23 May 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

May 22, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, - ബാബയുടെ ശ്രീമത്തിലൂടെ നടക്കുന്നതിലൂടെ ഉയര്ന്നവരാകും, രാവണന്റെ നിര്ദേശത്തിലൂടെ നടക്കുകയാണെങ്കില് എല്ലാ മാനവും മണ്ണില് പോകും.

ചോദ്യം: -

ഈശ്വരീയ ജന്മാവകാശം നേടുന്ന അവകാശികളായ കുട്ടികളുടെ അടയാളം കേള്പ്പിക്കൂ?

ഉത്തരം:-

അവകാശികളായ കുട്ടികള് ഇങ്ങനെയായിരിക്കും -1) പൂര്ണ്ണമായും ബാബയെ അനുകരിച്ച് നടക്കും. 2) ശൂദ്രന്മാരുടെ കൂട്ടുകെട്ടില് നിന്നും സ്വയത്തെ വളരെ-വളരെ സംരക്ഷിക്കും. ഒരിക്കലും അവരുടെ കൂട്ടുകെട്ടില് പോയി ബാബയുടെ ശ്രീമത്തില് തന്നിഷ്ടം കൂട്ടി ചേര്ക്കുകയില്ല 3) തന്റെ സത്യം സത്യമായ കണക്ക് ബാബക്ക് കേള്പ്പിക്കും 4) പരസ്പരം ജാഗരൂകരായി ഉന്നതിയിലേക്ക് പോയി കൊണ്ടിരിക്കും 5) ഒരിക്കലും ബാബയുടെ കൈ ഉപേക്ഷിക്കുന്നതിനുള്ള ചിന്ത പോലും വരില്ല

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

മാതാ ഓ മാതാ അങ്ങ് സര്വ്വരുടേയും ഭാഗ്യവിധാതാവാണ്..

ഓം ശാന്തി. കുട്ടികള് ഈ ഗീതം കേട്ടില്ലേ. കാമധേനുവായ ജഗദംബയുടെ വര്ണ്ണനയാണിത്. ഇത് ജഗദംബയുടെ മഹിമയാണ്. വാസ്തവത്തില് ഗുപ്ത രൂപത്തിലുള്ള ബ്രഹ്മപുത്രാ നദിയുമാണ്. പാടുന്നുണ്ട് നീ തന്നെയാണ് മാതാവും പിതാവും………ശിവബാബ ബ്രഹ്മാവിന്റെ മുഖ കമലത്തിലൂടെയാണ് കുട്ടികള്ക്ക് ജന്മം നല്കുന്നത്. അപ്പോള് മാതാവായില്ലേ. ഇത് ഗുഹ്യമായ കാര്യങ്ങളാണ്. ഈ കാര്യങ്ങള് ശാസ്ത്രങ്ങളില് ഇല്ല. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ഭക്തി മാര്ഗ്ഗത്തിന്റെ സാമഗ്രിയാണ് ശാസ്ത്രങ്ങള്. ബാബയിരുന്ന് സര്വ്വ ശാസ്ത്രങ്ങളുടേയും സാരമാണ് കേള്പ്പിക്കുന്നത്. ഗീതയെ കുറിച്ച് പറഞ്ഞു തരുന്നു എന്നല്ല. അല്ല, ബാബ സ്വയം ജ്ഞാന സാഗരനാണ്. ഗീതയും ഭാഗവതവുമെല്ലാം ബ്രഹ്മാ ബാബ പഠിച്ചിട്ടുണ്ട് എന്നാല് ശിവബാബ അതെല്ലാം പഠിച്ചിട്ടുണ്ട് അങ്ങനെയൊന്നും പറയുകയില്ല. ഇല്ല, ബാബ ജ്ഞാനസാഗരനാണ്. പറയുകയാണ് ഞാന് ഈ മനുഷ്യ സൃഷ്ടിയുടെ ബീജമാണ്. എന്നില് സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനമുണ്ട്. ബാബ പറയുകയാണ് ഞാന് ബ്രഹ്മാവിലൂടെ അത് വര്ണ്ണിക്കുകയാണ്. പിന്നെ ഈ വര്ണ്ണിച്ച് നല്കിയത് പ്രായ ലോപമാകും. നിങ്ങള് ഈ ഉണ്ടാക്കുന്ന സത്യമായ ഗീതയുണ്ടല്ലോ അത് പോലും കൈയ്യിലിരിക്കില്ല. ഗീതയെല്ലാം ഭക്തി മാര്ഗ്ഗത്തിലെ ശാസ്ത്രമാണ്, അത് തന്നെ വീണ്ടും വരും. ഈ ശാസ്ത്രങ്ങള് പഠിക്കുന്നതിലൂടെ ആര്ക്കും സദ്ഗതി ലഭിക്കില്ല. നിങ്ങള് കുട്ടികള്ക്ക് അറിയാം ഇപ്പോള് ഏതെല്ലാം അഭിനേതാക്കളാണോ ഉള്ളത്, എല്ലാവരും ആദ്യം ശരീരമില്ലാതെ മുക്തിധാമത്തിലായിരുന്നു പിന്നെ ഇവിടെ വന്ന് ശരീരം ധാരണ ചെയ്ത് വേഷം അഭിനയിക്കുകയാണ്. ഈ അവിനാശി പാര്ട്ടും ആത്മാവില് അടങ്ങിയതാണ്. ഈ സൃഷ്ടി ചക്രവും ഒന്നാണ് ഉള്ളത്, ഇതിന്റെ രചയിതാവും ഒരാളാണ്. ഈ ഒരേയൊരു സൃഷ്ടി ചക്രമാണ് കറങ്ങി കൊണ്ടിരിക്കുന്നത്. ഇത് അവിനാശിയായ ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ്. സത്യയുഗത്തില് ദേവി ദേവതകളുടെ രാജ്യമായിരുന്നു. ഇപ്പോള് നിങ്ങള് വീണ്ടും അങ്ങനെ ആവുകയാണ്. പരംപിതാ പരമാത്മാവ് ബ്രഹ്മാ മുഖത്തിലൂടെ ആദ്യം ബ്രാഹ്മണരുടെ സൃഷ്ടിയാണ് രചിക്കുന്നത്. ആദ്യമാദ്യത്തെ പുതിയ സൃഷ്ടി എന്ന് പറയുന്നത് സംഗമത്തെയാണ്. പഴയതും പുതിയതും. കുടുമി ബ്രാഹ്മണരാണ്, പാദവും കുടുമിയും, ഇതിനെയാണ് സംഗമം എന്ന് പറയുന്നത്. നിങ്ങള് ബ്രാഹ്മണര് ബാബയോടൊപ്പം ഈശ്വരീയ സേവനം ചെയ്യുകയാണ്. ബാബയും ആത്മാക്കളുടെ സേവനമാണ് ചെയ്യുന്നത്. നിങ്ങളും ആത്മാക്കളുടെ സേവനമാണ് ചെയ്യുന്നത് അര്ത്ഥം ആരെല്ലാം തമോപ്രധാനമായി മാറിയോ അവരെയെല്ലാം സതോപ്രധാനമാക്കണം. അതിനാല് ബാബയുടെ ശ്രീമത്തിലൂടെ നടക്കുന്നവരാണ് ഉയര്ന്നതിലും ഉയര്ന്ന പദവിയിലേക്ക് പോവുന്നത്. കുട്ടികള്ക്ക് ശ്രീമത്തിലൂടെ ശ്രേഷ്ഠരാകണം. നിങ്ങള് കുട്ടികള്ക്ക് അറിയാം നമ്മള് ദേവി ദേവതകളായിരുന്നു, സൂര്യവംശി ചന്ദ്രവംശി ആയിരുന്നു പിന്നെ മായയാണ് നമ്മുടെ അഭിമാനം എടുത്തത്, പൂജ്യനില് നിന്നും പൂജാരിയും, പതിതവുമാക്കി മാറ്റി. ശ്രീമത്തിലൂടെ മനുഷ്യന് ശ്രേഷ്ഠമാകുന്നു പിന്നെ രാവണന്റെ നിര്ദേശത്തിലൂടെ മുഴുവന് മാനവും മണ്ണില് പോകും. ഇപ്പോള് വീണ്ടും ശിവബാബയുടെ നിര്ദേശത്തിലൂടെ നടക്കുകയാണെങ്കില് പുതിയ ലോകത്തില് ദേവതയാകാം. ഓരോ ചുവടിലും ശ്രീമത്തിലൂടെ നടക്കണം. ഗാന്ധിജിയും പുതിയ ഭാരതം, പുതിയ രാജ്യം വേണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ പുതിയ ലോകം എന്ന് സത്യയുഗത്തെയാണ് പറയുന്നത്. ഇവിടെ ദിനം പ്രതിദിനം ദു:ഖം വര്ദ്ധിക്കുകയാണ്. ബാബ പറയുകയാണ് ദു:ഖം വര്ദ്ധിക്കുക തന്നെ വേണം, അപ്പോഴാണല്ലോ ഞാന് വരുന്നത്. ഞാന് നല്കിയ പ്രതിജ്ഞക്ക് അനുസരിച്ച് വീണ്ടും വന്ന് സഹജ രാജയോഗം അഭ്യസിപ്പിക്കുകയാണ്. ശാസ്ത്രങ്ങളെല്ലാം പിന്നീട് വന്നതാണ്. ഈ ഗീതയെല്ലാം അവര് തന്നെ ഉണ്ടാക്കും. ഇപ്പോള് ഈ വിനാശ ജ്വാലയില് എല്ലാം ഇല്ലാതാകും. നിങ്ങള്ക്ക് ഈ ചക്രത്തെ കുറിച്ച് അറിയാം. നിങ്ങള് കുട്ടികള്ക്ക് വിദ്യാലയങ്ങളിലും പോയി ഇത് മനസ്സിലാക്കി കൊടുക്കണം.

നിങ്ങളുടേത് പരിധിയുള്ള ചരിത്രവും ഭൂമിശാസ്ത്രവുമാണ്, ഇതിനെ ആരും വിശ്വത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമാണ് എന്ന് പറയില്ല. കുട്ടികള്ക്ക് പരിധിയില്ലാത്ത ചരിത്രവും ഭൂമിശാസ്ത്രവും പഠിപ്പിക്കണം, അപ്പോഴാണ് ഈ ഉയര്ന്ന പദവി ലഭിക്കുന്നത്. പരിധിയുള്ള ചരിത്രവും ഭൂമിശാസ്ത്രവും പഠിക്കുന്നതിലൂടെ പരിധിയുള്ള പദവി ലഭിക്കും. എന്നാല് ഇവിടെ പരിധിയില്ലാത്തതാണ്. ഇതില് മൂന്നു ലോകങ്ങളുടെ ജ്ഞാനം വരുന്നുണ്ട്. ആരംഭത്തില് നിരാകാരി ലോകത്തില് ധാരാളം ആത്മാക്കള് വസിച്ചിരുന്നു. അവസാനം എല്ലാ ആത്മാക്കളും താഴേക്ക് വരും. സൂക്ഷ്മവതന വാസിയായ ബ്രഹ്മാവ്, വിഷ്ണു, ശങ്കരന്റെയും പാര്ട്ടും ഇപ്പോഴാണ് ഉള്ളത്. അതിനാല് നിങ്ങള്ക്ക് അവരോട് ചോദിക്കാം നിങ്ങള്ക്ക് അറിയാമോ സത്യയുഗത്തില് ലക്ഷ്മി നാരായണന്റെ രാജ്യമായിരുന്നു. പിന്നെ എന്താണ് സംഭവിച്ചത്? ത്രേതയുടെ അവസാനം വരെ ഒരെയൊരു ലക്ഷ്മി നാരായണന്റെ മാത്രം രാജ്യമാണോ ഉണ്ടായിരുന്നത്? എത്ര സമയം രാജ്യം ഭരിച്ചിരുന്നു അതോടൊപ്പം എത്ര വലിയ രാജ്യമാണ് ഭരിച്ചിരുന്നത്? ഇപ്പോഴാണെങ്കില് ഭൂമിയിലും ആകാശത്തിലും പോലും വിഭജനം നടത്തിയിരിക്കുകയാണ്, അവിടെ ഇങ്ങനെയുള്ള കാര്യങ്ങള് ഉണ്ടാകില്ല. അവിടെ ഭാരതത്തില് പരിധിയില്ലാത്ത രാജ്യമായിരിക്കും ഉണ്ടാവുക. ഇപ്പോഴാണെങ്കില് എത്ര കഷ്ണങ്ങളായി മാറിയിരിക്കുന്നു. ഇതെല്ലാം കൂടിച്ചേര്ന്ന് ഒന്നായി തീരുക എന്നത് നടക്കില്ല. ഇപ്പോള് ബാബ പരിധിയില്ലാത്ത ചരിത്രവും ഭൂമിശാസ്ത്രവും കേള്പ്പിക്കുകയാണ്. 84 ജന്മങ്ങളുടെ ചക്രത്തില് വിശ്വത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും വരും അതോടൊപ്പം തീര്ച്ചയായും പവിത്രതയും വേണം. ഇപ്പോഴാണെങ്കില് പവിത്രതയും ശാന്തിയും സമ്പന്നതയും ഒന്നുമില്ല.

മനുഷ്യര് മനസ്സിലാക്കുകയാണ് സന്യാസിമാരുടെ അടുത്ത് പോകുന്നതിലൂടെ ശാന്തി ലഭിക്കും. ബാബ പറയുകയാണ് ശാന്തി നിങ്ങളുടെ കഴുത്തിലെ മാലയാണ്. വാസ്തവത്തില് ആത്മാവിന്റെ സ്വധര്മ്മം ശാന്തിയാണ്. ആത്മാവ് എവിടെ വസിക്കുന്നതാണ്? അപ്പോള് പറയും നിര്വ്വാണധാമത്തിലാണ് വസിക്കുന്നത്. ആത്മാവിന്റെ സ്വധര്മ്മം തന്നെ ശാന്തിയാണെങ്കില് ഗുരുക്കന്മാരില് നിന്നും എന്ത് ശാന്തിയാണ് ലഭിക്കുക? അശാന്തി നല്കുന്നത് മായയാണ്. എപ്പോഴാണോ ശ്രീമത്തിലൂടെ നടന്ന് ഈ മായയുടെ മുകളില് ജയിക്കുന്നത് അപ്പോള് സത്യയുഗത്തില് പവിത്രതയുടേയും ശാന്തിയുടേയും സുഖത്തിന്റേയും സമ്പത്ത് പ്രാപ്തമാകും. ഞാന് അശാന്തമാണ്, എനിക്ക് ശാന്തി വേണം എന്നൊന്നും അവിടെ ആരും പറയുകയില്ല. ഭാരതത്തിലാണ് പവിത്രതയും സുഖവും ശാന്തിയും ഉണ്ടായിരുന്നത്. ഇപ്പോള് നിങ്ങള് ശൂദ്രനില് നിന്നും മാറി ബ്രാഹ്മണനാവുകയാണ്.

ഇപ്പോള് ഭാരതവാസികള്ക്ക് നമ്മള് ഏത് ധര്മ്മത്തിലേതാണ് എന്നത് പോലും അറിയില്ല. നമ്മുടെ ധര്മ്മം ആരാണ് രചിച്ചത്, എപ്പോഴാണ് രചിച്ചത് എന്നതും അറിയില്ല. ആദി സനാതന ദേവി ദേവതാ ധര്മ്മത്തെ കുറിച്ചും ആര്ക്കുമറിയില്ല. ആര്യന്മാരും, അതില് വരാത്തവരും. ദേവതകളെ ഭഗവാന് ഭഗവതി എന്നാണ് പറഞ്ഞിരുന്നത്, എന്തുകൊണ്ടെന്നാല് സ്വയം ഭഗവാനാണ് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്തത്. പക്ഷെ അവരുടെ പേര് ദേവി ദേവതാ എന്നു തന്നെയാണ്. ആദി സനാതന ദേവി ദേവതാ ധര്മ്മം ഭാരതത്തിലാണ് ഉണ്ടായിരുന്നത്, ഹിന്ദു ധര്മ്മമല്ല ഉണ്ടായിരുന്നത്. മുഴുവന് കാര്യങ്ങളും ബാബ മനസ്സിലാക്കി തരുകയാണ്. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് നമ്പര്വാറായാണ് ഇത് ഇരിക്കുന്നത്. ധാരാളം കുട്ടികള് ഇങ്ങനെയുമുണ്ട് ആഴ്ചയില് വളരെ കഷ്പ്പെട്ട് ഒരു തവണയെങ്കിലും ഓര്മ്മിക്കുന്നവര്. കൂട്ടുകെട്ട് ഇല്ലാത്തതു കൊണ്ടാണ് ഓര്മ്മ മറക്കുന്നത്. ബ്രാഹ്മണരുടെ കൂട്ടുകെട്ടില് കഴിയണം. പരസ്പരം ജാഗ്രത ഉണര്ത്തി കൊടുക്കണം. ശൂദ്രന്മാരുടെ കൂട്ടുകെട്ടിലേക്ക് പോയാല് അതിന്റെ പ്രഭാവം ഉണ്ടാകും. ബാബയില് നിന്നും പൂര്ണ്ണമായ സമ്പത്ത് എടുക്കുന്നതിന് പൂര്ണ്ണമായും ബാബയെ അനുകരിക്കണം. കാര്യങ്ങളും ജോലികളും ചെയ്തുകൊണ്ടും ബാബയ്ക്ക് സത്യം എഴുതി കൊടുക്കണം ബാബാ ഞങ്ങള് വ്യവഹാരങ്ങള് ചെയ്തു കൊണ്ടും, ഫാക്ടറിയില് ജോലി ചെയ്തപ്പോള് എത്ര സമയം ഓര്മ്മയില് കഴിഞ്ഞു? അവരവരുടെ ഓര്മ്മയുടെ ചാര്ട്ട് ബാബക്ക് എഴുതി കൊടുക്കണം അതിലൂടെ നിങ്ങള് നല്ല പുരുഷാര്ത്ഥിയാണ് എന്ന് ബാബ മനസ്സിലാക്കും. ചിലര് ബാപ്ദാദക്ക് കത്ത് പോലും എഴുതുന്നില്ല. ബാബ മനസ്സിലാക്കുന്നുണ്ട് ചിലര് സതോപ്രധാന പുരുഷാര്ത്ഥം ചെയ്യുന്നുണ്ട്, ചിലര് രജോ, ചിലര് തമോവായി. തമോ ആയ പുരുഷാര്ത്ഥി ആണെങ്കില് അവര് സൂര്യവംശിയുടെ അടുത്ത് വന്ന് ജോലിക്കാരാകും. ധനവാന്മാരായ പ്രജകളുടെ സേവകരാകും. ആരാണോ ബാബയുടേതായി മാറിയതിന് ശേഷം അനേകര്ക്ക് ജ്ഞാനം കേള്പ്പിച്ച് ബാബയോട് യാത്ര ചോദിച്ച് പോയവര്………..അവരുടെ ദുര്ഗതി വളരെ മോശമായിരിക്കും, അവര്ക്ക് കുറഞ്ഞ പദവിയാണ് ലഭിക്കുക. ബാബയില് നിന്നും പൂര്ണ്ണമായ സമ്പത്ത് എടുക്കുന്നതിന് കണക്ക് നോക്കൂ അപ്പോള് ബാബ ഫലം നല്കും. പൂര്ണ്ണമായ പുരുഷാര്ത്ഥം ചെയ്യുന്നില്ലെങ്കില് മായ പൂര്ണ്ണമായും വിഴുങ്ങും അതിനാല് ബാബ പറയുകയാണ് കൂട്ടുകെട്ട് വളരെ അത്യാവശ്യമാണ്. കൂട്ടുകെട്ട് ഉണ്ടെങ്കില് അവര് ഈശ്വരീയ കുലത്തിലേതാണ് എന്ന് മനസ്സിലാക്കും. ബാബ മനസ്സിലാക്കി തരുകയാണ് ഭാര്യാഭര്ത്താക്കന്മാര് ഒരുമിച്ച് ജീവിച്ചോളൂ. അഥവാ അഗ്നി പിടിച്ചാല് സമാപിക്കും. ബാബയ്ക്ക് ധാരാളം കുട്ടികള് ഉണ്ട്. വരുകയും ചെയ്യുന്നുണ്ട്, മരിക്കുകയും ചെയ്യുന്നുണ്ട്. ഈശ്വരീയ ജന്മം ആസുരീയ ജന്മത്തേക്കാളും ഉയര്ന്നതാണ്.

ഇന്ന് കാലത്ത് ആസുരീയ ജന്മദിനം വളരെയധികം ആഘോഷിക്കുന്നുണ്ട്. അതിനെ നിര്ത്തി ഈശ്വരീയ ജന്മദിനം ആഘോഷിക്കാന് ആരംഭിക്കണം അപ്പോള് നിങ്ങള് ഉറച്ചവരാകും. ബാബ നിര്ദേശം നല്കുകയാണ് പഴയ ജന്മദിനം ആഘോഷിക്കുന്നത് നിര്ത്തി പുതിയ ജന്മദിനം ആഘോഷിക്കണം. ഇന്ന് കാലത്ത് വിവാഹ ദിനവും ആഘോഷിക്കണം. അതും നിര്ത്തണം. മാറ്റം വരുത്തണം. ബാബ കളഞ്ഞു പോയി തിരികെ കിട്ടിയ കുട്ടികളോട് പറയുകയാണ് ഇത് പുതിയ കാര്യമൊന്നും അല്ല. നിങ്ങള് അനേക പ്രാവശ്യം രാജ്യഭാഗ്യം നേടിയവരും നഷ്ടപ്പെടുത്തിയവരുമാണ്. കല്പകല്പം ബാബയുടെ അടുത്ത് ഒരു ജന്മം നല്കി 21 ജന്മങ്ങളിലേക്ക് സുഖം നേടുകയാണ് അതിനാല് എന്തുകൊണ്ട് പവിത്രമായി ജീവിച്ചു കൂടാ. ബാബാ അങ്ങയുടെ ശ്രീമത്തിലൂടെ നടക്കാം. അരകല്പം ആസുരീയ മതത്തിലൂടെയാണ് നടന്നത്, അതിനാല് ഇവിടെ വളരെ ജാഗ്രതയോടെ കഴിയണം. വളരെ ഉയര്ന്ന സമ്പത്താണ് ബാബ നല്കുന്നത്. സ്കൂളില് തോറ്റാല് മുഖം മഞ്ഞളിക്കാറുണ്ട്. ഇവിടെയും വളരെ ശിക്ഷ അനുഭവിക്കേണ്ടി വരും. ബാബാ സാക്ഷാത്കാരം ചെയ്യിപ്പിക്കും. ഞാന് സ്വയം പഠിപ്പിച്ചിരുന്നു അതോടൊപ്പം ശ്രീമത്തിലൂടെ നടക്കാന് പറഞ്ഞത് കേട്ടില്ലല്ലോ. എത്ര മടങ്ങ്, 100 മടങ്ങ് ശിക്ഷ ലഭിക്കും കാരണം ബാബയുടെ സേവനത്തിലാണ് വിഘ്നം ഉണ്ടാക്കുന്നത്. ബാബയുടെ നിന്ദ ചെയ്യിപ്പിക്കുകയാണ്. ശ്രീമത്തിലൂടെ നടക്കുന്നവര് വളരെ മധുരമായിരിക്കും. ആരുടെയെങ്കിലും അടുത്ത് ക്രോധിക്കുകയാണെങ്കില് മനസ്സിലാക്കാന് കഴിയും ഇവര് ആസുരീയ മതത്തിലാണ്. ചിലര് മനസ്സിലാക്കുന്നത് ഇങ്ങനെയാണ് ബാബ സഭയില് നമ്മുടെ മാനം കെടുത്തി, എല്ലാവരുടേയും മുന്നില് വെച്ച് പറഞ്ഞു. പരിധിയില്ലാത്ത ബാബ സര്വ്വരുടേയും അഭിമാനത്തെ ഉയര്ത്തുകയാണ് ചെയ്യുന്നത്. ബാബയ്ക്ക് എത്രയധികം കുട്ടികളാണ് ഉള്ളത്. ഓരോരുത്തരോടും ഒളിഞ്ഞ് മനസ്സിലാക്കി കൊടുക്കുമോ? ബാബ സര്വ്വരുടേയും മുന്നില് പറയും. ബാബയുടെ ശ്രീമത്തിലൂടെ ശ്രേഷ്ഠത്തിലും ശ്രേഷ്ഠരാകും. തന്റെ ഇഷ്ടത്തിലൂടെ നടന്നാല് വീണു പോകും. വീണ് വീണ് മരിക്കും. ഇവിടെയാണെങ്കില് ചിന്തയോട് ചിന്തകളാണ്. എവിടെയാണോ ചിന്തയുടെ പേര് പോലും ഇല്ലാത്തത് അവിടേക്കാണ് ബാബ കൊണ്ടു പോകുന്നത്. അതിനാല് ശ്രീമത്തിലൂടെ നടക്കണം. പിന്നെ നിങ്ങള് എന്താണോ ആഗ്രഹിക്കുന്നത് അതായി തീരുകയും ചെയ്യും. ശ്രീ ലക്ഷ്മിയെ വരിക്കാന് ധൈര്യം വേണം. തന്റെ മുഖത്തെ കണ്ണാടിയില് നോക്കണം – നമ്മള് എത്രത്തോളം യോഗ്യരായി മാറിയിട്ടുണ്ട്. ഏതുവരെ ജീവിക്കുന്നുവോ അതുവരെ ജ്ഞാനം കേള്ക്കണം. നിങ്ങള് ജഗദംബയുടെ കുട്ടികളാണല്ലോ. എന്താണോ മമ്മയുടെ മഹിമ അതായിരിക്കണം കുട്ടികളുടേതും. പിന്നെ ജഗദംബയാണ് മുഖ്യമായത്. 16000, 108 ന്റെയും മാലയുണ്ട്. രുദ്ര യജ്ഞം എപ്പോഴാണോ രചിച്ചിരിക്കുന്നത് അപ്പോള് ലക്ഷകണക്കിന് സാലിഗ്രാമങ്ങളും ഒരു ശിവലിംഗവുമാണ് ഉണ്ടാക്കാറുള്ളത്. അതിനാല് തീര്ച്ചയായും അവരെല്ലാം സഹായികളായിരിക്കുമല്ലോ. നിങ്ങള് എല്ലാവരും ആത്മീയ യാത്ര ചെയ്യുന്നവരാണ്, ബ്രഹ്മാവിന്റെ മുഖവംശാവലികളാണ്, സംഗമയുഗീ ബ്രാഹ്മണരാണ്. പരമപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെ പുതിയ രചനയെ രചിക്കുകയാണ്. ധര്മ്മത്തിന്റെ കുട്ടികളാക്കുകയാണ്. നിങ്ങള് ശൂദ്ര ധര്മ്മത്തില് നിന്നും മാറി ബ്രഹ്മാ മുഖവംശാവലി ആവുകയാണ്. മായ വലിയ ശത്രുവാണ്. യോഗം ചെയ്യാന് അനുവദിക്കില്ല. ബാബ പറയുകയാണ് ഞങ്ങളെ യോഗം ചെയ്യിപ്പിക്കൂ എന്നൊന്നും നിങ്ങള് പറയരുത്. ഒരു ഭാഗത്ത് ഇരുന്ന് യോഗം ചെയ്യുന്നത് ശീലമായാല് നടക്കുമ്പോഴും കറങ്ങുമ്പോഴും യോഗം ചെയ്യാന് കഴിയാതാകും. പറയും ഞാന് സഹോദരിയുടെ അടുത്ത് പോയി യോഗം ചെയ്തു വരാം എന്ന്. ബാബ പറയുകയാണ് നടക്കുമ്പോഴും കറങ്ങുമ്പോഴും ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കൂ. സ്വര്ഗ്ഗത്തിന്റെ സാക്ഷാത്കാരവും നിങ്ങള്ക്ക് കിട്ടിയിട്ടുണ്ടാകും. ബാബ ഇപ്പോള് കൂടുതല് കാണിച്ചു തരുന്നില്ല, ഇല്ലെങ്കില് പുതിയ കുട്ടികള് മായാജാലമാണ് എന്ന ചിന്തിക്കും.

ഗീതത്തില് മമ്മയുടെ മഹിമയാണ് ഉണ്ടായിരുന്നത്. ബ്രഹ്മാവും മമ്മയാണ്. പക്ഷെ അമ്മമ്മാരെ സംരക്ഷിക്കുന്നതിന് വേണ്ടി ജഗദംബ ഉത്തരവാദിത്വം ഏല്പിച്ചിരിക്കുകയാണ്. ഡ്രാമയില് അടങ്ങിയതാണ്. എല്ലാവരേക്കാളും ശക്തിശാലിയാണ്. മമ്മയുടെ മുരളി വളരെ രസകരമായിരുന്നു. നിങ്ങള് കുട്ടികള്ക്ക് അറിയാം ശ്രീകൃഷ്ണന് പോലും രാജകുമാരനില് നിന്നും ഇപ്പോള് യാചകനായി മാറിയതാണ്(ശ്രീകൃഷ്ണന്റെ ചിത്രം നോക്കി) പറയൂ നീ എന്ത് കര്മ്മം ചെയ്തതു കൊണ്ടാണ് സ്വര്ഗ്ഗത്തിലെ രാജകുമാരനായത്? തീര്ച്ചയായും അതിന് മുമ്പുള്ള ജന്മത്തില് രാജയോഗം പഠിച്ചിട്ടുണ്ടാകും. തീര്ച്ചയായും ബാബ തന്നെയാണ് സ്വര്ഗ്ഗത്തിന്റെ രചയിതാവ്, ബാബയില് നിന്നായിരിക്കും പഠിച്ചതും.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ബാബയുടെ സേവനത്തില് വിഘ്ന രൂപമായി മാറരുത്. ശ്രീമത്തിലൂടെ നടന്ന് വളരെയധികം മധുരമാകണം, ആരോടും ക്രോധിക്കരുത്.

2) മായയില് നിന്നും രക്ഷപ്പെടുന്നതിന് കൂട്ടുകെട്ട് വളരെ ശ്രദ്ധിക്കണം, ശൂദ്രന്മാരുടെ കൂട്ടുകെട്ടിലേക്ക് പോവരുത്. ബാബയ്ക്ക് തന്റെ സത്യം സത്യമായ കണക്ക് കൊടുക്കണം. ഈശ്വരീയ ജന്മദിനം ആഘോഷിക്കണം, ആസുരീയ ജന്മദിനമല്ല.

വരദാനം:-

സമയത്തിന്റെ പരിതസ്ഥിതിക്കനുസൃതമായി സ്വയത്തിന്റെ ഉന്നതിക്കും തീവ്രഗതിയിലൂടെയുള്ള സേവ ചെയ്യാനും ബാപ്ദാദയുടെ സ്നേഹത്തിന് പ്രതിഫലം കൊടുക്കുന്നതിനും വര്ത്തമാന സമയം തപസ്യയുടെ അത്യാവശ്യകതയുണ്ട്. ബാബയോട് കുട്ടികള്ക്ക് സ്നേഹമുണ്ട്, പക്ഷെ ബാപ്ദാദ സ്നേഹത്തിന് മറുപടിയായി കുട്ടികളെ തനിക്കുസമാനമായിക്കാണാന് ആഗ്രഹിക്കുന്നു. സമാനമാകുന്നതിന് വേണ്ടി തപസ്വീമൂര്ത്തിയാകൂ. ഇതിന് വേണ്ടി നാലുഭാഗത്തുമുള്ള തീരങ്ങളെ ഉപേക്ഷിച്ച് പരിധിയില്ലാത്ത വൈരാഗിയാകൂ. തീരങ്ങളെ ആശ്രയങ്ങളാക്കരുത്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top