24 April 2021 Malayalam Murli Today – Brahma Kumaris

April 23, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ, ഇപ്പോള് നിങ്ങള് ഒരു പരിധികളും ഇല്ലാത്ത ലോകത്തിന്റെ അധികാരിയായി മാറുകയാണ്, യോഗബലത്തിലൂടെ മുഴുവന് വിശ്വത്തിന്റെയും രാജ്യഭാഗ്യം നേടുക എന്നതും അത്ഭുതമാണ്.

ചോദ്യം: -

ഡ്രാമയുടെ ഏതൊരു ബന്ധനത്തിലാണ് ബാബയും ബന്ധിക്കപ്പെട്ടിരിക്കുന്നത്?

ഉത്തരം:-

ബാബ പറയുന്നു-എനിക്ക് നിങ്ങള് കുട്ടികളുടെ സന്മുഖത്തേക്ക് വരുക തന്നെ വേണം. ഞാനും ഡ്രാമയുടെ ബന്ധനത്തില് ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ബാബ വരാതെ സംശയത്തിന്റെ കെട്ടഴിക്കാന് സാധിക്കില്ല. ബാബ നിങ്ങളില് കൃപയോ ആശിര്വാദമോ ചൊരിയാനല്ല വരുന്നത്. ബാബ മരിച്ചവരെ ജീവിപ്പിക്കുന്നില്ല. ബാബ വരുന്നത് പതിതത്തില് നിന്ന് പാവനമാക്കി മാറ്റാനാണ്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

അങ്ങയെ പ്രാപ്തമാക്കിയ ഞങ്ങള് ഈ മുഴുവന് ലോകത്തേയും പ്രാപ്തമാക്കി…..

ഓം ശാന്തി. ഗീതത്തിന്റെ വാക്കുകള് കേട്ട് നിങ്ങള് കുട്ടികള്ക്ക് രോമാഞ്ചമുണ്ടാകണം കാരണം സന്മുഖത്താണ് ഇരിക്കുന്നത്. പരിധിയില്ലാത്ത ബാബ ഓരോ അയ്യായിരം വര്ഷങ്ങള്ക്കു ശേഷമാണ് വരുന്നതെന്ന് മുഴുവന് ലോകത്തിലുമുള്ള വിദ്വാന്മാര്ക്കും പണ്ഡിതന്മാര്ക്കും ആചാര്യന്മാര്ക്കും ഒരു മനുഷ്യനും അറിയില്ല. കുട്ടികള്ക്കാണ് അറിയുന്നത്. കുട്ടികള് പറയാറുമുണ്ട്- ഞാന് എങ്ങനെയുള്ളതാണോ, ഏതുപോലെയാണോ ബാബയുടേതാണ്. ബാബയും ഇങ്ങനെ തന്നെയാണ് പറയുന്നത്-നിങ്ങള് എങ്ങനെയാണോ ഏതുപോലെയാണോ എന്റെ കുട്ടികളാണ്. നിങ്ങള്ക്കും അറിയാം ബാബ എല്ലാ ആത്മാക്കളുടെയും പിതാവാണ്. എല്ലാവരും വിളിക്കുന്നുണ്ട്. ബാബ മനസ്സിലാക്കി തരുന്നു- എല്ലാത്തിലും രാവണന്റെ പ്രഭാവമാണുളളത്. പരമപിതാ പരമാത്മാവ് എന്ന് പറഞ്ഞിട്ടും എന്തുകൊണ്ടാണ് സന്തോഷമുണ്ടാകാത്തത് എന്ന് ഒരാള്ക്കു പോലും മനസ്സിലാക്കാന് സാധിക്കുന്നില്ല. ഇത് മറന്നു പോയിരിക്കുന്നു. പരമപിതാ പരമാത്മാവ് തന്നെയാണ് നമ്മുക്ക് സമ്പത്ത് നല്കുന്നത്. ബാബ സ്വയം മനസ്സിലാക്കി തരുന്നു-ഇത്രയും സഹജമായ കാര്യം പോലും ആരും മനസ്സിലാക്കുന്നില്ല. ബാബ മനസ്സിലാക്കി തരുകയാണ്-മുഴുവന് ലോകവും വിളിച്ചിരുന്നത് എന്നെ തന്നെയാണ്-അല്ലയോ ഈശ്വരാ, അല്ലയോ രാമ…ഇങ്ങനെയെല്ലാം വിളിച്ച്-വിളിച്ച് പ്രാണന് വെടിയുന്നു. ഇവിടെ ഈശ്വരനാകുന്ന അച്ഛനാണ് നിങ്ങളെ പഠിപ്പിക്കുന്നത്. നിങ്ങളുടെ ബുദ്ധി ഇപ്പോള് ബാബയിലേക്ക് എത്തിക്കഴിഞ്ഞു. കല്പം മുമ്പത്തെപ്പോലെ ബാബ വന്നിരിക്കുകയാണ്. കല്പ-കല്പം ബാബ വന്ന് പതിതത്തില് നിന്ന് പാവനമാക്കി മാറ്റി ദുര്ഗതിയില് നിന്ന് സദ്ഗതിയിലേക്ക് കൊണ്ടു പോകുന്നു. പാടുന്നുണ്ട്-എല്ലാവരുടെയും പതിത-പാവനനായ അച്ഛനെന്ന്. ഇപ്പോള് നിങ്ങള് കുട്ടികള് അച്ഛന്റെ സന്മുഖത്തിരിക്കുകയാണ്. നിങ്ങള് വളരെ ഉയര്ന്ന മധുരമായ കുട്ടികളാണ്. ഇത് ഭാരതവാസികളുടെ മാത്രം കാര്യമാണ്. ബാബയും ഭാരതത്തില് തന്നെയാണ് ജന്മമെടുക്കുന്നത്. ബാബ പറയുന്നു- ഞാന് ഭാരതത്തില് ജന്മമെടുക്കുമ്പോള് എനിക്ക് തീര്ച്ചയായും ഭാരതവാസികള് തന്നെയാണ് പ്രിയപ്പെട്ടത്. ഓര്മ്മിക്കുന്നത് എല്ലാവരും ബാബയെ തന്നെയാണ്. എല്ലാ ധര്മ്മത്തിലുള്ളവരും അവനവന്റെ ധര്മ്മ സ്ഥാപകരെയാണ് ഓര്മ്മിക്കുന്നത്. നമ്മള് ആദി സനാതന ധര്മ്മത്തിലുള്ളവരായിരുന്നു എന്ന് ഭാരതവാസികള്ക്കു തന്നെ അറിയില്ല. ബാബ മനസ്സിലാക്കി തരുന്നു-ഭാരതം തന്നെയാണ് പ്രാചീന ദേശം. അപ്പോള് അവര് പറയും-ഭാരതം തന്നെയാണ് പ്രാചീന ദേശമെന്ന് ആരാണ് പറഞ്ഞത്. ഒരുപാട് കാര്യങ്ങള് കേള്ക്കേണ്ടി വരുന്നു. ഓരോരുത്തരും പല പല അഭിപ്രായങ്ങള് പറയുന്നു. ചിലര് പറയുന്നു- ഗീത ഉച്ഛരിച്ചത് ശിവപരമാത്മാവാണെന്ന് ആരാണ് പറഞ്ഞത്? കൃഷ്ണനും പരമാത്മാവാണല്ലോ, അരാണ് പാടിയത്. പരമാത്മാവ് സര്വ്യവ്യാപിയാണ്. അവരുടെതു തന്നെയാണ് മുഴുവന് കളിയും. എല്ലാ രൂപങ്ങളും ഭഗവാന്റെയാണ്. ഭഗവാന് തന്നെയാണ് അനേക രൂപങ്ങള് ധരിച്ച് ലീലകള് നടത്തുന്നത്. ഭഗവാന് ആഗ്രഹിക്കുന്നതെല്ലാം ചെയ്യാന് സാധിക്കും. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം മായയും എത്ര ശക്തിശാലിയാണ്. ഇന്ന് പറയും-ബാബ നമ്മള് തീര്ച്ചയായും സമ്പത്തെടുക്കും, നരനില് നിന്ന് നാരായണനായി മാറും. നാളെ അവരുണ്ടാകില്ല. നിങ്ങള്ക്കറിയാം എത്രയോ പേര് വിട്ടുപോയി, വിടപറഞ്ഞു. മമ്മ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ച ആള് പോലും ഇന്നില്ല. ഇങ്ങനെ നല്ല-നല്ല കുട്ടികളും മായയുടെ സംഗത്തില് വന്ന് വീണ് തികച്ചും അധപതിച്ചിരിക്കുന്നു. കല്പം മുമ്പ് മനസ്സിലാക്കിയവര് മാത്രമെ മനസ്സിലാക്കുകയുള്ളൂ. ഇന്നത്തെ ലോകത്തില് എന്താണുള്ളത്. എന്നാല് നിങ്ങള് കുട്ടികള് എന്തായി മാറുകയാണെന്ന് നോക്കൂ. ഗീതം കേട്ടല്ലോ! പറയുന്നു-നമ്മള് മുഴുവന് വിശ്വത്തിന്റെ അധികാരികളായി മാറാനുള്ള സമ്പത്താണ് എടുക്കുന്നത്. സത്യയുഗത്തില് പരിധിയുള്ള കാര്യങ്ങളൊന്നുമില്ല. ഈ ലോകത്തിലാണ് പരിധിയുള്ള കാര്യങ്ങളാണുള്ളത്. മറ്റുളളവര് പറയുന്നു- നമ്മുടെ ആകാശത്തില് നിങ്ങളുടെ വിമാനം വന്നാല് വെടി വെക്കുമെന്ന്. സത്യയുഗത്തില് പരിധിയുള്ള കാര്യമൊന്നുമില്ല. ഇങ്ങനെയുളള ഗീതവും പാടാറുണ്ട് എന്നാല് അര്ത്ഥമൊന്നും മനസ്സിലാക്കുന്നില്ല. നിങ്ങള്ക്കറിയാം വാസ്തവത്തില് നമ്മള് ബാബയില് നിന്ന് വീണ്ടും വിശ്വത്തിന്റെ അധികാരിയായി മാറുകയാണ്. അനേക തവണ ഈ 84ന്റെ ചക്രം കറങ്ങിയിട്ടുണ്ട്. സുഖം ഒരുപാടുണ്ട്, കുറച്ചു സമയത്തെ ദുഃഖമാണ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ബാബ പറയുന്നു-നിങ്ങള് കുട്ടികള്ക്ക് അളവറ്റ സുഖം നല്കുന്നു എന്ന്. ഇപ്പോള് മായയുമായി തോല്ക്കരുത്. ബാബയുടെ കുട്ടികള് ഒരുപാടുണ്ട്. എല്ലാവര്ക്കും ഒരു പോലെ സല്പുത്രരായി മാറാന് സാധിക്കില്ല. ചിലര്ക്ക് 5-7 കുട്ടികളുണ്ടാകും. അതില് ഒന്നോ രണ്ടോ കുപുത്രന്മാരുണ്ടെങ്കില് തല തന്നെ മോശമാക്കുന്നു. ലക്ഷങ്ങളും കോടികളും പാഴാക്കുന്നു. അച്ഛന് ധര്മ്മാത്മാവും, കുട്ടികളാണെങ്കില് മുഴുവനായും നശിപ്പിക്കുന്നവരും. ബാബ ഇങ്ങനെയുള്ള ഒരുപാട് ഉദാഹരണങ്ങള് കണ്ടിട്ടുണ്ട്.

നിങ്ങള് കുട്ടികള്ക്കറിയാം ഈ മുഴുവന് ലോകത്തിലും പരിധിയില്ലാത്ത ബാബയുടെ കുട്ടികളാണ്. ബാബ പറയുന്നു- എന്റെ ജന്മസ്ഥാനം ഭാരതമാണ്. ഓരോരുത്തര്ക്കും അവരവരുടെ ജന്മഭൂമിയോട് ആദരവുണ്ട്. മറ്റെവിടെയെങ്കിലും ശരീരം ഉപേക്ഷിക്കുകയാണെങ്കില് അവരെ അവനവന്റെ ഗ്രാമത്തിലേക്ക് കൊണ്ടു വരുന്നു. ബാബയും ഭാരതത്തിലാണ് വരുന്നത്. നിങ്ങള് ഭാരതവാസികള്ക്ക് വീണ്ടും പരിധിയില്ലാത്ത സമ്പത്ത് നല്കുന്നു. നിങ്ങള് കുട്ടികള് പറയുന്നു-നമ്മള് വീണ്ടും വിശ്വത്തിന്റെ അധികാരിയും ദേവതയുമായി മാറുകയാണ്. നമ്മള് അധികാരികളായിരുന്നു. ഇപ്പോള് അവസ്ഥ എന്തായി? എവിടെ നിന്നും എവിടെ ചെന്നെത്തി. 84 ജന്മങ്ങള് അനുഭവിച്ചനുഭവിച്ചാണ് ഈ അവസ്ഥയുണ്ടായത്. ഡ്രാമയെ മനസ്സിലാക്കണമല്ലോ! ഇതാണ് ജയ-പരാജയത്തിന്റെ കളി. ഇത് ഭാരതത്തിന്റെ മാത്രം കളിയാണ്. ഈ ഭാരതത്തിലാണ് നിങ്ങളുടെ അഭിനയമുള്ളത്. ഈ നാടകത്തില് നിങ്ങള് ബ്രാഹ്മണരുടെ ഉയര്ന്നതിലും ഉയര്ന്ന പാര്ട്ടാണ്. നിങ്ങള് മുഴുവന് വിശ്വത്തിന്റെയും അധികാരിയായി മാറുന്നു, ഒരുപാട് സുഖം അനുഭവിക്കുന്നു. നിങ്ങള് അനുഭവിക്കുന്നത്ര സുഖം മറ്റാര്ക്കും അനുഭവിക്കാന് സാധിക്കില്ല. പേരു തന്നെ സ്വര്ഗ്ഗമെന്നാണ്. ഇതാണ് നരകം. ഈ ലോകത്തിലെ സുഖം ക്ഷണഭംഗുരം ആണ്. ഇന്ന് കോടിപതികളാണ്. അടുത്ത ജന്മത്തില് എന്തായി മാറാന് പോവുകയാണ്? ഒന്നുമറിയില്ലല്ലോ! ഇത് പാപാത്മാക്കളുടെ ലോകമാണ്. സത്യയുഗം പുണ്യാത്മാക്കളുടെ ലോകമാണ്. നിങ്ങള് പുണ്യാത്മാക്കളായി മാറുകയാണ്. അതിനാല് ഒരിക്കലും പാപം ചെയ്യരുത്. എപ്പോഴും ബാബയുമായി നേരായ(നല്ല) രീതിയില് മുന്നോട്ട് പോകണം. ബാബ പറയുന്നു-എന്നോടൊപ്പം ദ്വാപരയുഗം മുതല് ധര്മ്മരാജന് സദാ ഉണ്ട്. സത്യയുഗം ത്രേതായുഗത്തില് എന്നോടൊപ്പം ധര്മ്മരാജനില്ല. ദ്വാപരയുഗം മുതല് നിങ്ങള് എന്റെ പേരില് ദാന പുണ്യങ്ങള് ചെയ്തു വന്നു. ഈശ്വരാര്പ്പണം എന്ന് പറയാറില്ലേ. ഗീതയില് ശ്രീകൃഷ്ണന്റെ പേര് വെച്ചതു കാരണം ശ്രീകൃഷ്ണാര്പ്പണമെന്ന് എഴുതി. തിരികെ നല്കുന്നത് ഒരു ബാബ തന്നെയാണ്. അതിനാല് ശ്രീകൃഷ്ണ അര്പ്പണമെന്ന് പറയുന്നത് തെറ്റാണ്. ഈശ്വരാര്പ്പണം എന്ന് പറയുന്നതാണ് ശരി. ശ്രീഗണേശാര്പ്പണമെന്ന് പറയുന്നതിലൂടെ ഒന്നും ലഭിക്കില്ല. എന്നാലും എല്ലാവരുടെയും ഭാവനക്കുള്ള പ്രതിഫലം എന്തെങ്കിലുമൊക്കെ നല്കി വരുന്നു. എന്നെ ആര്ക്കും അറിയില്ല. നമ്മള് എല്ലാം ശിവബാബക്ക് സമര്പ്പിക്കുകയാണ് എന്ന് ഇപ്പോള് നിങ്ങള് കുട്ടികള്ക്കു മാത്രമെ അറിയുകയുള്ളൂ. ബാബയും പറയുന്നു-ഞാന് വന്നിരിക്കുന്നത് നിങ്ങള് കുട്ടികള്ക്ക് 21 ജന്മത്തേക്കുള്ള സമ്പത്ത് നല്കാനാണ്. ഇപ്പോള് ഇറങ്ങുന്ന കലയാണ്. രാവണ രാജ്യത്തില് ചെയ്യുന്ന ദാനപുണ്യങ്ങളെല്ലാം പാപാത്മാക്കള്ക്കാണ് നല്കുന്നത്. കല ഇറങ്ങിക്കൊണ്ടേയിരിക്കുകയാണ്. എന്തെങ്കിലും ലഭിച്ചാല് തന്നെ അത് അല്പകാലത്തേക്ക് വേണ്ടിയാണ്. ഇപ്പോള് നമുക്ക് 21 ജന്മത്തേക്കുള്ളതാണ് ലഭിക്കുന്നത്. പുതിയ ലോകത്തെ രാമരാജ്യമെന്നാണ് പറയുന്നത്. രാമരാജ്യം ഈശ്വരന്റെ രാജ്യമാണെന്ന് പറയാന് സാധിക്കില്ല. രാജ്യം ദേവീ-ദേവതകളുടെ രാജ്യമാണ്. ബാബ പറയുന്നു-ഞാന് രാജ്യം ഭരിക്കുന്നില്ല. നിങ്ങളുടെ ആദി സനാതന ദേവീ ദേവത ധര്മ്മം ഇപ്പോള് പ്രായേണ ലോപിച്ചു പോയി. ആ ഒരു ധര്മ്മം ഇപ്പോള് സ്ഥാപിച്ചു കൊണ്ടിരിക്കുയാണ്. ബാബ മംഗളകാരി തന്നെയാണ്. അതിനാല് ബാബയെ സത്യമായ അച്ഛനെന്നാണ് പറയുന്നത്. നിങ്ങള്ക്ക് ബാബയുടെയും രചനയുടെയും ആദി-മദ്ധ്യ-അന്ത്യത്തിന്റെയും സത്യമായ ജ്ഞാനം നല്കുകയാണ്. ബാബ നിങ്ങള്ക്ക് പരിധിയില്ലാത്ത ചരിത്രവും ഭൂമിശാസ്ത്രവുമാണ് കേള്പ്പിക്കുന്നത്. എത്ര ഒന്നാന്തരമായ സമ്പാദ്യമാണ്. നിങ്ങള് ചക്രവര്ത്തി രാജാവായി മാറുകയാണ്. മനുഷ്യര് ഹിംസയുടെ ചക്രമാണ് (സുദര്ശനചക്രം)കാണിച്ചിട്ടുള്ളത്. വാസ്തവത്തില്ഇത് ജ്ഞാന ചക്രമാണ്. എന്നാല് ഈ ജ്ഞാനം പ്രായേണ ലോപിച്ചു പോകുന്നു. നിങ്ങളുടെ ഈ ചിത്രം മുഖ്യമാണ്. ഒരു വശത്ത് ത്രിമൂര്ത്തിയും മറുവശത്ത് വൃക്ഷവും ചക്രവും. ശാസ്ത്രങ്ങളില് കല്പത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വര്ഷങ്ങളെന്ന് പറഞ്ഞു. എല്ലാ രഹസ്യത്തിന്റെ ചുരുളും അഴിയാതിരിക്കുകയാണ് അതായത് എല്ലാവരും ആശയക്കുഴപ്പത്തിലാണ്. ബാബയ്ക്കല്ലാതെ മറ്റാര്ക്കും ഈ രഹസ്യത്തിന്റെ ചുരുളഴിക്കാന് സാധിക്കില്ല. ബാബ സ്വയം സന്മുത്തേക്ക് വന്നിരിക്കുകയാണ്. ബാബ പറയുന്നു-എനിക്ക് ഡ്രാമയനുസരിച്ച് വരേണ്ടി വരുകയാണ്. ഞാന് ഈ ഡ്രാമയില് ബന്ധിക്കപ്പെട്ടിരിക്കുയാണ്. എനിക്ക് വരാതിരിക്കാന് സാധിക്കില്ല. അതിനര്ത്ഥം ഞാന് വന്ന് മരിച്ചവരെ ജീവിപ്പിക്കും അല്ലെങ്കില് അവരുടെ അസുഖം ഭേദമാക്കും എന്നല്ല. ഒരുപാട് കുട്ടികള് പറയുന്നു-ബാബാ എന്നോട് കൃപ കാണിക്കൂ. എന്നാല് ഇവിടെ കൃപയുടെ കാര്യമൊന്നുമില്ല. നമുക്ക് നഷ്ടം ഉണ്ടാകാതിരിക്കാന് ആശിര്വാദം നല്കണേ എന്ന് പറഞ്ഞല്ലല്ലോ എന്നെ വിളിച്ചത്. നിങ്ങള് വിളിക്കുന്നതു തന്നെ അല്ലയോ പതിത പാവനനാ വരൂ. ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്നവനേ വരൂ എന്നാണ്. ശരീരത്തിന്റെ ദുഃഖം ഹരിക്കാന് ഡോക്ടര്മാരുമുണ്ട്. ബാബ വരുന്നത് ശരീരത്തിന്റെ ദുഃഖം ഹരിക്കാനാണോ! നിങ്ങള് പറയുന്നു-പുതിയ ലോകത്തിന്റെ അധികാരിയാക്കി മാറ്റൂ അഥവാ ശാന്തി നല്കൂ. നമ്മുടെ രോഗം മാറ്റൂ എന്ന് പറയാറില്ലല്ലോ. സദാ കാലത്തേക്ക് വേണ്ടി ശാന്തി അഥവാ മുക്തി ലഭിക്കാന് സാധിക്കില്ല. പാര്ട്ടഭിനയിക്കുക തന്നെ വേണം. അവസാനം വരുന്നവര്ക്ക് എത്ര ശാന്തിയാണ് ലഭിക്കുന്നത്. ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നുണ്ട്. ഇത്രയും സമയം അവര് ശാന്തിധാമത്തില് ഇരുന്നില്ലേ! ഡ്രാമയനുസരിച്ച് പാര്ട്ടുള്ളവര് മാത്രമെ വരുകയുള്ളൂ. പാര്ട്ടിന് മാറ്റമുണ്ടാകില്ല. ബാബ മനസ്സിലാക്കി തരുന്നു- അവസാനം വരുന്ന ഒപാട് ആത്മാക്കള് ഇപ്പോഴും ശാന്തിധാമത്തില് വസിക്കുന്നുണ്ട്. ഇത് ഡ്രാമയാണ്. അവസാനം പാര്ട്ടുളളവര്ക്ക് അവസാനം തന്നെ വരണം. ഇത് വൃക്ഷത്തിന്റെ ചിത്രമാണ്. ഉണ്ടാക്കിച്ച ചിത്രങ്ങളെക്കുറിച്ചെല്ലാം നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കണം. കല്പം മുമ്പത്തെപ്പോലെ തന്നെ ഒരുപാട് ചിത്രങ്ങള് ഉണ്ടായിക്കൊണ്ടേയിരിക്കും. 84ന്റെ വിസ്താരം വൃക്ഷത്തിലുമുണ്ട്. ഡ്രാമയാകുന്ന ചക്രത്തിലുമുണ്ട്. ഇപ്പോള് വീണ്ടും ഏണിപ്പടിയുടെ ചിത്രമുണ്ടാക്കി. മനുഷ്യര്ക്ക് ഒന്നും അറിയില്ല. തികച്ചും ബുദ്ധുക്കളെപ്പോലെയാണ്. ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട് പരമപിതാ പരമാത്മാവ് ശാന്തിയുടെയും ജ്ഞാനത്തിന്റെയും സാഗരനായ ബാബ നമ്മളെ ഈ ബ്രഹ്മാവിന്റെ ശരീരത്തിലൂടെ പഠിപ്പിച്ചു കൊണ്ടിരിക്കുയാണ്. ബാബ പറയുന്നു- ആദ്യം വിശ്വത്തിന്റെ അധികാരിയായ ബ്രഹ്മാവിന്റെ ശരീരത്തിലാണ് ഞാന് വരുന്നത്. നിങ്ങള്ക്കും അറിയാം വാസ്തവത്തില് നമ്മളും ബ്രഹ്മാവിലൂടെ ബ്രാഹ്മണരായി മാറുന്നു. ഗീതയില് ഈ കാര്യങ്ങളൊന്നുമില്ല. ബാബ പറയുന്നു-ബ്രഹ്മാവ് സ്വയം നാരായണനെ പൂജിച്ചിരുന്നു, തീവണ്ടിയില് യാത്ര ചെയ്തു കൊണ്ടു പോലും ഗീത പഠിച്ചിരുന്നു. ബ്രഹ്മാവ് വലിയ ധര്മ്മാത്മാവാണെന്നാണ് മനുഷ്യര് മനസ്സിലാക്കിയിരുന്നത്. ഇപ്പോള് പഴയ കാര്യങ്ങളെല്ലാം മറന്നു പോകുന്നു. എന്നാലും ബ്രഹ്മാബാബ ഗീതയെല്ലാം പഠിച്ചിട്ടുണ്ടല്ലോ! ബ്രഹ്മാബാബ പറയുന്നു-എനിക്കിതെല്ലാം അറിയാം. ഇപ്പോള് ചിന്തിക്കൂ-നമ്മള് ആരുടെ മുന്നിലാണ് ഇരിക്കുന്നത്? വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്ന ബാബയെ എന്തിനാണ് ഇടക്കിടക്ക് മറന്നു പോകുന്നത്? ബാബ പറയുന്നു- നിങ്ങള്ക്ക് ഞാന് 16 മണിക്കൂര് സൗജന്യമായി നല്കുകയാണ്. ബാക്കിയുള്ള സമയം തന്റെ സേവനം ചെയ്യൂ. തന്റെ സേവനം ചെയ്യുക അര്ത്ഥം വിശ്വത്തിന്റെ സേവനം ചെയ്യൂ. കര്മ്മം ചെയ്തു കൊണ്ടും ചുരുങ്ങിയത് 8 മണിക്കൂര് ബാബയെ ഓര്മ്മിക്കാനുള്ള പുരുഷാര്ത്ഥം ചെയ്യൂ. ഇപ്പോള് മുഴുവന് ദിവസത്തിലും 8 മണിക്കൂര് ഓര്മ്മയിലിരിക്കാന് സാധിക്കുന്നില്ല. അങ്ങനെയുള്ള അവസ്ഥയുണ്ടാകുമ്പോള് മാത്രമെ മനസ്സിലാക്കുകയുള്ളൂ, ഇവര് ഒരുപാട് സേവനം ചെയ്യുന്നുണ്ട് എന്ന്. നമ്മള് ഒരുപാട് സേവനം ചെയ്യുന്നുണ്ട് എന്ന് വിചാരിക്കരുത്. പ്രഭാഷണം വളരെ ഒന്നാന്തരമായി ചെയ്യും എന്നാല് യോഗം അല്പം പോലുമില്ല. ഓര്മ്മയുടെ യാത്ര തന്നെയാണ് മുഖ്യമായത്.

ബാബ പറയുന്നു- ശിരസ്സില് പാപത്തിന്റെ ഭാരം ഒരുപാടുണ്ട്. അതിനാല് അതിരാവിലെ എഴുന്നേറ്റ് ബാബയെ ഓര്മ്മിക്കൂ. 2 മണി മുതല് 5 മണി വരെയാണ് ഒന്നാന്തരമായ അന്തരീക്ഷം. ആത്മാവ് രാത്രിയില് ആത്മാഭിമാനിയായി മാറുന്നു. അതിനെ ഉറക്കമെന്നാണ് പറയുന്നത്. അതിനാല് ബാബ പറയുന്നു- എത്രത്തോളം സാധിക്കുന്നുവോ ബാബയെ ഓര്മ്മിക്കൂ. ഇപ്പോള് ബാബ പറയുന്നു- മനന്മനാഭവ. ഇതാണ് കയറുന്ന കലയുടെ മന്ത്രം. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ബാബയുമായി ശരിയായ രീതിയിലും സത്യസന്ധരുമായി മുന്നോട്ട് പോകണം. മംഗളകാരിയായ ബാബയുടെ കുട്ടികളാണ് അതിനാല് എല്ലാവരുടെയും മംഗളം ചെയ്യണം. സല്പുത്രരായി മാറണം.

2. കര്മ്മം ചെയ്തു കൊണ്ടും ചുരുങ്ങിയത് 8 മണിക്കൂര് തീര്ച്ചയായും ഓര്മ്മയില് കഴിയണം. ഓര്മ്മ തന്നെയാണ് മുഖ്യമായത് അതിലൂടെ തന്നെ വികര്മ്മങ്ങളുടെ ഭാരത്തെ ഇറക്കി വെക്കണം.

വരദാനം:-

പുരുഷാര്ത്ഥം എന്ന ശബ്ദത്തെ യഥാര്ത്ഥ രൂപത്തില് ഉപയോഗിച്ച് സദാ മുന്നോട്ട് പോകുന്ന ശ്രേഷ്ഠ പുരുഷാര്ത്ഥിയായി ഭവിക്കട്ടെ.പലപ്പോഴും പുരുഷാര്ത്ഥി എന്ന ശബ്ദം തോല്വി സംഭവിക്കുമ്പോള് അഥവാ പരാജയം സംഭവിക്കുമ്പോള് നല്ല പരിചയായി മാറുന്നു, എപ്പോഴാണോ എന്തെങ്കിലും തെറ്റ് സംഭവിക്കുന്നത് അപ്പോള് പറയാറുണ്ട് നമ്മള് പരുഷാര്ത്ഥികളല്ലേ എന്ന്. എന്നാല് യഥാര്ത്ഥ പുരുഷാര്ത്ഥിക്ക് ഒരിക്കലും തോല്വി ഉണ്ടാകില്ല എന്തുകൊണ്ടെന്നാല് പുരഷാര്ത്ഥത്തിന്റെ യഥാര്ത്ഥ അര്ത്ഥമാണ് സ്വയത്തെ പുരുഷന് അര്ത്ഥം ആത്മാവാണെന്ന് മനസ്സിലാക്കി നടക്കണം. ഇങ്ങനെ ആത്മീയ സ്ഥിതിയില് കഴിയുന്ന പുരുഷാര്ത്ഥി സദാ ലക്ഷ്യത്തെ മുന്നില് വെച്ച് കൊണ്ട് നടക്കും, ഒരിക്കലും അവര് നിന്നു പോകില്ല, ധൈര്യവും ഉത്സാഹവും ഉപേക്ഷിക്കില്ല.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top