22 April 2021 Malayalam Murli Today – Brahma Kumaris
21 April 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ, ബാബ ഭാരതത്തെ മോചിപ്പിക്കുന്നതിനു വേണ്ടി വന്നിരിക്കുകയാണ്, നിങ്ങള് കുട്ടികള് ഈ സമയം ബാബയുടെ സഹായികളായി യിരിക്കുകയാണ്. ഭാരതം തന്നെയാണ് പ്രാചീനമായ രാജ്യം.
ചോദ്യം: -
ഉയര്ന്ന ലക്ഷ്യത്തില് തടസ്സം സൃഷ്ടിക്കുന്ന ചെറിയ ചെറിയ കാര്യങ്ങള് എന്തെല്ലാമാണ്?
ഉത്തരം:-
അല്പമെങ്കിലും ആസക്തിയുണ്ട്, അനാസക്ത ഭാവമില്ല എങ്കില്. അണിഞ്ഞൊരുങ്ങുന്നതിലും, ഭക്ഷണം കഴിക്കുന്നതിലും ബുദ്ധി അലഞ്ഞു കൊണ്ടിരിക്കുകയാണ്….എങ്കില് ഈ കാര്യങ്ങളെല്ലാം ഉയര്ന്ന ലക്ഷ്യത്തില് എത്തിച്ചേരുന്നതില് തടസ്സം സൃഷ്ടിക്കുന്നു. അതിനാലാണ് ബാബ പറയുന്നത്, കുട്ടികളെ വാനപ്രസ്ഥത്തില് ഇരിക്കൂ. നിങ്ങള്ക്കെല്ലാം മറക്കണം. ഈ ശരീരം പോലും ഓര്മ്മയുണ്ടാകരുത്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഓം ശാന്തി. ഈ ഭാരതം തന്നെയാണ് അവിനാശി രാജ്യമെന്ന് നിങ്ങള് കുട്ടികള് മനസ്സിലാക്കിക്കഴിഞ്ഞു. ഇതിന്റെ യഥാര്ത്ഥ പേരു തന്നെ ഭാരത രാജ്യം എന്നാണ്. പിന്നീടാണ് ഹിന്ദുസ്ഥാന് എന്ന് പേരു വെച്ചിട്ടുള്ളത്. ഭാരതത്തെ പറയുന്നതു തന്നെ ആത്മീയരാജ്യം എന്നാണ്. ഇത് പ്രാചീന രാജ്യമാണ്. പുതിയ ലോകത്തില് ഭാരത രാജ്യമായിരുന്നപ്പോള് മറ്റൊരു രാജ്യവുമുണ്ടായിരുന്നില്ല. മുഖ്യമായിട്ടുള്ളത് ഇസ്ലാമും ബൗദ്ധരും ക്രിസ്ത്യാനികളുമാണ്. ഇപ്പോള് വളരെയധികം ഖണ്ഢങ്ങളായിക്കഴിഞ്ഞു. ഭാരതമാണ് അവിനാശിയായ രാജ്യം. ഇതിനെയാണ് സ്വര്ഗ്ഗം, ഹെവന് എന്നു പറയുന്നത്. പുതിയ ലോകത്തില് പുതിയ രാജ്യം ഒരു ഭാരതം തന്നെയാണ്. പുതിയ ലോകത്തെ രചിക്കുന്നത് പരമപിതാ പരമാത്മാവാണ്. സ്വര്ഗ്ഗത്തിന്റെ രചയിതാവ് സ്വര്ഗ്ഗസ്ഥനായ പിതാവാണ്. ഭാരതവാസികള്ക്കറിയാം ഭാരതം അവിനാശി രാജ്യമാണ്. ഭാരതം സ്വര്ഗ്ഗമായിരുന്നു. ആരെങ്കിലും മരിച്ചാല് പറയും സ്വര്ഗ്ഗത്തില് പോയി. സ്വര്ഗ്ഗം മുകളില് എവിടെയോ ആണെന്നാണ് മനസ്സിലാക്കുന്നത്. ദില്വാഡാ ക്ഷേത്രത്തിലും വൈകുണ്ഠത്തിന്റെ ചിത്രം കാണിച്ചിട്ടുണ്ട്. ഭാരതം സ്വര്ഗ്ഗമായിരുന്നു ഇപ്പോഴല്ല എന്ന് ഒരാളുടെ ബുദ്ധിയിലും വരുന്നില്ല. ഇപ്പോള് നരകമാണ്. ഇപ്പോള് ഇതും അജ്ഞാനമാണ്. ജ്ഞാനവും അജ്ഞാനവും രണ്ടും രണ്ട് വസ്തുക്കളാണ്. ജ്ഞാനത്തെ പറയുന്നത് പകല് എന്നാണ്. അജ്ഞാനത്തെ രാത്രിയെന്നും. ഘോരമായ വെളിച്ചം ഘോരമായ ഇരുട്ട് എന്നെല്ലാം പറയും. വെളിച്ചം അര്ത്ഥം ഉയര്ച്ച, അന്ധകാരം അര്ത്ഥം താഴ്ച. മനുഷ്യന് സൂര്യാസ്തമയം കാണുന്നതിനു വേണ്ടി സണ്സെറ്റെല്ലം കാണാന് പോകാറുണ്ട്. അതെല്ലാം പരിധിയുള്ള കാര്യങ്ങളാണ്. അതിനാലാണ് പറയുന്നത് ബ്രഹ്മാവിന്റെ പകല്, ബ്രഹ്മാന്റെ രാത്രി. ഇപ്പോള് ബ്രഹ്മാവെന്നത് പ്രജാപിതാവാണ്. അതിനാല് തീര്ച്ചയായും പ്രജകളുടെ പിതാവായി മാറി. ജ്ഞാനമാകുന്ന അഞ്ജനം സദ്ഗുരു നല്കിയപ്പോള് അജ്ഞതയാകുന്ന അന്ധകാരം വിനാശമായി. ഈ കാര്യം ലോകത്തില് മറ്റാര്ക്കും അറിയില്ല. ഇത് പുതിയ ലോകത്തിനുവേണ്ടിയുള്ള പുതിയ ജ്ഞാനമാണ്. സ്വര്ഗ്ഗത്തിനു വേണ്ടി സ്വര്ഗ്ഗസ്ഥനായ പിതാവിന്റെ ജ്ഞാനം വേണം. പാടാറുമുണ്ട്-അച്ഛന് നോളേജ്ഫുള്ളാണ്. അതിനാല് ടീച്ചറായി മാറി. അച്ഛനെ പതിത പാവനന് എന്നാണ് പറയുന്നത്. മറ്റാരെയും പതിത പാവനന് എന്ന് പറയാന് സാധിക്കില്ല. ശ്രീകൃഷ്ണനേയും പറയാന് സാധിക്കില്ല. അച്ഛന് എല്ലാവരുടെയും ഒന്നാണ്. ശ്രീകൃഷ്ണന് എല്ലാവരുടെയും അച്ഛനല്ല. വലുതായി വിവാഹം കഴിക്കുമ്പോള് മാത്രമെ ഒന്നോ രണ്ടോ കുട്ടികളുടെ അച്ഛനായി മാറാന് സാധിക്കുകയുള്ളൂ. രാധയും കൃഷ്ണനെയും രാജകുമാരനും രാജകുമാരിയുമെന്നാണ് പറയുന്നത്. എപ്പോഴെങ്കിലും സ്വയംവരവും നടന്നിരിക്കും. വിവാഹത്തിനു ശേഷം മാത്രമെ അച്ഛനും അമ്മയുമാകുള്ളൂ. അവരെ ഒരിക്കലും വിശ്വപിതാവ് എന്ന് പറയാന് സാധിക്കില്ല. വിശ്വപിതാവെന്ന് ഒരേയൊരു നിരാകാരനായ ബാബയെയാണ് പറയുന്നത്. മുതുമുത്തച്ഛന് എന്ന് ശിവബാബയെ പറയാന് സാധിക്കില്ല. മുതുമുത്തച്ഛന് പ്രജാപിതാ ബ്രഹ്മാവാണ്. ബ്രഹ്മാവിലൂടെയാണ് തലമുറകള് ഉണ്ടാകുന്നത്. ആ നിരാകാരിയായ ഗോഡ്ഫാദറാണ് നിരാകാരി ആത്മാക്കളുടെ പിതാവ്. നിരാകാരി ആത്മാക്കള് എപ്പോഴാണോ ശരീരത്തിലേക്ക് വരുന്നത്, അപ്പോള് ഭക്തിമാര്ഗത്തില് വിളിക്കുന്നു. ഇവിടെ നിങ്ങളെല്ലാം പുതിയ കാര്യങ്ങളാണ് കേള്ക്കുന്നത്. യഥാര്ത്ഥരീതിയില് ഒരു ശാസ്ത്രത്തിലും ഇല്ല. ബാബ പറയുകയാണ് ഞാന് സന്മുഖത്തിരുന്ന് നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ്. പിന്നീട് ഈ ജ്ഞാനമെല്ലാം ഗുപ്തമായി പോകും. പിന്നീട് എപ്പോഴാണോ ബാബ വരുന്നത് അപ്പോള് വന്ന് യഥാര്ത്ഥ ജഞാനം കേള്പ്പിക്കുന്നു. കുട്ടികള്ക്കു തന്നെയാണ് സന്മുഖത്തു വന്ന് മനസ്സിലാക്കി തന്ന് സമ്പത്ത് നല്കുന്നത്. പിന്നീട് അതിനു ശേഷമാണ് ശാസ്ത്രം ഉണ്ടാകുന്നത്. യഥാര്ത്ഥ രീതിയില് ഉണ്ടാക്കാന് സാധിക്കില്ല, എന്തുകൊണ്ടെന്നാല് സത്യത്തിന്റെ ലോകം തന്നെ ഇല്ലാതായി അസത്യത്തിന്റെ ഖണ്ഢമായി മാറിക്കഴിഞ്ഞു. അതിനാല് അസത്യത്തിന്റെ വസ്തുക്കള് തന്നെയാണ് ഉണ്ടാകുന്നത്. എന്തുകൊണ്ടെന്നാല് ഇറങ്ങുന്ന കല തന്നെയാണ്. സത്യത്തിലൂടെയാണ് കയറുന്ന കലയുണ്ടാകുന്നത്. ഭക്തി രാത്രിയാണ്. ഇരുട്ടിലാണ് തപ്പിത്തടയുന്നത്, തല കുമ്പിട്ടു കൊണ്ടിരിക്കുന്നത്. മനുഷ്യര്ക്ക് ഇതൊന്നും അറിയുന്നേയില്ല. വാതിലുകള് തോറും അലഞ്ഞു കൊണ്ടിരിക്കുകയാണ്. ഈ സൂര്യന്റെ ഉദയവും അസ്തമയവും ഉണ്ടാകുന്നത് നിങ്ങള് കുട്ടികള്കാണാറുണ്ട്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ജ്ഞാനസൂര്യന് ഉദിക്കുന്നത് കാണണം. ഭാരതത്തിന്റെ ഉയര്ച്ചയും ഭാരതത്തിന്റെ പതനവും. എങ്ങനെയാണോ സൂര്യന് അസ്തമിക്കുന്നത്, അതുപോലെ ഭാരതവും അസ്തമിക്കുന്നു. സത്യനാരായണന്റെ കഥയില് ഇതു കാണിക്കുന്നുണ്ട് അതായത് ഭാരതത്തിന്റെ തോണി താഴേയ്ക്കു പോയപ്പോള് ബാബ വന്ന് അതിനെ രക്ഷപ്പെടുത്തുന്നു. നിങ്ങള് ഈ ഭാരതത്തെ വീണ്ടും ഉയര്ത്തുകയാണ്. ഇതു നിങ്ങള് കുട്ടികള്ക്കു തന്നെയാണ് അറിയുന്നത്. നിങ്ങള് ക്ഷണപത്രികയും നല്കുന്നുണ്ട്. നവനിര്മ്മാണ പ്രദര്ശിനി എന്ന പേര് ശരിയാണ്. പുതിയ ലോകം എങ്ങനെയാണ് സ്ഥാപിക്കുന്നത്, അതിന്റെ പ്രദര്ശിനിയാണ്. ചിത്രത്തിലൂടെ മനസ്സിലാക്കി കൊടുക്കണം. അപ്പോള് ആ പേരുതന്നെ ഉപയോഗിക്കുന്നത് നല്ലതാണ്.
പുതിയ ലോകത്തിന്റെ സ്ഥാപനയുണ്ടാകുന്നത് എങ്ങനെയാണ്, ഉയര്ച്ചയുണ്ടാകുന്നതെങ്ങനെയാണ്, ഇത് നിങ്ങള് കാണിച്ചു കൊടുക്കുന്നു. തീര്ച്ചയായും പഴയ ലോകം അധ:പതിക്കുന്നു, അതിനാലാണ് എങ്ങനെയാണ് ഉയര്ച്ചയുണ്ടാകുന്നതെന്ന് കാണിച്ചു കൊടുക്കുന്നത്. രാജ്യം നേടുക, രാജ്യം നഷ്ടപ്പെടുത്തുക – ഇതിനെക്കുറിച്ചും ഒരു കഥയുണ്ട്. 5000 വര്ഷങ്ങള്ക്ക് മുമ്പ് എന്തായിരുന്നു? സൂര്യവംശികളുടെ രാജ്യമാണെന്ന് പറയും. പിന്നീട് ചന്ദ്രവംശികളുടെ രാജ്യം സ്ഥാപിച്ചു. അവര് ഒരാളില് നിന്നും മറ്റൊരാള് രാജ്യം നേടുന്നു. ഇന്ന ആളില് നിന്നും രാജ്യം നേടി എന്നു കാണിക്കാറുണ്ട്. അവര്ക്ക് ഏണിപ്പടിയൊന്നും മനസ്സിലാകില്ല. ഇത് ബാബയാണ് മനസ്സിലാക്കി തരുന്നത്, നിങ്ങള് സത്യയുഗത്തില് നിന്നും ത്രേതായുഗത്തിലേക്ക് വന്നത് ഏണിപ്പടി ഇറങ്ങിയാണ്. ഇത് 84 ജന്മങ്ങളുടെ ഏണിപ്പടിയാണ്. ഏണിപ്പടി ഇറങ്ങേണ്ടിയിരിക്കുന്നു, പിന്നീട് കയറുകയും വേണം. കയറ്റിറക്കത്തിന്റെ കളിയെക്കുറിച്ച് മനസ്സിലാക്കണം. ഭാരതത്തിന്റെ അധപതനം ഏതു സമയത്താണ്. ഭാരതത്തിന്റെ ഉയര്ച്ചയുടെ സമയം എത്രയാണ്. ഭാരതവാസികളുടെ ഉയര്ച്ചയും താഴ്ചയും വിചാര സാഗര മഥനം ചെയ്യണം. മനുഷ്യനെ എങ്ങനെ ആകര്ഷിക്കാം, പിന്നീട് ക്ഷണപത്രിക നല്കണം. സഹോദരി സഹോദരന്മാരെ വന്നു മനസ്സിലാക്കൂ. ബാബയുടെ മഹിമ ആദ്യം കേള്പ്പിക്കണം. ശിവബാബയുടെ മഹിമയുടെ ഒരു ബോര്ഡ് ഉണ്ടാക്കണം. പതീതപാവനന്, സുഖശാന്തിയുടെ സാഗരം, സമ്പന്നതയുടെ സാഗരം, സര്വ്വരുടെയും സദ്ഗതി ദാതാവ്, ജഗദ്പിതാവ്, ജഗദ്ശിക്ഷകന്, ജഗദ്ഗുരു ശിവബാബയിലൂടെ വന്ന് തന്റെ സൂര്യവംശീ, ചന്ദ്രവംശീ സമ്പത്തെടുക്കൂ. അപ്പോള് മനുഷ്യര്ക്ക് ബാബയെ അറിയാന് സാധിക്കും. ബാബയുടെയും ശ്രീകൃഷ്ണന്റേയും മഹിമ വേറെ വേറെയാണ്. ഇത് നിങ്ങള് കുട്ടികളുടെ ബുദ്ധിയിലാണ് ഇരിക്കുന്നത്. സേവനത്തില് മുഴുകിയ കുട്ടികള് മുഴുവന് ദിവസവും ഓടിക്കൊണ്ടേയിരിക്കും. തന്റെ ലൗകീക സേവനത്തില് പോലും അവധിയെടുത്ത് സേവനത്തില് മുഴുകുന്നു. ഇത് ഈശ്വരീയ ഗവണ്മെന്റാണ്. പ്രത്യേകിച്ച് പെണ്കുട്ടികള് ഈ സേവനത്തില് മുഴുകുമ്പോള് വളരെയധികം പേര് പ്രസിദ്ധമാകുന്നു. സേവനത്തില് മുഴുകിയ കുട്ടികളുടെ പാലന നല്ല രീതിയില് നടന്നു കൊണ്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല് ശിവബാബയുടെ ഭണ്ഢാരം നിറഞ്ഞിരിക്കുകയാണ്. ഏതു ഭണ്ഢാരിയില് നിന്നാണോ കഴിച്ചു കൊണ്ടിരിക്കുന്നത് അത് നിറഞ്ഞു കൊണ്ടിരിക്കും. കലഹക്ലേശങ്ങള് എല്ലാം ദൂരെയാകും. നിങ്ങള് ശിവവംശികളാണ്. ബാബ രചയിതാവും നിങ്ങള് രചനകളും. ബാബുല് എന്ന പേര് വളരെ മധുരമാണ്. ശിവന് സാജനും കൂടിയാണല്ലോ. ശിവബാബയുടെ മഹിമ തന്നെ വേറെയാണ്. നിരാകാരന് എന്ന അക്ഷരം എഴുതുന്നതിലൂടെ തന്നെ മനസ്സിലാക്കാന് സാധിക്കും, ബാബയ്ക്ക് ഒരു ആകാരമില്ലെന്ന്. അതിസ്നേഹിയാണ് ശിവബാബ. പരമപ്രിയനെന്ന് എഴുതുക തന്നെ വേണം. ഈ സമയം അവരുടേയും നിങ്ങളുടേയും യുദ്ധമൈതാനമാണ്. ശിവശക്തികളെ നിര്വികാരി എന്നാണ് പാടപ്പെടാറുള്ളത്. പക്ഷേ ചിത്രങ്ങളില് ദേവികളുടെ കൈകളില് ആയുധങ്ങള് നല്കി ഹിംസാത്മകമായി കാണിച്ചിട്ടുണ്ട്. വാസ്തവത്തില് നിങ്ങള് യോഗം അഥവാ ഓര്മ്മയുടെ ബലത്തിലൂടെ വിശ്വത്തിലെ ചക്രവര്ത്തി പദവി എടുക്കുകയാണ്. ആയുധങ്ങളുടെ കാര്യം ഒന്നും തന്നെയില്ല. ഗംഗയുടെ പ്രഭാവം വളരെയുണ്ട്. വളരെ പേര്ക്ക് സാക്ഷാത്കാരം ഉണ്ടായിട്ടുണ്ട്. ഭക്തി മാര്ഗത്തിലും മനസ്സിലാക്കുന്നുണ്ട്, ഗംഗാ ജലം ലഭിച്ചാല് ഉയര്ച്ചയുണ്ടാകും. അതിനാലാണ് ഗുപ്ത ഗംഗ എന്നു പറയുന്നത്. (അര്ജ്ജുനന്)ബാണമയച്ചു ഗംഗ പുറത്തു വന്നു എന്ന് പറയാറുണ്ട്. ഗോമുഖത്തിലും ഗംഗയെ കാണിക്കുന്നുണ്ട്. നിങ്ങള് ചോദിയ്ക്കുകയാണെങ്കില് പറയും ഗുപ്ത ഗംഗ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ത്രിവേണിയിലും ഗംഗയെ ഗുപ്തമായാണ് കാണിക്കുന്നത്. മനുഷ്യരാണെങ്കില് വളരെയധികം കാര്യങ്ങള് ഉണ്ടാക്കിയിട്ടുണ്ട്. ഇവിടെയാണെങ്കില് ഒറ്റക്കാര്യം മാത്രമേ ഉള്ളൂ. കേവലം അള്ളാഹു മാത്രം. അള്ളാഹു വന്ന് ബഹിശ്ത് സ്ഥാപിക്കുന്നു, ഈശ്വരന് ഹെവന് സ്ഥാപിക്കുന്നു, ഈശ്വരന് സ്വര്ഗ്ഗം സ്ഥാപിക്കുന്നു. വാസ്തവത്തില് ഈശ്വരന് ഒന്നേയുള്ളൂ. ഓരോരുത്തരും അവരവരുടെ ഭാഷയില് ഭിന്ന ഭിന്ന പേരുകള് വെച്ചിരിക്കുകയാണ്. നിങ്ങള് ഇത് മനസ്സിലാക്കുന്നുണ്ട്. അള്ളാഹുവില് നിന്നും തീര്ച്ചയായും ചക്രവര്ത്തി പദവി ലഭിക്കും. ഇവിടെ ബാബ പറയുകയാണ് മന്മനാ ഭവ. ബാബയെ ഓര്മ്മിക്കുന്നതിലൂടെ സമ്പത്ത് തീര്ച്ചയായും ഓര്മ്മ വരും. രചയിതാവിന്റെ രചനയാണ് സ്വര്ഗം. രാമനാണ് നരകം രചിച്ചതെന്ന് ഒരിക്കലും പറയില്ല. നിരാകാരനായ രചയിതാവാരാണെന്ന് ഭാരതവാസികള്ക്ക് അറിയുകയില്ല. നരകത്തിന്റെ രചയിതാവ് രാവണനാണെന്ന് നിങ്ങള്ക്കറിയാം. അതിനാലാണ് കത്തിക്കുന്നത്. രാവണ രാജ്യത്തില് ഭക്തി മാര്ഗത്തിന്റെ തൈകള് എത്ര വലുതാണ്. വളരെ ഭയാനകരൂപമായാണ് രാവണനെ ഉണ്ടാക്കിയിട്ടുള്ളത്. രാവണന് ഞങ്ങളുടെ ശത്രുവാണെന്ന് പറയാറുണ്ട്. ബാബ അര്ത്ഥം മനസ്സിലാക്കി തരികയാണ്. വ്യാപ്തി വലുതായതു കാരണമാണ് രാവണന്റെ ശരീരത്തെ വലുതാക്കി കാണിച്ചിരിക്കുന്നത്. ശിവബാബ ബിന്ദുവാണ്. പക്ഷേ ചിത്രം വലുതാക്കി കാണിച്ചിരിക്കുന്നില്ലെങ്കില് ബിന്ദുവിനെ എങ്ങനെ പൂജിക്കാനാണ്. പൂജാരിയായി മാറണമല്ലോ. ആത്മാവിനെ കുറിച്ച് പറയാറുണ്ട് ഭൃകുടി മദ്ധ്യത്തില് തിളങ്ങിക്കൊണ്ടിരിക്കുന്ന അതി സൂക്ഷ്മ ദിവ്യനക്ഷത്രമാണ്. പിന്നീട് പറയും ആത്മാവു തന്നെയാണ് പരമാത്മാവ്. പിന്നെ എങ്ങനെയാണ് ആയിരം സൂര്യനേക്കാള് തേജോമയമാകുന്നത്? ആത്മാവിനെ വര്ണ്ണിക്കുന്നുണ്ട്, എന്നാല് മനസ്സിലാക്കുന്നില്ല. അഥവാ പരമാത്മാവ് ആയിരം സൂര്യനെക്കാള് തേജോമയമാണെങ്കില് ഓരോരുത്തരിലും എങ്ങനെ പ്രവേശിക്കും? എത്ര വിരുദ്ധമായ കാര്യമാണ്. ഇതെല്ലാം കേട്ട് എന്തായിത്തീരും. ആത്മാവ് തന്നെയാണ് പരമാത്മാവ് എന്നാണ് പറയുന്നത്, അപ്പോള് ബാബയുടെ രൂപവും അതുപോലെയാകുമല്ലോ. പക്ഷേ പൂജയ്ക്കു വേണ്ടിയാണ് വലുതാക്കി ഉണ്ടാക്കിയിട്ടുള്ളത്. കല്ലില് എത്ര വലിയ വലിയ ചിത്രങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. ഗുഹയില് വലിയ വലിയ പാണ്ഡവരെ ഉണ്ടാക്കിയിട്ടുണ്ട്. ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ഇത് പഠിപ്പാണ്. ജോലിയും പഠിപ്പും വേറെ വേറെയാണ്. പഠിപ്പും പഠിപ്പിക്കുന്നുണ്ട്, ജോലിയും പഠിപ്പിക്കുന്നുണ്ട്. ബോര്ഡിലും ആദ്യം ബാബയുടെ മഹിമ ഉണ്ടായിരിക്കണം. ബാബയുടെ മുഴുവന് മഹിമ എഴുതണം. ഈ കാര്യങ്ങള് നിങ്ങള് കുട്ടികളുടെ ബുദ്ധിയില് നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ചാണ് വരുന്നത്. അതിനാലാണ് മഹാരഥികള്, കുതിര സവാരിക്കാര് എന്നെല്ലാം പറയുന്നത്. ആയുധത്തിന്റെ കാര്യമൊന്നും ഇല്ല. ബാബ ബുദ്ധിയുടെ പൂട്ട് തുറന്നു തരികയാണ്. ഈ ഗോദ്റേജിന്റെ പൂട്ട് ആര്ക്കും തുറക്കാന് സാധിക്കില്ല. ബാബയുടെ അടുത്ത് കാണാന് വരുമ്പോള് ബാബ കുട്ടികളോട് ചോദിക്കും, മുമ്പ് എപ്പോഴെങ്കിലും കണ്ടുമുട്ടിയിട്ടുണ്ടോ? ഈ സ്ഥാനത്ത്, ഈ ദിവസം എപ്പോള് കണ്ടുമുട്ടി? അപ്പോള് കുട്ടികള് പറയും അതെ ബാബ 5000 വര്ഷങ്ങള്ക്കു മുന്പ് കണ്ടിട്ടുണ്ടായിരുന്നു. ഇത്തരം കാര്യങ്ങള് മറ്റാര്ക്കും ചോദിക്കാന് സാധിക്കില്ല. എത്ര ഗുഹ്യമായി മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. എത്ര ജ്ഞാനത്തിന്റെ യുക്തികളാണ് ബാബ മനസ്സിലാക്കി തന്നത്. പക്ഷേ നമ്പര്വാര് ആയാണ് ധാരണയുണ്ടാകുന്നത്. ശിവബാബയുടെ മഹിമ വേറെയാണ്. ബ്രഹ്മാ-വിഷ്ണു-ശങ്കരന്റെ മഹിമ വേറെയാണ്. ഓരോരുത്തരുടെയും പാര്ട്ട് വേറെ വേറെയാണ്. ഒരാളെപ്പോലെ വേറൊരാള് ഉണ്ടായിരിക്കുകയില്ല. ഇത് അനാദി ഡ്രാമയാണ്. ഇത് വീണ്ടും ആവര്ത്തിയ്ക്കപ്പെടും. ഇപ്പോള് നമ്മള് എങ്ങനെയാണ് മൂലവതനത്തിലേക്ക് പോകുന്നതെന്നും പിന്നീട് പാര്ട്ടഭിനയിക്കാന് വരുന്നതെന്നും നിങ്ങള്ക്കറിയാം. സൂക്ഷ്മവതനം വഴി വേണം പോകാന്. വരുന്ന സമയത്ത് സൂക്ഷ്മ വതനം ഇല്ലായിരുന്നു. സൂക്ഷ്മവതനത്തിന്റെ സാക്ഷാത്കാരം ഒരിക്കലും ഒരാള്ക്കും ഉണ്ടായിട്ടില്ല. സൂക്ഷ്മവതനത്തിന്റെ സാക്ഷാത്ക്കാരം കാണാന് ആരും തപസ്സൊന്നും ചെയ്യാറില്ല. എന്തുകൊണ്ടെന്നാല് അതാര്ക്കും അറിയുകയില്ല. സൂക്ഷ്മവതനത്തില് ഭക്തരാരും ഉണ്ടാവുകയില്ല. സൂക്ഷ്മവതനം ഇപ്പോഴാണ് രചിക്കുന്നത്. സൂക്ഷ്മവതനം വഴി പോകണം. പിന്നീട് പുതിയ ലോകത്തില് വരും. ഈ സമയം നിങ്ങള് വന്നും പോയും ഇരിക്കുകയാണ്. നിങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ഇത് അച്ഛന്റെ വീടാണ്. വിഷ്ണുവിനെ പിതാവെന്ന് പറയുകയില്ല. അത് ഭര്ത്താവിന്റെ വീടാണ്. എപ്പോഴാണോ കന്യക ഭര്ത്തൃ ഗൃഹത്തില് പോകുന്നത് അപ്പോള് പഴയ വസ്ത്രം ഉപേക്ഷിക്കുന്നു. നിങ്ങള് പഴയ ലോകത്തെ തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. നിങ്ങളുടേയും അവരുടേയും വാനപ്രസ്ഥം എത്ര വ്യത്യസ്തമാണ്. നിങ്ങള്ക്കും വളരെയധികം അനാസക്തരായിരിയ്ക്കേണ്ടതുണ്ട്. ദേഹാഭിമാനം ഉപേക്ഷിക്കണം. വില കൂടിയ സാരി ധരിക്കുമ്പോള് പെട്ടെന്ന് ദേഹാഭിമാനം വരും. ഞാന് ആത്മാവാണെന്നത് മറന്നു പോകും. ഈ സമയം നിങ്ങള് വാനപ്രസ്ഥത്തിലാണ്. വനവാസവും വാനപ്രസ്ഥവും രണ്ടും ഒന്നുതന്നെയാണ്. ശരീരം തന്നെ ഉപേക്ഷിക്കണം, അപ്പോള് സാരി ഉപേക്ഷിച്ചാലെന്താണ്? വില കുറഞ്ഞ സാരി ലഭിക്കുമ്പോള് ഹൃദയം തന്നെ ചെറുതായിപ്പോകുന്നു. ഇതില് സന്തോഷം ഉണ്ടായിരിക്കണം. വില കുറഞ്ഞ സാരിയാണ് ലഭിക്കുന്നത് തന്നെയാണ് നല്ലത്. നല്ല വസ്തുക്കളെ എപ്പോഴും സംരക്ഷിക്കണം. ഇത് ധരിക്കണം, ഇത് കഴിക്കണം തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങള് പോലും ഉയര്ന്ന ലക്ഷ്യത്തില് എത്തിച്ചേരുന്നതില് തടസ്സം സൃഷ്ടിക്കും. ലക്ഷ്യം വളരെ ഉയര്ന്നതാണ്. കഥയില് കേള്പ്പിക്കാറുണ്ടല്ലോ പതിയോടു പറഞ്ഞു- ഇനി ആ വടി കൂടി ഉപേക്ഷിച്ചോളൂ. ബാബ പറയുന്നു ഇത് പഴയ വസ്ത്രമാണ്. പഴയ ലോകമെല്ലാം നശിക്കാന് പോകുകയാണ്. അതിനാല് പഴയലോകത്തില് നിന്നും ബുദ്ധിയോഗം വിടുവിക്കണം. ഇതിനെയാണ് നമ്മള് പരിധിയില്ലാത്ത സന്യാസം എന്നു പറയുന്നത്. സന്യാസിമാരെല്ലാം പരിധിയുള്ള സന്യാസമാണ് ചെയ്യുന്നത്. പിന്നീട് അവരില് വ്യത്യാസം വന്നു. ആദ്യം അവരില് വളരെയധികം ശക്തിയുണ്ടായിരുന്നു. പുനര്ജന്മം എടുത്ത് താഴെ ഇറങ്ങി വരുന്നവര്ക്ക് എന്തു മഹിമയാണുണ്ടാകുന്നത്. പാര്ട്ട് അഭിനയിക്കുന്നതിനു വേണ്ടി പുതിയ പുതിയ ആത്മാക്കള് അവസാനം വരെ വന്നു കൊണ്ടിരിക്കും. അവരില് എന്തു ശക്തിയുണ്ടാകും. നിങ്ങളാണെങ്കിലോ പൂര്ണ്ണമായും 84 ജന്മങ്ങള് എടുക്കുന്നുണ്ട്. ഇതെല്ലാം മനസ്സിലാക്കുന്നതിന് എത്ര നല്ല ബുദ്ധി ആവശ്യമാണ്. സേവനനിരതരായ കുട്ടികള് സേവനത്തില് കുതിച്ചു ചാടും, ബാബയെപ്പോലെ. ബാബ എങ്ങനെയാണ് അതേപോലെ ജ്ഞാനസാഗരനായ കുട്ടികളും പ്രഭാഷണം ചെയ്യും. ബാബയും കുട്ടികളും തമ്മില് വ്യത്യാസം ഉണ്ടാവുകയില്ല.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബുദ്ധി കൊണ്ട് പരിധിയില്ലാത്ത സന്യാസം ചെയ്യണം. തിരിച്ച് വീട്ടിലേക്ക് പോകാനുള്ള സമയമാണ്. അതിനാല് പഴയ ലോകം പഴയ ശരീരത്തില് നിന്നും അനാസക്തരായിരിക്കണം.
2. ഡ്രാമയിലെ ഓരോ സീനും കണ്ടു കൊണ്ടും സദാ ഹര്ഷിതമായിരിക്കണം.
വരദാനം:-
സമ്പൂര്ണ്ണ നിര്വ്വികാരി അര്ത്ഥം കുറച്ച് ശതമാനം പോലും ഒരു വികാരത്തിലേക്കും ആകര്ഷണം ഉണ്ടാകരുത്, ഒരിക്കലും അതിലേക്ക് വശപ്പെടരുത്. ഉയര്ന്ന പദവിയിലിരിക്കുന്ന ആത്മാക്കള് ഒരു സാധാരണ സങ്കല്പവും സൃഷ്ടിക്കില്ല. അതിനാല് ഏതെങ്കിലും സങ്കല്പം അഥവാ കര്മ്മം ചെയ്യുമ്പോള് പരിശോധിക്കണം അതായത് എങ്ങനെ ഉയര്ന്നതാണോ പേര് അതുപോലെയാണോ കര്മ്മവും. അഥവാ പേര് ഉയര്ന്നതും കര്മ്മം താഴ്ന്നതുമാണെങ്കില് പേര് മോശമാകും അതിനാല് ലക്ഷ്യത്തിനനുസരിച്ച് ലക്ഷണം ഉണ്ടായിരിക്കണം അപ്പോള് പറയാം സമ്പൂര്ണ്ണ നിര്വ്വികാരി അര്ത്ഥം പരിശുദ്ധമായ ആത്മാവ്.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!