23 June 2022 Malayalam Murli Today | Brahma Kumaris

23 June 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

22 June 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ഇവിടെയുള്ള കോടികളൊന്നും നിങ്ങള്ക്ക് പ്രയോജനപ്പെടുകയില്ല, എല്ലാം മണ്ണില് പൂണ്ടുപോകും, അതിനാല് നിങ്ങള് ഇപ്പോള് സത്യഖണ്ഡത്തിലേക്ക് വേണ്ടി സത്യമായ സമ്പാദ്യം ചെയ്യൂ.

ചോദ്യം: -

ഏതൊരു കാര്യം കാരണമാണ് നിങ്ങള് ബ്രാഹ്മണരെ ദേവതകളേക്കാള് ഉയര്ന്നവരായി കണക്കാക്കുന്നത്?

ഉത്തരം:-

നമ്മള് ബ്രാഹ്മണര് ഇപ്പോള് സര്വ്വരുടേയും ആത്മീയ സേവനം ചെയ്യുകയാണ്. നമ്മള് എല്ലാ ആത്മാക്കളേയും ബാബയുമായി കൂടിക്കാഴ്ച നടത്തിക്കുന്നു. ഈ പൊതു സേവനം ദേവതകള്ക്ക് ചെയ്യാന് കഴിയുകയില്ല. അവിടെ യഥാ രാജാ റാണി അതുപോലെയായിരിക്കും പ്രജകളും, ഇവിടെ എന്താണോ പുരുഷാര്ത്ഥം ചെയ്യുന്നത് അതിന്റെ പ്രാലബ്ധം അനുഭവിക്കും. ദേവതകള് സേവനം ചെയ്യുന്നില്ല അതിനാല് നിങ്ങള് ദേവതകളെക്കാള് ഉയര്ന്നവരാണ്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. ഇവിടെ ആരുടെ സഭയാണ് കൂടിയിരിക്കുന്നത്? ജീവാത്മാക്കളുടേയും പരമാത്മാവിന്റേയും. ശരീരം ഉള്ളവരെയാണ് ജീവാത്മാവ് എന്ന് പറയുന്നത്, അവരാണ് മനുഷ്യര്, അതുപോലെ ബാബയെ പരമാത്മാവ് എന്നും പറയുന്നു. ജീവാത്മാക്കളും പരമാത്മാവും അനേക കാലം വേര്പിരിഞ്ഞിരുന്നു…..ഇതിനെ മംഗളമായ കൂടികാഴ്ച എന്നാണ് പറയുന്നത്. കുട്ടികള്ക്ക് അറിയാം പരംപിതാ പരമാത്മാവിനെ ജീവാത്മാവ് എന്ന് പറയാന് കഴിയുകയില്ല എന്തുകൊണ്ടെന്നാല് ബാബ ഒരു ശരീരത്തെ ആധാരമാക്കുകയാണ് ചെയ്യുന്നത്. സ്വയം പറയുകയാണ് കുട്ടികളേ എനിക്കും ഈ പ്രകൃതിയുടെ ആധാരം ഉപയോഗിക്കേണ്ടി വരുന്നു. ഞാന് ഗര്ഭത്തിലേക്ക് പ്രവേശിക്കുന്നില്ല. ഞാന് ഇതില് പ്രവേശിച്ച് നിങ്ങള്ക്ക് മനസ്സിലാക്കി തരുകയാണ്. നിങ്ങള് ജീവാത്മാക്കള്ക്ക് തന്റെതായ ശരീരമുണ്ട്. എനിക്ക് സ്വന്തമായി ശരീരമില്ല. അതിനാല് ഇത് വേറിട്ട സഭ ആണല്ലോ. ഇവിടെ ഏതെങ്കിലും ഗുരുവോ, ശിഷ്യനോ, അനുയായിയോ ഇരിക്കുന്നില്ല. ഇല്ല, ഇത് വിദ്യാലയമാണ്. ഗുരുവിന് ശേഷം ആ സ്ഥാനത്ത് ആരാണ് ഇരിക്കുക എന്നൊന്നും ഇവിടെയില്ല. സീറ്റിന്റെ കാര്യമൊന്നുമില്ല. നിങ്ങളെ പഠിപ്പിക്കുന്നത് ആരാണെന്ന നിശ്ചയവും നിങ്ങള്ക്ക് ഉണ്ട്. നിശ്ചയമില്ലാതെ ആര്ക്കും ഇവിടെ വരാന് കഴിയുകയില്ല. ജീവാത്മാക്കളുടെ വര്ണ്ണം ബ്രാഹ്മണ വര്ണ്ണമാണ് എന്തുകൊണ്ടെന്നാല് ബ്രഹ്മാവിലൂടെ പരംപിതാ പരമാത്മാവാണ് രചന രചിക്കുന്നത്. നിങ്ങള്ക്ക് അറിയാം നമ്മള് ബ്രാഹ്മണരാണ്, എല്ലാവരേക്കാളും സര്വ്വോത്തമരാണ്, ദേവതകളേക്കാള് ഉത്തമരാണ്. ദേവതകള് ജനങ്ങളുടെ സേവനമൊന്നും ചെയ്യുന്നില്ല. അവിടെ യഥാ രാജാ റാണി തഥാ പ്രജാ എന്നാണ്, ആരാണോ പുരുഷാര്ത്ഥം ചെയ്യുന്നത് അതിനനുസരിച്ച് പ്രാലബ്ധം അനുഭവിക്കും. സേവനമൊന്നും ചെയ്യുന്നില്ല. ബ്രാഹ്മണരാണ് സേവനം ചെയ്യുന്നത്. കുട്ടികള്ക്ക് അറിയാം നമ്മള് പരിധിയില്ലാത്ത ബാബയില് നിന്ന് 5000 വര്ഷങ്ങള്ക്ക് മുമ്പത്തേതു പോലെ രാജയോഗം അഭ്യസിക്കുകയാണ്. നിങ്ങള് കുട്ടികളാണ്. ഇവിടെ ശിഷ്യരുടെ കാര്യമൊന്നുമില്ല. ബാബ ഇടയ്ക്കിടയ്ക്ക് കുട്ടികളേ കുട്ടികളേ എന്ന് പറഞ്ഞ് മനസ്സിലാക്കി തരുന്നുണ്ട്. നിങ്ങള് ഇപ്പോള് ആത്മാഭിമാനി ആയിരിക്കുകയാണ്. ആത്മാവ് അവിനാശിയാണ്, ശരീരം വിനാശിയാണ്. ശരീരത്തെ വസ്ത്രം എന്നാണ് പറയാറുള്ളത്. ഇത് അഴുക്ക് നിറഞ്ഞ വസ്ത്രമാണ് എന്തുകൊണ്ടെന്നാല് ആത്മാവ് ആസുരീയ മതത്തിലൂടെ വികാരങ്ങളില് പോകുന്നുണ്ട്, പതിതമാകുന്നുണ്ട്. വികാരത്തില് നിന്ന് തന്നെയാണ് പാവനം അല്ലെങ്കില് പതിതം എന്ന ശബ്ദങ്ങള് വരുന്നത്. ബാബ പറയുകയാണ് ഇനി കൂടുതല് പതിതമാകരുത്. ഇപ്പോള് സര്വ്വരും രാവണന്റെ ചങ്ങലകളില് കുടുങ്ങിയിരിക്കുകയാണ് എന്തുകൊണ്ടെന്നാല് ഇത് രാവണന്റെ രാജ്യമാണ്. അതിനാല് ബാബ നിങ്ങളെ രാവണന്റെ രാജ്യത്തില് നിന്ന് മുക്തമാക്കി രാമന്റെ രാജ്യത്തിലേക്ക് കൊണ്ടു പോവുകയാണ്. ഗോഡ് ഫാദര് മുക്തി ദാതാവാണ്, പറയുകയാണ് ഞാന് സര്വ്വരേയും ദുഖത്തില് നിന്നും മോചിപ്പിച്ച് തിരിച്ച് ശാന്തിധാമത്തിലേക്ക് കൂട്ടി കൊണ്ടു പോകും. അവിടെ പോയി വീണ്ടും കുട്ടികള്ക്ക് ആദ്യം മുതല് തന്റെ പാര്ട്ട് ആവര്ത്തിക്കണം. ദേവതകളുടെ പാര്ട്ടാണ് ആദ്യമാദ്യം ആവര്ത്തിക്കപ്പെടുക. ആദ്യം അവരാണ് ഉണ്ടായിരുന്നത്. ഇപ്പോള് വീണ്ടും ബ്രഹ്മാവിലൂടെ ആദി സനാതന ദേവി ദേവതകളുടെ ധര്മ്മത്തിന്റെ സ്ഥാപന നടക്കണം. കലിയുഗത്തിന്റെ വിനാശം സമീപത്താണ് ഉള്ളത്. വളരെയധികം ഇരുട്ടിലാണ് കഴിയുന്നത്. കോടിപതികളായിരിക്കാം, ഇത് രാവണന്റെ വലിയ ഷോയാണ്, ഇതില് അത്യാര്ത്തി ഉള്ളവരായി കുടുങ്ങിയിരിക്കുകയാണ്. ബാബ മനസ്സിലാക്കി തരുകയാണ് ഇത് അസത്യമായ സമ്പാദ്യമാണ്, ഇതെല്ലാം മണ്ണില് ലയിച്ചു ചേരും. അവര്ക്ക് ഒന്നും സമര്പ്പിക്കേണ്ട കാര്യമൊന്നുമില്ല. നിങ്ങള് ഭാവിയിലെ 21 ജന്മങ്ങളിലേക്ക് ബാബയില് നിന്നും സമ്പത്തെടുക്കാന് വന്നിരിക്കുകയാണ്. ഇത് സത്യഖണ്ഡത്തിലേക്കുള്ള സത്യമായ സമ്പാദ്യമാണ്. സര്വ്വര്ക്കും തിരിച്ച് പോകണം. സര്വ്വരുടേതും വാനപ്രസ്ഥ അവസ്ഥയാണ്. ബാബ പറയുകയാണ് സര്വ്വരുടേയും സദ്ഗതി ദാതാവ് ഒരു സദ്ഗുരുവായ ബാബയാണ്. സന്യാസിമാരുടേയും പതിതരുടേയും ഉദ്ധാരണം ഞാനാണ് ചെയ്യുന്നത്. ചെറിയ കുട്ടികള്ക്ക് പോലും ശിവബാബയെ ഓര്മ്മിക്കൂ എന്ന് പഠിപ്പിച്ചു കൊടുക്കണം. ബാക്കി എല്ലാ ചിത്രങ്ങളേയും മാറ്റിക്കോള്ളൂ. ഒരു ശിവബാബ രണ്ടാമത് ആരുമില്ല.

നിങ്ങള്ക്കറിയാം നമ്മള് ബാബയില് നിന്നും പരിധിയില്ലാത്ത സുഖത്തിന്റെ സമ്പത്ത് നേടാന് വന്നിരിക്കുകയാണ്. പരിധിയുള്ള അച്ഛനില് നിന്നും പരിധിയുള്ള സമ്പത്ത് ജന്മജന്മങ്ങളായി നേടിയതാണ്, രാവണന്റെ ആസുരീയ മതത്തിലൂടെ പതിതമായി മാറി. മനുഷ്യര് ഈ കാര്യങ്ങളെയൊന്നും മനസ്സിലാക്കുന്നില്ല. രാവണനെ കത്തിക്കാറുണ്ട് അപ്പോള് അത് കത്തി ഇല്ലാതാകണമല്ലോ. മനുഷ്യനെ കത്തിക്കുകയാണെങ്കില് അവരുടെ നാമവും രൂപവുമെല്ലാം ഇല്ലാതാകും. രാവണന്റെ പേരും രൂപവും ഇല്ലാതാകുന്നില്ല, വീണ്ടും വീണ്ടും കത്തിക്കുകയാണ്. ബാബ പറയുകയാണ് ഈ 5 വികാരങ്ങളാകുന്ന രാവണന് 63 ജന്മങ്ങളിലെ ശത്രുവാണ്. ഭാരതത്തിന്റെ ശത്രു അര്ത്ഥം നമ്മുടേതാണ്. എപ്പോഴാണോ വാമമാര്ഗ്ഗത്തിലേക്ക് വന്നത് അപ്പോഴാണ് രാവണന്റെ ജയിലില് കുടുങ്ങിയത്. തീര്ച്ചയായും അരകല്പം രാവണന്റെ രാജ്യമാണ്. രാവണന് കത്തുന്നുമില്ല, മരിക്കുന്നുമില്ല. ഇപ്പോള് നിങ്ങള്ക്ക് അറിയാം രാവണന്റെ രാജ്യത്തില് നമ്മള് വളരെ ദു:ഖികളാണ്. ദു:ഖത്തിന്റേയും സുഖത്തിന്റേയും കളിയാണ് ഇത്. പാടുന്നുമുണ്ട് മായയോട് തോറ്റു, മായയോട് ജയിച്ചു…….ഇപ്പോള് മായയെ ജയിച്ച് നമ്മള് വീണ്ടും രാമ രാജ്യം നേടുകയാണ്. രാമന്റേയും സീതയുടേയും രാജ്യം ത്രേതയിലാണ്. സത്യയുഗമാണ് ലക്ഷ്മി നാരായണന്റെ രാജ്യം. അവിടെ ആദി സനാതന ദേവി ദേവതാ ധര്മ്മമാണ് ഉണ്ടായിരുന്നത്, അതിനെ ഈശ്വരീയ രാജ്യം എന്നാണ് പറയുക, അത് ബാബയാണ് സ്ഥാപിക്കുന്നത്. ബാബയെ ഒരിക്കലും സര്വ്വവ്യാപി എന്ന് പറയാന് കഴിയുകയില്ല. സഹോദര ബന്ധമുണ്ട്. ബാബ ഒന്നാണ് നിങ്ങള് പരസ്പരം സഹോദര- സഹോദരരാണ്. ബാബയിരുന്ന് ആത്മാക്കളെയാണ് പഠിപ്പിക്കുന്നത്. ബാബയുടെ ആജ്ഞയാണ് എന്നെ ഓര്മ്മിക്കണം. ഭക്തിയുടെ ഫലം നല്കാനാണ് ബാബ വന്നിരിക്കുന്നത്. ആര്ക്ക്? ആരാണോ ആദ്യം മുതല് അവസാനം വരെ ഭക്തി ചെയ്തിരിക്കുന്നത് അവര്ക്ക്. ആദ്യമാദ്യം നിങ്ങള് ഒരു ശിവബാബയുടെ ഭക്തിയാണ് ചെയ്തിരുന്നത്. സോമനാഥ ക്ഷേത്രം എത്ര ഉയര്ന്നതാണ്. നിങ്ങള് ചിന്തിക്കണം നിങ്ങള് എത്ര സമ്പന്നരാണ്. ഇപ്പോള് ദരിദ്രരും കക്കക്കു തുല്യവുമായി മാറിയിരിക്കുന്നു. ഇപ്പോള് നിങ്ങള്ക്ക് 84 ജന്മങ്ങളുടെ സ്മൃതി വന്നിരിക്കുകയാണ്. ഇപ്പോള് നിങ്ങള്ക്ക് അറിയാം നമ്മള് എന്തില് നിന്നും എന്തായി തീരും.

ഇപ്പോള് നിങ്ങള്ക്ക് സ്മൃതി ഉണര്ന്നിരിക്കുകയാണ്. സ്മൃതിലബ്ധാ എന്ന ശബ്ദവും ഇപ്പോഴത്തേതാണ്, ഇതിന്റെ അര്ത്ഥം ഭഗവാന് വന്ന് സംസ്കൃതത്തില് ഗീത കേള്പ്പിച്ചുവെന്ന് കരുതരുത് .സംസ്കൃതത്തില് ആയിരുന്നെങ്കില് കുട്ടികള്ക്ക് ഒന്നും മനസ്സിലാകില്ല. ഹിന്ദി ഭാഷ തന്നെയാണ് മുഖ്യമായത്. എന്താണോ ഈ ബ്രഹ്മാവിന്റെ ഭാഷ അതിലാണ് നിങ്ങള്ക്കും മനസ്സിലാക്കി തരുന്നത്. കല്പ കല്പം ഈ ഭാഷയിലാണ് മനസ്സിലാക്കി തരുന്നത്. നിങ്ങള്ക്ക് അറിയാം നമ്മള് ബാപ്ദാദയുടെ സമീപത്താണ് ഇരിക്കുന്നത്. ഇത് വീടാണ് – ഇവിടെ മമ്മയും ബാബയും, സഹോദരന്മാരും സഹോദരിമാരുമാണ് ഉള്ളത്. ഇതല്ലാതെ വേറെ ഒരു സംബന്ധവുമില്ല. എപ്പോഴാണോ പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികളായത് അപ്പോഴാണ് സഹോദരി- സഹോദര സംബന്ധം വരുന്നത്. അല്ലെങ്കില് ആത്മാവിന്റെ സംബന്ധത്തില് സഹോദര- സഹോദരരാണ്. ബാബയില് നിന്നും സമ്പത്ത് ലഭിക്കുകയാണ്. ആത്മാവിന് അറിയാം നമ്മുടെ ബാബ വന്നിട്ടുണ്ട്. നിങ്ങള് ബ്രഹ്മാണ്ഡത്തിന്റെ അധികാരികളായിരുന്നു. ബാബയും ബ്രഹ്മാണ്ഡത്തിന്റെ അധികാരിയാണ്. ഏതുപോലെ ആത്മാവ് നിരാകാരിയാണോ അതുപോലെ പരമാത്മാവും നിരാകാരിയാണ്. പേര് തന്നെ പരംപിതാ പരമാത്മാവാണ് അര്ത്ഥം ഉയര്ന്നതിലും ഉയര്ന്ന ലോകത്തില് വസിക്കുന്ന ആത്മാവാണ്. പരമമായ ആത്മാവ് അര്ത്ഥം പരമാത്മാവ് എന്നാണ്. അച്ഛനില് നിന്നും സമ്പത്ത് ലഭിക്കും. ഇവിടെ ഏതെങ്കിലും സാധു സന്യാസി മഹാത്മാവൊന്നുമില്ല. മക്കളാണ്, അച്ഛനില് നിന്നും പരിധിയില്ലാത്ത സമ്പത്ത് നേടുകയാണ്, അതല്ലാതെ വേറെയാര്ക്കും സമ്പത്ത് നല്കാന് സാധിക്കുകയില്ല. സത്യയുഗത്തിന്റെ സ്ഥാപന ചെയ്യുന്നത് ബാബയാണ്. ബാബ സദാ സുഖമാണ് നല്കുന്നത്. അല്ലാതെ സുഖവും ദു:ഖവും ബാബയാണ് നല്കുന്നത് എന്ന് പറയരുത്. അങ്ങനെ നിയമമില്ല. ബാബ സ്വയം പറയുകയാണ് ഞാന് നിങ്ങള് കുട്ടികളെ പുരുഷാര്ത്ഥം ചെയ്യിപ്പിക്കുകയാണ്, 21 ജന്മങ്ങളിലേക്ക് ദേവതയാകൂ. അപ്പോള് സുഖദാതാവായില്ലേ, ദു:ഖത്തെ ഹരിച്ച് സുഖമാണ് നല്കുന്നത്. ഇപ്പോള് നിങ്ങള്ക്കറിയാം ദു:ഖം ആരാണ് നല്കുന്നത്? രാവണന്. ഇതിനെ വികാരി ലോകം എന്നാണ് പറയുക. സ്ത്രീയും പുരുഷനും രണ്ടു പേരും വികാരികളാണ്. സത്യയുഗത്തില് രണ്ടുപേരും നിര്വ്വികാരികളായിരുന്നു. ലക്ഷ്മി നാരായണന്റെ രാജ്യമായിരുന്നു. അവിടെ നിയമപൂര്വ്വമാണ് രാജ്യം നടന്നിരുന്നത്. പ്രകൃതി പോലും നിങ്ങളുടെ ആജ്ഞയിലൂടെ നടന്നിരുന്നു. അവിടെ ഒരു ഉപദ്രവവും ഉണ്ടാകില്ല. നിങ്ങള് കുട്ടികള് സ്ഥാപനയുടെ സാക്ഷാത്കാരം കണ്ടിട്ടുണ്ട്. തീര്ച്ചയായും വിനാശവും നടക്കും, ഹോളികയില് സ്വാംഗ് ഉണ്ടാക്കാറുണ്ടല്ലോ. ചോദിക്കുന്നുണ്ട് – ഇവരുടെ വയറില് നിന്നും എന്താണ് വരുക? അപ്പോള് പറഞ്ഞു മൂസല് (മിസൈല്) എന്ന്. ശരിയായ കാര്യം നിങ്ങള്ക്ക് അറിയാം. അവരുടെ സയിന്സ് എത്ര ശക്തിയുള്ളതാണ്. ബുദ്ധിയുടെ കാര്യമാണല്ലോ ഇത്. ശാസ്ത്രത്തിന് എത്രയാണ് അഹങ്കാരം. സുഖത്തിനു വേണ്ടി വസ്തുക്കളും വിമാനവുമെല്ലാം ഉണ്ടാക്കാറുണ്ട്. പിന്നീട് ഈ വസ്തുക്കളിലൂടെ വിനാശം നടക്കും. അവസാനം തന്റെ കുലത്തിന്റെ വിനാശം ചെയ്യും. നിങ്ങള് ഗുപ്തമാണ്. നിങ്ങള് ആരോടും യുദ്ധം ചെയ്യുന്നവരൊന്നുമല്ല, നിങ്ങള് ആര്ക്കും ദു:ഖവും കൊടുക്കില്ല. ബാബ പറയുകയാണ് മനസ്സാ വാചാ കര്മ്മണാ ആര്ക്കും ദു:ഖം കൊടുക്കരുത്. ബാബ എപ്പോഴെങ്കിലും ആര്ക്കെങ്കിലും ദു:ഖം കൊടുക്കുമോ? സുഖധാമത്തിന്റെ അധികാരിയാക്കുകയാണ്. നിങ്ങളും സര്വ്വര്ക്കും സുഖം കൊടുക്കണം. ബാബ മനസ്സിലാക്കി തരുന്നുണ്ട് – ആര് എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ, ശാന്തിയില് ഹര്ഷിതമുഖത്തോടെ കഴിയണം. യോഗത്തിലിരുന്ന് പുഞ്ചിരിച്ചു കൊണ്ട് കഴിയണം. നിങ്ങളുടെ യോഗബലത്തിലൂടെ അവരും ശാന്തരാകും. പ്രത്യേകിച്ചും ടീച്ചര്മാരുടെ പെരുമാറ്റം വളരെ നല്ലതായിരിക്കണം. ആരോടും വെറുപ്പ് വെക്കരുത്. ബാബ പറയുകയാണ് എനിക്ക് ആരോടും വെറുപ്പ് ഇല്ല. അറിയുന്നുണ്ട് എല്ലാവരും പതിതരാണ്, ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടതായണ്. അറിയുന്നുണ്ട് ഇവരുടെ പെരുമാറ്റം ഇങ്ങനെയായിരിക്കും. കഴിക്കുന്നതും കുടിക്കുന്നതും എത്ര അഴുക്കുള്ളതാണ്. സര്വ്വര്ക്കും ജീവിതത്തിനോട് വളരെ സ്നേഹം ഉണ്ടായിരിക്കും. നമുക്കും ജീവിതത്തിനോട് വളരെ സ്നേഹമുണ്ട്. അറിയുന്നുണ്ട് ഇതിലൂടെ നാം ബാബയില് നിന്ന് സമ്പത്ത് നേടുകയാണ്. യോഗത്തില് കഴിയുന്നതിലൂടെ നിങ്ങളുടെ ആയുസ്സ് വര്ദ്ധിക്കും, വികര്മ്മം കുറയും. ഭാവിയിലെ 21 ജന്മങ്ങളിലേക്ക് ആയുസ്സ് വര്ദ്ധിക്കും. പുരുഷാര്ത്ഥം ഇപ്പോഴാണ് ചെയ്യുന്നത് എന്നാല് പിന്നീട് പ്രാലബ്ധം അനുഭവിക്കും. യോഗബലത്തിലൂടെ നമ്മള് ആരോഗ്യമുള്ളവരാകും, ജ്ഞാനത്തിലൂടെ സമ്പന്നരാകും. ആരോഗ്യവും സമ്പത്തുമുണ്ടെങ്കില് സുഖവുമുണ്ടാകും. കേവലം സമ്പത്തുണ്ട് എന്നാല് ആരോഗ്യമില്ലെങ്കില് സുഖമായി ജീവിക്കാന് കഴിയുകയില്ല. എത്രയോ രാജാക്കന്മാരും, ധനവാന്മാരും രോഗികളായി, മുടന്തരായിട്ടുണ്ട്. അങ്ങനെയുള്ള വികര്മ്മം ചെയ്തതു കൊണ്ടാണ് ഇതുപോലെ ആയി തീര്ന്നത് എന്ന് അവരെ കുറിച്ച് പറയും. ബാബ ധാരാളം കാര്യങ്ങള് കേള്പ്പിക്കുന്നുണ്ട്, എന്നാല് പുറത്ത് പോകുന്നതോടെ ഇവിടെ കേട്ടത് ഇവിടെ തന്നെ വെച്ച് പോകരുത്. അങ്ങനെ ആകരുത്. ധാരണ ചെയ്യണം, മറ്റൊന്നും ഓര്മ്മ വരരുത്, ബാബയെ ഓര്മ്മിക്കണം. ഉള്ളില് വളരെ ഗുപ്തമായി മഹിമ ചെയ്യണം. ബാബ അങ്ങ് വന്ന് പഠിപ്പിക്കുമെന്ന് എന്റെ മനസ്സില് ഉണ്ടായിരുന്നില്ല. നിരാകാരനായ പരംപിതാ പരമാത്മാവാണ് വന്ന് പഠിപ്പിക്കുന്നത് എന്ന് ഒരു ശാസ്ത്രത്തിലുമില്ല, എന്നാല് ബാബാ ഇപ്പോള് ഞങ്ങള്ക്ക് മനസ്സിലായി. ബാബയ്ക്ക് പകരം കൃഷ്ണന്റെ പേര് എഴുതിയതിലൂടെ ഗീതയില് തെറ്റു വരുത്തി. കൃഷ്ണന്റെ ചരിത്രമൊന്നും ഉണ്ടാകില്ല. ഗീത ഈ സംഗമത്തിന്റെ ശാസ്ത്രമാണ്. അവര് അതിനെ ദ്വാപരത്തിലാണ് കാണിച്ചത്. അതിനാല് ബാബ പറയുകയാണ് കുട്ടികളേ മറ്റു കാര്യങ്ങളെ ഉപേക്ഷിച്ച് പഠിപ്പില് ശ്രദ്ധിക്കണം. ബാബയെ ഓര്മ്മിക്കുന്നില്ലെങ്കില്, പഠിപ്പില് ശ്രദ്ധ ഇല്ലെങ്കില് സമയം പാഴാക്കുകയാണ്. നിങ്ങളുടെ സമയം വളരെ വിലപ്പെട്ടതാണ്. അതിനാല് പാഴാക്കരുത്. ശരീരത്തിനു വേണ്ടി ജോലി ചെയ്യൂ. പക്ഷെ അനാവശ്യമായ കാര്യങ്ങളില് സമയം പാഴാക്കരുത്. നിങ്ങളുടെ ഓരോ നിമിഷവും വജ്രത്തെ പോലെ വിലപ്പെട്ടതാണ്. ബാബ പറയുന്നു മന്മനാഭവ . ആ സമയം നിങ്ങളുടെ ലാഭത്തിന്റേതായിരിക്കും, ബാക്കി സമയം പാഴാക്കുകയാണ്. എത്ര സമയം പാഴാക്കുന്നുണ്ട് എന്നതിന്റെ ചാര്ട്ട് വെക്കണം. മന്മനാഭവ എന്ന ശബ്ദവുമുണ്ടല്ലോ. അരകല്പം ജീവന്മുക്തിയിലായിരുന്നു പിന്നെ അരകല്പം ജീവന്ബന്ധനത്തിലായി. സതോപ്രധാനം സതോ രജോ തമോവിലേക്ക് വന്നു പിന്നെ നമ്മള് ജീവന്മുക്തരാവുകയാണ്. ആക്കി തീര്ക്കുന്നത് ബാബയാണ്. സര്വ്വര്ക്കും ജീവന്മുക്തി ലഭിക്കുകയാണ്. താന്താങ്ങളുടെ ധര്മ്മം അനുസരിച്ച് ആദ്യമാദ്യം സുഖം അനുഭവിക്കും പിന്നെ ദു:ഖവും. ആദ്യമായി പുതിയ ആത്മാക്കള് വരും, അവര് ആദ്യം സുഖം അനുഭവിക്കും. ചിലരുടേയെല്ലാം മഹിമ പാടുന്നുണ്ട് കാരണം പുതിയ ജന്മമാണെങ്കില് അവരില് ശക്തി ഉണ്ടാകും. നിങ്ങളുടെ ഉള്ളില് സന്തോഷത്തിന്റെ വാദ്യം മുഴങ്ങണം. നമ്മള് ബാപ്ദാദയുടെ അടുത്താണ് ഇരിക്കുന്നത്. ഇപ്പോള് പുതിയ രചന നടക്കുകയാണ്. നിങ്ങളുടേത് സത്യയുഗത്തേക്കാളും ഉയര്ന്ന മഹിമയാണ് ഇപ്പോഴുള്ളത്. ജഗദംബ, ദേവിമാരെല്ലാം സംഗമത്തിലാണ് ഉണ്ടായിരുന്നത്. നിങ്ങള്ക്ക് അറിയാം നിങ്ങളും ബ്രാഹ്മണരാണ് പിന്നെ പൂജക്ക് യോഗ്യരായ ദേവതകളാകും. പിന്നീട് നിങ്ങളുടെ ഓര്മ്മചിഹ്നങ്ങള് ക്ഷേത്രത്തില് പൂജിക്കും. നിങ്ങള് ചൈതന്യ ദേവിമാരായി മാറുകയാണ്. അത് ജഡമാണ്. അവരോട് ചോദിക്കൂ ഇവര് എങ്ങനെയാണ് ദേവി ആയി മാറിയത്? ആരെങ്കിലും സംസാരിക്കാന് വരുകയാണെങ്കില് പറഞ്ഞു കൊടുക്കണം അതായത് നമ്മള് ബ്രാഹ്മണരായിരുന്നു പിന്നീട് ദേവതകളായതാണ്. നിങ്ങള് ചൈതന്യത്തിലുണ്ട്. നിങ്ങള് പറയുന്നുണ്ട് ഈ ജ്ഞാനം എത്ര ഫസ്റ്റ് ക്ലാസ്സാണ്. നിങ്ങള് സ്ഥാപന ചെയ്യുകയാണ്. കുട്ടികള് പറയുകയാണ് ബാബാ ഞങ്ങള് ലക്ഷ്മി നാരായണനേക്കാള് കുറഞ്ഞ പദവി നേടുകയില്ല, ഞങ്ങള് പൂര്ണ്ണമായി സമ്പത്തെടുക്കും എന്നെല്ലാം. ഇത് വിദ്യാലയമാണ്. എല്ലാവരും പറയുന്നുണ്ട് പ്രാചീന രാജയോഗം പഠിക്കുകയാണ് ഞങ്ങള്. യോഗത്തിലൂടെ ദേവി ദേവതകളാകും. ഇപ്പോള് ശൂദ്രനില് നിന്നും ബ്രാഹ്മണനാവുകയാണ്. പിന്നെ ബ്രാഹ്മണനില് നിന്നും ദേവതയാകും. മുഖ്യമായത് ഓര്മ്മയാണ്. ഓര്മ്മയിലാണ് മായ വിഘ്നം ഉണ്ടാക്കുന്നത്. നിങ്ങള് വളരെ പരിശ്രമം ചെയ്യുന്നുണ്ട്, എന്നിട്ടും ബുദ്ധി അങ്ങോട്ടും ഇങ്ങോട്ടും ഓടുകയാണ്. ഇതിലാണ് മുഴുവന് പരിശ്രമവും. ശരി.

വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ബാബയെ പോലെ സുഖദാതാവാകണം. മനസ്സാ വാചാ കര്മ്മണാ ആര്ക്കും ദു:ഖം കൊടുക്കരുത്. സദാ ശാന്തചിത്തരായി ഹര്ഷിതമുഖരായിരിക്കണം.

2) അനാവശ്യമായ ചിന്തകളില് സമയത്തെ പാഴാക്കരുത്. ഉള്ളു കൊണ്ട് ബാബയുടെ മഹിമ ചെയ്യണം.

വരദാനം:-

ഏത് കുട്ടികളാണോ ഓരോ കര്മ്മവും ശ്രേഷ്ഠ മതപ്രകാരം ചെയ്തുകൊണ്ട് പരിധിയില്ലാത്ത ആത്മീയ ലഹരിയില് ഇരിക്കുന്നത്, അവര് കര്മ്മം ചെയ്തുകൊണ്ടും കര്മ്മത്തിന്റെ ബന്ധനത്തില് വരികയില്ല, നിര്മ്മോഹിയും സ്നേഹിയുമായിരിക്കും. കര്മ്മയോഗിയായി കര്മ്മം ചെയ്യുന്നതിലൂടെ അവരുടെയടുത്ത് ദു:ഖത്തിന്റെ അലകള്ക്ക് വരാന് സാദ്ധ്യമല്ല, അവര് സദാ സ്നേഹിയും വേറിട്ടവരുമായിരിക്കും. ഏതൊരു കര്മ്മത്തിന്റെയും ബന്ധനം അവരെ അവക്ക് നേരെ ആകര്ഷിക്കുക സാദ്ധ്യമല്ല. സദാ അധികാരിയായി കര്മ്മം ചെയ്യിപ്പിക്കുന്നു, അതിനാല് ബന്ധനമുക്ത സ്ഥിതിയുടെ അനുഭവം ഉണ്ടാകുന്നു. അങ്ങനെയുള്ള ആത്മാവ് സ്വയവും സന്തുഷ്ടരായിരിക്കും മറ്റുള്ളവരെയും സന്തുഷ്ടരാക്കുന്നു.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top