23 May 2021 Malayalam Murli Today – Brahma Kumaris
22 May 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
ഹൃദയം കൊണ്ട് ജ്ഞാനി അഥവാ സ്നേഹിയാകൂ, ലീക്കേജിനെ സമാപ്തമാക്കൂ
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഇന്ന് സ്നേഹ സാഗരനായ ബാപ്ദാദ തന്റെ സ്നേഹി കുട്ടികളുമായി മിലനത്തിനായി വന്നിരിക്കുന്നു. ഈ ആത്മീയ സ്നേഹം, പരമാത്മ സ്നേഹം നിസ്വാര്ത്ഥമായ സത്യമായ സ്നേഹമാണ്. സത്യമായ ഹൃദയത്തിന്റെ സ്നേഹം നിങ്ങള് സര്വ്വാത്മാക്കളെ മുഴുവന് കല്പത്തിലും സ്നേഹിയാക്കി മാറ്റുന്നു കാരണം പരമാത്മ സ്നേഹം, ആത്മീയ സ്നേഹം, അവിനാശി സ്നേഹം, ഈ ആത്മീയ സ്നേഹം ബ്രാഹ്മണ ജീവിതത്തിന്റെ അടിത്തറയാണ്. ആത്മീയ സ്നേഹത്തിന്റെ അനുഭവമില്ലായെങ്കില് ബ്രാഹ്മണ ജീവിതത്തിന്റെ സത്യമായ ആനന്ദമില്ല. പരമാത്മ സ്നേഹം എങ്ങനെയുള്ള പതിത ആത്മാവിനെയും പരിവര്ത്തനപ്പെടുത്തുന്നതിനുള്ള കാന്തമാണ്, പരിവര്ത്തനപ്പെടുന്നതിനുള്ള സഹജമായ സാധനമാണ്. സ്നേഹം അധികാരിയാക്കുന്നതിന്റെ, ആത്മീയ ലഹരിയുടെ അനുഭവം ചെയ്യിക്കുന്നതിന്റെ ആധാരമാണ്. സ്നേഹമുണ്ടെങ്കില് രമണീകമായ ബ്രാഹ്മണ ജീവിതമുണ്ട്. സ്നേഹമില്ലായെങ്കില് ബ്രാഹ്മണ ജീവിതം നീരസമാണ്, പരിശ്രമമുള്ളതാണ്. പരമാത്മ സ്നേഹം ഹൃദയത്തിന്റെ സ്നേഹമാണ്. ലൗകീക സ്നേഹം ഹൃദയത്തെ മുറിക്കുന്നു കാരണം പലര്ക്കുമായി വിഭജിച്ച് പോകുന്നു. അനേകരുമായി സ്നേഹത്തെ നിറവേറ്റേണ്ടി വരുന്നു. ഹൃദയത്തിന്റെ അനേക ബന്ധങ്ങളിലേക്ക് പോയതിനെ അലൗകീക സ്നേഹമാണ് ഒരുമിപ്പിക്കുന്നത്. ഒരേയൊരു ബാബയെ സ്നേഹിക്കുന്നുവെങ്കില് സവതവേ സര്വ്വരുടെയും സഹയോഗിയായി മാറുന്നു കാരണം ബാബ ബീജമാണ്. ബീജത്തിന് ജലം നല്കുന്നതിലൂടെ ഓരോ ഇലയ്ക്കും സ്വതവേ ജലം ലഭിക്കുന്നു, ഓരോ ഇലയ്ക്കായി നല്കേണ്ട ആവശ്യമില്ല. അങ്ങനെയുള്ള ആത്മീയ അച്ഛനുമായി സ്നേഹം യോജിപ്പിക്കുക അര്ത്ഥം സര്വ്വരുടെയും സ്നേഹിയാകുക അതിനാല് ഹൃദയം കൊണ്ട് വിഭജിച്ചു പോകുന്നില്ല. സ്നേഹം സര്വ്വ കാര്യത്തെയും സഹജമാക്കുന്നു അര്ത്ഥം പരിശ്രമത്തില് നിന്നും മോചിപ്പിക്കുന്നു. സ്നേഹമുള്ളയിടത്ത് ഓര്മ്മ സ്വതവേയും സഹജമായും ഉണ്ടാകുന്നു. സ്നേഹിയെ മറക്കാന് പ്രയാസമാണ്, ഓര്മ്മിക്കാന് പ്രയാസമില്ല. ജ്ഞാനം അര്ത്ഥം അറിവ് എത്ര തന്നെ ബുദ്ധിയില് ഉണ്ടെങ്കിലും യഥാര്ത്ഥമായ ജ്ഞാനം അര്ത്ഥം സ്നേഹ സമ്പന്നമായ ജ്ഞാനം ആയിരിക്കണം. ജ്ഞാനമുണ്ട് പക്ഷെ സ്നേഹമില്ലായെങ്കില് അത് ഉണങ്ങിയ ജ്ഞാനം പോലെയാണ്. സ്നേഹം സര്വ്വ സംബന്ധങ്ങളെയും ഹൃദയം കൊണ്ട് അനുഭവം ചെയ്യിപ്പിക്കുന്നു. ജ്ഞാനി മാത്രമായവര് ബുദ്ധി കൊണ്ട് ഓര്മ്മിക്കുന്നു. സ്നേഹി ഹൃദയം കൊണ്ട് ഓര്മ്മിക്കുന്നു. ബുദ്ധി കൊണ്ട് ഓര്മ്മിക്കുന്നവര്ക്ക് ഓര്മ്മയില്, സേവനത്തില്, ധാരണയില് പരിശ്രമിക്കേണ്ടി വരുന്നു. അവര് പരിശ്രമത്തിന്റെ ഫലമാണ് അനുഭവിക്കുന്നത്, ഇവര് സ്നേഹത്തിന്റെ ഫലവും. എവിടെയാണൊ സ്നേഹമില്ല, ബുദ്ധി കൊണ്ടുള്ള ജ്ഞാനമുള്ളത്, അവിടെ ജ്ഞാനത്തിന്റെ കാര്യങ്ങളിലും എന്ത് കൊണ്ട്, എന്ത്, എങ്ങനെ……ബുദ്ധി യുദ്ധം ചെയ്യാന് തുടങ്ങും, സ്വയത്തോട് സദാ യുദ്ധത്തിലായിരിക്കും. വ്യര്ത്ഥ സങ്കല്പങ്ങള് കൂടുതല് ഉണ്ടാകും. എന്ത്, എന്തു കൊണ്ട് എന്നുള്ളയിടത്ത് എന്ത് കൊണ്ട് എന്നതിന്റെ ക്യൂ ഉണ്ടാകും. സ്നേഹമുള്ളയിടത്ത് യുദ്ധമില്ല എന്നാല് ലവ്ലീനാണ്, സ്നേഹത്തില് മുഴുകിയിരിക്കുന്നു. ആരോടാണൊ ഹൃദയത്തിന്റെ സ്നേഹമുള്ളത് അവിടെ സ്നേഹത്തിന്റെ കാര്യങ്ങളില് എന്ത്, എന്തുകൊണ്ട്……വരുന്നില്ല. ശലഭം പ്രകാശത്തിന്റെ സ്നേഹത്തില് എന്ത്, എന്തുകൊണ്ട് എന്ന് ചോദിക്കുന്നില്ല, അര്പ്പണമാകുന്നു. അതേപോലെ പരമാത്മ സ്നേഹി ആത്മാക്കള് സ്നേഹത്തില് മുഴുകിയിരിക്കുന്നു.
ചില കുട്ടികള് ബാബയോട് ആത്മീയ സംഭാഷണം ചെയ്യുന്നു, പരാതി പറയുന്നു- ജ്ഞാനം ബുദ്ധിയിലുണ്ട്, ബ്രാഹ്മണനുമായി, ആത്മാവിനെയും മനസ്സിലാക്കി, ബാബയെയും പൂര്ണ്ണ പരിചയത്തോടെ മനസ്സിലാക്കി, സംബന്ധങ്ങളെ കുറിച്ചുമറിയാം, ചക്രത്തെ കുറിച്ചുമുള്ള ജ്ഞാനമുണ്ട്, രചയിതാവ് രചനയെ കുറിച്ചുമുള്ള മുഴുവന് ജ്ഞാനമുണ്ട്- എന്നാലും ഓര്മ്മ സഹജമായി എന്ത് കൊണ്ട് ഉണ്ടാകുന്നില്ല? ആനന്ദം, ശാന്തി, ശക്തിയുടെ അനുഭവം എന്ത് കൊണ്ട് ഉണ്ടാകുന്നില്ല? എന്തു കൊണ്ട് നിരന്തരം ഓര്മ്മ വരുന്നില്ല, പരിശ്രമത്തോടെ ഓര്മ്മിക്കേണ്ടി വരുന്നു? അടിക്കടി ഓര്മ്മ ഇല്ലാതാകുന്നതെന്ത് കൊണ്ട്? ഇതിന്റെ കാരണമാണ് ജ്ഞാനം ബുദ്ധിയില് വരെയുണ്ട് അതോടൊപ്പം ഹൃദയത്തിന്റെ സ്നേഹം കുറവാണ്. ബുദ്ധി കൊണ്ടുള്ള സ്നേഹമുണ്ട്. ഞാന് കുട്ടിയാണ്, ബാബ അച്ഛനാണ്, വിദാതാവാണ്- ബുദ്ധി കൊണ്ട് ജ്ഞാനിയാണ്. എന്നാല് ഇതേ ജ്ഞാനം ഹൃദയത്തില് നിന്നാകണം, സ്നേഹത്തിന്റെ ലക്ഷണമായി എന്താണ് കാണിക്കുന്നത്? ഹൃദയം. അപ്പോള് ജ്ഞാനവും സ്നേഹവും കംബയിന്റാണ്. ജ്ഞാനം ബീജമാണ് എന്നാല് ജലം സ്നേഹമാണ്. ബീജത്തിന് ജലം ലഭിക്കുന്നില്ലായെങ്കില് അത് ഫലം നല്കില്ല. അതേപോലെ ജ്ഞാനമുണ്ട് എന്നാല് ഹൃദയത്തില് നിന്നുള്ള സ്നേഹമില്ലായെങ്കില് പ്രാപ്തിയുടെ ഫലം ലഭിക്കില്ല അതിനാല് പരിശ്രമം അനുഭവപ്പെടുന്നു. സ്നേഹം അര്ത്ഥം സര്വ്വ പ്രാപ്തിയുടെ, സര്വ്വ അനുഭവത്തിന്റെ സാഗരത്തില് മുഴുകിയിരിക്കുക. ലൗകീക ലോകത്തിലും നോക്കൂ സ്നേഹത്തിന്റെ ചെറിയൊരു സമ്മാനം പോലും എത്രയോ പ്രാപ്തിയുടെ അനുഭവം ചെയ്യിക്കുന്നു. സ്വാര്ത്ഥത നിറഞ്ഞ സംബന്ധത്തിലൂടെ കൊടുക്കല് വാങ്ങല് ചെയ്താല് കോടികള് ലഭിച്ചാലും സന്തുഷ്ടതയുണ്ടാകില്ല, എന്തെങ്കിലും കുറവുകള് കണ്ടു പിടിച്ചു കൊണ്ടിരിക്കും- ഇന്നത് ഉണ്ടാകണമായിരുന്നു, ഇങ്ങനെ ചെയ്യണമായിരുന്നു. ഇന്നത്തെ കാലത്ത് എത്ര ചിലവഴിക്കുന്നു, എത്ര ഷോ ചെയ്യുന്നു. എന്നാലും സ്നേഹം സമീപത്തേക്ക് കൊണ്ടു വരുന്നോ അതോ ദൂരെയാക്കുന്നോ? കോടികളുടെ കൊടുക്കല് വാങ്ങലാണെങ്കിലും അത്രയും സുഖത്തിന്റെ അനുഭവം ചെയ്യിക്കുന്നില്ല എന്നാല് ഹൃദയത്തിന്റെ സ്നേഹത്തിന്റെ ഒരു ചെറിയ വസ്തു പോലും എത്രയോ സുഖത്തിന്റെ അനുഭവം ചെയ്യിക്കുന്നു. കാരണം ഹൃദയത്തിന്റെ സ്നേഹം കര്മ്മകണക്കിനെ സമാപ്തമാക്കുന്നു. സ്നേഹം അങ്ങനെയുള്ള വിശേഷ അനുഭവമാണ്. അതിനാല് സ്വയം സ്വയത്തോട് ചോദിക്കൂ-ജ്ഞാനത്തിനോടൊപ്പം ഹൃദയത്തില് നിന്നുള്ള സ്നേഹമുണ്ടോ? ഹൃദയത്തില് ലിക്കേജില്ലല്ലോ?(ചോര്ച്ച) ലീക്കേജുണ്ടെങ്കില്എന്ത് സംഭവിക്കുന്നു? ഒരേയൊരു ബാബയല്ലാതെ, സങ്കല്പത്തിലൂടെയെങ്കിലും മറ്റൊരാളോട് സ്നേഹമുണ്ടെങ്കില്, വ്യക്തിയാകട്ടെ, വൈഭവമാകട്ടെ, വ്യക്തിയുടെ ശരീരത്തിനോടുള്ള സ്നേഹമാകട്ടെ, അവരുടെ വിശേഷതയോടാകട്ടെ, പരിധിയുള്ള പ്രാപ്തിയുടെ ആധാരത്തിലാകട്ടെ എന്നാല് വിശേഷത നല്കുന്നതാര്, പ്രാപ്തി ചെയ്യിക്കുന്നതാര്? ഏതെങ്കിലും പ്രകാരത്തിലുള്ള സ്നേഹം അര്ത്ഥം ആകര്ഷണം സങ്കല്പത്തിലെങ്കിലും ഉണ്ടെങ്കില്, വാക്കിലോ കര്മ്മത്തിലോ ഉണ്ടെങ്കില് ഇതിനെ ലീക്കേജ് എന്ന് പറയുന്നു. ചില കുട്ടികള് വളരെ നിഷ്കളങ്കമായി പറയുന്നു- ആകര്ഷണമില്ല പക്ഷെ നല്ലതാണ്, ആഗ്രഹിക്കുന്നില്ല എന്നാല് ഓര്മ്മ വരുന്നു. ആകര്ഷണത്തിന്റെ ലക്ഷണമാണ്- സങ്ക്ലപം, വാക്ക്, കര്മ്മത്തിലൂടെ ആകര്ഷണം അതിനാല് ലീക്കേജുള്ളതിനാല് ശക്തി വര്ദ്ധിക്കുന്നില്ല. ശക്തിശാലിയല്ലാത്തത് കാരണം ബാബയെ ഓര്മ്മിക്കുന്നതില് പരിശ്രമം അനുഭവപ്പെടുന്നു. പരിശ്രമമുള്ളതിനാല് സന്തുഷ്ടതയുണ്ടാകുന്നില്ല. സന്തുഷ്ടതയില്ലാത്തയിടത്ത് ഇപ്പോളിപ്പോള് ഓര്മ്മയുടെ അനുഭവത്തില് മുഴുകിയിരിക്കും, ഇപ്പോളിപ്പോള് വീണ്ടും നിരാശരാകും കാരണം ലീക്കേജുള്ളത് കാരണം കുറച്ച് സമയം ശക്തി നിറയുന്നു, സദാ ഇല്ല അതിനാല് സഹജമായി നിരന്തരയോഗിയാകാന് സാധിക്കുന്നില്ല. അതു കൊണ്ട് ചെക്ക് ചെയ്യൂ- ഒരു വ്യക്തിയിലോ വൈഭവത്തിലോ ആകര്ഷണമില്ലല്ലോ അര്ത്ഥം ലീക്കേജില്ലല്ലോ? ഈ ലീക്കേജ് സ്നേഹത്തില് മുഴുകിയിരിക്കുന്ന സ്ഥിതിയുടെ അനുഭവം ചെയ്യിക്കില്ല. വൈഭവങ്ങളെ പ്രയോഗിച്ചോളൂ എന്നാല് യോഗിയായി പ്രയോഗിക്കൂ. വിശ്രമത്തിനുള്ള സാധനങ്ങള് നിങ്ങളുടെ മനസ്സിന്റെ സ്ഥിതിയെ ചഞ്ചലമാക്കരുത് കാരണം പല കുട്ടികള്ക്ക് വൈഭവങ്ങള്ക്ക് വശപ്പെട്ടിട്ടും മനസ്സിന്റെ ആകര്ഷണമാണെന്ന് മനസ്സിലാക്കാന് സാധിക്കുന്നില്ല. റോയല് ഭാഷയില് പറയുന്നു- ഹഠയോഗിയല്ല, സഹജയോഗിയാണ് എന്ന്. സഹജയോഗിയാകുന്നത് നല്ലതാണ് പക്ഷെ യോഗിയാണോ? ബാബയുടെ ഓര്മ്മയെ ചഞ്ചലതയില് കോണ്ടു വരുന്നു അര്ത്ഥം തന്റെ നേര്ക്ക് ആകര്ഷിക്കുന്നുവെങ്കില് യോഗിയായി പ്രയോഗിക്കുന്നവര് എന്ന് പറയില്ല കാരണം ബാബയുടേതായത് കാരണം സമയത്തിനനുസരിച്ച് പ്രകൃതി ദാസി അര്ത്ഥം വൈഭവങ്ങളുടെ സാധനങ്ങളുടെ പ്രാപ്തി വര്ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോള് 18-19 വര്ഷത്തിനുള്ളില് എത്ര പ്രാപ്തിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സര്വ്വ വിശ്രമത്തിനായുള്ള സാധനങ്ങളും വര്ദ്ധിച്ചു കൊണ്ടിരിക്കുന്നു.
എന്നാല് ഈ പ്രാപ്തികള് ബാബയുടേതായതിന്റെ ഫലമായിട്ടാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതിനാല് ഫലം ഭക്ഷിക്കുമ്പോള് ബീജത്തെ മറക്കരുത്. കുറച്ച് സമയം ഈ സാധനങ്ങള് വര്ദ്ധിക്കും. എന്നാല് വിശ്രമത്തില്പ്പെട്ട് ബാബയെ മറക്കരുത്. സത്യമായ സീതയാകണം. സങ്കല്പമാകുന്ന വിരല് പോലും മര്യാദയുടെ രേഖയ്ക്ക് പുറത്ത് പോകരുത്. കാരണം ഈ സാധനം സാധന(തപസ്സ്)യില്ലാതെ ഉപയോഗിക്കുകയാണെങ്കില് സ്വര്ണ്ണ മാനായി പ്രവര്ത്തിക്കും അതിനാല് വ്യക്തി, വൈഭവങ്ങളുടെ ആകര്ഷണം, പ്രഭാവത്തില് നിന്നും സദാ സ്വയത്തെ സുരക്ഷിതമാക്കി വയ്ക്കണം, ഇല്ലായെങ്കില് ബാബയുടെ സ്നേഹിയാകുന്നതിന് പകരം, സഹജയോഗിയാകുന്നതിന് പകരം ഇട്യ്ക്ക് സഹയോഗി, ഇടയ്ക്ക് വിയോഗി- രണ്ടിന്റെയും അനുഭവം ചെയ്തു കൊണ്ടിരിക്കും. ഇടയ്ക്ക് ഓര്മ്മ, ഇട്യ്ക്ക് പരാതി- ഇങ്ങനെയുള്ള അനുഭവത്തിലിരിക്കും, പരാതിയും പൂര്ണ്ണമായും ഇല്ലാതാകില്ല.
വ്യക്തിയുടെയും വൈഭവങ്ങളുടെയും പ്രഭാവത്തിന്റെ ലക്ഷണമാണ്- ഇട്യ്ക്ക് സഹജയോഗി, ഇട്യ്ക്ക് യോഗി, ഇടയ്ക്ക് പരാതി പറയുന്നവര്. രണ്ടാമത്തെ കാര്യം- ഇങ്ങനെയുള്ള ആത്മാവിന് സര്വ്വതും പ്രാപ്തമാകും-സാധനം, സഹയോഗം, സ്നേഹം എന്നാല് ലീക്കേജുള്ള ആത്മാവിന് പ്രാപ്തിയുണ്ടായിട്ടും ഒരിക്കലും സന്തുഷ്ടതയുണ്ടാകില്ല. അവരുടെ മുഖത്തിലൂടെ ഏതെങ്കിലും പ്രകാരത്തിലുള്ള അസന്തുഷ്ടതയുടെ വാക്ക് ആഗ്രഹിച്ചില്ലെങ്കിലും വന്നു കൊണ്ടിരിക്കും. ഇവര്ക്ക് വളരെയധികം ലഭിക്കുന്നുണ്ട്, ഇവരെ പോലെ മറ്റാരുമില്ല എന്ന് മറ്റുള്ളവര് അനുഭവം ചെയ്യും. പക്ഷെ അവര് ആത്മാവ് സദാ തന്റെ അപ്രാപ്തിയുടെ, ദുഃഖത്തിന്റെ വര്ണ്ണനം ചെയ്തു കൊണ്ടിരിക്കും. മനുഷ്യര് പറയും- ഇവരെ പോലെ സുഖിയായി മറ്റാരും തന്നെയില്ല എന്ന്, അവര് പറയും- എന്നെ പോലെ ദുഃഖി മറ്റാരുമില്ല എന്ന്, കാരണം ഗ്യാസിന്റെ ബലൂണാണ് ഗ്യാസ് നിറയുമ്പോള് ഉയരത്തിലേക്ക് പറക്കുന്നു, തീരുമ്പോള് താഴേക്ക് വീഴുന്നു. പറക്കുന്നത് കാണുമ്പോള് എത്ര സൗന്ദര്യമാണ് എന്നാല് അല്പക്കാലത്തേക്കാണ്. ഒരിക്കലും തന്റെ ഭാഗ്യത്തില് സന്തുഷ്ടരായിരിക്കില്ല. സദാ മറ്റാരെയെങ്കിലും തന്റെ ഭാഗ്യത്തിന്റെ, അപ്രാപ്തിയുടെ നിമിത്തമാക്കി കൊണ്ടിരിക്കും- ഇവര് ഇങ്ങനെ ചെയ്യുന്നു, അവര് ഇങ്ങനെ ചെയ്യുന്നു, അതിനാല് എനിക്ക് ഭാഗ്യമില്ല എന്ന്. ഭാഗ്യവിദാതാവ് ഭാഗ്യം നല്കുന്നവനാണ്. ഭാഗ്യവിദാതാവ് എവിടെയാണൊ ഭാഗ്യം നല്കി കൊണ്ടിരിക്കുന്നത്, ആ പരമാത്മ ശക്തിയുടെ മുന്നില് ആത്മാവിന്റെ ശക്തിക്ക് ഭാഗ്യത്തെ കുലുക്കാന് സാധിക്കില്ല. ഇതെല്ലാം ഒഴിവ് കഴിവുകളാണ്. പറക്കുന്ന കലയുടെ കളിയറിയില്ലായെങ്കില് ഒഴിവ് കഴിവ് വളരെയധികം പറയുന്നു. ഇതില് സര്വ്വരും സമര്ത്ഥരാണ് അതിനാല് ഇത് ചെക്ക് ചെയ്യൂ- സ്നേഹത്തോടെയുള്ള ആകര്ഷണമാകട്ടെ, കര്മ്മ കണക്ക് സമാപ്തമാകുന്നത് കാരണമുള്ള ആകര്ഷണമാകട്ടെ.
ആരോടാണൊ അസൂയ അല്ലെങ്കില് വെറുപ്പുള്ളത് അവിടെയും ആകര്ഷണം ഉണ്ടാകുന്നു അടിക്കടി അവരുടെ തന്നെ ഓര്മ്മ വന്നു കൊണ്ടിരിക്കും. യോഗം ചെയ്യാനിരിക്കും, ഓര്മ്മ വരുന്നത് വെറുപ്പ് അഥവാ അസൂയയുള്ളവരെയായിരിക്കും. ഞാന് സ്വദര്ശന ചക്രധാരിയാണെന്ന് ചിന്തിക്കും, നടക്കുന്നത് പരദര്ശന ചക്രമായിരിക്കും. രണ്ട് ഭാഗത്തുമുള്ള ആകര്ഷണം താഴേക്ക് കൊണ്ടു വരുന്നു അതിനാല് രണ്ടും ചെക്ക് ചെയ്യൂ- പിന്നീട് ബാബയുടെ മുന്നില് പറയുന്നു- ഞാന് വളരെ നല്ലവനാണ്, കേവലം ഈ ഒരു കാര്യമേയുള്ളൂ, ഇതിനെ ബാബ ഇല്ലാതാക്കൂ. ബാബ പുഞ്ചിരിക്കുന്നു- കണക്കുണ്ടാക്കിയത് നിങ്ങള് , തീര്ക്കേണ്ടത് ബാബയും. എന്നെക്കൊണ്ട് സമാപ്തമാക്കിക്കണം എന്നു പറയുന്നത് ശരിയാണ് എന്നാല് ബാബ സമാപ്തമാക്കണം എന്നത് ശരിയല്ല. ഉണ്ടാക്കുന്ന സമയത്ത് ബാബയെ മറന്നു, സമാപ്തമാക്കേണ്ട സമയത്ത് ബാബാ ബാബാ എന്ന് പറയുന്നു. ചെയ്യുന്നവനും ചെയ്യിക്കുന്നവനും ചെയ്യിക്കുന്നതിന് ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നാല് ചെയ്യേണ്ടത് നിങ്ങളാണ്. അപ്പോള് കേട്ടോ, കുട്ടികളുടെ എന്തെല്ലാം കാര്യങ്ങളാണ് ബാപ്ദാദ കാണുന്നത്? സാരമെന്തായി? കേവലം ഉണക്ക ജ്ഞാനിയാകരുത്, ബുദ്ധി കൊണ്ടുള്ള ജ്ഞാനിയാകരുത്. ഹൃദയത്തിന്റെ ജ്ഞാനി, സ്നേഹിയാകൂ, ലീക്കേജിനെ ചെക്ക് ചെയ്യൂ. മനസ്സിലായോ?
18 ജനുവരി വന്നു കൊണ്ടിരിക്കുകയല്ലേ – 18 ജനുവരി ദിനത്തെ സമര്ത്ഥ ദിനമായി ആഘോഷിക്കുന്നതിന് ആദ്യമേ തന്നെ ഓര്മ്മിപ്പിക്കുകയാണ്. മനസ്സിലായോ? കേവലം ജീവിത ചരിത്രം മാത്രം കേള്പ്പിച്ചിട്ടല്ല ആഘോഷിക്കേണ്ടത്, സമാനമായ ജീവിതമാക്കുന്നതിന് ആഘോഷിക്കണം. ശരി.
സദാ വ്യക്തി, വൈഭവങ്ങളുടെ ആകര്ഷണങ്ങളില് നിന്ന് വേറിട്ട്, ബാബയുടെ സ്നേഹത്തില് ലയിക്കുന്ന, സദാ യഥാര്ത്ഥമായ ജ്ഞാനം, ഹൃദയത്തിന്റെ സ്നേഹം- രണ്ടിലും കംബയിന്റ് സ്ഥിതിയുടെ അനുഭവം ചെയ്യുന്ന, സദാ യോഗിയായി സാധനയുടെ സ്ഥിതിയിലൂടെ സാധനങ്ങളെ കാര്യത്തില് ഉപയോഗിക്കുന്ന, സദാ സ്നേഹി, ഹൃദയത്തില് ലയിച്ചിരിക്കുന്ന കുട്ടികള്ക്ക് ദിലാരാമനായ ബാബയുടെ സ്നേഹ സ്മരണയും നമസ്തേ.
പാര്ട്ടികളുമായുള്ള അവ്യക്ത ബാപ്ദാദായുടെ മിലനം- സ്വയത്തെ ഡബിള് ഹീറോയെന്ന് മനസ്സിലാക്കുന്നുണ്ടോ? വജ്ര സമാനമായ ജീവിതമായി. വജ്ര സമാനമായി, സൃഷ്ടി നാടകത്തില് ആദി മുതല് അന്ത്യം വരെ ഹീറോ പാര്ട്ടഭിനിക്കുന്നവരാണ്. അപ്പോള് ഡബിള് ഹീറോ ആയില്ലേ. പരിധിയുള്ള ഡ്രാമയില് പാര്ട്ടഭിനയിക്കുന്നവരെ ഹീറോ ആക്ടര് എന്നു പറയുന്നു എന്നാല് ഡബിള് ഹീറോ ആരും തന്നെയില്ല. നിങ്ങള് ഡബിള് ഹീറോയാണ്. ബാബയോടൊപ്പം പാര്ട്ടഭിനയിക്കുക എന്നത് എത്ര വലിയ ഭാഗ്യമാണ്. അതിനാല് സദാ ഈ ശ്രേഷ്ഠമായ ഭാഗ്യത്തെ സദാ സ്മൃതിയില് വച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയല്ലേ. നിന്നു പോകുന്നവരല്ലല്ലോ? ക്ഷീണിക്കാത്തവര് നിന്നും പോകില്ല, മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കും. അപ്പോള് നിങ്ങള് നിന്നു പോകുന്നവരാണോ അതോ ക്ഷീണിക്കുന്നവരാണോ? ഒറ്റയ്ക്കാകുമ്പോഴാണ് ക്ഷീണിക്കുന്നത്. ബോറടിക്കുമ്പോള് ക്ഷീണിക്കുന്നു. എന്നാല് ബാബ കൂടെയുള്ളയിടത്ത് സദാ ഉണര്വ്വും ഉത്സാഹവും ഉണ്ടായിരിക്കും. ഏതെങ്കിലും യാത്രയ്ക്ക് പോകുമ്പോള് എന്താണ് ചെയ്യുന്നത്? സംഘഠനയുണ്ടാക്കുന്നില്ലേ. എന്തിന് ഉണ്ടാക്കുന്നു? സംഘഠനയിലൂടെ, ഉണര്വ്വും ഉത്സാഹത്തോടെ മുന്നോട്ടു പോകുന്നു. അപ്പോള് നിങ്ങള് എല്ലാവരും ആത്മീയ യാത്രയില് സദാ മുന്നോട്ടുയര്ന്നു കൊണ്ടേയിരിക്കണം കാരണം ബാബയുടെ കൂട്ട്കെട്ട്, ബ്രാഹ്മണ പരിവാരത്തിന്റെ കൂട്ട്കെട്ട് എത്ര ശ്രേഷ്ഠമായ കൂട്ട്കെട്ടാണ്. നല്ല കൂട്ട്കെട്ടുള്ളപ്പോള് ഒരിക്കലും ബോറടിക്കില്ല, ക്ഷീണിക്കില്ല. സദാ മുന്നോട്ടുയരുന്നവര് സദാ ഹര്ഷിതരായിരിക്കുന്നു, സദാ സന്തോഷത്തില് നൃത്തം ചെയ്യുന്നു. അതിനാല് അഭിവൃദ്ധി പ്രാപ്തമാക്കി കൊണ്ടിരിക്കുകയല്ലേ. അഭിവൃദ്ധി പ്രാപ്തമാകുക തന്നെ വേണം കാരണം എവിടെ ഏതൊക്കെ കോണുകളിലാണോ കാണാതെ പോയ കുട്ടികളുള്ളത്, അവിടെ ആ ആത്മാക്കള് സമീപത്ത് വരിക തന്നെ വേണം അതിനാല് സേവനത്തിലും അഭിവൃദ്ധിയുണ്ടായിക്കൊണ്ടിരിക്കുന്നു. എത്ര തന്നെ ശാന്തമായിട്ടിരിക്കാന് ആഗ്രഹിച്ചാലും ഇരിക്കാനാകില്ല. സേവനം ഇരിക്കാന് അനുവദിക്കില്ല, മുന്നോട്ടുയര്ത്തും കാരണം ബാബയുടേതായിരുന്ന ആത്മാക്കള് വീണ്ടും ബാബയുടേതാകുക തന്നെ വേണം. ശരി.
മുഖ്യമായ സഹേദരങ്ങളോട് അവ്യക്ത ബാപ്ദാദായുടെ മിലനം- പാണ്ഡവര് ചിന്തിക്കുന്നുണ്ട്- ശക്തികള്ക്ക് നല്ല ചാന്സ് ലഭിക്കുന്നു, ദാദിമാരാകുന്നതാണ് നല്ലത്… എന്നാല് പാണ്ഡവര്ക്ക് പ്ലാനിംഗ് ബുദ്ധിയില്ലായെങ്കില് ശക്തികള് എന്ത് ചെയ്യും! അന്തിമ ജന്മത്തിലും പാണ്ഡവരാകുക എന്നത് ചെറിയൊരു ഭാഗ്യമല്ല! കാരണം പാണ്ഡവരുടെ വിശേഷത ബ്രഹ്മാബാബയോടൊപ്പം തന്നെയാണ്. അപ്പോള് പാണ്ഡവര് കുറവൊന്നുമല്ല. പാണ്ഡവരില്ലാതെ ശക്തികളില്ല, ശക്തികളില്ലാതെ പാണ്ഡവരുമില്ല. ചതുര്ഭുജത്തിലെ രണ്ട് ഭുജങ്ങള് അതാണ്, രണ്ട് ഇതാണ് അതിനാല് പാണ്ഡവരുടെ വിശേഷത വ്യത്യസ്ഥമാണ്. നിമിത്തമായ സേവനം ലഭിച്ചിരിക്കുന്നത് ദാദിമാര്ക്കാണ്, അതിനാല് അവര് അത് ചെയ്യുന്നു. ബാക്കി സദാ പാണ്ഡവരോട് ശക്തികള്ക്കും, ശക്തികളോട് പാണ്ഡവര്ക്കും സ്നേഹമുണ്ട്, ബഹുമാനമുണ്ട്, സദാ ഉണ്ടായിരിക്കും. ശക്തികള് പാണ്ഡവരെ മുന്നില് വയ്ക്കുന്നു- ഇതില് തന്നെയാണ് സഫലത, പാണ്ഡവര് ശക്തികളെ മുന്നില് വയ്ക്കുന്നു- ഇതിലാണ് സഫലത. ആദ്യം താങ്കള്- എന്ന പാഠം രണ്ട് പേര്ക്കും പക്കായാണ്. ആദ്യം താങ്കള്, ആദ്യം താങ്കള് എന്ന് പറഞ്ഞ് സ്വയം മുന്നിലേക്ക് വരുന്നു. ബാബ നടുവിലുണ്ടെങ്കില് വഴക്കേയില്ല. പാണ്ഡവര്ക്ക് ബുദ്ധിയുടെ വരദാനം നല്ലതായി ലഭിച്ചിട്ടുണ്ട്. ഏത് കാര്യത്തിനാണൊ നിമിത്തമായിരിക്കുന്നത് അവര്ക്ക് അതേ വിശേഷതയാണ് ലഭിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും വിശേഷത ഒന്ന് ഒന്നിനേക്കാള് മുന്നിലാണ് അതിനാല് നിങ്ങള് നിമിത്തമായ ആത്മാക്കളാണ്.. ശരി.
വരദാനം:-
തന്റെ സങ്കല്പം, വൃത്തി, സ്മൃതിയെ ചെക്ക് ചെയ്യൂ- തെറ്റുണ്ടായി, പശ്ചാത്തപ്പിച്ചു, മാപ്പ് ചോദിച്ചു, കഴിഞ്ഞു… അങ്ങനെയാകരുത്. ആര് എത്ര തന്നെ മാപ്പ് ചോദിച്ചാലും പാപം അഥവാ വ്യര്ത്ഥ കര്മ്മം ഉണ്ടായതിന്റെ അടയാളം ഇല്ലാതാകുന്നില്ല. റജിസ്റ്റര് സ്വച്ഛവും ശുദ്ധവുമാകുന്നില്ല. കേവലം ഈ രീതി സമ്പ്രദായത്തെ സ്വീകരിക്കാതിരിക്കൂ, എന്നാല് സ്മൃതിയുണ്ടായിരിക്കണം- ഞാന് സമ്പൂര്ണ്ണ പവിത്ര ബ്രാഹ്മണനാണ്- അപവിത്രത- സങ്ക്ലപം, വൃത്തി അഥവാ സ്മൃതിയെ സ്പര്ശിക്കാന് പോലും സാധിക്കില്ല, ഇതിന് വേണ്ടി ഓരോ ചുവടിലും ശ്രദ്ധ വയ്ക്കൂ.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!