21 October 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

October 20, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ-നിങ്ങളെ പോലെ സൗഭാഗ്യശാലികളായി മറ്റാരുമില്ല, കാരണം ഏത് അച്ഛനെയാണോ മുഴുവന് ലോകവും വിളിച്ചു കൊണ്ടിരിക്കുന്നത് ആ അച്ഛന് നിങ്ങളെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്, നിങ്ങള് ആ അച്ഛനുമായി സംസാരിക്കുകയാണ്.

ചോദ്യം: -

വിചാര സാഗര മഥനം ചെയ്യാന് അറിയുന്ന കുട്ടികളുടെ അടയാളമെന്തായിരിക്കും?

ഉത്തരം:-

അവരുടെ ബുദ്ധിയില് മുഴുവന് ദിവസവും ഈ ചിന്ത മാത്രമായിരിക്കും-എല്ലാവര്ക്കും എങ്ങനെ വഴി പറഞ്ഞു കൊടുക്കും! മറ്റുള്ളവരുടെ മംഗളം എങ്ങനെ ചെയ്യാം! അങ്ങനെയുള്ള കുട്ടികള് സേവനത്തിന്റെ നൂതന രീതിയിലുള്ള പദ്ധതികളെല്ലാം ഉണ്ടാക്കി കൊണ്ടേയിരിക്കും. അവരുടെ ബുദ്ധിയില് മുഴുവന് ദിവസവും ജ്ഞാനം മാത്രം ഇറ്റു വീണു കൊണ്ടിരിക്കും. അവര് ഒരിക്കലും തങ്ങളുടെ സമയത്തെ പാഴാക്കില്ല.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. നിരാകാരനായ പരമപിതാ പരമാത്മാവ് കുട്ടികളുടെ മുന്നിലാണ് സംസാരിക്കുന്നത് എന്ന് കുട്ടികള്ക്ക് മാത്രമാണ് അറിയുന്നത്. ഭഗവാന് ഉയര്ന്നതാണെന്നാണ് പറയുന്നത്. ഭഗവാന്റെ വാസസ്ഥലം ഉയര്ന്നതാണ്. ഭഗവാന് വസിക്കുന്ന സ്ഥാനം പ്രസിദ്ധമാണ്. നമ്മള് മൂലവതനവാസികളാണെന്ന് കുട്ടികള്ക്കറിയാം. എന്നാല് മനുഷ്യര്ക്കൊന്നും ഈ കാര്യങ്ങളെക്കുറിച്ചറിയില്ല. ഗോഡ് ഫാദറാണ് സംസാരിക്കുന്നത്. നിരാകാരനായ ഭഗവാനാണ് സംസാരിക്കുന്നതെന്ന് നിങ്ങള് കുട്ടികള്ക്കല്ലാതെ മറ്റാര്ക്കും അറിയില്ല. ഭഗവാന് നിരാകാരനായതു കാരണം ഭഗവാന് എങ്ങനെയാണ് വാക്കുകള് ഉച്ചരിക്കുന്നതെന്ന് ആരുടെയും ബുദ്ധിയില് ഇല്ല. ഇതറിയാത്തതു കാരണമാണ് ഗീതയില് കൃഷ്ണന്റെ പേരിട്ടിരിക്കുന്നത്. ഇപ്പോള് ഭഗവാന് കുട്ടികളുടെ മുന്നിലാണ് സംസാരിക്കുന്നത്. ഭഗവാന്റെ സന്മുഖത്തിരിക്കാതെ ഒരിക്കലും കേള്ക്കാന് സാധിക്കില്ല. ദുരെ നിന്നും കേള്ക്കുകയാണെങ്കിലും നിശ്ചയമുണ്ടാകുന്നില്ല. ഭഗവാന്റെ വാക്കുകള് കേള്ക്കുന്നുണ്ട്. നിങ്ങള്ക്കാണ് യഥാര്ത്ഥ രീതിയില് അറിയുന്നത്. ഭഗവാന് ശിവബാബയാണ്. നിങ്ങള്ക്കറിയാം ബാബ നമുക്ക് പ്രത്യക്ഷത്തില് ജ്ഞാനം കേള്പ്പിക്കുകയാണെന്ന്. നിങ്ങളുടെ ബുദ്ധി പെട്ടെന്ന് മുകളിലേക്ക് പോകുന്നു. ശിവബാബ ഉയര്ന്നതിലും വെച്ച് ഉയര്ന്ന സ്ഥാനത്താണ് വസിക്കുന്നത്.. വലിയ വ്യക്തി, അല്ലെങ്കില് രാജ്ഞിയെ പോലെ ആരെങ്കിലും വരുകയാണെങ്കില് അറിയാം ഇവര് ഇന്ന സ്ഥലത്ത് വസിക്കുന്നവരാണെന്നും അവര് ഈ സമയത്ത് ഇവിടെ വന്നിരിക്കുകയാണെന്നും. അതേപോലെ നിങ്ങള്ക്കറിയാം നമ്മളെ തിരിച്ച് കൊണ്ടു പോകാന് ബാബ വന്നിരിക്കുകയാണ്. നമ്മളും ബാബയോടൊപ്പം തിരിച്ച് വീട്ടിലേക്ക് പോകും. നമ്മള് പരമധാമത്തില് വസിക്കുന്നവരാണ്. ഇപ്പോള് നിങ്ങള്ക്ക് അച്ഛന്റെയും വീടിന്റെയും ഓര്മ്മ വരുകയാണ്. ബാബ സൃഷ്ടിയുടെ രചയിതാവാണ്. ബാബ വന്നിട്ടാണ് നിങ്ങള് കുട്ടികള്ക്ക് മൂലവതനത്തെക്കുറിച്ചും സൂക്ഷ്മവതനത്തെക്കുറിച്ചും സ്ഥൂലവതനത്തെക്കുറിച്ചുമുള്ള രഹസ്യം മനസ്സിലാക്കി തരുന്നത്. ആരുടെ ബുദ്ധിയിലുണ്ടോ അവര്ക്ക് മാത്രമെ മനസ്സിലാക്കാന് സാധിക്കുകയുള്ളൂ. നമ്മള് ഭാവി 21 ജന്മത്തേക്കു വേണ്ടി ബാബയില് നിന്നും സമ്പത്തെടുക്കുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യുകയാണ്. പുരുഷാര്ത്ഥം ചെയ്യുക തന്നെ വേണം. ഒരിക്കലും പുരുഷാര്ത്ഥത്തെ ഉപേക്ഷിക്കരുത്. പരീക്ഷയെഴുതുന്നതു വരെ നമുക്ക് പഠിക്കുക തന്നെ വേണമെന്ന് സ്കൂളിലെ വിദ്യാര്ത്ഥികള്ക്കറിയാം. ഒരു ലക്ഷ്യമുണ്ടായിരിക്കും- നമ്മള് വലുതിലും വെച്ച് വലിയ പരീക്ഷ പാസാകുമെന്ന്. ഒരു കോളേജ് കഴിഞ്ഞാല് അടുത്തത്, അതിനുശേഷം മുന്നാമത്തെ കോളേജിലേക്ക് പോകും എന്ന്. പഠിച്ചുകൊണ്ടേയിരിക്കുക എന്നതാണ് ഉദ്ദേശ്യം. വലിയ ആളുകളുടെ കുട്ടികള്ക്ക് വലിയ പരീക്ഷ പാസാകാനുള്ള ചിന്ത തീര്ച്ചയായും ഉണ്ടായിരിക്കും. അതേപോലെ നമ്മള് വളരെ ഉയര്ന്ന ബാബയുടെ കുട്ടികളാണെന്ന് നമുക്കറിയാം. നമ്മള് ശിവബാബയുടെ കുട്ടികളാണെന്ന് ലോകത്തില് ആര്ക്കും അറിയില്ല. നിങ്ങള് വളരെ ഉയര്ന്നതിലും വെച്ച് ഉയര്ന്ന ബാബയുടെ കുട്ടികള് വളരെ ഉയര്ന്ന പഠിപ്പാണ് പഠിക്കുന്നത്. ഇത് ഉയര്ന്നതിലും വെച്ച് ഉയര്ന്ന പഠിപ്പാണ് എന്നറിയാം. അച്ഛനാണ് പഠിപ്പിക്കുന്നതെങ്കില് എത്ര ഉന്മേഷവും ഉത്സാഹവുമു ണ്ടായിരിക്കണം. ഇത് ആര്ക്കു വേണമെങ്കിലും മനസ്സിലാക്കി കൊടുക്കാന് സാധിക്കും. നമ്മള് ഏറ്റവും ഉയര്ന്ന അച്ഛന്റെ കുട്ടികളാണ്. നമ്മള് വളരെ വലിയ സത്ഗുരുവിന്റെ മതമനുസരിച്ചാണ് നടക്കുന്നത്. ലോകത്തില് ടീച്ചറിന്റെയും, ഗുരുവിന്റെയും മതമനുസരിച്ച് നടക്കണമല്ലോ. അങ്ങനെ നടക്കുന്നവരെ അനുയായികളെന്നാണ് പറയുന്നത്. അതേപോലെ ഇവിടെയും അച്ഛന്റെയും, ടീച്ചറിന്റെയും, ഗുരുവിന്റെയും മതമനുസരിച്ച് നടക്കണം. ബാബ നമ്മുടെ അച്ഛനും, ടീച്ചറും, സത്ഗുരുവുമാണെന്ന് നിങ്ങള്ക്കറിയാം. അതിനാല് ബാബയുടെ മതമനുസരിച്ച് തീര്ച്ചയായും നടക്കണം. ഇവിടെ ഒരേ ഒരു ഉയര്ന്നതിലും വെച്ച് ഉയര്ന്ന ശിവബാബയാണ് സംസാരിക്കുന്നത്.

ബാബ കുട്ടികളോട് ചോദിക്കുന്നു, ശിവബാബ സംസാരിക്കുന്നുണ്ട്, ശരി, ശങ്കരന് സംസാരിക്കുന്നുണ്ടോ? ബ്രഹ്മാവ് സംസാരിക്കുന്നുണ്ടോ? വിഷ്ണു സംസാരിക്കുന്നുണ്ടോ? ( അപ്പോള് ആരോ പറഞ്ഞു-ശിവനും ബ്രഹ്മാവും സംസാരിക്കുന്നുണ്ട്-വിഷ്ണുവും ശങ്കരനും സംസാരിക്കുന്നില്ല). വിഷ്ണുവിന്റെ രൂപങ്ങളാണ് ലക്ഷ്മീയും നാരായണനുമെന്ന് പറയുന്നുണ്ട്, അപ്പോള് അവര് സംസാരിക്കുന്നില്ലേ? (ജ്ഞാനം പറയുന്നില്ല) നാം ജ്ഞാനത്തിന്റെ കാര്യമേയല്ല പറയുന്നത്, സംസാരിക്കുമോ എന്നാണ് ചോദിക്കുന്നത്. വിഷ്ണുവും, ലക്ഷ്മീ-നാരായണനും സംസാരിക്കുന്നില്ലേ? ശങ്കരന് സംസാരിക്കുന്നില്ല എന്നത് ശരിയാണ്. ബാക്കിയുള്ള മൂന്നു പേരും എന്തുകൊണ്ട് സംസാരിക്കില്ല. വിഷ്ണുവിന്റെ രണ്ട് രൂപങ്ങളാണ് ലക്ഷ്മീയും നാരായണനുമെങ്കില് തീര്ച്ചയായും സംസാരിക്കുമല്ലോ. മനുഷ്യര് ചിന്തിക്കും ശിവബാബ നിരാകാരനാണെങ്കില് എങ്ങനെ സംസാരിക്കും എന്ന്. ശിവബാബയും ബ്രഹ്മാവിന്റെ ശരീരത്തിലേക്ക് വന്നാണ് സംസാരിക്കുന്നതെന്ന് നിങ്ങള് മനസ്സിലാക്കുന്നുണ്ട്. ബ്രഹ്മാവിനും സംസാരിക്കണം. ബ്രഹ്മാവിനേയും ദത്തെടുത്തതല്ലേ. സന്യാസിമാര് പോലും സന്യാസം സ്വീകരിച്ചതിനു ശേഷം തന്റെ പേരു മാറ്റുന്നു. അതേ പോലെ നിങ്ങളും സന്യാസം ചെയ്തിരിക്കുകയാണ്. അതിനാല് നിങ്ങളുടെ പേരും മാറ്റണം. ആദ്യം ബാബ എല്ലാവര്ക്കും പേരിട്ടിരുന്നു. എന്നാല് പേരിട്ടവര് പോലും മരിച്ചു പോകുന്നു എന്നാണ് കണ്ടത്-ആശ്ചര്യത്തോടെ വന്ന്, കേട്ട്, പറഞ്ഞു കൊടുത്തതിനു ശേഷം പിന്നീട് ഓടിപ്പോകുന്നു. അതിനാല് എത്ര പേര്ക്ക് പേരിട്ടു, ഇനി എത്ര പേര്ക്ക് പേരിടും. ഇന്നത്തെ കാലത്ത് മായയും വളരെ ശക്തിശാലിയാണ്. ലക്ഷ്മീ-നാരായണന്റെ രാജ്യമുണ്ടായിരുന്നപ്പോള് വിഷ്ണുപുരിയെന്നാണ് പറഞ്ഞിരുന്നതെന്ന് ബുദ്ധി പറയുന്നു. ഈ ലക്ഷ്യം ബുദ്ധിയിലുണ്ടായിരിക്കണം. വിഷ്ണുവിന്റെ രണ്ട് രൂപങ്ങളായ ലക്ഷ്മീ-നാരായണന് രാജ്യം ഭരിക്കുന്നുണ്ടെങ്കില് എന്തുകൊണ്ട് സംസാരിക്കില്ല! ബാബ ഇവിടുത്തെ കാര്യമല്ല പറയുന്നത്. നിരാകാരനായ ബാബ എങ്ങനെ സംസാരിക്കുമെന്ന് മനുഷ്യര് പറയും. നിരാകാരന് എങ്ങനെയാണ് വരുന്നതെന്ന് അവര്ക്ക് അറിയുകയേയില്ല. ബാബയെ പതിത-പാവനന് എന്നാണ് പറയുന്നത്. ബാബ ജ്ഞാനത്തിന്റെ സാഗരനും, ചൈതന്യവും, സ്നേഹത്തിന്റെ സാഗരനുമാണ്. സ്നേഹം പ്രേരണയിലൂടെയല്ല കാണിക്കുന്നത്, ബാബക്കും ബ്രഹ്മാവിന്റെ ശരീരത്തില് പ്രവേശിച്ച് കുട്ടികളെ സ്നേഹിക്കാന് സാധിക്കുമല്ലോ, അപ്പോഴാണ് പറയുന്നത് നമ്മള് പരമപിതാ പരമാത്മാവിന്റെ മടിത്തട്ടിലേക്കാണ് വരുന്നതെന്ന്. ബാബയില് നിന്നും മാത്രം കേള്ക്കും, ബാബയോടൊപ്പം മാത്രം കഴിക്കും…ബുദ്ധി ബാബയിലേക്കാണ് പോകുന്നത്. ശ്രീകൃഷ്ണന് ബുദ്ധിയിലേക്ക് വരുന്നില്ല. ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ്, നിങ്ങളെ പോലെ സൗഭാഗ്യശാലികളായി മറ്റാരുമില്ല. നമ്മള് എത്ര ഉയര്ന്ന പാര്ട്ട്ധാരികളാണെന്ന് നിങ്ങള്ക്കറിയാം. ഇത് കളിയാണല്ലോ. ജ്ഞാനത്തിലേക്ക് വരുന്നതിനു മുമ്പ് നിങ്ങള്ക്ക് ഒന്നും അറിയില്ലായിരുന്നു. ഇപ്പോള് ബാബാ പ്രവേശിച്ചതോടെ ഡ്രാമയുടെ പദ്ധതിയനുസരിച്ച് ബാബയില് നിന്നും കേട്ടു കൊണ്ടിരിക്കുകയാണ്.

ബാബ പറയുന്നു-മധുര-മധുരമായ കുട്ടികളെ, ബാബ നിരാകാരനാണെന്ന് നിങ്ങള്ക്കറിയാം. ബാബ നമ്മള് ആത്മാക്കളുടെ അച്ഛനാണ്. ഈ കാര്യങ്ങളൊന്നും ഒരു ശാസ്ത്രങ്ങളിലും എഴുതിയിട്ടില്ല. നിങ്ങളുടെ ബുദ്ധി ഇപ്പോള് വിശാലമായി കഴിഞ്ഞു. വിദ്യാര്ത്ഥികള് പഠിക്കുമ്പോള് മുഴുവന് ചരിത്രവും ഭൂമിശാസ്ത്രവും ബുദ്ധിയിലേക്ക് വരുന്നു. എന്നാല് ഇന്ന് ആരുടെയും ബുദ്ധിയില് ഈ കാര്യം ഇല്ല- ബാബ എവിടെയാണ്! നിങ്ങള് കുട്ടികളാണ് യഥാര്ത്ഥ രീതിയില് മനസ്സിലാക്കുന്നത്. നിങ്ങള്ക്കാണ് പ്രത്യക്ഷത്തില് മനസ്സിലാക്കുന്നതിന്റെ സന്തോഷമുള്ളത്. ബാബ പരംധാമത്തില്നിന്ന് വന്നാണ് നമ്മളെ പഠിപ്പിക്കുന്നത.് മുഴുവന് ദിവസത്തിലും പരസ്പരം ഈ ആത്മീയ സംഭാഷണമാണ് ഉണ്ടാകേണ്ടത്. ഈ ജ്ഞാനമല്ലാതെ ബാക്കിയെല്ലാ കാര്യങ്ങളും സത്യനാശമുണ്ടാക്കുന്നതാണ്. ശരീര നിര്വ്വഹണാര്ത്ഥം നിങ്ങള്ക്ക് ജോലികളും ഒപ്പം ഈ ആത്മീയ സേവനവും ചെയ്യണം.

വാസ്തവത്തില് ഈ ഭാരതം സ്വര്ഗ്ഗമായിരുന്നു എന്ന് നിങ്ങള്ക്ക് അറിയാം. ലക്ഷ്മീ-നാരായണന്റെ രാജ്യമായിരുന്നു. ദേവതാ ചിത്രത്തിന്റെ ജ്ഞാനം യഥാര്ത്ഥമായി നമ്മുടെ ബുദ്ധിയിലേക്ക് വന്നു കഴിഞ്ഞു. നമ്പര്വണ് ലക്ഷ്മീ-നാരായണന്റെ ചിത്രമെടുത്ത് ചിന്തിക്കൂ-ഭാരതത്തില് രാജ്യം ഭരിച്ചിരുന്ന സമയത്ത് ഒരു ധര്മ്മം മാത്രമായിരുന്നു. രാത്രി പൂര്ത്തിയായി പകല് ആരംഭിച്ചു അര്ത്ഥം കലിയുഗം പൂര്ത്തിയായി സത്യയുഗം ആരംഭിച്ചു. കലിയുഗമാണ് രാത്രി. സത്യയുഗം പ്രഭാതമാണ്. ലക്ഷ്മീ-നാരായണന് എങ്ങനെയാണ് രാജ്യം പ്രാപ്തമാക്കിയതെന്ന് വിചാര സാഗര മഥനം ചെയ്യണം. സാഗരത്തില് കല്ലിട്ടാല് അലകളുണ്ടാകുമെന്ന് പറയുന്നത് പോലെ നിങ്ങളും കല്ലെറിയൂ, അര്ത്ഥം മനുഷ്യര്ക്ക് മനസ്സിലാക്കി കൊടുക്കൂ. ഭാരതത്തില് ദേവീ-ദേവതകളുടെ രാജ്യമുണ്ടായിരുന്നില്ലേ എന്ന് ചിന്തിക്കൂ. ഈ ദേവീ-ദേവതകളുടെ ക്ഷേത്രങ്ങളാണ് ഭക്തിമാര്ഗ്ഗത്തിലുണ്ടാക്കിയതിനു ശേഷം പിന്നീട് കൊള്ളയടിച്ചു കൊണ്ടു പോയത്. ഇന്നലത്തെ കാര്യമാണ്. ഇപ്പോള് ഭക്തിമാര്ഗ്ഗമാണെങ്കില് അതിനു മുമ്പ് തീര്ച്ചയായും ജ്ഞാന മാര്ഗ്ഗമുണ്ടായിരിക്കും. ഈ കാര്യങ്ങളെല്ലാം ഇപ്പോള് ബുദ്ധിയിലുണ്ട്. ബാബയും വന്ന് തന്റെ ജീവിത കഥ പറഞ്ഞു തരുന്നു. നിങ്ങള്ക്ക് ഈ കാര്യം എന്തുകൊണ്ട് ഓര്മ്മ വരുന്നില്ല! ബാബ വന്നിട്ടാണ് നമുക്ക് ഈ മുഴുവന് ജ്ഞാനവും കേള്പ്പിക്കുന്നത്. വിവേകവും വേണമല്ലോ. ആര്ക്കു വേണമെങ്കിലും ഈ കാര്യം കേള്പ്പിക്കൂ. ലക്ഷ്മീ-നാരായണന്റെ ചിത്രമാണ് ലക്ഷ്യം. ഇവര് ഏറ്റവും വലിയ രാജാവും രാജ്ഞിയുമായി മാറിക്കഴിഞ്ഞു. ഭാരതം സ്വര്ഗ്ഗമായിരുന്നില്ലേ. ഇന്നലത്തെ കാര്യമാണ്. അവര് പിന്നീട് എങ്ങനെ തന്റെ രാജ്യപദവി നഷ്ടപ്പെടുത്തി? ഇതെല്ലാം കുട്ടികളും കേള്ക്കുന്നുണ്ടെങ്കിലും ഒരിക്കലും ബുദ്ധിയിലേക്ക് വരുന്നില്ല. ബുദ്ധിയില് ഓര്മ്മ വരുന്നില്ല. അഥവാ ഓര്മ്മ വരുകയാണെങ്കില് മറ്റുള്ളവരെയും ഓര്മ്മിപ്പിക്കാന് സാധിക്കും. ഇത് വളരെ സഹജമാണ്. നിങ്ങള് ഇവിടെ ലക്ഷ്മീ-നാരായണനെ പോലെയായി മാറാനാണ് വന്നിരിക്കുന്നത്. 5000 വര്ഷത്തിന്റെ കാര്യമാണ് എന്ന് മനസ്സിലാക്കി തന്നിട്ടുണ്ട്. ഇതിനേക്കാള് പഴയ ഒരു കാര്യവുമില്ല. ഇതാണ് ഏറ്റവും പഴയതിലും വെച്ച് പഴയ ഭാരതത്തിന്റെ കഥ. ഇതായിരിക്കണം യഥാര്ത്ഥത്തില് സത്യ-സത്യമായ കഥ. ഇതാണ് ഏറ്റവും വലിയ കഥ. ലക്ഷ്മീ-നാരായണന്റെ രാജ്യമുണ്ടായിരുന്നു, എന്നാല് ഇപ്പോള് ഇല്ല. അല്പം പോലും ആര്ക്കും അറിയില്ല. സംഖ്യാക്രമമനുസരിച്ചാണ് നിങ്ങളുടെ ബുദ്ധിയില് ഇറ്റുവീണു കൊണ്ടിരിക്കുന്നത്. ബാബ പറയുന്നു-എന്നെ ഓര്മ്മിക്കൂ. അതും ആരും പൂര്ണ്ണമായും ഓര്മ്മിക്കുന്നില്ല. ബാബയും ബിന്ദുവാണ്, നമ്മളും ബിന്ദുവാണ് എന്നു പോലും ബുദ്ധിയില് നില്ക്കുന്നില്ല. ചിലരുടെ ബുദ്ധിയില് നല്ല രീതിയില് വീഴുന്നുണ്ട്. ആര്ക്കും 4-5 മണിക്കൂര്വരെ മനസ്സിലാക്കി കൊടുക്കുന്നു. ഇത് വളരെ അത്ഭുതകരമായ കാര്യമാണ്. സത്യനാരായണന്റെ കഥ കേള്ക്കാറുണ്ടല്ലോ. 2-3 മണിക്കൂര് താല്പര്യത്തോടു കൂടിയിരുന്ന് കേള്ക്കുന്നു. ബാബ കേള്പ്പിക്കുന്ന ജ്ഞാനത്തിലും അങ്ങനെ തന്നെയാണ്, വളരെയധികം താല്പര്യമുള്ളവര്ക്ക് മറ്റൊന്നും ചിന്തയില് വരികയില്ല. ഈ കാര്യങ്ങള് മനസ്സിലാക്കുന്നതില് തന്നെയാണ് ആനന്ദമുള്ളത്. ഈ കാര്യങ്ങളാണ് ഇഷ്ടപ്പെടുന്നത്. ഈ സേവനത്തില് തന്നെ മുഴുകണമെന്നും, മറ്റെല്ലാ ജോലി കാര്യങ്ങളും ഉപേക്ഷിക്കണമെന്നും മനസ്സിലാക്കുന്നു. പക്ഷെ, അങ്ങനെ ഒരു ജോലിയും ചെയ്യാതെ ആര്ക്കും ഇരിക്കാന് സാധിക്കില്ല. നിങ്ങള് കുട്ടികളാണ് സത്യനാരായണന്റെ കഥ കേള്ക്കുന്നത്. നിങ്ങളുടെ ബുദ്ധിയില് ഇപ്പോള് എത്ര നല്ല കാര്യങ്ങളാണ് ധാരണയാകുന്നത്. ഇപ്പോള് ഈ ജ്ഞാനമാകുന്ന സാധനങ്ങളെ മറ്റുള്ളവര്ക്ക് കൊടുക്കാന് തയ്യാറാണ്. സാധനങ്ങള് എപ്പോഴും തയ്യാറായിരിക്കണം. ലക്ഷ്മീ-നാരായണന്റെ ചിത്രം കാണിച്ചിട്ടും നിങ്ങള്ക്ക് ആര്ക്കു വേണമെങ്കിലും മനസ്സിലാക്കി കൊടുക്കാന് സാധിക്കും-ഇവര്ക്ക് ഈ രാജ്യം എങ്ങനെ ലഭിച്ചു. ഇവര് എത്ര വര്ഷങ്ങള്ക്കു മുമ്പാണ് വിശ്വത്തിന്റെ അധികാരിയായിരുന്നത്. ആ സമയം സൃഷ്ടിയില് എത്ര മനുഷ്യരുണ്ടായിരുന്നു, ഇപ്പോള് എത്ര മനുഷ്യരാണ്. ഇങ്ങനെ എന്തെങ്കിലും കല്ലുകള്(പോയിന്റുകള്) ബുദ്ധിയിലേക്ക് ഇട്ടു കൊടുക്കുകയാണെങ്കില് വിചാര സാഗര മഥനം നടക്കും. ബ്രാഹ്മണ കുലത്തിലുള്ളവരാണെങ്കില് പെട്ടെന്ന് തന്നെ തരംഗങ്ങള് എത്തിചേരും. ബ്രാഹ്മണ കുലത്തിലുള്ളവരല്ലെങ്കില് ഒന്നും മനസ്സിലാക്കാതെ തിരിച്ച് പോകും. ഇത് നാഡി നോക്കി പരിശോധിക്കേണ്ട കാര്യമാണ്. നിങ്ങള്ക്ക് ഈ മധുര-മധുരമായ ജ്ഞാനമല്ലാതെ മറ്റൊന്നും സംസാരിക്കേണ്ട ആവശ്യമില്ല. ജ്ഞാനമല്ലാതെ മറ്റെന്തെങ്കിലും സംസാരിക്കുകയാണെങ്കില് അതെല്ലാം മോശമാണെന്ന് മനസ്സിലാക്കൂ, അതില് ഒരു സാരവുമില്ല. കേള്ക്കാന് താല്പര്യമുള്ള ഒരുപാട് കുട്ടികളുണ്ട്. ബാബ മനസ്സിലാക്കി തരുന്നു-ഒരിക്കലും മോശമായ കാര്യങ്ങള് കേള്ക്കാന് പാടില്ല. മംഗളത്തിന്റെ കാര്യം മാത്രം കേള്ക്കൂ. ഇല്ലെങ്കില് വെറുതെ നിങ്ങള് നിങ്ങളുടെ സത്യനാശമുണ്ടാക്കുകയാണ്. ബാബ നിങ്ങള്ക്ക് ജ്ഞാനം മാത്രമാണ് കേള്പ്പിക്കുന്നത്. ബാബ സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ രഹസ്യമാണ് മനസ്സിലാക്കി തരുന്നത്. ബാബ പറയുന്നു-മറ്റൊരു കാര്യവും സംസാരിക്കരുത്, കാരണം ഇതില് ഒരുപാട് സമയം പാഴായി പോവുകയാണ്. ഇന്നയാള് ഇങ്ങനെയാണ്, ഇവര് ഇങ്ങനെ ചെയ്യുന്നു…..അവയെല്ലാം മോശമാണെന്നാണ് പറയുന്നത്. ലോകത്തിന്റെ കാര്യം വേറെയാണ്. നിങ്ങളുടെ ഓരോ സെക്കന്റിന്റെ സമയവും വളരെ അമൂല്യമാണ്. നിങ്ങള് ഒരിക്കലും ഇങ്ങനെയുള്ള മോശമായ കാര്യങ്ങള് കേള്ക്കുകയോ, ചെയ്യുകയോ അരുത്. അതിലും ഭേദം നിങ്ങള് പരിധിയില്ലാത്ത ബാബയെ ഓര്മ്മിക്കുകയാണെങ്കില് ഒരുപാട് സമ്പാദ്യമുണ്ടായിക്കൊണ്ടിരിക്കും. എവിടെയാണെങ്കിലും ബാബയുടെ പരിചയം കൊടുക്കൂ. ഈ ആത്മീയ സേവനം ചെയ്തുകൊണ്ടേയിരിക്കൂ.

നിങ്ങള് സത്യ-സത്യമായ മഹാവീരന്മാരാണ്. മുഴുവന് ദിവസവും ഈ ചിന്ത തന്നെയുണ്ടായിരിക്കണം-ആരുമാകട്ടെ, ഈ വഴി പറഞ്ഞു കൊടുക്കണം. ബാബ പറയുന്നു-ഒന്നാമതായി എന്നെ ഓര്മ്മിക്കുകയാണെങ്കില് ചക്രവര്ത്തി പദവി ലഭിക്കും. എത്ര സഹജമാണ്. ഇങ്ങനെയെല്ലാം പോയി സേവനം ചെയ്യണം. കുട്ടികള്ക്ക് സേവനത്തില് ഒരുപാട് ശ്രദ്ധ കൊടുക്കണം. തന്റെയും മറ്റുള്ളവരുടെയും മംഗളം ചെയ്യണം. ബാബയും നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കി തരാനല്ലേ വന്നിരിക്കുന്നത്. നിങ്ങള് കുട്ടികളും പഠിക്കാനും പഠിപ്പിക്കാനുമാണ് വന്നിരിക്കുന്നത്. സമയം പാഴാക്കാനോ അല്ലെങ്കില് ചപ്പാത്തിയുണ്ടാക്കാനോ അല്ലല്ലോ വന്നത്! മുഴുവന് ദിവസവും ബുദ്ധി സേവനത്തി ലായിരിക്കണം. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. അവനവന് പ്രയോജനമില്ലാത്ത ഒരു കാര്യവും കേള്ക്കുകയോ പറയുകയോ ചെയ്ത് തന്റെ സമയത്തെ പാഴാക്കരുത്. എത്രത്തോളം സാധിക്കുന്നുവോ പഠിപ്പില് പൂര്ണ്ണ ശ്രദ്ധ കൊടുക്കണം.

2. സദാ ഈ സന്തോഷത്തിലും ഉന്മേഷത്തിലും കഴിയണം-നമ്മളെ പഠിപ്പിക്കുന്നത് ആരാണ്. പുരുഷാര്ത്ഥത്തെ ഒരിക്കലും ഉപേക്ഷിക്കരുത്. മുഖത്തിലൂടെ ജ്ഞാന രത്നങ്ങള് മാത്രം വരണം.

വരദാനം:-

സദാ തന്റെ സതോപ്രധാന സംസ്കാരങ്ങളില് കഴിഞ്ഞ് സുഖ ശാന്തിയുടെ അനുഭൂതി ചെയ്യണം – ഇതാണ് സത്യമായ അഹിംസ. ഏതിലൂടെയെല്ലാം ദുഖവും അശാന്തിയും പ്രാപ്തമാകുന്നോ അതെല്ലാം ഹിംസയാണ്. അതിനാല് പരിശോധിക്കണം മുഴുവന് ദിവസത്തിലും ഒരു തരത്തിലുമുള്ള ഹിംസ ചെയ്യുന്നില്ലല്ലോ. അഥവാ ഏതെങ്കിലും ശബ്ദത്തിലൂടെ ആരുടെയെങ്കിലും സ്ഥിതിയെ ഇളക്കുന്നുണ്ടെങ്കില് അതും ഹിംസയാണ്. 2, അഥവാ തന്റെ സതോപ്രധാനമായ സംസ്കാരങ്ങളെ ഉള്ളില് തന്നെ വെച്ച് മറ്റു സംസ്കാരങ്ങളെ കര്മ്മത്തിലേക്ക് കൊണ്ടു വരുന്നുവെങ്കില് അതും ഹിംസയാണ്. അതിനാല് സൂക്ഷ്മത്തിലേക്ക് പോയി മഹാന് ആത്മാവാണ് എന്ന സ്മൃതിയിലൂടെ ഡബിള് അഹിംസകനാകൂ.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top