22 November 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
21 November 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ - ഇപ്പോള്‍ നിങ്ങള്‍ സംഗമയുഗത്തിലാണ്, നിങ്ങള്‍ക്ക് ഈ പഴയ കലിയുഗീ ലോകത്തിന്റെ യാതൊരു ചിന്തയും വരരുത്.
ചോദ്യം: -
ബാബ കുട്ടികള്‍ക്ക് ശ്രേഷ്ഠ കര്‍മ്മം ചെയ്യുന്നതിനുള്ള അഥവാ കര്‍മ്മങ്ങളെ നന്നാക്കുന്നതിനുള്ള ഏതൊരു വിധിയാണ് പറഞ്ഞ് തന്നിട്ടുള്ളത്?
ഉത്തരം:-
തന്റെ കര്‍മ്മങ്ങളെ നല്ലതാക്കുന്നതിന് വേണ്ടി സത്യമായ ബാബയോട് സദാ സത്യമായി കഴിയൂ, അഥവാ എപ്പോഴെങ്കിലും അറിയാതെപോലും എന്തെങ്കിലും തെറ്റായ കര്‍മ്മം ഉണ്ടാകുകയാണെങ്കില്‍ ഉടന്‍ തന്നെ അത് ബാബയ്ക്ക് എഴുതൂ. സത്യതയോടെ ബാബയെ കേള്‍പ്പിക്കുകയാണെങ്കില്‍ അതിന്റെ പ്രഭാവം കുറയും. അല്ല എങ്കില്‍ അത് വര്‍ദ്ധിച്ചുകൊണ്ടിരിക്കും. ബാബയുടെ അടുത്ത് വാര്‍ത്ത എത്തുകയാണെങ്കില്‍ ബാബ അതിനെ ശരിയാക്കുന്നതിനുള്ള ശ്രീമതം നല്‍കും.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഓം ശാന്തി. ശിവബാബ ബ്രഹ്മാവിലൂടെ കുട്ടികളോട് ചോദിക്കുകയാണ്- കുട്ടികളേ ഇവിടെ നിങ്ങള്‍ രാവിലെ മുതല്‍ ഇരുന്ന് എന്ത് ചെയ്യുകയാണ്? നിങ്ങള്‍ തീര്‍ച്ചയായും വിദ്യാര്‍ത്ഥികളാണ്. അതുകൊണ്ട് ഇവിടെ ഇരുന്നുകൊണ്ട് തീര്‍ച്ചയായും ഇങ്ങനെ ചിന്തിക്കുന്നുണ്ടായിരിക്കും അതായത് ശിവബാബ നമ്മളെ പഠിപ്പിക്കുന്നതിന് വന്നിരിക്കുന്നു. ഈ പഠിത്തത്തിലൂടെ നിങ്ങള്‍ സൂര്യവംശിയാകും എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ വിഷ്ണുപുരിയുടെ അധികാരിയാകുന്നതിന് വേണ്ടി, രാജയോഗമാണ് പഠിക്കുന്നത്. ഈ ചിന്തയിലാണോ ഇരിക്കുന്നത് അതോ ആര്‍ക്കെങ്കിലും കടമകള്‍, ഭാര്യ-മക്കള്‍, ജോലിക്കാര്യങ്ങള് മുതലായവ ഓര്‍മ്മ വരുന്നുണ്ടോ? ഇത് ഗീതാ പാഠശാലയാണെന്ന് ബുദ്ധിയില്‍ ഉണ്ടായിരിക്കണം, നമ്മളെ ഭഗവാന് പഠിപ്പിക്കുന്നു അങ്ങനെ നമ്മള് ലക്ഷ്മീ-നാരായണന്റെ കുടുംബത്തിലെ അംഗമാകും. ഇതാണ് രാജയോഗം. കുട്ടികളുടെ ബുദ്ധിയില്‍ ഉണ്ടായിരിക്കണം നമ്മള് ബാബയില്‍ നിന്ന് നേരിട്ട് കേട്ട് സൂര്യവംശീ കുലത്തിലെ അംഗമാകും. ലക്ഷ്മീ-നാരായണന്റെ ചിത്രം മുന്നിലുണ്ട്, നമ്മുടെ രാജ്യമുണ്ടാകും, കോണ്ഗ്രസ്സുകാര് പറയാറുള്ളതുപോലെ. ലൗകിക ബ്രാഹ്മണരിലും ആര്‍ക്കും തന്നെ അറിയില്ല സ്വര്‍ഗ്ഗമെന്ന് ഏതിനെയാണ് പറയുന്നത്. ഇത് നിങ്ങള്‍ കുട്ടികള്‍ മാത്രമാണ് അറിയുന്നത് നിങ്ങള്‍ മനസ്സിലാക്കുന്നുണ്ട് നമ്മള് ബാബയില്‍ നിന്ന് സ്വര്‍ഗ്ഗത്തിന്റെ സ്വരാജ്യവിദ്യ പഠിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള് തന്നെയാണ് സ്വര്‍ഗ്ഗത്തിന്റെ അധികാരിയാകുന്നവര്. ഇത് ഉള്ളില്‍ ഓര്‍മ്മിച്ചുകൊണ്ടിരിക്കണം,ഞാന്‍ വക്കീല്‍-എഞ്ചിനീയര്‍ ആകുന്നതിനാണ് പഠിച്ചുകൊണ്ടിരിക്കുന്നത് എന്ന് സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ ബുദ്ധിയില്‍ ഉണ്ടായിരിക്കുന്നത് പോലെ. നിങ്ങള്‍ക്ക് ഇത്ര പോലും ഓര്‍മ്മ ഇല്ലേ അതോ മറന്ന് പോകുന്നുണ്ടോ? നിങ്ങള്‍ ഉയര്‍ന്നതിലും ഉയര്‍ന്ന ഭഗവാന്റെ വിദ്യാര്‍ത്ഥികളാണ്. നിങ്ങളെ ഉയര്‍ന്നതിലും ഉയര്‍ന്ന ദേവതയാക്കുന്നതിന് വേണ്ടി ബാബ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ആ ബാബയുടെ മക്കളാണ് നിങ്ങള്‍. ആത്മാക്കളേ ഈ ശരീരത്തിലൂടെ തന്റെ ഭാവി പദവിയെയാണോ ഓര്‍മ്മിച്ചുകൊണ്ടിരിക്കുന്നത് അതോ ശരീരത്തിന്റെ ബന്ധുക്കള്‍, ഭൗതീക സമ്പത്ത്, ജോലിക്കാര്യങ്ങള് തുടങ്ങിയവയാണോ ഓര്‍മ്മിക്കുന്നത്? എപ്പോള്‍ ഇവിടെ വരുന്നുവോ മനസ്സിലാക്കണം പരിധിയില്ലാത്ത ബാബ നമ്മളെ പഠിപ്പിക്കാന്‍ വരുന്നു – പരിധിയില്ലാത്ത അധികാരിയാക്കുന്നതിന് വേണ്ടി. അപ്പോള്‍ രാജാ-റാണിയാകുമോ അതോ പ്രജയാകുമോ! അധികാരിയാകുകയല്ലേ. പുതിയ ലോകത്തിലാണ് സൂര്യവംശീ കുലമുള്ളത്. നമ്മള് നമ്മുടെ രാജ്യം ഭരിക്കുമെന്ന കാര്യം മനസ്സിലാക്കുന്നില്ലേ.
ബാബയ്ക്കറിയാം കുട്ടികള്‍ക്ക് പുറത്ത്, വീട്ടിലും കൃഷിക്കളങ്ങളിലുമെല്ലാം താമസിച്ചുകൊണ്ട് ഇത്രയും ബാബയുടെ ഓര്‍മ്മയിലിരിക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് ഇവിടെ എപ്പോള്‍ വരുന്നുവോ അപ്പോള്‍ എല്ലാ ചിന്തകളെയും ഉപേക്ഷിച്ച് വരൂ. നിങ്ങള്‍ ഇപ്പോള്‍ ആ കലിയുഗീ ലോകത്തിലല്ല, ഇപ്പോള്‍ നിങ്ങള്‍ സംഗമത്തിലാണ്. കലിയുഗത്തെ ഉപേക്ഷിച്ചിരിക്കുന്നു, പുറമെയുള്ളത് കലിയുഗമാണ്. മധുബന്‍ ഇതില്‍ വിശേഷപ്പെട്ടതാണ്, ഇതാണ് സംഗമം അതുകൊണ്ടാണ് മധുബന്‍ മഹിമയുള്ളത്. ഇവിടെ ഈ മുരളിയുടെ മാത്രം സ്മരണ നടത്തണം. എന്താണോ കേള്‍ക്കുന്നത് അത് ആവര്‍ത്തിക്കൂ വിചാര സാഗര മഥനം നടത്തൂ. എത്രത്തോളം സമയം ലഭിക്കുന്നോ ചിത്രങ്ങളുടെ മുന്നില്‍ പോയിരിക്കൂ. ഈ ചിത്രങ്ങളെ കണ്ടുകൊണ്ടും പഠിച്ചുകൊണ്ടുമിരിക്കൂ. മറ്റുള്ളവരെയും കൊണ്ട് വരുന്ന ബ്രാഹ്മണിമാര്‍ ആരെല്ലാമാണോ അവരില്‍ വളരെയധികം ഉത്തരവാദിത്ത്വമുണ്ട്. വളരെ ജാഗ്രതയുണ്ടായിരിക്കണം. ഏതുപോലെയാണോ ഒരു ടീച്ചര്‍ക്ക് ജാഗ്രത ഉണ്ടായിരിക്കുന്നത് – അഥവാ നമ്മുടെ സൂകൂളിലെ വിജയം കുറയുകയാണെങ്കില്‍ മാനം പോകും. സ്കൂളില്‍ നിന്ന് വളരെ പേര് വിജയിക്കുകയാണെങ്കില്‍ ആ ടീച്ചര്‍ നല്ലതാണെന്ന് അംഗീകരിക്കുന്നു. ബ്രാഹ്മണിമാര്ക്ക് വിദ്യാര്‍ത്ഥികളുടെ മേല്‍ ശ്രദ്ധ വേണം. ഇവിടെ നിങ്ങള്‍ സംഗമത്തില്‍ വന്നത് പോലെയാണ്, ഇവിടെ നേരിട്ട് ബാബ കേള്‍പ്പിക്കുയാണ്. ഇവിടുത്തെ പ്രഭാവം വളരെ നല്ലതാണ്. അഥവാ ഇവിടെ വീട്ടുകാര്യങ്ങളും ജോലിയുമെല്ലാം ഓര്മ്മവരികയാണെങ്കില് ബാബ മനസ്സിലാക്കും ഇവര്‍ സാധാരണ പ്രജയാകും. വന്നിരുന്നത് രാജാവാകുന്നതിന് വേണ്ടിയാണ് എന്നാല്‍…… അല്ല എങ്കില്‍ കുട്ടികള്‍ക്ക് ഉള്ളില്‍ വളരെയധികം സന്തോഷമുണ്ടായിരിക്കണം. ചിത്രവും നിങ്ങളെ വളരെയധികം സഹായിക്കുന്നു. ലോകര്‍ അഷ്ടദേവതകളുടെയും ഗുരുക്കന്മാരുടെയും ചിത്രങ്ങള്‍ വീട്ടില്‍ വെയ്ക്കാറുണ്ട്, ഓര്‍മ്മിക്കുന്നതിനായി. എന്നാല്‍ അവരെ ഓര്‍മ്മിക്കുന്നതിലൂടെ ഒന്നും തന്നെ ലഭിക്കുന്നില്ല. ഭക്തി മാര്‍ഗ്ഗത്തില്‍ എല്ലാം ചെയ്തിട്ടും, താഴേക്ക് തന്നെ ഇറങ്ങുകയാണ് ചെയ്തത്. നിങ്ങള്‍ കുട്ടികള്‍ക്ക് ഉന്നതിയിലേക്ക് പോകുന്നതിനുള്ള പുരുഷാര്‍ത്ഥം ചെയ്യണം. വീട്ടില്‍ ശിവബാബയുടെ ചിത്രം വെയ്ക്കുകയാണെങ്കില്‍ എപ്പോഴും ഓര്‍മ്മ വന്നുകൊണ്ടിരിക്കും. ആദ്യം നിങ്ങള്‍ ഹനുമാനെയും, കൃഷ്ണനെയും, രാമനെയും ഓര്‍മ്മിച്ചിരുന്നു. ഇപ്പോള്‍ ശിവബാബ മുഖദാവില്‍ വന്ന് പറയുന്നു എന്നെ ഓര്‍മ്മിക്കൂ. ത്രിമൂര്‍ത്തിയുടെ ചിത്രം വളരെ നല്ലതാണ്, ഈ ചിത്രം സദാ പോക്കറ്റില്‍ വെയ്ക്കൂ. ഇടക്കിടക്ക് നോക്കിക്കൊണ്ടിരിക്കുകയാണെങ്കില്‍ ഓര്‍മ്മയുണ്ടായിരിക്കും. ബ്രഹ്മാബാബ ഭക്തനായിരുന്നപ്പോള് ലക്ഷ്മീ-നാരായണന്റെ ചിത്രം പോക്കറ്റില്‍ വെച്ചിരുന്നു. ഇരിപ്പിടത്തിന് താഴെ കൂടെതന്നെ വെച്ചിരുന്നു, എന്നാല്‍ അതിലൂടെ യാതൊന്നും ലഭിച്ചിട്ടില്ല. ഇപ്പോള്‍ ബാബയില്‍ നിന്ന് വളരെയധികം പ്രാപ്തി ഉണ്ടായിക്കൊണ്ടിരിക്കുന്നു, ബാബയെ മാത്രം ഓര്‍മ്മിക്കണം, ഇതില്‍ മായ ഏറ്റുമുട്ടും. ജ്ഞാനം വളരെ പേര് കേള്‍ക്കുകയും കേള്‍പ്പിക്കുകയും ചെയ്യുന്നുണ്ട്, ഇതില്‍ സമര്‍ത്ഥരാണ്, 84 ന്റെ ചക്രം മറന്നുപോകുന്നു എന്ന് പറയില്ല. ഇവിടെ കഴിയുന്നവര്‍ കൂടുതല്‍ ഓര്‍മ്മിക്കുന്നുണ്ട് അങ്ങനെയുമില്ല. ഇവിടെ കഴിഞ്ഞുകൊണ്ടും പലരും മറ്റുപലതും ഓര്‍മ്മിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഏതു ബാബയിലൂടെയാണോ നമ്മള് വെളുക്കാനായി വന്നിരിക്കുന്നത് ആ ബാബയെ അറിയുകയേ ഇല്ല. വളരെയധികം മായയുടെ നിഴല്‍ ബാധിക്കുന്നു. അടിസ്ഥാന കാര്യം ഓര്മ്മയുടേതാണ്. ബാബയ്ക്കറിയാം വളരെ നല്ല-നല്ല കുട്ടികള്‍ പോലും ഓര്മ്മയിലിരിക്കുന്നില്ല. ഓര്മ്മയിലിരിക്കുന്നതിലൂടെ മാത്രമാണ് ദേഹ-അഭിമാനം കുറയുന്നത്, വളരെ മധുരമാകുന്നതും. ദേഹ-അഭിമാനമുള്ളതു കാരണം മധുരമാകുന്നില്ല, മോശമായിക്കൊണ്ടിരിക്കുന്നു. ബാബ എല്ലാവരെക്കുറിച്ചുമല്ല പറയുന്നത്. ചില സത്പുത്രരുമുണ്ട്, സത്പുത്രരെന്ന് അവരെയാണ് മനസ്സിലാക്കുന്നത് ആരാണോ യോഗത്തിലിരിക്കുന്നത്. അവരില്‍ നിന്ന് യാതൊരു തലതിരിഞ്ഞ കാര്യവും ഉണ്ടാകുകയില്ല. മിത്ര-സംബന്ധികളെല്ലാവരെയും മറക്കും. നമ്മള് വസ്ത്രമില്ലാതെ(അശരീരി)യാണ് വന്നത്, ഇപ്പോള്‍ അശരീരിയായി വീട്ടിലേക്ക് പോകണം. ഇപ്പോള്‍ നിങ്ങള്‍ കുട്ടികള്‍ക്ക് ജ്ഞാനത്തിന്റെ മൂന്നാം നേത്രം ലഭിച്ചിട്ടുണ്ട് അതിലൂടെ നിങ്ങള്‍ നിങ്ങളുടെ വീടിനെ അറിയുന്നു, രാജധാനിയെയും അറിയുന്നു. മനുഷ്യര്‍ കാണിക്കുന്നതു പോലെ ശിവബാബ ഒരു കറുത്ത ശിവലിംഗമല്ലെന്നും നിങ്ങള്‍ക്കറിയാം. ബാബ ബിന്ദു സമാനനാണ്. ഇതും നമ്മള്‍ക്കറിയാം. ഇപ്പോള്‍ നമ്മള് വീട്ടിലേക്ക് പോകും, അവിടെ നമ്മള് ശരീരമില്ലാതെ വസിക്കുന്നു. ഇപ്പോള്‍ നമുക്ക് അശരീരിയാകണം. സ്വയം ആത്മാവെന്ന് മനസ്സിലാക്കി പതിത-പാവനനായ ബാബയെ ഓര്‍മ്മിക്കണം. ആത്മാവ് അവിനാശിയാണെന്ന കാര്യവും മനസ്സിലാക്കി തരികയാണ്. അതില്‍ 84 ജന്മങ്ങളുടെ പാര്‍ട്ട് അടങ്ങിയിട്ടുണ്ട്, അതിന് അവസാനമുണ്ടാകുകയില്ല. അല്പ സമയം മുക്തിധാമത്തിലേക്ക് പോയതിന് ശേഷം വീണ്ടും പാര്‍ട്ടിലേക്ക് വരണം. നിങ്ങള്‍ ആള്‍റൗണ്ട് പാര്ട്ടഭിനയിക്കുന്നു, ഇത് സദാ ഓര്‍മ്മയുണ്ടായിരിക്കണം. ഇപ്പോള്‍ നമുക്ക് വീട്ടിലേക്ക് പോകണം. ബാബയെ ഓര്‍മ്മിക്കുന്നതിലൂടെ നമ്മള് തമോപ്രധാനത്തില് നിന്ന് സതോപ്രധാനമാകും. ഇവിടെ ജോലി-വേലകളെക്കുറിച്ച് ഓര്‍മ്മിക്കരുത്. ഇവിടെ നിങ്ങള്‍ പൂര്‍ണ്ണമായും സംഗമയുഗത്തിലാണ്. ഇപ്പോള്‍ നിങ്ങള്‍ തോണിയില്‍ ഇരിക്കുകയാണ്. ചിലര്‍ ഇടയില്‍ വെച്ച് ഇറങ്ങിപോയി മുങ്ങി മരിക്കുന്നു. ഇതിനെക്കുറിച്ചും ശാസ്ത്രത്തില്‍ ഒരു കഥയുണ്ട്. ഇപ്പോള്‍ നിങ്ങള്‍ക്കറിയാം നമ്മള് അക്കരയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്, തോണിക്കാരന് ശിവബാബയാണ്. കൃഷ്ണനെ തോണിക്കാരനെന്നോ പൂന്തോട്ടക്കാരനെന്നോ പറയില്ല. ശിവഭഗവാനുവാചയാണ്. പതിത-പാവനന്‍ ശിവബാബയാണ്. കൃഷ്ണനിലേക്ക് ബുദ്ധിപോകുക സാധ്യമല്ല. മനുഷ്യരുടെ ബുദ്ധിയാണെങ്കില്‍ അലഞ്ഞുകൊണ്ടിരിക്കുന്നു, ബാബ വന്ന് അലച്ചിലില്‍ നിന്ന് മുക്തമാക്കുന്നു. കേവലം പറയുന്നു സ്വയം ആത്മാവെന്ന് മനസ്സിലാക്കി ബാബയെ ഓര്‍മ്മിക്കൂ അപ്പോള്‍ മാത്രമാണ് സ്വര്‍ഗ്ഗത്തിന്റെ അധികാരിയാകുന്നത്. ഈ കാര്യങ്ങള്‍ മറന്ന് പോകരുത്. ഇവിടെ നിന്ന് നിങ്ങള്‍ വളരെ റിഫ്രഷായി പോകുന്നു. പിന്നീട് അനുഭവവും കേള്‍പ്പിക്കുന്നുണ്ട്, ബാബാ, ഞങ്ങള്‍ വീണ്ടും പഴയതുപോലെയാകുന്നു. മിത്ര-സംബന്ധികളുടെ മുഖം കാണുമ്പോള്‍ മോഹിതരാകുന്നു. നിങ്ങള്‍ കുട്ടികള്‍ പ്രിയതമകളാണ്, എല്ലാം ചെയ്തുകൊണ്ടും പ്രിയതമനെ ഓര്‍മ്മിക്കൂ എങ്കില്‍ ഉയര്‍ന്ന പദവി നേടാം. അഥവാ ഇപ്പോള്‍ പുരുഷാര്‍ത്ഥം ചെയ്യുന്നില്ലെങ്കില്‍ സിങ്കിള്‍ കിരീടം പോലും ലഭിക്കുകയില്ല. ഇവിടെ കുട്ടികള്‍ എപ്പോള്‍ വരുന്നോ അപ്പോള്‍ സമയം പാഴാക്കരുത്. ഇവിടെ നിങ്ങള്‍ക്ക് മറ്റൊരു കാര്യവും തന്നെയില്ല. ദില്‍വാഡാ ക്ഷേത്രം കേവലം നിങ്ങളുടെ ഓര്‍മ്മചിഹ്നമാണ്, അത് പോയി നിങ്ങള്‍ക്ക് കാണാം. മുകളില്‍ വൈകുണ്ഠമുണ്ട്. നിങ്ങളുടെ വൃക്ഷവും വളരെ വ്യക്തമാണ്. താഴെ രാജയോഗത്തിലിരിക്കുന്നു, മുകളില്‍ രാജധാനി നില്ക്കുന്നു. മുന്പത്തേത് പോലെ തന്നെ ദില്‍വാഡാ ക്ഷേത്രം ഉണ്ടാക്കിയിരിക്കുന്നു. നിങ്ങള്‍ക്കറിയാം ശിവബാബ വീണ്ടും നമുക്ക് ജ്ഞാനം നല്കി സ്വര്‍ഗ്ഗത്തിന്റെ അധികാരിയാക്കി കൊണ്ടിരിക്കുകയാണ്. ഈ കലിയുഗത്തിന്റെ വിനാശമുണ്ടാകണം. ഈ ആദിദേവനും, ആദിനാഥനും ആരാണ്. നിങ്ങള്‍ എല്ലാവരുടെയും കര്‍ത്തവ്യങ്ങളെ അറിയുന്നില്ലേ. ഈ സമയത്തെ ചര്‍ച്ച പിന്നീട് ഭക്തി മാര്‍ഗ്ഗത്തില്‍ നടക്കുന്നു. ഉത്സവങ്ങളും, വ്രതങ്ങളും എല്ലാം ഈ സമയത്തേതാണ്. സത്യമായ വ്രതം മന്മനാഭവയാണ്. ബാക്കി ജലപാനം നടത്താതിരിക്കുക, ഭക്ഷണം കഴിക്കാതിരിക്കുക ഇതൊന്നും വ്രതമല്ല. ഈ സമയം ലോകത്തില്‍ മായയുടെ ഷോ കൂടുതലാണ്. മുന്‍പ് ഈ വൈദ്യുതിയോ, ഗ്യാസോ ഒന്നും തന്നെ ഇല്ലായിരുന്നു പിന്നീട് വന്നതാണ്. 100 വര്‍ഷമായിരിക്കും, ഇതില്‍ മനുഷ്യര്‍ കുടുങ്ങിക്കിടക്കുന്നു. പറയുന്നു ഞങ്ങള്‍ക്ക് ഇവിടെ തന്നെ സ്വര്‍ഗ്ഗമാണ്. മായയുടെ ശക്തി ഇത്രയുമുണ്ട് അതുകാരണം തീരെ ബാബയെ ഓര്‍മ്മിക്കുന്നില്ല, പറയുന്നു നിങ്ങള്‍ വന്ന് കണ്ട് നോക്കൂ – ഞങ്ങള്‍ സ്വര്ഗ്ഗതിലേതു പോലെയാണ് കഴിയുന്നത്. എന്നാല്‍ സ്വര്ഗ്ഗത്തിന് മുന്നില്‍ ഇതൊന്നുമേയല്ല. സ്വര്‍ഗ്ഗം എവിടെ, നരകം എവിടെ. സ്വര്‍ഗ്ഗത്തിലെ ഒരു വസ്തുപോലും ഇവിടെ ഉണ്ടായിരിക്കില്ല. അവിടെ ഓരോ വസ്തുവും സതോപ്രധാനമായിരിക്കും. പശുക്കള്‍ പോലും ഫസ്റ്റ്ക്ലാസ്സായിരിക്കും. നിങ്ങള്‍ ഫസ്റ്റ്ക്ളാസ്സാകുമ്പോള് നിങ്ങളുടെ ഗൃഹോപകരണങ്ങളും, ഭക്ഷണ-പാനീയവും എല്ലാം ഫസ്റ്റ്ക്ലാസ്സാകുന്നു. സൂക്ഷ്മവതനത്തില് ഫലങ്ങലെല്ലാം കണ്ട് വരാറില്ലേ. പേര് തന്നെ പഴച്ചാറെന്നാണ്. സ്വര്ഗ്ഗമെവിടെയാണെന്നത് പോലും ലോകത്തിലുള്ളവര്ക്കറിയില്ല. അവിടെ എല്ലാം തന്നെ സതോ പ്രധാനമായിരിക്കും. ഈ മണ്ണ് അവിടെ ഉണ്ടായിരിക്കില്ല. ദുഃഖത്തിന്റെ ഒരു കാര്യവും തന്നെ ഉണ്ടായിരിക്കില്ല. എന്നാല്‍ ബാബ നമ്മളെ സ്വര്‍ഗ്ഗത്തിന്റെ അധികാരിയാക്കുന്നതിനാണ് ഈ പഠിത്തം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന ആ ലഹരി കുട്ടികള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഉയരുന്നില്ല. ചിത്രം എത്ര വ്യക്തമാണ്. ചിത്രമുണ്ടാക്കുന്നതില് സമയമെടുക്കുന്നു. ബാബ സേവനാര്‍ത്ഥം എല്ലാം ഉണ്ടാക്കിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ചിലരാണെങ്കില്‍ തന്റെ ജോലി കാര്യങ്ങളില്‍ ഇത്രയും കുടുങ്ങിയിരിക്കുന്നു, ബാബയെ ഓര്‍മ്മിക്കുക പോലും ചെയ്യുന്നില്ല. പ്രദര്ശിനിയിലെ ചിത്രങ്ങളുടെ മാഗസിനും ഉണ്ട്, അതും വായിക്കണം. ഗീത കേള്‍പ്പിക്കുന്ന ആളുകള്‍, അവര്‍ എവിടെ പോകുകയാണെങ്കിലും ഗീത തീര്‍ച്ചയായും വായിക്കും. ഇപ്പോള്‍ നിങ്ങള്‍ക്ക് സത്യമായ ഗീത ചിത്രസഹിതം ലഭിച്ചിരിക്കുന്നു. ഇപ്പോള്‍ നല്ല രീതിയില്‍ പരിശ്രമിക്കണം. അല്ലെങ്കില്‍ ഉയര്‍ന്ന പദവി നേടാന്‍ സാധിക്കില്ല. പിന്നീട് സാക്ഷാത്ക്കാരമുണ്ടാകുമ്പോള് അയ്യോ എന്ന് നിലവിളിക്കേണ്ടി വരും. പരീക്ഷ പൂര്‍ത്തിയായാല്‍ പിന്നീട് അടുത്ത ക്ലാസ്സില്‍ നമ്പറനുസരിച്ച് ഇരിക്കുന്നു. ഇവിടെയും എപ്പോള്‍ സാക്ഷാത്ക്കാരമുണ്ടാകുന്നോ അപ്പോള്‍ നമ്പറനുസരിച്ച് രുദ്രമാലയിലേക്കും വിഷ്ണുമാലയിലേക്കും പോകും. സ്കൂളില്‍ ചില കുട്ടികള്‍ തോല്ക്കുകയാണെങ്കില് എത്രയാണ് ദുഃഖിക്കുന്നത്. നിങ്ങളുടേത് കല്പ കല്പാന്തരത്തെ കളിയാണ്.
ചില കുട്ടികള്‍ മാഗസിന് പൂര്‍ണ്ണമായും പഠിക്കുന്നില്ല. കുട്ടികള്‍ക്ക് മാഗസിന് പഠിച്ച് സേവനം ചെയ്യണം. എഴുതാറുണ്ട് ബാബാ ഇന്ന ആളെ മാറ്റി തരൂ. നല്ല ബ്രാഹ്മണിയെ അയക്കൂ. ചിലര്‍ക്ക് ബ്രാഹ്മണിയോട് ഇത്രയും സ്നേഹമുണ്ടാകുന്നു, ബ്രാഹ്മണി മാറുന്നതിലൂടെ കൊഴിഞ്ഞു പോകുന്നു. പിന്നീട് സെന്ററില്‍ വരുന്നത് തന്നെ നിര്‍ത്തുന്നു. എന്തെങ്കിലും തലതിരിഞ്ഞ കാര്യമുണ്ടാകുകയാണെങ്കില് സത്യതയോടെ പെട്ടെന്ന് തന്നെ ബാബയ്ക്കെഴുതണം എങ്കില്‍ പാപത്തിന്റെ പ്രഭാവം കുറയും. അല്ലെങ്കില്‍ വളര്‍ന്നുകൊണ്ടിരിക്കും. ബാബ നന്നാകുന്നതിന് വേണ്ടി പറയുകയാണ് എന്നാല്‍ ആര്‍ക്കെങ്കിലും നന്നാകേണ്ട എന്നുതന്നെയാണെങ്കില്‍ പാപകര്‍മ്മം ചെയ്യുന്നതും ഉപേക്ഷിക്കുന്നില്ല. ഭാഗ്യത്തിലില്ലെങ്കില് ബാബയ്ക്ക് സത്യമായ വാര്‍ത്തയും നല്‍കില്ല. ബാബയുടെ അടുത്ത് റിപ്പോര്‍ട്ട് വരുന്നതിലൂടെ നന്നാകുന്നതിനുള്ള പരിശ്രമം ചെയ്യും. ശരി.
വളരെക്കാലത്തെ വേര്‍പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്‍ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്‍കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്‍ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) അശരീരിയാകുന്നതിനുള്ള പൂര്‍ണ്ണ പുരുഷാര്‍ത്ഥം ചെയ്യണം. തല കീഴായ ഒരു കാര്യവും ചെയ്യരുത്. വളരെ മധുരമാകണം. ഒരു കാര്യത്തിലും പരസ്പരം പിണങ്ങരുത്.
2) മുരളിയുടെ സ്മരണ നടത്തണം. എന്താണോ കേള്‍ക്കുന്നത് അതില്‍ വിചാര സാഗര മഥനം നടത്തണം. മന്മനാഭവയുടെ വ്രതമെടുക്കണം.
വരദാനം:-
ഏത് കുട്ടികളാണോ മസ്തകത്തില്‍ ആജ്ഞാനുസാരിയെന്ന സ്മൃതിയുടെ തിലകമണിഞ്ഞിട്ടുള്ളത്, ഒരു സങ്കല്പം പോലും ആജ്ഞയില്ലാതെ നടക്കാത്തത്, അവര്‍ക്ക് ഫസ്റ്റ് പ്രൈസ് പ്രാപ്തമാകുന്നു. സീതക്ക് രേഖക്കുള്ളിലിരിക്കാനുള്ള ആജ്ഞയുണ്ടായിരുന്നു, അതേപോലെ ഓരോ ചുവട് വെക്കുമ്പോഴും ഓരോ സങ്കല്പം സൃഷ്ടിക്കുമ്പോഴും ബാബയുടെ ആജ്ഞയുടെ രേഖക്കുള്ളിലിരിക്കൂ എങ്കില്‍ സദാ സുരക്ഷിതരായിരിക്കും. ഒരു വിധത്തിലുമുള്ള രാവണന്റെ സംസ്കാരം യുദ്ധം ചെയ്യാന്‍ വരില്ല, മാത്രമല്ല സമയവും വ്യര്ത്ഥമായിപ്പോവുകയില്ല.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!