23 June 2021 Malayalam Murli Today | Brahma Kumaris
23 june 2021 Read and Listen today’s Gyan Murli in Malayalam
22 June 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ-ഓര്‍മ്മയിലൂടെ ആത്മാവിലെ അഴുക്കിനെ ഇല്ലാതാക്കിക്കൊണ്ടിരിക്കൂ, ആത്മാവ് തികച്ചും പാവനമായി മാറിയാല്‍ മാത്രമെ വീട്ടിലേക്ക് പോകാന്‍ സാധിക്കുകയുള്ളൂ.
ചോദ്യം: -
ഈ അന്തിമ ജന്മത്തില് ബാബയുടെ ഏതൊരു നിര്‍ദേശത്തെ പാലിക്കുന്നതിലാണ് കുട്ടികളുടെ മംഗളം അടങ്ങിയിട്ടുള്ളത്?
ഉത്തരം:-
ബാബ പറയുന്നു- മധുരമായ കുട്ടികളെ, ഈ അന്തിമ ജന്മത്തില് ബാബയില്‍ നിന്നും പൂര്‍ണ്ണമായ സമ്പത്തെടുക്കൂ. ബുദ്ധിയെ പുറമെ അലയിക്കരുത്, വിഷത്തെ ഉപേക്ഷിച്ച് അമൃതം പാനം ചെയ്യൂ. നിങ്ങള്‍ക്ക് 63 ജന്മങ്ങളുടെ ശീലം ഈ അന്തിമ ജന്മത്തിലാണ് ഇല്ലാതാക്കേണ്ടത്. അതിനാല്‍ രാത്രിയും പകലും പരിശ്രമിച്ച് ദേഹീ അഭിമാനിയായി മാറൂ.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഓം ശാന്തി. ശാന്തിധാമം വിശ്രമിക്കാനുള്ള സ്ഥലമാണ്. ഈ ലോകത്തിലെല്ലാവരും ക്ഷീണിച്ചിരിക്കുകയാണ്. നമുക്ക് നമ്മുടെ സുഖധാമത്തിലേക്ക് പോകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ഈ ലോകത്തിലിരിക്കാന് ആരും ഇഷ്ടപ്പെടുന്നില്ല. സ്വര്‍ഗ്ഗത്തെ കാണുമ്പോള്‍ നരകത്തിനോട് എങ്ങനെ പ്രീതിയുണ്ടാകാനാണ്! പറയുന്നു ബാബാ, എത്രയും പെട്ടെന്ന് ഈ ദുഃഖധാമത്തില് നിന്നും നമ്മെ കൊണ്ടു പോകൂ. മനസ്സിലാക്കി തരുന്നു-ഈ ലോകം അഴുക്കാണ്. ഈ ലോകത്തെ ആസുരീയ ലോകം അഥവാ നരകമെന്ന് പറയുന്നു. ഇത് നല്ല വാക്കാണോ? ദേവതകളുടെ ലോകവും നരകവും തമ്മില്‍ എത്ര വ്യത്യാസമാണ്. ഈ ആസുരീയ ലോകത്തോട് എല്ലാവരുടെയും മനസ്സ് മടുത്തിരിക്കുന്നു. പക്ഷെ ആര്‍ക്കും തിരിച്ചു പോകാന്‍ സാധിക്കില്ല. എല്ലാവരിലും തമോപ്രധാനതയുടെ കറയുണ്ട്. ആത്മാവില്‍ നിന്നും ഈ അഴുക്കിനെ ഇല്ലാതാക്കാനുള്ള പുരുഷാര്‍ത്ഥമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. നല്ല പുരുഷാര്ത്ഥികളുടെ അവസ്ഥ അവസാന സമയം നല്ലതായിരിക്കും. ഈ പഴയ ലോകം ഇല്ലാതാകും. ഇനി കുറച്ച് ദിവങ്ങള്‍ മാത്രമെ ബാക്കിയുള്ളൂ. എപ്പോള്‍ വരെ ബാബ വന്ന് തിരികെ കൊണ്ടു പോകുന്നില്ലയോ അതുവരെയും ആര്‍ക്കും തിരിച്ചു പോകാന്‍ സാധിക്കില്ല. ലോകത്തില്‍ ദുഃഖമാണല്ലോ. ഓരോ വീടുകളിലും എന്തെങ്കിലുമൊക്കെ കാരണത്താല്‍ ദുഃഖമുണ്ടായിരിക്കും. ബാബ നമ്മളെ ദുഃഖങ്ങളില്‍ നിന്ന് മുക്തമാക്കാന്‍ വേണ്ടി വന്നിരിക്കുകയാണ് എന്ന് നിങ്ങള്‍ കുട്ടികളുടെ ഹൃദയത്തിലുണ്ട്. നല്ല നിശ്ചയബുദ്ധികളായ കുട്ടികള്‍ ഒരിക്കലും ബാബയെ മറക്കില്ല. ബാബയെ സര്‍വ്വരുടേയും ദുഃഖ ഹര്ത്താവെന്നാണ് പറയുന്നത്. കുട്ടികള്‍ മാത്രമേ ബാബയെ തിരിച്ചറിയൂ. അഥവാ എല്ലാവരും തിരിച്ചറിയുകയാണെങ്കില്‍ എല്ലാ മനുഷ്യരും വന്ന് എവിടെയാണ് ഇരിക്കുക. ഇതൊരിക്കലും സംഭവ്യമല്ല. അതുകൊണ്ടാണ് ഡ്രാമയില്‍ അങ്ങനെയുള്ള യുക്തികളും രചിച്ചിട്ടുള്ളത്. ആരാണോ ശ്രീമതമനുസരിച്ച് ജീവിക്കുന്നത് അവര്‍ക്കു മാത്രമേ ഉയര്‍ന്ന പദവി പ്രാപ്തമാക്കൂ. ഇത് ശരിയാണ്. ശിക്ഷകള്‍ അനുഭവിച്ചിട്ടാണെങ്കിലും ശാന്തിധാമത്തിലേക്ക് അഥവാ പാവന ലോകത്തിലേക്ക് പോകും. എന്നാല്‍ ഉയര്‍ന്ന പദവി പ്രാപ്തമാക്കാന്‍ പുരുഷാര്‍ത്ഥം ചെയ്യണം. മറ്റൊന്ന് പാവനമാകാതെ പാവന ലോകത്തിലേക്ക് പോകാന്‍ സാധിക്കില്ല. ആത്മജ്യോതി പോയി പരമജ്യോതിയില് ലയിച്ചു എന്ന് പറയുന്നതൊന്നും ശരിയല്ല. ആദ്യമാദ്യം സൃഷ്ടിയിലേക്ക് വന്ന ലക്ഷ്മീ-നാരായണനു പോലും തിരിച്ചു പോകാന്‍ സാധിക്കില്ല, പിന്നെ എങ്ങനെയാണ് മറ്റെല്ലാവര്‍ക്കും പോകാന്‍ സാധിക്കുന്നത്! ലക്ഷ്മീ-നാരായണന്റേയും 84 ജന്മങ്ങള് പൂര്‍ത്തിയായി. ഇപ്പോള്‍ തിരിച്ചു പോകുന്നതിനു വേണ്ടി തപസ്സ് ചെയ്തു കൊണ്ടിരിക്കുകയാണ്. എല്ലാവരും ഒരു ബാബയെയാണ് വിളിക്കുന്നത്. അല്ലയോ ഈശ്വരീയ പിതാവേ! അല്ലയോ മുക്തിദാതാവേ! ഗോഡ് ഫാദറാണ് ദുഃഖത്തെ ഹരിച്ച് സുഖം നല്‍കുന്നത്. കൃഷ്ണനെയൊന്നുമല്ല വിളിക്കുന്നത്. ക്രിസ്ത്യാനികളാണെങ്കിലും മുസ്ലീങ്ങളാണെങ്കിലും എല്ലാവരും വിളിക്കുന്നത് അല്ലയോ പിതാവേ എന്നാണ്. ആത്മാവ് തന്റെ അച്ഛനെയാണ് വിളിക്കുന്നത്. നമ്മള് ആത്മാവാണെന്ന് മനസ്സിലാക്കുമ്പോഴാണ് അച്ഛനാണെന്ന് പറയുന്നത്. ആത്മാവ് വലുതല്ല, ഒരു നക്ഷത്രമാണ്. അതിസൂക്ഷ്മമാണ്. ബാബയുടെ സ്വരൂപം പോലെയാണ് ആത്മാവിന്റേതും. ഇപ്പോള്‍ നിങ്ങള്‍ ബാബയുടെ മഹിമ പാടുന്നു-സത്യവും ചൈതന്യവും ജ്ഞാനത്തിന്റെയും ആനന്ദത്തിന്റെയും സാഗരമാണ്. നിങ്ങള്‍ ആത്മാക്കളും ബാപ്സമാനമായി മാറുകയാണ്. നിങ്ങളുടെ ബുദ്ധിയില്‍ മുഴുവന്‍ സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം വന്നു കഴിഞ്ഞു. മറ്റൊരു മനുഷ്യനിലും ഈ ജ്ഞാനമില്ല. മുഴുവന്‍ ഭാരതത്തിലും മുഴുവന്‍ വിദേശത്തില്‍ പോലും തിരഞ്ഞു നോക്കൂ ആര്‍ക്കും ഇതിനെക്കുറിച്ച് അറിയില്ല. ആത്മാവാണ് 84 ജന്മങ്ങളുടെ പാര്‍ട്ട് അഭിനയിക്കുന്നത്. 84 ലക്ഷം സംഭവ്യമല്ല. 84 ലക്ഷം ജന്മങ്ങളെക്കുറിച്ച് ആര്‍ക്കും വര്‍ണ്ണിക്കാന്‍ പോലും സാധിക്കില്ല. ബാബ പറയുന്നു-നിങ്ങള്‍ക്ക് നിങ്ങളുടെ ജന്മങ്ങളെക്കുറിച്ച് അറിയില്ല. ഞാനാണ് പറഞ്ഞു തരുന്നത്. 84 ലക്ഷം ജന്മങ്ങളുണ്ടെങ്കില്‍ എങ്ങനെ വര്‍ണ്ണിക്കാന്‍ സാധിക്കും എന്ന് കേള്‍ക്കുന്ന കല്ലുബുദ്ധികള്ക്ക് പോലും മനസ്സിലാകുന്നില്ല.
നമ്മള് ബ്രാഹ്മണരാണ്, നമ്മള് തന്നെയാണ് 84 ജന്മങ്ങള് എടുത്തതെന്ന് ഇപ്പോഴാണ് നിങ്ങള്‍ക്കറിയുന്നത്. ബ്രഹ്മാവും 84 ജന്മങ്ങള് എടുത്തിട്ടുണ്ട്. വിഷ്ണുവും 84 ജന്മങ്ങള് എടുത്തിട്ടുണ്ട്. ബ്രഹ്മാവ് തന്നെയാണ് വിഷ്ണുവും. വിഷ്ണു തന്നെയാണ് ബ്രഹ്മാവുമായി മാറുന്നത്. ലക്ഷ്മീ-നാരായണന് തന്നെയാണ് 84 ജന്മങ്ങള് എടുത്ത് ബ്രഹ്മാവും സരസ്വതിയുമായി മാറുന്നത്. ഇതും മനസ്സിലാക്കേണ്ട കാര്യമല്ലേ. ബാബ പറയുന്നു-ഓരോ 5000 വര്‍ഷത്തിനു ശേഷമാണ് ഞാന്‍ വന്ന് മനസ്സിലാക്കി തരുന്നത്. ഇത് 5000 വര്‍ഷത്തിന്റെ ചക്രമാണ്. ഇപ്പോള്‍ നിങ്ങള്‍ വര്‍ണ്ണങ്ങളുടെ രഹസ്യത്തെക്കുറിച്ചും മനസ്സിലാക്കി കഴിഞ്ഞു. ഹം സൊ സൊ ഹം എന്ന വാക്കിന്റെ അര്‍ത്ഥവും മനസ്സിലാക്കി. നമ്മള് ആത്മാക്കളാണ് ദേവതയായി മാറുന്നത്. പിന്നീട് നമ്മള് തന്നെയാണ് ക്ഷത്രിയരും വൈശ്യരും ശൂദ്രരുമായി മാറുന്നത്. ഇത്രയും ജന്മങ്ങളെടുത്ത് പിന്നീട് നമ്മള് തന്നെയാണ് ബ്രാഹ്മണരായി മാറുന്നത്. ഈ ഒരു ജന്മം ബ്രാഹ്മണരുടേതാണ്. ഇത് നിങ്ങളുടെ വജ്ര തുല്യമായ ജന്മമാണ്.
ബാബ പറയുന്നു- ഇത് നിങ്ങളുടെ ഉത്തമ ശരീരമാണ്, ഇതിലൂടെ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തിലെ സമ്പത്ത് പ്രാപ്തമാക്കാന്‍ സാധിക്കും. അതുകൊണ്ട് ഇപ്പോള്‍ ബുദ്ധി മറ്റൊരു വശത്തും അലയരുത്. ജ്ഞാനാമൃതം കുടിക്കൂ. നമ്മള് തന്നെയാണ് 84 ജന്മങ്ങള് എടുത്തത് എന്ന് മനസ്സിലായി. ആദ്യം നിങ്ങള്‍ സത്യയുഗത്തില്‍ സതോപ്രധാനമായിരുന്നു. പിന്നീട് സതോ ആയി. പിന്നെ വെള്ളിയുടെ കറ പുരണ്ടു. മുഴുവന്‍ കണക്കും ബാബ പറഞ്ഞു തരുന്നു. ഇപ്പോള്‍ ഗവര്ണ്മെന്റും പറയുന്നുണ്ട്-സ്വര്‍ണ്ണത്തില്‍ കലര്‍പ്പ് ചേര്‍ക്കൂ. 14 കാരട്ട് സ്വര്‍ണ്ണം ധരിക്കൂ. സ്വര്‍ണ്ണത്തില്‍ കലര്‍പ്പ് ചേര്‍ക്കുന്നത് ഭാരതവാസികള്‍ അപശകുനമാണെന്ന് മനസ്സിലാക്കുന്നു. വിവാഹത്തിന് സത്യമായ സ്വര്‍ണ്ണമാണ് ധരിക്കുന്നത്. സ്വര്‍ണ്ണത്തിനോടും ഭാരതവാസികള്‍ക്ക് സ്നേഹമുണ്ട്. എന്തുകൊണ്ട്? ഭാരതത്തിന്റെ കാര്യമേ പറയണ്ട. സത്യയുഗത്തില്‍ സ്വര്‍ണ്ണ കൊട്ടാരങ്ങളും സുവര്‍ണ്ണ ഇഷ്ടികകളും ഉണ്ടായിരുന്നു. എങ്ങനെയാണോ ഇവിടെ ഇഷ്ടികകള്‍ കൂട്ടിയിട്ടിരിക്കുന്നത് അതു പോലെ സത്യയുഗത്തില്‍ സ്വര്‍ണ്ണത്തിന്റെയും വെളളിയുടെയും ഇഷ്ടികകളായിരിക്കും കൂട്ടിയിട്ടിരിക്കുക. മായയുടെ ഒരു കളിയെ കുറിച്ച് പറയുന്നു. സ്വര്‍ണ്ണത്തിന്റെ ഇഷ്ടികകള്‍ കണ്ടപ്പോള്‍ അത് എടുത്തു കൊണ്ടു പോകാം എന്ന് ചിന്തിച്ചു. താഴെ ഇറങ്ങി വന്ന് നോക്കിയപ്പോള്‍ ഒന്നുമില്ല. അതില്‍ എന്തെങ്കിലും രഹസ്യം അടങ്ങിയിരിക്കും. പെണ്‍കുട്ടികള്‍ മനസ്സിലാക്കണം, ഇപ്പോള്‍ നമ്മള് വീണ്ടും സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നു. ഇതിന് പതി തടസ്സം നില്ക്കുകയാണെങ്കില് അവര്‍ ഉള്ളില്‍ കരയുന്നു, ബാബാ നമുക്ക് എപ്പോഴാണ് സുഖധാമത്തിലേക്ക് പോകാന്‍ സാധിക്കുക? ബാബാ എത്രയും പെട്ടെന്ന് പോകാം. ബാബ പറയുന്നു- പെട്ടെന്ന് എങ്ങനെയാണ്! നിങ്ങള്‍ യോഗബലത്തിലൂടെ അഴുക്കിനെ ഇല്ലാതാക്കൂ. ഓര്‍മ്മയുടെ യാത്രയില്‍ ഇരിക്കൂ. ബാബ ക്ഷമയോടെയിരിക്കാന്പറയുന്നു. അല്ലയോ പതിത-പാവനാ വരൂ എന്ന് പറഞ്ഞ് വിളിക്കുന്നുമുണ്ട്. സര്‍വ്വരുടേയും സദ്ഗതി ദാതാവ് ഒന്നാണെന്നുളള മഹിമയുമുണ്ട്. ഇവിടുത്തെ കാര്യമാണ്. അകാസുരന്റേയും ബകാസുരന്റേയും കാര്യം ഈ സംഗമയുഗത്തിന്റേതാണ്. ഇത് ആസുരീയ ലോകമാണ്. ബാബ മനസ്സിലാക്കി തരുന്നു- മുഴുവന്‍ വൃക്ഷവും ജീര്‍ണ്ണിച്ചു പോകുമ്പോഴാണ് ഞാന്‍ കല്പ-കല്പം സംഗമത്തില്‍ വരുന്നത്.
സംഗമയുഗത്തില്‍ ഓരോ വസ്തുവും സതോപ്രധാനമായിരിക്കും എന്ന് നിങ്ങള്‍ക്കറിയാം. ഇവിടെയുള്ള അത്ര പക്ഷികളും മൃഗങ്ങളൊന്നും സത്യയുഗത്തില്‍ ഉണ്ടായിരിക്കുകയില്ല. വലിയ ആളുകള്‍ക്ക് വളരെ നല്ല ശുദ്ധിയുണ്ടായിരിക്കും. അവര്‍ വസിക്കുന്ന സ്ഥാനവും സാധനങ്ങളുമെല്ലാം വളരെ നല്ലതായിരിക്കും. നിങ്ങളും ഉയര്‍ന്ന ദേവതകളായി മാറുന്നു. സത്യയുഗത്തില്‍ അഴുക്കുള്ള ഒരു വസ്തുവും ഉണ്ടായിരിക്കില്ല. ഇവിടെ കൊതുകുകള്‍ ഒരുപാട് പ്രകാരത്തിലുള്ള രോഗങ്ങളള്‍ ഉണ്ടാക്കുന്നു. എത്ര അഴുക്കാണ്. വലിയ-വലിയ പട്ടണങ്ങളിള്‍ ഒരുപാട് അഴുക്കാണ് കാരണം ഒരുപാട് മനുഷ്യരുണ്ട്. അവിടെ വസിക്കാനുള്ള സ്ഥലവുമില്ല. ഗ്രാമങ്ങളില്‍ അഴുക്ക് അത്രയില്ല. നിങ്ങളാണ് മുഴുവന്‍ വിശ്വത്തിന്റേയും അധികാരിയായി മാറുന്നത്. മനുഷ്യര്‍ പാടുന്നുണ്ട്-ബ്രഹ്മാവും വിഷ്ണുവും ഒമ്പതു ലക്ഷം നക്ഷത്രങ്ങളും പ്രപഞ്ചത്തില്‍ വസിക്കുന്നുണ്ട്. ബ്രഹ്മാവു തന്നെയാണ് വിഷ്ണുവായി മാറുന്നത്. വിഷ്ണുവിനോടൊപ്പം നക്ഷത്രങ്ങളുമുണ്ട്. സത്യയുഗത്തില്‍ ദേവതകള്‍ വളരെ കുറച്ചേയുള്ളൂ. വൃക്ഷം ആദ്യം ചെറുതായിരിക്കും. പിന്നീടാണ് അഭിവൃദ്ധി പ്രാപിക്കുന്നത്. സത്യയുഗത്തില്‍ വളരെ കുറച്ചു പേരായിരിക്കും. മധുരമായ നദീ തീരങ്ങളിലായിരിക്കും വസിക്കുക. ഇവിടെ നദികളില്‍ നിന്ന് ഒരുപാട് കനാലുകള്‍ ഉണ്ടാക്കാറുണ്ട്. അവിടെ കനാലുകളൊന്നുമുണ്ടാവില്ല. ഒരു പിടി മനുഷ്യരേയുള്ളൂ. ഇത്രയും പേര്‍ക്ക് വേണ്ടി ഗംഗയും യമുനയുമുണ്ടല്ലോ. ഗംഗയുടേയും യമുനയുടേയുടേയും അടുത്താണ് വസിക്കുന്നത്. 5 തത്വവും ദേവതകളുടെ അടിമകളായി മാറുന്നു. ഒരിക്കലും ആ സമയത്ത് മഴ പെയ്യില്ല. ഒരിക്കലും നദികള്‍ കര കയറില്ല. പേര് തന്നെ സ്വര്‍ഗ്ഗം എന്നാണ്. പിന്നെന്താ? സ്വര്‍ഗ്ഗത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വര്‍ഷങ്ങളാണെന്ന് മനുഷ്യര്‍ പറയുന്നു. ശരി, അവിടെ ആരാണ് രാജ്യം ഭരിച്ചിരുന്നതെന്ന് അവരോട് പറയാന്‍ പറയൂ? അവര്‍ വെറുതെ ഒരുപാട് പൊങ്ങച്ചം പറഞ്ഞു കൊണ്ടിരിക്കുന്നു.
നമ്മള് കല്പം മുമ്പത്തെ പോലെ ഈ പാര്‍ട്ട് അഭിനയിച്ചു കൊണ്ടിരിക്കുകയാണ് എന്ന് നിങ്ങള്‍ക്കറിയാം. ഈ രുദ്ര ജ്ഞാന യജ്ഞത്തില്‍ അനേക പ്രകാരത്തിലുള്ള അസുരന്മാരുടെ വിഘ്നങ്ങളുണ്ടായി കൊണ്ടിരിക്കും. പക്ഷേ മനുഷ്യര്‍ മനസ്സിലാക്കുന്നു, അസുരന്മാര് മുകളില്‍ നിന്ന് അഴുക്കുകളും ചാണകവുമെല്ലാം ഇടുന്നു. പക്ഷെ അങ്ങനെയല്ല, എത്ര വിഘ്നങ്ങളാണ് ഉണ്ടാകുന്നതെന്ന് നിങ്ങള്‍ കാണുന്നുണ്ടല്ലോ. അബലകളുടെ മേല്‍ അത്യാചാരങ്ങളുണ്ടാകുമ്പോഴല്ലേ പാപത്തിന്റെ കുടം നിറയൂ. ബാബ പറയുന്നു-അല്പം സഹിക്കേണ്ടി വരും. നിങ്ങള്‍ നിങ്ങളുടെ അച്ഛനേയും സമ്പത്തിനേയും ഓര്‍മ്മിച്ചു കൊണ്ടിരിക്കൂ. അടി കൊള്ളുന്ന സമയവും ബുദ്ധിയില്‍ ശിവബാബയെ ഓര്‍മ്മിക്കൂ. നിങ്ങളുടെ ബുദ്ധിയില്‍ ജ്ഞാനമുണ്ട്. ആരെയെങ്കിലും തൂക്കികൊല്ലാന്‍ വിധിക്കുമ്പോള്‍ പള്ളിയിലെ അച്ഛന്മാര് ഗോഡ് ഫാദറിനെ ഓര്‍മ്മിക്കാന്‍ പറയുന്നു. ക്രിസ്തുവിനെ ഓര്‍മ്മിക്കൂ എന്നല്ല പറയുന്നത്. മുകളിലുളള ഈശ്വരനെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഈശ്വരന് ഇത്രയും സ്നേഹിയായതു കൊണ്ടാണ് എല്ലാവരും ഓര്‍മ്മിക്കുന്നത്. ആത്മാവ് തന്നെയാണ് വിളിക്കുന്നത്. ഇപ്പോള്‍ ദേഹീഅഭിമാനിയായി മാറാനാണ് പ്രയത്നമുള്ളത്. 63 ജന്മം നിങ്ങള്‍ ദേഹാഭിമാനത്തിലായിരുന്നു. ഇപ്പോള്‍ ഈ ഒരു ജന്മത്തില് പകുതി കല്പത്തിലെ ശീലത്തെ ഇല്ലാതാക്കണം. നിങ്ങള്‍ക്കറിയാം ദേഹീഅഭിമാനിയായി മാറുന്നതിലൂടെ നമ്മള് സ്വര്‍ഗ്ഗത്തിന്റെ അധികാരികളായി മാറും. എത്ര ഉയര്‍ന്ന പ്രാപ്തിയാണ്. അതിനാല്‍ രാത്രിയും പകലും ഈ പരിശ്രമത്തില്‍ തന്നെ മുഴുകണം. മനുഷ്യര്‍ ജോലി കാര്യങ്ങള്‍ക്കു വേണ്ടിയും എത്രയാണ് ശ്രമിക്കുന്നത്. സമ്പാദിക്കുമ്പോള്‍ മനുഷ്യന് ഒരിക്കലും കോട്ടുവായോ ക്ഷീണമോ ഉണ്ടായിരിക്കില്ല. പൈസ ലഭിക്കുന്നതിന്റെ സന്തോഷമുണ്ടായിരിക്കും. ക്ഷീണിക്കുന്നതിന്റെ കാര്യമേയില്ല. ബ്രഹ്മാബാബയും അനുഭവിയാണല്ലോ. രാത്രിയില്‍ കപ്പലുകള്‍ വരുമ്പോള്‍ സാധനങ്ങള്‍ വാങ്ങുമായിരുന്നു. ഉപഭോക്തക്കളുടെ പോക്കറ്റ് കാലിയാക്കാതെ അവരെ വിടില്ലായിരുന്നു. ബാബയും പൂര്‍ണ്ണ അനുഭവി രഥമാണ് സ്വീകരിച്ചിട്ടുള്ളത്. ബ്രഹ്മാബാബ എല്ലാം അനുഭവിച്ചിട്ടുണ്ട്. ഗ്രാമീണ ബാലകനായിരുന്നു. 10 അണയ്ക്ക് ധാന്യം വില്‍ക്കുമായിരുന്നു. ഇപ്പോള്‍ നോക്കൂ, വിശ്വത്തിന്റെ അധികാരിയായി മാറുന്നു. തികച്ചും ഗ്രാമവാസിയായിരുന്നു. പിന്നീട് വലുതായപ്പോള്‍ വജ്ര വ്യാപാരം ആരംഭിച്ചു. പിന്നീട് വജ്ര വ്യാപാരം മാത്രമെ ഉണ്ടായിരിന്നുള്ളൂ. ഇത് സത്യമായ വജ്രമാണ്. ഇത് രാജകീയ വ്യാപാരമാണ്. ബ്രഹ്മാബാബ വളരെ അനുഭവിയാണ്. സ്വന്തം വീടു പോലെയായിരുന്നു വൈസ്റോയിയുടെ വീട്ടിലേക്ക് പോയിരുന്നത്. ഇവിടെ അവിനാശി ജ്ഞാന രത്നമാണ്. ഈ ജ്ഞാന രത്നത്തെ ബുദ്ധിയില്‍ ധാരണ ചെയ്യുന്നത്രയും കോടിപതിയായി മാറും. ശിവബാബയെ കച്ചവടക്കാരനെന്നും രത്ന വ്യാപാരിയാണെന്നും പറയുന്നു. ബാബയുടെ മഹിമയും പാടുന്നു. പിന്നീട് സര്‍വ്വവ്യാപിയെന്നും പറയുന്നു. മഹിമയോടൊപ്പെം ഗ്ലാനിയും ചെയ്യുന്നു. ഭക്തിമാര്‍ഗ്ഗത്തിന്റെ അവസ്ഥ എന്തായിരിക്കുന്നു! ബാബ പറയുന്നു- ഭക്തി പൂര്‍ത്തിയാകുമ്പോഴാണ് ഭക്തരുടെ രക്ഷകനായ ബാബ വരുന്നത്. ഒരുപാട് ഭക്തി ആരാണ് ചെയ്യുന്നതെന്നും തെളിയിക്കാന്‍ സാധിക്കും. നിങ്ങളാണ് ഏറ്റവും കൂടുതല്‍ ഭക്തി ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ ഭക്തി ചെയ്യുന്നവരാണ് ഇവിടെ വന്ന് ബ്രാഹ്മണരായി മാറി വീണ്ടും പൂജ്യരായി മാറുന്നതിനു വേണ്ടിയുള്ള സമ്പത്ത് ബാബയില്‍ നിന്നും നേടുന്നത്. രാവണന് പൂജാരിയാക്കി മാറ്റി. ബാബ പൂജ്യരാക്കി മാറ്റുന്നു. ഇതാണ് ഭഗവാനുവാചാ. ഭഗവാന് ഒന്നു മാത്രമാണ്. 2-3 ഭഗവാനൊന്നുമില്ല. ഗീത ഭഗവാനാണ് പറഞ്ഞത്. ശിവ ഭഗവാനുവാചയ്ക്കു പകരം കൃഷ്ണന്റെ പേര് വെച്ചു. അതിനാല്‍ എത്ര വ്യത്യാസം വന്നു. ഡ്രാമയനുസരിച്ച് ഗീതയുടെ പേര് മാറുക തന്നെ വേണം. പിന്നീട് അല്ലയോ പതിത-പാവനാ വരൂ എന്ന് പറഞ്ഞ് വിളിക്കുന്നു. ബാബ പാവനമാക്കി മാറ്റുന്നു. രാവണന് പതിതമാക്കി മാറ്റുന്നു. നല്ല രീതിയില്‍ മനസ്സിലാക്കാനുളള ബുദ്ധി വേണം. ശ്രീമതം, ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായ മതം ഒരു ബാബയുടേതാണ്. ബാബയുടെ മതത്തിലൂടെയാണ് ഈ ലക്ഷ്മീ-നാരായണന് സ്വര്‍ഗ്ഗത്തിന്റെ അധികാരികളായി മാറിയത്. ശരി.
വളരെക്കാലത്തെ വേര്‍പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്‍ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്‍കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്‍ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ ഒരു ജന്മത്തില് 63 ജന്മങ്ങളുടെ പഴയ ദേഹാഭിമാനത്തിന്റെ ശീലങ്ങളെ ഇല്ലാതാക്കാനുള്ള പരിശ്രമം ചെയ്യണം. ദേഹീഅഭിമാനിയായി മാറി സ്വര്‍ഗ്ഗത്തിന്റെ അധികാരിയായി മാറണം.
2. ഈ വജ്ര തുല്യമായ ഉത്തമ ജന്മത്തില് ബുദ്ധിയെ അലയിപ്പിക്കരുത്. സതോപ്രധാനമായി മാറണം. അത്യാചാരങ്ങളെ സഹിച്ച് ബാബയില്‍ നിന്നും പൂര്‍ണ്ണ സമ്പത്തു നേടണം.
വരദാനം:-
എല്ലാ ശിക്ഷണങ്ങളുടേയും സാരമാണ് – ഏത് കര്‍മ്മം കണ്ടാലും, ഇരിക്കുന്നതിലും നടക്കുന്നതിലും ഉറക്കത്തിലും ഫരിസ്ഥാ സ്ഥിതി കാണപ്പെടണം, ഓരോ കര്‍മ്മത്തിലും അലൗകികത വേണം. ഒരു കര്‍മ്മത്തിലും സംസ്കാരത്തിലും ലൗകികത കാണപ്പെടരുത്. ചിന്തയും വാക്കും കര്‍മ്മവും സമാനത ഉള്ളതാകണം. ചെയ്യരുത് എന്നുണ്ടായിരുന്നു എന്നാല്‍ ചെയ്തു പോയി എന്നാകരുത്. എപ്പോഴാണോ ഇത് മൂന്നിലും സമാനത വരുന്നത്, ബാപ്സമാന്‍ ആകുന്നത് അപ്പോള്‍ ശ്രേഷ്ഠം അഥവാ സര്‍വ്വോത്തമ പുരുഷാര്‍ത്ഥി എന്ന് പറയാം.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!