23 April 2021 Malayalam Murli Today – Brahma Kumaris
22 April 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ, ഇത് ബാബയുടെ അത്ഭുതകരമായ കടയാണ്, ഇതില് വിവിധ പ്രകാരത്തിലുള്ള എല്ലാ സാധനങ്ങളും ലഭ്യമാണ്. നിങ്ങള് ഈ കടയുടെ ഉടമയാണ്.
ചോദ്യം: -
ഈ അത്ഭുതകരമായ കടക്കാരനെ മറ്റാര്ക്കും കോപ്പി(പകര്പ്പ്) ചെയ്യാന് സാധിക്കില്ല. എന്തുകൊണ്ട്?
ഉത്തരം:-
എന്തുകൊണ്ടെന്നാല് ബാബ സ്വയം തന്നെ സര്വ്വ ഖജനാക്കളുടേയും ഭണ്ഢാരമാണ്. ജ്ഞാനത്തിന്റെ, സുഖത്തിന്റെ, ശാന്തിയുടെ, പവിത്രതയുടെ, എല്ലാ ഗുണങ്ങളുടെയും സാഗരമാണ്. ആര്ക്ക് എന്ത് വേണമോ അത് ലഭ്യമാണ്. നിവൃത്തി മാര്ഗ്ഗത്തിലുള്ളവരില് നിന്ന് ഈ സാധനങ്ങള്(ഗുണങ്ങള്) ലഭ്യമല്ല. ആര്ക്കും സ്വയത്തെ ബാബക്കു സമാനം സാഗരനെന്നു പറയാനും സാധിക്കില്ല.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
അങ്ങയെ നേടിയ ഞങ്ങള് ലോകം മുഴുവനും നേടിക്കഴിഞ്ഞു….
ഓം ശാന്തി. ഇപ്പോള് കുട്ടികള് പരിധിയില്ലാത്ത ബാബയുടെ മുന്നിലാണ് ഇരിക്കുന്നത്. ഇവരെ പരിധിയില്ലാത്ത അച്ഛനെന്നോ പരിധിയില്ലാത്ത ദാദയെന്നോ പറയാം. പരിധിയില്ലാത്ത അച്ഛന് പരിധിയില്ലാത്ത കുട്ടികള്ക്ക് പരിധിയില്ലാത്ത ജ്ഞാനം നല്കുന്നു. ഇപ്പോള് പരിധിയുളള കാര്യങ്ങളില് നിന്ന് മുക്തമായി. ഇപ്പോള് ബാബയില് നിന്നും പരിധിയില്ലാത്ത സമ്പത്ത് നേടണം. ഈ ഒരേയൊരു കട മാത്രമേയുള്ളൂ. നമ്മള് എന്താണ് ആഗ്രഹിക്കുന്നതെന്ന് മനുഷ്യര്ക്കറിയില്ല. പരിധിയില്ലാത്ത ബാബയുടെ കട വളരെ വലുതാണ്. ബാബയെ സുഖത്തിന്റെയും, പവിത്രതയുടെയും ആനന്ദത്തിന്റെയും ജ്ഞാനത്തിന്റെയും സാഗരനെന്നാണ് പറയുന്നത്….കടക്കാരുടെ പക്കല് ഒരുപാട് വിവിധ സാധനങ്ങള് ഉണ്ടാകുന്നു. ഇവിടെ പരിധിയില്ലാത്ത ബാബയാണ്. ബാബയുടെ പക്കലും വിവിധ സാധനങ്ങളുണ്ട്. എന്തെല്ലാമാണ് ഉള്ളത്? ബാബ ജ്ഞാനത്തിന്റെയും സുഖത്തിന്റെയും ശാന്തിയുടെയും സാഗരനാണ്. ബാബയുടെ അടുത്ത് അത്ഭുതകരമായ അലൗകീക സാധനങ്ങളുണ്ട്. സുഖകര്ത്താവെന്നും പാടാറുണ്ട്. ഈ ഒരേയൊരു കട മാത്രമേയുള്ളൂ. മറ്റാര്ക്കും ഇങ്ങനെയുള്ള കടയില്ല. ബ്രഹ്മാ,വിഷ്ണു,ശങ്കരന്റെ അടുത്ത് എന്തെല്ലാമാണ് ഉള്ളത്? ഒന്നുമില്ല. ഏറ്റവും ഉയര്ന്ന സാധനങ്ങള് ബാബയുടെ അടുത്താണ് ഉള്ളത്. അതുകൊണ്ടാണ് ബാബയുടെ മഹിമ പാടുന്നത്. അങ്ങ് തന്നെയാണ് മാതാവും പിതാവുമെന്നും……മറ്റാര്ക്കും ഇങ്ങനെയുള്ള മഹിമ പാടാറില്ല. മനുഷ്യര് ശാന്തിക്കു വേണ്ടി അലഞ്ഞു കൊണ്ടേയിരിക്കുന്നു. ചിലര്ക്ക് മരുന്ന് വേണം, ചിലര്ക്ക് മറ്റെന്തെങ്കിലും വേണം. അതെല്ലാം പരിധിയുള്ള കടയില് നിന്നാണ് ലഭിക്കുന്നത്. മുഴുവന് ലോകത്തിലുള്ളവരിലും പരിധിയുള്ള സാധനങ്ങള് മാത്രമെയുള്ളൂ. ബാബയുടെ അടുത്ത് മാത്രമാണ് പരിധിയില്ലാത്ത വസ്തുക്കളുള്ളത്. അതുകൊണ്ടാണ് ബാബയുടെ മഹിമ പാടുന്നത്-പതിത-പാവനന്, മുക്തിദാതാവ്, ജ്ഞാനസാഗരന്, ആനന്ദസാഗരന്. ഇതെല്ലാം വിവിധ സാധനങ്ങളാണ്. ലിസ്റ്റ് എഴുതുകയാണെങ്കില് ഒരുപാടുണ്ടാകും. അച്ഛന്റെയടുത്ത് ഇത്രയും സാധനങ്ങളുണ്ടെങ്കില് കുട്ടികള്ക്കും അതിനു മേല് അവകാശമുണ്ട്. പക്ഷേ, ഇങ്ങനെയൊരു ബാബയുടെ കുട്ടികളാണ് നമ്മളെങ്കില് ബാബയുടെ വസ്തുക്കളിലും നമുക്ക് അധികാരമുണ്ടെന്ന് ആരുടെയും ബുദ്ധിയിലേക്ക് വരുന്നില്ല. ബാബ വരുന്നതു തന്നെ ഭാരതത്തിലാണ്. ബാബ തന്റെ പക്കലുള്ള എല്ലാ സാധനങ്ങളും തീര്ച്ചയായും കൊണ്ടു വരുക തന്നെ ചെയ്യും. ഇതെല്ലാം നേടുന്നതിനായി ബാബയുടെ അടുത്തേക്ക് പോകാന് സാധിക്കില്ലല്ലോ. ബാബ പറയുന്നു -എനിക്ക് വരേണ്ടതായി വരുന്നു. കല്പ-കല്പം കല്പത്തിലെ സംഗമ യുഗത്തില് ഞാന് വന്ന് നിങ്ങള്ക്ക് എല്ലാ വസ്തുക്കളും നല്കി തിരിച്ചു പോകുന്നു. ബാബ ഇപ്പോള് നല്കുന്ന സാധനങ്ങളൊന്നും നിങ്ങള്ക്ക് പിന്നീടൊരിക്കലും ലഭ്യമാകില്ല. പകുതി കല്പത്തേക്കു വേണ്ടി നിങ്ങളുടെ ഭണ്ഢാരം നിറയ്ക്കുന്നു. അരക്കല്പത്തേക്ക് ബാബയെ വിളിക്കേണ്ടി വരുന്ന തരത്തില് അപ്രാപ്തമായ ഒരു വസ്തുവും ഉണ്ടാകില്ല. ഡ്രാമയുടെ പദ്ധതിയനുസരിച്ച് നിങ്ങള് എല്ലാവരും സമ്പത്തെടുത്ത് പിന്നീട് പതുക്കെ-പതുക്കെ ഏണിപ്പടി താഴേക്ക് ഇറങ്ങുന്നു. തീര്ച്ചായായും പുനര്ജന്മങ്ങളെടുക്കണം. 84 ജന്മങ്ങള് എടുക്കണം. 84ന്റെ ചക്രത്തെക്കുറിച്ച് പറയുന്നുണ്ട് എന്നാല് അര്ത്ഥമൊന്നും അറിയില്ല. 84നു പകരം 84 ലക്ഷം ജന്മമെന്ന് പറയുന്നു. മായ തെറ്റു ചെയ്യിപ്പിക്കുന്നു. ഇത് നിങ്ങള് ഇപ്പോഴാണ് മനസ്സിലാക്കുന്നത്. പിന്നീട് ഇതെല്ലാം മറന്നു പോകും. ഈ സമയം സാധനങ്ങള് നേടി സത്യയുഗത്തില് നിങ്ങള് രാജ്യം ഭരിക്കുന്നു. എന്നാല് ഈ രാജ്യഭാഗ്യം അവര്ക്ക് ആരാണ് നല്കിയതെന്ന് അറിയില്ല. ലക്ഷ്മീ-നാരായണന്റെ രാജ്യം എപ്പോഴായിരുന്നു? സ്വര്ഗ്ഗീയ സുഖത്തെക്കുറിച്ച് മഹിമയുണ്ട്. പല പ്രകാരത്തിലുളള സുഖവും നല്കുന്നു. ഇതിനെക്കാളും കൂടുതല് സുഖം വേറെ ഒന്നും തന്നെയില്ല. പിന്നീട് ഈ സുഖവും പ്രായേണ ലോപിച്ചു പോകും. പകുതി കല്പത്തിനു ശേഷം രാവണന് വന്ന് എല്ലാ സുഖവും മോഷ്ടിക്കുന്നു. ആരോടെങ്കിലും ദേഷ്യപ്പെടുകയാണെങ്കില് പറയാറുണ്ട്-നിനക്ക് ബുദ്ധി ഭ്രമം സംഭവിച്ചോ എന്ന്. സര്വ്വഗുണ സമ്പന്നരും 16 കലാ സമ്പൂര്ണ്ണരുമായ നിങ്ങളുടെ എല്ലാ കലകളും ഇല്ലാതായി. ഒരു ബാബയ്ക്കല്ലാതെ മറ്റാര്ക്കും ഇത്രയും മഹിമയില്ല. പറയാറുണ്ടല്ലോ – പൈസയുണ്ടെങ്കില് ലാട്ക്കാനാ (ഒരു സ്ഥലത്തിന്റെ പേര്) കറങ്ങി വരൂ എന്ന്.
നിങ്ങളൊന്ന് ചിന്തിച്ച് നോക്കൂ-സ്വര്ഗ്ഗത്തില് എത്ര അളവറ്റ ധനമുണ്ടായിരുന്നു. ഇപ്പോള് അതില്ലല്ലോ. എല്ലാം അപ്രത്യക്ഷമാകും. ധര്മ്മ ഭ്രഷ്ടരും കര്മ്മ ഭ്രഷ്ടരുമായി മാറുന്നു. അതിനാല് ധനവും സമ്പത്തുമെല്ലാം അപ്രത്യക്ഷമാകാന് തുടങ്ങുമ്പോള് താഴേക്ക് വീഴാന് തുടങ്ങുന്നു. ബാബ മനസ്സിലാക്കി തരുന്നു-നിങ്ങള്ക്ക് ഇത്രയും ധനമെല്ലാം തന്ന് നിങ്ങളെ വജ്രതുല്യമാക്കി മാറ്റി. പിന്നീട് നിങ്ങള് ധനവും സമ്പത്തും എവിടെ കൊണ്ടുപോയി പാഴാക്കി? ഇപ്പോള് വീണ്ടും ബാബ പറയുന്നു-പുരുഷാര്ത്ഥം ചെയ്ത് തന്റെ സമ്പത്തെടുക്കൂ. നിങ്ങള്ക്കറിയാം ബാബ നമുക്ക് വീണ്ടും സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി നല്കുകയാണ്. പിന്നീട് പറയുന്നു- അല്ലയോ കുട്ടികളേ, എന്നെ ഓര്മ്മിക്കൂ എന്നാല് നിങ്ങളിലുള്ള കറയെല്ലാം ഇല്ലാതാകും. കുട്ടികള് പറയുന്നു-ബാബ നമ്മള് മറന്നു പോകുന്നു. ഇതെന്താണ്? കന്യക വിവാഹം കഴിക്കുമ്പോള് പതിയെ മറക്കാറുണ്ടോ! കുട്ടികള് എപ്പോഴെങ്കിലും അച്ഛനെ മറക്കാറുണ്ടോ? ബാബ ദാതാവാണ്. കുട്ടികള്ക്ക് സമ്പത്തെടുക്കണമെങ്കില് തീര്ച്ചായായും ഓര്മ്മിക്കുക തന്നെ വേണം. ബാബ മനസ്സിലാക്കി തരുന്നു-മധുര-മധുരമായ കളഞ്ഞു പോയി തിരികെ കിട്ടിയ കുട്ടികളേ, ഓര്മ്മയുടെ യാത്രയില് ഇരിക്കുകയാണെങ്കില് വികര്മ്മങ്ങള് വിനാശമാകും. മറ്റൊരു വഴിയുമില്ല. ഭക്തി മാര്ഗ്ഗത്തില് തീര്ത്ഥ യാത്രകളും ഗംഗാ സ്നാനവുമെല്ലാം ചെയ്തു എങ്കിലും പടികള് ഇറങ്ങിയാണ് വന്നത്. മുകളിലേക്ക് കയറാന് തന്നെ സാധിച്ചില്ല. നിയമമില്ല. എല്ലാവരുടെയും ഇറങ്ങുന്ന കല തന്നെയാണ്. ഇന്നയാള് മുക്തിയിലേക്ക് പോയി എന്നെല്ലാം പറയുന്നത് അസത്യമാണ്. ആര്ക്കും തിരിച്ച് പോകാന് സാധിക്കില്ല. ബാബ വന്നിരിക്കുകയാണ് നിങ്ങളെ 16 കലാ സമ്പൂര്ണ്ണനാക്കി മാറ്റാന്. നിങ്ങള് തന്നെയാണ് പാടിയിട്ടുണ്ടായിരുന്നത്-നിര്ഗുണനായ എന്നില് ഒരു ഗുണവുമില്ല എന്ന്….ഇപ്പോള് നിങ്ങള്ക്കറിയാം ബാബ നമ്മളെ ഗുണവാനാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. നമ്മള് തന്നെയാണ് ഗുണവാനും പൂജ്യനുമായിരുന്നത്. നമ്മള് തന്നെയാണ് സമ്പത്തെടുത്തത്. അയ്യായിരം വര്ഷങ്ങളായി. ബാബയും പറയുന്നു- ഞാന് നിങ്ങള്ക്ക് സമ്പത്ത് നല്കിയാണ് പോയത്. ശിവജയന്തിയും രക്ഷാബന്ധനവും ദസറയുമെല്ലാം ആഘോഷിക്കുന്നുമുണ്ട് എന്നാലും ഒന്നും മനസ്സിലാക്കുന്നില്ല. എല്ലാം മറന്നു പോകുന്നു. പിന്നീട് ബാബ വന്ന് എല്ലാം ഓര്മ്മിപ്പിക്കുന്നു. നിങ്ങള് തന്നെയായിരുന്നു, നിങ്ങള് തന്നെയാണ് രാജ്യഭാഗ്യം പാഴാക്കിയതും. ബാബ മനസ്സിലാക്കി തരുന്നു- ഇപ്പോള് ഈ മുഴുവന് ലോകവും ജീര്ണ്ണിച്ച അവസ്ഥയിലാണ്. ലോകം ഇതു തന്നെയാണ്. ഈ ഭാരതം തന്നെയാണ് പുതിയതും പഴയതുമായി മാറുന്നത്. സ്വര്ഗ്ഗത്തില് സദാ സുഖമായിരിക്കും. പിന്നീട് ദ്വാപരയുഗം മുതല് ദുഃഖം തുടങ്ങുമ്പോള് വേദങ്ങളും ശാസ്ത്രങ്ങളുമെല്ലാം ഉണ്ടാക്കുന്നു. നിങ്ങള് ഭക്തി ചെയ്ത്-ചെയ്ത് പൂര്ത്തിയാകുമ്പോഴല്ലേ ഭഗവാന് വരാന് സാധിക്കൂ! ബ്രഹ്മാവിന്റെ രാത്രിയും ബ്രഹ്മാവിന്റെ പകലും. പകുതി-പകുതിയായിരിക്കുമല്ലോ! ജ്ഞാനം പകലും ഭക്തി രാത്രിയുമാണ്. മനുഷ്യര് കല്പത്തിന്റെ ആയുസ്സ് തലകീഴാക്കി മാറ്റി.
അതിനാല് ആദ്യമാദ്യം നിങ്ങള് ബാബയുടെ മഹിമ കേള്പ്പിക്കൂ. ബാബ ജ്ഞാനത്തിന്റെയും ശാന്തിയുടെയും സാഗരനാണ്. കൃഷ്ണനെ ഒരിക്കലും നിരാകാരനും പതിത-പാവനനും സുഖത്തിന്റെ സാഗരനെന്നും പറയാന് സാധിക്കില്ലല്ലോ…..ഇല്ല കൃഷ്ണന്റെ മഹിമ തന്നെ വേറെയാണ്. രാത്രിയും പകലും തമ്മിലുള്ള വ്യത്യാസമുണ്ട്. ശിവനെ പറയുന്നതു തന്നെ ബാബ എന്നാണ്. കൃഷ്ണനാകുന്ന ബാബ എന്ന വാക്ക് തന്നെ ശോഭനീയമല്ല. എത്ര വലിയ തെറ്റാണ്. പിന്നെ ചെറിയ-ചെറിയ തെറ്റുകളെല്ലാം ചെയ്ത് 100 ശതമാനം മറന്നിരിക്കുന്നു. ബാബ പറയുന്നു- സന്യാസിമാരില് നിന്ന് ഒരിക്കലും ഈ കച്ചവടം ലഭ്യമാകില്ല. അവര് നിവൃത്തി മാര്ഗ്ഗത്തിലുള്ളവരാണ്. നിങ്ങള് പ്രവൃത്തി മാര്ഗ്ഗത്തിലുള്ളവരും. നിങ്ങള് സമ്പൂര്ണ്ണ നിര്വ്വികാരികളും നിര്വ്വികാരിയായ ലോകത്തിലുള്ളവരുമായിരുന്നു. ഇതാണ് വികാരി ലോകം. പിന്നീട് പറയുന്നു- സത്യയുഗത്തില് എന്താണ് കുട്ടികള് ജനിക്കില്ലേ? അവിടെയും വികാരമുണ്ടായിരുന്നല്ലോ! നോക്കൂ, അത് സമ്പൂര്ണ്ണ നിര്വ്വികാരിയായ ലോകമാണ്. സമ്പൂര്ണ്ണ നിര്വ്വികാരികള്ക്ക് എങ്ങനെ വികാരിയായി മാറാന് സാധിക്കും! പിന്നീട് സത്യയുഗത്തിലും ഇത്രയും മനുഷ്യരെങ്ങനെയുണ്ടായിരിക്കാന് സാധിക്കും. സത്യയുഗത്തില് ഇത്രയും മനുഷ്യരൊന്നുമില്ലല്ലോ! ഭാരതമല്ലാതെ മറ്റൊരു രാജ്യവുമുണ്ടായിരിക്കില്ല. മനുഷ്യര് പറയുന്നു- നമുക്ക് അംഗീകരിക്കാന് സാധിക്കില്ല. ലോകം സദാ നിറഞ്ഞതായിരിക്കും. ഒന്നും മനസ്സിലാക്കുന്നില്ല. ബാബ മനസ്സിലാക്കി തരുന്നു-ഭാരതം സ്വര്ണ്ണിമ യുഗമായിരുന്നു. ഇപ്പോള് ഇരുമ്പു യുഗത്തില് കല്ലുബുദ്ധികളാണ്. ഇപ്പോള് നിങ്ങള് കുട്ടികള് ഡ്രാമയെ മനസ്സിലാക്കിക്കഴിഞ്ഞു. ഗാന്ധിജി തുടങ്ങിയവരെല്ലാവരും രാജമാജ്യം ആഗ്രഹിച്ചിരുന്നു. എന്നാല് മഹാഭാരത യുദ്ധമുണ്ടായിരുന്നു എന്ന് കാണിക്കുന്നുണ്ട്. പിന്നീട് കളി അവസാനിച്ചു. പിന്നീട് എന്തു സംഭവിച്ചു? ഒന്നും കാണിച്ചിട്ടില്ല. ബാബ ഇതെല്ലാമാണ് മനസ്സിലാക്കി തരുന്നത്. ഇത് വളരെ സഹജമാണ്. ശിവജയന്തി ആഘോഷിക്കുന്നുണ്ടെങ്കില് തീര്ച്ചയായും ശിവബാബ വരുന്നുണ്ട്. ബാബ സ്വര്ഗ്ഗം സ്ഥാപിക്കുന്ന പിതാവാണെങ്കില് തീര്ച്ചയായും സ്വര്ഗ്ഗത്തിന്റെ വാതില് തുറക്കാനായിരിക്കും വരിക. നരകമാകുമ്പോഴാണ് വരുന്നതും. സ്വര്ഗ്ഗത്തിന്റെ വാതില് തുറന്ന് നരകത്തിന്റെ വാതില് അടക്കുന്നു. സ്വര്ഗ്ഗത്തിന്റെ വാതില് തുറന്നാല് തീര്ച്ചയായും എല്ലാവരും സ്വര്ഗ്ഗത്തിലേക്ക് വരും. ഈ കാര്യങ്ങളൊന്നും ബുദ്ധിമുട്ടുള്ളതൊന്നുമല്ല. മഹിമ ഒരു ബാബയുടേതു മാത്രമാണ്. ശിവബാബയുടെ ഒരു കട മാത്രമാണ് ഉള്ളത്. ബാബ പരിധിയില്ലാത്ത അച്ഛനാണ്. പരിധിയില്ലാത്ത ബാബയിലൂടെ ഭാരതത്തിന് സ്വര്ഗ്ഗത്തിന്റെ സുഖം ലഭിക്കുന്നു. പരിധിയില്ലാത്ത ബാബ സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നു. വാസ്തവത്തില് പരിധിയില്ലാത്ത സുഖമുണ്ടായിരുന്നു. പിന്നീട് നമ്മള് നരകത്തില് എന്തിനാണ് വസിക്കുന്നത്? ഇതാര്ക്കും അറിയില്ല. ബാബ മനസ്സിലാക്കി തരുന്നു- നിങ്ങള് തന്നെയായിരുന്നു സ്വര്ഗ്ഗത്തിലുണ്ടായിരുന്നത്, പിന്നീട് നിങ്ങള് തന്നെയാണ് താഴേക്ക് വീണത്. ദേവതകള്ക്കു തന്നെയാണ് 84 ജന്മങ്ങള് എടുക്കേണ്ടി വരുന്നത്. ഇപ്പോള് പതിതമായി മാറി. അവര്ക്ക് തന്നെയാണ് പാവനമായി മാറേണ്ടത്. ബാബയുടെ ജന്മമുണ്ടെങ്കില് തീര്ച്ചയായും രാവണന്റെയും ജന്മമുണ്ട്. എന്നാല് ഇതാര്ക്കും അറിയില്ല. ആരോട് വേണമെങ്കിലും ചോദിച്ചോളൂ-രാവണനെ എപ്പോള് മുതലാണ് കത്തിക്കാന് തുടങ്ങിയത്? പറയും അത് അനാദിയായി നടന്നു കൊണ്ടേ വരുന്നു. ഈ രഹസ്യമെല്ലാം ബാബയാണ് മനസ്സിലാക്കി തരുന്നത്. ബാബയുടെ ഒരു കടയുടെ മഹിമ മാത്രമാണ് ഉള്ളത്. സുഖം ശാന്തി പവിത്രത ഒരു മനുഷ്യനും മറ്റൊരു മനുഷ്യന് നല്കാന് സാധിക്കില്ല. ഒരാള്ക്ക് മാത്രമല്ലല്ലോ ശാന്തി ലഭിച്ചിരിക്കുക. ഇന്നയാളില് നിന്ന് ശാന്തി ലഭിച്ചു എന്ന് പറയുന്നത് അസത്യമാണ്. നിങ്ങള് സ്വര്ഗ്ഗമാകുന്ന രാജ്യമാണ് പ്രാപ്തമാകുന്നത്. അത് നല്കാനാണ് ബാബ വന്നിരിക്കുന്നത്. എടുക്കുന്നവര് എടുത്തെടുത്ത് ക്ഷീണിക്കുന്നു. ബാബ വരുന്നതു തന്നെ നല്കാനാണ് പിന്നീട് നിങ്ങള് എടുക്കുന്ന കാര്യത്തില് തണുത്ത മട്ടായി മാറുകയാണ്. കുട്ടികള് പറയുന്നു-ബാബാ മായയുടെ കൊടുങ്കാറ്റ് ഒരുപാട് വരുന്നു. ശരിയാണ്, ഉയര്ന്ന പദവിയും പ്രാപ്തമാക്കണം. സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറുന്നത് ചെറിയ കാര്യമാണോ? അതിനാല് പരിശ്രമിക്കണം. ശ്രീമതത്തിലൂടെ നടന്നു കൊണ്ടേയിരിക്കൂ. ബാബയില് നിന്നും ലഭ്യമാകുന്ന സാധനങ്ങള് പിന്നീട് മറ്റുള്ളവര്ക്കും നല്കണം. ദാനം ചെയ്യണം. പവിത്രമായി മാറണമെങ്കില് തീര്ച്ചയായും 5 വികാരങ്ങളുടെ ദാനം നല്കണം. പരിശ്രമിക്കണം. ബാബയെ ഓര്മ്മിക്കണം. അപ്പോള് മാത്രമെ കറ ഇല്ലാതാകുകയുള്ളൂ. മുഖ്യമായത് ഓര്മ്മയാണ്. ബാബാ നമ്മള് ഒരിക്കലും വികാരത്തിലേക്ക് പോകില്ല, ആരോടും ക്രോധിക്കില്ല എന്ന പ്രതിജ്ഞയെല്ലാം ചെയ്തോളൂ. എന്നാല് ഓര്മ്മയില് തീര്ച്ചയായും ഇരിക്കണം. ഇല്ലായെങ്കില് ഇത്രയും പാപങ്ങള് എങ്ങനെ വിനാശമാകും? പിന്നെ ജ്ഞാനം വളരെ സഹജമാണ്. എങ്ങനെയാണ് 84 ജന്മങ്ങളുടെ ചക്രം കറങ്ങുന്നതെന്ന് ആര്ക്കു വേണമെങ്കിലും നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കാന് സാധിക്കും. ഓര്മ്മയുടെ യാത്രയിലാണ് പരിശ്രമമുള്ളത്. ഭാരതത്തിന്റെ പ്രാചീനമായ യോഗത്തെക്കുറിച്ച് മഹിമയുണ്ട്. എന്ത് ജ്ഞാനമാണ് നല്കുന്നത്? മന്മനാഭവ അര്ത്ഥം എന്നെ മാത്രം ഓര്മ്മിക്കൂ എന്നാല് നിങ്ങളുടെ വികര്മ്മങ്ങള് വിനാശമാകും. നിങ്ങള് പാടാറുണ്ടല്ലോ-എപ്പോഴാണ് അങ്ങ് വരുന്നത് അപ്പോള് മറ്റെല്ലാ സംഗവും ഉപേക്ഷിച്ച് ഒരു സംഗത്തില് ചേരുമെന്ന്. അങ്ങയില് ബലിയര്പ്പണമാകുമെന്ന്. അങ്ങയെ അല്ലാതെ മറ്റാരെയും ഓര്മ്മിക്കില്ല. പ്രതിജ്ഞ ചെയ്തെങ്കില് പിന്നെ എന്തിനാണ് മറക്കുന്നത്? പറയുന്നുണ്ട്- കൈകൊണ്ട് കര്മ്മം ചെയ്തു കൊണ്ടും ബുദ്ധിയോഗം ബാബയിലായിരിക്കണമെന്ന്………നിങ്ങള് കര്മ്മയോഗികളാണ്. ജോലികളെല്ലാം ചെയ്തു കൊണ്ടും ബുദ്ധിയോഗം ബാബയില് വെക്കണം. പ്രിയതമനായ ബാബ സ്വയം പറയുന്നു- നിങ്ങള് പ്രിയതമകള് പകുതി കല്പം ഓര്മ്മിച്ചു വന്നു. ഇപ്പോള് ഞാന് വന്നിരിക്കുകയാണ് എന്നെ ഓര്മ്മിക്കൂ. ഈ ഓര്മ്മ തന്നെയാണ് ഇടക്കിടക്ക് മറന്നു പോകുന്നത്. ഇതില് തന്നെയാണ് പരിശ്രമമുള്ളത്. കര്മ്മാതീത അവസ്ഥയുണ്ടായാല് ഈ ശരീരം ഉപേക്ഷിക്കണം. രാജധാനിയുടെ സ്ഥാപനയുണ്ടാകുമ്പോള് നിങ്ങള് കര്മ്മാതീത അവസ്ഥ പ്രാപ്തമാക്കും. ഇപ്പോള് എല്ലാവരും പുരുഷാര്ത്ഥികളാണ്. ഏറ്റവും കൂടുതല് മമ്മയും ബാബയുമാണ് ഓര്മ്മിക്കുന്നത്. അവരെ സൂക്ഷ്മവതനത്തിലും കാണാന് സാധിക്കും.
ബാബ മനസ്സിലാക്കി തരുന്നു-ഞാന് പ്രവേശിക്കുന്ന ഈ ബ്രഹ്മാവിന്റെ ശരീരം ഒരുപാട് ജന്മങ്ങളുടേയും അവസാനത്തെ ജന്മമാണ്. ബ്രഹ്മാബാബയും പുരുഷാര്ത്ഥം ചെയ്യുകയാണ്. ഇപ്പോള് ആര്ക്കും കര്മ്മാതീത അവസ്ഥയിലേക്ക് എത്തിച്ചേരാന് സാധിക്കില്ല. കര്മ്മാതീത അവസ്ഥയുണ്ടായാല് പിന്നെ ഈ ശരീരമുണ്ടാകാന് സാധിക്കില്ല. ബാബ വളരെ നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്. ഇപ്പോള് ഇത് മനസ്സിലാക്കുന്നവരുടെ ബുദ്ധിക്കനുസരിച്ചാണ്. സ്വര്ഗ്ഗം സ്ഥാപിക്കുന്ന പിതാവ് ഒന്നു മാത്രമാണ്. ബാബയുടെ അടുത്ത് മാത്രമാണ് ജ്ഞാനത്തിന്റെ മുഴുവന് സാധനങ്ങളുമുള്ളത്. ബാബ തന്നെയാണ് മായാജാലക്കാരന്. മറ്റാരില് നിന്നും സുഖം, ശാന്തി, പവിത്രതയുടെ സമ്പത്ത് ലഭിക്കാന് സാധിക്കില്ല. ബാബ വളരെ നല്ല രീതിയില് മനസ്സിലാക്കി തരുന്നു. കുട്ടികള്ക്ക് ധാരണ ചെയ്ത് ധാരണ ചെയ്യിപ്പിക്കുകയും വേണം. ധാരണ ചെയ്യുന്നതിനനുസരിച്ച് സമ്പത്ത് എടുക്കുന്നു. ദിവസന്തോറും വിഭവസമൃദ്ധമായതാണ് ലഭിക്കുന്നത്. ലക്ഷ്മീ- നാരായണനെ നോക്കൂ, എത്ര മധുരത ഉള്ളവരാണ്. അവരെപ്പോലെ മധുരമുള്ളവരായി മാറണം. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാബയിലൂടെ ലഭിക്കുന്ന സുഖം, ശാന്തി, പവിത്രതയുടെ സമ്പത്ത് എല്ലാവര്ക്കും കൊടുക്കണം. ആദ്യം ദാനം നല്കി പവിത്രമായി മാറണം പിന്നീട് അവിനാശിയായ ജ്ഞാന ധനത്തിന്റെ ദാനം ചെയ്യണം.
2. ദേവതകളെ പ്പോലെ മധുരത ഉള്ളവരായി മാറണം. ബാപ്ദാദയോട് പ്രതിജ്ഞ ചെയ്ത് അത് സദാ ഓര്മ്മയില് വെക്കുകയും, ബാബയുടെ ഓര്മ്മയില് ഇരുന്ന് വികര്മ്മങ്ങളെ വിനാശമാക്കുകയും വേണം.
വരദാനം:-
ആരാണോ സ്വയത്തെ പ്രതി നിയമമുള്ളവരായി മാറുന്നത് അവര്ക്കാണ് മറ്റുള്ളവരേയും നിയമത്തില് നടത്താന് കഴിയുന്നത്. ആരാണോ സ്വയം നിയമത്തെ തെറ്റിക്കുന്നത്, അവര്ക്ക് മറ്റുള്ളവരോട് നിയമം പറയാന് കഴിയില്ല അതിനാല് സ്വയം സ്വയത്തെ നോക്കണം അതായത് രാവിലെ മുതല് രാത്രി വരെ മനസ്സാ സങ്കല്പത്തിലും, വാക്കിലും, കര്മ്മത്തിലും , സംബര്ക്കത്തില് പരസ്പരം സഹയോഗം നല്കുന്നതില് അഥവാ സേവനത്തില് എവിടേയും നിയമം തെറ്റിക്കുന്നില്ലല്ലോ. നിയമത്തെ നിര്മ്മിക്കന്നവര്ക്ക് നിയമത്തെ തെറ്റിക്കാന് കഴിയില്ല. ആരാണോ ഈ സമയത്ത് നിയമത്തെ സൃഷ്ടിക്കുന്നത് അവരാണ് ശാന്തി സ്ഥാപിക്കുന്നവരും പുതിയ വിശ്വത്തിന്റെ നിര്മ്മാതാവുമായി മാറുന്നത്.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!