22 September 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

21 September 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - ഈ പരിധിയില്ലാത്ത ഡ്രാമയില് ഹീറോ ഹീറോയിന്റെ പാര്ട്ട് നിങ്ങളുടെതാണ്, ബാബയുടെയല്ല, ബാബക്ക് കേവലം പതിതരെ പാവനമാക്കി മാറ്റുന്നതിന്റെ പാര്ട്ടാണ് ഉള്ളത്.

ചോദ്യം: -

ബ്രഹ്മാവിന്റെ ചിത്രത്തെ നോക്കി ഏത് ചോദ്യമാണോ ചോദിക്കുന്നത്, അവര്ക്ക് ഏതൊരു രഹസ്യമാണ് മനസ്സിലാക്കി കൊടുക്കേണ്ടത്?

ഉത്തരം:-

അവര്ക്ക് മനസ്സിലാക്കി കൊടുക്കൂ ഇത് ആദി മുതല് അന്ത്യം വരെയുള്ള ആത്മാവാണ്. ആരാണോ ആദ്യ രാജകുമാരനായ ശ്രീകൃഷ്ണന്, അവരുടെ തന്നെ അവസാന ജന്മത്തിലാണ് ബാബ വരുന്നത്. ഇത് പതിത ശരീരമാണ്, ഇതിനെ തന്നെയാണ് പാവനമാക്കി മാറ്റേണ്ടത്. ഇത് ഒരു ഭഗവാനൊന്നുമല്ല. ഭഗവാനാണെങ്കിലോ സദാ പവിത്രമാണ്. ഭഗവാന് ഇദ്ദേഹത്തിന്റെ ശരീരത്തെ ആധാരമാക്കി യെടുത്തിരിക്കുകയാണ്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

മുഖം നോക്കൂ പ്രാണീ..

ഓം ശാന്തി. ബാബ കുട്ടികള്ക്ക് മനസ്സിലാക്കി കൊടുത്തിട്ടുണ്ട് ശാന്തിക്ക് വേണ്ടി ആരും പുറത്ത് വീട് തോറും അലഞ്ഞ് ബുദ്ധിമുട്ട് അനുഭവിക്കേണ്ടതില്ല. എങ്ങനെയാണോ ഹഠയോഗികളായ സന്യാസിമാര് മനസ്സിലാക്കുന്നത് – ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നാല് ശാന്തി ലഭിക്കുകയില്ല. ശാന്തി കാട്ടിലാണ് ലഭിക്കുന്നത്. എന്നാല് ബാബ മനസ്സിലാക്കി തരുകയാണ് ശാന്തി എവിടെയും ലഭിക്കാന് സാധിക്കില്ല. ഇതിന് മേല് ഒരു കഥ അഥവാ ദൃഷ്ടാന്തം കേള്പ്പിക്കുകയാണ് റാണിയുടെ കഴുത്തില് മാലയുണ്ടായിട്ടും പുറത്ത് അന്വേഷിച്ച് നടന്നു….. അതുപോലെ ശാന്തിയും നിങ്ങളുടെ കഴുത്തിലുണ്ട്. പുറത്ത് എവിടെയാണ് അന്വേഷിക്കുന്നത്. ബാബ വന്ന് മനസ്സിലാക്കി തരുന്നു കുട്ടികളെ, നിങ്ങള് ആത്മാക്കളുടെ സ്വധര്മ്മം തന്നെ ശാന്തിയാണ്. ഈ ശരീരത്തിലാണെങ്കില് കര്മ്മേന്ദ്രിയങ്ങളാണ്, ഏതിലൂടെയാണോ നിങ്ങള്ക്ക് പാര്ട്ടഭിനയിക്കേണ്ടി വരുന്നത്. ആത്മാവാണെങ്കില് അവിനാശിയാണ്. ആത്മാവ് ചെറുതും വലുതുമാകുന്നില്ല, വിനാശമാകുന്നുമില്ല. അതെ ആത്മാവ് പതിതമാകുന്നുണ്ട്, ആത്മാവിന് തന്നെയാണ് പാവനമാകേണ്ടത്. ആത്മാവിന് ആദ്യം ബാല്യ ശരീരം ലഭിക്കുന്നു പിന്നീട് യുവാവ്, വൃദ്ധനാകുന്നു. ആത്മാവാണെങ്കില് ഏകരസമാണ്. ആദ്യമാദ്യം ആത്മാവിനെ അറിയണം. ഞാന് ആത്മാവ് തന്നെയാണ് വക്കീല് മുതലായവയാകുന്നത്. ഇതിനെയാണ് പറയുന്നത് – ആത്മാ-അഭിമാനി ഭവ. ബാബ മനസ്സിലാക്കി തരുകയാണ് കുട്ടികളെ നിങ്ങള് ദേഹാഭിമാനിയായി മാറിയിരിക്കുകയാണ് അതിനാല് സ്വയത്തെ ശരീരമാണെന്ന് മനസ്സിലാക്കിയിരിക്കുകയാണ്, ഇത് മറന്നു പോയിരിക്കുകയാണ് ഞാന് ആത്മാവാണ്, ഇത് എന്റെ ശരീരമാണ്. അതിനാല് സ്വയത്തെ തിരിച്ചറിയണം. 84 ജന്മങ്ങളും എടുക്കുന്നത് ആത്മാവാണ്. ഇപ്പോള് ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ആരാണോ ബ്രാഹ്മണരായി മാറുന്നത് അവര് പിന്നീട് ദേവതയായി മാറുന്നവരാണ്. ഇങ്ങനെയുമില്ല എല്ലാവരും 84 ജന്മങ്ങളെടുക്കുന്നു. ചിലര് ആദ്യം വരും, ചിലര് 50-100 വര്ഷങ്ങള്ക്ക് ശേഷവും വന്നുകൊണ്ടിരിക്കും. ചിലര്ക്ക് 80-82, ചിലര്ക്ക് എത്ര ജന്മമുണ്ടാകും. മനുഷ്യരാണെങ്കില് 84 ലക്ഷം ജന്മമെന്ന് പറയുന്നു, ഇതിലും തൃപ്തിപ്പെടാതെ പിന്നെ പറയുന്നു കണ-കണങ്ങളില് ഭഗവാനുണ്ടെന്ന്. ഇപ്പോള് ഭഗവാന് പറയുന്നു ഞാന് ഒരു മനുഷ്യ ശരീരത്തിലുമില്ല അതിനാല് മൃഗം, കല്ല് ഭിത്തിയിലെല്ലാം എങ്ങനെയുണ്ടാകും. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ആദ്യ നമ്പര് തന്നെയാണ് അവസാന നമ്പറില് തമോപ്രധാനമായി മാറുന്നത്. ഞാന് സ്വയം പറയുകയാണ് അനേക ജന്മങ്ങളുടെ അന്തിമത്തില് സാധാരണ ശരീരത്തില് ഞാന് പ്രവേശിക്കുകയാണ്. ആരാണോ പൂര്ണ്ണമായും 84 ജന്മങ്ങളെടുത്തത് അവരാണെങ്കില് തീര്ച്ചയായും പതിതമായിരിക്കും. പാവനമാകാനൊന്നും സാധിക്കില്ല. ബാബ സ്വയം പറയുന്നു ആദ്യ നമ്പറില് ശ്രീ കൃഷ്ണനാണ്, ആദ്യ രാജകുമാരന്. പിന്നീടാണ് ശ്രീ നാരായണനായി മാറുന്നത്, എപ്പോഴാണോ വലുതാകുന്നത്. അതും 20 – 25 വര്ഷം കുറഞ്ഞ് പോകുന്നു. അതിനെയും പൂര്ണ്ണമായി 84 ജന്മമെന്ന് പറയുകയില്ല. ശ്രീ കൃഷ്ണന് നമ്പര് വണ്ണാണ്. അവര് തന്നെയാണ് പിന്നീട് സ്വയംവരത്തിന് ശേഷം നാരായണനായി മാറുന്നത്. പക്ഷെ കണക്കാണെങ്കില് കുട്ടികളുടെയും വേണമല്ലോ. പൂര്ണ്ണമായി 84 ജന്മം, 5000 വര്ഷമെന്ന് ശ്രീ കൃഷ്ണന്റെ തന്നെയേ പറയൂ. അതിനാല് ബാബയിരുന്ന് മനസ്സിലാക്കി തരുകയാണ് ഞാന് കല്പ-കല്പം അവരുടെ തന്നെ ശരീരത്തിലാണ് വരുന്നത്, ആരുടെയാണോ ആദി മുതല് അവസാനം വരെ പാര്ട്ടുള്ളത്. വേറെ ആരിലും വരാന് സാധിക്കില്ല. കണക്കുണ്ടല്ലോ. ബ്രഹ്മാവ് തന്നെയാണ് ആദ്യ നമ്പര്. ഞാന് വേറെ ആരിലെങ്കിലും എങ്ങനെ വരാന് സാധിക്കും. നിങ്ങളോട് അനേകര് ചോദിക്കുന്നുണ്ട് കേവലം ഒരു ബ്രഹ്മാവില് മാത്രം എന്തുകൊണ്ടാണ് വരുന്നത്! പക്ഷെ ഇത് കണക്കാണല്ലോ. ഇത് മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. പാടുന്നുമുണ്ട് ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്യുന്നു. വിഷ്ണു അഥവാ ശങ്കരനിലൂടെ സ്ഥാപന ചെയ്യുന്നില്ല. ഇത് വേറെയാരുടെയും ജോലിയല്ല. മനുഷ്യര്ക്ക് രചനയേയോ രചയിതാവിനെയോ അറിയുകയില്ല. ഇതും ഡ്രാമയിലടങ്ങിയിട്ടുള്ളതാണ്. ഉണ്ടായതും ഉണ്ടാക്കപ്പെട്ടതും ഉണ്ടായികൊണ്ടിരിക്കുന്നതും… ചിന്തിക്കേണ്ടതില്ല.. ഇത് ഇപ്പോഴത്തെ കാര്യമാണ്, എന്താണോ നടക്കേണ്ടത് അത് നടക്കുന്നു. ഇത് മാറ്റാന് സാധിക്കില്ല. ഇന്ന് എന്തെല്ലാമാണോ സംഭവിച്ചത് അത് 5000 വര്ഷങ്ങള്ക്ക് ശേഷം സംഭവിക്കും. ബാബ മനസ്സിലാക്കി തന്നിട്ടുമുണ്ട് – ഏതെങ്കിലും കാര്യം ഇങ്ങനെ കാണുകയാണെങ്കില് പറയൂ ഇതൊരു പുതിയ കാര്യമല്ല. 5000 വര്ഷങ്ങള്ക്ക് മുമ്പും സംഭവിച്ചിരുന്നു. ഉടനെ ഇങ്ങനെ എഴുതൂ. പിന്നീട് വേണമെങ്കില് അവര് വന്ന് ചോദിക്കും, എഴുതുന്നതില് ഒരു നഷ്ടവുമില്ല. ഈ യുദ്ധം ആദ്യം നടന്നിരുന്നു, ഒന്നും പുതിയതല്ല. മഹാഭാരത യുദ്ധം 5000 വര്ഷങ്ങള്ക്ക് മുമ്പും ഉണ്ടായിരുന്നു. ക്രിസ്ത്യാനികള് ഭാരതത്തില് വന്ന് രാജ്യം തട്ടിയെടുത്തു, ഒന്നും പുതിയ കാര്യമല്ല. പിന്നീട് കല്പത്തിന് ശേഷവും ഇങ്ങനെയേ ഉണ്ടാവൂ. ഈ ലോകത്തിന്റെ ചരിത്രവും ഭൂമി ശാസ്ത്രവും ആവര്ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോള് വീണ്ടും ആദി സനാതന ദേവീ ദേവതാ ധര്മ്മത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ആരുടെയാണോ 84 ജന്മം പൂര്ത്തിയായത് അവരേ ആദ്യ നമ്പറില് ലക്ഷ്മീ നാരായണനായി മാറൂ. ഈ എല്ലാ രഹസ്യവും ബാബ തന്നെയാണിരുന്ന് മനസ്സിലാക്കി തരുന്നത്. ബാബ പറയുന്നു – ഞാന് മനുഷ്യ സൃഷ്ടിയുടെ ബീജ രൂപമാണ്, ഇതിനെ തലകീഴായ വൃക്ഷം എന്ന് പറയുന്നു. ഈ കല്പ വൃക്ഷത്തിന്റെ ആയുസ്സ് 5000 വര്ഷമാണ്. സ്വാസ്തികയില് 4 ഭാഗവും ഒരു പോലെ കാണാം. യുഗവും തുല്യമാണ്, അതില് വ്യത്യാസമുണ്ടാവുന്നില്ല.

ബാബ മനസ്സിലാക്കി തരുകയാണ് നോക്കൂ ലോകത്തില് എന്തെല്ലാമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചിലര് ചന്ദ്രനില് പോകുന്നു, ചിലര് അഗ്നിയില്, ചിലര് വെള്ളത്തിന് മേല് നടക്കാന് പഠിക്കുന്നു. ഇതെല്ലാം വേസ്റ്റാണ്, ഇതില് ഒരു നേട്ടവുമില്ല. മനുഷ്യന് പാവനമായി മാറി മുക്തി ജീവന്മുക്തിയിലേക്കൊന്നും പോകാന് സാധിക്കില്ല. എന്തു തന്നെ ചെയ്താലും തിരിച്ച് വീട്ടിലേയ്ക്ക് പോകാന് സാധിക്കില്ല. ആത്മാവ് തന്റെ വീടിനെയും അച്ഛന്റെ വീടിനെയും മറന്നു പോയിരിക്കുകയാണ്. ആത്മാവ് സ്വയത്തെ തന്നെ മറന്ന് ദേഹാഭിമാനിയായി മാറിയിരിക്കുകയാണ്. പിന്നീട് ക്ഷേത്രങ്ങളില് പോയി മഹിമ പാടുന്നു. അങ്ങ് സര്വ്വ ഗുണ സമ്പന്നമാണ്, ഞാന് നീചനും പാപിയുമാണ്. തന്റെ നിന്ദ ചെയ്യുകയാണ്. ബാബയാണെങ്കില് ഒരിക്കലും പൂജാരിയാക്കി മാറ്റുന്നില്ല. ശരി പിന്നെ രണ്ടാമത്തെ നമ്പറില് പറയും ശങ്കരനും സദാ പൂജ്യനാണ്. അവരും പൂജാരിയാക്കി മാറ്റുന്നില്ല, അവരുടെ പാര്ട്ട് പോലും ഇവിടെയല്ല. ഈ സ്റ്റേജില് ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും പാര്ട്ടാണ്. ബ്രഹ്മാവിനും വിഷ്ണുവിനും എന്തെല്ലാം പാര്ട്ടാണ്, ഇത് ലോകത്തില് ആര്ക്കും തന്നെ അറിയുകയില്ല. ത്രിമൂര്ത്തി ബ്രഹ്മാവെന്ന് പറയുന്നു, അര്ത്ഥം ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ഇതും പാടുന്നു ബ്രഹ്മാവിലൂടെ സ്ഥാപന, ആര് ചെയ്യുന്നു, അവരുടെ ചിത്രം തന്നെയില്ല. മുഖത്തിലൂടെ പറയുന്നു പക്ഷെ അവര് എവിടെയാണ്. ശിവന് എന്ത് വസ്തുവാണ്, അതും അറിയുകയില്ല. ആത്മാവിന് വേണ്ടി പറയുന്നു ഭൃകുടിയുടെ മധ്യത്തില് തിളങ്ങുന്ന അത്ഭുത നക്ഷത്രം……. ഞാന് ആത്മാവ് അവിനാശിയാണ്, ശരീരം നശിക്കുന്നതാണ്. എത്ര ശരീരമെടുക്കുന്നു, ഒന്നും തന്നെ അറിയുകയില്ല. മനുഷ്യര് എത്ര ദുഖിതരാണ്, നിലവിളിച്ചുകൊണ്ടിരിക്കുന്നു – അല്ലയോ പരമപിതാവേ. എപ്പോഴാണോ ദുഖം ആരംഭിച്ചത്, വിളിച്ചു വരുന്നു. ഇതും മനസ്സിലാക്കി തന്നു കഴിഞ്ഞു ഭാരതത്തില് എപ്പോഴാണോ രാവണ രാജ്യം ആരംഭിക്കുന്നത് അപ്പോള് ഇങ്ങനെയല്ല മറ്റു ധര്മ്മങ്ങളിലും രാവണ രാജ്യമുണ്ടായിരിക്കും. ഇല്ല, അവര്ക്കാണെങ്കില് അവരവരുടെ സമയത്ത് സതോ, രജോ, തമോയില് വരുക തന്നെ വേണം. ഈ കഥ മുഴുവന് ഭാരതത്തിലുമാണ്.മറ്റു സ്ഥലങ്ങളെല്ലാം ബൈപ്ലോട്ടുകളാണ്. ബാബ ഇടയ്ക്ക് തന്നെയാണ് വരുന്നത്. ഭാരതം എപ്പോള് തമോപ്രധാനമായി മാറുന്നുവോ അപ്പോള് പിന്നെ മുഴുവന് വൃക്ഷവും തമോപ്രധാനമായി മാറുന്നു. അവര്ക്കും സുഖ ദുഖം അനുഭവിക്കേണ്ടതുണ്ട്. വൃക്ഷത്തില് പുതിയ പുതിയ ഇലകള് വരുന്നു. അത് വളരെ ശോഭനീയമാകുന്നു. പുതിയവര്ക്ക് പിന്നീട് സതോ രജോ തമോയില് തീര്ച്ചയായും വരണം. അവസാനം ആരാണോ വരുന്നത് അവര്ക്ക് കുറച്ച് മഹിയുണ്ടാവുന്നു. ഒരു ജന്മത്തില് തന്നെ സതോ രജോ തമോയിലൂടെ കടന്നു പോകാന് സാധിക്കുന്നു, പക്ഷെ അവര്ക്ക് ഒരു മൂല്യവുമുണ്ടായിരിക്കില്ല. മൂല്യമാണെങ്കില് അവര്ക്കാണുണ്ടാവുക ആരാണോ ഹീറോ ഹീറോയിന്റെ പാര്ട്ടഭിനയിക്കുന്നത്. ഇങ്ങനെ പറയുകയില്ല ബാബ തന്നെയാണ് ഹീറോ ഹീറോയിന്റെ പാര്ട്ടഭിനയിക്കുന്നതെന്ന്. ബാബയ്ക്ക് വേണ്ടി പറയാന് സാധിക്കില്ല. ബാബയാണെങ്കില് വന്ന് പതിതരെ പാവനമാക്കി മാറ്റുകയാണ്. സ്വയം പതിതമായി മാറുന്നില്ല. നിങ്ങള് പതിതത്തില് നിന്ന് പാവനമായി മാറുന്നതിന്റെ പരിശ്രമം ചെയ്യുകയാണ്. ശ്രീമത്തില് രാജയോഗത്തിലൂടെ തന്നെയാണ് രാജ്യം നേടിയിരുന്നത്. ഇപ്പോള് വീണ്ടും നിങ്ങള് നേടികൊണ്ടിരിക്കുകയാണ്. ബാബ പറയുന്നു – ഞാനാണെങ്കില് രാജ്യം ഭരിക്കുന്നില്ല, നിങ്ങളെ രാജാക്കന്മാരുടെയും രാജാവാക്കി മാറ്റുകയാണ്. ഇപ്പോള് ലോകത്തില് മനുഷ്യര് പറയുന്നതാണെങ്കില് ഒരുപാടാണ്. ഭഗവാന്റെ വാക്കാണ് – ഞാന് നിങ്ങളെ രാജാക്കന്മാരുടെയും രാജാവാക്കി മാറ്റുന്നു. പക്ഷെ അതിന്റെ അര്ത്ഥം സ്വയം മനസ്സിലാക്കുന്നില്ല, മറ്റുള്ളവര്ക്ക് മനസ്സിലാക്കി കൊടുക്കാനും സാധിക്കില്ല. ഭഗവാന്റെ വാക്കാണ്, അതിനാല് തീര്ച്ചയായും ഭഗവാന് വന്നിരുന്നു അപ്പോഴാണല്ലോ പറഞ്ഞിട്ടുണ്ടാവുക അല്ലയോ കുട്ടികളെ, ഭാരതത്തില് തന്നെയാണ് ശിവജയന്തി, ശിവ രാത്രി ആഘോഷിക്കുന്നത്. ബാബ വരുന്നതും ഭാരത ഖണ്ഡത്തിലാണ്. ഭാരതം തന്നെയാണ് അവിനാശീ ഖണ്ഡം. ഭാരതത്തിന്റെ മഹിമ വളരെ വലുതാണ്. എങ്ങനെയാണോ ബാബയുടെ മഹിമ അപരം അപാരമെന്നത് പോലെ ഭാരതത്തിന്റെ മഹിമയും അപരം അപാരമാണ്. ഭാരതത്തില് തന്നെയാണ് പരംപിതാ പരമാത്മാവ് വന്നിട്ട് എല്ലാ മനുഷ്യരുടെയും സദ്ഗതി ചെയ്യുന്നത്. എല്ലാവര്ക്കും സുഖം കൊടുക്കുന്നു. ബാബയുടെ ജന്മസ്ഥലം ഭാരതമാണ്. ഭാരതം തന്നെയാണ് പ്രാചീന ദേശം. ഭഗവാന് രാജയോഗം പഠിപ്പിക്കുന്നതിന് ഭാരതത്തില് തന്നെയാണ് വന്നിട്ടുണ്ടായിരുന്നത്. പക്ഷെ കൃഷ്ണനെ ഭഗവാന് എന്ന് പറഞ്ഞതിലൂടെ അവരുടെ മഹിമ നിലനില്ക്കുന്നില്ല. ഭഗവാനാണെങ്കില് ഒന്ന് മാത്രമാണ്, അവരെ തന്നെയാണ് സദ്ഗുരുവെന്ന് പറയുന്നത്. ബാക്കി ഗുരുക്കന്മാരെല്ലാം അനേകമുണ്ട്. ഏതെങ്കിലും ജോലി പഠിപ്പിക്കുന്നവരെയും ഗുരുവെന്ന് പറയുന്നു. ഇന്നത്തെ കാലത്താണെങ്കില് എല്ലാവരെയും അവതാരമാണെന്ന് അംഗീകരിക്കുകയാണ്. ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. എപ്പോള് തികച്ചും പതിതമായി മാറുന്നുവോ അപ്പോള് വിളിക്കുന്നു – ബാബാ വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ.

ബാബ തന്നെയാണ് വന്ന് സത്യം സത്യമായ അമരകഥ കേള്പ്പിക്കുന്നത്. ഇപ്പോള് നിങ്ങളുടെ ബുദ്ധിയിലുണ്ട് നമ്മള് 84 ജന്മങ്ങളിലേക്ക് എങ്ങനെയാണ് വന്നതെന്ന്. ആദ്യം നല്ല ജന്മമായിരുന്നു പിന്നീട് ഇറങ്ങി വരും. ലോകത്തിന്റെയും ഇറങ്ങുന്ന കലയാണ്. മനുഷ്യരുടെ ബുദ്ധി സതോ, രജോ, തമോ ആയി മാറുന്നു. സത്യയുഗം മുതല് പിന്നീട് കുറച്ച് കുറച്ച് ഇറങ്ങുന്ന കല ആരംഭിക്കുന്നു. താങ്കളുടെ കയറുന്ന കലയുണ്ടെങ്കില് താങ്കളോടൊപ്പം തന്നെ സര്വ്വര്ക്കും മുക്തി ലഭിക്കുന്നു. സര്വ്വരുടെയും സദ്ഗതി ദാതാവ് ഒരേയൊരു ബാബയാണല്ലോ. ആ ഗുരുക്കന്മാരാണെങ്കില് കേവലം ശാസ്ത്രം കേള്പ്പിക്കുകയാണ്. കേട്ട് കേട്ട് താഴെയ്ക്ക് വീണു വന്നു. പരിധിയില്ലാത്ത ബാബ വന്ന് കുട്ടികളോട് ചോദിക്കുകയാണ്, ഞാന് നിങ്ങളെ ഇത്രയും സമ്പരാക്കി മാറ്റി പോയി, ഇത്രയും വജ്രവും സ്വര്ണ്ണത്തിന്റെയും കൊട്ടാരം നല്കി പോയി, അതെല്ലാം എവിടെ പോയി? ലൗകിക അച്ഛന് കുട്ടികള്ക്ക് പൈസ നല്കുന്നു എന്നാല് കുട്ടികള് പൈസ വ്യര്ത്ഥമാക്കി കളയുന്നു അപ്പോള് അച്ഛന് വിളിച്ച് ചോദിക്കുകയാണ് നിങ്ങള് ഇത്രയും സമ്പത്ത് എവിടെ കൊണ്ട് കളഞ്ഞു? കുട്ടികളുടെയടുത്ത് പൈസയുണ്ടെങ്കില് നഷ്ടപ്പെടുത്താന് അനേകരുണ്ട്. അച്ഛന് ധര്മ്മാത്മാവാണ്, കുട്ടികള് വിദേശത്ത് പോയി ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുത്തി വരുന്നു. അച്ഛന് ഒന്നും ചെയ്യാന് സാധിക്കില്ല. അച്ഛന് തടയാനും സാധിക്കില്ല കാരണം ദാദയുടെ സ്വത്താണ്. പക്ഷെ ഉള്ള് കത്തികൊണ്ടിരിക്കുന്നു. അച്ഛന്റെ മരണത്തിന് ശേഷം, ചില ചിലര്ക്ക് ഇങ്ങനെയുള്ള മോശമായ കുട്ടികളുണ്ടാവുന്നു, 12 മാസം കൊണ്ട് മുഴുവന് സ്വത്തും നഷ്ടപ്പെടുത്തുന്നു. അത് പരിധിയുള്ള കാര്യങ്ങളാണ്. ഇത് പിന്നെ പരിധിയില്ലാത്ത കാര്യമാണ്. പരിധിയില്ലാത്ത ബാബ പറയുകയാണ് നിങ്ങള് എത്ര സമ്പന്നനായിരുന്നു, വിശ്വത്തിന്റെ അധികാരിയായിരുന്നു. പിന്നെ എന്തുകൊണ്ട് കളങ്കിതരായി മാറി? ഇത്രയും ധനം എവിടെ കളഞ്ഞു? കുട്ടികളോട് തന്നെയാണ് ബാബ ചോദിക്കുന്നത് – ഭാരതത്തെ ഇത്രയും സമ്പന്നമാക്കി മാറ്റി, എല്ലാ പൈസയും എവിടെ പോയി? പിന്നീട് ബാബ തന്നെയാണിരുന്ന് മനസ്സിലാക്കി തരുന്നത്. ഭക്തി മാര്ഗ്ഗത്തില് എത്ര ചിലവ് ചെയ്തു. ശാസ്ത്രം മുതലായവയുടെ പിന്നാലെ എത്ര ചിലവ് ചെയ്തു.എത്ര തല കുമ്പിട്ടു, കാലും തേഞ്ഞു, പൈസ മുതലായ എല്ലാം നഷ്ടപ്പടുത്തിയിരിക്കുകയാണ്, ഇതാണ് ഡ്രാമ. ഞാന് നിങ്ങളെ സമ്പന്നനാക്കി മാറ്റുന്നു. രാവണന് നിങ്ങളെ മോശമാക്കി മാറ്റുന്നു. ഭാരതവാസികള്ക്ക് തന്നെയല്ലേ ബാബ മനസ്സിലാക്കി തരുന്നത്. ഭാരതം തന്നെയായിരുന്നു സ്വര്ണ്ണത്തിന്റെ പക്ഷി, ഇത്രയും ധനമുണ്ടായിരുന്നു ഏതാണോ മറ്റ് ധര്മ്മത്തിലുള്ളവര് വന്ന് മോഷ്ടിച്ച് പോയത്. ചിന്തിക്കൂ – ഭാരതം എന്തായിരുന്നു! ഇതും ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. ഭാരതം തന്നെയാണ് സ്വര്ഗ്ഗം, ഭാരതം തന്നെയാണ് നരകം. ഇപ്പോള് നരകമാണ്, അതുകൊണ്ട് ബാബ ഏണിപ്പടിയും ഇങ്ങനെയുണ്ടാക്കിയിരിക്കുന്നു അതിലൂടെ ആര്ക്കും മനസ്സിലാകും നമ്മള് പതിതരാണെന്ന്. ചെറിയ ചെറിയ കുട്ടികള്ക്ക് പോലും ചിത്രത്തിന് മേല് മനസ്സിലാക്കി കൊടുക്കാന് പറ്റുമല്ലോ. ചിത്രം(ഭൂപടം) ഇല്ലാതെ കുട്ടികള് എന്ത് മനസ്സിലാക്കാനാണ്. ബാബ തന്നെയാണ് വന്ന് പതിതത്തില് നിന്ന് പാവനമായി മാറുന്നതിന്റെ സഹജമായ യുക്തി പറഞ്ഞു തരുന്നത്. സഹജത്തിലും സഹജവുമാണ്, ബുദ്ധിമുട്ടിലും ബുദ്ധിമുട്ടുമാണ്. സത്യയുഗത്തില് ദേഹീ അഭിമാനിയായിരിക്കുന്നു. ആത്മാവ് മനസ്സിലാക്കുന്നു ഇപ്പോള് ശരീരം വലുതായി, ഈ പഴയ ശരീരം ഉപേക്ഷിച്ച് വേറൊന്ന് എടുക്കണം. എങ്ങനെയാണോ സാക്ഷാത്ക്കാരമുണ്ടാകുന്നത് – ഇപ്പോള് പോയി കുട്ടിയായി മാറണം, പഴയ തോല് ഉപേക്ഷിക്കുന്നു. ഇവിടെയാരെങ്കിലും മരിച്ചുവെങ്കില് കരയുകയും ചെയ്യുന്നു. ബാന്ഡ് മേളവും കൊണ്ട് പോകുന്നു. സത്യയുഗത്തിലാണെങ്കില് സന്തോഷത്തോടുകൂടി ഒരു ശരീരം ഉപേക്ഷിച്ച് വേറൊന്നെടുക്കുന്നു, എന്നാല് ഇവിടെ എത്രയാണ് ദുഖിക്കുന്നത്. ആരെങ്കിലും മരിച്ചുവെങ്കില് പറയുന്നു സ്വര്ഗ്ഗത്തില് പോയി. അപ്പോള് ഇതിന്റെയര്ത്ഥം നരകത്തിലായിരുന്നുവെന്നല്ലേ! ഇപ്പോള് നിങ്ങള് പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ് – സ്വര്ഗ്ഗവാസിയാകുന്നതിന് വേണ്ടി. ബാബ നിങ്ങളെ സ്വര്ഗ്ഗവാസിയാക്കി മാറ്റുന്നു. ബാബ വരുന്നത് തന്നെ ജീവന് മുക്തി നല്കുന്നതിനാണ്. രാവണന്റെ ബന്ധനത്തില് നിന്ന് മോചിപ്പിച്ച് ജീവന് മുക്തമാക്കുന്നു. ബാബ പറയുന്നു – ഞാന് കല്പം മുമ്പെന്ന പോലെ വന്ന് രാജയോഗം പഠിപ്പിക്കുകയാണ്. കല്പ-കല്പം ബ്രഹ്മാവിന്റെ ശരീരത്തില് തന്നെയാണ് വരുന്നത്. നിങ്ങള്ക്ക് തീര്ച്ചയായും ബ്രാഹ്മണനായി മാറണം. യജ്ഞത്തില് തീര്ച്ചയായും ബ്രാഹ്മണര് വേണമല്ലോ. ഇത് രാജസ്വ അശ്വമേധ അവിനാശീ ജ്ഞാന യജ്ഞമാണ്. ഈ രഥത്തെ സ്വാഹാ ചെയ്യണം. അശ്വമെന്ന് ഈ രഥത്തെയാണ് പറയുന്നത്. രാജസ്വ, സ്വരാജ്യത്തിന് വേണ്ടി ഈ എല്ലാ അശ്വവും(ശരീരം) ഇതില് സ്വാഹാ ആകണം. ആത്മാവാണെങ്കില് സ്വാഹാ ആവുന്നില്ല. ആത്മാവ് കര്മ്മകണക്ക് ഇല്ലാതാക്കി തിരിച്ച് പോകും. പിന്നീട് പുതിയ ലോകത്തില് എല്ലാവരുടെയും പാര്ട്ടാരംഭിക്കും. ഇതിനെയാണ് പറയുന്നത് ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കുക. ബാബ വരുന്നത് തന്നെ പുതിയ ലോകം സ്ഥാപിച്ച് പഴയ ലോകത്തെ ഇല്ലാതാക്കാനാണ്. ഇത് ഒരേയൊരു മഹാഭാരത യുദ്ധമാണ്, ഏതാണോ ശാസ്ത്രങ്ങളില് പാടപ്പെട്ടിട്ടുള്ളത്. അതിനാല് മനസ്സിലാക്കി കൊടുക്കണം – ഈ യുദ്ധത്തിലൂടെ ഈ സ്വര്ഗ്ഗത്തിന്റെ വാതില് തുറക്കുന്നു, അതിനാല് ഇതിന്റെ പാട്ട് ശാസ്ത്രങ്ങളിലുണ്ട്. ശരി –

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) കഴിഞ്ഞു പോയ കാര്യങ്ങളുടെ ചിന്തനം ഒരിക്കലും ചെയ്യരുത്. ഏത് കാര്യമാണോ കഴിഞ്ഞു പോയത്, ഒന്നും പുതിയതല്ല എന്ന് മനസ്സിലാക്കി മറക്കണം.

2) ഈ രാജസ്വ അശ്വമേധ യജ്ഞത്തില് തന്റെ ശരീരം-മനസ്സ്-ധനം എല്ലാം സ്വാഹാ ചെയ്ത് സഫലമാക്കണം. ഈ അന്തിമ ജന്മത്തില് സമ്പൂര്ണ്ണ പാവനമായി മാറുന്നതിന്റെ പരിശ്രമം ചെയ്യണം.

വരദാനം:-

എന്ത് സങ്കല്പം, വാക്ക്, കര്മ്മം ചെയ്യുന്നോ – അത് മാസ്റ്റര് ത്രികാലദര്ശിയായി ചെയ്യൂ എങ്കില് ഒരു കര്മ്മവും വ്യര്ത്ഥം അഥവാ അനര്ത്ഥമായി പോകുകയില്ല. ത്രികാലദര്ശി അര്ത്ഥം സാക്ഷിദൃഷ്ടാവിന്റെ സ്ഥിതിയില് സ്ഥിതി ചെയ്ത്, കര്മ്മങ്ങളുടെ ഗുഹ്യ ഗതിയെ അറിഞ്ഞ് കര്മ്മേന്ദ്രിയങ്ങളിലൂടെ കര്മ്മം ചെയ്യിക്കൂ എങ്കില് ഒരിക്കലും കര്മ്മത്തിന്റെ ബന്ധനത്തില് ബന്ധിക്കപ്പെടില്ല. ഓരോ കര്മ്മം ചെയ്തുകൊണ്ടും കര്മ്മബന്ധനമുക്തം, കര്മ്മാതീത സ്ഥിതിയുടെ അനുഭവം ചെയ്തുകൊണ്ടിരിക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top