22 December 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
21 December 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ - ബാബ വന്നിരിക്കുകയാണ് നിങ്ങള്ക്ക് ഭക്തിയുടെ ഫലം നല്കുവാന്, ഭക്തിയുടെ ഫലമാണ് ജ്ഞാനം, ജ്ഞാനത്തിലൂടെ തന്നെയാണ് സദ്ഗതിയുണ്ടാകുന്നത്.
ചോദ്യം: -
ഈ ബ്രാഹ്മണ കുലത്തില് ഉയര്ന്നതെന്ന് ആരെയാണ് പറയുക? അവരുടെ ലക്ഷണം എന്തൊക്കെയാണ്?
ഉത്തരം:-
ബ്രാഹ്മണ കുലത്തില് വലുതിലും വലുത് അവരാണ് ആരാണോ നല്ല രീതിയില് സേവനം ചെയ്യുന്നത്. ആര്ക്കാണോ സദാ തന്റെ ഉന്നതിയുടെ മാത്രം ചിന്തയുണ്ടാകുന്നത്, ആരാണോ പഠിപ്പ് പഠിച്ച് തീക്ഷ്ണമായി പോകുന്നത്, അങ്ങനെയുള്ള മഹാവീരന്മാരായ കുട്ടികള് തന്റെ ശരീരം-മനസ്സ്-ധനം എല്ലാം ഈശ്വരീയ സേവനത്തില് തന്നെ സഫലമാക്കുന്നു. തന്റെ പെരുമാറ്റത്തില് വളരെയധികം ശ്രദ്ധിക്കുന്നു.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
നിങ്ങള് രാത്രി ഉറങ്ങി നഷ്ടപ്പെടുത്തി…..
ഓം ശാന്തി. ഈ ഗീതം തെറ്റാണ്. ഈ ലോകത്തില് നിങ്ങള് എന്തെല്ലാം കേട്ടിട്ടുണ്ടോ അതെല്ലാം തെറ്റാണ് അര്ത്ഥം അസത്യമാണ്. ബാബയിരുന്ന് മനസ്സിലാക്കി തരുന്നു, അല്ലയോ ഭാരതവാസീ കുട്ടികളെ, ഇങ്ങനെ സന്മുഖത്തുള്ള കുട്ടികളോട് മാത്രമേ പറയൂ. നിങ്ങള്ക്കിപ്പോള് മനസ്സിലായി, അതാണ് ഭക്തിമാര്ഗ്ഗം. വേദം, ശാസ്ത്രം, ഉപനിഷത്ത് മുതലായവ ഭക്തിമാര്ഗ്ഗത്തില് എത്ര പഠിച്ചു വന്നു. ഗംഗാ സ്നാനം ചെയ്ത് വന്നു. ചോദിക്കൂ, ഈ കുംഭമേള എപ്പോള് മുതല് ആഘോഷിച്ച് വന്നു? പറയും ഇതാണെങ്കില് അനാദിയാണ്. എപ്പോള് മുതല് ചെയ്തു വരുന്നു? ഇത് പറയാന് സാധിക്കില്ല. അവര്ക്ക് ഇത് അറിയുക പോലുമില്ല ഭക്തിമാര്ഗ്ഗം എപ്പോള് മുതല് ആരംഭിക്കുന്നു. കല്പത്തിന്റെ ആയുസ്സ് തന്നെ വിപരീതമായി നല്കിയിരിക്കുന്നു. പറയുന്നു ശാസ്ത്രങ്ങളില് എഴുതിയിട്ടുണ്ട് – ബ്രഹ്മാവിന്റെ പകലും ബ്രഹ്മാവിന്റെ രാത്രിയും. ഇത് ഒരു ഗീതയില് തന്നെയാണുള്ളത്. ഇപ്പോള് ബാബ മനസ്സിലാക്കി തരുന്നു നിങ്ങള് ബ്രാഹ്മണരുടെ പരിധിയില്ലാത്ത പകലും രാത്രിയുമാണ്. അരകല്പം പകല്, അരകല്പം രാത്രി. തീര്ച്ചയായും തുല്യമായിരിക്കണമല്ലോ. അരകല്പത്തോടെ ഭക്തിമാര്ഗ്ഗം ആരംഭിക്കുന്നു, ഇതാര്ക്കും അറിയുകയില്ല. സോമനാഥന്റെ ക്ഷേത്രം എപ്പോള് ഉണ്ടാക്കി? ആദ്യമാദ്യം സോമനാഥന്റെ ക്ഷേത്രം തന്നെയാണ് ഉണ്ടാക്കിയത്- അവ്യഭിചാരീ ഭക്തിക്ക് വേണ്ടി. നിങ്ങള്ക്കറിയാം അരകല്പം പൂര്ത്തിയാകുമ്പോള് ബ്രഹ്മാവിന്റെ രാത്രി ആരംഭിക്കുന്നു. ലക്ഷക്കണക്കിന് വര്ഷങ്ങളുടെ കാര്യം ഉണ്ടാവാന് സാധ്യമല്ല. പറയുന്നു 13-14 നൂറ്റാണ്ട് ആയപ്പോള് മുഹമ്മദ് ഗസ്നി ക്ഷേത്രത്തിലെ ഖജനാവ് കൊള്ളയടിച്ച് കൊണ്ട് പോയി. ഇപ്പോള് നിങ്ങള്ക്ക് മനസ്സിലായി ഈ പഴയ ലോകത്തോട് നമുക്ക് ഒരു ബന്ധവുമില്ല, മറ്റു ധര്മ്മത്തിലുള്ളവര് ആരെല്ലാമാണോ അവരെല്ലാം ഇടയിലുള്ള ഉപശാഖകളാണ്. ഇപ്പോഴാണെങ്കില് അവരുടെയും അവസാനമാണ്. തമോപ്രധാനമാണ്. എത്ര വൈവിദ്ധ്യമാണ്. സൂര്യവംശി പിന്നീട് ചന്ദ്രവംശി ആകും, രണ്ട് കല കുറഞ്ഞു പിന്നീട് രണ്ടാമത്തെ വിഭാഗം വന്നു പോകുന്നു. ഈ സമയം തന്നെയാണ് ഭക്തിമാര്ഗ്ഗം. ജ്ഞാനത്തിലൂടെ പകലുണ്ടാകുന്നു, സുഖം. ഭക്തിയിലൂടെ രാത്രി, ദു:ഖം. എപ്പോള് ഭക്തി പൂര്ത്തിയാവുന്നോ അപ്പോള് ജ്ഞാനം ലഭിക്കും. ജ്ഞാനം നല്കുന്നത് ഒരേയൊരു ജ്ഞാന സാഗരനായ ബാബയാണ്. ബാബ എപ്പോള് വരുന്നു, ശിവജയന്തി എപ്പോള് മുതല് ആഘോഷിച്ച് വരുന്നു, ഇതും ആര്ക്കും അറിയുകയില്ല.
ഇപ്പോള് നിങ്ങള്ക്ക് ബാബയിരുന്ന് മനസ്സിലാക്കി തരുന്നു ഭക്തി എത്ര സമയം നടക്കുന്നു പിന്നീട് ജ്ഞാനം എപ്പോള് ലഭിക്കുന്നു. അരകല്പമായി ഈ ഭക്തിമാര്ഗ്ഗം നടന്നു വന്നു. സത്യ-ത്രേതായുഗത്തില് ഈ ഭക്തിമാര്ഗ്ഗത്തിന്റെ ചിത്രം മുതലായ ഒന്നും തന്നെയുണ്ടാവില്ല. ഭക്തിയുടെ അംശം പോലുമുണ്ടാവില്ല. ഇപ്പോള് കലിയുഗത്തിന്റെ അവസാനമാണ് അപ്പോള് ഭഗവാന് വരേണ്ടി വരുന്നു. ഇടയ്ക്ക് ആര്ക്കും ഭഗവാനെ ലഭിക്കുന്നില്ല. പറയുന്നു അറിയില്ല ഏത് രൂപത്തില് ഭഗവാനെ ലഭിക്കും? ഗീതയുടെ ഭഗവാന് അഥവാ കൃഷ്ണനാണെങ്കില് കൃഷ്ണന് വീണ്ടും എപ്പോള് വരും – രാജയോഗം പഠിപ്പിക്കാന്? മനുഷ്യര്ക്ക് ഒന്നും തന്നെ അറിയില്ല. ഭക്തിമാര്ഗ്ഗം തികച്ചും വേറെയാണ്, ജ്ഞാനം തികച്ചും വേറെയാണ്. ഗീതയില് ഭഗവാന്റെ വാക്കാണ്. പാടുന്നുമുണ്ട് അല്ലയോ പതിത പാവനാ വരൂ. ഒരു ഭാഗത്ത് വിളിച്ചു കൊണ്ടിരിക്കുന്നു, മറുഭാഗത്ത് പിന്നെ ഗംഗാ സ്നാനം ചെയ്യാന് പോകുന്നു. നിശ്ചയം ഒന്നും തന്നെയില്ല പതിത പാവനന് പരമാത്മാവ് ആരാണെന്ന്. നിങ്ങള് കുട്ടികള്ക്കിപ്പോള് ജ്ഞാനം ലഭിച്ചു. നിങ്ങള്ക്കറിയാം ഇപ്പോള് നമ്മള് യോഗബലത്തിലൂടെ സദ്ഗതി നേടുന്നു. ബാബ പറയുന്നു – എന്നെ മാത്രം ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും. ഞാന് ഗ്യാരണ്ടി ചെയ്യുന്നു – പതിത പാവനനായ ബാബ പറയുന്നു ഞാന് 5000 വര്ഷങ്ങള്ക്ക് മുമ്പും ഇങ്ങനെ പറഞ്ഞിരുന്നു, അല്ലയോ കുട്ടികളെ ദേഹ സഹിതം ദേഹത്തിന്റെ എല്ലാ സംബന്ധത്തില് നിന്നും ബുദ്ധിയോഗം വിട്ട് എന്നെ ഓര്മ്മിക്കൂ. ഇത് ഗീതയിലെ മഹാവാക്യമാണ്. പക്ഷെ എപ്പോള് ഞാന് ഗീത കേള്പ്പിച്ചു, ഇതാര്ക്കും അറിയുകയില്ല. ഞാന് പറഞ്ഞു തരികയാണ് എന്തെന്നാല് 5000 വര്ഷങ്ങള്ക്ക് മുമ്പ് ഞാന് നിങ്ങള്ക്ക് ഗീത കേള്പ്പിച്ചു തന്നിട്ടുണ്ട്. ഈ സമയം മുഴുവന് മനുഷ്യ സൃഷ്ടിയാകുന്ന വൃക്ഷവും ജീര്ണ്ണിച്ച അവസ്ഥയിലാണ്. നിങ്ങള്ക്കും ഇപ്പോള് ബാബ വന്ന് ഡ്രാമയുടെ ആദി-മധ്യ-അന്ത്യത്തിന്റെ, മുഴുവന് ചക്രത്തിന്റെ രഹസ്യം മനസ്സിലാക്കി തന്നു. ബാബയാണെങ്കില് തീര്ച്ചയായും അന്തിമത്തില് തന്നെയല്ലേ വന്നിട്ടുണ്ടാവുക. നിങ്ങള്ക്കറിയാം പുതിയ ലോകത്തിന്റെ സ്ഥാപന, പഴയ ലോകത്തിന്റെ വിനാശം എങ്ങനെയാണുണ്ടായി കൊണ്ടിരിക്കുന്നത്. ഇപ്പോള് നിങ്ങളുടെ ബുദ്ധിയിലുണ്ട് നമ്മള് പുതിയ ലോകമാകുന്ന സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറും. ഇത് രാജയോഗമാണ് അതിനാല് നമ്മളെങ്ങനെ പ്രജയായി മാറും. മമ്മയും ബാബയും രാജാവും റാണിയുമായെങ്കില് നമ്മളും എന്തുകൊണ്ട് രാജാവും റാണിയുമാകില്ല. മമ്മയാണെങ്കില് യുവതിയായിരുന്നു. ഈ ബാബയാണെങ്കില് വൃദ്ധനാണ് എന്നിട്ടും ഏറ്റവും ഉന്നതിയില് പഠിച്ചു കൊണ്ടിരിക്കുന്നുണ്ടല്ലോ. യുവാവാണെങ്കില് ഏറ്റവും തീക്ഷ്ണമാകണമല്ലോ. ബാബ പറയുന്നു എത്ര സാധിക്കുമോ കേവലം എന്നെ മാത്രം ഓര്മ്മിക്കൂ. ബാക്കിയെല്ലാം മറക്കൂ. പഴയ ലോകത്തോട് വൈരാഗ്യം. എങ്ങനെയാണോ പുതിയ വീടുണ്ടാക്കുമ്പോള് ബുദ്ധി അതിന് നേരെ പോകുമല്ലോ. അത് കണ്ണ് കൊണ്ട് കാണുന്നു. ഇത് ബുദ്ധികൊണ്ട് അറിയുകയാണ്. അനേകര്ക്ക് സാക്ഷാത്ക്കാരവും ഉണ്ടാകുന്നു. വൈകുണ്ഠത്തെ പാരഡൈസ്, ഹെവന് എന്നും പറയുന്നു. തീര്ച്ചയായും എപ്പോഴോ ഉണ്ടായിരുന്നിരിക്കുമല്ലോ. ഇപ്പോഴില്ല. ഇപ്പോള് വീണ്ടും നിങ്ങള് രാജ്യഭാഗ്യം നേടുന്നതിന് വേണ്ടി രാജയോഗം പഠിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യമാദ്യം മുഖ്യമായ കാര്യം തന്നെ ഇതാണ് – ശിവ ഭഗവാന്റെ വാക്ക്. കൃഷ്ണനാണെങ്കില് ഭഗവാനാകാന് സാധിക്കില്ല. കൃഷ്ണനാണെങ്കില് പൂര്ണ്ണമായി 84 ജന്മങ്ങളെടുക്കുന്നു. ഭഗവാനാണെങ്കില് ജനന-മരണത്തില് വരാന് സാധിക്കില്ല, ഇത് വളരെ വ്യക്തമാണ്. കൃഷ്ണന്റെ രൂപം സത്യയുഗത്തിലെന്തായിരുന്നോ അതാണെങ്കില് പിന്നെ ഉണ്ടാവാന് സാധിക്കില്ല. പുനര്ജന്മം എടുത്തെടുത്ത് പേരും രൂപവും മാറുന്നു. ഈ സമയം ആ ആത്മാവും തമോപ്രധാനമാണ്. ചിലര് പറയും കൃഷ്ണന് ദ്വാപര യുഗത്തിലായിരുന്നു പക്ഷെ കൃഷ്ണന്റെ ആ രൂപം ദ്വാപര യുഗത്തിലുണ്ടാവാന് സാധിക്കില്ല. ദ്വാപരത്തില് പതിതത്തില് പാവനമാക്കി മാറ്റാന് വരാന് സാധിക്കില്ല. കൃഷ്ണനാണെങ്കില് സത്യയുഗത്തില് തന്നെയാണ്. കൃഷ്ണനെ പതിത പാവനന് എന്ന് പറയാന് സാധിക്കില്ല. ഗീതയുടെ ഭഗവാന് കൃഷ്ണനല്ല, ശിവനാണ്. ശിവന് തീര്ച്ചയായും വരുന്നു. ശിവ ജയന്തിയുമുണ്ട്, തീര്ച്ചയായും ഏതെങ്കിലും രഥത്തില് പ്രവേശിക്കും. സ്വയം പറയുന്നു ഞാന് സാധാരണ ശരീരത്തിലാണ് വരുന്നത്, അദ്ദേഹത്തിന്റെ പേര് ബ്രഹ്മാവെന്ന് വെച്ചിരിക്കുന്നു. ബ്രഹ്മാവിലൂടെ വിഷ്ണു പുരിയുടെ സ്ഥാപനയുണ്ടാകുന്നു. മഹാഭാരതയുദ്ധവും മുന്നില് നില്ക്കുകയാണ്. ഈ ജ്ഞാനം നല്ല രീതിയില് ഓര്മ്മ വെയ്ക്കണം. ബുദ്ധിയിലിത് ഓര്മ്മയുണ്ടായിരിക്കണം നമ്മള് വിദ്യാര്ത്ഥിയാണ്. ബാബ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ബാക്കി കുറച്ച് സമയമുണ്ട്. പിന്നീട് ബാബ നമ്മളെ തിരിച്ച് കൂട്ടികൊണ്ട് പോകും. ആരാണോ സ്വയത്തെ ഉയര്ന്നതാക്കി മാറ്റുന്നത്, അവരേ ഉയര്ന്ന പദവി നേടൂ. പക്ഷെ മായ ഇങ്ങനെയാണ് അത് ഒറ്റയടിക്ക് ദോശച്ചട്ടി പോലെയാക്കുന്നു. ചില കുട്ടികള്ക്ക് സേവനത്തിന് വളരെയധികം താല്പര്യമുണ്ട്. ചെറിയ ചെറിയ ഗ്രാമങ്ങളില് പ്രോജക്ടര് കൊണ്ട് പോയി സേവനം ചെയ്തുകൊണ്ടിരിക്കുന്നു. വളരെയധികം പ്രജകളെ ഉണ്ടാക്കുന്നതിനാല് സ്വയം രാജാവായി മാറും. ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നും പവിത്രമായിരിക്കണം. വളരെയധികം പ്രയത്നിക്കണം. മാതാക്കള് പവിത്രമായി മാറുന്നു എന്നാല് പതി ആവാന് വിടുന്നില്ല, അപ്പോള് വഴക്കും നടക്കുന്നു. സന്യാസി സ്വയം പവിത്രമായി മാറുന്നു അതിനാല് സ്ത്രീയെ ഉപേക്ഷിക്കുന്നു. പിന്നീട് അവരോട് ആരും ഒന്നും പറയുകയില്ല തന്റെ കുടുംബത്തെ എന്തിനാണ് ഉപേക്ഷിച്ച് ഓടിപ്പോയത്. പവിത്രമായി മാറുന്നതിന് വേണ്ടി ആര്ക്കും എതിര്ക്കാന് സാധിക്കില്ല. നമ്മള് ആരോടും വീട് ഉപേക്ഷിക്കാന് വേണ്ടി പറയുന്നില്ല. കേവലം പറയുന്നു പവിത്രമായി മാറണം അതിനാല് ഇതില് എന്തിന് എതിര് നില്ക്കണം. പക്ഷെ ഇതില് സംസാരിക്കുന്നതിന് വളരെയധികം ശക്തി വേണം. ഭഗവാന്റെ വാക്കാണ് – നിങ്ങള് പവിത്രമായി മാറുകയാണെങ്കില് പവിത്ര ലോകത്തിന്റെ അധികാരിയാകാം. ഇതില് അവസ്ഥ വളരെ നല്ല ശക്തിശാലി ആയിരിക്കണം, പിന്നീട് ഓര്മ്മ ഉണ്ടായികൊണ്ടിരിക്കുന്ന വിധത്തില് മോഹം മുതലായവ ഉണ്ടാവരുത്. ബുദ്ധിയോഗം കുടുംബത്തിന്റെ നേരെ പോയാല് പിന്നീട് സേവനത്തിന് യോഗ്യരാവാന് സാധിക്കില്ല. ഇവിടെയാണെങ്കില് പരിധിയില്ലാത്ത സന്യാസം ആവശ്യമാണ്. ഇതാണെങ്കില് ശ്മശാനമാണ്. നമുക്ക് ഓര്മ്മിക്കണം – ബാബയെ. ബാബ സ്വര്ഗ്ഗത്തിലേയ്ക്ക് കൂട്ടി കൊണ്ട് പോകുന്നയാളാണ്. ഈ ബ്രാഹ്മണ കുലത്തില് ആരാണോ നല്ല സേവനം ചെയ്യുന്നത്, അവര് വലിയവരാണ്. അവര്ക്ക് വളരെ ആദരവ് കൊടുക്കണം, അവരെ പോലെ സേവനം ചെയ്യണം അപ്പോഴേ ഉയര്ന്ന പദവി നേടൂ. ഇപ്പോഴാണെങ്കില് തന്റെ ഉന്നതിയുടെ ചിന്ത വെയ്ക്കണം. സ്വയം നോക്കണം നമ്മള് ബാബയില് നിന്ന് സമ്പത്ത് നേടുന്നതിന് യോഗ്യരായോ! ബാബ പാവനമാക്കി മാറ്റി കൂടെ കൂട്ടികൊണ്ട് പോകുന്നതിന് വന്നിരിക്കുകയാണ്. അതെങ്ങനെ തുച്ഛമെന്ന് കരുതി തട്ടികളയും? ബാബ എല്ലാവരോടും ചോദിക്കുകയാണ് അപ്പോള് പറയുന്നു ഞങ്ങള് മഹാറാണിയായി മാറും. അതിനാല് അങ്ങനെയുള്ള പെരുമാറ്റവും ആയിരിക്കണമല്ലോ. പലരും വളരെ നല്ല കുട്ടികളാണ്. പക്ഷെ ആരാണോ പുരുഷാര്ത്ഥം തന്നെ ചെയ്യാത്തത് അവര് എന്ത് പദവി നേടും. ഓരോ കാര്യത്തിലും പുരുഷാര്ത്ഥത്തിലൂടെ മാത്രമാണ് പ്രാപ്തി ലഭിക്കുന്നത്. ചിലര്ക്ക് രോഗമുണ്ടാകുന്നു പിന്നീട് ശരിയാകുന്നതിലൂടെ രാവും പകലും പുരുഷാര്ത്ഥത്തില് മുഴുകി പഠിപ്പില് ഫാസ്റ്റായി പോകുന്നു. ഇവിടെയും സേവനത്തില് മുഴുകണം. സേവനത്തിന്റെ വളരെയധികം യുക്തികള് ബാബ പറഞ്ഞു തരുന്നുണ്ട്. പ്രദര്ശിനിയില് മനസ്സിലാക്കി കൊടുക്കുന്നതിന്റെ അഭ്യാസം ചെയ്യു.
ബാബയാണെങ്കില് പറയുന്നു തന്റെ ഉന്നതി ചെയ്ത് ജീവിതം മെച്ചപ്പെടുത്തൂ. ഈ ചിന്തയുണ്ടായിരിക്കണം ഞാന് എത്ര സേവനം ചെയ്തു, എത്ര പേരെ തനിക്കു സമാനമാക്കി മാറ്റി. ആരെയും തനിക്കു സമാനമാക്കി മാറ്റിയില്ലായെങ്കില് ഉയര്ന്ന പദവി എങ്ങനെ നേടും. പിന്നീട് മനസ്സിലാകും പ്രജയില് പോകും അഥവാ ദാസ ദാസിയായി മാറും. അനേകം സേവനമുണ്ട്. ഇപ്പോള് നിങ്ങളുടെ വൃക്ഷം ചെറുതാണ്. ശക്തിയില്ല. കൊടുങ്കാറ്റ് വരുന്നതിലൂടെ ഉറപ്പില്ലാത്തത് വീഴും. മായ വളരെയധികം അമ്പരപ്പിക്കുന്നു. മായയുടെ ജോലി തന്നെ ബാബയില് നിന്ന് മുഖം തിരിപ്പിക്കലാണ്. പോകെ-പോകെ ഗ്രഹപിഴ എപ്പോള് ഇറങ്ങുന്നുവോ അപ്പോള് പറയുന്നു ഇപ്പോള് ഞാന് ബാബയില് നിന്ന് പൂര്ണ്ണമായി സമ്പത്തെടുക്കും. ശരീരം-മനസ്സ്-ധന ത്തിലൂടെ പൂര്ണ്ണമായും സേവനം ചെയ്യും. അവിടവിടെ മായ തെറ്റ് ചെയ്യിപ്പിക്കുന്നു പിന്നീട് ശ്രീമതത്തിലൂടെ നടക്കുന്നത് ഉപേക്ഷിക്കുന്നു. പിന്നീട് ഇടയ്ക്ക് ഓര്മ്മ വരുമ്പോള് ശ്രീമതത്തിലൂടെ നടക്കുന്നു. ഈ സമയം ലോകത്തില് രാവണ സമ്പ്രദായമാണ്. ഈ ദേവതകള് രാമ സമ്പ്രദായത്തിലാണ്. രാവണ സമ്പ്രദായത്തിലുള്ളവര് രാമ സമ്പ്രദായത്തിലുള്ളവരുടെ മുന്നില് തല കുനിക്കുന്നു. നിങ്ങള്ക്കറിയാം നമ്മള് വിശ്വത്തിലെ അധികാരിയായിരുന്നു. 84 ജന്മങ്ങളെടുത്തെടുത്ത് ഇപ്പോള് എന്തവസ്ഥയിലായിരിക്കുന്നു. ഇപ്പോള് ബാബ എല്ലാവരെയും പുരുഷാര്ത്ഥം ചെയ്യിക്കുന്നു. ഇല്ലായെങ്കില് ഒരുപാട് പശ്ചാത്തപിക്കേണ്ടി വരും. നമ്മള് ഭഗവാന്റെ ശ്രീമത്തനുസരിച്ച് നടക്കുന്നില്ല, ബാബയാണെങ്കില് ദിവസവും മനസ്സിലാക്കി തരുന്നു, കുട്ടികളെ തെറ്റ് ചെയ്യരുത്. സേവനം ചെയ്യുന്നവരെ നോക്കുന്നു എത്ര നല്ല സേവനമാണ് ചെയ്യുന്നത്. ഇന്നയാള് ഫസ്റ്റ് ഗ്രേഡ്, ഇന്നയാള് സെക്കന്റ് ഗ്രേഡില് സേവനം ചെയ്യുന്നവരാണ്. വ്യത്യാസമുണ്ടാകുമല്ലോ. ബാബ കുട്ടികള്ക്ക് മനസ്സിലാക്കി കൊടുക്കുന്നതാണെങ്കില് ശരിയാണല്ലോ. അജ്ഞാന കാലത്ത് അച്ഛന് ചാട്ടവാറടിക്കാറുമുണ്ട്. ഇവിടെ ഈ പരിധിയില്ലാത്ത ബാബയാണെങ്കില് സ്നേഹത്തോടെ മനസ്സിലാക്കി തരുകയാണ്, തന്റെ ഉന്നതി ചെയ്യൂ. എത്ര സാധിക്കുമോ പുരുഷാര്ത്ഥം ചെയ്യണം. ബാബയ്ക്ക് സന്തോഷമുണ്ടാകുന്നു 5000 വര്ഷങ്ങള്ക്ക് ശേഷം വീണ്ടും വന്ന് കുട്ടികളോട് കൂടികാഴ്ച നടത്തുകയാണ്. രാജയോഗം പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഗീതമുണ്ടല്ലോ – നിങ്ങളും അത് തന്നെയാണ് ഞാനും അത് തന്നെയാണ്. അതിനാല് ബാബ പറയുന്നു നിങ്ങള് കുട്ടികളും അത് തന്നെയാണ്. ഈ കാര്യങ്ങള് വേറെയാരും മനസ്സിലാക്കുകയില്ല. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സ്വയത്തെ സേവനത്തിന് യോഗ്യരാക്കി മാറ്റണം. ആരാണോ നന്നായി സേവനം ചെയ്യുന്നത് അവര്ക്ക് പൂര്ണ്ണമായും ആദരവ് കൊടുക്കണം. തന്റെ ഉന്നതിയുടെ ചിന്ത വെയ്ക്കണം.
2. ശരീരം-മനസ്സ്-ധനത്തിലൂടെ പൂര്ണ്ണമായും സേവനം ചെയ്യണം. ശ്രീമതത്തിലൂടെ നടക്കണം, തെറ്റ് ചെയ്യരുത്.
വരദാനം:-
ഒരു യന്ത്രം ഒരു തവണ സെറ്റ് ചെയ്ത് കഴിഞ്ഞാല് പിന്നെ യാന്ത്രികമായി പ്രവര്ത്തിക്കുന്നത് പോലെ മാസ്റ്റര് സര്വ്വശക്തിവാന്റെ സ്ഥിതിയില് സ്വയത്തെ ഒരു പ്രാവശ്യം സെറ്റ് ചെയ്യുകയാണെങ്കില് പിന്നെ ഒരിക്കലും ദുര്ബ്ബലതയുടെ ശബ്ദം വരില്ല. ഓരോ സങ്കല്പവും ശബ്ദവും കര്മ്മവും അതേ സെറ്റിങ്ങ് പ്രകാരം യാന്ത്രികമായി പോയ്ക്കൊണ്ടിരിക്കും. ഇതേ സെറ്റിങ്ങ് സഹജവും സദാ സമയത്തേക്കും കര്മ്മയോഗി, നിരന്തര നിര്വ്വികല്പ സമാധിയിലിരിക്കുന്ന സഹജയോഗിയാക്കി മാറ്റും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!