദ്ധിയില് ഉണ്ട്. അല്ലാതെ നമ്മള് ഗുജറാത്തിയാണ്, ബംഗാളിയാണ് എന്നല്ല. ഇങ്ങനെയല്ല. നമുക്ക് മതഭേദം ഇല്ലാതാക്കണം. നമ്മളെല്ലാവരും ഒരച്ഛന്റെ സന്താനങ്ങളാണ്. ബ്രഹ്മാവിലൂടെ ശിവബാബയുടെ ശ്രീമതമനുസരിച്ച് വീണ്ടും നമ്മള് തന്റെ സ്വരാജ്യം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്- ജ്ഞാനയോഗബലത്തിലൂടെ. യോഗബലത്തിലൂടെയാണ് നമ്മള് പാവനമായി മാറുന്നത്. ബാബയാണ് സര്വ്വ ശക്തിവാന് ബാബയില് നിന്നുമാണ് ബലം ലഭിക്കുന്നത്. നിങ്ങള് വിശ്വത്തിലെ ചക്രവര്ത്തി പദവി നേടുകയാണ്. യുദ്ധം മുതലായവയ്ക്കൊന്നും ഇതില് ഒന്നും ചെയ്യാന് സാധിക്കുകയില്ല. മുഴുവന് യോഗബലത്തിലാണ്. പറയാറുണ്ട് വന്ന് പതിതത്തില് നിന്നും പാവനമാക്കിമാറ്റൂ. അപ്പോള് ഒര്മ്മയുടെ ബലം തന്നെയാണല്ലോ. അവിടെ ഭാരിച്ച ജോലിയില് ഇതെല്ലാം മറന്നു പോകും ഇങ്ങനെയല്ല. ഇവിടെ സന്മുഖത്ത് ജ്ഞാന സാഗരത്തിന്റെ തിരകള് കണ്ടുകൊണ്ടിരിക്കുന്നുണ്ടല്ലോ. നദിയില് ഒരിക്കലും തിരമാലകള് ഉണ്ടായിരിക്കുകയില്ല. സാഗരത്തിലെ ഒരു തിര പോലും എത്രയാണ് നഷ്ടമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഭൂകമ്പമുണ്ടാകുമ്പോള് സാഗരം എല്ലാം ഒന്നായി വിഴുങ്ങും. സാഗരത്തെ വറ്റിച്ചാണ് സ്ഥലമെടുക്കുന്നത്. പിന്നീട് ആ സ്ഥലം എത്രയധികം പൈസയ്ക്കാണ് വില്ക്കുന്നത്. നിങ്ങള്ക്കറിയാമല്ലോ ഈ ബോംബെയും ഇനി ഉണ്ടായിരിക്കുകയില്ല. ആദ്യം ഈ ബോംബെയൊന്നും ഉണ്ടായിരുന്നില്ല. ചെറിയ ഒരു ഗ്രാമമായിരുന്നു. ഈ മാതാക്കളെല്ലാം എത്ര പാവങ്ങളാണ്. ഇത്രയൊന്നും എഴുതുകയും പഠിക്കുകയും ചെയ്തിട്ടില്ല. ഇവിടെയാണെങ്കില് പഠിച്ചതെല്ലാം മറക്കണം. നിങ്ങള് ഒന്നും പഠിച്ചിട്ടില്ലെങ്കില് അത്രയും നല്ലതാണ്, പഠിച്ച മനുഷ്യര് മനസ്സിലാക്കുന്ന സമയത്ത് എത്രയധികം ചോദ്യങ്ങളാണ് ചോദിക്കാറുള്ളത്. ഇവിടെ കേവലം ബാബയെ ഓര്മ്മിക്കണം. ഒരു ദേഹധാരി മനുഷ്യരെയും ഓര്മ്മിക്കേണ്ട ആവശ്യമില്ല. മഹിമയും ഒരു പരിധിയില്ലാത്ത ബാബയ്ക്കാണ്. നിങ്ങള്ക്കറിയാം, ഉയര്ന്നതിലും ഉയര്ന്നത് ഒരു ഭഗവാനാണ്, പിന്നീട് സെക്കന്റ് നമ്പറിലാണ് ബ്രഹ്മാവ്. അതിനെക്കാളും ഉയര്ന്നവരായി മറ്റാരും തന്നെയില്ല. ബാബയെക്കാളും ധനവാന് മറ്റാരും തന്നെയില്ല. പക്ഷെ പെരുമാറ്റം നോക്കൂ, എത്ര സാധാരണമാണ്. എത്ര സാധാരണ രീതിയിലാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ട്രെയിനിലും പോകാറുണ്ട്, എന്നാല് ആര്ക്കറിയാം ഇതാരാണ് എന്ന കാര്യം. ഭഗവാന് വന്നാണ് ജ്ഞാനം നല്കുന്നത്, തീര്ച്ചയായും ബ്രഹ്മാവില് പ്രവേശിച്ച് ജ്ഞാനം നല്കുമല്ലോ. അഥവാ കൃഷ്ണനാണെങ്കില് എത്ര തിരക്കായിരിക്കും. പിന്നീട് പഠിക്കാനൊന്നും സാധിക്കുകയില്ല. കേവലം ദര്ശിക്കുക മാത്രമാണ് ചെയ്യുക. ഇവിടെ ബാബ ഗുപ്ത സാധാരണ വേഷത്തില് ഇരുന്നാണ് കുട്ടികളെ പഠിപ്പിക്കുന്നത്.

നിങ്ങളാണ് ഗുപ്തസേന. നിങ്ങള്ക്കറിയാമല്ലോ നമ്മള് ആത്മാക്കള് യോഗബലത്തിലൂടെ വീണ്ടും തന്റെ രാജ്യം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള് തന്റെ പഴയ ശരീരം ഉപേക്ഷിച്ച് പുതിയ വെളുത്ത ശരീരത്തെ ധാരണ ചെയ്യണം. ഇപ്പോള് ആസുരീയ സമ്പ്രദായമാണ്, പിന്നീട് ദൈവിക സമ്പ്രദായമുള്ളവരായിമാറണം. ആത്മാവ് പറയുന്നുണ്ട് നമ്മള് പുതിയ ലോകത്തില് ദൈവിക ശരീരത്തെ ധാരണ ചെയ്ത് രാജ്യം ഭരിക്കും. ആത്മാവ് പുരുഷനാണ്, ശരീരം പ്രകൃതിയാണ്. ആത്മാവ് സദാ പുരുഷനാണ്. ബാക്കി ശരീരത്തിന്റെ കണക്കനുസരിച്ച് സ്ത്രീയുടേയും പുരുഷന്റെയും ശരീരം ലഭിക്കുന്നു. എന്നാല് ഞാന് അവിനാശി ആത്മാവാണ്. ഈ ചക്രം കറങ്ങിക്കൊണ്ടിരിക്കും. കലിയുഗത്തിന്റെ വിനാശവും തീര്ച്ചയായും ഉണ്ടാകും. വിനാശത്തിന്റെ സൂചനകളും മുന്നില് കണ്ടു കൊണ്ടിരിക്കുന്നുണ്ടല്ലോ. അതേ മഹാഭാരത യുദ്ധമാണെങ്കില് തീര്ച്ചയായും ഭഗവാനും ഉണ്ടാകും. ഏതു രൂപത്തില് ഏതു ശരീരത്തിലാണ് വരുന്നതെന്ന് നിങ്ങള് കുട്ടികള്ക്കല്ലാതെ മറ്റാര്ക്കും അറിയുകയില്ല. പറയാറുണ്ട്- പൂര്ണ്ണമായും സാധാരണ ശരീരത്തിലാണ് വരുന്നത്. ഞാന് കൃഷ്ണന്റെ ശരീരത്തില് വരുകയില്ല. ബ്രഹ്മാവാണ് പൂര്ണ്ണമായും 84 ജന്മമെടുക്കുന്നത്. ഞാന് ബ്രഹ്മാവിന്റെ വളരെ ജന്മങ്ങളുടെ അന്തിമ ജന്മത്തിലാണ് വരുന്നത്. സൂര്യവംശകുലത്തിലുള്ളവരാണ് പൂര്ണ്ണമായും 84 ജന്മമെടുക്കുന്നത്. അവര് തന്നെയാണ് ആദ്യ നമ്പറില് വരുന്നത്. സാകാരി വൃക്ഷത്തിന്റെയും നിരാകാരി വൃക്ഷത്തിന്റെയും രണ്ടിന്റെയും മുഴുവന് ജ്ഞാനവും നിങ്ങളുടെ ബുദ്ധിയിലുണ്ട്. മൂലവതനത്തില് നിന്നും ആത്മാക്കള് നമ്പര്വാര് ആയാണ് വരുന്നത്. ആദ്യമാദ്യം ദേവീദേവതാധര്മ്മത്തിലെ ആത്മാക്കള് വരും. പിന്നീട് നമ്പര്വാര് ആയി മറ്റുള്ള ധര്മ്മത്തിലെ ആത്മാക്കളും വരും. ചിത്രത്തില് നന്നായി മനസ്സിലാക്കാന് സാധിക്കും. കുട്ടികള്ക്ക് മനസ്സിലാക്കി കൊടുക്കണം. കുമാരിമാര് ഈ കാര്യത്തില് മുന്നില് വരണം. ചില പെണ്കുട്ടികള് ഇങ്ങനെയിങ്ങനെയുള്ള കാര്യങ്ങള് മനസ്സിലാക്കി കൊടുക്കുമ്പോള് അത്ഭുതമല്ലേ. എത്രത്തോളം പേര് ലഭിക്കും. ലൗകികത്തിലേയും അലൗകികത്തിലേയും പേര് പ്രസിദ്ധമാക്കും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. സംഗമയുഗത്തില് ശ്രേഷ്ഠകര്മ്മം ചെയ്യാനുള്ള പുരുഷാര്ത്ഥം ചെയ്യണം. കനിഷ്ഠരായി മാറുന്ന പ്രകാരത്തിലുള്ള ഒരു കര്മ്മവും ചെയ്യരുത്.

2. ഗുപ്തരൂപത്തില് ബാബയുടെ സഹായികളായി മാറി ഭാരതത്തെ സ്വര്ഗമാക്കി മാറ്റാനുള്ള സേവനം ചെയ്യണം. തന്റെ ശരീരം, മനസ്സ്, ധനത്തിലൂടെ ഭാരതത്തെ സ്വര്ഗമാക്കി മാറ്റണം. ഓര്മ്മയുടേയും പവിത്രതയുടേയും ബലം സമാഹരിക്കണം.

വരദാനം:-

ആരാണോ ജ്ഞാനത്തെ സ്മരിച്ച് അതിന്റെ സ്വരൂപമാകുന്നത് അവര് സദാ ഹര്ഷിതരായിരിക്കുന്നു. സദാ ഹര്ഷിതരായിരിക്കുക- ഇത് ബ്രാഹ്മണ ജീവിതത്തിന്റെ യഥാര്ത്ഥ സംസ്കാരമാണ്. ദിവ്യഗുണം തന്റെ വസ്തുവാണ്, അവഗുണം മായയുടെ വസ്തുവാണ്, അത് സംഗദോഷത്തില് നിന്ന് വന്നതാണ്. ഇപ്പോള് അതില് നിന്ന് പിന്തിരിഞ്ഞ് നില്ക്കൂ, തന്റെ സര്വ്വ ശക്തി അഥോറിറ്റിയുടെ സ്ഥിതിയില് ഇരിക്കൂ എങ്കില് സദാ ഹര്ഷിതരായിരിക്കാം. ഏതൊരു ആസുരീയമോ വ്യര്ത്ഥമോ ആയ സംസ്കാരത്തിന് അരികില് വരാന് പോലുമുള്ള ധൈര്യം ഉണ്ടാവുകയില്ല.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top