22 October 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

October 21, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ-മായയെ ഭയപ്പെടരുത്,മായ എത്ര തന്നെ മറപ്പിക്കാന് ശ്രമിച്ചാലും ക്ഷീണിക്കരുത്, അമൃതവേളയില് എഴുന്നേറ്റ് ഓര്മ്മയില് ഇരിക്കാനുള്ള പൂര്ണ്ണമായ പുരുഷാര്ത്ഥം ചെയ്യൂ.

ചോദ്യം: -

പുരുഷാര്ത്ഥത്തില് ഏത് കുട്ടികളാണ് മുന്നിലുള്ള നമ്പറിലെത്തുന്നത്?

ഉത്തരം:-

ഏത് കുട്ടികളാണോ ബാബയില് പൂര്ണ്ണമായും ബലിയര്പ്പണമാകുന്നത് അര്ത്ഥം സമര്പ്പണമാകുന്നത്, അവര് തന്നെയാണ് ഏറ്റവും മുന്നിലേക്ക് പോകുന്നത്. കുട്ടികള് ബാബയില് ബലിയര്പ്പണമാവുകയും, ബാബ കുട്ടികളില് ബലിയര്പ്പണമാവുകയും ചെയ്യുന്നു. നിങ്ങള് നിങ്ങളുടെ മോശമായതെല്ലാം, പഴയ ശരീരവും മനസ്സും ധനവുമെല്ലാം ബാബക്ക് നല്കുന്നു. ബാബ നിങ്ങള്ക്ക് വിശ്വത്തിന്റെ ചക്രവര്ത്തി പദവി നല്കുന്നു. അതുകൊണ്ടാണ് ബാബയെ പാവപ്പെട്ടവരുടെ നാഥനെന്ന് പറയുന്നത്. പാവപ്പെട്ട ഭാരതത്തിന് ദാനം നല്കാനായിട്ടാണ് ബാബ വന്നിരിക്കുന്നത്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

കണ്ണ് കാണാത്തവര്ക്ക് വഴി കാണിച്ചു തരൂ..

ഓം ശാന്തി. മധുര-മധുരമായ അതി മധുരമായത്, അങ്ങനെ പറയുമല്ലോ! പരിധിയില്ലാത്ത ബാബയും പരിധിയില്ലാത്ത സ്നേഹവുമാണ്. ബാബ പറയുന്നു- കളഞ്ഞുപോയി തിരികെ കിട്ടിയ മധുരമായ കുട്ടികള് ഗീതം കേട്ടു എന്ന്.ഒരു ബാബയാണ് വഴി കാണിച്ചു കൊടുക്കുന്നത്. ഭക്തിമാര്ഗ്ഗത്തില് ആരും വഴികാണിച്ചു തരുന്നവരില്ല. ഭക്തിമാര്ഗ്ഗത്തിലാണ് അലഞ്ഞു കൊണ്ടിരിക്കുന്നത്. ഇപ്പോള് വഴി ലഭിച്ചു കഴിഞ്ഞെങ്കിലും മായ അച്ഛനോടൊപ്പം ബുദ്ധിയോഗം വെക്കാന് അനുവദിക്കില്ല. ഒരു ബാബയെ ഓര്മ്മിക്കുന്നതിലൂടെ നമ്മുടെ എല്ലാ ദുഃഖങ്ങളും ദൂരെയാകുമെന്ന് മനസ്സിലാക്കുന്നു, ചിന്തയുടെ കാര്യമൊന്നുമുണ്ടായിരിക്കുകയില്ല എന്നിട്ടും മറന്നു പോകുന്നു. ബാബ പറയുന്നു-സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി പതിത-പാവനനായ ബാബയെ ഓര്മ്മിക്കൂ. ബാബ ജ്ഞാനത്തിന്റെ സാഗരനല്ലേ. ഗീതാ ജ്ഞാന ദാതാവ് ബാബയാണ്. ബാബയാണ് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി അഥവാ സദ്ഗതി നല്കുന്നത്. കൃഷ്ണനെ ജ്ഞാനത്തിന്റെ സാഗരനെന്ന് പറയാന് സാധിക്കില്ല. സാഗരന് ഒന്നു മാത്രമാണ്. ഈ ഭൂമിക്ക് ചുറ്റും സാഗരം മാത്രമാണ്. മുഴുവന് സാഗരവും ഒന്നു മാത്രമാണ്. പിന്നീടാണ് സാഗരത്തെയും വീതിച്ചത്. നിങ്ങള് വിശ്വത്തിന്റെ അധികാരികളായി മാറുമ്പോള് മുഴുവന് സാഗരത്തിന്റെയും ഭൂമിയുടെയും അധികാരിയായി മാറുന്നത് നിങ്ങളാണ്. ഇങ്ങനെ ആര്ക്കും പറയാന് സാധിക്കില്ല- ഇതെന്റെ ഭാഗമാണ്, ഞങ്ങളുടെ പരിധിക്കുള്ളില് വരരുത് എന്നെല്ലാം. ഈ ലോകത്തിലാണെങ്കില് സാഗരത്തെ കൂടി വീതിച്ചിരിക്കുന്നു. നിങ്ങള് ഭാരതമാകുന്ന മുഴുവന് വിശ്വത്തിന്റെയും അധികാരികളായിരുന്നു എന്ന് മനസ്സിലാക്കുന്നു. ഗീതവുമുണ്ട്-ബാബാ, അങ്ങയില് നിന്നും ഞങ്ങള് എടുക്കുന്ന വിശ്വത്തിന്റെ ചക്രവര്ത്തി പദവി ആര്ക്കും തട്ടിപ്പറിച്ചെടുക്കാന് സാധിക്കില്ല എന്ന്. ഈ ലോകത്തിലാണെങ്കില് വെള്ളത്തിന്റെ പേരില് പോലും കലഹമാണ്. പരസ്പരം വെള്ളം കൊടുക്കണമെങ്കില് ലക്ഷക്കണക്കിന് രൂപ കൊടുക്കേണ്ടതായി വരുന്നു. എന്നാല് നിങ്ങള് കുട്ടികള്ക്കാണെങ്കില് കല്പം മുമ്പത്തെ പോലെ മുഴുവന് വിശ്വത്തിന്റെയും രാജ്യപദവിയാണ് ലഭിക്കുന്നത്. ബാബ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം നല്കി. പരമപിതാ പരമാത്മാവാണ് ജ്ഞാനത്തിന്റെ ദാതാവ്. ഈ സമയത്താണ് വന്ന് ജ്ഞാനം നല്കുന്നത്. സത്യയുഗത്തിലുള്ള ലക്ഷ്മീ-നാരായണന് ഈ ജ്ഞാനമുണ്ടായിരിക്കുകയില്ല. ശരിയാണ്, കഴിഞ്ഞ ജന്മത്തില് ജ്ഞാനമെടുത്തിട്ടാണ് ലക്ഷ്മീ-നാരായണനായി മാറിയത്. നിങ്ങള് തന്നെയായിരുന്നു. ബാബാ, അങ്ങ് തന്നെയാണ് ഞങ്ങളെ ആക്കി മാറ്റിയതെന്ന് നിങ്ങള് പറയുന്നു. ബാബ നമ്മളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റിയിരുന്നു. ബാബ പറയുന്നു-എന്റെ മതം അങ്ങനെ വിസ്താരമുള്ളതൊന്നുമല്ല. ഭൗതീകമായ പഠിപ്പ് എത്ര വിസ്താരമുള്ളതാണ്. ഈ പഠിപ്പ് വളരെ സഹജമാണ്. നിങ്ങള് രചയിതാവിനെക്കുറിച്ചും രചനയെക്കുറിച്ചും അറിഞ്ഞിട്ടാണ് മറ്റുള്ളവര്ക്ക് പറഞ്ഞു കൊടുക്കുന്നത്. 84 ജന്മങ്ങളുടെ ചക്രം എങ്ങനെയാണ് കറങ്ങിയത്. ഇപ്പോള് ബാബയുടെ അടുത്തേക്ക് തിരിച്ച് പോകണം. ബാബ പറഞ്ഞു തന്നിട്ടുണ്ട്-മായയുടെ കൊടുങ്കാറ്റും ഒരുപാട് വരുമെന്ന്, ഇതില് പേടിക്കരുത്. അതിരാവിലെ എഴുന്നേറ്റിരിക്കുന്നതിലൂടെ ബുദ്ധി മറ്റ് ചിന്തകളിലേക്കെല്ലാം പോകും. രണ്ട് മിനിറ്റ് പോലും ഓര്മ്മ നില്ക്കില്ല. ബാബ പറയുന്നു-ക്ഷീണിക്കരുത്. ഇന്ന് ഒരു മിനിറ്റാണ് ഓര്മ്മ വന്നത്, നാളെ വീണ്ടും ഇരിക്കൂ, അടുത്ത ദിവസം വീണ്ടും ഇരിക്കൂ. നമുക്ക് തീര്ച്ചയായും ഓര്മ്മിക്കുക തന്നെ വേണമെന്ന് ഉള്ളിന്റെ ഉള്ളില് ഉറപ്പാക്കണം. അഥവാ ആരെങ്കിലും വികാരത്തിലേക്ക് പോവുകയാണെങ്കില് ഒരുപാട് കൊടുങ്കാറ്റ് വരുക തന്നെ ചെയ്യും. മുഖ്യമായത് പവിത്രതയാണ്. ഇന്ന് ഈ ലോകം പതിതവും വേശ്യാലയവുമാണ്. നാളെ പാവനമായ ശിവാലയമായി മാറും. ഇത് പഴയ ശരീരമാണെന്ന് അറിയാം. ബാബയെ ഓര്മ്മിച്ചു കൊണ്ടിരിക്കുമ്പോള് ഏതെങ്കിലും സമയം ശരീരം ഉപേക്ഷിക്കുകയാണെങ്കിലും സ്വര്ഗ്ഗത്തില് പോകാന് യോഗ്യരായി മാറും. ബാബയില് നിന്നും എന്തെങ്കിലും ജ്ഞാനം കേട്ടിട്ടുണ്ടല്ലോ. ഇവിടെ നിന്നും ഓടിപ്പോയവര് പോലും വീണ്ടും വന്ന് തന്റെ സമ്പത്തെടുക്കുകയാണ്. അവസാനത്തെ സങ്കല്പത്തിനനുസരിച്ചായിരിക്കും നിങ്ങളുടെ ഗതിയെന്നും ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്. ആരെങ്കിലും ശരീരമുപേക്ഷിച്ചാല് അവരിലുള്ള ജ്ഞാനത്തിന്റെ സംസ്കാരം കാരണം ചെറുപ്പത്തില് തന്നെ ഈ ജ്ഞാനമാര്ഗ്ഗത്തിനോട് ആകര്ഷണമുണ്ടായിരിക്കും. കര്മ്മേന്ദ്രിയങ്ങള് ചെറുതാണെങ്കിലും, പറയാന് സാധിക്കുന്നില്ലെങ്കിലും ആകര്ഷിക്കപ്പെടും. ചെറുപ്പം മുതല് തന്നെ സംസ്കാരം നല്ലതായിരിക്കും. അവര് മറ്റുള്ളവര്ക്ക് സുഖം കൊടുക്കുന്നവരായി മാറും. ബാബ ആത്മാക്കളെയല്ലേ പഠിപ്പിക്കുന്നത്. ബാബ മിലിട്ടറിക്കാരുടെ ഉദാഹരണം പറയാറുണ്ടല്ലോ. കഴിഞ്ഞ ജന്മത്തില് നിന്നും യുദ്ധത്തിന്റെ സംസ്കാരം കൊണ്ടു പോകുന്നതിലൂടെ അടുത്ത ജന്മത്തിലും മിലിട്ടറിയില് പോയി ചേരും. ശാസ്ത്രങ്ങള് പഠിക്കുന്നവരാണെങ്കില് അടുത്ത ജന്മത്തിലേക്ക് സംസ്കാരങ്ങള് കൊണ്ടു പോകുന്നതിലൂടെ ചെറുപ്പത്തില് തന്നെ ശാസ്ത്രങ്ങളെല്ലാം മന:പാഠമാകുന്നു. അവരുടെ മഹിമയുമുണ്ട്. അതിനാല് ഇവിടെ നിന്നും പോകുന്നവരുടെ മഹിമ അടുത്ത ജന്മത്തില് ചെറുപ്പം മുതല് തന്നെ ഉണ്ടായിരിക്കും. ആത്മാവല്ലേ ജ്ഞാനത്തെ ധാരണ ചെയ്യുന്നത്. എന്നാല് അവശേഷിക്കുന്ന കണക്കുകളേയും ഇല്ലാതാക്കേണ്ടി വരുന്നു. സ്വര്ഗ്ഗത്തിലേക്ക് വരുമല്ലോ. അവര് ബാബയുടെ അടുത്ത് പോയി നമിക്കും. ഒരുപാട് പ്രജകളുണ്ടാകും. ബാബയില് നിന്നും സമ്പത്തെടുക്കും. അവസാനമാണല്ലോ പറഞ്ഞിരുന്നത്-അഹോ! പ്രഭൂ നിന്റെ ലീല….

ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നു-ഡ്രാമയുടെ പദ്ധതിയനുസരിച്ച് അഹോ ബാബാ! അങ്ങയുടെ ലീല ഇങ്ങനെയാണെന്ന്. അങ്ങയുടെ കര്ത്തവ്യം എല്ലാ മനുഷ്യരിലും വെച്ച് തികച്ചും വേറിട്ടതാണ്. ബാബയുടെ സേവനം നല്ല രീതിയില് ചെയ്യുന്നവര്ക്ക് നല്ല സമ്മാനവും ലഭിക്കും. അവര് വിജയ മാലയില് കോര്ക്കപ്പെടുന്നു. ഈ ആത്മീയ ജ്ഞാനം ആത്മാവാകുന്ന ബാബ ആത്മാക്കള്ക്കാണ് നല്കുന്നത്. മനുഷ്യരെല്ലാം ശരീരങ്ങളെയാണ് ഓര്മ്മിക്കുന്നത്. അവര് പറയും-ശിവാനന്ദന്, ഗംഗേശ്വരാന ന്ദന്….അവരാണ് ഈ ജ്ഞാനമെല്ലാം നല്കുന്നതെന്ന്. എന്നാല് ഇവിടെ നിരാകാരനായ ശിവബാബയാണ് ജ്ഞാനം നല്കുന്നതെന്ന് പറയും. ബാബ ഉയര്ന്നതിലും വെച്ച് ഉയര്ന്നതാണ്. ആത്മാവാകുന്ന എന്റെ പേര് ശിവനെന്നാണ്. ശിവപരമാത്മായേ നമ: എന്നാണ് പറയുന്നത്. പിന്നീട് ബ്രഹ്മാ,വിഷ്ണു, ശങ്കരനെ ദേവതായേ നമ: എന്നും പറയുന്നു. ഇവര് രചനകളാണ്. അവരില് നിന്നൊന്നും സമ്പത്ത് ലഭിക്കില്ല. നിങ്ങള് പരസ്പരം സഹോദര-സഹോദരങ്ങളാണ്. സഹോദരനെ ഓര്മ്മിക്കുന്നതിലൂടെ സമ്പത്ത് ലഭിക്കില്ല. ബ്രഹ്മാവാകുന്ന ദാദയും നിങ്ങളുടെ സഹോദരനും, വിദ്യാര്ത്ഥിയുമല്ലേ. ദാദയും പഠിച്ചു കൊണ്ടിരിക്കുകയാണ് , അതിനാല് ദാദയില് നിന്നും സമ്പത്ത് ലഭിക്കാന് സാധിക്കില്ല. ബ്രഹ്മാവാകുന്ന ദാദാ സ്വയം ശിവബാബയില് നിന്നും സമ്പത്ത് പ്രാപ്തമാക്കുകയാണ്. ആദ്യം കേള്ക്കുന്നത് ബ്രഹ്മാബാബയാണ്. ബ്രഹ്മാബാബ ശിവബാബയോട് പറയുന്നു-ബാബാ, ഞാന് അങ്ങയുടെ ആദ്യത്തെ കുട്ടിയാണ്, അങ്ങയില് നിന്നും ഞാന് കല്പ-കല്പം സമ്പത്ത് എടുക്കുന്നുണ്ട്, ഓരോ കല്പത്തിലും അങ്ങയുടെ രഥമായി മാറുന്നു. ശിവന്റെ രഥം ബ്രഹ്മാവാണ്. ബ്രഹ്മാവിലൂടെയാണ് വിഷ്ണുപുരിയുടെ സ്ഥാപനയുണ്ടാകുന്നത്. നിങ്ങള് ബ്രാഹ്മണരും സഹയോഗികളാണ്. അതിനുശേഷം നിങ്ങള് അധികാരികളായി മാറും. നമ്മള് 5000 വര്ഷങ്ങള്ക്കു മുമ്പത്തേതു പോലെ ബാബയില് നിന്നും രാജ്യഭാഗ്യമെടുത്തു കൊണ്ടിരിക്കുകയാണെന്ന് നിങ്ങള്ക്കറിയാം. കല്പം മുമ്പ് രാജ്യഭാഗ്യമെടുത്തവരാണ് ഈ കല്പത്തിലും എടുക്കുന്നത്. മഹാരാജാവും മഹാറാണിയുമായി മാറുന്നത് ആരാണെന്നും, പ്രജകളായി മാറുന്നതാരാണെന്നും ഓരോരുത്തരുടെയും പുരുഷാര്ത്ഥത്തിലൂടെ അറിയാന് സാധിക്കും. അവസാനം നിങ്ങള്ക്ക് എല്ലാ സാക്ഷാത്കാരവുമുണ്ടാകും. എല്ലാത്തിന്റെയും ആധാരം പുരുഷാര്ത്ഥത്തിലാണ്. ബലിയര്പ്പണമാവുകയും വേണം. ബാബ പറയുന്നു-ഞാന് പാവപ്പെട്ടവരുടെ നാഥനാണ്. പാവപ്പെട്ട നിങ്ങളാണ് ബാബയില് ബലിയര്പ്പണമാകുന്നത്. ദാനം എപ്പോഴും പാവപ്പെട്ടവര്ക്കാണ് കൊടുക്കുന്നത്. ആരെങ്കിലും കോളേജുണ്ടാക്കുകയാണെന്ന് മനസ്സിലാക്കൂ, അതൊന്നും പാവപ്പെട്ടവര്ക്കുള്ള ദാനമല്ല. ഈശ്വരാര്ത്ഥമല്ലെങ്കിലും അവര് ദാനം ചെയ്യുന്നുണ്ടല്ലോ. കോളേജ് തുറക്കുന്നു എങ്കില് അടുത്ത ജന്മത്തില് അതിന്റെ ഫലവും ലഭിക്കുന്നു. അടുത്ത ജന്മത്തില് നല്ല പഠിപ്പ് ലഭിക്കും. ഈ ആശിര്വാദമാണ് ലഭിക്കുന്നത്. ഭാരതത്തിലാണ് ഏറ്റവും കൂടുതല് ദാന-പുണ്യങ്ങള് ചെയ്യുന്നത്. ഈ സമയത്ത് ഒരുപാട് ദാനം ചെയ്യുന്നുണ്ട്. നിങ്ങള് ബാബക്കും ദാനം നല്കുന്നുണ്ട്. ബാബ നിങ്ങള്ക്കും ദാനം ചെയ്യുന്നു. ബാബ നിങ്ങളില് നിന്നും മോശമായതെല്ലാം സ്വീകരിച്ച് വിശ്വത്തിന്റെ ചക്രവര്ത്തി പദവി നല്കുന്നു. നിങ്ങള് ഈ സമയം ശരീരവും, മനസ്സും, ധനവുമെല്ലാം ബാബക്ക് ദാനമായി നല്കുന്നു. മനുഷ്യര് മരിക്കുന്ന സമയത്ത് തന്റെ എല്ലാ സമ്പത്തും എഴുതി വെച്ചിട്ടാണ് പോകുന്നത്. ഇന്ന ആശ്രമത്തിന് കൊടുക്കണോ അതോ ആര്യസമാജത്തിലുള്ളവര്ക്കാണോ നല്കേണ്ടത് എന്നെല്ലാം. വാസ്തവത്തില് പട്ടിണി കിടക്കുന്ന പാവപ്പെട്ടവര്ക്കാണ് ദാനം കൊടുക്കേണ്ടത്. ഇപ്പോള് ഭാരതം ദരിദ്രമല്ലേ. സ്വര്ഗ്ഗത്തില് ഭാരതം എത്ര സമ്പന്നമാണ്. സത്യയുഗത്തില് നിങ്ങള്ക്കുള്ളത്ര ധാന്യങ്ങളും ധനവുമെല്ലാം മറ്റാരുടെയും അടുത്തുണ്ടായിരിക്കാന് സാധിക്കില്ല. സത്യയുഗത്തില് ഒരു പൈസയുടെയും ചിലവില്ല. ഒരു പിടി അരിയാണ് ദാനമായി കൊടുക്കുന്നത് എങ്കില് 21 ജന്മത്തേക്കു വേണ്ടി പകരമായി കൊട്ടാരം ലഭിക്കും. വീടും ലഭിക്കും. ഇപ്പോള് തത്വമെല്ലാം തമോപ്രധാനമായി മാറിയതു കാരണം ദുഃഖം നല്കുന്നു. എന്നാല് സത്യയുഗത്തില് തത്വമെല്ലാം സതോപ്രധാനമായിരിക്കും. സത്യയുഗത്തില് ആരെല്ലാമാണ് വരുന്നതെന്ന് നിങ്ങള്ക്കറിയാം. അതിനുശേഷം ദ്വാപരയുഗത്തില് ഇന്നവരെല്ലാം വരും. കലിയുഗത്തിന്റെ അവസാനം ചെറിയ-ചെറിയ ചില്ലകള്, മഠങ്ങളുമെല്ലാം വന്നുകൊണ്ടേയിരിക്കുന്നുണ്ടല്ലോ. ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് വൃക്ഷത്തിന്റെയും, ഡ്രാമയുടെയുമെല്ലാം ജ്ഞാനമുണ്ട്. ബാബയുടെ പാര്ട്ടിനെയും നിങ്ങള്ക്കറിയാം. 5 പാണ്ഡവന്മാര് മാത്രം അവശേഷിച്ചതായി മഹാഭാരതത്തില് കാണിക്കുന്നു. ശരി, അതിനുശേഷം എന്ത് സംഭവിച്ചു? രാജയോഗം പഠിച്ചവരായിരിക്കും തീര്ച്ചയായിട്ടും രാജ്യം ഭരിച്ചിട്ടുണ്ടായിരിക്കുക. മുമ്പ് നിങ്ങള്ക്കും ഒന്നും അറിയില്ലായിരുന്നല്ലോ. ബ്രഹ്മാബാബയും ഗീതയെല്ലാം പഠിക്കുമായിരുന്നു. നാരായണന്റെ ഭക്തി ചെയ്യുമായിരുന്നു. ഗീതയോടും വളരെ സ്നേഹമുണ്ടായിരുന്നു. ട്രെയിനില് പോകുമ്പോഴും ഗീത പഠിക്കുമായിരുന്നു. ഇപ്പോള് നോക്കുമ്പോള് ഒന്നും മനസ്സിലായിട്ടില്ല, ഡപ്പിയിലെ തകിട് പോലെ. ഭക്തിമാര്ഗ്ഗത്തില് എന്ത് ചെയ്തിട്ടും ഉദ്ധരിക്കപ്പെട്ടില്ല. ലോകത്തില് എത്ര ബഹളമാണ്. ഇവിടെയും എല്ലാവര്ക്കും പവിത്രമായിട്ടിരിക്കാന് സാധിക്കില്ല അതുകൊണ്ടാണ് ബഹളമുണ്ടായിക്കൊണ്ടിരിക്കുന്നത്. ബാബ അവരെ ദത്തെടുക്കാറുമുണ്ട്, പക്ഷെ, പിന്നീട് പറയുന്നു-രോഗങ്ങള് തീര്ച്ചയായും വര്ദ്ധിക്കുമെന്ന്, കുട്ടികളുടെ ഓര്മ്മയെല്ലാം വരും, അതുകൊണ്ട് ഇതില് നഷ്ടോമോഹയായി മാറണം. നമ്മള് മരിച്ചുകഴിഞ്ഞു എന്ന് മനസ്സിലാക്കണം. ബാബയുടെതായി മാറി അര്ത്ഥം ഈ ലോകത്തില് നിന്നും മരിച്ചുകഴിഞ്ഞു. അപ്പോള് ശരീരബോധമുണ്ടായിരിക്കുകയില്ല. ബാബ പറയുന്നു- ദേഹസഹിതമുള്ള എല്ലാ സംബന്ധങ്ങളേയും മറക്കൂ. ഈ ലോകത്തില് കാണുന്നത് ഒന്നും തന്നെ ഇല്ലാത്തതു പോലെയാണ്. ഈ പഴയ ശരീരവും ഉപേക്ഷിക്കണം. നമുക്ക് വീട്ടിലേക്ക് പോകണം. വീട്ടില് നിന്നും വന്നതിനു ശേഷം പുതിയ സുന്ദരമായ ശരീരമെടുക്കും. ഇപ്പോള് കറുത്തവരാണ് പിന്നീട് വെളുത്തവരായി മാറും. ഇപ്പോള് ഭാരതം കറുത്തതാണ് പിന്നീട് സുന്ദരമായി മാറും. ഇപ്പോള് ഭാരതം മുള്ളുകളുടെ കാടാണ്. എല്ലാവരും പരസ്പരം കൊലപാതകങ്ങള് നടത്തിക്കൊണ്ടിരിക്കുന്നു. എന്തെങ്കിലും കാര്യത്തില് പിണങ്ങിയാല് ഗ്ലാനി ചെയ്യുകയും, അടിയുണ്ടാക്കുകയും ചെയ്യുന്നു. നിങ്ങള് കുട്ടികള്ക്ക് വീട്ടിലും വളരെ മധുരമുള്ളവരായി മാറണം. ഇല്ലെങ്കില് മനുഷ്യര് പറയും-ഇവര് 5 വികാരങ്ങളെ ദാനമായി നല്കിയതിനു ശേഷം പിന്നെ എന്തിനാണ് ക്രോധിക്കുന്നത്! ചിലപ്പോള് ക്രോധം ദാനം കൊടുത്തിട്ടില്ലായിരിക്കും! ബാബ പറയുന്നു-കുട്ടികളെ, സഞ്ചിയിലെ 5 വികാരങ്ങളെ ദാനമായി നല്കൂ എന്നാല് ഗ്രഹണം ഇല്ലാതാകും. ചന്ദ്രന് ഗ്രഹണം ബാധിക്കാറില്ലേ. നിങ്ങളും സമ്പൂര്ണ്ണമായി മാറാന് പോവുകയാണ്,അതിനാല് ബാബ പറയുന്നു-വികാരങ്ങളെ ദാനമായി നല്കൂ. നിങ്ങള്ക്ക് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവിയാണ് ലഭിക്കുന്നത്. ആത്മാവിന് ബാബയില് നിന്നാണ് സമ്പത്ത് ലഭിക്കുന്നത്. ആത്മാവാണ് പറയുന്നത്-ഈ പഴയ ലോകത്തില് ബാക്കി ഇനി കുറച്ചു സമയം മാത്രമെയുള്ളൂ. ജോലികളെയെല്ലാം മറക്കൂ. ഏത് തരത്തിലുള്ള ചിന്തകളേയും ഇല്ലാതാക്കണം. അനേക പ്രകാരത്തിലുള്ള ചിന്തകളെല്ലാം വരുമെന്ന് ബാബക്കറിയാം. ജോലിയുടെ ചിന്ത വരും. ഭക്തിമാര്ഗ്ഗത്തില് ഭക്തി ചെയ്യുന്ന സമയത്ത് ഉപഭോക്താവിനെക്കുറിച്ചും, ജോലികളെക്കുറിച്ചും ഓര്മ്മ വരുമ്പോള് സ്വയം സ്വയത്തെ ഒന്നു ഞൊടിക്കാറുണ്ട്. നാരായണന്റെ ഓര്മ്മയിലിരിക്കുന്ന എനിക്കെങ്ങനെ ഈ കാര്യങ്ങളുടെ ഓര്മ്മയെല്ലാം വന്നു! അതിനാല് ഇവിടെയും ഇങ്ങനെ തന്നെയാണ്. നമ്മള് നല്ല രീതിയില് ആത്മീയ സേവനത്തില് മുഴുകിയിരിക്കുന്ന സമയം ജോലികളുടെ ചിന്തയെല്ലാം ഉപേക്ഷിക്കൂ എന്ന് ബാബ മനസ്സിലാക്കിതന്നിട്ടുണ്ട്. നിങ്ങള് ഉപേക്ഷിച്ചാല് മാത്രമെ ഈ ചിന്തകള് നിങ്ങളെ വിട്ട് പോവുകയുള്ളൂ. ദേഹാഭിമാനം ഉപേക്ഷിച്ചുകൊണ്ടേയിരിക്കൂ. ബാബയെ മാത്രം ഓര്മ്മിക്കുകയാണെങ്കില് വാനരനില് നിന്നും ക്ഷേത്രത്തില് ഇരിക്കാന് യോഗ്യരായി മാറും. ബാബ ആമയുടെയും, വണ്ടിന്റെയുമെല്ലാം ഉദാഹരണം നല്കാറുണ്ട്. ഈ ഉദാഹരണങ്ങളാണ് ഭക്തിമാര്ഗ്ഗത്തില് മനുഷ്യര് കാണിക്കുന്നത്. ഭ്രമരി ആരാണെന്ന് ഇപ്പോള് നിങ്ങള്ക്കറിയാം. നിങ്ങളാണ് ബ്രാഹ്മണിമാര്. നിങ്ങളാണ് ഭൂം-ഭൂം ചെയ്യുന്നത്. ഇതെല്ലാം ഇപ്പോഴത്തെ പേരാണ്. അവര്ക്ക് പറയാന് സാധിക്കില്ല. ആഘോഷങ്ങളെല്ലാം ഈ സമയത്തിന്റെതാണ്. സത്യ-ത്രേതായുഗത്തില് ആഘോഷങ്ങളൊന്നുമില്ല. ഈ ആഘോഷങ്ങളെല്ലാം ഭക്തിമാര്ഗത്തിലേതാണ്. കൃഷ്ണ ജയന്തിയുണ്ടായിരുന്നു. കൃഷ്ണനെ മണ്ണു കൊണ്ടുണ്ടാക്കിയതിനു ശേഷം പൂജിച്ച് കുളത്തില് മുക്കുന്നു. മനുഷ്യരെന്താണ് ചെയ്യുന്നതെന്ന് ഇപ്പോള് നിങ്ങള്ക്കറിയാം. ഇതാണ് അന്ധവിശ്വാസം. നിങ്ങള് ഇതെല്ലാം ആര്ക്കെങ്കിലും മനസ്സിലാക്കി കൊടുക്കുകയാണെങ്കില് അവര് മനസ്സിലാക്കില്ല. ആര്ക്കെങ്കിലും രോഗങ്ങളുണ്ടായാല് പറയും, നിങ്ങള് കൃഷ്ണന്റെ പൂജ ചെയ്യാത്തതു കൊണ്ടാണ് നിങ്ങള്ക്ക് ഈ അവസ്ഥ വന്നത് എന്ന്. അങ്ങനെ ഒരുപാട് പേര് ആശ്ചര്യത്തോടു കൂടി കേട്ട്, പറഞ്ഞു കൊടുത്തതിനു ശേഷം ഓടിപ്പോകുന്നു. അതുകൊണ്ടാണ് ബ്രാഹ്മണരുടെ മാലയുണ്ടാക്കാന് സാധിക്കാത്തത്. ബ്രാഹ്മണ കുല ഭൂഷണര് ഉയര്ന്നതിലും വെച്ച് ഉയര്ന്നതാണ്. പക്ഷെ, മാലയുണ്ടാക്കാന് സാധിക്കില്ല. ശിവബാബയുടെ മാലയില് നിന്നും നമ്മള് സംഖ്യാക്രമമനുസരിച്ച് സത്യയുഗത്തില് വിഷ്ണുവിന്റെ മാലയിലെ മുത്തായി മാറും. നിങ്ങളുടെ ഓരോ വാക്കുകളെയും ആര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. ബാബ പഠിപ്പിച്ചു കൊണ്ടേയിരിക്കുന്നു, അതിനനുസരിച്ച് അഭിവൃദ്ധി പ്രാപിച്ചു കൊണ്ടേയിരിക്കും. എത്ര പേരാണ് പ്രദര്ശിനിയിലേക്ക് വരുന്നത്. ഞങ്ങള് വന്ന് മനസ്സിലാക്കും എന്നെല്ലാം പറയും, പക്ഷെ, വീട്ടിലേക്ക് പോയാല് എല്ലാം മറന്നു പോയി. കേട്ടതിനെ അവിടെ തന്നെ വെച്ചു. പ്രഭുവിനെ കാണാനുള്ള നല്ല വഴിയാണ് പറഞ്ഞു തരുന്നതെന്ന് മനുഷ്യര് പറയുന്നു. എന്നാല് നമുക്ക്, ഈ പറഞ്ഞ വഴിയിലൂടെ നടന്ന് സമ്പത്തെടുക്കണമെന്ന് ബുദ്ധിയിലേക്ക് വരുന്നില്ല. ബ്രഹ്മാകുമാരിമാര് വളരെ നല്ല സേവനമാണ് ചെയ്യുന്നത്. നോക്കൂ, നിങ്ങളും മനസ്സിലാക്കൂ- ഭൗതീകമായ സേവനങ്ങള് ചെയ്തു കൊണ്ടിരിക്കുന്നുണ്ടല്ലോ, ഇപ്പോള് ഈ ആത്മീയ സേവനം ചെയ്യൂ. സാമൂഹിക സേവനങ്ങള് എല്ലാ മനുഷ്യരും ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. സൗജന്യമായി ആരും സേവനമൊന്നും ചെയ്യുന്നില്ല. വെറുതെ സേവനം ചെയ്താല് എവിടുന്നാണ് കഴിക്കുക. നിങ്ങള് കുട്ടികള് ഇപ്പോള് വളരെ നല്ല സേവനമാണ് ചെയ്യുന്നത്. നിങ്ങള്ക്ക് ഇപ്പോള് ഭാരതത്തിനോട് വളരെ ദയ തോന്നുന്നുണ്ട്. നമ്മുടെ ഭാരതം എന്തായിരുന്നു, എന്നാല് ഇപ്പോള് രാവണന് ഭാരതത്തിന്റെ ഗതിയെ എന്താക്കി മാറ്റിയിരിക്കുന്നു! ഇപ്പോള് നമ്മള് ബാബയുടെ ശ്രീമതത്തിലൂടെ നടന്ന് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് തീര്ച്ചയായും എടുക്കും.

നമ്മള് സംഗമയുഗികളാണെന്ന് ഇപ്പോള് നിങ്ങള്ക്കറിയാം. ബാക്കിയെല്ലാവരും കലിയുഗികളാണ്. സംഗമയുഗികളായ നമ്മള് ഇക്കരെയില് നിന്നും അക്കരെയിലേക്ക് പോവുകയാണ്. നല്ല രീതിയില് ബാബയെ ഓര്മ്മിക്കുന്നവര് സ്വയം ഓര്മ്മയില് തന്നെ ശരീരം ഉപേക്ഷിക്കും. പിന്നീട് ആത്മാവ് തിരിച്ച് വരില്ല. ബാബയുടെ ഓര്മ്മയില് ഇരിക്കുമ്പോള് തന്നെ ശരീരം ഉപേക്ഷിച്ചു. ഇവിടെ ഹഠയോഗത്തിന്റെ കാര്യമൊന്നുമില്ല. ഹഠയോഗികള് ധ്യാനത്തില് ഇരിക്കുമ്പോള് ശരീരം ഉപേക്ഷിക്കുന്നതു പോലെ നിങ്ങളും ഓര്മ്മയില് ഇരിക്കുമ്പോള് ശരീരം ഉപേക്ഷിക്കും. സൂക്ഷ്മവതനം വഴി ബാബയുടെ അടുത്തേക്ക് പോകും. ഓര്മ്മയുടെ യാത്രയിലിരിക്കാനുള്ള ഒരുപാട് പരിശ്രമം ചെയ്യുന്നവര് അങ്ങനെ തന്നെ ശരീരം ഉപേക്ഷിക്കും. സാക്ഷാത്കാരമുണ്ടാകുന്നു. തുടക്കത്തില് ഒരുപാട് സാക്ഷാത്കാരമുണ്ടായതു പോലെ അവസാനവും നിങ്ങള് ഒരുപാട് സാക്ഷാത്കാരങ്ങള് കണ്ടുകൊണ്ടേയിരിക്കും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ക്ഷേത്രത്തിലിരിക്കാന് യോഗ്യരായി മാറുന്നതിനു വേണ്ടി ദേഹാഭിമാനത്തെ ഉപേക്ഷിക്കണം. ആത്മീയ സേവനത്തില് മുഴുകണം.

2. ഇപ്പോള് വീട്ടിലേക്ക് പോകാനുള്ള സമയമാണ.് അതിനാല് കണക്കുകളെയും, ജോലിവേലയുടെ ചിന്തകളെയുമെല്ലാം മാറ്റിവെക്കണം. ഓര്മ്മയുടെ യാത്രയിലിരിക്കാനുള്ള പരിശ്രമം ചെയ്യണം.

വരദാനം:-

യോഗയുക്തമായവരുടെ അടയാളമാണ്- ബന്ധനമുക്തരായിരിക്കും. യോഗയുക്തമാകുന്നതിലെ ഏറ്റവും വലിയ അന്തിമ ബന്ധനമാണ് – സ്വയത്തെ വിവേകശാലിയാണെന്ന് മനസ്സിലാക്കി ശ്രീമത്തിനെ തന്റെ ബുദ്ധിയുടെ അത്ഭുതമാണെന്ന് കരുതുക, അതായത് ശ്രീമത്തില് തന്റെ ബുദ്ധിയെ കൂട്ടികലര്ത്തും,
ഇതിനെ ബുദ്ധിയുടെ അഭിമാനം എന്നാണ് പറയുക. ആരെങ്കിലും നമ്മുടെ കുറവ് ചൂണ്ടി കാണിച്ചു തന്നാല് അഥവാ തെറ്റ് ചെയ്യുന്നുവെങ്കില് – അഥവാ ആ സമയത്ത് കുറച്ചെങ്കിലും വ്യര്ത്ഥ സങ്കല്പം നടന്നാല് അതും ബന്ധനമാണ്. എപ്പോഴാണോ ഈ ബന്ധനങ്ങളെ മറികടന്ന് ജയപരാജയത്തില് നിന്ദ സ്തുതിയില് സമാന സ്ഥിതിയില് എത്തുന്നത് അപ്പോള് പറയാം സമ്പൂര്ണ്ണ ബന്ധനമുക്തമെന്ന്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top