23 August 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
22 August 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ-സ്വയം സ്വയത്തോട് പ്രതിജ്ഞ ചെയ്യൂ, നമുക്ക് വളരെ വളരെ മധുരമുള്ളവരായി മാറണം, എല്ലാവരെയും സുഖത്തിന്റെയും സ്നേഹത്തിന്റെയും ദൃഷ്ടിയിലൂടെ കാണണം, ആരുടെയും നാമ-രൂപത്തില് കുടുങ്ങരുത്.
ചോദ്യം: -
യോഗത്തിന്റെ സിദ്ധി എന്താണ്? പക്കാ യോഗികളുടെ അടയാളങ്ങള് എന്തൊക്കെയാണ്?
ഉത്തരം:-
എല്ലാ കര്മ്മേന്ദ്രിയങ്ങളും ശാന്തവും ശീതളവുമായി മാറും-ഇതാണ് യോഗത്തിലൂടെയുള്ള സിദ്ധി. കര്മ്മേന്ദ്രിയങ്ങളുടെ ചഞ്ചലത അല്പം പോലും ഇല്ലാത്തവരെയാണ് പക്കാ യോഗി എന്ന് പറയുന്നത്. ഒരു ശരീരധാരിയിലും അല്പം പോലും കണ്ണ് പെട്ടുപോകരുത്. മധുരമായ കുട്ടികളെ, ഇപ്പോള് നിങ്ങള് യൗവനത്തിലല്ല, വാനപ്രസ്ഥികളാണ്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
ഉണരൂ പ്രിയതമകളെ ഉണരൂ, നവയുഗം വരവായി….
ഓം ശാന്തി. മധുര-മധുരമായ കുട്ടികള് ഗീതം കേട്ടു. ഈ ഗീതത്തിന്റെ അര്ത്ഥമറിയാന് ഹൃദയത്തില് വിചാര സാഗര മഥനം ചെയ്ത് സന്തോഷത്തില് വരണം. കാരണം ഇത് പുതിയ ലോകത്തിലേക്ക് വേണ്ടിയുള്ള പുതിയ കാര്യങ്ങളാണ്. ഈ പുതിയ കാര്യങ്ങള് ഇപ്പോഴാണ് കേള്ക്കേണ്ടത്. പുതിയ ലോകം ഒരു മനുഷ്യര്ക്കും സ്ഥാപിക്കാന് സാധിക്കില്ല എന്ന് കുട്ടികള്ക്കറിയാം. 5000 വര്ഷം മുമ്പുള്ള പഴയ കാര്യങ്ങളാണ് ഇപ്പോള് വീണ്ടും ആദ്യം മുതല് കേള്പ്പിക്കുന്നത് എന്ന് കുട്ടികള്ക്കറിയാം. പഴയ ലോകം തന്നെ പുതിയതും, പുതിയ ലോകം പഴയതുമായി മാറുന്നു. 5000 വര്ഷം മുമ്പത്തെ കാര്യങ്ങളെയാണ് ബാബ പുതിയതാക്കി കേള്പ്പിക്കുന്നത്. കാര്യങ്ങള്ക്ക് ഒരു മാറ്റവുമില്ല. എന്തിനാണ് കേള്പ്പിക്കുന്നത്? പുതിയ ലോകത്തിന്റെ പ്രാപ്തി നേടുന്നതിനുവേണ്ടി. ജ്ഞാനമാര്ഗ്ഗത്തില് നിങ്ങള് ജ്ഞാനത്തിന്റെ നൃത്തം ചെയ്യണം. ഭക്തിമാര്ഗ്ഗത്തിലും ഒരുപാട് നൃത്തം ചെയ്യാറുണ്ട്. നാലുഭാഗത്തും ചുറ്റിക്കറങ്ങി നൃത്തമാടുന്നു. ജ്ഞാനത്തിന്റെ നൃത്തം വളരെ സഹജമാണ്. എന്നാല് ഭക്തിയിലെ നൃത്തത്തില് വളരെ പരിശ്രമത്തോടെ കര്മ്മേന്ദ്രിയങ്ങളെ ഉപയോഗിക്കേണ്ടി വരുന്നു. ഇവിടെ ജ്ഞാനത്തിന്റെ നൃത്തം ഉള്ളിന്റെ ഉള്ളിലാണ് നടക്കുന്നത്. സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നതെന്ന ജ്ഞാനവും ബുദ്ധിയിലുണ്ട്. ഇതില് ഒരു ബുദ്ധിമുട്ടുമില്ല. ശരിയാണ്, ഓര്മ്മിക്കാന് പ്രയത്നമുണ്ട്. ചില കുട്ടികള് തോറ്റു പോയി, താഴെ വീണ് പോകുന്നു. ഏറ്റവും മുഖ്യമായ കാര്യം, നാമ-രൂപത്തില് കുടുങ്ങരുത്. സത്രീയും-പുരുഷനും കാമത്തിനു വശപ്പെട്ട് നാമ-രൂപത്തില് കുടുങ്ങാറുണ്ട്. ക്രോധം കാരണം ആരുടെയും നാമ-രൂപത്തില് കുടുങ്ങുന്നില്ല. അതിനാല് ആദ്യമാദ്യം ഇതിനെക്കുറിച്ച് ശ്രദ്ധിക്കണം-ആരുടെയും നാമ-രൂപത്തില് കുടുങ്ങരുത്. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കണം. ആത്മാവാകുന്ന നമ്മള് അശരീരിയായി വന്ന് അശരീരിയായിട്ടാണ് തിരിച്ച് പോകുന്നത്. ശരീരബോധത്തെ ഇല്ലാതാക്കണം. നാമ-രൂപത്തില് കുടുങ്ങുന്ന രോഗം വളരെ മോശമാണ്. അതുകൊണ്ട് ബാബ കുട്ടികളോട് കരുതലോടെ ഇരിക്കാന് പറയുകയാണ്. ഈ കാര്യത്തെ ചിലരൊന്നും മനസ്സിലാക്കുന്നില്ല. കുട്ടികള് പറയുന്നു- നാമ-രൂപത്തില് കുടുങ്ങുന്നു എന്ന് ബാബ വെറുതെ പറയുന്നതാണ്. എന്നാല് ഇത് ഗുപ്തമായ രോഗമാണ്. അതുകൊണ്ടാണ് പ്രിയതമനായ ബാബ പ്രിയതമകളെ അഥവാ അച്ഛന് കുട്ടികളെ ഉണര്ത്തുന്നത്. കുട്ടികളെ, ഉണരൂ, കലിയുഗത്തിനു ശേഷം വീണ്ടും സത്യയുഗം വരണം. ബാബ ജ്യോതി തെളിയിക്കാനാണ് വന്നിരിക്കുന്നത്. മനുഷ്യര് മരിക്കുമ്പോള് ജ്യോതി തെളിയിക്കാറുണ്ട്. പിന്നീട് ആത്മാവ് അന്ധകാരത്തിലാകാതിരിക്കാന് വിളക്ക് കെടാതെയും സൂക്ഷിക്കുന്നു. വാസ്തവത്തില് ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ കാര്യങ്ങളാണ്. ആത്മാവ് സെക്കന്റിലാണ് ശരീരം ഉപേക്ഷിച്ച് പോകുന്നത്. പലരും ജ്യോതിയെ പോലും ഈശ്വരനാണ് എന്ന് കരുതുന്നു. ബ്രഹ്മത്തെ വലിയ ജ്യോതിയായി കരുതുന്നു. ബ്രഹ്മസമാജികളുടെ ക്ഷേത്രത്തില് രാത്രിയും പകലും ജ്യോതി തെളിയിച്ചുകൊണ്ടേയിരിക്കും. എത്ര പൈസയാണ് ചെലവാക്കുന്നത്. എണ്ണയെല്ലാം പാഴായി പോവുകയാണ്. ഇവിടെ ഒന്നും ചിലവാക്കേണ്ട കാര്യമൊന്നുമില്ല. ഓര്മ്മ എണ്ണയുടെ ജോലി ചെയ്യും. ഓര്മ്മ എണ്ണയാണ്. അതിനാല് ഇതെല്ലാം മധുര-മധുരമായ കുട്ടികളാണ് മനസ്സിലാക്കുന്നത്. പുതിയ കാര്യങ്ങളായതുകൊണ്ട് തന്നെയാണ് ബഹളമുണ്ടാകുന്നത്. ബാബ പറയുന്നു- ഞാന് മധുരമായ കുട്ടികളുടെ അടുത്തേക്കാണ് വരുന്നത്. ഭാരതത്തിലാണ് വരുന്നത്. നമ്മള് ജനിച്ച സ്ഥലവും, ദേശവും എല്ലാവര്ക്കും പ്രിയപ്പെട്ടതായിരിക്കുമല്ലോ. ബാബക്ക് എല്ലാവരും പ്രിയപ്പെട്ടവരാണ്. എന്നാലും ബാബ ഭാരതദേശത്തിലാണ് വരുന്നത്. ഗീതയില് ശ്രീകൃഷ്ണന്റെ പേരില്ലായിരുന്നുവെങ്കില് എല്ലാവരും ശിവബാബയെ അംഗീകരിക്കും. എത്ര പേരാണ് ശിവക്ഷേത്രത്തിലേക്ക് പോകുന്നത്. ഏറ്റവും വലിയ ക്ഷേത്രം സോമനാഥ ക്ഷേത്രമാണ്. ഇപ്പോള് എത്രയധികം ക്ഷേത്രങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. പരിധിയില്ലാത്ത അച്ഛനെ അംഗീകരിക്കുന്നതു പോലെ കൃഷ്ണനെ അംഗീകരിക്കുന്നില്ല. അതിനാല് ഈ സമയത്ത് നിങ്ങള്ക്ക് ബാബയെ പോലെ പ്രിയപ്പെട്ട വസ്തുവായി മറ്റൊരാളില്ല. സാകാരത്തിലുള്ള ഒന്നിനും മഹിമയില്ല. ഇതെല്ലാം അഭോക്താവായ നിരാകാരന്റെ മഹിമയാണ്. പരിധിയില്ലാത്ത അച്ഛന് സ്വര്ഗ്ഗത്തിന്റെ രചയിതാവാണെങ്കില് തീര്ച്ചയായും ബാബയില് നിന്നും സ്വര്ഗ്ഗത്തിന്റെ സമ്പത്തെടുക്കാനുള്ള പുരുഷാര്ത്ഥം ചെയ്യണമല്ലോ.
ഇന്ന്-നാളെ എന്ന് പറഞ്ഞുകൊണ്ടിരുന്നാല് കാലന് വിഴുങ്ങും. ബാക്കി കുറച്ച് സമയം മാത്രമെയുള്ളൂ. അതുകൊണ്ട് ബാബയില് നിന്നും സമ്പത്തെടുത്തോളൂ. ഫോറത്തില് ചോദ്യങ്ങള്ക്ക് ഉത്തരമെഴുതിവാങ്ങുമ്പോള് മനസ്സിലാക്കിക്കൊടുക്കയും വേണം. പരിധിയില്ലാത്ത അച്ഛനാണെന്ന നിശ്ചയമുണ്ടെങ്കില് അച്ഛനില് നിന്നും സമ്പത്തെടുക്കാനുള്ള പുരുഷാര്ത്ഥം ചെയ്യണം, ഇല്ലെങ്കില് പുറത്ത് പോകുന്നതോടെ പെട്ടെന്ന് എല്ലാം മറന്നുപോകും. ബാബ മംഗളകാരിയാണല്ലോ. അതിനാല് ബാബ പറയുന്നു- യോഗത്തിലൂടെ മാത്രമെ നിങ്ങളുടെ എല്ലാ ദുഃഖവും 21 ജന്മത്തേക്കു വേണ്ടി ദുരീകരിക്കപ്പെടൂ. ഇപ്പോള് എല്ലാ ദുഃഖത്തേയും ദൂരെയാക്കുന്ന പരിധിയില്ലാത്ത അച്ഛനെ ഓര്മ്മിക്കുന്നതിലൂടെ മാത്രമെ തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറുകയുള്ളൂ എന്ന് വീട്ടിലുള്ളവര്ക്കും പെണ്കുട്ടികള് മനസ്സിലാക്കിക്കൊടുക്കണം. പവിത്രമായി കഴിയുക തന്നെ വേണം. മുഖ്യമായ കാര്യം പവിത്രതയുടേതാണ്. എത്രയും കൂടുതല് ഓര്മ്മയില് ഇരിക്കുന്നുവോ അത്രയും കര്മ്മേന്ദ്രിയങ്ങള് ശാന്തമായിക്കൊ ണ്ടേയിരിക്കും. യോഗത്തിലൂടെയുള്ള സിദ്ധി പൂര്ണ്ണമാകുന്നില്ലെങ്കില് കര്മ്മേന്ദ്രിയങ്ങളും ശാന്തമായിരിക്കില്ല. ഓരോരുത്തരും സ്വയത്തെ പരിശോധിക്കണം-കാമമാകുന്ന വികാരം എന്നെ ചതിക്കുന്നില്ലല്ലോ എന്ന്? ഞാന് ഉറച്ച യോഗിയാണെങ്കില് ഒരു ചഞ്ചലതയും ഉണ്ടാകാന് പാടില്ല. ഈ വാനപ്രസ്ഥ അവസ്ഥയില് ബാബയെ മാത്രം ഓര്മ്മിച്ചുകൊണ്ടിരിക്കണം. ബാബ എല്ലാ കുട്ടികള്ക്കും മനസ്സിലാക്കിതരുന്നു. നിങ്ങള് നല്ല യോഗിയായി മാറി, കണ്ണുകള് എവിടെയും കുടുങ്ങുന്നില്ലെങ്കില് നിങ്ങളുടെ ഇന്ദ്രിയങ്ങള് ശാന്തമാകും. മുഖ്യമായും കണ്ണാണ് എല്ലാവരേയും ചതിക്കുന്നത്. യോഗത്തില് നല്ല അവസ്ഥയുണ്ടാകുമ്പോള് നമ്മള് യൗവനത്തില് തന്നെ വാനപ്രസ്ഥ അവസ്ഥയില് എത്തിയ അനുഭവമുണ്ടാകും. ബാബ പറയുന്നു- കാമം മഹാശത്രുവാണ്. അതിനാല് സ്വയത്തെ പരിശോധിച്ചുകൊണ്ടേയിരിക്കൂ. എത്രയും ഓര്മ്മിക്കുന്നുവോ അത്രയും കര്മ്മേന്ദ്രിയങ്ങള് ശാന്തമാവുകയും സ്വഭാവം വളരെ മധുരമുള്ളതായി തീരുകയും ചെയ്യും. മുമ്പ് എന്റെ സ്വഭാവം എത്ര കയ്പേറിയതായിരുന്നു, ഇപ്പോള് എത്ര മധുരമുള്ളതായി മാറി എന്ന അനുഭവമുണ്ടായിരിക്കും. ബാബ സ്നേഹത്തിന്റെ സാഗരനാണെങ്കില് കുട്ടികള്ക്കും അതേപോലെയായി മാറണം. അതുകൊണ്ടാണ് ബാബ പറയുന്നത്- എല്ലാവരോടും സ്നേഹത്തിന്റെ ദൃഷ്ടിയുണ്ടായിരിക്കണം. ആര്ക്കെങ്കിലും ദുഃഖം കൊടുക്കുകയാണെങ്കില് ദുഃഖിയായി മരിക്കും. അതുകൊണ്ട് വളരെ മധുരമുള്ളവരായി മാറണം.
ബാബ പറയുന്നു-ഞാന് ജ്ഞാനത്തിന്റെയും യോഗത്തിന്റെയും സ്വരൂപ(രൂപ്-ബസന്ത്) മാണ്. ബാബയില് നിന്നും ലഭിക്കുന്ന അമൂല്യമായ ജ്ഞാന രത്നങ്ങളാല് നിങ്ങള് സഞ്ചി നിറയ്ക്കുന്നു. മനുഷ്യര് ശങ്കരന്റെ മുന്നില് പോയി പാടുന്നു-എന്റെ സഞ്ചി നിറക്കൂ. എന്നാല് ശങ്കരന് സഞ്ചി നിറക്കുന്നില്ല എന്ന കാര്യം മനുഷ്യര്ക്കറിയില്ല. ജ്ഞാന സാഗരനായ ബാബ നമ്മുടെ ബുദ്ധിയാകുന്ന സഞ്ചി ജ്ഞാന രത്നങ്ങളാല് നിറയ്ക്കുകയാണ് എന്ന് നിങ്ങള് മനസ്സിലാക്കുന്നു. നിങ്ങളും രൂപ്-ബസന്താണ്. ഓരോരുത്തരുടെയും ആത്മാവ് രൂപ്-ബസന്താണ്. നമ്മള് എത്രത്തോളം ജ്ഞാന രത്നങ്ങളെ ധാരണ ചെയ്ത് നൃത്തമാടുന്നുണ്ട് അഥവാ ജ്ഞാന രത്നങ്ങളെ ദാനം ചെയ്യുന്നുണ്ട് എന്ന് സ്വയത്തെ നോക്കിക്കൊണ്ടിരിക്കൂ. ഏറ്റവും നല്ല രത്നം മന്മനാഭവയാണ്. ബാബയെ ഓര്മ്മിക്കുന്നതിലൂടെ ബാബയില് നിന്നും സമ്പത്ത് ലഭിക്കുന്നു. ബാബയില് ജ്ഞാനമുള്ളതു പോലെ ബാബ കുട്ടികളെയും തനിക്കു സമാനമാക്കി മാറ്റുകയാണ്. ഗുരുക്കന്മാരും തനിക്കു സമാനമാക്കി മാറ്റുന്നു. പരിധിയില്ലാത്ത ബാബയുടെ രൂപം ബിന്ദുവാണ്. നിങ്ങളുടെയും രൂപം ബിന്ദുവാണ്. ബാബ നിങ്ങളെ തനിക്കു സമാനം ജ്ഞാനത്തിന്റെ സാഗരനാക്കി മാറ്റുന്നു. നല്ല രീതിയില് ധാരണ ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്നവര് മനസ്സിലാക്കണം -നമ്മുടെ പദവി ഉയര്ന്നതാണ്. അനേകര്ക്ക് മംഗളകാരിയായി മാറുമ്പോള് അനേകരുടെ ആശിര്വാദവും ലഭിക്കും. ബാബയും ദിവസവും സേവനം ചെയ്യുന്നുണ്ടല്ലോ. ഗുല്സാര് എന്ന കുട്ടി എത്ര മധുരമായിട്ടാണ് മനസ്സിലാക്കിക്കൊടുക്കുന്നത്. എല്ലാവരും ഇഷ്ടപ്പെടുന്നു. ഇങ്ങനെയുള്ള ബ്രാഹ്മണിയെ വേണമെന്ന് ആഗ്രഹിക്കുന്നു. എന്നാല് ഒരു ബ്രാഹ്മണിക്ക് എല്ലായിടത്തും പോകാന് സാധിക്കില്ലല്ലോ. എന്നാലും ബാബ പറയുന്നു- നല്ല രീതിയില് മനസ്സിലാക്കിക്കൊടുക്കുന്നുണ്ടെന്ന് തോന്നുന്നവര് ഓള്റൗണ്ട് സേവനം ചെയ്യണം. സ്വയം തന്നെ അതിനുള്ള താല്പര്യമുണ്ടായിരിക്കണം. ഞാന് സെന്ററുകളിലെല്ലാം ഒന്ന് ചുറ്റിക്കറങ്ങട്ടെ…. അനേകരുടെ മംഗളം ചെയ്യാന് സാധിക്കുമെന്നും, എന്നില് നിന്നുമുള്ളത് നല്ല സുഗന്ധമാണെന്നും മനസ്സിലാക്കുന്നവര്ക്ക് സ്വയം തന്നെ താല്പര്യമുണ്ടായിരിക്കണം. 10-15 ദിവസത്തേക്കു വേണ്ടി സെന്ററുകളില് പോയി ഒന്ന് ചുറ്റിക്കറങ്ങാം എന്ന്. ഒരാളെക്കണ്ട് ഒരുപാട് പേര് പഠിക്കും, ആര് ചെയ്യുന്നുവെ അവര് നേടും. ഈ സേവനം വളരെ മംഗളകാരിയാണ്. നിങ്ങള് മനുഷ്യര്ക്ക് ജീവദാനം നല്കുന്നത് ഉത്തമത്തില് വെച്ച് ഉത്തമമായ കാര്യമാണ്. ജോലിയുള്ളവര്ക്കു പോലും സമയം കണ്ടെത്തി സേവനങ്ങള്ക്ക് പോകാന് സാധിക്കും. സേവാധാരികളായ കുട്ടികളെ ബാബ സ്നേഹിക്കുകയും പാലിക്കുകയും ചെയ്യും. സേവനത്തിന് താല്പര്യമുള്ള കുട്ടികള്ക്ക് സേവനം ചെയ്യാതെ ഇരിക്കാന് സാധിക്കില്ല. ബാബ സഹായിക്കുന്നുണ്ടല്ലോ. കുട്ടികള്ക്ക് വളരെ ദയാമനസ്കരായി മാറണം. പാവങ്ങളുടെത് വളരെ ദുഃഖം നിറഞ്ഞ ജീവിതമാണ്. നിങ്ങളാണ് ജീവദാനം നല്കുന്നത്. അവിനാശിയായ ജ്ഞാന രത്നങ്ങളുടെ ദാനത്തെ പോലെ സര്വ്വോത്തമമായ ദാനം മറ്റൊന്നില്ല. വളരെ ദയാമനസ്കരായി മാറണം. ബ്രാഹ്മണി ദുര്ബ്ബലമാകുമ്പോള് സേവനങ്ങളിലും അയവു വരുന്നു, അതുകൊണ്ടാണ് നല്ല ടീച്ചറെ ആവശ്യപ്പെടുന്നത്. ഇങ്ങനെയുള്ള ചിന്ത വന്നാല് ഉടന് പോകണം. ബാബാ, തണുത്ത മട്ടായി ഇരിക്കുന്ന സെന്ററില് പോയി ഒന്ന് ചുറ്റി കറങ്ങി വരാം. പ്രദര്ശിനികളുടെ ചിത്രവുമുണ്ട്. ചിത്രങ്ങളില് നല്ല രീതിയില് മനസ്സിലാക്കാന് സാധിക്കും. നമുക്ക് സേവനത്തെ എങ്ങനെ വര്ദ്ധിപ്പിക്കാം എന്ന ചിന്തയുണ്ടായിരിക്കണം. ബാബയും എല്ലാവരുടെയും ജീവിതം വജ്രതുല്യമാക്കി മാറ്റുന്നു. നിങ്ങള് കുട്ടികള്ക്കും സേവനം ചെയ്യണം. വന്ദേമാതരം എന്നാണ് പാടപ്പെട്ടിട്ടുള്ളത്. എന്നാല് അര്ത്ഥമൊന്നും മനസ്സിലാക്കുന്നില്ല. പതിതമായ മനുഷ്യരെയും ഭൂമിയേയും ആരും വന്ദിക്കാറില്ല. 5 തത്വങ്ങളെ എന്തിനാണ് വന്ദിക്കുന്നത്! 5 തത്വങ്ങളാല് നിര്മ്മിക്കപ്പെട്ട ശരീരത്തെ പൂജിക്കുന്നത് ഭൂതപൂജയാണ്. ശിവബാബക്ക് ശരീരമില്ല. ശിവബാബയുടെ പൂജയാണ് ഉത്തമമായ പൂജ. ബാക്കിയുള്ള പൂജയെല്ലാം മദ്ധ്യമമാണ്. ഇന്നത്തെ കാലത്ത് പതിതമായ മനുഷ്യരേയും പൂജിക്കുന്നു. ദേവതകള് മഹാനാത്മാക്കളാണ്. സന്യാസിമാരെക്കാളും ദേവതകള് കൂടുതല് പവിത്രമാണ്.
ഇപ്പോള് നമ്മള് ദേവതകളായി മാറുകയാണ് എന്ന് നിങ്ങള് കുട്ടികള്ക്കറിയാം. ബാബ നമ്മളെ അവിനാശിയായ ജ്ഞാന രത്നങ്ങള് ദാനം ചെയ്യാനാണ് പഠിപ്പിക്കുന്നത്. ജ്ഞാന ദാനത്തെ പോലെ ഉയര്ന്ന ദാനം മറ്റൊന്നില്ല. ഒരു ബാബയെ മാത്രം ഓര്മ്മിക്കണം. ശിവന്റെയും ലക്ഷ്മീ-നാരായണന്റെയും ചിത്രവുമുണ്ട്. ഈ സമയം നിങ്ങള് ലക്ഷ്മീ-നാരായണനെ പോലെയായി മാറുകയാണ്. ശിവബാബ സ്വര്ഗ്ഗത്തിന്റെ രചയിതാവാണ്. സത്യയുഗത്തില് സമ്പത്ത് നല്കില്ലല്ലോ. ബാബ പറയുന്നു-ഈ അന്തിമമായ ജന്മത്തില് നിങ്ങള് ബാബയെ ഓര്മ്മിക്കുകയാണെങ്കില് ലക്ഷ്മീ-നാരായണനായി മാറും. മറ്റെല്ലാ കാര്യങ്ങളേയും ഉപേക്ഷിച്ച് സേവനം എന്ന ചിന്ത മാത്രമുണ്ടായിരിക്കണം. ബാബയെ ഓര്മ്മിക്കുക എന്നതും വളരെ വലിയ സേവനമാണ് ചെയ്യുന്നത്. എല്ലാ തത്വങ്ങളും പാവനമായി മാറുന്നു. യോഗത്തിന്റെ മഹിമ വളരെ വലുതാണ്. ലോകത്തില് യോഗാശ്രമങ്ങള് ഒരുപാടുണ്ട്. എന്നാല് അതെല്ലാം ഭൗതീകമായ ഹഠയോഗങ്ങളാണ്. നിങ്ങളുടെ രാജയോഗത്തിലൂടെ ജീവിതമാകുന്ന തോണി അക്കരെയെത്തുന്നു. ലോകത്തിലുള്ള അനേക പ്രകാരത്തിലുള്ള ഹഠയോഗത്തിലൂടെ നിങ്ങള് ഏണിപ്പടി താഴേക്കാണ് ഇറങ്ങിയത്. മുഖ്യമായ കാര്യം ഓര്മ്മയുടേതാണ്. നമ്മുടെ മനസ്സ് വികാരത്തിലേക്ക് പോകുന്നില്ലല്ലോ എന്ന് നോക്കണം. വികാരികളെയാണ് പതിതരെന്ന് പറയുന്നത് അര്ത്ഥം കക്കക്കു സമാനമായവര്. വികാരത്തില് വീഴുന്നതിലൂടെ അവനവന്റെ നഷ്ടമാണ് ഉണ്ടാക്കുന്നത്. ആര് ചെയ്യുന്നുവോ അവര് നേടുന്നു. ബാബ കാണുകയാണെങ്കിലും ഇല്ലെങ്കിലും, സ്വയത്തെ പരിശോധിക്കണം-നമ്മള് ബാബയുടെ സേവനം ചെയ്യുന്നുണ്ടോ! നമ്മളില് ഒരു പ്രകാരത്തിലുള്ള അവഗുണങ്ങളൊന്നുമില്ലല്ലോ! അഥവാ അവഗുണമുണ്ടെങ്കില് ഇല്ലാതാക്കണം. ബാബ അവഗുണങ്ങളെ ഇല്ലാതാക്കുന്നതിനുവേണ്ടി ഒരുപാട് മനസ്സിലാക്കിതന്നുകൊണ്ടേയിരിക്കുന്നു. നിര്ഗുണമെന്ന അര്ത്ഥം പോലും ആര്ക്കും അറിയില്ല. ഒരു ഗുണവുമില്ലാത്ത നിര്ഗുണരായ ബാലകരുടെ സഭക്ക് എന്ത് ചെയ്യാന് സാധിക്കും! അര്ത്ഥമറിയാതെ തോന്നുന്നതെല്ലാം പറയുന്നു. ഒരുപാട് അഭിപ്രായങ്ങളുണ്ടല്ലോ. നിങ്ങള്ക്ക് ഒരു മതമാണ് ലഭിക്കുന്നത്. അതിനാല് നിങ്ങള്ക്ക് അളവറ്റ സന്തോഷമുണ്ടായിരിക്കണം. ബാബ പറയുന്നു- എന്നെ ഓര്മ്മിച്ച് താമര പുഷ്പത്തിനു സമാനമായി മാറൂ. മനസാ-വാചാ-കര്മ്മണാ പവിത്രമായി മാറൂ. നമ്മള് ബ്രാഹ്മണര് ശ്രീമതമനുസരിച്ച് തന്റെ ശരീരം, മനസ്സ്, ധനത്തിലൂടെ സ്വയത്തിന്റെയും വിശ്വത്തിന്റെയും സേവനം ചെയ്യുന്നു എന്ന് കുട്ടികള്ക്കറിയാം. ബാബ വരുന്നത് ഭാരതത്തിലല്ലേ. പാണ്ഡവരായ നിങ്ങള് ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റുന്ന സേവനം ചെയ്യുകയാണ്. നിങ്ങള് നിങ്ങളുടെ ജോലി ചെയ്യുന്നു. അവസാനം വിജയമുണ്ടാകുന്നത് പാണ്ഡവരുടേതാണ്. ഇതില് യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. നിങ്ങള് ഡബിള് അഹിംസകരാണ്. നിങ്ങള് വികാരത്തിലും പോകുന്നില്ല, യുദ്ധവും ചെയ്യുന്നില്ല. യുദ്ധം ചെയ്ത് ആര്ക്കും മുഴുവന് വിശ്വത്തിന്റെ ചക്രവര്ത്തി പദവി നേടാന് സാധിക്കില്ല. ബാബ മനസ്സിലാക്കിതരുന്നു- അഥവാ ക്രിസ്ത്യാനികള് പരസ്പരം ഒന്നാവുകയാണെങ്കില് വിശ്വത്തില് രാജ്യം ഭരിക്കാന് സാധിക്കും. എന്നാല് ഡ്രാമയില് ഇങ്ങനെയൊന്നുമില്ല. ക്രിസ്ത്യാനികളാണ് കൃഷ്ണപുരിയെ വിഴുങ്ങിയത്. ഭാരതം വാസ്തവത്തില് കൃഷ്ണപുരിയായിരുന്നില്ലേ. ക്രിസ്ത്യാനികള് യുദ്ധം ചെയ്താണ് ചക്രവര്ത്തി പദവിയെടുത്ത് ഒരുപാട് ധനവും കൊണ്ടുപോയത്. ഇപ്പോള് ധനമെല്ലാം തിരിച്ചു നല്കുകയാണ്. പിന്നീട് നിങ്ങള് വിശ്വത്തിന്റെ അധികാരികളായി മാറുകയും ചെയ്യുന്നു. ബാബ ഒരുപാട് യുക്തികള് പറഞ്ഞുതരുന്നു. ക്രിസ്ത്യാനികളാണ് നിങ്ങളുടെ രാജ്യത്തെ തട്ടിപ്പറിച്ചെടുത്തത്. പിന്നീട് അവര് പരസ്പരം രാജ്യത്തിനു വേണ്ടി യുദ്ധം ചെയ്യുന്നു. എന്നാല് വിശ്വത്തിന്റെ അധികാരിയായി മാറുന്നത് നിങ്ങളാണ്. എത്ര വലിയ ചക്രവര്ത്തി പദവിയാണ്. മുഴുവന് പരിശ്രമവും ഇതിലാണ.് നിങ്ങള് ഓര്മ്മിച്ച് തന്റെ സമ്പത്തെടുത്തുകൊണ്ടിരിക്കൂ. ഓര്മ്മിക്കുന്ന കാര്യത്തില് ഉപേക്ഷ കാണിക്കരുത്. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. മറ്റെല്ലാ കാര്യങ്ങളേയും ഉപേക്ഷിച്ച് ജ്ഞാന ദാനം ചെയ്യണം. ജ്ഞാനിയും-യോഗിയുമായി മാറണം. തന്റെ അവഗുണങ്ങളെ ഇല്ലാതാക്കാനുള്ള പരിശ്രമം ചെയ്യണം. മറ്റുള്ളവരെ നോക്കരുത്.
2. തന്റെ സ്വഭാവത്തെ വളരെ മധുരമുള്ളതാക്കി മാറ്റണം. എല്ലാവരെ പ്രതിയും സ്നേഹത്തിന്റെ ദൃഷ്ടി വെക്കണം. ആര്ക്കും ദുഃഖം കൊടുക്കരുത്. കര്മ്മേന്ദ്രിയങ്ങളെ ജയിച്ചവരായി മാറണം.
വരദാനം:-
സ്മൃതിയെ ശക്തിശാലിയാക്കുകയും സ്വതവേ സ്മൃതി സ്വരൂപരാകുകയും വേണമെങ്കില് അമൃതവേള സമയത്തിന്റെ മഹത്വം അറിയൂ. ശ്രീമത്തെങ്ങനെയാണോ അതേ പ്രകാരം സമയത്തെ തിരിച്ചറിഞ്ഞ് സമയപ്രമാണം നടക്കൂ എങ്കില് സഹജമായി സര്വ്വ പ്രാപ്തികളും ചെയ്യാന് സാധിക്കും മാത്രമല്ല പ്രയത്നത്തില് നിന്ന് രക്ഷപ്പെടുകയും ചെയ്യും. അമൃതവേളയുടെ മഹത്വത്തെ മനസ്സിലാക്കി നടക്കുന്നതിലൂടെ ഓരോ കര്മ്മവും മഹത്വപൂര്വ്വമാകും. ആ സമയത്ത് വിശേഷ സൈലന്സായിരിക്കുന്നതിനാല് സഹജമായി സ്മൃതിയെ ശക്തിശാലിയാക്കി മാറ്റാന് സാധിക്കുന്നു.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!