22 March 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

March 21, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ- ബാബയുമായി മിലനം ആഘോഷിക്കുകയും പാവനമാകുകയും വേണമെങ്കില് സത്യം-സത്യമായ ആത്മീയ പ്രിയതമകളാകൂ, ഒരേയൊരു ബാബയെയല്ലാതെ മറ്റാരെയും ഓര്മ്മിക്കരുത്.

ചോദ്യം: -

ബ്രാഹ്മണരാണ് ദേവതമാരായി മാറുന്നത്, ആ ബ്രാഹ്മണരുടെ പദവി ദേവതമാരേക്കാള് ഉയര്ന്നതാണ്. എങ്ങനെ?

ഉത്തരം:-

ബ്രാഹ്മണര് ഈ സമയത്ത് സത്യം- സത്യമായ ആത്മീയ സേവാധാരികളാണ്. മനുഷ്യാത്മാക്കള്ക്ക് പവിത്രത, യോഗത്തിന്റെ ഇഞ്ചക്ഷന് നല്കുന്നു. ഭാരതത്തിന്റെ മുങ്ങി കിടക്കുന്ന തോണിയെ ശ്രീമത്തനുസരിച്ച് അക്കരെയെത്തിക്കുന്നു. നരകവാസി ഭാരതത്തെ സ്വര്ഗ്ഗവാസിയാക്കുന്നു. ഇങ്ങനെയുള്ള സേവനം ദേവതമാര്ക്ക് ചെയ്യാന് സാധിക്കില്ല. അവര് ഈ സമയത്തെ സേവയുടെ പ്രാപ്തി അനുഭവിക്കുകയാണ്, അതിനാല് ബ്രാഹ്മണര് ദേവതമാരേക്കാളും ഉയര്ന്നതാണ്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

നമ്മുടെ തീര്ത്ഥ സ്ഥാനം വേറിട്ടതാണ്…

ഓം ശാന്തി. കുട്ടികള് ഗീതം കേട്ടുവല്ലോ. നമ്മള് ജീവാത്മാക്കളാണ്. ആത്മാവും ശരീരവും, ആത്മാവിനെ ആത്മാവെന്നും, ശരീരത്തെ ജീവ് എന്നും പറയുന്നു. ആത്മാക്കള് വരുന്നത് പരംധാമില് നിന്നാണ്. ഇവിടെ വന്ന് ശരീരം ധാരണ ചെയ്യുന്നു. ഇത് കര്മ്മ ക്ഷേത്രമാണ്, ഇവിടെ വന്ന് നമ്മള് പാര്ട്ടഭിനയിക്കുന്നു. ബാബ പറയുന്നു- എനിക്കും പാര്ട്ടഭിനയിക്കണം. ഞാന് പതിതരെ പാവനമാക്കാന് വന്നിരിക്കുന്നു. ഈ സമയത്ത് ഈ പതിത ലോകത്തില് ഒരാള് പോലും പാവനമായിട്ടില്ല. പാവനലോകത്തില് ഒരാള് പോലും പതിതമായിട്ടുണ്ടാകുകയില്ല. സത്യ- ത്രേതായുഗം പാവനവും, ദ്വാപര-കലിയുഗം പതിതവുമാണ്. പതിത പാവനനായ ബാബ തന്നെ വന്നാണ് സര്വ്വര്ക്കും ശിക്ഷണം നല്കുന്നത്- ഹേ ആത്മാക്കളെ, നിങ്ങള് ഈ ശരീരത്തിലിരുന്ന് 84 ജന്മങ്ങളുടെ പാര്ട്ട് പൂര്ത്തിയാക്കി. അതില് പകുതി സമയം സുഖവും, പകുതി സമയം ദുഃഖവും പ്രാപ്തമാക്കി. ദുഃഖവും പതുക്കെ പതുക്കെയാണ് ആരംഭിക്കുന്നത്. ഇപ്പോള് വളരെ ദുഃഖമാണ്. വളരെ ആപത്തുക്കള് വരാനിരിക്കുന്നു. ഈ സമയത്ത് സര്വ്വരും ഭ്രഷ്ടാചാരികളാണ്. ആരുടെയും യോഗം ബാബയുമായിട്ടില്ല. ആത്മാവ് സ്വയത്തെ മറന്നു പോയി. പ്രിയതമയെയും പ്രിയതമനെയും പോലെ ബാബ മനസ്സിലാക്കി തരുന്നു. ആണ്കുട്ടിയും പെണ്കുട്ടിയും പരസ്പരം അറിയുന്നേയില്ല, എന്നാല് വിവാഹത്തിനു ശേഷം പ്രിയതമനും പ്രിയതമയും ആകുന്നു എന്നതുപോലെ. വിവാഹം ചെയ്യുന്നത് വികാരത്തിനു വേണ്ടിയാണ്. വികാരി പതിതരായ പ്രിയതമനും പ്രിയതമയും എന്നു പറയും. ചിലര് ലൈലാ മജ്നുവിനെ പോലെ ബാഹ്യമായ സൗന്ദര്യത്തില് മാത്രം ആകര്ഷിക്കപ്പെടുന്നവരുണ്ട്. അവര് പരസ്പരം നോക്കികൊണ്ടേയിരിക്കും, എന്നാല് വികാരത്തില് പോകുന്നില്ല. കര്മ്മം ചെയ്യുമ്പോഴും സദാ പ്രിയതമനെ മുന്നില് കാണുന്നു. മീരയുടെ മുന്നില് കൃഷ്ണന് പ്രത്യക്ഷപ്പെടുമായിരുന്നതുപോലെ. ഇപ്പോള് ഇതാണ് പ്രിയതമനായ പരമപിതാ പരമാത്മാവ്, നാം എല്ലാവരും പരമാത്മാവിന്റെ പ്രിയതമകളാണ്. സര്വ്വരും പരമാത്മാവിനെയാണ് ഓര്മ്മിക്കുന്നത്. പ്രിയതമകള് നിറയെയുണ്ട് എന്നാല് സര്വ്വരുടെയും പ്രിയതമന് ഒന്നാണ്. സര്വ്വ മനുഷ്യരും പരമാത്മാവിന്റെ പ്രിയതമകളാണ്. ഭക്തി ചെയ്യുന്നത് ഭഗവാനെ മിലനം ചെയ്യുന്നതിനാണ്. ഭക്തര് പ്രിയതമകളാണ്, ഭഗവാന് പ്രിയതമനാണ്. ഇപ്പോള് എങ്ങനെ മിലനം ചെയ്യും? അതിനാല് സര്വ്വരുടെയും പ്രിയതമനായ പരമാത്മാവ് വരുന്നു. ഇപ്പോള് വന്നിരിക്കുന്നു, പറയുകയാണ്- നിങ്ങള്ക്ക് എന്നെ മിലനം ചെയ്യണമെങ്കില് നിരന്തരം എന്നെ മാത്രം ഓര്മ്മിക്കൂ. എന്നില്യോഗം വെച്ച് എന്റെ മാത്രം പ്രിയതമകളാകൂ. ഈ രാവണ രാജ്യത്തില് ദുഃഖം തന്നെ ദുഃഖമാണ്. ഇപ്പോള് ഇതിന്റെ വിനാശം ഉണ്ടാകണം. ഞാന് വന്നിരിക്കുന്നത് നിങ്ങളെ പാവനമാക്കുന്നതിനാണ്. ഇത് നിങ്ങളുടെ അന്തിമ ജന്മമാണ്, അതിനാല് ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ വികര്മ്മം ഭസ്മമാകും. ധര്മ്മരാജന്റെ ശിക്ഷകളില് നിന്നും മുക്തമാകും. ആ നിരാകാരനായ ബാബ പറയുന്നു- എന്റെ ഓമന കുട്ടികളെ, ഇപ്പോള് വിനാശ സമയമാണ്, ശിരസ്സില് പാപങ്ങളുടെ ഭാരമുണ്ട്. ഇപ്പോള് പുണ്യാത്മാവാകണം. യോഗത്തിലൂടെ തന്നെയേ വികര്മ്മം ഭസ്മമാകൂ, പുണ്യാത്മാവായി തീരൂ. ബാബ പറയുന്നു 63 ജന്മങ്ങള് നിങ്ങള് രാവണ രാജ്യത്തില് പാപാത്മാക്കളായിരുന്നു. ഇപ്പോള് നിങ്ങളെ പാപാത്മാവില് നിന്നും പുണ്യാത്മാവാക്കുന്നു. ദേവതമാര് പുണ്യാത്മാക്കളാണ്. പാപാത്മാക്കള് തന്നെയാണ് പുണ്യാത്മാക്കളെ പൂജിക്കുന്നത്. ഇപ്പോള് ഇത് അന്തിമ ജന്മമാണ്, എല്ലാവര്ക്കും മരിക്കണം, അതിനാല് എന്ത് കൊണ്ട് അതിനു മുമ്പ് ബാബയില് നിന്നും സമ്പത്തെടുത്തുകൂടാ! എന്ത് കൊണ്ട് പുണ്യാത്മാവായിക്കൂടാ! ഏറ്റവും വലിയ പാപമാണ് വികാരത്തില് പോകുക എന്നത്. വികാരിയെ പതിതരെന്നും, നിര്വ്വികാരിയെ പാവനമെന്നും പറയുന്നു. സന്യാസിമാരും പതിതരായിരുന്നു അതു കൊണ്ടാണ് പാവനമാകുന്നതിന് കുടുംബം ഉപേക്ഷിക്കുന്നത്. പിന്നെ പാവനമായിതീരുമ്പോള് സര്വ്വരും അവരുടെ മുന്നില് തല കുമ്പിടുന്നു. പതിതരായിരുന്ന സമയത്ത് ആരും തല കുമ്പിടില്ലായിരുന്നു. ഇവിടെ തല കുമ്പിടേണ്ട കാര്യമേയില്ല. ബാബ കുട്ടികള്ക്ക് ശ്രീമത്ത് നല്കുന്നു- സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ, നമ്മള് ഇവിടെ വന്നിരിക്കുന്നത് പാര്ട്ട് അഭിനയിക്കാനാണ്, പിന്നെ ബാബയുടെയടുത്തേക്ക് തിരിച്ച് പോകണം. ഇപ്പോള് ഭൗതിക തീര്ത്ഥയാത്രകള് സര്വ്വതും സമാപ്തമാകണം. നിങ്ങള്ക്ക് തിരികെ ശാന്തിധാമിലേക്ക് പോകണം. തീര്ത്ഥയാത്രയ്ക്ക് പോകുന്ന സമയത്ത് പവിത്രമായി ജീവിക്കുന്നു. പിന്നീട് വീട്ടില് പോകുമ്പോള് പതിതമാകുന്നു. അതാണ് അല്പകാലത്തെ ഭൗതിക യാത്ര. ഇപ്പോള് ബാബ നിങ്ങളെ ആത്മീയ യാത്ര പഠിപ്പിക്കുന്നു. ബാബ പറയുന്നു- എന്റെ ശ്രീമത്തനുസരിച്ച് നടക്കുകയാണെങ്കില് നിങ്ങള് അരകല്പം അപവിത്രമാകില്ല. സത്യയുഗത്തില് രാധയുടെയും കൃഷ്ണന്റെയും സ്വയംവരം പതിതമാകുന്നതിന് വേണ്ടിയല്ല ചെയ്യുന്നത്. അവിടെയെല്ലാവരും പാവനമാണ്. യോഗബലത്തിലൂടെ ജനനം നടക്കുന്നു. അതുപോലെ യോഗബലത്തിലൂടെ നിങ്ങള് വിശ്വത്തിന്റെ അധികാരിയായി തീരുന്നു. അവിടെ കുട്ടികള് ചഞ്ചലത കാണിക്കില്ല കാരണം അവിടെ മായയില്ല. കുട്ടികള് ശ്രേഷ്ഠ കര്മ്മമേ ചെയ്യുകയുള്ളൂ. അവിടെ കര്മ്മം അകര്മ്മമായി തീരും. ഇവിടെ രാവണ രാജ്യത്തില് നിങ്ങളുടെ കര്മ്മം വികര്മ്മമായി തീരുന്നു. ഈ കളി ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്. നിങ്ങള് സര്വ്വ കുമാരന്മാരും കുമാരികളും പരസ്പരം സഹോദരി സഹോദരന്മാരാണ്. ശിവബാബയുടെ പേരകുട്ടികളായി. സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവിയുടെ സമ്പത്ത് ലഭിക്കുന്നത് മുത്തച്ഛനില് നിന്നാണ്. ഇപ്പോള് ബാബ വന്ന് സ്ത്രീയുടേയും പുരുഷന്റെയും യോഗം തന്നില് വെയ്പ്പിക്കുന്നു. പറയുന്നു- ഗൃഹസ്ഥത്തിലിരുന്ന് പവിത്രമാകൂ. ഈ സാമര്ത്ഥ്യം കാണിക്കൂ. ഒരുമിച്ച് ജീവിച്ചും കാമത്തിന്റെ അഗ്നി ഏല്ക്കരുത്, അങ്ങനെ ജീവിച്ച് കാണിച്ചുവെങ്കില് വളരെ ഉയര്ന്ന പദവി നേടും. ഭീഷ്മ പിതാമഹനെ പോലെ ബ്രഹ്മചാരിയാകണം, പരിശ്രമമുണ്ട്. മനുഷ്യര് ഇത് വളരെ പ്രയാസമാണന്നാണ് മനസ്സിലാക്കുന്നത്. എന്നാല് ഈ യുക്തി ബാബ തന്നെയാണ് പഠിപ്പിക്കുന്നത്.

ശിവ ഭഗവാന്റെ വാക്കുകള്- കൃഷ്ണന് ഭഗവാനല്ല, ദേവീക ഗുണങ്ങളുള്ള മനുഷ്യനാണ്. ബ്രഹ്മാവും വിഷ്ണുവും ശങ്കരനും സൂക്ഷ്മ വതനവാസികളാണ്. ബ്രഹ്മാവിന്റെ പദവി വിഷ്ണുവിന്റേതിനേക്കാള് ഉയര്ന്നതാണ്. അതേപോലെ ബ്രാഹ്മണരുടെ പദവി ദേവതമാരേക്കാള് ഉയര്ന്നതാണ് കാരണം ഈ സമയത്ത് നിങ്ങള് ആത്മീയ സേവാധാരികളാണ്. മനുഷ്യന്റെ ആത്മാവിനെ പവിത്രത, യോഗത്തിന്റെ ഇഞ്ചക്ഷന് നല്കുന്നു. നിങ്ങള് തന്നെയാണ് ഈ ഭാരതത്തെ സ്വര്ഗ്ഗമാക്കുന്നത്, അതിനാല് ആക്കുന്നവര്ക്ക് കൂടുതല് മഹിമ ലഭിക്കുന്നു. നിങ്ങള് തന്നെയാണ് ദേവതയാകുന്നത് എന്നാല് ഈ സമയത്ത് നിങ്ങള് ബ്രാഹ്മണരായി സേവനം ചെയ്യുന്നു, ദേവതാ രൂപത്തില് സേവനം ചെയ്യില്ല. അവിടെ നിങ്ങള് രാജ്യം ഭരിക്കും. നിങ്ങളുടെ സേവനമാണ് നരകവാസി ഭാരതത്തെ സ്വര്ഗ്ഗവാസിയാക്കുക എന്നത്, അതിനാലാണ് വന്ദേമാതരം എന്നു പറയുന്നത്. ശിവശക്തി സൈന്യം. മമ്മ സിംഹപ്പുറത്ത് സവാരി ചെയ്യുന്നതായി കാണിക്കുന്നു, എന്നാല് അങ്ങനെയൊന്നുമില്ല. നിങ്ങള് സിംഹിണികളാണ് കാരണം നിങ്ങള് 5 വികാരങ്ങളുടെ മേല് വിജയം പ്രാപ്തമാക്കുന്നു. ഭാരതത്തെ സ്വര്ഗ്ഗമാക്കുന്നു. ഇത് ഉയര്ന്നതിലും വെച്ച് ഉയര്ന്ന സേവനമായില്ലേ അതിനാല് ശക്തികളുടെ ക്ഷേത്രങ്ങള് നിറയെയുണ്ട്. മുഖ്യമായത് ഒന്നാണ്. ശക്തി നല്കുന്നത് ശിവബാബയാണ്. മഹിമയുള്ളത് ബാബയ്ക്കാണ്. പിന്നെ ആരാണോ സഹയോഗിയാകുന്നത് അവരുടെയും പേര് വരുന്നു. സഹോദരങ്ങളെയും മഹാരഥിയെന്നു പറയും. സ്ത്രീയും വേണം, പുരുഷനും വേണം. കുടുംബ മാര്ഗ്ഗമല്ലേ. ഒരിക്കലും വികാരിയെ ഗുരുവാക്കേണ്ട ആവശ്യമില്ല. ഗൃഹസ്ഥിയെ ഗുരുവാക്കുന്നതിലൂടെ യാതൊരു നേട്ടവുമില്ല. പതിതര്ക്ക് ഒരിക്കലും പതിതരെ പാവനമാക്കാന് സാധിക്കില്ല. സന്യാസിയുടെ ശിഷ്യന്മാര് എന്നു പറയുന്നു എന്നാല് സ്വയം സന്യാസിയായില്ല അപ്പോള് അതും അസത്യമായില്ലേ. ഇന്നത്തെ കാലത്ത് കാപട്യം വളരെയാണ്. ഗൃഹസ്ഥികള്പോലും ഗുരുവായി തീരുന്നു, പവിത്രതയുടെ കാര്യം പാലിക്കുന്നേയില്ല. ഇവിടെ ബാബ പറയുന്നു പവിത്രമാകൂ എങ്കില് ബാബയുടെ കുട്ടി എന്ന് പറയപ്പെടും. പാവനമാകാതെ രാജ്യപദവി ലഭിക്കില്ല. അതിനാല് തീര്ച്ചയായും ബാബയുമായി യോഗം വെയ്ക്കണം. ആര് ആരെയൊക്കെ അംഗീകരിക്കുന്നുവോ, ഗുരുനാനക്കിനെ അംഗീകരിക്കുന്നവര് ആ കുലത്തിലേക്ക് തന്നെ പോകും. ഈ ജന്മത്തില് പഠിച്ച് പവിത്രമാകുന്നവരാണ് സ്വര്ഗ്ഗത്തില് വരുന്നത്. ഗുരുനാനാക്കിനെ ദേവതയെന്നു പറയില്ല. ദേവതമാരുള്ളത് സത്യയുഗത്തിലാണ്. അവിടെ വളരെ സുഖമുണ്ട്, മറ്റു ധര്മ്മങ്ങളിലുള്ളവര്ക്ക് സ്വര്ഗ്ഗത്തിന്റെ സുഖത്തിനെ കുറിച്ചറിയില്ല. സ്വര്ഗ്ഗത്തിലുള്ളവര് ഭാരതവാസികളാണ്. ബാക്കിയുള്ളവര് പിന്നീടാണ് വരുന്നത്. ദേവതയാകേണ്ടവരേ ആകുകയുള്ളൂ. ഈ സമയത്ത് ദേവതമാരെയാണ് പൂജിക്കുന്നത്, ലക്ഷ്മി നാരായണനെ പൂജിക്കുന്നു, തന്റെ ധര്മ്മം ഹിന്ദുവെന്നും പറയുന്നു കാരണം പതിതമായപ്പോള് തന്റെ പതിത ധര്മ്മത്തെ മറന്ന് ഹിന്ദുവെന്ന് അറിയപ്പെട്ടു. നിങ്ങള് ദേവി ദേവതാ ധര്മ്മത്തിലേതാണ്, പിന്നെന്ത് കൊണ്ട് ഹിന്ദുവെന്ന് പറയുന്നു? ഹിന്ദുവെന്ന ധര്മ്മമേയില്ല, എന്നാല് അധഃപതിച്ചതാണ്. ദേവതമാര് വളരെ കുറച്ചേ ഉണ്ടായിരിക്കുകയുള്ളൂ, അവര് ഇവിടെ വന്ന് പഠിക്കുന്നു- അവര് തന്നെ മനുഷ്യനില് നിന്നും ദേവതയായി തീരുന്നു. കുറച്ചെങ്കിലും പഠിച്ചുവെങ്കില് സാധാരണ പ്രജയായി തീരും. ബാബയുടേതാകുകയാണെങ്കില് വിജയമാലയില് വരും. ഇപ്പോള് ആത്മീയ പ്രിയതമനും പ്രിയതമയുമാകണം. സത്യയുഗത്തിലും കലിയുഗത്തിലും ഭൗതികമായിരിക്കും. ഇപ്പോള് സംഗമയുഗത്തില് ഒരേയൊരു പ്രിയതമന്റെ ആത്മീയ പ്രിയതമകളാകണം.

ബാബ പറയുന്നു- എന്നെ ഓര്മ്മിച്ചു കൊണ്ടിരിക്കൂ. വികാരത്തില് പോകുകയാണെങ്കില് നൂറിരട്ടി ശിക്ഷ ലഭിക്കും, വീണ് പോകും അതിനാല് എഴുതണം- ബാബാ ഞാന് മുഖം കറുപ്പിച്ചു. ബാബ പറയുന്നു- കുട്ടികളെ ഇപ്പോള് നിങ്ങള് പാവനമാകണം. കൃഷ്ണനെ ശ്യാമസുന്ദരന് എന്നു പറയുന്നു, കൃഷ്ണന്റെ ആത്മാവ് ഈ സമയത്ത് കറുത്തു പോയി. പിന്നെ ജ്ഞാനചിതയിലിരുന്ന് പാവനമായി തീരും. 21 ജന്മത്തേക്ക് സുന്ദരമായി തീരും പിന്നെ വീണ്ടും പതിതമാകും. പാവനവും പതിതവുമായി തീരുന്ന കളി ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്. പതിതത്തില് നിന്നും പാവനമാകാന് ഒരു സെക്കന്റ്, പാവന അവസ്ഥയില് നിന്നും പതിതമാകാന് അര കല്പം എടുക്കുന്നു. അര കല്പം പാവനം, അര കല്പം പതിതം. ശിവബാബയാണ് ഒരേയൊരു യാത്രക്കാരന്, ബാക്കിയെല്ലാവരും പതിതരായ പ്രിയതമകളാണ്. പാവനമാക്കുന്നതിന് നിങ്ങളെ യോഗം പഠിപ്പിക്കുന്നു. സത്യയുഗത്തില് ഫസ്റ്റ് ക്ലാസ് സ്വാഭാവികമായ സൗന്ദര്യം ഉണ്ടായിരിക്കും കാരണം 5തത്ത്വങ്ങള് സതോപ്രധാനമായത് കാരണം ശരീരവും സുന്ദരമായത് ലഭിക്കും. ഇവിടെ കൃത്രിമമായ സൗന്ദര്യമാണ്. പവിത്രത വളരെ നല്ലതാണ്. ബാബയുടെയടുത്ത് വളരെ പേര് വരുന്നു, പവിത്രതയുടെ പ്രതിജ്ഞയും എടുക്കുന്നു, എന്നാല് ചിലര് തോറ്റു പോകുന്നു, ചിലര് പാസാകുന്നു. ഇതാണ് ഈശ്വരീയ സ്ഥാപനം. മുങ്ങിപോയ ഭാരതത്തെ രക്ഷിക്കണം. ഭാരതത്തിന്റെ തോണി രാവണനാണ് മുക്കിയത്, രാമന് വന്ന് അക്കരെ കടത്തുന്നു. നിങ്ങളുടെ ബുദ്ധിയിലുണ്ട്- നമ്മള് സ്വര്ഗ്ഗത്തില് പോയി രത്നങ്ങളുടെയും വജ്രങ്ങളുടെയും കൊട്ടാരം ഉണ്ടാക്കും. ഈ ശരീരം വിട്ട് രാജാവായി തീരും. ബാബയുടെ കുട്ടിയായവര്ക്കേ ഈ ചിന്ത ഉണ്ടായിരിക്കുകയുള്ളു. ഇതാണ് ഈശ്വരീയ ദര്ബാര് അഥവാ ഈശ്വരീയ കുടുംബം. പാടാറുണ്ട്- അങ്ങ് തന്നെയാണ് മാതാവും പിതാവും…. ഞാന് ബാലകനാണ്, അപ്പോള് കുടുംബമായില്ലേ. ഈശ്വരനാണ് മുത്തച്ഛന്, ബ്രഹ്മാവ് അച്ഛനും. നിങ്ങള് സഹോദരി സഹോദരന്മാരാണ്. സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നിങ്ങള് മുത്തച്ഛന്റെയടുത്ത് നിന്നും നേടുന്നു, പിന്നെ നിങ്ങള് നഷ്ടപ്പെടുത്തുന്നു, വീണ്ടും ബാബ നല്കാന് വേണ്ടി വരുന്നു. നിങ്ങള് സമ്പത്തെടുക്കുന്നതിന് ഇപ്പോള് ബാബയുടേതായി തീര്ന്നു. ബ്രഹ്മാവിന്റെ കുട്ടികള്, ശിവന്റെ പേരക്കുട്ടികളായി തീരുന്നു. അതിനാല് ഇതിനെ ഈശ്വരീയ ദര്ബാര് എന്നും പറയുന്നു, ഈശ്വരീയ കുടുംബമെന്നും പറയാം. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ജ്ഞാന ചിതയിലിരുന്ന് സമ്പൂര്ണ്ണ പാവനമാകണം. പവിത്രത തന്നെയാണ് നമ്പര് വണ് സൗന്ദര്യം, ഈ സൗന്ദര്യത്തെ ധാരണ ചെയ്ത് ബാബയുടെ കുട്ടിയെന്നു പറയുന്നതിന് യോഗ്യരാകണം.

2) ഈ വിനാശ സമയത്ത് തലയിലുള്ള പാപ ഭാരങ്ങളെ ഒരേയൊരു ബാബയുടെ ഓര്മ്മയിലൂടെ ഇല്ലാതാക്കണം. പുണ്യാത്മാവാകുന്നതിന് ശ്രേഷ്ഠ കര്മ്മം ചെയ്യണം.

വരദാനം:-

ശരീരവും ആത്മാവും കമ്പൈന്റാണ്, ഭാവിയിലെ വിഷ്ണു സ്വരൂപം കമ്പൈന്റാണ് എന്നത് പോലെ ബാബയും നമ്മള് ആത്മാക്കളും കമ്പൈന്റാണ്. ഈ സ്വരൂപത്തിന്റെ സ്മൃതിയിലിരുന്ന് സ്വ സേവയും മറ്റാത്മാക്കളുടെ സേവനവും ഒപ്പത്തിനൊപ്പം ചെയ്യൂ എങ്കില് സഫലതാമൂര്ത്തിയായി മാറും. ഇങ്ങനെ ഒരിക്കലും പറയരുത്, സേവനത്തില് വളരെ ബിസിയായിരുന്നു അതിനാല് സ്വയത്തിന്റെ സ്ഥിതിയുടെ ചാര്ട്ട് ലൂസായിപ്പോയി എന്ന്. സേവനം ചെയ്തു, തിരിച്ചുവന്നപ്പോള് മായ വന്നു, മൂഡോഫായി, വിഷമത്തിലായി, ഇങ്ങനെയാകരുത്. സേവയില് വൃദ്ധി പ്രാപിക്കാനുള്ള മാര്ഗ്ഗം തന്നെയിതാണ്, സ്വയത്തിന്റെയും സര്വ്വരുടെയും സേവനം കമ്പൈന്റായിരിക്കണം.

സ്ലോഗന്:-

അമൂല്യ ജ്ഞാനരത്നങ്ങള്(ദാദിമാരുടെ പഴയ ഡയറികളില് നിന്ന്)

ബ്രഹ്മജ്ഞാനിയുടെയും ബാലകന്റെയും താരതമ്യം എന്തുകൊണ്ടാണ് ചെയ്യാറുള്ളത്? എന്തുകൊണ്ടെന്നാല് ചെറിയ കുട്ടികളില് തികച്ചും നിഷ്കളങ്കതയും പവിത്രതയും ഉണ്ട് എന്നത് പോലെ ജ്ഞാനികളിലും ഈ നിഷ്കളങ്കതയുടെ മുഖ്യ ഗുണം അവശ്യം ഉണ്ടായിരിക്കും. ഇവിടെയും കാണാം ചിലര് കുട്ടികളായതിനാല് ഹൃദയം ശുദ്ധവും പവിത്രവുമായത് കാരണം അവരില് ഈ ജ്ഞാനം വളരെ വ്യക്തമായി പതിയുന്നു. എന്ത് വിത്ത് അവരില് വിതക്കുന്നുവോ അതേപോലത്തെ ഫലം തരും, എന്തുകൊണ്ടെന്നാല് ശുദ്ധമായ തൈകളാണ്. വലിയ സ്ഥാനത്തിരിക്കുന്നവര്ക്ക് ഉള്ളില് കുറച്ച് വലിയവരാണെന്ന ഭാവം ഉണ്ടായിരിക്കും. ജ്ഞാനത്തിലൂടെ അവര്ക്കും നിഷ്കളങ്കരും പവിത്രരും വിനയചിത്തരുമായ ബാലകരെപ്പോലെയാകണം. എപ്പോള് ഈ അടിത്തറയിട്ട് ആദ്യം ഈ അവസ്ഥ കടന്നുപോകുന്നതിന് വേണ്ടി ബുദ്ധിമുട്ടുകള് സഹിച്ച് പിന്നീട് പുരുഷാര്ത്ഥത്തിലൂടെ ജ്ഞാനത്തിന്റെ രമണീയ രഹസ്യങ്ങള് അറിയുന്നുവോ അപ്പോഴേ വിധിപൂര്വ്വം അധികാരിയാകൂ. അതേപോലെ പുരുഷാര്ത്ഥത്തിലൂടെ എത്തിച്ചേരുകയും പിന്നീട് പരിചയ സ്വരൂപരുമായി മാറുന്നു. പിന്നെ എപ്പോള് മറ്റുള്ളവര്ക്കും പരിചയം അഥവാ ശിക്ഷണം കൊടുക്കുന്നുവോ, അപ്പോള് മറ്റുള്ളവര് മനസ്സിലാക്കും, ഇവര് സ്വയം അധികാരിയാണ് അതായത് സ്വരൂപമാണ്, അതിനാല് മഹിമായോഗ്യരാകുന്നു. പക്ഷെ അവരുടെ പുരുഷാര്ത്ഥം ആദ്യം നടക്കുന്നു. നോക്കൂ, ഏത്പോലെ ഒരു ലൗകിക ബ്രാഹ്മണന്റെ മകന് പ്രയത്നിച്ച് ശാസ്ത്രങ്ങളും മറ്റും പഠിച്ച് സമര്ത്ഥനാകുന്നില്ലയോ അതുവരെ ബ്രാഹ്മണീയ കാര്യങ്ങളില് വരാന് കഴിയില്ല. അതിനാല് ആദ്യം പുരുഷാര്ത്ഥിയായി പഠിക്കണം അപ്പോഴേ അവര്ക്ക് യോഗ്യരായി കര്ത്തവ്യം ചെയ്യാനാകൂ. പിന്നെ മറ്റുള്ളവരും അവര് പാസ്സായത് കണ്ട് ഇങ്ങനെ മനസ്സിലാക്കുന്നു, ഒരു പക്ഷെ ഇവര് ജന്മനാ തന്നെ അങ്ങിനെയായിരിക്കും എന്തുകൊണ്ടെന്നാല് അവരുടെ പുരുഷാര്ത്ഥ പ്രദമായ ജീവിതത്തെ അവര് അങ്ങിനെയാണ് കാണുന്നത് . പക്ഷെ ആദ്യം പുരുഷാര്ത്ഥം അവശ്യം ചെയ്യേണ്ടതുണ്ട്, പുറകെയേ പ്രാപ്തി ലഭിക്കൂ. ഓം ശാന്തി.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top