23 September 2021 Malayalam Murli Today | Brahma Kumaris

23 September 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

22 September 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ-മന്മനാഭവ മന്ത്രത്തെ ഉറപ്പിക്കണം, ഒരു ബാബയെ സദാ അനുകരിക്കണം-ഇതാണ് ബാബയുടെ സഹയോഗി ആയി മാറുക എന്നത്.

ചോദ്യം: -

പുരുഷോത്തമനായി മാറുന്നതിനുള്ള സഹജവും ശ്രേഷ്ഠവുമായ പുരുഷാര്ത്ഥം എന്താണ്?

ഉത്തരം:-

അല്ലയോ പുരുഷോത്തമരായി മാറുന്ന കുട്ടികളേ – നിങ്ങള് സദാ ശ്രീമതത്തിലൂടെ നടക്കണം. ഒരു ബാബയെ ഓര്മ്മിക്കൂ അതോടൊപ്പം മറ്റുള്ളവരുടെ കാര്യത്തില് ഇടപെടാനും പോകരുത്. കഴിച്ചോള്ളൂ, കുടിച്ചോള്ളൂ എന്നാല് ബാബയെ ഓര്മ്മിച്ചു കൊണ്ടിരിക്കൂ എങ്കില് പുരുഷോത്തമനാകും. ആരിലാണോ ബൃഹസ്പതി ദശയുള്ളത് അവരാണ് പുരുഷോത്തമരാകുന്നത്. അവര് ഒരിക്കലും ശ്രീമതത്തില് അവജ്ഞ കാണിക്കില്ല. അവരില് നിന്നും തലകീഴായ കര്മ്മങ്ങളും ഉണ്ടാവില്ല.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഓം നമ: ശിവായ…

ഓം ശാന്തി. ഈ മഹിമ ആരുടേതാണ്? ഒരു പരംപിതാ പരമാത്മാവിന്റേതാണ്, ആരാണോ നല്ല കര്മ്മം ചെയ്യുന്നത് അവരുടെ മഹിമ തീര്ച്ചയായും പാടപ്പെടും. ആരാണോ മോശമായ കര്മ്മം ചെയ്യുന്നത് അവരുടെ നിന്ദയും ഉണ്ടാകും. രാമന്റെ മഹിമ ചെയ്യും, രാവണന്റെ നിന്ദയും ചെയ്യും. ഭാരതത്തിലാണ് രാമരാജ്യവും രാവണരാജ്യവും പ്രശസ്തമായിരിക്കുന്നത്. രാമരാജ്യത്തെയാണ് പുരുഷോത്തമ രാജ്യം എന്നും ആസുരീയ രാജ്യം എന്ന് രാവണ രാജ്യത്തേയുമാണ് പറയുന്നത്. സംഗമയുഗത്തെ കുറിച്ച് നിങ്ങള് കുട്ടികള് അറിഞ്ഞു കഴിഞ്ഞു. ഇത് പുരുഷോത്തമ യുഗമാണ്. ഈ ഭാരതത്തെ പുരുഷോത്തമമാക്കി മാറ്റണം. ജീവിക്കാന് പോകുന്ന സ്ഥലവും അവിടെ വസിക്കുന്നവരും പുരുഷോത്തമമാകണം. ഭാരതത്തെയാണ് സ്വര്ഗ്ഗം എന്ന് പറയുന്നത്, അവിടെ വസിച്ചിരുന്നവരെയാണ് ദേവി ദേവതാ എന്ന് പറഞ്ഞിരുന്നത്, സ്വര്ഗ്ഗവാസി എന്ന് പറഞ്ഞിരുന്നത്. അപ്പോള് രാജ്യവും അവിടെ വസിക്കുന്നവരും ഉത്തമമായിരിക്കും. സര്വ്വര്ക്കും അറിയാം പുതിയ ലോകം ഉത്തമമായിരിക്കും അതോടൊപ്പം പഴയ ലോകം കനിഷ്ഠമായിരിക്കും. ലോകം എങ്ങനെയാണോ ഉള്ളത് അതുപോലെയിരിക്കും അവിടെ വസിക്കുന്നവരും. പാടാറുണ്ട്, പുതിയ ഭാരതം, പഴയ ഭാരതം എന്നെല്ലാം, മറ്റു ഖണ്ഡങ്ങളെയൊന്നും പുതിയ ഖണ്ഡം എന്ന് പറയാറില്ല. ഇങ്ങനെയല്ല പുതിയ ലോകത്തില് പുതിയ അമേരിക്ക, പുതിയ ചൈന ഉണ്ടാകും എന്ന്. അങ്ങനെയല്ല, പുതിയ ലോകത്തില് പുതിയ ഭാരതം എന്നാണ് പാടപ്പെട്ടിരിക്കുന്നത് അതുകൊണ്ടാണ് ന്യൂ ഇന്ത്യ എന്ന് പറയുന്നത്. പുതിയ ഭാരതം എന്നെല്ലാം പേര് വെക്കാറുണ്ട്, പക്ഷെ അതില് അര്ത്ഥമൊന്നും ഇല്ല. ഈ സമയത്ത് പുതിയ ഭാരതം എവിടെ നിന്ന് വരും. പുതിയ ഇന്ത്യയില് ഡല്ഹി സ്വര്ഗ്ഗമായിരുന്നു. ഇപ്പോള് സ്വര്ഗ്ഗം എവിടെയാണ്. നിങ്ങള് കുട്ടികള് പുരുഷോത്തമരാകുന്നതിനാണ് ഇവിടെ വന്നിരിക്കുന്നത്. ഉയര്ന്നതിലും ഉയര്ന്നത് ബൃഹസ്പതി ദശയാണ്. പുരുഷോത്തമനാകുന്നതിലൂടെ ബൃഹസ്പതി ദശ വരും. നിങ്ങള്ക്ക് അറിയാം പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്ന പരിധിയില്ലാത്ത ബാബയിലൂടെ നമ്മള് പരിധിയില്ലാത്ത സുഖം നേടുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യുകയാണ്. സത്യയുഗത്തിലാണ് പുരുഷോത്തമരായിരിക്കുന്നത്. പിന്നീട് താഴേക്ക് വന്ന് മദ്ധ്യമനാകും പിന്നെയും താഴേക്ക് വന്ന് കനിഷ്ഠനാകും. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം ബാബ നിങ്ങളെ സതോപ്രധാനമായ സത്യയുഗി സ്വര്ഗ്ഗവാസി പുരുഷോത്തമനാക്കി മാറ്റുകയാണ്. ഇത് വളരെ വളരെ സഹജമാണ്. ഇതില് ഒരു മരുന്നും കഴിക്കേണ്ട കാര്യമില്ല, ഒന്നും ചെയ്യേണ്ട കാര്യമില്ല. കേവലം ഓര്മ്മയില് ഇരിക്കണം, അതുകൊണ്ടാണ് സഹജമായ ഓര്മ്മ എന്ന് പറയുന്നത്. ഓര്മ്മയിലൂടെയാണ് പാപാത്മാവില് നിന്നും പുണ്യാത്മാവാകുന്നത്. സര്വ്വര്ക്കും മുക്തി കിട്ടും എന്നതും തീര്ച്ചയാണ്. ബാബ പറയുകയാണ് ഞാന് സര്വ്വരുടേയും സദ്ഗതി ദാതാവാണ് അതിനാല് തീര്ച്ചയായും മനുഷ്യരുടെ ശരീരങ്ങള് നശിക്കും. ബാക്കി ബാബ ആത്മാക്കളെ പവിത്രമാക്കി കൂടെ കൊണ്ടു പോകും. തിരിച്ചു പോകുന്നതിനുള്ള തയ്യാറെടുപ്പുകളും ചെയ്യണമല്ലോ. ബാബ തയ്യാറെടുപ്പ് ചെയ്യിപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്തുകൊണ്ടെന്നാല് ആത്മാവിന്റെ ചിറക് മുറിഞ്ഞു പോയിരിക്കുകയാണ് അര്ത്ഥം ആത്മാവ് തമോപ്രധാനമാണ്. നിങ്ങള് യോഗബലത്തിലൂടെ പവിത്രമായി മാറുന്നതിനുള്ള പരിശ്രമം ചെയ്യുകയാണ്. ആരാണോ ചെയ്യാത്തത് അവര്ക്ക് കര്മ്മങ്ങളുടെ കണക്ക് കാണിക്കേണ്ടി വരും, ഇതില് ചിന്തിക്കേണ്ട കാര്യമില്ല. കുട്ടികളുടെ ജോലിയാണ് ബാബയില് നിന്നും പൂര്ണ്ണമായ സമ്പത്ത് നേടണം, ബാബയുടെ സഹായി ആയി സഹയോഗം കൊടുക്കണം. ബാബയുടെ സഹയോഗം ചെയ്യണം, കുട്ടികളുടേയും സഹയോഗം ചെയ്യണം. എങ്ങനെയാണ് സഹയോഗം കൊടുക്കേണ്ട്, അത് ബാബയെ കണ്ട് അനുകരിക്കണം. പുരുഷോത്തമനായി മാറുന്നതിന്റെ മന്ത്രം സര്വ്വര്ക്കും കൊടുക്കണം . ബാബ കല്പ കല്പം വന്ന് പറയുകയാണ് – എന്നെ ഓര്മ്മിക്കാതെ നിങ്ങള്ക്ക് പതിതത്തില് നിന്നും പാവനമാകാന് സാധിക്കില്ല. ഞാന് നിങ്ങളോട് ഗംഗാ സ്നാനം ചെയ്യാന് പറയാറുണ്ടോ? കേവലം മന്മനാഭവ എന്ന മഹാമന്ത്രത്തെ ഓര്മ്മിക്കണം. ഇതിന്റെ അര്ത്ഥമാണ് എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങള്ക്ക് പാവനമാകാനും പുരുഷോത്തമനാകാനും സ്വര്ഗ്ഗത്തിന്റെ അധികാരിയാകാനും സാധിക്കും. സ്ത്രീയും പുരുഷനും രണ്ടു പേരും പവിത്രമായ പ്രവൃത്തി മാര്ഗ്ഗത്തിലെ അധികാരികളാകും. ബാബ ഈ കാര്യങ്ങളെല്ലാം വളരെ വിശദമായി മനസ്സിലാക്കി തരുന്നുണ്ട്. നിങ്ങള് പ്രാക്ടിക്കലായി ആയി തീരുകയാണ്. നിങ്ങള്ക്ക് അറിയാം ഭഗവാന് വന്ന് കുട്ടികളെ പുരുഷോത്തമനാക്കിയിട്ടുണ്ട് അതുകൊണ്ടാണല്ലോ പറയുന്നത് പതിതരെ പാവനമാക്കുന്നതിന് പതിത പാവനാ വരൂ എന്ന്. പുരുഷോത്തമ മാസത്തിന്റെ വളരെ മഹിമ പാടാറുണ്ടല്ലോ. അതുപോലെ ഈ പുരുഷോത്തമ യുഗത്തിന്റെയും മഹിമ വളരെ ഉയര്ന്നതാണ്. കലിയുഗം അര്ത്ഥം രാത്രിക്കു ശേഷം തീര്ച്ചയായും പകല് വരും. ദുഖത്തിനു ശേഷം സുഖം വരും. ഈ ശബ്ദവും സ്പഷ്ടമാണ്. സ്ത്രീയും പുരുഷനും ഉത്തമത്തിലും ഉത്തമവും ശ്രേഷ്ഠത്തിലും ശ്രേഷ്ഠവുമാകും എന്തുകൊണ്ടെന്നാല് പ്രവൃത്തി മാര്ഗ്ഗമല്ലേ. സത്യയുഗം പ്രശസ്തമാണ്, അതിനെയാണ് സുഖധാമം എന്ന് പറയുന്നത്. അവര് വരുന്നതും ദ്വാപരത്തിലാണ്. സന്യാസം ധാരണ ചെയ്ത് ഉത്തമരാകും അതിനാല് പതിതരായ മനുഷ്യര് പോയി അവര്ക്കു മുന്നില് തല കുമ്പിടാറുണ്ട്. പവിത്രമായവരുടെ മുന്നില് അപവിത്രമായവര് തല കുനിക്കും, ഇത് സാധാരണ കാര്യമാണ്. പതിത പാവനനായ ബാബയെ അറിയാത്തതു കാരണം പതിത പാവനി ഗംഗയെ പാവനമാണെന്ന് മനസ്സിലാക്കി അതിനു മുന്നില് പോയി തല കുമ്പിടാറുണ്ട്. ഗംഗയുടെയും സാഗരത്തിന്റെയും മേള നടക്കാറുണ്ടല്ലോ. നിങ്ങള് കുട്ടികള്ക്ക് ബാബ വളരെ സ്പഷ്ടമായി മനസ്സിലാക്കി തരുകയാണ് പിന്നെയും ബാബ പറയുകയാണ് – കോടിയില് ചിലര് അവരിലും ചിലരെ മനസ്സിലാക്കുകയുള്ളൂ. അതിലും ചിലര് ആശ്ചര്യത്തോടെ കേള്ക്കുന്നവര് ഉണ്ടാകും, കേള്പ്പിക്കുകയും ചെയ്യും, വിട ചോദിക്കുകയും ചെയ്യും, ഇവിടെ നിന്ന് ഓടി പോകും, ഡിസര്വ്വീസ് ചെയ്യുന്നവരാകുന്നുണ്ട്. സര്വ്വീസും ഡിസര്വ്വീസും രണ്ടും നടക്കും. ആരാണോ ബാബയെ അറിയാത്തവര്, അവര് ഓടി പോകാറുണ്ട്. നിങ്ങള് പാപാത്മാവില് നിന്നും പുണ്യാത്മാവായി തീരുകയാണ്. കുട്ടികള് തന്നെ വിഘ്നം ഉണ്ടാക്കുകയാണെങ്കില്, ഡിസര്വ്വീസ് ചെയ്യുകയാണെങ്കില് എത്ര മഹാപാപമാണ്. രാവണന് സര്വ്വരേയും മഹാപാപികളാക്കുകയാണ് പക്ഷെ ആരാണോ കുട്ടി ആയതിനു ശേഷം ഡിസര്വ്വീസ് ചെയ്യുന്നത് അവര്ക്ക് ധര്മ്മരാജന്റെ കോടതിയില് പോകേണ്ടതായി വരും. ഭക്തി മാര്ഗ്ഗത്തില് ഇത്രയും കടുത്ത ശിക്ഷ ലഭിക്കില്ല, എന്നാല് ഇവിടെ ബാബയുടേതായതിനു ശേഷം ഡിസര്വ്വീസ് ചെയ്താല് ബാബയുടെ വലംകൈയാണ് ധര്മ്മരാജന് അതുകൊണ്ടാണ് ബാബ പറയുന്നത് – കുട്ടികളേ എന്റെ സേവനത്തില് സഹായികളായി പിന്നെ തലകീഴായ കര്മ്മങ്ങള് ചെയ്യരുത്, ഡിസര്വ്വീസ് ചെയ്താല് അത് പാവങ്ങളായ സ്ത്രീകള്ക്കും വിഘ്നമായി തീരും. അമ്മമാരുടെ മുകളില് ബാബക്ക് ദയ തോന്നാറുണ്ട്. ഭഗവാന് ദ്രൗപദിയുടെ പാദം തടവി കൊടുത്തു എന്നല്ലേ പറയുന്നത്. ദ്രൗപദി പറഞ്ഞു ഇവര് എന്നെ വിവസ്ത്രയാക്കുകയാണ്. ബാബ മാതാക്കളുടെ ശിരസ്സിലാണ് കലശം വെക്കുന്നത്. മുന്നില് മാതാക്കളാണ്, പിന്നെ പുരുഷന്മാരും. പക്ഷെ ഇന്നു കാലത്ത് പുരുഷന്മാരില് ഇത്രയധികം അഹങ്കാരമാണ ഞാനാണ് സ്ത്രീയുടെ ഗുരു, പതി ഈശ്വരനാണ്, സ്ത്രീ എന്റെ ദാസിയാണ് എന്നാണ് ചിന്തിക്കുന്നത്.് ഇവിടെ ബാബ നിരഹങ്കാരി ആയി മാറി മാതാക്കളുടെ പാദം തടവി കൊടുക്കുകയാണ്. നിങ്ങള് ക്ഷീണിച്ചിരിക്കുകയാണ്. ഞാന് നിങ്ങളുടെ ക്ഷീണം ഇല്ലാതാക്കാനാണ് വന്നിരിക്കുന്നത്. നിങ്ങള് മാതാക്കളെ എല്ലാവരും തിരസ്കരിക്കുകയാണ് ചെയ്തത്. സന്യാസിമാര് പോലും സ്ത്രീകളെ ഉപേക്ഷിച്ച് പോവുകയാണ് ചെയ്യുന്നത്. ചിലര്ക്ക് 5-7 മക്കളുണ്ട്, അവരെ സംരക്ഷിക്കാന് കഴിയാതെ വരുമ്പോള് അവരെ ഉപേക്ഷിച്ച് പോകും. രചനയെ ഉണ്ടാക്കി അവരെ ചുറ്റി തിരിപ്പിക്കും. ബാബ പറയുകയാണ് – ഞാന് ആരേയും ചുറ്റി തിരിപ്പിക്കില്ല. ഞാന് സര്വ്വരുടേയും സുഖ കര്ത്താവും ദുഖ ഹര്ത്താവുമാണ്. മായയാണ് നിങ്ങളെ ദുഖികളാക്കിയത്. ഇതും കളിയാണ്. അജ്ഞാന കാലത്തില് മനുഷ്യര് മനസ്സിലാക്കാറുണ്ട് ഭഗവാന് തന്നെയാണ് സുഖവും ദുഖവും നല്കുന്നത് പക്ഷെ ഈശ്വരനാകുന്ന അച്ഛന് ഈ കാര്യം ചെയ്യുന്നില്ല. ഇത് കര്മ്മങ്ങള്ക്ക് അനുസരിച്ച് ഉണ്ടാക്കപ്പെട്ട ഡ്രാമയാണ്, ആര് എങ്ങനെയുള്ള കര്മ്മമാണോ ചെയ്യുന്നത് അതിന് അനുസരിച്ചുള്ള ഫലം പ്രാപ്തമാക്കും. ഈ സമയത്ത് ശ്രേഷ്ഠ കര്മ്മം ചെയ്യാനുള്ള സമയമാണ്. കര്മ്മം ഒരിക്കലും ചതിക്കില്ല. ചിലര് രോഗികളാകുന്നുണ്ട്, ദരിദ്രരാകുന്നുണ്ടെങ്കില് അതും കര്മ്മത്തിന്റെ ഫലമാണ് കിട്ടുന്നത്. നിങ്ങള് കുട്ടികള് എത്ര സൗഭാഗ്യശാലികളാകുകയാണ്, 21 ജന്മങ്ങളിലേക്ക് നിങ്ങളെ കര്മ്മം ഒരിക്കലും ചതിക്കില്ല. എത്ര ഉയര്ന്ന ഫലമാണ്. അതിനാല് ബാബയുടെ ശ്രീമത്തിലൂടെ നടക്കണം. ബാബ മറ്റു കാര്യങ്ങളില് ഒന്നും ഇടപെടാന് വരുന്നില്ല. കഴിച്ചോള്ളൂ, കുടിച്ചോള്ളൂ എന്നാല് കേവലം ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കണം. നിങ്ങള് തന്നെയാണ് ഞാന് പതിതമാണ് എന്ന് പറയുന്നത്, അതിനാല് പാവനമാകുന്നതിന് ബാബ നല്കിയ നിര്ദേശത്തിലൂടെ നടക്കണം. കേവലം ഓര്മ്മയുടെ പരിശ്രമമാണ് ഉള്ളത്. മായയുടെ കൊടുങ്കാറ്റില് ഭയപ്പെടരുത്. ഇത് ഗുപ്തമായ പരിശ്രമമാണ്. ജ്ഞാനവും ഗുപ്തമാണ്, മുരളി എടുക്കുന്നത് പ്രത്യക്ഷമാണ്. പക്ഷെ ഈ ജ്ഞാനത്തിന്റെ മുരളിയിലൂടെ മാത്രം നിങ്ങള് പാവനമാകില്ല. ഓര്മ്മയിലൂടെ മാത്രമെ പാവനമാകുകയുള്ളൂ. അതിനാല് പരിധിയില്ലാത്ത ബാബയെ ഓര്മ്മിക്കൂ അതോടൊപ്പം സഹായികളായി മാറണം. ആത്മീയ ഹോസ്പിറ്റല് അഥവാ വിശ്വ വിദ്യാലയം പുതിയ സ്ഥലങ്ങളില് ആരംഭിക്കുന്നതിന് പുരുഷാര്ത്ഥം ചെയ്യണം. ഏതെങ്കിലും നല്ല സ്ഥലം കിട്ടിയാല് പോയി പ്രഭാഷണം ചെയ്യണം. നിങ്ങള്ക്ക് കൈയില് പുസ്തകമൊന്നും പിടിക്കേണ്ട കാര്യമില്ല. നിങ്ങളുടെ ഉള്ളില് ജ്ഞാനമുണ്ട്, ബാക്കി മനസ്സിലാക്കി കൊടുക്കുന്നതിന് വൃക്ഷം, ത്രിമൂര്ത്തി, സൃഷ്ടി ചക്രത്തിന്റെ രഹസ്യത്തെ മനസ്സിലാക്കി കൊടുക്കണം. ബാബ പറയുകയാണ് – ഞാന് ബ്രഹ്മാവിലൂടെയാണ് ബ്രാഹ്മണരെ രചിക്കുന്നത്. ബ്രാഹ്മണരുടെ ലക്ഷ്യമാണ് വിഷ്ണുവിനു സമാനമാകണം. നിങ്ങളെ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നത് നിരാകാരനായ ടീച്ചറാണ്. പാടുന്നുണ്ട് ബ്രഹ്മാവിലൂടെ സ്ഥാപന, വിഷ്ണുവിലൂടെ പാലന…കല്പം മുമ്പും ഇങ്ങനെയുള്ള ചിത്രമാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. നോക്കൂ സയിന്സ് എത്ര മിസൈലുകളാണ് കണ്ടു പിടിക്കുന്നത്. നിങ്ങള് കുട്ടികള്ക്ക് പുരുഷോത്തമനായി മാറുന്നതിന് പരിശ്രമം ഉണ്ട് എന്തുകൊണ്ടെന്നാല് ജന്മജന്മാന്തരങ്ങളിലെ പാപമാണ് ശിരസ്സില് ഉള്ളത്.

ബാബ പറയുകയാണ് മന്മനാഭവ, നിങ്ങള് കര്മ്മയോഗികളാണ്. ഓര്മ്മയുടെ ചാര്ട്ട് വെക്കണം. നിങ്ങളുടെ യുദ്ധം മായയുടെ കൂടെയാണ്. വളരെ കടുത്ത യുദ്ധമാണ്. നിങ്ങള് ഓര്മ്മയില് ഇരിക്കാനുള്ള പരിശ്രമം ചെയ്യും, എന്നാല് മായ ഓര്മ്മയെ മറപ്പിക്കും, ജ്ഞാനത്തില് പരിശ്രമമൊന്നും ഇല്ല. ആത്മാവില് 84 ജന്മങ്ങളിലെ സംസ്ക്കാരം നിറഞ്ഞിട്ടുണ്ട്. ഇത് അനാദിയായ ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ്. ഈ ചക്രം കറങ്ങി കൊണ്ടിരിക്കും. ഇത് അവസാനിക്കില്ല. സൃഷ്ടി എന്തിനാണ് രചിച്ചത് എന്ന ചോദ്യം തന്നെ ചോദിക്കേണ്ടതില്ല. ആത്മാവ് എങ്ങനെയാണ് പരിവര്ത്തനപ്പെടുക. പുതിയ ആത്മാവൊന്നും എവിടെ നിന്നും വരുന്നില്ല. ഏത് ആത്മാക്കളാണോ ഉള്ളത്, അത്ര തന്നെ ഉണ്ടാവുകയുള്ളൂ, അതില് കൂടുകയും കുറയുകയും ചെയ്യില്ല. പൂര്ണ്ണമായ അഭിനേതാക്കളും ഉണ്ട്. നിങ്ങള് പരിധിയില്ലാത്ത അഭിനേതാക്കളാണ്, നിങ്ങള് എന്താണോ കാണുന്നത് അത്രയും അഭിനേതാക്കളാണ് ഡ്രാമയില് ഉള്ളത്, ഇത്രയും പേര് ഇനിയും ഉണ്ടാകും. ആര്ക്കും മോക്ഷം പ്രാപ്തമാകുന്നില്ല. മനുഷ്യര് ഈ വരുന്നതിന്റെയും പോകുന്നതിന്റെയും ചക്രത്തില് നിന്നും രക്ഷപ്പെടാന് ആഗ്രഹിക്കുന്നുണ്ട്, പക്ഷെ രക്ഷപ്പെടാന് ആര്ക്കും സാധിക്കില്ല. ആരാണോ പാര്ട്ട് അഭിനയിക്കാന് വരുന്നത് അവര്ക്ക് വീണ്ടും വരണം. ബാബ പറയുകയാണ് – എനിക്കും ഈ പതിതമായ ലോകത്തിലേക്ക് വരുകയും തിരിച്ച് പോവുകയും വേണം. കല്പ കല്പം ഞാന് വരുന്നുണ്ട്. എനിക്ക് തന്നെ വരണമെങ്കില് പിന്നെ കുട്ടികള്ക്ക് എങ്ങനെ വരാതിരിക്കാന് സാധിക്കും. നിങ്ങള് 84 തവണ ശരീരത്തിലേക്ക് വരേണ്ടി വരുന്നു, എന്നാല് ഞാന് ഒരു തവണയാണ് വരുന്നത്. എന്റെ വരവും തിരിച്ച് പോകുന്നതും അത്ഭുതകരമാണ്. അതുകൊണ്ടാണല്ലോ പാടുന്നത് അങ്ങയുടെ ഗതിയും വഴിയും അങ്ങേക്ക് മാത്രമേ അറിയൂ… സദ്ഗതി ചെയ്യുന്നതിനു വേണ്ടി എന്ത് നിര്ദേശമാണോ നല്കുന്നത് അത് നിങ്ങള്ക്കല്ലാതെ വേറെ ആര്ക്കും അറിയില്ല. അവര് പാടുകയാണ് എന്നാല് നിങ്ങള് പ്രായോഗികമായി അങ്ങനെയാകുന്നു. മുഖ്യമായ കാര്യം ഓര്മ്മയുടേതാണ്, പിന്നെ അന്ധന്മാര്ക്ക് ഊന്നു വടിയാകണം. ഇത് പുരുഷോത്തമ യുഗമാണ്. ഇത് 5000 വര്ഷങ്ങള്ക്ക് ശേഷമാണ് വരുന്നത്. അതെല്ലാം ഭക്തി മാര്ഗ്ഗമാണ്. അവരുടെ മന്ത്രങ്ങളുടെ ധാരാളം പുസ്തകങ്ങളുണ്ട്. ഇവിടെ അങ്ങനെയില്ല. ഭക്തി ചെയ്യാത്തവരെ നാസ്തികരാണ് എന്ന് പറയാറുണ്ട്. അതിനാല് അവരെ തൃപ്തമാക്കുന്നതിനും എന്തെങ്കിലും ചെയ്യേണ്ടി വരും. ബാബ മനസ്സിലാക്കി തരുകയാണ് മധുരമായ കുട്ടികളേ, ഒരിക്കലും ഡിസര്വ്വീസ് ചെയ്യാനുള്ള പുരുഷാര്ത്ഥം ചെയ്യരുത്. ആരെങ്കിലും ചാരനെ പോലെയായാല് അവരെ അജാമിലന് എന്നാണ് പറയുക. അജാമിലന്, സൂര്ദാസ് തുടങ്ങി എത്രയധികം കഥകളുണ്ട്. ഇതെല്ലാം ഭക്തി മാര്ഗ്ഗമാണ്. അവരെക്കാള് കൂടുതല് പാപാത്മാവ് അവരാണ് ആരാണോ ഇവിടെ വന്ന്, എന്റെതായി എന്നെ വിട്ടു പോകുന്നത്. എന്റെ നിന്ദ ചെയ്യിപ്പിക്കുന്നത് ആരാണോ, അവര്ക്ക് ധര്മ്മരാജന്റെ കോടതിയില് പോകേണ്ടതായി വരും. പ്രതിജ്ഞ ചെയ്തതിനു ശേഷം ഡിസര്വ്വീസ് ചെയ്താല് കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും. പദവി ഉയര്ന്നതാണെങ്കില് പിന്നെ തെറ്റ് ചെയ്താല് ശിക്ഷ കടുത്തതായിരിക്കും അതിനാല് ഒരിക്കലും അവജ്ഞ ചെയ്യരുത്. പാടാറുണ്ട് സദ്ഗുരുവിനെ നിന്ദിച്ചവര്ക്ക് ഗതി കിട്ടില്ല അര്ത്ഥം അവര്ക്ക് ലക്ഷ്യത്തില് എത്തി ചേരാന് സാധിക്കില്ല, നരനില് നിന്നും നാരായണനാകാന് സാധിക്കില്ല. ഗുരുക്കന്മാരോട് ചോദിക്കൂ ഗുരുവിനെ നിന്ദിച്ചാല് ഗതി കിട്ടില്ല എന്ന് പറയുന്നു, അത് എന്ത് ഗതി ആണ്? അവര്ക്ക് ആ ഗതിയെ കുറിച്ച് പറഞ്ഞു തരാന് സാധിക്കില്ല. ബാബയുടെ സ്ഥാനത്തെ തന്റെയാക്കി മാറ്റി. ടീച്ചര് പറയുകയാണ് അഥവാ പൂര്ണ്ണമായും പഠിക്കുന്നില്ലെങ്കില് ഉയര്ന്ന പദവിയും പ്രാപ്തമാകില്ല. പാവനമായി മാറി ദേവി ദേവതയാകണം. ഇവിടെ ആരും പാവനമായിട്ടില്ല. ഇപ്പോള് സവ്വര്ക്കും പാവനമാകണം. 21 ജന്മങ്ങളിലേക്ക് രാജ്യഭാഗ്യം പ്രാപ്തമാകുന്നുണ്ടെങ്കില് കേവലം ഈ അന്തിമ ജന്മം പാവനമാകണം, എത്ര വലിയ പ്രാപ്തിയാണ്. പ്രാപ്തി ഇല്ലെങ്കില് ഇങ്ങനെയുള്ള പുരുഷാര്ത്ഥം ചെയ്യുമോ? പക്ഷെ ഉയര്ന്ന പ്രാപ്തി ഉണ്ടാകുന്നതില് മായ വിഘ്നം ഉണ്ടാക്കും അതോടൊപ്പം താഴെ വീഴുത്തും. അഹോ മായ… നിന്റെ കളി. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഒരു ഡിസര്വ്വീസിന്റെയും കാര്യം ചെയ്യരുത്. ബാബയെ നിന്ദിക്കുന്ന രീതിയിലുള്ള കര്മ്മമൊന്നും ചെയ്യരുത്. അവജ്ഞകളില് നിന്നും രക്ഷപ്പെടണം, പുരുഷോത്തമനാകണം.

2) മായയുടെ കൊടുങ്കാറ്റുകളില് ഭയക്കരുത് പാവനമാകുന്നതിന് ബാബയുടെ ഓര്മ്മയില് കഴിയുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യണം.

വരദാനം:-

ബാബയ്ക്ക് സമാനം ലൈറ്റ് മൈറ്റ് ഹൗസാകുന്നതിന് വേണ്ടി ഏതെങ്കിലും കാര്യം കണുകയോ അല്ലെങ്കില് കേള്ക്കുകയോ ചെയ്യുമ്പോള് അതിന്റെ സാരത്തെ അറിഞ്ഞ് ഒരു സെക്കന്റില് ഒതുക്കുന്നതിന്റെ അഥവാ പരിവര്ത്തനം ചെയ്യുന്നതിന്റെ അഭ്യാസം ചെയ്യൂ. എന്ത്, എന്തുകൊണ്ട് എന്നതിന്റെ വിസ്താരത്തിലേക്ക് പോകരുത് എന്തുകൊണ്ടെന്നാല് ഏതൊരു കാര്യത്തിന്റെയും വിസ്താരത്തിലേക്ക് പോകുന്നതിലൂടെ സമയവും ശക്തികളും വ്യര്ത്ഥമായി പോകുന്നു. അതുകൊണ്ട് വിസ്താരത്തെ ഒതുക്കി സാരത്തില് സ്ഥിതി ചെയ്യുന്നതിന്റെ അഭ്യാസം ചെയ്യൂ – ഇതിലൂടെ അന്യ ആത്മാക്കളെയും ഒരു സെക്കന്റില് ജ്ഞാനത്തിന്റെ സാരം അനുഭവം ചെയ്യിക്കാന് സാധിക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top