22 August 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

August 21, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

ഭാഗ്യവാനായ കുട്ടികളുടെ ശ്രേഷ്ഠ ഭാഗ്യത്തിന്റെ ലിസ്റ്റ്

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഇന്ന് ഭാഗ്യവിദാതാവായ ബാപ്ദാദ തന്റെ ഭാഗ്യവാനായ കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഓരോ ബ്രാഹ്മണ കുട്ടിയുടെയും ഭാഗ്യം ലോകത്തിലെ സാധാരണ ആത്മാക്കളിലും വച്ച് അതി ശ്രേഷ്ഠമാണ് കാരണം ഓരോ ബ്രാഹ്മണ ആത്മാവും കോടിയില് ചിലര്, ചിലരിലും ചിലരില്പ്പെട്ടവരാണ്. 550 കോടി ആത്മാക്കള് എവിടെ, നിങ്ങള് ബ്രാഹ്മണരുടെ ചെറിയ ലോകം എവിടെ. അവരുമായി താരതമ്യപ്പെടുത്തുമ്പോള് എത്ര കുറവാണ് നിങ്ങള്. അതിനാല് അജ്ഞാനി, അറിവില്ലാത്ത ആത്മാക്കളുടെയിടയില് നിങ്ങള് സര്വ്വ ബ്രാഹ്മണരും ശ്രഷ്ഠ ഭാഗ്യവാന്മാരാണ്. ബാപ്ദാദ കണ്ടു കൊണ്ടിരിക്കുകയായിരുന്നു- ഓരോ ബ്രാഹ്മണന്റെയും മസ്തകത്തില് ഭാഗ്യതതിന്റെ രേഖ വളരെ സ്പഷ്ടമായ തിലകത്തിന് സമാനം തിളങ്ങി കൊണ്ടിരിക്കുകയായിരുന്നു. പരിധിയുള്ള ജ്യോത്സ്യന്മാര് കൈകളുടെ രേഖ കാണുന്നുണ്ട് എന്നാല് ഈ ദിവ്യമായ ഈശ്വരീയ ഭാഗ്യത്തിന്റെ രേഖ ഓരോരുത്തരുടെയും മസ്തകത്തില് കാണപ്പെടുന്നു. എത്രത്തോളം ശ്രേഷമായ ഭാഗ്യം അത്രത്തോളം ഭാഗ്യവാനായ കുട്ടികളുടെ മസ്തകം സദാ അലൗകീക ലൈറ്റില് തിളങ്ങി കൊണ്ടിരിക്കുന്നു. ഭാഗ്യവാനായ കുട്ടികളുടെ മറ്റ് ലക്ഷ്ണങ്ങള് എന്തായിരിക്കും കാണപ്പെടുന്നത്? സദാ മുഖത്തില് ഈശ്വരീയ ആത്മീയ പുഞ്ചിരി അനുഭവപ്പെടുന്നു. ഭാഗ്യവാന്റെ നയനം അര്ത്ഥം ദിവ്യ ദൃഷ്ടി മറ്റുള്ളവരില് സദാ സന്തോഷത്തിന്റെ അലകള് ഉത്പന്നമാക്കുന്നതിന് നിമിത്തമാകുന്നു. ആര്ക്ക് ദൃഷ്ടി ലഭിക്കുന്നുവൊ അവര് ആത്മീയതയുടെ, ആത്മീയ അച്ഛന്റെ, പരാമാത്മാവിന്റെ ഓര്മ്മുടെ അനുഭവം ചെയ്യും. ഭാഗ്യവാന് ആത്മാവിന്റെ സമ്പര്ക്കത്തില് വരുന്ന ഓരോ ആത്മാവിനും ഭാരരഹിതം അര്ത്ഥം ലൈറ്റാണെന്ന അനുഭവമുണ്ടാകും. ബ്രാഹ്മണാത്മാക്കളിലും സംഖ്യാക്രമം അന്ത്യം വരെയ്ക്കും ഉണ്ടായിരിക്കും എന്നാല് സംഖ്യാക്രമത്തിലുള്ള ലക്ഷണങ്ങള് അത് ഭാഗ്യശാലി കുട്ടികളുടേതാണ്. മുന്നോട്ട് പോകവെ കൂടുതല് പ്രത്യക്ഷമായി കൊണ്ടിരിക്കും.

ഇപ്പോള് കുറച്ച് സമയം കഴിയാന് അനുവദിക്കൂ. കുറച്ച് സമയത്തിനുള്ളില് അതിയുടെയും അന്ത്യത്തിന്റെയും അനുഭവമുണ്ടാകുമ്പോള് നാല് ഭാഗത്തും അറിവില്ലാത്ത ആത്മാക്കള് പരിധിയുള്ള വൈരാഗ്യവൃത്തിയില് വരും, നിങ്ങള് ഭാഗ്യവാനായ ആത്മാക്കള് പരിധിയില്ലാത്ത വൈരാഗ്യ വൃത്തിയുടെ അനുഭവത്തിലായിരിക്കും. ഇപ്പോള് ലോകത്തിലുള്ളവരിലും വൈരാഗ്യമില്ല. കുറച്ച് റിഹേഴ്സല് നടന്നാലും ഇതെല്ലാം ഇങ്ങനെ തന്നെ സംഭവിക്കും എന്ന് പറഞ്ഞ് അലസതയുടെ ഉറക്കത്തില് ഉറങ്ങുന്നു. എന്നാല് അതിയിലെയും അന്ത്യത്തിലെയും ദൃശ്യങ്ങള് മുന്നില് വരുമ്പോള് സ്വതവേ തന്നെ പരിധിയുള്ള വൈരാഗ്യ വൃത്തി ഉത്പന്നമാകും, തീവ്രമായ ടെന്ഷന് കാരണം സര്വ്വരുടെയും ശ്രദ്ധ ഒരേയൊരു ബാബയിലേക്ക് പോകും. ആ സമയത്ത് സര്വ്വാത്മാക്കളുടെയും ഹൃദയത്തില് നിന്നും ഈ ശബ്ദം വരും- സര്വ്വരുടെയും രചയിതാവ്, സര്വ്വരുടെയും പിതാവ് ഒന്നാണ്, ബുദ്ധി അനേക ഭാഗത്ത് നിന്നും വേറിട്ട് ഒരു ഭാഗത്തേക്ക് സ്വതവേ വരും. അങ്ങനെയുള്ള സമയത്ത് നിങ്ങള് ഭാഗ്യവാനായ ആത്മാക്കളുടെ പരിധിയില്ലാത്ത വൈരാഗ്യ വൃത്തിയുടെ സ്ഥിതി സ്വതവേയും നിരന്തരവുമായി തീരും, ഓരോരുത്തരുടെയും മസ്തകത്തില് നിന്നും ഭാഗ്യത്തിന്റെ രേഖ സ്പഷ്ടമായി കാണപ്പെടും. ഇപ്പോഴും ശ്രേഷ്ഠ ഭാഗ്യവാനായ കുട്ടികളുടെ ബുദ്ധിയില് സദാ എന്താണുള്ളത്? ഭഗവാനും ഭാഗ്യവും.

അമൃതവേള മുതല് തന്റെ ഭാഗ്യത്തിന്റെ ലിസ്റ്റ് നോക്കൂ. ഭാഗ്യവാനായ കുട്ടികളെ അമൃതവേളയില് സ്വയം ബാബ എഴുന്നേല്പ്പിക്കുന്നുമുണ്ട്, ആഹ്വാനവും ചെയ്യുന്നു. അതി സ്നേഹിയായ കുട്ടികളുടെ അനുഭവമാണ്- ഉറങ്ങാന് ആഗ്രഹിച്ചാലും ആരോ ഉറങ്ങാന് അനുവദിക്കുന്നില്ല, ആരോ എഴുന്നേല്പ്പിക്കുന്നു, വിളിക്കുന്നു. ഇങ്ങനെയുള്ള അനുഭവം ഉണ്ടാകുന്നില്ലേ. അമൃതവേള മുതല് തന്റെ ഭാഗ്യത്തെ കാണൂ. ഭക്തിയില് ദേവതമാരെ ഭഗവാനെന്നു മനസ്സിലാക്കി ഭക്തര് മണിയടിച്ച് എഴുന്നേല്പ്പിക്കന്നു, നിങ്ങളെ സ്വയം ഭഗവാന് എഴുന്നേല്പ്പിക്കുന്നു, എത്ര ഭാഗ്യമാണ്. അമൃതവേള മുതല് ബാബ കുട്ടികളുടെ സേവാധാരിയായി സേവനം ചെയ്യുന്നു, ആഹ്വാനം ചെയ്യുന്നു- വരൂ, ബാബയ്ക്ക് സമാനമായ സ്ഥിതിയുടെ അനുഭവം ചെയ്യൂ, എന്റെ കൂടെയിരിക്കൂ. ബാബ എവിടെയാണ് ഇരിക്കുന്നത്? ഉയര്ന്ന സാഥാനത്ത്, ഉയര്ന്ന സ്ഥിതിയില്. ബാബയുടെ കൂടെയിരിക്കുമ്പോള് സ്ഥിതിയെന്താകും! എന്ത് കൊണ്ട് പരിശ്രമിക്കുന്നു? കൂടെയിരിക്കൂ എങ്കില് കൂട്ടുകെട്ടിന്റെ പ്രഭാവം സ്വതവേ വരും. സ്ഥാനത്തിനനുസരിച്ച് സ്ഥിതി സ്വതവേയുണ്ടാകുന്നു. മധുബനില് വരുമ്പോള് സ്ഥിതി എന്താകുന്നു? യോഗം ചെയ്യേണ്ടി വരുന്നുണ്ടോ അതോ സ്വതവേ യോഗയിലാണോ? അതു കൊണ്ടാണല്ലോ ഇവിടെ കൂടുതല് താമസിക്കണം എന്ന ഇച്ഛയുണ്ടാകുന്നത്. ഇപ്പോള് സര്വ്വരോടും 15 ദിവസം ഇവിടെ വസിക്കൂ എന്ന് പറയുകയാണെങ്കില് സന്തോഷത്തില് നൃത്തം ചെയ്യില്ലേ. അതിനാല് സ്ഥലത്തിന്റെ പ്രഭാവം സ്ഥിതിയിലുണ്ടാകുന്നു. അതുപോലെ അമൃതവേളയില് പരംധാമത്തില് അല്ലെങ്കില് സൂക്ഷ്മ വതനത്തിലേക്ക് പോകൂ, ബാബയുടെയടുത്ത് പോയിരിക്കൂ. അമൃതവേള ശക്തിശാലിയായാല് മുഴുവന് ദിനം സ്വതവേ സഹയോഗം ലഭിക്കും. അതിനാല് തന്റെ ഭാഗ്യത്തെ സദാ സ്മൃതിയില് വയ്ക്കൂ ڇആഹാ, എന്റെ ഭാഗ്യംڈ ! ദിനചര്യ തന്നെ ഭഗവാനില് നിന്നും ആരംഭിക്കുന്നു.

വീണ്ടും തന്റെ ഭാഗ്യത്തെ നോക്കൂ- ബാബ സ്വയം ടീച്ചറായി എത്ര ദൂരത്ത് നിന്ന് നിങ്ങളെ പഠിപ്പിക്കാന് വേണ്ടി വരുന്നു! മനുഷ്യര് ഭഗവാന്റെയടുത്ത് പോകുന്നതിന് പ്രയത്നിക്കുന്നു, ഭഗവാന് സ്വയം നിങ്ങളുടെയടുത്ത് ടീച്ചറായി പഠിപ്പിക്കാന് വേണ്ടി വരുന്നു, എത്ര ഭാഗ്യമാണ്. എത്ര സമയമായി സേവനത്തിന്റെ ഡ്യൂട്ടി ചെയ്യുന്നു! എപ്പാഴെങ്കിലും അലസത കാണിക്കുന്നുണ്ടോ? ഒഴിവ്ക്കഴിവ് പറയുന്നുണ്ടോ- ഇന്ന് തല വേദനയാണ്, ഇന്നലെ രാത്രി ഉറങ്ങിയില്ലായിരുന്നു. അതിനാല് ബാബ അക്ഷീണ സേവാധാരിയായി സേവനം ചെയ്യുന്നത് പോലെ ബാബയ്ക്ക് സമാനം കുട്ടികളും അക്ഷീണ സേവാധാരിയാണ്. തന്റെ ദിനചര്യയെ കാണൂ, എത്ര വലിയ ഭാഗ്യമാണ്? ബാബ സദാ സ്നേഹിയാണ്, നഷ്ടപ്പെട്ട് തിരിച്ചു കിട്ടിയ കുട്ടികളോട് പറയുന്നു- ഏതൊരു സേവനം ചെയ്യുമ്പോഴും, ലൗകീകമകട്ടെ, അലൗകീകമാകട്ടെ, കുടുംബത്തിലാകാം, സേവാകേന്ദ്രത്തിലാകാം- ഏതൊരു കര്മ്മം ചെയ്യുമ്പോഴും, ഏതൊരു ഡ്യൂട്ടി ചെയ്യുമ്പോഴും സദാ ചെയ്യുന്നവനും ചെയ്യിക്കുന്നവനും നിമിത്തമായ എന്നിലൂടെ ചെയ്യിച്ചു കൊണ്ടിരിക്കുന്നു, ഞാന് സേവനം ചെയ്യുന്നതിന് നിമിത്തമായിരിക്കുന്നു, ചെയ്യിപ്പിക്കുന്നവന് ചെയ്യിച്ചു കൊണ്ടിരിക്കുന്നു എന്ന അനുഭവം ചെയ്യൂ. എവിടെയും ഒറ്റയ്ക്കല്ല, ചെയ്യിപ്പിക്കുന്നവന്റെ രൂപത്തില് ബാബ കര്മ്മം ചെയ്യുന്ന സമയത്തും കൂടെയുണ്ട്. നിങ്ങള് കേവലം നിമിത്തം മാത്രമാണ്. ഭഗവാന് വിശേഷിച്ചും ചെയ്യിപ്പിക്കുന്നവനാണ്. ഒറ്റയ്ക്ക് ചെയ്യുന്നത് എന്തിനാണ്? ഞാന് ഒറ്റയ്ക്ക് ചെയ്യുന്നു എന്ന ബോധം ഉണ്ടാകുമ്പോള് ഞാന് എന്ന ബോധം മായ വരുന്നതിനുള്ള വാതിലായി മാറുന്നു. പിന്നീട് പറയുന്നു- മായ വന്നു. വാതില് തുറന്നുവെങ്കില് മായ കാത്തിരിക്കുകയാണ്, നിങ്ങള് ക്ഷണിച്ചു, പിന്നെ എങ്ങനെ വരാതിരിക്കും.

ബാബ ചെയ്യിക്കുന്നവനായി ഓരോ കര്മ്മത്തിലും ചെയ്യിച്ചു കൊണ്ടിരിക്കുന്നു എന്ന ഭാഗ്യത്തെ സ്മൃതി വയ്ക്കൂ എങ്കില് ഭാരം അനുഭവപ്പെടില്ല. അധികാരിയുടെ മേലാണ് ഭാരമുണ്ടാകുന്നത്, കൂടെയുള്ളവരുടെ മേല് ഭാരമുണ്ടായിരിക്കില്ല. അധികാരിയാകുമ്പോള് ഭാരം ഉണ്ടാകുന്നു. ഞാന് ബാലകനാണ്, അധികാരി ബാബയാണ്. അധികാരി ബാലകനായ എന്നെ കൊണ്ട് ചെയ്യിച്ചു കൊണ്ടിരിക്കുന്നു. വലുതാകുമ്പോള് വലിയ ദുഃഖങ്ങള് ഉണ്ടാകുന്നു. ബാലകനായി, അധികാരിയുടെ നിര്ദ്ദേശമനുസരിച്ച് ചെയ്യൂ. ഇത് എത്രയോ വലിയ ഭാഗ്യമാണ്! ഓരോ കര്മ്മത്തിലും ബാബ ഉത്തരവാദിയായി ഭാരരഹിതമാക്കി പറത്തിച്ചു കൊണ്ടിരിക്കുന്നു. സംഭവിക്കുന്നതെന്താണ്, എന്തെങ്കിലും പ്രശ്നം വരുമ്പോള് പറയുന്നു- ബാബാ, ഇനി ബാബ നോക്കൂ എന്ന്. പ്രശ്നം സമാപ്തമാകുമ്പോള് ലഹരിയില് വരുന്നു. എന്നാല് പ്രശ്നം വരുന്നതിനുള്ള കര്മ്മം തന്നെ എന്തിന് ചെയ്യണം! ചെയ്യിപ്പിക്കുന്നവനായ ബാബയുടെ നിര്ദ്ദേശമനുസരിച്ച് ഓരോ കര്മ്മവും ചെയ്യൂ എങ്കില് കര്മ്മവും ശ്രേഷ്ഠം, ശ്രേഷ്ഠ കര്മ്മത്തിന്റെ ഫലമായി സദാ സന്തോഷവുമുണ്ടാകും, സദാ ഭാര രഹിതവുമായിരിക്കും, ഫരിസ്ഥ ജീവിതത്തിന്റെ അനുഭവം ചെയ്തു കൊണ്ടിരിക്കും. ഫരിസ്ഥ കര്മ്മ സംബന്ധത്തില് വരും എന്നാല് കര്മ്മത്തിന്റെ ബന്ധനത്തില് ബന്ധിക്കപ്പെടില്ല. ബാബയുമായി ചെയ്യിപ്പിക്കുന്നവന്റെ സംബന്ധം യോജിച്ചിരിക്കന്നു അതിനാല് നിമിത്ത ഭാവത്തില് ഒരിക്കലും ഞാന് എന്ന അഭിമാനം വരില്ല. സദാ വിനയമുള്ളവരായി നിര്മ്മാണത്തിന്റെ കാര്യം ചെയ്യും. അപ്പോള് നിങ്ങളുടെ ഭാഗ്യം എത്രയാണ്.

അതുപോലെ പിന്നീട് ബ്രഹ്മാ ഭോജനം കഴിപ്പിക്കുന്നത് ആരാണ്? പേര് തന്നെ ബ്രഹ്മാഭോജനം എന്നാണ്. ബ്രഹ്മഭോജനമല്ല, ബ്രഹ്മാഭോജനമാണ്. ബ്രഹ്മാവ് യജ്ഞത്തിന്റെ സദാ രക്ഷകനാണ്. ഓരോ യജ്ഞ വത്സര് അഥവാ ബ്രഹ്മാ വത്സര്ക്ക് ബ്രഹ്മാബാബയിലൂടെ ബ്രഹ്മാഭോജനം ലഭിക്കുക തന്നെ ചെയ്യും. മനുഷ്യര് അര്ത്ഥമറിയാതെ പറയുന്നു- എന്നെ ഭഗവാനാണ് കഴിപ്പിക്കുന്നത് എന്ന്. ഭഗവാനാരാണ് എന്നറിയില്ല, എന്നാല് കഴിപ്പിക്കുന്നത് ഭഗവാനാണ്. എന്നാല് ബ്രാഹ്മണ കുട്ടികള്ളെ ബാബാണ് കഴിപ്പിക്കുന്നത്. ലൗകീക സമ്പാദ്യത്തിലൂടെ പണം സമ്പാദിച്ച്, അതിലൂടെ ഭോജനവും ഉണ്ടാക്കുന്നത്, എന്നാല് ആദ്യം തന്റെ സമ്പാദ്യവും ബാബയുടെ ഭണ്ഢാരത്തിലാണിടുന്നത്. അങ്ങനെ ബാബയുടെ ഭണ്ഢാരം ഭോലാനാഥന്റെ ഭണ്ഢാരയായി മാറുന്നു. ഒരിക്കലും ഈ വിധിയെ മറക്കരുത്. ഇല്ലായെങ്കില് ചിന്തിക്കും- ഞാന് സ്വയം സമ്പാദിക്കുന്നു, കഴിക്കുന്നു. ട്രസ്റ്റിയാണ്, ട്രസ്റ്റിക്ക് യാതൊന്നും ഉണ്ടായിരിക്കില്ല. ഞാന് എന്റെ സമ്പാദ്യമാണ് കഴിക്കുന്നത്- ഈ സങ്കല്പം പോലും വരരുത്. ട്രസ്റ്റിയാണ് അതിനാല് സര്വ്വതും ബാബയിലര്പ്പിച്ചു. ബാബയുടേതായി, എന്റയല്ല. ട്രസ്റ്റി അര്ത്ഥം നിന്റെ, ഗൃഹസ്ഥി അര്ത്ഥം എന്റെ. നിങ്ങള് ആരാണ്? ഗൃഹസ്ഥിയല്ലല്ലോ? ഭഗവാന് കഴിപ്പിച്ചു കൊണ്ടിരിക്കുന്നു, ബ്രഹ്മാഭോജനം ലഭിച്ചു കൊണ്ടിരിക്കുന്നു- ബ്രാഹ്മണാത്മാക്കള്ക്ക് ഈ ലഹരി സ്വതവേയുണ്ടായിരിക്കും, ബാബയുടെ ഗ്യാരന്റിയാണ്- 21 ജന്മം ബ്രാഹ്മണാത്മാക്കള് ഒരിക്കലും വിശന്നിരിക്കില്ല, വളരെ സ്നേഹത്തോടെ ചപ്പാത്തിയും-പരിപ്പും, കറികളും ലഭിക്കും. ഈ ജന്മവും സ്നേഹത്തോടെയുള്ള റോട്ടിയും പരിപ്പും കഴിക്കും, പരിശ്രമത്തോടെയുള്ളതല്ല. അതിനാല് സദാ ഈ സ്മൃതി വയ്ക്കൂ- അമൃതവേള മുതല് എന്തെല്ലാം ഭാഗ്യമാണ് പ്രാപ്തമായിട്ടുള്ളത്. മുഴുവന് ദിനചര്യയെ കുറിച്ച് ചിന്തിക്കൂ.

താരാട്ട് പാടി ഉറക്കുന്നതും ബാബയാണ്. ബാബയുടെ മടിത്തട്ടില് ഉറങ്ങൂവെങ്കില് ക്ഷീണം, രോഗം സര്വ്വതും മറക്കും, നിങ്ങള് വിശ്രമിക്കും. കേവലം ആഹ്വാനം ചെയ്യൂ- ആ രാമാ (വരൂ രാമാ) അപ്പോള് ആരാമം ലഭിക്കും. ഒറ്റയ്ക്ക് ഉറങ്ങുമ്പോഴാണ് മറ്റ് സങ്കല്പങ്ങള് വരുന്നത്. ബാബയോടൊപ്പം ഓര്മ്മയുടെ മടിത്തട്ടില് ഉറങ്ങൂ. മധുരമായി കുട്ടീ, പ്രിയപ്പെട്ട കുട്ടീ – എന്ന താരാട്ട് കേട്ട് കേട്ട് ഉറങ്ങൂ. നോക്കൂ, എത്ര അലൗകീകമായ അനുഭവമാണ് ഉണ്ടാകുന്നത്. അതിനാല് അമൃതവേള മുതല് രാത്രി വരെ സര്വ്വതും ഭഗവാനാണ് ചെയ്യിച്ചു കൊണ്ടിരിക്കുന്നത്, നടത്തിക്കുന്നവന് നടത്തിച്ചു കൊണ്ടിരിക്കുന്നു, ചെയ്യിക്കുന്നവന് ചെയ്യിച്ചു കൊണ്ടിരിക്കുന്നു- സദാ ഈ ഭാഗ്യത്തെ സ്മൃതിയില് വയ്ക്കൂ, പ്രത്യക്ഷത്തില് കൊണ്ടു വരൂ. പരിധിയുള്ള ലഹരിവസ്തു കഴിക്കാതെ ലഹരി വരുന്നില്ല അതുപോലെ കേവലം കുപ്പിയില് വച്ചിരിക്കുകയാണെങ്കില് ലഹരി വര്ദ്ധിക്കുമോ? അതുപോലെ ഇതും ബുദ്ധിയില് അടങ്ങിയിട്ടുണ്ട് എന്നാല് ഇതിനെ ഉപയോഗിക്കൂ. സ്മൃതിയില് കൊണ്ടു വരിക അര്ത്ഥം കുടിക്കുക, ഇമര്ജ്ജ് ചെയ്യുക. ഇതിനെയാണ് പറയുന്നത് സ്മൃതി സ്വരൂപമാകൂ എന്ന്. ബുദ്ധിയില് തന്നെ വയ്ക്കൂ എന്ന് പറഞ്ഞിട്ടില്ല. സ്മൃതി സ്വരൂപരാകൂ. എത്ര ഭാഗ്യവാന്മാരാണ്! ദിവസവും തന്റെ ഭാഗ്യത്തെ സ്മൃതിയില് വച്ച് സമര്ത്ഥരാകൂ, പറക്കൂ. മനസ്സിലായോ, എന്താണ് ചെയ്യേണ്ടതെന്ന്? ഡബിള് വിദേശി പരിധിയുള്ള ലഹരിയുടെ അനുഭവികളാണ്, ഇപ്പോള് ഈ പരിധിയില്ലാത്ത ലഹരി സ്മൃതിയില് വയ്ക്കൂ എങ്കില് സദാ ഭാഗ്യത്തിന്റെ ശ്രേഷ്ഠ രേഖ മസ്തകത്തില് തിളങ്ങി കൊണ്ടിരിക്കും, സ്പഷ്ടമായി കാണപ്പെടും. ഇപ്പോള് ചിലരുടേത് മര്ജ്ജായി കാണുന്നു, ചിലരുടേത് സ്പഷ്ടമായി കാണപ്പെടുന്നു. എന്നാല് സദാ സ്മൃതിയിലുണ്ടെങ്കില് മസ്തകത്തില് തിളങ്ങിക്കൊണ്ടിരിക്കും, മറ്റുള്ളവരെയും അനുഭവം ചെയ്യിച്ചു കൊണ്ടിരിക്കും. ശരി!

സദാ ഭാഗ്യവാനും ഭാഗ്യവും- ഇങ്ങനെ സ്മൃതി സ്വരൂപരായ സമര്ത്ഥ ആത്മാക്കള്ക്ക്, സദാ ഓരോ കര്മ്മത്തിലും ചെയ്യുന്നവരായി കര്മ്മം ചെയ്യുന്ന ശ്രേഷ്ഠ ആത്മാക്കള്ക്ക്, സദാ അമൃതവേളയില് ബാബയോടൊപ്പം ഉയര്ന്ന സ്ഥാനത്ത്, ഉയര്ന്ന സ്ഥിതിയില് സ്ഥിതി ചെയ്യുന്ന ഭാഗ്യവാനായ കുട്ടികള്ക്ക്, സദാ തന്റെ മസ്തകത്തിലൂടെ ശ്രേഷ്ഠമായ ഭാഗ്യത്തിന്റെ രേഖകള് മറ്റുള്ളവരെയും അനുഭവം ചെയ്യിക്കുന്ന വിശേഷ ബ്രാഹ്മണര്ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്ക്കാരവും.

വിട പറയുന്ന സമയത്ത് ജാനകി ദദി മുംബൈയിലും കുരുക്ഷേത്രത്തിലും സേവനത്തിന് പോകുന്നതിനുള്ള അനുവാദം എടുത്തു കൊണ്ടിരിക്കുന്നു-

മഹാരഥികളുടെ പാദങ്ങളില് സേവനമുണ്ട്. പോകുന്നയിടങ്ങളില് സേവനമല്ലാതെ മറ്റൊന്നുമില്ല. ഏത് കാരണം കൊണ്ടാണ് പോകുന്നതെങ്കിലും അതില് സേവനം അടങ്ങിയിട്ടുണ്ട്. ഓരോ ചുവടിലും സേവനമല്ലാതെ മറ്റൊന്നും തന്നെയില്ല. അഥവാ നടക്കുകയാണെങ്കില് നടന്നുകൊണ്ടും സേവനം. ഭക്ഷണം കഴിക്കുമ്പോഴും, ആരെ വിളിച്ചാണ് കഴിപ്പിക്കുന്നത്, സ്നേഹത്തോടെ സ്വീകരിപ്പിക്കുന്നു- അപ്പോള് അതും സേവനമായി. എഴുന്നേല്ക്കുമ്പോഴും, ഇരിക്കുമ്പോഴും, നടക്കുമ്പോഴും സേവനം തന്നെ സേവനമാണ്, അങ്ങനെയുള്ള സേവാധാരിയല്ലേ സേവനത്തിന്റെ അവസരം ലഭിക്കുക എന്നത് എത്രയോ ഭാഗ്യത്തിന്റെ ലക്ഷണമാണ്. വലിയ ചക്രവര്ത്തിയാകണമെങ്കില് സേവനത്തിന്റെ ചക്രവും വലുതാണ്. ശരി.

വരദാനം:-

ഓരോ ദിനം തോറും പരിതസ്ഥിതി വളരെ തമോപ്രദാനമാകണം, വായുമണ്ഡലം കൂടുതല് മോശമാകുക ചന്നെ ചെയ്യും. അങ്ങനെയുള്ള വായുമണ്ഡലത്തില് കമല പുഷ്പ സമാനം നിര്മ്മോഹിയായിട്ടിരിക്കണം, തന്റെ സ്ഥിതി സതോപ്രധാനമാക്കണം- ഇതിന് വേണ്ടി അത്രയും ധൈര്യം അഥവാ ശക്തിയുടെ ആവശ്യമുണ്ട്. ഞാന് മാസ്റ്റര് സര്വ്വ ശക്തിവാനാണ് എന്ന വരദാനം സ്മൃതിയില് ഉണ്ടെങ്കില് പ്രകൃതിയിലൂടെ, ലൗകീക സംബന്ധത്തിലൂടെ, ദേവീക പരിവാരത്തിലൂടെ ഏതൊരു പരീക്ഷ വന്നാലും അതില് സദാ ഏകരസവും അചഞ്ചലവും സുദൃഢവുമായിരിക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top