23 March 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
22 March 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ - ഒരു കര്മ്മവും വികര്മ്മമാകരുത്, ഇക്കാര്യത്തില് പൂര്ണ്ണമായും ശ്രദ്ധിക്കണം. ഓരോ ചുവടിലും ബാബയുടെ ശ്രീമത് സ്വീകരിച്ച് കര്മ്മത്തിലേക്ക് വരണം.
ചോദ്യം: -
വികര്മ്മങ്ങളില് നിന്ന് രക്ഷപ്പെടാന് ആര്ക്കു സാധിക്കും?ബാബയുടെ സഹായം ആര്ക്കാണ് ലഭിക്കുന്നത്?
ഉത്തരം:-
ബാബയോട് സദാ സത്യമായിരിക്കുന്നവര്ക്കും വികാരങ്ങളെ ദാനം ചെയ്തു എന്ന് പ്രതിജ്ഞ എടുത്തിട്ട് തിരിച്ചെടുക്കാന് സങ്കല്പം വരാത്തവര്ക്കും വികര്മ്മങ്ങളില് നിന്ന് രക്ഷപ്പെടാന് സാധിക്കുന്നു. കര്മ്മം വികര്മ്മമാകുന്നതിന് മുന്പ് നിര്ദ്ദേശമെടുക്കുന്നവര്ക്ക്, സാകാരബാബയോട് തന്റെ സത്യം സത്യമായ വാര്ത്തകള് പറയുന്നവര്ക്ക് ബാബയുടെ സഹായം ലഭിക്കുന്നു. ബാബ പറയുന്നു – കുട്ടികളേ, സര്ജന്റെ മുമ്പില് ഒരിക്കലും തന്റെ രോഗത്തെ കുറിച്ച് മറച്ച് വയ്ക്കരുത്. പാപം ഒളിപ്പിച്ചാല് അത് വര്ദ്ധിച്ചുകൊണ്ടിരിക്കും, പദവി ഭ്രഷ്ടമാകും, ശിക്ഷകള് അനുഭവിക്കേണ്ടി വരും.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
കുട്ടിക്കാല ദിനങ്ങള് മറക്കരുത്..
ഓംശാന്തി : കുട്ടികള് ഗീതം കേട്ടുവല്ലോ അതായത് ബാബ കുട്ടികള്ക്ക് മുന്നറിയിപ്പ് നല്കുന്നു – ഹേ കുട്ടികളേ, നിങ്ങള് വന്ന് ഈശ്വരന്റേതായി മാത്രമല്ല ഞങ്ങള് ഈശ്വരന്റെ സന്താനമാണെന്നും അറിയാം. ബാബ ഗോഡ് ഫാദറാണെന്ന് ലോകത്തിലുള്ളവരെല്ലാം അംഗീകരിക്കുന്നുണ്ട്. അച്ഛന് എന്നാല് നാം ഈശ്വരന്റെ സന്താനങ്ങളായില്ലേ. പരമപിതാവ് കുട്ടികളേ എന്നേ വിളിക്കൂ. നിങ്ങള് ലൗകീക അച്ഛന്റെ കുട്ടികളാണ് എന്നാല് ഇപ്പോള് പാരലൗകീക അച്ഛന്റേതുമായിരിക്കുകയാണ്. എന്തിനു വേണ്ടി? പരിധിയില്ലാത്ത അച്ഛനില് നിന്ന് പരിധിയില്ലാത്ത സുഖത്തിന്റെ ആസ്തി നേടുന്നതിനായി. ബാബ സ്വര്ഗ്ഗത്തിന്റെ രചയിതാവാണ്, സ്വര്ഗ്ഗത്തില് തീര്ച്ചയായും ദേവതകളുടെ രാജ്യാധികാരമാണ്. ഇതറിഞ്ഞിട്ടാണ് നിങ്ങള് കുട്ടികളായിരിക്കുന്നത്. രാജാവിന് അഥവാ കുട്ടികളില്ലായെങ്കില് ദത്തെടുക്കുന്നു. കുട്ടികളെ കൊടുക്കുന്നതും ധനികര്ക്കായിരിക്കും, ഒരിക്കലും ദരിദ്രര്ക്ക് കൊടുക്കില്ല. എന്തെങ്കിലും ലാഭമുണ്ടാകും, അതുകൊണ്ടാണ് ദത്തെടുക്കുന്നതിന് കുട്ടിയെ കൊടുക്കാന് സമ്മതിക്കുന്നത്. നാം ഈശ്വരന്റേതായിരിക്കുകയാണ്, ബാബയില് നിന്ന് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി ലഭിക്കുന്നു. ഇങ്ങനെയുള്ള അച്ഛനെ ഒരിക്കലും മറക്കാന് പാടില്ല, ബാബയുടെ മതമനുസരിച്ച് നടക്കണം. രാവണന്റെ മതമനുസരിച്ചാണെങ്കില് വികര്മ്മം ചെയ്തുകൊണ്ടിരിക്കും. ഈ 5 വികാരങ്ങള്ക്ക് വശപ്പെടരുത്. എവിടെയെങ്കിലും വഞ്ചിപ്പിക്കുന്നതായി കാണുന്നു എങ്കില് ഉടനെ ബാബയോട് പറഞ്ഞ് നിര്ദ്ദേശം എടുക്കു. കര്മ്മം വികര്മ്മമാകുന്നതിനു മുന്പായി ചോദിക്കണം- ബാബാ ഞങ്ങള് ഇത് ചെയ്യാമോ! ഒരിക്കലും ദേഹാഭിമാനത്തിലേക്ക് വരരുതെന്ന് അപ്പോള് മനസ്സിലാക്കി തരും. ഓരോ ചുവടിലും തന്നെ ആത്മാവാണെന്ന് മനസിലാക്കി പരമപിതാ പരമാത്മാവിന്റെ നിര്ദ്ദേശമനുസരിച്ച് നടന്നുകൊണ്ടിരിക്കണം. എന്തെങ്കിലും കാര്യം മനസിലാകുന്നില്ല എങ്കില് ചോദിക്കണം,അതായത് ബാബാ ഞാന് ഇന്നയാളില് ആസക്തനാണ്, എന്നെ കാമത്തിന്റെ ഭൂതം ആക്രമിക്കുന്നു എന്ന് . കൊടുങ്കാറ്റുകള് ഒരുപാട് വരും പക്ഷെ സ്വയത്തെ സംരക്ഷിക്കണം. ഗട്ടറില് വീണു എന്നാല് പരിധിയില്ലാത്ത അച്ഛനെ മറന്ന് മുഖം കറുപ്പിച്ചു. ബാബ നിങ്ങളെ വെളുപ്പിക്കാന് വന്നിരിക്കുകയാണ്. അതുകൊണ്ട് 5 വികാരങ്ങളുടെ കെണിയില് ഒരിക്കലും കുടുങ്ങരുത്. ദേഹാഭിമാനത്തില് വരുമ്പോളാണ് കുടുങ്ങുന്നത്. ദേഹിഅഭിമാനിയാണെങ്കില് ബാബയോട് പേടിയുണ്ടായിരിക്കും. വികാരങ്ങളിലേക്ക് പോകുമ്പോള് വലിയ വികര്മ്മമുണ്ടാകും. കാരണം നിങ്ങള് വികാരങ്ങളെ ദാനം നല്കിയതാണ്. ദാനം നല്കിയശേഷം തിരിച്ചെടുത്താല് ഹരിശ്ചന്ദ്രന്റെ ഉദാഹരണം പോലെയാകും അവസ്ഥ. ഇവിടെ പൈസയുടെ കാര്യമൊന്നുമില്ല. ഇവിടെ വികാരങ്ങളുടെ ദാനമാണ് ചെയ്യേണ്ടത്. നിങ്ങളുടെയടുത്തുള്ള മുള്ളുകളെ ദാനം നല്കൂ. പിന്നീട് ഒരിക്കലും കാര്യത്തിലേക്ക് കൊണ്ടുവരരുത്. തിരിച്ചെടുക്കണമെങ്കില് അറിയിക്കൂ. പറയുന്നില്ലായെങ്കില് പാപത്തിന്റെ വൃദ്ധിയുണ്ടായിക്കൊണ്ടിരിക്കും. വീണ്ടും വീണ്ടും വികാരത്തിലേക്ക് പോയിക്കൊണ്ടിരിക്കും. പറയുമ്പോള് സഹായം ലഭിക്കും. നാം ശിവബാബയുടെ കുട്ടിയാണ്, ബാബയോട് പ്രതിജ്ഞ എടുത്തിട്ടുണ്ട്, ഒരിക്കലും പരാജയപ്പെടില്ല. ഇതാണ് 5 വികാരങ്ങളാകുന്ന ശത്രുവിനെ ജയിക്കുവാനുള്ള ബോക്സിംഗ്. അതില് ഒരിക്കലും പരാജയപ്പെടില്ല. അഥവാ വീണു എങ്കില് ശിവബാബ പെട്ടെന്ന് അറിയും. സകാരബാബയെ എഴുതി അറിയിക്കണമെന്ന് ആജ്ഞ ലഭിച്ചിട്ടുണ്ട്. എഴുതിയില്ലെങ്കില് വികര്മ്മം വര്ദ്ധിച്ചുകൊണ്ടിരിക്കും കൂടാതെ നൂറ് മടങ്ങ് ശിക്ഷ അനുഭവിക്കേണ്ടി വരും. ബാബയോട് പറയുന്നതിലൂടെ പകുതി കുറയും. ലജ്ജ കാരണം വാര്ത്തകള് പറയാത്ത ഒരുപാട് കുട്ടികളുണ്ട്. എന്തെങ്കിലും മോശമായ രോഗമുണ്ടെങ്കില് സര്ജനോട് പറയാന് മനസ് മടിക്കുന്നതുപോലെയാണ്. അപ്പോള് സര്ജനെന്ത് പറയും? പിന്നെ പരിണാമമെന്താകും? അസുഖം വര്ദ്ധിച്ചുകൊണ്ടിരിക്കും. ബാബ മനസിലാക്കി തരുന്നു – കുട്ടികളേ, എന്തെങ്കിലും പാപമുണ്ടായാല് ഒളിപ്പിച്ചുവെയ്ക്കരുത്. അല്ലെങ്കില് പൂര്ണ്ണമായും പദവി ഭ്രഷ്ടമാകും. കൂടാതെ കല്പ-കല്പാന്തരം ഇങ്ങനെ തന്നെ പദവി ഭ്രഷ്ടമാകും. പിന്നെ ജ്ഞാനമെടുക്കാന് സാധിക്കില്ല. ബാബാ അവരുടെ ഗതി എന്താകും എന്ന് കുട്ടികള് ചോദിക്കുന്നു. അവര് വളരെ ശിക്ഷ അനുഭവിക്കും. അന്ത്യവിധി ദിവസം ശിക്ഷകളുടെ കണക്ക് വഴക്കുകള് അവസാനിക്കണമല്ലോ. കാശി കിണറില് ബലിയാകാറില്ലേ. സത്യം സത്യമായി ശിവന്റെ മേല് ഇപ്പോള് ബലിയാകുന്നത് നിങ്ങളാണ്. ആസ്തിയെടുക്കുവാന് വേണ്ടിയാണ് ശിവന്റേതാകുന്നത്. ബാക്കി അവര് കാശികല്വര്ട്ടില് ബലിയാകുന്നത് ജീവഹത്യയാണ്. എന്നാല് തീവ്രഭക്തിയാല് ബലിയാകുന്നതുകൊണ്ട് ചെയ്ത പാപങ്ങളുടെ ശിക്ഷ അപ്പോള് അനുഭവിച്ച് പാപം തീരുന്നു. എന്നാല് പിന്നീട് പാപം ചെയ്യാന് തുടങ്ങുന്നു. മോചിതനാകാന് സാധിക്കുന്നില്ല. യോഗശക്തിയിലൂടെയാണ് പാപം ഭസ്മമാകുന്നത്. മായയുടെ രാജ്യത്തില് കര്മ്മം വികര്മ്മമാകുന്നു. സത്യയുഗത്തില് വികര്മ്മമുണ്ടാവുകയില്ല കാരണം മായയുടെ രാജ്യമില്ല. ഇപ്പോന് മുഴുവന് ലോകവും ഭ്രഷ്ടാചാരിയാണ്. വികാരത്തിലേക്ക് പോകുന്നതാണ് ആദ്യ നമ്പറിലെ ഭ്രഷ്ടാചാരം. ജന്മം തന്നെ ഭ്രഷ്ടാചാരത്തിലൂടെയാണ് ഉണ്ടാകുന്നത്. അതുകാരണം അവര് പാപം തന്നെ ചെയ്യുന്നു. ഇത് രാവണന്റെ രാജ്യമാണ്. രാവണനെ കത്തിക്കുന്നു എന്നാല് രാവണന് എന്താണെന്ന് പൂര്ണ്ണമായും അറിയില്ല. 5 വികാരങ്ങളെയാണ് രാവണനെന്ന് വിളിക്കുന്നത്. സ്വര്ഗ്ഗത്തില് ഈ വികാരങ്ങളുണ്ടാവുകയില്ല അതുകൊണ്ടാണ് അതിനെ നിര്വ്വികാരി ലോകമെന്ന് വിളിക്കുന്നത്. അവിടെ മറ്റൊരു രാജ്യം അല്ലെങ്കില് ഭൂഖണ്ഡം ഉണ്ടാവുകയില്ല. ഇസ്ലാമി, ബൗദ്ധി തുടങ്ങി സര്വ്വരും പിന്നീട് വന്നതാണ്. അതും ആദ്യം സതോപ്രധാനമായിരിക്കും പിന്നീട് രാജ്യം തമോയിലേക്ക് വരുന്നു. സത്യ-ത്രേതായുഗത്തില് സമ്പൂര്ണ്ണ നിര്വ്വികാരികളായിരുന്നു. ഇപ്പോള് പതുക്കെ പതുക്കെ സമ്പൂര്ണ്ണ വികാരികളായി. പൂര്ണ്ണമായും വികാരികളാകാന് സമയമെടുക്കും. സത്യയുഗത്തില് 16 കല, പിന്നെ 14 കല പിന്നെ കലകള് കുറയുന്നു. കാരണം ഇത് ഇറങ്ങുന്ന കലയുടെ സമയമാണ്. ഇപ്പോള് നിങ്ങളുടെ കയറുന്ന കലയാണ്. രാമനാണ് കയറുന്ന കലയുണ്ടാക്കുന്നത്, ഇറങ്ങുന്ന കല രാവണനുണ്ടാക്കുന്നു. ചന്ദ്രന്റെ കല പതുക്കെ പതുക്കെ കുറഞ്ഞുപോകുന്നതുപോലെയാണ് ലോകത്തിന്റെ അവസ്ഥയും. ഇപ്പോള് ഒരു കലയുമില്ല. ഇങ്ങനെയുള്ള സമയത്ത് ബാബ വന്ന് വീണ്ടും 16 കലയുള്ളവരാക്കുന്നു. ഈ മുഴുവന് കളിയും ഭാരതത്തിലാണ് നടക്കുന്നത്. വര്ണ്ണങ്ങളും ഭാരതത്തിലാണുള്ളത്. അല്ലെങ്കില് 84 ജന്മങ്ങളുടെ കണക്ക് എവിടെയാണ്? ബാബ മനസിലാക്കി തരുന്നു ഇതാണ് കലിയുഗത്തിന്റെ ലോകം. കലിയുഗത്തിന്റെ അന്ത്യവും പിന്നെ സത്യയുഗത്തിന്റെ ആദിയും ഉണ്ടാകുന്നു. ദേവീ ദേവത ധര്മ്മത്തിലുള്ളവര് ധര്മ്മഭ്രഷ്ടര്, കര്മ്മഭ്രഷ്ടരായി. അവര് പിന്നീട് വരും. നിങ്ങള് വന്നില്ലേ. നോക്കൂ, വൃക്ഷത്തിന്റെ ഏറ്റവും മുകളില് ബ്രഹ്മാവ് നില്ക്കുന്നു. തമോപ്രധാനമാണ്, സതോപ്രധാനമാകുന്നതിനായി താഴെ തപസ് ചെയ്യുന്നു. ബ്രഹ്മാവ് തപസ് ചെയ്യുന്നതുപോലെ ബ്രഹ്മാകുമാരികളും ബ്രഹ്മാകുമാരന്മാരും ചെയ്യുന്നു. ഇപ്പോള് ഈ ബ്രഹ്മാവ് സതോപ്രധാനമായിക്കൊണ്ടിരിക്കുന്നു. ഇദ്ദേഹത്തില് പരമാത്മാവ് വന്ന് തന്റെ പരിചയം നല്കുന്നു. ഈ ബ്രഹ്മാവിന് പറഞ്ഞുകൊടുക്കുന്നതിനോടൊപ്പം കുട്ടികള്ക്കും പറഞ്ഞുതരുന്നു. ബാബയും നിങ്ങള് കുട്ടികളും ദേവതയാകുവാനായി കല്പ വൃക്ഷത്തിന്റെ താഴെ തപസു ചെയ്യുന്നു. ഈ ക്ഷേത്രം അതേപടി നിങ്ങളുടെ ജഡ ഓര്മ്മചിഹ്നമാണ്. ബുദ്ധിമാന്മാരായ കുട്ടികളുണ്ടെങ്കില് പറയും ഇതാണ് ഏറ്റവും ശ്രേഷ്ഠമായ ക്ഷേത്രം, ഈ ക്ഷേത്രത്തിന്റെ മുഴുവന് ചരിത്രവും ഭൂമിശാസ്ത്രവും പറയും. ഇതില് മമ്മയുണ്ട്, ബാബയുണ്ട്, കുട്ടികള് തപസ് ചെയ്തുകൊണ്ടിരിക്കുന്നു. വിദേശത്തിലുള്ളവര് ഭാരതത്തിനെ സ്വര്ഗമാക്കിയ ബാബയുടെ ചരിത്രവും ഭൂമിശാസ്ത്രവും കേട്ടാല് പറയും – ഇത് ഞങ്ങളുടെ അച്ഛന്റെ ക്ഷേത്രമാണ്, ആ അച്ഛനാണ് ഭാരതത്തിനെ സ്വര്ഗ്ഗമാക്കുന്നത്. ആ അച്ഛന് ഇപ്പോള് പ്രായോഗികമായി ഇവിടെ ഇരിക്കുന്നു. ഇതാര്ക്കുമറിയില്ല. ഈ സര്വ്വ ചിത്രങ്ങളും അന്ധവിശ്വാസത്തിന്റേതാണ്, ഇതിനെ ഭൂതപൂജ എന്നു പറയുന്നു. പാവകളുടെ പൂജയാണ്. സിക്ക് ധര്മ്മം സ്ഥാപിച്ച ഗുരുനാനാക്കിന്റെ ആത്മാവ് പുതിയതായിരുന്നു, നിര്വ്വികാരിയായിരുന്നു. ആ ആത്മാവ് എവിടെ വന്നു? തീര്ച്ചയായും ഏതെങ്കിലും ശരീരത്തില് പ്രവേശിച്ച് കാണും. പവിത്ര ആത്മാവിന് ഒരിക്കലും ദുഃഖമുണ്ടാവുകയില്ല എന്നത് തീര്ച്ചയാണ്. ആദ്യം ആത്മാവ് സുഖം അനുഭവിക്കും പിന്നെ ദുഃഖമനുവഭിക്കും. അങ്ങനെയുള്ള ഒരു വികര്മ്മവും ചെയ്തിട്ടില്ലെങ്കില് എന്തുകൊണ്ട് ദുഃഖമനുഭവിക്കണം! നമ്മളും ആദ്യം സമ്പൂര്ണ്ണരായിരുന്നു പിന്നീട് പതുക്കെ പതുക്കെ കലകള് കുറയുന്നു. ഓരോ മനുഷ്യനും ഇങ്ങനെ സംഭവിക്കുന്നു. പതീത പാവനാ വരൂ… എന്ന് വിളിക്കുന്നു. എങ്കില് തീര്ച്ചയായും വന്ന് പാവന ലോകത്തിന്റെ സ്ഥാപന ചെയ്യും. കൂടാതെ പതീതലോകത്തിന്റെ വിനാശം ചെയ്യും. ബ്രഹ്മാവിലൂടെ സ്ഥാപനയും ശങ്കരനിലൂടെ വിനാശവും, എത്ര നല്ല രീതിയിലാണ് മനസിലാക്കി തരുന്നത്.ദേവീ ദേവതാധര്മ്മത്തിലുള്ളവരുടെ ബുദ്ധിയിലേ ഈ ജ്ഞാനം ഇരിക്കൂ. അതുകൊണ്ടാണ് ഭക്തന്മാര്ക്ക് ഈ ജ്ഞാനം നല്കൂ എന്ന് ബാബ പറയുന്നത്. ആദ്യം ഞങ്ങള് ദേവീ ദേവതാ ധര്മ്മത്തിലേതായിരുന്നു, പിന്നീട് അസുരന്മാരായി ഇത് ആര്ക്കുമേ അറിയില്ല. ലക്ഷ്മീനാരായണന് 84 ജന്മങ്ങള് എടുത്തിട്ടുണ്ട്. ഇപ്പോള് നിങ്ങള് ശൂദ്രരില് നിന്നും ബ്രാഹ്മണരാകുന്നു. പിന്നീട് വരുന്നവര് ബ്രാഹ്മണരാവില്ല. ആരുടെ ബുദ്ധിയിലാണോ കല്പം മുമ്പ് ഇരുന്നിരുന്നത് അവരുടെ ബുദ്ധിയിലേ ഇക്കാര്യങ്ങള് ഇരിക്കൂ. അല്ലെങ്കില് വെളിയില് പോകുമ്പോള് എല്ലാം തീരും. ഇവിടെ പരിശ്രമമുണ്ട്. മറ്റ് സ്ഥലങ്ങളില് കേവലം കഥകള് മാത്രം കേട്ട് വീട്ടില് പോയി വികാരത്തിലേക്ക് വീഴുന്നു. ഗുരുവിനെ പൂര്ണ്ണമായും അനുകരിക്കുന്നില്ലെങ്കില് അനുയായികളെന്ന് എങ്ങനെ വിളിക്കാന് സാധിക്കും. ഗുരുക്കന്മാരും അവരോടൊന്നും പറയാറില്ല. അഥവാ പറഞ്ഞാല് ഒരു അനുയായി പോലും ഉണ്ടാവില്ല , പിന്നെ എവിടെ നിന്ന് കഴിക്കും! ഗൃഹസ്ഥികളുടെ അടുത്തുനിന്നാണ് കഴിക്കാറുള്ളത്.അത് കാരണം വികാരികളുടെ അടുത്തുപോയി ജന്മമെടുക്കേണ്ടി വരുന്നു. ദേവതകള് സന്ന്യസിക്കാറില്ല. ഇത് പ്രവൃത്തി മാര്ഗ്ഗത്തിന്റെ സന്ന്യാസമാണ്. അത് നിവൃത്തിമാര്ഗ്ഗത്തിന്റെ സന്ന്യാസമാണ്. ബാബ വന്ന് പതീ,പത്നി രണ്ടുപേര്ക്കും മനസിലാക്കി തരുന്നു. കുട്ടികള് സമ്പൂര്ണ്ണ പവിത്രമാകുകയാണെങ്കില് സമ്പൂര്ണ്ണ രാജ്യപദവി ലഭിക്കും. കുറച്ചേ പവിത്രമാകുന്നുള്ളു എങ്കില് കുറഞ്ഞ പദവിയേ ലഭിക്കൂ. അച്ഛനേയും അമ്മയേയും ഫോളോ ചെയ്യണം.
ബാബ പറയുന്നു-അച്ഛനേയും അമ്മയേയും പോലെ പരിശ്രമിച്ചാല് സിംഹാസനധാരിയാകും. മുഖ്യമായ കാര്യം പവിത്രതയാണ്. ഇപ്പോള് ദേഹാഭിമാനത്തെ ഉപേക്ഷിക്കു. ഞാന് ആത്മാവാണ്, ബാബ കൂട്ടിക്കൊണ്ട് പോകാന് വന്നിരിക്കുന്നു, പവിത്രമായാലേ പവിത്ര ലോകത്തിന്റെ അധികാരിയാകാന് സാധിക്കൂ. കുംഭമേള എന്നു പറയാറുണ്ട്. അത് ത്രിവേണി തുടങ്ങി നദികളുടെ മേളയാണ്. അതിനെയാണ് സംഗമം എന്നു പറയുന്നത്. വാസ്തവത്തില് ഇതാണ് അനേക നദികളുടെയും സാഗരത്തിന്റെയും മേള. നിങ്ങള് സര്വ്വരും ജ്ഞാന നദികളാണ്, ബാബ ജ്ഞാന സാഗരനാണ്. എന്നില് യോഗം വെച്ചാല് നിങ്ങള് പതീതത്തില്നിന്ന് പാവനമാകുമെന്ന് ബാബ പറയുന്നു. എന്തായാലും മരിക്കണം അതിനുമുന്പ് ബാബയില് നിന്നും ആസ്തിയെടുക്കണം. അതുകൊണ്ട് ഇപ്പോള് തന്നെ ഭക്തിയുടെ ഫലം ഭഗവാനില് നിന്നും എടുക്കാന് സാധിക്കും. ഇല്ലെങ്കില് കരുതുക നിങ്ങള് ഭക്തി ചെയ്തിട്ടില്ല. ഭക്തി ചെയ്താല് മാത്രമേ വന്ന് രാജ്യഭാഗ്യം നേടൂ. ബാബ എത്ര നല്ല രീതിയിലാണ് മനസിലാക്കിതരുന്നത്. മറ്റ് സര്വ്വരുടേയും ബുദ്ധിയില് ശാസ്ത്രങ്ങളേ ഉണ്ടാവുകയുള്ളു. ഇവിടെ ജ്ഞാനസാഗരനായ ബാബ മനസിലാക്കിത്തരുന്നു. അതുകൊണ്ട് നിങ്ങള് ശ്രേഷ്ഠരായിക്കൊണ്ടിരിക്കുന്നു. രാജധാനി സ്ഥാപിക്കുന്നതില് എത്ര പരിശ്രമം ഉണ്ട്. രുദ്രജ്ഞാനയജ്ഞത്തില് വളരെ വിഘ്നങ്ങള് ഉണ്ടാകുന്നു. ശരി
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ദേഹാഭിമാനത്തില് വന്ന് ഒരിക്കലും വികാരങ്ങളുടെ കെണിയില് കുടുങ്ങരുത്. കര്മ്മം വികര്മ്മമാകാതിരിക്കുന്നതിനായി കര്മ്മം ചെയ്യുന്നതിന് മുമ്പായി ബാബയില് നിന്ന് നിര്ദ്ദേശം എടുക്കണം.
2) അമ്മയേയും അച്ഛനേയും ഫോളോ ചെയ്യണം. ഉയര്ന്ന പദവിക്കായി തീര്ച്ചയായും സമ്പൂര്ണ്ണ പാവനമാകണം.
വരദാനം:-
പദവിടോടു കൂടി പാസ്സാകുന്നതിന്റെ സര്ട്ടിഫിക്കറ്റ് നേടുന്നതിന് വേണ്ടി മുഖവും മനസ്സും ഇവ രണ്ടിന്റെയും ശബ്ദത്തിന്നുപരി ശാന്തസ്വരൂപ സ്ഥിതിയില് സ്ഥിതി ചെയ്യാനുള്ള അഭ്യാസം വേണം. ആത്മാവ് ശാന്തിയുടെ സാഗരത്തില് മുഴുകിയിരിക്കണം. ഈ മധുരമായ ശാന്തിയുടെ അനുഭൂതി വളരെ പ്രിയപ്പെട്ടതാണ്. ശരീരത്തിനും മനസ്സിനും വിശ്രമം ലഭിക്കുന്നു. അന്തിമ സമയത്ത് ഈ അശരീരി ആകുന്നതിനുള്ള അഭ്യാസം തന്നെയാണ് പ്രയോജനത്തില് വരിക. ശരീരത്തിന്റെ എന്ത് തന്നെ കളി നടന്നുകൊണ്ടിരുന്നാലും അശരീരിയായി ആത്മാ സാക്ഷിയായി തന്റെ ശരീരത്തിന്റെ പാര്ട്ട് നോക്കൂ, എങ്കില് ഈ അവസ്ഥ അന്തിമത്തില് വിജയിയാക്കി മാറ്റും.
സ്ലോഗന്:-
അമൂല്യ ജ്ഞാന രത്നങ്ങള്(ദാദിമാരുടെ പഴയ ഡയറികളില് നിന്ന്)
ഓരോ യജ്ഞ പുത്രന്മാരുടെയും പുത്രിമാരുടെയും സേവനങ്ങള് എന്താണ്? അതായത് ഏതെങ്കിലും തെറ്റ് പറ്റിപ്പോയി എങ്കില് കേവലം അത് മനസ്സിലാക്കുക മാത്രമാണ്, എന്നതല്ല-മറിച്ച് അതോടൊപ്പം തന്റെ യോഗനിഷ്ഠയിലൂടെ അതിന്റെ പ്രശ്നത്തെ ആന്തരീകമായിത്തന്നെ അവസാനിപ്പിക്കുക, ഇത് തന്നെയാണ് നിങ്ങളുടെ സേവനം. സദാ തനിക്കുമേല് ശ്രദ്ധ വെക്കുക, അതായത് ഞാന് എങ്ങനെയുള്ള കര്മ്മം ചെയ്യുന്നുവോ എന്നെ നോക്കി മറ്റുള്ളവരും ചെയ്യാന് തുടങ്ങും. കേവലം വാചാ-കര്മ്മണാ വരെ മാത്രമല്ല അഥവാ മനസ്സുകൊണ്ട് പോലും എന്നില് ഏതെങ്കിലും അശുദ്ധ സങ്കല്പ്പം ഉണ്ടെങ്കില് അതിന്റെ വൈബ്രേഷന് മറ്റുള്ളവരുടെയടുത്ത് സൂക്ഷ്മരീതിയില് പോയി പ്രഭാവം ചെലുത്തും, അത് പിന്നീട് കോളിളക്കം സൃഷ്ടിക്കും, അതിന്റെ ഭാരവും എനിക്കുമേല് വരും. ഇത്രയും ശ്രദ്ധ സ്വയത്തിന് മേല് വെക്കണം.
താങ്കള് താങ്കളെപ്രതി വ്യക്തിപരമായി ഒരു സേവനവും സ്വീകരിക്കരുത്. അഥവാ ഏതെങ്കിലും തെറ്റ് സംഭവിച്ചുപോയാല് മുതിര്ന്നവരില് നിന്ന് മുന്നറിയിപ്പ് ലഭിക്കുന്നതിന് മുമ്പ് സ്വയം സ്വയത്തെ ജ്ഞാന-ബുദ്ധി ബലത്തിലൂടെ മുന്നറിയിപ്പ് കൊടുത്ത് തെറ്റിനെ സദാകാലത്തേക്ക് തിരുത്തണം. ആരുടെയും ആധാരമെടുക്കരുത്, അതിന്റെ അര്ത്ഥം പിന്നെ ഇങ്ങനെയെടുക്കരുത്, അതായത് നിങ്ങള്ക്ക് മുതിര്ന്നവരുടെ ശിക്ഷണം കേള്ക്കേണ്ടതില്ല എന്ന്, പക്ഷെ തെറ്റ് ചെയ്തതിന് ശേഷം മുകളില് നിന്ന് മുന്നറിയിപ്പ് ലഭിക്കുന്നതിന് മുമ്പേ തന്നെ തിരുത്തിയിരുന്നുവെങ്കില് ചെറിയ സൂചന ലഭിക്കുന്നതിലൂടെ തെറ്റിനെ പെട്ടെന്ന് തന്നെ മനസ്സിലാക്കാന് കഴിയും. അല്ലെങ്കില് നോക്കൂ, മനസ്സിലാക്കിക്കൊടുക്കുന്നതിന് പോലും എത്ര പ്രയത്നിക്കേണ്ടി വരും. ശരി, ഓം ശാന്തി.
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!